എന്‍എസ്‌കെഎഫ്‌ഡിസിയുടെ പ്രവര്‍ത്തനങ്ങള്‍
- തൂപ്പുകാരുടെയും അവരുടെ ആശ്രിതരുടേയും സാമ്പത്തിക പുരോഗമന പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്;
- തൂപ്പുകാരുടെയും അവരുടെ ആശ്രിതരുടേയും നേട്ടത്തിന് കൂടാതെ/അല്ലെങ്കില്‍ പുനരധിവാസത്തിന് വേണ്ടി സ്വയം തൊഴില്‍ സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്.
- സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് വിധേയമായി സംസ്ഥാന പട്ടികജാതി വികസന കോര്‍പ്പറേഷന്‍ സംസ്ഥാന സര്‍ക്കാറുകളോ കേന്ദ്രഭരണപ്രദേശ ഭരണകൂടമോ നിയോഗിച്ചിട്ടുള്ള ഏതെങ്കിലും ചാനലൈസിംഗ് ഏജന്‍സി മുഖേന ശൌചാലയങ്ങള്‍ വൃത്തിയാക്കുന്നവര്‍ക്കും അവരുടെ ആശ്രിതര്‍ക്കും വ്യക്തിഗതമായോ സംഘങ്ങളായോ ലാഭകരവും സംപത്തികവും ആയി വരുമാനമുണ്ടാക്കുന്ന സ്കീമുകളും പദ്ധതികളും തുടങ്ങുന്നതിന് ഗ്രാന്‍റുകള്‍, സബ്സിഡി, വായ്പകള്‍ എന്നിവ നേടുന്നതിന് സഹായിക്കുക.
- പ്രസക്തമായ പദ്ധതികള്‍ക്ക് കീഴില്‍ ശൌചാലയങ്ങള്‍ വൃത്തിയാക്കുന്നവര്‍ക്കും അവരുടെ ആശ്രിതര്‍ക്കും വ്യക്തി ഗതമായോ സംഘങ്ങളായോ, സര്‍ക്കാരിന്‍റെ വകുപ്പുകളും മന്ത്രാലയങ്ങളുമായി അല്ലെങ്കില്‍ ഏതെങ്കിലും സംസ്ഥാന സര്‍ക്കാറുകളോ കേന്ദ്രഭരണപ്രദേശ ഭരണകൂടമോ ആയി ചേര്‍ന്ന് കണ്‍സഷണല്‍ ഫിനാന്‍സ് (പലിശ കുറഞ്ഞ വായ്പകള്‍) അനുവദിക്കുക.
- ഗ്രാജുവേഷനോ അതിനു മുകളിലേക്കോ ഉള്ള പ്രഫഷണലോ ടെക്നിക്കലോ ആയ വിദ്യാഭ്യാസത്തിനായി തൂപ്പുകാരുടെ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ നല്‍കുന്നതിനായി;
- തൂപ്പുകാരുടെ വിഭാഗത്തില്‍ പെട്ടവരും അവരുടെ ആശ്രിതരും ആയ വ്യക്തികള്‍ക്ക് അവര്‍ തുടങ്ങുന്ന സ്ഥാപനങ്ങളുടെ ഉല്‍പാദനവും സേവനവും കാര്യക്ഷമമായി മാനേജ് ചെയ്യുന്നതിന് ആവശ്യമായ സാങ്കേതിക, ബിസിബസ് വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുവാന്‍ സഹായിക്കുക.
- അസംസ്കൃത വസ്തുക്കള്‍ അല്ലെങ്കില്‍ മറ്റ് വസ്തുക്കള്‍ ശേഖരിക്കുന്നതിനും ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ വിപണനം ചെയ്യുന്നതിനും സ്വയം തൊഴില്‍ ചെയ്യുന്ന തൂപ്പുകാരുടെ വിഭാഗത്തില്‍ പെട്ട വ്യക്തികളെ, അവരുടെ ആശ്രിതര്‍ അടക്കം, അല്ലെങ്കില്‍ അവര്‍ തുടങ്ങുന്ന സ്ഥാപനങ്ങള്‍/സഹകരണ സംഘങ്ങളെ സഹായിക്കുക.
- ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി പരിശീലനം, ഗുണമേന്‍മാ നിയന്ത്രണം, സാങ്കേതിക വിദ്യ മെച്ചപ്പെടുത്തല്‍, പൊതുകേന്ദ്രങ്ങള്‍ എന്നിവ പ്രോല്‍സാഹിപ്പിക്കുക.
- തൂപ്പുകാരുടെയും അവരുടെ ആശ്രിതരുടേയും വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സംസ്ഥാനതല സംഘടനകള്‍ക്ക് സാമ്പത്തികസഹായങ്ങള്‍ നല്കി അല്ലെങ്കില്‍ വാണിജ്യവായ്പകള്‍ ലഭിക്കുന്നതിനായി ഓഹരി വീതം നല്‍കി അല്ലെങ്കില്‍ റി-ഫിനാന്‍സിംഗ് മുഖേന സഹായിക്കുക.
- തൂപ്പുകാരുടെയും അവരുടെ ആശ്രിതരുടേയും സാമ്പത്തിക പുരോഗതിക്കായി സംസ്ഥാന സര്‍ക്കാരുകള്‍ അല്ലെങ്കില്‍ കേന്ദ്രഭരണപ്രദേശ ഭരണാധികാരികള്‍ രൂപീകരിച്ചിട്ടുള്ള എല്ലാ കോര്‍പ്പറേഷനുകളുടേയും ബോര്‍ഡുകളുടേയും ഏജന്‍സികളുടേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന ഉന്നതാധികാര സ്ഥാപനമായി പ്രവര്‍ത്തിക്കുക.
- സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമായി, ഉചിതമെന്ന് കരുതുന്ന നിബന്ധനകള്‍ പ്രകാരം ദേശീയ/അന്തര്‍ ദേശീയ സ്ഥാപനങ്ങള്‍ ബൈലാറ്ററല്‍/മള്‍ട്ടി-ലാറ്ററല്‍ എയ്ഡ്-കം-ഡവലപ്മെന്‍റ് ഏജന്‍സികള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സഹകരണ സംഘങ്ങള്‍, അതുപോലുള്ള മറ്റ് സ്ഥാപനങ്ങളും ഏജന്‍സികളും എന്നിവയില്‍ നിന്ന് ഗ്രാന്‍റുകളും വായ്പകളും അഡ്വാന്‍സുകളും നേടുക.
- തൂപ്പുകാരുടെയും അവരുടെ ആശ്രിതരുടേയും സാമൂഹിക സാമ്പത്തിക പുരോഗതിക്കായി ഉള്ള സര്‍ക്കാര്‍ നയങ്ങളും പദ്ധതികളും നടപ്പിലാക്കുവാന്‍ സഹായിക്കുക.
- തൂപ്പുകാരുടെയും അവരുടെ ആശ്രിതരുടേയും സാമ്പത്തിക പുരോഗമന പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്;
- തൂപ്പുകാരുടെയും അവരുടെ ആശ്രിതരുടേയും നേട്ടത്തിന് കൂടാതെ/അല്ലെങ്കില്‍ പുനരധിവാസത്തിന് വേണ്ടി സ്വയം തൊഴില്‍ സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്;
- സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് വിധേയമായി സംസ്ഥാന പട്ടിക ജാതി വികസന കോര്‍പ്പറേഷന്‍ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാറുകളോ കേന്ദ്ര ഭരണ പ്രദേശ ഭരണ കൂടമോ നിയോഗിച്ചിട്ടുള്ള ഏതെങ്കിലും ഒരു ചാനലൈസിംഗ് ഏജന്‍സി മുഖേന സഫാരി കര്‍മചാരികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും, വ്യക്തി ഗതമായോ സംഘങ്ങളായോ ലാഭകരവും സംപത്തികവും ആയി വരുമാനമുണ്ടാക്കുന്ന സ്കീമുകളും പദ്ധതികളും തുടങ്ങുന്നതിന് ഗ്രാന്‍റുകള്‍, സബ്സിഡി, വായ്പകള്‍ എന്നിവ നേടുന്നതിന് സഹായിക്കുക
- പ്രസക്തമായ പദ്ധതികള്‍ക്ക് തൂപ്പുകാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും വ്യക്തിഗതമായോ സംഘങ്ങളായോ, സര്‍ക്കാരിന്‍റെ വകുപ്പുകളും മന്ത്രാലയങ്ങളുമായി അല്ലെങ്കില്‍ ഏതെങ്കിലും സംസ്ഥാന സര്‍ക്കാറുകളോ കേന്ദ്ര ഭരണ പ്രദേശ ഭരണ കൂടമോ ആയി ചേര്‍ന്ന് കണ്‍സഷണല്‍ ഫിനാന്‍സ് (പലിശ കുറഞ്ഞ വായ്പകള്‍) അനുവദിക്കുക;
- ഗ്രാജുവേഷനോ അതിനു മുകളിലേക്കോ ഉള്ള പ്രഫഷണലോ ടെക്നിക്കലോ ആയ വിദ്യാഭ്യാസത്തിനായി തൂപ്പുകാരുടെ സമുദായത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ നല്‍കുന്നതിനായി;
- തൂപ്പുകാരുടെ സമുദായത്തില്‍ പെട്ടവരും അല്ലെങ്കില്‍ അവരുടെ ആശ്രിതരായിട്ടുള്ളവരും ആയ വ്യക്തികള്‍ തുടങ്ങുന്ന സ്ഥാപനങ്ങളുടെ ഉല്‍പാദനവും സേവനവും കാര്യക്ഷമമായി മാനേജ് ചെയ്യുന്നതിന് ആവശ്യമായ സാങ്കേതിക, ബിസിനസ് വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുവാന്‍ അവരെ സഹായിക്കുക
- അസംസ്കൃത വസ്തുക്കള്‍ അല്ലെങ്കില്‍ മറ്റ് വസ്തുക്കള്‍ ശേഖരിക്കുന്നതിനും ഉല്‍പ്പണങ്ങളോ സേവനങ്ങളോ വിപണനം ചെയ്യുന്നതിനും സ്വയം തൊഴില്‍ ചെയ്യുന്ന സഫാരി കര്‍മചാരി സമുദായത്തില്‍ പെട്ടവ്യക്തികളെ, അവരുടെ ആശ്രിതര്‍ അടക്കം, അല്ലെങ്കില്‍ അവര്‍ തുടങ്ങുന്ന സ്ഥാപനങ്ങള്‍/സഹകരണ സംഘങ്ങളെ സഹായിക്കുക.
- ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി പരിശീലനം, ഗുണമേന്‍മാ നിയന്ത്രണം, സാങ്കേതിക വിദ്യ മെച്ചപ്പെടുത്തല്‍, പൊതു കേന്ദ്രങ്ങള്‍ എന്നിവ പ്രോല്‍സാഹിപ്പിക്കുക.
- സഫാരി കര്‍മചാരികളുടേയും അവരുടെ ആശ്രിതരുടേയും വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സംസ്ഥാന തല സംഘടനകളെ, സാമ്പത്തിക സഹായങ്ങള്‍ നല്കി അല്ലെങ്കില്‍ വാണിജ്യ വായ്പകള്‍ ലഭിക്കുന്നതിനായി ഓഹരി വീതം നല്‍കി അല്ലെങ്കില്‍ റി-ഫിനാന്‍സിംഗ് മുഖേന സഹായിക്കുക.
- സഫാരി കര്‍മചാരികളുടേയും അവരുടെ ആശ്രിതരുടേയും സാമ്പത്തിക പുരോഗതിക്കായി സംസ്ഥാന സര്‍ക്കാരുകള്‍ അല്ലെങ്കില്‍ കേന്ദ്ര ഭരണ പ്രദേശ ഭരണാധികാരികള്‍ രൂപീകരിച്ചിട്ടുള്ള എല്ലാ കോര്‍പ്പറേഷനുകളുടേയും ബോര്‍ഡുകളുടേയും ഏജന്‍സികളുടേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന ഒരു ഉന്നതാധികാരസ്ഥാപനമായി പ്രവര്‍ത്തിക്കുക
- സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമായി, ഉചിതമെന്ന് കരുത്തുന്ന നിബന്ധനകള്‍ പ്രകാരം ദേശീയ/അന്തര്‍ ദേശീയ സ്ഥാപനങ്ങള്‍ ബൈലാറ്ററല്‍/മള്‍ട്ടി-ലാറ്ററല്‍ എയ്ഡ്-കം-ഡവലപ്മെന്‍റ് ഏജന്‍സികള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സഹകരണ സംഘങ്ങള്‍, അതുപോലുള്ള മറ്റ് സ്ഥാപനങ്ങളും ഏജന്‍സികളും എന്നിവയില്‍ നിന്നും ഗ്രാന്‍റുകളും, വായ്പകളും അഡ്വാന്‍സുകളും നേടുക
- സഫാരി കര്‍മചാരികളുടേയും അവരുടെ ആശ്രിതരുടേയും സാമൂഹിക സാമ്പത്തിക പുരോഗതിക്കായി ഉള്ള സര്‍ക്കാരിന്‍റെ നയങ്ങളും പദ്ധതികളും നടപ്പിലാക്കുവാന്‍ സഹായിക്കുക
ടേം ലോണ്‍ Term Loan
- രൂപ 10.00 ലക്ഷം വരെ മുതല്‍ മുടക്കുള്ള പ്രോജക്ട്സിനാണ് ടേം ലോണ്‍ സൌകര്യം നല്‍കുക. ഇതില്‍ ശുചിത്വ സംബന്ധിയായ സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നു.
- രൂപ 2 ലക്ഷം വരെയുള്ള പ്രോജക്ടുകള്‍ക്ക് പ്രമോട്ടറുടെ സംഭാവന നിര്‍ബന്ധമല്ല. 2 ലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവ് വരുന്ന പോജക്ടുകള്‍ക്ക്, നിക്ഷേപിക്കേണ്ട ചുരുങ്ങിയ പ്രമോട്ടറുടെ സംഭാവന 5% ആയിരിക്കും.
- യൂണിറ്റിന്‍റെ ചെലവിന്‍റെ പരമാവധി 90% ടേം ലോണ്‍ ആയി നല്കുവാന്‍ കഴിയും. ബാക്കിയുള്ള 10% സംസ്ഥാന ചാനലിംഗ് ഏജന്‍സികള്‍ നല്കേണ്ടതാണ് (ഇനി മുതല്‍ എസ്‌സിഎ എന്നാണ് പരാമര്‍ശിക്കുക). ഇത് വായ്പയുടെ രൂപത്തിലായിരിക്കും, ഇതില്‍ സബ്സിഡിയും പ്രമോട്ടറുടെ സംഭാവനയും ലഭ്യമായിട്ടുള്ള മറ്റെല്ലാ ഫണ്ടും ഉള്‍പ്പെടുന്നു.
- പലിശ നിരക്ക്:-
എന്‍എസ്‌കെഎഫ്‌ഡിസിയില്‍ നിന്നുള്ള വായ്പാ തുക
ഈടാക്കാവുന്ന പലിശ
പ്രതി പ്രൊജക്റ്റ്/ചാനലൈസിംഗ് യൂണിറ്റ്
ഉപയോക്താവ്
ഏജന്‍സി
രൂപ.10.00 ലക്ഷം വരെ ശുചിത്വ സംബന്ധമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ
3%
6% ല്‍ കവിയാതെ
v. വായ്പയുടെ തിരിച്ചടവിന്‍റെ ഷെഡ്യൂള്‍ നിശ്ചയിക്കുന്നത് കര്‍ശനമായും യൂണിറ്റിന്‍റെ വരുമാനമുണ്ടാക്കുവാനുള്ള കഴിവിന്‍റെ അടിസ്ഥാനത്തിലായിരിക്കും. ഇതാകട്ടെ തുടക്കത്തില്‍ സംസ്ഥാന ചാനലിംഗ് ഏജന്‍സിയുടേയും നാഷണല്‍ കോര്‍പ്പറേഷന്‍റേയും ഉചിതമായ മൊറോട്ടോറിയത്തോട് കൂടിയുമായിരിക്കും.
ബ്രിഡ്ജ് ലോണ്‍ Bridge Loan
- അനുവദിക്കപ്പെട്ട ഇന്‍വെസ്റ്റ്മെന്‍റ് സബ്സിഡിക്ക് എതിരെ അല്ലെങ്കില്‍ 5 ലക്ഷം രൂപ വരെയുള്ള ചെലവുള്ള പ്രോജക്ടിന് ഏതെങ്കിലും അംഗീകൃത ഏജന്‍സി അനുവദിച്ച ഫണ്ടിന്‍റെ സ്രോതസിന് എതിരെ ബ്രിഡ്ജ് ലോണ്‍ അനുവദിക്കാവുന്നതാണ്; എന്നാല്‍, ഇത് പ്രൊജക്റ്റ് നടന്നുകൊണ്ടിരിക്കുന്ന സമയത്ത് വിതരണം ചെയ്യാന്‍ പാടുള്ളതല്ല.
- എന്‍എസ്‌കെഎഫ്‌ഡിസിയുടെ ടേം ലോണിന്‍റെ പലിശ നിരക്കുകള്‍ പ്രകാരമായിരിക്കും ബ്രിഡ്ജ് ലോണുകളുടെ പലിശ നിരക്കുകള്‍.
- എന്‍എസ്‌കെഎഫ്‌ഡിസി ബ്രിഡ്ജ് ലോണ്‍ അനുവദിച്ചതിന് ശേഷം പരമാവധി 2 വര്‍ഷത്തിനുള്ളില്‍ സബ്സിഡിയോ അല്ലെങ്കില്‍ ഫണ്ടിന്‍റെ മറ്റെന്തെന്കിലും സ്രോതസോ നേരിട്ട് എന്‍എസ്‌കെഎഫ്‌ഡിസിക്ക് ആല്ലെങ്കില്‍ അതിന്‍റെ സംസ്ഥാനതല ചാനലിംഗ് ഏജന്‍സിക്ക് നല്കുന്നു എന്ന് അനുവദിക്കുന്ന ഏജന്‍സി ഉറപ്പാക്കേണ്ടതാണ്.
മൈക്രോ ക്രെഡിറ്റ് ഫിനാന്‍സ്
a) മൈക്രോ ക്രെഡിറ്റ് ഫിനാന്‍സ് (റഗുലര്‍)
Micro Credit Finance
a) Micro Credint Finance (Regular)
- ഒരാള്‍ക്ക് പരമാവധി 25,000/- രൂപ എന്ന നിബന്ധയോട് കൂടി 5.00 ലക്ഷം രൂപ വരെയുള്ള പ്രോജക്ടുകള്‍ക്ക് ചെറുകിട വ്യാപാരം/ബിസിനസ് ചില്ലറ വരുമാനമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് മൈക്രോ ഫിനാന്‍സ് (ഇനി മുതല്‍ എംസിഎഫ് എന്നാണ് പരാമര്‍ശിക്കുക) നല്‍കുന്നതിന്എസ്‌സിഎകള്‍ക്കുള്ള ടേം ലോണ്‍ അസിസ്റ്റന്‍സ്. എസ്‌സിഎകള്‍, എംസിഎഫ്, യശസ്സുള്ള സര്‍ക്കാരേതര സ്ഥാപനങ്ങള്‍ മുഖേന (ഇനി മുതല്‍ എന്‍ജിഓ എന്ന് പരാമര്‍ശിക്കും) നടപ്പിലാക്കേണ്ടതാണ്.
- പരമാവധി പ്രൊജക്റ്റ് ചെലവിന്‍റെ 90% വരെ മാത്രമേ ടേം ലോണ്‍ നല്കാന്‍ കഴിയുകയുള്ളൂ. മിച്ചമുള്ള 10% എസ്‌സിഎകള്‍ നള്‍കേണ്ടതാണ്.
- പലിശ നിരക്ക്:
എന്‍എസ്‌കെഎഫ്‌ഡിസി എസ്‌സിഎകള്‍ക്ക് നല്‍കുന്നത്
2%
എസ്‌സിഎ ഉപയോക്താവ്
ഇതില്‍ കൂടാതെ
5%
b) മഹിളാ സമൃദ്ധി യോജന (സ്ത്രീകള്‍ക്കായുള്ള എംസിഎഫ്)
b) Mahila Samridhi Yojana (MCF for women)
- ഇതേ ഉദേശ്യത്തിനായുള്ള എംസിഎഫ് നുള്ള ടേം ലോണ്‍ അസിസ്റ്റന്‍സ്, ഫിനാന്‍സിംഗ് രീതി മുകളില്‍ എ യില്‍ പറഞ്ഞ 1 ഉം 2 ഉം രീതി. തൂപ്പുജോലി ചെയ്യുന്നവര്‍ക്കും ഇതേ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും അവരുടെ ആശ്രിതരായ പെണ്‍മക്കള്‍ക്കും നാല്‍കാവുന്നതാണ്.
- മഹിളാ സമൃദ്ധി യോജനയുടെ പലിശ നിരക്ക്:
എന്‍എസ്‌കെഎഫ്‌ഡിസി എസ്‌സിഎകള്‍ക്ക് നല്‍കുന്നത്
1%
എസ്‌സിഎയില്‍നിന്ന് വായ്പ എടുക്കുന്നവര്‍ക്ക് നല്‍കുന്നത്
ഇതില്‍ കൂടാതെ
4%
c) മഹിളാ അധികാരിതാ യോജന (എം.എ.വൈ.)
c) Mahila Adhikarita Yojana (MAY)–
- ഒരു ഉപയോക്താവിന് 50,000/- രൂപ വരെ തൂപ്പുജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും അവരുടെ ആശ്രിതരായ പെണ്‍ മക്കള്‍ക്കും മഹിളാ അധികാരിതാ യോജനയ്ക്കു കീഴില്‍ വായ്പ നല്കുന്നു.
- മഹിളാ അധികാരിതാ യോജനയുടെ പലിശ നിരക്ക്:-
എന്‍എസ്‌കെഎഫ്‌ഡിസി ടു എസ്‌സിഎ
1%
എസ്‌സിഎ ഉപയോക്താവിന് നല്‍കുന്നത്
ഇതില്‍ കൂടാതെ
4%
രൂപ. 1.00 ലക്ഷം വരെയുള്ള സ്കീമുകള്‍/പ്രൊജക്ടുകള്‍
Schemes/ Projects upto Rs. 1.00 Lac
- വാര്‍ഷിക ആക്ഷന്‍ പ്ലാനിലുള്ള സ്കീമുകളുടെ/പ്രോജക്ടുകളുടെ അടിസ്ഥാനത്തില്‍ അല്ലെങ്കില്‍ ബന്ധപ്പെട്ട എസ്‌സിഎ ക്കു വേണ്ടി അംഗീകരിച്ചിട്ടുള്ള എന്‍എസ്‌കെഎഫ്‌ഡിസിയുടെ സംക്ഷിപ്ത വിവരണത്തില്‍ ഉള്ളതും എന്‍എസ്‌കെഎഫ്‌ഡിസി നിലവില്‍ അംഗീകരിച്ചിട്ടുള്ളതും ആയ സ്കീമുകള്‍ /പ്രോജക്ടുകള്‍ക്കുവേണ്ടിയുള്ള സംക്ഷിപ്ത വിവരങ്ങള്‍ ഉള്‍പ്പെട്ട ഫണ്ട് പിന്‍വലിക്കല്‍ അപേക്ഷയുടെ അടിസ്ഥാനത്തില്‍ എസ്‌സിഎയ്ക്കു എന്‍എസ്‌കെഎഫ്‌ഡിസി യില്‍ നിന്ന് ഫണ്ട് പിന്‍വലിക്കാവുന്നതാണ്.
- രൂപ.1.00 ലക്ഷത്തില്‍ കവിയാത്ത പ്രൊജക്റ്റ്/സ്കീമുകള്‍ക്ക് എസ്‌സിഎ ഫണ്ട് അനുവദിക്കുന്നതാണ്.
- ഫണ്ട് പ്രയോജനപ്പെടുത്തുന്നതിനുള്ള സമയപരിധിയായ 90 ദിവസങ്ങള്‍ക്കുള്ളില്‍ എസ്‌സിഎ അഡ്വാന്‍സ് ഫണ്ട് പ്രയോജനപ്പെടുത്തേണ്ടതാണ്.
- മുകളില്‍ പറഞ്ഞ ഉപവകുപ്പ് 1 ല്‍ പെടാത്ത സ്കീമുകള്‍/പ്രൊജക്ടുകളുടെ കാര്യത്തില്‍ എസ്‌സിഎ യ്ക്കു സ്കീമുകള്‍ /പ്രോജക്ടുകള്‍ അവയുടെ പ്രയോഗികതയും സാധ്യതയും വിലയിരുത്തി അവരുടെ ശുപാര്‍ശയോടുകൂടി പുതിയ സ്കീമുകള്‍ /പ്രോജക്ടുകളുടെ വണ്‍-ടൈം അംഗീകാരത്തിനായി എന്‍എസ്‌കെഎഫ്‌ഡിസി ക്കു സമര്‍പ്പിക്കാവുന്നതാണ്.
- എസ്‌സിഎ പിന്‍വലിക്കുന്ന ഫണ്ടുകള്‍ക്ക് എല്‍പിജിയില്‍ നിര്‍ദേശിച്ചിട്ടുള്ള പലിശ നിരക്കുകള്‍ ബാധകമായിരിക്കും. ഇതാകട്ടെ ഫണ്ട് പ്രയോജനപ്പെടുത്തേണ്ട സമയപരിധിക്കുള്ളില്‍ പ്രയോജനപ്പെടുത്തിയിരിക്കണം എന്ന നിബന്ധനയോട് കൂടിയാണ്.
- ഫണ്ട് അല്ലെങ്കില്‍ അതിലുള്ള ബാക്കിത്തുക, സാഹചര്യമനുസരിച്ച്, പ്രയോജനപ്പെടുത്തേണ്ട സമയപരിധിക്കുള്ളില്‍ തിരിച്ചടയ്ക്കുകയോ, അല്ലെങ്കില്‍ പ്രയോജനപ്പെടുത്തേണ്ട സമയപരിധിക്കുള്ളില്‍ പ്രയോജനപ്പെടുത്താതിരിക്കുകയോ ചെയ്യുന്ന പക്ഷം 3% പലിശയും അതോടൊപ്പം നോണ്‍-യൂട്ടിലൈസേഷന്‍ ചാര്‍ജുകളും നല്‍കേണ്ടിവരും.
വിദ്യാഭ്യാസ ലോണ്‍
Education Loan
- വിദ്യാര്‍ഥികള്‍ക്ക് ഗ്രാഡുവേറ്റ് തലത്തിലോ പോസ്റ്റ്-ഗ്രാഡുവേറ്റ് തലത്തിലോ ഉള്ള പ്രഫഷണല്‍ അല്ലെങ്കില്‍ ടെക്നിക്കല്‍ വിദ്യാഭ്യാസത്തിനുള്ള ടേം ലോണ്‍ സഹായം ഇതില്‍ എഞ്ചിനീയറിംഗ്, മെഡിക്കല്‍, മാനേജ്മെന്‍റ്, നിയമം, എന്നിവയിലുള്ള ഉന്നത പഠനവും ഫിസിയോ തെറാപ്പി, പതോളജി, നേഴ്സിംഗ്, ഹോട്ടല്‍ മാനേജ്മെന്‍റ് & ടൂറിസം, വാര്‍ധക്യകാല പരിചരണം എന്നിവയിലുള്ള ഡിപ്ലോമയും അക്കാഡമിക് കോഴ്സുകളായ ബാച്ചിലര്‍ ഓഫ് എഡ്യൂക്കേഷന്‍, പിഎച്ച്‌ഡി, ഭാഷാ കോഴ്സുകള്‍, ബിസിഎ, എംസിഎ, ഡിപ്ലോമ ഇന്‍ ജേര്‍ണലിസം & മാസ് കമ്യൂണിക്കേഷന്‍ മുതലായവയും ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ പഠിക്കുന്നതിന് രൂപ.7.50 ലക്ഷം രൂപ വരേയും വിദേശത്ത് പഠിക്കുന്നതിന് രൂപ.15.00 ലക്ഷം വരെയും അല്ലെങ്കില്‍ പ്രതിവര്‍ഷം രൂപ.187500/- (ഇന്ത്യ) കൂടാതെ രൂപ.375000/- (വിദേശത്ത്) വരെ നല്‍കുവാനാകും.
- പ്രഫഷണല്‍ അല്ലെങ്കില്‍ ടെക്നിക്കല്‍ കോഴ്സിന് ചെലവാകുന്ന തുകയുടെ പരമാവധി 90% വരെ ടേം ലോണ്‍ നല്‍കുവാനാകും. ബാക്കിയുള്ള 10% സബ്സിഡി അടക്കമുള്ള വായ്പയായി എസ്‌സിഎ നല്‍കുകയോ അല്ലെങ്കില്‍ ഉപയോക്താവായ വിദ്യാര്‍ത്ഥി വഹിക്കുകയോ ചെയ്യേണ്ടതാണ്.
- പലിശനിരക്ക് ടേം ലോണിന് ബാധകമായ അതേ നിരക്ക് തന്നെയായിരിക്കും.
- വിദ്യാര്‍ത്ഥി പഠിക്കുന്നതിനായി ലോണെടുത്ത കോഴ്സ് കഴിയുന്നതോടെ മൊറോട്ടോറിയം കഴിയുന്നു എങ്കിലും വിദ്യാര്‍ത്ഥിക്ക് ഒരു വര്‍ഷം കൂടി മൊറോട്ടോറിയം ലഭ്യമാണ്.5
- നടപടി ക്രമങ്ങളുടെ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ അനുബന്ധം എ-2 ല്‍ നല്‍കിയിട്ടുണ്ട്
പ്രവര്‍ത്തന മൂലധനം
Working Capital
യൂണിറ്റിന് ആവശ്യമായ പ്രവര്‍ത്തന മൂലധനത്തിന്‍റെ 100 % വും യൂണിറ്റിന്‍റെ ചെലവിന്‍റെ ഭാഗമായി കണക്കാക്കേണ്ടതും ആയത് എന്‍എസ്‌കെഎഫ്‌ഡിസി ടേം ലോണിന്‍റെ നിലവിലുള്ള ചട്ടങ്ങളും നിബന്ധനകളും പ്രകാരം ഫിനാന്‍സ് ചെയ്യേണ്ടതുമാണ്.
വൈദഗ്ദ്ധ്യവും ബിസിനസ് കഴിവുകളും വികസിപ്പിക്കുന്നതിനുള്ള പ്രോഗ്രാമുകള്‍
Grant for Skill & Entrepreneurial Development Programmes
- ഒരു പ്രോജക്ടിന് 1.00 ലക്ഷം രൂപ വരെ 100% വും ഗ്രാന്‍റിന്‍റെ രൂപത്തില്‍ സാമ്പത്തികസഹായം നല്‍കുന്നതാണ്. ഇതില്‍ കോഴ്സ് ഫീസും ഓരോ ഉപയോക്താവിനും നല്‍കേണ്ട 500/- രൂപ സ്റ്റൈപന്‍ഡും ഉള്‍പ്പെടുന്നു ഇത് പരിശീലന വൈദഗ്ദ്ധ്യം, ഐഎസ്‌ബി (വ്യവസായം, സേവനം, ബിസിനസ്) മേഖലകളില്‍ നിന്ന് വരുമാനമുണ്ടാക്കുവാനുള്ള കഴിവുണ്ടാക്കുക എന്നതുള്‍പ്പെടുന്നു. പരിശീലനത്തിന്‍റെ ചെലവ് 1.00 ലക്ഷം രൂപയിലും കൂടുതലാണെങ്കില്‍ ആയത് പ്രത്യേകം കേസുകളായി ബോര്‍ഡ് ഓഫ് ഡയറക്റ്റേഴ്സിന് സമര്‍പ്പിക്കേണ്ടതാണ്.
- നടപടി ക്രമങ്ങളുടെ വിശദമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുബന്ധം എ-1 ല്‍ നല്‍കിയിട്ടുണ്ട്.