ശ്വാസകോശ ക്യാന്‍സര്‍ (ബ്രോങ്കോജനിക് കാര്‍സിനോമ)
ലോകമെമ്പാടും അതുപോലെ തന്നെ സ്ത്രീകളിലും കണ്ടു വരുന്ന ഒരു തരം ക്യാന്‍സറാണ് ലങ് ക്യാന്‍സര്‍. 2008 - ഓടു കൂടി ഇന്ത്യയില്‍ 1,62,000 പേര് ശ്വാസ കോശ ക്യാന്‍സര്‍ മൂലം മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 70% ത്തേളം ആള്ക്കാര് ശ്വാസകോശ ക്യാന്‍സറുമായി ഇപ്പോഴും ജീവിക്കുന്നു. രോഗം ബാധിച്ചതിന് ശേഷം ഏകദേശം 5 വര്‍ഷക്കാലം മാത്രമേ ഇവര്‍ ജീവിച്ചിരിക്കുകയുള്ളു. അതിനാല്‍ കഴിവതും നേരത്തേ രോഗം കണ്ടെത്തി ചികിത്സിക്കുക.
ശ്വാസ കോശ ക്യാന്‍സറുകളെ രണ്ടായി തരം തിരിക്കാം.
സ്മാള്‍ സെല്‍ ലങ് കാര്‍സിനോമ :- ഈ വിഭാഗത്തില്‍ 15% മുതല്‍ 20% വരെ ചെറിയ മുഴകള്‍ കാണപ്പെടുന്നു.
നോണ്‍ സ്മാള്‍ സെല്‍ ലങ് കാര്‍സിനോമ :- ഈ വിഭാഗത്തില്‍ 60% മുതല്‍ 80% വരെ മുഴകള്‍ കാണപ്പെടുന്നു.
ടൂമറിന്റെ വലിപ്പം, സ്ഥാനം, ലിംഫ് നോഡിനെ ബാധിച്ചിരിക്കുന്നത് എന്നിവ അടിസ്ഥാനമാക്കി ലങ് ക്യാന്‍സറിനെ നാലായി തരം തിരിച്ചിരിക്കുന്നു. ഒന്നാമത്തെ സ്റ്റേജ് ആണെങ്കില്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. രണ്ടാം ഘട്ടം കഴിഞ്ഞാല്‍ ട്യൂമര്‍ ലങ്സ് മുഴുവന്‍ ബാധിക്കുകയും രോഗി മരണപ്പെടുകയും ചെയ്യുന്നു.
1/6 % ആള്ക്കാര് മരണപ്പെടുന്നത് പുകവലി മൂലമാണ്. ചെറിയ പ്രായത്തിലേ ഒരാള്‍ പുകവലിക്ക് അടിമയായാല്‍ 35 വയസ്സിന് ശേഷം ശ്വാസകോശ ക്യാന്‍സര്‍ വരാന്‍ സാദ്ധ്യത വളരെ കൂടുതലാണ്. പാരമ്പര്യമായി ഒരാള്‍ക്ക് ലങ് ക്യാന്‍സര്‍ ഉണ്ടെങ്കില്‍ 2% മുതല്‍ 3% വരെ അടുത്ത തലമുറയെ ഇത് ബാധിക്കും.
ലക്ഷണങ്ങള്‍
കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍
ചികിത്സാരീതി
സ്തനങ്ങളെ ബാധിക്കുന്നതും വളരെപ്പെട്ടന്ന് സമീപ കോശങ്ങളിലേക്ക് വ്യാപിക്കുന്നതുമായ അര്‍ബുദമാണ് സ്തനാര്‍ബുദം. കേരളത്തിലെ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന രോഗമാണിത്. വളരെ നേരത്തേ കണ്ടുപിടിച്ചാല്‍ ചെറിയ ക്യാന്‍സര്‍ മുഴകള്‍ മാത്രം നീക്കംചെയ്യാം സ്തനം മുഴുവന്‍ നീക്കം ചെയ്യേണ്ട ആവശ്യം വരുന്നില്ല. കൂറച്ച് വലുതായ ക്യാന്‍സറിന് സ്തനം മുഴുവന്‍ നീക്കം ചെയ്യേണ്ടി വരുന്നു. സ്തനാര്‍ബുദം ശ്രദ്ധിക്കാതിരുന്നാല്‍ പെട്ടന്ന് മരണം വരെ സംഭവിക്കാം.
ലക്ഷണങ്ങള്‍
സ്തനത്തിലുണ്ടാകുന്ന മുഴകള്‍, കല്ലിപ്പ്, സ്തനഞെട്ടില്‍ നിന്നുള്ള സ്രവം,സ്തനത്തിന്റ മുകളിലുള്ള ചര്‍മ്മം കട്ടപിടിക്കുകയും സ്തനവുമായി ഒട്ടുകയും ചെയ്യുക സ്തനഞെട്ട് ഉള്ളിലേക്ക് വലിയുക, ഇവയൊക്കെ ചുരുക്കം ചിലരില്‍ സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളാവാം. പരിശീലനം സിദ്ധിച്ച ഡോക്ടറെക്കൊണ്ടുള്ള സ്തനപരിശോധന, സ്വയം സ്തന പരിശാധന എന്നീ മാര്‍ഗ്ഗങ്ങളിലൂടെ സ്തനത്തിലെ മാറ്റങ്ങള്‍ കണ്ടുപിടിക്കാം. മാറ്റങ്ങള്‍ കണ്ടാല്‍ അവ ക്യാന്സറാണോ എന്ന് കണ്ടുപിടിക്കാന്‍ അള്‍ട്രാ സൗണ്ട്സ്ക്കാന്, മാമോഗ്രാഫി.,എഫ് .എന്‍.എ.സി., ബയോപ്സി എം.ആര്.ഐ.സ്ക്കാന്‍ എന്നീ പരിശോധനകള്‍ കൊണ്ട് സാധിക്കും
പരിശോധനയ്ക്ക് വിധേയരാകേണ്ടവര്‍
രോഗ നിര്‍ണ്ണയം
സ്വയം സ്തന പരിശോധന
ഇരുപത് വയസ്സ് കഴിഞ്ഞാല്‍ മാസത്തില്‍ ഒരിക്കല്‍ സ്വയം സ്തന പരിശോധന നടത്തുക.
ആര്‍ത്തവം തുടങ്ങി 10 ദിവസത്തിന് ശേഷം പരിശോധന നടത്തുക.(ആര്‍ത്തവ സമയത്ത് ഹോര്‍മോണുകളുടെ വ്യതിയാനം നിമിത്തം സ്തനങ്ങളില്‍ വെളളം കെട്ടിക്കിടക്കുന്നത് മുഴയായി തെറ്റിദ്ധരിക്കാന്‍ സാദ്ധ്യത കൂടുതലാണ്.
ആര്‍ത്തവം നിലച്ചാല്‍ മാസത്തില്‍ ഒരു നിശ്ചിത തീയതിയില്‍ പരിശോധന നടത്തണം
സ്തനത്തിന്റ ആകൃതിയിലുള്ള മാറ്റങ്ങള്‍, തൊലിപ്പുറത്തുള്ള മാറ്റങ്ങള്‍,മുഴകളോ തടിപ്പോ എന്നിവ ഉണ്ടോ എന്ന് ശ്രദ്ധിക്കുക.
മുലഞെട്ടില്‍ നിന്ന് രക്ത സ്രാവം ഉണ്ടോ എന്ന് പരിശോധിക്കുക.
പരിശോധനാരീതി
ഇരുപത് വയസ്സ് കഴിഞ്ഞവര്‍ മാസത്തിലൊരിക്കല്‍ സ്വയം സ്തന പരിശേധന നടത്തണം സ്തന പരിശോധന നിന്നുകൊണ്ടോ കിടന്നുകൊണ്ടോ ചെയ്യാവുന്നതാണ്. കണ്ണാടിയുടെ മുന്പില് നിന്ന് ഇരുകൈകളും അരക്കെട്ടില്‍ വയ്ക്കുക. സ്തനങ്ങള്‍ ഒരേനിലയില്‍ ആണോ എന്നും ത്വക്കിന് എന്തെങ്കിലും മാറ്റങ്ങളോ, തടിപ്പുകളോ, ഞൊറികളോ ഉണ്ടോ എന്നും നിരീക്ഷിക്കുക. ത്വക്കിന് നിറവ്യത്യാസം, സ്തനഞെട്ട് ഉള്‍വലിയല്‍, സ്തന ഞെട്ടില്‍ മൃദുവായി അമര്‍ത്തി എന്തെങ്കിലും സ്രാവം വരുന്നുണ്ടോ എന്നും നോക്കുക.
കിടന്ന ശേഷം എണ്ണയോ സോപ്പോ പുരട്ടി വിരലുകളുടെ ഉള്‍വശം കൊണ്ട് സ്തനം പരിശോധിക്കുക. ഇടത് സ്തനം പരിശോധിക്കുമ്പോള്‍ ഇടതുകൈ ഉയര്‍ത്തി തലയുടെ പിന്നില്‍ വയ്ക്കണം. പിന്നീട് വലതുകൈയിലെ വിരലുകളുടെ ഉള്‍വശം കൊണ്ട് വൃത്താകൃതിയില്‍ സ്തനങ്ങള്‍ പരിശോധിക്കുക. കക്ഷവും കക്ഷത്തോട് ചേര്‍ന്നുള്ള ഭാഗവും പരിശോധിക്കണം.ഇടതു തോളിനടിയില്‍ തലയിണ വെച്ച് ഇടതുകൈ പൊക്കി വലതു കൈകൊണ്ട് ഇടത്തേസ്തനവും വലതു തോളിനടിയില്‍ തലയിണവെച്ച് വലതുകൈപൊക്കി ഇടതു കൈ കൊണ്ട് വലത്തേ സ്തനവും പരിശാധിക്കുക. പരിശോധനയില്‍ എന്തെങ്കിലും അസാധാരണമായി കണ്ടാല്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ കണ്ട് ക്യാന്‍സര്‍ അല്ല എന്ന് ഉറപ്പു വരുത്തുക.
മാമോഗ്രാഫി
സ്തനങ്ങളുടെ എക്സ്റേ പരിശോധനയാണ് മാമോഗ്രാഫി എന്ന് എറയുന്നത്. ഈ പരിശോധനയ്ക്ക് വേണ്ടി പ്രത്യേകതരം ഉപകരണങ്ങളും പ്രത്യേകതരം ഫിലിമുകളും ഉപയോഗിക്കുന്നു. തീഷ്ണത കുറഞ്ഞ എക്സ്റേ പരിശോധനയാണ് ഇത്. ചെറിയ മുഴകളോ മറ്റ് വ്യത്യാസങ്ങളോ ഉണ്ടെങ്കില്‍ ഈ പരിശോധനയിലൂടെ കണ്ടുപിടിക്കാന്‍ സാധിക്കും
കുത്തിയെടുത്ത് പരിശോധന -എഫ്.എന്‍.എ.സി. (ഫൈന്‍ നീഡില്‍ ആസ്പിറേഷന്‍ സൈറ്റോളജി)
മുഴകളുടെ പരിശോധനയ്ക്കാണ് ഫൈന്‍ നീഡില്‍ ആസ്പിറേഷന്‍ സൈറ്റോളജി എന്ന് പറയുനത്. സൂചി കൊണ്ട് സ്തനമുഴകളില് നിന്ന് കോശങ്ങള്‍ എടുത്ത് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്ന പരിശാധനയാണിത്.ഏറ്റവും വേഗത്തില്‍ ചെയ്യാവുന്ന ഈ പരിശോധനയിലൂടെ സ്തനങ്ങളില്‍ കാണുന്ന മുഴകള്‍ സാധാരണ മുഴകളാണോ അതോ ക്യാന്‍സര്‍ സംബന്ധമായ മുഴകള്‍ ആണോ എന്ന് ഒരു പരിധി വരെ മനസ്സിലാക്കാന്‍ സാധിക്കും.
സ്തനാര്‍ബുദം നിയന്ത്രിക്കാന്‍
സ്ത്രീകളുടെ ഗര്‍ഭാശയഗളത്തിലാണ് ഈ രോഗം കണ്ടുവരുന്നത്. കേരളത്തിലെ സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന ക്യാന്‍സറുകളില്‍ ഒന്നാണ് ഇത്. സ്തനാര്‍ബുദം കഴിഞ്ഞാല്‍ സ്ത്രീകളില്‍ പ്രധാനമായും കണ്ടുവരുന്ന ക്യാന്‍സറാണ് ഗര്‍ഭാശയ ഗള ക്യാന്‍സര്‍. ഇത് വളരെ നേരത്തേ കണ്ടുപിടിക്കാവുന്നതും ചികിത്സിച്ചാല്‍ പരിപൂര്‍ണ്ണമായി സുഖപ്പെടുത്താവുന്നതുമാണ്. ഗര്‍ഭാശയ ഗള ക്യാന്‍സറിന് പ്രധാന കാരണം ഹ്യൂമന്‍ പാപ്പിലോമ വൈറസ് ഇന്ഫെക്ഷന് ആണ്.
കാരണങ്ങള്‍
ചെറുപ്രായത്തില്‍ ആരംഭിക്കുന്ന ലൈംഗിക ബന്ധം, ചെറുപ്രായത്തിലുള്ള ഗര്‍ഭധാരണം, തുടരെത്തുടരെയുള്ള പ്രസവങ്ങള്‍, ലൈഗിക അവയവങ്ങളുടെ ശുചിത്വമില്ലായ്മ, ഒന്നിലധികം ലൈംഗിക പങ്കാളികള്‍ മേല്‍പ്പറഞ്ഞവ ഉള്ളവരില്‍ ഈ ക്യാന്‍സറിന് കാരണമായ ഹ്യൂമന്‍ പാപ്പിലോമ വൈറസ് അണുബാധ കൂടുതലാണ്.
ലക്ഷണങ്ങള്‍
കണ്ടെത്തല്‍ : പാപ്സ്മിയര്‍ ടെസ്റ്റ്
പാപ്സ്മിയര്‍ ടെസ്റ്റിന്റെ ഗുണങ്ങള്‍
ആരെല്ലാം ഈ പരിശോധനയ്ക്ക് വിധേയരാകണം
30 വയസ്സിന് മുകളില്‍ പ്രായമുള്ള വിവാഹിതരായ എല്ലാ സ്ത്രീകളും ഈ പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്. കൂടാതെ അമിതമായ വെള്ളപോക്ക്, രക്തം കലര്‍ന്ന വെള്ളപോക്ക്, സംഭോഗത്തിന് ശേഷമുള്ള രക്ത സ്രാവം എന്നീ ലക്ഷണങ്ങളുള്ള എല്ലാ സ്ത്രീകളും പാപ്സ്മിയര്‍ പരിശോധന നടത്തേണ്ടതാണ്.
ചികിത്സ
പാര്‍ശ്വഫലങ്ങള്‍
റേഡിയേഷന് ചികിത്സയുടേയും കീമോതെറാപ്പിയുടേയും പാര്‍ശ്വഫലങ്ങള്‍ വിളര്‍ച്ച, തളര്‍ച്ച, നീര്‍വീക്കം, വയറിളക്കം, രക്തംപോക്ക്, കൃത്രിമആര്ത്തവ വിരാമം, ഛര്‍ദ്ദി, മുടി കൊഴിച്ചില്‍ എന്നിവയാണ.്
കോള്പോസ്ക്കോപ്പി
വായിലെ ക്യാന്‍സര്‍ ഏറിയ പങ്കും ദേവനയില്ലാത്ത ചെറുവൃണമായാണ് ആരംഭിക്കുക. പുരുഷന്മാരില് കാണുന്ന ഒരു പ്രധാന ക്യാന്‍സറാണ് വായിലെ ക്യാന്‍സര്‍. വായില്‍ ക്യാന്‍സര്‍ ബാധിക്കുന്നതിന് മുന്‍പ് തന്നെ വായില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടു വരുന്നു. പുകയില മുറുക്കുന്നവര്‍, പാന്‍ മസാല ഉപയോഗിക്കുന്നവര്‍, പുക വലിക്കുന്നവര്‍, മദ്യപാനികള്‍, എന്നിവരിലാണ് വായിലെ ക്യാന്‍സര്‍ അധികവും കാണപ്പെടുന്നത്. പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകരെക്കൊണ്ട് ഇടയ്ക്കിടെ വായ പരിശോധന നടത്തുന്നത് വായിലെ ക്യാന്‍സര്‍ നേരത്തേ കണ്ടുപിടിക്കാന്‍ സഹായിക്കുന്നു. സ്വന്തം വായിക്കകത്ത് ഉണ്ടാകുന്ന മാറ്റങ്ങള്‍ സ്വയം കണ്ണാടിയില്‍ വായ പരിശോധിച്ച് മനസ്സിലാക്കാം
വായിലെ ക്യാന്‍സറിന്റെ മുന്നോടികള്‍
1. ലൂക്കോപ്ലാക്കിയ :- തുടച്ചു നീക്കാന്‍ സാധിക്കാത്തതും വ്യക്തമായ അരികുകളോട് കൂടിയതുമായ വെളുത്ത പാടയെ ലൂക്കോപ്ലാക്കിയ എന്നുപറയുന്നു.വായിലെ വെള്ളപ്പാടുകളുടെ മാറ്റങ്ങള്‍ പ്രത്യേകിച്ചും കൂടുതല്‍ തടിക്കുക, വെള്ളനിറം കൂടുതലാക്കുക, നടുവിലോ, വശങ്ങളിലോ വൃണങ്ങള്‍ ഉണ്ടാകുക, കൂടുതല്‍ എരിവ് അനുഭവപ്പെടുക എന്നീ മാറ്റങ്ങള്‍ ക്യാന്‍സറിലേക്കുള്ള പരിവര്ത്തനമാകാന് സാധ്യത ഉണ്ട്
2. അള്‍സറേറ്റഡ് ലൂക്കോപ്ലാക്കിയ :- വെള്ളയും ചുവപ്പും ഇട കലര്‍ന്ന് വായില്‍ കാണപ്പെടുന്ന പാടുകള്‍ ആണ് ഇവ. ലൂക്കോപ്ലാക്കിയയേക്കാള് അപകടകാരിയാണ്. നിറവ്യത്യാസങ്ങള്‍ കണ്ടാല്‍ ബയോപ്സി പരിശോധനയ്ക്ക് വിധേയമാകണം.
3. ഓറല്‍ സബ്മ്യൂക്കസ് ഫൈബ്രോസിസ് :-വായ മുഴുവന്‍ ബാധിക്കുന്ന ഈ രോഗത്തിന്റെ ആരംഭ ലക്ഷണങ്ങള്‍ സ്തരിത കലയുടെ നിറവ്യത്യാസം, എരിവുള്ള ആഹാരം കഴിക്കാനുള്ള പ്രയാസം, നാവിന്റെ പ്രതലത്തിലെ പരുപരുപ്പ് നഷ്ടപ്പെട്ട് ചുണ്ടും കവിളും നാവും വിളറി വെളുക്കുക, ക്രമേണ കവിളിന്റ മൃദുത്വം നഷ്ടപ്പെട്ട് വായ തുറക്കാന്‍ വിഷമിക്കുക, നാക്ക് പുറത്തേക്ക് നീട്ടാന്‍ കഴിയാതെ വരിക, ചിലര്‍ക്ക് ചില അക്ഷരങ്ങള്‍ ഉച്ചരിക്കാന്‍ പ്രയാസം നേരിടുക.
4. എറിത്രോപ്ലാക്കിയ :- വായില്‍ ചുവന്ന വെല്‍വെറ്റ് രൂപത്തില്‍ കാണപ്പെടുന്ന പാടുകളാണ് എറിത്രോപ്ലാക്കിയ. നിറവ്യത്യാസം കണ്ടാല്‍ ബയോപ്സി പരിശോധനയ്ക്ക് വിധേയമാകണം
5. കൂര്‍ത്ത പല്ലുകള്‍, വെപ്പുപല്ലുകള്‍ എന്നിവയില്‍ നിന്നുണ്ടാകുന്ന വൃണങ്ങള്‍.:- കൂര്‍ത്ത പല്ലുകള്‍, വെപ്പുപല്ലുകള്‍, എന്നിവയില്‍ നിന്നുണ്ടാകുന്ന വൃണങ്ങളെ ڇട്രൊമാറ്റിക്ڈഎന്നു പറയുന്നു. ക്ഷതം, ഉരസല്‍ നിമിത്തം ഉണ്ടാകുന്ന വൃണങ്ങള്‍ ഒരു മാസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ സൂക്ഷിക്കേണ്ടതാണ്. വൃണത്തിന് കാരണമായ കൂര്‍ത്ത പല്ലുകള്‍ എടുത്തു കളയുകയോ, രാകുകയോ ചെയ്തതിന് ശേഷം മരുന്നുകള്‍ കഴിച്ച് രണ്ട് ആഴ്ചക്കുള്ളില്‍ വൃണം ഉണങ്ങണം. ഇപ്രകാരം ഉണങ്ങാതെ വന്നാല്‍ ബയോപ്സി പരിശോധനയ്ക്ക് വിധേയമാകണം
ലക്ഷണങ്ങള്‍
വായിലെ ക്യാന്‍സറിന്റെ കാരണങ്ങള്‍
മേല്‍ പറഞ്ഞ കാരണങ്ങള്‍ ഒന്നും തന്നെ ഇല്ലാതെയും ചുരുക്കം ചിലരില്‍ ക്യാന്‍സര്‍ ഉണ്ടാകുന്നു.
രോഗ നിര്‍ണ്ണയം
ക്യത്യമായ വായ പരിശോധനയിലൂടെ ഈ രോഗം കണ്ടുപിടുക്കാം. ദശയെടുത്ത് പരിശോധിക്കുന്നതിലൂടെ ഈ രോഗം നിര്‍ണ്ണയിക്കാം.
ചികിത്സാ രീതികള്‍
ചികിത്സയുടെ ഒന്നാംഘട്ടം ബയോപ്സിയാണ്. വായിലെ ക്യാന്‍സര്‍ വൃണങ്ങള്‍ ആണെങ്കില്‍ ശസ്ത്രക്രിയ റേഡിയേഷന്, ഓപ്പറേഷന് എന്നീ ചികിത്സാരീതികള്‍ ഉപയോഗിക്കേണ്ടി വരുന്നു. ഈ ചികിത്സാ രീതിയിലൂടെ ഇവ പൂര്‍ണ്ണമായി സുഖപ്പെടുത്താന്‍
സ്ത്രീകളില്‍ വളരെക്കൂടുതലായി കാണപ്പെടുന്ന മറ്റൊരു ക്യാന്‍സറാണ് തൈറോയിഡ് ക്യാന്‍സര്‍. തൈറോയിഡ് ഗ്രന്ഥിയില്‍ വളരുന്ന അസാധാരണമായ കോശ വളര്‍ച്ചയാണ് തൈറോയിഡ് ക്യാന്‍സറിന് കാരണം. തൈറോയിഡ് ഗ്രന്ഥി പെട്ടന്ന് കട്ടിപിടിക്കുകയും കഴുത്തില്‍ മറ്റു ചില മുഴകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്താല്‍ ഡോക്ടറെ കാണേണ്ടതാണ്. ഏകദേശം 1600 ആള്ക്കാര് ഈ രോഗം മൂലം വര്‍ഷം തോറും മരിക്കുന്നു. ചെറിയ പ്രായത്തില്‍ നെഞ്ചിനോ തലയ്ക്കോ കഴുത്തിനോ ക്യാന്‍സര്‍ വന്നതിന് ശേഷം റേഡിയേഷന് നല്കിയിട്ടുണ്ടെങ്കില് തൈറോയിഡ് ക്യാന്‍സര്‍ വരാന്‍ സാദ്ധ്യത കൂടുതലാണ്. 5 മുതല്‍ 40 വരെ പ്രായമുള്ളവരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. തൈറോയിഡ് ക്യാന്‍സര്‍ പ്രധാനമായും രണ്ട് വിധമാണ് ഉള്ളത്.പാപ്പിലറി കാര്‍സിനോമയും, ഫോളിക്കുലര്‍ കാര്‍സിനോമയും. .സാധാരണയായി 75 %വും പാപ്പിലറി കാര്‍സിനോമയാണ് കാണപ്പെടുന്നത്. പാപ്പിലറി കാര്‍സിനോമ കഴുത്തിലെ കശേരുക്കളില്‍ ബാധിക്കുകയും പിന്നീട് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ഫോളിക്കുലര്‍ കാര്‍സിനോമ കഴുത്തിലെ എല്ലിനേയും പിന്നീട് ശ്വാസകോശത്തേയും ബാധിക്കുന്നു.
ലക്ഷണങ്ങള്‍
കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍
ചികിത്സ
കീമോതെറാപ്പി
ഔഷധങ്ങള്‍ നേരിട്ട് രക്തത്തിലേക്ക് നല്കുന്ന ചികിത്സാ രീതിയാണ് കീമോതെറാപ്പി. ക്യാന്‍സര്‍ കോശങ്ങളുടെ അമിത വളര്‍ച്ചയും പടര്‍ച്ചയും തടയുകയാണ് കീമോതെറാപ്പിയുടെ ലക്ഷ്യം
കീമോതെറാപ്പിയില്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
മുടി ചീകാന്‍ മൃദുവായ ചീപ്പ്, തല കഴുകാന്‍ വീര്യം കുറഞ്ഞ ഷാംപു എന്നിവ തിരഞ്ഞെടുക്കുക
കൈകള്‍ കഴുകി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക
ഗുഹ്യ ഭാഗങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക
യാത്ര കഴിവതും ഒഴിവാക്കുക
വായുടേയും പല്ലിന്റേയും ശുചിത്വം ഉറപ്പാക്കുക
തൊലിപ്പുറത്ത് ഉരസലോ ചതവോ ഉണ്ടാകാതെ സൂക്ഷിക്കുക
നിയന്ത്രണം
കുടുംബത്തില്‍ ആര്‍ക്കെങ്കിലും തൈറോയിഡ് ക്യാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍ മറ്റുള്ളവര്‍ രക്ത പരിശോധന നടത്തി നേരത്തേ കണ്ടെത്താവുന്നതാണ്.
വലിയ കുടലിനെയാണ് ഈ ക്യാന്‍സര്‍ ബാധിക്കുന്നത്. ഈ ക്യാന്‍സറിനെ കോളോറെക്റ്റല്‍ ക്യാന്‍സര്‍ എന്ന പേരിലും അറിയപ്പെടുന്നു ഇത് സാധാരണയായി വന്‍ കുടലിലേയും മലദ്വാരത്തിലെയും പേശികളെയാണ് ബാധിക്കുന്നത്.
ഒരു വ്യക്തിക്ക് വന്‍ കുടലില്‍ ക്യാന്‍സര്‍ ഉണ്ടോ എന്നറിയുവാനായി മലത്തില്‍ രക്തത്തിന്റെ അംശം പരിശോധിക്കണം. അതിന് ബേരിയം(കൊളോണോസ്ക്കോപ്പി) പരിശോധന നടത്താവുന്നതാണ്.
കാരണങ്ങള്‍
ലക്ഷണങ്ങള്‍
കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍
ചികിത്സ
50 വയസ്സിനു മേല്‍ പ്രായമുള്ള പുരുഷന്മാരിലാണ് സാധാരണയായി ഈ ക്യാന്‍സര്‍ കണ്ടുവരുന്നത്. പുരുഷന്മാരിലെ പ്രത്യുല്പാദന അവയവത്തിനോട് ചേര്‍ന്ന് മൂത്ര സഞ്ചിക്ക് താഴെ കാണുന്ന ചെറിയ വാല്‍നട്ട് ഷെയ്പിലുള്ള പ്രോസ്ടേറ്റ് ഗ്രന്ഥിയില്‍ കാണപ്പെടുന്ന മുഴകളാണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. 85% പേഷ്യന്റ്സും 65 വയസ്സിനുമുകളില്‍ പ്രായമുള്ള പുരുഷന്മാരായിരിക്കും.രോഗം ബാധിച്ചു കഴിഞ്ഞാല്‍ മറ്റു ക്യാന്സറുകളെപ്പോലെതന്നെ പ്രേസ്റ്റേറ്റ് ക്യാന്‍സറും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പെട്ടന്ന് വ്യാപിക്കും. പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ ക്യാന്‍സര്‍ കണ്ടുപിടിക്കുന്നതിന് രക്തത്തിലെ പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജന്‍ അളവു പരിശോധിക്കാം. അടിവയറിന്റെ അള്‍ട്രാസൗണ്ട് സ്കാനിംഗിലൂടെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ വീക്കം കണ്ടുപിടിക്കാനും സഹായിക്കുന്നു.
കാരണങ്ങള്‍
ലക്ഷണങ്ങള്‍
കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍
ചികിത്സാരീതികള്‍
ഓസ്റ്റിയോസാര്‍കോമ എന്നപേരില്‍ അറിയപ്പെടുന്ന ഈ ക്യാന്‍സര്‍ അസ്ഥികളിലെ കോശങ്ങളിലാണ് ആദ്യം ആരംഭിക്കുന്നത്. പ്രായമായവരേക്കാള്‍ ചെറുപ്പക്കാരിലാണ് ഈ രോഗം കുടുതലായി കണ്ടുവരുന്നത.് അസ്ഥികളിലെ ക്യാന്‍സര്‍ 3 വിധത്തില്‍ കണ്ടുവരുന്നു.
1.ബിനെയ്ന്:- മനുഷ്യ ശരീരത്തിലെ മൃദു കലകള്‍, കാല്‍മുട്ടുകള്‍, തോളെല്ലുകള്‍, കൈമുട്ടുകള്‍ എന്നിവിടങ്ങളിലാണ് ഇത്തരം ക്യാന്‍സര്‍ കണ്ടുവരുന്നത്.
2. മാലിഗ്നന്റ്:- അസ്ഥികളില്‍ വേദന, മുഴപ്പ് എന്നീ ലക്ഷണങ്ങളും ഇടുപ്പ്, നട്ടെല്ല്, തോളെല്ല് എന്നിവിടങ്ങളിലെ വേദന എന്നിവയുമാണ് ഈ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍.
3. മെറ്റാസ്റ്റാറ്റിക് :- ഇത്തരം ക്യാന്‍സര്‍ ആദ്യം ശരീര കലകളെ ബാധിക്കുകയും പിന്നീട് അസ്ഥികളെ നശിപ്പിക്കുകയും ചെയ്യുന്നു. അതിനുശേഷം ശരീരത്തിന്റെ മറ്റു ഭാഗങ്ങളായ വൃക്ക, അണ്ടാശയം, തൈറോയിഡ് ഗ്രന്ഥി, ശ്വാസ കോശം എന്നിവിടങ്ങളിലേക്ക് ബാധിക്കുന്നു.
ലക്ഷണങ്ങള്‍
കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍
ചികിത്സ
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. ഇത് ശരീരത്തിന്റെ താപനിലയെ തുലനപ്പെടുത്തുകയും ശരീരത്തിനാവശ്യമായ വൈറ്റമിന്‍ ഡി ആഗീരണം ചെയ്യുകയും ചെയ്യുന്നു. മെലനോമ എന്നറിയപ്പെടുന്ന ഈ രോഗം ഏകദേശം 3.5 ലക്ഷത്തോളം ആള്‍ക്കാര്‍ക്ക് സ്ഥിരികരിച്ചിട്ടുണ്ട് .2015 ല്‍ 73,000 പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ത്വക്കിന് നിറം നല്കുന്ന മെലാനിന്ന്റെ അഭാവം മൂലം ഈ രോഗം ഉണ്ടാകാന്‍ ഇടയുണ്ട്.സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ കൂടുതല്‍ ഏല്ക്കുന്ന ഭാഗങ്ങളായ മുഖം, ചെവികള്‍, കഴുത്ത്, ചുണ്ടുകള്‍, കൈകളുടെ പിന്‍ഭാഗം എന്നിവിടങ്ങളിലാണ് ഈ രോഗം ബാധിക്കുന്നത്. ആരംഭദശയില്‍ കണ്ടെത്തിയാല്‍ ഈ രോഗം ചികിത്സിച്ച് ഭേദമാക്കാം
കാരണങ്ങള്‍
പ്രതിരോധം
തലയോട്ടിയിലെ അകവശത്ത് തലച്ചോറിനോട് ചേര്‍ന്ന് കോശങ്ങളുടെ ക്രമാതീതമായ വളര്‍ച്ച മൂലം ചെറിയ മുഴകള്‍ ഉണ്ടാകുന്നു. ഇവയില്‍ ചിലത് ക്യാന്‍സര്‍ ആയി രൂപാന്തരപ്പെടുന്നു.
ലക്ഷണങ്ങള്‍
ചികിത്സ
മനുഷ്യശരീരത്തിലെ തൊണ്ടേയേയും ആമാശയത്തേയും ബന്ധിപ്പിക്കുന്ന നാളിയാണ് അന്നനാളം. അന്നനാളത്തിലൂടെയാണ് നാ കഴിക്കുന്ന ആഹാരം ആമാശയത്തിലെത്തുന്നത്. അന്നനാളത്തിന്റെ ഉള്‍വശത്തെ ഭിത്തിയിലാണ് ക്യാന്‍സര്‍ രോഗം ആദ്യം ബാധിക്കുന്നത്. പിന്നീട് ഇത് തൊണ്ടയുടെ മറ്റ് ഭാഗങ്ങളിലേക്ക് ബാധിച്ച് കഴിക്കുന്ന ആഹാരവും വെള്ളവും ഇറക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് എത്തുന്നു.പുകവലിക്കാരും മദ്യപിക്കുന്നവരുമായ പുരുഷന്മാരിലാണ് ഈരോഗം കൂടുതലായി കാണപ്പെടുന്നത്.
കാരണങ്ങള്‍
ലക്ഷണങ്ങള്‍
ചികിത്സ
കടപ്പാട് :theswasthyam.org
അവസാനം പരിഷ്കരിച്ചത് : 6/20/2020
അപ്പൻഡിസൈറ്റിസ് - വിവരങ്ങൾ
ശരീരഘടന നിർമ്മിക്കുന്ന അടിസ്ഥാന ഘടകങ്ങളായ കോശങ്ങളി...
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍