രാജ്യത്തിന്‍റെ ആകെ ജനസംഖ്യയുടെ 8.14% ഗോത്ര വര്‍ഗക്കാരാണ്, 84.51 ദശലക്ഷം ആളുകളുള്ള (2001 സെന്‍സസ്) ഇവര്‍, രാജ്യത്തിന്‍റെ ഏകദേശം 15% ഭാഗത്ത് താമസിക്കുന്നു. സാമൂഹികവും, സാമ്പത്തികവും, പങ്കാളിത്തപരമായ സൂചനകളുടെയും താഴ്ന്ന നിരക്കുകള്‍ കണക്കാക്കുമ്പോള്‍ ഗോത്രവര്‍ഗ്ഗക്കാരെ പ്രത്യേകമായി ശ്രദ്ധിക്കുകയും നിരീക്ഷിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. സാധാരണ ജനസംഖ്യയില്‍ നിന്ന് ഗര്‍ഭസംബന്ധമായ പരിചരണം, മരണ നിരക്ക്,(meaning difference) കാര്‍ഷിക അഭിവൃദ്ധി, കുടിവെള്ളം, വൈദ്യുതി എന്നിവയിലെല്ലാം ഗോത്ര വര്‍ഗ്ഗക്കാര്‍ ഒരുപാട് പിന്നോക്കമാണ്. ഗോത്ര വര്‍ഗ്ഗക്കാരായ 52% ആളുകള്‍ ജീവിക്കുന്നത് ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്, 54% ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് ആശയവിനിമയം, ഗതാഗതം മുതലായ സാമ്പത്തിക സ്രോതസ്സുകളിലേയ്ക്ക് പ്രവേശനം പോലും ലഭിച്ചിട്ടില്ല എന്നത് പരിതാപകരമായ ഈ അവസ്ഥയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു.
ഇന്ത്യന്‍ ഭരണഘടന പട്ടിക വിഭാഗത്തെ അത്തരത്തില്‍ നിര്‍വ്വചിക്കുന്നില്ല. ആര്‍ട്ടിക്കിള്‍ 342 പ്രകാരമുള്ള ഗോത്ര വര്‍ഗ്ഗ വിഭാഗങ്ങളുടെ പരാമര്‍ശം ആര്‍ട്ടിക്കിള്‍ 366(25) ല്‍ ഉണ്ട്. ഭരണഘടനയുടെ 342 ആം വകുപ്പ് പ്രകാരം ഗോത്രവര്‍ഗ്ഗക്കാര്‍ എന്നാല്‍ ആദിവാസികളോ ആദിവാസി വിഭാഗങ്ങളോ ആയ പൊതു അറിയിപ്പ് പ്രകാരം ഉള്‍പ്പെടുത്തപ്പെട്ടവര്‍ എന്നതാണ് അര്‍ത്ഥം. 1991 ലെ സെന്‍സസ് പ്രകാരം ഗോത്രവര്‍ഗ്ഗക്കാര്‍ 67.76 ദശലക്ഷമുണ്ട്. അവര്‍ രാജ്യത്തിന്‍റെ 8.08 ശതമാനത്തെ പ്രതിനിധീകരിക്കുന്നു. ഗോത്രവര്‍ഗ്ഗക്കാര്‍ രാജ്യത്തുടനീളം വനങ്ങളിലും മലമ്പ്രദേശങ്ങളിലും ആയി പരന്നുകിടക്കുന്നു.
ഈ സമുദായങ്ങളുടെ പ്രധാന സവിശേഷതകള്‍:-
ഗോത്ര വര്‍ഗ ജനസംഖ്യയുടെ 42.02 ശതമാനം തൊഴിലാളികളാണെന്നും അതില്‍ 54.50 ശതമാനം കൃഷിക്കാരും 32.69 ശതമാനം കാര്‍ഷിക തൊഴിലാളികളും ആണെന്നുമാണ്‍ 1991 ലെ സെന്‍സസ് വെളിപ്പെടുത്തുന്നത്. അങ്ങനെ ഈ സമുദായങ്ങളില്‍ നിന്നുള്ള 87 ശതമാനം പ്രധാന തൊഴിലാളികളും പ്രാഥമിക മേഖലാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ദേശീയ സാക്ഷരതാ ശരാശരി 52 ശതമാനമായിരിക്കുമ്പോള്‍, ഗോത്ര വര്‍ഗങ്ങളുടെ സാക്ഷരതാ നിരക്ക് ഏകദേശം 29.60 ശതമാനമാണ്. ഗോത്ര വര്‍ഗ സ്ത്രീകളില്‍ മുക്കാല്‍ ഭാഗത്തിലധികവും നിരക്ഷരരാണ്.
ഈ പരാധീനതകള്‍ കൂടാതെ ഔദ്യോഗിക വിദ്യാഭായസത്തില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കും ഉന്നത വിദ്യാഭായത്തിലുള്ള കുറഞ്ഞ പ്രാതിനിധ്യവും കൂടി ഉള്‍പ്പെടുത്തേണ്ടതാണ്. (Meaning difference from the English text). ദാരിദ്ര്യരേഖയ്ക്ക് താഴയുള്ള സാധാരണ ദേശീയ ജനസംഖ്യാ നിരക്കിനെക്കാള്‍ വളരെ കൂടുതലാണ് ഗോത്ര വര്‍ഗ്ഗങ്ങളുടെ ശരാശരി എന്ന കാര്യം ആശ്ചര്യജനകമായ ഒന്നല്ല. 1993-94 വര്‍ഷത്തേയ്ക്കായി പ്ലാനിംഗ് കമ്മീഷന്‍ തയ്യാറാക്കിയ ദാരിദ്ര്യത്തിന്‍റെ ഏകദേശ ധാരണ പ്രകാരം 51.92 ഗ്രാമീണ ഗോത്രവര്‍ഗ്ഗക്കാരും 41.4 നാഗരിക ഗോത്രവര്‍ഗ്ഗക്കാരും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടന ഗോത്രവര്‍ഗ്ഗക്കാരുടെ വിദ്യാഭ്യാസ സാമ്പത്തിക താല്‍പര്യാര്‍ത്ഥം ഒരുപാട് പദ്ധതികള്‍ നടപ്പിലാക്കുകയും അവരെ ചൂഷണം ചെയ്യാനുള്ള (The word social injustice is not translated) സംവിധാനങ്ങള്‍ ഇല്ലാതാക്കാന്‍ പ്രൈശ്രമിക്കുകയും ചെയ്യുന്നു. ഗോത്ര ഉപ-പദ്ധതി തന്ത്രം വഴി പ്രസ്തുത ലക്ഷ്യങ്ങള്‍ നിറവേറാന്‍ സാധിക്കും, ഇത് വിഭാവനം ചെയ്തത് അഞ്ചാം പഞ്ചവത്സര പദ്ധതിയില്‍ ആണ്. ഈ തന്ത്രം എന്നത് സംസ്ഥാന പ്ലാന്‍ വിഭാഗങ്ങള്‍, കേന്ദ്ര മന്ത്രിമാര്‍/വിഭാഗങ്ങള്‍ എന്നിവരുടെ പദ്ധതികള്‍,സാമ്പത്തികവും വികസനപരവുമായ സ്ഥാപനങ്ങള്‍ എന്നിവ വഴിയുള്ള ഗോത്രവര്‍ഗ്ഗക്കാര്‍ക്കുള്ള മതിയായ സാമ്പത്തിക ഒഴുക്ക് ഉറപ്പുവരുത്തുക എന്നതാണ്. ഈ തന്ത്രത്തിന്‍റെ ആധാരശില സംസ്ഥാന ടിഎസ്പി, ആനുപാതികമായുള്ള യുടികള്‍ എന്നിവ പ്രസ്തുത സംസ്ഥാനങ്ങളിലെ യുടികള്‍ക്ക് എസ്ടി ജനസംഖ്യയ്ക്ക് ആനുപാതികമായി അനുവദിക്കുക എന്നതാണ്. ഈ പരിശ്രമങ്ങള്‍ കൂടാതെ എസ്ടികളുടെ ക്ഷേമത്തിനായി ഒരുപാട് പദ്ധതികളും പരിപാടികളും നടപ്പിലാക്കുന്നുമുണ്ട്.(Wrongly translated sentence. Some words missing.)
വിദ്യാഭ്യാസപരമായ സാക്ഷരതാ നിരക്ക് താഴെക്കാണുന്നതു പ്രകാരം വര്‍ദ്ധിച്ചു :-
|
|
|
|
|
2001
|
|
|
|
|
|
64.84% |
|
|
|
|
|
47.10% |
|
|
|
|
|
53.67% |
ആകെ ഷെഡ്യൂള്‍ഡ് ട്രൈബ്സ് (എസ്‌ടി ) സ്ത്രീ ജനസംഖ്യ |
|
|
|
|
34.76% |
എസ്‌ടി ജനസംഖ്യ ബ്ലോക്കിലെ അല്ലെങ്കില്‍ ബ്ലോക്കിലെ ഒരു ഗ്രൂപ്പിന്‍റെ ആകെ ജനസംഖ്യയുടെ 50% ലും അധികം എസ്‌ടി ജനസംഖ്യയുള്ള മേഖലകളില്‍, രാജ്യത്ത് ഇപ്പോള്‍ 194 സംയോജിത ഗോത്ര വര്‍ഗ വികസന പദ്ധതികള്‍ (ഇന്‍റഗ്രേറ്റഡ് ട്രൈബല്‍ ഡവലപ്മെന്‍റ് പ്രോജക്റ്റ്സ് – ഐടിഡിപികള്‍) ഉണ്ട്. ആറാം പദ്ധതി കാലത്ത്, ആകെ 10,000ല്‍ അധികം ജനസംഖ്യയുള്ളതും അതില്‍ 5,000 എങ്കിലും പട്ടിക ജാതികാരുള്ളതുമായ ഐടിഡിപി ക്കു പുറത്തുള്ള മേഖലകള്‍, മോഡിഫൈയ്ഡ് ഏരിയാ ഡവലപ്മെന്‍റ് അപ്രോച്ച് (എംഎഡിഎ) ക്കു കീഴില്‍ ഉള്‍പ്പെടുത്തി. ഇതുവരെ രാജ്യത്ത് 252 എംഎഡിഎ പ്രദേശങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് കൂടാതെ, ആകെ 5,000ല്‍ അധികം ജനസംഖ്യയുള്ളതും അതില്‍ 50 ശതമാനം പട്ടിക ജാതിക്കാരുള്ളതുമായ 79 ജനസമൂഹങ്ങള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്.
ഗോത്ര വര്‍ഗങ്ങളുടെ പുരോഗതിയില്‍ കൂടുതല്‍ കേന്ദ്രീകൃതമായ ശ്രദ്ധ ചെലുത്തുന്നതിനായി, ട്രൈബല്‍ അഫയേര്‍സ് മന്ത്രാലയം എന്നപേരില്‍ ഒരു പ്രത്യേക മന്ത്രാലയം 1999 ല്‍ രൂപീകരിക്കപ്പെട്ടു. സാമൂഹ്യ നീതിയും ശാക്തികരണവും മന്ത്രാലയത്തില്‍ നിന്നും രൂപീകൃതമായ പുതിയ മന്ത്രാലയം പട്ടിക ജാതിക്കാരുടെ പുരോഗതിക്കായുള്ള പരിപാടികളുടേയും പദ്ധതികളുടേയും മൊത്തത്തിലുള്ള നയരൂപീകരണത്തിനും ആസൂത്രണത്തിനും ഏകീകരണത്തിനും വേണ്ടിയുള്ള നോഡല്‍ മന്ത്രാലയമാണ്.
പട്ടിക ജാതിക്കാരുടെ സാമൂഹ്യ സുരക്ഷയും സാമൂഹ്യ ഇന്‍ഷൂറന്‍സും, ഗോത്ര ക്ഷേമ ആസൂത്രണം, പദ്ധതി രൂപീകരണവും ഗവേഷണവും പരിശീലനവും ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിനും പട്ടിക പ്രദേശങ്ങളുടെ ഭരണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ സ്വമേധയാ ഉള്ള ശ്രമങ്ങള്‍ പ്രോല്‍സാസാഹിപ്പിക്കുകയും മെച്ചപ്പെടുത്തുകയും എന്നിവയാണ് മന്ത്രാലയത്തിന് കീഴില്‍ വരുന്ന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നത്. ഈ സമുദായങ്ങളുടെ മേഖലാ നടപടിക്രമങ്ങളും വികസനവും സംബന്ധിച്ച നയം, ആസൂത്രണം, നിരീക്ഷണം, വിലയിരുത്തല്‍ എന്നിവയും അതോടൊപ്പം അവ സമന്വയിപ്പിക്കുന്നതും ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങള്‍/ വകുപ്പുകള്‍, സംസ്ഥാന സര്‍ക്കാരുകള്‍, യു.ടി. ഭരണകൂടങ്ങള്‍ എന്നിവയ്ക്ക് ആയിരിയ്ക്കും.
എല്ലാ കേന്ദ്ര മന്ത്രിസഭ/വിഭാഗം എന്നിവ ഈ മേഖലയിലെ നോഡല്‍ മന്ത്രിസഭയായിരിക്കും. ആദിവാസി ക്ഷേമ മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍/യുടികള്‍ എന്നിവയുടെ പരിശ്രമങ്ങള്‍ക്ക് സഹായം നല്‍കുന്നു. ഈ വിഭാഗങ്ങളുടെ ഉന്നമനത്തിനായി കേന്ദ്ര മന്ത്രാലയങ്ങളും/വിഭാഗങ്ങളും ശ്രദ്ധ ചെലുത്തുന്നു.
‘പട്ടിക വര്‍ഗ്ഗങ്ങള്‍’ എന്ന പദം ആദ്യം പ്രത്യക്ഷപ്പെട്ടത് ഇന്ത്യന്‍ ഭരണ ഘടനയിലാണ്. വകുപ്പ് 366(25) പട്ടിക വര്‍ഗങ്ങളെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ് "ഇത്തരം ഗോത്ര അല്ലെങ്കില്‍ ആദിവാസി വിഭാഗങ്ങള്‍ അല്ലെങ്കില്‍ ഗോത്ര, ആദിവാസി വിഭാഗങ്ങള്‍ക്കകത്തെ ഭാഗങ്ങളോ സംഘങ്ങളോ ഭരണഘടനാ നിര്‍വ്വചനപ്രകാരം ആര്‍ട്ടിക്കിള്‍ 342 നു കീഴില്‍ പട്ടിക വര്‍ഗ്ഗങ്ങള്‍ എന്ന വിഭാഗത്തിനകത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നു". താഴെ വീണ്ടും പരാമര്‍ശിക്കുന്ന ആര്‍ട്ടിക്കിള്‍ 342, പട്ടിക വര്‍ഗ്ഗങ്ങളുടെ വ്യക്തമാക്കലിന് ആവശ്യമായ പ്രക്രിയകളെക്കുറിച്ച് നിര്‍ദ്ദേശിക്കുന്നു.
ഏതെങ്കിലും സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലോ സംസ്ഥാനത്തെ ഗവര്‍ണ്ണറുമായി ബന്ധപ്പെട്ട ശേഷം പൊതു പ്രസിഡന്‍റ് അറിയിപ്പ് നടത്തിയാല്‍ ആദിവാസി വിഭാഗങ്ങളായോ ഗോത്ര സമൂഹങ്ങളായോ അര്‍ഹരായവരെയോ ഭരണഘടനാ ആവശ്യങ്ങള്‍ പ്രകാരം പട്ടിക വര്‍ഗ്ഗങ്ങളായി ഉള്‍പ്പെടുത്താന്‍ സാധിക്കുന്നതാണ്.
പാര്‍ലമെന്‍റിന് പട്ടിക വിഭാഗങ്ങളുടെ പട്ടികയില്‍ നിന്ന് ഭരണഘടനാപരമായ നിയമങ്ങള്‍ക്ക് അകത്തു നിന്നുകൊണ്ട് ഏത് വിഭാഗത്തെയും ഒഴിവാക്കുകയോ ഉള്‍പ്പെടുത്തുകയോ ചെയ്യാം.
അങ്ങനെ, ഒരു പ്രത്യേക സംസ്ഥാനവുമായി/ കേന്ദ്ര ഭരണ പ്രദേശവുമായി ബന്ധപ്പെട്ട പട്ടിക വര്‍ഗങ്ങളുടെ ആദ്യ വിവരണം, ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുമായി കൂടി ആലോചിച്ചതിന് ശേഷം രാഷ്ട്രപതി നടത്തുന്ന വിജ്ഞാപനത്തിലൂടെ ആയിരിക്കും. ഈ വിജ്ഞാപനങ്ങള്‍ പിന്നീട് ലോക്സഭ പാസാക്കുന്ന നിയമം മൂലം ഭേദഗതി ചെയ്യുവാന്‍ കഴിയുന്നതാണ്. ഇന്ത്യ ഒട്ടാകെ അല്ലാതെ സംസ്ഥാനം/ കേന്ദ്ര ഭരണ പ്രദേശം തിരിച്ചും പട്ടിക വര്‍ഗക്കാരെ പട്ടികപ്പെടുത്തുന്നതിനും കൂടി ഈ വകുപ്പ് അനുമതി നല്‍കുന്നു.
പട്ടിക വിഭാഗക്കാര്‍ പ്രാകൃതമായ പാരമ്പര്യം, വൈവിദ്ധ്യപൂര്‍വ്വമായ സംസ്കാരം, ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടല്‍, ബാഹ്യ സമൂഹവുമായി ഇടപെടാനുള്ള മടി കൂടാതെ പിന്നോക്ക അവസ്ഥ എന്നിവയുടെ സൂചനയാണ്, ഇതാണ് പൊതുവില്‍ ഉപയോഗിക്കുന്ന മാനദണ്ഡം. ഈ മാനദണ്ഡം ഭരണഘടനയില്‍ എഴുതിവെച്ചിട്ടില്ല എങ്കിലും മികച്ച രീതിയില്‍ തന്നെ വിജയിച്ച ഒന്നാന്. ഇത് 1931 ലെ സെന്‍സസ്,1955 ലെ പിന്നോക്ക വിഭാഗ കമ്മീഷന്‍, അഡ്വൈസറി കമ്മീഷന്‍ (കലേല്‍കര്‍), എസ് സി/എസ് ടി പട്ടികകളുടെ പുനഃപരിശൊധന (ലോക്കുര്‍ കമ്മിറ്റി),1965 ലെ പട്ടിക ജാതി പട്ടിക വര്‍ഗ്ഗത്തിന്‍റെ പാര്‍ലമെന്‍റ് സംയുക്ത കമ്മിറ്റി (പുനര്‍നിര്‍ണ്ണയം) 1967 ലെ ബില്‍,1969 (ചന്ദ കമ്മിറ്റി) എന്നിവയുടെ നിര്‍വ്വചനങ്ങള്‍ പ്രകാരമാണ് ഇതിനുള്ള മാനദണ്ഡങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടനയിലെ 342 ആം വകുപ്പിലെ അദ്ധ്യായത്തില്‍ (1) അധികാരത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതു പ്രകാരം സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ടതിനു ശേഷം പ്രസിഡന്‍റ് ഇന്ത്യന്‍ ഭരണഘടന പ്രകാരം 9 തവണ സംസ്ഥാന കേന്ദ്ര ഭരണ മേഖല്‍കളില്‍ 9 ഉത്തരവുകള്‍ ഇതിനകം ഇറക്കിയിട്ടുണ്ട്. ഇവയില്‍ എട്ടെണ്ണം അവയുടെ അസല്‍ രൂപത്തില്‍ തന്നെ നിലവിലുണ്ട്, ഒരെണ്ണം അതിന്‍റെ പുതുക്കിയ രൂപത്തിലും. 1968 ലെ പട്ടികവര്‍ഗ്ഗ ഭരണഘടന (ഗോവ, ദാമന്‍ ദിയു) ഗോവയിലും ദാമന്‍ ദിയുവിലും 1987 ല്‍ ഫലത്തില്‍ നിലവില്‍ വന്നു. 1987 ലെ ഗോവ, ദാമന്‍ ദിയു പുനഃസംഘടന നിയമപ്രകാരം (1987 ലെ 18) ഗോവയിലെ പട്ടികവര്‍ഗ്ഗക്കാരുടെ പട്ടിക ഭരണഘടനാ ഉത്തരവ് 1950 (പട്ടിക വര്‍ഗ്ഗങ്ങള്‍) പ്രകാരം XIX ആയി രൂപം മാറ്റി, തുടര്‍ന്ന് 1951 ല്‍ ഉത്തരവ് പ്രകാരം ദാമന്‍ ദിയു II ഷെഡ്യൂളും പുതുക്കി നിശ്ചയിച്ചു (പട്ടിക വര്‍ഗ്ഗങ്ങള്‍) (കേന്ദ്ര ഭരണ പ്രദേശങ്ങള്‍).
ക്രമ നം. |
ഓര്‍ഡറിന്‍റെ പേര്‍ |
വിജ്ഞാപന തീയതി |
ബാധകമായ സംസ്ഥാനങ്ങളുടെ (യു.ടി. കളുടെ) പേര് |
1 |
ഭരണഘടനാ ഉത്തരവ് (പട്ടിക വര്‍ഗ്ഗങ്ങള്‍) 1950 (C.O.22) |
6-9-1950 |
ആന്ധ്രാ പ്രദേശ്, അരുണാചല്‍ പ്രദേശ്, ആസ്സാം, ബീഹാര്‍, ഗുജറാത്ത്, ഗോവ, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, കേരള, മധ്യ പ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, മിസോറാം, ഒറീസ, രാജസ്ഥാന്‍, തമിഴ് നാട്, ത്രിപുര, പശ്ചിമ ബംഗാള്‍ |
2 |
ഭരണഘടനാ ഉത്തരവ് (പട്ടിക വര്‍ഗ്ഗങ്ങള്‍) (കേന്ദ്ര ഭരണ പ്രദേശങ്ങള്‍), 1951 (C.O.33) |
20-9-1951 |
ദാമന്‍ & ദിയു, ലക്ഷദ്വീപ് |
3 |
ഭരണഘടനാ (ആന്ഡമാന്‍ അന്‍റ് നിക്കോബാര്‍ ദ്വീപുകള്‍) പട്ടിക വര്‍ഗ്ഗ ഉത്തരവ്, 1959 (C.O. 58) |
31-3-1959 |
ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍ |
4 |
ഭരണഘടനാ (ദര്‍ദ & നഗര്‍) പട്ടിക വര്‍ഗ്ഗ ഉത്തരവ്, 1962 (C.O. 65) |
30-6-1962 |
ദാദ്ര & നാഗര്‍ ഹവേലി |
5 |
ഭരണഘടനാ (ഉത്തര്‍ പ്രദേശ്) പട്ടിക വര്‍ഗ്ഗ ഉത്തരവ്, 1967 (C.O. 78) |
24-6-1967 |
ഉത്തര്‍ പ്രദേശ് |
6 |
ഭരണഘടനാ (നാഗാലന്‍റ്) പട്ടിക വര്‍ഗ്ഗ ഉത്തരവ്, 1970 (C.O.88) |
23-7-1970 |
നാഗാലാന്‍ഡ് |
7 |
ഭരണഘടനാ (സിക്കിം) പട്ടിക വര്‍ഗ്ഗ ഉത്തരവ്, 1978 (C.O.111) |
22-6-1978 |
സിക്കിം |
8 |
ഭരണഘടനാ (ജമ്മു & കാശ്മീര്‍) പട്ടിക വര്‍ഗ്ഗ ഉത്തരവ്, 1989 (C.O. 142) |
7-10-1989 |
ജമ്മു & കാശ്മീര്‍ |
ഹരിയാന, പഞ്ചാബ്, ഛത്തീസ്ഗഢ്, ഡെല്‍ഹി കൂടാതെ പോണ്ടിച്ചേരി മുതലായ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഒരു സമൂഹത്തെയും പട്ടിഗ വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പട്ടിക വര്‍ഗ്ഗങ്ങളുടെ സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ തരം തിരിച്ചുള്ള പട്ടിക അനുബന്ധം-I ലും എസ്ടികളുടെ അക്ഷരന്യാസപ്രകാരമുള്ള അനുബന്ധം- II ഉം ആണ്
പട്ടിക വര്‍ഗ്ഗ സാക്ഷ്യപത്രത്തിന്‍റെ പ്രശ്നം – നിരീക്ഷിക്കേണ്ട കാര്യങ്ങള്‍
ജന്‍മം കൊണ്ട് ഒരാള്‍ പട്ടിക വര്‍ഗത്തില്‍ പെടുന്നു എന്ന് അവകാശപ്പെട്ടാല്‍, പരിശോധിക്കേണ്ടവ:-
(i) ആ വ്യക്തിയും അയാളുടെ മാതാപിതാക്കളും യഥാര്‍ത്ഥത്തില്‍ അവകാശപ്പെട്ട സമുദായത്തില്‍ പെട്ടതാണ്;
(ii) ബന്ധപ്പെട്ട സംസ്ഥാനവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി നടത്തിയ പട്ടിക വര്‍ഗങ്ങളെ കുറിച്ചുള്ള വിജ്ഞാപനത്തില്‍ ആ സമുദായം ഉള്‍പ്പെടുന്നു.
(iii) സമുദായം പട്ടികപ്പെടുത്തിയിട്ടുള്ള സംസ്ഥാനം അല്ലെങ്കില്‍ മേഖലയ്ക്കകത്ത് വ്യക്തി ആരെ പ്രതിനിധീകരിക്കുന്നു.
(iv) അയാള്‍ ഏതെങ്കിലും മതത്തില്‍ ഉള്‍പ്പെടുന്നുണ്ടോ.
(v) അയാളുടെ കാര്യത്തില്‍ പ്രസിഡന്‍റിന്‍റെ ഉത്തരവ് പുറപ്പെടുവിച്ച ദിവസം സ്ഥിര താമസക്കാരനായിരിക്കണം.
(vi) ഉത്തരവ് പുറപ്പെടുവിച്ച ദിവസം വ്യക്തി താല്‍ക്കാലികമായി മറ്റൊരു സ്ഥലത്ത് താമസമാണെങ്കിലും ഈ ഉത്തരവ് ബാധകമായിരിക്കും, ഉദാഹരണത്തിന് ജോലിയ്ക്കോ അല്ലെങ്കില്‍വിദ്യാഭ്യാസത്തിനോ പോകുന്നത്. പക്ഷെ പ്രസിഡന്‍റ് ഉത്തരവ് പുറപ്പെടുവിച്ച ദിവസം താല്‍ക്കാലികമായ താമസക്കാരനാകുന്ന പക്ഷം ഒരാളെ പരിഗണിക്കുന്നതല്ല.
ഉത്തരവ് പുറപ്പെടുവിച്ചശേഷം ജനിച്ച വ്യക്തികള്‍ക്ക് ഇത് ബാധകമായിരിക്കും.(Not translated completely)
(i) ഒരു വ്യക്തി ഒരു സംസ്ഥാനത്തെ തന്നെ മറ്റൊരു സമൂഹത്തിലേയ്ക്ക് കുടിയേറുന്നപക്ഷം അയാളുടെ മുന്‍ സമൂഹവും സംസ്ഥാനത്തിന്‍റെയും ഭാഗമായിത്തന്നെ ഔദ്യോഗികമായി അയാള്‍ തുടരുന്നതാണ്;
(ii) ഒരു വ്യക്തി ഒരു സംസ്ഥാനം വിട്ട് മറ്റൊന്നില്‍ കുടിയേറിയാലും പട്ടികവര്‍ഗ്ഗമേത് എന്ന കാര്യത്തില്‍ അയാളുടെ യഥാര്‍ത്ഥ സംസ്ഥാനം മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ.
ജന്‍മം കൊണ്ട് പട്ടിക വര്‍ഗത്തില്‍ പെടാത്ത ഒരാള്‍ അവന്‍/അവള്‍ പട്ടിക വര്‍ഗത്തില്‍ പെട്ട ഒരാളെ വിവാഹം കഴിച്ചു എന്നത് കൊണ്ട് മാത്രം പട്ടിക വര്‍ഗത്തില്‍ പെട്ടതാണ് എന്ന് കരുതാനാവില്ല എന്നതാണ് നിദേശിക്കപ്പെട്ടിട്ടുള്ള തത്ത്വം.
അതുപോലെ, ഒരു പട്ടിക വര്‍ഗ അംഗമായ ഒരാള്‍ അവന്‍/അവള്‍ പട്ടിക വര്‍ഗത്തില്‍ പെടാത്ത ഒരാളുമായി വിവാഹിതനായ/വിവാഹിതയായ ശേഷവും പട്ടിക വര്‍ഗാംഗമായി തുടരുന്നതും ആയിരിക്കും.
പട്ടിക വര്‍ഗ്ഗക്കാരായ ആളുകള്‍ക്ക് പട്ടിക വര്‍ഗ്ഗ സാക്ഷ്യപത്രങ്ങള്‍ ഏതെങ്കിലും ഒരു പിന്തുണയ്ക്കുന്ന ഔദ്യോഗിക അധികാര കേന്ദ്രങ്ങള്‍ വഴി നിര്‍ദ്ദിഷ്ട രൂപത്തില്‍ (അനുബന്ധം-III) നല്‍കുന്നതാണ്.
(e) മതിയായ പരിശോധനകളില്ലാതെ പട്ടിക വര്‍ഗ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള ശിക്ഷകള്‍
(f) മറ്റ് സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പട്ടിക വര്‍ഗ്ഗ സാക്ഷ്യപത്രങ്ങള്‍ നല്‍കുന്നതിനുള്ള ഉദാര നടപടികള്‍.
തൊഴില്‍, വിദ്യാഭ്യാസം മുതലായവക്കായി ഒരു സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് കുടിയേറുന്നവര്‍ക്ക് അവര്‍ കുടിയേറിയ സംസ്ഥാനത്ത് നിന്നും പട്ടിക വര്‍ഗ സര്‍ട്ടിഫിക്കറ്റുകള്‍ നേടുന്നതിന് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഈ പ്രയാസം ഇല്ലാതാക്കാന്‍ ഒരു കുടിയേറിയ വ്യക്തിയ്ക്ക് സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ള സാക്ഷ്യപത്രങ്ങള്‍ ലഭ്യമാക്കും,ഇത് മതിയായ അന്വേഷണം പ്രസ്തുത സംസ്ഥാനവുമായി നടത്തിയ ശേഷം മാത്രമേ നല്‍കുകയുള്ളൂ. അച്ഛന്‍/അമ്മ എന്നിവരുടെ ജന്മസ്ഥലം കൂടാതെ മറ്റ് വിവരങ്ങളും അന്വേഷിച്ച് മാത്രമേ സാക്ഷ്യപത്രം നല്‍കാവൂ. ഈ സാക്ഷ്യപത്രം ഏത് പ്രദേശത്ത് നിന്നും എവിടേയ്ക്ക് കുടിയേറി എന്ന കാര്യം കണക്കിലെടുക്കാതെ തന്നെ പുറപ്പെടുവിക്കുന്നതാണ്. എന്നിരുന്നാലും അവര്‍ക്ക് കുടിയേറിയ സംസ്ഥാനത്ത് എസ്ടി ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ലഭിക്കുന്നതല്ല.
അവസാനം പരിഷ്കരിച്ചത് : 1/28/2020
വിവിധ പരിപാടികളും പദ്ധതികളും
പെസ നിയമം - കൂടുതല്‍ വിവരങ്ങള്‍
ട്രൈബല്‍ കോ ഓപ്പറേറ്റിവ് മാര്‍ക്കറ്റിംഗ് ഡവലപ്മെന...
പട്ടിക ജാതി പട്ടിക വര്ഗ്ഗര വകുപ്പിന് കീഴില്‍ പ്ര...