ജീവന്റെ തുടിപ്പ് ശരീരത്തില്‍ നിലനിര്‍ത്തുന്നത് രക്തസമ്മര്ദ്ദമ്മാണ്. അതിനാല്‍ തന്നെ നിത്യജീവിതത്തില്‍ ഒഴിവാക്കാനാകാത്ത ഹൃദയമിടിപ്പിന്റെ ആധാരമാണ് രക്തസമ്മര്‍ദ്ദം.രക്തക്കുഴലുകളിലൂടെ രക്തം ഒഴുകുമ്പോള്‍ കുഴല്ഭിത്തികളിലുണ്ടാവുന്ന സമ്മര്‍ദമാണ് രക്തസമ്മര്‍ദം. ഹൃദയം സങ്കോചിച്ച് രക്തത്തെ ശക്തമായി പുറത്തേക്കു തള്ളുന്നതാണ് രക്തസമ്മര്‍ദത്തിനു പ്രധാന കാരണം.
വലിയൊരു പമ്പിങ് സ്റ്റേഷനില്‍നിന്ന് വെള്ളം പമ്പ് ചെയ്തുവിടുന്നതുപോലെയാണ് രക്തപ്രവാഹവും എന്നു പറയാം. പമ്പിങ് സ്റ്റേഷനില്‍നിന്ന് വെള്ളം പുറത്തുവരുന്നത് കൂറ്റന്‍ കുഴലുകളിലൂടെയാവും. ഈ വലിയ കുഴലില്‍നിന്ന് ചെറിയ ചെറിയ ശാഖകളായി പിരിയുന്ന കുഴലുകളിലൂടെ വെള്ളം ഒഴുകുന്നു.
ഈ ശാഖാകുഴലുകളില്നിന്ന് വീടുകളിലേക്കു വെള്ളമെത്തുന്നത് വീണ്ടും ചെറിയ കുഴലുകളിലൂടെ ആയിരിക്കും. ഒടുവില്‍ ടാപ്പിലേക്ക് എത്തുന്നത് അരയിഞ്ചോ മറ്റോ വ്യാസമുള്ള വളരെ ചെറിയ കുഴലിലൂടെ. വലിയ കുഴലില്‍നിന്ന് ചെറിയ ചെറിയ കുഴലുകളിലേക്ക് ഒഴുകുമ്പോള്‍ മാത്രമേ വെള്ളത്തിന് വേണ്ടത്ര സമ്മര്‍ദം നിലന ിര്‍ത്താന്‍ കഴിയുകയുള്ളൂ. ഹൃദയത്തില്‍നിന്നുള്ള രക്തപ്രവാഹവും ഇതുപോലെയാണ്. മഹാധമനിയില്‍ നിന്ന് ശാഖാധമനികളിലേക്കും അവിടെനിന്ന് വീണ്ടും ചെറിയ രക്തക്കുഴലുകളിലേക്കും വീണ്ടും നേര്‍ത്ത ലോമികകളിലേക്കും രക്തം എത്തുന്നു. ഇങ്ങനെ രക്തം പ്രവഹിക്കുമ്പോള്‍ രക്തക്കുഴലുകളിലുണ്ടാകുന്ന സമ്മര്‍ദമാണ് രക്തസമ്മര്‍ദം.
ഡോ. മാത്യു തോമസ്
ലോകത്ത് രക്തസമ്മര്ദമുള്ളവരില് 20 ശതമാനം ഇന്ത്യയിലാണെന്നാണ് കണക്ക്. വര്‍ധിച്ചുവരുന്ന ഈ ജീവിതശൈലീരോഗത്തെക്കുറിച്ച് ജനങ്ങള്‍ മുമ്പത്തേക്കാളുപരി ബോധവന്മാരാണ് എന്നത് ആശ്വാസകരമാണ്. എങ്കിലും മരുന്ന് കഴിക്കുന്നവരിലും അല്ലാത്തവരിലും രോഗത്തെക്കുറിച്ച് ഒട്ടേറെ സംശയങ്ങളുണ്ട്. അവയില്‍ ചിലതിനുള്ള വിശദീകരണങ്ങള്‍ ഇനിപ്പറയുന്നു.
കൃത്യമായ ലഘുവ്യായാമം കൊണ്ട് രോഗം ഭേദമാകുമോ?
രക്തസമ്മര്‍ദം കുറയ്ക്കാന്‍ മാത്രമല്ല ഹൃദയാരോഗ്യത്തിനും വ്യായാമം നല്ലതാണ്.എന്നാല്‍ ഏത് വ്യായാമം, എത്രനേരം എന്നത് ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് നിശ്ചയിക്കണം. പൊതുവേ ആഴ്ചയില്‍ അഞ്ചുദിവസം 30 മിനുട്ട് നേരം വേഗത്തിലുള്ള നടത്തം അനുയോജ്യമാണ്.നടത്തത്തിനിടയില്‍ പാട്ടുപാടാന്‍ കഴിയരുത്,വര്‍ത്തമാനം പറയാനാകണം എന്നിങ്ങനെയാണ് നടത്തത്തിന്റെ വേഗം നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാനം.
മാനസികപിരിമുറുക്കം സ്ഥിരമായ രക്തസമ്മര്‍ദത്തിന് കാരണമാകുമോയെന്ന സംശയം ഉയരാറുണ്ട്. പിരിമുറുക്കമുണ്ടാകുമ്പോള്‍ താത്കാലികമായി ഉയരുമെന്നല്ലാതെ സ്ഥിരമായി രക്തസമ്മര്ദമുണ്ടാകുമോയെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ പുകവലി,അമിതമായ മദ്യപാനം,പൊണ്ണത്തടി,വ്യായാമക്കുറവ് എന്നിവ ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമാണ്. പ്രായവും ഒരു ഘടകമാണ്.
രക്തസമ്മസര്ദം ഏറെക്കാലം തിരിച്ചറിയാതെ പോയേക്കാം. ശാരീരികമായി പ്രശ്നങ്ങളൊന്നും തോന്നിയില്ലെങ്കിലും അത് ഹൃദയത്തെയും മറ്റ് അവയവങ്ങളെയും ദോഷകരമായി ബാധിക്കും. വര്‍ഷത്തില്‍ ഒരു തവണയെങ്കിലും രക്തസമ്മര്‍ദം പരിശോധിപ്പിക്കുന്നത് നല്ലതാണ്.
120/80 ആണ് പൊതുവേ അംഗീകരിച്ചുള്ള സുരക്ഷിതമായ രക്തസമ്മര്‍ദം. ഇത് 129/89 എന്നതിലേക്ക് നീങ്ങുന്നുവെങ്കില്‍ അമിത രക്തമ്മര്‍ദം എന്ന രോഗാവസ്ഥയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ്.
രോഗാവസ്ഥയുടെ അതിര്‍ത്തിയില്‍ നില്‍ക്കുന്നവര്‍ക്ക് വ്യായാമം ചെയ്തും മദ്യപാനവും പുകവലിയും ഒഴിവാക്കല്‍, ഉപ്പിന്റെ ഉപയോഗം കുറയ്ക്കല്‍ എന്നിങ്ങനെ മരുന്നില്ലാതെ രോഗം നിയന്ത്രിക്കാം. അല്ലെങ്കില്‍ മരുന്ന് കഴിക്കേണ്ട്ി വരും. മരുന്ന് കഴിക്കാന്‍ തുടങ്ങിയാല്‍ വിദഗ്ധനിര്ദേശമില്ലാതെ നിര്‍ത്താന്‍ പാടില്ല.ഒപ്പം ജീവിതശൈലീ ക്രമീകരണം തുടരുകയും വേണം.
ഉയര്‍ന്ന രക്തസമ്മര്‍ദം വൃക്കരോഗത്തിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ രണ്ടാമതാണ്. രോഗം വൃക്കയെ കഠിനാധ്വാനത്തിലേക്ക് നയിക്കുന്നു. ക്രമേണ അവയവം പ്രവര്‍ത്തനരഹിതമാകുന്നു. ഗുരുതരമായ വൃക്കരോഗമുള്ളവര്‍ രക്തസമ്മര്‍ദം 130/90നുള്ളില്‍ നിര്‍ത്താന്‍ ശ്രമിക്കണം.
രക്ത സമ്മര്‍ദ്ദം വരാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം?
രക്താതിമര്‍ദ്ദം വരാതിരിക്കാനും വന്നാല്‍ നിയന്ത്രിക്കാനും ജീവിതശൈലി ചിട്ടപ്പെടുത്തലാണ് ഏറ്റവും അത്യാവശ്യം. ജീവിതം ക്രമീകരിക്കുക എന്നു കേള്‍ക്കുമ്പോള്‍ വലിയ വിഷമമാണു പലര്‍ക്കും. നമ്മുടെ സാധാരണ രീതികള്‍ക്കു തന്നെ വളരെച്ചെറിയ ചിട്ടയും ക്രമവും ഉണ്ടാക്കുക മാത്രമേ ഇതിന് ആവശ്യമുള്ളൂ. ഈ ക്രമീകരണം ജീവിതത്തെ വിരസമാക്കുകയല്ല മറിച്ച് കൂടുതല്‍ ആരോഗ്യകരവും ആഹ്ലാദകരവുമാക്കുകയാണു ചെയ്യുന്നത്.
ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുക
ഉപ്പ് അത്യാവശ്യത്തിനു മാത്രമാക്കുക.
കൊഴുപ്പ് കുറയ്ക്കുക. വറുത്തതും പൊരിച്ചതും പരമാവധി കുറയ്ക്കാം.
മെയ്യനങ്ങാത്ത ജീവിതശൈലി ഉപേക്ഷിക്കുക. ചെറിയ വ്യായാമങ്ങള്‍ പതിവാക്കുക.
പുകവലിയും മദ്യപാനവും പൂര്‍ണമായി ഒഴിവാക്കുക.
അനാവശ്യമായ മത്സരമനോഭാവങ്ങളില് നിന്ന് അകന്നുന ില്‍ക്കുക.
സ്വന്തം ശേഷിയും സാധ്യതകളും പരിമിതികളും തിരിച്ചറിഞ്ഞ് മനസ്സമ്മര്ദ്ദങ്ങളില് നിന്നു വിട്ടുനില്‍ക്കുക.
സമയാസമയങ്ങളില്‍ വൈദ്യപരിശോധന നടത്തുക.
രക്തസമ്മര്‍ദ്ദത്തെക്കുറിച്ചുള്ള ശാസ്ത്രീയ നിഗമനങ്ങള്‍ ആദ്യം അവതരിപ്പിച്ചത് സ്റ്റീഫന്‍ ഹെയ്ല്‍സ് എന്ന പുരോഹിതനാണ്. . കുതിരയുടെ കഴുത്തിലെ ധമനിയില്‍ നീളമേറിയ ഒരു ഗ്ലാസ് കുഴല്‍ കുത്തിയിറക്കി നടത്തിയ അപകടകരമായ ഒരു പരീക്ഷണത്തിലൂടെയാണ് ബി.പി.യെക്കുറിച്ചുള്ള ആദ്യ ശാസ്ത്രീയ നിഗമനങ്ങള്‍ രൂപപ്പെടുത്തിയത്.മനുഷ്യരിലെ ബി.പി. അളക്കുന്നതിന് രസം ഉപയോഗിച്ചുള്ള സ്ഫിഗ്മോമാനോമീറ്റര്‍ കണ്ടെത്തിയത് 89 ല്‍ മാത്രമാണ്. പിന്നീട് രക്തസമ്മര്‍ദ്ദത്തിന് വൃക്കരോഗവുമായും ഹൃദ്രോഗവുമായും മസ്തിഷ്കാഘാതവുമായുള്ള ബന്ധങ്ങളെല്ലാം വ്യക്തമാക്കപ്പെട്ടു. രക്തസമ്മര്‍ദ്ദം കൂടുന്നതുകൊണ്ട് രക്തക്കുഴലിന്റെ ഭിത്തികള്‍ തടിച്ചു വീര്‍ക്കും എന്നു കണ്ടെത്തിയത് ഡോ. റിച്ചാര്‍ഡ് ബ്രൈറ്റ് ആണ്.
രക്തസമ്മര്‍ദ്ദം അല്പം കൂടിയിരുന്നാലും മറ്റു രോഗലക്ഷണങ്ങളൊന്നുമില്ലെങ്കില്‍ ചികിത്സ ആവശ്യമില്ല എന്നായിരുന്നു 90 കള്‍ വരെയുള്ള ധാരണ. എന്നാല്‍ ഇതു ശരിയല്ലെന്നു പിന്നീടു തിരിച്ചറിഞ്ഞു. ബി.പി.യുടെ അളവ് ഹൈനോര്മലിലും അധികമാണെങ്കില്‍ മാത്രമേ ചികിത്സ വേണ്ടൂ എന്നായിരുന്നു 98കള്‍ വരെയുള്ളധാരണ.ഇതും പിന്നീട് തിരുത്തി. സിസ്റ്റോളിക് ബി.പി. കൂടുതലുണ്ടെങ്കില്‍ ചികിത്സ ആവശ്യമാണെന്നാണ് ഇപ്പോഴത്തെ നിഗമനം.
ഹൃദയം ചുരുങ്ങി രക്തത്തെ മഹാധമനിയിലേക്കു ശക്തമായി പമ്പു ചെയ്യുന്നതാണ് രക്തസമ്മര്‍ദത്തിനു മുഖ്യകാരണം. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലുമായി കോടാനുകോടി സൂക്ഷ്മരക്തലോമികകളാണുള്ളത്. സൂക്ഷ്മരക്തക്കുഴലുകള്‍ സങ്കോചിച്ചിരുന്നാല് മാത്രമേ രക്തക്കുഴലുകളില്‍ ആവശ്യത്തിനു രക്തസമ്മര്‍ദം ഉണ്ടാവുകയുള്ളൂ. സാധാരണഗതിയില്‍ ശരീരത്തിലെ കുറെ ആര്‍ട്ടീരിയോളുകളും അടഞ്ഞ നിലയില്‍ത്തന്നെയാണ് ഉണ്ടാവുക. വികസിച്ചവയും ഉണ്ടാകും. കൂടുതല്‍ ആര്‍ട്ടീരിയോളുകള്‍ അടഞ്ഞിരുന്നാല്‍ രക്തസമ്മര്‍ദം വല്ലാതെ കൂടും . കൂടുതല്‍ ആര്‍ട്ടീരിയോളുകള്‍ വികസിച്ചിരുന്നാല്‍ രക്തസമ്മര്‍ദം കുറയുകയും ചെയ്യും ആര്ട്ടീരിയോളുകളുടെ ഈ വികാസത്തോതിനെ പെരിഫെറല്‍ റെസിസ്റ്റന്‍സ് എന്നാണ് പറയുന്നത്. രക്തസമ്മര്‍ദം ന ിയന്ത്രിക്കുന്ന ഏറ്റവും പ്രധാനസംഗതി ഈ പെരിഫെറല്‍ റെസിസ്റ്റന്‍സ് തന്നെ.
ശരീരത്തിന് ആവശ്യമായ രക്തസമ്മര്‍ദം രോഗമാകുന്നതെങ്ങനെ
രക്തസമ്മര്‍ദം ഒരു പരിധിയിലധികമാകുമ്പോള്‍ മാത്രമാണ് രോഗാവസ്ഥയാകുന്നത്. രക്തസമ്മര്ദമല്ല രക്താതിമര്‍ദമാണ് രോഗം. ഇതിനെ ഹൈപ്പര്ടെന്ഷന് എന്നു പറയുന്നു. രക്തസമ്മര്‍ദം, രക്താതിമര്‍ദം, ബി.പി, പ്രഷര്‍ തുടങ്ങിയവയെല്ലാം ഹെപ്പര്‍ടെന്‍ഷന്‍ എന്ന അര്‍ഥത്തിലാണ് സാധാരണക്കാര്‍ പൊതുവെ ഇന്നു പ്രയോഗിച്ചുവരുന്നത്.
അമിത രക്തസമ്മര്‍ദം കണ്ടെത്തുന്നതെങ്ങനെ
പലപ്പോഴും യഥാസമയം രക്താതിമര്‍ദം കണ്ടെത്താന്‍ കഴിയാറില്ല. ബി.പി. കൂടുന്നതിന ് സാധാരണയായി പ്രത്യക്ഷ ലക്ഷണങ്ങളൊന്നും ഉണ്ടാവാറുമില്ല. വേദന , ദേഹാസ്വാസ്ഥ്യം, ക്ഷീണം തുടങ്ങി ഏതെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിലാണല്ലോ രോഗാവസ്ഥകള്‍ നാം തിരിച്ചറിയുന്നത്. ശതമാന ത്തിലധികം പേരിലും ഇത്തരം ലക്ഷണങ്ങളൊന്നും ഉണ്ടാവാറില്ല. അതുകൊണ്ടുതന്നെ സാധാരണ ഗതിയില്‍ ബി.പി. നേ രത്തേ കണ്ടെത്താറുമില്ല. രക്തസമ്മര്‍ദം വല്ലാതെ കൂടി ഏതെങ്കിലും അവയവങ്ങളെ ബാധിക്കുകയോ മറ്റു ഗുരുതരാവസ്ഥകളിലേക്ക് എത്തുകയോ ചെയ്യുമ്പോള്‍ മാത്രമാണ് പലരും ബി.പി. കണ്ടെത്തുക. അപ്പോഴേക്ക് ഇത് ഭേദമാക്കാന ാവാത്ത അവസ്ഥയിലെത്തിയിട്ടുണ്ടാവും. അതുകൊണ്ടാണ് രക്തസമ്മര്‍ദത്തെ ന ിശ്ശബ്ദ കൊലയാളി എന്നു വിളിക്കുന്നത്.
രോഗം ഗുരുതരാവസ്ഥയിലേക്ക് എത്തുമ്പോള്‍ മാത്രമാണ് പ്രകടമായ ചില ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. തലയ്ക്കു പിന്നില്‍ വേദന , തലകറക്കം, ക്ഷീണം തുടങ്ങിയവയാണ് ഇവയില്‍ പ്രധാനം.
അവസാനം പരിഷ്കരിച്ചത് : 9/29/2019
അസ്ഥികളെ ബാധിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളില്‍ ...
കൂടുതല്‍ വിവരങ്ങള്‍
ശരീരഘടന നിർമ്മിക്കുന്ന അടിസ്ഥാന ഘടകങ്ങളായ കോശങ്ങളി...
കൂടുതല്‍ വിവരങ്ങള്‍