“അശ്ലീലം” എന്നത് വിവരിക്കാന്‍ വിഷമമേറിയതും സമൂഹത്തിന്റെ സാന്മാര്ഗ്ഗിക മൂല്യങ്ങളുമായി സങ്കീര്‍ണ്ണമായി ബന്ധപ്പെട്ടിരിക്കുന്നതുമായ പദമാണ്. അശ്ലീലത തിരിച്ചറിയാനുള്ള പരിശോധന എന്തെന്നാല്‍ അശ്ലീലവുമായി ചേര്‍ത്ത് കുറ്റം ചുമത്തിയിട്ടുള്ള വിഷയത്തിനുള്ള പ്രവണത, അത്തരം പ്രവണതകളില്‍ വ്യാപരിക്കുന്നവരുടെ മനസ്സിനെ മലിനീകരിക്കുകയും ദുഷിപ്പിക്കുകയും ചെയ്യുന്നുവെങ്കില്‍ അത് അശ്ലീലം എന്ന പരിധിയില്‍ വരുന്നതാണ്.
സാമൂഹികമായ ആവശ്യങ്ങള്‍ക്കല്ലാതെ, വാണിജ്യപരമായ ആവശ്യങ്ങള്‍ക്കായി അശ്ലീലം പ്രദര്‍ശിപ്പിക്കുന്നുവെങ്കില്‍, അശ്ലീല ചുവയുള്ള സംസാരം സ്വതന്ത്ര പ്രദര്‍ശനം എന്നിവയ്ക്ക് നിയമ പരിരക്ഷ ലഭിക്കുകയില്ലയെന്ന് രഞ്ജിത് ഡി. ഉദേശിയും മഹാരാഷ്ട്ര സംസ്ഥാനവും തമ്മിലുള്ള കേസില്‍ (എഐആര്‍ 1965 എസ്സി 881), സുപ്രീം കോടതി നിരീക്ഷിച്ചു. പ്രകൃതി വിരുദ്ധമായ രീതിയിലാണ് ലൈംഗികതയെ ആവിഷ്കരിക്കുന്നതെങ്കില് അത് തീര്‍ച്ചയായും അശ്ലീലമായി കണക്കാക്കും.
ഇന്ത്യന്‍ പീനല്‍ കോഡ് (ഇന്ത്യന്‍ പീനല്‍ കോഡ്) അനുസരിച്ച് കച്ചവടം, വാടകയ്ക്ക് എടുക്കല്‍, വിതരണം, പൊതു പ്രദര്‍ശനം, പ്രചാരം, ഇറക്കുമതി, കയറ്റുമതി, പരസ്യം തുടങ്ങിയവയുമായി കൈകാര്യം ചെയ്യുന്ന എന്തിലും അശ്ലീലമാകാം.
അശ്ലീല പുസ്തകങ്ങളുടെ വില്പനയ്ക്ക് ആദ്യ ശിക്ഷാവിധിയില്‍ 2 വര്‍ഷം വരെ തടവോ 2000രൂപ വരെ പിഴയോ ശിക്ഷയായി ലഭിക്കാം. തുടര്‍ന്നു വരുന്ന ശിക്ഷാവിധികളില്‍ അഞ്ചു വര്‍ഷം വരെ തടവും 5000 രൂപ വരെ പിഴയോ ലഭിക്കാം.
20 വയസ്സില്‍ താഴെ പ്രായമുള്ള യുവജനങ്ങള്‍ക്ക് അശ്ലീല വസ്തുക്കള്‍ വില്ക്കുകയോ മറ്റോ ചെയ്താല്‍ ആദ്യ ശിക്ഷാവിധിയില്‍ 3 വര്‍ഷം വരെ തടവും 2000 രൂപ വരെ പിഴയും ലഭിക്കാവുന്നതാണ്. തുടര്‍ന്നുള്ള ശിക്ഷാവിധികളില്‍ 7 വര്‍ഷം വരെ തടവും 5000 രൂപ വരെ പിഴയും ലഭിക്കാവുന്നതാണ്.
പൊതു സ്ഥലങ്ങളിലോ പരിസരങ്ങളിലോ ആരെങ്കിലും ഏതെങ്കിലും അശ്ലീല പ്രവര്‍ത്തി ചെയ്യുകയോ, അശ്ലീല ഗാനങ്ങള്‍ പാടുകയോ, ചൊല്ലുകയോ, വാക്കുകളിലൂടെ ആവിഷ്കരിക്കുകയോ ചെയ്താല്‍ 3 മാസം വരെ തടവോ പിയോ ഇവ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്നതാണ്.
ശാസ്ത്രം, സാഹിത്യം, കല, പഠനം, പൊതു താല്പര്യം, മതപരമായ കാര്യങ്ങളിലുള്ള ഉത്തമ വിശ്വാസത്തില്‍ സൂക്ഷിക്കുന്നവ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കായി പ്രസിദ്ധീകരിക്കുന്ന ഏതെങ്കിലും പുസ്തകമോ ലഘുലേഖ, പേപ്പര്‍, എഴുത്തുകള്‍, വരകള്‍, പെയിന്റിംഗുകള്‍, രൂപങ്ങളുടെ വര്‍ണ്ണനകള്‍;
ശില്പം, മുദ്രണം, ചിത്രണം തുടങ്ങിയ രൂപങ്ങളിലുള്ള പ്രതിപാദനങ്ങള്‍, അഥവാ, പുരാതന സ്മാരകത്തിലോ ക്ഷേത്രത്തിലോ വിഗ്രഹങ്ങളിലോ ഉള്ള പ്രതിപാദനങ്ങള്‍;
പരാതിക്ക് ആധാരമായ വകുപ്പ്
വകുപ്പ് 292, ഐപിസി: അശ്ലീല പുസ്തകങ്ങള്‍ തുടങ്ങിയവയുടെ വില്പന മുതലായവ.,
വകുപ്പ് 293, ഐപിസി: യുവജനങ്ങള്‍ക്ക് അശ്ലീല വസ്തുക്കള്‍ വില്‍ക്കുക മുതലായവ
വകുപ്പ് 294 ഐപിസി: അശ്ലീല പ്രവര്‍ത്തികളും പാട്ടുകളും
ആര്‍ക്ക്/എവിടെ പരാതി നല്‍കാം?
ആവശ്യമായ അധികാരപരിധിയിലുള്ള മജിസ്ട്രേറ്റിനോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഒരു എഫ് ഐ ആര് ഫയല്‍ ചെയ്യാം.
കേസ് എങ്ങനെയാണ് ഫയല്‍ ചെയ്യുന്നത്?
അധികാരാതിര്‍ത്തിയിലുള്ള മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യാം. ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് അനുസരിച്ച് നടപടിക്രമങ്ങള്‍ നടത്തപ്പെടും. ഈ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ കണ്ടു മനസ്സിലാക്കുവാന്‍ സാധിക്കാത്തവയും ജാമ്യം ലഭിക്കുന്നവയുമാണ്.
എന്താണ് അടുത്തത്
കീഴ്കോടതിയുടെ ഉത്തരവനുസരിച്ച് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാവുന്നതാണ്.
ഇതര പരിഹാരങ്ങള്‍
പ്രതിക്ക് ഒത്തു തീര്‍പ്പിന് ശ്രമിക്കാവുന്നതാണ്.
അവസാനം പരിഷ്കരിച്ചത് : 6/10/2020
കേരള വനിതാ കമ്മീഷൻ നിലവിൽ വന്നത് 14.6.1996ൽ ആണു.
ഇന്ത്യയിലെ ആദ്യത്തെ വനിതാജഡ്ജിയാണ് അന്നാ ചാണ്ടി.കേ...
കേരളത്തിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ ...
ഗാർഹിക അക്രമത്തിന്മേലുള്ള പുതിയ നിയമത്തിന്റെ പേരാ...