കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ മനുഷ്യ വിഭവശേഷി ഫലപ്രദമായി പ്രയോജനപ്പെടുത്തി അവരെ നൂതനമായ സ്വയംതൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെടാ൯ പ്രാപ്തരാക്കുകയും അതുവഴി ദേശീയ വികസനത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് അവരുടെ സര്‍വ്വതോന്‍മുഖമായ പുരോഗതി കൈവരിക്കുകയൂം ചെയ്യുക എന്ന പരമമായ ലക്ഷൃം മു൯നിര്‍ത്തി 1972ല്‍ രൂപം കൊണ്ട സ്ഥാപനമാണ് കേരള സംസ്ഥാന പട്ടകജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷ൯. ഇത് സാക്ഷാത്കരിക്കുന്നതിനായി കോര്‍പ്പറേഷന്‍ വിവിധ സ്വയം തൊഴില്‍ പദ്ധതികളും സാമൂഹ്യക്ഷേമ പദ്ധതികളും തൊഴിലധിഷ്ഠിത പരിശീലന പരിപാടികളും ആവിഷ്കരിക്കുകയും അവ നടപ്പിലാക്കി വരികയും ചെയ്യുന്നു.
വീക്ഷണം
കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം വ്യക്തമായ ബോധവല്‍ക്കരണത്തിലൂടെയും വരുമാനദായകമായ പദ്ധതികളിലൂടെയും അച്ചടക്കത്തോടുകൂടിയുള്ള പ്രവര്‍ത്തനത്തിലൂടെ സാധ്യമാക്കുക.
ദൗത്യം
ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിലൂടെയും മാനുഷിക മൂല്യ വര്‍ദ്ധിത പദ്ധതികളിലൂടെയും ജാതീയ ഉച്ച നീചത്വ നിര്‍മ്മാര്‍ജ്ജനത്തിലൂടെയും സാമ്പത്തിക ഉന്നമനത്തിലൂടെയും സാമൂഹികമായ ശാക്തീകരണം ഉറപ്പാക്കുക.
പട്ടികജാതി പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ സാമ്പത്തിക സാമൂഹിക ഉന്നമനത്തിനായി അനുയോജ്യമായ വരുമാനദായക പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക.
സ്വയം തൊഴില്‍ സംരംഭകര്‍ക്കുള്ള സംഘാടന പാടവശേഷി വികസന പരിപാടികള്‍ സംഘടിപ്പിക്കുക.
പ്രൊഫഷണല്‍, ബിരുദ, ബിരുദാനന്തരബിരുദ, വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുക.
നിശ്ചിത കാലപരിധിക്കുള്ളില്‍ കോര്‍പ്പറേഷന്‍റെ വിവിധോദ്ധേശ പദ്ധതികളുടെ പ്രവര്‍ത്തനം പരമാവധി ലക്ഷൃവിഭാഗത്തിന് സ്വായത്തമാക്കുന്നതിന് വേണ്ടിയുളള പ്രവര്‍ത്തന തത്വങ്ങള്‍:
കോര്‍പ്പറേഷന്‍റെ മുഖ്യകാര്യാലയം തൃശ്ശൂര്‍ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ സമൂഹത്തിലെ പാവപ്പെട്ടവരും വിശിഷ്യാ ദാരിദ്ര രേഖക്ക് താഴെയുള്ളവരുമായ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പദ്ധതികളെക്കുറിച്ച് അറിയുന്നതിനും അവ എളുപ്പം ലഭ്യമാക്കുന്നതിനും വേണ്ടി സംസ്ഥാനത്തെ 14 ജില്ലകളേയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് എന്നിവിടങ്ങളിലായി കോര്‍പറേഷന്‍റെ 14 മേഖലാ ഓഫീസുകള്‍ നിലവിലുണ്ട്.
കേന്ദ്ര ഓഫീസ്
മേഖലാ ഓഫീസ്
|
|
ഭരണ വിഭാഗം (രജി ഓഫീസ്)
|
|
കേരളത്തിലെ ജനറല്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ജനസംഖ്യാ വിവരം (2001 കനേഷുമാരി പ്രകാരം)
|
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിനായി കോര്‍പ്പറേഷന്‍ നാനാവിധമായ വായ്പാ പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നു. പ്രസ്തുത വായ്പാ പദ്ധതികളില്‍ വരുമാനദായകമായ വായ്പാ പദ്ധതികള്‍, സാമൂഹിക ഉന്നമനത്തിനായുള്ള പദ്ധതികള്‍, വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള വായ്പകള്‍ എന്നിവകൂടാതെ സ്വയം തൊഴില്‍ നേടുന്നതിനായുള്ള ട്രെയിനിംഗ് പരിപാടികളും കോര്‍പ്പറേഷന്‍ നടത്തിവരുന്നു. കോര്‍പ്പറേഷന്‍റെ വായ്പാ പദ്ധതികള്‍ പ്രധാനമായി മൂന്നായി തരം തിരിച്ചിട്ടുണ്ട്.
ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (ഹഡ്കോ), നാഷണല്‍ സഫായി കര്‍മ്മചാരി വികസന കോര്‍പ്പറേഷന്‍ (എന്‍.എസ്.കെ.എഫ്..ഡി.സി.) എന്നിവയില്‍ നിന്നും ഇപ്പോള്‍ സഹായം ഒന്നും തന്നെ ലഭിക്കുന്നില്ല. എന്നിരിക്കിലും പ്രസ്തുത ഏജന്‍സികളില്‍ നിന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ച് കൊടുത്ത വായ്പകള്‍ ഇപ്പോഴും കോര്‍പ്പറേഷനില്‍ നിലനില്‍ക്കുന്നു
വിവിധ വായ്പാ പദ്ധതികളും / സാമ്പത്തിക സഹായങ്ങളും താഴെ വിവരിക്കുന്നു.
കോര്‍പ്പറേഷന് വിവിധ വായ്പാ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള സാമ്പത്തിക സഹായം ലഭിക്കുന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്‍ (എന്‍.എസ്.എഫ്.ഡി.സി.), ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ (എന്‍.എസ്.ടി.എഫ്.ഡി.സി.) എന്നിവിടങ്ങളില്‍ നിന്നാണ്.
കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിവിധ വായ്പാ പദ്ധതികളെ താഴെപ്പറയുന്ന വിധത്തില്‍ തരം തിരിക്കാവുന്നതാണ്.
കോര്‍പ്പറേഷന്‍ മാത്രമായി വായ്പ നല്‍കുന്ന പദ്ധതികള്‍
മറ്റു ധനകാര്യ സ്ഥാപനങ്ങളുടെ വായ്പയും കോര്‍പ്പറേഷന്‍റെ സ്വന്തം വായ്പാ വിഹിതവും ചേര്‍ന്നുള്ള പുനര്‍ വായ്പാ പദ്ധതികള്‍.
ഇതുകൂടാതെ തൊഴില്‍ മേഖലയുടെ ആവശ്യങ്ങള്‍ക്കനുസൃതമായുള്ള വിവിധ തൊഴിലധിഷ്ഠിത പരിശീലന പദ്ധതികളും കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്നുണ്ട്.
കോര്പ്പറേഷന് ഇപ്പോള്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളെക്കുറിച്ചുള്ള ലഘു വിവരണം ചുവടെ ചേര്‍ക്കുന്നു :
സ്വയം തൊഴില്‍ പദ്ധതികള്‍
സംസ്ഥാനത്തെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് ചെറിയ -ഇടത്തരം സ്വയം തൊഴില്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനു വേണ്ടി വായ്പ നല്കുന്ന പദ്ധതിയാണിത്. ഈ പദ്ധതിയിന്‍ കീഴില്‍ 1,00,000 രൂപ വരെ അനുവദിക്കുന്നതാണ്. അതില്‍ പരമാവധി 10,000 രൂപവരെ അര്‍ഹരായവര്‍ക്ക് ഫണ്ടിന്‍റെ ലഭ്യതയ്ക്കനുസരിച്ച് സബ്സിഡി നല്കുന്നതാണ്. പലിശ നിരക്ക് 6%-വും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്. അപേക്ഷിക്കുന്നതിന് സമയപരിധി ഇല്ല.
മറ്റു സാമൂഹ്യ ക്ഷേമ പദ്ധതികള്‍
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട യുവതീ യുവാക്കള്‍ക്ക് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും എന്‍ജിനീയറിംഗ്, മെഡിസിന്‍, അഗ്രികള്‍ച്ചര്‍, ഫാര്‍മസി, മാനേജ്മെന്‍റ്, നേഴ്സിംഗ് തുടങ്ങിയ പ്രൊഫഷണല്‍ കോഴ്സുകളില്‍ ചേര്‍ന്ന് ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി കോര്‍പ്പറേഷന്‍ വായ്പ നല്കുന്നുണ്ട്. വായ്പ, പഠിയ്ക്കുന്ന കോഴ്സിന്‍റെ സ്വഭാവത്തിനും അംഗീകാരത്തിനും അനുസൃതമായി മാത്രമെ ലഭിക്കുകയുള്ളൂ. കോഴ്സ് ഫീസ്,പുസ്തകങ്ങളുടെ വില ഹോസ്റ്റല്‍ ഫീസ് ലൈബ്രറി ഫീസ് ലാബ് ഫീസ് പ്രൊജക്റ്റ് വര്‍ക്ക് പഠനയാത്ര എന്നീയിനങ്ങിളിലുള്ള ചെലവുകള്‍ക്ക് വായ്പ്പ തുക ഉപയോഗിക്കാം. സംസ്ഥാനത്തിനകത്തെ പ്രൊഫഷണല്‍ ബിരുദ/പ്രൊഫഷണല്‍ ബിരുദാനന്തര പഠനത്തിന് വായ്പാ തുക പരമാവധി 50,000/- രൂപയും മറ്റ് സംസ്ഥാനങ്ങളിലെ പഠനത്തിന് 1 ലക്ഷം രൂപയുമാണ്. വായ്പയുടെ പലിശ നിരക്ക് 6%-വും തിരിച്ചടവ് കാലാവധി പഠനം കഴിഞ്ഞുള്ള 5 വര്‍ഷവുമാണ്. അപേക്ഷിക്കുന്നതിന് സമയപരിധി ഇല്ല.
ഈ പദ്ധതിയിന്‍ കീഴില്‍ വിദേശത്തുള്ള ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലകളിലോ സ്ഥാപനങ്ങളിലോ വച്ചുള്ള പ്രൊഫഷണല്‍ ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം എന്നീ തലങ്ങളിലെ പഠനത്തിന് ഒരാള്‍ക്ക് പരമാവധി 10 ലക്ഷം രൂപ വരെ നിബന്ധനകള്‍ക്ക് വിധേയമായി വായ്പ നല്കുന്നതാണ്. വായ്പയുടെ പലിശ നിരക്ക് 5 ലക്ഷം രൂപ വരെ 6%-വും, അതിനു മുകളില്‍ 10 ലക്ഷം രൂപ വരെ 8.5% വുമാണ്. അപേക്ഷിക്കുന്നതിന് സമയപരിധി ഇല്ല. അപേക്ഷകന് എസ് എസ്എല്‍സി മുതലുള്ള യോഗ്യതാ പരീക്ഷകളില്‍ അന്‍പതു ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം
പട്ടികജാതിയില്പ്പെട്ട എട്ടാം ക്ലാസ്സ്മുതല്‍., ബിരുദ ബിരുദാനന്തര കോഴ്സുകള്‍, B.Ed, M.Ed, എന്‍ജിനീയറിംഗ് ഡിഗ്രി/ ഡിപ്ലോമ, പ്രൊഫഷണല്‍ ബിരുദം ബിരുദാനന്തര കോഴ്സുകള്‍ പി ജി ഡി സി എ കോഴ്സുകള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ അഥവാ സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചുള്ള പദ്ധതിയാണിത് .(Regarding PGDCA courses, the courses conducted by Institute of Human Resource Development,,LBS Centre for Science & Technology,Kerala State Audio Visual & Reprographic Centre,C-DAC( Centre for Development of Advance Computing), C-DIT( Centre for Development of Imaging Technology),KELTRON will only be considered for extending Credit facility) പദ്ധതി പ്രകാരം പട്ടികജാതിയില്പ്പെട്ട വിദ്യാര്‍ത്ഥിനീ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറും അനുബന്ധ സാമഗ്രികളും വാങ്ങുന്നതിനായി ഒരാള്‍ക്ക് പരമാവധി 40,000/-രൂപ വരെ വായ്പ അനുവദിക്കുന്നു. വിദ്യാര്‍ത്ഥിയുടെ പ്രായം 25 വയസ്സില്‍ കവിയാന്‍ പാടില്ല. വരുമാന പരിധി രണ്ടര ലക്ഷം രൂപ
സ്വയം തൊഴില്‍ പദ്ധതികള്‍
ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്‍റെ (എന്‍.എസ്.എഫ്.ഡി.സി) പുനര്‍ വായ്പാ സഹായത്തോടു കൂടി പട്ടികജാതിക്കാര്‍ക്ക് മാത്രമായി നടപ്പിലാക്കുന്ന പദ്ധതികളാണിവ.
പട്ടികജാതി വിഭാഗത്തില്പ്പെട്ട സ്ത്രീകളുടെ ഉന്നമനം ലക്ഷൃമാക്കിക്കൊണ്ട് ആവിഷ്ക്കരിച്ചിട്ടുള്ള ഈ പദ്ധതിയിന്‍ കീഴില്‍ പരമാവധി 30,000 രൂപ വായ്പ നല്കാവുന്നതാണ്. സ്ത്രീ സംരംഭകര്‍ക്ക്, അവര്‍ക്ക് അനുയോജ്യമായതും എന്നാല്‍ കുറഞ്ഞ മുതല്‍ മുടക്ക് മാത്രം വേണ്ടി വരുന്നതുമായ ഏതെങ്കിലും തൊഴിലില്‍ ഏര്‍പ്പെട്ട് ഉപജീവന മാര്‍ഗ്ഗം കണ്ടത്തുന്നതിനും അതുവഴി അവരുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുവാനും ഉദ്ദേശിച്ചുകൊണ്ടുള്ള ഈ പദ്ധതിയുടെ പലിശ നിരക്ക് 4%-വും തിരിച്ചടവ് കാലാവധി 3 വര്‍ഷവുമാണ്. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ഫണ്ടിന്‍റെ ലഭ്യതയ്ക്കനുസരിച്ച് പരമാവധി 10,000 രൂപ വരെ സബ്സിഡി നല്കുന്നതാണ്. അപേക്ഷിക്കുന്നതിന് സമയ പരിധി ഇല്ല.
ഗുണഭോക്താക്കളുടെ അഭിരുചിക്കും തൊഴില്‍പരമായ വൈദഗ്ദ്ധ്യത്തിനുമനുസരിച്ച് വായ്പ നല്കുന്ന പദ്ധതികളാണിവ. ഇതിന് പ്രകാരം പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട വ്യക്തിഗത യൂണിറ്റുകള്‍ക്ക് അവര്‍ക്ക് ആവശ്യമായ മേഖലകളില്‍ പദ്ധതിയുടെ വിജയ സാധ്യത അനുസരിച്ച് ധനസഹായം നല്കുന്നതായിരിക്കും. പരമാവധി 50,000 രൂപ വരെ പദ്ധതി തുകയുള്ള വായ്പാ പദ്ധതിയാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. വായ്പയുടെ പലിശ നിരക്ക് 6%-വും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്. നിശ്ചിത സമയങ്ങളില് മാത്രമെ അപേക്ഷ സ്വീകരിക്കുകയുള്ളൂ.
പട്ടികവര്ഗ്ഗത്തില്പ്പെട്ട സ്ത്രീകളുടെ സാമ്പത്തിക സാമൂഹിക ഉന്നമനം ലക്ഷൃമാക്കി ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍റെ സഹായത്തോടുകൂടി വളരെ കുറഞ്ഞ പലിശ നിരക്കില്‍ അവര്‍ക്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതി പ്രകാരം വ്യക്തിഗത യൂണിറ്റൊന്നിന് പരമാവധി 50,000 രൂപ വരെ ധനസഹായം അനുവദിക്കുന്നതാണ്. വായ്പയുടെ പലിശ നിരക്ക് 4%-വും തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്. അപേക്ഷിക്കുന്നതിന് സമയപരിധി ഇല്ല.
ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്‍റെ ധനസഹായത്തോടുകൂടിയും കോര്‍പ്പറേഷന് സ്വന്തമായും പട്ടികജാതിയില്പ്പെട്ട ഗുണഭോക്താക്കളുടെ മാനുഷിക വിഭവശേഷി വളര്‍ത്തിയെടുക്കുവാന്‍ പര്യാപ്തമായ വിധത്തിലുള്ള വിവിധയിനം തൊഴിലധിഷ്ഠിത പരിശീലന പരിപാടികള്‍ നടപ്പാക്കുന്നുണ്ട്. സംരംഭകത്വ വികസനം, ഇന്ഫര്‍മേഷന്‍ ടെക്നോളജി, റെഡിമെയ്ഡ് വസ്ത്ര നിര്‍മ്മാണം, കൃഷി എന്നീ മേഖലകളില്‍ ഊന്നിയ പരിശീലന പദ്ധതികളാണ് പ്രധാനമായും നടപ്പാക്കുന്നത്.
ഈ സാമ്പത്തിക വര്‍ഷം മുതല്‍ കൊമേഴ്സ്യല്‍ ബാങ്കുകള്‍ക്കൊപ്പം കേരളസംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷനും ദാരിദ്ര രേഖക്ക് താഴെയുള്ള പട്ടകജാതി പട്ടികവര്‍ഗ്ഗ സ്വയം സഹായ ഗ്രൂപ്പുകള്‍ക്ക് സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വരോസ്കാര്‍ യോജന പദ്ധതിയിന്‍ കീഴില്‍ സാമ്പത്തിക സഹായം നല്കുവാനുള്ള അനുമതി ലഭിക്കുകയുണ്ടായി. പദ്ധതി നടത്തിപ്പ് ഈ വര്‍ഷം ആരംഭിക്കുന്നതാണ്.
സാധാരണയായി സബ്സിഡി വായ്പയുടെ 50% ആയോ പരമാവധി 10000 രൂപയായോ പരിമിതിപ്പെടുത്തിയിരിക്കുന്നു. ഗവമെന്‍റില്‍ നിന്നും ലഭിക്കുന്ന ഫണ്ടിന്‍റെ ലഭ്യത അനുസരിച്ച് ബ്ലോക്ക് ഡവലപ്മെന്‍റ് ഓഫീസര്‍/പട്ടികജാതി വികസന ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിനെ അടിസ്ഥാനമാക്കിയും ദാരിദ്രരേഖക്ക് താഴെയുള്ള സ്വയം തൊഴില്‍ ഗുണഭോക്താക്കള്‍ക്ക് ഫണ്ടിന്‍റെ ലഭ്യത അനുസരിച്ച് സബ്സിഡി അനുവദിക്കുന്നതായിരിക്കും.
എസ്.സി.എ ടു റ്റി.എസ്.പി ഫണ്ട് ലഭ്യമല്ലാത്തതിനാല്‍ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട സ്വയം തൊഴില്‍ ഗുണഭോക്താക്കള്‍ക്ക് സബ്സിഡി നല്‍കുവാന്‍ ഇപ്പോള്‍ സാധിക്കുന്നില്ല.
പട്ടികജാതിക്കാര്‍ക്ക് നല്‍കി വരുന്ന കൃഷിഭൂമി വായ്പാ പദ്ധതിക്ക് പരമാവധി 50,000 രൂപ സബ്സിഡിയായി നല്‍കാറുണ്ട്.
|
|
|
|
പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍റെ മുഖ്യമായ സാമ്പത്തിക സ്രോതസ്സ് 49:51 അനുപാതത്തിലുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളില്‍ നിന്നും ലഭിക്കുന്ന ഓഹരി മൂലധന വിഹിതവും, ദേശീയ സാമ്പത്തിക ഏജന്‍സികളായ എന്‍.എസ്.എഫ്.ഡി.സി, എന്‍.എസ്.റ്റി.എഫ്.ഡി.സി. എന്നിവയില്‍ നിന്നും ലഭിക്കുന്ന വായ്പാ ധനസഹായവും കൂടാതെ കേരള സംസ്ഥാന പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ നിന്നും വംശീയ ചികിത്സാ വൈദ്യന്മാര്‍ക്ക് വൈദ്യശാല തുടങ്ങുന്നതിന് വായ്പ കൊടുക്കുന്നതിലേക്ക് വേണ്ട ഫണ്ടും ലഭിക്കുന്നു.
രണ്ടു കോടി രൂപ അംഗീകൃത ഓഹരി മൂലധനവുമായി പ്രവര്‍ത്തനം തുടങ്ങിയ കോര്‍പ്പറേഷന്‍റെ ഇപ്പോഴത്തെ അംഗീകൃത ഓഹരി മൂലധനം 125 കോടി രൂപയാണ്. പ്രസ്തുത തുകയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ വിഹിതം 49:51 അനുപാതത്തിലാണ്. കോര്‍പ്പറേഷന്‍റെ ഓഹരി മൂലധനം കൂടാതെ ദേശീയ സാമ്പത്തിക ഏജന്‍സികളായ എന്‍.എസ്.എഫ്.ഡി.സി, എന്‍.എസ്.ടി.എഫ്.ഡി.സി എന്നിവയില്‍ നിന്നും ലഭിക്കുന്ന വായ്പാ സഹായവും ഉപയോഗിച്ചാണ് കോര്‍പ്പറേഷന്‍ വിവിധ പദ്ധതികള്‍ ലക്ഷൃ ജനവിഭാഗത്തിന് എത്തിക്കുന്നത്. അംഗീകൃത ഓഹരി മൂലധന പരിധി ഉയര്‍ ത്തുന്നതിനായ നടപടികള്‍ കൈകൊണ്ടു വരുന്നു.
|
ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്‍ (എന്‍.എസ്.എഫ്.ഡി.സി), ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ (എന്‍.എസ്.ടി.എഫ്.ഡി.സി)യുമാണ് വായ്പ നല്‍കുന്നതിലേക്കായി കോര്‍പ്പറേഷന് പ്രധാനമായും ധനസഹായം നല്‍കുന്ന സ്ഥാപനങ്ങള്‍.
പ്രസ്തുത സ്ഥാപനങ്ങളുടെ മേല്‍വിലാസവും മറ്റു വിവരങ്ങളും
ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്‍ (എന്‍.എസ്.എഫ്.ഡി.സി)
|
|
|
|
സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പട്ടികവിഭാഗത്തില്‍ പ്പെട്ടവരെ പ്രാപ്തമാക്കുന്നതിനുതകുന്ന താഴെ പറയുന്ന വിവിധ തൊഴില്‍ പരിശീലനപരിപാടികള്‍ നടത്തിവരുന്നുണ്ട്.
ലക്ഷൃ സമൂഹത്തില്‍ സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള കഴിവും പ്രാപ്തിയും ഉള്ള ഒരു വിഭാഗത്തെ വളര്‍ത്തിയെടുക്കുന്നതിനും അവര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സാമ്പത്തിക സഹായം മുന്‍ഗണനാക്രമത്തില്‍ ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷൃമാണ് ഇക്കാര്യത്തില്‍ കോര്‍പ്പറേഷനുള്ളത്.
അവസാനം പരിഷ്കരിച്ചത് : 6/22/2020
ദളിത വിഭാഗത്തെയും അവരുടെ ഉന്നമനത്തെയും കുറിച്ചുള്ള...
രാജ്യത്തിന്റെ ആകെ ജനസംഖ്യയുടെ 8.14% ഗോത്ര വര്ഗക...
കുറഞ്ഞ പലിശ നിരക്കില്‍ വൈവിധ്യമാര്‍ന്ന വായ്പാ പദ്ധ...
പട്ടിക ജാതി പട്ടിക വര്ഗ്ഗര വകുപ്പിന് കീഴില്‍ പ്ര...