മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളുകള്‍
അഞ്ചാം ക്ലാസ് മുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്കുന്നതിനായി വകുപ്പിനു കീഴില്‍ 9 മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. നാലാം ക്ലാസ് വിദ്യാര്‍ത്ഥികളെ സംസ്ഥാന അടിസ്ഥാനത്തില്‍ നടത്തുന്ന മത്സര പരീക്ഷയിലെ മാര്‍ക്കിന്‍െറ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇതു സംബന്ധിച്ച അറിയിപ്പു നല്‍കും. ജാതി, വരുമാനം, നിലവില്‍ പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യ പത്രം എന്നിവ സഹിതം അപേക്ഷിക്കുക. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാന പരിധി രൂപ: 1,00,000/
മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളുകള്‍
ജില്ലകള്‍ | വിലാസം | മൊബൈല്‍/ഫോണ്‍ |
ആലപ്പുഴ |
പുന്നപ്ര, വടയ്ക്കല്‍ പി.ഒ. ആലപ്പുഴ | 04772268442 |
ഇടുക്കി |
പീരുമേട്, ഇടുക്കി | 04869233642 |
എറണാകുളം |
കീഴ്മാട്, ആലുവ | 04842623673 |
തൃശ്ശൂര്‍ |
വടക്കാഞ്ചേരി റയില്‍വേസ്റ്റേഷന്‍.പി.ഒ തൃശ്ശൂര്‍ 680623 | 04662271806 |
തൃശ്ശൂര്‍ | ചേലക്കര, കണിയാര്‍കോട്.പി.ഒ പിന്‍ 680 594 | 9447729309 |
പാലക്കാട് |
തൃാല, പാലക്കാട് | 04662004547 |
പാലക്കാട് |
കുഴല്‍മന്ദം, പെരിങ്ങോട്ടുകുറിശ്ശി, നടുവത്തപ്പാറ.പി.ഒ പിന്‍ 678 574 |
9446190606 |
കോഴിക്കോട് |
ഉള്ളേരി.പി.ഒ, കോഴിക്കോട് | 04962654281 |
കാസർഗോഡ് |
ഉദിന്നൂര്‍, നടക്കാവ് |
04685262622 |
ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്ക്കൂള്‍, കായികമേഖലയില്‍ മികവു പുലര്‍ത്തുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്കുന്നതിനായി 5-ാം ക്ലാസ് മുതല്‍ പരിശീലനം നല്‍കുന്നു. മേഖലാതല സെലക്ഷന്‍ ട്രയല്‍സിലൂടെ തെരെഞ്ഞെടുക്കുന്നു.
ഒരു ക്ലാസ്സില്‍ 30 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം. 12-ാം ക്ലാസുവരെ സി.ബി.എസ്.ഇ സിലബസില്‍ പഠനം. ഓരോ കുട്ടിക്കും പ്രതിദിനം 130/ രൂപ മെസ് ചാര്‍ജ്ജ് ഇനത്തില്‍ ചെലവഴിക്കുന്നു.
ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്ക്കൂള്‍, തിരുവനന്തപുരം
വെള്ളായണി, തിരുവനന്തപുരം. ഫോണ്‍ :04712381601 (ഓഫീസ്) 2380334 (ഹോസ്റ്റല്‍)
പേരും വിലാസവും | ഫോണ്‍ |
---|---|
ശ്രീമതി. വൈജയന്തി. വൈ പ്രിന്‍സിപ്പല്‍ |
9495728855 |
ശ്രീമതി. ശ്രീലത.ജി ഹെഡ്മിസ്ട്രസ് |
9495574035 |
ശ്രീ .ആര്‍. ഷിബു സീനിയര്‍ സൂപ്രണ്ട് |
8281985605 |
ശ്രീ. സുനുലാല്‍ സ്പോട്സ് ഓഫീസര്‍ |
9746661446 |
മോഡല്‍ റസിഡന്‍ഷ്യല്‍ പോളി ടെക്നിക്ക്, പാലക്കാട്
പട്ടികജാതി വിഭാഗത്തില്‍ നിന്ന് സാങ്കേതിക വിദഗ്ദ്ധരെ സൃഷ്ടിക്കുന്നതിനായി പാലക്കാട് കണ്ണാടിയില്‍ ആരംഭിച്ച സ്ഥാപനം. മുപ്പത് കുട്ടികള്‍ക്ക് പ്രവേശനം.
വിവിധ മത്സര പരീക്ഷകള്‍ക്ക് പട്ടിക ജാതി വിഭാഗം ഉദ്യോഗാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിന് സംസ്ഥാനത്ത് നാല് പ്രീഎക്സാമിനേഷന്‍ ട്രെയിനിങ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നു. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്റ്റൈപ്പന്‍േറാടു കൂടിയ പരിശീലനം. കൂടാതെ മെഡിക്കല്‍/ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം, ജോബ് ഓറിയന്‍റ്ഡ് കോഴ്സുകള്‍ എന്നിവയും ഈ സെന്‍ററുകളില്‍ നടത്തുന്നു. തിരുവനന്തപുരം,
ആലുവ, കുഴല്‍മന്ദം, കോഴിക്കോട് എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങള്‍.
പ്രിന്‍സിപ്പാളിന്‍റെ പേര് | ഓഫീസ് മേല്‍വിലാസം | ഫോണ്‍/മൊബൈല്‍ |
---|---|---|
ഡോ. എം. എസ്. രാജന്‍ | ഗവ.ആയുര്‍വേദ കോളേജിനു സമീപം, കുന്നുംപുറം, തിരുവനന്തപുരം | 0471 2463441 9447010377 |
ഡോ. കെ.വി.റീത്താമ്മ | ഗവ. ബുക്ക് ഡിപ്പോയ്ക്ക് സമീപം, സബ് ജയില്‍ റോഡ്്, ആലുവ |
0484 2623304 |
ശ്രീ. ടി.കെ. ഉമ്മര്‍ | ഈസ്റ്റ്ഹില്‍ (യൂത്ത് ഹോസ്റ്റലിന് സമീപം) വെസ്റ്റ് ഹില്‍ പി.ഒ., കോഴിക്കോട് 673005 | 0495 2381324 9847442341 |
ഡോ.മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ | ഇ.പി.ടവര്‍, ചന്ദപ്പുര, കുഴല്‍മന്ദം., പാലക്കാട് |
0492 273777 944742341 |
സെന്‍റര്‍ ഓഫ് എക്സലന്‍സ്, കോഴിക്കോട്
പട്ടിക ജാതി വിഭാഗം വിദ്യാര്‍ത്ഥികളുടെ മത്സരശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും കിര്‍ത്താഡ്സ് കാന്പസില്‍ Crest (Centre for Research and Education for Social Transformation) എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നു. ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതിനും കോര്‍പ്പറേറ്റ് മേഖലകളില്‍ ജോലി ലഭിക്കുന്നതിനും പട്ടികവിഭാഗത്തിനെ പ്രാപ്തരാക്കുന്നതിന് ഇതിലൂടെ കഴിയുന്നു.
ഇന്‍സ്റ്റിറ്റ-്യൂട്ട് ഫോര്‍ സിവില്‍ സര്‍വ്വീസ് എക്സാമിനേഷന്‍ ട്രെയിനിംഗ് സൊസൈറ്റി (ICETS), തിരുവനന്തപുരം
അഖില്യോ സര്‍വ്വീസുകളിലേക്കുള്ള മത്സര പരീക്ഷയ്ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിന് വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ സ്ഥാപിതമായ സ്വയംഭരണ സ്ഥാപനം. സംസ്ഥാന തലത്തില്‍ നടക്കുന്ന പ്രാഥമിക സെലക്ഷന്‍ പരീക്ഷയില്‍ പാസ്സാകുന്നവര്‍ക്ക് പ്രവേശനം. പുസ്തക അലവന്‍സ് 3,000/ പ്രതിമാസ ഭക്ഷണത്തിന്
1,500/ പോക്കറ്റ് മണി 250/ പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് സൗജന്യ താമസ സൗകര്യം .മികച്ച ലൈബ്രറി സംവിധാനം. അപേക്ഷ മാര്‍ച്ച് മാസത്തില്‍ ക്ഷണിക്കുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വ്വീസസ്സ് എക്സാമിനേഷന്‍ ട്രെയിനിംഗ് സൊസൈറ്റി (ICETS)
(രജി.നന്പര്‍:445/93) പി.റ്റി.പി. നഗര്‍, തിരുവനന്തപുരം
പേരും വിലാസവും | ഫോണ്‍ |
---|---|
ശ്രീമതി. എസ്. ശാരദ പ്രിന്‍സിപ്പാള്‍ (ഇന്‍ചാര്‍ജ്ജ്) |
04712360272, 8547630004 |
ശ്രീ. ബി. ബെഞ്ചമിന്‍ മാനേജര്‍ |
04712360272, 9446555814 |
വകുപ്പിന് കീഴില്‍ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയില്‍ 2012 ല്‍ ആരംഭിച്ച കമ്മ-്യൂണിറ്റി കോളേജില്‍ Certificate Programme in Precision Machinist (CPPM) എന്ന ആധുനിക ഹൈടെക് കോഴ്സില്‍ 20 പേര്‍ക്ക് പരിശീലനം നല്‍കുന്നു. എസ്.എസ്.എല്‍.സി/+2 എന്നിവ പാസ്സായവര്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്. പ്രസ്തുത അപേക്ഷകരില്‍ നിന്ന് പ്രവേശനപരീക്ഷയിലൂടെയാണ് പരിശീലനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. കോഴ്സ് ദൈര്‍ഘ്യം രണ്ടണ്‍് വര്‍ഷം (ഒരു വര്‍ഷം ഇന്‍സ്റ്റിറ്റ-്യൂഷണല്‍ ട്രെയിനിംഗും ഒരു വര്‍ഷം ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗും നല്‍കുന്നു). കോഴ്സിന്‍റെ ഭാഗമായി വ്യവസായ പരിശീലനത്തിനുള്ള സൗകര്യം മള്‍ട്ടിനാഷണല്‍ കന്പനികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ലഭിക്കുന്നു.
പട്ടിക വിഭാഗത്തില്‍പ്പെട്ട നൂറു വിദ-്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നതിന് 500 കിടക്കകളും വിവിധ വിഭാഗങ്ങളിലുമായി 19 ചികിത്സായൂണിറ്റുകളുമുള്ള ഒരു മെഡിക്കല്‍ കോളേജ് പാലക്കാട് ആരംഭിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. മെഡിക്കല്‍ കോളേജിനനുബന്ധിച്ച് പാരാമെഡിക്കല്‍കോഴ്സുകളും, ലബോറട്ടറികളും ആശുപത്രിയിലേയ്ക്ക് ആവശ-്യമായ സാധനങ്ങളുടെയും ചെറിയ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ഉല്‍പ്പാദക യൂണിറ്റുകളും ഗവേഷണ വികസന സംരംഭങ്ങളും ആരംഭിക്കുന്നതാണ്.
തിരുവനന്തപുരം, തൃശൂര്‍ മെഡിക്കല്‍ കോളേജുകളോട് ചേര്‍ന്ന് രണ്ടണ്‍് പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ (പ്രിയദര്‍ശിനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സ്റ്റഡീസ്) പട്ടിക വിഭാഗംവിദ്യാര്‍ത്ഥികള്‍ക്കായി സ്ഥാപിച്ചിട്ടുണ്ട്. കുഴല്‍മന്ദത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സിനുള്ള സ്ഥാപനം, പയ്യന്നൂരില്‍ ഡി. എം. എല്‍. റ്റി കോഴ്സിനുള്ള സ്ഥാപന എന്നിവ പ്രവര്‍ത്തിക്കുന്നു.
വകുപ്പിന് കീഴില്‍ വിവിധ ജില്ലകളിലുള്ള 44 ഐ.റ്റി.ഐകളിലായി എന്‍.സി.വി.റ്റി നിലവാരമുള്ള ഇലക്ട്രീഷ-്യന്‍, ഇലക്ട്രോണിക് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, മെക്കാനിക് (റേഡിയോ & ടെലിവിഷന്‍), മെക്കാനിക് (മോട്ടോര്‍ വെഹിക്കിള്‍), പെയിന്‍റര്‍ (ജനറല്‍), പ്ലംബര്‍, കാര്‍പെന്‍റര്‍, കട്ടിംഗ് ആന്‍റ് സ്വീയിംഗ്, വെല്‍ഡര്‍, സര്‍വ്വേയര്‍, ഡ്രൈവര്‍ കം മെക്കാനിക് എന്നീ 12 ട്രേഡുകളില്‍ പരിശീലനം നല്‍കുന്നു. ഇതില്‍ തൂണേരി, ബേള,
വരവൂര്‍ എന്നീ ഐ.റ്റി.ഐകള്‍ പുതുതായി ആരംഭിച്ചവയാണ്. ഈ മൂന്ന് ഐ.റ്റി.ഐകള്‍ക്ക് എന്‍.സി.വി.റ്റിയുടെ അംഗീകാരം പ്രതീക്ഷിക്കുന്നു. മറ്റ് 41 ഐ.റ്റി.ഐ കളിലെ എല്ലാ ട്രേഡുകള്‍ക്കും എന്‍.സി.വി.റ്റിയുടെ അംഗീകാരമുള്ളതാണ്. പ്രസ്തുത ഐ.റ്റി.ഐകളില്‍ നിന്ന് 80% ത്തില്‍ കുറയാതെ ഹാജരോടുകൂടി പരിശീലനം പൂര്‍ത്തിയാക്കി ആള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റില്‍ വിജയിക്കുന്നവര്‍ക്ക് പ്രൊവിഷണല്‍ ഉള്‍പ്പെടെ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (എന്‍.റ്റി.സി) ലഭിയ്ക്കുന്നു. എന്‍.സി.വി.റ്റിയുടെ അംഗീകാരം ലഭിച്ചിട്ടില്ലാത്ത 3 ഐ.റ്റി.ഐകളില്‍ നിന്ന് വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എസ്.സി.വി.റ്റി സര്‍ട്ടിഫിക്കറ്റും ലഭിയ്ക്കുന്നു.
8-ാം ക്ലാസ് പാസ്സായവര്‍ക്ക് പെയിന്‍റര്‍ (ജനറല്‍), കാര്‍പെന്‍റര്‍, പ്ലംബര്‍, വെല്‍ഡര്‍, കട്ടിംഗ് & സ്വീയിംഗ് എന്നീ ട്രേഡുകളില്‍ പരിശീലനത്തിന് അപേക്ഷിക്കാവുന്നതാണ്. ശേഷിക്കുന്ന കോഴ്സുകള്‍ക്ക് എസ്.എസ്.എല്‍.സി മിനിമം യോഗ-്യതയായിരിയ്ക്കും. തെരഞ്ഞെടുക്കപ്പെടുന്ന പരിശീലനാര്‍ത്ഥികള്‍ക്ക് ഫീസ് സൗജന്യം, യൂണിഫോം അലവന്‍സ്, ലംപ്സ്ഗ്രാന്‍റ് എന്നിവയ്ക്കുപുറമെ 500 രൂപ നിരക്കില്‍ പ്രതിമാസ സ്റ്റൈപന്‍റ്
നല്‍കിവരുന്ന-ു.
അഖിലേന്ത്യ ട്രേഡ് ടെസ്റ്റില്‍ പരാജയപ്പെടുന്നവര്‍ക്ക് ട്യൂഷന്‍ നല്‍കുന്ന പദ്ധതിയും നിലവിലുണ്ടണ്‍്. ഐ.ടി.ഐകളില്‍ പ്രവേശനം ലഭിക്കാന്‍ നിശ്ചിത ഫോറത്തില്‍ ബന്ധപ്പെട്ട സ്ഥാപനമേധാവികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഡ്രൈവര്‍ കം മെക്കാനിക്ക് ട്രേഡില്‍ പ്രവേശനം നേടുന്നതിന് 18 വയസ്സും മറ്റ് കോഴ്സുകള്‍ക്ക് പ്രവേശനത്തിന് 14 വയസ്സും തികഞ്ഞിരിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ജാതി, ജനനതീയതി എന്നിവ തെളിയിക്കുന്ന രേഖകളും അവസാന പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് ലിസ്റ്റിന്‍റെ കോപ്പിയും ഹാജരാക്കണം.
എന്‍.-സി.-വി.ടി യുടെ അഫി-ലി-യേ-ഷന്‍ ലഭി-ച്ചി-ട്ടു-ളള ഐ.ടി.സികളും
പരി-ശീ-ലി-പ്പി-ക്കുന്ന ട്രേഡു-കളും
പേരുകള്‍ (ഐ.ടി.സി) | വിലാ-സം | ട്രേഡ് | ഫോണ്‍ |
കാഞ്ഞി-രം-കുളം | പുല്ലു-വി-ള. പി.-ഒ. നെയ്യാ-റ്റിന്‍ക-ര, തിരു-വ-ന-ന്ത-പു-രം ജില്ല |
പ്ലംബര്‍ | 0471 2265365 |
മരിയാപുരം | മരി-യാ-പു-രം. പി. ഒ. നെയ്യാ-റ്റിന്‍കര | കാര്‍പെന്‍റര്‍ | 0471 2234230 |
കട-കം-പള്ളി | മെഡി-ക്കല്‍ കോളേ-ജ്. പി.ഒ. തിരു-വ-ന-ന്ത-പു-രം |
പ്ലംബര്‍ | 0471 2552963 |
അഞ്ചാ-മട | കാഞ്ഞി-രം-പാ-റ. പി. ഒ. തിരു-വ-ന-ന്ത-പുരം | ഇല-ക്ട്രീ-ഷ്യ-ന്‍, ഇല-ക്ട്രോ-ണിക്, മെക്കാ-നിക് |
0471 2364924 |
ആറ്റിപ്ര | കുള-ത്തൂര്‍. പി. ഒ., തിരു-വ-ന-ന്ത-പു-രം | സര്‍വ്വെ-യര്‍ | 0471 2112773 |
പേരുമ-ല | നെടു-മ-ങ്ങാ-ട്. പി. ഒ., തിരു-വ-ന-ന്ത-പുരം | പ്ലംബര്‍ | 0472 2804772 |
വര്‍ക്കല | മുട്ട-പ്പാലം.പി.ഒ., വര്‍ക്ക-ല | പ്ലംബര്‍ | 0470 - 2611155 |
ഇട-യ്ക്കോട് | കോരാ-ണി.പി.ഒ., തിരു-വ-ന-ന്ത-പുരം | പെയിന്‍റര്‍ (ജ-ന-റല്‍) | 0470 -2620233 |
ശിങ്കാ-ര-ത്തോ-പ്പ് | മണ-ക്കാട്, തിരു-വ-ന-ന്ത-പു-രം | മെക്കാ-നിക്ക് (മോട്ടോര്‍ വെഹി-ക്കിള്‍) | 0471 24575339 |
ഓച്ചി-റ | ഓച്ചിറ.-പി.-ഒ., കൊല്ലം | ഡ്രാഫ്റ്റ്സ്-മാന്‍, സിവില്‍, പ്ലംബര്‍ | 0476- 2691222 |
കുള-ക്ക-ട | കുള-ക്ക-ട.-പി.-ഒ., കൊല്ലം | ഇല-ക്ട്രീ-ഷ്യ-ന്‍, ഡ്രാഫ്റ്റ്സ്-മാന്‍ (സിവില്‍) | 0474 2617830 |
വെട്ടി-ക്ക-വ-ല | വെട്ടി-ക്ക-വ-ല.-പി.ഒ, കൊട്ടാ-ര-ക്കര | കാര്‍പെന്‍റര്‍ | 0474- 2404336 |
ഐക്കാ-ട് | കൊടു-മണ്‍.-പി.-ഒ., പത്ത-നം-തിട്ട | ഡ്രാഫ്റ്റ്സ്-മാന്‍ | 0473- 4280771 |
പന്ത-ളം | മടി-യൂര്‍കോ-ണം.-പി.ഒ, ചേരി-യ്ക്കല്‍ | പ്ലംബര്‍ | 0473-4252243 |
മാവേ-ലി-ക്ക-ര | മാവേ-ലി-ക്ക-ര.-പി.ഒ, ഉന്പര്‍നാ-ട്, ആല-പ്പുഴ | കാര്‍പെന്‍റര്‍, മെക്കാ-നിക്, റേ-ഡിയേ&ടെലി-വി-ഷന്‍ |
0479- 2341485 |
ഹരി-പ്പാ-ട് | ഹരി-പ്പാ-ട്.-പി.ഒ., ആല-പ്പുഴ | സര്‍വ്വെ-യര്‍ | 0479- 2417703 |
നെടും-കാവുവയല്‍ | കന-ക-പ്പ-ലം.-പി.ഒ, എരു-മേ-ലി, കോട്ടയം | ഡ്രാഫ്റ്റ്സ്-മാന്‍ (സിവില്‍) | 0482 -8212844 |
എസ്.-പി. കോള-നി | സചി-വോ-ത്ത-മ-പു-രം.-പി.ഒ, കോട്ടയം | ഇല-ക്ട്രീ-ഷ-്യന്‍ | 0481- 2473190 |
മാട-പ്പള്ളി | മാട-പ്പ-ള്ളി.പി.ഒ, കോട്ടയം | കാര്‍പെന്‍റര്‍ | 0481- 2470090 |
മധു-ര-വേലി | ആയാം-കു-ടി.പി.ഒ., കോട്ടയം | കാര്‍പെന്‍റര്‍ | 0482 -9288676 |
ഇട-പ്പള്ളി | പാലാ-രി-വ-ട്ടം.പി.ഒ., എറ-ണാ-കുളം | വെല്‍ഡര്‍, മെക്കാ-നി-ക്ക് (മോട്ടോര്‍ വെഹി-ക്കിള്‍) |
0484- 2335377 |
മായ-ന്നൂര്‍ |
വട-ക്കാ-ഞ്ചേരി, തൃശ്ശൂര്‍ | കട്ടിംഗ് & സ്വീ-വിംഗ് | 0488 -4285925 |
എങ്ക-ക്കാട് |
എങ്ക-ക്കാ-ട്.പി.ഒ., തൃശ്ശൂര്‍ |
സര്‍വ്വേ-യര്‍ | 0488- 4240802 |
ഇട-ത്തു-രുത്തി |
ചുല്ലൂര്‍. പി. ഒ., തൃശ്ശൂര്‍ |
കാര്‍പെന്‍റര്‍ | 0480 -2870252 |
പുല്ലൂറ്റ് | പുല്ലൂ-റ്റ്. പി. ഒ., തൃശ്ശൂര്‍ |
കാര്‍പെന്‍റര്‍ | 0480 -2813181 |
നട-ത്തറ |
നട-ത്ത-റ. പി. ഒ., തൃശ്ശൂര്‍ | കാര്‍പെന്‍റര്‍, വെല്‍ഡര്‍ |
0487 -2370948 |
വി.ആര്‍.പുരം | വി.ആര്‍.പുരം. പി. ഒ., ചാല-ക്കു-ടി,തൃശ്ശൂര്‍ | ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍), പ്ലംബര്‍ | 0480- 2712355 |
ഹെര്‍ബര്‍ട്ട് നഗര്‍ | നെടു-പു-ഴ.പി.ഒ., തൃശ്ശൂര്‍ | ഇല-ക്ട്രോ-ണിക് മെക്കാ-നിക് | 0487 -2448155 |
എരു-മ-പ്പെട്ടി | എരു-മ-പ്പെ-ട്ടി.പി.ഒ., വട-ക്കാ-ഞ്ചേ-രി, തൃശ്ശൂര്‍ |
ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍), പ്ലംബര്‍ | 0488- 5262777 |
പാല-പ്പുറം |
പാല-പ്പു-റം.പി.ഒ., ഒറ്റ-പ്പാലം, പാല-ക്കാട് | കാര്‍പെന്‍റര്‍ | 0466- 2010110 |
മംഗലം | അഞ്ചു-മൂര്‍ത്തി.പി.ഒ., പാല-ക്കാട് | ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍), പ്ലംബര്‍ | 0492- 2203222 |
ചിറ്റൂര്‍ |
ചിറ്റൂര്‍. പി. ഒ., നെടു-ങ്ങോട്, പാല-ക്കാട് | സര്‍വ്വേ-യര്‍ | 0492- 3207154 |
കേര-ളാ-ധീ-ശ്വ-ര-പുരം | കേര-ളാ-ധീശ്വ-ര-പു-രം.പി.ഒ., തിരൂര്‍, മല-പ്പു-റം | പ്ലംബര്‍ | 0494 -2109310 |
പാതാ-യ്ക്ക-ര | പാതായ്ക്ക-ര.പി.ഒ., പെരി-ന്തല്‍മണ്ണ, മല-പ്പുറം | പ്ലംബര്‍ | 0493- 3214014 |
പൊന്നാനി |
പൊന്നാ-നി.പി.ഒ., മല-പ്പുറം |
ഇല-ക്ട്രീ-ഷ്യ-ന്‍ | 0494 -2664170 |
പാണ്ടി-ക്കാട് | പാണ്ടി-ക്കാട.്.പി.ഒ, മല-പ്പുറം | ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍) | 0483- 2780895 |
കുറ-വ-ങ്ങാട് | പെരു-വ-ട്ടൂര്‍.പി.ഒ., കൊയി-ലാണ്ടി, കോഴി-ക്കോട് |
സര്‍വ്വേ-യര്‍, പ്ലംബര്‍ | 0496- 2210962 |
എല-ത്തൂര്‍ | എല-ത്തൂര്‍.പി.ഒ., കോഴി-ക്കോട് | മെക്കാ-നി-ക്ക് (മോട്ടോര്‍ വെഹി-ക്കിള്‍) കാര്‍പെന്‍റര്‍, ഡ്രൈവര്‍ കം മെക്കാ-നി-ക്ക് |
0495 -2461898 |
മാടാ-യി | വേങ്ങ-ര. പി. ഒ., കണ്ണൂര്‍ | പെയിന്‍റര്‍ (ജ-ന-റല്‍), പ്ലംബര്‍ | 0497- 2877300 |
ചെറു-വ-ത്തൂര്‍ | ചെറു-വ-ത്തൂര്‍. പി. ഒ., കാസര്‍ഗോഡ് |
പ്ലംബര്‍ | 0467- 2261425 |
നീലേ-ശ്വരം |
നീലേ-ശ്വ-രം.പി.ഒ., കാസര്‍ഗോഡ് | ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍) | 0467- 2284004 |
അവസാനം പരിഷ്കരിച്ചത് : 3/3/2019
പട്ടിക ജാതി പട്ടിക വര്ഗ്ഗര വകുപ്പിന് കീഴില്‍ പ്ര...
വിവിധ പട്ടിക ജാതി ക്ഷേമ സംഘടനകൾ
പട്ടികജാതിയിലോ പട്ടികവര്‍ഗത്തിലോ പെടുന്ന ഒരാള്‍ക്ക...
തൂപ്പുകാരുടെയും അവരുടെ ആശ്രിതരുടേയും സാമ്പത്തിക പു...