പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലെ പഠനത്തിന് പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പുകള്‍ നല്കുന്നതിനുള്ള പദ്ധതി
ലക്ഷ്യം
മെട്രിക്കുലേഷനുശേഷം അല്ലെങ്കില്‍ സെക്കന്‍ഡറിതലത്തിലുള്ള പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പഠനം പൂര്‍ത്തിയാക്കുന്നതിന് വേണ്ട സാമ്പത്തികസഹായം ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
വ്യാപ്തി
ഈ സ്കോളര്‍ഷിപ്പുകള്‍ ഇന്ത്യയിലെ പഠനങ്ങള്‍ക്ക് മാത്രമേ നല്‍കുകയുള്ളൂ. വിദ്യാര്‍ത്ഥി സ്ഥിരമായി താമസിക്കുന്ന സംസ്ഥാന/ കേന്ദ്ര ഭരണപ്രദേശസര്‍ക്കാരുകളായിരിക്കും അപേക്ഷകര്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കുക.
യോഗ്യതാസംബന്ധമായ വ്യവസ്ഥകള്‍
- ഇന്ത്യയിലെ പൌരന്മാര്‍ക്ക് സ്കോളര്‍ഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്
- അംഗീകൃതസ്ഥാപനങ്ങളിലുള്ള എല്ലാ അംഗീകൃത പോസ്റ്റ് മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ പോസ്റ്റ് സെക്കണ്ടറി കോഴ്സുകളിലും പഠിക്കുന്നവര്‍ക്കായിരിക്കും സ്കോളര്‍ഷിപ്പ് നല്‍കുക. എന്നാല്‍ താഴെപ്പറയുന്ന ഇവയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു.
“എയര്‍ക്രാഫ്റ്റ് മെയിന്‍റനന്‍സ് എന്‍ജിനീയേഴ്സ് കോഴ്സുകള്‍, പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് കോഴ്സുകള്‍, ഡഫറിന്‍ ഷിപ്പിലെ (ഇപ്പോള്‍ രാജേന്ദ്ര) ട്രെയിനിങ് കോഴ്സുകള്‍, ഡെറാഡൂണ്‍ മിലിട്ടറി കോളജിലെ ട്രെയിനിങ് കോഴ്സുകള്‍, അഖിലേന്ത്യ തലത്തിലും സംസ്ഥാന തലങ്ങളിലുമുള്ള പ്രി എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററുകളിലെ കോഴ്സുകള്‍ എന്നിവയ്ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നതല്ല.”
- അപേക്ഷകന്‍ സ്ഥിരമായി വസിക്കുന്ന സംസ്ഥാനത്ത്/ കേന്ദ്ര ഭരണപ്രദേശത്ത് ഉള്ള നിര്‍ദിഷ്ട പട്ടികജാതി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കു മാത്രമായിരിക്കും അപേക്ഷിക്കാന്‍ കഴിയുക. മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ ഹയര്‍ സെക്കണ്ടറി അല്ലെങ്കില്‍ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയോ സെക്കണ്ടറി എഡ്യൂക്കേഷന്‍ ബോര്‍ഡോ നടത്തുന്ന ഏതെങ്കിലും ഹയര്‍ പരീക്ഷ പാസായവര്‍ക്കു മാത്രമെ അപേക്ഷിക്കാനാവൂ.
- ഏതെങ്കിലും കോഴ്സിന്‍റെ ഒരു ഘട്ടം വിജയിച്ചശേഷം മറ്റൊരു വിഷയത്തില്‍ അതേ ഘട്ടം പഠിക്കുന്നവര്‍ക്ക് സ്കോളര്‍ഷിപ്പിന് യോഗ്യതയുണ്ടായിരിക്കുന്നതല്ല. ഉദാഹരണത്തിന്, ബി എയ്ക്കുശേഷം ബി കോം, അല്ലെങ്കില്‍ മറ്റേതെങ്കിലും വിഷയത്തിലുള്ള എം എ.
- പ്രൊഫഷണല്‍ തലത്തിലുള്ള ഏതെങ്കിലും വിദ്യാഭ്യാസ കോഴ്സ് ഉദാഹരണത്തിന് ബി ടി/ ബി എഡിനുശേഷം എല്‍എല്‍ ബി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരിക്കില്ല. 1980-81 വിദ്യാഭ്യാസവര്‍ഷം മുതല്‍ രണ്ട് പ്രൊഫഷണല്‍ കോഴ്സുകളിലുള്ള പഠനം അനുവദിച്ചിട്ടുണ്ട്.
- ഹയര്‍ സെക്കണ്ടറി സ്കൂള്‍ കോഴ്സുകളിലെ പതിനൊന്നാം ക്ളാസിലും മള്‍ട്ടിപര്‍പ്പസ് ഹൈസ്കൂളിലെ പന്ത്രണ്ടാം ക്ളാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരിക്കില്ല. ഇവ തുടര്‍ച്ചയായ സ്കൂള്‍ കോഴ്സുകളായതുകൊണ്ടാണിത്. എന്നാല്‍ അത്തരം കോഴ്സുകളിലെ പത്താം ക്ളാസ് പരീക്ഷയെ മെട്രിക്കുലേഷനു തുല്യമായി പരിഗണിക്കുകയും പത്താം ക്ളാസ് പരീക്ഷ പാസായി മറ്റു കോഴ്സുകളില്‍ ചേരുന്നവരെ പോസ്റ്റ് മെട്രിക് വിദ്യാര്‍ത്ഥികളായി കണക്കാക്കും. അവര്‍ക്ക് സ്കോളര്‍ഷിപ്പ് വാങ്ങാന്‍ അര്‍ഹതയുണ്ടായിരിക്കും.
- കോഴ്സിന്‍റെ കാലത്ത് പ്രാക്ടീസ് ചെയ്യാന്‍ അനുവാദമില്ലെങ്കില്‍ മെഡിസിനിലെ ബിരുദാനന്തരവിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.
- ആര്‍ട്സ്/ സയന്‍സ്/ കോമേഴ്സ് എന്നീ വിഭാഗങ്ങളിലെ അണ്ടര്‍ ഗ്രാജ്വേറ്റ്/ പോസ്റ്റ് ഗ്രാജ്വേറ്റ് പരീക്ഷകള്‍ പാസാകുകയോ തോല്‍ക്കുകയോ ചെയ്തശേഷം ഏതെങ്കിലും അംഗീകൃത പ്രൊഫഷണല്‍ അല്ലെങ്കില്‍ ടെക്നിക്കല്‍ സര്‍ട്ടിഫിക്കറ്റ്/ ഡിപ്ളോമ/ ഡിഗ്രി കോഴ്സുകളില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മറ്റേതെങ്കിലും തരത്തില്‍ യോഗ്യതയുണ്ടെങ്കില്‍ അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതാണ്. എന്നാല്‍ ഗ്രൂപ്പ് ഐ യിലെ കോഴ്സുകള്‍ ഒഴികെയുള്ളവയില്‍ തുടര്‍ന്ന് തോല്‍ക്കുന്നത് അംഗീകരിക്കുന്നതല്ല.
- കറസ്പോണ്ടന്‍സ് കോഴ്സുകളിലൂടെ തങ്ങളുടെ വിദ്യാഭ്യാസം തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്കും അര്‍ഹതയുണ്ടായിരിക്കുന്നതാണ്. ഡിസ്റ്റന്‍റ്, കണ്ടിന്യൂയിങ് വിദ്യാഭ്യാസമാണ് കറസ്പോണ്ടന്‍സ് എന്ന വാക്കില്‍ ഉള്‍ക്കൊള്ളുന്നത്.
- ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെയും അവരുടെ മാതാപിതാക്കളുടെയും/ രക്ഷിതാക്കളുടെയും ഒരുമിച്ചുള്ള വരുമാനം നിര്‍ദിഷ്ട വരുമാനത്തിന്‍റെ പരിധിക്കപ്പുറം പോകുന്നില്ലെങ്കില്‍ അവര്‍ക്കും പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. തിരിച്ചുകിട്ടാത്തതും എന്നാല്‍ നിര്‍ബന്ധമായി അടയ്ക്കേണ്ടതുമായ ഫീസുകള്‍ റിഇംബേഴ്സ് ചെയ്യുന്ന പരിധിവരെയാണിത്.
- ഒരേ മാതാപിതാക്കളുടെ/ രക്ഷിതാക്കളുടെ എല്ലാ കുട്ടികള്‍ക്കും സ്കീമിന്‍റെ ആനുകൂല്യങ്ങള്‍ വാങ്ങാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതാണ്.
- ഈ സ്കീം പ്രകാരം സ്കോളര്‍ഷിപ്പ് വാങ്ങുന്നവര്‍ മറ്റേതെങ്കിലും സ്കോളര്‍ഷിപ്പോ/ സ്റ്റൈപ്പന്‍റോ വാങ്ങാന്‍ പാടുള്ളതല്ല. ഏതെങ്കിലും സ്കോളര്‍ഷിപ്പോ/ സ്റ്റൈപ്പന്‍റോ ലഭിച്ചാല്‍ ഇവയില്‍നിന്ന് തനിക്ക് പ്രയോജനകരമായത് ഏതെന്ന് കണ്ടെത്തി സ്വയം തെരഞ്ഞെടുപ്പ് നടത്തേണ്ടതും തെരഞ്ഞെടുത്ത സ്കോളര്‍ഷിപ്പ്/ സ്റ്റൈപ്പന്‍റ് എന്നിവയെക്കുറിച്ച് സ്ഥാപനത്തിന്‍റെ മേധാവി വഴി ഇത് ലഭ്യമാക്കുന്ന കേന്ദ്രത്തെ അറിയിക്കേണ്ടേതുമാണ്. ഈ സ്കീം പ്രകാരമുള്ള സ്കോളര്‍ഷിപ്പുകള്‍ മറ്റൊരു സ്കോളര്‍ഷിപ്പോ/ സ്റ്റൈപ്പന്‍റോ വാങ്ങുന്ന തീയതിമുതല്‍ നല്‍കുന്നതല്ല. എന്നാല്‍ സ്കീം പ്രകാരം വാങ്ങുന്ന സ്കോളര്‍ഷിപ്പിന് പുറമെ പുസ്തകങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനും താമസസൌകര്യം സംബന്ധിച്ച ചെലവുകള്‍ വഹിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍നിന്നോ മറ്റേതെങ്കിലും ഉറവിടത്തില്‍നിന്നോ സൌജന്യതാമസമോ അല്ലെങ്കില്‍ ഗ്രാന്റ് അല്ലെങ്കില്‍ അഡ്ഹോക്ക് സാമ്പത്തികസഹായമോ സ്വീകരിക്കാവുന്നതാണ്.
- കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ ഏതെങ്കിലും പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്‍ററുകളില്‍ കോച്ചിങ് നേടുമ്പോള്‍ സ്കോളര്‍ഷിപ്പ് വാങ്ങുന്നവര്‍ക്ക് ആ കോച്ചിങ് പ്രോഗ്രാമിന്‍റെ കാലയളവില്‍ കോച്ചിങ് സ്കീം പ്രകാരമുള്ള സ്റ്റൈപ്പന്‍റിന് അര്‍ഹതയുണ്ടായിരിക്കുകയില്ല.
കുറിപ്പ് 1: അംഗീകൃതസ്ഥാപനങ്ങളിലെ എല്ലാ അംഗീകൃത പോസ്റ്റ് മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ പോസ്റ്റ് സെക്കണ്ടറി കോഴ്സുകളുടെ പഠനത്തിനും സ്കോളര്‍ഷിപ്പ് നല്‍കുമെന്ന് ഈ സ്കീമിലെ യോഗ്യതാ വ്യവസ്ഥകളില്‍ സൂചിപ്പിച്ചിട്ടുള്ള കോഴ്സുകളുടെ ഗ്രൂപ്പുകള്‍ (ഒന്നു മുതല്‍ നാലുവരെ) വിവരിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്, അല്ലാതെ സമ്പൂര്‍ണമായി ഉള്‍ക്കൊള്ളുന്നതല്ല. കോഴ്സുകളെ അവയുടെ തലങ്ങളനുസരിച്ച് അനുയോജ്യമായ രീതിയില്‍ ഗ്രൂപ്പ് തിരിക്കാന്‍ ഈ മന്ത്രാലയത്തിന്‍റെ No.11017/13/88-Sch.Cell, dated 3.8.1989 കത്തുപ്രകാരം അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലെ ഭരണകൂടങ്ങള്‍ക്കും അധികാരമുണ്ടായിരിക്കുന്നതാണ്..
മീന്‍സ് ടെസ്റ്റ്
മാതാപിതാക്കളുടെ/ രക്ഷിതാക്കളുടെ എല്ലാത്തരം സ്രോതസുകളില്‍നിന്നുമുള്ള പ്രതിവര്‍ഷ വരുമാനം രൂപ 2,00,000/- യില്‍ (രണ്ടുലക്ഷം രൂപ മാത്രം) കവിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നതാണ്.
കുറിപ്പ് 1: മാതാപിതാക്കള്‍ (വിവാഹിതരും തൊഴില്‍രഹിതരുമായ പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഭര്‍ത്താവ്) ജീവിച്ചിരിക്കുന്നിടത്തോളം കാലം മാതാപിതാക്കളുടെ/ ഭര്‍ത്താവിന്‍റെ എല്ലാ സ്രോതസുകളില്‍നിന്നുമുള്ള വരുമാനമായിരിക്കും കണക്കിലെടുക്കുക. ജോലിയുണ്ടായാല്‍പോലും മറ്റേതെങ്കിലും അംഗത്തിന്‍റെ വരുമാനം ഇതില്‍ ഉള്‍പ്പെടുത്തുന്നതല്ല. വരുമാനം സംബന്ധിച്ച സത്യപ്രസ്താവന നടത്തുന്ന ഫോമില്‍ ഇതിന്‍റെ അടിസ്ഥാനത്തിലാണ് വരുമാനം രേഖപ്പെടുത്തേണ്ടത്. മാതാപിതാക്കള്‍ (വിവാഹിതരും എന്നാല്‍ തൊഴില്‍രഹിതരുമായ പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഭര്‍ത്താവ്) മരിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥിയെ പഠനത്തില്‍ സഹായിക്കുന്ന രക്ഷിതാവിന്‍റെ വരുമാനമായിരിക്കും പരിഗണിക്കുക. ജോലി ചെയ്യുന്ന മാതാപിതാക്കളില്‍ ഒരാള്‍ നിര്‍ഭാഗ്യകരമായി മരിക്കുകയാണെങ്കില്‍ മാതാപിതാക്കളുടെ വരുമാനം നിലയ്ക്കുന്ന സാഹചര്യമുണ്ടാകുകയും തല്‍ഫലമായി സ്കീമിന്‍റെ വരുമാന പരിധിക്ക് കീഴില്‍ വരികയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മറ്റു യോഗ്യതാ മാനദണ്ഡങ്ങള്‍ പൂര്‍ത്തികരിക്കുന്നതിന് വിധേയമായി ആ ദാരുണസംഭവം ഉണ്ടായ മാസം മുതല്‍ സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്. അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി കഴിഞ്ഞാല്‍പ്പോലും ഇത്തരം വിദ്യാര്‍ത്ഥികളില്‍നിന്നുള്ള അപേക്ഷകള്‍ കാരുണ്യപൂര്‍വമുള്ള സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ പരിഗണിക്കുന്നതായിരിക്കും.
കുറിപ്പ് 2: വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ക്ക് ലഭിക്കുന്ന ഹൌസ് റെന്‍റ് അലവന്‍സിനെ ഇന്‍കം ടാക്സ് കണക്കൂകൂട്ടുമ്പോള്‍ ഒഴിവാക്കപ്പെടാന്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍ വരുമാനം കണക്കാക്കുമ്പോള്‍ ഒഴിവാക്കുന്നതായിരിക്കും.
കുറിപ്പ് 3: ഒന്നിലധികം വര്‍ഷം തുടരുന്ന കോഴ്സുകളിലാണെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ഒരിക്കല്‍ മാത്രമെ പരിഗണിക്കുകയുള്ളൂ, അതായത് പ്രവേശനസമയത്ത് മാത്രം.
കുറിപ്പ് 4: 2009 ഒക്ടോബര്‍ വരെയുള്ള വ്യവസായതൊഴിലാളികളുടെ ഉപഭോക്തൃ വിലസൂചിക കണക്കിലെടുത്തുകൊണ്ട് പുതുക്കിയ വരുമാന പരിധി വീണ്ടും ഉയര്‍ത്തിയിട്ടുണ്ട്. വരുമാന പരിധി ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും പുതുക്കി നിശ്ചയിക്കുന്നതാണ്. പുതുക്കുന്നതിന് ശേഷമുള്ള വര്‍ഷത്തെ ഒക്ടോബര്‍ മാസത്തിലെ വ്യവസായ തൊഴിലാളികളുടെ ഉപഭോക്തൃവിലസൂചികയുമായി ബന്ധിപ്പിച്ചായിരിക്കും ഇത്. ഈ പുതുക്കല്‍ ഏപ്രില്‍ മുതല്‍ പ്രാബല്യത്തിലാകുന്നതുമായിരിക്കും.
സ്കോളര്‍ഷിപ്പ് തുക
കോഴ്സിന്‍റെ മുഴുവന്‍ കാലത്തേക്കുള്ള സ്കോളര്‍ഷിപ്പ് തുകയില്‍ താഴെപ്പറയുന്ന വിഭാഗങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കും:-
- മെയിന്‍റനന്‍സ് അലവന്‍സ്,
- നിര്‍ബന്ധിതവും തിരിച്ചുകിട്ടാത്തതുമായ ഫീസിന്‍റെ റീഇംബേഴ്സ്മെന്‍റ്,
- സ്റ്റഡി ടൂര്‍ ചാര്‍ജുകള്‍,
- ഗവേഷണവിദ്യാര്‍ത്ഥികള്‍ക്ക് പ്രബന്ധം ടൈപ്പ് ചെയ്യാനുള്ള/ പ്രിന്‍് ചെയ്യാനുള്ള ചാര്‍ജുകള്‍,
- കറസ്പോണ്ടന്‍സ് കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ബുക്ക് അലവന്‍സ്,
- നിര്‍ദിഷ്ട കോഴ്സുകള്‍ക്കുള്ള ബുക്ക്ബാങ്ക് സംവിധാനം
- വൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സിന്‍റെ പൂര്‍ണ കാലാവധിവരെ ഉള്ള അഡീഷണല്‍ അലവന്‍സ്
ഇതിന്‍റെ വിശദാംശങ്ങള്‍ താഴെക്കൊടുത്തിരിക്കുന്നു:
(i) മെയിന്‍റനന്‍സ് അലവന്‍സ്
ഗ്രൂപ്പുകള്‍
|
മെയിന്‍റനന്‍സ് അലവന്‍സിന്‍റെ നിരക്ക് (പ്രതിമാസം രൂപയില്‍)
|
ഹോസ്റ്റലില്‍ തങ്ങുന്നവര്‍ക്ക്
|
ദിവസേന വരുന്നവര്‍ക്ക്
|
ഗ്രൂപ്പ് I
(i) മെഡിസിനില്‍ (അലോപ്പതി, ഇന്ത്യന്‍, മറ്റ് അംഗീകൃത ചികിത്സാരീതികള്‍) ബിരുദാനന്തരബിരുദം, എന്‍ജിനീയറിങ്, ടെക്നോളജി, പ്ളാനിങ്, ആര്‍ക്കിടെക്ചര്‍, ഡിസൈന്‍, ഫാഷന്‍ ടെക്നോളജി, കൃഷി, വെറ്ററിനറിയും അനുബന്ധ ശാസ്ത്രങ്ങളും, മാനേജ്മെന്‍റ്, ബിസിനസ് ഫിനാന്‍സ്, അഡ്മിനിസ്ട്രേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ്/ ആപ്ളിക്കേഷന്‍സ് (ii) കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് (ഹെലികോപ്റ്റര്‍ പൈലറ്റ്, മള്‍ട്ടി എന്‍ജിന്‍ റേറ്റിങ് ഉള്‍പ്പെടെ) കോഴ്സ് (iii) മാനേജ്മെന്‍റിലും മെഡിസിനിലുമുള്ള വിവിധ ബ്രാഞ്ചുകളുടെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ കോഴ്സുകള്‍ (iv) സിഎ/ ഐ സി ഡബ്ളിയു എ/ സി എസ്/ ഐ സി എഫ് എ മുതലായവ (v) എം ഫില്‍, പി എച്ച്ഡി,പോസ്റ്റ് ഡോക്റ്ററല്‍ പ്രോഗ്രാമുകള്‍ (ഡി ലിറ്റ്, ഡി എസ് സി മുതലായവ), ഗ്രൂപ്പ് I, ഗ്രൂപ്പ് II & ഗ്രൂപ്പ് III കോഴ്സുകള്‍ (vi) എല്‍ എല്‍ എം
|
1200
|
550
|
ഗ്രൂപ്പ് II
(i) പ്രവേശനത്തിന് സീനിയര്‍ സെക്കണ്ടറി (പ്ളസ് ടു) കുറഞ്ഞ യോഗ്യതയായ ഫാര്‍മസി (ബി ഫാം), നഴ്സിങ് (ബി നേഴ്സിങ്), എല്‍ എല്‍ ബി, ബി എഫ് എസ് പോലുള്ള മേഖലയിലെ പ്രൊഫഷണല്‍ ഡിഗ്രി, ഡിപ്ളോമ, സര്‍്ട്ടിഫിക്കറ്റ് കോഴ്സുകള്‍, റിഹാബിലിറ്റേഷന്‍, ഡയോഗ്നിസ്റ്റിക്സ് പോലുള്ള മറ്റു പാരാ മെഡിക്കല്‍ ബ്രാഞ്ചുകള്‍, മാസ് കമ്മ്യൂണിക്കേഷന്‍, ഹോട്ടല്‍ ആന്‍റ് കേറ്ററിങ്, ട്രാവല്‍/ ടൂറിസം/ ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ്, ഇന്റീരിയര്‍ ഡെക്കറേഷന്‍, ന്യൂട്രീഷ്യന്‍ ആന്‍റ് ഡയറ്ററ്റിക്സ്, കമേര്‍്ഷ്യല്‍ ആര്‍ട്ട്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഉദാ: ബാങ്കിങ്, ഇന്‍ഷ്വറന്‍സ്, ടാക്സേഷന്‍ മുതലായവ) (ii) ഗ്രൂപ്പ് I ല്‍ ഉള്‍പ്പെടാത്ത പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകള്‍. ഉദാ: എം എ/ എം എസ് സി/ എം കോം/ എം എഡ്/ എം ഫാം മുതലായവ
|
820
|
530
|
ഗ്രൂപ്പ് III
ഗ്രൂപ്പ് I ലും ഗ്രൂപ്പ് II ലും ഉള്‍പ്പെടാത്ത ഗ്രാജ്വേറ്റ് ഡിഗ്രിയിലേക്ക് നയിക്കുന്ന മറ്റു കോഴ്സുകള്‍ ഉദാ: ബി എ/ ബിഎസ് സി/ ബികോം മുതലായവ.
|
570
|
300
|
ഗ്രൂപ്പ് IV
ഹൈസ്കൂള്‍ വിദ്യാഭ്യാസം (ക്ളാസ് X ) പ്രവേശന യോഗ്യതയായ എല്ലാ പോസ്റ്റ് മെട്രിക്കുലേഷന്‍ ലെവല്‍ നോണ്‍ ഡിഗ്രി കോഴ്സുകള്‍. ഉദാ. സീനിയര്‍ സെക്കണ്ടറി സര്‍ട്ടിഫിക്കറ്റ് (ക്ളാസ് XI, ക്ളാസ് XII )- ജനറല്‍, വൊക്കേഷണല്‍ സ്ട്രീമിലുള്ളത്, ഐ ടി ഐ കോഴ്സുകള്‍, പോളിടെക്നിക്കുകളിലെ മൂന്നു വര്‍ഷം നീളുന്ന ഡിപ്ളോമ കോഴ്സുകള്‍ മുതലായവ.
|
380
|
230
|
കുറിപ്പ് 1: കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ് (സി പി എല്‍)
കമേര്‍ഷ്യല്‍ ഹെലികോപ്റ്റര്‍ പൈലറ്റ് ലൈസന്‍സ് സി പി എല്‍ കോഴ്സുകളില്‍് ഉള്‍പ്പെടുന്നു. സി പി എല്‍ കോഴ്സിനോടൊപ്പമുള്ള മള്‍ട്ടി എന്‍ജിന്‍ റേറ്റിങ് ട്രെയിനിങ്ങിനുവേണ്ടി സ്കോളര്‍ഷിപ്പു കിട്ടിയിട്ടുണ്ടെങ്കില്‍പോലും എ-320 ലും സമാനമായ മറ്റു വിമാനങ്ങളിലുമുള്ള മള്‍ട്ടി എന്‍ജിന്‍ റേറ്റിങ് ട്രെയിനിങ്ങും ഇതില്‍ ഉള്‍ക്കൊള്ളുന്നു. സി പി എല്ലിന് പ്രതിവര്‍ഷം നല്‍കുന്ന സ്കോളര്‍ഷിപ്പുകള്‍ അമ്പതായിരിക്കും. ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളില്‍നിന്നും സംസ്ഥാനങ്ങളില്‍/ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും ലഭിക്കുന്ന അപേക്ഷകള്‍ സ്കീം പ്രകാരമുള്ള സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്. അതിനുശേഷം സി പി എല്‍ ട്രെയിനിങ്ങിന് യോഗ്യരായ അപേക്ഷകരുടെ നമ്പറുകള്‍ പേരുകള്‍ക്കൊപ്പം ഓരോ സാമ്പത്തികവര്‍ഷവും സോഷ്യല്‍ ജസ്റ്റിസ് ആന്‍റ് എംപവര്‍മെന്‍റ് മന്ത്രാലയത്തിന് ശുപാര്‍ശ ചെയ്യുന്നതായിരിക്കും. (അപേക്ഷകര്‍ മന്ത്രാലയത്തിന് നേരിട്ട് അയക്കേണ്ടതില്ല). ഈ വിവരം ലഭിച്ചുകഴിഞ്ഞാല്‍ സോഷ്യല്‍ ജസ്റ്റിസ് ആന്‍റ് എംപവര്‍മെന്‍റ് മന്ത്രാലയം ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്കും / കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ആദ്യംവരുന്നവര്‍ക്ക് ആദ്യം എന്ന മുന്‍ഗണനാക്രമത്തില്‍ രാജ്യമെമ്പാടുമായി പരമാവധി 50 സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നതായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് ഗ്രൂപ്പ് ക കോഴ്സുകള്‍ക്ക് ബാധകമായ വിധത്തില്‍ (അതായത് ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്ക് പ്രതിമാസം 1200 രൂപയും ദിവസേന വരുന്നവര്‍ക്ക് പ്രതിമാസം 550 രൂപയും വീതം) മെയിന്‍റനന്‍സ് അലവന്‍സ് നല്‍കുന്നതായിരിക്കും. ഇതിനുപുറമെ ഫ്ളൈറ്റ് ചാര്‍ജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ നിര്‍ബന്ധഫീസുകളും ഫീസായി ലഭ്യമാക്കുന്നതാണ്.
കുറിപ്പ് 2: പൊതുവായ താമസമന്ദിരവും പൊതുവായ ഭക്ഷണശാലയുമുള്ളതും വിദ്യാഭ്യാസസ്ഥാപന അധികൃതരുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തപ്പെടുന്നതുമായ സ്ഥാപനത്തെയാണ് ഹോസ്റ്റല്‍ എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. കോളജ് ഹോസ്റ്റലില്‍ താമസസൌകര്യം ഏര്‍പ്പെടുത്താന്‍ കോളജ് അധികൃതര്‍ക്ക് കഴിയാതെ വരികയാണെങ്കില്‍ ഈ സ്കീമിന്‍റെ ആവശ്യത്തിലേക്കായി മറ്റൊരു അംഗീകൃത താമസസൌകര്യം ഹോസ്റ്റലായി കണക്കാക്കുന്നതാണ്. യൂണിവേഴ്സിറ്റിക്ക് ഇതുസംബന്ധമായി ഏതെങ്കിലും വകുപ്പോ ചട്ടങ്ങളോ ഉണ്ടെങ്കില്‍ അതിന്‍റെ അടിസ്ഥാനത്തില്‍ സ്ഥാപനമേധാവി യോഗ്യമായ പരിശോധന നടത്തി ഈ സ്ഥലം അംഗീകരിച്ചിരിക്കേണ്ടതാണ്. ഇത്തരം കേസുകളില്‍, കോളജ് ഹോസ്റ്റലില്‍ താമസസൌകര്യമൊരുക്കാന്‍ കഴിയാത്തതിനാല്‍ അംഗീകൃതമായൊരു താമസസ്ഥലത്ത് വിദ്യാര്‍ത്ഥി താമസിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സ്ഥാപന മേധാവി ഒരു സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതാണ്. അത്തരം കല്‍പ്പിത ഹോസ്റ്റലുകളില്‍ ചുരുങ്ങിയത് 5 (അഞ്ചു) പേരെങ്കിലും ഒരുമിച്ച് താമസിക്കേണ്ടതും പൊതുവായ ഭക്ഷണസൌകര്യങ്ങള്‍ ഉണ്ടായിരിക്കേണ്ടതുമാണ്.
കുറിപ്പ് 3: സൌജന്യമായ ബോര്‍ഡിങ്/ ലോഡ്ജിങ് സൌകര്യങ്ങള്‍ ലഭ്യമാക്കപ്പെടുന്നവര്‍ക്ക് ഹോസ്റ്റലുകളിലെ നിരക്കിന്‍റെ മൂന്നിലൊന്ന് നിരക്കില്‍ മെയിന്‍റനന്‍സ് ചാര്‍ജ് നല്‍കുന്നതാണ്.
(ii) അംഗവൈകല്യമുള്ള പട്ടികജാതിവിദ്യാര്‍ത്ഥികള്‍ക്കുള്ള അഡീഷണല്‍ അലവന്‍സുകള്‍
- അന്ധവിദ്യാര്‍ത്ഥികള്‍ക്കുള്ള റീഡര്‍ അലവന്‍സ്
കോഴ്സിന്‍റെ ലെവല്‍
|
റീഡര്‍ അലവന്‍സ് (പ്രതിമാസം രൂപയില്‍)
|
ഗ്രൂപ്പ് I,II
|
240
|
ഗ്രൂപ്പ് III
|
200
|
ഗ്രൂപ്പ് IV
|
160
|
- വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ വളപ്പിനുള്ളിലെ ഹോസ്റ്റലില്‍ താമസിക്കാത്ത അംഗവൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 160 രൂപ വരെ ട്രാന്‍സ്പോര്‍ട്ട് അലവന്‍സ് ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതാണ്. അംഗവൈകല്യമുള്ള വ്യക്തികള്‍ക്കുള്ള (തുല്യ അവസരങ്ങള്‍, അവകാശ സംരക്ഷണം, പൂര്‍ണ പങ്കാളിത്തം) സംബന്ധിച്ച 1995ലെ നിയമപ്രകാരമായിരിക്കും അന്ധത, മങ്ങിയ കാഴ്ച, ഭേദമായ കുഷ്ഠം, ശ്രവണ വൈകല്യം, ചലനം നിഷേധിക്കപ്പെടുന്ന വൈകല്യം, മന്ദബുദ്ധിത്വം, മനോരോഗം എന്നിവയിലെ വൈകല്യങ്ങള്‍ കണക്കാക്കുക.
- എല്ലാദിവസവനും വീടുകളില്‍നിന്നെത്തുന്ന കടുത്ത വൈകല്യമുള്ളവര്‍ക്കൊപ്പം കൂട്ടുപോകുന്നതിന് പ്രതിമാസം 160 രൂപ പ്രകാരം എസ്കോര്‍ട്ട് അലവന്‍സ് നല്‍കുന്നതാണ്.
- വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ ഹോസ്റ്റലില്‍ കഴിയുന്ന കടുത്ത അംഗവൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സഹായകന്‍റെ ആവശ്യമുളളപക്ഷം, അത്തരം സഹായത്തിന് ഹോസ്റ്റലിലെ ഏതെങ്കിലും ജീവനക്കാരന്‍ തയ്യാറാണെങ്കില്‍ അദ്ദേഹത്തിന് പ്രത്യേക വേതനമായി പ്രതിമാസം 160 രൂപ അനുവദിക്കാവുന്നതാണ്
- മന്ദബുദ്ധികളും മനോരോഗികളുമായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കേണ്ടതിലേക്ക് പ്രതിമാസം 240 രൂപ നിരക്കില്‍ അലവന്‍സ് നല്‍കുന്നതാണ്
(ബി) മുതല്‍ (ഡി) വരെയുള്ള ആനുകൂല്യങ്ങള്‍ കുഷ്ഠരോഗം ഭേദമായ വിദ്യാര്‍ത്ഥികള്‍ക്കും ബാധകമായിരിക്കും
കുറിപ്പ് 1: ഈ സ്കീമില്‍ ഉള്‍ക്കൊള്ളുന്ന പട്ടികജാതിയില്‍പ്പെടുന്ന അംഗവൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ ഉള്‍ക്കൊള്ളാത്ത മറ്റേതെങ്കിലും സ്കീമില്‍നിന്ന് അധിക ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതാണ്.
കുറിപ്പ് 2: മുകളില്‍പ്പറഞ്ഞിട്ടുള്ള നിയമത്തില്‍ നിര്‍വചിച്ചിട്ടുള്ള അംഗവൈകല്യം സംസ്ഥാന സര്‍ക്കാരോ / കേന്ദ്ര ഭരണപ്രദേശമോ അധികാരപ്പെടുത്തിയ യോഗ്യതയുള്ള ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയിരിക്കേണ്ടതാണ്.
(iii) ഫീസ്
എന്‍റോള്‍മെന്‍റ് / രജിസ്ട്രേഷന്‍, ട്യൂഷന്‍, ഗെയിംസ്, യൂണിയന്‍, ലൈബ്രറി, മാഗസിന്‍, മെഡിക്കല്‍ പരിശോധന എന്നിവയ്ക്കുള്ളതായിരിക്കും സ്കോളര്‍ഷിപ്പ്. അവര്‍ സ്ഥാപനത്തിനോ യൂണിവേഴ്സിറ്റിക്കോ/ ബോര്‍ഡിനോ നിര്‍ബന്ധമായും അടയ്ക്കേണ്ടതായ ഫീസുകള്‍ നല്‍കുന്നതാണ്. എന്നാല്‍ കോഷന്‍ മണി, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയ തിരിച്ചുലഭിക്കുന്ന ഫീസുകളെ ഇതില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു.
കുറിപ്പ്: അംഗീകൃത കോഴ്സുകളുടെ സൌജന്യ, പെയ്ഡ് സീറ്റുകള്‍ക്കായി അംഗീകൃത സ്ഥാപനങ്ങള്‍ ഈടാക്കിയിട്ടുള്ള നിര്‍ബന്ധിതവും തിരിച്ചുകിട്ടാത്തതുമായ ഫീസ് ചുമതലപ്പെടുത്തിയ സംസ്ഥാന/ കേന്ദ്ര സര്‍ക്കാര്‍ അധികൃതര്‍ അംഗീകരിച്ച ഫീസ് ഘടനയനുസരിച്ച് മുഴുവനായും തിരിച്ച് നല്‍കുന്നതായിരിക്കും. എന്നാല്‍ പെയ്ഡ് സീറ്റുകള്‍ക്ക് സ്കോളര്‍ഷിപ്പ് അനുവദിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ബന്ധമായും വരുമാന പരിശോധന നടത്തിയിരിക്കേണ്ടതാണ്.
(iv) സ്റ്റഡി ടൂറുകള്‍
പ്രൊഫഷണല്‍, ടെക്നിക്കല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി യഥാര്‍ത്ഥ ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജുകള്‍ നല്‍കുംവിധം പ്രതിവര്‍ഷം പരമാവധി 1600 രൂപ വരെ സ്റ്റഡി ടൂര്‍ ഇനത്തില്‍ നല്‍കുന്നതാണ്. പഠനം പൂര്‍ത്തിയാക്കാന്‍ വിദ്യാര്‍ത്ഥിക്ക് സ്റ്റഡി ടൂര്‍ അത്യാവശ്യമാണെന്ന് സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തിയിരിക്കണമെന്ന് ഇതിന് വ്യവസ്ഥയുണ്ട്.
(v) തീസിസ് ടൈപ്പിങ്/ പ്രിന്‍റിങ് ചാര്‍ജുകള്‍
സ്ഥാപനമേധാവിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി 1600 രൂപ വരെ തീസിസ് ടൈപ്പിങ്/ പ്രിന്‍റിങ് ചാര്‍ജുകള്‍ നല്‍കുന്നതായിരിക്കും
(vi) കറസ്പോണ്ടന്‍സ്/ ഡിസ്റ്റന്‍സ് കോഴ്സുകള്‍ നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ബുക്ക് അലവന്‍സ്
ഇത്തരം കോഴ്സുകള്‍ക്ക് ചേര്‍ന്നിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സ് ഫീസ് റീഇംബേഴ്സ് ചെയ്യുന്നതിനു പുറമെ നിര്‍ദേശിച്ചിട്ടുള്ളതും അത്യാവശ്യമുള്ളതുമായ ബുക്കുകള്‍ വാങ്ങാന്‍ 1200 രൂപ വാര്‍ഷിക അലവന്‍സായി നല്‍കുന്നതാണ്
(vii) ബുക്ക് ബാങ്കുകള്‍
- 1. പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പുകള്‍ വാങ്ങുന്ന പട്ടികജാതി വിദ്യാര്‍ത്ഥികളുള്ള എല്ലാ മെഡിക്കല്‍, എന്‍ജിനീയറിങ്, അഗ്രികള്‍ച്ചര്‍, ലോ, വെറ്റെറിനറി ഡിഗ്രി കോളജുകളിലും ചാര്‍ട്ടേഡ് അക്കൌണ്ടന്‍സി, എം ബി എ, സമാനമായ മറ്റു മാനേജ്മെന്‍റ് കോഴ്സുകള്‍ എന്നിവ ലഭ്യമാക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, പോളിടെക്നിക്കുകള്‍ എന്നിവിടങ്ങളിലും ബുക്ക് ബാങ്കുകള്‍ തയ്യാറാക്കേണ്ടതുണ്ട്. പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളിലും ചാര്‍ട്ടേഡ് അക്കൌണ്ടന്‍സിയുമൊഴികെയുള്ള കോഴ്സുകളിലെ വിവിധ ഘട്ടങ്ങളില്‍ രണ്ട് പട്ടികജാതിവിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് സെറ്റ് ടെക്സ്റ്റ് ബുക്കുകള്‍ വാങ്ങണം. പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളിലും ചാര്‍ട്ടേഡ് അക്കൌണ്ടന്‍സിയിലും ഇത് ഓരോ വിദ്യാര്‍ത്ഥിക്കും ഓരോ സെറ്റ് വീതമായിരിക്കും. എന്നാല്‍ ബന്ധപ്പെട്ട സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള മൊത്തം തുകയ്ക്കുള്ളില്‍നിന്ന് മൊത്തം സെറ്റ് പുസ്തകങ്ങളിലേക്ക് സെറ്റുകളുടെയും വിദ്യാര്‍ത്ഥികളുടെയും എണ്ണം ക്രമപ്പെടുത്തുന്നതായിരിക്കും.
- 2. ബുക്ക് ബാങ്കുകള്‍ രൂപീകരിക്കുന്നതിനുള്ള കോഴ്സുകള്‍, ഓരോ സെറ്റ് ബുക്കുകള്‍ക്കുമായി അനുവദിക്കാവുന്ന ചെലവിന്‍റെ പരിമിതി, പങ്കുവെയ്ക്കാനുള്ള മാനദണ്ഡം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ താഴെക്കൊടുത്തിരിക്കുന്നു:
നമ്പര്‍
|
കോഴ്സുകള്‍
|
പങ്കുവെക്കാനുള്ള മാനദണ്ഡം
|
ഒരു സെറ്റിനുള്ള ചെലവിന്‍റെ പരിധി (അല്ലെങ്കില്‍ യഥാര്‍ത്ഥ ചെലവ് ഏതാണോ കുറവ് അത്) (രൂപയില്‍)
|
1.
|
മെഡിക്കല്‍/ എന്‍ജിനീയറിങ് ഡിഗ്രി കോഴ്സുകള്‍
|
രണ്ടുവിദ്യാര്‍ത്ഥികള്‍ക്ക് ഒരു സെറ്റ്
|
7,500
|
2.
|
വെറ്ററിനറി ഡിഗ്രി കോഴ്സുകള്‍
|
-do-
|
5,000
|
3.
|
അഗ്രികള്‍ച്ചര്‍ ഡിഗ്രി കോഴ്സുകള്‍
|
-do-
|
4,500
|
4.
|
പോളിടെക്നിക്കുകള്‍
|
-do-
|
2,400
|
5.
|
- മെഡിക്കല്‍, എന്‍ജിനീയറിങ്, അഗ്രിക്കള്‍ച്ചര്‍, വെറ്ററിനറി പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകള്‍. അല്ലെങ്കില്‍ യൂണിവേഴ്സിറ്റികള്‍/ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ അംഗീകരിച്ചിട്ടുള്ള സമാനതലത്തിലുള്ള മറ്റു ടെക്നിക്കല്‍/ സമാന കോഴ്സുകള്‍
B. ലോ കോഴ്സുകള്‍, എല്‍ എല്‍ ബി (മുന്നുവര്‍ഷവും അഞ്ചുവര്‍ഷവും) എല്‍ എല്‍ എം (രണ്ടുവര്‍ഷം)
- ചാര്‍ട്ടേഡ് അക്കൌണ്ടന്‍സി (ഇന്‍റര്‍മീഡിയറ്റ്, ഫൈനല്‍)
- എം ബി എ (രണ്ടുവര്‍ഷം), മറ്റു സമാനമായ കോഴ്സുകള്‍
- ബയോ സയന്‍സുകള്‍
|
ഒരു വിദ്യാര്‍ത്ഥിക്ക് ഒരു സെറ്റ്
|
5,000
|
- ബുക്കുകള്‍ കരുതിവെയ്ക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റു ചെലവുകള്‍, ഓരോ ബുക്ക് ബാങ്കിലെയും ബുക്കുകള്‍ സൂക്ഷിക്കാനുള്ള സ്റ്റീല്‍ അലമാരകളുടെ ചെലവുകള്‍, അതിന്‍റെ ഗതാഗതച്ചെലവുകള്‍ ഉള്‍പ്പെടെയുള്ള മറ്റു ബന്ധപ്പെട്ട ചെലവുകള്‍ എന്നിവ താഴെപ്പറയും പ്രകാരം അനുവദിക്കുന്നതാണ്:
- i. 2000 രൂപ അല്ലെങ്കില്‍ യഥാര്‍ത്ഥ ചെലവ് എന്നിവയില്‍ ഏതാണോ കുറവ് അത്.
- ii. ബൈന്‍റിങ്ങിനും സ്റ്റിച്ചിങ്ങിനും മറ്റുമുള്ള ചെലവുകള്‍ക്കായി അഞ്ചുശതമാനം ചെലവ് നീക്കിവെച്ചിരിക്കുന്നു.
കുറിപ്പ്: മുകളില്‍പ്പറഞ്ഞിട്ടുള്ള ബുക്കുകളുടെ സെറ്റില്‍ കാഴ്ചഭംഗം വന്നിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ബ്രെയിലി ബുക്കുകള്‍, ടോക്കിങ് ബുക്കുകള്‍, കാസറ്റുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.
- ഈ കോഴ്സുകള്‍ അംഗീകൃതമായി പഠിപ്പിക്കുന്ന എല്ലാ അംഗീകൃത കോളജുകളില്‍/ സ്ഥാപനങ്ങളില്‍ ബുക്ക് ബാങ്കുകള്‍ രൂപീകരിക്കേണ്ടതാണ്.
- മുഴുവന്‍ കോഴ്സുകള്‍ക്കുമായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ടെക്സ്റ്റ് ബുക്കുകള്‍ മാത്രമെ ഈ ബുക്ക് ബാങ്കുകളിലേക്ക് വാങ്ങാന്‍ പാടുള്ളൂ.
- ഓരോ കോഴ്സിനും വേണ്ട ഒരു സെറ്റില്‍ ഉള്‍ക്കൊള്ളുന്ന ബുക്കുകളുടെ എണ്ണം (റഫറന്‍സ് ബുക്കുകളല്ല) നിശ്ചയിക്കുന്നതിന് വിവിധ മേഖലകളിലെ തെരഞ്ഞെടുക്കപ്പെട്ട കോളജുകളില്‍നിന്നും/ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിദഗ്ധ ഗ്രൂപ്പുകള്‍ രൂപീകരിക്കാവുന്നതാണ്.
- ഒരു സെറ്റ് പുസ്തകത്തിന്‍റെ ആയുര്‍ദൈര്‍ഘ്യം മുന്നുവര്‍ഷമായി നിശ്ചയിച്ചിരിക്കുന്നു. അതിനുശേഷം ലൈബ്രറിയിലെ ബുക്കുകള്‍ പോലെ സ്ഥാപനങ്ങള്‍ക്ക് വില്‍ക്കാവുന്നതാണ്. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്/ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് എന്തെങ്കിലും മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ അതിനുവിധേയമായിട്ടായിരിക്കണം വില്‍പന.
- കോഴ്സ്, സെമസ്റ്റര്‍ ഘടന തുടങ്ങിയവയെ അടിസ്ഥാനമാക്കി ഗഡുക്കളായിട്ടായിരിക്കണം പട്ടികജാതിവിദ്യാര്‍ത്ഥികള്‍ക്ക് ഈ ബുക്കുകള്‍ വിതരണം ചെയ്യേണ്ടത്.
- വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകം വിതരണം ചെയ്യുന്നത് താഴെപ്പറയുന്ന ചട്ടങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കണം.:
. ഓരോ പട്ടികജാതിവിദ്യാര്‍ത്ഥിക്കും ഇക്കാര്യത്തിനായി ഒരു ഐഡന്‍റിറ്റി കാര്‍ഡ് ലഭ്യമാക്കിയിരിക്കണം.
- ബുക്ക് ബാങ്കില്‍നിന്ന് പുസ്തകം വാങ്ങുന്നതിന് ഇതിനായി ലഭ്യമാക്കിയിട്ടുള്ള ഫോറത്തില്‍ ഓരോ പട്ടികജാതി വിദ്യാര്‍ത്ഥിയും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ് .
- ഓരോ ടേമിന്‍റെയും അവസാനം ബുക്ക് ബാങ്കിലേക്ക് ബുക്കുകള്‍ തിരികെ നല്‍കേണ്ടതാണ്. ബുക്ക് ബാങ്കിലേക്ക് നല്‍കേണ്ടതായ ബുക്കുകള്‍ ഓരോ വിദ്യാര്‍ത്ഥിയും അയാളുടെ കോഴ്സ് പൂര്‍ത്തിയാകുന്ന വേളയിലോ അല്ലെങ്കില്‍ ഇടയ്ക്കു വച്ച് നിര്‍ത്തുന്ന വേളയിലോ മടക്കിനല്‍കുന്നുണ്ടെന്ന് കോളജിന്‍റെ/ സ്ഥാപനത്തിന്‍റെ പ്രിന്‍സിപ്പല്‍ ഉറപ്പാക്കിയിരിക്കേണ്ടതാണ്.
- ബുക്ക് ബാങ്കില്‍നിന്ന് വിതരണം ചെയ്യപ്പെട്ട പുസ്തകങ്ങള്‍ നല്ല നിലയില്‍ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം വിദ്യാര്‍ത്ഥികളുടേതായിരിക്കും
- ബുക്കുകള്‍ നഷ്ടപ്പെടുത്തുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യപ്പെട്ടാല്‍ പിഴ നല്‍കേണ്ടതാണ്. ബുക്കിന് ഗുരുതരമായ നാശം വരികയോ ബുക്ക് നഷ്ടപ്പെടുകയോ ചെയ്താല്‍ പുസ്തകത്തിന്‍റെ വില ബന്ധപ്പെട്ട വിദ്യാര്‍ത്ഥി നല്‍കേണ്ടതാണ്.
VI. വിദ്യാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ്
- ഈ സ്കീമില്‍ നിര്‍ദേശിച്ചിട്ടുള്ള മീന്‍സ് ടെസ്റ്റിന്‍റ അടിസ്ഥാനത്തില്‍ യോഗ്യരായ എല്ലാ പട്ടികജാതി അപേക്ഷകര്‍ക്കും സ്കോളര്‍ഷിപ്പ് നല്‍കുന്നതാണ്.
- ഒരു സംസ്ഥാനത്ത് താമസിക്കുകയും മറ്റൊരു സംസ്ഥാനത്ത് പഠിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ താമസിക്കുന്ന സംസ്ഥാനത്തുനിന്നായിരിക്കും സ്കോളര്‍ഷിപ്പുകള്‍ നല്‍കുക. അവര്‍ തങ്ങള്‍ താമസിക്കുന്ന സംസ്ഥാനത്തെ ബന്ധപ്പെട്ട അധികൃതര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. ഫീസില്‍നിന്ന് ഒഴിവാക്കുന്ന കാര്യത്തിലും മറ്റു കണ്‍സെഷന്‍ കാര്യത്തിലും അവരെ തങ്ങളുടെ സ്വന്തം സംസ്ഥാനത്ത് പഠനം നടത്തുന്ന രീതിയിലായിരിക്കും കണക്കാക്കുക.
കാലാവധിയും സ്കോളര്‍ഷിപ്പ് പുതുക്കലും
- ഒരിക്കല്‍ നല്‍കപ്പെട്ട സ്കോളര്‍ഷിപ്പ് നല്ല പെരുമാറ്റത്തിന്‍റെയും ഹാജര്‍ നിലയിലെ കൃത്യതയുടെയും അടിസ്ഥാനത്തില്‍ കോഴ്സ് പൂര്‍ത്തിയാകുംവരെ നിലനിര്‍ത്തുന്നതാണ്. ഒന്നിലധികം വര്‍ഷം നീളുന്ന കോഴ്സില്‍ സ്കോളര്‍ഷിപ്പു വാങ്ങുന്ന വിദ്യാര്‍ത്ഥി അടുത്ത ഉയര്‍ന്ന ക്ളാസിലേക്ക് പ്രൊമോഷന്‍ വാങ്ങുന്നുവെന്ന വ്യവസ്ഥയില്‍ അത് പുതുക്കിക്കൊടുക്കുന്നതാണ്. ഇതുസംബന്ധമായ പരീക്ഷകള്‍ യൂണിവേഴ്സിറ്റിയോ സ്ഥാപനമോ ആണ് നടത്തുന്നതെന്ന് പരിഗണിക്കാതെയായിരിക്കും ഇത്.
- ഗ്രൂപ്പ് I കോഴ്സുകള്‍ പഠിക്കുന്ന ഒരു പട്ടികജാതിവിദ്യാര്‍ത്ഥി ആദ്യമായി പരീക്ഷയില്‍ തോല്‍ക്കുന്നപക്ഷം സ്കോളര്‍ഷിപ്പ് പുതുക്കിക്കൊടുക്കുന്നതായിരിക്കും. തുടര്‍ന്ന് ആ ക്ളാസില്‍ത്തന്നെ രണ്ടാംതവണയോ പിന്നീട് മറ്റേതെങ്കിലും ക്ളാസിലോ പരാജയപ്പെട്ടാല്‍ അടുത്ത ഉയര്‍ന്ന ക്ളാസിലേക്ക് പ്രൊമോട്ട് ചെയ്യുന്നതുവരെയുള്ള ചെലവുകള്‍ വിദ്യാര്‍ത്ഥിതന്നെ വഹിക്കേണ്ടതാണ്.
- അസുഖം കൊണ്ടോ മുന്‍കൂട്ടികാണാനാകാത്ത മറ്റേതെങ്കിലും കാരണങ്ങള്‍ കൊണ്ടോ വിദ്യാര്‍ത്ഥിക്ക് വാര്‍ഷികപരീക്ഷയില്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്തവര്‍ഷം സ്കോളര്‍ഷിപ്പ് പുതുക്കി നല്‍കുന്നതാണ്. ഇതിനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ സ്ഥാപനമേധാവിക്ക് തൃപ്തികരമായ വിധത്തിലുള്ള ഏതെങ്കിലും തെളിവോ ഹാജരാക്കുകയും പരീക്ഷ എഴുതിയിരുന്നുവെങ്കില്‍ താന്‍ പാസാകുമായിരുന്നുവെന്ന് വിദ്യാര്‍ത്ഥി സ്വയം സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യേണ്ടതാണ്.
- യൂണിവേഴ്സിറ്റിയുടെയോ സ്ഥാപനത്തിന്‍റെയോ ചട്ടങ്ങള്‍ പ്രകാരം വിദ്യാര്‍ത്ഥി താഴെയുള്ള ക്ളാസില്‍ യഥാര്‍ത്ഥത്തില്‍ ജയിക്കാതിരിക്കുകയും അല്‍പനാള്‍ കഴിഞ്ഞ് ആ പരീക്ഷ വീണ്ടും എഴുതേണ്ടതുമായ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി അടുത്ത ഉയര്‍ന്ന ക്ളാസിലേക്ക് പ്രൊമോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ മറ്റുവിധത്തില്‍ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പിന് അര്‍ഹനാണെങ്കില്‍ പ്രൊമോട്ട് ചെയ്യപ്പെട്ട ക്ളാസിലേക്കുള്ള സ്കോളര്‍ഷിപ്പിന് വിദ്യാര്‍ത്ഥിക്ക് അര്‍ഹതയുണ്ടായിരിക്കുന്നതാണ് .
പെയ്മെന്‍റ്
- അക്കാദമിക് വര്‍ഷത്തിന്‍റെ അവസാനം പരീക്ഷ പൂര്‍ത്തിയായ മാസത്തിലേയ്ക്കുള്ള മെയിന്‍റനന്‍സ് അലവന്‍സ് ഏപ്രില്‍ ഒന്നുമുതലോ അല്ലെങ്കില്‍ അഡ്മിഷന്‍ നല്‍കിയ മാസം മുതലോ (ഇതില്‍ ഏതാണോ അവസാനം വരുന്നത് അതില്‍) നല്‍കുന്നതായിരിക്കും. എന്നാല്‍ ഒരുമാസത്തിന്‍റെ 20 -ം തീയതിയ്ക്കുശേഷമണ് വിദ്യാര്‍ത്ഥി അഡ്മിഷന്‍ നേടിയതെങ്കില്‍ അഡ്മിഷന്‍ നേടിയ മാസത്തിനുശേഷമുള്ള മാസം മുതലായിരിക്കും തുക നല്‍കുക
- കോഴ്സ് തുടര്‍ച്ചയായുള്ളതാണെങ്കില്‍, മുന്‍ വര്‍ഷങ്ങളില്‍ നല്‍കിയിട്ടുള്ള സ്കോളര്‍ഷിപ്പുകള്‍ പുതുക്കുന്ന സാഹചര്യത്തില്‍, മുന്‍വര്‍ഷത്തെ സ്കോളര്‍ഷിപ്പ് നല്‍കിയതുവരെയുള്ള മാസത്തിന് ശേഷമുള്ള മാസം മുതല്‍ മെയിന്‍റനന്‍സ് അലവന്‍സ് നല്‍കുന്നതായിരിക്കും .
- വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന സംസ്ഥാനത്തെ/ കേന്ദ്രഭരണ പ്രദേശത്തെ സര്‍ക്കാരുകള്‍, ഇതുസംബന്ധമായി അവര്‍ക്ക് നല്‍കിയിട്ടുള്ള നടപടിക്രമങ്ങള്‍ക്ക് വിധേയമായി, തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് തുക നല്കുന്നതായിരിക്കും
- എം ബി ബി എസ് കോഴ്സിലോ മറ്റേതെങ്കിലും കോഴ്സിലോ പ്രാക്ടിക്കല്‍ ട്രെയിനിങ്ങിനോ ഇന്‍റേണ്‍ഷിപ്പിനോ/ ഹൌസ്മാന്‍ഷിപ്പിനോ പോകുകയും അക്കാലയളവില്‍ ഏതെങ്കിലും തരത്തിലുള്ള പ്രതിഫലമോ അലവന്‍സോ സ്റ്റൈപ്പന്‍റോ കിട്ടുകയാണെങ്കില്‍ അക്കാലത്തേയ്ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നതല്ല.
സ്കോളര്‍ഷിപ്പ് വിതരണത്തിന്‍റെ രീതി
ഗൂണഭോക്താക്കള്‍ക്ക് സ്കോളര്‍ഷിപ്പ് തുക യഥാസമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ അത് പണമായി നല്‍കുന്നത് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും/ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഘട്ടംഘട്ടമായി തങ്ങളുടെ സ്മാര്‍ട്ട് കാര്‍ഡുകളിലേയ്ക്ക് മാറ്റപ്പെടുന്ന രീതിയില്‍ പോസ്റ്റ് ഓഫീസുകളിലേയോ/ ബാങ്കുകളിലേയോ അവരുടെ അക്കൌണ്ടുകളിലൂടെ എല്ലാ ഗുണഭോക്താക്കള്‍ക്കും ലഭ്യമാക്കുന്നവിധത്തില്‍ സ്കോളര്‍ഷിപ്പ് തുക നല്‍കാന്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണപ്രദേശങ്ങളിലെ ഭരണകൂടങ്ങളും നിര്‍ദേശംനല്‍കേണ്ടതാണ്.
സ്കോളര്‍ഷിപ്പിനുള്ള മറ്റു വ്യവസ്ഥകള്‍
- വിദ്യാര്‍ത്ഥിയുടെ തൃപ്തികരമായ പുരോഗതിയും സ്വഭാവവും അനുസരിച്ചായിരിക്കും സ്കോളര്‍ഷിപ്പ് നല്‍കുക. സ്കോളര്‍ഷിപ്പ് വാങ്ങുന്ന വിദ്യാര്‍ത്ഥി തൃപ്തികരമായ പുരോഗതി നേടുന്നതില്‍ സ്വന്തം പ്രവൃത്തികള്‍കൊണ്ട് വീഴ്ച വരുത്തുകയാണെന്നോ അല്ലെങ്കില്‍ സമരമുണ്ടാക്കുന്നതായോ അതില്‍ പങ്കെടുക്കുന്നതായോ ബന്ധപ്പെട്ട അധികൃതരുടെ അനുതിയില്ലാതെ പതിവായി ഹാജരാകാതിരിക്കുകയോ പോലുള്ള പെരുമാറ്റ ദൂഷ്യമൂണ്ടാക്കുന്നതായോ ഏതെങ്കിലും സമയത്ത് സ്ഥാപനമേധാവി റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ സ്കോളര്‍ഷിപ്പ് അനുവദിക്കുന്ന അധികാരികള്‍ക്ക് അത് റദ്ദുചെയ്യാനോ നിര്‍ത്താനോ അതുമല്ലെങ്കില്‍ അനുയോജ്യമെന്നു തോന്നുന്ന കാലയളവിലേയ്ക്ക് തുക നല്‍കുന്നത് തടഞ്ഞുവെയ്ക്കാനോ കഴിയുന്നതാണ്.
- ഒരു വിദ്യാര്‍ത്ഥി തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് സ്കോളര്‍ഷിപ്പ് വാങ്ങിയതെന്ന് കണ്ടെത്തിയാല്‍ ആ വിദ്യാര്‍ത്ഥിയുടെ സ്കോളര്‍ഷിപ്പ് റദ്ദാക്കുന്നതും അതുവരെ നല്‍കിയ തുക ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്‍റെ വിവേചനാധികാരപ്രകാരം തിരിച്ചുപിടിക്കുന്നതുമായിരിക്കും. വിദ്യാര്‍ത്ഥിയെ ഇതേത്തുടര്‍ന്ന് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും മറ്റേതെങ്കിലും സ്കീമിലെ സ്കോളര്‍ഷിപ്പില്‍നിന്ന് എന്നത്തേക്കുമായി അയോഗ്യത കല്‍പ്പിക്കുകയും ചെയ്യും.
- സ്കോളര്‍ഷിപ്പ് യഥാര്‍ത്ഥത്തില്‍ നല്‍കിയിട്ടുള്ള കോഴ്സിലെ വിഷയത്തില്‍ വിദ്യാര്‍ത്ഥി മാറ്റം വരുത്തുകയാണെങ്കിലോ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ പഠിക്കുന്ന സ്ഥാപനം മാറ്റുകയോ ചെയ്താല്‍ സ്കോളര്‍ഷിപ്പ് റദ്ദാക്കപ്പെടാവുന്നതാണ്. അത്തരം കാര്യങ്ങള്‍ സ്ഥാപനമേധാവി അവരെ അറിയിക്കേണ്ടതും സ്കോളര്‍ഷിപ്പ് തുക നല്‍കുന്നത് നിര്‍ത്തിവെയ്ക്കേണ്ടതുമാണ്. ഇവര്‍ക്ക് നേരത്തെ നല്‍കിയിട്ടുള്ള തുക സംസ്ഥാന സര്‍ക്കാരിന്‍റെ വിവേചനാധികാരത്തിന്‍റെ അടിസ്ഥാനത്തില്‍ തിരിച്ചുപിടിക്കാവുന്നതുമാണ്.
- സ്കോളര്‍ഷിപ്പ് നല്‍കപ്പെട്ടിട്ടുള്ള പഠനമോ കോഴ്സോ ഇടയ്ക്ക് വെച്ച് വിദ്യാര്‍ത്ഥി നിര്‍ത്തിയാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ വിവേചനാധികാരപ്രകാരം അതുവരെ ലഭിച്ച സ്കോളര്‍ഷിപ്പ് തുക തിരിച്ചുനല്‍കാന്‍ വിദ്യാര്‍ത്ഥി ബാധ്യസ്ഥനാണ്.
- ഭാരത സര്‍ക്കാരിന്‍റെ വിവേചനാധികാരപ്രകാരം ഈ സ്കീമിന്‍റെ ചട്ടങ്ങളില്‍ ഏതുസമയത്തും മാറ്റംവരുത്താവുന്നതുമാണ്.
സ്കീമിന്‍റെ പ്രഖ്യാപനം
എല്ലാ സംസ്ഥാന സര്‍ക്കാരുകളും/ കേന്ദ്രഭരണപ്രദേശങ്ങളിലെ ഭരണകൂടങ്ങളും അതാത് സംസ്ഥാനങ്ങളിലെ പ്രമുഖപത്രങ്ങളിലും അവരുടെ വെബ്സൈറ്റുകളും മറ്റു മാധ്യമങ്ങളും വഴിയും നല്‍കുന്ന പരസ്യത്തിലൂടെ മെയ് - ജൂണ്‍ മാസങ്ങളില്‍ സ്കീമിന്‍റെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുകയും അപേക്ഷകള്‍ ക്ഷണിക്കുകയും ചെയ്യും. അപേക്ഷാഫോറങ്ങള്‍ക്കും മറ്റു വിവരങ്ങള്‍ക്കും വേണ്ടിയുള്ള കത്തുകള്‍ അപേക്ഷകന്‍ താമസിക്കുന്ന സംസ്ഥാനത്തെ സര്‍ക്കാരുകള്‍ക്കും/ കേന്ദ്രഭരണ പ്രദേശത്തെ ഭരണകൂടങ്ങള്‍ക്കുമാണ് അയയ്ക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷകള്‍ നിര്‍ദേശിച്ചിട്ടുള്ള അവസാനതീയതിക്കുമുമ്പ് നിര്‍ദിഷ്ട അധികാരി മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്
അപേക്ഷിക്കാനുള്ള നടപടിക്രമങ്ങള്‍
- സ്കോളര്‍ഷിപ്പിനുള്ള അപേക്ഷയില്‍ താഴെപ്പറയുന്നവ അടങ്ങിയിരിക്കണം:
- നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷയുടെ ഒരുകോപ്പി (ബന്ധപ്പെട്ട സംസ്ഥാനങ്ങളും/ കേന്ദ്രഭരണപ്രദേശങ്ങളും നിര്‍ദേശിക്കുന്ന മാതൃകയില്‍ പുതിയ അപേക്ഷകര്‍ക്കും വ്യത്യസ്തമായ അപേക്ഷകര്‍ക്കും വ്യത്യസ്തമായ അപേക്ഷാഫോറങ്ങള്‍)
- വിദ്യാര്‍ത്ഥി ഒപ്പിട്ട ഒരു പാസ്പോര്‍ട്ട് സൈസ് മാതൃകയിലുള്ള ഫോട്ടോ (പുതിയ സ്കോളര്‍ഷിപ്പിന).
- പാസായ ഡിപ്ളോമയുടെയും ഡിഗ്രിയുടെയും മറ്റു സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ കോപ്പി.
- തഹസില്‍ദാറുടെ റാങ്കിനു താഴെയല്ലാത്ത റവന്യൂ ഓഫിസര്‍ നല്‍കിയ ജാതി സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍.
- സ്വയംതൊഴില്‍ ചെയ്യുന്ന മാതാപിതാക്കളുടെയും/ രക്ഷിതാക്കളുടെയും എല്ലാ സ്രോതസുകളില്‍നിന്നുമുള്ള വരുമാനം സംബന്ധിച്ച് മുദ്രപ്പത്രത്തില്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂലം. ജോലിയുള്ള മാതാപിതാക്കള്‍/ രക്ഷിതാക്കള്‍ തങ്ങളുടെ തൊഴിലുടമയില്‍നിന്ന് വാങ്ങിയ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. മറ്റു സ്രോതസുകളില്‍നിന്ന് അധികവരുമാനമുണ്ടെങ്കില്‍ അതുസംബന്ധിച്ച് മുദ്രപ്പത്രത്തില്‍ സത്യവാങ്മൂലം നല്‍കേണ്ടതാണ്.
- മുന്‍വര്‍ഷം ഈ സ്കീം പ്രകാരം സ്കോളര്‍ഷിപ്പ് വാങ്ങിയിട്ടുണ്ടെങ്കില്‍ അക്കാര്യം അപേക്ഷയോടൊപ്പമുള്ള പ്രത്യേക ഫോറത്തില്‍ രേഖപ്പെടുത്തേണ്ടതും അത് ബന്ധപ്പെട്ട സ്ഥാപനത്തിലെ മേധാവി സാക്ഷ്യപ്പെടുത്തേണ്ടതുമാണ്.
- എല്ലാ രീതിയിലും പൂര്‍ണമായ അപേക്ഷകള്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നതോ അവസാനമായി പഠിച്ചിരുന്നതോ ആയ സ്ഥാപനത്തിന്‍റെ മേധാവിക്ക് സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകന്‍ താമസിക്കുന്ന സംസ്ഥാനത്തെ സര്‍ക്കാരോ/ കേന്ദ്ര ഭരണപ്രദേശത്തെ ഭരണകൂടമോ ഇക്കാര്യത്തിനായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥന്‍റെ വിലാസത്തില്‍ കാലാകാലങ്ങളില്‍ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ക്കനുസൃതമായി നല്‍കേണ്ടതാണ്.
സ്കീമിന്‍റെ ഫണ്ടിങ് രീതി
മൊത്തം ചെലവ് ഭാരതസര്‍ക്കാരിന്‍റെ നൂറുശതമാനം സഹായത്തോടെ, കടപ്പാടോടെയുള്ള ബാധ്യത പ്രകാരം അതാത് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണപ്രദേശത്തെ ഭരണകൂടങ്ങളുമാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഒരുവര്‍ഷത്തേക്ക് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്ര ഭരണപ്രദേശത്തെ ഭരണകൂടങ്ങളുടെയും കടപ്പാടോടെയുള്ള ബാധ്യതയുടെ തലം പഞ്ചവത്സര പദ്ധതിയുടെ ഒരുവര്‍ഷത്തെ സ്കീമിനുകീഴില്‍ അവര്‍ വഹിക്കുന്ന യഥാര്‍ത്ഥ ചെലവിന്‍റെ തലത്തിന് തുല്യമായിരിക്കും. അവര്‍ അത് വഹിക്കേണ്ടതും അതിനായി അവരുടെ ബജറ്റില്‍ ആവശ്യമായ വകയിരുത്തലുകള്‍ നടത്തേണ്ടതുമാണ്. എന്നാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ ഒമ്പതാം പദ്ധതിമുതല്‍ (1997 - 2002) ഈ ബാധ്യതയിലേയ്ക്ക് ബജറ്റില്‍ തുക വകയിരുത്തുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതുസംബന്ധമായ മുഴുവന്‍ ചെലവും അവര്‍ക്ക് ഭാരത സര്‍ക്കാര്‍ നല്‍കുന്നതുമായിരിക്കും.
കുറിപ്പ്: 2010 ജൂലൈ ഒന്നുമുതല്‍ ഈ സ്കീം പുന:സംഘടിപ്പിച്ചതുമൂലമുണ്ടായ അധിക ബാധ്യത പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ അവസാനം സംസ്ഥാന സര്‍ക്കാരുകളിലേക്കും/ കേന്ദ്ര ഭരണപ്രദേശത്തെ ഭരണകൂടങ്ങളിലേക്കും എത്തിച്ചുകൊടുക്കുന്നതാണ്. അതല്ലാതെ പതിനൊന്നാം പദ്ധതിക്കുശേഷമായിരിക്കില്ല.
സ്കീം നടപ്പാക്കുന്ന എല്ലാ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണപ്രദേശങ്ങളിലെ ഭരണകൂടങ്ങളും താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്തിരിക്കണം:
- ഈ സ്കീം പ്രകാരമുള്ള ഗുണഭോക്താക്കളുടെയും ചെലവിന്‍റെയും കണക്കുകള്‍ ഇതിനുവേണ്ടിയുള്ള ത്രൈമാസ റിപ്പോര്‍ട്ടുകളില്‍ പതിവായി ലഭ്യമാക്കേണ്ടതാണ്. സ്കീം പ്രകാരം നല്‍കുന്ന സാമ്പത്തികസഹായം മറ്റേതെങ്കിലും ആവശ്യത്തിലേയ്ക്ക് ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്.
- വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് സംബന്ധമായ ആവലാതികള്‍ പരിഹരിക്കുന്നതിന് സംസ്ഥാന, ജില്ലാ തലങ്ങളില്‍ ഗ്രീവന്‍സ് റീഡ്രെസല്‍ ഓഫിസര്‍മാരെ (ജി ആര്‍ ഒ) നിയോഗിക്കേണ്ടതാണ്.