സ്കൂളുകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്നവരും പ്രഫഷണല്‍ കോഴ്സുകള്‍, സാങ്കേതിക പരശീലനം എന്നിവ നടത്തുന്നവരുമായ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സാമൂഹ്യ നീതി വകുപ്പ് സ്കോളര്‍ഷിപ്പുകള്‍ നല്‍കി വരുന്നു. അപേക്ഷകരുടെ വാര്‍ഷിക കുടുംബ വരുമാനം 36,000/ രൂപയില്‍ കൂടാത്തവരും പോയ വര്‍ഷത്തെ പരീക്ഷയില്‍ 40% മാര്‍ക്ക് നേടിയവരും ആയിരിക്കണം അപേക്ഷകര്‍. സ്കോളര്‍ഷിപ്പ് വിതരണത്തിന്റെ ഉത്തരവാദിത്വം പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ഈ പദ്ധതി പ്രകാരം 2009-10 സാമ്പത്തിക വര്‍ഷത്തില്‍ 18,73,944/ രൂപ വിതരണം ചെയ്തിട്ടുണ്ട്.
ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീകള്‍ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മാതാപിതാക്കളുടെ പെണ്‍മക്കള്‍ക്കുമുള്ള വിവാഹ സഹായം
പദ്ധതി ഇനം | സംസ്ഥാന സര്‍ക്കാര്‍ |
സഹായ രീതി | കേരള സര്‍ക്കാര്‍ |
വിവരണം | G.O.(MS)126/2006/SWD, dated: 16/3/2006 and G.O.(MS) 216/2007/SWD, dated: 30-03-2007 ഉത്തരവുകള്‍ പ്രകാരം ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന യുവതികള്‍ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന രക്ഷകര്‍ത്താക്കളുടെ പെണ്‍മക്കള്‍ക്കും 10,000/ രുപ വിവാഹസഹായമായി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. 509 ഗുണഭോക്താക്കള്‍ക്കായി 50,90,000/ രൂപ വിതരണം ചെയ്തിട്ടുണ്ട്. |
ഗുണഭോക്താക്കള്‍ | ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീകളും തങ്ങളുടെ പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്നതിനായി ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മാതാപിതാക്കളും. |
നേട്ടങ്ങള്‍ | ഗുണഭോക്താക്കള്‍ക്ക് ഒറ്റ തവണ സഹായമായി 10000/ രൂപ വിതരണം ചെയ്യുന്നു. |
എങ്ങനെ ലഭ്യമാക്കാം | ജില്ലാ സാമൂഹ്യ നീതി ഓഫീസുകളില്‍ നിന്നും അപേക്ഷാ ഫോമുകള്‍ ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷകള്‍ മതിയായ രേഖകള്‍ സഹിതം അതേ ഓഫീസില്‍ തന്നെ സമര്‍പ്പിക്കണം |
പദ്ധതി ഇനം | സംസ്ഥാന സര്‍ക്കാര്‍ |
ധന സഹായ രീതി | സംസ്ഥാന സര്‍ക്കാര്‍ |
വിവരണം | അന്ധരും അസ്ഥിതി വൈകല്യം ബാധിച്ചവരുമായ അഡ്വക്കേറ്റുമാര്‍ക്കുള്ള ധനസഹായ പദ്ധതി പ്രകാരം കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 18,000/ രൂപയില്‍ അധികമാവരുത്. ഈ പദ്ധതി പ്രകാരം അപേക്ഷകര്‍ക്ക് പുസ്തകങ്ങള്‍, പ്രൊവിഷണല്‍ സ്യൂട്ട്സ് എന്നിവ വാങ്ങുന്നതിനായി 25,000/ രൂപ എക്സ്ഗ്രേഷ്യ നോണ്‍ റെക്കറിംഗ് ഫണ്ടായും 5 വര്‍ഷം വരെ പ്രതിമാസം 1000/ രൂപ റീഡേഴ്സ് അലവന്‍സായും വിതരണം ചെയ്യുന്നു. എക്സ്ഗ്രേഷ്യ നോണ്‍ റെക്കറിംഗ് ഫണ്ടായി 2500/ രൂപ അനുവദിച്ചിട്ടുണ്ട്. |
ഗുണഭോക്താക്കള്‍ | കേരള സംസ്ഥാനത്തെ കോടതികളില്‍ പ്രാക്ടീസ് നടത്തുന്ന അന്ധരായ അഡ്വക്കേറ്റുമാര്‍ |
നേട്ടങ്ങള്‍ | അവരുടെ തുടക്ക ചിലവുകള്‍ക്കായി 2,500/ രൂപ എക്സ്ഗ്രേഷ്യ ഗ്രാന്റായും വായിക്കാന്‍ ഒരു സഹായിയെ ഏര്‍പ്പെടുത്തുന്നതിനുള്ള അലവന്‍സായി 5 വര്‍ഷം പ്രതിമാസം ആയിരം രൂപയും. മസ്തിഷ്ക ആഘാതം മൂലം ദുരിതമനുഭവിക്കുന്ന അഡ്വക്കേറ്റുമാര്‍ക്ക് തുടക്ക ചിലവുകള്‍ക്കായി 2,500/ രൂപ സഹായം ലഭിക്കും. വാര്‍ഷിക വരുമാന പരിധി 18,000/ രൂപ. |
എങ്ങനെ ലഭ്യമാക്കാം | അപേക്ഷാ ഫോം ജില്ലാ സാമൂഹ്യ നീതി ഓഫീസുകളില്‍ ലഭ്യമാകും. പൂര്‍ണമായും പൂരിപ്പിച്ച അപേക്ഷകള്‍ മതിയായ രേഖകള്‍ സഹിതം അതേ ഓഫീസില്‍ തന്നെ സമര്‍പ്പിക്കുക. |
പദ്ധതി ഇനം | സംസ്ഥാന സര്‍ക്കാര്‍ |
ധനസഹായ രീതി | സംസ്ഥാന സര്‍ക്കാര്‍ |
വിവരണം | G.O.(MS) 4/95 SWD, dated: 24-01-95 എന്ന ഉത്തരവിന്‍ പ്രകാരം ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള ദുരിതാശ്വാസ ഫണ്ട് സര്‍ക്കാര്‍ അനുവദിച്ച് ഉത്തരവായിട്ടുണ്ട്. ഈ ഇനത്തില്‍ കോര്‍പ്പസ് ഫണ്ടായി ഒരു കോടി രൂപ ട്രഷറിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇതില്‍ നിന്നും ലഭിക്കുന്ന പലിശ, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ താഴെ പറയുന്ന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. 1. സര്‍ജറി ഉള്‍പ്പെടെയുള്ള ആരോഗ്യ ചികിത്സ. 2. അപകടങ്ങള്‍മൂലം അംഗവൈകല്യം വന്ന വ്യക്തികള്‍ക്ക്. 3. വ്യത്യസ്ത ശാരീരിക സവിശേഷതകള്‍ ഉള്ളവര്‍ക്കായി നിലവിലുള്ള പദ്ധതികളില്‍ പെടാത്ത എന്തെങ്കിലും ലക്ഷ്യങ്ങള്‍ക്ക് വേണ്ടി. |
ഗുണഭോക്താക്കള്‍ | ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികള്‍ |
നേട്ടങ്ങള്‍ | ഒരു വര്‍ഷം ഒരു വ്യക്തിക്ക് ലഭിക്കാവുന്ന പരമാവധി സഹായധനം 5000/ രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. |
യോഗ്യതാ മാനദണ്ഡം | അപേക്ഷകരുടെ വരുമാനം പ്രതിവര്‍ഷം 12,000/ പപദ്ധതി രൂപയില്‍ കൂടാന്‍ പാടില്ല. |
എങ്ങനെ ലഭ്യമാക്കാം | ജില്ലാ സാമൂഹ്യ നീതി ഓഫീസുകളില്‍ നിന്നും അപേക്ഷാ ഫോമുകള്‍ ലഭ്യമാകും. പൂര്‍ണമായും പൂരിപ്പിച്ച അപേക്ഷകള്‍ മതിയായ രേഖകള്‍ സഹിതം അതേ ഓഫീസില്‍ തന്നെ സമര്‍പ്പിക്കുക |
2001-ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ അസ്ഥി വൈകല്യം ബാധിച്ചവര്‍, കാഴ്ച ശക്തി കുറഞ്ഞവര്‍, കേള്‍വി/സംസാര ശേഷി കുറഞ്ഞവര്‍, മാനസിക വൈകല്യമുള്ളവര്‍ എന്നിവരുള്‍പ്പെടെ 2.2 കോടി ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി എല്ലാ വര്‍ഷവും സാമൂഹ്യ നീതി വകുപ്പ് ലോക വികലാംഗദിനം ആചരിക്കാറുണ്ട്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ഒരുക്കുന്ന തരത്തിലുള്ള ബഹുമുഖവും വിവിധ വിഭാഗത്തിലുള്ള ദൃശ്യ-അഭിനയ കലകളുടെ സംഗമമായി ആഘോഷവേദി മാറാറുണ്ട്. സാമൂഹ്യ നീതി വകുപ്പ് സംഘടിപ്പിക്കുന്ന ലോക വിലാംഗ ദിനാഘോഷത്തില്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ വിവിധ കലാ-സാംസ്കാരിക പരിപാടികളില്‍ പങ്കെടുത്തു കൊണ്ട് തങ്ങളുടെ ക്രിയാത്മക കഴിവുകള്‍ പ്രകടിപ്പിക്കുന്നു.
തയ്യല്‍, ഡി റ്റി പി, ബുക്ക് ബൈന്റിംഗ്, ലെതര്‍ പണികള്‍, എം എസ് ഓഫീസ്, മൊബൈല്‍ ഫോണ്‍ റിപ്പെയറിംഗ്, അച്ചടി, കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍ എന്നിവയില്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള തൊഴിലധിഷ്ടിത പരിശീലനം
വകുപ്പിന്റെ കീഴില്‍ തിരുവന്തപുരത്തും കോഴിക്കോടുമായി രണ്ട് തൊഴിലധിഷ്ടിത പരിശീലന കേന്ദ്രങ്ങള്‍ ഉണ്ട്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന യുവജനങ്ങള്‍ക്കാണ് ഇവിടെ പരിശീലനം നല്‍കുന്നത്. തിരുവന്തപുരം കേന്ദ്രത്തില്‍ ബുക്ക് ബൈന്റിംഗ്, തയ്യലും എംബ്രായിഡറി പണികളും, ഡി റ്റി പി കോഴ്സിലുള്ള കമ്പ്യൂട്ടര്‍ പരിശീലനം, ഫാഷന്‍ ഡിസൈനിംഗ് എന്നിവയിലാണ് പരിശീലനം നല്‍കുന്നത്.
കോഴിക്കോട് കേന്ദ്രത്തില്‍ ബുക്ക് ബൈന്റിംഗിലും, തയ്യല്‍, എംബ്രോയിഡറി, ലെതര്‍ പണികളിലും പരിശീലനം നല്‍കുന്നു. ബുക്ക് ബൈന്റിംഗ്, തയ്യല്‍, എംബ്രോയിഡറി, ലെതര്‍ പണികള്‍ക്കുള്ള പരിശീലന കാലാവധി 2 വര്‍ഷമാണ്. ഡി റ്റി പി കോഴ്സിന്റെ കാലാവധി 6 മാസമാണ്.
2009-10 സാമ്പത്തിക വര്‍ഷത്തില്‍, ബഡ്ജറ്റ് വിഹിതം 15 ലക്ഷം രൂപയായിരുന്നു. ഇതില്‍ 13,51,00/ രൂപ ചിലവഴിച്ചിട്ടുണ്ട്.
ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി വികലാംഗ-തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനുള്ള പദ്ധതി-(ഒറ്റ തവണത്തെ അധിക കേന്ദ്ര സഹായം (One Time Additional Central Assistance) (ACA).
2001 ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 8,60,794 ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികള്‍ ഉണ്ട്. അംഗവൈകല്യം ബാധിച്ച വ്യക്തികള്‍ക്കുള്ള ചട്ടപ്രകാരം, എല്ലാ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികള്‍ക്കും നിര്‍ബന്ധമായും വികലാംഗ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരക്കണം. പെന്‍ഷനുകള്‍ അനുവദിക്കുന്നതിനും പ്രാദേശിക സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള മറ്റ് ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനും സര്‍ട്ടിഫിക്കറ്റുകള്‍ അനിവാര്യമാണ്.
കേരളത്തിലുള്ള ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന 1.5 ലക്ഷം പേര്‍ക്ക് വികലാംഗ-തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ബാക്കിയുള്ള 7 ലക്ഷം പേര്‍ക്ക് യുദ്ധകാല അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യേണ്ടിയിരിക്കുന്നു. ഡി എം ഓയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡാണ് വികലാംഗ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. നിലവില്‍ ജില്ലാ തലത്തില്‍ ഒരു മെഡിക്കല്‍ ബോര്‍ഡ് മാത്രമാണുള്ളത്. ഇത് അപര്യാപ്തമാണ്. ഇ എന്‍ റ്റി, ഓര്‍ത്തോപ്പീഡിക്സ്, ഒപ്താല്‍മോളജി, സൈക്കോളജി/ന്യൂറോളജി എന്നി വിഭാഗങ്ങളില്‍ പെട്ട മെഡിക്കല്‍ വിദഗ്ധര്‍ അടങ്ങിയതാണ് മെഡിക്കല്‍ ബോര്‍ഡ്. മെഡിക്കല്‍ ബോര്‍ഡിനെ സഹായിക്കാനായി ഓഡിയോളജിറ്റുകളുടെ സേവനവും ആവശ്യമാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ മെഡിക്കല്‍ വിദഗ്ധരെ മാത്രമാണ് ബോര്‍ഡില്‍ ഉള്‍ക്കൊള്ളിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. ഇതുമൂലം ആവശ്യത്തിന് അംഗങ്ങളെ ലഭിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് സാങ്കേതിക വിദഗ്ധരുടെ സേവനവും ലഭ്യമല്ല. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ ഗതാഗതത്തിനും ക്യാമ്പുകളുടെ ചിലവ് വഹിക്കുന്നതിനുമുള്ള തുക ലഭ്യമാകാറുമില്ല. അടുത്ത രണ്ടുവര്‍ഷത്തിനുള്ളിലെ കേരളത്തിലെ മുഴുവന്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും ലാമിനേറ്റ് ചെയ്ത വികലാംഗ-തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
G.O.(P) No.71/2003/SWD dated 6/12/2003 എന്ന ഉത്തരവിന്‍ പ്രകാരം വ്യത്യസ്ത ശാരീരിക സവിശേഷതകള്‍ ഉള്ളവര്‍ക്ക് വിതരണം ചെയ്യുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ എല്ലാ ആവശ്യങ്ങള്‍ക്കുമുള്ള ഔദ്ധ്യോഗിക രേഖയായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. പ്രദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപനത്തോടെ കേരള സംസ്ഥാന സാമൂഹിക സുരക്ഷാ മിഷനാണ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനുള്ള നോഡല്‍ ഏജന്‍സി. കേരള സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ഈ ക്യാമ്പില്‍ പങ്കെടുക്കുന്ന അര്‍ഹരായ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന എല്ലാ വ്യക്തികള്‍ക്കും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്യുന്നു. 2009-10-ല്‍ ഇതിനുവേണ്ടി 300.00/ ലക്ഷം രൂപ ചിലവാക്കിയിട്ടുണ്ട്.
അവസാനം പരിഷ്കരിച്ചത് : 2/15/2020
കുട്ടികളുടെ വിവിധ കേന്ദ്ര,സംസ്ഥാന പദ്ധതികള്‍
സര്‍ക്കാരേതര സംഘടനകള്‍ക്കുള്ള വിവിധ പദ്ധതികള്‍
കൗമാരപ്രായക്കാരുടെ വിവിധ കേന്ദ്ര,സംസ്ഥാന പദ്ധതികള...
വൃദ്ധ സദനങ്ങളും ഡേ കെയര്‍ സെന്ററുകളും തുടങ്ങാന്‍ പ...