വികലാംഗര്‍ക്കായുളള ദേശീയനയം
സാമൂഹികക്ഷേമ-ശാക്തീകരണ മന്ത്രാലയം
ഗവണ്മെന്റ് ഓഫ് ഇന്ത്യ
ശാസ്ത്രിഭവന്, ന്യൂഡല്‍ഹി
മീരാകുമാര്‍
സാമൂഹികക്ഷേമ-ശാക്തീകരണവകുപ്പുമന്ത്രി
ഗവണ്മെന്റ് ഓഫ് ഇന്ത്യ
ശാസ്ത്രിഭവന്, ന്യൂഡല്‍ഹി – 110 001
ഫെബ്രുവരി 10, 2006
ആമുഖം
വികലാംഗര്‍ക്കായുളള ദേശീയനയം പ്രകാശനം ചെയ്യുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. വികലാംഗര്‍ ഉള്‍പ്പെടെയുളള നമ്മുടെ പൌരന്മാര്ക്ക് തുല്യ അവസരവും സ്വാതന്ത്ര്യവും അന്തസ്സുമാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത്. വികലാംഗരോടുളള സമൂഹത്തിന്റെ സമീപനത്തില്‍ അടുത്തിടെയായി പ്രതീക്ഷാവഹമായ മാറ്റമാണ് ഉണ്ടായിട്ടുളളത്. തുല്യ അവസരവും പുനരധിവാസ പരിപാടികളും ലഭ്യമാക്കുകയാണെങ്കില്‍ വികലാംഗരില്‍ നല്ലൊരു വിഭാഗത്തിനും നല്ല ജീവിതം നയിക്കാന്‍ കഴിയും.
2. വികലാംഗരുടെ ക്ഷേമത്തിനായുളള കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ വികലാംഗരുടെ ക്ഷേമത്തിനായുളള നിയമനിര്‍മ്മാണങ്ങളിലൂടെയും പദ്ധതികളിലൂടെയും അവരുടെ പുനരധിവാസത്തിനുളള മനുഷ്യവിഭവശേഷി ലഭ്യമാക്കുന്നതിനായി തുടങ്ങിയിട്ടുളള സ്ഥാപനങ്ങളിലൂടെയും വ്യക്തമാണ്. എങ്കിലും, വികലാംഗര്ക്കുവേണ്ടിയുളള സമഗ്രമായ നയത്തിന്റെ അഭാവം കുറേക്കാലമായി ഉണ്ടായിരുന്നു.
3.ദേശീയനയം തയ്യാറാക്കുന്നതിന് സമഗ്രമായ സംഭാവന നല്കിയ എന്റെ സഹപ്രവര്‍ത്തകര്‍ക്കും സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍, ഈ മേഖലയിലെ വിദഗ്ധര്‍, വികലാംഗരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍ എന്നിവര്‍ക്ക് ഞാന്‍ എന്റെ ആത്മാര്‍ഥമായ നന്ദി അറിയിക്കുന്നു.
4.വികലാംഗരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് സഹായകരമായ വിധത്തില്‍ ഈ നയം നടപ്പാക്കുന്നതിന് ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ വിഭാഗങ്ങളും സന്നദ്ധസംഘടനകളും നടപടി സ്വീകരിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.
ശ്രീമതി മീരാകുമാര്‍
നന്പര് 3-1/1993 ഡിഡി-III
ഗവണ്മെന്റ് ഓഫ് ഇന്ത്യ
സാമൂഹികക്ഷേമ-ശാക്തീകരണമന്ത്രാലയം
വികലാംഗര്ക്കുവേണ്ടിയുളള ദേശീയനയം
വികലാംഗര്‍ ഉള്‍പ്പെടെയുളള നമ്മുടെ പൌരന്മാര്ക്ക് തുല്യ അവസരവും സ്വാതന്ത്ര്യവും അന്തസ്സും നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നു. വികലാംഗരോടുളള സമൂഹത്തിന്റെ സമീപനത്തില്‍ അടുത്തിടെയായി പ്രതീക്ഷാവഹമായ മാറ്റമാണ് ഉണ്ടായിട്ടുളളത്. തുല്യ അവസരവും പുനരധിവാസ പരിപാടികളും ലഭ്യമാക്കുകയാണെങ്കില്‍ വികലാംഗരില്‍ നല്ലൊരു വിഭാഗത്തിനും നല്ല ജീവിതം നയിക്കാന്‍ കഴിയും.
2.2001 ലെ ജനസംഖ്യാകണക്കെടുപ്പ് അനുസരിച്ച്, ഇന്ത്യയില്‍ 2.19 കോടി വികലാംഗരുണ്ട്. ഇത് മൊത്തം ജനസംഖ്യയുടെ 2.13 ശതമാനം വരും. അന്ധര്‍, ബധിരര്‍, സംസാരിക്കാനാവാത്തവര്, ശാരീരികവും മാനസികവുമായ വൈകല്യമുളളവര്‍ എന്നിവര്‍ ഇക്കൂട്ടത്തില്‍ പെടുന്നു. വികലാംഗരില്‍ 75 ശതമാനം പേരും ഗ്രാമങ്ങളില്‍ താമസിക്കുന്നവരാണ്. അവരില്‍ 49 ശതമാനം പേരും നിരക്ഷരരും. 34 ശതമാനം പേര്‍ക്കുമാത്രമേ തൊഴില്‍ ഉളളൂ. ആരോഗ്യ പുനരധിവാസത്തിനു നേരത്തേ നല്‍കിയിരുന്ന ഊന്നല്‍ ഇപ്പോള്‍ സാമൂഹിക പുനരധിവാസത്തിനാണ് നല്‍കുന്നത്. വികലാംഗരുടെ കഴിവുകള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ അംഗീകാരം ലഭിച്ചുവരുന്നുണ്ട്. കഴിവുകള്‍ക്കനുസരിച്ച് അവരെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനുളള ശ്രമവും നടക്കുന്നുണ്ട്. വികലാംഗരുടെ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ താഴെപ്പറയുന്ന മൂന്നുനിയമങ്ങള്ക്ക് രൂപം നല്‍കിയിട്ടുണ്ട്.
2.1 വിദ്യാഭ്യാസം, തൊഴില്‍, തടസ്സങ്ങളില്ലാത്ത ചുറ്റുപാട്, സാമൂഹികസുരക്ഷ എന്നിവ ഉറപ്പാക്കുന്ന 1995ലെ ദി പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് (ഈക്വല്‍ ഓപ്പര്‍ച്യൂണിറ്റീസ്, പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് ആന്റ് ഫുള്‍ പാര്‍ട്ടിസിപ്പേഷന്‍) ആക്റ്റ്.
2.2 നാലുവിഭാഗത്തിലും നിയമപരമായ രക്ഷകര്‍ത്തൃത്വവും കഴിയുന്നിടത്തോളം സ്വതന്ത്രമായ ജീവിതാന്തരീക്ഷവും ഉറപ്പാക്കാനായി1999ലെ നാഷണല്‍ ട്രസ്റ്റ് ഫോര്‍ വെല്‍ഫെയര്‍ ഓഫ് പേഴ്സണ്‍സ് വിത്ത് ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിട്ടാര്‍ഡേഷന്‍ ആന്റ് മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റീസ് ആക്റ്റ്.
2.3 പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കായി മനുഷ്യവിഭവശേഷി ലഭ്യമാക്കുന്നതിന് രൂപീകരിച്ച 1992 ലെ റീഹാബിലിറ്റേഷന്‍ കോണ്‍സില്‍ ഓഫ് ഇന്ത്യാ ആക്റ്റ്.
3.നിയമപരമായ ഈ ചട്ടക്കൂട് കൂടാതെ, അടിസ്ഥാനപരമായ ഘടകങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. വിവിധമേഖലകളിലെ മനുഷ്യവിഭവശേഷി വികസനത്തിനായി താഴെപ്പറയുന്ന ഏഴു സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
3.1 ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി ഫിസിക്കലി ഹാന്‍ഡിക്യാപ്പ്ഡ്, ന്യൂഡല്‍ഹി.
3.2 നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വലി ഹാന്‍ഡിക്യാപ്പ്ഡ്, ഡെറാഡൂണ്‍
3.3 നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓര്‍ത്തോപീഡിക്കലി ഹാന്‍ഡിക്യാപ്പ്ഡ്, കല്‍ക്കത്ത
3.4 നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റലി ഹാന്‍ഡിക്യാപ്പ്ഡ്, സെക്കന്തരാബാദ്
3.5 നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹിയറിങ് ഹാന്‍ഡിക്യാപ്പ്ഡ്, മുംബൈ.
3.6 നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപവര്‍മെന്റ് ഓഫ് പേഴ്സണ്‍സ് വിത്ത് മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റീസ്, ചെന്നൈ.
4.വിവിധതരത്തിലുളള പുനരധിവാസ സേവനങ്ങള്‍ ലഭ്യമാക്കുന്ന അഞ്ചു പുനരധിവാസകേന്ദ്രങ്ങളും നാല് മേഖലാതല പുനരധിവാസകേന്ദ്രങ്ങളും 120 ജില്ലാതല പുനരധിവാസകേന്ദ്രങ്ങളും നിലവിലുണ്ട്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴില്‍ പുനരരധിവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അനേകം സ്ഥാപനങ്ങള്‍ വേറെയുമുണ്ട്. ബാംഗ്ലൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയന്‍സസ്, മുംബൈയിലെ ആള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്റ് റീഹാബിലിറ്റേഷന്‍, മൈസൂരിലെ ആള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ്, റാഞ്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കിയാട്രി എന്നിവ അവയില്‍ ചിലതാണ്. കൂടാതെ, 250ലേറെ സ്വകാര്യസ്ഥാപനങ്ങള്‍ ഈ മേഖലയില്‍ പരിശീലനകോഴ്സുകള്‍ നടത്തുന്നുണ്ട്.
5. വികലാംഗര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നാഷണല്‍ ഹാന്‍ഡിക്യാപ്പ്ഡ് ആന്റ് ഫിനാന്‍സ് ഡെവലപ്മെന്റ് കോര്പ്പറേഷന് സംസ്ഥാന ഏജന്‍സികള്‍ മുഖേന സൌജന്യനിരക്കില്‍ വായ്പ ലഭ്യമാക്കിവരുന്നു.
6. വില്ലേജ്, ബ്ലോക്ക്, ജില്ലാതലത്തിലുളള പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെ വികലാംഗക്ഷേമപ്രവര്ത്തനങ്ങള് നടത്തുന്നതിന് ചുമതലപ്പെടുത്തിയിട്ടുണ്ട്.
7. ഏഷ്യാ പസഫിക് മേഖലയില്‍ വികലാംഗര്‍ക്ക് പൂര്‍ണ്ണ പങ്കാളിത്തവും തുല്യതയും ഉറപ്പുനല്‍കുന്ന ഡിക്ലറേഷനില്‍ ഇന്ത്യ പങ്കുവെച്ചിട്ടുണ്ട്. തടസ്സങ്ങളില്ലാത്ത, അവകാശങ്ങളില്‍ അധിഷ്ഠിതമായ സമൂഹമെന്ന ലക്ഷ്യത്തിനായുളള ബിവാക്കോ മില്ലീനിയം ഫ്രെയിംവര്‍ക്കിലും ഇന്ത്യ പങ്കാളിയാണ്. വികലാംഗരുടെ അവകാശവും അന്തസ്സും സംരക്ഷിക്കുന്നതിനും ഉയര്‍ത്തുന്നതിനുമുളള യു.എന്‍ കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഇന്ത്യ ഇപ്പോള്‍ പങ്കാളിയാണ്.
ദേശീയനയപ്രഖ്യാപനം
8. രാജ്യത്തിനു വിലപ്പെട്ട മനുഷ്യവിഭവശേഷിയാണ് വിലാംഗരുടേതെന്ന് ദേശീയനയം തിരിച്ചറിയുന്നു. അവര്‍ക്ക് തുല്യാവസരങ്ങളും അവകാശസംരക്ഷണവും സമൂഹപങ്കാളിത്തവും നയം ഉറപ്പാക്കുന്നു. നയത്തിന്റെ സവിശേഷതകള്‍ താഴെപ്പറയുന്നവയാണ്
വൈകല്യം പ്രതിരോധിക്കല്‍
9. നല്ലൊരു പങ്ക് വൈകല്യങ്ങളും തടയാനാവുമെന്നതിനാല്, പ്രതിരോധത്തിന് ഊന്നല്‍ നല്‍കും. ഗര്‍ഭകാലത്തും തുടര്‍ന്നും വൈകല്യം തടയുന്നതു സംബന്ധിച്ച ബോധവല്‍ക്കരണപരിപാടികള്‍ ത്വരിതപ്പെടുത്തുകയും അതിന്റെ മേഖല വലുതാക്കുകയും ചെയ്യും.
പുനരധിവാസപരിപാടികള്‍
പുനരധിവാസപരിപാടികളെ മൂന്നു വ്യത്യസ്തവിഭാഗങ്ങളായി തിരിക്കാം.
10.1 വൈകല്യം നേരത്തേ കണ്ടുപിടിക്കുകയും തടയുകയും കൌണ്‍സലിങ് നടത്തുകയും വൈദ്യസഹായം ലഭ്യമാക്കുകയും ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്ന ഫിസിക്കല്‍ പുനരധിവാസം. പുനരധിവാസ പ്രവര്‍ത്തകരുടെ വികസനവും ഇതില്‍പെടുന്നു.
10.2 തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉള്‍പ്പെടെയുളള വിദ്യാഭ്യാസ പുനരധിവാസം.
10.3 സമൂഹത്തില്‍ അന്തസ്സുളള ജീവിതം നയിക്കുന്നതിനുവേണ്ടി സാന്പത്തിക പുനരധിവാസം.
ഫിസിക്കല്‍ പുനരധിവാസ പരിപാടികള്‍
(1) നേരത്തേ കണ്ടുപിടിക്കലും ഇടപെടലും
11. വൈകല്യം നേരത്തേ കണ്ടുപിടിക്കുന്നതും മരുന്നുകളുടെ സഹായത്തോടെയോ അല്ലാതെയോ ഇടപെടുന്നതും വൈകല്യത്തിന്റെ ആഘാതം കുറയ്ക്കാന്‍ ഏറെ സഹായിക്കും. അതിനാല്‍, ഇതിനു പ്രത്യേക ഊന്നല്‍ നല്‍കുകയും അതിനുവേണ്ട സൌകര്യങ്ങള്‍ ഏര്‍പ്പെടു+ത്തുകയും ചെയ്യും. ജനങ്ങളെ, പ്രത്യേകിച്ച് ഗ്രാമീണമേഖലയിലുളളവരെ ഇക്കാര്യത്തെക്കുറിച്ച് അറിയിക്കുന്നതിന് സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ കൈക്കൊളളും.
(2) കൌണ്സലിങും വൈദ്യപുനരധിവാസവും
12. കൌണ്‍സലിങ്, വികലാംഗരുടെയും കുടുംബാംഗങ്ങളുടെയും മാനസികനില മെച്ചപ്പെടുത്തല്‍, ഒക്കുപ്പേഷണല്‍ തെറാപ്പി, സൈക്കോ തെറാപ്പി, ശസ്ത്രക്രിയ മുഖേനയുളള വൈകല്യം അകറ്റല്‍, കാഴ്ച വിലയിരുത്തല്‍, സംസാരവും ശബ്ദവുമായി ബന്ധപ്പെട്ട ചികിത്സ, പ്രത്യേക വിദ്യാഭ്യാസപരിപാടി എന്നീ ഫിസിക്കല്‍ പുനരധിവാസപരിപാടികള്‍ രാജ്യത്തെ എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കും. ഇതിന് സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാരിതര സന്നദ്ധസംഘടനകളുടെയും വികലാംഗരുടെയും അവരുടെ മാതാപിതാക്കളുടെയും അതുമായി ബന്ധപ്പെട്ട സംഘടനകളുടെയും സഹായസഹകരണങ്ങള്‍ തേടും.
13. ഇപ്പോള്‍ പ്രധാനമായും നഗരങ്ങളിലും പരിസരപ്രദേശങ്ങളിലും മാത്രമാണ് പുനരധിവാസ പരിപാടികള്‍ ലഭിക്കുന്നത്. വികലാംഗരില്‍ 75 ശതമാനവും ഗ്രാമങ്ങളില്‍ താമസിക്കുന്നതിനാല്‍, പുനരധിവാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തകരുടെ സേവനം ഈ മേഖലകളില്‍ ലഭ്യമാക്കും. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പുനരധിവാസ സ്ഥാപനങ്ങളില്‍ മിനിമം സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് വ്യവസ്ഥ ചെയ്യും.
14. ഗ്രാമങ്ങളിലും മറ്റും സേവനം എത്തിക്കുന്നതിന്റെ ഭാഗമായി പുതിയ ജില്ലാതല പുനരധിവാസകേന്ദ്രങ്ങള്‍ സംസ്ഥാനസര്‍ക്കാരുകളുടെ സഹകരണത്തോടെ ആരംഭിക്കും.
15. ഗ്രാമീണമേഖലയിലെയും സമൂഹത്തിലെ ദുര്ബ്ബലവിഭാഗങ്ങളുടെയും ആരോഗ്യാവശ്യങ്ങള്‍ നിറവേറ്റുന്നത് അക്രെഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്റ്റിവിസ്റ്റ് (ആശ) മുഖേന നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷനാണ്. താഴേക്കിടയിലുളള വികലാംഗരുടെ ക്ഷേമത്തിന് ആശാ പ്രവര്‍ത്തരുടെ സേവനവും ലഭ്യമാണ്.
സഹായക ഉപകരണങ്ങള്‍
16. വൈകല്യത്തിന്റെ അളവ് കുറച്ച് വികലാംഗര്‍ക്ക് ശാരീരികവും മാനസികവും മാനസികവുമായ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിന് ഐ.എസ്.ഐ നിലവാരത്തിലുളള സഹായക ഉപകരണങ്ങള്‍ വാങ്ങുന്നതിനുവേണ്ട് സഹായങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്കിവരുന്നു.
17. ദേശീയസ്ഥാപനങ്ങള്‍, സംസ്ഥാനസര്‍ക്കാരുകള്‍, ജില്ലാതല പുനരധിവാസകേന്ദ്രങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവയിലൂടെയാണ് എല്ലാവര്‍ഷവും ഇത്തരം ഉപകരണങ്ങള്‍ നല്‍കുന്നത്. മുച്ചക്രവാഹനങ്ങള്‍, വീല്‍ച്ചെയറുകള്‍, കൃത്രിമക്കാലുകള്‍, ദൈനംദിനജീവിതത്തിനും പഠനത്തിനും സഹായകമായ ഉപകരണങ്ങള്‍ (ബ്രെയ്ലിയില് എഴുതാന്‍ ആവശ്യമായ ഉപകരണങ്ങള്‍, ഡിക്റ്റാഫോണ്, സി.ഡി പ്ലെയര്‍, ടേപ്പ് റിക്കാര്‍ഡര്‍), കാഴ്ച വര്‍ധിപ്പിക്കുന്നതിനുളള ഉപകരണങ്ങള്‍, അന്ധര്‍ക്ക് ഉപയോഗിക്കാനുളള പ്രത്യേകതരം വടികള്‍, ശ്രവണോപകരണങ്ങള്‍, പഠനോപകരണങ്ങള്‍, സംസാരശേഷി വര്‍ധിപ്പിക്കുന്നതിനുളള ഉപകരണങ്ങള്‍, മാനസികവൈകല്യം ഉളളവര്ക്കുവേണ്ടിയുളള ഉപകരണങ്ങള്‍ എന്നിവയാണ് ഇത്തരത്തില്‍ വിതരണം ചെയ്യുന്നത്.
18. വികലാംഗര്‍ ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന സ്വകാര്യ, പൊതുമേഖലാ, സംയുക്തസംരംഭങ്ങള്‍ക്ക് പൊതുമേഖലാബാങ്കുകള്‍ സാന്പത്തികസഹായം നല്‍കും.
പുനരധിവാസ പ്രവര്‍ത്തകരുടെ വികസനം
19. വികലാംഗരുടെ പുനരധിവാസത്തിന് ആവശ്യമായ മനുഷ്യവിഭവശേഷി വിലയിരുത്തിയശേഷം അതു വികസിപ്പിച്ചെടുക്കാന്‍ വേണ്ട പദ്ധതി രൂപീകരിക്കും. മനുഷ്യശേഷിയുടെ ദൌര്‍ലഭ്യം ഒഴിവാക്കാന്‍ വേണ്ടിയാണിത്.
വികലാംഗര്‍ക്ക് വിദ്യാഭ്യാസം
20. സാമൂഹിക, സാന്പത്തിക ശാക്തീകരണത്തിനുളള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസം മൌലികവകാശമാക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ 21 എ അനുച്ഛേദത്തിന്റെയും 1995ലെ പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് ആക്റ്റിലെ 26-ം വകുപ്പിന്റെയും അന്തഃസത്ത ഉള്‍ക്കൊണ്ട്, 18 വയസ്സുവരെയുളള എല്ലാ വികലാംഗരായ കുട്ടികള്‍ക്കും നിര്‍ബന്ധിതവും സൌജന്യവുമായ വിദ്യാഭ്യാസം നല്‍കേണ്ടതുണ്ട്. 2001 ലെ ജനസംഖാകണക്കെടുപ്പ് പ്രകാരം, 51 ശതമാനം വികലാംഗരും നിരക്ഷരരാണ്. ഇത് വളരെ വലിയ ശതമാനമാണ്. പൊതുവിദ്യാഭ്യാസ സന്പ്രദായത്തിന്റെ മുഖ്യധാരയിലേയ്ക്ക് ഇവരെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.
21. 2010ഓടെ, ആറിനും 14നും ഇടയ്ക്ക് പ്രായമുളള വികലാംഗര്‍ ഉള്‍പ്പെടെയുളള എല്ലാ കുട്ടികള്‍ക്കും എട്ടുവര്‍ഷത്തെ പ്രാഥമിക വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍വ്വശിക്ഷാ അഭിയാന് പ്രവര്‍ത്തനം തുടങ്ങിയത്. 15നും 18നുമിടയ്ക്കുളള എല്ലാ വികലാംഗവിദ്യാര്ഥികള്ക്കും ഇന്റഗ്രേറ്റഡ് എഡ്യുക്കേഷന്‍ ഫോര്‍ ഡിസേബിള്‍ഡ് ചില്‍ഡ്രന്‍ സ്കീമിന്റെ (ഐ.ഇ.ഡി.സി ) കീഴില്‍ സൌജന്യ വിദ്യാഭ്യാസം നല്കിവരുന്നു.
22. വികലാംഗരായ വിദ്യാര്‍ഥികള്‍ക്ക് സര്‍വ്വശിക്ഷാ അഭിയാന്റെ കീഴില്‍ പഠനോപകരണങ്ങളും ശാരീരിക ചലനത്തിന് ആവശ്യമായ ഉപകരണങ്ങളും മറ്റു സഹായങ്ങളും ലഭ്യമാക്കിവരുന്നു. ഓപ്പണ്‍ ലേണിങ് സന്പ്രദായത്തിലൂടെയുളള വിദ്യാഭ്യാസം, ഓപ്പണ്‍ സ്കൂള്‍, വിദൂരവിദ്യാഭ്യാസം, സ്പെഷ്യല്‍ സ്കൂള്‍, ആവശ്യമുളള സ്ഥലങ്ങളില്‍ വീട്ടില്‍വെച്ചുതന്നെ വിദ്യാഭ്യാസം നല്കല്, പാര്‍ട്ട് ടൈം ക്ലാസ്സുകള്‍, സമൂഹത്തില്‍ അധിഷ്ഠിതമായ പുനരധിവാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നിവ ഇവയില്‍ പെടുന്നു.
23. ഐ.ഇ.ഡി.സി പദ്ധതിയിന്‍കീഴില്‍ വിവിധ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവ മുഖേന നൂറുശതമാനം സാന്പത്തികസഹായം നല്കിവരുന്നു. സ്പെഷ്യല്‍ റ്റീച്ചര്‍മാരുടെ സേവനം, പുസ്തകവും പഠനസാമഗ്രികളും, യൂണിഫോം, യാത്രാസൌകര്യം, അന്ധര്‍ക്ക് വായിച്ചുനല്‍കാന്‍ ആളെ ഏര്‍പ്പെടുത്താനുളള സാന്പത്തികസഹായം, ഹോസ്റ്റല്‍ ഫീസ്, ഉപകരണങ്ങളുടെ വില, പഠനസാമഗ്രികള്‍ വാങ്ങുന്നതിനോ നിര്‍മ്മിക്കുന്നതിനോ വേണ്ടി സാന്പത്തികസഹായം, അധ്യാപകര്‍ക്ക് പരിശീലനം, പ്രത്യേക ഉപകരണങ്ങള്‍ വാങ്ങുന്നതിനുളള സാന്പത്തികസഹായം എന്നിവ ഇതില്‍പെടുന്നു.
24. വൈകല്യമുളള കുട്ടികളെ തുടര്‍ച്ചയായ സര്‍വ്വേകളിലൂടെ കണ്ടെത്തുന്നതിനും അവരെ അര്‍ഹതപ്പെട്ട സ്ക്കൂളുകളില്‍ ചേര്‍ക്കുന്നതിനും വിദ്യാഭ്യാസകാലാവധി വിജയകരമായി പൂര്‍ത്തിയാക്കുന്നതിനും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കഠിനമായ പരിശ്രമമുണ്ടാകും. വികലാംഗരായ കുട്ടികള്‍ക്ക് ശരിയായ പഠനോപകരണങ്ങളും പുസ്തകങ്ങളും ലഭ്യമാക്കുന്നതിനും അത്തരം കുട്ടികളോട് സ്നേഹത്തോടെ പെരുമാറുന്ന പരിശീലനം ലഭിച്ച അധ്യാപകരെ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ ശ്രമം ഉണ്ടാകും.
25. സ്കൂള്തലത്തിലേതിനുശേഷമുളള പഠനത്തിനായി വികലാംഗ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് നല്കിവരുന്നു. ഇത് തുടരുകയും ലഭ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
26. വികസിതമല്ലാത്ത പ്രദേശങ്ങളില്‍ സാങ്കേതിക – തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ വിവിധ തരത്തിലുളള കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിന് നിലവിലുളള സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനും പുതിയവ സ്ഥാപിക്കുന്നത് ഊര്ജ്ജിതപ്പെടുത്താനുമുളള ശ്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്നതിന് സന്നദ്ധസംഘടനകളെ പ്രോത്സാഹിപ്പിക്കും.
27. ഉന്നത, പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടുന്നതിനായി വികലാംഗ വിദ്യാര്‍ഥികള്‍ക്ക് സര്‍വ്വകലാശാലകളിലും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനത്തിനുളള അവസരമൊരുക്കും.
വികലാംഗരുടെ സാന്പത്തിക പുനരധിവാസം
28. വികലാംഗരുടെ സാന്പത്തിക പുനരധിവാസമെന്നത് സംഘടിതമേഖലയിലെ വേതനം ലഭിക്കുന്ന ജോലിയും സ്വയം തൊഴിലും ചേര്‍ന്നതാണ്. ഗ്രാമീണ – നഗരമേഖലയിലെ വികലാംഗര്‍ക്ക് ഉല്പാദനപരവും മേന്മയുളളതുമായ തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുന്നതിന് തൊഴിലധിഷ്ഠിത പരിശീലനകേന്ദ്രങ്ങളും തൊഴിലധിഷ്ഠിത പുനരധിവാസ കേന്ദ്രങ്ങളും വികസിപ്പിക്കും. വികലാംഗരുടെ സാന്പത്തിക പുനരധിവാസത്തിനുളള തന്ത്രങ്ങള്‍ താഴെപ്പറയുന്നവയാണ്.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും മൂന്നുശതമാനം തസ്തികകള്‍ 1995 ലെ പി.ഡബ്ലു.ഡി ആക്റ്റ് പ്രകാരം സംവരണം ചെയ്തിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും അത്തരം തസ്തികകള്‍ ഗ്രൂപ്പ് എയില്‍ 3.07 ശതമാനം, ഗ്രൂപ്പ് എയില്‍ 4.41 ശതമാനം, ഗ്രൂപ്പ് എയില്‍ 3.76 ശതമാനം, ഗ്രൂപ്പ് എയില്‍ 3.18 ശതമാനം എന്നിങ്ങനെയാണ്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇത് യഥാക്രമം 2.78 ശതമാനം, 8.54 ശതമാനം, 5.04 ശതമാനം, 6.75 ശതമാനം എന്നിങ്ങനെയാണ്. 1995 ലെ പി.ഡബ്ലു.ഡി ആക്റ്റ് പ്രകാരം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഇത്തരം സംവരണം ഉറപ്പുവരുത്തും. 2001ല്‍ വിജ്ഞാപനം ചെയ്ത ഇത്തരം തസ്തികകളുടെ പട്ടിക പുനരവലോകനം ചെയ്യുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്യും.
സ്വകാര്യമേഖലയില്‍ തൊഴില്‍ ലഭിക്കുന്നതിന് വികലാംഗര്‍ക്ക് ആവശ്യമായ വൈദഗ്ധ്യം വികസിപ്പിച്ചെടുക്കുന്നത് പ്രോത്സാഹിപ്പിക്കും. വികലാംഗരുടെ തൊഴില്‍ വൈദഗ്ധ്യം വികസിപ്പിക്കുന്ന തൊഴിലധിഷ്ഠിത പുനരധിവാസ കേന്ദ്രങ്ങള്‍ക്കും പരിശീലനകേന്ദ്രങ്ങള്‍ക്കും അവരുടെ സേവനം വ്യാപിപ്പിക്കുന്നതിന് പ്രോത്സാഹിപ്പിക്കും. സേവനമേഖലയില്‍ വളര്‍ന്നുവരുന്ന അനന്തമായ തൊഴില്‍സാധ്യതകള്‍ കണക്കിലെടുത്ത്, വിദഗ്ധമേഖലയിലെ തൊഴില്‍ പരിശീലനത്തിന് പ്രോത്സാഹനം നല്കിവരുന്നു. വികലാംഗര്‍ക്ക് തൊഴില്‍ നല്കുന്ന സ്വകാര്യസ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്‍സെന്റീവ്, അവാര്‍ഡ്, നികുതിയിളവ് എന്നിവയും നല്‍കുന്നുണ്ട്.
സംഘടിതമേഖലയിലെ സാവധാനമുളള തൊഴിലവസരങ്ങളുടെ വളര്‍ച്ച കണക്കിലെടുത്ത്, വികലാംഗരുടെ സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നുണ്ട്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെയും മാനേജ്മെന്റ് പരിശീലനത്തിലൂടെയുമാണ് ഇത് സാധിക്കുന്നത്. എന്‍.എച്ച്. എഫ്.ഡി.സിയിലൂടെ ഉദാരവ്യവസ്ഥകള്ക്ക് വായ്പ ലഭ്യമാക്കുന്ന നിലവിലുളള സംവിധാനം സുതാര്യതയും കാര്യക്ഷമതയും വര്‍ധിപ്പിച്ച് പരിഷ്ക്കരിക്കുന്നതാണ്. ഇന്‍സെന്റീവ്, അവാര്‍ഡ്, നികുതിയിളവ് എന്നിവനല്കിയും വികലാംഗര്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങളും സേവനങ്ങളും വാങ്ങിയും സ്വയം തൊഴില്‍ സംരംഭങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു. വികലാംഗര്‍ രൂപീകരിക്കുന്ന സ്വയംസഹായക സംഘങ്ങള്‍ക്ക് ധനസഹായം ലഭിക്കുന്നതില്‍ മുന്‍ഗണനയുമുണ്ട്.
29. 2001ലെ ജനസംഖ്യാകണക്കെടുപ്പ് അനുസരിച്ച്, വികലാംഗരായ 93.01 ലക്ഷം സ്ത്രീകളാണ് ഇന്ത്യയിലുളളത്. മൊത്തം വികലാഗരുടെ 42.46 ശതമാനമാണിത്. ചൂഷണത്തിനും അക്രമത്തിനുമെതിരെ ഇവര്‍ സംരക്ഷണം അര്‍ഹിക്കുന്നു. വികലാംഗരായ വനിതകളുടെ പ്രത്യേക ആവശ്യങ്ങള്‍ മുന്നില്‍കണ്ട് അവര്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍, മറ്റ് പുനരധിവാസ പരിപാടികള്‍ എന്നീ സൌകര്യങ്ങള്‍ ഒരുക്കാന്‍ പ്രത്യേക പദ്ധതികള്‍ വികസിപ്പിക്കും. പ്രത്യേക വിദ്യാഭ്യാസപരിപാടികളും തൊഴിലധിഷ്ഠിത പരിശീലന സൌകര്യങ്ങളും ഏര്‍പ്പെടുത്തും. ഉപേക്ഷിക്കപ്പെട്ട വികലാംഗരായ സ്ത്രീകളെയും പെണ്‍കുട്ടികളെയും ദത്തെടുക്കുന്നതിന് കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവര്‍ക്ക് തൊഴില്‍ വൈദഗ്ധ്യം വളര്‍ത്തിയെടുക്കുന്ന തരത്തിലുളള പരിശീലനം നല്‍കുന്നതിനും പദ്ധതികള്‍ ആവിഷ്ക്കരിക്കും. മൊത്തം ഗുണഭോക്താക്കളുടെ 25 ശതമാനമെങ്കിലും വികലാംഗരായ വനിതകള്‍ ഉളള സംരംഭങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും.
30. വികലാംഗ വനിതകള്‍ക്കായി ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍, വികലാംഗരായ വനിതാ ഉദ്യോഗസ്ഥര്‍ക്കായി ഹോസ്റ്റലുകള്‍, പ്രായമായ വികലാംഗവനിതകള്ക്കായി വൃദ്ധസദനങ്ങള്‍ എന്നിവ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും.
31. ഗുരുതരമായ വൈകല്യമുളള വനിതകള്‍ക്ക് മക്കളെ വളര്‍ത്തുന്നതിലുളള ബുദ്ധിമുട്ട് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അത്തരക്കാര്‍ക്ക് കുട്ടികളെ വളര്‍ത്തുന്നതിന് മറ്റൊരാളെ ഏര്‍പ്പെടുത്തുന്നതിനുളള സാന്പത്തികസഹായം ലഭ്യമാക്കുന്ന പദ്ധതി സര്‍ക്കാര്‍ നടപ്പാക്കും. പരമാവധി രണ്ടുകുട്ടികള്‍ക്ക് രണ്ടു വര്‍ഷത്തില്‍ കൂടാത്ത കാലത്തേയ്ക്ക് ആയിരിക്കും ഈ സഹായം ലഭ്യമാക്കുക.
വികലാംഗരായ കുട്ടികള്‍
32. ഏറ്റവും അധികം ശ്രദ്ധ വേണ്ട വിഭാഗമാണ് വികലാംഗരായ കുട്ടികള്‍. ഇവര്‍ക്കായി താഴെപ്പറയുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും.
32.1 വികലാംഗരായ കുട്ടികള്‍ക്ക് സുരക്ഷയ്ക്കും ശ്രദ്ധയ്ക്കും പ്രതിരോധത്തിനുമുളള അവകാശം ഉറപ്പാക്കും.
32.2 വിവിധ നിയമങ്ങള്‍ പ്രകാരം ലഭ്യമായ അവകാശങ്ങള്‍ വിനിയോഗിക്കാനും തുല്യാവസരവും പൂര്‍ണ്ണ പങ്കാളിത്തവും ഉറപ്പുവരുത്താനും ഉതകുന്ന തരത്തില്‍ അവരുടെ അവകാശം ഉറപ്പാക്കും.
32.3 വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലും പ്രത്യേക പുനരധിവാസ സേവനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുളള തൊഴിലധിഷ്ഠിത പരിശീലന പരിപാടികളിലും വികലാംഗരായ കുട്ടികള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കും.
32.4 ഗുരുതരമായ വൈകല്യമുളള കുട്ടികള്‍ക്ക് സുരക്ഷയും ശ്രദ്ധയും ഉറപ്പാക്കുന്നതിനും അത്തരം ആവശ്യങ്ങള്‍ വികസിപ്പിക്കുന്നതിനുമുളള അവകാശം ഉറപ്പുവരുത്തും.
തടസ്സങ്ങളില്ലാത്ത ചുറ്റുപാട്
33. വികലാംഗര്‍ക്ക് സുരക്ഷിതമായും സ്വതന്ത്രമായും സഞ്ചരിക്കാനും ലഭ്യമായ സൌകര്യങ്ങള്‍ വിനിയോഗിക്കാനും തടസ്സങ്ങളില്ലാത്ത ചുറ്റുപാട് അവസരമൊരുക്കുന്നു. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പരസഹായമില്ലാതെ നിര്‍വ്വഹിക്കാന്‍ കഴിയുന്നതരത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിന് ഇക്കൂട്ടരെ പ്രാപ്തരാക്കുകായാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം.
വികലാംഗ സര്‍ട്ടിഫിക്കറ്റ് നല്കല്
34. വൈകല്യം വിലയിരുത്തുന്നതിനും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പുറപ്പെടുവുച്ചിട്ടുണ്ട്. ലളിതവും സുതാര്യവും സൌഹൃദപൂര്‍ണ്ണവുമായ നടപടിക്രമങ്ങളിലൂടെ വികലാംഗര്‍ക്ക് എത്രയുംവേഗം സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പാക്കും.
സാമൂഹിക സുരക്ഷ
35. വികലാംഗര്‍, അവരുടെ കുടുംബാംഗങ്ങള്‍, അവരെ പരിചരിക്കുന്നവര്‍ എന്നിവര്‍ ദൈനംദിന ജീവിതത്തിനും ആരോഗ്യസുരക്ഷയ്ക്കും യാത്രയ്ക്കും സഹായക ഉപകരണങ്ങള്‍ക്കുമായി നല്ലൊരു തുക ചെലവാക്കുന്നുണ്ട്. അതിനാല്‍ അവര്‍ക്ക് വിവിധ മാര്‍ഗ്ഗങ്ങളിലൂടെ സാമൂഹിക സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. വികലാംഗര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നികുതിയിളവ് നല്കിവരുന്നു. സംസ്ഥാനസര്‍ക്കാരും കേന്ദ്രഭരണപ്രദേശങ്ങളും തൊഴിലില്ലായ്മവേതനം അല്ലെങ്കില്‍ വികലാംഗ പെന്ഷന് നല്കിവരുന്നു. വികലാംഗര്‍ക്കായി ബൃഹത്തായ സാമൂഹിക സുരക്ഷാപദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിന് സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും.
36. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മാനസികവൈകല്യം, ഒന്നിലേറെ വൈകല്യങ്ങള്‍ എന്നിവയുളള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കാലശേഷമുളള കുട്ടികളുടെ ഭാവിയെക്കുറിച്ചോര്‍ത്ത് സുരക്ഷിതത്വമില്ലായ്മ തോന്നാം. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മാനസികവൈകല്യം, ഒന്നിലേറെ വൈകല്യങ്ങള്‍ എന്നിവയുളളവര്ക്കായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ട്രസ്റ്റ്, പ്രാദേശികതലത്തിലുളള സമിതികള്‍ മുഖേന നിയമപരമായ രക്ഷാകര്‍ത്താക്കളെ നല്കുന്നു. മേല്പറഞ്ഞതരത്തിലുളള വൈകല്യമുളളവരും ഉപേക്ഷിക്കപ്പെട്ടവരുമായ ആള്‍ക്കാര്‍ക്ക് രക്ഷാകര്‍ത്തൃത്വം ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതികളും നടപ്പാക്കിവരുന്നു. ഏതാനും ജില്ലകളില്‍മാത്രം ഇപ്പോള്‍ നടപ്പാക്കിവരുന്ന ഈ പദ്ധതി ഘട്ടംഘട്ടമായി മറ്റു സ്ഥലങ്ങളിലേയ്ക്കുകൂടി വ്യാപിപ്പിക്കും.
സന്നദ്ധസംഘടനകളെ പ്രോത്സാഹിപ്പിക്കല്‍
37. സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് എല്ലാവിധ സഹായവും നല്കുന്ന വളരെ പ്രധാനപ്പെട്ട പ്രസ്ഥാനമായാണ് സന്നദ്ധസംഘടനകളുടെ മേഖലയെ ദേശീയനയം വിലയിരുത്തുന്നത്. ഏറെ ഊര്‍ജ്ജസ്വലവും വളരെ പെട്ടെന്നു വളരുന്നതുമായ മേഖലയാണിത്. വികലാംഗരുടെ ക്ഷേമത്തിനുതകുന്ന കാര്യങ്ങളില്‍ വലിയ പങ്കാണ് സന്നദ്ധസംഘടനകള്‍ വഹിക്കുന്നത്. മനുഷ്യവിഭവശേഷി വികസനം, ഗവേഷണപരിപാടികള് എന്നിവ ചില സന്നദ്ധസംഘടനകള്‍ ഏറ്റെടുത്തു നടത്തുന്നുണ്ട്. നയരൂപവല്‍ക്കരണം, ആസൂത്രണം, നടത്തിപ്പ്, നിരീക്ഷണം എന്നിവയില്‍ സര്‍ക്കാര്‍ ഇവരെ പങ്കെടുപ്പിക്കുന്നുണ്ട്. വികലാംഗരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇവരുടെ ഉപദേശവും തേടുന്നുണ്ട്. വികലാംഗരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നയരൂപവല്‍ക്കരണം, ആസൂത്രണം, നടത്തിപ്പ് എന്നിവയില്‍ സന്നദ്ധസംഘടനകളുമായി ആശയവിനിമയം നടത്തുന്നത് വര്‍ധിപ്പിക്കും. സന്നദ്ധസംഘടനകള്ക്കിടയില് ആശയവിനിമയം നടത്തുന്നതും നല്ല ശീലങ്ങള്‍ നടപ്പാക്കുന്നതും പ്രോത്സാഹിപ്പിക്കും. താഴെപ്പറയുന്ന പരിപാടികള്‍ നടപ്പാക്കുന്നതാണ്.
37.1വികലാംഗരുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളുടെ സ്ഥലവിവരങ്ങളും പ്രധാന പ്രവര്‍ത്തനമേഖലയും ഉള്‍പ്പെടുത്തി ഡയറക്റ്ററി തയ്യാറാക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളുടെ സാന്പത്തികവും മനുഷ്യശേഷിപരവുമായ വിഭവശേഷിയും ഇതില്‍ ഉള്‍പ്പെടുത്തും. വികലാംഗരുടെ സംഘടനകള്‍, കുടുംബ സംഘടനകള്‍, വികലാംഗരുടെ മാതാപിതാക്കളുടെ കൂട്ടായ്മകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഡയറക്റ്ററിയില്‍ പ്രത്യേകമായി രേഖപ്പെടുത്തും.
37.2സന്നദ്ധസംഘടനകളുടെ വികസനത്തിന്റെ കാര്യത്തില്‍ മേഖലാതലത്തിലും സംസ്ഥാനതലത്തിലും അസമത്വം നിലനില്ക്കുന്നു. സേവലം ലഭ്യമല്ലാത്ത ഇടങ്ങളിലും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുളള സ്ഥലങ്ങളിലും പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍ക്ക് മുന്‍ഗണനയും പ്രോത്സാഹനവും നല്‍കും. അത്തരം മേഖലകളില്‍ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ പ്രശസ്തരായ സന്നദ്ധസംഘടനകളെ പ്രോത്സാഹിപ്പിക്കും.
37.3 മിനിമം സൌകര്യങ്ങള്‍, പെരുമാറ്റച്ചട്ടം, ധാര്‍മ്മികത എന്നിവ വികസിപ്പിക്കുന്നതിനും സ്വീകരിക്കുന്നതിനും സന്നദ്ധസംഘടനകളെ പ്രോത്സാഹിപ്പിക്കും.
37.4 ലഭ്യമായ മനുഷ്യവിഭവശേഷിക്ക് പ്രോത്സാഹനം നല്‍കുന്നതിന് സന്നദ്ധസംഘടനകള്‍ക്ക് അവസരമൊരുക്കും. മാനേജ്മെന്റ് വൈദഗ്ധ്യം വികസിപ്പിക്കുന്നതിന് ഇപ്പോള്‍ നല്‍കിവരുന്ന പരിശീലനത്തിന് കരുത്തേകും. സന്നദ്ധസംഘടനകളുമായുളള സര്‍ക്കാരിന്റെ കൂട്ടുകെട്ട് മെച്ചപ്പെടുത്തുന്നതില്‍ പ്രധാനഘടകമായി പ്രവര്‍ത്തിക്കുന്നത് സുതാര്യത, വിശ്വാസ്യത, നടപടികളുടെ ലളിതവല്‍ക്കരണം എന്നിവയായിരിക്കും.
37.5സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന ഗ്രാന്റ് ഇന്‍ എയിഡിനെ ആശ്രയിക്കുന്നതു കുറയ്ക്കാനായി സ്വന്തം വിഭവശേഷി സമാഹരിക്കുന്നതിന് സന്നദ്ധസംഘടനകളെ പ്രോത്സാഹിപ്പിക്കും. ഈ മേഖലയില്‍ കൂടുതല്‍ പണലഭ്യതയ്ക്കും ഇത് സഹായകമാകും. ലഭ്യമായ വിഭവശേഷി ഉപയോഗിച്ച് പരമാവധി സന്നദ്ധസംഘടനകളെ സഹായിക്കുന്നതിനായി ധനസഹായലഭ്യത ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരുന്ന കാര്യവും പരിഗണിക്കും. ഇതിനായി, സന്നദ്ധസംഘടനകള്‍ക്ക് വിഭവസമാഹരണത്തില്‍ പരിശീലനം നല്‍കും.
വികലാംഗരെ സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കല്‍
38. വികലാംഗരുടെ സാമൂഹിക-സാന്പത്തികാവസ്ഥയെക്കുറിച്ച് തുടര്‍ച്ചയായി വിവരങ്ങള്‍ ശേഖരിക്കുകയും ക്രോഡീകരിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടതുണ്ട്. 1981 മുതല്‍ പത്തുവര്ഷത്തിലൊരിക്കല് വീതം ഇത്തരം വിവരങ്ങള്‍ ശേഖരിക്കുന്നത് നാഷണല്‍ സാന്പിള്‍ സര്‍വേ ഓര്‍ഗനൈസേഷനാണ്. 2001 ലെ ജനസംഖ്യാകണക്കെടുപ്പുമുതല്ക്കും ഇത്തരം വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി. വികലാംഗരില്‍നിന്ന് അഞ്ചുവര്‍ഷത്തില്‍ ഒരിക്കലെങ്കിലും നാഷണല്‍ സാന്പിള്‍ സര്‍വേ ഓര്ഗനൈസേഷന് വിവരങ്ങള്‍ ശേഖരിക്കേണ്ടതാണ്.
39. വികലാംഗര്‍ക്കുവേണ്ടി ബൃഹത്തായ വെബ്സൈറ്റ് - രൂപീകരിക്കുന്നതാണ്. കാഴ്ചസംബന്ധമായ വൈകല്യമുളളവര്‍ക്ക് സ്ക്രീന്‍ റീഡിങ് ടെക്നോളജി ഉപയോഗിച്ച് വായിക്കത്തക്കതരത്തില് വെബ്സൈറ്റുകള്‍ തയ്യാറാക്കുന്നതിന് പൊതു-സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും.
ഗവേഷണം
40. വികലാംഗരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് അവരുടെ സാമൂഹിക സാന്പത്തിക സാംസ്ക്കാരിക പശ്ചാത്തലം ഗവേഷണത്തിലൂടെ വിലയിരുത്തേണ്ടതുണ്ട്. വൈകല്യത്തിന്റെ കാരണം, കുട്ടിക്കാലത്തെ വിദ്യാഭ്യാസരീതികള്, ഉപയോഗിക്കാന്‍ എളുപ്പമായ പഠനോപകരണങ്ങള്‍ വികസിപ്പിക്കല്‍ എന്നിവയും ജീവിതത്തിന് മാറ്റം വരുത്തുന്ന മറ്റെല്ലാ ഘടകങ്ങളും ഇക്കൂട്ടത്തില്‍പെടും. ഗവേഷണത്തിനു വിധേയരാക്കുന്ന വികലാംഗരുടെയോ അവരുടെ കുടുംബാംഗങ്ങളുടെയോ പരിചാരകരുടെയോ സമ്മതം അതിനായി വേണമെന്ന് വ്യവസ്ഥ ചെയ്യും.
സ്പോര്‍ട്സ്, വിനോദ, സാംസ്ക്കാരിക പരിപാടികള്‍
41. രോഗചികിത്സയ്ക്കും സാമൂഹികബന്ധം നിലനിര്‍ത്തുന്നതിനും കായികരംഗം നല്കുന്ന സംഭാവന നിഷേധിക്കാനാവാത്തതാണ്. വികലാംഗര്‍ക്കും കായികമേഖലയിലും വിനോദ, സാംസ്ക്കാരിക പരിപാടികളിലും പങ്കെടുക്കാന്‍ അവകാശമുണ്ട്. അതിന് സര്‍ക്കാര്‍ അവസരമുണ്ടാക്കും.
വികലാംഗരെ സംബന്ധിച്ച് നിലവിലുളള നിയമങ്ങളിലെ ഭേദഗതി
42. 1995ലെ ദി പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് (ഈക്വല്‍ ഓപ്പര്‍ച്യൂണിറ്റീസ്, പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് ആന്റ് ഫുള്‍ പാര്‍ട്ടിസിപ്പേഷന്‍) ആക്റ്റ് നിലവില്‍ വന്നിട്ട് പത്തുവര്‍ഷം കഴിഞ്ഞു. നിയമം നടപ്പാക്കുന്നതിലൂടെ കൈവരിച്ച അനുഭവസന്പത്തും ഈ മേഖലയിലെ അനുഭവസന്പത്തും പരിഗണിക്കുന്പോള്‍, നിയമത്തില്‍ ചില ഭേദഗതികള്‍ ആവശ്യമായി വന്നിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച ചെയ്ത് ഭേദഗതികള്‍ വരുത്തും. ആര്.സി.ഐ, നാഷണല്‍ ട്രസ്റ്റ് ആക്റ്റ് എന്നിവയും പുനഃപരിശോധിച്ച് ആവശ്യമെന്നുകണ്ടാല്‍ ഭേദഗതി ചെയ്യും.
ഇടപെടല്‍ ആവശ്യമായ മേഖലകള്‍
പ്രതിരോധം, നേരത്തേ കണ്ടെത്തല്‍, ഇടപെടല്‍
43. വൈകല്യം തടയുന്നതിനും നേരത്തേ കണ്ടെത്തുന്നതിനും താഴെപ്പറയുന്ന നടപടികള്‍ കൈക്കൊളളും.
43.1 കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വേണ്ടി ദേശീയ, മേഖലാതലത്തിലും തദ്ദേശീയമായും പ്രതിരോധപരിപാടികള്‍ സംഘടിപ്പിക്കും. പൊതുജനാരോഗ്യ, സാനിട്ടേഷന്‍ പരിപാടികള്‍ വിപുലീകരിക്കും.
43.2 കുട്ടികളിലെ വൈകല്യം നേരത്തേ കണ്ടെത്താനായി മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ക്ക് പരിശീലനവും ഉപകരണങ്ങളും നല്‍കും.
43.3 മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും അംഗന്‍വാടി ജീവനക്കാര്‍ക്കും വൈകല്യം തടയുന്നതിനും നേരത്തേ കണ്ടെത്തുന്നതിനും ഇടപെടുന്നതിനും പരിശീലനവും സൌകര്യവും നല്‍കും.
43.4 മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ബിരുദ, ബിരുദാനന്തര, ഡിപ്ലോമ കോഴ്സുകളില്‍ വൈകല്യം തടയല്‍, നേരത്തേ കണ്ടുപിടിക്കല്, ഇടപെടല്‍ എന്നിവ സംബന്ധിച്ച പാഠങ്ങള്‍ ഉള്‍പ്പെടുത്തും.
43.5 വികലാംഗരെ പരിചരിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുകയും അത്തരം കുടുംബങ്ങളില്‍ സൌജന്യമായി വിതരണം ചെയ്യുകയും ചെയ്യും.
43.6 സ്പെഷ്യല്‍ എഡ്യുക്കേഷന്‍, ക്ലിനിക്കല്‍ സൈക്കോളജി, ഫിസിയോതെറാപ്പി, ഒക്കുപ്പേഷണല്‍ തെറാപ്പി, ഓഡിയോളജി, സ്പീച്ച് പാതോളജി, തൊഴിലധിഷ്ഠിത കൌണ്സലിങും പരിശീലനവും, സാമൂഹികസേവനം എന്നിവയില്‍ പരിശീലനം നേടിയവര്‍ ലഭ്യമാണെന്ന് മനുഷ്യവിഭവശേഷി സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തും.
43.7 മാനസികവൈകല്യം ഉള്‍പ്പെടെയുളള വൈകല്യങ്ങള്‍ കുറയ്ക്കുന്നതിന് ജനിറ്റിക്സിലെ ആധുനിക കണ്ടുപിടുത്തങ്ങള്‍ പ്രയോജനപ്പെടുത്തും.
43.8 നിലവിലുളള ആരോഗ്യ സംവിധാനത്തില്‍ വൈകല്യത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും രണ്ടാംഘട്ട വൈകല്യങ്ങള്‍ തടയുന്നതിനും ആവശ്യമായ കര്‍മ്മപരിപാടിക്ക് രൂപം നല്‍കും.
43.9 കൌമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും അമ്മമാരാകാന്‍ കഴിയുന്ന പ്രായപരിധിയിലുളള സ്ത്രീകള്‍ക്കും പോഷകാഹാരം, ആരോഗ്യസംരക്ഷണം, സാനിട്ടേഷന്‍ മുതലായവയെക്കുറിച്ച് അറിവ് പകരുന്നതില്‍ ശ്രദ്ധ പതിപ്പിക്കും. വിദ്യാലയതലത്തിലും അധ്യാപക പരിശീലനതലത്തിലും പ്രതിരോധത്തെക്കുറിച്ചുളള പാഠങ്ങള്‍ ഉള്‍പ്പെടുത്തും.
43.10 വൈകല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉളള കുട്ടികളെ കണ്ടെത്താനായി പ്രത്യേകപരിപാടികള്‍ നടപ്പാക്കും.
പുനരധിവാസ പരിപാടികള്‍
44. മെഡിക്കല്‍ - പുനരധിവാസ പ്രവര്‍ത്തകര്‍, വികലാംഗര്‍, അവരുടെ കുടുംബാംഗങ്ങള്‍, നിയമപരമായുളള രക്ഷിതാക്കള്‍, സമൂഹം എന്നിവരുടെ സഹകരണത്തോടെ മെഡിക്കല്‍, വിദ്യാഭ്യാസ, സാമൂഹിക പുനരധിവാസ പരിപാടികള്‍ വികസിപ്പിക്കും. സര്‍ക്കാര്‍ പരിപാടികള്‍ സംയോജിപ്പിക്കുകയും താഴെപ്പറയുന്ന പ്രത്യേക നടപടികള്‍ കൈക്കൊളളുകയും ചെയ്യും.
44.1 മനുഷ്യവിഭവശേഷി വികസനം, ഗവേഷണം, ദീര്‍ഘകാല പുനരധിവാസം എന്നിവ ലക്ഷ്യമിട്ട് സംസ്ഥാനതലത്തില്‍ സംയുക്ത പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
44.2 സാമൂഹികാധിഷ്ഠിത പുനരധിവാസ കേന്ദ്രങ്ങള്‍ പ്രോത്സാഹിപ്പിക്കും. വികലാംഗരും കുടുംബാംഗങ്ങളും പരിചാരകരും ഉള്‍പ്പെടുന്ന സ്വയംസഹായകസംഘങ്ങളെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തും.
44.3 ഗുരുതരമായ മാനസികരോഗം ബാധിച്ചവര്‍ക്കായി സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ ജില്ലാതല പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ കീഴില്‍ മാനസികാരോഗ്യ സുരക്ഷാകേന്ദ്രങ്ങള്‍ സ്ഥാപിക്കും. സമൂഹത്തിന്റെയോ കുടുംബത്തിന്റെയോ സഹായമില്ലാതെതന്നെ മാനസികവൈകല്യമുളളവര്ക്കായി കസ്റ്റോഡിയല്‍ കെയര്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും.
44.4 മാനസികവൈകല്യമുളളവര്ക്കായി തൊഴിലധിഷ്ഠിത – സാമൂഹിക വൈദഗ്ധ്യപരിശീലനം നല്‍കുന്നതിന് താമസസൌകര്യത്തോടു കൂടിയ പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ നടപടിയെടുക്കും.
മനുഷ്യവിഭവശേഷി വികസനം
45. താഴെപ്പറയുന്ന മേഖലകളില്‍ മനുഷ്യശേഷി വികസിപ്പിക്കും.
45.1 ആരോഗ്യരംഗത്തെയും സാമൂഹികവികസനരംഗത്തെയും പ്രാഥമികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന അംഗനവാടി ജീവനക്കാര്‍ക്കും ഓക്സിലിയറി നഴ്സുമാര്‍ക്കും പരിശീലനം.
45.2 മേഖലയില്‍ സേവനം നല്കുന്ന സര്‍ക്കാര്‍ - സര്‍ക്കാരിതര സംഘടനകളിലെ ജീവനക്കാര്‍ക്ക് പരിശീലനത്തിന് സഹായം.
45.3 പഞ്ചായത്ത് അംഗങ്ങള്‍, കുടുംബനാഥന്മാര് എന്നിവര്‍ക്ക് പരിശീലനം.
45.4 കുടുംബാംഗങ്ങള്‍ക്ക് പരിശീലനം.
46. വൈകല്യമുളള കുട്ടികള്‍ക്കായി സ്പെഷ്യല്‍ വിദ്യാഭ്യാസം, വീടുകളില്‍തന്നെ നല്കുന്ന വിദ്യാഭ്യാസം, പ്രീ – സ്കൂള്‍ വിദ്യാഭ്യാസം എന്നിവ നല്‍കുന്നതിന് ആവശ്യമായ മനുഷ്യശേഷി പരിശീലിപ്പിച്ചെടുക്കും. വിവിധതലത്തിലും തരത്തിലും താഴെപ്പറയുന്ന തരത്തില്‍ പരിശീലനപരിപാടികള്‍ സംഘടിപ്പിക്കും.
46.1 അധ്യാപകര്‍ക്കായി പരിശീലനപരിപാടികള്‍.
46.2 കുട്ടികള്‍ക്കായി സ്പെഷ്യല്‍ വിദ്യാഭ്യാസമേഖലയില്‍ ഡിപ്ലോമ, ബിരുദതലത്തിലും ഉന്നതതലത്തിലും കോഴ്സുകള്‍.
46.3 വൈകല്യമുളളവരുടെയും മുതിര്‍ന്ന പൌരന്മാരുടെയും പരിചാരകര്‍ക്ക് പരിശീലനം.
വൈകല്യമുളളവര്ക്കായുളള വിദ്യാഭ്യാസപരിപാടികള്‍
48. വൈകല്യമുളള എല്ലാ കുട്ടികള്‍ക്കും 2020ഓടെ ശരിയായ വിധത്തിലുളള പ്രീ – സ്കൂള്‍, പ്രൈമറി, സെക്കന്ററിതല വിദ്യാഭ്യാസം ഉറപ്പാക്കും. താഴെപ്പറയുന്നവയ്ക്ക് പ്രത്യേകശ്രദ്ധ നല്‍കും.
48.1 ഏതുതരത്തിലുമുളള വൈകല്യമുളളവര്ക്കും തടസ്സം കൂടാതെ ഉപയോഗിക്കാന്‍ കഴിയുന്നതരത്തില്‍ സ്കൂള്‍ കെട്ടിടങ്ങളും ടോയ് ലറ്റുകളും വഴികളും കളിസ്ഥലവും ലബോറട്ടറികളും ലൈബ്രറികളും നിര്‍മ്മിക്കുക.
48.2 പഠനരീതിയും മാധ്യമവും വൈകല്യമുളളവരുടെ സഹായത്തിന് അനുസരിച്ച് ക്രമീകരിക്കുക.
48.3 സ്കൂളുകളില്തന്നെയോ ഒരുപറ്റം സ്കൂളുകളിലെ ഇത്തരം കുട്ടികള്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലത്തോ സാങ്കേതിക, സപ്ളിമെന്ററി, പ്രത്യേക വിദ്യാഭ്യാസ പരിപാടികള്‍ ലഭ്യമാക്കുക.
48.4 പഠനോപകരണങ്ങള്‍, ബ്രെയ് ലി പുസ്തകങ്ങള്‍, സോഫ്റ്റ് വെയറുകള്‍ എന്നിവ ലഭ്യമാക്കുക. പൊതു ലൈബ്രറി, ഇ-ലൈബ്രറി, ബ്രെയ് ലി ലൈബ്രറി, റിസോഴ്സ് മുറി എന്നിവ വികസിപ്പിക്കുന്നതിന് സാന്പത്തികാനുകൂല്യങ്ങള് നല്‍കുക.
48.5 നാഷണല്‍ ഓപ്പണ്‍ സ്കൂള്‍, വിദൂര വിദ്യാഭ്യാസ പരിപാടി എന്നിവയുടെ സേവനം ജനകീയവല്‍ക്കരിക്കുകയും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേയ്ക്ക് എത്തിക്കുകയും ചെയ്യുക.
48.6 വ്യക്തിഗത സംഭാഷണത്തിന് ഉപയോഗിക്കുന്ന ആംഗ്യഭാഷ മുതലായവ അംഗീകരിക്കാനും ഏകീകരിക്കാനും ജനകീയവല്‍ക്കരിക്കാനും നടപടി സ്വീകരിക്കുക.
48.7 സുഖമായി യാത്രചെയ്യാവുന്ന ദൂരത്തില്‍ സ്കൂളുകള്‍ സ്ഥാപിക്കുക. അതോടൊപ്പം, സമൂഹത്തിന്റെയും സന്നദ്ധസംഘടനകളുടെയും സര്‍ക്കാരിന്റെയും സഹകരണത്തോടെ വാഹനസൌകര്യം ഏര്‍പ്പെടുത്തുക.
48.8 അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും കൌണ്‍സലിങ്, പരാതി പരിഹാരസംവിധാനങ്ങള് എന്നിവ സ്കൂളുകളില്‍ ഏര്‍പ്പെടുത്തുക.
48.9 പ്രൈമറി, സെക്കന്ററി, ഉന്നതതല വിദ്യാഭ്യാസമേഖലയില്‍ വികലാംഗരായ പെണ്‍കുട്ടികളെ ചേര്‍ക്കുന്നതും അവര്‍ തുടരുന്നതും നിരീക്ഷിക്കാനായി പ്രത്യേകസംവിധാനം ഏര്‍പ്പെടുത്തും.
48.10 സാധാരണ വിദ്യാഭ്യാസപരിപാടിയിലൂടെ വിദ്യാഭ്യാസം നേടാനാവാത്ത കുട്ടികള്‍ക്ക് സ്പെഷ്യല്‍ വിദ്യാഭ്യാസപദ്ധതിയിലൂടെ സഹായം നല്‍കുന്നത് തുടരും. സാങ്കേതികവികസനത്തിന്റെ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ സ്കൂളുകളെ പുനഃസംവിധാനം ചെയ്യും. മുഖ്യധാരയിലെ വിദ്യാഭ്യാസസന്പ്രദായത്തില് ചേരാന്‍ ഈ സ്കൂളുകള്‍ കുട്ടികളെ സഹായിക്കും.
48.11 ചില പ്രത്യേകതരത്തിലുളള വൈകല്യങ്ങളും സാഹചര്യവും കണക്കിലെടുത്ത്, വീട്ടിലുരുന്നുളള വിദ്യാഭ്യാസം ലഭ്യമാക്കും.
48.12 വൈകല്യമുളള കുട്ടികളുടെ കഴിവുകള്‍ മനസ്സിരുത്തിക്കൊണ്ട് കോഴ്സിന്റെ കരിക്കുലവും വിലയിരുത്തല്‍ സംവിധാനവും വികസിപ്പിക്കും. കണക്ക് പഠിക്കുന്നത് ഒഴിവാക്കുക, ഒരു ഭാഷ മാത്രം പഠിപ്പിക്കുക മുതലായ മാര്‍ഗ്ഗങ്ങളിലൂടെ പരീക്ഷാസംവിധാനം പരിഷ്ക്കരിക്കും. കൂടാതെ, ആവശ്യാനുസരണം അധികസമയം, കാല്‍ക്കുലേറ്റര്‍, ക്ലാര്‍ക്ക്സ് റ്റേബിള്‍, പരീക്ഷ എഴുതാനുളള സഹായിയുടെ സേവനം എന്നിവ ലഭ്യമാക്കും.
48.13 വൈകല്യമുളളവരുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായി സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളില്‍ മോഡല്‍ സ്കൂളുകള്‍ ആരംഭിക്കും.
48.14 വിജ്ഞാനത്തില്‍ അധിഷ്ഠിതമായ ഇന്നത്തെ സമൂഹത്തില്‍ കന്പ്യൂട്ടറുകള്‍ വലിയ പങ്കാണ് വഹിക്കുന്നത്. വികലാംഗരായ കുട്ടികള്‍ക്ക് അവരുടെ ആവശ്യത്തിനനുസൃതമായി കന്പ്യൂട്ടറുകള്‍ ഉപയോഗിക്കാന്‍ അവസരം നല്‍കും.
48.15 ആറുവയസ്സുവരെ പ്രായമുളള വൈകല്യമുളള കുട്ടികളെ കണ്ടെത്തും. അവരെ വിദ്യാലയങ്ങളില്‍ ചേര്‍ക്കുന്നതിന് നടപടി സ്വീകരിക്കും.
48.16 മാനസികവൈകല്യമുളളവര്ക്കായി മാനസിക – സാമൂഹിക പുനരധിവാസ കേന്ദ്രങ്ങളില്‍ വിദ്യാഭ്യാസ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തും.
48.17 വൈകല്യമുളളവരുടെ കഴിവുകള്‍ മനസ്സിലാക്കാതെ പല സ്കൂളുകളും അവര്‍ക്ക് പ്രവേശനം നിഷേധിക്കാറുണ്ട്. ഇക്കാര്യത്തില്‍ അധ്യാപകരെയും പ്രിന്‍സിപ്പലിനെയും മറ്റ് ജീവനക്കാരെയും ബോധവല്‍ക്കരിക്കുന്നതിന് നടപടി കൈക്കൊളളും.
48.18 സാമൂഹികക്ഷേമ-ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്പെഷ്യല്‍ സ്കൂളുകള്‍ തുടര്‍ വിദ്യാഭ്യാസത്തിനുളള റിസോഴ്സ് സെന്ററായി മാറ്റും. കേന്ദ്ര മനുഷ്യവിഭവശേഷി മന്ത്രാലയം ആവശ്യാനുസരണം സ്പെഷ്യല്‍ സ്കൂളുകള്‍ തുറക്കും.
48.19 പഠനം നടത്തുന്നതിന് ഗുരുതരമായ ബുദ്ധിമുട്ടുകള്‍ ഉളള മുതിര്‍ന്നവര്‍ക്കായി പഠന – വിനോദ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും.
48.20 ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വികലാംഗര്‍ക്ക് മൂന്നുശതമാനം സംവരണം ഏര്‍പ്പെടുത്തും. വികലാംഗരായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഡിസെബിലിറ്റി സെന്റര്‍ സ്ഥാപിക്കുന്നതിന് സര്‍വ്വകലാശാലകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ധനസഹായം നല്‍കും. വികലാംഗ വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്നവിധത്തില്‍ ക്ലാസ്സ് മുറികളും ഹോസ്റ്റലുകളും കാന്റീനുകളും മറ്റും സ്ഥാപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും.
48.21 വികലാംഗരായ കുട്ടികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അധ്യാപകരുടെ പരിശീലനത്തില്‍ ഉള്‍പ്പെടുത്തും.
49. വികലാംഗരുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനുളള നോഡല്‍ ഏജന്‍സി കേന്ദ്ര മനുഷ്യവിഭവശേഷി മന്ത്രാലയമായിരിക്കും.
തൊഴില്‍
50. വികലാംഗര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് താഴെപ്പറയുന്ന നടപടികള്‍ കൈക്കൊളളും.
50.1 വികലാംഗര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തും.
50.2 വികലാംഗര്‍ക്ക്, പ്രത്യേകിച്ച് ഗുരുതരവും ഒന്നിലേറെ വൈകല്യമുളളവര്‍ക്കായി വീട്ടിലിരുന്ന് വരുമാനം ഉണ്ടാക്കാവുന്ന പദ്ധതികള്‍ വികസിപ്പിക്കും. വികലാംഗര്‍ക്കും പരിചാരകര്‍ക്കും ജോലി കിട്ടുന്നതിന് പരിശീലനം നല്‍കും.
50.3 പരിശീലനകേന്ദ്രങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, ഓഫീസുകള്‍ എന്നിവിടങ്ങളില്‍ വികലാംഗര്‍ക്ക് തടസ്സം കൂടാതെ ജോലി ചെയ്യാന്‍ കഴിയുന്നവിധത്തില്‍ യന്ത്ര സാമഗ്രികളിലും ജോലി ചെയ്യുന്ന ചുറ്റുപാടിലും മാറ്റം വരുത്തും.
50.4 വികലാംഗര്‍ നിര്‍മ്മിക്കുന്ന സാധനങ്ങള്‍ വിറ്റഴിക്കുന്നതിന് മാര്‍ക്കറ്റിങ് ഏജന്‍സികള്‍, ഡി.ആര്.ഡി.എ, സ്വകാര്യ ഏജന്‍സികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയ്ക്ക് സഹായം നല്‍കും.
50.5 ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടികളില്‍ വികലാംഗരെ കൂടുതലായി ഉള്‍പ്പെടുത്തും. നിയമപ്രകാരമുളള മൂന്നു ശതമാനം പങ്ക് ലഭിക്കാന്‍ അത് ഉപകരിക്കും.
തടസ്സമില്ലാത്ത സാഹചര്യം
51. തടസ്സമില്ലാത്ത സാഹചര്യം സൃഷ്ടിക്കാനായി താഴെപ്പറയുന്ന മാര്‍ഗ്ഗങ്ങള്‍ അവലംബിക്കും.
51.1 പൊതു കെട്ടിടങ്ങളിലും റോഡുകള്‍, സബ് വേ, നടപ്പാതകള്‍, റെയില്‍വേ പ്ലാറ്റ്ഫോമുകള്, ബസ് സ്റ്റോപ്പ്, ബസ് ടെര്‍മിനല്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഗതാഗത സംവിധാനങ്ങള്‍, കളിസ്ഥലങ്ങള്‍ എന്നിവിടങ്ങളിലും വികലാംഗര്‍ക്ക് എത്തിച്ചേരാന്‍ സാഹചര്യം ഒരുക്കും.
51.2 പൊതുപരിപാടികളില്‍ നിശ്ശബ്ദഭാഷ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും.
51.3 വികലാംഗര്‍ക്ക് തടസ്സം സൃഷ്ടിക്കാത്തതരത്തില് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു സംബന്ധിച്ച കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ആര്‍ക്കിടെക്റ്റ്, സിവില്‍ എന്‍ജിനീയറിങ് കോഴ്സുകള്‍ ആധുനികവല്‍ക്കരിക്കും. സര്‍ക്കാര്‍ സര്‍വീസിലുളള ആര്‍ക്കിടെക്റ്റുമാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും ഇക്കാര്യത്തില്‍ പരിശീലനം നല്‍കും.
51.4 വികലാംഗര്‍ക്ക് തടസ്സമില്ലാത്ത സാഹചര്യങ്ങള്‍ ഒരുക്കാനായി സമഗ്രമായ കെട്ടിടനയങ്ങളും ആവശ്യമായ സ്ഥലങ്ങള്‍ ഒരുക്കുന്നതിനുളള രൂപരേഖയും തയ്യാറാക്കും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും മുനിസിപ്പല്‍ സ്ഥാപനങ്ങളും പഞ്ചായത്ത് രാജ് സ്ഥാപനങ്ങളും ഇവ നടപ്പാക്കുന്നണ്ടെന്ന് ഉറപ്പുവരുത്തും. പുതുതായി നിര്‍മ്മിക്കപ്പെടുന്ന കെട്ടിടങ്ങള്‍ വികലാംഗര്‍ക്ക് തടസ്സമില്ലാതെ ഉപയോഗിക്കത്തക്കതാണെന്ന് ഈ അധികാരികള്‍ ഉറപ്പുവരുത്തും.
51.5 വികലാംഗര്‍ക്ക് ഉപകാരപ്രദമായ സൌകര്യങ്ങള്‍ സംസ്ഥാന ഗതാഗത സര്‍വ്വീസുകളുടെ വാഹനങ്ങളില്‍ ഏര്‍പ്പെടുത്തും. ഇത്തരം സൌകര്യങ്ങള്‍ റെയില്‍വേ കോച്ചുകളില്‍ ഘട്ടംഘട്ടമായി ഏര്‍പ്പെടുത്തും. പ്ലാറ്റ്ഫോം കെട്ടിടങ്ങള്‍, ടോയ് ലറ്റ്, മറ്റു സൌകര്യങ്ങള്‍ എന്നിവിടങ്ങളിലും ഇത്തരം സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തും.
51.6 പൊതു – സ്വകാര്യമേഖലയിലെ വ്യവസായ സ്ഥാപനങ്ങളും ഓഫീസുകളും പൊതുജനസേവന സ്ഥാപനങ്ങളും വികലാംഗരായ തങ്ങളുടെ ജീവനക്കാര്‍ക്ക് ആവശ്യമായ സൌകര്യം ഒരുക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും. സുരക്ഷാസംവിധാനങ്ങള്‍ വികസിപ്പിക്കുകയും കര്‍ശനമായി നടപ്പാക്കുകയും ചെയ്യും.
51.7 രാജ്യത്തെ സാങ്കേതികവിദ്യാരംഗത്ത് വികലാംഗ സൌഹൃദ പദ്ധതികള്‍ നടപ്പാക്കും.
51.8 പൊതു ഉപയോഗത്തിനുളള കെട്ടിടങ്ങള്‍ വികലാംഗര്ക്കുകൂടി പ്രാപ്യമാണോയെന്നറിയാന് ഓഡിറ്റ് നടത്തും. ഈ ആവശ്യത്തിനായി പ്രൊഫഷണലുകളായ ഓഡിറ്റര്‍മാരുടെ സേവനം വളര്‍ത്തിയെടുക്കേണ്ടതുണ്ട്.
51.9 വികലാംഗരുടെ ആവശ്യം നിറവേറ്റുന്നതിന് ബാങ്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനെ പ്രോത്സാഹിപ്പിക്കും.
51.10 പൊതുസേവനങ്ങളും രേഖകളും ലഭ്യമാക്കുകവഴി വികലാംഗരുടെ കമ്മ്യൂണിക്കേഷന്‍ ആവശ്യങ്ങള്‍ നിറവേറ്റും. കണ്ണിന് വൈകല്യമുളളവരുടെ സൌകര്യാര്‍ഥം, ബ്രെയ് ലി, ടേപ്പ് സര്‍വ്വീസ്, വലിയ അക്ഷരങ്ങള്‍ ഉളള പ്രിന്റ്, മറ്റ് സാങ്കേതികവിദ്യകള്‍ എന്നിവ ഉപയോഗിക്കും.
സാമൂഹികസുരക്ഷ
52. വികലാംഗരുടെ സാമൂഹികസുരക്ഷ ഉറപ്പാക്കാന്‍ താഴെപ്പറയുന്ന നടപടികള്‍ കൈക്കൊള്ളും.
52.1 വികലാംഗര്‍ക്ക് ആദായനികുതിയില്‍നിന്നും മറ്റ് നികുതികളില്‍നിന്നും ഇളവ് ലഭിക്കുന്നതിന് ഇത്തരം നയങ്ങള്‍ സ്ഥിരമായി അവലോകനം ചെയ്യും.
52.2 വികലാംഗര്‍ക്കു നല്കുന്ന പെന്‍ഷനും തൊഴിലില്ലായ്മവേതനവും ആനുപാതികമായി പരിഷ്ക്കരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രോത്സാഹിപ്പിക്കും.
52.3 പ്രത്യേകതരം വൈകല്യമുളളവര്‍ക്ക് ഇന്‍ഷ്വറന്‍സ് സംരക്ഷണം നല്‍കുന്നത് ലൈഫ് ഇന്‍ഷ്വറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയാണ്. വികലാംഗര്‍ക്ക് ഇന്‍ഷ്വറന്‍സ് സംരക്ഷണം നല്‍കുന്നതിന് എല്ലാ ഇന്‍ഷ്വറന്‍സ് ഏജന്‍സികളെയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.
53.2 വികലാംഗരുടെ വിദ്യാഭ്യാസത്തിന്റെ സാമൂഹിക സൂചിക വികസിപ്പിക്കും. അവരുടെ അവസരങ്ങള്‍ വര്ധിപ്പിക്കനുതകുന്ന പരിപാടികള്‍ വികസിപ്പിക്കാന്‍ ഇതുസഹായിക്കും.
53.3 വൈകല്യത്തിന്റെ തോത് അനുസരിച്ച് പ്രത്യേകിച്ച് അപകടങ്ങളെയും മറ്റ് ദുരന്തങ്ങളെയും തുടര്‍ന്ന് വികലാംഗരായവരുടെ തൊഴില്‍നിലവാരം വ്യക്തമാക്കുന്നതിന് സ്ഥിതിവിവരക്കണക്ക് പ്രസിദ്ധീകരിക്കും.
53.4 വിവിധതരത്തിലും നിലവാരത്തിലുമുളള വൈകല്യങ്ങളുടം കാരണം കണ്ടെത്തുന്നതിന് പഠനം നടത്തും.
53.5 വൈകല്യത്തിന്റെ തോത് കുറയ്ക്കുന്നതിനെക്കുറിച്ച് ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ പഠനം നടത്തും.
53.6 വികലാംഗര്‍ ഉപയോഗിക്കുന്ന വിവിധതരം ഉപകരണങ്ങളുടെ സാങ്കേതികത വര്‍ധിപ്പിക്കുന്നതിന് ഗവേഷണം നടത്തും. പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളുടെ സഹായത്തോടെ അത്തരം ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കും.
54. ഗവേഷണവും വികസനവും, സാങ്കേതികതയും പരീക്ഷണവും സര്‍ട്ടിഫിക്കറ്റും നല്കല്, പരിശീലനം നല്കല് എന്നിവയ്ക്കായി ശാസ്ത്ര – സാങ്കേതിക മന്ത്രാലയത്തിന്റെ കീഴില്‍ പുനരധിവാസ സാങ്കേതിക കേന്ദ്രങ്ങള്‍ ആരംഭിക്കും.
സ്പോര്‍ട്സ്, വിനോദപരിപാടി, സാംസ്കാരിക പരിപാടി
55. സ്പോര്‍ട്സ്, വിനോദപരിപാടി, സാംസ്കാരിക പരിപാടി എന്നീ മേഖലകളില്‍ തുല്യാവസരം ലഭ്യമാക്കുന്നതിന് താഴെപ്പറയുന്ന നടപടികള്‍ കൈക്കൊള്ളും.
55.1 സ്പോര്‍ട്സ്, വിനോദപരിപാടി, സാംസ്കാരിക പരിപാടി, ഹോട്ടലുകള്‍, കടല്‍ത്തീരം, ഓഡിറ്റോറിയം, വ്യായമകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വികലാംഗര്ക്കുകൂടി എത്തിച്ചേരാന്‍ സൌകര്യമൊരുക്കും.
55.2 വിനോദരംഗത്തും യാത്രാമേഖലയിലും പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സികള്‍, ഹോട്ടലുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ വികലാംഗര്‍ ഉള്‍പ്പെടെയുളള എല്ലാവര്ക്കും തങ്ങളുടെ സേവനം നല്‍കേണ്ടതാണ്.
55.3 വിവിധ കായികമേഖലകളില്‍ തിളങ്ങുന്ന വികലാംഗരെ അതതു പ്രദേശത്തെ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ കണ്ടെത്തും.
55.4 വികലാംഗര്‍ക്കുവേണ്ടി കായിക സംഘടനകളും സാംസ്ക്കാരികസമിതികളും രൂപീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും. ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ ഇക്കൂട്ടരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് സംവിധാനം ഉണ്ടാക്കും.
55.5കായികരംഗത്ത് മികവ് കൈവരിക്കുന്ന വികലാംഗന് മികവിന്റെ പ്രതീകമായി ദേശീയ അവാര്‍ഡ് നല്‍കും.
56. വികലാംഗര്ക്കുവേണ്ടിയുളള നയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നോഡല്‍ ഏജന്‍സി സാമൂഹികക്ഷേമ-ശാക്തീകരണവകുപ്പുമന്ത്രാലയമായിരിക്കും.
57. ദേശീയനയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അന്തര്‍ മന്ത്രാലയസമിതി രൂപീകരിക്കും. പ്രധാനപ്പെട്ട സന്നദ്ധ സംഘടനകള്‍, വികലാംഗരുടെ സംഘടനകള്‍, രക്ഷിതാക്കളുടെ സംഘടനകള്‍, ഈ മേഖലയിലെ വിദഗ്ധര്‍ എന്നിവരെ ഇതില്‍ അംഗങ്ങളാക്കും. സംസ്ഥാന – ജില്ലാതലങ്ങളിലും ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുന്നതിനെ പ്രോത്സാഹിപ്പിക്കും. നയം നടപ്പാക്കുന്നതിന്റെ ഏകോപനത്തിനായി ജില്ലാതല വൈകല്യ പുനരധിവാസകേന്ദ്രങ്ങള്‍ നടത്തുന്ന ശ്രമങ്ങളുമായി പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെയും നഗങ്ങളിലെ തദ്ദേശഭരണ സ്ഥാപനങ്ങളെയും സഹകരിപ്പിക്കും.
58. ആഭ്യന്തരം, ആരോഗ്യ - കുടുംബക്ഷേമം, ഗ്രാമവികസനം, നഗര വികസനം, കായിക – യുവജനക്ഷേമം, റെയില്‍വേ, ശാസ്ത്ര – സാങ്കേതികം, സ്ഥിതിവിവരക്കണക്ക് – പദ്ധതിനടത്തിപ്പ്, തൊഴില്‍, പഞ്ചായത്ത് രാജ്, പ്രാഥമിക വിദ്യാഭ്യാസവും സാക്ഷരതയും, സെക്കന്ററി – ഉന്നത വിദ്യാഭ്യാസം, റോഡ് ഗതാഗതം – ഹൈവേ, പൊതുമേഖഖല, റവന്യു, വനിത – ശിശുവികസനം, വിവര സാങ്കേതികവിദ്യ, പേഴ്സണല്‍ ആന്റ് ട്രെയിനിങ് എന്നീ മന്ത്രാലയങ്ങള്‍ നയം നടപ്പാക്കുന്നതിനായി വേണ്ട സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ഓരോ മന്ത്രാലയവും വകുപ്പും ലക്ഷ്യവും സാന്പത്തിക നീക്കിയിരുപ്പും വ്യക്തമാക്കിക്കൊണ്ട് അഞ്ചുവര്‍ഷത്തെയും ഒരുവര്‍ഷത്തെയും പദ്ധതികള്‍ക്ക് രൂപം നല്‍കും. ഓരോ മന്ത്രാലയവും വകുപ്പും തയ്യാറാക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ടില്‍ അതതുവര്‍ഷം കൈവരിച്ച നേട്ടം സൂചിപ്പിക്കും.
59. തങ്ങളുടെ സ്വന്തം ചുമതലകള്‍ക്കുപുറമെ, ദേശീയതലത്തില്‍ വൈകല്യത്തിന്റെ ചീഫ് കമ്മീഷണര്‍, സംസ്ഥാനങ്ങളിലെ സംസ്ഥാന കമ്മീഷണര്‍മാര്‍ എന്നിവര്‍ ദേശീയനയം നടപ്പാക്കുന്നതില്‍ പ്രമുഖപങ്ക് വഹിക്കും.
60. ദേശീയനയം നടപ്പാക്കുന്നതില്‍ പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ക്ക് പ്രമുഖപങ്ക് ഉണ്ടായിരിക്കും. ഈ സ്ഥാപനങ്ങള്‍ നാട്ടിന്‍പുറത്തെ പ്രശ്നങ്ങള്‍ കണ്ടെത്തി അവയ്ക്ക് പരിഹാരമുണ്ടാക്കും. വൈകല്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവര്‍ തങ്ങളുടെ പദ്ധതികളില്‍ പെടുത്തും.
61. നയം നടപ്പാക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന അടിസ്ഥാനസൌകര്യങ്ങള്‍ ദീര്‍ഘകാലത്തേയ്ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ സംരക്ഷിക്കേണ്ടതുണ്ട്. ഇവ നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനുംവേണ്ട വിഭവസമാഹരണം സ്വയം നടത്തുന്നതിനോ സ്വകാര്യമേഖലയില്‍നിന്ന് കണ്ടെത്തുന്നതിനോ സമൂഹം മുന്നിട്ടിറങ്ങേണ്ടതുണ്ട്. ഈ നടപടി സംസ്ഥാനത്തിന്റെ ബുദ്ധിമുട്ട് കുറയ്ക്കുകമാത്രമല്ല, സമൂഹത്തിനും സ്വകാര്യമേഖലയ്ക്കും വലിയ ഉത്തരവാദിത്തബോധം നല്‍കുകയും ചെയ്യും.
62. ദേശീയനയം നടപ്പാക്കുന്നത് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ വീതം സമഗ്രമായി അവലോകനം ചെയ്യും. നടത്തിപ്പിന്റെ നിലവാരം സൂചിപ്പിക്കുന്ന രേഖ തയ്യാറാക്കും. ദേശീയതലത്തില്‍ നടത്തുന്ന കണ്‍വെന്‍ഷനില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ അടിസ്ഥാനമാക്കി അഞ്ചുവര്‍ഷത്തേയ്ക്ക് രൂപരേഖ തയ്യാറാക്കും. സംസ്ഥാനനയങ്ങളും കര്‍മ്മപരിപാടികളും തയ്യാറാക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളെയും കേന്ദ്രഭരണപ്രദേശങ്ങളെയും പ്രേരിപ്പിക്കും.
അവസാനം പരിഷ്കരിച്ചത് : 2/15/2020
അംഗവൈകല്യമുളളവരുടെ പുനരുദ്ധാരണത്തിനായി പദ്ധതികള്‍ ...
വൈകല്യമുള്ളവർക്കയിട്ടുള്ള വിവിധ സംസ്ഥാന പദ്ധതി...
സാമൂഹികക്ഷേമ-തൊഴില്‍ മന്ത്രാലയത്തിലെ ഡിസെബിലിറ്റി ...
ദി നാഷണല്‍ ട്രസ്റ്റ് ഫോര്‍ ദി വെല്ഫെ്യര്‍ ഓഫ് പേഴ്...