অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ക്ഷേമ സംഘടനകള്‍

പട്ടികജാതി ക്ഷേമ സംഘടനകള്‍

  • ബാബു ജഗ്ജീവന്‍ റാം നാഷണല്‍ ഫൌണ്ടേഷന്‍
  • ഡോ: അംബേദ്കര്‍ ഫൌണ്ടേഷന്‍
  • തൂപ്പുകാര്‍ക്കുവേണ്ടിയുള്ള ദേശീയ കമ്മീഷന്‍
  • പട്ടികജാതിസമുദായങ്ങള്‍ക്ക് വേണ്ടിയുള്ള ദേശീയ കമ്മീഷന്‍ (എന്‍.സി.എസ്.സി.)
  • തൂപ്പുകാര്‍ക്കുവേണ്ടിയുളള നാഷണല്‍  ഫിനാന്‍സ് ആന്‍റ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (എന്‍.എസ്.കെ.എഫ്.ഡി.സി.)
  • ദേശീയ പട്ടികജാതി ഫിനാന്‍സ് ആന്‍റ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍

ബാബു ജഗ്ജീവന്‍ റാം ഫൌണ്ടേഷന്‍

Babu Jagjivan Ram National Foundation

  • ബാബു ജഗ്ജീവന്‍ റാമിന്‍റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനും അദ്ദേഹത്തിന്‍റെ ആശയങ്ങളും ജീവിതവീക്ഷണവും രാജ്യത്തിനും അധ:കൃതര്‍ക്കും അദ്ദേഹം നല്‍കിയ കാഴ്ചപ്പാടും സേവനവും പ്രചരിപ്പിക്കുന്നതിനും വേണ്ടി രൂപീകരിച്ചതാണ് ബാബു ജഗ്ജീവന്‍ റാം ഫൌണ്ടേഷന്‍. അതിലൂടെ സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടേയും രാജ്യത്തിന്‍റെയും ഉന്നമനം ലക്ഷ്യമിടുന്നു.
  • സാമൂഹികക്ഷേമ-ശാക്തീകരണമന്ത്രാലയത്തിനു കീഴില്‍ സ്വയം ഭരണ സ്ഥാപനമായാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. 1860 - ലെ സൊസൈറ്റീസ് രജിസ്ട്രേഷന്‍ നിയമപ്രകാരം ഇത് സൊസൈറ്റി ആയി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഘടനയ്ക്ക് 50 കോടി രൂപയുടെ ഒറ്റത്തവണ ഗ്രാന്‍റ് നല്‍കിയിട്ടുണ്ട്. ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലാണ് സംഘടനയുടെ ഓഫീസ് സ്ഥിതിചെയ്യുന്നത്. (ജീവന്‍ പ്രകാശ് ബില്‍ഡിംഗ്, 9 - മത് നില, കസ്തൂര്‍ബാ ഗാന്ധി മാര്‍ഗ്ഗ്, ന്യൂഡല്‍ഹി)

ഫൌണ്ടേഷന്‍റെ  മുഖ്യലക്ഷ്യങ്ങള്‍

1.            ബാബു ജഗ്ജീവന്‍ റാമിന്‍റെ ജീവിതതത്വവും ആശയങ്ങളും പ്രചരിപ്പിക്കുക

2.            ബാബു ജീവന്‍ റാമിനോട് ബന്ധപ്പെട്ട രേഖകളും ചരിത്രപ്രധാനമായ വസ്തുക്കളും കണ്ടെടുക്കുകയും സംരക്ഷിക്കുകയും ചെയ്യുക.

3.            അദ്ദേഹത്തിന്‍റെ ജീവിതവും ആശയങ്ങളും പഠിക്കുന്നതിന് പ്രോത്സാഹനം നല്‍കുക.

4.            ഫൌണ്ടേഷന്‍റെ  ലക്ഷ്യപ്രകാരമുള്ള പുസ്തകങ്ങളും രേഖകളും വിവരങ്ങളും പ്രസിദ്ധീകരിക്കുകയും വില്‍പന നടത്തുകയും ചെയ്യുക.

5.            അദ്ദേഹത്തോടനുബന്ധിച്ച സ്ഥലങ്ങള്‍ ഏറ്റെടുത്ത് സംരക്ഷിക്കുകയും സ്മാരകങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുക.

6.            ദളിത് വിഭാഗത്തില്‍ പെടുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പത്രദൃശ്യമാധ്യമങ്ങളിലൂടെ ബാബുവിന്‍റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ഓര്‍മ്മ നിലനിര്‍ത്തുകയും ചെയ്യുക.

7.            സാമൂഹിക, സാമ്പത്തിക, സാംസ്ക്കാരിക പുരോഗതി ലക്ഷ്യമാക്കിയുള്ള പദ്ധതികളിലൂടെ ദളിത് കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും മുന്നോട്ട് കൊണ്ടുവരുകയും ചെയ്യുക.

8.            അയിത്തവും ജാതിഭേദവും തുടച്ചുമാറ്റുന്നതിനായി പുതിയ പദ്ധതികള്‍ നടപ്പിലാക്കുക.

9.            കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പുതിയ പദ്ധതികള്‍ ഏറ്റെടുത്തു നടപ്പിലാക്കുക.

10.          ബാബുവിന്‍റെ ജന്മ -  ചരമ ദിനങ്ങളും അദ്ദേഹത്തോടനുബന്ധിച്ച മറ്റ് വാര്‍ഷികപരിപാടികളും സംഘടിപ്പിക്കുക.

11.          ഇവിടെ ലക്ഷ്യങ്ങളില്‍ പ്രതിപാദിച്ചിട്ടില്ലാത്തതും എന്നാല്‍ ഇവയിലൂന്നിയിട്ടുള്ളതുമായ മറ്റ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക

12.          എല്ലാ ചെലവുകളും വഹിക്കുന്നത് ഈ മന്ത്രാലയത്തിന്‍റെ പതിനൊന്നാം പദ്ധതിയിലുള്‍പ്പെടുത്തിയാണ്.

13.          ഈ പദ്ധതി സാമൂഹികക്ഷേമമന്ത്രാലയത്തിന്‍റെ കീഴിലുള്ളതും പതിനൊന്നാം പഞ്ചവത്സരപദ്ധതിക്കാലത്ത് 54 കോടി രൂപ കണക്കാക്കിയിട്ടുള്ളതുമാണ്. ആവര്‍ത്തിക്കപ്പെടുന്നതും അല്ലാത്തതുമായ എല്ലാ ചെലവുകളും ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. 50 കോടി രൂപ ഒറ്റത്തവണയായിട്ടാണ് അനുവദിച്ചിട്ടുള്ളത്. എന്നിരുന്നാലും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 4 കോടി രൂപ കൂടി നല്‍കും.

ഡോ: അംബേദ്കര്‍ ഫൌണ്ടേഷന്‍

Dr. Ambedkar Foundation

അന്നത്തെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ബാബ സാഹെബ് ഡോ:അംബേദ്കറുടെ 100 - മത് ജന്മ വാര്‍ഷിക കമ്മറ്റി അദ്ദേഹത്തിന്‍റെ ആശയങ്ങളും സാമൂഹികനീതി നടപ്പിലാക്കുന്നതിനുള്ള സന്ദേശങ്ങളും രാജ്യത്തും വിദേശത്തും പ്രചരിപ്പിക്കുവാനായി തീരുമാനിച്ചിരുന്നു.

1860 - ലെ സൊസൈറ്റി രജിസ്റ്റ്രേഷന്‍ നിയമപ്രകാരം, സാമൂഹികക്ഷേമവകുപ്പിനു കീഴില്‍ 1992 മാര്‍ച്ച് 24 - നാണ് ഡോ:അംബേദ്കര്‍ ഫൌണ്ടേഷന്‍ പിറവിയെടുത്തത്.

അംബേദ്കര്‍ 100-മത് ജന്മ വാര്‍ഷികത്തോടനുബഞ്ചിച്ച് തയ്യാറാക്കിയിട്ടുള്ള മുഖ്യമായിട്ടുള്ളതും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ പരിപാടികള്‍ നടപ്പിലാക്കുവാന്‍ സംഘടന പ്രതിജ്ഞാബദ്ധമാണ്.

ബാബാ സാഹിബിന്‍റെ ആശ്യങ്ങളും സന്ദേശങ്ങളും ഇന്ത്യയിലും വിദേശത്തും പ്രചരിപ്പിക്കുവാന്‍ വേണ്ടിയുള്ള പരിപാടികള്‍ നടപ്പിലാക്കുകയാണ് സംഘടനയുടെ മുഖ്യലക്ഷ്യം.

സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ACTIVITIES OF THE FOUNDATION

സംഘടനയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളും പരിപാടികളും താഴെ സൂചിപ്പിക്കുന്നു.

  • ജനപഥില്‍ ഡോ:അംബേദ്കര്‍ സ്മാരക ദേശീയ ലൈബ്രറി ഒരുക്കുക.
  • സാമൂഹികാവബോധം ഉണ്ടാക്കുന്നതിനും സമൂഹത്തിലെ ദുര്‍ബല വിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടുവരാനും സഹായകമായി ഡോ: അംബേദ്കര്‍ ദേശീയ പുരസ്ക്കാരം
  • സമൂഹത്തില്‍ സാര്‍വത്രികമായ പരിഷ്കാരങ്ങള്‍ക്കായുള്ള ഡോ:അംബേദ്കര്‍ അന്തര്‍ദേശീയ പുരസ്കാരം.
  • ബാബാസാഹെബിന്‍റെ ചിന്തകളും ആശയങ്ങളും അടിസ്ഥാനമാക്കി ഗവേഷണം നടത്തുന്നതിന് സര്‍വ്വകലാശാലകളിലും സ്ഥാപനങ്ങളിലും ഡോ. അംബേദ്കര്‍  ചെയറുകള്‍  സ്ഥാപിക്കുക.
  • ബാബാസാഹിബിന്‍റെ കൃതികള്‍ ഹിന്ദിയിലും ഇതര പ്രാദേശിക ഭാഷകളിലും പ്രസിദ്ധീകരിക്കുക.
  • പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളില്‍  മികച്ച പഠന നിലവാരം കാഴ്ച വെയ്ക്കുന്ന കുട്ടികള്‍ക്കായി ഡോ:അംബേദ്കര്‍ നാഷണല്‍ മെറിറ്റ് അവാര്‍ഡ്
  • ബാബയുടെ ജീവിത ലക്ഷ്യവുമായി ബന്ധപ്പെട്ടുള്ള ശില്‍പ്പശാലകളും സെമിനാറുകളും പ്രദര്‍ശനങ്ങളും പ്രഭാഷണങ്ങളും മറ്റും സംഘടിപ്പിക്കുക.
  • അദ്ദേഹത്തിന്‍റെ ജന്മദിനവാര്‍ഷികവും ചരമവാര്‍ഷികദിനവും യഥാക്രമം ഏപ്രില്‍  14, ഡിസംബര്‍ 6 എന്നീ ദിവസങ്ങളില്‍ ആഘോഷിക്കുക.
  • 'സമാജിക് ന്യായ സന്ദേശ്' എന്ന ഹിന്ദി മാസികയുടെ പ്രസിദ്ധീകരണം.
  • ഡോ:അംബേദ്കര്‍ ചികിത്സാസഹായപദ്ധതി
  • ഡോ:അംബേദ്കര്‍ സമാജിക് സമതാ കേന്ദ്രയോജന
  • മഹാന്മാരായ സന്യാസിവര്യന്മാരുടെ ജന്മവാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിക്കുക.
  • പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന മിടുക്കരായ സീനിയര്‍ സെക്കന്‍ററി വിദ്യാര്‍ത്ഥികള്‍ക്കായുള്ള 'ഡോ:അംബേദ്കര്‍ നാഷണല്‍ മെറിറ്റ് അവാര്‍ഡ്'.
  • സമൂഹത്തില്‍ ക്രൂരതയ്ക്കിരയാകുന്ന പട്ടികജാതിക്കാര്‍ക്കായുള്ള 'ഡോ:അംബേദ്കര്‍ നാഷണല്‍ റിലീഫ്'

തൂപ്പുകാര്‍ക്കായുള്ള ദേശീയകമ്മീഷന്‍ - ക്ഷേമപദ്ധതികള്‍

National Commission for  Safai Karamcharis -SCHEMES FOR WELFARE

തൂപ്പുകാര്‍ക്കായുളള ദേശീയ കമ്മീഷന്‍റെ മുഖ്യലക്ഷ്യം, അവരുടെ സാമൂഹികവും സാമ്പത്തികവുമായ പുനര്‍നിര്‍മ്മാണത്തിനു വേണ്ടിയുള്ള പരിപാടികളും പദ്ധതികളും പഠിക്കുകയും വിലയിരുത്തുകയും അവ നടപ്പിലാക്കുവാനായി കേന്ദ്ര ഗവണ്മെന്‍റിനോട് അഭ്യര്‍ത്ഥിക്കുകയും അതുവഴി ശരിയായി സംഘടിപ്പിക്കാനും നടപ്പിലാക്കാനും കഴിയുകയും ചെയ്യുക എന്നതാണ്. പ്രത്യേകിച്ചും:

തോട്ടികളേയും അവരുടെ ആശ്രിതരേയും പുനരധിവസിപ്പിക്കുന്നതിനുള്ള ദേശീയപദ്ധതി National Scheme of Liberation and Rehabilitation of Scavengers and their Dependents

തൂപ്പുകാരേയും അവരുടെ ആശ്രിതരേയും പാരമ്പര്യമായി അവര്‍ ചെയ്തുപോരുന്ന വൃത്തിഹീനമായ പ്രവര്‍ത്തനാന്തരീക്ഷത്തില്‍ നിന്ന് വിമുക്തമാക്കുകയും ഉപജീവനമാര്‍ഗ്ഗത്തിന് പകരം സംവിധാനം ഒരുക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ മുഖ്യലക്ഷ്യം

തോട്ടികളേയും ആശ്രിതരേയും കണ്ടെത്തുകയും അവര്‍ക്ക് അനുയോജ്യമായ മറ്റൊരു തൊഴില്‍ കണ്ടെത്തുകയും ചെയ്യുക എന്നത് പദ്ധതിയുടെ ലക്ഷ്യത്തില്‍പ്പെടുന്നു. അവരെ കേന്ദ്ര - കേന്ദ്ര സംസ്ഥാന ഭരണകൂടത്തിനു കീഴിലുള്ളതോ, അര്‍ദ്ധസര്‍ക്കാര്‍ നിയന്ത്രണത്തിലുളളതോ ആയ പരിശീലന കേന്ദ്രങ്ങളില്‍ തൊഴില്‍ പരിശീലനം നല്‍കുന്നു. അവരുടെ പുനരധിവാസത്തിനാവശ്യമായ സബ്സിഡി, വായ്പ മുതലായവ ലഭ്യമാക്കുന്നു.

വൃത്തിഹീനമായ ചുറ്റുപാടുകളില്‍ ജോലിയെടുക്കുന്ന കുട്ടികള്‍ക്കായുള്ള 'പ്രീമെട്രിക് സ്കോളര്‍ഷിപ്പ്' Centrally Sponsored Scheme of Pre Matric Scholarship for Children of those engaged in unclean Occupation

വൃത്തിഹീനമായ ചുറ്റുപാടുകളില്‍ ജോലി ചെയ്യുന്ന കുട്ടികളെ ശരിയായ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിന്‍റെ മുഖ്യധാരയിലെത്തിക്കാന്‍ കഴിയൂ.

ഈ പ്രത്യേക വിഭാഗത്തില്‍പ്പെടുന്ന കുട്ടികളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ കണക്കിലെടുത്താണ് ഇങ്ങനെയൊരു സ്കോളര്‍ഷിപ്പ് പദ്ധതി കൊണ്ടുവന്നത്. ജാതിഭേദമെന്യേ, തലമുറകളായി തോട്ടിപ്പണി, ശുചീകരണം എന്നിവയിലേര്‍പ്പെട്ടിരിക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായാണ് ഈ പദ്ധതി

ഊര്‍ജ്ജിതമായ ചെലവുകുറഞ്ഞ ശുചീകരണ പദ്ധതി Integrated Low Cost Sanitation Scheme

ദാരിദ്യ്ര നിര്‍മ്മാര്‍ജ്ജന - തൊഴില്‍ മന്ത്രാലയങ്ങള്‍, ഹഡ്കോ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ജലാധിഷ്ഠിതമാക്കിയുള്ള കക്കൂസ് നിര്‍മ്മാണത്തിലൂടെ തോട്ടികളെ വൃത്തിഹീനമായുള്ള ചുറ്റുപാടുകളില്‍ നിന്ന് മോചിപ്പിക്കുവാന്‍ കഴിയും. ഇതുകൂടാതെ, അടിസ്ഥാന ശുചീകരണപദ്ധതികള്‍ക്കായും ഹഡ്കോ സഹായം ലഭ്യമാക്കും

വല്മീകി മലിന്‍ ബസ്തി ആവാസ് യോജന (വാമ്പേ) Valmiki Malin Basti  Awas Yojna (VAMBAY)

 

2001 - ല്‍ നടപ്പില്‍ വന്ന ഈ പദ്ധതിയിലൂടെ നഗരങ്ങളിലെ ചേരിനിവാസികളെയും ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവരെയും പുനരധിവസിപ്പിക്കുകയും അതിലൂടെ നഗരങ്ങളെ ചേരിവിമുക്തമാക്കുകയും ചെയ്യുക എന്നതാണ് ഗവണ്‍മെന്‍റ് ലക്ഷ്യം വെയ്ക്കുന്നത്. .

കേന്ദ്ര - സംസ്ഥാന ഗവണ്മെന്‍റുകള്‍ 50:50 അനുപാതത്തില്‍ ചെലവുവഹിക്കുന്നു. വായ്പയ്ക്കൊപ്പം 1:1 അനുപാതത്തില്‍ സബ്സിഡിയും നല്‍കുന്നു.

പട്ടികജാതിക്കാര്‍ക്ക് വേണ്ടിയുള്ള ദേശീയ കമ്മീഷന്‍

National Commission for Scheduled Castes

കമ്മീഷന്‍റെ ഉത്തരവാദിത്തങ്ങളും അധികാരവും ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 338 - ലെ 5,8,9 ക്ളോസില്‍  പ്രതിപാദിച്ചിരിക്കുന്നു.

ക്ളോസ് (5) : ഇവ കമ്മീഷന്‍റെ കടമകളാണ്:-

(എ) ഭരണഘടനയോ മറ്റ് നിയമങ്ങളോ പട്ടികജാതിക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങളും സംരക്ഷണങ്ങളും കണ്ടെത്തുകയും നടപ്പില്‍ വരുത്തുന്നത് നിരീക്ഷിക്കുകയും ചെയ്യുക.

(ബി) പട്ടികജാതിക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട പരാതികളെക്കുറിച്ച് അന്വേഷിക്കുക

(സി) പട്ടികജാതിക്കാരുടെ സാമ്പത്തിക - സാമൂഹിക പുരോഗതിക്കു വേണ്ടിയുള്ള ആസൂത്രണത്തില്‍ പങ്കാളിയാവുകയും ഉപദേശം നല്‍കുകയും ചെയ്യുന്നതിനൊപ്പം അവരുടെ പുരോഗതി വിലയിരുത്തുകയും ചെയ്യുക.

(ഡി) രാഷ്ട്രപതിക്ക് കമ്മീഷന്‍റെ വാര്‍ഷികറിപ്പോര്‍ട്ടും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മറ്റ് റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കുക.

(ഇ) കമ്മീഷന്‍റെ ശുപാര്‍ശയിന്മേല്‍ കേന്ദ്ര - സംസ്ഥാന ഗവണ്മെന്‍റുകള്‍ പട്ടികജാതിക്കാരുടെ ഉന്നമനത്തിനും പുരോഗതിക്കും വേണ്ടിയുള്ള നടപടികള്‍ കൈക്കൊള്ളുക.

(എഫ്) പട്ടികജാതിക്കാരുടെ സംരക്ഷണം,  ക്ഷേമം,  പുരോഗതി എന്നിവ നിയമനിര്‍മ്മാണസഭയ്ക്ക് വിധേയമായി നിന്നുകൊണ്ട് നടപ്പിലാക്കുക.

ക്ളോസ് (8): ഉപ-വകുപ്പ് (എ )യില്‍ സൂചിപ്പിക്കപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിനിടയില്‍, അല്ലെങ്കില്‍ വകുപ്പ് (5) ന്‍റെ ഉപ-വകുപ്പ് (ബി) പ്രകാരമുള്ള ഏതെങ്കിലും പരാതിയെപ്പറ്റി അന്വേഷിക്കുമ്പോള്‍, താഴെ പറയുന്ന കാര്യങ്ങളില്‍ കമ്മീഷന് കേസ് കേള്‍ക്കുന്ന ഒരു സിവില്‍ കോടതിയുടെ എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കും.

(എ) ഇന്ത്യയിലെവിടെ താമസിക്കുന്ന വ്യക്തി ആയാലും അയാളെ വിളിച്ചുവരുത്തുവാനും ചോദ്യം ചെയ്യുവാനുമുള്ള അധികാരം

(ബി) രേഖകള്‍ കണ്ടെത്താനും ഹാജരാക്കാനും ആവശ്യപ്പെടാം

(സി) സാക്ഷ്യപത്രങ്ങളിന്മേല്‍ തെളിവെടുപ്പ് സ്വീകരിക്കല്‍

(ഡി) കോടതികളില്‍ നിന്നോ ഓഫീസുകളില്‍ നിന്നോ പൊതുരേഖകളോ പതിപ്പോ ആവശ്യപ്പെടാം.

(ഇ) സാക്ഷികള്‍, രേഖകള്‍ എന്നിവ നിരീക്ഷിക്കാന്‍ കമ്മീഷനുകളെ നിയോഗിക്കല്‍;

(എഫ്) നിയമപ്രകാരം രാഷ്ട്രപതിക്ക് തീരുമാനിക്കാവുന്ന എന്തുകാര്യവും;

ക്ളോസ് (9):- പട്ടികജാതിക്കാരെ ബാധിക്കുന്ന ഏത് പ്രത്യേക തീരുമാനങ്ങളിലും കേന്ദ്ര - സംസ്ഥാന ഗവണ്മെന്‍റുകള്‍ക്ക് കമ്മീഷന്‍റെ അഭിപ്രായം ആരായാം.

ദേശീയ പട്ടികജാതി/പട്ടിക വര്‍ഗ്ഗ സാമ്പത്തിക വികസന കോര്‍പ്പറേഷന്‍ (എന്‍.എസ്.എഫ്.ഡി.സി.)

National Scheduled Castes and Scheduled Tribes Finance and Development Corporation (NSFDC)

1989 ഫെബ്രുവരി 8 - നാണ് കമ്മീഷന്‍ രൂപമെടുത്തത്. ഒരു സമ്പൂര്‍ണ്ണ ഗവണ്‍മന്‍റ് കംപനിയായി 1956 ലെ  കമ്പനി നിയമത്തിലെ സെക്ഷന്‍ 25 പ്രകാരം രൂപംകൊണ്ടു.

ദാരിദ്യ്രരേഖയുടെ ഇരട്ടിയിലേറെ (ഡി.പി.എല്‍.) താഴെയുള്ളവരുടെ ശാക്തീകരണത്തിനായി സാമ്പത്തിക സഹായം, മറ്റു സൌകര്യങ്ങള്‍ എന്നിവ കമ്മീഷന്‍റെ ചുമതലയാണ്. സ്റ്റേറ്റ് ചാനലൈസിംഗ് ഏജന്‍സികള്‍ (എസ്.സി.എ.) വഴി പ്രത്യേകസംഘങ്ങളുടെ ആദായം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ക്ക് സാമ്പത്തികസഹായവും ഈ സ്ഥാപനം നല്‍കിവരുന്നു.

ഇതിനെ നയിക്കുന്ന 'ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍' കേന്ദ്ര ഗവണ്‍മെന്‍റ് പ്രതിനിധി, പട്ടിക ജാതി വികസന കോര്‍പ്പറേഷന്‍ പ്രതിനിധി, സാമ്പത്തിക സ്ഥാപനങ്ങള്‍, പട്ടികജാതിക്കാരുടെ അനൌദ്യോഗിക പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

ലക്ഷ്യം Objective

സാമ്പത്തിക ഭൌതികസൌകര്യങ്ങള്‍ മറ്റ് ഉറവിടങ്ങളില്‍ നിന്ന് കണ്ടെത്തി ഇരട്ടദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള പട്ടികജാതിക്കാരുടെ ഉന്നമനത്തിനായി ഉപയോഗിക്കുന്ന ഉന്നതസ്ഥാപനമാണ് എന്‍.എസ്.എഫ്.ഡി.സി.

ക്രെഡിറ്റ് അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ ഒറ്റനോട്ടത്തില്‍ CREDIT BASED SCHEMES AT A GLANCE

യൂണിറ്റ് വില & പലിശ ശതമാനം Unit Costs & Interest Rates

ക്രമ നമ്പര്‍

പദ്ധതി

യൂണിറ്റ് വില

(ലക്ഷത്തില്‍)

വാര്‍ഷിക പലിശ

എസ്.സി.എ.കള്‍

ഉപയോക്താക്കള്‍

 

(i)

നിശ്ചിതകാലവായ്പ (a)

രൂപ  5.00 വരെ

3%

6%

 

(ii)

നിശ്ചിതകാലവായ്പ (b)

രൂപ 5.00 ന് മുകളില്‍ രൂപ 10.00 വരെ

5%

8%

 

(iii)

നിശ്ചിതകാലവായ്പ (c)

രൂപ 10.00 ന് മുകളില്‍ & രൂപ  20 .00 വരെ

6%

9%

 

(iv)

നിശ്ചിതകാലവായ്പ (d)

Above Rs 20.00 & upto Rs 30.00

രൂപ 20.00 ന് മുകളില്‍ & രൂപ  30 .00 വരെ

7%

10%

 

(v)

മൈക്രോ ക്രെഡിറ്റ് ഫൈനാന്‍സ്

രൂപ  0.30 വരെ

2%

5%

 

(vi)

മഹിളാസമൃദ്ധി യോജന

രൂപ  0.30 വരെ

1%

4%

 

(vii)

മഹിള കിസാന്‍ യോജന

രൂപ  0.50 വരെ

2%

5%

 

(viii)

ശില്‍പി സമൃദ്ധി യോജന

രൂപ  0.50 വരെ

2%

5%

 

(ix)

വിദ്യാഭ്യാസ വായ്പ

രൂപ 10.00 വരെ (ഇന്ത്യ) & രൂപ  20 .00 വരെ (വിദേശം)

1.5%

4%*

 

*വനിതാ ഉപയോക്താക്കള്‍ക്ക് 0.5% റിബേറ്റ്

നൈപുണ്യ വികസന പരിശീലനപരിപാടി (സ്കില്‍ ഡെവലപ്മെന്റ് ട്രെയ്നിംഗ് പ്രോഗ്രാം) SKILL DEVELOPMENT TRAINING PROGRAMMES

 

1. വസ്ത്രനിര്‍മ്മാണം, കമ്പ്യൂട്ടര്‍, ഇലക്ട്രോണിക് എഞ്ചിനിയറിംഗ്, മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ്, ബി.പി.ഒ. കാള്‍സെന്‍ററുകള്‍, ഓട്ടോമൊബൈല്‍ റിപ്പയറിംഗ് തുടങ്ങിയ മേഖലകളില്‍ തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ക്ക് എസ്.സി.എ.കള്‍ വഴി എന്‍.എസ്.എഫ്.ഡി.സി. പരിശീലനം നല്‍കുന്നു.

2.    ഈ പരിപാടികള്‍ സംഘടിപ്പിക്കുന്നത് സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴിയാണ്. ട്രെയിനികള്‍ക്ക് സ്റ്റൈപ്പന്‍റായി 500 രൂപ പ്രതിമാസം നല്‍കുന്നു. 2009 മുതല്‍ സ്റ്റൈപ്പന്‍റ് 1000 രൂപ ആയി ഉയര്‍ത്തിയിട്ടുണ്ട്.

3. ഉപയോക്താക്കള്‍ക്ക് ജോലി ലഭിക്കുവാനോ അല്ലെങ്കില്‍ സ്വന്തം സംരംഭങ്ങള്‍ക്കോ സഹായം സ്റ്റേറ്റ് ചാനലൈസിംഗ് ഏജന്‍സികള്‍ വഴി നല്‍കുന്നു.

പട്ടികജാതിക്ഷേമം – വകുപ്പിനെക്കുറിച്ച്

പട്ടികജാതിവിഭാഗങ്ങളുടെ താല്പര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനുള്ള നോഡല്‍ മന്ത്രാലയമാണ് സാമൂഹികനീതിയും ശാക്തീകരണവും എന്ന മന്ത്രാലയം. പട്ടികജാതി0വിഭാഗങ്ങളുടെ താത്പര്യം സംരക്ഷിക്കുക എന്നതിന്‍റെ പ്രാഥമികചുമതല അവരവരുടെ പ്രവര്‍ത്തനമേഖലകളില്‍ കേന്ദ്ര

മന്ത്രാലയങ്ങളുടേയും സംസ്ഥാനസര്‍ക്കാരുകളുടേയും ആണെങ്കില്‍ കൂടി, ഓരോ ആവശ്യങ്ങള്‍ക്കുമായി പ്രത്യേകം രൂപകല്‍പന ചെയ്യപ്പെട്ട പദ്ധതികളിലൂടെ നിര്‍ണ്ണായകമേഖലകളില്‍ ഇടപെട്ടുകൊണ്ട് ഈ മന്ത്രാലയം അവരുടെ ശ്രമങ്ങള്‍ക്ക് പൂരകമാകുന്നു. കേന്ദ്രമന്ത്രാലയങ്ങളും സംസ്ഥാനസര്‍ക്കാരുകളും പട്ടികജാതിവിഭാഗങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനും നടത്തുന്ന ശ്രമങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുന്നു.

പട്ടികജാതിവിഭാഗങ്ങളുടെ വികസനബ്യൂറോയ്ക്ക് കീഴില്‍,  മന്ത്രാലയം ഷെഡ്യൂള്‍ഡ് കാസ്റ്റ് സബ്-പ്ലാന്‍ (എസ്‌സി‌എസ്‌പി) നടപ്പിലാക്കുന്നു, ഇത് പട്ടികജാതിവിഭാഗങ്ങളുടെ നേട്ടത്തിനായി വികസനത്തിന്‍റെ എല്ലാ മേഖലകളില്‍ നിന്നും ലക്ഷ്യമാകുന്ന സാംപത്തികവും ഭൌതികവുമായ നേട്ടങ്ങള്‍  എത്തിച്ചേരുന്നു എന്നുറപ്പാക്കുന്നതിനായുള്ള ഉപായമാണ്. ഇതനുസരിച്ച്, സംസ്ഥാനങ്ങളും/കേന്ദ്രഭരണപ്രദേശങ്ങളും അവരുടെ വാര്‍ഷിക പ്ലാനിന്‍റെ ഭാഗമായി  വിഭവശേഷി നീക്കിവെച്ചുകൊണ്ട് സ്പെഷ്യല്‍ കോമ്പോണന്‍റ് പ്ലാന്‍ (എസ്‌സി‌പി) നടപ്പിലാക്കേണ്ടത് ആവശ്യമാണ്. നിലവില്‍ ഗണ്യമായ പട്ടികജാതി ജനസംഖ്യയുള്ള 27 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ സ്പെഷ്യല്‍ കോമ്പോണന്‍റ് പ്ലാന്‍ (എസ്‌സി‌പി) നടപ്പിലാക്കിവരുന്നു.

പട്ടികജാതിവിഭാഗങ്ങളുടെ പുരോഗതിക്കായുള്ള മറ്റൊരു നയമാണ് സ്പെഷ്യല്‍ കോമ്പോണന്‍റ് പ്ലാനിനുള്ള പ്രത്യേക കേന്ദ്രസഹായം. ഇതില്‍ സസ്ഥാനത്തെ/കേന്ദ്രഭരണ പ്രദേശത്തെ എസ്‌സി ജനസംഖ്യ, സംസ്ഥാനത്തെ/കേന്ദ്രഭരണ പ്രദേശത്തെ കുടുംബങ്ങളിലെ ദാരിദ്ര്യം മറികടക്കുവാന്‍ സംസ്ഥാന/കേന്ദ്രഭ്രരണ പ്രദേശങ്ങള്‍ കൊണ്ടുവന്നിട്ടുള്ള പ്ലാനുകളില്‍ വരുന്ന പ്രദേശങ്ങളിലെ പട്ടികജാതി - പട്ടികവര്‍ഗകുടുംബങ്ങളുടെ ആനുപാതികമായ പിന്നാക്കാവസ്ഥ, സസ്ഥാനത്തെ/കേന്ദ്രഭരണ പ്രദേശത്തെ എസ്‌സി ജനസംഖ്യാ ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ വാര്‍ഷികപദ്ധതിയില്‍  എസ്‌സി‌പി ക്കുള്ള ശതമാനം പോലുള്ള ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇത് നല്‍കുക.

മന്ത്രാലയത്തിനുകീഴില്‍ രൂപീകരിച്ചിട്ടുള്ള ദേശീയ പട്ടികജാതി ഫിനാന്‍സ് ആന്‍ഡ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (എന്‍‌എസ്‌എഫ്‌ഡി‌സി)  വരുമാനം നേടുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി പട്ടികജാതിയില്‍പ്പെട്ടവരും ഇരട്ട ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുമായ വ്യക്തികള്‍ക്ക് (നിലവില്‍ ഇത് ഗ്രാമ പ്രദേശങ്ങളില്‍ 40,000/- രൂപയും നഗര പ്രദേശങ്ങളില്‍ 55,000 രൂപയുമാണ്) വായ്പ നല്‍കിവരുന്നു.

ഈ മന്ത്രാലയത്തിനുകീഴിലുള്ള മറ്റൊരു കോര്‍പ്പറേഷന്‍ ആയ ദേശീയ സഫായി കര്‍മചാരി ഫിനാന്‍സ് ആന്‍റ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (എന്‍‌എസ്‌കെ‌എഫ്‌ഡി‌സി) അതിന്‍റെ ഗുണഭോക്താക്കള്‍ക്ക്, അതായത്, തൂപ്പുകാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും, സംസ്ഥാന ചാനലിംഗ് ഏജന്‍സികള്‍ മുഖേന വരുമാനം ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക-സാമ്പത്തിക പുരോഗതിക്കുമായി വായ്പാ സൌകര്യങ്ങള്‍ നല്‍കിവരുന്നു.

പട്ടികജാതിവിഭാഗങ്ങളുടെ പൌരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി മന്ത്രാലയം രണ്ട് നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.  പൌരാവകാശ സംരക്ഷണ നിയമം, 1955,

പട്ടികജാതി-പട്ടികവര്‍ഗം (അതിക്രമങ്ങള്‍ തടയല്‍ നിയമം) 1989 എന്നിവയാണവ.

പട്ടികജാതിവിഭാഗങ്ങളുടെ പുരോഗതിയുമായി ബന്ധപ്പെട്ട് മന്ത്രാലയം താഴെപ്പറയുന്ന പ്രധാനവിഷയങ്ങള്‍ കൂടി കൈകാര്യം ചെയ്യുന്നുണ്ട്:

20 ഇന പരിപാടിയിലെ ഇനം 11(A) യുടെ നിരീക്ഷണം - പട്ടിക ജാതിക്കാര്‍ക്ക് നീതി.

സ്വകാര്യമേഖലയില്‍ പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും സംവരണം അടക്കമുള്ള സ്വീകാര്യമായ നടപടികള്‍.

അവസാനം പരിഷ്കരിച്ചത് : 1/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate