അംഗവൈകല്യമുളളവരുടെ പുനരുദ്ധാരണത്തിനായി പദ്ധതികള്‍ നടപ്പാക്കുന്നതിന് പഞ്ചവത്സരപദ്ധതികളിലൂടെ കേന്ദ്രഗവണ്മെന്റ് സര്‍ക്കാരിതര സംഘടനകള്‍ക്ക് ധനസഹായം നല്കിവരുന്നു.
പി.ഡബ്ല്യു.ഡി നിയമത്തിലെ സെക്ഷന്‍ 66 കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് 1999 ല്‍ അന്നു നിലവിലിരുന്ന നാലു പദ്ധതികള്‍ കോര്‍ത്തിണക്കി ഒറ്റ പദ്ധതിയാക്കുകയുണ്ടായി. വൈകല്യമുളളവര്‍ക്കു വേണ്ടിയുളള സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയെന്നാണ് ഇത് അറിയപ്പെട്ടത്. ഈ പദ്ധതി 1.4.2003 ല്‍ അന്നത്തെ ബന്ധപ്പെട്ട മന്ത്രിയുടെ അനുമതിയോടെ ദീന്‍ദയാല്‍ ഡിസേബിള്‍ഡ് റീഹാബിലിറ്റേഷന്‍ സ്കീം എന്ന് പേര് മാറ്റുകയുണ്ടായി. എന്നാല്‍ അന്ന് മാനദണ്ഡങ്ങള്‍ മാറ്റിയിരുന്നില്ല.
ഈ പദ്ധതിപ്രകാരം, വൈകല്യമുളള കുട്ടികള്‍ക്കും വ്യക്തികള്‍ക്കുമായി സര്ക്കിരിതര സന്നദ്ധസംഘടനകള്‍ക്ക് ധാരാളം സേവനങ്ങള്‍ ലഭ്യമാക്കിവരുന്നു. ഉദാഹരണങ്ങള്ഃ
വികലാംഗര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനും ഘടിപ്പിക്കുന്നതിനുമുളള പ്രത്യേകപദ്ധതിയിലൂടെ അംഗവൈകല്യം ഉളളവര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്ന മറ്റൊരു കേന്ദ്രസര്‍ക്കാര്‍ പദ്ധതിയും നിലവിലുണ്ട്.
സന്നദ്ധസംഘടനകള്‍ നല്കുന്ന സേവനങ്ങള്‍ക്ക് ബാധകമായ തരത്തില്‍ ഡി.ഡി.ആര്. എസ്സിന്റെ മാനദണ്ഡങ്ങള്‍
മാതൃകാപദ്ധതികളില് താഴെപ്പറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുന്നുഃ
പദ്ധതിപ്രകാരമുളള നിര്‍ദ്ദേശങ്ങളുടെ മൊത്തം തുകയുടെ 90 ശതമാനം വരെ ഗ്രാന്റ് ഇന്‍ എയിഡായി നല്‍കാവുന്നതാണ്
ഒരു മോഡല്‍ പദ്ധതിയുടെ ഒരുവര്‍ഷത്തെ ഒറ്റത്തവണ ചെലവിനത്തിന് ഗ്രാന്റ് നല്കുന്നപക്ഷം, ഗ്രാന്റിന്റെ ശരാശരി 80 ശതമാനം ആവര്‍ത്തനസ്വഭാവത്തോടുകൂടിയ നിര്‍ദ്ദേശങ്ങള്‍ക്കും 20 ശതമാനം ഒറ്റത്തവണ നിര്ദ്ദേശങ്ങള്ക്കുമായിരിക്കും.
പദ്ധതിയുടെ ലക്ഷ്യങ്ങള്‍ ഇവയാണ്.
വൈകല്യമുളള വ്യക്തികള്‍ക്ക് തുല്യഅവസരവും സമത്വവും സാമൂഹികനീതിയും ശാക്തീകരണവും ഉറപ്പുവരുത്തുക.
വൈകല്യമുളളവര്ക്കായുളള 1995ലെ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന്.
വൈകല്യമുളളവരുടെ പുനരധിവാസത്തിന് എല്ലാ സേവനങ്ങളും ലഭ്യമാകുന്ന സന്നദ്ധസംഘടനകള്‍ക്ക് സഹായം ലഭ്യമാക്കുകയെന്നതാണ് ഈ പദ്ധതിയുടെ സമീപനം. വൈകല്യം നേരത്തേ കണ്ടുപിടിക്കുക, ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നതിന് സഹായിക്കുക, പരിശീലനം നല്‍കുക മുതലായവ ഈ സേവനങ്ങളുടെ പരിധിയില്‍ വരുന്നു. വൈകല്യമുളളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്യുവരുന്നതിന് ലക്ഷ്യമിട്ടുളള ഈ പദ്ധതി അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമാണ് ഊന്നല്‍ നല്‍കുന്നത്. ഇവ നേടുന്നതിനായി താഴെപ്പറയുന്ന തന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.
താഴെപ്പറയുന്ന മാതൃകാപദ്ധതികള്ക്ക് ഈ പദ്ധതിയിന്‍കീഴില്‍ പിന്തുണ നല്കുന്നു.
ശിശുക്കള്‍ക്കും ആറുവയസുവരെയുളള കുട്ടികള്‍ക്കും സ്പെഷ്യല്‍ സ്ക്കൂള് വിദ്യാഭ്യാസവും യഥാസമയം അവരെ സാധാരണ സ്ക്കൂളുകളില്‍ പ്രവേശിപ്പിക്കാനുളള നടപടികളും കൈക്കൊളളുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കുട്ടികളുടെ പകല്‍ സംരക്ഷണം, മാതാപിതാക്കളെ ബോധവല്‍ക്കരിക്കുക തുടങ്ങിയവ ഇതില്‍പെടുന്നു.
ബുദ്ധിമാന്ദ്യമുളളവരും അന്ധരും ബധിരരും മൂകരുമായ കുട്ടികള്‍ക്കായുളള സ്പെഷ്യല്‍ സ്ക്കൂളുകള്‍ ഈ പദ്ധതിയുടെ കീഴില്‍ വരുന്നു. ഇത്തരക്കാരില്‍ ആശയവിനിമയശേഷി വളര്‍ത്തുന്നതിനും ജീവിതമാര്‍ഗ്ഗം ലഭ്യമാകത്തക്കതരത്തില്‍ അവരെ സാധാരണ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കും പൊതുജീവിതത്തിലേയ്ക്കും ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും ഈ പദ്ധതികള്‍ ഊന്നല്‍ നല്കുന്നു.
പദ്ധതിയുടെ ലക്ഷ്യം സ്പെഷ്യല്‍ സ്ക്കൂള് പദ്ധതിയില്‍ വിവരിച്ചതുതന്നെയാണ്. ഓരോകുട്ടിക്കും പ്രത്യേകശ്രദ്ധ ലഭ്യമാക്കുന്നു.
പതിനഞ്ചുമുതല്‍ 35 വയസ്സുവരെ പ്രായമുളള വികലാംഗര്ക്കായുളളതാണ് ഈ പദ്ധതി. ഇക്കൂട്ടരെ സാന്പത്തിക സ്വയംപര്യാപ്തതയിലേയ്ക്ക് നയിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന തൊഴില്‍ സംരംഭങ്ങളുടെ ലിസ്റ്റും പരമാവധി പരിശീലനസമയവും നിജപ്പെടുത്തിയിട്ടുണ്ട്.
ലക്ഷ്യം തൊഴിലധിഷ്ഠിത പരിശീലനകേന്ദ്രങ്ങളുടേതുതന്നെ. വരുമാനം വര്‍ധിപ്പിക്കുന്നതിനുളള അവസരങ്ങള്‍ സൃഷ്ടിക്കുന്നു.
കുഷ്ഠരോഗവിമുക്തി നേടിയവരെ അവരുടെ സാമൂഹിക-സാന്പത്തിക നില മെച്ചപ്പെടത്തക്ക തരത്തില്‍ തൊഴില്‍വൈദഗ്ധ്യം നല്കി ശാക്തീകരിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. തൊഴിലധിഷ്ഠിത പരിശീലനകേന്ദ്രങ്ങള്‍, അവര്‍ക്കായുളള ഭവനങ്ങള്‍ എന്നിവ ഈ പദ്ധതിയുടെ കീഴില്‍ വരുന്നു.
മാനസികരോഗാശുപത്രിയിലും അനാഥാലയങ്ങളിലും ചികിത്സിച്ചു നിയന്ത്രണവിധേയമായ മാനസികരോഗികള്‍ക്കായി പുനരധിവാസത്തിന് സംവിധാനമൊരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇത്തരക്കാരെ സമൂഹത്തിലേയ്ക്ക് ഉള്‍ക്കൊളളുന്നതിന് ആവശ്യമായ കൌണ്‍സലിങ്, തൊഴില്‍ പരിശീലനം, എന്നിവ ഇക്കൂട്ടര്‍ക്കു നല്കുന്നു. കാലാകാലങ്ങളില്‍ ഉണ്ടാകുന്ന മാനസികാസ്വാസ്ഥ്യങ്ങള്‍ നിയന്ത്രിക്കുന്നതിന് ചികിത്സയും ഇതോടൊപ്പം നല്കുന്നു.
അവബോധത്തിലൂടെ രോഗം നേരത്തേ കണ്ടെത്തല്‍, വൈകല്യമുളളവരുടെ ആവശ്യങ്ങള്‍ കണ്ടെത്താനായി മാതാപിതാക്കളെ ബോധവല്‍ക്കരിക്കല്‍, വിവിധ വൈകല്യങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ പുനരധിവാസ പദ്ധതികള്‍ നിര്‍ദ്ദേശിക്കല്‍ തുടങ്ങിയവ ഈ പദ്ധതിയുടെ ഭാഗമാണ്.
ശാരീരികചലനത്തിന് ആവശ്യമായ വസ്തുക്കളും സഹായവും നല്കല്, അടിസ്ഥാന ആശയവിനിമയശേഷിയും ജീവിതമാര്‍ഗ്ഗവും വികസിപ്പിക്കല്‍, കുടുംബാംഗങ്ങള്‍ക്ക് ആവശ്യമായ പരിശീലനം നല്കല് എന്നിവ വീട്ടില്‍വെച്ചുതന്നെ നല്കുന്ന പദ്ധതിയാണിത്.
വൈകല്യമുളളവരുടെ പുനരധിവാസത്തിനും പരിശീലനത്തിനുമായുളളതാണ് ഈ പദ്ധതി. വൈകല്യമുളളവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതിരിക്കുകയോ ഭാഗികമായിമാത്രം ലഭ്യമാകുകയോ ചെയ്യുന്ന അവസരങ്ങളില്‍ അവരുടെ കുടുംബാംഗങ്ങള്‍, സാമൂഹിക-ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ആവശ്യമായ സേവനം ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
കാഴ്ചശക്തി കുറഞ്ഞവര്‍ക്ക് വൈദ്യസഹായത്തോടെ പുനരധിവാസം ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. രോഗം തിരിച്ചറിയല്‍, വിലയിരുത്തല്‍, പുനരധിവാസം, കൌണ്‍സലിങ് എന്നിവയാണ് ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്.
പരിശീലകര്‍ക്ക് സ്പെഷ്യല്‍ വിദ്യാഭ്യാസപരിശീലനം, വിഭവകേന്ദ്രങ്ങളുടെ വികസനം മുതലായവയാണ് ഈ പദ്ധതിയില്‍ വിഭാവനം ചെയ്യുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് സെമിനാര്‍, ശില്പശാല, ക്യാന്പ് എന്നിവ സംഘടിപ്പിക്കുന്നതിനായി ഗ്രാന്റ് ലഭ്യമാക്കുന്നു.
വികലാംഗര്‍ നടത്തുന്ന പരിസ്ഥിതിസൌഹൃദപദ്ധതികളായ പൂന്തോട്ടനിര്‍മ്മാണം, നഴ്സറി, ചെടി വളര്‍ത്തല്‍ എന്നിവയുടെ പ്രോത്സാഹനം.
ആവശ്യമുളള കോണ്‍ഫിഗറേഷനോടുകൂടിയ കന്പ്യൂട്ടറുകള്‍ ഈ പദ്ധതിപ്രകാരം ആവശ്യാനുസരണം ലഭ്യമാക്കും. ഈ പദ്ധതിയിലുളള വിവിധ പ്രോജക്റ്റുകള്‍ക്ക് കന്പ്യൂട്ടര് വാങ്ങുന്നതിന് ഗ്രാന്റ് ലഭ്യമാക്കും.
ക്ലാസ്സ് മുറികള്‍, തൊഴില്‍ പരിശീലനകേന്ദ്രങ്ങള്‍, തൊഴില്‍ കേന്ദ്രങ്ങള്‍, ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിനാവശ്യമായ സഹായം എന്നിവ ഈ പദ്ധതിയിന്‍കീഴില്‍ ലഭ്യമാണ്.
നിയമസാക്ഷരത, കൌണ്‍സലിങ്, നിയമസഹായം, വിശകലനം, നിലവിലുളള നിയമങ്ങളുടെ വിലയിരുത്തല്‍ എന്നിവയ്ക്കായി നിയമപരിശീലകര്ക്കും മറ്റ് ജീവനക്കാര്‍ക്കും സഹായം ലഭ്യമാക്കല്‍ ഈ പദ്ധതിയുടെ ഭാഗമാണ്.
ഗവണ്മെന്റ് സ്ഥാപിച്ച ജില്ലാതല വികലാംഗ പുനരധിവാസകേന്ദ്രങ്ങള്‍ സന്നദ്ധസംഘടനകള്‍ക്ക് കൈമാറിയശേഷം അവയുടെ പ്രവര്‍ത്തനത്തിന് സഹായം നല്‍കുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ബോധവല്‍ക്കരണം, പുനരധിവാസം, താഴേക്കിടയിലെ പരിശീലനം എന്നിവയ്ക്ക് ഈ കേന്ദ്രം പ്രയോജനപ്പെടും.
പദ്ധതിയിലെ വിവിധ പ്രോജക്റ്റുകള്‍ക്കായി താഴെപ്പറയുന്ന ഘടകങ്ങള്‍ അനുവദനീയമാണ്.
സന്നദ്ധസംഘടനകള്‍ നിയോഗിക്കുന്ന ജീവനക്കാര്‍ക്കുളള പ്രതിഫലം.
ഗുണഭോക്താക്കള്‍ക്ക് വാഹനസൌകര്യം
സന്നദ്ധസംഘടനകള്‍ക്ക് സ്റ്റൈപ്പന്റ് അഥവാ ഹോസ്റ്റലുമായി ബന്ധപ്പെട്ട ചെലവ്.
അസംസ്കൃതവസ്തുക്കളുടെ വില
ഓഫീസ് ചെലവ്, വൈദ്യുതി, വെളളം എന്നിവയുടെ ചാര്‍ജ്
വാടക
ഫര്‍ണിച്ചര്‍
ഉപകരണങ്ങള്‍
കെട്ടിടനിര്‍മ്മാണം
പുസ്തകങ്ങള്‍
മേല്ചെലവുകള് സംബന്ധിച്ച പരിധികള്‍ അതിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
അര്‍ഹതയുളള സംഘടനകള്‍
ഈ പദ്ധതിപ്രകാരം സഹായം ലഭിക്കാന്‍ അര്‍ഹതയുളളത് താഴെപ്പറയുന്ന തരത്തിലുളള സംഘടനകള്‍ക്കാണ്.
ഈ പദ്ധതിപ്രകാരം ഗ്രാന്റിനായി അപേക്ഷിക്കുന്പോള് രണ്ടുവര്‍ഷമെങ്കിലും രജിസ്ട്രേഷന് നിലവിലുണ്ടായിരിക്കണം.
കുറിപ്പ് പ്രത്യേകസാഹചര്യത്തില്‍ ഈ കാലയളവ് ഇളവുചെയ്തുനല്കാന് കേന്ദ്ര സാമൂഹികക്ഷേമമന്ത്രാലയ സെക്രട്ടറിക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്. എന്നാല്‍, ഇതിനുളള കാരണങ്ങള്‍ വ്യക്തമായ ന്യായീകരണത്തോടെ രേഖപ്പെടുത്തിയിരിക്കണം.
മേല്‍വിവരിച്ചതരം സംഘടനകള്‍ക്ക് താഴെപ്പറയുന്ന ഗുണഗണങ്ങള്‍ ഉണ്ടായിരിക്കണം.
കുറിപ്പ് പരിചയം, സാന്പത്തികശേഷി, സംഘടന രണ്ടുവര്‍ഷമെങ്കിലും പൂര്‍ത്തിയായിരിക്കണം എന്നീ നിബന്ധനകള്‍ സാന്പത്തികോപദേശകനുമായി ചര്‍ച്ച ചെയ്തശേഷം സെക്രട്ടറിക്ക് ഇളവ് ചെയ്തുനല്കാവുന്നതാണ്. പ്രത്യേകകേസുകളില് മാത്രം നല്കാവുന്ന ഇത്തരം ഇളവുകള്‍ക്ക് മതിയായ കാരണം രേഖപ്പെടുത്തിയിരിക്കണം.
സാന്പത്തികസഹായത്തിനുളള മാനദണ്ഡങ്ങള്‍
പ്രോജക്റ്റ് പ്രൊപ്പോസലിന്റെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ഗ്രാന്റ് ഇന്‍ എയിഡ് അഥവാ സാന്പത്തിക സഹായം ബജറ്റ് തുകയുടെ 90 ശതമാനം വരെയാകാം. വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. സന്നദ്ധസംഘടനകള്‍ക്ക് സാവധാനം സാന്പത്തിക സ്വയംപര്യാപ്തത ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ..............................................................................
ഗ്രാന്റ് ഇന്‍ എയിഡ് സംബന്ധിച്ച വിശദവിവരങ്ങള്‍ പാര്‍ട്ട് എ യില്‍ അനുബന്ധം പതിനാലുമുതല്‍ പതിനാറുവരെ നല്‍കിയിട്ടുണ്ട്. ഈ പദ്ധതിപ്രകാരം പരിഗണിക്കുന്നതിനായി സമര്‍പ്പിച്ച പ്രൊജക്റ്റിന് മറ്റേതെങ്കിലും പദ്ധതിയില്‍നിന്ന് ഗ്രാന്റ് ലഭിക്കുകയോ ലഭിക്കുമെന്ന് പ്രതീക്ഷിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍, ഈ പദ്ധതിയില്‍നിന്ന് ഗ്രാന്റ് നല്കുന്പോള് അക്കാര്യം കൂടി പരിഗണിക്കുന്നതാണ്. ഇതുസംബന്ധിച്ച പൂര്‍ണ്ണവിവരവും സത്യപ്രസ്താവനയും അപേക്ഷന് നല്‍കേണ്ടതുണ്ട്.
അപേക്ഷയും അനുമതിയും
പുതിയ പദ്ധതികള്‍ക്കായി
പുതിയ പദ്ധതികള്‍ക്ക് ഗ്രാന്റ് ഇന്‍ എയിഡ് ലഭിക്കുന്നതിന് നിശ്ചിതഫോറത്തില്‍
അപേക്ഷിക്കാവുന്നതാണ്. സംസ്ഥാനസര്‍ക്കാരുകള്‍, സ്റ്റേറ്റ് കമ്മീഷണര്‍, ദേശീയസ്ഥാപനങ്ങള്‍, സംഘടനകള്‍, സാമൂഹികക്ഷേമ മന്ത്രാലയം നിയോഗിച്ച ഇതിനായുളള സംവിധാനങ്ങള്‍ എന്നിവയുടെ ശുപാര്‍ശകള്‍ കണക്കിലെടുത്തായിരിക്കും അനുമതി നല്‍കുന്നത്. പ്രൊഫഷണലുകളുടെ പരിശീലനം സംബന്ധിച്ച പുതിയ പ്രൊജക്റ്റിനായുളള അപേക്ഷകള്‍ റീഹാബിലിറ്റേഷന്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കാണ് നല്‍കേണ്ടത്.
തുടരുന്ന പദ്ധതികള്‍ക്കായി
ഗ്രാന്റ് ഇന്‍ എയിഡ് ലഭിക്കുന്നതിന് നിശ്ചിതഫോറത്തില്‍ അപേക്ഷ നല്‍കണം.
ഗ്രാന്റ് ഇന്‍ എയിഡ് ലഭിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഇവയാണ്.
അവസാനം പരിഷ്കരിച്ചത് : 7/6/2020
ശാരീരികമായോ മാനസികമായോ വൈകല്യം അഥവാ രോഗം ഉള്ളവരെ പ...
വൈകല്യമുള്ളവരുടെ ക്ഷേമ പദ്ധതികളെ കുറിച്ചുള്ള കൂടുത...
സാമൂഹികക്ഷേമ-തൊഴില്‍ മന്ത്രാലയത്തിലെ ഡിസെബിലിറ്റി ...
വൈകല്യമുള്ളവർക്കയിട്ടുള്ള വിവിധ സംസ്ഥാന പദ്ധതി...