অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഗർഭകാലം - കൂടുതൽ വിവരങ്ങൾ

ഗർഭകാലം - കൂടുതൽ വിവരങ്ങൾ

  1. ഗര്‍ഭധാരണം നീട്ടിവെയ്ക്കുന്നതിന് പിന്നില്‍..
  2. ഗര്‍ഭനിരോധന ഗുളിക, അറിഞ്ഞിരിയ്‌ക്കേണ്ടവ
  3. നിങ്ങളുടെ ഗര്‍ഭം ആരോഗ്യകരമോ??
  4. വെയറ്റ് ലിഫ്റ്റിംഗ് ഗര്‍ഭധാരണം തടയുമോ?
  5. ഗര്‍ഭധാരണം, ഇൗ ടെസ്റ്റുകള്‍ ചെയ്യൂ
  6. ഒരു കുഞ്ഞിനുള്ള സമയമായോ?
  7. ഗര്‍ഭമില്ലാതെ ആര്‍ത്തവം മുടങ്ങുമോ?
  8. ഓഫീസ് സ്‌ട്രെസ് ഗര്‍ഭത്തെ ബാധിയ്ക്കുമോ?
  9. ഗര്‍ഭിണിയാകും മുന്‍പേ.....
  10. ബുദ്ധിയുള്ള കുഞ്ഞിനെ ലഭിയ്‌ക്കാന്‍
  11. 9-ാം മാസം ഗര്‍ഭത്തിന് സംഭവിയ്ക്കുന്നത്...
  12. ഗര്‍ഭകാലത്തെ ശരീരപരിചരണം
  13. ഗര്‍ഭിണികള്‍ കുങ്കുമപ്പൂ കഴിയ്ക്കാമോ?
  14. ഗര്‍ഭം, കുഞ്ഞ്, ചില വിചിത്ര വിശേഷങ്ങള്‍!!
  15. ഗര്‍ഭകാലത്ത് പങ്കാളിയുമായി ബന്ധം വളര്‍ത്താം
  16. ഗര്‍ഭകാലത്ത് ഇളനീര്‍ കുടിയ്ക്കുമ്പോള്‍....
  17. ഗര്‍ഭം ആഘോഷിക്കുമ്പോള്‍.....
  18. മാസം തികയാതെയുള്ള പ്രസവത്തിനു പുറകില്‍....
  19. ചില പ്രത്യുല്‍പാദന വാസ്തവങ്ങള്‍
  20. 40 കഴിഞ്ഞ് ഗര്‍ഭം ധരിച്ചാല്‍.
  21. പ്ലാസെന്‍റ കുഞ്ഞിനെ സംരക്ഷിക്കുന്നതെങ്ങനെ?
  22. അബോര്‍ഷനു ശേഷം ആരോഗ്യശ്രദ്ധ
  23. ഗര്‍ഭകാലത്ത്‌ സൂപ്പര്‍ ഫുഡുകള്‍
  24. ഗര്‍ഭകാലത്തെ ദന്ത സംരക്ഷണം
  25. പ്രമേഹമുള്ളവര്‍ ഗര്‍ഭം ധരിയ്ക്കുമ്പോള്‍..

ഗര്‍ഭധാരണം നീട്ടിവെയ്ക്കുന്നതിന് പിന്നില്‍..

ചില ദമ്പതികള്‍ വിവാഹശേഷം കുറെക്കാലത്തേക്ക് ഗര്‍ഭധാരണം നീട്ടിവെയ്ക്കും. അവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടാകാം. സത്യത്തില്‍ ഒരു കുട്ടിയെ വളര്‍ത്തുന്നതിന് മാതാപിതാക്കളുടെ ഏറെ ശ്രദ്ധയും സാമ്പത്തികശേഷിയും ഉണ്ടാവണം. സ്ഥിരമായ ബന്ധങ്ങളും, ഉറപ്പുള്ള സാമ്പത്തിക ശേഷിയും ഇക്കാലത്ത് അല്പം വിഷമം പിടിച്ച കാര്യങ്ങളായതിനാല്‍, കുട്ടികള്‍ പിന്നീട് മതി എന്ന് തീരുമാനിക്കുന്നതില്‍ അതിശയമില്ല. കോര്‍പ്പറേറ്റ് ലോകത്തില്‍ വലിയ നേട്ടങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ കാത്തിരിക്കുമ്പോള്‍, കുട്ടികള്‍ മൂലം നിങ്ങള്‍ തിരക്കിലാണെങ്കില്‍, ലക്ഷ്യം നേടുക സാധ്യമാകില്ല. അതുകൊണ്ട് ധാരാളം വര്‍ഷങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലുണ്ടെങ്കില്‍ കുട്ടികളുടെ കാര്യം നീട്ടിവെയ്ക്കുന്നതില്‍ കുഴപ്പമില്ല.

1. ആരോഗ്യപരമായ കാരണങ്ങള്‍ - ചില ദമ്പതികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ മൂലം കുട്ടികളുടെ ജനനം നീട്ടിവെയ്ക്കേണ്ടതായി വരാം. അത്തരം പ്രശ്നമുള്ളവര്‍ അത് പരിഹരിക്കപ്പെടുന്നത് വരെ ഗര്‍ഭധാരണത്തിനായി കാത്തിരിക്കും. 2. തൊഴില്‍പരമായ കാരണങ്ങള്‍ - നിങ്ങള്‍ തൊഴിലില്‍ ഏറെ ശ്രദ്ധാലുവും, അതിന്‍റെ ഉന്നതിയില്‍ നില്‍ക്കുന്ന അവസ്ഥയിലുമാണെങ്കില്‍ കുട്ടിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയമില്ലാത്തതിനാല്‍ ഗര്‍ഭധാരണം നീട്ടിവെയ്ക്കുന്നത് തികച്ചും സാധാരണമാണ്. എന്നാല്‍ ദീര്‍ഘകാലത്തേക്ക് മാറ്റിവെയ്ക്കുന്നുവെങ്കില്‍ നിങ്ങളുടെ പ്രായം കൂടി കണക്കിലെടുക്കുക. 3. ബന്ധത്തിന്‍റെ സ്ഥിരത - ചില ദമ്പതികള്‍ തങ്ങളുടെ ബന്ധത്തിന്‍റെ സ്ഥിരതയില്‍ സംശയിക്കുന്നവരായിരിക്കും. അവര്‍ ഗര്‍ഭധാരണത്തിന് അല്പകാലം കാത്തിരിക്കും. പിന്നീട് വിവാഹമോചനം വഴി കുട്ടിയുടെ ജീവിതം നശിക്കാതിരിക്കാന്‍ ഇത് സഹായിക്കും. 4. സാമ്പത്തികം - കുട്ടികളെ വളര്‍ത്തുന്നതിന് പണം ആവശ്യമാണ്. തങ്ങളുടെ സാമ്പത്തിക സ്ഥിരതയെ സംബന്ധിച്ച് ഉറപ്പില്ലാത്തവര്‍ പൊതുവെ കുട്ടികളെ വളര്‍ത്താനുള്ള തീരുമാനം എടുക്കുന്നതിന് മുമ്പ് അല്പകാലം കാത്തിരിക്കും.

ഗര്‍ഭനിരോധന ഗുളിക, അറിഞ്ഞിരിയ്‌ക്കേണ്ടവ

ഗര്‍ഭനിരോധനത്തിനുള്ള എളുപ്പവഴികളില്‍ ഒന്നാണ് ഗര്‍ഭനിരോധ ഗുളികകള്‍ അഥവാ കോണ്‍ട്രാസെപ്റ്റീവ് പില്‍സ്. ഈസ്ട്രജന്‍, പ്രജസ്‌ട്രോണ്‍ എന്നവയടങ്ങിയ ഇവ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വരുത്തിയാണ് ഗര്‍ഭധാരണം തടയുന്നത്. ഗര്‍ഭനിരോധനഗുളികകള്‍ കഴിയ്ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട, അറിഞ്ഞിരിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്,
പ്രമേഹം പോലുള്ള അസുഖങ്ങളുള്ള, 35 കഴിഞ്ഞ സ്ത്രീകള്‍ ഇത്തരം ഗുളികകള്‍ കഴിയ്ക്കുമ്പോള്‍ ഡോക്ടറോട് ഇത്തരം പ്രശ്‌നങ്ങള്‍ പറയണം.

ഇത്തരം ഗുളികകള്‍ ഗര്‍ഭനിരോധനം തടയുക മാത്രമാണ് ചെയ്യുന്നത്. ഇവ ലൈംഗികജന്യ രോഗങ്ങള്‍ തടയുന്നില്ല.

മൈഗ്രേന്‍, സൈനസ് സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുള്ളവര്‍ ഇ്ത്തരം ഗുളികകള്‍ കഴിയ്ക്കരുത്. ഇവ കഴിയ്ക്കണമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശം തേടണം.

പ്രസവം കഴിഞ്ഞ് ആറു മാസമാകാത്ത സ്ത്രീകളും മുലയൂട്ടുന്ന അമ്മമാരുമൊന്നും ഇത്തരം ഗുളികകള്‍ കഴിയ്ക്കരുത്. ഇത് കുഞ്ഞിനും ദോഷം വരുത്തും.
ഈ പില്‍സ് കഴിയ്ക്കുന്ന ചില സ്ത്രീകളില്‍ സ്‌പോട്ടിംഗ് പോലെ രക്തം കണ്ടെന്നു വരാം. ഇതില്‍ അസ്വഭാവികതയില്ല. എന്നാല്‍ ബ്ലീഡിംഗ് പോലുളള പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഡോക്ടറെ കാണുക.

ഇവ തടിപ്പിയ്ക്കുമെന്ന വിശ്വാസം പലര്‍ക്കുമുണ്ട്. ഇതില്‍ വാസ്തവമില്ല.

ഇവ കഴിയ്ക്കുന്നതിനിടയില്‍ ഒന്നോ രണ്ടോ തവണ മുടങ്ങിയാല്‍ പോലും ഫലം നല്‍കില്ല.

ഗര്‍ഭനിരോധന ഗുളികകള്‍ ബ്രെസ്റ്റ് ക്യാന്‍സറിന് ഇട വരുത്തുമെന്ന് ചില സ്ത്രീകളെങ്കിലും കരുതുന്നു. ഇത് തെറ്റിദ്ധാരണയാണ്. ഇവയും ക്യാന്‍സറും തമ്മില്‍ യാതൊരു ബന്ധവുമില്ല.

നിങ്ങളുടെ ഗര്‍ഭം ആരോഗ്യകരമോ??

ആരോഗ്യകരമായ ഗര്‍ഭധാരണത്തിന് ആവശ്യമായത് ഒരു അടിസ്ഥാന കാര്യമാണ് - ആരോഗ്യവതിയായ സ്ത്രീ. സാധാരണവും ആരോഗ്യകരവുമായ ഭക്ഷണം, നിയന്ത്രിതവും പോഷകപ്രദവുമായ ഭക്ഷണക്രമം, പതിവായ വ്യായാമം എന്നിവയെല്ലാം പ്രധാനപ്പെട്ടവയാണ്. എന്നാല്‍ ഇവയില്‍ നിന്ന് വേറിട്ട് പ്രമേഹം, ആസ്ത്മ പോലുള്ള ഗുരുതരമായ രോഗങ്ങള്‍ ഉണ്ടായിരിക്കുകയും ചെയ്യരുത്. ആരോഗ്യകരമായ ഗര്‍ഭത്തിന്‍റെ ഏഴ് ലക്ഷണങ്ങള്‍ മനസിലാക്കുക.
ഗര്‍ഭപാത്രവും പ്ലാസെന്‍റയും

ഗര്‍ഭപാത്രത്തിലെയും, പ്ലാസെന്‍റയിലെയും തകരാറുകള്‍ ചിലപ്പോള്‍ ഗര്‍ഭം അലസുന്നതിന് കാരണമാകും. പ്രസവം വരെ ഭ്രൂണത്തെ ഗര്‍ഭപാത്രത്തിനുള്ളില്‍ നിലനിര്‍ത്തുന്നതിന് അമ്മയുടെ ഗര്‍ഭപാത്രവും പ്ലാസെന്‍റയും ആരോഗ്യമുള്ളതായിരിക്കണം. പ്ലാസെന്‍റ ഗര്‍ഭാശയഭിത്തിയില്‍ നന്നായി പിടിച്ചിരിക്കണം. കാരണം ഇത് വേര്‍പെടുന്നത് അല്ലെങ്കില്‍ തലകീഴാകുന്നത് ഗര്‍ഭം അലസാന്‍ കാരണമാകും.  

സാധാരണ നിലയിലുള്ള രക്തസമ്മര്‍ദ്ദവും പഞ്ചസാരയും

ആരോഗ്യകരമായ ഗര്‍ഭത്തിന്‍റെ പ്രാഥമിക ലക്ഷണങ്ങളാണ് ഇവ. രക്തസമ്മര്‍ദ്ദവും പഞ്ചസാരയുടെ അളവും ഗര്‍ഭധാരണത്തിന് തീരുമാനിക്കുന്നത് മുതല്‍ നിരീക്ഷിക്കണം.

ഭ്രൂണത്തിന്‍റെ വളര്‍ച്ച

ഭ്രൂണത്തിന്‍റെ വളര്‍ച്ചയുടെ നിരക്ക് പ്രകാരം കുട്ടിയുടെ വളര്‍ച്ച കണക്കാക്കാം. അത് ഗര്‍ഭിണിയുടെ ആരോഗ്യം വഴിയും സാധ്യമാണ്. അള്‍ട്രാ സൗണ്ട് പരിശോധയിലോ, ഗര്‍ഭിണിയുടെ ഭാരം നോക്കിയോ ഇത് മനസിലാക്കാം. ഭ്രൂണത്തിന്‍റെ വളര്‍ച്ചയില്ലായ്മ ഗര്‍ഭപാത്രത്തിലെ ഓക്സിജന്‍റെ കൂറവ് മൂലമാകാം. ഇത് പ്ലാസെന്‍റ വേര്‍പെട്ട് പോകുന്നതിനും കാരണമാകും.

ഭാരം വര്‍ദ്ധിക്കല്‍

ഗര്‍ഭകാലത്ത് 13 മുതല്‍ 15 കിലോ ഭാരം കൂടുന്നത് ഡോക്ടര്‍ ശുപാര്‍ശ ചെയ്യുന്നതാണ്. പ്രത്യേകിച്ച് ഗര്‍ഭധാരണത്തിന് മുമ്പ് ഗര്‍ഭിണി ആരോഗ്യകരമായ ഭാരം നിലനിര്‍ത്തിയിരുന്നെങ്കില്‍. എന്നിരുന്നാലും സ്ത്രീ ഇതിനകം അമിത ഭാരമുള്ളവളാണെങ്കില്‍ ഡോക്ടര്‍മാര്‍ കുറഞ്ഞ ശരീരഭാരം വര്‍ദ്ധിപ്പിക്കലിനേ ഉപദേശിക്കൂ.

ഹോര്‍മോണ്‍ നില

ഗര്‍ഭത്തിന്‍റെ ആരോഗ്യം സൂചിപ്പിക്കുന്ന രണ്ട് ഹോര്‍മോണുകളാണ് ഈസ്ട്രജനും പ്രോജെസ്റ്റീറോണും. ഒരു ഗര്‍ഭിണി 400 മില്ലി ഗ്രാം പ്രോജെസ്റ്റീറോണ്‍ ഉത്പാദിപ്പിക്കുമ്പോള്‍ ആരോഗ്യമുള്ള, ഗര്‍ഭിണി അല്ലാത്ത സ്ത്രീയില്‍ ഇത് 20 മില്ലിഗ്രാമിനടുത്താണ്. ഈ ഹോര്‍മോണുകളാണ് ഗര്‍ഭധാരണത്തിനുള്ള എന്‍ഡോമെട്രിയം സ്ഥാപിക്കുന്നത്. ഇക്കാരണത്താലാണ് ആര്‍ത്തവവും ഗര്‍ഭപാത്രത്തിന്‍റെ സങ്കോചവും തടയപ്പെടുന്നത്.

വയറിന്‍റെ വളര്‍ച്ച

കുഞ്ഞിന്‍റെ വളര്‍ച്ച ആരോഗ്യകരമായ തോതിലാണെന്ന് ഉറപ്പാക്കുന്നതിന് ഡോക്ടര്‍ പതിവായി അമ്മയുടെ വയറിന്‍റെ അളവ് കണക്കാക്കും.
ഭ്രൂണത്തിന്‍റെ ചലനം

ഗര്‍ഭധാരണം എത്രത്തോളം ആരോഗ്യകരമാണെന്ന് മനസിലാക്കുന്നതിന് ഡോക്ടര്‍മാര്‍ ഭ്രൂണത്തിന്‍റെ ചലനങ്ങള്‍ വിലയിരുത്തും. ഗര്‍ഭത്തിന്‍റെ ആറ്-പത്ത് ആഴ്ചകള്‍‌ക്കിടയില്‍ അമ്മയ്ക്ക് ഭ്രൂണത്തിന്‍റെ ചലനം തിരിച്ചറിയാനാവും. ഈ ചലനങ്ങള്‍ കുഞ്ഞിന് ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കുന്നുണ്ടെന്നും കുഴപ്പമില്ലാതിരിക്കുന്നുവെന്നും മനസിലാക്കാന്‍ സഹായിക്കും.

വെയറ്റ് ലിഫ്റ്റിംഗ് ഗര്‍ഭധാരണം തടയുമോ?

വ്യായാമങ്ങളില്‍, പ്രത്യേകിച്ചു ജിമ്മില്‍ പോയി ചെയ്യുന്ന വ്യായാമങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വെയ്റ്റ് ലിഫ്റ്റിംഗ്. പുരുഷന്മാരാണ് ഇത് കൂടുതല്‍ ചെയ്യുന്നതെങ്കിലും വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുന്ന സ്ത്രീകളും കുറവല്ല. വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭം ധരിയ്ക്കാന്‍ ബുദ്ധിമുട്ടാകുമെന്നു പൊതുവെ പറയാറുണ്ട്.

വെയറ്റ് ലിഫ്റ്റിംഗ് പൊതുവെ സ്ത്രീകളെ ക്ഷീണിതരാക്കും. ക്ഷീണം ഗര്‍ഭധാരത്തിന് നല്ലതുമല്ല. ചില സ്ത്രീകള്‍ ക്ഷീണം കാരണം സെക്‌സില്‍ നിന്നും വിട്ടു നി്ല്‍ക്കുന്നതും ഗര്‍ഭാധാരണത്തിന് തടസമാകും. ഓഹിയോ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. സ്ത്രീകളുടെ പെല്‍വിസ്, നടു എന്നിവിടങ്ങളില്‍ വെയ്റ്റ് ലിഫ്റ്റിംഗ് മര്‍ദമേല്‍പ്പിയ്ക്കും. ഇത് യൂട്രസിന് നല്ലതല്ല. ചില സ്ത്രീകളില്‍ ഹോര്‍മോണ്‍ പ്രശ്‌നങ്ങളും വെയ്റ്റ് ലിഫ്റ്റിംഗ് വരുത്തുന്നുണ്ട്. ആര്‍ത്തവം വരാതിരിയ്ക്കുക, വൈകുക, നേരത്തെയാവുക തുടങ്ങിയവയും. ഇതും ഗര്‍ഭധാരണത്തിന് തടസമായേക്കാം.

ചില 'മോശം' ഗര്‍ഭകാല ലക്ഷണങ്ങള്‍

ഗര്‍ഭധാരണം എന്നത് സ്ത്രീത്വത്തിനുള്ള വിലയേറിയ സമ്മാനമാണ്. ഗര്‍ഭത്തിന്‍റെ ഒമ്പത് മാസങ്ങളില്‍ സ്ത്രീകളില്‍ ശാരീരികമായും മാനസികമായും ഏറെ മാറ്റങ്ങള്‍ സംഭവിക്കും. ചിലര്‍ ഇക്കാലം ആസ്വദിക്കുമ്പോള്‍ ചിലര്‍ ഇത് കഴിഞ്ഞ് കിട്ടാനായി ഏറെ സഹിക്കേണ്ടി വരും. ഗര്‍ഭധാരണത്തിന്‍റെ കാലത്ത് കാണപ്പെടുന്ന ശല്യപ്പെടുത്തുന്ന നിരവധി ലക്ഷണങ്ങളുണ്ട്. എന്നാല്‍ വ്യക്തികള്‍ക്കനുസരിച്ച് ഇവയുടെ തീവ്രത വ്യത്യാസപ്പെട്ടിരിക്കും. ഏഴ് പ്രധാന ഗര്‍ഭകാല ലക്ഷണങ്ങളെക്കുറിച്ച് വായിക്കുക.

മൂത്രം ചോര്‍ച്ച

പല സ്ത്രീകള്‍ക്കും ഗര്‍ഭകാലത്ത് മൂത്രം ചോരുന്നത് ഒരു പേടി സ്വപ്നമാണ്. സ്ത്രീ ഗര്‍ഭം ധരിക്കുമ്പോള്‍ ഇടുപ്പിലെ പേശികള്‍ അയയുകയും ഇത് അല്പം മൂത്രം ചോരുന്നതിന് കാരണമാവുകയും ചെയ്യും.

മുഖക്കുരു

ഗര്‍ഭകാലത്ത് എണ്ണമയം ഉത്പാദിപ്പിക്കുന്നതിനായി ഹോര്‍മോണുകള്‍ ഏറെ ജോലി ചെയ്യും. ഇത് മുഖക്കുരുവിന് കാരണമാകും. ഗര്‍ഭകാലത്ത് ഇരുണ്ട പാടുകളുമുണ്ടാവാം

മലബന്ധം

80% ഗര്‍ഭിണികള്‍ക്കും മലബന്ധം അനുഭവപ്പെടും. കുറ‍ഞ്ഞത് ഗര്‍ഭകാലത്തിന്‍റെ രണ്ടാം ഘട്ടത്തിലോ, മൂന്നാം ഘട്ടത്തിലോ എങ്കിലും ഇതുണ്ടാവും. ഹോര്‍മോണുകളുടെ പ്രവര്‍ത്തനം മൂലം മലവിസര്‍ജ്ജനം തടസ്സപ്പെടുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.

യോനീസ്രവങ്ങള്‍

ഗര്‍ഭകാലത്തെ ഏറ്റവും അസ്വസ്ഥകരമായ ഒരു കാര്യമാണ് യോനിയില്‍ നിന്നുള്ള സ്രവങ്ങള്‍. ഗര്‍ഭത്തിന്‍റെ മൂന്നാം ഘട്ടത്തില്‍ മിക്ക സ്ത്രീകള്‍ക്കും ഇതുണ്ടാവും. ഗര്‍ഭ ഹോര്‍മോണുകളുടെ വര്‍ദ്ധനവ് മൂലം സംഭവിക്കുന്ന ഇത് കുറയ്ക്കാന്‍ മാര്‍ഗ്ഗങ്ങളില്ല.

ഗ്യാസ്ട്രബിളും ഏമ്പക്കവും

ഗര്‍ഭകാലത്തെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍. പലവിധ ദഹന പ്രശ്നങ്ങളുള്ളതിനാല്‍ ഗര്‍ഭിണികളില്‍ ഗ്യാസും ഏമ്പക്കവും ഏത് നേരത്തും സംഭവിക്കാം.

രോമവളര്‍ച്ച

തലമുടി ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. എന്നാല്‍ രോമ വളര്‍ച്ച അനാവശ്യ സ്ഥലങ്ങളിലാകുന്നത് ഇഷ്ടപ്പെടാന്‍ വഴിയില്ല. ഗര്‍ഭകാലത്ത് രോമവളര്‍ച്ച വേഗത്തിലാക്കുന്നതിനായി ഹോര്‍മോണുകള്‍ ശക്തമായി പ്രവര്‍ത്തിക്കും. തലമുടിക്കും സാധാരണയില്‍ കവിഞ്ഞ തിളക്കം ലഭിക്കും. എന്നാല്‍ അമിത രോമവളര്‍ച്ച അസ്വസ്ഥകരമാകും.

ശരീരഭാരം വര്‍ദ്ധിക്കല്‍

ഒരു അമ്മയാകുന്നതിന് നിങ്ങളുടെ മെലിഞ്ഞ ശരീരവും അംഗവടിവും ഒമ്പത് മാസത്തേക്ക് ത്യജിക്കേണ്ടതുണ്ട്. നിങ്ങളുടെ ശരീരം കൂടുതല്‍ ഭാരം നേടുകയും തടി കൂടുതല്‍ തോന്നിക്കുകയും ചെയ്യും. ഇത് ഗര്‍ഭവുമായി ബന്ധപ്പെട്ട ഒരു സാധാരണ കാര്യമാണ്.

ഗര്‍ഭധാരണം, ഇൗ ടെസ്റ്റുകള്‍ ചെയ്യൂ

ശരീരത്തെ കൃത്യമായി പരിശോധിക്കുന്നതാണ് ഗര്‍ഭധാരണത്തിന് മുമ്പ് നടത്തുന്ന പരിശോധനകള്‍. ഈ പരിശോധനകള്‍ വഴി നിങ്ങളുടെ ബിഎംഐ അടിസ്ഥാനമാക്കിയ അണ്ഡവിസര്‍ജ്ജന കാലയളവ്, രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തസംബന്ധമായ തകരാറുകള്‍, ഗര്‍ഭകാലത്ത് ആപത്സാധ്യതയുണ്ടാക്കുന്ന രോഗങ്ങള്‍ എന്നിവയെക്കുറിച്ച് മനസിലാക്കാനാവും. അമ്മയാകാന്‍ പോകുന്ന സ്ത്രീ മാത്രമല്ല പിതാവാകാന്‍ പോകുന്ന പുരുഷനും ബീജം പരിശോധിക്കല്‍, കുട്ടിക്ക് എന്തെങ്കിലും ജനിതക തകരാറുകള്‍ ഉണ്ടാകാനിടയുണ്ടോ തുടങ്ങിയ പരിശോധകള്‍ക്ക് വിധേയമാകുന്നത് നല്ലതാണ്. ഗര്‍ഭധാരണത്തിന് മുമ്പ് ആറ് പ്രധാന മെഡിക്കല്‍ പരിശോധനകള്‍ ചെയ്യേണ്ടതുണ്ട്

രക്തപരിശോധന

ഗര്‍ഭധാരണത്തിന് മുമ്പ് നിര്‍ബന്ധമായും ചെയ്തിരിക്കേണ്ടുന്ന ആറ് പരിശോധനകളിലൊന്നാണ് ഇത്. ഇത് ബ്ലഡ് കൗണ്ട് പൂര്‍ണ്ണമായും പരിശോധിക്കുകയും, സിഫിലിസ്, എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, തുടങ്ങിയ രോഗങ്ങളുണ്ടെയെന്ന് കണ്ടെത്തുകയും ചെയ്യും. സിക്കിള്‍ സെല്‍ അനീമിയ, സിസ്റ്റിക് ഫൈബ്രോസിസ് പോലുള്ള ജനിതക രോഗങ്ങള്‍ കണ്ടെത്താനും ഇത് സഹായിക്കും.

തൈറോയ്ഡ് ടെസ്റ്റ്

തൈറോയ്ഡ് ഹോര്‍മോണ്‍ അമിതമായി അടിഞ്ഞ് കൂടുന്നതിനെ ഹൈപ്പര്‍തൈറോയ്ഡിസം എന്ന് വിളിക്കുന്നു. ഇത് നേരത്തെയുള്ള പ്രസവം, ഗര്‍ഭം അലസല്‍ എന്നിവയ്ക്ക് കാരണമാകും. ഇത് കുട്ടിയുടെ തലച്ചോറിലെ തകരാറുകള്‍ക്കും കാരണമാകും.

മൂത്രപരിശോധന

രക്തത്തിലെ പഞ്ചസാരയുടെ അളവ്, പ്രോട്ടീന്‍ അമിതമായുണ്ടോ, മൂത്രാശയ അണുബാധ പോലുള്ള ബാക്ടീരിയല്‍ അണുബാധകളുണ്ടോ എന്നിവ കണ്ടെത്താന്‍ ഇത് സഹായിക്കും. പഞ്ചസാരയുടെ ഉയര്‍ന്ന അളവ് കണ്ടെത്തിയാല്‍, ഗര്‍ഭധാരണത്തിന് മുമ്പ് എത്രയും പെട്ടന്ന് ഒരു ഡയബറ്റോളജിസ്റ്റിന്‍റെ ചികിത്സക്ക് വിധേയമാകണം.

സ്മിയര്‍ ടെസ്റ്റ്

സ്മിയര്‍ ടെസ്റ്റും, യോനി, സെര്‍വിക്സ്, ഇടുപ്പ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൂര്‍ണ്ണമായ ശാരീരിക പരിശോധന നടത്തുന്നതും ശുപാര്‍ശ ചെയ്യപ്പെടുന്നതാണ്. ഗര്‍ഭകാലത്തുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഈ പരിശോധനകള്‍ നടത്തുന്നത് പ്രധാനമാണ്.

വാക്സിനേഷന്‍

റൂബെല്ല പോലുള്ള പ്രതിരോധിക്കാവുന്ന രോഗങ്ങളെ വാക്സിനേഷന്‍ വഴി ഒഴിവാക്കാനും അതുവഴി ജനന വൈകല്യങ്ങളും, ഗര്‍ഭം അലസലും തടയാനും സാധിക്കും. അതിനാല്‍ ഗര്‍ഭധാരണത്തിന് മുമ്പായി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വാക്സിനേഷന്‍ നടത്തുക.

ശുക്ല പരിശോധന

പുരുഷന്മാരിലെ ഫെര്‍ട്ടിലിറ്റി പരിശോധനയും മേല്‍ പറഞ്ഞവ പോലെ തന്നെ പ്രധാനപ്പെട്ടതാണ്. ബീജത്തിന്‍റെ കൗണ്ട്, ബീജത്തിന്‍റെ ചലനശേഷി, ഗുണമേന്മ എന്നിവ ഗര്‍ഭധാരണത്തിന് മുമ്പായി മനസിലാക്കേണ്ടതുണ്ട്.

ഒരു കുഞ്ഞിനുള്ള സമയമായോ?

എപ്പോഴാണ് കുട്ടികള്‍ വേണ്ടത് എന്നത് സംബന്ധിച്ച് പല ദമ്പതികള്‍ക്കും ആശയക്കുഴപ്പമുണ്ടാകും. കുട്ടികളെ വളര്‍ത്തുക എന്നത് തീര്‍ച്ചയായും ഒരു തമാശയല്ല. ഇതിന് നിങ്ങള്‍ക്ക് മതിയായ സമയവും, സമ്പത്തും, മറ്റ് പല ഘടകങ്ങളും ആവശ്യമാണ്. ഇന്ന് ഒരു കുട്ടിക്ക് വേണ്ടി പ്ലാന്‍ ചെയ്യുന്നത് എളുപ്പമല്ല. പ്രത്യേകിച്ച് ഭാര്യയും ഭര്‍ത്താവും തങ്ങളുടെ ജോലികളില്‍ തിരക്കിലായിരിക്കുമ്പോള്‍ ഒരു തീരുമാനമെടുക്കുന്നത് വിഷമകരമായിരിക്കും. ഓവുലേഷനും സ്ത്രീ സൗന്ദര്യവും തമ്മില്‍! പക്ഷേ തീര്‍ച്ചയായും ആവശ്യമായ കാര്യങ്ങളെ സംബന്ധിച്ച് വ്യക്തമായ ബോധ്യവും, ജീവിതം എവിടേക്കാണ് പോകുന്നതെന്ന അറിവുമുണ്ടെങ്കില്‍ തീരുമാനമെടുക്കുന്നത് അല്പം എളുപ്പമായിരിക്കും. ഒരു കുട്ടിക്ക് വേണ്ടി തയ്യാറെടുക്കുമ്പോള്‍ ഇനി പറയുന്നവ അറിഞ്ഞിരിക്കുക

നിങ്ങളുടെ ബന്ധം കെട്ടുറപ്പുള്ളതാണോ?

എല്ലാവരെയും സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണിത്. സ്വരച്ചേര്‍ച്ചയില്ലാത്ത പങ്കാളികള്‍ രണ്ടാവര്‍ത്തി ചിന്തിക്കണം. നിങ്ങളുടെ ബന്ധത്തെ സംബന്ധിച്ച് ഉറപ്പാണെങ്കില്‍ കുട്ടികളെക്കുറിച്ച് ചിന്തിക്കാം.

സാമ്പത്തിക സുരക്ഷിതത്വമുണ്ടോ?

കുട്ടികളെ വളര്‍ത്തുന്നത് ഇന്ന് ഏറെ ചെലവേറിയതാണ്. നിങ്ങളുടെ നിക്ഷേപങ്ങളും വരുമാനവും പരിശോധിക്കുക. ആരോഗ്യകരമായ സൗകര്യങ്ങളും നല്ല വിദ്യാഭ്യാസവും നല്കാനാവുമ്പോള്‍ കുട്ടികളുണ്ടാവുന്നതാണ് ഉചിതം.

ബാധ്യതകളുണ്ടോ?

നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും ബാധ്യതകളുണ്ടെങ്കില്‍ അത് തീരുന്നത് വരെ കാത്തിരിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ നിങ്ങളുടെ നിരാശ ഇരട്ടിക്കുകയും രണ്ട് പേര്‍ക്കും ഭാരമാവുകയും ചെയ്യും.

ജോലിക്ക് സ്ഥിരതയുണ്ടോ?

അടുത്ത അഞ്ച് വര്‍ഷത്തേക്ക് നിങ്ങള്‍ സ്വയം എവിടെയായാണ് കാണുന്നത്? ഈ ചോദ്യം നിങ്ങളുടെ ജോലി സ്ഥിരതയെക്കുറിച്ച് ഒരു കാഴ്ചപ്പാട് നല്‍കാന്‍ സഹായിക്കും. ജോലിസ്ഥിരമായിരിക്കുമ്പോള്‍ കുട്ടികളെക്കുറിച്ച് ചിന്തിക്കുന്നതാണ് ഉചിതം.

മതിയായ സമയമുണ്ടോ?

കുട്ടിക്കൊപ്പം ചെലവഴിക്കാന്‍ ആവശ്യത്തിന് സമയമുണ്ടാവണം. നിങ്ങള്‍ വളരെ തിരക്കുള്ള ആളാണെങ്കില്‍ മതിയായ സമയം ലഭ്യമാകുന്ന കാലം വരെ കാത്തിരിക്കുക.

ആരോഗ്യം മികച്ചതാണോ?

വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണിത്. ആരോഗ്യമുള്ള ഒരു കുട്ടിക്ക് ജന്മം നല്കാന്‍ നിങ്ങള്‍ക്ക് നല്ല ആരോഗ്യമുണ്ടെന്ന് ഉറപ്പാക്കുക.

ആവശ്യത്തിന് പിന്തുണയുണ്ടോ?

കുട്ടികളെ വളര്‍ത്തുന്നതിന് കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും പിന്തുണ ആവശ്യമാണ്. നിങ്ങളുടെ ജീവിതത്തിലെ സാഹചര്യങ്ങള്‍ അനുകൂലമാകുന്നത് വരെ കാത്തിരിക്കുക.

ഗര്‍ഭമില്ലാതെ ആര്‍ത്തവം മുടങ്ങുമോ?

ആര്‍ത്തവം സംഭവിക്കാതിരിക്കുന്നത് ഗര്‍ഭത്തിന്‍റെ ലക്ഷണമായാണ് മിക്ക സ്ത്രീകളും കണക്കാക്കുന്നത്. എന്നാല്‍ ഇതല്ലാതെ മറ്റ് പല കാരണങ്ങളും ആര്‍ത്തവം മുടങ്ങുന്നതിന് പിന്നിലുണ്ട്.28 ദിവസങ്ങളുടെ ആവൃത്തിയുള്ളതാണ് മിക്ക പെണ്‍കുട്ടികള്‍ക്കും 13 വയസ്സില്‍ ആരംഭിക്കുന്ന ആര്‍ത്തവം. വ്യക്തിയുടെ ശാരീരിക ഘടകങ്ങളെ ആശ്രയിച്ച് ആര്‍ത്തവം 3-7 ദിവസം നീണ്ടുനില്‍ക്കും. ചെറുപ്രായത്തിലുള്ള, ശാരീരിക ബന്ധത്തിലേര്‍പ്പെടാത്ത പെണ്‍കുട്ടികളെ സംബന്ധിച്ച് ആര്‍ത്തവം മുടങ്ങുന്നത് ഗര്‍ഭധാരണം എന്ന സംശയമുണ്ടാക്കില്ലെങ്കിലും അല്ലാത്തവരെ സംബന്ധിച്ച് അതുണ്ടാകാം. ആര്‍ത്തവം മുടങ്ങുന്നതിനുള്ള ചില കാരണങ്ങള്‍ അറിയുക

മാനസികസമ്മര്‍ദ്ധം

മാനസികസമ്മര്‍ദ്ധവും ഉത്കണ്ഠയും ആര്‍‌ത്തവം മുടങ്ങുന്നതിനും വൈകുന്നതിനുമുള്ള ഒരു പ്രധാന കാരണമാണ്.

ശരീരഭാരം

ശരീരഭാരം അമിതമോ കുറവോ ആകുന്നത് ആര്‍ത്തവം മുടങ്ങുന്നതിന് കാരണമാകും.

മരുന്നുകള്‍

ഏറെക്കാലത്തേക്ക് മരുന്നുകള്‍ കഴിക്കുമ്പോള്‍ അവയുടെ ദോഷഫലങ്ങള്‍ സംബന്ധിച്ച് ഡോക്ടറോട് ചോദിച്ച് മനസിലാക്കുക. അത് വഴി ആര്‍ത്തവം മുടങ്ങുന്നതിന്‍റെ കാരണം മനസിലാക്കാനാവും.

ഗര്‍ഭനിരോധന ഗുളികകള്‍

ഗര്‍ഭനിരോധന ഗുളികകള്‍ ഛര്‍ദ്ദി, ക്ഷീണം, ശരീരഭാരം കൂടുക തുടങ്ങിയ ദോഷഫലങ്ങള്‍ക്ക് കാരണമാകുമെന്ന് അവയുടെ ലേബലുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും. എന്നാല്‍ അവ ആര്‍ത്തവം മുടങ്ങാനും വൈകാനും കൂടി കാരണമാകുന്നുണ്ട്.

മുലയൂട്ടല്‍

മൂലയൂട്ടല്‍ കാലത്ത് ഏറെ സ്ത്രീകളിലും ആര്‍ത്തവം വൈകുന്നതായും മുടങ്ങുന്നതായും കാണുന്നു.

ഹോര്‍മോണ്‍

ഗര്‍ഭധാരണം ഇല്ലാതെ ആര്‍ത്തവം മുടങ്ങുന്നതിനുള്ള ഒരു കാരണമാണ് ശരീരത്തില്‍ സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനം.

ഭക്ഷണവും വ്യായാമവും

ചില കഠിനമായ വ്യായാമങ്ങളും ഭക്ഷണക്രമങ്ങളും സ്ത്രീകളുടെ ശാരീരികമായ പ്രത്യേകതകള്‍ക്കനുസരിച്ച് ആര്‍ത്തവം വൈകാനോ മുടങ്ങാനോ കാരണമാകും.

പിറ്റ്യൂട്ടറി, തൈറോയ്ഡ് ഗ്രന്ഥി രോഗങ്ങള്‍

മിക്ക ഡോക്ടര്‍‌മാരും ആര്‍ത്തവത്തിലെ ക്രമരാഹിത്യത്തെ പിറ്റ്യൂട്ടറി, തൈറോയ്ഡ് ഗ്രന്ഥികളിലുണ്ടാകുന്ന സിസ്റ്റ്, മറ്റ് തകരാറുകള്‍ എന്നിവയുമായി ബന്ധപ്പെടുത്തുന്നു.

ആര്‍ത്തവ വിരാമം

ആര്‍ത്തവ വിരാമ ഘട്ടത്തില്‍ സ്ത്രീകള്‍ക്ക് ക്രമം തെറ്റിയതോ വൈകിയതോ ആയ ആര്‍ത്തവമാണുണ്ടാവുക. ചിലപ്പോള്‍ ആര്‍ത്തവങ്ങള്‍‌ തമ്മിലുള്ള കാലദൈര്‍ഘ്യം 3-12 മാസം വരെയാകാം.

ജെറ്റ്ലാഗ്

ദിനചര്യകളിലെ പെട്ടന്നുള്ള മാറ്റം അല്ലങ്കില്‍ വിദേശ യാത്രകളിലെ സമയ വ്യതിയാനം, ജെറ്റ്ലാഗ് എന്നിവയൊക്കെ ആര്‍ത്തവത്തിന്‍റെ സാധാരണമായ ക്രമത്തെ ബാധിക്കാം.

ഓഫീസ് സ്‌ട്രെസ് ഗര്‍ഭത്തെ ബാധിയ്ക്കുമോ?

സ്‌ട്രെസ് മനസിനെ ബാധിയ്ക്കുക മാത്രമല്ല, പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. സ്‌ട്രെസിന് കാരണങ്ങള്‍ പലതുണ്ടെങ്കിലും ഇന്ന്െത്ത സാഹചര്യങ്ങളില്‍ ഓഫീസ് സ്‌ട്രെസ് അധികമാണ്. ജോലിസംബന്ധമായ സ്‌ട്രെസ് ഗര്‍ഭിണികള്‍ക്കാണെങ്കില്‍ ഇത് കുഞ്ഞിനെ പല തരത്തിലും ബാധിയ്ക്കും. സ്‌ട്രെസ് കുഞ്ഞിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിയ്ക്കും. അമ്മയ്ക്ക് സ്‌ട്രെസെങ്കില്‍ കുഞ്ഞിന് തൂക്കക്കുറവുണ്ടാകാന്‍ സാധ്യതയേറെയാണ്.

അമ്മയ്ക്കുണ്ടാകുന്ന സ്‌ട്രെസ് ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്കും വിശപ്പ്-ഉറക്കക്കുറവിനുമെല്ലാം കാരണമാകുന്നതാണ് പലപ്പോഴും ഇതിന് കാരണം. സ്‌ട്രെസ് ഹൈ ബിപിയ്ക്ക് ഇട വരുത്താം. ഇത് മാസം തികയാതെയുള്ള പ്രസവത്തിന് ഇട വരുത്തിയേക്കാം. കൂടുതല്‍ നേരം ജോലി ചെയ്യുന്നത് ഗര്‍ഭിണികളില്‍ പ്രീ ക്ലാംസിയ എന്നൊരു അവസ്ഥയ്ക്കു കാരണമായേക്കാം. ഗര്‍ഭത്തിന്റെ രണ്ടാംപകുതിയിലാണ് ഈ അവസ്ഥ സാധാരണയായി കാണാറ്.

സ്‌ട്രെസ് കോര്‍ട്ടിക്കോട്രോപിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തിന് ഇടയാക്കും. ഇത് അബോര്‍ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും. ഗര്‍ഭകാലത്ത് അമ്മയ്ക്കു സ്‌ട്രെസ് കൂടുതലാണെങ്കില്‍ കുഞ്ഞിന്റെ മാനസികനിലയേയും ഇതു ബാധിയ്ക്കാം. അതായത് ഇത്തരം കുഞ്ഞുങ്ങള്‍ക്കും പ്രകൃത്യാ സ്‌ട്രെസ്, ടെന്‍ഷന്‍ പോലുള്ള അവസ്ഥകളുണ്ടായേക്കാം.

ഓവുലേഷനും സ്ത്രീ സൗന്ദര്യവും തമ്മില്‍!

ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജ്ജനം എന്നത് ഒരു പുംബീജവുമായി ചേര്‍ന്ന് പ്രത്യുദ്പാദനത്തിലേക്ക് നയിക്കാന്‍ സ്ത്രീയുടെ ശരീരം അണ്ഡം ഉത്പാദിപ്പിക്കുകയും പുറത്ത് വിടുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ്. ആര്‍ത്തവകാലത്തിന്‍റെ പകുതിയോടെയാണ് അണ്ഡവിസര്‍ജ്ജനം സംഭവിക്കുന്നത്. ശരാശരി ആര്‍ത്തവചക്രം ആര്‍ത്തവത്തിന്‍റെ ആദ്യ ദിനം മുതല്‍ അടുത്ത ആര്‍ത്തവത്തിന്‍റെ ആദ്യ ദിനം വരെയുള്ളതാണ്. ഓരോ മാസവും ഗര്‍ഭധാരണ സാധ്യതയുള്ള 2 മുതല്‍ 10 ദിവസങ്ങള്‍ അണ്ഡവിസര്‍ജ്ജനത്തിന് മുമ്പായോ ശേഷമോ ഉണ്ടാകും. അണ്ഡവിസര്‍ജ്ജന സമയത്ത് സ്ത്രീകള്‍ കൂടുതല്‍ സൗന്ദര്യവതികളായി കാണപ്പെടും എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഈ സമയത്ത് സ്ത്രീകളുടെ ചിന്തകള്‍ക്ക് പിന്നില്‍ പല കാരണങ്ങളുമുണ്ടാകാം. പുരുഷന് സ്ത്രീയിലെ ഈ മാറ്റം മനസിലാക്കാന്‍ സാധിക്കും. അണ്ഡവിസര്‍ജ്ജന സമയത്ത് സ്ത്രീകള്‍ കൂടുതല്‍ സുന്ദരികളായി കാണപ്പെടുന്നതിന്‍റെ കാരണങ്ങള്‍ അറിയുക.

ഓവുലേഷന്‍ സമയത്ത് സൗന്ദര്യം കൂടുമോ?

അണ്ഡവിസര്‍ജ്ജന സമയത്ത് കരുത്തും, ഏറ്റവും ഉത്പാദനശേഷിയുമുള്ള പുരുഷനെ ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കാനായി സ്ത്രീ ശരീരം ആകര്‍ഷിക്കാന്‍ ശ്രമിക്കും. ഇക്കാര്യത്തില്‍ സാധ്യമായത്ര സ്ത്രൈണത ഉണ്ടാകും. ഈ സമയത്ത് സ്ത്രീ അബോധപൂര്‍വ്വം പുരുഷനെ ആകര്‍ഷിക്കാന്‍ ശ്രമിക്കും. ഒരാളെ ശ്രദ്ധിക്കുക വഴി ഇത് മനസിലാക്കാനാവും.

അണ്ഡവിസര്‍ജ്ജന സമയത്ത് ഈസ്ട്രജന്‍ വര്‍ദ്ധിക്കുകയും രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നത് വഴി കവിളുകളും ചുണ്ടും തുടുക്കുകയും ചെയ്യും. ഈ സമയത്ത് സ്ത്രീകള്‍ കൂടുതല്‍ സുന്ദരികളാകാനുള്ള ഒരു കാരണമാണിത്.

ശാരീരികമായ മാറ്റങ്ങള്‍ സംഭവിക്കുന്നതാണ് അണ്ഡവിസര്‍ജ്ജന സമയത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ സൗന്ദര്യം ഉണ്ടാകാനുള്ള ഒരു കാരണം. നിതംബം ഒരിഞ്ചോളം ചുരുങ്ങുകയും ശരീരത്തിന് കൂടുതല്‍ ആകാരംഭംഗി തോന്നുകയും ചെയ്യും. കൃഷ്ണമണി അല്പം വലുതാവുകയും, സ്തനങ്ങള്‍ കൂടുതല്‍ രൂപഭംഗിയോടെ കാണപ്പെടുകയും ചെയ്യും.

അണ്ഡവിസര്‍ജ്ജന സമയത്ത് സ്ത്രീകള്‍ക്ക് മാനസികസമ്മര്‍ദ്ദം മറ്റ് സമയങ്ങളെ അപേക്ഷിച്ച് കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. തലവേദന അനുഭവപ്പെടുന്നത് കുറയുകയും, സ്വയം ഒരു പോസിറ്റീവ് മൂഡ് അനുഭവപ്പെടുകയും ചെയ്യും.

ശാരീരികമായ കാരണങ്ങളാല്‍ മാത്രമല്ല സ്ത്രീകള്‍ അണ്ഡവിസര്‍ജ്ജന സമയത്ത് സുന്ദരികളായി കാണപ്പെടുന്നത്. ഈ സമയത്ത് ശരീരത്തിന് സുഗന്ധവും, കൂടുതല്‍ തീവ്രതയുള്ള സ്വരവും അനുഭവപ്പെടും. പുരുഷന്‍ ഇവയില്‍ വശീകരിക്കപ്പെടുകയും ചെയ്യും.

ഗര്‍ഭിണിയാകും മുന്‍പേ.....

ഗര്‍ഭധാരണത്തിന്‌ ഒരുങ്ങും മുമ്പ്‌ മാനസികവും ശാരീരികവുമായി നിങ്ങള്‍ അതിന്‌ തയ്യാറാണോ എന്ന്‌ ഉറപ്പ്‌ വരുത്തേണ്ടതുണ്ട്‌. ഒരു സ്‌ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യമാണ്‌ ഗര്‍ഭധാരണം എന്നാല്‍ മാനസികവും ശാരീരികവുമായി ഇതിന്‌ തയ്യാറായിട്ടില്ല എങ്കില്‍ ഈ കാലയളവ്‌ വിചാരിക്കുന്നത്‌ പോലെ മനോഹരമായിരിക്കില്ല. തേങ്ങയും ഗര്‍ഭവും തമ്മില്‍... ഈ ഒമ്പത്‌ മാസക്കാലയളവില്‍ നിങ്ങളും കുഞ്ഞും സുരക്ഷിതമായി ഇരിക്കുന്നതിന്‌ ഗര്‍ഭധാരണത്തിന്‌ മുമ്പ്‌ ശരിയായ തയ്യാറെടുപ്പ്‌ നടത്തണം. ഗര്‍ഭകാലത്ത്‌ അസുഖങ്ങള്‍ വരുന്നത്‌ തടയുന്നതിനായി ശരിയായ മെഡിക്കല്‍ പരിശോധന നടത്തണം. മരുന്നുകള്‍ കുഞ്ഞിന്‌ സുരക്ഷിതമല്ല എന്നതിനാല്‍ ഗര്‍ഭകാലത്ത്‌ അസുഖങ്ങള്‍ വന്നാല്‍ ഭേദമാക്കാന്‍ പ്രയാസമായിരിക്കും. ഗര്‍ഭധാരണത്തിന്‌ മുമ്പ്‌ പരിശോധിക്കേണ്ട സമാനമായ മറ്റ്‌ പല കാര്യങ്ങളുണ്ട്‌. അത്തരം ചിലതാണ്‌ ഇവിടെ പറയുന്നത്‌.

രക്ത ഗ്രൂപ്പ്‌

രക്ത ഗ്രൂപ്പ്‌ ഏതാണന്ന്‌ പരിശോധിക്കുക. രക്ത ഗ്രൂപ്പ്‌ നേരത്തെ തന്നെ അറിയാമെങ്കില്‍ പങ്കാളിയുടെ രക്തഗ്രൂപ്പുമായി ചേരുന്നതാണോ എന്ന്‌ പരിശോധിക്കുക. നിങ്ങളുടെ ആര്‍എച്ച്‌ നെഗറ്റീവും ഭര്‍ത്താവിന്റേത്‌ പോസിറ്റീവും ആണെങ്കില്‍ ഡോക്ടറോട്‌ ഇതെ കുറച്ച്‌ പറയുക. പരസ്‌പരം ചേരുന്ന രക്ത ഗ്രൂപ്പുകളല്ല എങ്കില്‍ എറിത്രോബ്ലാസ്‌റ്റോസിസ്‌ ഫീറ്റെല്‍സിന്‌ കാരണമാകും. അമ്മയുടെ ശ്വേത രക്താണുക്കള്‍ കുഞ്ഞിന്റെ ചുവന്ന രക്താണുക്കളെ ആക്രമിക്കുന്ന അവസ്ഥയാണിത്‌.

ദന്ത പരിശോധന

ഗര്‍ഭം ധരിക്കുന്നതിന്‌ മുമ്പായി ദന്ത ഡോക്ടറെ കണ്ട്‌ പല്ലിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക. ഗര്‍ഭകാലത്ത്‌ ആന്റിബയോട്ടിക്കുകളും വേദന സംഹാരികളും കഴിക്കാന്‍ കഴിയില്ല എന്നതിനാല്‍ പല്ലിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുഞ്ഞിനും നിങ്ങള്‍ക്കും വിഷമമുണ്ടാക്കും. ഗര്‍ഭകാലത്തെ മോണ രോഗങ്ങളും കുഞ്ഞിനും അമ്മയ്‌ക്കും ദോഷകരമാകും.

തൈറോയിഡ്‌ പരിശോധന

ഗര്‍ഭ ധാരണത്തിന്‌ മുമ്പ്‌ തൈറോയിഡ്‌ ഗ്രന്ഥിയുടെ പ്രവര്‍ത്തനം പരിശോധിക്കുക.രക്തത്തില്‍ തൈറോയിഡ്‌ ഹോര്‍മോണായ തൊറോക്‌സിന്‍ കുറയുന്നത്‌ മൂലം ഹൈപ്പോതൈറോയിഡിസം ഉണ്ടാവാനുള്ള സാധ്യത ഉണ്ട്‌. കുട്ടികളുടെ തലച്ചോറിന്റെ വികസനത്തിന്‌ ഈ ഹോര്‍മോണ്‍ വളരെ പ്രധാനമാണ്‌. അമ്മയ്‌ക്ക്‌ തൈറോയിഡിന്റെ പ്രശ്‌നം ഉണ്ടെങ്കില്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള സാധ്യത കൂടുതലാണ്‌.

സമ്മര്‍ദ്ദവും ഉത്‌കണ്‌ഠയും

ഉത്‌കണ്‌ഠ അനുഭവപ്പെടുന്നവരാണെങ്കില്‍ ഗര്‍ഭധാരണത്തിന്‌ മുമ്പ്‌ മനശാസ്‌ത്രജ്ഞനെ കണ്ട്‌ മനസിന്റെ ആയാസം കുറയ്‌ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ആരായുക. ഗര്‍ഭകാലത്ത്‌ സമ്മര്‍ദ്ദം അനുഭവിക്കുന്നത്‌ വളരെ ഹാനികരമാണ്‌. ഗര്‍ഭകാലത്ത്‌ സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ മരുന്നുകള്‍ കഴിക്കാന്‍ കഴിയില്ല.

ഹീമോഗ്ലോബിന്‍

രക്തം പരിശോധിച്ച്‌ ഹീമോഗ്ലോബിന്റെയും അളവ്‌ എത്രയുണ്ടെന്ന്‌ നോക്കുക. ഗര്‍ഭകാലത്ത്‌ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഫോലിക്‌ ആസിഡ്‌ പൂരകങ്ങള്‍ കഴിക്കുക. ഫോലിസിക്‌ ആസിഡിന്‌ ഒപ്പം വിറ്റാമിന്‍ ബി12 ഉം കഴിച്ച്‌ തുടങ്ങുക.

ശരീര ഭാരം

ശരീര ഭാരം കൂടുതലാണെങ്കില്‍ ഗര്‍ഭ ധാരണത്തിന്‌ പ്രയാസം ഉണ്ടാകാം അതുപോലെ ഗര്‍ഭകാലത്ത്‌ ഉയര്‍ന്ന കൊളസ്‌ട്രോള്‍ , രക്ത സമ്മര്‍ദ്ദം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഇത്‌ കാരണമാകാം. അതിനാല്‍ ഗര്‍ഭധാരണത്തിന്‌ മുമ്പ്‌ ആരോഗ്യകരമായ ശരീര ഭാരം നിലനിര്‍ത്താന്‍ ശ്രമിക്കുക.

പോഷകങ്ങള്‍

ഗര്‍ഭം ധരിക്കുന്നതിന്‌ മുമ്പ്‌ ശരീരത്തില്‍ അവശ്യ പോഷകങ്ങളുടെ കുറവില്ല എന്ന്‌ ഉറപ്പ്‌ വരുത്തു. പഥ്യാഹാര ക്രമം ഉപേക്ഷിക്കുകയും ആരോഗ്യദായകങ്ങളായ ഭക്ഷണങ്ങള്‍ കഴിച്ച്‌ തുടങ്ങുകയും ചെയ്യുക.നിങ്ങള്‍ ശാരീരികമായി ദുര്‍ബലരാണെങ്കില്‍ ഗര്‍ഭകാലത്ത്‌ കുഞ്ഞിന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ഇത്‌ ബാധിക്കും. കൂടാതെ ഗര്‍ഭകാലത്ത്‌ പലതരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ ഇത്‌ കാരണമാകും.

ബുദ്ധിയുള്ള കുഞ്ഞിനെ ലഭിയ്‌ക്കാന്‍

ബുദ്ധിശക്തിയും ചുറുചുറുക്കമുള്ള ഒരു കുഞ്ഞ് ഏതൊരു അമ്മയുടെയും സ്വപ്നമാണ്. ഇത് പൂര്‍ണ്ണമായും അമ്മയുടെ ഭക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു. അമ്മ ഫോളിക് ആസിഡ്, വിറ്റാമിന്‍ ഡി, അയണ്‍ പോലുള്ള സപ്ലിമെന്‍റുകള്‍ ശരിയായി ഉപയോഗിക്കാതിരുന്നാല്‍ അവയുടെ കുറവ് മൂലം കുഞ്ഞിന് ബുദ്ധിപരമായ ദുര്‍ബലതയും പെരുമാറ്റ പ്രശ്നങ്ങളുമുണ്ടാകാന്‍ സാധ്യതയുണ്ട്. ഗര്‍ഭിണികള്‍ കുങ്കുമപ്പൂ കഴിയ്ക്കാമോ?? ഗര്‍ഭിണിയായിരിക്കുന്ന അവസരത്തില്‍ അമ്മ കഴിക്കുന്ന ഭക്ഷണങ്ങള്‍ കുഞ്ഞിന്‍റെ ശാരീരികവും മാനസികവുമായ വികാസത്തെ സ്വാധീനിക്കും. കുഞ്ഞിന്‍റെ തലച്ചോറിന്‍റെ വികാസത്തിന് സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ആഹാരത്തിലുള്‍പ്പെടുത്താം. ഗര്‍ഭിണിയായിരിക്കുന്ന അവസരത്തില്‍ മാത്രമല്ല അതിന് മുമ്പ് ഗര്‍ഭധാരണത്തിന് തീരുമാനിക്കുമ്പോള്‍ തന്നെ ഇവ ഉപയോഗിക്കാന്‍ ആരംഭിക്കുക. ആദ്യ രണ്ട് വര്‍ഷങ്ങള്‍ കുഞ്ഞിന്‍റെ ബുദ്ധി വികാസത്തില്‍ വളരെ നിര്‍ണ്ണായകമാണ്. ബുദ്ധിമാനായ ഒരു കുഞ്ഞിനെ ലഭിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക.

മുട്ടയും ചീസും

മുട്ടയിലും ചീസിലും വിറ്റാമിന്‍ ഡി ധാരാളമായി അടങ്ങിയിരിക്കുന്നു. കുഞ്ഞിന്‍റെ തലച്ചോറിന്‍റെ വികാസത്തിന് ഇത് വളരെ പ്രധാനമാണ്. വിറ്റാമിന്‍ ഡിയുടെ അളവ് സാധാരണയിലും കുറവുള്ള അമ്മമാര്‍ ജന്മം നല്കുന്ന കുഞ്ഞുങ്ങളുടെ ബുദ്ധശക്തി കുറവായിരിക്കുമെന്ന് ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സൂര്യപ്രകാശം ഉള്‍പ്പടെയുള്ള സ്രോതസ്സുകളില്‍ നിന്ന് വിറ്റാമിന്‍ ഡി ലഭ്യമാക്കണം. മുട്ട, ചീസ്, ബീഫ്, ലിവര്‍ തുടങ്ങിയവ വിറ്റാമിന്‍ ഡിയുടെ മികച്ച ഉറവിടങ്ങളാണ്.

കടല്‍ മത്സ്യങ്ങളും കക്കയിറച്ചിയും

ഇവ അയഡിന്‍ ധാരാളമായി അടങ്ങിയവയാണ്. ഗര്‍ഭകാലത്ത് അയഡിന്‍റെ കുറവ് അനുഭവപ്പെടുന്നത്, പ്രത്യേകിച്ച് ആദ്യ പന്ത്രണ്ട് ആഴ്ചയില്‍ ഉണ്ടാകുന്നത്, കുട്ടിയുടെ ഐ.ക്യു കുറയ്ക്കും. ഗര്‍ഭകാലത്ത് അയൊഡൈസ്ഡ് ഉപ്പ് ഉപയോഗിക്കണം. ഇത് കൂടാതെ കടല്‍ മത്സ്യങ്ങള്‍, കക്കയിറച്ചി, മുട്ട, യോഗര്‍ട്ട് തുടങ്ങിയ അയഡിന്‍ ധാരാളമായി അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കണം.

ചീരയും പയറും

ഫോളിക് ആസിഡ് അടങ്ങിയവയാണിവ. കുഞ്ഞിന്‍റെ തലച്ചോറിലെ കോശങ്ങള്‍ രൂപ്പെടുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതാണ് ഫോളിക് ആസിഡ്. ഗര്‍ഭധാരണത്തിന് 4 ആഴ്ച മുമ്പും ഗര്‍ഭധാരണത്തിന് 8 ആഴ്ചക്ക് ശേഷവും ഫോളിക് ആസിഡ് ഉപയോഗിച്ച അമ്മമാരുടെ കുട്ടികള്‍ക്ക് പഠനവൈകല്യമുണ്ടാകാനുള്ള സാധ്യത 40 ശതമാനം വരെ കുറവാണെന്ന് പഠനത്തില്‍ കണ്ടെത്തുകയുണ്ടായി. ചീര പോലുള്ള ഇലക്കറികള്‍ ഫോളിക് ആസിഡിന്‍റെ മികച്ച ഉറവിടമാണ്. വിറ്റാമിന്‍ ബി 12 നൊപ്പം ഫോളിക് ആസിഡ് സപ്ലിമെന്‍റും ഉപയോഗിക്കണം.

കൊഴുപ്പുള്ള മത്സ്യങ്ങള്‍

ചെമ്പല്ലി, ചൂര, അയല തുടങ്ങിയ മത്സ്യങ്ങള്‍ ഒമേഗ 3 ഫാറ്റി ആസിഡിനാല്‍ സമ്പന്നമാണ്. ഇത് കുഞ്ഞുങ്ങളുടെ തലച്ചോറിന്‍റെ വികാസത്തില്‍ പ്രധാനപ്പെട്ടതാണ്. ആഴ്ചയില്‍ രണ്ട് തവണയില്‍ കുറച്ച് മാത്രം മത്സ്യം കഴിച്ച അമ്മമാരുടെ കുട്ടികള്‍ക്ക് അതില്‍ കൂടുതല്‍ കഴിച്ച അമ്മമാര്‍ക്ക് ജനിച്ച കുട്ടികളെ അപേക്ഷിച്ച് ഐക്യു കുറവായിരുന്നുവെന്ന് ഒരു പഠനത്തില്‍ കണ്ടെത്തുകയുണ്ടായി.

മുട്ട

കോലൈന്‍ എന്ന അമിനോ ആസീഡിനാല്‍ സമ്പന്നമാണ് മുട്ട. ഇത് കുഞ്ഞുങ്ങളുടെ തലച്ചോറിന്‍റെ വികാസത്തിനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും ഫലപ്രദമാണ്. ഗര്‍ഭിണികള്‍ രണ്ട് മുട്ട വീതം കഴിക്കുന്നത് ഒരു ദിവസം ആവശ്യമായ കോലൈന്‍റെ പകുതി അളവ് ലഭ്യമാക്കും. കുഞ്ഞിന്‍റെ ഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രോട്ടീനും, അയണും ഇതിലടങ്ങിയിരിക്കുന്നു. കുഞ്ഞിന്‍റെ ഭാരക്കുറവ് കുറഞ്ഞ ഐക്യു(ബുദ്ധിശക്തി)വുമായി ബന്ധപ്പെട്ടിരിക്കുന്നു.

യോഗര്‍ട്ട്

ഗര്‍ഭപാത്രത്തിലായിരിക്കേ കുഞ്ഞുങ്ങളുടെ ധമനീകോശങ്ങളുടെ നിര്‍മ്മാണത്തിന് വേണ്ടി ശരീരം കഠിനമായി പ്രവര്‍ത്തിക്കും. ഇതിന് കൂടുതല്‍ പ്രോട്ടീന്‍ ആവശ്യമാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായ യോഗര്‍ട്ട് പോലുള്ളവ മറ്റ് സാധനങ്ങള്‍ക്ക് പുറമേ കഴിക്കണം. ഗര്‍ഭകാലത്ത് ആവശ്യമായ കാല്‍സ്യവും യോഗര്‍ട്ടില്‍ അടങ്ങിയിട്ടുണ്ട്.

ചീര, ചിക്കന്‍, ബീന്‍സ്

അയണ്‍ ധാരാളമായി അടങ്ങിയ ഇവ കു‍ഞ്ഞിന് ചുറുചുറുക്ക് നല്കും. ഗര്‍ഭകാലത്ത് നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ടവയാണ് ഇവ. ഗര്‍ഭാവസ്ഥയിലായിരിക്കുമ്പോള്‍ കുഞ്ഞിന്‍റെ തലച്ചോറിന്‍റെ കോശങ്ങളിലേക്ക് ഓക്സിജനെത്തിക്കാന്‍ അയണ്‍ സഹായിക്കും. ഡോക്ടറുടെ ഉപദേശാനുസരണം അയണ്‍ സപ്ലിമെന്‍റുകളും ഉപയോഗിക്കാം.

ബ്ലുബെറി

ബ്ലുബെറി, ആര്‍ട്ടിച്ചോക്ക്, തക്കാളി, ബീന്‍സ് തുടങ്ങിയവ ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പുഷ്ടമാണ്. ഇവ ഗര്‍ഭകാലത്ത് നിര്‍ബന്ധമായും ഉപയോഗിക്കണം. ഇവ കുഞ്ഞിന്‍റെ തലച്ചോറിലെ പാളികളെ സംരക്ഷിക്കുകയും അവയുടെ വികാസത്തില്‍ സഹായിക്കുകയും ചെയ്യും.

9-ാം മാസം ഗര്‍ഭത്തിന് സംഭവിയ്ക്കുന്നത്...

ഒമ്പതാം മാസത്തിന്റെ അവസാനത്തോടെ നിങ്ങള്‍ ഒരമ്മയാവുകയും ജീവിതം പൂര്‍ണമായി മാറുകയും ചെയ്യും.ഗര്‍ഭാവസ്ഥയുടെ ഈ അവസാന കാലം സന്തോഷം, ഉത്‌കണ്‌ഠ,കൗതുകം,ഭയം തുടങ്ങിയ സമ്മിശ്ര വികാരങ്ങളോടു കൂടിയതാണ്‌. നിങ്ങളുടെ ലോകത്തിലേക്ക്‌ കുഞ്ഞ്‌ അതിഥി എത്തുന്ന ദിവസം എണ്ണി തുടങ്ങുന്ന കാലയളവാണിത്‌. ഒമ്പതാം മാസത്തില്‍ ശരീരത്തിന്‌ എന്താണ്‌ സംഭവിക്കുന്നത്‌

സ്‌തനങ്ങള്‍

സ്‌തനങ്ങള്‍ വളരെ ലോലമാവുകയും ഭാരം തോന്നുകയും മഞ്ഞ നിറത്തിലുള്ള ദ്രാവകം വരുകയും ചെയ്യും. കുഞ്ഞിന്റെ ആദ്യ ഭക്ഷണമായ കൊളോസ്‌ട്രം അഥവ ആദ്യത്തെ മുലപ്പാല്‍ ആണിത്‌. മുലയൂട്ടാന്‍ ശരീരം തയ്യാറായി എന്നതിന്റെ സൂചനയാണിത്‌. സ്‌തനങ്ങള്‍ ചോരുന്നതിന്‌ പരിഹാരം കാണാന്‍ ബ്രസ്റ്റ്‌ പാഡുകള്‍ ഉപയോഗിക്കാം. ആദ്യ ദിവസങ്ങളില്‍ മുലയൂട്ടുന്നതിന്‌ അമ്മമാരെ സഹായിക്കുന്ന നിരവിധി മാര്‍ഗ്ഗങ്ങള്‍ ഉണ്ട്‌.  

സ്‌പോട്ടിങ്‌

യോനിദ്രവം കൂടുതല്‍ പുറന്തള്ളുന്നത്‌ യോനീ പ്രദേശത്തിന്റെ സ്വാഭാവിക പിഎച്ച്‌ സന്തുലനം നിലനിര്‍ത്താനും അണുബാധയെ പ്രതിരോധിക്കാനും സഹായിക്കും. സ്‌പോട്ടിങ്‌ പ്രസവം ആരംഭിച്ചതിന്റെ ലക്ഷണമാണ്‌. മറ്റ്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലവും സ്‌പോട്ടിങ്‌ ഉണ്ടാകാം. അതിനാല്‍ രക്തസ്രാവം ശ്രദ്ധയില്‍പ്പെട്ടാല്‍ ഹോസ്‌പിറ്റലില്‍ എത്തേണ്ട ആവശ്യമുണ്ടോ എന്ന്‌ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.  

വ്യാജസങ്കോചം

ബ്രക്‌സ്‌റ്റന്‍ ഹിക്‌സ്‌ എന്നും അറിയപ്പെടുന്ന വ്യാജ സങ്കോചം 30 സെക്കന്റ്‌ വരെ നീണ്ട്‌ നില്‍ക്കും. അതിന്‌ ശേഷം തനിയെ നിലയ്‌ക്കും. എന്നാല്‍, കഠിനമായ പുറം വേദനയോടു കൂടി ഓരോ പത്ത്‌ മിനുട്ട്‌ കൂടുമ്പോഴും ഉണ്ടാകുന്ന സങ്കോചം 30 സെക്കന്‍ഡില്‍ കൂടുതല്‍ നീണ്ട്‌ നില്‍ക്കുകയാണെങ്കില്‍ ഹോസ്‌പിറ്റലില്‍ വേഗം എത്തുക, പ്രസവം തുടങ്ങിയതിന്റെ ലക്ഷണമാണിത്‌.

കുഞ്ഞിന്‌ എന്ത്‌ സംഭവിക്കുന്നുവെന്ന്‌ നോക്കാം

കുഞ്ഞിന്റെ ചര്‍മ്മം മൃദുലമാകും രോമാവൃതമായ നേര്‍ത്ത ചര്‍മ്മപാളി കുഞ്ഞിനെ ആവരണം ചെയ്യും. വയറ്‌ പുറം തള്ളാന്‍ തുടങ്ങുമ്പോള്‍ ഇത്‌ കുഞ്ഞിന്റെ ശരീരത്തെ സംരക്ഷിക്കും. കുഞ്ഞ്‌ ശ്വസിക്കാന്‍ പഠിക്കും പ്രസവം അടുക്കും തോറും കുഞ്ഞ്‌ ശ്വസിക്കുന്നത്‌ എങ്ങനെയാണന്ന്‌ പഠിക്കും. മൂക്കിലൂടെ അംനിയോട്ടിക്‌ ദ്രവം അകത്തേയ്‌ക്ക്‌ വലിച്ചും പുറത്തേക്ക്‌ വിട്ടും ശ്വസിക്കാന്‍ പരിശീലിക്കുന്നത്‌ വയറിന്‌ പുറത്ത്‌ വന്നാലും കുഞ്ഞിനെ അതിജീവിക്കാന്‍ സഹായിക്കും.

കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടും ഈ അവസാന നാളുകളില്‍ നിങ്ങളുടെ പ്ലാസന്റ കുഞ്ഞിന്‌ ആന്റിബയോട്ടിക്‌സ്‌ ലഭ്യമാക്കും. ഇത്‌ അണുബാധയെ പ്രതിരോധിക്കാനും പ്രസവ ശേഷം രോഗ പ്രതിരോധ ശേഷി ശക്തമാക്കാനും അവരെ സഹായിക്കും. പ്രസവ ശേഷം മുലയൂട്ടുന്നതിലൂടെയും കുഞ്ഞിന്റെ രോഗ പ്രതിരോധ ശേഷി മെച്ചപ്പെടും. കുഞ്ഞിന്റെ ജനനം കാര്യങ്ങള്‍ എല്ലാം ശരിയായ രീതിയലാണെങ്കില്‍ ഒമ്പതാം മാസത്തിലെ അവസാന രണ്ടാഴ്‌ചയില്‍ ഏത്‌ സമയത്തും പ്രസവം നടക്കാം. അതിനാല്‍ പ്രസവത്തിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക. പ്രസവത്തിന്‌ പോകാനുള്ള തയ്യാറെടുപ്പുകള്‍ നേരത്തെ ചെയ്യുക. സ്വാഭാവികമായിട്ടുള്ളതാണെങ്കിലും ശസ്‌ത്രക്രിയവഴി ഉള്ളതാണെങ്കിലും പ്രസവത്തിന്റെ വേദന കുഞ്ഞിന്റെ ജനനം നല്‍കുന്ന സന്തോഷത്തില്‍ ഇല്ലാതാകും. കുഞ്ഞിനെ കാണുന്നതോടെ നിങ്ങള്‍ നിര്‍വൃതി എന്താണന്നറിയും.

ഗര്‍ഭകാലത്തെ ശരീരപരിചരണം

ആരാണ്‌ കുട്ടിളെ ഇഷ്ടപ്പെടാത്തത്‌? അവരുടെ കുഞ്ഞുടുപ്പുകള്‍, ചെറിയ വിരലുകള്‍, പല്ലില്ലാത്ത മോണകാട്ടിയുള്ള ചിരി എല്ലാം നമ്മള്‍ ഇഷ്ടപ്പെടുന്നവയാണ്‌. സ്‌ത്രീകളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമാണ്‌ ഗര്‍ഭകാലം. ഉള്ളില്‍ ഒരു ജീവന്‍ വളരുന്നു എന്ന അറിവ്‌ അവരില്‍ സ്‌നേഹവും സംതൃപ്‌തിയും നിറയ്‌ക്കും. എന്നാല്‍, ഇത്‌ അത്ര ലളിതമല്ല, ഹോര്‍മോണ്‍ അസന്തുലനം, മനംപുരട്ടല്‍, തലകറക്കം, ഛര്‍ദ്ദി എന്നിവയെല്ലാം ഗര്‍ഭാവസ്ഥയ്‌ക്കൊപ്പം എത്തുന്നവയാണ്‌. പല സ്‌ത്രീകള്‍ക്കും ഇക്കാലയളവില്‍ ഇഷ്ടമായിരുന്ന പല ഭക്ഷണങ്ങളോടും ഇഷ്ടക്കേട്‌ ഉണ്ടാവുന്നതായി കാണാം. ഭക്ഷണക്രമത്തിലുണ്ടാകുന്ന മാറ്റം ചര്‍മ്മത്തിലും മുടിയിലും പ്രകടമാകും. തിളങ്ങുന്ന ചര്‍മ്മമാണ്‌ ശ്രദ്ധേയമായ കാര്യം. മുലപ്പാല്‍ കുറവാണോ, കാരണം ? ഗര്‍ഭകാലത്ത്‌ സ്‌ത്രീകളുടെ ചര്‍മ്മത്തിന്‌ തിളക്കം ഉണ്ടാകുമെന്ന്‌ ആര്‍ക്കാണ്‌ അറിയാത്തത്‌? എന്നാല്‍, ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന വ്യതിയാനം മൂലം ചിലര്‍ക്ക്‌ മുഖക്കുരുവും മുടികൊഴിച്ചിലും ഉണ്ടാവാറുണ്ട്‌.

മുഖക്കുരുവിന്‌ സാധ്യത ഉള്ള ചര്‍മ്മമാണെങ്കില്‍ ഗര്‍ഭകാലത്ത അതിനായി തയ്യാറായിരിക്കുക. മികച്ച ചര്‍മ്മ പരിചരണ ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുക. ഗര്‍ഭകാലത്ത്‌ റെറ്റിനോള്‍ പോലുള്ള രാസവസ്‌തുക്കള്‍ ഒഴിവാക്കുക. പുതിയ ഉത്‌പന്നങ്ങള്‍ എന്തെങ്കിലും ഉപയോഗിക്കുന്നതിന്‌ മുമ്പ്‌ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.

പൊതുവെ വരണ്ട ചര്‍മ്മം അല്ലെങ്കിലും ഗര്‍ഭകാലത്ത്‌ ചില സ്‌ത്രീകള്‍ക്ക്‌ വരണ്ട ചര്‍മ്മം അനുഭവപ്പെടാറുണ്ട്‌. വെള്ളം ധാരാളം കുടിക്കുകയും മോയ്‌സ്‌ച്യൂറൈസര്‍ നന്നായി ഉപയോഗിക്കുകയും ചെയ്യുക. ദിവസത്തില്‍ പല പ്രാവശ്യം ഇവ പുരട്ടുക. എണ്ണ ഉപയോഗിച്ച്‌ തടവുന്നതും നല്ലതാണ്‌.

മുഖത്തിന്‌ നനവ്‌ നല്‍കുന്ന കാര്യം മറക്കരുത്‌. ഗര്‍ഭകാലത്തും ചര്‍മ്മത്തിന്റെ തിളക്കവും മൃദുലതയും നിലനിര്‍ത്തുന്ന പരിചരണങ്ങള്‍ തുടരുക.

പരമാവധി സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കുക. നിങ്ങളുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന്‌ ഇത്‌ നല്ലതല്ല. ശാന്തത ലഭിക്കാന്‍ ധ്യാനിക്കുക. ദിവസം കുറച്ച്‌ നേരം നിശബ്ദമായിരിക്കാന്‍ ശീലിക്കുക.

രാത്രി നന്നായി ഉറങ്ങുക. ശരീരത്തിന്‌ വിശ്രമം ലഭിക്കാനും തകരാറുകള്‍ പരിഹാരിക്കാനും ഉറക്കം അനിവാര്യമാണ്‌.സ്വയം ഭേദമാകാന്‍ ആവശ്യത്തിന്‌ സമയം നല്‍കുക.

ഗര്‍ഭകാലത്തെ ചര്‍മ്മ സംരക്ഷണത്തിന്‌ സാധാരണ നിര്‍ദ്ദേശിക്കുന്ന ഒന്നാണ്‌ തിളപ്പിക്കാത്ത പാലിന്റെ ഉപയോഗം. തിളപ്പിക്കാത്ത പാലില്‍ പഞ്ഞി മുക്കി മുഖത്ത്‌ സാവധാനം തടവുക. ചര്‍മ്മത്തിന്‌ നനവ്‌ ലഭിക്കുകയും പാടുകള്‍ മങ്ങുകയും തിളക്കം ഉണ്ടാവുകയും ചെയ്യും.

ചര്‍മ്മത്തിലെ നശിച്ച കോശങ്ങളും പാടുകളും നീക്കം ചെയ്യാന്‍ കടലമാവും തേനും സഹായിക്കും. ഇവ തുടച്ച്‌ കളഞ്ഞ മുഖത്തിന്‌ നനവ്‌ നല്‍കുക.

കണ്ണിന്റെ ആയാസം കുറയ്‌ക്കാന്‍ വെള്ളരിക്ക മുറിച്ച്‌ വയ്‌ക്കുക. തണുപ്പിച്ച്‌ വച്ചാല്‍ കൂടുതല്‍ ആശ്വാസം ലഭിക്കും.

മുടി കൊഴിച്ചില്‍ ഉണ്ടെങ്കില്‍ അല്‍പം മുടി മുറിക്കുക. എല്ലാ പുതിയ കാര്യങ്ങളും പരീക്ഷിക്കാന്‍ അനുയോജ്യമായ സമയമാണിത്‌.

സണ്‍സ്‌ക്രീനിന്റെ കാര്യം മറക്കരുത്‌. സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷണം നേടുക എന്നത്‌ ഏറ്റവും പ്രാധാന്യം നല്‍കേണ്ട കാര്യമാണ്‌.

സോപ്പ്‌ ഉപയോഗിക്കുന്നത്‌ ഒഴിവാക്കുക. സോപ്പ്‌ ചര്‍മ്മം വരണ്ടുപോകനും പാടുകള്‍ ഉണ്ടാകാനും കാരണമാകും. നനവും വൃത്തിയും നല്‍കുന്ന ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുക.

ഗര്‍ഭിണികള്‍ കുങ്കുമപ്പൂ കഴിയ്ക്കാമോ?

ലോകത്തിലെ ഏറ്റവും വിലപിടിച്ച സുഗന്ധവ്യജ്ഞനം എന്നറിയപ്പെടുന്ന കുങ്കുമപ്പൂവിന്‌ മികച്ച ഔഷധഗുണവുമുണ്ട്‌. ചര്‍മ്മത്തിന്‌ നിറവും തിളക്കുവും നല്‍കാന്‍ പൊതുവെ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണിത്‌. തയാമിന്റെയും റിബോഫ്‌ളാവിന്റെയും സാന്നിദ്ധ്യം ഇതിനെ മികച്ച ഔഷധഗുണമുള്ളതാക്കി തീര്‍ക്കുന്നു. കുഞ്ഞിന്‌ നിറം ഉണ്ടാകാന്‍ ഗര്‍ഭിണികള്‍ കുങ്കുമപ്പൂ കഴിക്കുന്നത്‌ നല്ലതാണന്നാണ്‌ പലരുടെയും വിശ്വാസം. എന്നാല്‍ ഗവേഷകരാരും ഇതിന്‌ ഇത്തരത്തിലുള്ള ഒരു സവിശേഷത ഉണ്ടെന്ന്‌ ഇതുവരെ പറഞ്ഞിട്ടില്ല.ഇത്‌ വെറും ഒരു കെട്ട്‌കഥമാത്രമാണ്‌. കുഞ്ഞിന്റെ നിറം മാതാപിതാക്കളുടെ ജീനിനെ അടിസ്ഥാനമാക്കിയായിരിക്കും. മുലയൂട്ടലിന്‌ ശേഷം സ്‌തനഭംഗി തിരിച്ചു കിട്ടാന്‍ കുങ്കുമപ്പൂ കുഞ്ഞുങ്ങളുടെ നിറം മെച്ചപ്പെടുത്തില്ല എന്നാല്‍ ഇതിന്‌ മറ്റ്‌ നിരവധി ഗുണങ്ങള്‍ ഉണ്ട്‌ .ഗര്‍ഭിണികള്‍ക്ക്‌ കുങ്കുമപ്പൂ നല്‍കുന്ന 6 ആരോഗ്യ ഗുണങ്ങളാണ്‌ ഇവിടെ പറയുന്നത്‌. ഗര്‍ഭിണികള്‍ക്ക്‌ കുങ്കുമപ്പൂ നല്‍കുന്ന ഗുണങ്ങള്‍

വൃക്ക കരള്‍ പ്രശ്‌നങ്ങള്‍

നല്ല സുഗന്ധമുള്ള കുങ്കുമപ്പൂ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ നിറത്തിനും മികച്ചതാണ്‌. രക്തത്തെ ശുദ്ധീകരിക്കുന്ന ഇവ വൃക്ക, കരള്‍, മൂത്രാശയം എന്നിവയ്‌ക്കുണ്ടാകുന്ന പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സഹായിക്കും.

കണ്ണിന്റെ ആരോഗ്യം

കേസര്‍ എന്നും അറിയപ്പെടുന്ന കുങ്കുമപ്പൂ കണ്ണിന്റെ ആരോഗ്യത്തിന്‌ മികച്ചതാണ്‌. ഗര്‍ഭകാലത്ത്‌ കുങ്കുമപ്പൂ കഴിക്കുന്നത്‌ കാഴ്‌ച ശക്തി മെച്ചപ്പെടുത്താനും തിമിരം ഉള്ളവരുടെ കാഴ്‌ചയ്‌ക്കും സഹായിക്കും.

ദഹനം

ശരീരത്തിന്റെ എല്ലാ ഭാഗത്തും സമാനമായി രക്തം എത്തിച്ച്‌ ഗര്‍ഭിണികളുടെ ദഹനവും വിശപ്പും മെച്ചപ്പെടുത്താന്‍ ഇത്‌ സഹായിക്കും. ഒരു പാളി അല്ലെങ്കില്‍ ആവരണം രൂപപ്പെടുത്തി വയറ്റിലുണ്ടാകുന്ന അസിഡിറ്റി ഭേദമാക്കാന്‍ ഇവ സഹായിക്കും.

വയര്‍ വേദന

ഗര്‍ഭിണികളിലെ പാല്‍ ഉത്‌പാദനം ഉയര്‍ത്താനും വയറ്‌ വേദനയ്‌ക്ക്‌ ആശ്വാസം ലഭിക്കാനും ഇവ മികച്ചതാണ്‌. ഞരമ്പ്‌ വലിച്ചിലിനെ പ്രതിരോധിക്കാനുള്ള ഇവയുടെ ശേഷി വയറ്‌ വേദനയ്‌ക്ക്‌ ആശ്വാസം നല്‍കാന്‍ സഹായിക്കും.

കുഞ്ഞിന്റെ അനക്കം

അഞ്ച്‌ മാസങ്ങള്‍ക്ക്‌ ശേഷമെ ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന്റെ ചലനം അമ്മയ്‌ക്ക്‌ തിരിച്ചറിയാന്‍ കഴിയു അഞ്ച്‌ മാസത്തിന്‌ ശേഷം പാലില്‍ കുങ്കുമപ്പൂ ചേര്‍ത്ത്‌ കഴിക്കുന്നത്‌ കുഞ്ഞിന്റെ അനക്കം എളുപ്പം മനസ്സിലാക്കാന്‍ സഹായിക്കും. എന്നാല്‍, ഇവ ശരീരത്തിന്റെ ചൂട്‌ ഉയരാന്‍ കാരണമാകും. വിവിധ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും 

രക്ത സമ്മര്‍ദ്ദം

സ്‌ത്രീകളുടെ മനോനിലയില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങളും രക്ത സമ്മര്‍ദ്ദവും കുറയ്‌ക്കാന്‍ പാലില്‍ 3-4 കുങ്കുമപ്പൂ ഇഴകള്‍ ഇട്ട്‌ കുടിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്‌. പേശികള്‍ക്ക്‌ അയവ്‌ നല്‍കുന്ന ഇവ പലതരം പ്രശ്‌നങ്ങള്‍ക്ക്‌ ആശ്വാസം നല്‍കാന്‍ സഹായിക്കും. കുങ്കുമപ്പൂ ഉയര്‍ന്ന അളവില്‍ കഴിക്കുന്നത്‌ ഗര്‍ഭപാത്രത്തെ ഉത്തേജിപ്പിക്കാന്‍ സഹായിക്കും.

ഗര്‍ഭം, കുഞ്ഞ്, ചില വിചിത്ര വിശേഷങ്ങള്‍!!

ഗര്‍ഭകാലവും പ്രസവവും കുഞ്ഞുമെല്ലാം ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാന അധ്യായങ്ങളാണെന്നു പറയാം. ദാമ്പത്യത്തിലും ദമ്പതിമാരുടെ കുടുംബങ്ങളിലുമെല്ലാം സന്തോഷം നിറയ്ക്കുന്ന സംഭവങ്ങള്‍. ഗര്‍ഭത്തെക്കുറിച്ചും ഇതോടനുബന്ധിച്ചും വിചിത്രങ്ങളായ പല വാസ്തവങ്ങളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ഗര്‍ഭിണിയ്ക്കു മാത്രമല്ല, ഭര്‍ത്താവിനും ഗര്‍ഭലക്ഷണങ്ങള്‍ കാണാറുണ്ട്. അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ പ്രസവവേദനയും. സിംപതറ്റിക് പ്രഗ്നന്‍സി എന്നാണ് ഇത് അറിയപ്പെടുന്നത്. ഗര്‍ഭത്തിന്റെ മൂന്നു മാസം കഴിഞ്ഞാണ് ഇത് സാധാരണ അനുഭവപ്പെടുന്നത്. മനംപുരട്ടലും തലചുറ്റുമെല്ലാം ഇവര്‍ക്കും അനുഭവപ്പെടും.

ഗര്‍ഭകാലത്ത് യൂട്രസ് 500 മടങ്ങോളം വലുതാകും. കുഞ്ഞിനെ ഉള്‍ക്കൊള്ളാനാണിത്. ചുരുക്കിപ്പറഞ്ഞാല്‍ പീച്ച് ഫലത്തിനോളമുള്ള യൂട്രസ് തണ്ണിമത്തനോളം വലുതാകും.

ഗര്‍ഭിണികളില്‍ യൂട്രസ് മാത്രമല്ല, ഹൃദയവും വലുതാകും.

4ഡി സ്‌കാന്‍ എടുത്തു നോക്കിയാല്‍ ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ കുഞ്ഞുങ്ങള്‍ മുഖം ചുളിയ്ക്കുന്നതും മുഷിച്ചില്‍ കാണിയ്ക്കുന്നതുമടക്കമുള്ള ഭാവഭേദങ്ങള്‍ അറിയാന്‍ സാധിയ്ക്കും. ഗര്‍ഭപാത്രത്തിനകത്തെ കുഞ്ഞിന്റെ ശ്വാസോച്ഛാസ രീതി പരീക്ഷിച്ച് കുഞ്ഞുങ്ങള്‍ കരയുന്നതും തിരിച്ചറിയാമെന്നു സയന്റിസ്റ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്.

രണ്ടാം മാസത്തിനു ശേഷം കുഞ്ഞ് യൂടസില്‍ മൂത്രവിസര്‍ജനം നടത്തും. പിന്നീടിത് കുടിയ്ക്കുകയും ചെയ്യും.

21 ആഴ്ചയ്ക്കു ശേഷമാണ് ആദ്യമായി കുഞ്ഞ് മലവിസര്‍ജനം നടത്തുക. ഇത് ജനിച്ചതിനു ശേഷമാണ് സാധാരണ നടക്കേണ്ടത്. ഗര്‍ഭപാത്രത്തില്‍ വച്ചു തന്നെ ഈ പ്രക്രിയ നടക്കുന്നത് ദോഷകരമാണ്.

ഗര്‍ഭകാലത്ത് രക്തം 50 ശതമാനത്തോളം വര്‍ദ്ധിയ്ക്കും. ഇതുകൊണ്ടുതന്നെ ഗര്‍ഭിണിയുടെ ഹൃദയമിടിപ്പിന്റെ തോതും വര്‍ദ്ധിയ്ക്കും.

പ്രസവത്തിനൊരുക്കാന്‍ ഗര്‍ഭിണിയുടെ ശരീരം റിലാക്‌സിന്‍ എന്നൊരു ഹോര്‍മോണ്‍ പുറപ്പെടുവിയ്ക്കും. ഇത് എല്ലുകളേയും ലിഗ്മെന്റുകളേയും കൂടുതല്‍ മൃദുവാക്കും. ഇത് പ്രസവപ്രക്രിയ കൂടുതല്‍ എളുപ്പമാക്കുകയും ചെയ്യും

ഗര്‍ഭകാലത്ത് കൂടുതല്‍ ഈസ്ട്രജന്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും. ഇത് സ്ത്രീകളിലെ മുടിവളര്‍ച്ച ത്വരിതപ്പെടുത്തും.

റിലാക്‌സിന്‍ എന്ന ഹോര്‍മോണ്‍ പാദം വളരാനും ഇടയാക്കും. ലിഗ്മെന്റുകള്‍ വളരുന്നതാണ് കാരണം. എന്നാല്‍ പ്രസവശേഷം പാദവലിപ്പം സാധാരണ നിലയിലാകുന്നു.

ഗര്‍ഭിണിയ്ക്ക് പലതരം ഗന്ധങ്ങളും ദുസഹമാകും. ഗര്‍ഭിണി അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിയ്ക്കാതിരിയ്ക്കാന്‍ ശരീരം തന്നെയെടുക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണിത്. ഈസ്ട്രജന്‍, എച്ച്‌സിജി ഹോര്‍മോണുകളാണ് ഇതിനു കാരണം.  
ഉയരവും തൂക്കവും കൂടുതലുള്ള സ്ത്രീകള്‍ ഇരട്ടകളെ ഗര്‍ഭം ധരിയ്ക്കാനുള്ള സാധ്യത ഏറെയാണെന്ന് പഠനം തെളിയിച്ചിട്ടുണ്ട്.

ഗര്‍ഭിണി കഴിയ്ക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങള്‍ ആദ്യം തന്നെയെത്തുന്നത് കുഞ്ഞിന്റെ ശരീരത്തിലാണ്. ഗര്‍ഭിണി ഭക്ഷണം കഴിയ്ക്കാതിരുന്നാല്‍ ഗര്‍ഭിണിയുടെ ശരീരത്തില്‍ നിന്നുള്ള പോഷകങ്ങള്‍ കുഞ്ഞിന്റെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെടും.

അമ്മ കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ സ്വാദ് കുഞ്ഞിനും തിരിച്ചറിയാന്‍ സാധിയ്ക്കും.

ഗര്‍ഭകാലത്ത് മൂക്കില്‍ നിന്നും രക്തം വന്നേക്കാം. ഇതിനു കാരണം ശരീരത്തില്‍ വര്‍ദ്ധിച്ചു വരുന്ന രക്തചംക്രമണമാണ്.

ഗര്‍ഭകാലത്ത് പങ്കാളിയുമായി ബന്ധം വളര്‍ത്താം

ഗര്‍ഭധാരണത്തിന്‍റെ ആദ്യ മൂന്ന് മാസക്കാലം പങ്കാളികള്‍ ഇരുവരെയും സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. എന്നിരുന്നാലും സ്ത്രീകളില്‍ നിന്ന് വളരെ വ്യത്യസ്ഥമായാണ് പുരുഷന്മാര്‍ക്ക് ഇക്കാലം അനുഭവപ്പെടുക. ഒരു പുരുഷനെ സംബന്ധിച്ച് ഭാര്യയുടെ ഗര്‍ഭകാലത്തിലും അതിന് ശേഷമുള്ള കാലത്തേക്കുമുള്ള ശക്തമായ ഒരു ബന്ധത്തിന് അടിത്തറയിടാവുന്ന ഒരു സമയമാണിത്. ഈ സുവര്‍ണ്ണാവസരം ഉപയോഗപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ മനസിലാക്കിയിരിക്കുന്നത് നല്ലതാണ്. ദത്തെടുക്കാന്‍ ചില കാരണങ്ങള്‍ ഗര്‍ഭകാലത്ത് പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തിന്‍റെ പ്രാധാന്യം ഗവേഷണങ്ങളില്‍ തിരിച്ചറിയപ്പെട്ടതാണ്. ഒരു സ്ത്രീയുടെ ഗര്‍ഭകാലത്തെ ഉത്കണ്ഠയിലെ പ്രധാന ഘടകം പങ്കാളിയുമായുള്ള ബന്ധമാണെന്നാണ് സ്കാന്‍ഡിനേവിയയില്‍ നടത്തിയ ഒരു വിപുലമായ പഠനത്തില്‍ കണ്ടെത്തിയത്. ഗര്‍ഭാവസ്ഥയിലെയും പ്രസവാനന്തരമുള്ള അവസ്ഥയിലെയും മാനസിക നിലയിലെ വ്യതിയാനങ്ങളെ ഇത് വലിയ തോതില്‍ സ്വാധീനിക്കുന്നതാണ്. ഇത് മനസില്‍ സൂക്ഷിച്ചാല്‍ ഇനി പറയുന്ന അഞ്ച് കാര്യങ്ങള്‍ മനസിലാക്കുന്നതിലൂടെ ബന്ധം യഥാവിധി നിലനിര്‍ത്താനാകും.

നിങ്ങള്‍ വിശ്വസനീയനായ ഒരു വ്യക്തിയാണെന്ന് കാണിക്കുക

നിര്‍ണ്ണായകമായ ഒരു സമയമാണിത്. നിങ്ങളുടെ പങ്കാളി ദുര്‍ബലയാവുകയും നിങ്ങളുടെ പിന്തുണ ആവശ്യപ്പെടുകയും ചെയ്യുന്ന അവസരമാണിത്. അവള്‍ക്ക് നിങ്ങളെ ആശ്രയിക്കാനാവും എന്ന് ബോധ്യപ്പെടുത്തുന്നത് ബന്ധത്തില്‍ അത്ഭുതം സൃഷ്ടിക്കും. വീട് സംബന്ധമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുകയും സാമ്പത്തികമായ ആവശ്യങ്ങള്‍ സാധ്യമാക്കുകയും ചെയ്യുക. വൈകാരികമായി തനിക്കൊപ്പമുണ്ടായിരിക്കാനും, താന്‍ പറയുന്നത് പ്രതികരിക്കാതെ കേള്‍ക്കാനും, അവളോട് താന്‍ സ്നേഹിക്കുന്നു എന്ന് പറയാനും, കൂടെ നിങ്ങളുണ്ടാകുമെന്ന് പറയുന്നത് കേള്‍ക്കാനും അവളാഗ്രഹിക്കും. ഇവയെല്ലാം അധികഭാരമായി തോന്നാമെങ്കിലും ശരിയായി സംഭവിച്ചാല്‍ നിങ്ങളുടെ ബന്ധം കൂടുതല്‍ ദൃഡവും ആകര്‍ഷകവുമാകും.

കാര്യങ്ങള്‍ വ്യക്തിപരമായി എടുക്കാതിരിക്കുക, മാറ്റത്തിന് തയ്യാറാവുക

ആദ്യ മൂന്ന് മാസത്തില്‍ സ്ത്രീക്ക് അധികമായ വൈകാരികതയുണ്ടാവുന്നത് സാധാരണമാണ്. ചില അസംതൃപ്തികളോ, വികാരങ്ങളോ നിങ്ങള്‍ക്ക് നേരെ പ്രകടിപ്പിച്ചേക്കാം. അത് നിങ്ങള്‍ക്കെതിരെയല്ല, നിങ്ങള്‍ ചെയ്തതോ, ചെയ്യുന്നതോ ആയ ചില കാര്യങ്ങളെ സംബന്ധിച്ചാവാം. അവള്‍ക്കുള്ളില്‍ നിങ്ങളുടെ കുഞ്ഞുണ്ട്. അവളുടെ താല്പര്യം പരിഗണിക്കുക. അവളുടെ വൈകാരിക പ്രകടനങ്ങളെ സ്വീകരിക്കുകയും നിങ്ങളെ സ്വയം സത്യന്ധതയോടെ നിരീക്ഷിക്കുകയും ചെയ്യുക. ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുക.

യോജിപ്പ്

ഗര്‍ഭിണിയുടെ ഓരോ നേരവും വൈകാരികമായി വ്യത്യസ്ഥമായിരിക്കും. അതല്ലെങ്കില്‍ ഓരോ മണിക്കൂറിലും അത് മാറാം. നിങ്ങളുടെ മുന്‍ധാരണകള്‍ മാറ്റിവെച്ച് അപ്പോഴത്തെ അവളുടെ സ്വഭാവം അംഗീകരിക്കുക. ഒരു ദിവസം നിങ്ങള്‍ക്ക് ഗുണം ചെയ്യുന്ന രീതി പിറ്റേന്ന് ഫലം നല്കിയെന്ന് വരില്ല. അത് തുടര്‍ച്ചയായി കണ്ടെത്തുകയും സാധ്യമാക്കുകയും ചെയ്യുക. സൗഹാര്‍ദ്ദപപരമായും മനസാന്നിധ്യത്തോടെയും നില്‍ക്കുന്നതിന് വേണ്ടി, തെറ്റായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതെ, അവളുടെ മാറ്റങ്ങള്‍ ഒരു വെല്ലുവിളിയായി എടുക്കുക. Show Thumbnail

സാമ്പത്തികം കൈകാര്യം ചെയ്യല്‍

നിങ്ങള്‍ ശ്രദ്ധ നല്കുന്ന കാര്യം പ്രാവര്‍ത്തികമാക്കുക. പങ്കാളി ഏറെ പ്രാധാന്യം നല്കുന്ന കാര്യമായിരിക്കും സാമ്പത്തിക സുരക്ഷിതത്വം എന്നതിനാല്‍ അതിന് ശ്രദ്ധ നല്കുക. ബില്ലുകള്‍ അടയ്ക്കുന്നതിന്‍റെ ചുമതല ഏറ്റെടുക്കുക അല്ലെങ്കില്‍ സാമ്പത്തികമായി കാര്യങ്ങള്‍ എങ്ങനെ നടക്കും എന്നതിന്‍റെ വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാക്കല്‍ എന്നിവയൊക്കെ ആയിരിക്കും ഇത്. സാമ്പത്തിക കാര്യങ്ങള്‍ സുരക്ഷിതമാണെന്ന തോന്നല്‍ അവള്‍ക്കുണ്ടെങ്കില്‍ മാനസിക സമ്മര്‍ദ്ദം കുറയുകയും ബന്ധം കൂടുതല്‍ എളുപ്പമാവുകയും ചെയ്യും.

ഗര്‍ഭം സംബന്ധിച്ച കാഴ്ചപ്പാട്

ഗര്‍ഭകാലം എങ്ങനെ ആയിരിക്കണം എന്നത് സംബന്ധിച്ച് ഒരു കാഴ്ചപ്പാട് രൂപപ്പെടുത്തിയെടുക്കുക. അവള്‍ എന്താണ് ആഗ്രഹിക്കുന്നത് എന്ന് മനസിലാക്കി അത് നല്കുക. നിങ്ങള്‍ ഉറച്ച മനസ്ഥിതി ഉള്ളയാളും, 100 ശതമാനവും അവളെയും കുഞ്ഞിനെയും പിന്തുണയ്ക്കുന്ന ആളുമാണെന്ന ബോധ്യമുണ്ടായാല്‍ ബന്ധം കൂടുതല്‍ ആഴമുള്ളതും ആസ്വാദ്യവുമാകും. ഈ പറഞ്ഞവ പുരുഷന്‍മാരെ സംബന്ധിച്ച് വലിയ കാര്യങ്ങളാണ്. ആദ്യമായി ഗര്‍ഭിണിയാകുമ്പോള്‍ ഇവ പ്രാവര്‍‌ത്തികമാക്കുക. വിശ്വാസ്യതയുടെ അടിസ്ഥാനവും ഇത് നല്കുന്ന ബന്ധവും തുടരുകയും കഷ്ടപ്പാടുകളില്‍ തുണയാവുകയും നല്ല അനുഭവങ്ങളെ കൂടുതല്‍ ആസ്വാദ്യമാക്കുകയും ചെയ്യും.

ഗര്‍ഭകാലത്ത് ഇളനീര്‍ കുടിയ്ക്കുമ്പോള്‍....

ഇന്തൊനേഷ്യന്‍ സമൂഹത്തില്‍ തലമുറകളായി നിലവിലുള്ള ഒരു ആചാരമാണ് ഗര്‍ഭിണിയായ സ്ത്രീയെ ഇളനീര് കുടിപ്പിക്കുക എന്നത്. പ്രത്യേകിച്ച് പച്ചനിറമുള്ള തേങ്ങയുടേത്. ഗര്‍ഭകാലത്തിന്‍റെ മൂന്നാം ഘട്ടത്തില്‍ ഇളനീര് കുടിക്കുന്നത് വഴി അംനിയോട്ടിക് ദ്രാവകം ശുദ്ധിയായിരിക്കുമെന്നും ജനിക്കുന്ന കുട്ടിക്ക് തിളക്കമുള്ള ചര്‍മ്മവും, നല്ല തലമുടിയും, തെളിഞ്ഞ കണ്ണുകളും ഉണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇക്കാര്യങ്ങള്‍ ശാസ്ത്രീയമായി ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും ഗര്‍ഭിണിക്ക് ഗുണകരമായ ഏറെ ഘടകങ്ങള്‍ ഇളനീരില്‍ അടങ്ങിയിട്ടുണ്ട്. ഇവ കുഞ്ഞിനെ പരോക്ഷമായി ആരോഗ്യവാനാക്കും.

. പ്രകൃതിദത്ത ഇലക്ട്രോലൈറ്റുകള്‍ - ഇളനീരില്‍ ഇലക്ട്രോലൈറ്റുകള്‍, ക്ലോറൈഡ്, കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം, റൈബോഫ്ലേവിന്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഒരേ ഇലക്ട്രോലൈറ്റ് ബോഡിയുള്ള ഇലക്ട്രോലൈറ്റ്, ഒരു പ്രകൃതിദത്ത മിനറല്‍ സമ്പുഷ്ടമായ ഐസോട്ടോണിക് എന്നിവയാല്‍ ശരീരത്തിന് ജലാംശം വീണ്ടെടുക്കുന്നതിനും കരുത്ത് നേടുന്നതിനും ഇളനീര് ഏറെ ഫലപ്രദമാണ്. ഗര്‍ഭിണികള്‍ക്ക് മറ്റുള്ളവര്‍ കുടിക്കുന്നതിനേക്കാള്‍ വെള്ളം ആവശ്യമാണ്. ഗര്‍ഭകാലത്ത് നിര്‍ജ്ജലീകരണം സംഭവിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. തലവേദന, പേശിവലിവ്, നീര്‍ക്കെട്ട് തുടങ്ങി അകാലപ്രസവം നടക്കാനിടയാക്കുന്ന സങ്കോചങ്ങള്‍ വരെ സംഭവിക്കാം. 2. പ്രകൃതിദത്ത ഡൈയുററ്റിക്കുകള്‍ - മൂത്രം വര്‍ദ്ധിപ്പിക്കാനുപകരിക്കുന്ന ഒരു പ്രകൃതിദത്ത ഡൈയൂററ്റിക്കാണ് ഇളനീര്. ഇത് മൂത്രനാളിയെ ശുദ്ധീകരിക്കുകയും ചെയ്യും. ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളി ഗര്‍ഭിണികളില്‍ സാധാരണമായി കാണപ്പെടുന്ന മുത്രാശയ അണുബാധയില്‍ നിന്ന് സംരക്ഷിക്കാന്‍ ഇളനീര്‍ സഹായിക്കും. 3. രോഗപ്രതിരോധം - രോഗങ്ങളെ ചെറുക്കാന്‍ കഴിവുള്ള ലോറിക് ആസിഡ് അടങ്ങിയതാണ് ഇളനീര്‍. മുലപ്പാലില്‍ കാണുന്ന അതേ ലോറിക് ആസിഡ് തന്നെയാണ് ഇളനീരിലും കാണുന്നത്. ആന്‍റിഫംഗല്‍, ആന്‍റിവൈറല്‍, ആന്‍റിബാക്ടീരിയല്‍ കഴിവുകളുള്ള ഇത് അമ്മയെയും കുഞ്ഞിനെയും എച്ച്ഐവി, ചൊറി, പ്രോട്ടോസ, ജിയാര്‍ഡിയ ലാംബ്ലിയ, ബാക്ടീരിയ ക്ലാമിഡിയ, ഹെലിയോകോബാറ്റര്‍ തുടങ്ങിയ വൈറസുകളില്‍ നിന്ന് സംരക്ഷിക്കും. 4. ദഹനസഹായി - ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ് ഇളനീര്‍. ഗര്‍ഭകാലത്ത് പ്ലാസെന്‍റ ഉത്പാദിപ്പിക്കുന്ന പ്രോജെസ്റ്റീറോണ്‍ ഹോര്‍മോണ്‍ ഗ്യാസ്ട്രിക് പേശിയുടെ ചലനം മന്ദീഭവിപ്പിക്കുകയും അതു വഴി ദഹനം കുറയുകയും ചെയ്യും. ഇളനീരിന് ദനഹനത്തിന്‍റെ വേഗത വര്‍ദ്ധിപ്പിക്കാനാകും. 5. എച്ച്ഡിഎല്‍ വര്‍ദ്ധിപ്പിക്കുന്നു - ഇളനീരില്‍ കൊഴുപ്പോ കൊളസ്ട്രോളോ ഇല്ല. ഇളനീര് ശരീരത്തിലെ നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷണങ്ങള്‍ കാണിക്കുന്നത്

ഗര്‍ഭം ആഘോഷിക്കുമ്പോള്‍.....

മിക്ക സ്ത്രീകളെ സംബന്ധിച്ചും ഒരു സ്വപ്ന സാക്ഷാത്കാരമാണ് ഗര്‍ഭധാരണം. ഒരു പെണ്‍കുട്ടി ഒരു സ്ത്രീയായി മാറുന്ന അവസരമാണിത്. അമ്മയാകാന്‍ പോകുന്ന സ്ത്രീക്ക് മാത്രമല്ല കുടുംബത്തിന്‍റെ മുഴുവന്‍ ആഘോഷവേളയാണിത്. പലതരം ആചാരങ്ങളോടെ ലോകമെങ്ങുമുള്ള സ്ത്രീകള്‍ മാതൃത്വത്തിലേക്കുള്ള ഈ യാത്രയെ ആഘോഷിക്കുന്നു. പാരമ്പര്യം മാത്രമല്ല, അമ്മയാകാന്‍ പോകുന്ന സ്ത്രീയോടുള്ള സ്നേഹവും പിന്തുണയും കാണിക്കാനുള്ള അവസരം കൂടിയാണിത്. ലോകമെങ്ങുമുള്ള ആളുകള്‍ ഗര്‍ഭധാരണത്തെ ആഘോഷമാക്കുന്നതെങ്ങനെയെന്ന് നോക്കാം.

1. ഇന്ത്യ - ജീവിതത്തിന്‍റെ എല്ലാ ഘട്ടങ്ങളെയും അടയാളപ്പെടുത്തുന്നതാണ് ഇന്ത്യയിലെ ആചാരങ്ങള്‍. ഗര്‍ഭിണിയായിരിക്കുന്ന അവസരത്തില്‍ പിറക്കാന്‍ പോകുന്ന കുഞ്ഞിനെച്ചൊല്ലിയുള്ള അനേകം ആചാരങ്ങളിലൂടെ ഇന്ത്യയിലെ സ്ത്രീകള്‍ കടന്ന് പോകുന്നതില്‍ അത്ഭുതമില്ല. വടക്കേ ഇന്ത്യയില്‍ 'ഗോഥ് ഭാരായ്' എന്നൊരു ചടങ്ങുണ്ട്. രസകരമായ കളികളും, ആകര്‍ഷകമായ ഭക്ഷണങ്ങളും, സമ്മാനങ്ങളും നല്കപ്പെടുന്ന അവസരമാണിത്. മഹാരാഷ്ട്രയില്‍ ഗര്‍ഭധാരണത്തെ ആഘോഷമാക്കുന്ന 'ദോഹാല്‍ജെവാന്‍" എന്ന ചടങ്ങുണ്ട്. വെസ്റ്റ് ബംഗാളില്‍ ഗര്‍ഭിണിക്ക് സമ്മാനങ്ങള്‍ നല്കുന്ന ചടങ്ങാണ് "ശാദ്". ശാദ് എന്ന വാക്കിന് "ആഗ്രഹം" അല്ലെങ്കില്‍ "ആകാംഷ" എന്നാണര്‍ത്ഥം. ഗര്‍ഭിണി കഴിക്കാനാഗ്രഹിക്കുന്ന ഭക്ഷണങ്ങള്‍ തയ്യാറാക്കി നല്കുന്ന ആചാരമാണിത്. ദക്ഷിണേന്ത്യയില്‍ ഒട്ടനേകം ചടങ്ങുകള്‍ നടത്തപ്പെടുന്നു. സീമന്തം, പുളികുടി, വളൈകാപ്പ് എന്നിവയൊക്കെ അവയുടെ പേരുകളാണ്. ഗര്‍ഭത്തിന്‍റെ അഞ്ച്, ആറ്, ഏഴ് മാസങ്ങളിലാണ് ഇത് നടത്തുന്നത്. ഈ ആചാരങ്ങളിലെല്ലാം ഗര്‍ഭിണിയായ സ്ത്രീയെ പരമ്പരാഗതമായ വസ്ത്രങ്ങള്‍ അണിയിക്കുകയും സമ്മാനങ്ങള്‍ കൊണ്ട് മൂടുകയും ചെയ്യുന്നു. ഈ അവസരത്തില്‍ ഗര്‍ഭിണി വളകള്‍‌ ധരിക്കുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും വരുകയും അമ്മക്ക് ആശംസകള്‍ നേരുകയും കുഞ്ഞിന്‍റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. 2. ചൈന - ചൈനയില്‍ ഗര്‍ഭിണിയായ സ്ത്രീയും കുടുംബാംഗങ്ങളും ചൈനീസ് ദേവതയായ ബോധിസത്വ ഗുവാന്‍ യിനോടും(ദയയുടെ ദേവത), ജിന്‍ ഹുവാ ഫു റെനോടും(ലേഡി ഗോള്‍ഡന്‍ ഫ്ലവര്‍) പ്രാര്‍ത്ഥിക്കുന്നു. ഈ പ്രാര്‍ത്ഥന കുഞ്ഞിന്‍റെയും അമ്മയുടെയും സംരക്ഷണത്തിന് വേണ്ടിയാണ്. 3. ബ്രസീല്‍ - 'ചാ ദെ ബെബെ'(ബേബി ടീ) ബ്രസീലില്‍ ഗര്‍ഭകാലത്ത് നടത്തുന്ന ആഘോഷമാണ്. സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന ഈ ചടങ്ങില്‍ ഗര്‍ഭിണിയായ സ്ത്രീകളെ സമ്മാനങ്ങളും വലിയ സദ്യയും നല്കി സന്തോഷിപ്പിക്കുന്നു. 4. ഇറാന്‍ - കുഞ്ഞ് ജനിക്കുന്നതിന് മൂന്ന് മാസം മുമ്പ് നടത്തുന്ന "സിസ്മൂണി" പാര്‍ട്ടി കുടംബത്തില്‍ നടത്തുന്ന ഒരു ആചാരമാണ്. ഗര്‍ഭിണിയായ സ്ത്രീയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പിറക്കാനിരിക്കുന്ന കുഞ്ഞിന് സമ്മാനങ്ങള്‍ നല്കുകയും ചില തമാശകളിലേര്‍പ്പെടുകയും ചെയ്യുന്നു. 5. സൗത്ത് ആഫ്രിക്ക - ഗര്‍ഭിണികള്‍ക്ക് സമ്മാനം നല്കുന്ന സൗത്ത് ആഫ്രിക്കയിലെ ചടങ്ങാണ് "സ്റ്റോര്‍‌ക്ക് പാര്‍ട്ടി". സ്ത്രീ ആറ് മാസം ഗര്‍ഭിണിയായിരിക്കുമ്പോളാണ് ഇത് നടത്തുന്നത്. സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന സ്റ്റോര്‍ക്ക് പാര്‍ട്ടികള്‍ സമ്മാനങ്ങളും, തമാശകളും കളികളും നിറഞ്ഞതാണ്. 6. യൂറോപ്പും അമേരിക്കയും - പാശ്ചാത്യ രാജ്യങ്ങളിലെ ഒരു പ്രധാന ചടങ്ങാണ് ബേബി ഷവര്‍. പിറക്കാന്‍ പോകുന്ന കുഞ്ഞിനും അമ്മയ്ക്കും അതിഥികള്‍ സമ്മാനങ്ങള്‍ നല്കുന്നു. അമ്മയാകുന്ന സ്ത്രീക്ക് സര്‍പ്രൈസ് നല്കാനായാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് ബേബി ഷവര്‍ സംഘടിപ്പിക്കുന്നത്. നവജാത ശിശുവിന് ആവശ്യമായ എല്ലാം ലഭ്യമാക്കാനുള്ള അവസരമാണ് ഇത്. മാതാപിതാക്കളുടെ സാമ്പത്തികഭാരം കുറയ്ക്കാനുള്ള ഒരു മാര്‍ഗ്ഗമാണിത

മാസം തികയാതെയുള്ള പ്രസവത്തിനു പുറകില്‍....

മാസം തികയാതെയുള്ള പ്രസവം അത്ര അപൂര്‍വ സംഭവമൊന്നുമല്ല. 37 ആഴ്ചകള്‍ക്കു മുന്‍പായി പ്രസവം നടക്കുകയാണെങ്കില്‍ ഇതിനെയാണ് മാസം തികയാതെയുള്ള പ്രസവമെന്നു പറയാവുന്നത്. കുഞ്ഞിന്റെ ആരോഗ്യത്തിനു മാസം തികയാതെയുള്ള പ്രസവം നല്ലതാണെന്നു പറയാനാവില്ല. ശാരീരീകാവയവങ്ങളുടെ വളര്‍ച്ച പൂര്‍ത്തിയാകാതിരിയ്ക്കുക, രോഗപ്രതിരോധശേഷി കുറയുക, വൈകല്യങ്ങള്‍ക്കു സാധ്യത കൂടുതല്‍ എന്നിങ്ങനെയുള്ള പല ദൂഷ്യങ്ങളും മാസം തികയാതെയുള്ള പ്രസവത്തിനുണ്ട്. ഗര്‍ഭകാലത്തെ അസിഡിറ്റിയ്ക്കു പരിഹാരം മാസ തികയാതെ പ്രസവിയ്ക്കുന്നതിന് ചില കാരണങ്ങളുമുണ്ട്. ഇതിനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

മോണ, ദന്തരോഗങ്ങള്‍

മോണ, ദന്തരോഗങ്ങള്‍ മാസം തികയാതെയുള്ള പ്രസവത്തിനു കാരണമാകാം. ഇവ കാരണം ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണുകളാണ് ഇതിന് കാരണമാകുന്നത്. ഗര്‍ഭകാലത്ത് വായുടെ ആരോഗ്യം പ്രധാനമാണെന്നു പറയുന്നതിന്റെ കാരണവും ഇതു തന്നെയാണ്.

സ്‌ട്രെസ്

സ്‌ട്രെസ് കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് കാരണമാകും. ഇത് കുട്ടിയ്ക്കാവശ്യമായ പോഷകങ്ങള്‍ വഹിച്ചു കൊണ്ടു പോകുന്നതില്‍ നിന്നും പ്ലാസന്റയെ തടയുക മാത്രമല്ല, മാസം തികയാതെയുള്ള പ്രസവത്തിനും കാരണമാകും.

അമിതമായ വ്യായാമം

ഗര്‍ഭകാലത്ത് ചെറിയ രീതിയിലെ വ്യായാമങ്ങള്‍ അത്യാവശ്യമാണ്. ആരോഗ്യത്ത്ിനും സുഖപ്രസവത്തിനുമെല്ലാം ഇത് സഹായിക്കും. എന്നാല്‍ അമിതമായ വ്യായാമം പെട്ടെന്നു്ള്ള പ്രസവത്തിന് കാരണമാകും.  

അമിതവണ്ണം

ഗര്‍ഭകാലത്ത് അമിതവണ്ണം ഗര്‍ഭകാല പ്രമേഹത്തിനും ഹൈ ബിപിയ്ക്കുമെല്ലാം ഇട വരുത്തും. ഇത് മാസം തികയാതെയുള്ള പ്രസവത്തിനും കാരണമാകും.

17 വയസിനു മുന്‍പും 35 വയസിനു ശേഷവും

17 വയസിനു മുന്‍പും 35 വയസിനു ശേഷവും ഗര്‍ഭം ധരിയ്ക്കുന്നത് മാസം തികയാതെയുള്ള പ്രസവത്തിനുള്ള ഒരു പ്രധാന കാരണമാണ്. ആദ്യത്തേതിന് യൂട്രസ് മുഴുവനായും വളര്‍ന്നിട്ടില്ലെന്നതും രണ്ടാമത്തേതില്‍ സ്ത്രീയുടെ അണ്ഡം ഗുണനിലവാരും കുറഞ്ഞതാണെന്നതുമാണ് കാരണം.

ഇടവേള

ഒരു കുഞ്ഞുണ്ടായി 18 മാസം തികയുന്നതിനു മുന്‍പ് വീണ്ടും ഗര്‍ഭം ധരിയ്ക്കുന്നത് മാസം തികയാതെയുളള പ്രസവത്തിന് ഇട വരുത്തും. പ്രസവങ്ങള്‍ തമ്മില്‍ രണ്ടു വര്‍ഷത്തെ ഇടവേള നല്ലതാണ്.

കഫീന്‍

കഫീന്‍ അളവ് ശരീരത്തില്‍ അമിതമാകുന്നത് മാസം തികയാതെയുള്ള പ്രസവത്തിനുള്ള മറ്റൊരു കാരണമാണ്. പ്രത്യേകിച്ച് ഗര്‍ഭത്തിന്റെ ആദ്യ മൂന്നു മാസങ്ങളില്‍.

യൂട്രസ്, വജൈനല്‍ അണുബാധകള്‍

യൂട്രസ്, വജൈനല്‍ അണുബാധകള്‍ മാസം തികയാതെയുള്ള പ്രസവത്തിനുള്ള മറ്റൊരു കാരണമാണ്.

പുകവലി

പുകവലി നേരത്തെയുള്ള പ്രസവത്തിനുള്ള മറ്റൊരു കാരണമാണ്. പുകവലിയിലൂടെ കുഞ്ഞിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടും. ഇത് കുഞ്ഞിന്റെ മരണത്തിനോ നേര്‌ത്തെയുള്ള പ്രസവത്തിനോട ഇട വരുത്തുകയും ചെയ്യും.  

മദ്യം

മദ്യം അമ്മയുടെ ശരീരത്തിലൂടെ കുഞ്ഞിന്റെയും ശരീരത്തിലെത്തും. ഇത് നേരത്തെയുള്ള പ്രസവത്തിനും കുഞ്ഞിന്റെ മരണത്തിനുമെല്ലാം വഴിയൊരുക്കും. കാരണം ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ കുഞ്ഞിന്റെ ലിവറിനു പ്രാപ്തിയായിട്ടില്ല.

ചില പ്രത്യുല്‍പാദന വാസ്തവങ്ങള്‍

പ്രത്യുല്‍പാദനമെന്നത് പല ഘടകങ്ങളെ ആശ്രയിച്ചിരിയ്ക്കുന്നു. സ്ത്രീ പുരുഷന്റെ കൂടിച്ചേരലുകള്‍ കൊണ്ടു മാത്രം ഇതു സംഭവിച്ചുവെന്നിരിയ്ക്കില്ല. കുഞ്ഞുങ്ങളുണ്ടാകുന്നതിനെക്കുറിച്ചും ഗര്‍ഭം ധരിയ്ക്കുന്നതിനെക്കുറിച്ചുമെല്ലാം പല തെറ്റിദ്ധാരണകളുമുണ്ട്. എന്നാല്‍ ഇവയുടെ വാസ്തവത്തെക്കുറിച്ചു കൂടതലറിയൂ,

35 ശേഷം സ്ത്രീകളില്‍ ഗര്‍ഭധാരണ സാധ്യത ഇല്ലെന്നു കരുതുന്നവരും തീരെ കുറയുന്നവരുമുണ്ട്. ഇതില്‍ വാസ്തവമില്ല. 21-16 വരെയാണ് സ്ത്രീകളില്‍ പ്രത്യുല്‍പാദന സാധ്യത കൂടുതല്‍. എന്നാല്‍ 35നു ശേഷം ഗര്‍ഭം ധരിയ്ക്കില്ലെന്നില്ല. അല്‍പം കുറയുമെന്നു മാത്രമേയുള്ളൂ.

ഒരു പ്രത്യേക സമയത്തു ബന്ധപ്പെട്ടാല്‍ മാത്രമേ ഗര്‍ഭധാരണം നടക്കൂയെന്ന ചിന്തയും പലര്‍ക്കുമുണ്ട്. എന്നാല്‍ ഇതില്‍ വാസ്തവമില്ല. ഓവുലേഷന്‍ നടക്കുന്ന ദിവസങ്ങളില്‍ ബീജ, അണ്ഡ സംയോഗം നടന്നാല്‍ ഗര്‍ഭധാരണ സാധ്യത കൂടുതലാണ്.

സ്വയംഭോഗം ചെയ്യുന്ന പുരുഷന്മാര്‍ക്ക് പ്രത്യുല്‍പാദന സാധ്യത കുറയുമെന്ന തെറ്റിദ്ധാരണയുമുണ്ട്. സ്വയംഭോഗം അധികമാകുന്നത് ദോഷങ്ങള്‍ സൃഷ്ടിയ്ക്കുമെന്നല്ലാതെ ഇതുകൊണ്ട് കുഞ്ഞുങ്ങളുണ്ടാകാതിരിയ്ക്കില്ല.

സെക്‌സില്‍ സ്ത്രീകള്‍ക്കു രതിമൂര്‍ഛയുണ്ടായാലേ ഗര്‍ഭധാരണം നടക്കൂയെന്ന തെറ്റിദ്ധാരണയും പലര്‍ക്കുമുണ്ട്. ഇതും ശരിയല്ല. ഓര്‍ഗാസവും ഗര്‍ഭധാരണവും തമ്മില്‍ യാതൊരു ബന്ധവുമില്ല.

ഗര്‍ഭധാരണത്തിന് പ്രത്യേക സെക്‌സ് പൊസിഷനുകള്‍ അത്യാവശ്യമെന്നു കരുതുന്നവരുമുണ്ട്. ഇതും ശരിയല്ല.

മാസമുറയുടെ 14-ാം ദിവസമാണ് ഓവുലേഷന്‍ നടക്കുകയെന്നു മിക്കവാറും പേര്‍ ചിന്തിയിക്കും. 28 ദിവസം ആര്‍ത്തവചക്രമുള്ളവരില്‍ മാത്രമാണ് ഈ കണക്ക്. അല്ലാത്തവരില്‍ ആര്‍ത്തവചക്രത്തിന്റെ ദൈര്‍ഘ്യമനുസരിച്ച് ഇത് വ്യത്യാസപ്പെട്ടിരിയ്ക്കും.

ഗര്‍ഭനിരോധന ഗുളികകള്‍ കഴിയ്ക്കുന്നത് ഗര്‍ഭധാരണ ശേഷി കുറയ്ക്കുമെന്ന ചിന്തയും പലര്‍ക്കുമുണ്ട്. ഓവുലേഷന്‍ തടയുക മാത്രമാണ് ഇത് ചെയ്യുന്നത്. അല്ലാതെ ഗര്‍ഭധാരണ ശേഷി കുറയ്ക്കുന്നില്ല.

40 കഴിഞ്ഞ് ഗര്‍ഭം ധരിച്ചാല്‍.

ഗര്‍ഭധാരണം ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാന കാലഘട്ടമാണെന്നു പറയാം. സ്ത്രീയുടെ ആരോഗ്യത്തിനും ജനിയ്ക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തിനും പല ഘടകങ്ങളും ബാധകമാണ്. ഇതിലൊന്നാണ് ഗര്‍ഭം ധരിയ്ക്കുന്ന സ്ത്രീയുടെ പ്രായം. തീരെ ചെറിയ പ്രായത്തില്‍ ഗര്‍ഭം ധരിയ്ക്കുന്നതിനും പ്രായമേറിയുള്ള ഗര്‍ഭധാരണത്തിനും ദോഷങ്ങളുണ്ട്. സാധാരണ 25നും 30നുമിടയിലാണ് ഗര്‍ഭം ധരിയ്ക്കാന്‍ പറ്റിയ പ്രായമെന്നു പറയും. 30നു ശേഷം 40 വരെയും ഗര്‍ഭധാരണത്തിന് കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നു പറയാനാവില്ല. എന്നാല്‍ നാല്‍പതിനു ശേഷം ഗര്‍ഭം ധരിയ്ക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും. 40നു ശേഷമുള്ള ഗര്‍ഭധാരണം വരുത്തുന്ന ചില പ്രശ്‌നങ്ങളെക്കുറിച്ചറിയൂ,

ഇത്തരം കുഞ്ഞുങ്ങള്‍ക്ക് ഒന്നുകില്‍ വലിപ്പം തീരെ കുറവ്, അല്ലെങ്കില്‍ വലിപ്പം കൂടുതല്‍ തുടങ്ങിയ അവസ്ഥകളുമുണ്ടാകും

നാല്‍പതിനു ശേഷം ഗര്‍ഭം ധരിച്ചാല്‍ മാസം തികയാതെയുള്ള പ്രസവത്തിനും സിസേറിയനാകുന്നതിനും സാധ്യത ഏറെയാണ്.

40നു ശേഷം ഗര്‍ഭധാരണം നടന്നാല്‍ ബിപി കൂടുതലാകാനുള്ള സാധ്യത ഏറെയാണ്. ഹൈ ബിപി കുഞ്ഞിനും അമ്മയ്ക്കും അപകടമാണ്.

നാല്‍പതുകളില്‍ ഗര്‍ഭധാരണം നടന്നാല്‍ ഗര്‍ഭകാല പ്രമേഹസാധ്യതയും കൂടുതല്‍ തന്നെ.

40 കഴിഞ്ഞ് ഗര്‍ഭം ധരിച്ചാല്‍... നാല്‍പതുകളിലെ ഗര്‍ഭധാരണം അബോര്‍ഷന്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു.

പ്രായമേറിയുള്ള ഗര്‍ഭധാരണം കുഞ്ഞുങ്ങളില്‍ ഓട്ടിസം, ബുദ്ധിവികാസക്കുറവ്, ഡൗണ്‍ സിന്‍ഡ്രോം തുടങ്ങിയ സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കും.

40കളിലുള്ള ഗര്‍ഭധാരണം പ്രീ എക്ലാംസിയ, പ്ലാസന്റല്‍ പ്രേവിയ തുടങ്ങിയ മെഡിക്കല്‍ കണ്ടീഷനുകള്‍ക്ക് ഇട വരുത്തുന്നു. പ്ലാസന്റ അയയുകയോ വിട്ടുപോവുകയോ ചെയ്യുന്നതാണ് രണ്ടാമത്തേത്. ഇത് കുഞ്ഞിന്റെ ജീവനു തന്നെ അപകടമാണ്. ആദ്യത്തേത് രക്തസമ്മര്‍ദം, മൂത്രത്തില്‍ പ്രോട്ടീന്‍ തുടങ്ങിയ അവസ്ഥകള്‍ക്കും ഇട വരുത്തും.

നീണ്ടു നില്‍ക്കുന്ന പ്രസവവേദന, കുഞ്ഞ് മരിക്കുക തുടങ്ങിയവയ്ക്കും നാല്‍പതുകള്‍ക്കു ശേഷമുള്ള ഗര്‍ഭധാരണം കാരണമാകും.

പ്രസവശേഷം അമ്മയ്ക്ക് കാര്‍ഡിയോമയോപ്പതി പോലുള്ള പ്രശ്‌നങ്ങളുണ്ടാകാനും സാധ്യതയേറെയാണ്.

പ്ലാസെന്‍റ കുഞ്ഞിനെ സംരക്ഷിക്കുന്നതെങ്ങനെ?

ഗര്‍ഭപാത്രത്തിനുള്ളില്‍ ജീവന്‍ എങ്ങനെ സുരക്ഷിതമായിരിക്കുന്നു എന്ന് നിങ്ങള്‍ ആശ്ചര്യപ്പെട്ടിട്ടുണ്ടോ? അനുയോജ്യമായ ഭക്ഷണം, ശരിയായ ശ്വസനം, വ്യായാമം തുടങ്ങിയവയെക്കുറിച്ചല്ല ഇവിടെ പറയുന്നത്. കുഞ്ഞിനെ ഗര്‍ഭത്തില്‍ വഹിക്കുമ്പോള്‍ അതിനെ സംരക്ഷിക്കാനായി സഹായിക്കുന്ന ഒന്നുണ്ട് - പ്ലാസെന്‍റ അഥവാ മറുപിള്ള.  ന്യൂമോണിയ തടയാന്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്ക് അറിയാനിടയില്ലാത്ത, പ്ലാസെന്‍റയെ സംബന്ധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

ബീജത്തില്‍ നിന്ന് കുഞ്ഞിനൊപ്പം വളരുന്നു

അണ്ഡവും പുംബീജവും ഒന്നിക്കുമ്പോള്‍ അത് കുഞ്ഞ് മാത്രമായല്ല, പ്ലാസെന്‍റ കൂടിയായാണ് രൂപപ്പെടുന്നത്. അണ്ഡം ഗര്‍ഭാശയത്തിന്‍റെ ഭിത്തിയില്‍ പറ്റിപ്പിടിക്കുന്നു. ഉള്ളിലുള്ള കോശങ്ങള്‍ ഭ്രൂണമായി രൂപപ്പെടുമ്പോള്‍ പുറത്തെ കോശങ്ങള്‍ ആഴത്തില്‍ തങ്ങുകയും പ്ലാസെന്‍റയായി രൂപപ്പെടുകയും ചെയ്യും.

ശ്രദ്ധയും പരിചരണവും വേണം

കുഞ്ഞിനെപ്പോലെ തന്നെ പ്ലാസെന്‍റയ്ക്കും പരിചരണം ആവശ്യമാണ്. അതിനാല്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങളും, പതിവായ വ്യായാമങ്ങളും, മദ്യം, നിക്കോട്ടിന്‍, ജങ്ക് ഫുഡുകള്‍ എന്നിവ ഒഴിവാക്കുകയും വേണം. അല്ലാത്തപക്ഷം അത് പ്ലാസെന്‍റയെയും അത് വഴി കുഞ്ഞിനെയും ദോഷകരമായി ബാധിക്കും.

കുഞ്ഞിന്‍റെ അതേ ജീനുകള്‍

പ്ലാസെന്‍റയില്‍ നിന്നെടുത്ത കോശങ്ങള്‍ ഉപയോഗിച്ച് പരിശോധന നടത്തുക വഴി ജന്മനാ ഉള്ള തകരാറുകള്‍ മനസിലാക്കാന്‍ കഴിയും. എന്നിരുന്നാലും ഇത്തരം പരീക്ഷണങ്ങള്‍ ആപത്സാധ്യത ഉള്ളവയായതിനാല്‍ ഒഴിവാക്കേണ്ടതാണ്.

കുഞ്ഞിന്‍റെ ജീവന്‍ നിലനിര്‍ത്തുന്നു

ഗര്‍ഭപാത്രത്തില്‍ നിന്ന് പുറമേ നിന്നുള്ള വസ്തുക്കളേപ്പോലെ പുറന്തള്ളപ്പെടാത്തതിനുള്ള കാരണം ഭ്രൂണം പ്ലാസെന്‍റയ്ക്കുള്ളിലാണെന്നതാണ്. ആന്‍റിബോഡികള്‍ ഉത്പാദിപ്പിക്കുക വഴി ഇത് ഭ്രൂണത്തെ സംരക്ഷിക്കും. ഭ്രൂണത്തിനെ അണുബാധയില്‍ നിന്ന് സംരക്ഷിക്കാനും ഇത് സഹായിക്കും.

ഗര്‍ഭത്തിന്‍റെ വളര്‍ച്ചയെ സ്വയം സഹായിക്കുന്നു

പ്ലാസെന്‍റ എച്ച്സിജി ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. ഇത് ഗര്‍ഭാശയത്തില്‍ നിന്ന് അണ്ഡം വിസര്‍ജ്ജിക്കപ്പെടുന്നത് തടയുകയും പ്രോജെസ്റ്റീറോണ്‍, ഈസ്ട്രജന്‍ എന്നിവയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതിനാല്‍ നിങ്ങളുടെ കുഞ്ഞ് ഗര്‍ഭാശയത്തിനുള്ളില്‍ വളരുകയും വികാസം പ്രാപിക്കുകയും ചെയ്യും.

മുലയൂട്ടലിന് തയ്യാറെടുപ്പ്

ഹ്യൂമന്‍ പ്ലാസെന്‍റല്‍ ലാക്ടോജെന്‍ അഥവാ എച്ച്പിഎല്‍ പ്ലാസെന്‍റയില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടും. ഇത് മൂലയൂട്ടലിന് മുന്നൊരുക്കത്തിന് സഹായിക്കും.

ഓരോ ഗര്‍ഭപാത്രത്തിലും വ്യത്യസ്ഥം

ഓരോ കുഞ്ഞും വ്യത്യസ്ഥരായിരിക്കുന്നത് പോലെ പ്ലാസെന്‍റയും വ്യത്യസ്ഥമാണ്. ഓരോ ഗര്‍ഭത്തിലും അതിന്‍റെ രൂപവും വലുപ്പവും വ്യത്യസ്ഥമായിരിക്കും. എന്നാല്‍ എല്ലാം സമാനമായി പ്രവര്‍ത്തിക്കുകയും ചെയ്യും. പ്ലാസെന്‍റയുടെ നില( മുന്നോട്ടോ പിന്നോട്ടോ) ഭ്രൂണത്തിന്‍റെ സുഖകരമായ അവസ്ഥയെ ബാധിക്കുന്നതാണ്. ഗര്‍ഭത്തിലും പ്രസവ സമയത്തും പ്ലാസെന്‍റയുടെ നില പ്രധാനമാണ്. മുന്നോട്ടുള്ള പ്ലാസെന്‍റ സി-സെക്ഷന്‍ അനിവാര്യമാക്കുമ്പോള്‍ പിന്നോട്ടുള്ള നില സാധാരണ പ്രസവം സാധ്യമാക്കും. രണ്ടിലും കുഞ്ഞിന് പോഷകങ്ങളും ഓക്സിജനും ലഭ്യമാക്കുന്നതില്‍ അവ തങ്ങളുടെ ധര്‍മ്മം നിര്‍വ്വഹിക്കും.

നിങ്ങള്‍ക്കും കുഞ്ഞിനും ഇടയിലെ ആയുര്‍രേഖ

ഓരോ നിമിഷവും ഗര്‍ഭപാത്രത്തിലൂടെ പ്ലാസെന്‍റയിലേക്ക് പോഷകങ്ങളുള്‍ക്കൊള്ളുന്ന രക്തം പ്രവഹിക്കുന്നു. ഭ്രൂണത്തില്‍ നിന്ന് മാലിന്യങ്ങള്‍ രക്തം വഴി പുറന്തള്ളാനും ഇത് സഹായിക്കും.

നശിച്ച് പോകുന്ന അവയവം -

ഒരു പ്രത്യേക ലക്ഷ്യത്തിനായി നിങ്ങളുടെ ശരീരത്തില്‍ രൂപം കൊള്ളുന്ന, അതിന് ശേഷം നശിച്ച് പോകുന്ന അവയവമാണ് പ്ലാസെന്‍റ. പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത അവയവങ്ങളെപ്പോലെ ഇവ ജോലി പൂര്‍ത്തിയായാല്‍ പിന്നെ ഉള്ളില്‍ നിലനില്‍ക്കില്ല.

ഇത് ആഹാരയോഗ്യമാണ്

പ്ലാസെന്‍റയ്ക്ക് ഒട്ടേറെ ആരോഗ്യ ഗുണങ്ങളുണ്ട്. പ്രസവാനന്തരമുള്ള സമ്മര്‍ദ്ധം കുറയ്ക്കാനായി ചിലര്‍ ഇത് ഭക്ഷിക്കാറുണ്ട്. എന്നിരുന്നാലും ഇത് നിങ്ങളുടെ സ്വന്തം റിസ്കില്‍ പരീക്ഷിക്കുക.

കുഞ്ഞിന് ശേഷം ജനിക്കുന്നു

പ്ലാസെന്‍റ പുറത്ത് വരാതെ പ്രസവം പൂര്‍ണ്ണമാകില്ല. കുഞ്ഞിനെ പ്രസവിച്ചാലും പ്ലാസെന്‍റ പുറത്ത് വരുന്നത് വരെ സങ്കോചങ്ങള്‍ അനുഭവപ്പെടും. പ്ലാസെന്‍റ പുറത്ത് വരുന്നതിനെ മറുപിള്ള എന്നാണ് പറയുന്നത്.

പുറത്ത് വന്നാലും ജീവനോടെയിരിക്കുന്നു -

പ്രസവശേഷവും ഗര്‍ഭപാത്രത്തിന് പുറത്ത് ഏതാനും മിനുട്ടുകളോളം ഇതിന് ജീവനുണ്ടാകും. പൊക്കിള്‍ക്കൊടി ഛേദിക്കുന്നതോടെ പ്ലാസെന്‍റയുടെ പ്രവര്‍ത്തനം അവസാനിക്കുകയും അത് മാലിന്യമായി മാറുകയും ചെയ്യുന്നു.

അബോര്‍ഷനു ശേഷം ആരോഗ്യശ്രദ്ധ

അബോര്‍ഷന്‍ മാനസികമായും ശാരീരികമായും ഒരു സ്ത്രീയ്ക്ക് ബുദ്ധിമുട്ടുകളുണ്ടാക്കും. അബോര്‍ഷന്‍ ശേഷവും കൃത്യമായ ആരോഗ്യശ്രദ്ധ വയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ ഭാവിയില്‍ ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കാം. അബോര്‍ഷന് ശേഷം സ്വീകരിയ്‌ക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ചറിയൂ,

അബോര്‍ഷന്‍ പല സ്ത്രീകളിലും ഡിപ്രഷനും മനപ്രയാസവുമെല്ലാം ഉണ്ടാക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ ധൈര്യം സംഭരിയ്ക്കുക. ഈ ഘട്ടത്തില്‍ കുടുംബാംഗങ്ങളുടെ പിന്തുണ വളരെ പ്രധാനം.

നല്ലപോലെ വിശ്രമിയ്‌ക്കേണ്ടതു പ്രധാനം. ഇത് ശരീരവും ഗര്‍ഭപാത്രവുമെല്ലാം പൂര്‍വസ്ഥിതിയിലാക്കാന്‍ സഹായിക്കും

അബോര്‍ഷന്‍ ശേഷം രണ്ടാഴ്ചയെങ്കിലും കഴിഞ്ഞു മാത്രം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക.

കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിയ്ക്കുന്നത് മാനസിക പ്രയാസങ്ങള്‍ മാറാന്‍ സഹായിക്കും. മനസിനും ശരീരത്തിനും ഒരുപോലെ ഉന്മേഷം നല്‍കും.

കഠിനജോലികളില്‍ ഏര്‍പ്പെടാതിരിയ്ക്കുക. ശരീരം ആരോഗ്യം വീണ്ടെടുക്കാന്‍ സമയമെടുക്കും.

നല്ല ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ശാരീരിക ആരോഗ്യം വീണ്ടെടുക്കാന്‍ ഇത് പ്രധാനമാണ്.

അടുത്ത തവണ ഗര്‍ഭം ധരിയ്ക്കുന്നതിനു മുന്‍പ് ഡോക്ടറുടെ ഉപദേശം തേടുക. ഗര്‍ഭധാരണത്തിനു പറ്റിയ കൃത്യമായ സമയവും മുന്‍കരുതലുകളുമെടുക്കാന്‍ ഇത് സഹായിക്കും.

ഗര്‍ഭകാലത്തെ വൈറ്റ് ഡിസ്ചാര്‍ജ്

ഗര്‍ഭകാലത്ത് ശാരീരിക മാറ്റങ്ങള്‍ പതിവാണ്. ഹോര്‍മോണുകളാണ് ഇതിന് പ്രധാന കാരണം. ഗര്‍ഭകാലത്ത് വൈറ്റ് ഡിസ്ചാര്‍ജുണ്ടാകുന്നത് പല സ്ത്രീകളും നേരിടുന്ന ഒരു പ്രശ്‌നമാണ്. ഈ സമയത്ത് ഡിസ്ചാര്‍ജ് സാധാരണമെങ്കിലും ഇതിലുണ്ടാകുന്ന നിറം വ്യത്യാസങ്ങള്‍ ശ്രദ്ധിയ്ക്കുക തന്നെ വേണം. ഗര്‍ഭകാലത്ത് വൈറ്റ് ഡിസ്ചാര്‍ജിനുള്ള ചില പ്രതിവിധികളെക്കുറിച്ചറിയൂ, 

വറുത്ത ഭക്ഷണങ്ങള്‍ വൈറ്റ് ഡിസ്ചാര്‍ജിന് കാരണമായി പറയാം. ഇവയുടെ ഉപയോഗം കുറയ്ക്കുക.

ഫ്രഷായ ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ഇത് വജൈനല്‍ വൃത്തിയ്ക്കു പ്രധാനമാണ്.

കോട്ടന്‍ അടിവസ്ത്രങ്ങള്‍ മാത്രം ഉപയോഗിയ്ക്കുക. ഇത് വജൈനല്‍ വൃത്തിയ്ക്കും വജൈനല്‍ ഡിസ്ചാര്‍ജ് തടയുന്നതിനും പ്രധാനം.

അയഞ്ഞ വസ്ത്രങ്ങള്‍ ധരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ഇത് വിയര്‍പ്പും ദുര്‍ഗന്ധവും അണുബാധയും വൈറ്റ് ഡിസ്ചാര്‍ജുമെല്ലാം ഒഴിവാക്കാന്‍ സഹായകരമാണ്.

ധാരാളം വെളളം കുടിയ്ക്കുന്നത് വൈറ്റ് ജിസ്ചാര്‍ജ് ഒഴിവാക്കാനുള്ള ഒരു വഴിയാണ്

തൈര് കഴിയ്ക്കുന്നതു ഗുണം ചെയ്യും. അണുബാധ തടയുമെന്നു മാത്രമല്ല, അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്ത്ിന് മികച്ചതുമാണ്.

ഗര്‍ഭവും തൈരും തമ്മില്‍.....

തൈര് ആരോഗ്യത്തിന് ഏറെ നല്ലതാണ്. പാലിന്റെ ഗുണങ്ങള്‍ ഒത്തിണങ്ങിയ, എന്നാല്‍ അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്ത ഒന്ന്. ഗര്‍ഭിണികള്‍ക്ക് കഴിയ്ക്കാവുന്ന ഭക്ഷണങ്ങളില്‍ തൈരിന് പ്രധാന സ്ഥാനമുണ്ട്. കാല്‍സ്യം അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രധാനം. പാല്‍ കുടിയ്ക്കാന്‍ പലപ്പോഴും ഗര്‍ഭിണികള്‍ക്ക് മടിയുണ്ടകാറുണ്ട്. പ്രത്യേകിച്ച് ഛര്‍ദി പോലുള്ള പ്രശ്‌നങ്ങളുള്ളപ്പോള്‍.

ദഹനം ശരിയായി നടക്കുന്നതിന് തൈര് നല്ലതാണ്. കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ ശരിയായി ദഹിച്ച് പോഷകങ്ങള്‍ ലഭ്യമാകേണ്ടത് അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഏറെ പ്രധാനം.

ചില ഗര്‍ഭിണികള്‍ക്ക് എരിവും മസാലുകളുമെല്ലാമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ തോന്നുന്നത് സ്വാഭാവികം. ഇത് കഴിച്ചാല്‍ ശരീരത്തിനും വയറിനുമെല്ലാം ചൂടനുഭവപ്പെടും. ഇതില്ലാതാക്കാന്‍ തൈര് നല്ലതാണ്. തൈര് ശരീരവും വയറുമെല്ലാം തണുപ്പിയ്ക്കും.

കുഞ്ഞിന്റെ എല്ലിനും പല്ലിനുമെല്ലാം കാല്‍സ്യം അത്യാവശ്യമാണ്. തൈര് ഇതിനുളള നല്ലൊരു വഴിയാണ്.

ഗര്‍ഭകാലത്ത് ഹൈ ബിപിയുള്ളവര്‍ക്ക് ഇതു കുറയാന്‍ തൈര് കഴിയ്ക്കുന്നത് സഹായകമാണ്.

ഗര്‍ഭിണികള്‍ക്ക് പ്രതിരോധശേഷി പൊതുവെ കുറവായിരിയ്ക്കും. പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു വഴിയാണ് തൈര് കഴിയ്ക്കുന്നത്.

സ്‌ട്രെസ്, ഉത്കണ്ഠ എന്നിവ കുറയ്ക്കുന്നതിനും തൈര് സഹായിക്കും.
ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കാരണം പിഗ്മെന്റേഷന്‍, ഡ്രൈ സ്‌കിന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഗര്‍ഭകാലത്തു പതിവാണ്. ഇതിനുള്ള പരിഹാരമാണ് തൈര്. ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തിന് ഗുണം ചെയ്യും.

ഗര്‍ഭകാലത്ത് ശരീരഭാരം വര്‍ദ്ധിയ്ക്കുന്നത് സ്വാഭാവികം. തൈര് കഴിയ്ക്കുന്നത് ഗര്‍ഭകാലത്തെ കോര്‍ട്ടിസോള്‍ ഉല്‍പാദനം കുറയ്ക്കും. തടി നിയന്ത്രിയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

തൈര് പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ഇത് കുഞ്ഞിന്റെ മസിലുകളുടെ ശരിയായ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു

ഗര്‍ഭകാലത്ത്‌ സൂപ്പര്‍ ഫുഡുകള്‍

ഗര്‍ഭകാലത്ത്‌ പോഷകഗുണമുള്ള ആഹാരങ്ങള്‍ കഴിയ്‌ക്കേണ്ടത്‌ വളരെ പ്രധാനം. അമ്മയുടെ മാത്രമല്ല, കുഞ്ഞിന്റെയും ആരോഗ്യത്തിന്‌ ഇത്‌ വളരെ പ്രധാനമാണ്‌. ഗര്‍ഭിണികള്‍ കഴിയ്‌ക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്‌. അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന്‌ ചേര്‍ന്നത്‌. സൂപ്പര്‍ ഫുഡെന്നു വേണമെങ്കില്‍ പറയാം. ഇത്തരം ഭക്ഷണങ്ങള്‍ ഏതെല്ലാമെന്നറിയൂ,

കിഡ്‌നി ബീന്‍സ്

കുഞ്ഞിനും അമ്മക്കും രക്തമുണ്ടാകാന്‍ കിഡ്‌നി ബീന്‍സ് നല്ലതാണ്. ഇതില്‍ ഫൈബര്‍, അയേണ്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇലക്കറികള്‍, പയറുവര്‍ഗങ്ങള്‍ എന്നിവയും ഈ ഗുണം നല്‍കും.  

ബ്രൊക്കോളി

മാംസം കഴിക്കാത്തവര്‍ക്ക് ബ്രൊക്കോളി തെരഞ്ഞെടുക്കാം. ഇതില്‍ വൈറ്റമിന്‍ ബി അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ബിയുടെ കുറവ് കുഞ്ഞുങ്ങളില്‍ സ്‌പൈന ബിഫിഡ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകും.

വൈറ്റമിന്‍ ഡി, പ്രോട്ടീന്‍, കാല്‍സ്യം എന്നിവ അടങ്ങിയ മുട്ടയും ഗര്‍ഭിണികള്‍ കഴിച്ചിരിക്കേണ്ട ഒരു സമീകൃതാഹാരമാണ്

ഒലീവ് ഓയില്‍

ഗര്‍ഭകാലത്ത് ആരോഗ്യകരമായ കൊഴുപ്പ് ആവശ്യമാണ്. വൈറ്റമിന്‍ ഇ, മോണോസാച്വറേറ്റഡ് ഫാറ്റ് എന്നിവയടങ്ങിയ ഒലീവ് ഓയില്‍ ഗര്‍ഭിണികള്‍ കഴിയ്ക്കുന്നത് നല്ലതാണ്.

തക്കാളി

കാല്‍വേദനയും കാലില്‍ നീരും ഗര്‍ഭിണികളില്‍ സാധാരണമാണ്. തക്കാളി കഴിയ്ക്കുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ കുറയ്ക്കുവാന്‍ സഹായിക്കും.

പാലും പാലുല്‍പന്നങ്ങളും

ഗര്‍ഭിണികള്‍ പാലും പാലുല്‍പന്നങ്ങളും കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇത് കാല്‍സ്യവും മറ്റ് ധാരാളം പോഷകങ്ങളും ലഭിക്കാന്‍ സഹായിക്കും. കുഞ്ഞിന്റെ എല്ലുകളുടെ വളര്‍ച്ചയ്ക്ക് പാല്‍ വളരെ അത്യാവശ്യമാണ്.

ചിക്കന്‍ ബ്രെസ്റ്റ്

ചിക്കന്‍ ബ്രെസ്റ്റ് ഗര്‍ഭിണികള്‍ കഴിക്കേണ്ട മറ്റൊരു ഭക്ഷണമാണ്. ഇതില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൊഴുപ്പാകട്ടെ, കുറവും. കുഞ്ഞിനും അമ്മയ്ക്കും മസിലുകള്‍ ബലമുള്ളതാകാന്‍ ഇത് നല്ലതാണ്.

ഓട്‌സ്

ഫൈബറും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയ ഓട്‌സ് നല്ലൊരു ഭക്ഷണമാണ്. ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പും അകറ്റാന്‍ ഇത് നല്ലതാണ്.

മധുരക്കിഴങ്ങ്

മധുരം കഴിക്കാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ മധുരക്കിഴങ്ങ് കഴിയ്ക്കാം. ഇതില്‍ ബീറ്റാ കരോട്ടിന്‍, വൈറ്റമിന്‍ സി, ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

ഗര്‍ഭകാലത്തെ ദന്ത സംരക്ഷണം

ആരോഗ്യം നിലനിര്‍ത്താന്‍ പല്ലുകള്‍ വൃത്തിയാക്കേണ്ടത്‌ അത്യാവശ്യമാണ്‌. പ്രത്യേകിച്ച്‌ ഗര്‍ഭകാലത്ത്‌. നിങ്ങളുടെ പല്ലുകളുടെ ആരോഗ്യം ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യവുമായി നേരിട്ട്‌ ബന്ധപ്പെട്ടിരിക്കുന്നു. ശരിയായ ദന്ത പരിചരണം ഇല്ലാത്തതും വായിലെ അണുബാധയും ഭ്രൂണത്തിന്റെ വളര്‍ച്ചയെ ചിലപ്പോള്‍ ബാധിക്കാം. അണുബാധ മൂലം ശരീരം സ്രവിക്കുന്ന ഹോര്‍മോണുകള്‍ പ്രസവ സമയത്ത്‌ പുറത്ത്‌ വരുന്ന ഹോര്‍മോണുകള്‍ക്ക്‌ സമാനമാണന്നാണ്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌. ഗര്‍ഭകാലത്തെ ദന്ത സംരക്ഷണത്തെ കുറിച്ച്‌ എല്ലാ സ്‌ത്രീകളും അറിയേണ്ട അഞ്ച്‌ കാര്യങ്ങളാണ്‌ ഇവിടെ പറയുന്നത്‌. നിങ്ങളുടെ പല്ലുകളുടെ ആരോഗ്യക്കുറവ്‌ കുഞ്ഞിനെ ബാധിക്കുന്ന ചില രീതികള്‍ കുഞ്ഞിന്റെ പല്ലുകള്‍ക്ക്‌ ക്ഷയം യിലുണ്ടാകുന്ന അണുബാധ പകര്‍ച്ച വ്യാധിയാണ്‌ . ഇത്‌ അമ്മയില്‍ നിന്നും കുഞ്ഞിലേക്കും പകരാം. അമ്മയുടെ പല്ലുകളുടെ ആരോഗ്യവും കുഞ്ഞുങ്ങളുടെ ദന്ത ക്ഷയവും തമ്മില്‍ ബന്ധമുണ്ടെന്നാണ്‌ ഗവേഷണങ്ങള്‍ പറയുന്നത്‌. ലോക വ്യാപകമായി ആറ്‌ വയസ്സില്‍ താഴെയുള്ള പത്തില്‍ ഒരു കുഞ്ഞിനെ ഇത്‌ ബാധിക്കുന്നുണ്ടെന്നാണ്‌ നാഷണല്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത്‌ സ്‌റ്റാറ്റിസ്‌റ്റിക്‌സിലെ ഡോ. ജരാദി പറയുന്നത്‌. ഗര്‍ഭകാലത്ത്‌ മോണകളുടെ ആരോഗ്യം സംരക്ഷിക്കണം എന്നു പറയുന്നത്‌ ഇതു കൊണ്ടാണ്‌. അമ്മയ്‌ക്കും കുഞ്ഞിനും ഒരു പോലെ അപകടകരം വളര്‍ച്ചയെത്താതുള്ള ജനനം, ഭാരക്കുറവ്‌ എന്നിവയ്‌ക്ക്‌ കാരണമാകുന്നതിനാല്‍ കുഞ്ഞുങ്ങളില്‍ ജീവിതകാലം മുഴുവന്‍ ബാധകമാകുന്ന പക്ഷാഘാതം, വിട്ടുമാറാത്ത ശ്വാസകോശ അസുഖങ്ങള്‍, അകാല മരണം എന്നിവയ്‌ക്കുള്ള സാധ്യത ഉയരും. ഗര്‍ഭകാലത്ത്‌ മോണ രോഗങ്ങള്‍ ഉള്ളവര്‍ക്ക്‌ അതില്ലാത്തവരേക്കാള്‍ പ്രസവം നേരത്തെ നടക്കാനുള്ള സാധ്യത ആറ്‌ മടങ്ങ്‌ കൂടുതലാണ്‌. ഈ പ്രശ്‌നങ്ങള്‍ അകറ്റിനിര്‍ത്താന്‍ എന്തെല്ലാം ചെയ്യാം

മുന്‍ കൂട്ടി പരിശോധന നടത്തുക ഗര്‍ഭകാലത്ത്‌ ആദ്യം പരിഗണന നല്‍കേണ്ട കാര്യങ്ങളില്‍ ഒന്നാണ്‌ ദന്ത സംരക്ഷണം. ഗര്‍ഭകാലത്തിന്റെ തുടക്കത്തില്‍ തന്നെ ദന്ത ഡോക്ടറെ കണ്ട്‌ പല്ലിന്റെ ആരോഗ്യ സ്ഥിതി മനസ്സിലാക്കുക, അണുബാധയോ പല്ലിന്‌ പോടോ ഉണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ പല്ലുകള്‍ വൃത്തിയാക്കിക്കുക. 2. പതിവായി പല്ല്‌ തേച്ച്‌ വൃത്തിയാക്കുക രാവിലെ മാത്രം ചെയ്യേണ്ട ചടങ്ങല്ല ഇത്‌. ഓരോ ഭക്ഷണത്തിന്‌ ശേഷവും പല്ല്‌ തേയ്‌ക്കുന്നത്‌ പല്ലില്‍ അഴുക്കടിയുന്നത്‌ തടയാന്‍ സഹായിക്കും. 3.ഗര്‍ഭകാലത്ത്‌ ഇടയ്‌ക്കും പരിശോധന ഹോര്‍മോണിനുണ്ടാകുന്ന വ്യതയാനവും പല്ലുകള്‍ക്ക്‌ പ്രശ്‌നമുണ്ടാക്കാം. അതിനാല്‍ ആദ്യ മൂന്ന്‌ മാസം കഴിയുമ്പോഴും ദന്ത ഡോക്ടറെ കണ്ട്‌ പല്ല്‌ വൃത്തിയാക്കുക. 4. ഇടയ്‌ക്കിടെ വായ കഴുകുക ഗര്‍ഭ കാലത്ത്‌ പലര്‍ക്കും രാവിലെ ഛര്‍ദ്ദി പതിവാണ്‌. അങ്ങനെയെങ്കില്‍ ഛര്‍ദ്ദിച്ചതിന്‌ ശേഷം വായ നന്നായി കഴുകുക. വീണ്ടും വൃത്തിയാക്കണമെന്നുണ്ടെങ്കില്‍ ബ്രഷ്‌ ഉപയോഗിക്കുക. അടിഞ്ഞ്‌ കൂടുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വായില്‍ അസിഡിറ്റി ഉണ്ടാക്കുകയും പല്ലുകള്‍ ക്ഷയിക്കാന്‍ കാരണമാവുകയും ചെയ്യും. 5. ഭക്ഷണങ്ങള്‍ പഴങ്ങള്‍, പച്ചക്കറികല്‍, പാലുത്‌പന്നങ്ങള്‍ എന്നിവ പല്ലുകള്‍ക്ക്‌ മികച്ചതാണ്‌. എല്ലാ ഭക്ഷണങ്ങളിലും പച്ചക്കറികള്‍ ഉള്‍പ്പെടുത്തുകയും ലഘുഭക്ഷണമായി പഴങ്ങള്‍ കഴിക്കുകയും ചെയ്യുക. ഫൈബര്‍ ധാരാളം അടങ്ങിയ ധാന്യങ്ങള്‍ ധാരാളം കഴിക്കുക. 6. ധാരാളം വെള്ളം കുടിക്കുക ധാരാളം വെള്ളം കുടിക്കുന്നത്‌ ഗര്‍ഭ കാലത്ത്‌ പലതരത്തില്‍ ആരോഗ്യത്തിന്‌ ഗുണകരമാണ്‌ കൂടാതെ വായുടെ ആരോഗ്യത്തിനും മികച്ചതാണ്‌. വായില്‍ അടിഞ്ഞ്‌ കൂടിയിരിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും മോണയുടെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യും. ദിവസവും ഒരു ഗ്ലാസ്സ്‌ പാല്‍ കുടിക്കുന്നത്‌ കാത്സ്യത്തിന്റെ അളവ്‌ ഉയര്‍ത്തുകയും പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. 7. ദന്ത ചികിത്സ ഒഴിവാക്കുക ദന്ത ചികിത്സയുടെ ഭാഗമായി എക്‌സ്‌-റെ എടുക്കുന്നതും മരുന്നുകള്‍ കഴിക്കുന്നതും ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയെ ബാധിക്കും. അതിനാല്‍ ആദ്യ മൂന്ന്‌ മാസങ്ങളിലും അവസാന മൂന്ന്‌ മാസങ്ങളിലും ദന്ത ചികിത്സകള്‍ ഒഴിവാക്കുന്നതാണ്‌ ഉചിതം. 8. പല്ല്‌ തേയ്‌ക്കാതിരിക്കരുത്‌ ഗര്‍ഭകാലത്ത്‌ മോണയില്‍ നിന്നും രക്തം വരുന്നുണ്ട്‌ എങ്കിലും പല്ലുതേയ്‌ക്കുന്നത്‌ ഒഴിവാക്കരുത്‌. നേര്‍ത്ത നാരുകള്‍ ഉള്ള ബ്രഷ്‌ തിരഞ്ഞെടുത്ത്‌ പല്ല്‌ തേയ്‌ക്കുക. 9. മധുരപലഹാരം ഒഴിവാക്കുക സംസ്‌കരിച്ച പഞ്ചസാര ധാരാളം അടങ്ങിയിട്ടുള്ള മധുരപലഹാരങ്ങളും മറ്റും ഒഴിവാക്കുക. ലഘുഭക്ഷണങ്ങള്‍ കഴിച്ചതിന്‌ ശേഷം മധുരമില്ലാത്ത ഗം പത്ത്‌ മിനുട്ട്‌ നേരം ചവച്ച്‌ പല്ലും മോണയും ആരോഗ്യത്തോടെ നിലനിര്‍ത്തുക.പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ഉപേക്ഷിക്കേണ്ട നിരവധി ഭക്ഷണങ്ങള്‍ ഉണ്ട്‌. 10. സ്വയം ചികിത്സിക്കരുത്‌ യാതൊരു കാരണവശാലും പല്ലുകള്‍ക്കുണ്ടാകുന്ന വേദനയും മോണയിലെ രക്തസ്രാവവും സ്വയം ചികിത്സിക്കരുത്‌. ഗര്‍ഭകാലത്ത്‌ പല്ലിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ ദന്ത ഡോക്ടറുടെയും ഗൈനക്കോളജിസ്‌റ്റിന്റെയും നിര്‍ദ്ദേശങ്ങള്‍ തേടുക.

പ്രമേഹമുള്ളവര്‍ ഗര്‍ഭം ധരിയ്ക്കുമ്പോള്‍..

ശരിയായ ആസൂത്രണത്തിന്‌ ശേഷമെ ആരോഗ്യകരമായ ഗര്‍ഭധാരണം സാധ്യമാവൂ. ഗര്‍ഭധാരണത്തിന്‌ മുമ്പ്‌ എല്ലാത്തരം ആരോഗ്യപ്രശ്‌നങ്ങളും ശ്രദ്ധിക്കുക,അല്ലെങ്കില്‍ ഇവ ഗര്‍ഭകാലത്ത്‌ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. പ്രമേഹം ഉണ്ടെങ്കില്‍ ( ടൈപ്പ്‌ 1, ടൈപ്പ്‌ 2) ഗര്‍ഭധാരണത്തിന്‌ തയ്യാറെടുക്കുമ്പോള്‍ ഏറെ ശ്രദ്ധ നല്‍കണം. ആരോഗ്യമുള്ള കുഞ്ഞിന്‌ ജന്മം നല്‍കുന്നതിന്‌ ഗര്‍ഭധാരണത്തിന്‌ മുമ്പും ശേഷവും രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. അതിനായി ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക. പ്രമേഹം ഉള്ളവര്‍ ഗര്‍ഭധാരണത്തിന്‌ തയ്യാറെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങളാണ്‌ ഇവിടെ പറയുന്നത്‌.

ഗര്‍ഭം ധരിക്കാന്‍ ഒരുങ്ങുന്നതിനും 3-6 മാസം മുമ്പ്‌ തന്നെ ഡോക്ടറെ കണ്ട്‌ നിര്‍ദ്ദേശം തേടുക. താഴെ പറയുന്ന കാര്യങ്ങള്‍ക്ക്‌ ആയിരിക്കും അവര്‍ പ്രാധാന്യം നല്‍കുക. ഗര്‍ഭധാരണത്തിന്‌ മുമ്പായുള്ള കൗണ്‍സിലിങ്‌ ഗര്‍ഭധാരണത്തിന്‌ നിങ്ങളെ മാനസികവും ശാരീരികവുമായി തയ്യാറാക്കാന്‍ കൗണ്‍സിലിങ്‌ സഹായിക്കും. ശ്രദ്ധിക്കാന്‍ പറയുന്ന മറ്റ്‌ കാര്യങ്ങള്‍ 1. ശരീര ഭാരം ഗര്‍ഭം ധരിക്കുന്നതിന്‌ മുമ്പായി നിങ്ങള്‍ക്കാവശ്യമായ ശരീര ഭാരത്തിലേക്ക്‌ എത്തണം. ഭാരക്കൂടുതല്‍ ഉള്ളവര്‍ അല്‍പം കുറയ്‌ക്കുന്നത്‌ ഗര്‍ഭകാലത്തെ പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍ കുറയ്‌ക്കാന്‍ സഹായിക്കും. അതേ പോലെ തന്നെ ശരീര ഭാരം കുറവുള്ളവര്‍ സുരക്ഷിതമായ ഗര്‍ഭധാരണത്തിനായി മതിയായ ശരീര ഭാരത്തിലേക്ക്‌ എത്തണം. അല്ലെങ്കില്‍ കുഞ്ഞിനും വേണ്ടത്ര ഭാരം ഉണ്ടാകില്ല. 2. ജീവിതിരീതിയില്‍ മാറ്റം ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മദ്യപാനം, പുകവലി പോലുള്ള ദുശ്ശീലങ്ങള്‍ ആദ്യമെ ഉപേക്ഷിക്കുക. സിഗരറ്റില്‍ അടങ്ങിയിട്ടുള്ള രാസവസ്‌തുവായ നിക്കോട്ടിന്‌ നിങ്ങള്‍ അടിമപ്പെട്ടു പോകും. ഇതിന്‌ പുറമെ ഇവ പ്ലാസന്റ വഴി കുഞ്ഞിലേക്കും എത്തും. കൂടാതെ ഇതില്‍ അടങ്ങിയിട്ടുള്ള കാര്‍ബണ്‍ മോണോക്‌സൈഡ്‌ അമ്മയ്‌ക്കും കുഞ്ഞിനും ഒരുപോലെ അപകടകാരിയാണ്‌. നിരവധി പാര്‍ശ്വഫലങ്ങള്‍ ഇതുണ്ടാക്കും. കുഞ്ഞിന്റെ ശ്വാസകോശസത്തിനും ശ്വസന സംവിധാനത്തിനും തകരാറുകള്‍ ഉണ്ടാക്കും. കുഞ്ഞുങ്ങള്‍ വളര്‍ച്ചയെത്താതെ ജനിക്കാനും ഭാരം കുറഞ്ഞിരിക്കാനും ഇത്‌ കാരണമാകും കുഞ്ഞിന്റെ ഹൃദയമിടുപ്പ്‌ കൂട്ടും അമ്മയ്‌ക്കും കുഞ്ഞിനും ആവശ്യമായ ഓക്‌സിജനില്‍ കുറവ്‌ വരുത്തും. ഇതിന്‌ പുറമെ മദ്യം മാനസികമായ തകരാറുകള്‍ ഉള്‍പ്പടെ കുഞ്ഞുങ്ങളില്‍ നിരവധി ജനനവൈകല്യങ്ങള്‍ ഉണ്ടാകാന്‍ കാരണമായേക്കാം. ഗര്‍ഭകാലത്ത്‌ യാതൊരു തരത്തിലുള്ള മദ്യപാനവും സുരക്ഷിതമല്ല എന്ന്‌ ഓര്‍ക്കുക.

3. ഗര്‍ഭകാലത്തെ വിറ്റാമിനുകള്‍ സെന്റര്‍ഫോര്‍ ഡിസീസസ്‌ കണ്‍ട്രോളിന്റെ അഭിപ്രായത്തില്‍ ഗര്‍ഭ ധാരണത്തിന്‌ മുമ്പും ഗര്‍ഭ കാലയളവിലും ദിവസം 400 മൈക്രോ ഗ്രാം ഫോലിക്‌ ആസിഡ്‌ നിങ്ങളുടെ അകത്ത്‌ ചെന്നിരിക്കണം എന്നാണ്‌. അതിനാല്‍ ഗര്‍ഭം ധരിക്കുന്നതിനും ഒരുമാസം മുമ്പ്‌ തൊട്ട്‌ എല്ലാ ദിവസവും ഫോലിക്‌ ആസിഡ്‌ അടങ്ങിയ വിറ്റാമിന്‍ സപ്ലിമെന്റ്‌ കഴിക്കുക. കുഞ്ഞുങ്ങള്‍ക്ക്‌ നട്ടെല്ലിന്റെയും തലച്ചോറിന്റെയും അസാധാരണമായ വളര്‍ച്ചയായ സ്‌പൈനാ ബിഫിഡ പോലുള്ള നാഡി സംബന്ധമായ തകരാറുകള്‍ വരാനുള്ള സാധ്യത കുറയ്‌ക്കും ഇത്‌. 4. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നോക്കുക ഗര്‍ഭം ധരിക്കുന്നതിന്‌ മുമ്പ്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രണ വിധേയമാക്കണം. ഭ്രൂണം വളരുന്ന ആദ്യ പതിമൂന്ന്‌ ആഴ്‌ചകളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ഉയര്‍ന്നിരിക്കുകയാണെങ്കില്‍ ഗര്‍ഭച്ഛിദ്രം, ജനന വൈകല്യങ്ങള്‍ , പ്രമേഹം മൂലമുള്ള സങ്കീര്‍ണതകള്‍ എന്നിവയ്‌ക്ക്‌ കാരണമാകും. പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ തന്നെയും പ്രസവകാല പ്രമേഹം ഉണ്ടോ എന്ന്‌ ഗര്‍ഭകാലത്തെ 24 ആഴ്‌ചകളിലും പരിശോധിക്കണം. 5. ശരിയായ മരുന്ന്‌ ഗര്‍ഭകാലത്ത്‌ പ്രമേഹം ഉണ്ടെങ്കില്‍, ഗര്‍ഭ ധാരണത്തിന്റെ അവസാന മൂന്ന്‌ മാസങ്ങളില്‍ കൂടുതല്‍ ഇന്‍സുലീന്‍ എടുക്കണം. പ്രമേഹത്തിനുള്ള മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കില്‍ ഇന്‍സുലിനിലേക്ക്‌ മാറാന്‍ നിര്‍ദ്ദേശിക്കാറുണ്ട്‌. കാരണം മരുന്നുകള്‍ ചിലപ്പോള്‍ കുഞ്ഞിന്‌ ദോഷകരമാകും. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിനുള്ള മരുന്നകള്‍ കഴിക്കുന്നുണ്ടെങ്കിലും ചിലപ്പോള്‍ മാറ്റങ്ങള്‍ വരുത്തേണ്ടി വരും. കുഞ്ഞിന്‌ ദോഷകരമാവാത്ത വിധത്തില്‍ ഡോക്ടര്‍മാര്‍ മരുന്നുകള്‍ ക്രമീകരിച്ചു തരും.

ഭക്ഷണ നിയന്ത്രണം രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ഉയരുന്നത്‌ നിയന്ത്രിക്കുന്നതിന്‌ ചിലപ്പോള്‍ ഭക്ഷണം ക്രമീകരിക്കേണ്ടി വരും. കുഞ്ഞിന്‌ വേണ്ട പോഷകങ്ങള്‍ ലഭിക്കാന്‍ കലോറി കൂടുതല്‍ കഴിക്കേണ്ടി വരും . അതിനാല്‍ അമ്മയ്‌ക്കും കുഞ്ഞിനും ഗുണകരമാകുന്ന ആഹാര രീതി മനസ്സിലാക്കുന്നതിന്‌ വിദഗ്‌ധരായ ന്യൂട്രീഷണിസ്‌റ്റുകളുടെ നിര്‍ദ്ദേശം തേടുക. ശരിയായ നിര്‍ദ്ദേശങ്ങള്‍ക്ക്‌ ഒപ്പം ഡോക്ടറുടെ സഹായവും പങ്കാളിയുടെ പരിചരണവും ശരിയായ രീതിയില്‍ ലഭിച്ചാല്‍ പ്രമേഹമുണ്ടെങ്കിലും ഗര്‍ഭകാലം സുരക്ഷിതമായി പൂര്‍ത്തിയാക്കാന്‍ കഴിയും

അവസാനം പരിഷ്കരിച്ചത് : 1/7/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate