പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വകുപ്പിന് കീഴില്‍ പ്രത്യേക ഡയറക്ടറേറ്റായി പ്രവര്ത്തിച്ചു വരുന്ന സ്ഥാപനമാണ് കേരള പട്ടികജാതി പട്ടിക വര്ഗ്ഗ ഗവേഷണ പരിശീലന വികസന പഠന കേന്ദ്രം( കേരള ഇന്‍സ്റ്റിറ്റ്യൂറ്റ് ഫോര്‍ റിസര്‍ച്ച് ട്രെയ്‌നിങ്ങ് ആന്റ് ഡെവല്പ്പ്‌മെന് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്ഡ് കാസ്റ്റ് ആന്റ ഷെഡ്യൂള്ഡ് ട്രൈബ്സ് കിര്ടാഡ്‌സ്). സംസ്ഥാനത്തെ പട്ടിക ജാതി പട്ടിക വര്ഗ്ഗ വിഭാഗങ്ങളുടെ ഇടയില് നടക്കുന്ന വികസന പ്രവര്ത്തനങ്ങള്ക്ക് സഹായകമായി ഗവേഷണ പ്രവര്ത്തനങ്ങള് നടത്തുക എന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം പാര്ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള് നേരിടുന്ന പ്രശ്‌നങ്ങളും അവരുടെ ആവശ്യങ്ങളും മനസ്സിലാക്കുന്നതിനും അവ പരിഹരിക്കുന്നതിനും ലഭ്യമാക്കുന്നതിനും ആവശ്യമായ നിര്‌ദ്ദേശങ്ങള് ഗവണ് മെന്റിന് സമര്പ്പിക്കുവാനും സ്ഥാപനം ശ്രമിക്കുന്നു. ദേശീയ മാത്ൃകയിലുളള ട്രൈബല്‍ ഗവേഷണ പരിശീലന കേന്ദ്രമായി 1972 ലാണ്് സ്ഥാപനം ആരംഭിച്ചത്. പിന്നീട് 1979മുതല്‍ സ്ഥാപനം കേരള പട്ടികജാതി പട്ടിക വര്ഗ്ഗ ഗവേഷണ പരിശീലന വികസന പഠന കേന്ദ്രം( കിര്ടാഡ്‌സ്) എന്ന പേരില്‍ പ്രവര്‍ത്തിച്ച് വരുന്നു. പ്രധാനമായും ഗവേഷണ വിഭാഗം , പരിശീലന വിഭാഗം, വികസന പഠന വിഭാഗം എന്നീ മൂന്ന്്് മേഖലകളിലായാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം . ഇതിനു പുറമെ ഒരു ഗ്രന്ഥാലയവും നരവംശ ശാസ്ത്ര മ്യൂസിയവും പട്ടികജാതി വിഭാഗങ്ങളുടെ കലാരൂപങ്ങളുടെ ഡോക്യുമെന്റേഷന്‍ കേന്ദ്രവും സ്ഥാപനത്തിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഗവേഷണ വിഭാഗം
നരവംശശാസ്ത്രം, ചരിത്രം, സാമ്പത്തിക ശാസ്ത്രം, ഭാഷാശാസ്ത്രം, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയ പഠനശാഖകളില്‍ നിന്നുള്ള സിദ്ധാന്തങ്ങളെയും സമീപനങ്ങളെയും അധികരിച്ച് പ്രായോഗികവും വികസനോന്മുഖവുമായ ബഹുവിഷയാധിഷ്ഠിത ഗവേഷണ പഠനങ്ങള്‍ നടത്തുക എന്നതാണ് ഗവേഷണവിഭാഗത്തിന്റെ ചുമതല. ഇവയ്ക്കു പുറമെ സമുദായ പഠനങ്ങളും ഗോത്ര ചരിത്രപഠനങ്ങളും ഗവേഷണ വിഭാഗത്തിനു കീഴില്‍ നടന്നു വരുന്നു.
1996ലെ നിയമപ്രകാരം സംവരണ നയത്തിന്റെ പ്രയോജനം വ്യാജമായി അവകാശപ്പെടുന്നതും, നേടിയെടുക്കുന്നതും തടയുന്നതിനായി പ്രത്യേക ജാഗ്രതാ സംഘം രൂപീകരിക്കുകയും നരവംശശാസ്ത്ര വിഭാഗത്തെ വിദഗ്ധ പ്രതിനിധി സംഘമായി നിയോഗിക്കുകയും ചെയ്തിട്ടുണ്ട് . തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കുവേണ്ടി പട്ടികജാതി/പട്ടികവര്‍ഗ്ഗ സംവരണം വ്യാജമായോ തെറ്റായോ നേടിയെടുക്കുന്നത് തടയുന്നതിന് പരിശോധനാ സമിതിക്ക് ഗവേഷണ വിഭാഗത്തിലെ നരവംശശാസ്ത്ര ഗവേഷണ റിപ്പോര്‍ട്ട് ഉപയോഗപ്പെടുത്തി വരുന്നു. പരിശോധകസംഘം തയ്യാറാക്കുന്ന വ്യക്തികളുടെ ജാതിനിര്‍ണ്ണയ റിപ്പോര്‍ട്ടുകള്‍ മേല്‍നടപടികള്‍ക്കായി സര്‍ക്കാരിന് സമര്‍പ്പിക്കുന്നു.
സംസ്ഥാനത്തെ പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളുടെ സമുദായങ്ങളുടെ വര്‍ഗ്ഗീകരണവുമായി ബന്ധപ്പെട്ട് അവയുടെ സാമൂഹിക-സാംസ്കാരിക മാദണ്ഡങ്ങള്‍ മനസ്സിലാക്കുന്നതിനായി വിവിധ സമുദായങ്ങളെക്കുറിച്ചുള്ള ഗോത്ര ചരിത്രപഠനം ഗവേഷണ പഠന വിഭാഗം നടത്തിവരുന്നു.
വിവിധ സമുദായങ്ങളുടെ നിരാകരണം, ഉള്‍ക്കൊള്ളല്‍ , ഉള്‍പ്പെടുത്തല്‍, എന്നിവയെ സംബന്ധിച്ചുള്ള പഠനങ്ങളും നടന്നുവരുന്നു.
കേരളത്തിലുള്ള അഞ്ച് പി.ടി.ജി.കള്‍ക്കിടയില്‍ അടിസ്ഥാന വിവരശേഖര സര്‍വെ വിഭാഗത്തിനുകീഴില്‍ പൂര്‍ത്തീകരിച്ച്കഴിഞ്ഞു.
ജാഗ്രതാ സംഘം
1996 ലെ നിയമം 11 പ്രകാരം, സംവരണ നയത്തിന്റെ ആനുകൂല്യം വ്യാജമായി നേടിയെടുക്കുന്നത് തടയുന്നതിനായി ഗവേഷണ വിഭാഗത്തിനുകീഴില്‍ പ്രത്യേക ജാഗ്രതാസംഘം പ്രവര്‍ത്തിച്ചുവരുന്നു.സ്ക്രീനിങ്ങ്, സ്ക്രൂറ്റിനിങ്ങ് കമ്മിറ്റികളുടെ നിര്‍ദ്ദേശപ്രകാരം വ്യക്തിഗത ജാതി നിര്‍ണ്ണയ പരാതികളുടെ അടിസ്ഥാനത്തില്‍ അവ പരിശോധിക്കുന്നതും ഗവേഷണ വിഭാഗമാണ്.
സ്ക്രീനിങ്ങ് കമ്മിറ്റി കേസുകള്‍
സംശയാസ്പദമായ പരാതികള്‍ / കേസുകള്‍ സ്ക്രീനിങ്ങ് കമ്മിറ്റി ഗവേഷണ വിഭാഗത്തിനുകീഴിലുള്ള ജാഗ്രതാസംഘത്തിന് കൈമാറുന്നു / നിര്‍ദ്ദേശിക്കുന്നു.
ഇതുവരെ 1224 നരവംശശാസ്ത്ര അന്വേഷണങ്ങള്‍ നടത്തി അവയുടെ റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് സമര്‍പ്പിച്ചിട്ടുണ്ട് .
പരിശോധന കമ്മിറ്റി കേസുകള്‍
കൃത്രിമ/വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലും വ്യക്തികള്‍ പട്ടികജാതി/വര്‍ഗ്ഗ സംവരണം നേടിയെടുക്കുന്നവര്‍ക്കെതിരെയുള്ള പരാതികളില്‍ കമ്മിറ്റി നരവംശശാസ്ത്ര പരിശോധനയ്കാകയി നിര്‍ദ്ദേശിക്കുന്നു.
2006-2008 കാലയളവില്‍ 20തോളം പരാതികളില്‍ തീര്‍പ്പ് കല്പിച്ചു. 15 ഓളം പരാതികള്‍ അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലുമാണ്.
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷനു വേണ്ടിയുള്ള പഠനങ്ങള്‍
വിവിധ സമുദായങ്ങളെ മറ്റ് പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സമുദായപഠനത്തിന് കിര്‍ടാഡ്സിനെ ചുമതലപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 5 സമുദായങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തുകയും റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് സമര്‍പ്പിക്കുകയും ചെയ്തു.
പട്ടികജാതി/വര്‍ഗ്ഗ പിന്നാക്ക വിഭാഗ പട്ടിക സംബന്ധിച്ച വിവിധ സര്‍ക്കാര്‍ ഉത്തരവുകള്‍
പരിശീലന വിഭാഗം
സംസ്ഥാന പട്ടിക ജാതി/വര്‍ഗ്ഗ വികസന വകുപ്പിനുകീഴിലുള്ള വിവിധസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ സാമൂഹിക വികസനത്തെ സംബന്ധിച്ച ശാസ്ത്രീയമായ അറിവുകള്‍ പ്രദാനം ചെയ്യുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയാണ് പരിശീലന വിഭാഗത്തിന്റെ പ്രധാന ചുമതല. സര്‍ക്കാര്‍ ആവിഷ്ക്കരിക്കുന്ന പദ്ധതികളും പരിപാടികളും കൃത്യമായി നടത്തുന്നതിനാവശ്യമായ പരിശീലനം പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളിലെ യുവജനങ്ങള്‍ക്കിടയില്‍ സംഘടിപ്പിച്ചുവരുന്നു. മികച്ച പ്രവര്‍ത്തനശേഷി ആര്‍ജ്ജിക്കുന്നതിനായി വിവര സാങ്കേതിക വിദ്യ അടക്കമുള്ള വിവിധ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനവും നല്‍കിവരുന്നു. ഔപചാരികവും അനൗപചാരികവുമായ വിവിധ മാര്‍ഗ്ഗങ്ങള്‍ പരിശീലനത്തിന് അവലംബിക്കുന്നു. പട്ടികജാതി/വര്‍ഗ്ഗ വികസനത്തെ സംബന്ധിച്ച സെമിനാറുകള്‍ ശില്പശാലകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നത് പരിശീലന വിഭാഗമാണ്.
പരിശീലന പരിപാടിയുടെ വിവരങ്ങള്‍ മൂല്യനിര്‍ണ്ണയ വിഭാഗം (വികസന പഠന വിഭാഗം)
ട്രൈബല്‍ ഉപപദ്ധതി, പ്രത്യേക ഘടക പദ്ധതികള്‍, മറ്റ് വികസന പരിപാടി തുടങ്ങി പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികളുടെ മൂല്യനിര്‍ണ്ണയ പഠനങ്ങള്‍ സംഘടിപ്പിക്കുന്നത് ഈ വിഭാഗമാണ്. പഠനങ്ങളെ തുടര്‍ന്ന് തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ പദ്ധതികളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് നിര്‍ദ്ദേശിച്ചുകൊണ്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നു. പട്ടികാജാതി/ വര്‍ഗ്ഗ വിഭാഗങ്ങളിലെ ജനസംഖ്യയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് നടത്തിയ അടിയന്തര പഠനം ഗവണ്‍മെന്റിന്‍റെ മേല്‍നടപടിക്കായി സമര്‍പ്പിച്ചത് വികസന പഠന വിഭാഗമാണ്. കേന്ദ്രഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുന്ന വിവിധ പഠനങ്ങളും വിഭാഗം നടത്തിവരുന്നു. ശാസ്ത്രീയവും ചിട്ടയായതുമായ ഈ പഠനങ്ങള്‍ നയരൂപീകരണത്തിനും മറ്റ് വളരെയേറെ സഹായിക്കുന്നു. അനുഭവ പരിചയമുള്ള സാമ്പത്തിക ശാസ്ത്രജ്ഞര്‍ , സാമൂഹിക ശാസ്ത്രജ്ഞര്‍ , നരവംശ ശാസ്ത്രജ്ഞര്‍ , സാംഖിക പഠന വിദഗ്ധര്‍ എന്നിവരടങ്ങിയസംഘത്തിന്റെ സംയോജിത പ്രവര്‍ത്തനം വിവിധ നയങ്ങളുടെ വിദഗ്ധ പരിശോധനയ്ക്കും പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തിന്റെ വികസനത്തിനും സഹായിക്കുന്നു.
സംസ്ഥാനത്തെ പട്ടികജാതി/വര്‍ഗ്ഗ വിഭാഗ വികസനത്തിന് സഹായകമാകുന്ന പ്രായോഗിക പ്രാവര്‍ത്തിക ഗവേഷണങ്ങള്‍ നടത്തിവരുന്നു.
ട്രൈബല്‍ ഉപപദ്ധതിക്ക് കീഴിലുള്ള വികസന പരിപാടികള്‍ ഗവണ്‍മെന്റേതര സംഘടനകളുടെ വികസന പദ്ധതികള്‍ തുടങ്ങിയവയുടെ മൂല്യനിര്‍ണ്ണയം, നയങ്ങളിലെ പോരായ്മകള്‍ പരിഹരിക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങളാണ് പഠനത്തിനുള്ളത്.
2006-07 വര്‍ഷത്തില്‍ പൂര്‍ത്തീകരിച്ച പഠനങ്ങള്‍
കേരളത്തിലെ ആദിവാസിമേഖലകളില്‍ ഗവണ്‍മെന്റേതര സംഘടനകളുടെ പ്രവര്‍ത്തനം വയനാട് ജില്ലയെ അടിസ്ഥാനമാക്കി ഒരു പഠനം.
പട്ടികവര്‍ഗ സമുദായമായ മാവിലന്‍ വിഭാഗത്തിലെ സാമൂഹിക സാംസ്കാരിക മാറ്റങ്ങള്‍
തടി ഇതര വനോത്പന്നങ്ങളും പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളും പ്രതിസന്ധികളും സാധ്യകളും
നടന്നുകൊണ്ടിരിക്കുന്ന ഗവേഷണ പദ്ധതികള്‍
തടി ഇതര വനോത്പന്നങ്ങള്‍ , ജൈവ വൈവിധ്യസംരക്ഷണം, പങ്കാളിത്ത മാതൃക വികസനം, കാട്ടില്‍ വസിക്കുന്ന പട്ടിക വര്ഗ്ഗ വിഭാഗങ്ങളുടെ ഉപജീവന മാര്‍ഗ്ഗം
അട്ടപ്പാടിയിലെ കുറുമ്പ സമുദായത്തിന്റെ ഗോത്രവര്‍ഗ്ഗ ജീവശാസ്ത്രം
കേരളത്തിന്റെ സമൃദ്ധി, കേന്ദ്രങ്ങളുടെ മൂല്യനിര്‍ണ്ണയം
സഹായ വിഭാഗം
ലോകത്തെല്ലായിടത്തുമെന്നപോലെ കേരളത്തിലും ആദിവാസി വിഭാഗങ്ങളുടെ കലാരൂപങ്ങള്‍ അവഗണന നേരിട്ട് വരുന്നു. കേരളത്തിന്റെ മുഖ്യധാര സംസ്കാരത്തില്‍ ഈകലാരൂപങ്ങള്‍ക്ക് വളരെയേറെ പങ്കുണ്ട്. ഇത് തിരിച്ചറിഞ്ഞ കിര്‍ടാഡ്സ് ഇവ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടത്തിവരുന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭംകുറിച്ചുകൊണ്ട് കോഴിക്കോട് ആരംഭിച്ച ആദികലാ കേന്ദ്രം എന്ന ഗോത്രവര്‍ഗ്ഗ മ്യൂസിയം വിവിധ ഗോത്രകലകളുടെയും സംസ്കാരത്തെയും സംബന്ധിച്ച അറിവുകള്‍ പ്രദര്‍ശിപ്പിക്കുന്നു/സംരക്ഷിക്കുന്നു.
ആദിവാസികള്‍ക്കിടയിലുള്ള സവിശേഷമായ കലാരൂപങ്ങളെ പരിപോഷിപ്പിക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ പ്രധാന ലക്ഷ്യം. ഈ ശ്രമത്തിന്റെ ഭാഗമായി, ആദിവാസി വിഭാഗങ്ങള്‍ക്കിടയിലുള്ള മുതിര്‍ന്ന കലാകാരന്മാരെ കണ്ടെത്തി അവരെ പുതിയ തലമുറയില്‍ താല്പര്യമുള്ള യുവജനങ്ങള്‍ക്ക് കലാപരിശീലനം നല്‍കുന്നതിന് ശ്രമിക്കുന്നു. ഒരു സമുദായത്തിന്റെ / വിഭാഗത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഭരണനിര്‍വഹണ വിഭാഗം
കേരളത്തിലെ ആദിവാസി വിഭാഗങ്ങളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും ഗോത്രചരിത്ര മ്യൂസിയം വിലപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കുന്നു. സംസ്ഥാനത്തെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെക്കുറിച്ച് പഠനങ്ങള്‍ നടത്തുന്ന കിര്‍ടാഡ്സ് എന്ന സ്ഥാപനത്തിനു കീഴില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഉപയോഗിച്ചുവരുന്ന ഉപകരണങ്ങള്‍ , ആഭരണങ്ങള്‍ , കെണിയുപകരണങ്ങള്‍ , കൊത്തുപണികള്‍ , കാര്‍ഷികോപകരണങ്ങള്‍ , സംഗീതോപകരണങ്ങള്‍ , ആചാരാനുഷ്ടാന സാമഗ്രികള്‍ എന്നിവയുടെ ശേഖരം സൂക്ഷിക്കുന്നു. കേരളത്തിലെ ഓരോ ആദിവാസി വിഭാഗങ്ങളുടെയും സാസ്കാരിക സവിശേഷതകളും പശ്ചാത്തലവും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. വിവിധ കലാരൂപങ്ങളില്‍ ഉപയോഗിക്കുന്ന ചമയ വസ്തുക്കളും കരകൗശല വസ്തുക്കളും ഇവിടെകാണാവുന്നതാണ്. തദ്ദേശീയ ജനവിഭാഗങ്ങളെ സംബന്ധിച്ച് ഗവണ്‍മെന്റിന്റെ കീഴില്‍ നടത്തിയിട്ടുള്ള വിവിധ പഠനങ്ങളുടെ രേഖകളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
1973ലാണ് ഗോത്രചരിത്ര മ്യൂസിയം സ്ഥാപിതമായത്. ഗോത്രവര്‍ഗ്ഗങ്ങളെക്കുറിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും സഹായകമാകുന്ന വിവിധ ഉപകരണങ്ങളും സംസ്കാരവുമായി ബന്ധപ്പെട്ട വസ്തുക്കളും ശേഖരിക്കുകയെന്നതാണ് സ്ഥാപനം ആദ്യമേറ്റെടുത്ത ചുമതല. തുടര്‍ന്ന് ഇവയെല്ലാം പൊതുജനങ്ങള്‍ക്കും കാണുന്നതിനും മനസ്സിലാക്കുന്നതിനായി തുറന്നുകൊടുത്തു.
കേരളത്തിന്റെ വിനോദ സഞ്ചാരഭൂപടത്തില്‍ ഇടംനേടിയിട്ടുള്ള മ്യൂസിയം ഇന്ന് സ്ഥാപനത്തിന്റെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. അപൂര്‍വങ്ങളായ വിവിധതരം ഉപകരണങ്ങള്‍ പുതിയ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ആദിവാസി വിഭാഗങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള കരകൗശല വസ്തുക്കള്‍ ആകര്‍ഷകങ്ങളാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നരവംശശാസ്ത്ര പഠനശേഖരങ്ങള്‍ മ്യൂസിയത്തില്‍ സൂക്ഷിക്കുന്നു. ആദിവാസിവിഭാഗങ്ങളുടെ ചരിത്രവുംസമകാലിക ജീവിതത്തിലേക്കും വെളിച്ചം വീശുന്ന അത്യപൂര്‍വമായ ശേഖരമാണ് മ്യൂസിയത്തിലേത്.തദ്ദേശജനവിഭാഗങ്ങളുടെ സമ്പന്നമായ സംസ്കാരത്തെ സംരക്ഷിക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും മനസ്സിലാക്കുന്നതിനുമായി മ്യൂസിയം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ആദിവാസി വിഭാഗങ്ങളുടെ ദേശീയ കണ്‍സോര്‍ഷ്യത്തിലെ അംഗം കൂടിയാണ് മ്യൂസിയം. എല്ലാ സര്‍ക്കാര്‍ പ്രവൃത്തി ദിനങ്ങളിലുംരാവിലെ 10.15 മുതല്‍ 5.15 വരെ മ്യൂസിയം പ്രവര്‍ത്തിച്ചുവരുന്നു.
ആദിവാസി വിഭാഗങ്ങള്‍ക്കിടയിലുള്ള അനുഷ്ഠാനകലകള്‍ അവതരിപ്പിക്കുന്നതിനും അവയെസംബന്ധിച്ച ഗവേഷണങ്ങള്‍ സാധ്യമാക്കുന്നതിനും ആവശ്യമായ ലിഖിതരേഖകള്‍ സ്ഥാപനത്തിലെ ഡോക്യുമെന്റേഷന്‍ കേന്ദ്രത്തില്‍ സംരക്ഷിച്ചിരിക്കുന്നു.
ഇന്ന് ആദിവാസി വിഭാഗങ്ങള്‍ക്കിടയിലുള്ള കലാരൂപങ്ങള്‍ വളരെയധികം രൂപാന്തരികരണത്തിന് വിധേയമാവുകയോ കാലഹരണപ്പെടുകയോ ചെയ്തിരിക്കുന്നു. വളരെ മൂല്യമേറിയ ഈ കലാരൂപങ്ങള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിരുന്നില്ലെന്നുമാത്രമല്ല അവഗണിക്കപ്പെടുകയും വിലകുറച്ച് കാണിക്കുകയും ചെയ്തിരുന്നു. അവയില്‍ ചിലതെങ്കിലും ഇന്ന് നിലനില്‍ക്കുന്നത് അവയില്‍ അന്തര്‍ലീനമായ സവിശേഷതകള്‍മൂലവും അവയുടെ സാമൂഹികവും ആചാരാനുഷ്ഠാനങ്ങളിലെ അവിഭാജ്യതകളും മൂലമാണ്. വിവിധ വിഭാഗങ്ങള്‍ക്കിടയിലും പ്രദേശങ്ങളിലും നിലവിലുള്ള കലാരൂപങ്ങള്‍ വ്യത്യസ്തങ്ങളാണെന്ന് ഗോത്രപഠനങ്ങള്‍രേഖപ്പെടുത്തുന്നു. കഥകള്‍, നാടോടി പാട്ടുകള്‍, നൃത്തരൂപങ്ങള്‍ , കെട്ടുകഥകള്‍ / സാങ്കല്പിക കഥകള്‍ , ആചാരങ്ങള്‍ എന്നിവയിലൂടെ തദ്ദേശീയ ജനവിഭാഗങ്ങളുടെ സാംസ്കാരിക പൈതൃകരെയും അവയുടെ സവിശേഷതയും എടുത്തുകാണിക്കുവാന്‍ സാധിക്കുന്നു.
ഓരോ വിഭാഗത്തിലും അവയുടെ ആചാരാനുഷ്ഠാന കലകളുമായി ബന്ധമുള്ളവരും അവയെക്കുറിച്ച് വ്യക്തമായി അറിയുന്നവരുടെയും അഭാവം നേരിടുന്നു. വിവിധ വിഭാഗങ്ങളെ കലാരൂപങ്ങളുടെ സംരക്ഷണം, പുനരുദ്ധാരണം , അഭിവൃദ്ധി എന്നിവ ഇന്ന് ആവശ്യമാണെന്നിരിക്കിലും അവ പഴയകാലത്തേതുപോലെ തുടരുവാന്‍ സാധിക്കുകയില്ലെന്നാണ് പുതിയ തലമുറയിലെ കലാകാരന്മാരുടെ പക്ഷം.
ആദ്യ മനുഷ്യസമൂഹത്തിന്റെ കലാരൂപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കിര്‍ടാഡ്സ് സ്ഥാപിച്ച ആദികലാ കേന്ദ്രം ഗോത്ര കലകളുടെ പുനരുദ്ധാരണം ലക്ഷ്യമിടുന്നു. ഗോത്രകലകളുടെ പുനരുദ്ധാരണം ലക്ഷ്യമിടുന്നു. ഗോത്രകലകളുടെ പുനരുജ്ജീവനം ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ സംഘബോധം, എന്നിവയ്ക്ക് വളര്‍ച്ചയ്ക്ക് കാരണമായിത്തീരുന്നു. ഗോത്രകലകളെസംബന്ധിച്ച് ഇതുവരെ കാര്യമായ ഗവേഷണങ്ങളൊന്നുംതന്നെ നടന്നിരുന്നില്ല. എന്നാല്‍ കിര്‍ട്ഡാഡ്സിന്റെ ഗവേഷണ പദ്ധതികളുടെ ഭാഗമായ കലാരൂപങ്ങള്‍ മാത്രമല്ല, അവര്‍ക്കിടയില്‍ ഉപയോഗത്തിരിരുന്ന കരകൗശല വസ്തുക്കള്‍ , ആഭരണങ്ങള്‍ , ഉപകരണങ്ങള്‍ എന്നിവയെല്ലാം സംരക്ഷിച്ചുവരുന്നു. വിവിധ ഗോത്രവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ നിലവിലുള്ള വാമൊഴി സാഹിത്യവും ഗവേഷണത്തിന് വിധേയമാക്കുന്നു. വളര്‍ുന്നുവരുന്ന സാമ്പത്തിക സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ നാടന്‍ കലാമേളകള്‍ , കരകൗശല വസ്തു പ്രദര്‍ശനങ്ങള്‍ എന്നിവയിലൂടെ സാധിക്കുന്നതുമാണ്.
വായനശാലയും വിവരശേഖരവും:
നരവംശശാസ്ത്രം, സാമൂഹിക ശാസ്ത്രം, ദളിത് പഠനം, ഭാഷാശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, ചരിത്രം, നാടന്‍ കലാപഠനം, സാംഖികശാസ്ത്രം, സ്ത്രീ പഠനങ്ങള്‍ തുടങ്ങിയ മേഖലകളിലുള്ള നിരവധി പുസ്തകങ്ങള്‍ അടങ്ങിയ വായനശാല സഹായം വിഭാഗത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു. ദേശീയ, അന്തര്‍ദേശീയ ജേര്‍ണലുകള്‍ ഇവിടെ ലഭ്യമാണ്. ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപയോഗിക്കാവുന്ന വായനശാല കമ്പ്യൂട്ടര്‍വത്ക്കരിക്കുന്നതിനായുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.
പ്രസിദ്ധീകരണങ്ങള്‍:
ഇംഗ്ലീഷില്‍ ഒരു ദ്വൈവാര്‍ഷിക വാര്‍ത്താപത്രിക കിര്‍ടാഡ്സ് പ്രസിദ്ധീകരിക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ഗോത്രവര്‍ഗ്ഗ പഠനങ്ങള്‍ പത്രികയില്‍ പ്രസിദ്ധീകരിച്ചുവരുന്നു.
സെമിനാറുകളും ഫെല്ലോഷിപ്പുകളും:
കേരളത്തിലെ പട്ടികജാതി/വര്‍ഗ്ഗവിഭാഗങ്ങളെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങളില്‍ സെമിനാറുകളും ചര്‍ച്ചായോഗങ്ങളും സ്ഥാപനം സംഘടിപ്പിക്കാറുണ്ട്. ആദിവാസി സമൂഹങ്ങളുടെ വികസനത്തെ സംബന്ധിച്ച പഠനങ്ങള്‍ നടത്തുന്നതിനായി തെരഞ്ഞെടുക്കുന്ന ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ഫെല്ലോഷിപ്പുകളും സ്ഥാപനം നല്‍കുന്നു. കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴില്‍ നരവംശഭാഷാ ശാസ്ത്ര ഗവേഷണ പഠനങ്ങള്‍ക്കുള്ള അംഗീകാരം സ്ഥാപനത്തിനുണ്ട്.
മറ്റ് പ്രവര്‍ത്തനങ്ങള്‍:
നാടന്‍ മരുന്നുകളെക്കുറിച്ച് കിര്‍ട്ഡാഡ്സ് പഠനം നടത്തിവരുന്നു.
കിര്ടാഡ്സ്
ചേവായൂര്‍
കോഴിക്കോട് 673017
ടെലഫോണ്‍ 0495 – 2357329/ 2356805
ഇ-മെയില്‍ : kirtads@gmail.com
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും 8 കി.മി. അകലെയായും ബസ് സ്റ്റാന്‍ഡില്‍നിന്ന് 4 കി.മി. അകലെയായും മലാപറമ്പ് - ചേവായൂര്‍ ഗോള്‍ഫ് ലിങ്ക് റോഡില്‍ വൃന്ദാവന്‍ കോളനിക്ക് സമീപത്തായാണ്കിര്‍ടാഡ്സ് സ്ഥിതി ചെയ്യുന്നത്.
Govt of Kerala
Kerala Government Portal
http://www.kerala.gov.in/
Chief Minister of Kerala
http://www.keralacm.gov.in/
High court of Kerala
http://highcourtofkerala.nic.in/
Scheduled Castes Development Department of Kerala
http://keralascdepartment.org
Scheduled Tribes Development Department of Kerala
http://www.scheduledtribekerala.org/
Kerala Lok Ayuktha
http://lokayuktakerala.gov.in/admin/
Kerala Womens Commission
http://keralawomenscommission.gov.in/
Information & Public Relations Department
http://www.prd.kerala.gov.in/
Kerala Institute of Local Administration
http://www.kilaonline.org/
State Information Commission
http://www.keralasic.gov.in/
Rural Development Department
http://www.crd.kerala.gov.in/
Local Self Government Department
http://lsg.kerala.gov.in
Kerala Khadi and Village Industries Board
http://kkvib.org/
Attappady Hill Area Development Society
http://www.ahads.org
State Govt forms
http://www.kerala.nic.in/govtforms/
Govt of India
Ministry of Tribal Affairs
http://tribal.nic.in/
Ministry of Social Justice and Empowerment
http://socialjustice.nic.in/
Indian Governemnt Portal
http://www.india.gov.in/
Govrenment if India Directory
http://goidirectory.nic.in/
Human Rights commission of India
http://nhrc.nic.in/
Indian Court
http://judis.nic.in/
Supreme court of India
http://supremecourtofindia.nic.in/
President of India
http://presidentofindia.nic.in
Prime Minister of India
http://pmindia.nic.in/
Constitution of India
http://indiacode.nic.in/coiweb/welcome.html
Ministry of Minority Affairs
http://minorityaffairs.gov.in
National Commission for Scheduled Castes and Scheduled Tribes
http://ncscst.nic.in/
Tribal Research Institutes
Tribal Research Institute ,Pune
http://trti.mah.nic.in/frm_HomePage.php
Tribal Research Institute ,Bihar
http://www.jharkhandonline.gov.in/depts/welfa/tri.asp
Tribal Research Institute ,Bhopal
http://www.trdi.mp.gov.in/index.asp
Tribal Research Institute, Jharkhand
http://www.trijharkhand.org.in/About_us/about_us.htm
Tribal Research Institute ,Himachal pradesh
http://hpuniv.nic.in/tribal.htm
The National Tribal Environmental Research Institute (NTERI)
http://www.itcaonline.com/program_nteri.html
Tribal research centre (Ooty)
http://www.ooty.com/travel/tribalresearch.htm
ST & SC Developent, Minorities and Backward classesWelfare Department , Orissa
http://orissagov.nic.in/stsc/research_training.htm
Urban Development and Poverty Alleviation
http://urbanindia.nic.in/moud/moud.htm
International
Amnesty International
http://www.amnesty.org
Amnesty India
http://www.amnesty.org.in
Survival International
http://www.survival-international.org/
Tribal Museums
Tribal Museum at Koraput (Orissa)
http://www.koraput.in/museumnresearch.html
Directorate of Tribal Cultural Research and Training Institute,Andhrapradesh
http://www.aponline.gov.in/apportal/departments/departments
Portal of Tribal Welfare Department Govt of Andhrapradesh
http://www.aptribes.gov.in
അവസാനം പരിഷ്കരിച്ചത് : 7/12/2020
വിവിധ പരിപാടികളും പദ്ധതികളും
പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷ൯-വിവിധ ...
രാജ്യത്തിന്റെ ആകെ ജനസംഖ്യയുടെ 8.14% ഗോത്ര വര്ഗക...
ട്രൈബല്‍ കോ ഓപ്പറേറ്റിവ് മാര്‍ക്കറ്റിംഗ് ഡവലപ്മെന...