വിവിധ പദ്ധതികള്‍ വിഭാവനം ചെയ്തു പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി മന്ത്രിസഭ പിന്നോക്ക വിഭാഗ കാര്യാലയത്തിനു രൂപകല്പന നല്‍കി. മന്ത്രിസഭ, ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്നില് സ്ഥാപിതമായ ദേശീയ പിന്നോക്ക വിഭാഗ കമ്മീഷനുമായും (എന്‍സിബിസി) ഇടപെട്ടു പ്രവര്‍ത്തിക്കുന്നു. മറ്റു പിന്നോക്ക വിഭാഗങ്ങളിലെ കേന്ദ്രീയ പട്ടികയില്‍ (ലും /നിന്നും) ഉള്‍പ്പെടുത്തേണ്ട ജാതി, ഉപജാതി, സമുദായം തുടങ്ങിയ സമാനമായ വിഷയങ്ങള്‍ സമിതി മന്ത്രിസഭക്ക് അറിയിപ്പ് കൊടുക്കുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ ദേശീയ സമിതി പുനസംഘടിപ്പിക്കുകയും, അധ്യക്ഷനെ നിയമിച്ചു ആറു മാസത്തിനകം ഉപാധികളോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവിറക്കി.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കാലാകാലങ്ങളില് പ്രസിദ്ധപ്പെടുത്തുന്ന സാമൂഹികമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന ജാതി/സമുദായ വിഭാഗങ്ങളാണ് പിന്നോക്ക വിഭാഗങ്ങള്‍ എന്ന് അറിയപ്പെടുന്നത്.
ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിയഞ്ചിന് മുന്‍പ് പിന്നോക്ക വിഭാഗങ്ങളുടെ മേല്‍നോട്ടം ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിലുള്ള പിന്നോക്ക വിഭാഗ സെല്ലിനു (ബിസിസി) ആയിരുന്നു. ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിയഞ്ചില്‍ ക്ഷേമകാര്യ മന്ത്രാലയത്തിന്‍റെ (25.5.1998ല്‍ സാമൂഹിക നീതിപരിപാലന മന്ത്രാലയം എന്ന് പുനര്‍നാമകരണം ചെയ്തു) ഉല്പത്തിയോട്കൂടി, പട്ടികജാതി, പട്ടികവര്‍ഗ്ഗം, മറ്റു പിന്നോക്കവിഭാഗങ്ങള് (ഒബിസികള്‍), ന്യൂനപക്ഷവിഭാഗങ്ങള്‍ എന്നിവയുടെ ചുമതല, മറ്റൊരു പുതിയ മന്ത്രാലയത്തിനു കൈമാറുകയും, പരിണിതഫലമായി, പട്ടികവര്‍ഗ്ഗം, ന്യൂനപക്ഷം, ഇവയുടെ കാര്യ നിര്‍വ്വഹണത്തിനായി രണ്ടു വ്യത്യസ്ത മന്ത്രാലയങ്ങള്‍ രൂപികരിച്ചു അവയെ ചുമതലപ്പെടുത്തി. ഈ മന്ത്രാലയത്തിലെ പിന്നോക്കവിഭാഗ വകുപ്പ്, പിന്നോക്കവിഭാഗങ്ങളുടെ (ഒബിസി) സാമൂഹിക, സാമ്പത്തിക ഭദ്രത
കൈവരിക്കുവാനുള്ള, നയതന്ത്രം, ആസൂത്രണം, കര്‍മ്മ പദ്ധതി, തുടങ്ങിയവ ആവിഷ്കരിക്കുന്നതോടൊപ്പം, പിന്നോക്കവിഭാഗങ്ങളുടെ(ഒബിസി) ഉന്നമനത്തിനായി സ്ഥാപിതമായ, ദേശീയ പിന്നോക്ക വിഭാഗ സാമ്പത്തിക, വികസന സംഘം (എന്‍ബിസിഎഫ്ഡിസി), ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍ (എന്‍സിബിസി) എന്നീ സംഘടനകളുടെ ചുമതലയും വഹിക്കുന്നു.
അവസാനം പരിഷ്കരിച്ചത് : 10/7/2019
വിവിധ സ്വയം തൊഴില്‍ പദ്ധതികളും സാമൂഹ്യക്ഷേമ പദ്ധത...
രാജ്യത്തിന്റെ ആകെ ജനസംഖ്യയുടെ 8.14% ഗോത്ര വര്ഗക...
കുറഞ്ഞ പലിശ നിരക്കില്‍ വൈവിധ്യമാര്‍ന്ന വായ്പാ പദ്ധ...
പട്ടിക ജാതി പട്ടിക വര്ഗ്ഗര വകുപ്പിന് കീഴില്‍ പ്ര...