ട്രൈബല്‍ കോ ഓപ്പറേറ്റിവ് മാര്‍ക്കറ്റിംഗ് ഡവലപ്മെന്‍റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (ട്രൈഫെഡ്) 06.08.1987 ലാണ് നിലവില്‍ വന്നത്. 1984 ലെ മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റീസ് ആക്ടിനു (ഇപ്പോള് 2002 ലെ മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റീസ് ആക്ട്) കീഴിലാണ് ഇത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭാരത സര്‍ക്കാരിന്‍റെ ക്ഷേമ മന്ത്രാലയത്തിനു (ഇന്ന്, ഭാരത സര്‍ക്കാരിന്‍റെ മിനിസ്ട്രി ഓഫ് ട്രൈബല്‍ അഫയേഴ്സ്) കീഴിലുള്ള ഭരണ നിയന്ത്രണത്തില്‍ 1988 ലാണ് ഇത് പ്രവര്‍ത്തനമാരംഭിച്ചത്.
ട്രൈഫെഡിന്‍റെ പ്രധാന ലക്ഷ്യം, അതിലെ അംഗങ്ങളുടെ സാമൂഹ്യവും സാമ്പത്തികവുമായ പുരോഗതിക്കായി ഒന്നിലധികം സംസ്ഥാനങ്ങളിലെ അതിന്‍റെ അംഗങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ്. ഗോത്ര ഉല്‍പ്പന്നങ്ങളുടെ വിപണി വികാസത്തിലൂടെ തൊഴില്‍പരവും, ജനാധിപത്യ, സ്വയംഭരണാധികാരമുള്ളതുമായ മാര്‍ഗ്ഗങ്ങളിലൂടെയും സ്വയം സഹായത്തിലൂടെയും പരസ്പര സഹകരണത്തിലൂടെയും ഇത് സാധിക്കുക എന്നതാണ് ലക്ഷ്യം.
അഞ്ചാം പദ്ധതി (2007-08 മുതല്‍ 2011-12) മാര്‍ഗ്ഗ രേഖ അനുസരിച്ച് ട്രൈഫെഡിന്‍റെ പ്രധാന പ്രവര്‍ത്തനങ്ങളനുസരിച്ച്, ട്രൈഫെഡിന് താഴെപറയുന്ന നാല് പ്രധാന പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു:-
1. ചെറുകിട വിപണന വികസനം
2. ലഘു വന ഉല്‍പ്പന്ന വിപണന വികസനം
3. പട്ടിക വര്‍ഗ്ഗ കൈവേലക്കാരുടെയും ലഘു വന ഉല്‍പ്പന്നങ്ങളുടെ ശേഖരണം നടത്തുന്നവരുടെയും കാര്യക്ഷമത വര്‍ദ്ധിപ്പിക്കലും നൈപുണ്യമുയര്‍ത്തലും
4. റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ്/ഐപിആര്‍ പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ട്രൈഫെഡ് 40 ഔട്ട്ലെറ്റുകളിലൂടെയാണ് ഗോത്ര ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നത്. ഇതില്‍ 26 ഔട്ട്ലെറ്റുകള്‍ അവയുടെ സ്വന്തവും 14 എണ്ണം കരകൌശലവസ്തുക്കള്‍ പ്രമോട്ട് ചെയ്യുന്ന സംസ്ഥാന തല സംഘടനകളുമായി സഹകരിച്ചുള്ള ചരക്ക് അയച്ചു കൊടുക്കുന്നതിന്‍റെ അടിസ്ഥാനത്തിലുമാണ്. ഗോത്ര കലയുടെ അഭിവൃദ്ധിക്കായി ട്രൈഫെഡ് വിവിധ പ്രദര്‍ശനങ്ങളിലും മേളകളിലും പങ്കെടുക്കാറുണ്ട്. മറ്റൊരു സംരംഭം ഗോത്ര കലാകാരന്‍മാരുടെ മേളയാണ്.
ഭക്ഷണം, കാലിത്തീറ്റ, പഴങ്ങള്, മരുന്നുകള്‍, താമസം, ആചാരങ്ങള്‍, വിനോദങ്ങള്‍, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ എല്ലാവിധ പോഷണവും ഉപജീവന മാര്‍ഗ്ഗങ്ങളും ഗോത്രവര്‍ഗ്ഗക്കാര്‍ സമ്പാദിക്കുന്നത് വനങ്ങളില്‍ നിന്നാണ്.
മുളകള്‍, ചുള്ളിക്കമ്പുകള്‍, മരക്കുറ്റികള്‍, ചൂരല്‍, ടസ്സര്‍, പുഴുക്കൂടുകള്‍, തേന്‍, മെഴുക്, അരക്ക്, ടെന്‍ഡു അഥവാ കെന്‍ഡു ഇലകള്‍, മരുന്നു ചെടികള്‍, ഔഷധങ്ങള്‍, വേരുകള്‍, കിഴങ്ങുകള്‍ തുടങ്ങിയ മരങ്ങളല്ലാത്ത എല്ലാ വന ഉല്‍പ്പന്നങ്ങളും “ലഘു വന ഉല്‍പ്പന്നങ്ങള്‍” എന്നതില്‍ ഉള്‍പ്പെടുന്നു. ലഘു വന ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നവരുടെ നൈപുണ്യം വര്‍ദ്ധിപ്പിക്കുന്നതിന് ട്രൈഫെഡ് ആലോചിക്കുന്നു.
പട്ടിക വര്‍ഗ്ഗ കൈവേലക്കാരുടെ നൈപുണ്യം വര്‍ദ്ധിപ്പിക്കുന്നതിനും കാര്യക്ഷമത ഉയര്‍ത്തുന്നതിനുമായി ട്രൈഫെഡ് മൂന്നു തലത്തിലുള്ള പരിശീലനങ്ങളാണ് നല്‍കുന്നത്:
എ) പ്രാഥമിക തല പരിശീലനം (പിഎല്‍റ്റി)
ബി) റീ ഇന്‍ഫോഴ്സ്മെന്‍റ് ട്രെയിനിംഗോടു കൂടിയ പിഎല്‍റ്റി കം ഡിസൈനിംഗ് വര്‍ക്ഷോപ്പ് (പിഎല്‍റ്റി-ഡിഡബ്ല്യുടി-ആര്‍ടി)
സി) ഡിസൈന്‍ വര്‍ക്ഷോപ്പ് പരിശീലനം (ഡിഡബ്ല്യുടി)
എന്‍എസ്സി ബീജ് ഭവന്‍, ഐഎആര്‍ഐ ക്യാംപസ്, പുസ കോംപ്ലക്സ്, ന്യൂഡല്‍ഹി 110012 ലാണ് ക്വാളിറ്റി കണ്‍ട്രോള്‍ ആന്‍റ് റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് സെന്‍റര്‍ ആരംഭിച്ചിരിക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങള്‍, ലഘു വന ഉല്‍പ്പന്നങ്ങളായ തേന്‍, പുളി, ഉണങ്ങിയ പഴങ്ങള്‍, ഔഷധ ഉല്‍പ്പന്നങ്ങള്‍, സംസ്കരിച്ച മത്സ്യ മാംസ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ പരിശോധിക്കുന്നതിനും സാക്ഷ്യപ്പെടുത്തുന്നതിനുമായി ആധുനികവും പരിഷ്കൃതവുമായ ഉപകരണങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളതാണ് റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് കേന്ദ്രം.
അവസാനം പരിഷ്കരിച്ചത് : 6/6/2020
പെസ നിയമം - കൂടുതല്‍ വിവരങ്ങള്‍
രാജ്യത്തിന്റെ ആകെ ജനസംഖ്യയുടെ 8.14% ഗോത്ര വര്ഗക...
പട്ടിക ജാതി പട്ടിക വര്ഗ്ഗര വകുപ്പിന് കീഴില്‍ പ്ര...
വിവിധ പരിപാടികളും പദ്ധതികളും