കെഗെൽ വ്യായാമങ്ങൾ (പെൽവിക് ഫ്ലോർ വ്യായാമങ്ങൾ) ചെയ്യുന്നത് പെൽവിക് ഫ്ലോർ മസിലുകൾക്ക് (വസ്തിപ്രദേശത്തെ മസിലുകൾ) ശക്തിപകരാനാണ്. മൂത്രസഞ്ചി, കുടൽ, ലൈംഗികാവയവങ്ങൾ എന്നിവയ്ക്ക് താങ്ങ് നൽകുന്ന മസിലുകളാണിവ.
മസിലുകളുടെ പാളികളും കണക്ടീവ് ടിഷ്യൂകളും ചേർന്നാണ് പെൽവിക് ഫ്ലോർ രൂപംകൊണ്ടിരിക്കുന്നത്. വസ്തിപ്രദേശത്തിനു താഴെ വളഞ്ഞ രൂപത്തിൽ കാണപ്പെടുന്ന പെൽവിക് ഫ്ലോർ പെരിനിയത്തെയും (മലദ്വാരവും ലൈംഗികാവയവങ്ങളും ഉൾപ്പെടുന്ന പ്രദേശത്തെ) പെൽവിക് ക്യാവിറ്റിയെയും വേർതിരിക്കുന്നു.
ഈ മസിൽ പാളികൾ വസ്തിപ്രദേശത്ത് ഒരു തൊട്ടിൽ പോലെയാണ് കാണപ്പെടുന്നത്.
സ്ത്രീകളിൽ പെൽവിക് ഫ്ലോർ മസിലുകൾ മൂത്രസഞ്ചിയെയും കുടലിന്റെ അവസാന ഭാഗത്തെയും താങ്ങിനിർത്തുന്നു. സ്ത്രീകളിൽ ഈ മസിലിന്റെ പാളികളിൽ രണ്ട് വിടവുകളാണ് ഉള്ളത്, ഒന്ന് മൂത്രനാളത്തിനും യോനീദ്വാരത്തിനും വേണ്ടിയും അടുത്തത് മലദ്വാരത്തിനു വേണ്ടിയും. മൂത്രസഞ്ചിയുടെയും കുടലിന്റെയും ചലനങ്ങൾ നിയന്ത്രിക്കുന്നതിന് പെൽവിക് ഫ്ലോർ മസിലുകൾ സഹായകമാവുന്നു. രതിമൂർച്ഛയിലെത്തുമ്പോൾ യോനിയുടെ സങ്കോചത്തിനും പെൽവിക് ഫ്ല്ലോർ മസിലുകൾ സഹായകമാവുന്നു.
ഗർഭം, പ്രസവം, ശസ്ത്രക്രിയ, പ്രായം, അമിതഭാരം, കടുത്ത ചുമ അല്ലെങ്കിൽ മലബന്ധം തുടങ്ങി പല കാരണങ്ങൾ മൂലമുള്ള ആയാസപ്പെടൽ കാരണം പെൽവിക് മസിലുകൾ ദുർബലമായേക്കാം.
ഇനി പറയുന്ന അവസ്ഥകളിലുള്ള സ്ത്രീകൾക്ക് കെഗെൽ വ്യായാമങ്ങൾ പ്രയോജനപ്രദമായേക്കാം;
ഓവർഫ്ലോ ഇൻകോണ്ടിനൻസ് (മൂത്രസഞ്ചി നിറയുമ്പോൾ അല്പാല്പമായി മൂത്രം ചോരുന്ന അവസ്ഥ), കടുത്ത സ്ട്രെസ്സ് ഇൻകോണ്ടിനൻസ് എന്നിവയ്ക്ക് കെഗെൽ വ്യായാമങ്ങൾ പ്രയോജനപ്രദമാവണമെന്നില്ല.
പെൽവിക് ഫ്ലോർ മസിലുകൾ തിരിച്ചറിയുക
നിങ്ങൾ പെൽവിക് ഫ്ലോർ മസിലുകളെ തിരിച്ചറിയുന്നതിലൂടെ ഏതു മസിലാണ് സങ്കോചിപ്പിക്കേണ്ടത് എന്ന് മനസ്സിലാക്കാൻ കഴിയും. ഇവയെ കാണാൻ കഴിയില്ല എങ്കിലും ചില ഉപായങ്ങളിലൂടെ തിരിച്ചറിയാൻ സാധിക്കും.
നിങ്ങൾക്ക് മലവിസർജനം നടത്തണമെന്നോ വായു പുറത്തുവിടണമെന്നോ തോന്നുന്നുവെന്നും എന്നാൽ ഉടൻ പറ്റില്ല എന്നും സങ്കൽപ്പിക്കുക. നിങ്ങൾ മലമോ വായുവോ പിടിച്ചുനിർത്താൻ ഉപയോഗിക്കുന്ന മസിൽ സങ്കോചിപ്പിക്കുക. ഇതും പെൽവിക് ഫ്ലോർ മസിലുകളുടെ ഭാഗമാണ്.
പെൽവിക് ഫ്ലോർ മസിലുകളെ തിരിച്ചറിഞ്ഞ ശേഷം നിങ്ങൾക്ക് വ്യത്യസ്ത സ്ഥിതികളിൽ വ്യായാമം ചെയ്യാൻ കഴിയും; തുടക്കത്തിൽ കിടന്നുകൊണ്ടുള്ള വ്യായാമമായിരിക്കും ഏറ്റവും ലളിതം.
1.കിടന്നുകൊണ്ടുള്ള വ്യായാമം
കാൽമുട്ടുകൾ മടക്കി അൽപ്പം അകത്തി വച്ച് നിലത്ത് മലർന്നുകിടക്കുക. പെൽവിക് ഫ്ലോർ മസിലുകൾ 10 സെക്കൻഡ് മുറുക്കിപ്പിടിക്കുകയും 10 സെക്കൻഡ് നേരത്തേക്ക് പതുക്കെ അയച്ചുവിടുകയും ചെയ്യുക.
2.ഇരിക്കുന്ന അവസ്ഥയിൽ
കാൽമുട്ടുകൾ അകത്തിവച്ച് കസേരയിൽ ഇരിക്കുകയും പെൽവിക് ഫ്ലോർ മസിലുകൾ മുറുക്കി മുകളിലേക്ക് ഉയർത്താൻ ശ്രമിക്കുക, ഈ സമയത്ത് കസേരയിൽ നിന്ന് ശരീരം ഉയരാതിരിക്കാൻ ശ്രദ്ധിക്കണം. മസിലുകൾ സങ്കോചിപ്പിക്കുന്ന പ്രക്രിയ 10 സെക്കൻഡ് തുടരണം. തുടർന്ന് മസിലുകൾ അയച്ചുവിട്ട് 10 സെക്കൻഡ് തുടരണം.
3.നിൽക്കുന്ന സ്ഥിതിയിൽ
നിങ്ങൾ മൂത്രമൊഴിക്കുന്നതും മലവിസർജനം നടത്തുന്നതും പിടിച്ചു നിർത്താൻ ശ്രമിച്ചതുപോലെ കാലുകൾ അകത്തി നിന്നുകൊണ്ട് പെൽവിക് മസിലുകൾ സങ്കോചിപ്പിക്കുക. മസിലുകൾ 10 സെക്കൻഡ് സങ്കോചിപ്പിക്കുന്നതും 10 സെക്കൻഡ് ആയാസരഹിതമാക്കുന്നതും തുടരുക.
എത്ര തവണ ആവർത്തിക്കണം?
ഓരോതവണ മസിലുകൾ സങ്കോചിപ്പിക്കുന്നതും ഓരോ കെഗെൽ വ്യായാമമാണ്. ഒരു ദിവസം 10-20 തവണ വീതം മൂന്നോ നാലോ തവണ ചെയ്യാവുന്നതാണ്. ശരിയായ പരിശീലനത്തോടെ, അനുയോജ്യമായ സ്ഥലങ്ങളിൽ വച്ച് ഏതുസമയത്തു വേണമെങ്കിലും കെഗെൽ വ്യായാമം ചെയ്യാവുന്നതാണ്.
കൂടുതൽ പേരും ഇരുന്നുകൊണ്ടോ കിടന്നുകൊണ്ടോ ചെയ്യുന്ന വ്യായാമങ്ങളിലൂടെയാണ് ആരംഭിക്കുന്നത്. ലക്ഷണങ്ങളിൽ എന്തെങ്കിലും മാറ്റം കാണണമെങ്കിൽ 4-6 ആഴ്ചവരെ വ്യായാമം ചെയ്യണം. വ്യക്തമായ മാറ്റം അനുഭവപ്പെടണമെങ്കിൽ മൂന്ന് മാസത്തോളം വേണ്ടിവരും.
നിങ്ങൾ ശരിയായ രീതിയിൽ വ്യായാമം ചെയ്തു തുടങ്ങിക്കഴിയുമ്പോൾ, ഇനി പറയുന്ന, മൂത്രം ഇറ്റുവീണേക്കാവുന്ന സാഹചര്യങ്ങളിൽ നിങ്ങൾക്ക് ഈ വ്യായാമം പരീക്ഷിക്കാവുന്നതാണ്;
വ്യത്യസ്ത കെഗെൽ വ്യായാമങ്ങൾ
കെഗെൽ വ്യായാമങ്ങൾ ചെയ്യുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുമോ?
കെഗെൽ വ്യായാമങ്ങൾ ഒരു കുഴപ്പവും ഉണ്ടാക്കില്ല. ലളിതവും ആയാസരഹിതവുമായാണ് ഇത് ചെയ്യുന്നവർക്ക് അനുഭവപ്പെടുന്നത്. ഈ വ്യായാമങ്ങൾ എന്തെങ്കിലും അസ്വസ്ഥതയോ വേദനയോ സൃഷ്ടിക്കുന്നില്ല. വ്യായാമങ്ങൾ ചെയ്യുമ്പോഴോ ശേഷമോ എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവപ്പെടുന്നു എങ്കിൽ നിങ്ങൾ ശരിയായ രീതിയിൽ ആയിരിക്കില്ല വ്യായാമം ചെയ്യുന്നത്. അതിനാൽ, വ്യായാമം ചെയ്യുന്നതിനായി മാർഗനിർദേശം തേടുക.
കടപ്പാട്-www.modasta.com
അവസാനം പരിഷ്കരിച്ചത് : 3/12/2020
വിവിധ ഗർഭകാല ആരോഗ്യ വിവരങ്ങൾ
കൂടുതല് വിവരങ്ങള്
ആർത്തവം കൂടുതൽ വിവരങ്ങൾ
കൗമാരത്തെ ലോകാരോഗ്യസംഘടന പ്രായത്തിന്റെയും (പത്തിന...