നിയമ വശം പേര്: തൊഴില്‍ നിയമങ്ങള്‍
വകുപ്പ് പേര്: തൊഴില്‍ പീഡനങ്ങള്‍
ഉപ വകുപ്പ് പേര്: ഏറ്റവും കുറഞ്ഞ വേതനം
ചില വ്യവസായങ്ങളിലെ തൊഴിലാളികള്‍ക്ക് അവര്‍ സംഘടിതരോ വിദ്യാഭ്യാസമില്ലാത്തവരോ ആണെന്നതിനാല്‍ താരതമ്യേന കുറഞ്ഞ കൂലി മാത്രമാണ് നല്‍കുന്നത്. മാത്രമല്ല ഇവര്‍ പരമാവധി ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നു. പട്ടികയില്‍ ഉള്‍പ്പെടുത്തിയ പ്രത്യേക ജോലികള്‍ക്ക് ഏറ്റവും കുറഞ്ഞ വേതന നിരക്ക് ഉറപ്പു വരുത്തുവാന്‍ ഏറ്റവും കുറഞ്ഞ വേതന നിയമം (മിനിമം വേജസ് ആക്ട്) വ്യവസ്ഥ ചെയ്യുന്നു. പട്ടികയില്‍ പെടുത്തിയ തൊഴില്‍ എന്നതു കൊണ്ട്,
പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഒരു ജോലിയെയോ ജോലിയുടെ ഭാഗമായുള്ള ഒരു പ്രക്രീയയെയോ ശാഖയെയോ ആണ് അര്‍ഥമാക്കുന്നത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളാണ് പ്രാഗത്ഭ്യം നേടാത്ത തൊഴിലാളികള്‍ക്കുള്ള ഏറ്റവും കുറഞ്ഞ വേതന നിരക്ക് നിശ്ചയിക്കുന്നതും പുതുക്കുന്നതും. ഈ നിരക്കുകള്‍ സാധാരണയായി 5 വര്‍ഷത്തില്‍ ഒരിക്കലാണ് പുതുക്കുന്നത്. തൊഴില്‍ നിരക്ക് ഏറ്റവും കുറഞ്ഞ സമയ നിരക്കോ ഏറ്റവും കുറഞ്ഞ പീസ് നിരക്കോ, ഉറപ്പാക്കിയ സമയനിരക്കോ ആകാം.
ഈ നിയമ പ്രകാരം എല്ലാ തൊഴില്‍ദാതാക്കളും താഴെ പറയുന്ന രജിസ്റ്ററുകളും റെക്കോഡുകളും സൂക്ഷിക്കേണ്ടതാണ്.
വേതനം വിതരണം ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് നിര്‍ദ്ധിഷ്ട മാതൃകയിലുള്ള വേതന സ്ലിപ്പ് എല്ലാ തൊഴിലാളികള്‍ക്കും വിതരണം ചെയ്യേണ്ടതാണ്.
തൊഴില്‍ സ്ഥലത്ത് നിയമത്തിന്റെ കരടു രൂപരേഖയ്ക്കൊപ്പം ഏറ്റവും കുറഞ്ഞ വേതന നിരക്കുകളും ഇന്‍സ്പെക്ടറുടെ പേരും വിലാസവും ഉള്‍പ്പെട്ട ഒരു അറിയിപ്പ് ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലും പ്രദര്‍ശിപ്പിക്കേണ്ടതാണ്.
നിയമപ്രകാരമുള്ള ഏറ്റവും കുറഞ്ഞ വേതനത്തിലും കുറഞ്ഞ വേതനം നല്‍കുകയോ ഈ നിയമത്തിന്റെ മറ്റേതെങ്കിലും നിബന്ധനകള്‍ ലംഘിക്കുകയോ ചെയ്യുന്നവര്‍ക്ക് 6 മാസം തടവോ 500 രൂപ വരെ പിഴയോ ഇതു രണ്ടും ഒരുമിച്ചോ ശിക്ഷ ലഭിക്കാവുന്നതാണ്.
പരാതിക്ക് ആധാരമായ വകുപ്പ്
22- ാം വകുപ്പ്: ഏറ്റവും കുറഞ്ഞ വേതന നിരക്കു നല്കുന്നതു സംബന്ധിച്ചുള്ള അവകാശവാദങ്ങളോ വിശ്രമദിനങ്ങള്ക്കുള്ള പ്രതിഫലമോ അധികസമയ ജോലിക്കുള്ള വേതന നിരക്കുകളോ ഈ നിയമത്തിനു കീഴിലുള്ള ചട്ടങ്ങള്‍ക്കും ഉത്തരവുകള്‍ക്കും അനുസൃതമായി സര്‍ക്കാരുകള്‍ക്ക് ഉചിതമായി നിര്‍മ്മിക്കാവുന്നതാണ്.
ഏറ്റവും കുറഞ്ഞ വേതന നിരക്കിലും താഴ്ന്ന നിരക്കുകള്‍ നല്കുന്നതു സംബന്ധിച്ച അവകാശ വാദങ്ങളിന്മേല്‍ തൊഴില്‍ കോടതിയുടെ അദ്ധ്യക്ഷം വഹിക്കുന്ന ഉദ്യോഗസ്ഥന്മാര്ക്കോ ഡപ്യൂട്ടി ലേബര്‍ കമ്മീഷണര്‍മാര്‍ക്കോ വാദം കേള്‍ക്കുവാനും തീരുമാനങ്ങള്‍ എടുക്കുവാനും അധികാരമുണ്ടായിരിക്കുന്നതാണ്.
തൊഴിലാളി അഥവാ
ഏതെങ്കിലും നിയമജ്ഞന് അഥവാ
രജിസ്റ്റര്‍ ചെയ്ത ട്രേഡ് യൂണിയന്റെ ഏതെങ്കിലും ഉദ്യോഗസ്ഥന് അഥവാ
ഏതെങ്കിലും ഇന്‍സ്പെക്ടര്‍ അഥവാ
മറ്റേതെങ്കിലും ഔദ്യോഗിക വ്യക്തി എന്നിവര്‍ക്ക് ഈ നിയമത്തിനു കീഴില്‍ ഒരു പരാതി ഫയല്‍ ചെയ്യാവുന്നതാണ്.
ഈ നിയമത്തിനു കീഴില്‍ വരുന്ന എല്ലാ അപേക്ഷകളും ഏറ്റവും കുറഞ്ഞ വേതനം നല്കേണ്ടതായ തിയതി മുതല്‍ 6 മാസത്തിനുള്ളില്‍ സമര്‍പ്പിക്കേണ്ടതാണ്.
എത്ര തൊഴിലാളികളുണ്ടെങ്കിലും എല്ലാവര്ക്കും വേണ്ടി ഒരു അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും.
തീര്‍പ്പ് കല്പിക്കേണ്ട അധികാരി അപേക്ഷകന്റെയും തൊഴില്‍ദാതാവിന്റെയും വാദങ്ങള്‍ കേട്ട് ശരിയായ അന്വേഷണങ്ങള്‍ക്കുശേഷം താഴെ പറയുന്ന രീതിയില്‍ നിര്ദ്ധേശിക്കാം-
പരാതി പകപോക്കുവാനോ പീഡിപ്പിക്കുവാനോ ഉദ്ദേശിച്ചുള്ളതാണെന്ന് അധികാരികള്‍ക്ക് ബോധ്യപ്പെടുകയാണെങ്കില്‍ അപേക്ഷകനു മേല്‍ 50 രൂപ പിഴ ചുമത്താവുന്നതാണ്.
അധികാരിയുടെ നിര്‍ദ്ദേശം അന്തിമവും തെളിവെടുക്കല്‍, സാക്ഷികളുടെ ഹാജര്‍ ഉറപ്പാക്കല്‍, രേഖകള്‍ ഹാജരാക്കുന്നതിനു നിര്‍ബന്ധിക്കല്‍ എന്നീ കോഡ് ഓഫ് സിവില്‍ പ്രൊസീജ്യറുകളുടെ കീഴില്‍ സിവില്‍ കോടതിയുടെ എല്ലാ അധികാരങ്ങളും അദ്ദേഹത്തില്‍ നിക്ഷിപ്തവും ആയിരിക്കും.
എന്താണ് അടുത്തത്?
നിയമത്തിനു കീഴില്‍ അധികാരികളുടെ തീരുമാനങ്ങള്‍ക്കെതിരായി അപ്പീല്‍ നല്കുവാന് സാധ്യമല്ല.
ഇതര പരിഹാരങ്ങള്‍
ഇതരപരിഹാരങ്ങള് നിലനില്ക്കുന്നില്ല.
അവസാനം പരിഷ്കരിച്ചത് : 2/26/2020
പോലീസിന് ഒരു കുറ്റകൃത്യത്തെക്കുറിച്ചു നല്കുന്ന ആദ്...
അശ്ലീലം” എന്നത് വിവരിക്കാന്‍ വിഷമമേറിയതും സമൂഹത്തി...
കുറ്റവാളിയെന്നു സംശയിക്കപ്പെടുന്ന വ്യക്തിയെ ന്യായാ...
സാധാരണയായി ജാമ്യം എന്നതു കൊണ്ടര്‍ത്ഥമാക്കുന്നത് ഉപ...