പിന്നോക്ക വിഭാഗ നിയമങ്ങള്‍ക്ക് വേണ്ടിയുള്ള ദേശീയ കമ്മീഷന്‍,1994
രജിസ്ട്രേഷന്‍. സംഖ്യ. ഡി. എല്‍ . - 33004/96
അസാധാരണമായ
ഭാഗം II - വിഭാഗം 3 - ഉപ-വിഭാഗം (i)
അധികാരികളാല്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.
[സംഖ്യ.75] ന്യൂഡല്‍ഹി, ചൊവ്വ, ഫെബ്രുവരി 20, 1996/ഫാല്‍ഗുനം 1, 1917
ന്യൂഡല്‍ഹി, ഫെബ്രുവരി 13, 1996
ജീ.എസ്.ആര്‍ 100(ഇ).- പിന്നോക്ക വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള ദേശീയ കമ്മീഷന്‍ നിയമം,1993(27,1993)ന്‍റെ വകുപ്പ് 17 ന്‍റെ ഉപവകുപ്പ് (2) (a) നല്‍കിയ അധികാരം പ്രാവര്‍ത്തികമാക്കി കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ താഴെ പറയുന്ന നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു, എന്തെന്നാല്‍:-
1. ഈ നിയമങ്ങളെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള ദേശീയ കമ്മീഷന്‍ എന്നു വിളിക്കാം(ശമ്പളം,അലവന്‍സ്, കൂടാതെ ചെയര്‍പേഴ്സണ്‍ന്‍റെയും അംഗങ്ങളുടെയും ഉദ്യോഗത്തിന്‍റെ മറ്റു വ്യവസ്ഥകള്‍)നിയമങ്ങള്‍, 1996.
2. (2) ഔദ്യോഗികമായ സര്‍ക്കാര്‍ പത്രികയില്‍ പ്രസിദ്ധീകരിച്ച തീയതിയില്‍ ആവും അവ പ്രാബല്യത്തില്‍ വരിക.
ഈ നിയമങ്ങളില്‍ സാഹചര്യം മറ്റൊരു തരത്തില്‍ ആവശ്യപ്പെടുന്നില്ലെങ്കില്‍ -
(എ) "നിയമം" എന്നാല്‍ പിന്നോക്ക സമുദായങ്ങള്‍ക്ക് വേണ്ടിയുള്ള ദേശീയ കമ്മീഷന്‍ നിയമം, 1993 (1993 ലെ 27);
(ബി) "കമ്മീഷന്‍" എന്നാല്‍ പിന്നോക്ക സമുദായങ്ങള്‍ക്ക് വേണ്ടിയുള്ള ദേശീയ കമ്മീഷന്‍.
(സി) "ചെയര്‍പേഴ്സണ്‍" എന്നാല്‍ നിയമത്തിന്‍റെ, അദ്ധ്യായം 3 ഉപ അദ്ധ്യായം (2) (എ) പ്രകാരം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ചെയര്‍പേഴ്സണ്‍.
(ഡി) "അംഗം" എന്നാല്‍ ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെയുള്ള കമ്മീഷനിലെ അംഗം.
(ഇ) ഇതില്‍ ഉപയോഗിച്ചിട്ടുള്ളതും എന്നാല്‍ നിര്‍വചിച്ചിട്ടില്ലാത്തതുമായ പദങ്ങള്‍ക്കും പദപ്രയോഗങ്ങള്‍ക്കും നിയമത്തില്‍ നിര്‍ണ്ണയിച്ചിട്ടുള്ള അതേ അര്‍ത്ഥം തന്നെ ആയിരിക്കും ഉണ്ടാവുക.
(1) ചെയര്‍പേഴ്സണ്‍, മുന്‍പ് കൈകാര്യം ചെയ്തിരുന്ന കാര്യാലയത്തെ ആശ്രയിച്ച് പരമോന്നത നീതിപീഠത്തിന്‍റെയോ ഹൈക്കോടതിയുടെയോ ന്യായാധിപന്‍ സ്വീകാര്യമായ പ്രതിഫലത്തിന്‍ അര്‍ഹത ഉണ്ടായിരിക്കും..
(2) ചെയര്‍പേഴ്സണ്‍ അല്ലാത്ത ഓരോ അംഗത്തിനും ഭാരത സര്‍ക്കാരിന്‍റെ സെക്രട്ടറിക്ക് സ്വീകാര്യമായ പ്രതിഫലത്തിന്‍ അര്‍ഹത ഉണ്ടായിരിക്കും.
ചെയര്‍പേഴ്സണ്‍ മുന്‍പ് കൈകാര്യം ചെയ്തിരുന്ന കാര്യാലയത്തെ ആശ്രയിച്ച് പരമോന്നത നീതിപീഠത്തിന്‍റെയോ ഹൈക്കോടതിയുടെയോ ന്യായാധിപന്‍ നല്‍കുന്ന പദവി നല്‍കാവുന്നതാണ്.മറ്റു അംഗങ്ങള്‍ക്ക് ഭാരത സര്‍ക്കാരിന്‍റെ സെക്രട്ടറിക്ക് തുല്യമായ പദവി നല്‍കാവുന്നതാണ്.
ഹൈക്കോടതിയിലെ നിലവിലുള്ള ന്യായാധിപന് അര്‍ഹതയുള്ള, കാലാനുസൃതമായി ഭേദഗതി വരുത്താവുന്ന വ്യയക്രമീകരണ അലവന്‍സിന് ചെയര്‍പേഴ്സണും അര്‍ഹതയുണ്ട്.
കമ്മീഷനില്‍ നിയമനം ലഭിച്ച തീയതിയില്‍ത്തന്നെ കേന്ദ്ര സര്‍ക്കാരിന്‍റെയോ സംസ്ഥാന സര്‍ക്കാരിന്‍റെയോ ഉദ്യോഗത്തില്‍ ഇരിക്കുന്ന അംഗങ്ങള്‍, ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചതായി കരുതപ്പെടും.
ചെയര്‍പേഴ്സണും ഓരോ അംഗത്തിനും താഴെ പറയുന്ന അവധിക്ക് അര്‍ഹതയുണ്ട്:-
1. കാലത്തിനനുസരിച്ച് ഭേദഗതി വരുത്തുന്ന കേന്ദ്ര സിവില്‍ സര്‍വീസ്(അവധി) നിയമങ്ങള്‍, 1972 അനുസരിച്ചുള്ള ആര്‍ജ്ജിത അവധികള്‍, അര്‍ദ്ധ വേതന അവധികള്‍,പരിവര്‍ത്തിത അവധികള്‍.
2. കാലത്തിനനുസരിച്ച് ഭേദഗതി വരുത്തുന്ന കേന്ദ്ര സിവില്‍ സര്‍വീസ്(അവധി) നിയമങ്ങള്‍, 1972 അനുസരിച്ച് താല്‍ക്കാലിക സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വീകാര്യ യോഗ്യമായ അസാധാരണ അവധി.
(1) ചെയര്‍പേഴ്സണ്‍ ആയോ അംഗമായോ നിയമിതനാവുന്ന സമയത്ത് കേന്ദ്ര സര്‍ക്കാരിന്‍റെയോ സംസ്ഥാന സര്‍ക്കാരിന്‍റെയോ ഉദ്യോഗത്തില്‍ ഇരുന്നാല്‍ താല്പര്യമുണ്ടെങ്കില്‍ നിയമനം ലഭിച്ച് 6 മാസത്തിനുള്ളിലോ പെന്‍ഷന്‍ പ്രായം തികയുന്ന സമയത്തോ, ഇതില്‍ ഏതാണ് ആദ്യം എന്നതനുസരിച്ച് മുന്‍പ് ഭരിച്ചിരുന്ന ഉദ്യോഗത്തിന്‍റെ നിയമങ്ങള്‍ അനുസരിച്ചുള്ള വിശ്രമകാല വേതനത്തിനും വിരമിക്കുമ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും ചെയര്‍പേഴ്സണായോ അംഗമായോ നിയമിതനായ തീയതി മുതല്‍ അര്‍ഹതയുണ്ട്(സ്ഥിതിക്കനുസരിച്ച്).ആകുന്നപക്ഷം,വിശ്രമകാലവേതനത്തിന്‍റെ പരിവര്‍ത്തനത്തിനു വിധേയമായ ഏത് ഭാഗവും വിശ്രമകാല ആനുകൂല്യത്തിനു തുല്യമായ വിശ്രമകാലവേതവും കൂടിയുള്ള മൊത്തം തുക ചെയര്‍പേഴ്സണ്ന്‍റെയോ മറ്റു അംഗങ്ങളുടെയോ ശമ്പളത്തില്‍ നിന്ന് കുറയ്ക്കുന്നതാണ്, മാത്രമല്ല അയാള്‍ക്ക് വിശ്രമകാല വേതനവും വിരമിക്കുമ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങളും വെവ്വേറെ ലഭിക്കാന് അര്‍ഹതയുണ്ട്.
(2)ചെയര്‍പേഴ്സണ്‍ ആയോ അംഗമായോ നിയമിതനാവുന്ന സമയത്ത് കേന്ദ്രസര്‍ക്കാരിന്‍റെയോ സംസ്ഥാന സര്‍ക്കാരിന്‍റെയോ ഉദ്യോഗത്തില്‍ ഇരിക്കുകയും ഉപനിയമം(1)ല്‍ പറയുന്ന തിരഞ്ഞെടുക്കാനുള്ള അവകാശം ഉപയോഗപ്പെടുത്തുകയും ചെയ്യാതിരുന്നാല്‍ അങ്ങനെയുള്ള നിയമനത്തിന്‍ തൊട്ടു മുന്‍പ് തന്നെ മുന്‍പ് ഭരിച്ചിരുന്ന ഉദ്യോഗത്തിന്‍റെ നിയമങ്ങള്‍ അനുസരിച്ചുള്ള വിശ്രമകാല വേതനത്തിനും വിരമിക്കുമ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും ചെയര്‍പേഴ്സണ്‍ ആയോ അംഗമായോ ഉള്ള ഉദ്യോഗം പരിഗണിക്കും.
(3) ചെയര്‍പേഴ്സണ്‍ ആയോ അംഗമായോ ഉദ്യോഗത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ് കേന്ദ്ര സര്‍ക്കാരിന്‍റെയോ സംസ്ഥാന സര്‍ക്കാരിന്‍റെയോ ഉദ്യോഗം ഭരിച്ചിട്ടില്ലാത്തവര്‍ക്ക് വിശ്രമകാല വേതനത്തിന്‍ അര്‍ഹതയില്ല.
ചെയര്‍പേഴ്സണോ അംഗമോ കമ്മീഷനില്‍ നിയമിതനായ തീയതിയില്‍ കേന്ദ്ര സര്‍ക്കാരിന്‍റെയോ സംസ്ഥാന സര്‍ക്കാരിന്‍റെയോ ഉദ്യോഗത്തില്‍ ഇരിക്കുകയും കരുതല്‍ നിക്ഷേപ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത നേടുകയും ചെയ്തിട്ടുണ്ടെങ്കില്‍, ഔദ്യോഗിക നിയമങ്ങള്‍ അനുസരിച്ച് വിരമിക്കുന്നത് വരെ ആ ഫണ്ടിലേക്കുള്ള നിക്ഷേപം തുടരാം. സഹായക കരുതല്‍ നിക്ഷേപത്തിനെ സംബന്ധിച്ച്, ചെയര്‍പേഴ്സണ്‍ ആയോ അംഗമായോ നിയമിതനാവുന്ന തീയതി മുതല്‍ ഫണ്ടിലേക്ക് തൊഴിലാളി അടയ്ക്കേണ്ട സംഭാവന, നിയമനത്തിന്‍ തൊട്ടു മുന്‍പ് ഭരിച്ച ഉദ്യോഗത്തില്‍ നിന്ന് തൊഴിലാളി വലിച്ച തുക കണക്കിലെടുത്ത് കമ്മീഷന്‍ അടക്കേണ്ടി വരും.
വിശദീകരണം:- ഈ ഉപനിയമ പ്രകാരം തിരഞ്ഞെടുക്കാനുള്ള അവകാശം ഉപയോഗപ്പെടുത്തുന്ന അംഗങ്ങള്‍ക്ക് നിയമനം ലഭിച്ച് 6 മാസത്തിനുള്ളില്‍ മേല്‍പ്പറഞ്ഞ അവകാശത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിനെ എഴുതി അറിയിക്കാം എന്ന് മാത്രമല്ല അങ്ങനെ എടുക്കുന്ന തീരുമാനം അന്തിമവുമായിരിക്കും.
(2) നിയമിതനാവുന്ന സമയത്ത് ചെയര്‍പേഴ്സണോ അംഗമോ ഇങ്ങനെ ആയിരിക്കണം -
സഹായ കരുതല്‍ നിക്ഷേപപദ്ധതി ആനുകൂല്യങ്ങള്‍ക്ക് നിയമപരമായ അവകാശം ഉണ്ട്, ഇതിനായി കാലത്തിനനുസരിച്ചു ഭേദഗതി വരുത്തുന്ന സഹായ കരുതല്‍ നിക്ഷേപം (ഭാരത) നിയമങ്ങള്‍, 1962 പ്രകാരം നിയന്ത്രണം ഉണ്ടാവും.
(1) ഈ നിയമങ്ങളില്‍ സ്പഷ്ടമായ വ്യവസ്ഥ വയ്ക്കാത്ത ചെയര്‍പേഴ്സണ്‍ ഉദ്യോഗത്തിന്‍റെ നിബന്ധനകള്‍ ഇതെല്ലാമാണ്:
a.പരമോന്നത കോടതിയിലേയോ ഹൈക്കോടതിയിലേയോ നിലവിലുള്ള ന്യായാധിപനെ ചെയര്‍പേഴ്സണ്‍ ആയി നിയമിക്കുന്ന സന്ദര്‍ഭങ്ങളില്‍, സ്ഥിതിക്കനുസരിച്ച് പരമോന്നത കോടതിയിലേയോ ഹൈക്കോടതിയിലേയോ നിലവിലുള്ള ന്യായാധിപന് സ്വീകാര്യ യോഗ്യമാവണം; കൂടെ
b. പരമോന്നത കോടതിയിലേയോ ഹൈക്കോടതിയിലേയോ വിരമിച്ച ന്യായാധിപനെ ചെയര്‍പേഴ്സണ്‍ ആയി നിയമിക്കുന്ന സന്ദര്‍ഭങ്ങളില്‍ അന്വേഷണ നിര്‍വാഹക സംഘത്തില്‍ നിയമനം നേടിയ വിരമിച്ച ന്യായാധിപര്‍ ശമ്പളനിര്‍ണ്ണയത്തിനും മറ്റു വ്യവസ്ഥകള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
(2) ഈ നിയമങ്ങളില്‍ സ്പഷ്ടമായ വ്യവസ്ഥ വയ്ക്കാത്ത അംഗങ്ങളുടെ ഉദ്യോഗ വ്യവസ്ഥകള്‍ ഭാരത സര്‍ക്കാരിന്‍റെ സെക്രട്ടറിക്കും ബാധകമാണ്.
[സംഖ്യ. 12011|62|93-ബിസിസി]
ഡോ.എം.എസ്.അഹമ്മദ്,ജോയിന്‍റ്.സെക്രട്ടറി.
അച്ചടിച്ചത്, ഭാരത സര്‍ക്കാര്‍ പ്രസ്സ്, റിംഗ് റോഡ്, മായാപുരി, ന്യൂഡല്‍ഹി-110064, പ്രസിദ്ധീകരിച്ചത് പ്രസിദ്ധീകരണനിയന്ത്രകന്‍, ഡല്‍ഹി-110054, 1996
അവസാനം പരിഷ്കരിച്ചത് : 4/24/2020
രാജ്യത്തിന്റെ ആകെ ജനസംഖ്യയുടെ 8.14% ഗോത്ര വര്ഗക...
പട്ടിക ജാതി പട്ടിക വര്ഗ്ഗര വകുപ്പിന് കീഴില്‍ പ്ര...
കുറഞ്ഞ പലിശ നിരക്കില്‍ വൈവിധ്യമാര്‍ന്ന വായ്പാ പദ്ധ...
വിവിധ സ്വയം തൊഴില്‍ പദ്ധതികളും സാമൂഹ്യക്ഷേമ പദ്ധത...