എന്താണ് പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷ൯?
1972ല്‍ ഇന്ത്യന്‍ കമ്പനീസ് ആക്ട് 1965 ന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതും സാമ്പത്തികമായും സാമുഹികമായും പിന്നോക്കം നില്ക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളെ സ്വയം തൊഴില്‍ വായ്പകളിലൂടെയും ക്ഷേമ പദ്ധതികളിലൂടെയും സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ട് വരുക എന്ന ഉദ്ദേശ്യലക്ഷൃത്തോടെ പ്രവര്‍ത്തിക്കുന്നതുമായ ഒരു പൊതുമേഖലാ സ്ഥാപനം.
പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് കേരളത്തില്‍ എല്ലാ ജില്ലകളിലും ശാഖകള്‍ ഉണ്ടോ ?
ഉണ്ട്.
കോര്‍പ്പറേഷ൯ പ്രധാനമായും ഏതൊക്കെ മേഖലയിലാണ് വായ്പാ സഹായം നല്‍കുന്നത്?
സ്വയം തൊഴില്‍, ബിസിനസ്സ് / ഉല്‍പ്പാദനം / കൃഷി മുതലായവ കൂടാതെ ക്ഷേമ വായ്പകളും
പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷ൯ മറ്റു വാണിജ്യ ബാങ്കുകളുമായി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് മറ്റു ധനകാര്യ സ്ഥാപനങ്ങളുമായി താഴെ വിവരിക്കും വിധം വ്യത്യാസപ്പെട്ടിരിക്കുന്നു:
പലിശ ഇനത്തിലെ വ്യത്യാസം
സാമ്പത്തിക സ്ഥാപനം
വായ്പാ തുക
സബ്സിഡി
പലിശ നിരക്ക്
തിരിച്ചടവ് കാലാവധി
പജ. പവ. കോര്‍പ്പറേഷ൯
25000
10000 രൂപ വരെ
4%
36
വാണിജ്യ ബാങ്കുകള്‍
25000
ഇല്ല
13%
36
സഹകരണ ബാങ്കുകള്‍
25000
ഇല്ല
14%
36
തിരിച്ചടവു മാസ തവണ തുകകളിലുള്ള താരതമ്യ പഠനം 1
മഹിളാ സമൃദ്ധി യോജന വായ്പ തുക 25,000/ രൂപ
സാമ്പത്തിക സ്ഥാപനം
തിരിച്ചടവു തവണ തുക
മുതലിലേ ക്കുള്ള തിരിച്ചടവ്
പലിശയിലേക്കുള്ള തിരിച്ചടവ്
ആകെ അടക്കേണ്ട തുക
പജ. പവ. കോര്‍പ്പറേഷ൯
448/-
399/-
49/-
16,128/-
വാണിജ്യ ബാങ്കുകള്‍
870/-
599.91/-
270.09/-
31,320/-
സഹകരണ ബാങ്കുകള്‍
884/-
592.58/-
291.42/-
31,824/-
തിരിച്ചടവു മാസ തവണ തുകകളിലുള്ള താരതമ്യ പഠനം 2 സ്വയം തൊഴില്‍ വായ്പ (വായ്പാതുക 50,000/ രൂപ)
സാമ്പത്തിക സ്ഥാപനം
തിരിച്ചടവു തവണ തുക
മുതലിലേ ക്കുള്ള തിരിച്ചടവ്
പലിശയിലേക്കുള്ള തിരിച്ചടവ്
ആകെ അടക്കേണ്ട തുക
പജ. പവ. കോര്‍പ്പറേഷ൯
785/- (സബ്സിഡി കിഴിച്ച്)
585.97/-
199.03/-
46,807/-
വാണിജ്യ ബാങ്കുകള്‍
1175/-
635.56/-
539.44/-
69,361/-
സഹകരണ ബാങ്കുകള്‍
1204/-
621.82/-
582.18/-
70,982/-
പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പ ലഭിക്കുവാ൯ അര്‍ഹരായവര്‍ ആരൊക്കെ?
നിബന്ധനകള്‍ പാലിക്കപ്പെട്ടിട്ടുള്ള പട്ടികവിഭാഗത്തില്‍പ്പെട്ട ഏതൊരു കേരളീയനും അപേക്ഷിക്കാവുന്നതാണ്.
വായ്പയുടെ പലിശ നിരക്ക് എത്രയാണ്?
എപ്പോഴും ലഭിക്കുന്ന വായ്പകള്‍ (എസ്.സി. ക്ക് മാത്രം) വിജ്ഞാപനം മുഖേന നല്കുന്ന വായ്പ എപ്പോഴും ലഭിക്കുന്ന വായ്പകള്‍(എസ്.ടി ക്ക് മാത്രം)
വായ്പകളുടെ തിരിച്ചടവ് കാലാവധി എത്രയാണ്?
എപ്പോഴും ലഭിക്കുന്ന വായ്പകള്‍ (എസ്.സി. ക്ക് മാത്രം) വിജ്ഞാപനം മുഖേന നല്കുന്ന വായ്പ
എപ്പോഴും ലഭിക്കുന്ന വായ്പകള്‍(എസ്.ടി ക്ക് മാത്രം)
വായ്പാ തിരിച്ചടവ് കാലാവധിക്ക് മുമ്പ് പൂര്‍ത്തിയായാല്‍ എന്തങ്കിലും ഇളവ് ലഭ്യമാണോ?
വായ്പാ കാലാവധിക്കു മുമ്പ് പിഴ പലിശ കൂടാതെ വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്ക് ആകെ പലിശയുടെ 5% ബോണസ് നല്‍കുന്നതാണ്.
വായ്പയ്ക്കുള്ള അപേക്ഷകള്‍ എപ്പോഴാണ് നല്‍കേണ്ടത്?
1. ഒരു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ഏതു സമയവും അപേക്ഷ നല്‍കാവുന്നതാണ്. 2. ഒരു ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ പ്രത്യേക പരസ്യം നല്കി നിശ്ചിത സമയത്ത് ക്ഷണിക്കുന്നതാണ്.
വായ്പയ്ക്കുള്ള നിശ്ചിത അപേക്ഷയില്‍ മതിയായ രേഖകളോടുകൂടി ബന്ധപ്പെട്ട മേഖലാ മാനേജര്‍മാര്‍ക്ക് നല്‍കേണ്ടതാണ്.
വായ്പ ലഭിക്കുന്നതിനുള്ള വരുമാന പരിധി എത്രയാണ്?
പട്ടികവിഭാഗത്തില്‍പ്പെട്ടവരും വരുമാന പരിധി ദാരിദ്രരേഖയുടെ രണ്ടിരട്ടി വരെയുള്ളവര്‍ക്ക് കോര്‍പ്പറേഷനില്‍ നിന്നുള്ള വായ്പയ്ക്ക് അപേക്ഷിക്കാം
എങ്ങനെയാണ് വായ്പ തിരിച്ചടവ് നടത്തുന്നത്?
മേഖലാ ഓഫീസില്‍ നിന്നും നേരിട്ടോ, ഡിഡി ആയോ, മണിയോര്‍ഡറായോ തിരിച്ചടവ് നടത്താവുന്നതാണ്.
സബ്സിഡി ലഭിക്കുന്നതിനുള്ള അര്‍ഹത ആര്‍ക്കാണ്?
ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരും മറ്റു സബ്സിഡികള്‍ ഒന്നും ലഭിച്ചിട്ടില്ലാത്തവരുമായ സ്വയം തൊഴില്‍ വായ്പാ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാറില്‍ നിന്നും ഫണ്ട് ലഭിക്കുന്നതിന് വിധേയമായി സബ്സിഡി ലഭിക്കുന്നതാണ്.
എല്ലാ വായ്പകള്‍ക്കും സബ്സിഡി ലഭ്യമാണോ?
പട്ടികജാതി വിഭാഗത്തിന് നല്കുന്ന സ്വയം തൊഴില്‍ വായ്പയ്ക്കു മാത്രമേ നിലവില്‍ സബ്സിഡി ലഭിക്കുകയുള്ളൂ.
ജാമ്യമില്ലാത്ത ഏതെങ്കിലും വായ്പ നല്കുന്നുണ്ടോ?
ഇല്ല. നിലവില്‍ കോര്‍പ്പറേഷനില്‍ നിന്നും നല്കുന്ന എല്ലാ വായ്പകള്‍ക്കും ജാമ്യവ്യവസ്ഥ ബാധകമാണ്.
ഏത് സാഹചര്യത്തിലാണ് വായ്പകളുടെ തിരിച്ചടവ് നടത്തേണ്ടി വരാത്തത്?
സാധാരണ അങ്ങനെ ഒരു അവസ്ഥ ഉണ്ടാകാറില്ല. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ചില ആനുകൂല്യങ്ങള്‍ ലഭ്യമാണ്.
കോര്‍പ്പറേഷ൯ നല്‍കിവരുന്ന തൊഴില്‍ പരിശീലന പരിപാടികള്‍ എന്തെല്ലാം?
അറിയുവാനുള്ള അവകാശ നിയമപ്രകാരം വിവരങ്ങള്‍ ലഭിക്കുന്നതിന് ആരെയാണ് ബന്ധപ്പെടേണ്ടത്?