പല രോഗങ്ങളും കണ്ടാത്താന്‍ മൂത്രപരിശോധന നടത്താറുണ്ട്. എന്നാല്‍ അല്‍പ്പം ശ്രമിച്ചാല്‍ വരാന്‍പോകുന്ന രോഗങ്ങള്‍ നിങ്ങള്‍ക്കുതന്നെ തിരിച്ചറിയാം. മൂത്രത്തിന്റെ നിറം, അത് പുറത്ത് പോകുമ്പോഴുള്ള ശരീരത്തിന്റെ പ്രതികരണം, ഗന്ധം എന്നിവ പല രോഗങ്ങളുടെയും സൂചനയായാണ് കണക്കാക്കുന്നത്. . അത്തരത്തില്‍ രോഗങ്ങള്‍ തിരിച്ചറിയാനുള്ള 6 വഴികളാണ് ഇനി പറയുന്നത്
സാധാരണഗതിയില്‍ ഇളംമഞ്ഞ നിറത്തോടുകൂടിയോ, അല്ലാതെയോ അണ് മൂത്രം പുറത്ത് പോകുന്നത്. എന്നാല്‍ മൂത്രത്തില്‍ പഴുപ്പിന്റെ സൂചനകള്‍ കണ്ടാല്‍ സ്ഥിതിഗതികള്‍ കൈവിട്ടുപോയി എന്നതിന്റെ സൂചനയാണ്. അണുബാധ കഠിനമാകുമ്പോഴാണ് മൂത്രത്തില്‍ പഴുപ്പ് കാണപ്പെടുന്നത്. എത്രയും പെട്ടന്ന് വൈദ്യ സഹായം തേടുക മാത്രമാണ് നിങ്ങള്‍ക്ക് മുമ്പിലുള്ള പോംവഴി. താമസിക്കുന്ന ഓരോ നിമിഷവും നിങ്ങള്‍ വന്ധ്യതയിലേക്ക് അടുത്തുകൊണ്ടിരിക്കുയാണ്.
ഇതൊരു പൊതുവായ പ്രശ്നമാണ്. ഭൂരൂഭാഗം ആളുകളിലും ഈ അവസ്ഥ ഉണ്ടാകാറുണ്ട്. നിര്‍ജലീകരണം, അണുബാധ തുടങ്ങിയവയാണ് കാരണങ്ങള്‍. ധാരാളം വെള്ളം കുടിക്കുക മാത്രമാണ് പോംവഴി. എന്നാല്‍ കാപ്പി, ചായ, മദ്യം, എന്നിവ ഒഴിവാക്കണം. കൂടാതെ മധുരം അമിതമായി ചേര്‍ത്തിട്ടുള്ള പാനീയങ്ങളും ഒഴിവാക്കണം. ശുദ്ധ ജലം ധാരാളമായി കുടിച്ച് മൂത്രവിസര്‍ജനത്തിന് അവസരസരമൊരുക്കണം
മൂത്രത്തില്‍ നിന്ന് പ്രത്യേക ഗന്ധം വരുന്നതായി നിങ്ങള്‍ക്ക് സംശയം തോന്നുന്നുണ്ടോ? എങ്കില്‍ ഒട്ടും താമസിക്കാതെ ഒരു ഡോക്ടറെ കാണുന്നതാണ് നല്ലത്. രക്തത്തിലെ ഗ്ലൂക്കോസ് നില പരിധിവിട്ടു തുടങ്ങിയതിന്റെ സൂചനയാണിത്. മൂത്രത്തില്‍നിന്ന് പ്രത്യേക ഗന്ധം വരുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ സ്ത്രീകള്‍ ഒരിക്കലും അവഗണിക്കാന്‍ പാടില്ല. കാരണം സ്ത്രീകള്‍ക്കാണ് ഇത് കൂടുതലും കണ്ടുവരുന്നത്.
ഒര്‍ക്കുക മൂത്രത്തില്‍ നിന്ന് ദുര്‍ഗന്ധം വരുന്നതിനെക്കുറിച്ചല്ല ഇവിടെ പറയുന്നത്. മൂത്രത്തില്‍ നിന്ന് ദുര്‍ഗന്ധം വരുന്നത്, മൂത്രനാളിയിലോ അല്ലെങ്കില്‍ മൂത്ര വിസര്‍ജന സംവിധാനത്തിലോ അണുബാധ ആരംഭിച്ചു എന്നതിനുള്ള സൂചനയാണ്
പതിവിന് വപരീതമായി ചുവന്ന നിറത്തിലോ, ഇളം പിങ്ക് നിറത്തിലോ മൂത്രം പുറത്ത് പോകുന്നത് കണ്ടാല്‍ കൂടുതല്‍ ശ്രദ്ധിക്കണം. കാരണം മൂത്രത്തില്‍ രക്തം കലരുന്ന അവസ്ഥയിലാണ് ഇത് സംഭവിക്കുന്നത്. ഹെമാറ്റോറിയ (hematuria) എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. വൃക്ക, മൂത്രാശയം എന്നിവയിലുണ്ടാകുന്ന കല്ല്, ആന്തരിക രക്തസ്രാവം, മൂത്രാശയ കാന്‍സര്‍ എന്നിവയുടെ ലക്ഷണമാണ് മൂത്രത്തില്‍ രക്തം കാണുന്നത്. ഇത് ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ വൈദ്യ സഹായം തേടണം
മൂത്രമൊഴിക്കുമ്പോള്‍ ലിംഗത്തിനുളളിലും മൂത്രാശയത്തിലും പുകച്ചില്‍ അല്ലെങ്കില്‍ പൊള്ളല്‍ പോലെ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. മൂത്രനാളിയിലോ, അല്ലെങ്കില്‍ മൂത്ര വിസര്‍ജന സംവിധാനത്തിലോ അണുബാധ ഉണ്ടാകുമ്പോഴാണ് പൊതുവായി ഈ അവസ്ഥ ഉണ്ടാകുന്നത്.
ബാക്ടീരിയല്‍ അണുബാധയാണ് കൂടുതലും കണ്ടുവരുന്നത്. എന്നാല്‍ ലൈംഗിക രോഗങ്ങളായ കളാമിഡിയ (chlamydia), ഗൊണേറിയ (gonorrhea) തുടങ്ങിയവ ബാധിച്ചതിന്റെ പ്രധാന ലക്ഷണം കൂടിയാണ് പുകച്ചില്‍ എന്നകാര്യവും മറക്കേണ്ട.
മദ്യപിക്കുകയോ, സ്ത്രീകള്‍ ഗര്ഭംധരിക്കികയോ ചെയ്ത അവസ്ഥയിലല്ലാതെ ഇടവിട്ട് മൂത്രശങ്ക ഇുണ്ടാകുന്നുണ്ടെങ്കില് സൂക്ഷിക്കണം. നിങ്ങള്‍ പ്രമേഹത്തിന്റെ പിടിയിലാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ചിലതരം അണുബാധയും ഇതിന് കാരണമാകാറുണ്ട്. അധികം വെള്ളം കുടിക്കാതിരിക്കുകയം എന്നാല്‍ രണ്ടുമണിക്കൂറിനുള്ളില്‍ നിരവധി തവണ മൂത്രശങ്ക ഉണ്ടാകുകയും ചെയ്താല്‍ പ്രമേഹ രോഗ പരിശോധന ഉടന്‍തന്നെ നടത്തുന്നതാണ് ഉചിതം.
തയ്യാറാക്കിയത്: വിഷ്ണു എന്‍.എല്‍
കടപ്പാട്: മാത്രുഭൂമി
അവസാനം പരിഷ്കരിച്ചത് : 3/13/2020
കാരണങ്ങളും പരിഹാരങ്ങളും
കൂടുതല്‍ വിവരങ്ങള്‍
അപ്പൻഡിസൈറ്റിസ് - വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍