തലയുടെ ഇരു ഭാഗത്തു നിന്നും ഉണ്ടാകുന്ന ശക്തമായ തലവേദനയാണ് മൈഗ്രേൻ. തലച്ചോറിലെ രക്്ത ധമനികളിലുണ്ടാകുന്ന ഉത്തേജനമാണ് മൈഗ്രേനിടയാക്കുന്നത്. തലവേദന കൂടാതെ വെളിച്ചം, ശബ്ദം എന്നിവ അസ്വസ്ഥതയുണ്ടാക്കുക, കാഴ്ചകളിൽ തേജോവലയം പ്രത്യക്ഷെപ്പടുക, മനംപിരട്ടൽ, ഛർദ്ദി, തളർച്ച എന്നിവയെല്ലാം മൈഗ്രേെൻറ ലക്ഷണങ്ങളാണ്.
ഒാരോ വ്യക്തിയിലും മൈഗ്രേെൻറ കാരണങ്ങൾ വ്യത്യസ്തമായിരിക്കും. മൈഗ്രേൻ വന്നാൽ പല തരത്തിലുള്ള ചികിത്സകളും നിലവിലുണ്ട്. എന്നാൽ ൈമഗ്രേൻ ഉണ്ടാക്കാൻ സാധയതയുള്ള കാര്യങ്ങൾ അവഗണിക്കുകയാണ് അതിനെ തടയാനുള്ള ഏറ്റവും നല്ല വഴി.
അതിന് നിങ്ങൾക്ക് മൈഗ്രേൻ ഉണ്ടാക്കുന്ന കാര്യങ്ങൾ എന്താണെന്ന് ആദ്യം കണ്ടുപിടിക്കണം. അതിനായി കുറച്ചു മാസങ്ങളിൽ ഒരു മൈഗ്രേൻ ഡയറി സൂക്ഷിക്കാം.
ഇൗ വിവരങ്ങളെല്ലാം ഡയറിയിൽ സൂക്ഷിക്കുക. കുറച്ചു മാസങ്ങൾ ഇത്തരത്തിൽ വിവരങ്ങൾ സൂക്ഷിച്ചാൽ എന്താണ് നിങ്ങളിൽ മൈഗ്രേനിന് ഇടയാക്കുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കും.
മൈേഗ്രേൻ ഉണ്ടാക്കാൻ സാധ്യതയുള്ള സാധാരണ സാധനങ്ങൾ ഇവയാണ്:
ഇത്തരം കാര്യങ്ങൾ ഉേപക്ഷിക്കുന്നതിലൂടെ മൈഗ്രേൻ ഏറെക്കുറെ തടയാം.
ജീവിത രീതിയിൽ മാറ്റം വരുത്തിയും മൈഗ്രേൻ പ്രതിരോധിക്കാം:
അക്യുപങ്ചർ, മസാജിങ്ങ് തുടങ്ങിയ സമാന്തര ചികിത്സാ സമ്പ്രദായവും പരീക്ഷിക്കാവുന്നതാണ്. അനുഭവത്തിൽ നിന്നും മൈഗ്രേനുണ്ടായാൽ എന്തു ചെയ്യണമെന്ന് പഠിക്കും. ഇരുട്ടു മുറിയിൽ കിടക്കുക, നെറ്റിയിൽ െഎസ് പാക്കുകൾ വക്കുക, ചെറുതായി മയങ്ങുക തുടങ്ങിയവ പരീക്ഷിക്കും. ചിലപ്പോൾ അതുകൊണ്ട് തന്നെ ൈമഗ്രേൻ മാറുകയും ചെയ്യും. ചിലർക്ക് തടയാൻ പ്രയാസകരമായ രീതിയിൽ മൈഗ്രേൻ ഉണ്ടാകും. അത്തരക്കാർ ഡോക്ടറെ സമീപിച്ച് യോജിച്ച ചികിത്സ നേേടണ്ടതാണ്.
അവസാനം പരിഷ്കരിച്ചത് : 2/14/2020
രാവിലെയുള്ള തലവേദന കാരണങ്ങളും പരിഹാരങ്ങളും
മിക്കപ്പോഴും തലവേദനയുടെ അടിസ്ഥാന കാരണം ടെന്ഷന് അ...
തലവേദന ആയിട്ട് ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളു...
തലവേദന സ്ത്രീകളിലും കുട്ടികളിലും