অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വൈകല്യമുളളവരുടെ ശാക്തീകരണം

വൈകല്യമുളളവരുടെ ശാക്തീകരണം – ഡിവിഷനെക്കുറിച്ച്

സാമൂഹികക്ഷേമ-തൊഴില്‍ മന്ത്രാലയത്തിലെ ഡിസെബിലിറ്റി ഡിവിഷന്‍ വൈകല്യമുളള വ്യക്തികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നു. ഇവരുടെ സംഖ്യ 2001 ലെ സെന്‍സസ് പ്രകാരം 2.19 കോടിയും  രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 2.13 ശതമാനവും ആണ്. അന്ധരും ബധിരരും മൂകരും ചലനവൈകല്യമുളളവരും മാനസികവൈകല്യമുളളവരുമായ ആള്‍ക്കാരുള്‍പ്പെടെയുളളവരുടെ കണക്കാണിത്.

വൈകല്യമുളളവരുടെ ജനസംഖ്യ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

സംസ്ഥാനതലത്തില്‍

വൈകല്യം അടിസ്ഥാനമാക്കി

നാഷണല്‍ സാന്പിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്‍റെ 58-ാമത് സര്‍വ്വേപ്രകാരം 2002ല്‍ 208 ലക്ഷം പേരാണ് വൈകല്യമുളളവരായി ഉണ്ടായിരുന്നത് (റിപ്പോര്‍ട്ട് നന്പര്‍ 485, ക്രമനന്പര്‍ 88). വൈകല്യമുളളവരില്‍ 75 ശതമാനം പേരും ഗ്രാമീണമേഖലയില്‍ താമസിക്കുന്നതായി സര്‍വ്വേ വ്യക്തമാക്കുന്നു. വികലാംഗരില്‍ 49 ശതമാനം പേര്‍ സാക്ഷരരാണ്. 34 ശതമാനം പേര്‍ക്കുമാത്രമേ ജോലിയുളളൂ.

സെന്‍സസിനും നാഷണല്‍ സാന്പിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്‍റെ സര്‍വ്വേയ്ക്കും വ്യത്യസ്ത സാന്പിള്‍ ഡിസൈന്‍ ആണുളളത്. സെന്‍സസ് എന്നത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ കണക്കെടുപ്പാണ്. നാഷണല്‍ സാന്പിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന് ദേശീയതലത്തില്‍ പ്രാതിനിധ്യമുളള സാന്പിള്‍ ആണ് ഉളളത്.രണ്ടിലും വൈകല്യം സ്വയം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. വൈകല്യത്തെക്കുറിച്ചും അതിന്‍റെ തരത്തെക്കുറിച്ചുമുളള വിവിധകരം നിര്‍വ്വചനങ്ങള്‍ കണക്കെടു പ്പിനെ ബാധിച്ചിട്ടുണ്ട്. 2011 ല്‍ നടക്കുന്ന സെന്‍സസില്‍ വൈകല്യത്തെക്കുറിച്ച് നേരിട്ടുചോദിക്കുന്ന പതിവുരീതിയില്‍ നിന്നുമാറി അന്താരാഷ്ട്ര നിലവാരത്തിലുളള സമീപനം സ്വീകരിക്കും.

വ്യക്തികള്‍ക്ക് സമത്വം, സ്വാതന്ത്ര്യം, നീതി, അന്തസ്സ്  എന്നിവയും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നു. വൈകല്യമുളളവരെ ശാക്തീകരിക്കുന്നതിന് നേരിട്ടുളള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്ന് ഭരണഘടന വ്യവസ്ഥ ചെയ്തിട്ടുണ്ട്.(WORD—1). അതിനാല്‍, വൈകല്യമുളളവരെ ശാക്തീകരിക്കുന്നതിനുളള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്.

ഇന്ത്യന്‍ ഭരണഘടനയുടെ 253-ാമതു വകുപ്പിന്‍റെയും യൂണിയന്‍ ലിസ്റ്റിലെ 13-ാമത്തെ ഇനത്തിന്‍റെയും അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ 1995ലെ ദി പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് (ഈക്വല്‍ ഓപ്പര്‍ച്യൂണിറ്റീസ്, പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് ആന്‍റ് ഫുള്‍ പാര്‍ട്ടിസിപ്പേഷന്‍) ആക്റ്റിന് രൂപം നല്‍കി. വൈകല്യമുളളവര്‍ക്ക് തുല്യ അവസരം നല്‍കുന്നതിനും രാഷ്ട്രനിര്‍മ്മാണത്തില്‍ അവര്‍ക്ക് പൂര്‍ണ്ണ പ്രാതിനിധ്യം നല്‍കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നിയമം നിര്‍മ്മിച്ചത്. ജമ്മു കാശ്മീര്‍ ഒഴികെയുളള ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ഈ നിയമം ബാധകമാണ്. ജമ്മു കാശ്മീര്‍  സംസ്ഥാനം 1998 ല്‍ ദി പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് (ഈക്വല്‍ ഓപ്പര്‍ച്യൂണിറ്റീസ്, പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് ആന്‍റ് ഫുള്‍ പാര്‍ട്ടിസിപ്പേഷന്‍) (ഈക്വല്‍ ഓപ്പര്‍ച്യൂണിറ്റീസ്, പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് ആന്‍റ് ഫുള്‍ പാര്‍ട്ടിസിപ്പേഷന്‍) ആക്റ്റ് രൂപീകരിച്ചിട്ടുണ്ട്.

നിയമം നടപ്പാക്കുന്നതിന് വിവിധ കേന്ദ്രമന്ത്രാലയങ്ങള്‍, സംസ്ഥാനസര്‍ക്കാരുകള്‍, കേന്ദ്രഭരണപ്രദേശങ്ങള്‍, കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങള്‍, തദ്ദേശസ്ഥാപനങ്ങള്‍, മറ്റ് ഏജന്‍സികള്‍ എന്നിവയുടെ സഹകരണത്തോടെ വിവിധതലത്തിലുളള സമീപനമാണ് നിയമം നടപ്പാക്കുന്നതില്‍ കൈക്കൊളളുന്നത്.

ഏഷ്യാ പസഫിക് മേഖലയില്‍ വൈകല്യമുളളവര്‍ക്ക് സമത്വവും പൂര്‍ണ്ണപ്രാതിനിധ്യവും ഉറപ്പുനല്‍കുന്ന ഡിക്ലറേഷനില്‍ ഇന്ത്യ പങ്കാളിയാണ്. തടസ്സങ്ങളില്ലാത്തതും അവകാശങ്ങളില്‍ അധിഷ്ഠിതമായതുമായ സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ബിവാക്കോ മില്ലീനിയം ഫ്രെയിംവര്‍ക്ക് എന്ന പ്രസ്ഥാനത്തിലും ഇന്ത്യ പങ്കാളിയാണ്. വൈകല്യമുളളവരുടെ അന്തസ്സും അവകാശവും സംരക്ഷിക്കാനും ഉയര്‍ത്താനുമുളള യു.എന്‍ കണ്‍വെന്‍ഷന്‍ ആരംഭിച്ച 2007 മാര്‍ച്ച് 30 നുതന്നെ ഇന്ത്യ അതില്‍ ഒപ്പുവെച്ചു. യു.എന്‍ കണ്‍വെന്‍ഷന്‍ ഇന്ത്യ 2008 ഒക്റ്റോബര്‍ ഒന്നിന് അംഗീകരിക്കുകയും ചെയ്തു.

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate