മനസ്സെത്തുന്നിടത്ത് ശരീരത്തിന് എത്താനായില്ലെങ്കിലോ? അതൊരു വിഷമംതന്നെയാണ്. സന്ധിവാതരോഗങ്ങള്‍ സന്ധികള്‍ക്ക് വിട്ടുമാറാത്ത വേദനയും നീര്‍ക്കെട്ടും ഉണ്ടാക്കുമ്പോള്‍ ചലനശേഷിയാണ് കുറയുന്നത്. സന്ധികളെ മാത്രമല്ല ചില സന്ധിവാതരോഗങ്ങള്‍ ബാധിക്കുന്നത്. ഹൃദയം, ശ്വാസകോശം, വൃക്ക തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തന തകരാറുകള്‍ക്കും സന്ധിരോഗങ്ങള്‍ കാരണമായെന്നുവരാം.ആധുനിക ജീവിതശൈലിയുടെ പ്രധാന അടയാളങ്ങളിലൊന്നാണ് ഇരുന്നും കിടന്നും എപ്പോഴും വാഹനങ്ങള്‍ ഉപയോഗിച്ചുമൊക്കെയുള്ള മെയ്യനങ്ങാത്ത ശീലങ്ങള്‍. വ്യായാമമില്ലാത്ത ശരീരത്തില്‍ അമിതവണ്ണവും ദുര്‍മേദസ്സും അമിതകൊഴുപ്പുമൊക്കെ പെട്ടെന്ന് കുടിയേറും. പൊണ്ണത്തടിയന്മാരില്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്പോലെയുള്ള സന്ധി തേയ്മാന രോഗങ്ങള്‍ വ്യാപകമാണ്.ജീവിതശൈലിയിലെ മാറ്റംഇന്ന് ഏറ്റവും കൂടുതലായി കണ്ടുവരുന്ന സന്ധിവാതരോഗമാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്. സന്ധിയെ രൂപപ്പെടുത്തുന്ന അസ്ഥികളെ പൊതിഞ്ഞുസംരക്ഷിക്കുന്ന തരുണാസ്ഥിക്ക് ഉണ്ടാകുന്ന തേയ്മാനമാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസിനു കാരണം.
നില്‍ക്കുമ്പോള്‍ ശരീരഭാരം മുഴുവന്‍ താങ്ങേണ്ടിവരുന്നത് കാല്‍മുട്ടുകള്‍ക്കാണ്. പൊണ്ണത്തടികൂടിയാകുമ്പോള്‍ സന്ധികളിലെ മര്‍ദം താങ്ങാനാകാതെ മുട്ടുകള്‍ക്ക് ക്ഷതവും തരുണാസ്ഥിക്ക് തേയ്മാനവും ഉണ്ടാകുന്നു. മുന്‍കാലങ്ങളില്‍ 60നുമേല്‍ പ്രായമുള്ളവരിലാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസും കാല്‍മുട്ടുവേദനയുമൊക്കെ കൂടുതലായി കണ്ടിരുന്നതെങ്കില്‍ ഇന്ന് യൗവനത്തിലേക്കു കടക്കുമ്പോള്‍തന്നെ പൊണ്ണത്തടിയുള്ളവരായി മാറുന്നവര്‍ക്ക് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ഒപ്പമുണ്ടാകുന്നു. ഇങ്ങനെയുള്ളവര്‍ക്ക് പൊണ്ണത്തടി കുറയാതെ സന്ധിവേദനകള്‍ക്ക് പരിഹാരം ലഭിക്കുകയില്ല. ഇത്രത്തോളം കൂടുതല്‍ സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വേണ്ടിവരുന്നത് ഓസ്റ്റിയോ ആര്‍ത്രൈറ്റിസിനുള്ള പ്രതിവിധിയായാണ്.
കംപ്യൂട്ടറിനു മുമ്പില്‍ ഏറെനേരം ഇരുന്ന് ജോലിചെയ്യുന്നവര്‍ക്ക് കഴുത്തുവേദന, നടുവേദന, മറ്റ് പേശീവേദനകള്‍ എന്നിവ സാധാരണമാണ്. തെറ്റായ രീതിയിലുള്ള ഇരുപ്പും കിടപ്പുമൊക്കെയാണ് വിട്ടുമാറാത്ത വേദനകള്‍ക്കു കാരണം. ദീര്‍ഘനാളായുള്ള പേശീപിരിമുറുക്കവും കഴുത്തുവേദനയും കഴുത്തിനു പിറകിലെ അസ്ഥികളുടെ തേയ്മാനത്തിനും കാലിലേക്കുള്ള നാഡീഞരമ്പുകളുടെ ഞെരുക്കത്തിനും കാരണമാകാം.
ഭക്ഷണരീതിയില്‍ വന്ന മാറ്റങ്ങളും അമിത ശരീരഭാരത്തിനും മുട്ടുവേദനയ്ക്കും കാരണമായി. ഫാസ്റ്റ്ഫുഡ് ഭക്ഷണസംസ്കാരവും ഇന്ന് വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങളോടുള്ള അമിതതാല്‍പ്പര്യവുമാണ് പൊണ്ണത്തടി വ്യാപകമാകാന്‍ ഇടയാക്കിയത്. ഒപ്പം വ്യായാമരഹിതമായ ജീവിതശൈലി പൊണ്ണത്തടിയിലേക്കുള്ള ദൂരം ഗണ്യമായി കുറച്ചു. മണിക്കൂറുകളോളം ടിവിക്കു മുമ്പില്‍ ചടഞ്ഞുകൂടിയിരുന്ന് ഭക്ഷണപാക്കറ്റിലെ ചിപ്സും മറ്റ് വറുത്ത സാധനങ്ങളും കൊറിച്ചുകൊണ്ടിരിക്കുന്ന കുട്ടികളും അമിതവണ്ണത്തിന്റെ പിടിയിലാവുകയാണ്. പൊണ്ണത്തടിയുള്ള ശരീരത്തില്‍ യൗവനത്തില്‍ത്തന്നെ പ്രമേഹവും ഹൈപ്പര്‍ ടെന്‍ഷനും കുടിയേറിപാര്‍ക്കുന്നതിനോടൊപ്പം സന്ധിവാതരോഗങ്ങളും കൂട്ടുചേരുന്നു.
ആഡംബര ജീവിതത്തിന്റെയും സുഖലോലുപതയുടെയും മുഖമുദ്രയാണ് ഗൗട്ട് എന്ന സന്ധിവാതരോഗം. രക്തത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോള്‍ അവ സന്ധികളില്‍ അടിഞ്ഞുകൂടി നീര്‍ക്കെട്ടുംശക്തമായ വേദനയും ഉണ്ടാക്കുന്ന അവസ്ഥയാണ് ഗൗട്ട്. അമിതവണ്ണവും മദ്യപാനവും കൂടാതെ അമിത മാംസഭക്ഷണത്തോടുള്ള പ്രതിപത്തിയുമാണ് ഗൗട്ട് വ്യാപകമാകാന്‍ കാരണം. പ്യൂറിന്‍ അമിതമായി അടങ്ങിയി ആടുമാടുകളുടെ ചുവന്നമാംസം പതിവായി കഴിക്കുന്നവര്‍ക്ക് ഗൗട്ട് ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
ലഹരി ഉപയോഗവും സന്ധിവാതരോഗങ്ങളുംആളോഹരി മദ്യഉപഭോഗം ഏറ്റവും കൂടിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഒരു സ്റ്റാറ്റസ് സിംബലായും സാമൂഹിക ജീവിതത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമായും മദ്യത്തെ സ്വീകരിച്ച് ആനയിച്ചപ്പോള്‍ മദ്യപാനം ഒരു സാമൂഹികാരോഗ്യപ്രശ്നമായി മാറി. മദ്യത്തിന്റെ ഉപയോഗം ഗൗട്ട് എന്ന സന്ധിവാതരോഗത്തിനുള്ള പ്രധാന കാരണമാണ്. മദ്യം യൂറിക് ആസിഡ, ഉല്‍പ്പാദനം കൂട്ടുന്നു. കൂടാതെ ശരീരത്തില്‍നിന്നുള്ള വിസര്‍ജത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു. ഗൗട്ടിനു കാരണമാകുന്ന പ്രധാന മദ്യയിനങ്ങളില്‍ ഒന്നാണ് ബിയര്‍.മാനസിക സമ്മര്‍ദംപ്രകടമായി കണ്ടുവരുന്ന പല സന്ധിവാതരോഗങ്ങള്‍ക്കും ഫൈബ്രോമയാള്‍ജിയപോലെയുള്ള പേശിവാത രോഗങ്ങള്‍ക്കും പശ്ചാത്തലം ഒരുക്കുന്നത് മാനസികസംഘര്‍ഷങ്ങളും പിരിമുറുക്കവുമാണ്. ആധുനിക ജീവിതത്തിന്റെ മുഖമുദ്രയാണല്ലോ മാനസിക പിരിമുറുക്കവും ടെന്‍ഷനും വിഷാദരോഗവുമൊക്കെ അടങ്ങിയ ലഘുമനോരോഗങ്ങള്‍. സമൂഹത്തിലെ രണ്ടു ശതമാനത്തോളം ആളുകളെ ബാധിക്കുന്ന പ്രശ്നമാണ് ഫൈബ്രോമയാള്‍ജിയ. ദേഹമാസകലം പൊതിയുന്ന കഠിന വേദനയാണ് രോഗത്തിന്റെ മുഖ്യലക്ഷണം. ഫൈബ്രോമയാള്‍ജിയ രോഗികളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിനും അംഗീകരിക്കുന്നതിനും മാനസിക അസ്വസ്ഥതകള്‍ കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫൈബ്രോമയാള്‍ജിയയുടെ ചികിത്സയില്‍ വിഷാദരോഗത്തിന്റെ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സന്ധി ആവരണമായകാപ്സ്യൂള്‍, സന്ധികള്‍ക്കു സമീപമുള്ള ചലനവള്ളികള്‍, സ്നായുക്കള്‍, പേശികള്‍ എന്നിവയെ ബാധിക്കുന്ന നീര്‍ക്കെട്ട് വിട്ടുമാറാത്ത സന്ധിവേദനയ്ക്കും സന്ധികളുടെ ചലനസ്വാതന്ത്ര്യം കുറയ്ക്കുന്നതിനും കാരണമാകാറുണ്ട്. സന്ധിക്കുചുറ്റുമുള്ള മൃദുകലകളെ ബാധിക്കുന്ന ഈ വാതരോഗങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് അമിത ഉല്‍കണ്ഠയും വിഷാദവും പോലെയുള്ള ലഘുമനോരോഗങ്ങളാണ്.
ചെറുപ്പക്കാരായ സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന സന്ധിവാതരോഗമാണ് എസ്എല്‍ഇ. സന്ധിവേദനയോടൊപ്പം മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ചുമന്നുതടിച്ച പാടുകളും ഉണ്ടാകാം. ശരിയായ ചികിത്സ ചെയ്തില്ലെങ്കില്‍ രോഗം വൃക്കയെയും ഹൃദയത്തെയും മറ്റ് ആന്തരാവയവങ്ങളെയുമൊക്കെ ബാധിക്കാനിടയുണ്ട്. രോഗസാധ്യത ഏറിയ സ്ത്രീകളില്‍ മാനസിക പിരിമുറുക്കവും സംഘര്‍ഷങ്ങളും രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് കാരണമാകുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
സന്ധിവാതരോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട്ചെയ്യുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് രോഗനിര്‍ണയം എളുപ്പമായതാണ്. രക്തപരിശോധനയും എക്സ്റേ പരിശോധനയും സ്കാനിങ്ങുമൊക്കെ രോഗം തുടക്കത്തില്‍ത്തന്നെ കണ്ടെത്താന്‍ സഹായകരമായി. ടെസ്റ്റുകള്‍ നിരവധി ഉണ്ടെങ്കിലും വിശദമായ ശരീരപരിശോധനതന്നെയാണ് രോഗനിര്‍ണയത്തിന് പ്രഥമ സ്ഥാനം.സന്ധിവാതരോഗങ്ങളില്‍ ഭൂരിഭാഗവും ശരീരപ്രതിരോധ വ്യവസ്ഥയുടെ അമിതവും വികലവുമായ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് ഉണ്ടാകുന്നതാണ്. ഇവയെ ഓട്ടോ ഇമ്യൂണ്‍ രോഗങ്ങളെന്നാണ് വിളിക്കുന്നത്. ഓട്ടോ ആന്റിബോഡികളുടെ സാന്നിധ്യം ഈ രോഗങ്ങളുടെ പ്രത്യേകതയാണ്. ശരീരത്തിലെ പ്രത്യേക ആന്റിജനുകള്‍ക്കെതിരെ ശരീരംതന്നെ പുറപ്പെടുവിക്കുന്ന ആന്റിബോഡികളാണ് ഓട്ടോ ആന്റിബോഡികള്‍. രക്തപരിശോധനയിലൂടെ ഇവ കണ്ടെത്തുന്നത് രോഗനിര്‍ണയത്തിന് സഹായകമാകുന്നു. റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്ന സന്ധിവാതരോഗം ഉള്ളവരില്‍ 70 ശതമാനത്തിലേറെ ആളുകള്‍ക്കും റുമറ്റോയ്ഡ് ഫാക്ടര്‍ എന്ന ആന്റിബോഡിയുടെ സാന്നിധ്യമുണ്ട്.
അതുപോലെത്തന്നെ 95 ശതമാനത്തിലേറെ എസ്എല്‍ഇ രോഗികളിലും എഎന്‍എ എന്ന ഓട്ടോ ആന്റിബോഡികളെ കണ്ടെത്താനായിട്ടുണ്ട്. എക്സ്റേ പരിശോധന രോഗത്തിന്റെ തീവ്രത മനസ്സിലാക്കുന്നതിനും, രോഗപുരോഗതികളെക്കുറിച്ച് അറിയിക്കുന്നതിനും, ചികിത്സകൊണ്ട് ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ മനസ്സിലാക്കുന്നതിനും സഹായിക്കുന്നു. സിടി സ്കാന്‍,എംആര്‍ഐ സ്കാനിങ് തുടങ്ങിയ നൂതന പരിശോധനാമാര്‍ഗങ്ങള്‍തുടക്കത്തില്‍ത്തന്നെ സന്ധിവാതരോഗങ്ങള്‍ കണ്ടെത്തുന്നതിനും ആന്തരാവയവങ്ങളെ രോഗം ബാധിച്ചിട്ടുണ്ടോ എന്നു മനസ്സിലാക്കുന്നതിനും ഉപകരിക്കുന്നു.അള്‍ട്രാസൗണ്ട് സ്കാനിങ് പരിശോധനയാണ് സന്ധിരോഗങ്ങള്‍ കണ്ടെത്താനും വിലയിരുത്താനും സഹായിക്കുന്ന മറ്റൊരു പ്രധാന പരിശോധനാ മാര്‍ഗം. സന്ധിവാതരോഗങ്ങള്‍ കണ്ടെത്താനുള്ള സ്റ്റെതസ്കോപ്പ് പരിശോധനയാണ് അള്‍ട്രാസൗണ്ട് സ്കാനിങ് പരിശോധനയെന്ന് വിശേഷിപ്പിക്കാറുണ്ട്. ഓസ്റ്റിയോ പൊറോസിസ് അഥവാ അസ്ഥിക്ഷയം കണ്ടെത്താനായി സെക്ലാ സ്കാനിങ് പരിശോധനയും ഉപകരിക്കുന്നു.
രോഗത്തിന്റെ സ്വഭാവം അനുസരിച്ചും രോഗംബാധിച്ച സന്ധികളുടെ എണ്ണം മനസ്സിലാക്കിയുമാണ് സന്ധിവാതരോഗങ്ങളെ തരംതിരിക്കുന്നത്. ഈ തരംതിരിവ് രോഗത്തിന്റെ ഭാവിയെക്കുറിച്ചു മനസ്സിലാക്കാനും രോഗചികിത്സയെ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളെടുക്കാനും സഹായകമാകും.സന്ധിവാതരോഗങ്ങളെ പ്രധാനമായും തരംതിരിക്കുന്നത് രണ്ടു വിഭാഗമായാണ്:
1) സന്ധികളുടെ നീര്‍വീക്കത്തെത്തുടര്‍ന്നുണ്ടാകുന്ന സന്ധിവാതരോഗം.
2) സന്ധികളുടെ തേയ്മാനത്തെത്തുടര്‍ന്നുണ്ടാകുന്ന സന്ധിവാതരോഗം.
നീര്‍വീക്കത്തെത്തടര്‍ന്നുണ്ടാകുന്ന സന്ധിവാതരോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ സന്ധികള്‍ക്കു ചുറ്റുമായി പ്രകടമാകുന്ന നീര്‍ക്കെട്ടും വേദനയുമാണ്. സന്ധികളുടെ ഉപരിതലത്തില്‍ തൊട്ടുനോക്കുമ്പോള്‍ ചൂട് അനുഭവപ്പെട്ടേക്കാം. സന്ധികള്‍ക്ക് അനുഭവപ്പെടുന്ന ശക്തമായ വേദനയാണ് സുപ്രധാനമായ രോഗലക്ഷണം. ഈ വേദനയും അതോടൊപ്പം സന്ധികള്‍ക്കുണ്ടാകുന്ന പിടുത്തവും വഴക്കമില്ലായ്മയും വിശ്രമമെടുക്കുമ്പോള്‍ അധികരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ചെറിയ ചലനങ്ങളില്‍ ഏര്‍പ്പെടുമ്പോഴും ലഘുവായ വ്യായാമങ്ങളില്‍ ഏര്‍പ്പെടുമ്പോഴും വേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു.
ഒരു രാത്രിയിലെ വിശ്രമത്തിനുശേഷം രാവിലെ എഴുന്നേല്‍ക്കുമ്പോഴാണ് സന്ധികളിലെ പിടുത്തം കൂടുതലായി അനുഭവപ്പെടുന്നത്. ഇത് ഒരുമണിക്കൂറിലേറെ നീണ്ടുനിന്നേക്കാം. ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ സന്ധികളുടെ പിടുത്തത്തിന് അയവുണ്ടാകുന്നു. സന്ധികളുടെ നീര്‍വീക്കത്തെത്തുടര്‍ന്ന് അവയുടെ ഉപരിതലത്തിലുള്ള ചര്‍മത്തിന് ചുവപ്പുനിറവും ഉണ്ടാകാം. രക്തപരിശോധനയില്‍ ഇഎസ്ആറ് അടക്കമുള്ള നീര്‍വീക്കത്തെ സൂചിപ്പിക്കുന്ന ഘടകങ്ങള്‍ ഉയര്‍ന്നിരിക്കും. സന്ധിവേദനയോടൊപ്പം ക്ഷീണം, തളര്‍ച്ച, പനി, വിശപ്പില്ലായ്മ, ശരീരം ക്ഷീണിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാവുന്നതാണ്. റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, എസ്എല്‍ഇ, ഗൗട്ട്, വൈറസ്ബാധയെത്തുടര്‍ന്നുള്ള സന്ധിവാതരോഗങ്ങള്‍, സോറിയാസിസ് രോഗികളിലെ സന്ധിവാതരോഗങ്ങള്‍ ഇവയെല്ലാംതന്നെ നീര്‍വീക്കത്തെത്തുടര്‍ന്നുള്ള സന്ധിവാതരോഗങ്ങളാണ്.
എന്നാല്‍ തേയ്മാനത്തെത്തുടര്‍ന്നുണ്ടാകുന്ന സന്ധിവാതരോഗം പൊതുവേ മിതമായ ലക്ഷണങ്ങള്‍ മാത്രമേ കാണിക്കുകയുള്ളൂ. ജോലികള്‍ ചെയ്യുമ്പോള്‍ സന്ധികള്‍ക്ക് അനുഭവപ്പെടുന്ന വേദന വിശ്രമമെടുക്കുമ്പോള്‍ കുറയുകയാണു ചെയ്യുന്നത്. രാവിലെ ഉണ്ടാകുന്ന സന്ധികളുടെ വഴക്കമില്ലായ്മയും കുറച്ചുസമയം മാത്രമേ നീണ്ടുനില്‍ക്കുകയുള്ളൂ. സന്ധികളുടെ ചുറ്റും ചൂടും ചുവപ്പുമൊന്നും അനുഭവപ്പെടുകയില്ല. പ്രായമേറുന്തോറും സന്ധിതേയ്മാനത്തെ ത്തുടര്‍ന്നുണ്ടാവുന്ന സന്ധിവാതരോഗങ്ങളുടെ സാധ്യതയും വര്‍ധിക്കുന്നു. അമിതവണ്ണത്തെത്തുടര്‍ന്നും തെറ്റായ രീതിയിലുള്ള ഇരിപ്പും നടപ്പുമൊക്കെ സ്വീകരിക്കുന്നതിനെത്തുടര്‍ന്നും ഉണ്ടാകുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, സന്ധിതേയ്മാനത്തെത്തുടര്‍ന്നുണ്ടാകുന്ന സന്ധിവാതരോഗത്തിന് ഉദാഹരണമാണ്. കൂടാതെ നീണ്ടുനില്‍ക്കുന്ന നടുവേദനയുടെ പ്രധാന കാരണമാണ് നട്ടെല്ലിലെ കശേരുക്കളുടെ തേയ്മാനം.
രോഗത്തിന്റെ കാലയളവ് അനുസരിച്ച് സന്ധിവാതരോഗങ്ങളെ ഹ്രസ്വകാല സന്ധിവാതരോഗമെന്നും ദീര്‍ഘകാല സന്ധിവാതരോഗമെന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. സന്ധിവേദന ആരംഭിച്ച് ഏതാനും മണിക്കൂറോ, ദിവസങ്ങളോ മാത്രമേ ആയിട്ടുള്ളൂവെങ്കിലും അതിനെ ഹ്രസ്വകാല സന്ധിവാതരോഗങ്ങള്‍ എന്നുപറയുന്നു. രോഗാണുബാധയെത്തുടര്‍ന്നുണ്ടാകുന്ന സന്ധിവാതവും രക്തത്തിലെ യൂറിക് ആസിഡ് വര്‍ധിക്കുന്നതിനെത്തുടര്‍ന്നുണ്ടാകുന്ന ഗൗട്ടും ഇതിന് ഉദാഹരണമാണ്. പലപ്പോഴും അടിയന്തരചികിത്സ വേണ്ടിവരുന്നവയാകും ഈ സന്ധിവാതരോഗങ്ങള്‍. എന്നാല്‍ സന്ധിവേദനകള്‍ ആറാഴ്ച കഴിഞ്ഞും നീണ്ടുനില്‍ക്കുകയാണെങ്കില്‍ അത് ദീര്‍ഘകാല സന്ധിവാതരോഗങ്ങളുടെ ലക്ഷണമാണ്. റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, സ്പൊണ്ടൈലോ ആര്‍ത്രൈറ്റിസ്, സോറിയാസിസ് രോഗികളിലെ സന്ധിവാതം ഇവയെല്ലാം ദീര്‍ഘകാല സന്ധിവാതരോഗങ്ങളുടെ ഉദാഹരണമാണ്.
രോഗം ബാധിച്ച സന്ധികളുടെ എണ്ണത്തെ ആസ്പദമാക്കിയും സന്ധിവാതരോഗങ്ങളെ തരംതിരിക്കാവുന്നതാണ്.ഒരു സന്ധിയെ മാത്രം രോഗം ബാധിക്കുക.രണ്ടുമുതല്‍ നാലു സന്ധികളെ മാത്രം രോഗം ബാധിക്കുക.അഞ്ചോ, അതിലേറെയോ സന്ധികളെ രോഗം ബാധിക്കുക.ഒരു സന്ധിയെ മാത്രം രോഗം ബാധിക്കുന്ന അവസ്ഥ സാധാരണയായി കാണുന്നത് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, രോഗാണുബാധയെത്തുടര്‍ന്നുള്ള സന്ധിവാതരോഗം, ഗൗട്ട്, പരിക്കിനെത്തുടര്‍ന്നുണ്ടാകുന്ന സന്ധിവാതരോഗങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളിലാണ്. രണ്ടുമുതല്‍ നാലുവരെ സന്ധികളെ ബാധിക്കുന്ന സന്ധിവാതരോഗങ്ങള്‍ പ്രധാനമായും നട്ടെല്ലിനെ ബാധിക്കുന്ന അന്‍കൈലോസിങ് സ്പൊണ്ടലൈറ്റിസ് രോഗാണുബാധയെത്തുടര്‍ന്നുണ്ടാകുന്ന റിയാക്ടീവ് ആര്‍ത്രൈറ്റിസ്, ചില തരത്തിലുള്ള സോറിയാറ്റിക് ആര്‍ത്രൈറ്റിസ്, ഗൗട്ട് തുടങ്ങിയവയാണ്. എന്നാല്‍ പ്രധാനപ്പെട്ട പല ദീര്‍ഘകാല സന്ധിവാതരോഗങ്ങളും അഞ്ചിലേറെ സന്ധികളെ ബാധിക്കുന്നവയാണ്. റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, എസ്എല്‍ഇ, വൈറല്‍ ആര്‍ത്രൈറ്റിസ്, ചില പ്രത്യേക തരത്തിലുളള സോറിയാറ്റിക് ആര്‍ത്രൈറ്റിസ് തുടങ്ങിയവയെല്ലാം നിരവധി സന്ധികളെ ബാധിക്കുന്ന സന്ധിവാതരോഗങ്ങളാണ്.
സന്ധിവാതരോഗം എങ്ങനെ സന്ധികളെ ബാധിക്കുന്നു എന്ന രീതി മനസ്സിലാക്കിയാല്‍ രോഗനിര്‍ണയം നടത്താന്‍ സാധിക്കും. ഒന്നിനുപിറകെ മറ്റൊന്നായി നിരവധി സന്ധികളെ രോഗം ഒരുമിച്ച് ബാധിക്കുന്നതാണ് ഒരു രീതി. റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ഇതിന് ഉദാഹരണമാണ്. രോഗലക്ഷണങ്ങള്‍ പ്രകടമായതിനുശേഷം ദീര്‍ഘനാള്‍ രോഗം പൂര്‍ണമായും പിന്‍വാങ്ങുന്നതാണ് മറ്റൊരു രീതി. ഗൗട്ട് ഇതിനൊരു ഉദാഹരണമാണ്. ഒരു സന്ധിയെ രോഗം ബാധിച്ചശേഷം ആ സന്ധിയിലെ നീര്‍ക്കെട്ടും വേദനയും പൂര്‍ണമായും ഭേദമായതിനെത്തുടര്‍ന്നു മാത്രം മറ്റൊരു സന്ധിയിലേക്ക് രോഗം വ്യാപിക്കുന്നതാണ് വേറൊരു രീതി. റുമാറ്റിക് ഫീവര്‍, ഗോണോകോക്കല്‍ രോഗാണുബാധയെത്തുടര്‍ന്നുള്ള സന്ധിവാതം തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണമാണ്.ശരീരത്തിലെ ഇരുവശങ്ങളിലുമുള്ള സന്ധികളെ ഒരുപോലെ രോഗം ബാധിക്കുന്ന രീതിയാണ് റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസില്‍ കാണുന്നത്.
എന്നാല്‍ സ്പൊണ്ടൈലോ ആര്‍ത്രൈറ്റിസ്, സോറിയാറ്റിക് ആര്‍ത്രൈറ്റിസ് തുടങ്ങിയവയില്‍ ഈയൊരു പ്രത്യേകത പ്രകടമാകുന്നില്ല. ഇവ ശരീരത്തിന്റെ ഒരുവശത്തെ സന്ധികളെ മാത്രമാകും ബാധിക്കുന്നത്.സന്ധിവേദനകളെല്ലാം സന്ധിവാതരോഗമല്ലസന്ധിവേദനകളും പേശിവേദനകളുമെല്ലാം സന്ധിവാതരോഗങ്ങളുടെ മാത്രം ലക്ഷണമാകണമെന്നില്ല. സന്ധികള്‍ക്കു ചുറ്റുമുള്ള പേശികളുടെയും സ്നായുക്കളുടെയുമൊക്കെ നീര്‍ക്കെട്ട് സന്ധിവേദനയ്ക്കു കാരണമാകാം. നീര്‍ക്കെട്ടുള്ള ഭാഗത്ത് സമ്മര്‍ദം ഏല്‍പ്പിക്കുമ്പോള്‍ വേദനയുണ്ടാകുന്നു. അതുപോലെ അമിതാധ്വാനംമൂലം സന്ധികള്‍ക്ക് തുടര്‍ച്ചയായി സമ്മര്‍ദം ഉണ്ടാകുന്ന സാഹചര്യങ്ങളും താല്‍ക്കാലികമായി സന്ധിവേദനകള്‍ക്കിടയാക്കാം. പലപ്പോഴും ശരീരത്തിന് ആവശ്യത്തിന് വിശ്രമം നല്‍കിയാല്‍ത്തന്നെ ഇവ അപ്രത്യക്ഷമായേക്കും.
എന്നാല്‍ ചില പ്രത്യേക ലക്ഷണങ്ങള്‍ സന്ധിവാതരോഗത്തിന്റെ സൂചനകളായി എടുക്കാവുന്നതാണ്. സന്ധിവേദനയോടൊപ്പം സന്ധികള്‍ക്ക് വീക്കവും ചര്‍മത്തിന് ചൂടും ചുവപ്പും അനുഭവപ്പെടുക, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ സന്ധികള്‍ക്ക് നീണ്ടുനില്‍ക്കുന്ന വഴക്കമില്ലായ്മ അനുഭവപ്പെടുക, വിശ്രമശേഷവും വേദന മാറാതിരിക്കുക, വേദനയോടൊപ്പം പനി, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാകുക തുടങ്ങിയവയൊക്കെ സന്ധിവാതരോഗത്തിന്റെ ലക്ഷണങ്ങളാണ്. രോഗലക്ഷണങ്ങളോടൊപ്പം ഉചിതമായ രക്തപരിശോധനയും എക്സ്റേ ഉള്‍പ്പെടെയുള്ള മറ്റു പരിശോധനകളും രോഗനിര്‍ണയത്തിനു സഹായകമാണ്.
കടപ്പാട് : ഡോ. ബി പത്മകുമാര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ്
ജീവിതവിജയത്തിന് ബുദ്ധിശക്തിയും ഓര്‍മശക്തിയും അത്യാവശ്യം ആയിരിക്കുന്നതുപോല ചലനശക്തിയും ആവശ്യംതന്നെ. ചലനശേഷിയെ ബാധിക്കുന്ന ഒരു രോഗമാണ് 'റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്' അഥവാ സന്ധിവീക്കം. ആദ്യം സന്ധികളെ ബാധിക്കുന്ന ഈ രോഗം ക്രമേണ ഹൃദയവാല്‍വുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം എന്നതിനാല്‍ സന്ധിവാതം 'സന്ധികളെ നക്കുകയും ഹൃദയത്തെ കടിക്കുകയും' ചെയ്യുന്നു എന്ന ഒരു ചൊല്ല് ചികിത്സകരുടെ ഇടയിലുണ്ട്. തൊണ്ടവേദന കൂടെക്കൂടെ ഉണ്ടാകുകയും അതിനു യഥാസമയം പരിഹാരം തേടാതിരിക്കുകയും ചെയ്യുന്നവരില്‍ ഭാവിയില്‍ സന്ധിവീക്കം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
പ്രായ, ലിംഗഭേദമെന്യേ വ്യാപകമായി കാണപ്പെടുന്ന സന്ധിവീക്കം നാല്പതു കഴിഞ്ഞ പ്രായക്കാരിലും സ്ഥൂലശരീരികളിലുമാണ് സാധാരണ കാണപ്പെടുന്നത്. മിക്കവാറും ഏതെങ്കിലും ഒരു സന്ധിയില്‍-പ്രത്യേകിച്ച് കാല്‍മുട്ടില്‍-ആണ് ഈ രോഗം ബുദ്ധിമുട്ടുണ്ടാക്കാറുള്ളത്. ഈ രോഗത്തില്‍ വാതദോഷത്തിന് പ്രാമുഖ്യം ഉള്ളപ്പോള്‍ കുത്തിവലിക്കുന്നതുപോലുള്ള വേദന ശക്തമാവുകയും സിരകള്‍ തുടിക്കുന്നതുപോലുള്ള തോന്നലും വിരല്‍ സന്ധികളില്‍, പ്രത്യേകിച്ച് മരവിപ്പും തരിപ്പും നീരും ചിലപ്പോള്‍ ചുവപ്പുനിറവും പ്രത്യക്ഷപ്പെടുകയും ചെയ്യും.
രോഗം പഴകുമ്പോള്‍ തുടയെല്ലുകളില്‍ ശക്തമായ കഴപ്പും നീരും വേദനയും അനുഭവപ്പെടുന്നതായി കണ്ടിട്ടുണ്ട്. പേശീസ്തബ്ധതയും കാഠിന്യവും ഉണ്ടായിരിക്കും. രാവിലെ എണീറ്റാലുടനെയും കുറെ സമയം ഇരുന്നതിനുശേഷം എണീറ്റ് നടക്കുന്ന സമയത്തും വേദന ഉണ്ടാകും. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ പേശികള്‍ കട്ടിയാകുന്ന അവസ്ഥ ഉണ്ടാകാം. സന്ധികളില്‍നിന്നു സന്ധികളിലേക്ക് നീരും വേദനയും സംക്രമിക്കുകയും കടുത്ത പനി, വായ്ക്കരുചി, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന 'ആമവാത'ത്തില്‍നിന്നു സന്ധിവീക്കത്തെ വേര്‍തിരിച്ചറിയേണ്ടത് ചികിത്സ ഫലപ്രദമാകാന്‍ അത്യാവശ്യമാണ്. സന്ധിവീക്കത്തില്‍ ഏതെങ്കിലും സന്ധിയിലോ സന്ധികളിലോ സ്ഥിരമായി കേന്ദ്രീകരിക്കപ്പെടുന്ന നീരും വേദനയും ആണ് എടുത്തുപറയേണ്ട ലക്ഷണങ്ങള്‍.
കാരണങ്ങള്‍: അമിതമായി ശാരീരികായാസം വേണ്ടിവരുന്ന ജോലികളില്‍ സ്ഥിരമായേര്‍പ്പെടുക, അപഥ്യങ്ങളും ശരീരത്തിന് ഹിതകരമല്ലാത്തതുമായ ആഹാരങ്ങള്‍ ശീലമാക്കുക, പകലുറക്കം, രാത്രി ഉറക്കമിളയ്ക്കുക, അമിത മദ്യപാനം, ദീര്‍ഘനേരം വാഹനയാത്ര, മലമൂത്രാദികളെ ബലം പ്രയോഗിച്ചു തടഞ്ഞുവെക്കുക, പരസ്പരവിരുദ്ധങ്ങളായ ഭക്ഷ്യവസ്തുക്കള്‍ ഒന്നിച്ചുപയോഗപ്പെടുത്തുക, രൂക്ഷതയേറിയതും അമ്ലലവണരസപ്രധാനങ്ങളുമായ ആഹാരപാനീയങ്ങള്‍ ശീലമാക്കുക, അമിതമായി ചൂടേല്ക്കുക, ഓരോ ഋതുവിലും അതതു കാലത്തിനനുയോജ്യമല്ലാത്ത ചര്യകള്‍ സ്വീകരിക്കുക എന്നീ കാരണങ്ങളാണ് മുഖ്യമായും സന്ധിവീക്കത്തിന് പിന്നിലുള്ളത്. സുകുമാരശരീരികളിലും സ്ഥൂലന്മാരിലും പൊതുവെ സുഖജീവിതം നയിക്കുന്നവരിലും ഈ രോഗം എളുപ്പത്തില്‍ പിടികൂടുന്നതായി കണ്ടിട്ടുണ്ട്.
ആദ്യം കൈവിരലുകളുടെ സന്ധികളെ ബാധിക്കുകയും ക്രമേണ ശരീരത്തിലെ മറ്റു വലിയ സന്ധികളിലേക്ക് നീരും വേദനയും ചലനശേഷിക്കുറവും ബാധിക്കുകയുമാണ് ഈ രോഗത്തിന്റെ പൊതുവെ കണ്ടുവരുന്ന രീതി. തണുത്ത കാലാവസ്ഥകളിലും തണുത്ത ആഹാരപാനീയങ്ങള്‍ കൂടുതലായുപയോഗിക്കുകയും ചെയ്യുമ്പോള്‍ രോഗം വര്‍ധിക്കും. രോഗം പുരോഗമിക്കുന്നതിനനുസരിച്ച് സന്ധിവേദനയും വീക്കവും വര്‍ധിക്കുകയും ചലനശേഷി കുറഞ്ഞുവരികയും ചെയ്യും. ചെറിയ പനി, നെഞ്ചിടിപ്പ്, ക്ഷീണം എന്നിവയും രോഗിക്കനുഭവപ്പെട്ടേക്കാം. വിളര്‍ച്ചയും കാണപ്പെടാം. രോഗം പഴക്കം ഉള്ളതാകുമ്പോള്‍ വേദനയും പേശീസങ്കോചവും സന്ധികളുടെ സുഗമമായ ചലനത്തെ പ്രതികൂലമായി ബാധിക്കും.
ആദ്യഘട്ടത്തില്‍ സന്ധികള്‍ക്ക് വൈരൂപ്യം സംഭവിച്ചാലും അനുയോജ്യമായ ചികിത്സകൊണ്ട് പരിഹരിക്കാം. രോഗം പഴക്കമേറുന്തോറും ഇതു സ്ഥിരവൈകല്യമായി മാറിയേക്കും. പേശീസങ്കോചമാണ് സന്ധികളുടെ വികൃതാവസ്ഥയ്ക്കു കാരണം. ക്രമേണ സന്ധി നിശ്ചലമായേക്കാം. നിശ്ചലമായിത്തീരുന്ന സന്ധിഭാഗങ്ങളുമായി ബന്ധപ്പെട്ട അസ്ഥി വികൃതമാകും. കൈകാലുകളിലെ വിരലുകളുടെ സന്ധിയിലാണ് കൂടുതലായും വൈരൂപ്യം സംഭവിച്ചുകാണുന്നത്.
സന്ധിവീക്കത്തിന്റെ ആദ്യഘട്ടത്തില്‍ ഈ അസുഖം വന്നും പോയും നില്ക്കും. സന്ധിവീക്കം വരാന്‍ പോകുന്നതിനു മുമ്പായി ത്വക്കിനു നിറവ്യത്യാസവും സന്ധിയില്‍ മരവിപ്പും മുറിവു സംഭവിച്ചാലെന്നപോലെ വേദനയും കൂടുതല്‍ വിയര്‍ക്കലും കാല്‍മുട്ട്, തുടകള്‍, ഇടുപ്പെല്ല് എന്നീ ഭാഗങ്ങളില്‍ സൂചികൊണ്ട് കുത്തിയാലെന്നപോലെ വേദന, ശരീരത്തിനു പൊതുവെ ഭാരക്കൂടുതല്‍ തോന്നുക എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകും.
ആദ്യഘട്ടത്തില്‍ പൂര്‍ണമായ വിശ്രമവും ലഘുചികിത്സകളുംകൊണ്ട് സുഖപ്പെടുത്താന്‍ കഴിഞ്ഞേക്കും. ഔഷധീകരിച്ച തൈലങ്ങളുടെ ബാഹ്യോപയോഗം, അവകൊണ്ടുള്ള ധാരകോരല്‍, അവഗാഹസ്വേദം എന്നിവകൊണ്ടുതന്നെ ശാന്തി ലഭിച്ചേക്കാം. രോഗം പഴക്കമേറിയാല്‍ സ്‌നേഹപാനം, സ്വേദിപ്പിക്കല്‍, വിരേചനം, വസ്തി തുടങ്ങിയവ ചെയ്യേണ്ടിവരും. മഹാരാസ്‌നാദിപോലുള്ള കഷായങ്ങള്‍ ദോഷകോപശമനത്തിനും രക്തശുദ്ധിക്കും സഹായിക്കുന്നു. തൈലങ്ങളുടെ ബാഹ്യോപയോഗം സന്ധികളിലെ വീക്കവും വേദനയും കുറയ്ക്കാന്‍ സഹായിക്കും. സന്ധികളില്‍ നീരും വേദനയും അസഹനീയമെങ്കില്‍ രാസെ്‌നെരണ്ഡാദി കഷായത്തില്‍ ആവര്‍ത്തിച്ച ക്ഷീരബല ചേര്‍ത്തുപയോഗിക്കുമ്പോള്‍ നല്ല ഫലം കിട്ടിക്കണ്ടിട്ടുണ്ട്.
സന്ധികളില്‍ നീരും പുകച്ചിലും ഉള്ളപ്പോള്‍ ആരനാളതൈലം, പിണ്ഡതൈലം, സഹചരാദിതൈലം എന്നിവ വിദഗ്‌ധോപദേശപ്രകാരം ഉപയോഗപ്പെടുത്താം. താന്നിക്കയുടെ മജ്ജ പാലില്‍ പുഴുങ്ങിയരച്ച് ലേപനം ചെയ്യുന്നത് ചുവപ്പുനിറത്തോടുകൂടിയ സന്ധിവേദനയും വീക്കവും കുറയ്ക്കും. രസതൈലം, ക്ഷീരബലതൈലം, ബലാഗുളുച്യാദിതൈലം എന്നിവ തലയില്‍ തേക്കാനുപയോഗപ്പെടുത്താം. ഗുല്‍ഗുലുതിക്തകം കഷായം, രോഗരാജഗുല്‍ഗുലു ഗുളിക എന്നിവയുടെ ഉപയോഗവും ഫലപ്രദമായിരിക്കും.
അമൃതും എള്ളുംകൂടി പാലിലരച്ച് നീരുള്ള ഭാഗത്ത് ലേപനം ചെയ്താല്‍ വേദനയും വീക്കവും പുകച്ചിലും കുറയും. അനുയോജ്യമായ തൈലം ഉപയോഗിച്ചുള്ള പിഴിച്ചില്‍, രക്തപ്രവാഹം സന്ധികളിലേക്ക് സുഗമമാക്കാനും വീക്കത്തിന്റെ കാഠിന്യം കുറയ്ക്കാനും സഹായിക്കുന്നു. വേദനയും വീക്കവും കുറയ്ക്കുന്നതോടൊപ്പം രോഗം ആവര്‍ത്തിക്കാതിരിക്കാനും ഇതു സഹായിക്കും. തുടര്‍ന്നു ചെയ്യുന്ന ഞവരക്കിഴി, സന്ധികളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തും. കഷായവസ്തിയും സ്‌നേഹവസ്തിയും നല്ല ഫലം നല്കും.
പഥ്യമായ ആഹാരവിഹാരങ്ങള്‍ക്ക് സന്ധിവീക്കചികിത്സയില്‍ സുപ്രധാന പങ്കുണ്ട്. ദഹിക്കാന്‍ വിഷമം ഉള്ളതും ഉപ്പ് അധികരിച്ചതും അമ്ലം കൂടുതലുള്ളതും ഗുരുത്വമേറിയതും വളരെ ചൂടുള്ളതുമായ ആഹാരങ്ങള്‍ ഒഴിവാക്കണം. പകലുറങ്ങരുത്. ലഘു വ്യായാമങ്ങള്‍ ശീലിക്കണം. നീന്തല്‍ നല്ല വ്യായാമമാണ്. മദ്യപാനം ഒഴിവാക്കുകയും മനസ്സ് സംഘര്‍ഷഭരിതമാകാതെ ശ്രദ്ധിക്കുകയും വേണം. ദുഃഖം, കോപം ഇവ ഒഴിവാക്കി മനസ്സ് പ്രസന്നമാക്കിവെക്കണം.
ധാതുലവണങ്ങള്‍, ജീവകങ്ങള്‍, കാത്സ്യം, ഇരുമ്പ് ഇവ ഉള്‍ക്കൊള്ളുന്ന സന്തുലിതമായ ഒരാഹാരരീതി ആവശ്യമാണ്. ഫ്രീറാഡിക്കിള്‍സിനെ ശരീരത്തില്‍നിന്നു നിര്‍മാര്‍ജനം ചെയ്യുന്ന ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍ ഇവ ഉള്‍ക്കൊള്ളുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും ഉപയോഗപ്പെടുത്തണം.
സന്ധിവേദന സാര്‍വ്വത്രികമായ രോഗലക്ഷണമായി മാറിക്കഴിഞ്ഞിരിക്കുന്നു. ആശുപത്രികളിലെ അസ്ഥിരോഗവിഭാഗം സന്ദര്‍ശിക്കുന്ന ഏകദേശം 50 ശതമാനം രോഗികളും സന്ധിവേദനയ്ക്കുള്ള ചികിത്സ തേടി വരുന്നവരാണ്. ഇവരില്‍ നല്ലൊരു ശതമാനവും പ്രായാധിക്യം കൊണ്ട് സന്ധികള്‍ക്ക് തേയ്മാനം സംഭവിക്കുന്നതുമൂലം വേദന അനുഭവിക്കുന്നവരാണ്. തേയ്മാനം കൂടാതെ വാതസംബന്ധമായ അസുഖങ്ങള്‍ കൊണ്ടോ, അപകടങ്ങളുടെ പ്രത്യാഘാതം കൊണ്ടോ, വീഴ്ചകള്‍ മൂലമോ സന്ധികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചേക്കാം. ഇവ പിന്നീട് സന്ധിവേദനയിലേക്കു നയിക്കുന്ന കാരണമായിത്തീരാം.
സന്ധിവേദനകളില്‍ പ്രധാനമായി നമ്മുടെ നാട്ടില്‍ കണ്ടുവരുന്നത് മുട്ടുവേദനയാണ്. തേയ്മാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഏറ്റവും കൂടുതല്‍ ചലിക്കുകയും ശരീരഭാഗം താങ്ങുകയും ചെയ്യുന്ന കാല്‍മുട്ടുകളെയാണ്.
സന്ധിവേദനയുടെ കാരണങ്ങള്‍
സന്ധിവേദന വന്നാല്‍ ആദ്യം അതിന്റെ കാരണങ്ങള്‍ കണ്ടുപിടിക്കേണ്ടതുണ്ട്. പ്രായം കൊണ്ടുള്ള തേയ്മാനം കൊണ്ടാണോ, വാതസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടാണോ, അതോ പഴുപ്പ് അഥവാ ഇന്‍ഫെക്ഷന്‍ മൂലമാണോ അതല്ലെങ്കില്‍ മുമ്പ് എന്തെങ്കിലും ഒടിവോ ചതവോ സംഭവിച്ചിട്ട് തേയ്മാനം വന്നിട്ടുള്ളതാണോ എന്നിങ്ങനെയുള്ള കാരണങ്ങള്‍ കണ്ടുപിടിച്ചതിനുശേഷം അതിനെ ആശ്രയിച്ചായിരിക്കും ചികിത്സ തീരുമാനിക്കുക.
സന്ധിവേദനയ്ക്കുള്ള ചികിത്സകള്‍
തേയ്മാനത്തിന്റെ ആദ്യഘട്ടങ്ങളില്‍ വളരെ ഫലപ്രദമായ മരുന്നുകള്‍ കൊണ്ട് ചികിത്സിക്കാം. മരുന്നുകള്‍ കൂടാതെ ഏതു സന്ധിക്കാണോ തേയ്മാനമുള്ളത് ആ സന്ധിക്കു ചുറ്റുമുള്ള പേശികളുടെ ബലം വര്‍ദ്ധിപ്പിക്കുവാനുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതും ചികിത്സയുടെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. ശരീരത്തിന്റെ അമിതവണ്ണം കാല്‍മുട്ട്, ഇടുപ്പ് തുടങ്ങിയ സന്ധികള്‍ താങ്ങുന്ന ഭാരം വര്‍ദ്ധിക്കുന്നതുകൊണ്ട് അമിതവണ്ണമുള്ളവരില്‍ സന്ധികളില്‍ തേയ്മാനം കൂടുവാനുള്ള സാധ്യതയുണ്ട്. ശരീരഭാരം ക്രമീകരിക്കുക, കൃത്യമായ രീതിയില്‍ പേശികളുടെ ബലം വര്‍ദ്ധിപ്പിക്കാനുള്ള വ്യായാമം ചെയ്യുക, തേയ്മാനം കുറയ്ക്കുവാനുള്ള മരുന്നുകള്‍ കഴിക്കുക എന്നിവയാണ് ആദ്യഘട്ടങ്ങളിലുള്ള ചികിത്സാരീതികള്‍. തേയ്മാനം ഒരു പരിധി കഴിഞ്ഞാല്‍ ഇപ്പറഞ്ഞ ചികിത്സാരീതികള്‍ ഫലിക്കാതെ വന്നേക്കാം, മാത്രമല്ല ഇത് സന്ധികളുടെ സന്തുലനത്തെ ബാധിക്കുകയും തന്മൂലം സന്ധികളുടെ അസാധാരണമായ വളവ് പ്രകടമാക്കുകയും ചെയ്യുന്നു. ഇത്തരം സന്ദര്‍ഭത്തിലാണ് സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയ അഥവാ ജോയിന്റ് റീപ്ലേസ്‌മെന്റ് സര്‍ജറിയെക്കുറിച്ച് ചിന്തിക്കേണ്ടത്.
സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയ
സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയ പ്രചാരമായിട്ട് 30-40 വര്‍ഷമായി. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് വളരെയധികം വികസനം ഈ ശാഖയില്‍ വന്നിട്ടുണ്ട്. കാല്‍മുട്ട്, ഇടുപ്പെല്ല് എന്നീ സന്ധികളാണ് ഈ ശസ്ത്രക്രിയയിലൂടെ പ്രധാനമായും മാറ്റിവെക്കുന്നത്. എന്നാല്‍ കൈകളിലേയും കാലുകളിലേയും ഏതു സന്ധികളും മാറ്റിവയ്ക്കാനുള്ള സാങ്കേതികവിദ്യ ഇന്നു നിലവിലുണ്ട്.
മുട്ടുമാറ്റിവെക്കല്‍ ശസ്ത്രക്രിയ
കാല്‍മുട്ട് എന്ന സന്ധി പ്രധാനമായും നാല് അസ്ഥികള്‍ ചേര്‍ന്നതാണ്. തുടയെല്ല്്, കാലുകളിലെ ചെറിയ എല്ല്, വലിയ എല്ല്, മുട്ടുചിരട്ട എന്നിവ. തുടയെല്ലും കാലുകളിലെ എല്ലും തമ്മില്‍ അസ്ഥികൊണ്ടുള്ള ബന്ധമൊന്നുമില്ല. മുട്ടുചിരട്ടയെ ചലിപ്പിക്കാനും, സന്ധികളെ സ്ഥിരപ്പെടുത്താനും സഹായിക്കുന്നത് ചുറ്റുമുള്ള Ligaments ആണ്. ഇവ മുട്ടു ചിരട്ടയുടെ രണ്ടു ഭാഗത്തും പുറകുവശത്തും മുട്ടിനുള്ളിലും സ്ഥിതി ചെയ്യുന്നു. ഒരു വശത്തേക്കു തുറക്കുന്ന വിജാഗിരി പോലുള്ള ഒരു സന്ധിയാണ് കാല്‍മുട്ട്. തുടയെല്ലിന്റെ താഴെ ഭാഗത്ത് 'ഇ' രൂപത്തിലുള്ള രണ്ട് വാഷര്‍ പോലുള്ള ഭാഗങ്ങള്‍ ഉണ്ട്. അതിമൃദുലമായ തരുണാസ്ഥികളാണ് മുട്ടുസന്ധിയുടെ ചലനം സാധ്യമാക്കുന്നത്. തേയ്മാനം എന്നതുകൊണ്ടുദ്ദേശിക്കുന്നത് തരുണാസ്ഥിയുടെ തേയ്മാനത്തെയാണ്. തരുണാസ്ഥികള്‍ തേഞ്ഞുപോകുമ്പോള്‍ അതിനു താഴെയുള്ള എല്ല് പുറത്തുവരികയും എല്ലുകള്‍ തമ്മില്‍ ഉരയുമ്പോള്‍ അതികഠിനമായ വേദനയും നീര്‍ക്കെട്ടും ഉണ്ടാകുകയും ചെയ്യുന്നു. മുട്ടുവേദന മറ്റു മരുന്നുകള്‍ കൊണ്ടോ വ്യായാമം കൊണ്ടോ ചികിത്സിക്കാന്‍ പറ്റാതെ വരുമ്പോള്‍ മുട്ടുമാറ്റിവെക്കല്‍ ശസ്ത്രക്രിയ വേണ്ടിവരുന്നു. മുട്ടുമാറ്റിവെക്കല്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് മുട്ടിനു ചുറ്റുമുള്ള Ligaments ന് കേടുവരാതെ തേയ്മാനം സംഭവിച്ച തരുണാസ്ഥി മാറ്റി അവിടെ പ്രത്യേകതരം മെറ്റലും പ്ലാസ്റ്റിക്കും ഉപയോഗിച്ചുണ്ടാക്കിയ ഒരു സന്ധി പിടിപ്പിക്കുക എന്നതാണ്. ഈ സന്ധി തേയ്മാനം സംഭവിച്ച തരുണാസ്ഥിക്കു പകരമായി പ്രവര്‍ത്തിക്കുന്നു.
സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കു ശേഷമുള്ള ജീവിതം
കാല്‍മുട്ടുകള്‍, ഇടുപ്പെല്ലുകള്‍ തുടങ്ങിയ സന്ധികള്‍ മാറ്റിവെച്ചാലും ഒരാള്‍ക്ക് വളരെ സാധാരണരീതിയിലുള്ള ജീവിതം നയിക്കുവാനാവും. സാധാരണയാളുകള്‍ നടക്കുന്നതുപോലെ നടക്കാനും, പടികയറാനും, യാത്രചെയ്യാനുമൊക്കെ സാധിക്കും. പക്ഷേ ആദ്യത്തെ 2-3 മാസം അതിനു വേണ്ട ചില പ്രത്യേക വ്യായാമങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഈ വ്യായാമങ്ങള്‍ കാലുകളിലെ പേശികളുടെ ബലം വര്‍ദ്ധിപ്പിക്കുവാന്‍ സഹായകമാകും. സന്ധിമാറ്റി വെക്കല്‍ ശസ്ത്രക്രിയ ചെയ്യുന്നതുകൊണ്ട് വേദന പൂര്‍ണ്ണമായും മാറുന്നു. ഈ ചികിത്സാരീതിയെക്കുറിച്ചുള്ള അജ്ഞത മൂലം മറ്റു ചികിത്സാരീതികളിലേക്കുപോയി ഉദ്ദേശിക്കുന്ന പ്രയോജനം കിട്ടാതെ രോഗികള്‍ വേദനയും അനുഭവിച്ച് ജീവിക്കുന്ന ഒരവസ്ഥയാണ് നമ്മുടെ നാട്ടില്‍ കണ്ടുവരുന്നത്. സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയ വളരെ വിജയകരമാണ്. എന്നാല്‍ സന്ധി സംബന്ധമായ പ്രശ്‌നങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നതാണ് ഫലം ലഭിക്കാനും, ചികിത്സാച്ചെലവു കുറയ്ക്കാനുമുള്ള ഫലപ്രദമായ മാര്‍ഗ്ഗം.
സന്ധിവാതം എന്നു പറയുന്നത് ഒറ്റരോഗമല്ല. ഏതാണ്ട് നൂറിനുമേല്‍ സന്ധിവാതരോഗങ്ങളുണ്ട്. ലോകജനസംഖ്യയുടെ രണ്ടു ശതമാനം രോഗബാധിതരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തില്‍ സന്ധിവാതത്തിന് ചികിത്സയില്ലെന്ന തെറ്റിദ്ധാരണ അടുത്തകാലംവരെ നിലനിന്നിരുന്നു. എന്നാല്‍ റുമറ്റോളജിയുടെ വികാസത്തോടെ ഒരിക്കലും മാറില്ലെന്ന് കരുതിയവയും ചികിത്സിച്ചുമാറ്റാന്‍ കഴിയുമെന്ന് വ്യക്തമായിരിക്കുന്നു.
ഡോ. രമേഷ്ഭാസി, റുമറ്റോളജിസ്റ്റ്, കോഴിക്കോട്.
സന്ധിവാതം എന്നു പറയുന്നത് ഒറ്റരോഗമല്ല. ഏതാണ്ട് നൂറിനുമേല്‍ സന്ധിവാതരോഗങ്ങളുണ്ട്. ലോകജനസംഖ്യയുടെ രണ്ടു ശതമാനം രോഗബാധിതരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തില്‍ സന്ധിവാതത്തിന് ചികിത്സയില്ലെന്ന തെറ്റിദ്ധാരണ അടുത്തകാലംവരെ നിലനിന്നിരുന്നു. എന്നാല്‍ റുമറ്റോളജിയുടെ വികാസത്തോടെ ഒരിക്കലും മാറില്ലെന്ന്കരുതിയവയും ചികിത്സിച്ചുമാറ്റാന്‍ കഴിയുമെന്ന് വ്യക്തമായിരിക്കുന്നു.
പൊതുവെ കണ്ടുവരുന്ന സന്ധിവാതരോഗങ്ങള്‍
സന്ധിതേയ്മാനം
ആമവാതം
രക്തവാതം
ഗൗട്ട്
ലൂപ്പസ് (SLE)
സോറിയാറ്റിക് ആര്‍ത്രൈറ്റിസ്
വാസ്‌കുലൈറ്റിസ്
ആങ്കിലോസിങ് സ്‌പോണ്ടിലൈറ്റിസ്
റിയാക്ടീവ് ആര്‍ത്രൈറ്റിസ്
രോഗകാരണം
ഇക്കൂട്ടത്തില്‍ പല രോഗങ്ങളും നമ്മുടെ ശരീരപ്രതിരോധ വ്യവസ്ഥയിലുണ്ടാകുന്ന തകരാറുകൊണ്ടാണ്. ഇവയെ ഓട്ടോ ഇമ്യൂണ്‍രോഗങ്ങള്‍ എന്നു വിളിക്കുന്നു. പുറത്തുനിന്നുള്ള അണുബാധയെ ചെറുക്കാനായി നമ്മുടെ ശരീരത്തിന് ഫലപ്രദമായ ഒരു പ്രതിരോധ വ്യവസ്ഥയുണ്ട്. ഇതിലുണ്ടാകുന്ന തകരാറുമൂലം, ശരീരത്തിന്റെ കാവല്‍ക്കാരായ പ്രതിരോധവ്യവസ്ഥ ആന്റിബോഡികള്‍ ഉണ്ടാക്കി സ്വന്തം ശരീരകോശങ്ങളെതന്നെ ആക്രമിക്കുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടാക്കുന്നു. ഇതാണ് ലൂപ്പസ്, റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് എന്നീ വാതരോഗങ്ങളുടെ മൂലകാരണം. ആമവാതംപോലുള്ള രോഗങ്ങളില്‍ അടുത്തകാലത്തെ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്, ടി.എന്‍.എഫ്. ആല്‍ഫ, ഇന്റര്‍ലൂക്കിന്‍ എന്ന സൈറ്റോകൈനുകള്‍ എന്നറിയപ്പെടുന്ന രാസസന്ദേശവാഹകരാണ് സന്ധികളില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ടിന് കാരണമാകുന്നത് എന്നാണ്.
ഈ രാസസന്ദേശവാഹകരുടെ പ്രവര്‍ത്തനംതടയുന്ന ബയോളജിക്‌സ് എന്ന വിഭാഗം മരുന്നുകളുടെ ഉപയോഗത്തോടെ ആമവാതംപോലുള്ള സന്ധിവാതരോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാം എന്നു കണ്ടുവരുന്നു. ഇന്‍ഫ്ലിക്‌സിമാബ്, എറ്റാനെര്‍സെറ്റ്, അഡാലിമുമാബ്, അനാകിന്റ, ട്രോസിലുമാബ് എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു. ഇ.എസ്.ആര്‍., റുമറ്റോയ്ഡ് ഫാക്ടര്‍ എന്നീ രക്തപരിശോധനകള്‍ കൂടാതെ അടുത്തകാലത്ത് ആന്റി സി.സി.പി. എന്ന രക്തപരിശോധനയും റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് രോഗനിര്‍ണയത്തിന് ഉപയോഗിക്കുന്നുണ്ട്. ആമവാതചികിത്സയില്‍, അടുത്തകാലത്തായി രോഗകാഠിന്യം നിര്‍ണയിക്കാന്‍ ഉതകുന്ന ഡിസീസ് ആക്ടിവിറ്റി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ രോഗചികിത്സ നിര്‍ണയിക്കപ്പെടുന്നുണ്ട്. ഈ രീതി അനുസരിച്ച് ഏതുതരം സന്ധിവാതരോഗികള്‍ക്കാണ് തുടക്കത്തില്‍തന്നെ സമഗ്രമായ ചികിത്സവേണ്ടതെന്നു തീര്‍ച്ചപ്പെടുത്താന്‍ കഴിയും.
ചികിത്സിച്ചു ഭേദമാക്കാം
സന്ധിവാതത്തെക്കുറിച്ചും തെറ്റായ പല ധാരണകളുമുണ്ട്. ഒന്നാമത്തേത് ഇത് മാറില്ല എന്നതാണ്. ഈ ധാരണ തിരുത്തപ്പെട്ടുകഴിഞ്ഞു. സന്ധിവാതം പ്രായം ചെന്നവരെ മാത്രമല്ല കുട്ടികളെയും ബാധിക്കാം. ജുവനൈല്‍ ഇഡിയോപതിക് ആര്‍ത്രൈറ്റിസ്, രക്തവാതം, കവാസാക്കിരോഗം എന്നീ വാതരോഗങ്ങള്‍ കുട്ടികളിലാണ് കണ്ടുവരുന്നത്.
രോഗാരംഭത്തില്‍ത്തന്നെ തുടങ്ങുന്ന സമഗ്രചികിത്സയാണ് ഏറ്റവും ഫലപ്രദം എന്ന് ഗവേഷണഫലങ്ങള്‍ തെളിയിക്കുന്നു. രോഗം തുടങ്ങി രണ്ടുമാസം മുതല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ തുടങ്ങുന്ന ഡിസീസ് മോഡിഫയിങ് ഡ്രഗ്‌സ് ഫോര്‍ റുമാറ്റിക് ആര്‍ത്രൈറ്റിസ് (ഒങഎഞഒ) മരുന്നുകളെ സമന്വയിപ്പിച്ചുകൊണ്ടുള്ള രോഗകാഠിന്യമനുസരിച്ചുള്ള ചികിത്സയാണ് ഏറ്റവും ഫലപ്രദം. മെത്തോടിക്‌സേറ്റ് എന്ന മരുന്നില്‍ നങ്കൂരമിട്ട്, മറ്റു ഒങഎഞഒ മരുന്നുകളും സ്റ്റിറോയ്ഡ് മരുന്നുകള്‍ ആവശ്യത്തിന് അനുസരിച്ചും സമന്വയിപ്പിച്ചും ചികിത്സിക്കുമ്പോള്‍ ഫലപ്രാപ്തി കാണിച്ചുതുടങ്ങുന്നു. രണ്ടുവര്‍ഷത്തിനുള്ളില്‍ ഈ ചികിത്സ തുടര്‍ന്നുപോകേണ്ടിവന്നേക്കാം.
പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാന്‍ രണ്ടുമാസത്തിലോ മൂന്നുമാസത്തിലോ ഇടവിട്ട് രക്തപരിശോധനകളും അനിവാര്യമാണ്. ഇത്തരത്തിലുള്ള ചികിത്സ സ്ഥായിയായവൈകല്യം തടയും എന്ന് പഠനങ്ങള്‍ തെളിയിക്കുുന്നു. ഒങഎഞഒ ബയോളജിക്‌സ് എന്നീ ഗ്രൂപ്പ് മരുന്നുകള്‍ക്കും വൈകല്യം ബാധിച്ച സന്ധികളെ പഴയപടി ആക്കാന്‍ കഴിഞ്ഞുവെന്നുവരില്ല. അതിന് ശസ്ത്രക്രിയ തന്നെയാണ് പരിഹാരം. സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ ഉണ്ടായിട്ടുള്ള പുരോഗതി ഇത്തരത്തില്‍ സന്ധിവൈകല്യം ബാധിച്ച് നിത്യജീവിതം ബുദ്ധിമുട്ടായിട്ടുള്ള രോഗികളെ പൂര്‍വസ്ഥിതിയിലാക്കാന്‍ സഹായിക്കുന്നു.
റുമാറ്റോളജിസ്റ്റിന്റെ നേതൃത്വത്തില്‍, ഫിസിയോ തെറാപ്പി, ഒക്യുപേഷണന്‍ തെറാപ്പി, എല്ലുരോഗവിഭാഗം എന്നീ ചികിത്സാവിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി ഒരു സമഗ്ര ചികിത്സയാണ് വിദഗ്ധ ചികിത്സ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിദഗ്ധ ചികിത്സ മരുന്നുകളില്‍ മാത്രം ഒതുങ്ങുന്നില്ല. ദീര്‍ഘകാല രോഗങ്ങള്‍ക്കടിപ്പെട്ട രോഗിക്ക് മാനസികമായും മറ്റുവിധത്തിലും പിന്തുണ നല്കുകയും പരസഹായം കൂടാതെ വീട്ടിലും സമൂഹത്തിലും ഒരു പ്രധാനപ്പെട്ടസ്ഥാനം തുടര്‍ന്നുകൊണ്ടുപോകാന്‍ ഓരോ രോഗിയെയും പ്രാപ്തരാക്കുക എന്നതാണ് പരമമായ ലക്ഷ്യം. സന്ധിവാതരോഗികള്‍ ജീവിതത്തിലും സമൂഹത്തിലും ഒറ്റപ്പെട്ടുപോകരുത്. കുടുംബവും സമൂഹവും ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റു മനുഷ്യരെപ്പോലെതന്നെ തൊഴില്‍ചെയ്ത് മാന്യമായി ജീവിക്കാന്‍ അവര്‍ക്കും അവസരം ഉണ്ടാവണം. തുല്യാവസരം ഒരുക്കാന്‍ എല്ലാവരും പരിശ്രമിക്കണം.
ദിവസം മുഴുവൻ കന്പ്യൂട്ടറിനു മുന്നിലിരുന്നുള്ള ജോലി..... വീട്ടിലെത്തിയാലോ തോള്‍ വേദന, കൈ വേദന, കഴുത്ത് വേദന, കണ്ണ് വേദന തുടങ്ങിയ പ്രശ്നങ്ങൾ. ചിട്ടയായ ജീവിത രീതിയിലൂടെയും ചികിത്സയിലൂടെയും ഈ രോഗങ്ങളെ തടയാം. ടച്ച്‌സ്‌ക്രീന്‍ ലാപ്പ്‌ടോപ്പുകളും ടാബ്ലറ്റും ഉപയോഗിക്കുന്നവരില്‍ അസഹ്യമായ തോള്‍ വേദന അനുഭവപ്പെടുമെന്നവരുടെ എണ്ണം കൂടുന്നു. ഉദ്യോഗസ്ഥരെയും വിദ്യാര്‍ത്ഥികളെയും എല്ലാം ബാധിക്കുന്ന ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുന്നു കഴുത്തുവേദന.
കംപ്യൂട്ടറിന്റെ അമിതമായ ഉപയോഗം, വ്യായാമമില്ലായ്മ, തെറ്റായ രീതിയിലുള്ള ഇരുപ്പും നടപ്പുമെല്ലാം കഴുത്തുവേദനയ്ക്ക് കാരണങ്ങളാണ്. അധികനേരം വണ്ടിയോടിക്കുന്നവരിലും ഫോണ്‍ ഏറെനേരം ഉപയോഗിക്കുന്നവരിലും കിടന്ന് ടിവി കാണുകയോ വായിക്കുകയോ ചെയ്യുന്നവരിലും അമിത വണ്ണമുള്ളവര്‍ക്കും കഴുത്ത് വേദന ഉണ്ടാകാറുണ്ട് .
ലാപ്‌ടോപ്പും മറ്റ് ഭാരമുള്ള വസ്‌തുക്കളും തോളില്‍ തൂക്കിയിട്ട് ബൈക്കില്‍ നിരന്തരം യാത്ര ചെയ്യുന്നവരെ പിടികൂടുന്ന രോഗമാണ് ചുമലുകളിലനുഭവപ്പെടുന്ന കഠിനമായ വേദന. ഇതിനെ റെഡ് ഷോള്‍ഡര്‍ എന്ന് വിളിക്കുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ ജീവിതകാലം മുഴുവനും ഈ വേദന തിന്നു ജീവിക്കേണ്ടി വരും. വന്നു കഴിഞ്ഞാല്‍ പൂര്‍ണമായും മാറില്ല എന്നത് തന്നെയാണ് ഈ പ്രശ്‌നത്തെ ഗുരുതരമാക്കുന്നത്. ഷെഡ് ഷോള്‍ഡറിന് പ്രത്യേകിച്ചൊരു ചികിത്സയില്ല. യോഗ ഒരു പരിധി വരെ ആശ്വാസം നല്‍കും.
കസേരയില്‍ വളഞ്ഞുകുത്തിയിരുന്നു ജോലിചെയ്യുവര്‍ക്കാണ് കഴുത്ത് വേദന അധികമുണ്ടാകുന്നത്. നിസ്സാരമെന്ന് കരുതി അവഗണിക്കാന്‍ വരട്ടെ... സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് എന്ന രോഗമാകാം ഇത്. കുറച്ചുകാലം മുന്‍പുവരെ മധ്യവയസ്‌കരില്‍ കണ്ടുവന്നിരുന്ന ഈ രോഗം ഇന്നത് ഇരുപത് കഴിഞ്ഞ യുവതിയുവാക്കളിലാണ് അധികവും കണ്ടുവരുന്നത്. പ്രത്യേകിച്ചും കമ്പ്യൂട്ടര്‍ സംബന്ധമായ ജോലിചെയ്യുന്നവരില്‍.
കഴുത്തുവേദന കൂടുമ്പോള്‍ ചര്‍ദ്ദി, തലകറക്കം, ബാലന്‍സ് നഷ്ടപ്പെടല്‍ എന്നിവയും ഉണ്ടാകും. കഴുത്തിലെ കശേരുക്കള്‍ക്കും തരുണാസ്ഥികള്‍ക്കും തേയ്‌മാനം സംഭവിക്കുന്നതിനാല്‍ തത്സ്‌ഥാനത്ത് നീര്‍ക്കെട്ടുണ്ടാകുന്നു. ഈ നീര്‍ക്കെട്ട് കഴുത്തിലെ നാഡികള്‍ക്ക് ക്ഷതമുണ്ടാക്കാന്‍ കാരണമാകുന്നു. കൃത്യസമയത്ത് ചികിത്സ കിട്ടാതിരുന്നാല്‍ ഇത് പേശികളുടെ പ്രവര്‍ത്തനക്ഷമത കുറക്കുന്നു. കഴുത്തിന്റെ ഭാഗത്ത് പുകച്ചില്‍, മരവിപ്പ് എന്നിവയുണ്ടാകാനും ഇത് കാരണമാകുന്നു.
കഴുത്ത് വേദന അകറ്റാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ:-
ജീവിതവിജയത്തിന് ബുദ്ധിശക്തിയും ഓര്‍മശക്തിയും അത്യാവശ്യം ആയിരിക്കുന്നതുപോല ചലനശക്തിയും ആവശ്യംതന്നെ. ചലനശേഷിയെ ബാധിക്കുന്ന ഒരു രോഗമാണ് 'ഒാസ്റ്റിയോ ആര്‍ത്രൈറ്റിസ്' ' അഥവാ സന്ധിവാതം. ആദ്യം സന്ധികളെ ബാധിക്കുന്ന ഈ രോഗം ക്രമേണ ഹൃദയവാല്‍വുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം എന്നതിനാല്‍ സന്ധിവാതം 'സന്ധികളെ നക്കുകയും ഹൃദയത്തെ കടിക്കുകയും' ചെയ്യുന്നു എന്ന ഒരു ചൊല്ല് ചികിത്സകരുടെ ഇടയിലുണ്ട്. തൊണ്ടവേദന കൂടെക്കൂടെ ഉണ്ടാകുകയും അതിനു യഥാസമയം പരിഹാരം തേടാതിരിക്കുകയും ചെയ്യുന്നവരില്‍ ഭാവിയില്‍ സന്ധിവീക്കം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
ജനുവരി 10 ലോക സന്ധിവാതദിനമായി നാം ആചരിക്കുന്നു. ജീവിതശൈലിയിലുണ്ടായ മാറ്റമാണ് സന്ധിവാതത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്ന്. ദീര്‍ഘ നേരം കംപ്യൂട്ടറിനും ടിവിക്കും മുന്നില്‍ ഇരുന്നു ജോലി ചെയ്‌യുന്നവരിലും വിശ്രമമില്ലാതെ ജോലി ചെയ്‌യുന്ന വരിലും വിട്ടുമാറാത്ത നടുവേദന, കഴുത്തു വേദന, കൈകാല്‍മുട്ടു വേദന, നീര്‍ക്കെട്ട് എന്നീ പ്രശ്നങ്ങള്‍ കാണുന്നു. തെറ്റായ രീതിയില്‍ ഇരിക്കുകയും ചരിഞ്ഞിരുന്നു ബൈക്ക് ഒാടിക്കുകയും ചെയ്‌യുന്നതു മൂലം എല്ല്ക്കള്‍ക്കു തേയ്മാനവും പേശികള്‍ക്കു ബല ക്ഷയവും ഉണ്ടാകാറുണ്ട്. വ്യായാമ രഹിതമായ ജീവിതവും അമിത ശരീരഭാരവുംമൂലം ഒാസ്റ്റിയോ ആര്‍ത്രൈറ്റിസ് ഉണ്ടാകാം.
പ്രായ, ലിംഗഭേദമെന്യേ വ്യാപകമായി കാണപ്പെടുന്ന സന്ധിവീക്കം നാല്പതു കഴിഞ്ഞ പ്രായക്കാരിലും സ്ഥൂലശരീരികളിലുമാണ് സാധാരണ കാണപ്പെടുന്നത്. മിക്കവാറും ഏതെങ്കിലും ഒരു സന്ധിയില്‍-പ്രത്യേകിച്ച് കാല്‍മുട്ടില്‍-ആണ് ഈ രോഗം ബുദ്ധിമുട്ടുണ്ടാക്കാറുള്ളത്. ഈ രോഗത്തില്‍ വാതദോഷത്തിന് പ്രാമുഖ്യം ഉള്ളപ്പോള്‍ കുത്തിവലിക്കുന്നതുപോലുള്ള വേദന ശക്തമാവുകയും സിരകള്‍ തുടിക്കുന്നതുപോലുള്ള തോന്നലും വിരല്‍ സന്ധികളില്‍, പ്രത്യേകിച്ച് മരവിപ്പും തരിപ്പും നീരും ചിലപ്പോള്‍ ചുവപ്പുനിറവും പ്രത്യക്ഷപ്പെടുകയും ചെയ്യും.
ലക്ഷണങ്ങള്‍:
എല്ലാ വേദനയും സന്ധിവാതമല്ല എല്ലാത്തരം സന്ധിവേദനകളും സന്ധിവാത രോഗമാകണമെന്നില്ല. താഴെ പറയുന്ന ലക്ഷണങ്ങളോടെ ഉള്ളവ സന്ധിവാത രോഗമാകാം.
കാരണങ്ങള്‍:
എന്നീ കാരണങ്ങളാണ് മുഖ്യമായും സന്ധിവീക്കത്തിന് പിന്നിലുള്ളത്. പൊതുവെ സുഖജീവിതം നയിക്കുന്നവരില്‍ ഈ രോഗം എളുപ്പത്തില്‍ പിടികൂടുന്നതായി കണ്ടിട്ടുണ്ട്.
സന്ധിവാതരോഗങ്ങള്‍ വരാതിരിക്കാന്‍ സന്ധിവാതരോഗങ്ങള്‍ അകറ്റിനിര്‍ത്താന്‍ എന്തെല്ലാം ചെയ്‌യാം?:
കുട്ടികളിലെ തൊണ്ടവേദന ഭാവിയില്‍ സന്ധിവാതരോഗമായ റൂമാറ്റിക് ഫീവറിന് (വാതപ്പനി) കാരണമാകാം. അതിനാല്‍ കുട്ടികളിലെ തൊണ്ടവേദന ഡോക്ടറുടെ നിര്‍ദേശപ്രകാരം ആന്‍റിബയോട്ടിക് മരുന്നുകള്‍മൂലം ഭേദമാക്കാം.
സന്ധികളില്‍ വീക്കം ഉണ്ടാകുന്നത് ഹൃദയത്തിന്റെ മിടിപ്പിന്റെ താളം തെറ്റിക്കാന്‍ സാധ്യതയുണ്ട്. ഇതിന് പുറമെ രക്തം കട്ട പിടിക്കാനും പക്ഷാഘാതം ഉണ്ടാവാനും സാധ്യതയുണ്ട്. 40 വയസിനും 70 വയസിനും ഇടയ്ക്കാണ് സാധാരണ വാതം ബാധിക്കുന്നത്. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതല്‍ കണ്ടു വരുന്നത്. എന്നാല്‍, പകുതിയിലേറെ വാതരോഗികള്‍ 65 വയസ്സിന് താഴെ പ്രായക്കാരാണെന്നതാണ് കൌതുകകരം. ധാതുലവണങ്ങള്‍, ജീവകങ്ങള്‍, കാത്സ്യം, ഇരുമ്പ് ഇവ ഉള്‍ക്കൊള്ളുന്ന സന്തുലിതമായ ഒരാഹാരരീതി ആവശ്യമാണ്. ഫ്രീറാഡിക്കിള്‍സിനെ ശരീരത്തില്‍നിന്നു നിര്‍മാര്‍ജനം ചെയ്യുന്ന ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍ ഇവ ഉള്‍ക്കൊള്ളുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും ഉപയോഗപ്പെടുത്തണം. വ്യായാമം നിര്‍ത്താതെ തുടരുക. ശരിയായ ചികിത്സക്കു അതിനു പരിചയം ഉള്ള Physiatrist ഡോക്ടര്‍മാരെ മാത്രം കാണുക.
അവസാനം പരിഷ്കരിച്ചത് : 3/11/2020
കൂടുതല്‍ വിവരങ്ങള്‍
ആഹാരപദാര്ഥടങ്ങള് ദഹിക്കാതിരിക്കുന്ന അവസ്ഥ
കൂടുതല്‍ വിവരങ്ങള്‍
അമിതവണ്ണം നിയന്ത്രിക്കുന്നതില്‍ ആഹാര നിയന്ത്രണത്തിന...