অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സാക്ഷികളെ ചോദ്യം ചെയ്യല്‍

സാക്ഷികളെ ചോദ്യം ചെയ്യല്‍

നിയമ മേഖലയുടെ പേര് : സാധാരണം

വിഭാഗത്തിന്‍റെ പേര് : പോലീസും പൌരനും

ഉപ വിഭാഗത്തിന്‍റെ പേര് : സാക്ഷികളെ ചോദ്യം ചെയ്യല്‍

നിയമ  സംഗ്രഹണം

ഒരു കേസിലെ നടന്നകാര്യങ്ങളെയും സാഹചര്യങ്ങളെയും കുറിച്ച് അറിയാവുന്ന ഒരാളാകണം സാക്ഷി. കുറ്റാരോപിതന്‍റെ അന്യായത്തിന് അയാളുടെ തെളിവ് നിര്‍ണ്ണായകമാണ്. സാക്ഷികള്‍ നല്‍കുന്ന തെളിവാണ് ഒരു കേസിന്‍റെ അനന്തരഫലത്തെ ഏറ്റവുമധികം സ്വീധീനിക്കുന്നത്.

എന്നാലും സാക്ഷി ശത്രുപക്ഷത്തേക്ക് മാറുന്നത് ഇന്നത്തെ ക്രിമിനല്‍ നീതിന്യായത്തില്‍ സര്‍വ്വ സാധാരണമാണ്. സാക്ഷി ശത്രുപക്ഷത്തേക്ക് മാറിയത് കാരണം പ്രതിയെ വിട്ടയയ്ക്കുന്നതിന് ചില ഉദാഹരണങ്ങളാണ് ബെസ്റ്റ് ബേക്കറി കേസും ജെസീക്ക ലാല്‍ കൊലപാതക കേസും.

സാക്ഷികള്‍ മാറുന്നതിന് വലിയ ഉത്തരവാദി അനുചിതമായ സാക്ഷി സംരക്ഷണ നടപടിക്രമങ്ങളാണ്. ചിലപ്പോഴൊക്കെ പോലീസ് സാക്ഷികളെ ബുദ്ധിമുട്ടിക്കാറുണ്ട്. ഇതും സാധാരണക്കാരെ നിര്‍ഭയമായി പോലീസിനും കോടതിയ്ക്കും മുന്‍പില്‍ തെളിവ് നല്‍കുന്നതില്‍ നിന്നും മാറ്റി നിര്ത്തുന്നത്.

നിയമത്തിന്‍റെ വ്യാപ്തി

സാക്ഷികള്‍ക്കും ഏറെ തീര്‍ച്ചയായ അവകാശങ്ങളുണ്ട്. ഇത് പ്രതികൂലമായ പോലീസിന്‍റെ അന്യായ പ്രവര്‍ത്തികളുടെ നേര്‍ക്ക് പ്രയോഗിക്കേണ്ട ആവശ്യവും അവകാശമായി ആവശ്യപ്പെടാനും കഴിയും. ക്രിമിനല്‍ നടപടി നിയമത്തില്‍ സാക്ഷികളെ ചോദ്യം ചെയ്യുന്നതിനുള്ള നടപടിക്രമം പ്രസ്താവിച്ചിട്ടുണ്ട്. സാക്ഷികളെ ചോദ്യം ചെയ്യുന്ന സമയത്തും വിസ്താര സമയത്തും പോലീസ് പാലിക്കേണ്ട മാര്‍ഗ്ഗരേഖകള്‍ സുപ്രീംകോടതിയും പ്രസ്താവിച്ചിട്ടുണ്ട്.

ക്രിമിനല്‍ നടപടി നിയമം വകുപ്പ് 160 അനുസരിച്ച് ഏതൊരാളിനേയും അയാള്‍ സാക്ഷിയാണെങ്കില്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനില്‍ വിളിപ്പിക്കാവുന്നതാണ്. കുറ്റപത്രത്തില്‍ പേരില്ലാത്ത ആരെയും അഥവാ അയാള്‍ ഒരു മൊഴിയും നല്‍കിയിട്ടില്ലായെങ്കിലും ക്രിമിനല്‍ നടപടി നിയമം വകുപ്പ് 311 അനുസരിച്ച് പോലീസിന് ചോദ്യം ചെയ്യാവുന്നതാണ്. ചില സാഹചര്യങ്ങളില്‍ കോടതിയ്ക്ക് സാക്ഷിയെ വിസ്തരിക്കുന്നതിന് ക്രിമിനല്‍ നടപടി നിയമം വകുപ്പ് 284 അനുസരിച്ച് ഒരു സമിതിയെ നിയമിക്കാവുന്നതാണ്.

15 വയസ്സിന് താഴെയുള്ള സ്ത്രീകളെയും കുട്ടികളെയും ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനില്‍ വിളിപ്പിക്കാന്‍ പാടില്ല. അവരുടെ ബന്ധുക്കളുടെയോ കൂട്ടുകാരുടെയോ സാന്നിധ്യത്തില്‍ അവരുടെ വീടുകളില്‍ വച്ചാണ് അവരെ ചോദ്യം ചെയ്യേണ്ടത്.

എഴുതിയ ഉത്തരവ് അനുസരിച്ച് മാത്രം സാക്ഷികളെ പോലീസ് സ്റ്റേഷനിലേയ്ക്ക്  വിളിക്കാവുന്നതാണ്. സാക്ഷികള്‍ നല്കുന്ന മൊഴികള്‍ പ്രാദേശിക ഭാഷയില്‍ തന്നെ രേഖപ്പെടുത്തേണ്ടതാണ്. ഉദാഹരണം ആന്ധ്രാ പ്രദേശില്‍ തെലുങ്ക്.

കൃത്യ സ്ഥലത്തിന്‍റെ അധികാരപരിധിയിലുള്ള പോലീസ് സ്റ്റേഷനിലോ അയല്‍ പോലീസ് സ്റ്റേഷനിലോ മാത്രമേ ഇവരെ ചോദ്യം ചെയ്യാന്‍ പാടുള്ളൂ. അധികാരപരിധിക്ക് വെളിയിലുള്ള മറ്റ് പോലീസ് സ്റ്റേഷനുകളില്‍ ഇവരെ വിളിച്ച് വരുത്തരുത്.

യാത്രാ ചിലവുകള്‍ തിരിച്ച് കിട്ടുന്നതിന് സാക്ഷികള്‍ക്ക് അവകാശമുണ്ട്. ക്രിമിനല്‍ നടപടി നിയമം വകുപ്പ് 312 അനുസരിച്ച് കോടതിയില്‍ ഹാജരാകുന്നതിന് സാക്ഷിക്ക് വരുത്തിവച്ച ചിലവ് കോടതി തന്നെ വഹിക്കണം.

സാക്ഷി തെളിവ് നല്‍കുന്നതിന് മുന്‍പ് കേസ് അവധി വച്ച് മാറ്റിയാല്‍ അയാള്‍ക്ക് ഉച്ചഭക്ഷണത്തിന്‍റെ വില കൊടുക്കണം. (സ്വരണ്‍ സിംഗ് വി. & പഞ്ചാബ് സംസ്ഥാനം സി.ആര്‍.എല്‍.ജെ 2780 എസ്.സി)

സാക്ഷിയെ വിളിച്ച് വരുത്തുകയും അയാള്‍ കോടതിയില്‍ ഹാജരാകുകയും ചെയ്താല്‍ എന്ത് വില കൊടുത്തും അയാളെ വിസ്തരിക്കേണ്ടതാണ്.  അയാളുടെ തെളിവ് എടുക്കാതെ കേസ് അവധി വച്ച് മാറ്റുന്നത് നിര്‍ബന്ധിത അവസ്ഥകളിലേ പാടുള്ളൂ. (സെക്ഷന്‍ 309സി. ആര്‍. പി.സി)

സാക്ഷി പോലീസ് സ്റ്റേഷനില്‍ വരാന്‍ സാധിച്ചില്ലായെങ്കിലുള്ള പരിണതഫലങ്ങള്‍

പോലീസ് അഫീസര്‍ ആജ്ഞാപിച്ചതനുസരിച്ച് സാക്ഷിക്ക് പോലീസ് സ്റ്റേഷനില്‍ വരാന്‍ സാധിച്ചില്ലായെങ്കില്‍ ഇന്‍ഡ്യന്‍ ശിക്ഷാ നിയമം വകുപ്പ് 174 പ്രകാരം അയാളെ പെതുജന സേവകന്‍റെ നിര്‍‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് കുറ്റാരോപണം ചെയ്യാവുന്നതാണ്.

അയാളെ ഒരു മാസത്തെ വെറും തടവ് ശിക്ഷയ്ക്കോ, 500 രൂപ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷിക്കാവുന്നതാണ്.

ചോദ്യം ചെയ്യല്‍:

 

ചോദ്യം ചെയ്യുന്ന സമയത്ത് പോലീസ് വാക്കാലാണ് സാക്ഷിയെ ചോദ്യം ചെയ്യേണ്ടത്. അയാള്‍ക്ക് ഏതെങ്കിലും വാഗ്ദാനം കൊടുക്കേണ്ട ആവശ്യമില്ല. പോലീസ് അഫീസര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് വിശ്വാസ്യമായ ഉത്തരം നല്‍കേണ്ടത് സാക്ഷിയുടെ കടമയാണ്.

കുറ്റം ചെയ്ത കുറ്റക്കാരനാണ് തെളിയിക്കുന്ന തരത്തിലുള്ള ഏതെങ്കിലും മൊഴി സാക്ഷി ഒരിക്കലും നല്‍കരുത്.

വാക്കാലുള്ള ചോദ്യം ചെയ്യല്‍ ചുരുക്കി എഴുതി വയ്ക്കണം.

എന്നാലും സാക്ഷി അയാള്‍ കൊടുക്കുന്ന മൊഴി ഒപ്പിട്ട് കൊടുക്കേണ്ട ആവശ്യമില്ല.

ഏതെങ്കിലും മൊഴിക്ക് വേണ്ടി സാക്ഷിയെ പോലീസ് നിര്‍ബന്ധിക്കരുത്.

ഏതെങ്കിലും മൊഴിയോ സത്യവാങ്മൂലമോ സ്വമേധയാ നല്‍കുന്നതില്‍ നിന്നും സാക്ഷിയെ

പോലീസ് തടയരുത്.

സാക്ഷി കൊടുത്ത മൊഴിയുടെ മൂല്യം

പ്രതിയ്ക്കെതിരെ തയ്യാറാക്കിയ കുറ്റപത്രത്തിന്‍റെ കൂടെ സാക്ഷികളുടെ പ്രസക്തവും ആവശ്യവുമായ രേഖപ്പെടുത്തിയ മൊഴിയും വയ്ക്കേണ്ടതാണ്. എന്നാലും പ്രതിയ്ക്കെതിരായുള്ള നേരായ തെളിവായി അതിനെ വക വച്ച് കൊടുക്കാവുന്നതല്ല. ഈ മൊഴികള്‍ സാക്ഷികളെ ചോദ്യം ചെയ്യുന്നതിനായി മാത്രം ഉപയോഗിക്കേണ്ടതാണ്.

കല്‍പനാപത്രം/ പിടിച്ച് കൊണ്ടുവരാനുള്ള ആജ്ഞാപത്രം

പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷം സാക്ഷികളുടെ വിസ്താരം തുടങ്ങുന്പോള്‍ സാക്ഷിയെ കോടതിയിലേക്ക് വിളിക്കാവുന്നതാണ്.

സാക്ഷിക്ക് കോടതി കല്‍പനാപത്രം പുറപ്പെടുവിക്കണം.

കല്‍പനാപത്രത്തില്‍ പറഞ്ഞിട്ടുള്ള സമയത്ത് സാക്ഷി കോടതിയില്‍ ഹാജരായില്ലായെങ്കില്‍ ന്യായാധിപന്‍ അയാള്‍ക്കെതിരെ പിടിച്ച് കൊണ്ടുവരാനുള്ള ആജ്ഞാപത്രം പുറപ്പെടുവിക്കണം.

ഏതെങ്കിലും വസ്തുവോ പ്രമാണമോ കൈമാറ്റം നടത്തിന്നതിന് അത് കൈവശം വച്ചിരിക്കുന്ന ആളിന് കല്‍പനാപത്രം കൊടുക്കുകയും, അങ്ങനെയുള്ള വസ്തുവോ പ്രമാണമോ കോടതിയില്‍ ഉടമസ്ഥതയുള്ളയാള്‍ നേരിട്ട് വരാതെ കൈമാറ്റം ചെയ്യുന്നതും ഉത്തരവുകളുടെ യോജിച്ച പൂര്‍ത്തീകരണമാണ്.

നിയമ കോടതിയില്‍ തെളിവ് നല്‍കല്‍

ആദ്യമായി സാക്ഷി ഒരു ശപഥം ചെയ്യേണ്ടതാണ്. അയാള്‍ക്കറിയാവുന്ന കാര്യങ്ങളെയും സാഹചര്യത്തെയും സംബന്ധിച്ച് ഒരിക്കല്‍ കൂടി മജിസ്ട്രേറ്റിന് മുന്‍പാകെ തെളിവ് നല്‍കണം.

സാക്ഷിയെ കുറ്റ വിചാരകന്‍ (മുഖ്യ വിസ്താരവും), എതിര്‍ഭാഗം വക്കീല്‍ (എതിര്‍ വിസ്താരവും) വിസ്തരിക്കണം. ചില കേസുകളില്‍ ആവശ്യമാണെങ്കില്‍ മറ്റാരെ കൊണ്ടെങ്കിലും കേടതിയോടെ വീണ്ടും ചോദ്യം ചെയ്യാവുന്നതാണ്.

സാക്ഷി വിശ്വാസ്യമായി അയാളോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. തെറ്റായ തെളിവ് സാക്ഷി നല്‍കിയാല്‍ അയാള്‍ക്കെതിരെ കോടതിക്ക് കുറ്റാരോപണം ചെയ്യാവുന്നതാണ്.

സാക്ഷി ശത്രുപക്ഷത്തേയേക്ക് തിരിയല്‍ :

പറയാന്‍ ആവശ്യപ്പെട്ടിരുന്നയാള്‍ക്ക് വേണ്ടി അനുകൂലമായിട്ട്  സാക്ഷി സംസാരിച്ചില്ലായെങ്കില്‍, നേരത്തേ കൊടുത്ത മൊഴിയെ ലഘൂകരിക്കുകയോ ചെയ്താല്‍, അയാള്‍ ശത്രുപക്ഷത്തേയേക്ക് തിരിഞ്ഞതായി പറയാവുന്നതാണ്. ഇത് അയാള്‍ കൊടുത്ത തെളിവിനെ ചോദ്യം ചെയ്യുന്നതിന് സ്വീകാര്യയോഗ്യമാക്കുന്നു.

സാക്ഷികള്‍ക്ക് അവര്‍ നല്‍കിയ തെളിവിന്‍റെ സാക്ഷിപ്പെടുത്തിയ പകര്‍പ്പ് തുച്ഛമായ പ്രതിഫല തുക കൊടുത്ത് കോടതിയില്‍ അപേക്ഷിച്ച് കരസ്ഥമാക്കാവുന്നതാണ്.

നിര്‍‍ദ്ദേശങ്ങള്‍

സാക്ഷികള്‍ കൊടുത്ത മൊഴിയുടെ ക്രമം സാക്ഷികള്‍ ഓര്‍മ്മിച്ചിരിക്കുന്നതിന് പ്രാധാന്യമുണ്ട്.

സാക്ഷികള്‍ പോലീസിന് മുന്പില്‍ കൊടുത്ത മൊഴി നിയമ കോടതിയില്‍ നല്‍കിയ തെളിവുമായി സംതുലിതമായേ തീരൂ.

വിസ്താര സമയത്ത് നല്‍കുന്ന ഉത്തരങ്ങള്‍ വെളിവാക്കുന്നതും കൃത്യവുമായിരിക്കണം.

സാക്ഷി നല്‍കുന്ന തെളിവുകള്‍ കേസിന്‍റെ തെളിവിന്‍റെ ഭാഗമായി തീരുന്നു.

സാക്ഷികള്‍ അവര്‍ കൊടുത്ത മൊഴി വായിച്ചിരിക്കേണ്ടതും പോലീസ് രേഖപ്പെടുത്തേണ്ടതുമാണ്. സാക്ഷി ബന്ധപ്പെട്ട പോലീസ് ആഫീസറോട് അവര്‍ രേഖപ്പെടുത്തിയ മൊഴി വായിച്ച് കേള്‍പ്പിക്കുന്നതിന് ആവശ്യപ്പെടേണ്ടതാണ്.

സാക്ഷി, അവനോ/അവളോ കൊടുത്ത വാചിക മൊഴി രേഖപ്പെടുത്തിയ വസ്തുതയുമായി സംതുലിതപ്പെടുത്തേണ്ടതാണ്.

പരിഹാര നടപടി

ഏത് വകുപ്പ് പ്രകാരം പരാതി സമര്‍പ്പിക്കാം ?

ഖണ്ഡം 32 - ഭരണഘടനാ അവകാശങ്ങളുടെ സംരക്ഷണത്തിന് വാറോല ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യാം.

ഖണ്ഡം 226 -  ഹൈക്കോടതി വാറോല ഹര്‍ജി ഫയല്‍ ചെയ്യാം.

എവിടെ /ആര്‍ക്ക് പരാതിപ്പെടണം ?

സാക്ഷിയെ പോലീസ് ബുദ്ധിമുട്ടിക്കുകയാണെങ്കില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെയോ ദേശീയ കമ്മിഷനെയോ സാക്ഷികള്‍ അഭിമുഖീകരിച്ച പോലീസിന്‍റെ നിഷ്ഠൂരതകളെപ്പറ്റി അറിയിക്കാന്‍ സമീപിക്കാവുന്നതാണ്.

അയാള്‍ അത് കൂടാതെ ജില്ലാ പോലീസ് സൂപ്രണ്ടിനോ മറ്റ് ഉയര്‍ന്ന ആഫീസര്‍‍ക്കോ പരാതിപ്പെടണം.

ഇതിന് പുറമേ, എതിര്‍കക്ഷിയില്‍ നിന്നുള്ള സംരക്ഷണത്തിനോ അവകാശങ്ങളുടെ ഉചിതമായ അധികാരപ്പെടുത്തലിനോ വേണ്ടി സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ വാറോല ഹര്‍ജി ഫയല്‍ ചെയ്യാവുന്നതാണ്.

എങ്ങനെയാണ് കേസ് ഫയല്‍ ചെയ്യേണ്ടത് ?

മന്‍ഡാമസ്/ഹേബിയസ് കോര്‍പ്പസ് വാറോലയ്ക്ക് വേണ്ടിയുള്ള അപേക്ഷ “ വാറോല ഹര്‍ജി നം.       “  എന്ന് അധികാരപ്പെടുത്തി പ്രത്യേക പ്രഥമ ഹര്‍ജി തയ്യാറാക്കേണ്ടതാണ്.

ഹര്‍ജിയില്‍ നിയമ കരുതല്‍ നടപടി എന്തിനുവേണ്ടിയാണെന്നും പരാതിക്കാരന്‍റെയും എതിര്‍കക്ഷിയുടെയും പേരും വിവരണവും ലഭിച്ച ആശ്വാസത്തിന്‍റെ സ്വാഭാവികത്വവും പ്രതിബാധിച്ചിരിക്കണം.

ഇതിനോടൊപ്പം കിട്ടിയ ആശ്വാസത്തിന്‍റെ അടിസ്ഥാനത്തിലുള്ള മുന്നോട്ടുള്ള പോക്കിനെയും, മറ്റ് എന്തെങ്കിലും പരിഹാരം പരാതിക്കാരന്‍റടുത്ത് ലഭ്യമാണെങ്കില്‍ അതും ഉളള  ഒരു സത്യവാങ്മുലം ഉണ്ടായിരിക്കണം. അങ്ങനെയുള്ള പരിഹാരം ലഭിച്ചില്ലായെങ്കില്‍ അതിന്‍റെ കാരണവും.

ഹര്‍ജി പരാതിക്കാരനോ അല്ലെങ്കില്‍ അയാളുടെ വക്കീലോ ഒപ്പിട്ടിരിക്കണം.

വാറോല ഹര്‍ജിക്കാരന്‍, ഒന്നോ ഒന്നിലധികമോ എതിര്‍കക്ഷികള്‍ക്കെതിരെ കോടതിയുടെ അനുമതിയോടെ വെവ്വേറെ ഹര്‍ജികള്‍ ഫയല്‍ ചെയ്യേണ്ടതാണ്.

പ്രാഥമികമായി എന്ത് ചെയ്യണം ?

ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ ഇന്‍ഡ്യന്‍ സുപ്രീം കോടതിയില്‍ വാറോല അപേക്ഷ കൊടുക്കാവുന്നതാണ്. എന്നാലും ഉന്നത കോടതി തീരുമാനം അന്തിമമായിരിക്കും.

മറ്റു പരിഹാര നടപടികള്‍

വേറെ മാര്‍ഗ്ഗം, സംസ്ഥാന/ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ശ്രദ്ധ പോലീസ് ചെയ്യുന്ന നിഷ്ഠൂരതകളിലേക്ക് കൊണ്ട് വരാം. അവര്‍ ഇക്കാര്യത്തില്‍ പെട്ടെന്ന് അന്വേഷണം നടത്തുകയും ഒരു പ്രത്യേക നിയമം മനുഷ്യാവകാശങ്ങളെ ലംഘിക്കുകയാണെങ്കില്‍ അത് നിര്‍ത്തലാക്കാനും ശിക്ഷണ നടപടികള്‍ കുറ്റവാളികള്‍ക്കെതിരായി എടുക്കുന്ന രൂപത്തിലുള്ള സത്വര ആശ്വാസത്തിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയും ചെയ്യുന്നതാണ്.

അവസാനം പരിഷ്കരിച്ചത് : 5/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate