മൃദുലവും തിളങ്ങുന്നതും ആരോഗ്യമുള്ളതുമായ ചര്‍മ്മം നിങ്ങളുംആഗ്രഹിക്കുന്നില്ലേ? ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ തന്നെ ചര്‍മ്മത്തെആരോഗ്യത്തോടെ പരിപാലിക്കാം.
പപ്പായ: പപ്പായ മികച്ച ഭക്ഷണം മാത്രമല്ല നല്ലൊരു സൗന്ദര്യ വര്‍ധക വസ്തു കൂടിയാണ്. മുഖകാന്തിക്ക് ഏതു ചര്‍മ്മക്കാര്‍ക്കും ഫേസ്പാക്കായി ഉപയോഗിക്കാവുന്ന ഒന്നാണ് പപ്പായ. പപ്പായ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
പഴുത്ത പപ്പായയില്‍ അടങ്ങിയ വിറ്റാമിന്‍ എയും പാംപെയിന്‍ എന്‍സൈമും ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് മിനുസമുള്ളതും തിളങ്ങുന്നതുമായ ചര്‍മം പ്രധാനം ചെയ്യന്നു. പപ്പായയിലടങ്ങിയ വിറ്റാമിന്‍ സി, ഇ എന്നിവ ദഹനപ്രകിയയെയും ത്വരിതപ്പെടുത്തുന്നു.
കാപ്സികം: കാപ്സികം അഥവാ ബെല്‍ പെപ്പേഴ്സ് ഭക്ഷണത്തില്‍ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ജലാംശമുള്ളതും എരിവുള്ളതുമായ കാപ്സികത്തിന് ദഹനത്തെ എളുപ്പമാക്കാനും ചര്‍മ്മത്തെ പോഷിപ്പിക്കാനും കഴിവുണ്ട്.
ഡാര്‍ക്ക് ചോക്ലേറ്റ് : 60 ശതമാനത്തിലധികം കൊക്കോ അടങ്ങിയ ചോക്ലേറ്റുകളാണ് ഡാര്‍ക്ക് ചോക്ലേറ്റുകള്‍. മനസിനെയും ശരീരത്തിനെയും ഒരുപോലെ റിലാക്സ് ചെയ്യന്നതിനുള്ള കഴിവ് ഇതിനുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റ് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉത്തമമാണ്. ചര്‍മ്മത്തില്‍ ചുളിവുകളില്‍ നിന്നും അകാല വാര്‍ധക്യത്തില്‍നിന്നും സംരക്ഷിക്കാന്‍ ഇതിന് കഴിവുണ്ട്. ചര്‍മത്തില്‍ സൂര്യതാപം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ കുറക്കുന്നതിനും തിളക്കം കൂട്ടാനും ഡാര്‍ക്ക് ചോക്ലേറ്റിന് കഴിവുണ്ട്. രക്തചംക്രമണത്തെ ത്വരിതപ്പെടുത്താനും ഡാര്‍ക് ചോക്ലറ്റിലെ ആന്‍റി ഓക്സൈഡുകള്‍ക്ക് കഴിയും. വരണ്ട ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും പുതിയ കോശങ്ങള്‍ രൂപംകൊള്ളുന്നതിനും ചര്‍മ്മത്തിന്‍റെ സ്വാഭാവികത നിലനിര്‍ത്താനും ചോക്ലേറ്റ് നല്ലതാണ്. ചര്‍മ്മത്തിന് മുദൃത്വവും ജലാംശവും നല്‍കി വരള്‍ച്ച തടയാനും ചോക്ലേറ്റിന് കഴിയും.
ഗ്രീന്‍ ടീ: ചര്‍മ്മത്തിലെ അഴുക്കും കൊഴുപ്പും കളഞ്ഞ്മൃദുത്വം നല്‍കാന്‍ ഗ്രീന്‍ ടീക്ക് കഴിയും. സൂര്യതാപം മൂലമുണ്ടാകുന്ന കരിവാളിപ്പ് മാറ്റുന്നതിനും ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനുംഗ്രീന്‍ ടിയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സൈഡുകള്‍ക്ക് കഴിയും. ഗ്രീന്‍ടിയില്‍ അടങ്ങിയിരിക്കുന്ന കാറ്റെച്ചിന്‍ ചര്‍മ്മത്തില്‍ പ്രായത്തിന്‍റെ ലക്ഷണങ്ങളെ തടയുന്നതുമാണ്.
വിത്തിനങ്ങള്‍ : മത്തന്‍കുരു, ചന വിത്ത്, കസ്കസ്എന്നിങ്ങനെയുള്ള വിത്തുകള്‍ ചര്‍മ്മത്തിലെ ഈർപ്പത്തിന്‍റെ അളവ്നിയന്ത്രിക്കുന്നു. വിത്തിനങ്ങളില്‍ അടങ്ങിയ വിറ്റാമിന്‍ ഇ ചര്‍മ്മത്തിനെപരിപോഷിപ്പിക്കുന്നു. ഇത്തരം വിത്തുകളില്‍ ധാരാളം പ്രോട്ടീനുംഅടങ്ങിയിട്ടുണ്ട്.
മധുരക്കിഴങ്ങ് ധാരാളം ഫൈബര്‍ അടങ്ങിയ ഭക്ഷണമാണ്. പ്രമേഹരോഗികള്‍ക്കു പോലും കഴിയ്ക്കാവുന്ന ഒരു ഭക്ഷണവസ്തു. ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്ന്.
എന്നാല്‍ മധുരക്കിഴങ്ങു പുഴുങ്ങിയ വെള്ളം കുടിച്ചാലോ, മുഖം ചുളിയ്ക്കാന്‍ വരട്ടെ, വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ് മധുരക്കിഴങ്ങ് അഥവാ സ്വീറ്റ് പൊട്ടെറ്റോ തിളപ്പിച്ച വെള്ളം.
ഇതു മാത്രമല്ല, മധുരക്കിഴങ്ങു പുഴുങ്ങിയ വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് അത്യുത്തമവുമാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ, മധുരക്കിഴങ്ങു പുഴുങ്ങിയ വെള്ളം കരാട്ടനോയ്ഡുകള്‍, വൈറ്റമിന്‍ എ എന്നിവയുടെ പ്രധാന ഉറവിടമാണ്. കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ മികച്ചത്. ഈ കരാട്ടനോയ്ഡുകള്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച നിയന്ത്രിയ്ക്കാനും ഇതുവഴി ക്യാന്‍സറകറ്റാനും ഏറെ നല്ലതാണ്.
ഇതില്‍ തയാമിന്‍, റൈബോഫ്ളേവിന്‍, നിയാസിന്‍ തുടങ്ങിയ വൈറ്റമിന്‍ ബിയുടെപലവിധ രൂപങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.
മധുരക്കിഴങ്ങു വേവിയ്ക്കുമ്ബോള്‍ ഈ വെള്ളത്തില്‍ ധാരാളം പ്രോട്ടീനുകളും കലരുന്നു. ഇത് ശരീരത്തെ പ്രോട്ടീന്‍ സമ്പുഷ്ടമാക്കും. മുട്ട, ഇറച്ചി എന്നിവയ്ക്കു പകരം വയ്ക്കാവുന്ന ഭക്ഷണവസ്തുവാണിത്.
ദഹനത്തിന് സഹായിക്കുന്നതില്‍ ഇത് ഏറെ ഗുണകരമാണ്. ശരീരത്തിലെ കൊഴുപ്പും തടിയും വയറുമെല്ലാം കുറയ്ക്കാം. മധുരക്കിഴങ്ങു വേവിയ്ക്കുമ്പോള്‍ ഇതിലെ പെപ്റ്റൈഡ് വെള്ളത്തില്‍ ചേരുന്നു. ഇതാണ് തടിയും കൊഴുപ്പുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്നത്.
മധുരക്കിഴങ്ങ് പുഴുങ്ങിയ വെള്ളത്തില്‍ അല്‍പം തേനും ചെറുനാരങ്ങാനീരും ചേര്‍ത്തു കുടിയ്ക്കുന്നത് വയറ്റിലെയും ശരീരത്തിലെയും കൊഴുപ്പു നീക്കംചെയ്യാന്‍ ഏറെ സഹായകമാണ്.
ശരീരത്തിലെ കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവ കുറയ്ക്കാനും മധുരക്കിഴങ്ങു വേവിച്ച വെള്ളം ഏറെ ഗുണകരമാണ്. ഇതു വഴി ഹൃദയാരോഗ്യത്തിനും തടി പോകാനുമെല്ലാം ഗുണകരം.
ഇതിലെ പെപ്റ്റൈഡുകള്‍ വിശപ്പു കുറയ്ക്കുന്നതിനും ഏറെ നല്ലതാണ്. ഇതുവഴിയും തടി നിയന്ത്രിയ്ക്കും.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചെവിവേദനയുണ്ടാകാറുണ്ട്. കുട്ടികളെ ഈപ്രശ്‌നവുമായി ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകുന്നത് സാധാരണമാണ്.കുട്ടികളില്‍ പ്രതിരോധശേഷി കുറവായതിനാല്‍ ജലദോഷവും രോഗാണുക്കളും അവരെ വേഗത്തില്‍ കീഴ്‌പ്പെടുത്താനിടയാകും. ചെവിവേദന സ്ഥിരമായോ, കുറഞ്ഞുംകൂടിയുമോ ഇരിക്കാം. വളരെ തീവ്രമായോ, കുറഞ്ഞ അളവിലോ, എരിച്ചില്‍ പോലെയോ, തുടിക്കുന്നത് പോലെയോ വേദന അനുഭവപ്പെടാം. ചെവിവേദന മാറ്റാനായി വീട്ടില്‍തന്നെ പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടാവുന്നതാണ്. നിങ്ങള്‍ ഒരു ഡോക്ടറെമരുന്നിനായി സമീപിക്കുകയാണെങ്കില്‍ പോലും മരുന്ന് കഴിച്ചുതുടങ്ങുന്നത് വരെവേദന തടഞ്ഞ് നിര്‍ത്താന്‍ സഹായിക്കുന്ന വീട്ടുചികിത്സകള്‍ ചെയ്യാനാവും.അണുബാധയോ, വേദനയോ ഉണ്ടെങ്കില്‍ മാറ്റാന്‍ സഹായിക്കുന്ന ലളിതമായ ചിലമാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം.
ചൂട് നല്‍കല്‍: : ചെവിയിലെ വേദന കുറയ്ക്കാന്‍ ചൂട് വെയ്ക്കുന്നത് ഫലപ്രദമാണ്. ചൂട് വേദനയുള്ളഭാഗത്തിന് ആശ്വാസം നല്കുകയും, നീര്‍ക്കെട്ട് കുറയ്ക്കുകയും ചെയ്യും. ജലദോഷം മൂലമാണ് ചെവിവേദനയെങ്കില്‍ ഇത് ഫലപ്രദമാണ്.
ഒലിവ് ഓയില്‍ : ചെവി വേദനയ്ക്ക് മികച്ച പ്രതിവിധിയാകുന്നതാണ് ചൂടുള്ള ഒലിവ് ഓയില്‍. ഏതാനും തുള്ളി ഒലിവ് ഓയില്‍ ചൂടാക്കുക. ചുരുങ്ങിയ അഗ്രഭാഗമുള്ള ഒരു ബോട്ടിലില്‍ഇത് ഒഴിച്ച് വേദനയുള്ള ചെവിയില്‍ ഏതാനും തുള്ളികള്‍ വീഴ്ത്തുക. ചെവിയില്‍നിന്ന് എണ്ണ പുറത്തേക്ക് വരാതെ നോക്കണം.
മൂക്ക് വൃത്തിയാക്കുക : ചെവി വേദനയ്‌ക്കൊപ്പം മൂക്ക് അടയുന്നുമുണ്ടെങ്കില്‍ ജലദോഷം മൂലമാകാം.മൂക്ക് വൃത്തിയാക്കുന്നത് വേദനയ്ക്ക് ശമനം നല്കാന്‍ സഹായിക്കും. വായുവിന്‍റെ ശ്വസന മാര്‍ഗ്ഗങ്ങള്‍ വൃത്തിയായാല്‍ ചെവിയിലേക്കുള്ള പാതയിലുള്ള സമ്മര്‍ദ്ദം കുറയും. ഇത് വേദന കുറയാന്‍ സഹായിക്കും.
ഉള്ളി : ചെവിവേദന മാറ്റാന്‍ ഉള്ളി പേസ്റ്റ് രൂപത്തിലാക്കി ഉപയോഗിക്കാം.നീര്‍ക്കെട്ട് മൂലമാണ് ചെവിവേദനയെങ്കില്‍ ഇത് ഉപയോഗിക്കാം. ഉള്ളിയുടെ പേസ്റ്റ് ചെവിയുടെ പുറം ഭാഗങ്ങളില്‍ തേച്ചാല്‍ വേദനയ്ക്ക് ശമനം ലഭിക്കും.
വെളുത്തുള്ളിയും മുല്ലൈന്‍ പുഷ്പവും : നിങ്ങളുടെ കൈവശം ഒലിവ് ഓയില്‍ ഇല്ലെങ്കില്‍ വെളുത്തുള്ളി ഓയിലും മുല്ലൈന്‍ഓയിലും ചേര്‍ത്ത് മിശ്രിതമുണ്ടാക്കി ഉപയോഗിക്കുക. ഇതിന് രോഗകാരണമാകുന്ന മൈക്രോബുകളെ ചെറുക്കാനും വേദന കുറയ്ക്കാനുമുള്ള കഴിവുണ്ട്.
കര്‍പ്പൂര ഓയില്‍ : ചെവിക്ക് പുറത്തുള്ള അസ്വസ്ഥതതകള്‍ക്ക് ഇത് ഉപയോഗിക്കാം. ചെവിക്ക് പുറമേകര്‍പ്പൂര ഓയില്‍ പുരട്ടി തിരുമ്മുക. ഇടക്കിടെ ഇത് പുരട്ടുന്നത് വേദനയ്ക്ക്ആശ്വാസം നല്കും.
ചെവി ചലിപ്പിക്കുക : പ്രത്യേക വിധത്തില്‍ ചെവികള്‍ ചലിപ്പിക്കുന്നത് വേദനയ്ക്ക് ആശ്വാസം നല്കും.കുട്ടികളിലും ഇത് ഫലപ്രമാകും. കോട്ടുവായ ഇടുക, അല്ലെങ്കില്‍ ചെവി മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുന്നത് യൂസ്റ്റാചിയന്‍ ട്യൂബിനെഉയര്‍ത്തും. ഇത് സമ്മര്‍ദ്ദം ഒഴിവാക്കുകയും കെട്ടിക്കിടക്കുന്ന ദ്രവങ്ങള്‍പുറത്തേക്ക് പോവുകയും ചെയ്യും.
ആവിയും യൂക്കാലിപ്റ്റസ് ഓയിലും : മൂക്കിലേക്കുള്ള ദ്വാരങ്ങളില്‍ നിന്ന് ദ്രവങ്ങള്‍ മാറ്റി വൃത്തിയാക്കിയാ ല്‍വേദനയ്ക്ക് ആശ്വാസം ലഭിക്കും. അതിന് തിളച്ച വെള്ളത്തില്‍ ഏതാനും തുള്ളി യൂക്കാലിപ്റ്റസ് ചേര്‍ക്കുക. ഇതില്‍ നിന്നുള്ള ആവി ശ്വസിക്കുന്നത്നാസാദ്വാരങ്ങള്‍ തുറക്കാന്‍ സഹായിക്കും.
വൈവിധ്യമാര്‍ന്ന ആകൃതിയിലും നിറങ്ങളിലും വഴുതനങ്ങ ലഭ്യമാണ്. വഴുതനങ്ങ കത്തിരിക്ക എന്ന പേരിലും അറിയപ്പെടുന്നു. പ്രധാനമായും രണ്ട് വിഭാഗങ്ങളാണ് വഴുതനങ്ങയിലുള്ളത്. വഴുതനങ്ങയുടെആരോഗ്യ ഗുണങ്ങള്‍ തിരിച്ചറിയാം.
ടൈപ്പ് 2 പ്രമേഹം : വഴുതനങ്ങയിലെ ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയുടെ വൈപുല്യം ടൈപ്പ് 2 പ്രമേഹരോഗികളില്‍ ഗ്ലൂക്കോസ് ആഗിരണത്തെ നിയന്ത്രിക്കുകയും രക്തത്തിലെ പഞ്ചസാരയുട അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഫെനോള്‍സും അതിലെ കുറഞ്ഞ ഗ്ലൈസെമിക് ഘടകവും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനാല്‍ പ്രമേഹരോഗികളുടെ ഒരു ഉത്തമ ആഹാരമായി വഴുതനങ്ങ മാറുന്നു.
ഹൃദയാരോഗ്യം: പൊട്ടാസ്യം ശരീരത്തെ ജലാശമുള്ളതാക്കുകയും ദ്രവങ്ങള്‍ നിലനില്‍ക്കുന്നത് തടയുകയും, അത് വഴി കൊറോണറി ഹൃദയ രോഗങ്ങളെ തടയുകയും ചെയ്യുന്നു. ഫൈറ്റോന്യൂട്രിയന്‍റുകള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഫോലേറ്റ്, മഗ്‌നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി 3, ബി 6, ആന്‍റിഓക്‌സിഡന്‍റുകള്‍, ബീറ്റ കരോട്ടിന്‍ എന്നിവ ഹൃദയാഘാതഹൃദയസ്തംഭന സാധ്യതകള്‍ കുറയ്ക്കുന്നു. സാച്ചുറേറ്റഡ് ഫാറ്റ്, കൊളസ്‌ട്രോള്‍, സോഡിയം എന്നിവ സ്വഭാവികമായി തന്നെ കുറഞ്ഞ അളവിലേ വഴുതനങ്ങയിലുള്ളൂ.
തലച്ചോറിന് : ആരോഗ്യം ഫൈറ്റോന്യൂട്രിയന്‍റുകള്‍ തലച്ചോറിലെ കോശങ്ങളുടെ പാളികളെ ദോഷകരമായ സ്വതന്ത്രമൂലകങ്ങളില്‍ നിന്നും, ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് വഴിയുണ്ടാകുന്ന തകരാറുകളില്‍ നിന്നും സംരക്ഷിക്കുകയും ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ സജീവമാക്കി ഓര്‍മ്മശക്തിയെ ബലപ്പെടുത്തുകയും ചെയ്യും.
ഇരുമ്പ് : ഓക്‌സിജന്‍ സംവഹനത്തിന് ആവശ്യമായ ന്യൂട്രിയന്‍റായ ഇരുമ്പ് അമിതമായാല്‍ ശരീരത്തിന് ദോഷം ചെയ്യും. സ്ത്രീകളിലെ ആര്‍ത്തവവിരാമത്തിന് ശേഷം ഇരുമ്പിന്‍റെ അളവ് കൂടുന്നത് സാധാരണമാണ്. വഴുതനങ്ങയിലെ നോസിന്‍ എന്ന ഘടകം ശരീരത്തില്‍ അധികമായുള്ള ഇരുമ്പ് പുറന്തള്ളാന്‍ സഹായിക്കും.
ഭാരം കുറയ്ക്കാം: ജലം ധാരാളമായി അടങ്ങിയതും, കലോറി കുറഞ്ഞതുമായ വഴുതനങ്ങയിലെ ദഹിക്കുന്ന ഫൈബര്‍ ഏറെ നേരത്തേക്ക് വിശപ്പകറ്റി നിര്‍ത്തുകയും, പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും, ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്ന പ്രവര്‍ത്തനം വേഗത്തിലാക്കുകയും ചെയ്യും.
ദഹനം: വഴുതനങ്ങ, തക്കാളി എന്നിവയുടെ സൂപ്പ് വിശപ്പ് വര്‍ദ്ധിപ്പിക്കുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യും. ഇതിലെ ആന്‍റിഓക്‌സിഡന്‍റുകളും, ഫൈബറും മലബന്ധം, കുടലിലെ ക്യാന്‍സര്‍ എന്നിവ തടയുകയും മൂലക്കുരുവിന് ശമനം നല്കുകയും ചെയ്യും. കുടലെരിച്ചില്‍, ആമാശയവീക്കം, വയര്‍വേദന എന്നിവയ്ക്കും വഴുതനങ്ങ ശമനം നല്കും.
ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ : വഴുതനങ്ങയിലെ വിറ്റാമിന്‍ സിയുടെ ധാരാളിത്തം അതിന് ആന്‍റി ബാക്ടീരിയല്‍, ആന്‍റിവൈറല്‍ കഴിവുകള്‍ നല്കുന്നു.
ചര്‍മ്മസംരക്ഷണം : മിനറലുകള്‍, വിറ്റാമിനുകള്‍, ദഹിക്കുന്ന ഫൈബര്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് വഴുതനങ്ങ. ഇതിലെ ഉയര്‍ന്ന ജലാംശം ചര്‍മ്മത്തിന്‍റെ വരള്‍ച്ച, അടര്‍ന്ന് പോകല്‍, ചുളിവുകള്‍ എന്നിവയകറ്റാന്‍ സഹായിക്കും. ആന്‍റി ഓക്‌സിഡന്‍റുകള്‍, ആന്തോസ്യാനിന്‍ എന്നിവ പ്രായാധിക്യത്തെ ചെറുക്കാന്‍ സഹായിക്കും. ചര്‍മ്മത്തിലെ പുള്ളികള്‍ മങ്ങാനും, അരിമ്പാറ മാറ്റാനും, എണ്ണമയമുള്ള ചര്‍മ്മത്തിനും, പാടുകള്‍ മായാനും വഴുതനങ്ങ ഉപയോഗിക്കാം.
കേശസംരക്ഷണം : വഴുതനങ്ങയിലെ മിനറലുകള്‍, വിറ്റാമിനുകള്‍, ഉയര്‍ന്ന ജലാംശം എന്നിവ തലയോട്ടിക്ക് ആഴത്തില്‍ ഉണര്‍വ്വ് നലകുകയും മുടിയുടെ അഗ്രഭാഗം പിളരുന്നത് തടയുകയും, മുടിക്ക് കരുത്തും ആരോഗ്യവും നല്കുകയും ചെയ്യും. ഇതിലെ എന്‍സൈമുകള്‍ മുടിനാരുകള്‍ക്ക് ഉത്തേജനം നല്കുകയും തിളക്കമേകുകയും ചെയ്യും.
നിദ്രാഹാനി തടയാം : ഉറക്കത്തിന് പ്രശ്‌നങ്ങള്‍ നേരിടുന്നുവെങ്കില്‍ വൈകുന്നേരം ബേക്ക് ചെയ്ത വഴുതനങ്ങ കഴിക്കുക. ഇത് പതിവായി ഉപയോഗിച്ചാല്‍ നിദ്രാഹാനി പരിഹരിക്കാനാവും.
വേദനാസംഹാരി : വഴുതനങ്ങ രണ്ടാക്കി പിളര്‍ന്ന് ഫ്രൈയിങ്ങ് പാനിലിട്ട് ഏതാനും സെക്കന്‍ഡ് ചൂടാക്കി മഞ്ഞള്‍ പൊടി വിതറുക. സന്ധികളിലെ വേദന, നീര്‍ക്കെട്ട്, പരുക്കുകള്‍ മൂലമുള്ള വേദന എന്നിവയ്ക്ക് ഇങ്ങനെ വഴുതനങ്ങ കഴിക്കുന്നത് ഉത്തമമാണ്.
ഒരു വൈറസ് രോഗമാണ് എബോള. ഇംഗ്ലീഷില്‍ ഇത് എബോള വൈറസ് ഡിസീസ് അല്ലെങ്കില്‍ എബോള ഹെമോറേജിക് ഫീവര്‍ എന്നു അറിയപ്പെടുന്നു. എബോള വൈറസ് ശരീരത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍ രണ്ടു ദിവസം മുതല്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. പനി, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകര്‍ന്ന ഒരു രോഗമാണ് ഇത്.
രോഗകാരണം : എബോളാവൈറസ് ജീനസില്‍ പെടുന്ന 5 വൈറസ്സുകളില്‍ 4 എണ്ണമാണ് മനുഷ്യരില്‍ എബോളാ രോഗത്തിന് കാരണമാകുന്നത്. എബോള വൈറസ് സുഡാന്‍ വൈറസ്, തായ് ഫോറസ്റ്റ് വൈറസ എന്നി വൈറസുകള്‍ രോഗത്തിന് ഹേതുവാകുന്നു. രോഗബാധിത ജീവിയുടെ ശരീരദ്രവങ്ങളിലൂടെയാണ് എബോള പ്രധാനമായും പടരുന്നത്. എബോളബാധിച്ച മനുഷ്യന്‍റെ രക്തം നേരിട്ട് സ്പര്‍ശിക്കുന്നതിലൂടെയും മനുഷ്യരില്‍ ഈ രോഗം പടരുന്നു.
രോഗലക്ഷണങ്ങള്‍ : വൈറസ് ശരീരത്തില്‍ എത്തിയാല്‍ 2 മുതല്‍ 21 ദിവസത്തിനിടയില്‍ രോഗലക്ഷണങ്ങള്‍ കാണും. പെട്ടന്നുള്ള ശക്തമായ പനി, തൊണ്ടവേദന, പേശീ വേദന, തളര്‍ച്ച, ഛര്‍ദി, വയറിളക്കം, തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. രോഗബാധിതരില്‍ ചിലരില്‍ ആന്തരികമോ ബാഹ്യമോ ആയ രക്തസ്രാവമുണ്ടാകാം. ചൊറിഞ്ഞു പൊട്ടല്‍, വൃക്ക-കരള്‍ പ്രവര്‍ത്തനങ്ങള്‍ താറുമാറാകല്‍ തുടങ്ങിയവയും സംഭവിക്കാം.
ശരീരത്തിന് പോഷകങ്ങളും, ഊര്‍ജ്ജവും ലഭിക്കാന്‍ ഉത്തമമായ മാര്‍ഗ്ഗമാണ് പച്ചക്കറികള്‍. ചീര, മല്ലി, പുതിന, കാബേജ് എന്നീ പച്ചക്കറികളൊക്കെ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, മിനറലുകള്‍, ന്യൂട്രിയന്‍റുകള്‍ എന്നിവ സമൃദ്ധമായി അടങ്ങിയവയാണ്. ഏറെ ആരോഗ്യഗുണങ്ങളുള്ളവയാണ് പച്ചക്കറികള്‍. ആഹാരക്രമത്തില്‍ പതിവായി പച്ചക്കറികള്‍ ഉള്‍പ്പെടുത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത് സാധാരണമാണ്. പച്ചക്കറികള്‍ വേവിച്ചോ ജ്യൂസ് രൂപത്തിലോ കഴിക്കാവുന്നതാണ്. ശരീരത്തിന് മികച്ച ഊര്‍ജ്ജം നല്കുന്ന നിരവധി പച്ചക്കറി ജ്യൂസുകളുണ്ട്. ഇവ പതിവായി ഉപയോഗിക്കുന്നത് ശരീരത്തില്‍ കുറവുള്ള പോഷകങ്ങള്‍ നല്കുകയും അതുവഴി മികച്ച തോതില്‍ ഊര്‍ജ്ജം ലഭിക്കുകയും, പ്രതിരോധശേഷി ഉയര്‍ത്തുകയും ചെയ്യും.
ചീര തേങ്ങ ജ്യൂസ് : ഒരു കപ്പ് തേങ്ങപ്പാല്‍, അരച്ച ചീര, ഒരു കപ്പ് കാബേജ് ഇല, സെലറി കമ്പുകള്‍, ഒരു വാഴപ്പഴം, കറുവപ്പട്ട എന്നിവയാണ് ഇതിന് വേണ്ടുന്ന ചേരുവകള്‍. ഇവയെല്ലാം ഒരു ബ്ലെന്‍ഡറിലിട്ട് മിക്‌സ് ചെയ്യുക. വാഴപ്പഴവും, കറുവപ്പട്ടയും ഉപയോഗിക്കുന്നതിനാല്‍ ജ്യൂസിന് ചെറിയ മധുരമുണ്ടാകും. ശരീരത്തിന് ഊര്‍ജ്ജം ലഭിക്കാനും, പ്രോട്ടീന്‍, ആന്‍റി ഓക്‌സിഡന്‍റുകള്‍ എന്നിവ ലഭിക്കാനും ഉത്തമമാണ് ഈ ജ്യൂസ്. ദഹനേന്ദ്രിയവ്യവസ്ഥയെ ശുദ്ധീകരിക്കാനും, ശാരീരിക പ്രവര്‍ത്തനങ്ങളെ സജീവമാക്കാനും, ശരീരത്തിലെ അശുദ്ധികളെ നീക്കം ചെയ്യാനും ഇത് ഉത്തമമാണ്.
കറ്റാര്‍ വാഴ ജ്യൂസ്: ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതിന് പുറമേ ഏറെ ആരോഗ്യഗുണങ്ങളുള്ളതാണ് കറ്റാര്‍വാഴ. ശരീരത്തിലെ വിഷാംശങ്ങളെ നിര്‍വ്വീര്യമാക്കാന്‍ കറ്റാര്‍വാഴയ്ക്ക് കഴിവുണ്ട്. അത് വഴി ശരീരത്തിന്‍റെ പ്രവര്‍ത്തനം സജീവമാക്കാനാവും. നഷ്ടപ്പെട്ട ജലാംശം വീണ്ടെടുക്കാനും ഇത് ഉത്തമമാണ്. കറ്റാര്‍ വാഴ ഇലയിലെ ജെല്ലാണ് ജ്യൂസായി ഉപയോഗിക്കുന്നത്.
വെള്ളരിക്ക ചീര ജ്യൂസ് : അരകപ്പ് അരച്ച ചീര, അരിഞ്ഞ വെള്ളരിക്ക എന്നിവയാണ് ഈ ജ്യൂസ് നിര്‍മ്മിക്കാന്‍ ആവശ്യമായവ. ഇതില്‍ രുചി ലഭിക്കാനായി അല്പം ഉപ്പും, കുരുമുളകും, കറുവപ്പട്ട എന്നിവയും ചേര്‍ക്കാം. അരയ്ക്കുമ്പോള്‍ അല്പം വെള്ളവും ചേര്‍ക്കുക. പ്രോട്ടീന്‍റെ മികച്ച ഉറവിടമായ വെള്ളരിക്ക ശരീരം ശുദ്ധിയാക്കാനും ഉത്തമമാണ്. ഏറെ ആന്‍റി ഓക്‌സിഡന്‍റുകളും, പ്രോട്ടീനും, ന്യൂട്രിയന്‍റുകളും അടങ്ങിയതാണ് ചീര. അതിനാല്‍ തന്നെ ഈ ജ്യൂസ് ആരോഗ്യകരവും, കരുത്ത് നല്കുന്നതുമാണ്.
പുതിനയും നാരങ്ങയും : ഉന്മേഷം നല്കാന്‍ സഹായിക്കുന്നതാണ് പുതിന. നാരങ്ങവെള്ളത്തില്‍ പുതിന ചേര്‍ത്താല്‍ മികച്ച ഫലം ലഭിക്കും. ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കാനും ഇത് ഉത്തമമാണ്. ഈ ജലാംശം വഴിയാണ് ഊര്‍ജ്ജം ലഭ്യമാകുന്നത്. ജ്യൂസ് തയ്യാറാക്കാന്‍ പുതിന ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി അതില്‍ നാരങ്ങ നീര്, ഉപ്പ്, പഞ്ചസാര, കറുവപ്പട്ട എന്നിവ ചേര്‍ക്കുക. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ ജ്യൂസ് ഏറെ ആരോഗ്യകരമാണ്.
ഗ്രീന്‍ ഗാര്‍ഡന്‍ ജ്യൂസ് : ഇത് തയ്യാറാക്കാന്‍ നാല് കാബേജ് ഇല, ഒരു കപ്പ് അരിഞ്ഞ വെള്ളരിക്ക,ഒരു കപ്പ് ചീര ഇല, സെലറി,അയമോദകം എന്നിവ വേണം. ഇവയെല്ലാം ഒരുമിച്ച് ചേര്‍ത്ത് അരയ്ക്കുക. അതില്‍ അല്പം വെള്ളം, ഉപ്പ്, കുരുമുളക് എന്നിവയും രുചിക്കായി ചേര്‍ക്കാം. ഏറെ പോഷകഘടകങ്ങളുള്ള ഈ ജ്യൂസ് മികച്ച ഊര്‍ജ്ജദായനിയാണ്. പ്രഭാതത്തില്‍ ഇത് ഉപയോഗിക്കുന്നത് ഉത്തമമാണ്. ഏറ്റവും മികച്ച, ഊര്‍ജ്ജദായകമായ ജ്യൂസുകളിലൊന്നാണിത്.
മത്തിയെ അറിയാത്ത മലയാളികള്‍ ചുരുക്കമാണ്. മത്തിയെന്നും ചാളയെന്നും വിളിക്കുന്ന ഈ കുഞ്ഞന്‍ മീനിനെ നമ്മളില്‍ ചിലരൊക്കെ കളിയാക്കി കളയുമെങ്കിലും ആള് ജഗജില്ലിയാണ്. മത്തിയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ഹൃദയരോഗങ്ങളെ ചെറുക്കാന്‍ പറ്റിയ മരുന്നാണ്. ഈ ആസിഡ് ശരീരത്തിലെ നല്ല കൊളസ്‌ട്രോളിന്‍റെ അളവ് കൂട്ടുകയും ചീത്ത കൊളസ്‌ട്രോളിന്‍റെ അളവിന്‍റെ തോത് കുറയ്ക്കുന്നതിനും സഹായകമാണ്.
ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്മാനം പരിഹരിക്കുന്നതിനും മത്തിയേക്കാള്‍ മികച്ച ഭക്ഷണം ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശരാശരി ഉപഭോഗത്തില്‍ ഒരു നേരം 37 ഗ്രാം പ്രോട്ടീന്‍ മത്തിയില്‍ നിന്നും ലഭിക്കുമെന്നു പഠനങ്ങളും പറയുന്നു.
ബുദ്ധിവികാസത്തിനും എല്ലിന്‍റെയും പല്ലിന്‍റെയും ഉറപ്പിനും കരുത്തിനും മത്തി ബെസ്റ്റ് മരുന്നാണ്. വന്‍കുടലിലെ കാന്‍സറിനെ തടയാന്‍ സഹായിക്കുന്ന മത്തി ബുദ്ധി, ഓര്‍മ, ശ്രദ്ധ എന്നിവയ്ക്ക് മൂര്‍ച്ച കൂട്ടാനും ഉപകരിക്കും. മത്തിയുടെ മുള്ളും തലയും വിറ്റാമിന്‍റെ കലവറ കൂടിയാണ് എന്നത് അതിന്‍റെ ഗുണങ്ങള്‍ ഇരട്ടിപ്പിക്കുന്നു.
വളരെയേറെ ശ്രദ്ധിക്കേണ്ട ഒരു അവയവമാണ് കരള്‍. മഞ്ഞപ്പിത്തം, അമിത കൊളസ്‌ട്രോള്‍, കരള്‍വീക്കം, പ്രവര്‍ത്തനകരാറ് എന്നിവയാണ് കരളിനെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍..
ഈ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു വ്യക്തിയില്‍ രോഗം സ്ഥിരീകരിക്കുന്നത്.
മയക്കം: കരള്‍ രോഗങ്ങളുടെ ലക്ഷണങ്ങളില്‍ ഒന്നാണിത്. രോഗബാധിതര്‍ക്ക് എല്ലായ്‌പ്പോഴും തലചുറ്റല്‍ അനുഭവപ്പെടും. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തിര വൈദ്യസഹായം തേടണം. .
ഓക്കാനവും ഛര്‍ദ്ദിയും: അടിക്കടിയുണ്ടാകുന്ന ഓക്കാനവും ഛര്‍ദ്ദിയും കരള്‍രോഗ ലക്ഷണമാകാം. കരളിന്‍റെ പ്രവര്‍ത്തനത്തകരാറ് മൂലമോ കരളിനുണ്ടാകുന്ന കേടുപാട് മൂലമോ പിത്തരസത്തിന്‍റെ ഉത്പാദനം വര്‍ദ്ധിക്കുന്നത് മൂലമാണ് ഛര്‍ദ്ദിക്കണമെന്ന തോന്നല്‍ ഉണ്ടാകുന്നത്. അപൂര്‍വ്വം ചില അവസരങ്ങളില്‍ രക്തം ഛര്‍ദ്ദിക്കുകയും ചെയ്യാം. കരളിനെ ബാധിക്കുന്ന അസുഖങ്ങള്‍ വളരെ ഗൗരവത്തോടെ കാണേണ്ടതാണ്.കരള്‍രോഗം ഗുരുതരമാകുമ്പോള്‍ രോഗം തലച്ചോറിനെ ബാധിക്കും. തലച്ചോര്‍ പെട്ടെന്ന് പ്രതികരിക്കാതാകുമ്പോള്‍ രോഗി ആശയക്കുഴപ്പത്തിലാകും. ഇത് മാനസികാസ്വാസ്ഥ്യമായി പ്രകടമാകും. കരള്‍രോഗത്തിന്റെ ഏറ്റവും ഗുരുതരമായ ലക്ഷണമാണിത്.
മഞ്ഞ നിറം : കണ്ണുകള്‍, ത്വക്ക്, നഖങ്ങള്‍ എന്നിവ മഞ്ഞ നിറമാകുന്നത് കരള്‍രോഗ ലക്ഷണമാണ്. മൂത്രത്തിന്‍റെ നിറവും മഞ്ഞയായിരിക്കും. പിത്തരസത്തിന്‍റെ അമിതമായ ഉത്പാദനം മൂലമാണ് ഈ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. വീക്കം, കരള്‍ കോശങ്ങളിലെ തകരാറുകള്‍, പിത്തനാളികളിലെ പ്രശ്‌നങ്ങള്‍ എന്നിവയാണ് പിത്തരസത്തിന്‍റെ അമിത ഉത്പാദനത്തിനുള്ള പ്രധാന കാരണങ്ങള്‍.
നീര് : കരള്‍രോഗ ബാധയുടെ ഏറ്റവും പ്രധാന ലക്ഷണമാണ് അടിവയറിലെ നീര്. കരളിന്‍റെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ അല്ലാത്തത് കൊണ്ടാണ് നീരുണ്ടാകുന്നത്. അടിവയര്‍ കല്ലുപോലെ ആകുകയും വീര്‍ക്കുകയും ചെയ്യും. ഏതെങ്കിലും വിധത്തിലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ കരളിനെ ബാധിച്ചാല്‍ മാത്രമേ ഈ ലക്ഷണം പ്രകടമാകൂ.
കോമ : കരള്‍രോഗത്തിന്‍റെ ഏറ്റവും അവസാനത്തെയും ഏറ്റവും ഗുരുതരവുമായ ലക്ഷണമാണ് കോമ അഥവാ മസ്തിഷ്കാഘാതം മൂലമുണ്ടാകുന്ന ഒരിക്കലും ഉണരാത്ത അവസ്ഥ. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ അവഗണിച്ചാല്‍ രോഗി അധികം വൈകാതെ കോമയിലാകും.
മറ്റു പഴങ്ങള്‍ക്കൊപ്പം പ്രാധാന്യം ലഭിക്കാത്ത പാഷന്‍ഫ്രൂട്ട് ഗുണമേന്‍മയും ഔഷധ മൂല്യവും നിറഞ്ഞതാണ് പാഷന്‍ഫ്രൂട്ടിന്‍റെ ഫല മജ്ജയില്‍ 76.3 ശതമാനവും ജലാംശമാണ്. ബാക്കിയുള്ളതില്‍ 12.4 ശതമാനം അന്നജവും 9.6 ശതമാനം നാരുകളുമുണ്ട്. ജീവികം സിയും, ജീവകം എയും, കരോട്ടിന്‍, പൊട്ടാസ്യം, കാല്‍സ്യം, സോഡിയം ഫോസ്ഫറസ്, മാംസ്യം, ഇരുമ്പ് തുടങ്ങിയവയും ഫല മജ്ജയില്‍ കാണപ്പെടുന്നു.പാഷന്‍ഫ്രൂട്ടിലെ അന്നജത്തിന്‍റെ അധിക ഭാഗവും ആമെലോപെക്ടിനാണ്. അതുകൊണ്ടു തന്നെ പ്രമേഹ രോഗികള്‍ക്കും പാഷന്‍ഫ്രൂട്ട് കഴിക്കാവുന്നതാണ്. ബുദ്ധിവി കാസത്തിനും രക്തശുദ്ധിക്കും പാഷന്‍ഫ്രൂട്ടുകള്‍ ഉത്തമമത്രേ. ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് ഇവയുടെ പൂക്കളും ഫലപ്രദങ്ങളാണ്. വായ് പുണ്ണിന് പാഷന്‍ഫ്രൂട്ട് ഫലപ്രദമായ ചികിത്സയാണെന്ന് പഴമക്കാര്‍ പറയുന്നു. മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കുവാനും ഈ ഫലങ്ങള്‍ ഉത്തമമാണ്. സ്‌ക്വാഷ്, ജ്യൂസ്, ഐസ്‌ക്രീം, സര്‍ബത്ത്, ജാം, ജെല്ലി, സിറപ്പ്, തുടങ്ങി യ സ്വാദിഷ്ട വിഭവങ്ങള്‍ക്കുവേണ്ടി പാഷന്‍ഫ്രൂട്ട് ഉപയോഗിക്കാം. കൂടാതെ പാഷന്‍ ഫ്രൂട്ടിന്‍ന്‍റെ പോഷക സമൃദ്ധമായ പുറന്തോടുപയോഗിച്ചും ജാമും മറ്റും തയ്യാറാക്കാം.
പച്ചക്കറികള്‍ പൊതുവെ ഇലക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, മറ്റ് കായ്കറികള്‍ എന്നിങ്ങനെ മൂന്നായി തിരിക്കാം. ഇവയില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നവയാണ് ഇലക്കറികള്‍. വിറ്റാമിനുകളുടെ കലവറയാണ് ഇലക്കറികള്‍ എന്നതാണിതിന് കാരണം, എന്നാല്‍ അവ ഭക്ഷണത്തില്‍ ഉള്‍പെടുത്താന്‍ നമ്മളില്‍ പലര്‍ക്കും മടിയാണ്. സാമ്പത്തിക നഷ്ടമില്ലാതെ ലഭിക്കാവുന്നവയാണ് ഇലക്കറികള്‍.
ചീര, മുരിങ്ങയില, മൈസൂര്‍ ചീര, പയറിന്‍റെ ഇല, മത്തയില, കൊഴുപ്പ, തഴുതാമ എന്നിവയാണ് നമ്മുടെ ചുറ്റുപാടുകളില്‍ സാധാരണയായി കണ്ടുവരാറുള്ള ഇലക്കറികള്‍. ഇലക്കറികളില്‍ ജീവകം എ, ജീവകം സി, ജീവകം ബിയില്‍ ഉള്‍പെട്ട ഫോളിക് ആസിഡ്, രൈബോഫ്‌ളേവിന്‍ എന്നിവയും കാത്സ്യം, ഇരുമ്പ് എന്നീ ധാതുവര്‍ഗ്ഗങ്ങളും ധാരാളമായി ഉള്‍പെട്ടിരിക്കുന്നതുകൊണ്ടുതന്നെ ഇവ ഭക്ഷണത്തില്‍ ഉള്‍പെടുത്തേണ്ടത് അനിവാര്യമാണ്. ഇലക്കറികളില്‍ ധാരാളമായി നാരുകള്‍ അടങ്ങിയിരിക്കുന്നത് ശോധനയെ സുഗമമാക്കാനും ചീത്ത കൊളസ്‌ട്രോള്‍ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യുന്നതിനെ മന്ദഗതിയിലാക്കാനും സഹായിക്കും.
ഇലക്കറികള്‍ പലവിധത്തില്‍ നമുക്ക് തയ്യാറാക്കാം. പൊതുവെ തോരന്‍, ചട്‌നി, പച്ചടി, കട്‌ലറ്റ് മുതലായവയാണ് നാം സാധാരണയായി ഉണ്ടാക്കാറ്. കുട്ടികള്‍ പൊതുവെ ഇലക്കറികളോട് മുഖം തിരിക്കുന്നവരാണെങ്കിലും ചപ്പാത്തി, ഉപ്പുമാവ്, ഓംലെറ്റ്, ചോറ്, പരിപ്പുകറി, പരിപ്പ് തോരന്‍, പുട്ട് എന്നിവയില്‍ ഇലക്കറികള്‍ സംയോജിപ്പിച്ച് ഉപയോഗിച്ചാല്‍ കൂടുതല്‍ രുചികരമാകും. നമ്മുടെ വീട്ടുവളപ്പില്‍ പ്രത്യേകിച്ച് പരിഗണനയൊന്നും ആവശ്യമില്ലാതെതന്നെ വളരുന്ന ഇലക്കറികള്‍ കൂടുതലായി സംഭരിച്ചുവെക്കാവുന്നവയുമാണ്.
ഇലക്കറികള്‍ പുതുമയോടെ ഉപയോഗിക്കുന്നതാണ് ഏറ്റവും ഗുണമേന്‍മ നല്‍കുന്നതെങ്കിലും അതിനുള്ള സാഹചര്യമില്ലാത്തവര്‍ക്ക് സംഭരിച്ചുവെക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലല്ലോ. ഫ്രിഡ്ജിലോ മറ്റ് ശീതസംഭരണിയിലോ സൂക്ഷിച്ചുവെക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുമ്പോള്‍ അവ കടലാസിലോ നനഞ്ഞ തുണിയിലോ പൊതിഞ്ഞുവേണം സൂക്ഷിച്ചുവെക്കാന്‍. ഇത് കൂടാതെ ഒരു പ്ലാസ്റ്റിക് കവറിലിട്ട് അതിലേയ്ക്ക് വായു ഊതി നിറച്ച ശേഷം ഫ്രിഡ്ജില്‍ സൂക്ഷിച്ചാലും കൂടിതല്‍ സമയം പുതുമയോടെ ഇരിക്കാന്‍ സഹായിക്കും.
ലോകത്തെമ്പാടും ഉഷ്ണമേഖലാ മിതോഷ്ണമേഖലാ പ്രദേശങ്ങളില്‍ കാണപ്പെടുന്ന പൂക്കുന്ന ഒരിനം ചെടിയാണ് ചെമ്പരത്തി. മാര്‍ഷ് മാലോ എന്ന പേരിലും ഇത്അറിയപ്പെടുന്നു. വര്‍ഷങ്ങളായി ആയുര്‍വ്വേദത്തില്‍ പല അസുഖങ്ങള്‍ക്കും ചെമ്പരത്തി ഇല ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ചില രാജ്യങ്ങളില്‍ തണുത്ത അല്ലെങ്കില്‍ ചൂടുള്ള ചായ ഉണ്ടാക്കുന്നതിനും ഇത് ഉപയോഗിക്കുന്നു. ഇതും ആരോഗ്യത്തിന് നല്ലതാണ്. അമിത രക്തസമ്മര്‍ദ്ദം തുടങ്ങിയവ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് ചെമ്പരത്തി ഇല മരുന്നായി ഉപയോഗിക്കാവുന്നതാണ്. ഇതുമൂലം ശരീരത്തിന് ദോഷമുണ്ടാകാത്തതിനാലാണ് വര്‍ണ്ണവസ്തുവായിഉപയോഗിക്കുന്നത്. ചെമ്പരത്തി ഇല ഉപയോഗിച്ചുണ്ടാക്കുന്ന ചായയ്ക്ക് നിരവധിഗുണങ്ങളുണ്ട്. പല രാജ്യങ്ങളും ഇത് കയറ്റുമതി ചെയ്യുന്നുണ്ട് .ചെമ്പരത്തി ഇലയ്ക്ക് ക്യാന്‍സര്‍ ഭേദപ്പെടുത്താന്‍ കഴിയും. ചൂടുവെളളത്തോടൊപ്പം ഇലകള്‍കഴിക്കണം. ഇല അരച്ച് കുഴമ്പ് രൂപത്തിലാക്കി കാന്‍സര്‍ മൂലമുണ്ടാകുന്ന വ്രണങ്ങളില്‍ ഇടുകയും ചെയ്യാം.:ചെമ്പരത്തി ഇലയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്.
അതിനാല്‍ ഇത് പനി, ചുമ, തലവേദന എന്നിവ സുഖപ്പെടുത്തും. പ്രതിരോധശക്തി ഇത്ശരീരത്തിന്‍റെ ഊര്‍ജ്ജനിലയും പ്രതിരോധശക്തിയും വര്‍ദ്ധിപ്പിക്കും.ആര്‍ത്തവവിരാമത്തോട് അനുബന്ധിച്ച്സ്ത്രീകള്‍ക്കുണ്ടാകുന്ന അത്യുഷ്ണാനുഭവം നിയന്ത്രിക്കാനും ചെമ്പരത്തി ഇലയ്ക്ക് കഴിയും.
മുഖക്കുരു കുറയ്ക്കാനും വാര്‍ദ്ധക്യത്തിന്‍റെ ലക്ഷണങ്ങളെ ചെറുക്കാനും ചെമ്പരത്തി ഇലയ്ക്കാകും.
ചെമ്പരത്തി ഇല മുടി കൊഴിയല്‍ കുറയ്ക്കും. ഇല അരച്ച് ഷാംപൂ ചെയ്തതിന് ശേഷം മുടിയില്‍ തേച്ച് പിടിപ്പിക്കുക. ഇത് കണ്ടീഷനറായും പ്രവര്‍ത്തിക്കും.ചെമ്പരത്തി ഇല ഉപയോഗിച്ച് ഉണ്ടാക്കുന്ന ചായ ആരോഗ്യത്തിന് വളരെ നല്ലതാണ്.ചായ കുടിക്കുന്നതിന് മുമ്പ് അത് ജൈവകൃഷിയില്‍ ഉത്പാദിപ്പിച്ചതാണോ എന്ന്പരിശോധിക്കുക. മാത്രമല്ല ഇല ഗുണമേന്മയോടെ തന്നെയാണ്സംസ്കരിച്ചിരിക്കുന്നതെന്നും അതില്‍ രാസവസ്തുക്കള്‍ ഒന്നുംചേര്‍ത്തിട്ടില്ലെന്നും ഉറപ്പുവരുത്തുക. ദഹനപ്രശ്‌നങ്ങള്‍, മൂത്രത്തില്‍പഴുപ്പ്, രക്തസമ്മര്‍ദ്ദം മുതലായ രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ ഈ ചായകുടിച്ചാല്‍ രോഗശാന്തി ലഭിക്കും. ദഹനം പതിവായി ചെമ്പരത്തി ഇല തിന്നുന്നത്ദഹനം വര്‍ദ്ധിപ്പിക്കും. ഭാരം കുറയാനും ഇത് സഹായിക്കും
വേനല്‍ക്കാലം കഠിനമായിക്കഴിഞ്ഞു.ഓരോ ദിവസം കഴിയുന്തോറും വേനലിന്‍റെ കാഠിന്യം കൂടി വരികയാണ്.ഈ സമയത്ത് ശരീരത്തിലെ ജലാംശം മുഴുവനും വിയര്‍പ്പായും മൂത്രമായും നഷ്ടപ്പെടുന്നു . ഉറക്കമില്ലായ്മ, ക്ഷീണം, പെട്ടെന്ന് ദേഷ്യം വരുക,ഏകാഗ്രതയില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇക്കാലത്ത് ഉണ്ടാകാം.ധാരാളം വെള്ളം കുടിക്കുക എന്നതാണ് പ്രധാനമായി ശ്രദ്ധക്കേണ്ട കാര്യം. മാത്രമല്ല, ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട സമയമാണിത്.ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. അത്തരം ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
മസാല അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍: : മസാല ധാരാളം അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. ഇത് എരിവാണെങ്കിലും പുളിയാണെങ്കിലുമെല്ലാം ശരീരത്തിന്‍റെ ചൂടു വര്‍ദ്ധിപ്പിക്കും. വേനല്‍ കാലത്ത് പൊതുവേ ശരീരം ചൂടായിരിക്കും ഇതു കൂടാതെ ശരീരത്തിലെ മെറ്റബോളിസത്തിന്‍റെ അളവ് കൂടുന്നതിനും ഇടയാക്കും .
നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ : ചൂടുകാലത്ത് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയാണ് നല്ലത്. അതായത് ഇറച്ചി, മീന്‍ വിഭവങ്ങള്‍, തന്തൂരി വിഭവങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക. ഇവ ശരീരത്തിന്‍റെ ചൂടു വര്‍ദ്ധിപ്പിക്കുന്നവയാണ്. മാത്രമല്ല, വേനല്‍ക്കാലത്ത് ദഹനപ്രശ്‌നങ്ങള്‍ക്കും സാധ്യത കൂടുതലാണ്. മാംസഭക്ഷണങ്ങള്‍ ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. ഇതുകൊണ്ടു തന്നെ ഇവ വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
ചായ, കാപ്പി : ശരീരത്തിലെ താപ നില ഉയര്‍ത്തുന്ന ഘടകം ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്നു. കഫീനും പഞ്ചസാരയും ചേരുമ്പോള്‍ നിര്‍ജ്ജലീകരണത്തിന് കാരണമാകും.
ചപ്പാത്തി : ചപ്പാത്തി ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇത് ശരീരത്തിന്‍റെ ചൂടു വര്‍ദ്ധിപ്പിക്കും. ദഹനത്തിന് കൂടുതല്‍ സമയം പിടിക്കുകയും ചെയ്യും. ചപ്പാത്തിക്കു പകരം ചോറു പയോഗിക്കുകയാണ് ചൂടകാലത്ത് കൂടുതല്‍ നല്ലത്.
മാങ്ങ : വേനലില്‍ ധാരളമായി ലഭിയ്ക്കുന്ന ഒരു ഭക്ഷണസാധനമാണ് മാങ്ങ. എന്നാല്‍ ഇത് ശരീരത്തിന്‍റെ ചൂടു വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. കൂടുതല്‍ കഴിച്ചാല്‍ ഇവ ശരീരത്തില്‍ ചൂടുകുരു വരാന്‍ പോലും ഇട വരുത്തും.
പാല്‍ : പാലുല്‍പന്നങ്ങളും ശരീരത്തിന്‍റെ ചൂടു വര്‍ദ്ധിപ്പിക്കുന്നവയാണ്. ഇവ വേനല്‍ക്കാലത്ത് ഒഴിവാക്കുകയാണ് നല്ലത്.
പിസ, ബര്‍ഗര്‍ : പിസ, ബര്‍ഗര്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ വേനലില്‍ ഒഴിവാക്കുന്നതാണ് നല്ലത് . ഇവ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
ഐസ്‌ക്രീം, കൂള്‍ഡ്രിങ്ക്‌സ് : ചൂടുകാലത്ത് എല്ലാവരും ആശ്രയിക്കുന്നത് ഐസ്‌ക്രീം, കൂള്‍ഡ്രിങ്ക്‌സ് മുതലായവയായിരിക്കും. എന്നാല്‍ ഇവ താല്‍ക്കാലിക ശമനം തരുമെങ്കിലും ശരീരത്തിന്‍റെ ചൂടു വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളാണെന്നറിയുക.
ഡ്രൈ ഫ്രൂട്‌സ് : ഡ്രൈ ഫ്രൂട്‌സ് ശരീരത്തിലെ താപനില വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളാണ്. ഇവയുടെ ഉപയോഗവും വേനല്‍ക്കാലത്ത് കുറക്കുന്നതു തന്നെയാണ് കൂടുതല്‍ നല്ലത്.
സോസ് : സോസ് ഒഴിവാക്കുക: സോസുകള്‍ 350 കലോറി വരെ കുറയ്ക്കാന്‍ കാരണമാകുന്നു. സോസില്‍ അടങ്ങിയിരിക്കുന്ന മോണോ സോഡിയം ഗ്ലൂക്കമേറ്റും ഉപ്പും അപകടകാരികളാണ്.
എണ്ണ പലഹാരങ്ങള്‍ : എണ്ണ പലഹാരങ്ങള്‍ വേനല്‍ക്കാലത്ത് പരമാവധി ഒഴിവാക്കുക.
വാഴയിലയില്‍ ഭക്ഷണം കഴിയ്ക്കുന്നത് ഇന്ത്യക്കാരുടെ ശീലമാണ്. പ്രത്യേകിച്ചും സദ്യയും മറ്റും മലയാളികള്‍ കഴിയ്ക്കുന്നത് തൂശനിലയില്‍ വിളമ്പിയാണ്.
ഇത് വെറുമൊരു ചടങ്ങോ വിശ്വാസമോ ആണെന്നു കരുതാന്‍ വരട്ടെ, ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ളതു കൊണ്ടാണ് നമ്മുടെ കാരണവന്മാര്‍ ഇത്തരം വഴികള്‍ സ്വീകരിച്ചിരുന്നത്.
വാഴയിലയില്‍ ഭക്ഷണം കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,
ഇലകളില്‍ ഭക്ഷണം കഴിക്കുന്നത് രക്തം ശുദ്ധിയാക്കാന്‍ നല്ലതാണ്.ശരീരത്തിനുള്ളിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും കിഡ്‌നി, ബ്ലാഡര്‍പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇലകളില്‍ ഭക്ഷണം കഴിക്കുന്നതു സഹായിക്കും. ശരീരത്തിലെഅവയവങ്ങള്‍ക്ക് ഉറപ്പുനല്‍കാനിത് നല്ലതാണ്.
ദഹനവ്യവസ്ഥക്കും വാഴയില നല്ലതാണ്. ഇതിലെ മ്യൂസിലേജ് മ്യൂകസ് പാളിയെ തണുപ്പിച്ച് അള്‍സിറില്‍ നിന്നും രക്ഷിക്കും.
വാഴയിലയില്‍ ഭക്ഷണം കഴിച്ചാല്‍ ശരീരത്തിലെ മുറിവുകള്‍ പെട്ടെന്നുണങ്ങും.
ബാക്ടീരിയകളെയും കീടാണുക്കളേയും നശിപ്പിക്കാന്‍ ഇത് നല്ലതാണ്.
സ്ത്രീകളില്‍ ആര്‍ത്തവസമയത്തുള്ള അമിത രക്തസ്രാവം കുറക്കാന്‍ വാഴയിലയില്‍ ഭക്ഷണം കഴിക്കുന്നത് സഹായിക്കും.
ഇലയില്‍ ഭക്ഷണം കഴിക്കുന്നതിന് പുറമെ ഇലകളില്‍ ഭക്ഷണമുണ്ടാക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.
ഗ്രീന്‍ ടീയില്‍ കാണപ്പെടുന്ന പോളിഫിനോളുകള്‍, എപ്പിഗ്യാലോക്യാച്ചിന്‍ ഗ്യാലേറ്റ് എന്നിവ വാഴയിലയിലും അടങ്ങിയിട്ടുണ്ട്.
പലപ്പോഴും മറ്റു ഫലവര്‍ഗങ്ങള്‍ക്കനുസരിച്ചുള്ള ഒരു പ്രാധാന്യം നാം ചാമ്പക്കയ്ക്കു നല്‍കാറില്ല. ഇവയ്ക്കും പലതരത്തിലുള്ള ആരോഗ്യഗുണങ്ങളുണ്ടെന്നതാണ് വാസ്തവം. ചാമ്പയ്ക്ക കഴിച്ചു ക്യാന്‍
സര്‍ തടയാം .ചാമ്പയ്ക്കയുടെ കുരു ഉണക്കിപ്പൊടിച്ച് കഴിയ്ക്കന്നതു നല്ലതാണ്. ഇത് തിമിരം, ആസ്തമ പോലുള്ള രോഗങ്ങള്‍ക്കുള്ള ഒരു പരിഹാരമാണ്. ചാമ്പയ്ക്കയുടെപൂക്കള്‍ പനി കുറയ്ക്കാന്‍ നല്ലതാണ്.
വയറിളക്കം പോലുള്ള അവസ്ഥകളില്‍ കഴിയ്ക്കാവുന്ന ഒരു ഫലമാണിത്. ശരീരത്തില്‍നിന്നുള്ള ജലനഷ്ടം പരിഹരിയ്ക്കുവാന്‍ ഇത് സഹായിക്കും. ഇവയുടെ ഇലകള്‍സ്‌മോള്‍ പോക്‌സ് പോലുള്ള രോഗങ്ങളുണ്ടാകുമ്പോള്‍ ശരീരത്തില്‍ചൊറിച്ചിലുണ്ടാകുന്നതിനു ശമനം നല്‍കും. പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന ഒരു ഫലമാണിത്. പ്രമേഹരോഗികള്‍ക്കു മാത്രമല്ല, കൊളസ്‌ട്രോളിനും ഇത് നല്ലൊരുപരിഹാരം തന്നെ. ഇതിലെ വൈറ്റമിന്‍ സി, ഫൈബര്‍ എന്നിവ കൊളസ്‌ട്രോള്‍കുറയ്ക്കും. ചാമ്പയ്ക്ക് കഴിയ്ക്കുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാധ്യതകുറവാണെന്നും തെളിഞ്ഞിട്ടുണ്ട്. പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ്ക്യാന്‍സര്‍ തടയാനും ചാമ്പക്കയ്ക്കു കഴിയും. സോഡിയം, അയേണ്‍, പൊട്ടാസ്യം, പ്രോട്ടീന്‍, ഫൈബര്‍ പോലുള്ള ഘടകങ്ങള്‍ ചാമ്പക്കയില്‍ അടങ്ങിയിട്ടുണ്ട്.
ഇടക്കിടെ മോണയില്‍ വേദന വരാറുണ്ടോ? ഇതിനെ മോണവീക്കം എന്നാണ് പറയുന്നത്. ഇത് സാധാരണയായി ഭക്ഷണം ചവച്ചരയ്ക്കുമ്പോളാണ് വില്ലനായി എത്തുന്നത്. ചിലപ്പോള്‍ അത് വീക്കം വന്ന് തടിച്ചുപൊങ്ങി വരാറുമുണ്ട്. ചിലത് പഴുപ്പായി മാറുകയും ചെയ്യും. പലപ്പോഴും ഈ അവസ്ഥക്ക് കഠിനവേദനയാണ് ഉണ്ടാവുക. വ്യക്തികള്‍ ശരിയായ ഡെന്‍റല്‍ ശുചിത്വം പാലിക്കാതെ ഇരിക്കുന്നതാണ് ഇങ്ങനെ സംഭവിക്കുന്നുതിന് പലപ്പോഴും കാരണമാവുന്നത്.
ഇതിനുള്ള പരിഹാരം നമുക്ക് വീട്ടിലിരുന്നു തന്നെ കൈകാര്യം ചെയ്യാം. അതിനുള്ള ചില ഒറ്റമൂലികള്‍ ഇതാ
കറ്റാര്‍വാഴ : മോണവീക്കത്തിന് ഉത്തമമായി ചികിത്സാ സഹായിയാണ് കറ്റാര്‍വാഴ. ചവയ്ക്കുമ്പോളുണ്ടാകുന്ന വേദനയ്ക്കും വീക്കത്തിനും കുരു പോലെ വന്ന പഴുക്കുന്നത് കുറയ്ക്കുന്നതിനു കറ്റാര്‍വാഴ സഹായിക്കും.
ആര്യവേപ്പ് : മോണവീക്കത്തിന് പ്രകൃതിദത്തമായ ഒരു പ്രതിവിധിയാണ് ആര്യവേപ്പ്. വാ കഴുകാനുള്ള മൗത്ത് വാഷായി ആര്യവേപ്പ് ഉപയോഗിക്കാം. വേദനയും മോണപഴുപ്പും ബാക്ടീരിയ, മറ്റ് ഓറല്‍ സംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും ആര്യവേപ്പ് ഉത്തമമാണ്.
ഉപ്പുവെള്ളം : ഭക്ഷണത്തിന് രുചി പകരാന്‍ മാത്രമല്ല. ഉപ്പുകൊണ്ട് നിരവധി ഗുണങ്ങള്‍ വേറെയുമുണ്ട്. മോണപഴുപ്പിന് ഉപ്പുവെള്ളം വായില്‍ കൊള്ളുന്നത് അത്യുത്തമമാണ്. എല്ലാദിവസവും പല്ലുതേച്ചതിന് പുറമെ ഉപ്പുവെള്ളം വായില്‍ കൊള്ളുന്നത് നല്ലാതാണ്. ഇത് വായിലുണ്ടാകുന്ന എല്ലാതരം അസുഖങ്ങള്‍ക്കും ഉത്തമപ്രതിവിധിയാണ്.
കരയാമ്പു എണ്ണ
സാധാരണയായി ഈ എണ്ണ പല്ലുവേദനക്കും മോണവീക്കത്തിനും ഉപയോഗിക്കാറുണ്ട്. ത്രീവമായി അനുഭവപ്പെടുന്ന വേദനയെ കുറക്കാന്‍ ഇത് സഹായിക്കും. ഇത് ഇത്തരം വേദനയില്ലാതെയാക്കാനുള്ള പ്രകൃതിദത്ത മരുന്നാണ്. ഒരു കഷ്ണം പഞ്ഞിയില്‍ ഒന്നു രണ്ടു തുള്ളി കരയാമ്പു എണ്ണ ഒഴിച്ച് വായിലും മറ്റ് മോണവീക്കം വന്നിടത്തും പുരട്ടുക. ഉടനടി പരിഹാരം കാണാവുന്നതാണ്.
സാധാരണയായുള്ള നമ്മുടെ ഭക്ഷണരീതികളാണ് നമ്മളെ പല രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നത്. പലതിന്‍റെയും ഔഷധമൂല്യം നമുക്ക് അറിയപ്പെടാതെ പോവുന്നതാണ്. നേന്ത്രപ്പഴം പഴ വര്‍ഗങ്ങളില്‍ ഏറ്റവും പോക്ഷക ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്.
പ്രകൃതിയിലുള്ള വിറ്റാമിന്‍ ടോണിക് ആണ് പഴത്തിലടങ്ങിയിരിക്കുന്ന പോഷാകാംശം. ശരീര കോശങ്ങളുടെ പുനര്‍ നിര്‍മാണത്തെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങള്‍ ധാരാളം ഉള്ളത് കൊണ്ടും വളരെ പെട്ടെന്ന് ദഹിക്കുന്നതു കൊണ്ടും പെട്ടന്ന് തന്നെ ഉന്മേഷം തരുന്നത് കൊണ്ടും രോഗികള്‍ക്കും ഇതു പേടിക്കാതെ ഉപയോഗിക്കാം. ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ ധാതു ലവണങ്ങളും നിയാസിന്‍,റിബോ ഫ്ലെവിന്‍ തുടങ്ങിയ വിറ്റാമിനുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. വളരെ ഉയര്‍ന്ന തോതിലുള്ള കലോറി മൂല്യം നേന്ത്രപ്പഴത്തിനുണ്ട്. ഏതാണ്ട് 200ല്‍ കൂടുതല്‍ കലോറി ശരീരത്തിന് നല്‍കാന്‍ സാമാന്യം വലിപ്പമുള്ള ഒരു നേന്ത്രപ്പഴത്തിനു കഴിയും. രക്തത്തിലെ അമ്ലത്വം കുറക്കാന്‍ നേന്ത്രപ്പഴം വളരെ സഹായിക്കും .വിറ്റാമിന്‍ സി, ജീവകം എ, ബി ,ഡി, ഇ എന്നിവയും നേന്ത്രപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്.
ആരോഗ്യത്തിനൊപ്പം ബുദ്ധിയും അഴകും നല്‍കുന്ന ഫലമാണ് നേന്ത്രപ്പഴം എന്നു പണ്ടു മുതല്‍ക്കേ പറഞ്ഞുവരുന്നു. നേന്ത്രപ്പഴവും മാതളനാരങ്ങയുടെ നീരും ദിവസേന കഴിച്ചാല്‍ അള്‍സര്‍ ശമിക്കും. അല്‍പം പാലില്‍ നേന്ത്രപ്പഴം നന്നായി അരച്ചു ചേര്‍ത്തു പുരട്ടിയാല്‍ കണ്ണിനു താഴെയുള്ള കറുപ്പുനിറം മാറും. ഞാലിപ്പൂവന്‍ പഴം നന്നായി അരച്ച് മുഖത്തിട്ട് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ചര്‍മ്മം തിളങ്ങുമെന്നത് തീര്‍ച്ച. വാഴപ്പഴം ചെറിയ കഷണങ്ങളാക്കി നുറുക്കി തേന്‍, നരങ്ങാനീര് ഇവ ചേര്‍ത്തു പതിവായി കഴിച്ചാല്‍ ഉണര്‍വുണ്ടാകും.
ഡിഹൈഡ്രേഷന്‍ അഥവാ നിര്‍ജ്ജലീകരണം മരണത്തിനു തന്നെ കാരണമാകുന്ന അവസ്ഥയാണ്. അതികഠിനമായ ചൂടും വരണ്ട കാലാവസ്ഥയും ശരീരത്തിലെ ജലാംശത്തില്‍ കുറവ് അനുഭവപ്പെടുമ്പോഴാണ് നിര്‍ജ്ജലീകരണമുണ്ടാകുന്നത്. നിര്‍ജ്ജലീകരണം തടയാനുള്ള ഒരേ ഒരു വഴി ധാരാളം വെള്ളം കുടിക്കുകയെന്നത് മാത്രമാണ് എന്നത് പലരും മറക്കുന്നതാണ് ഗുരുതരമായ അവസ്ഥയുണ്ടാക്കുന്നത്.
വളരെയധികം ദാഹം തോന്നുക, ചുണ്ടും നാവും വരളുക, ചര്‍മ്മം വരളുക, വിയര്‍ക്കാതിരിക്കുക, തലവേദന, ഓര്‍മ്മക്കുറവ്, വളരെയധികം ക്ഷീണവും തളര്‍ച്ചയും ഉണ്ടാകുക, മൂത്രത്തിന്‍റെ അളവ് കുറയുക തുടങ്ങിയ അവസ്ഥകള്‍ നിര്‍ജ്ജലീകരണത്തിന്‍റെ ലക്ഷണങ്ങളാണ്. എസി മുറികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിര്‍ജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരക്കാര്‍ വെള്ളം കുടിക്കാന്‍ മടിക്കുന്നതാണ് പ്രശ്നം.
നിര്‍ജ്ജലീകരണം രൂക്ഷമാകുന്നതോടെ താങ്ങാനാവാത്ത തളര്‍ച്ചയും ബോധക്ഷയവും സംഭവിക്കും. ഈ അവസ്ഥയില്‍ അടിയന്തര സഹായം ലഭിക്കാത്തപക്ഷം അത് മരണത്തിനുതന്നെ കാണമാകും. രോഗിയുടെ ശരീരത്തിലേക്ക് ഒട്ടും വൈകാതെ ജലം നല്‍കുകയാണ് പരിഹാരമാര്‍ഗമായി ആദ്യം ചെയ്യേണ്ടത്.
ഒരു ദിവസം കുറഞ്ഞത് 2-3 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുന്നത് നിര്‍ജ്ജലീകരണം തടയാന്‍ സഹായിക്കും. ചൂട് കാലത്ത് പതിവിലും കൂടുതല്‍ വെള്ളം കുടിക്കുന്നതും യാത്രകളില്‍ വെള്ളം കൂടെ കരുതുന്നതും നല്ലതാണ്. കൂടാതെ പഴങ്ങളും പഴച്ചാറുകളും കൂടുതലായി ഉപയോഗിക്കുന്നതും ഉത്തമാണ്. നിര്‍ജ്ജലീകരണം കടുത്താല്‍ രക്തസമ്മര്‍ദ്ദം കുറയുക, ശരീരത്തിലെ ഉപ്പിന്‍റെയും പൊട്ടാസ്യത്തിന്‍റെയും അംശം കുറയുക, വൃക്കകള്‍ക്ക് പ്രവര്‍ത്തന ക്ഷമത കുറയുക തുടങ്ങിയ പ്രത്യാഘാതങ്ങളും ഇത് കൊണ്ടുണ്ടാവുന്നു.
കണ്ണുകളുടെതിളക്കമാണ് ഒരാളുടെ മുഖകാന്തി എടുത്തുകാണിക്കുന്നത്. കണ്ണുകള്‍ക്കു ആരോഗ്യ കുറവുണ്ടെങ്കില്‍ അത് ആ വ്യക്തിയുടെ മുഖത്തുനിന്നും അറിയാം . കണ്ണിനു ചുറ്റും കാണപ്പെടുന്ന കറുത്തനിറം (dark circles) പലരുടെയും ഉറക്കം കെടുത്തുന്നു.
കണ്ണിനു ചുറ്റിനും കറുപ്പുണ്ടാകാനുള്ള പ്രധാന കാരണം ഉറക്കക്കുറവാണ് എന്നതാണ്. കാഴ്ചക്കുറവ്, ദീര്‍ഘനേരം കംപ്യൂട്ടറിലോ മൊബൈല്‍ സ്ക്രീനിലേക്കോ നോക്കുന്നത്, കണ്ണിനുണ്ടാകുന്ന സ്ട്രെയിന്‍ എന്നിവ കാരണവും കറുപ്പുനിറം ഉണ്ടാകാം.തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തില്‍ ഉണ്ടാകുന്ന ഏറ്റക്കുറിച്ചിലും ചിലരില്‍ കറുപ്പുനിറത്തിനു നിദാനമാകാറുണ്ട്. ചിലരില്‍ പാരമ്പര്യമായി തന്നെ കണ്ണിനു ചുറ്റുമുള്ള ചര്‍മം ഇരുണ്ടതായി കണ്ടുവരുന്നുണ്ട്. അപൂര്‍വമായെങ്കിലും മസ്കാര, ഐ ലൈനര്‍ എന്നിവയുടെ അലര്‍ജി കാരണവും കറുപ്പുനിറം വരാം.
കണ്ണിനു ചുറ്റുമുള്ള കറുപ്പുനിറം ചികിത്സിച്ചു മാറ്റാനായി പല കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനമായി ശ്രദ്ധിക്കേണ്ടത് കുറഞ്ഞത് ആറുമണിക്കൂറെങ്കിലും സ്വസ്ഥമായി ഉറങ്ങണം എന്നതാണ്. കാഴ്ചക്കുറവുണ്ടോ എന്നു പരിശോധിക്കണം. ദീര്‍ഘനേരം മൊബൈല്‍ സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നത് ഒഴിവാക്കുക.
ജോലി സംബന്ധമായി അധികനേരം കംപ്യൂട്ടര്‍ സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നവര്‍ ഒരു മണിക്കുറിന്‍റെ ഇടവേളകളില്‍ കുറഞ്ഞത് 30 സെക്കന്‍ഡ് എങ്കിലും കണ്ണുകളടച്ച് ഇരിക്കുന്നത് നന്നായിരിക്കും.
കണ്ണിനു ചുറ്റുമുള്ള കറുപ്പുനിറത്തിന്‍റെ ചികിത്സയില്‍ പ്രധാനപ്പെട്ട ഒരു ഘടകം സണ്‍സ്ക്രീനിന്‍റെ ഉപയോഗമാണ്. സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍ (എസ്പിഎഫ്) കുറഞ്ഞത് പതിനഞ്ച് എങ്കിലും ഉള്ള സണ്‍ സ്ക്രീന്‍ ഉപയോഗിക്കണം പകല്‍ പുറത്തിറങ്ങുന്നതിനു 20 മിനിറ്റ് മുന്‍പെങ്കിലും സണ്‍സ്ക്രീന്‍ പുരട്ടണം മൂന്നു-നാലു മണിക്കൂര്‍ ഇടവിട്ട് വീണ്ടും പുരട്ടുകയും വേണം.
കണ്‍പോളയിലെ ചര്‍മം മൃദുലമായതിനാല്‍ മുഖത്തിന്‍റെ മറ്റു ഭാഗങ്ങളിലെ കറുപ്പു മാറ്റാനായി നല്‍കുന്ന ക്രീമുകള്‍ ഒരു കാരണവശാലും കണ്ണിനു ചുറ്റും പുരട്ടരുത്. ചികിത്സ തുടങ്ങി കുറഞ്ഞത് ആറാഴ്ചയെങ്കിലും കഴിയുമ്പോള്‍ മാത്രമേ കറുത്ത നിറത്തില്‍ കുറവു കണ്ടുതുടങ്ങാറുള്ളൂ.
ആസ്മ, തുമ്മല്‍, കണ്ണുചൊറിച്ചില്‍ തുടങ്ങിയ അലര്‍ജി ഉള്ളവരിലും പാരമ്പര്യഘടകമുള്ളവരിലും ഈ കറുപ്പുനിറം പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ പ്രയാസമാണ്. എങ്കിലും ലേപനങ്ങള്‍ കൊണ്ട് അല്പം കുറവു വരുത്താന്‍ കഴിയും
ഒരുപാട് ഔഷധ ഗുണങ്ങള്‍ ഉള്ള ഒന്നാണ് ഇഞ്ചി. കിട്ടാന്‍ ബുദ്ധിമുട്ടില്ലാത്തതും അടുക്കളയുടെ ഭാഗവുമായതിനാല്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും ബുദ്ധിമുട്ടില്ല. ഇഞ്ചി ഹൃദയത്തിന്‍റെ ചങ്ങാതിയാണ്. ഹൃദയാരോഗ്യത്തിന്‍റെ സംരക്ഷണത്തിന് ഏറ്റവും നല്ല ഒരു മാര്‍ഗ്ഗമാണ് ഇഞ്ചി. കൊളസ്ട്രോള്‍ കുറയ്ക്കുന്നു. ഹൈപ്പര്‍ ടെന്‍ഷന്‍, സ്ട്രോക്ക്, ഹൃദയാഘാതം എന്നിവ തടയുന്നു തുടങ്ങി നിരവധി ഗുണങ്ങളുണ്ട് ഈ കുഞ്ഞന്.
ഇഞ്ചിനീര് ശരീരിത്തിന് ഏറെ ഗുണപ്രദമാണ്. ജലദോഷം,മൂക്കടപ്പ് പോലെയുള്ള സാധാരണ അസുഖങ്ങള്‍ തടയാന്‍ ഇഞ്ചി കഴിച്ചാല്‍ മതി.ഇഞ്ചിയിലെ ജിഞ്ചെറോള്‍ എന്ന ആന്‍റി ഓക്സിഡന്‍റ് ഇന്‍ഫെക്ഷനുകള്‍ തടയും. പ്രത്യേകിച്ചും ഗര്‍ഭകാലത്തെ രാവിലെയുള്ള തലകറക്കം ഒഴിവാക്കാന്‍ ഇഞ്ചി കഴിച്ചാല്‍ മതി. വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ക്കും ഇഞ്ചിയും ഉപ്പും ചേര്‍ത്ത് കഴിച്ചാല്‍ മതി. മൈഗ്രേയിന്‍ പോലെയുള്ള രോഗങ്ങള്‍ക്ക് ആശ്വാസമാണ് ഇഞ്ചി. സുമാട്രിപ്പാന്‍ എന്ന മൈഗ്രെയിന്‍റെ മരുന്നിനു തുല്യമായ ശക്തിയാണ് ഇഞ്ചിയിലെ ഘടകങ്ങള്‍ക്കും ഉള്ളത്.
ശരീര ഭാരം കുറയ്ക്കാന്‍ ഇഞ്ചി ദൈനംദിന ഭക്ഷണത്തിന്‍റെ ഭാഗമാക്കുക.ദഹനം വര്‍ദ്ധിപ്പിച്ച് ശരീരത്തിന്‍റെ പ്രവര്‍ത്തന ക്ഷമത കൂട്ടും ഇഞ്ചി. രാവിലെ വെറും വയറ്റില്‍ ഇഞ്ചി വെറുതെ കഴിച്ചാല്‍ പോലും നാല്‍പ്പത് കലോറിയോളം കൊഴുപ്പ്കത്തുമത്രേ.
ആന്‍റി ഓക്സിഡന്‍റുകളുടെയും സുപ്രധാന ധാതുക്കളുടെയും അളവ് ആവശ്യത്തിന് അതിലുണ്ട്. പ്രമേഹ രോഗികളില്‍, ഇഞ്ചി നീര് ഒരു ഗ്ലാസ് കുടിക്കുന്നതുവഴി രക്തത്തിലെ ഗ്ലൂക്കോസ് അളവ് താഴ്ത്തുന്നു.ഇഞ്ചി നീര് വിവിധ ദഹന പ്രശ്നങ്ങള്‍ നിന്ന് നമ്മളെ സഹായിക്കുന്നു കാരണം അതില്‍ ദഹനത്തിനുവേണ്ട പ്രധാന ഘടകം അടങ്ങിയിരിക്കുന്നു.
രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന തടസം നീക്കാന്‍ ഇഞ്ചി സഹായിക്കുന്നു അതുവഴി കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു.
മുഖക്കുരു കുറയ്ക്കുന്നു, മാരകമായ കാന്‍സര്‍ രോഗം തടയാന്‍ സഹായിക്കുന്നു. പനി,ജലദോഷം എന്നിവയെ ഇല്ലാതാക്കുന്നു എന്നിങ്ങനെ ഇഞ്ചിയെ കൊണ്ട് നിരവധി ഗുണങ്ങളുണ്ട്.
വേനലിന്‍റെ ചൂട് തുടങ്ങിയിരിക്കുന്നു. ഇനി മഴക്കാലം എത്തുന്നതുവരെ ചൂടിന്‍റെ കാഠിന്യം സഹിക്കണം. വിയര്‍പ്പുനാറ്റവും ശരീരത്തിനു പുകച്ചിലും അധികമായ ദാഹവും മൂത്രം കുറയലും മൂത്രപ്പുകച്ചിലും ചൂട് കൂടുന്നതുകൊണ്ടുണ്ടാവുന്ന പരിക്കുകളും വേനല്‍ക്കാലത്തെ ദുരിതങ്ങളാണ്. അമിതമായ ക്ഷീണം, അധികമായ വിയര്പ്പ്, ശരീര ദുര്‍ഗന്ധം എന്നിവ പൊതുവെ കാണാറുണ്ട്. ഋതുക്കള്‍ മാറുന്നതിനനുസരിച്ച് കാലാവസ്ഥയ്ക്കും ശരീരത്തിനും വരുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് അതിനെ അതിജീവിക്കുകയും ശരീരാരോഗ്യം നിലനിര്‍ത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഓരോ വര്‍ഷം കഴിയുന്തോറും അന്തരീക്ഷ താപം വര്‍ധിച്ചു വരികയാണ്. എന്നാല്‍ അന്തരീക്ഷത്തിലെ ചൂടിന്‍റെ വര്‍ധന കൊണ്ട് വരാവുന്ന കഷ്ടങ്ങള്‍ ജീവിത രീതി മാറ്റി അല്പം ശ്രദ്ധിക്കുന്നതിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ.
നിര്‍ദേശങ്ങള്‍
അമിത കോപത്തെ നിയന്ത്രിക്കാം
എന്തിനും ഏതിനും ദേഷ്യപ്പെടാറുണ്ടോ ? മുന്നോട്ടുള്ള ജീവിതം ശാന്തിയും സമാധാനവുമായിട്ട് മുന്നോട്ട് കൊണ്ടുപോകാന്‍ കോപം നിയന്ത്രിക്കേണ്ടതുണ്ട് . അമിതകോപത്തിനു ചില കാരണങ്ങള്‍ ഉണ്ട് . ഇച്ഛാഭംഗം, വിഷാദം, അപകര്‍ഷതാബോധം, ഉല്‍ക്കണ്ഠ , നൈരാശ്യം, ആത്മവിശ്വാസമില്ലായ്മ ഇതൊക്കെ അവയില്‍ ചിലത് മാത്രം. പരിഹാരം കാണാതെ പല പ്രശ്ന ങ്ങളും കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നത് അതുകൊണ്ടാണ്. കോപം ഉണ്ടാകുന്ന സാഹചര്യങ്ങള്‍ വ്യത്യസ്തമായിരിക്കും . അതുകൊണ്ട് തന്നെ ഇവയെ അഭിമുഖീകരിക്കേണ്ട രീതിയും വ്യത്യസ്തമാണ്. അമിത കോപം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില വിദ്യകളുണ്ട് .
നാവിനെ അടക്കുക : തൊടുത്ത അമ്പ്പോലെയാണ് പറഞ്ഞുപോയ വാക്ക് എന്ന് പറയുന്നത് സത്യം തന്നെയാണ്. കോപിക്കുമ്പോള്‍ മാനസിക നിയന്ത്രണമില്ലാതെ നാം പറയുന്ന കാര്യങ്ങള്‍ പിന്നീട് പ്രശ്നംകൂടുതല്‍ വഷളാക്കും . അതിനാല്‍ ദേഷ്യം തോന്നുമ്പോള്‍ കഴിവതും സംസാരിക്കാതിരിക്കുക ശ്രദ്ധിക്കുക.
ശീലിക്കണം മനസ്സടക്കം: മനസ്സിനെ നിയന്ത്രിക്കുവാന്‍ സാധിച്ചാല്‍ എല്ലാം കഴിയുമ്പോള്‍ ഒന്നും വേണ്ടായിരുന്നു എന്ന തോന്നല്‍ ഒ ഴിവാക്കാം. കാര്യങ്ങള്‍ മനസ്സിലാക്കി സാഹചര്യങ്ങള്‍ കണക്കിലെടുത്തു മാത്രം പ്രതികരിക്കുക. ഇത് ബോധപൂര്വ്വം വളര്‍ത്തിയെടുക്കേണ്ട ഒരു ശീലമാണ്. ദേഷ്യം വരുമ്പോള്‍ നൂറു തൊട്ടു താഴേക്കു എണ്ണുക, കണ്ണടച്ച് ശ്വാസം അകത്തേക്കും പുറത്തേക്കും എടുക്കുക, ഒരുമിച്ചു ആസ്വദിച്ച നല്ല നിമിഷങ്ങള്‍ ഓര്‍ക്കുക തുടങ്ങിയ വിദ്യകള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്.
സ്വയം ഒരു അവലോകനം: എപ്പോഴാണ്, ആരോടാണ്, എന്തിനാണ് ദേഷ്യം തോന്നുന്നത്? എങ്ങിനെയാണ് ദേഷ്യം വരുമ്പോള്‍ പ്ര തികരിക്കുക?ഇത് മാനസികാരോഗ്യത്തെയും ശാരീരികാരോഗ്യത്തെയും ബാധിക്കുന്നുണ്ടോ? മറ്റുള്ളവരുടെ പ്രതികരണമെന്താണ് ? അമിത കോപം മൂലം നിങ്ങളുടെ ബന്ധങ്ങള്‍ ശിഥിലമാകുന്നുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തുവാന്‍ ശ്രമിക്കുന്നത് പലപ്പോഴും നിങ്ങളെ തന്നെ വിലയിരുത്തുവാനും അതനുസരിച്ച് സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്താനും സഹായിക്കുന്നതാണ്.
ശരീര ഭാഷ ശ്രദ്ധിക്കാം: ശരീരഭാഷ ചിലപ്പോള്‍ നിങ്ങളെ ചതിച്ചേക്കാം. സംസാരിക്കാതെയിരിക്കുക, ചിരിക്കാതിരിക്കുക, വെറുതെ നടക്കുക, കതകു വലിച്ചടയ്ക്കുക, വെറുതെ കിടക്കുക, ഉത്തരമായി മൂളുക മാത്രം ചെയ്യുക അങ്ങനെ പലതും ദേഷ്യം വരുമ്പോള്‍ നിങ്ങള്‍ ചെയ്തേക്കാം. എന്നാല്‍ ഇതൊക്കെ ഒഴിവാക്കി ഒന്നും സംഭവിച്ചില്ല എന്ന മട്ടില്‍ പെരുമാറുന്നിടത്താണ് മിടുക്ക്. ഇയാള്‍ എന്തേ പ്രതികരിച്ചില്ല എന്ന മറ്റുള്ളവരുടെ അമ്പരപ്പ് ഒന്ന് ആസ്വദിക്കുകയും ചെയ്തോളു.
സന്തോഷം കണ്ടെത്തുക: മനസ്സിന് സന്തോഷം നല്കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുക വഴി നിങ്ങള്‍ക്ക് വേഗത്തില്‍ മനസ്സിനെ കീഴ്പ്പെടുത്തുവാന്‍ സാധിക്കും. ജീവിതത്തെ പ്രസാദാത്മകമായി കാണുന്നവര്‍ക്കും നര്‍മ്മ ബോധമുള്ളവര്‍ക്കും ഇത് വളരെ എളുപ്പമാണ്. ഗുരുതരമായ പ്രശ്ന ങ്ങളെ പോലും ലാഘവത്തോടെ നേരിടാന്‍ ഇത് നിങ്ങളെ സഹായിക്കും.ഒരല്പം ദേഷ്യം തോന്നിയാലും അത് വളര്ത്തിയെടുത്തു പ്രശ്നങ്ങള്‍ വഷളാക്കാതിരിക്കാന്‍ ഉള്ള മനസ്സ് വളര്‍ത്തിയെടുക്കുക .
പരിഹാരം കണ്ടെത്തുക: ശാന്തമായി പ്രതികരിക്കുവാനും പ്രകോപനത്തിനടിമപ്പെടാതിരിക്കുവാനും കഴിഞ്ഞാല്‍ മിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ എളുപ്പമാണ്. എന്നാല്‍ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക.ദേഷ്യത്തോടെയിരിക്കുമ്പോള്‍ ഒരിക്കലും തീരുമാനങ്ങള്‍ എടുക്കുകയോ പരിഹാരമാര്‍ഗങ്ങള്‍ ചിന്തിക്കുകയോ ചെയ്യരുത്. മനസ്സ് ശാന്തമായത്തിനു ശേഷം നടന്നത് എന്താണെന്നും എന്തുകൊണ്ടാണെന്നും വിശകലനം ചെയ്തു പ്രശ്നം പരിഹരിക്കുക.
വിദഗ്ധോ പദേശം തേടുക: കഴിയാവുന്ന മാര്‍ഗങ്ങളൊക്കെ പരീക്ഷിച്ചിട്ടും നിങ്ങള്‍ക്ക് കോപം നിയന്ത്രിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ വി ദഗ്ധോപദേശം തേടുന്നത് സഹായകമായിരിക്കും. ഒരു കൗണ്‍സിലിംഗ് കൊണ്ട് മാറാവുന്ന പ്രശ്നങ്ങളേ ചിലപ്പോള്‍ നിങ്ങള്‍ക്ക് ഉണ്ടാവൂ. ഓര്‍ക്കുക, മുന്‍കോപം ഒന്നിനും പരിഹാരമാകുന്നില്ല. അത് നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും കൂടുതല്‍പ്രശ്നങ്ങളിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്.
മലയാളികളുടെ ഇഷ്ടാഹാരമാണല്ലോ ചോറ് . അതുകൊണ്ടുതന്നെ എവിടെപ്പോയാലും ഭക്ഷണത്തിന് അല്‍പ്പം ചോറു കിട്ടിയാലേ സംതൃപ്തിയുള്ളു. ചോറു കഴിക്കുന്നതൊക്കെ നല്ലതുതന്നെ, പക്ഷേ അതു ശരിയായ രീതിയിലല്ലെങ്കില്‍ പണി കിട്ടുമെന്നു പറയുകയാണ് ബെല്‍ഫാസ്റ്റ് ക്വീന്‍സ് സര്‍വകലാശാലയിലെ ബയോളജിക്കല്‍ ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ പഠനം.
നമ്മള്‍ ചോറു വയ്ക്കുന്ന രീതിയില്‍ ശാസ്ത്രീയമായ തെറ്റുകളുണ്ടത്രേ. വെള്ളംവച്ചു തിളച്ചശേഷം അരി ഇടുകയാണ് സാധാരണയായി എല്ലാവരും ചെയ്യാറ്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് അരിയിലടങ്ങിയിട്ടുള്ള രാസവസ്തുക്കള്‍ നേരിട്ടു ശരീരത്തിലെത്തുന്നതിനു കാരണമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
മണ്ണിലുള്ള കീടനാശിനികളിലും വളങ്ങളിലും അടങ്ങിയിരിക്കുന്ന ആര്‍സനിക് ഉള്‍പ്പടെയുള്ള വിഷകരമായ രാസവസ്തുക്കള്‍ അരിയിലെത്തുന്നുണ്ട്. ഈ പാചകരീതിയിലൂടെ വിഷവസ്തുക്കള്‍ ചോറില്‍തന്നെ തങ്ങി നില്‍ക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കുകയും ചെയ്യും.
വെള്ളം തിളപ്പിച്ച് അതിലേക്ക് അരി ഇടുന്നതിനു പകരം തലേദിവസം രാത്രി വെള്ളത്തില്‍ അരി ഇട്ടുവച്ചശേഷം വേവിക്കുകയാണ് ചെയ്യേണ്ടതെന്നാണ് ഗവേഷകരുടെ വാദം. ഇങ്ങനെ ചെയ്യുന്നതുവഴി രാസവസ്തുക്കളുടെ സാനിധ്യം 80 ശതമാനം കുറയുമത്രേ. ആരോഗ്യം സംരക്ഷിക്കാന്‍ ഇനി പാചകരീതി അല്‍പ്പമൊന്നു മാറ്റിക്കൊള്ളു.
അണ്ടിപ്പരിപ്പിന്‍റെ സവിശേഷഗുണങ്ങള്‍
വര്‍ണിച്ചാലും വര്‍ണിച്ചാലും തീരാത്ത അത്രയാണ് അണ്ടിപ്പരിപ്പിന്‍റെ സ്വഭാവ സവിശേഷതകള്‍. പ്രമേഹവും ഹൃദ്രോഗവും മാത്രമല്ല, കുടലില്‍ ഉണ്ടാകുന്ന അര്‍ബുദം ചെറുക്കാനും അണ്ടിപ്പരിപ്പിന് കഴിയുമെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
ജര്‍മനിയിലെ ജെനാ സര്‍വകലാശാലയിലെ ഫ്രെഡ്റിക് ഷില്ലറുടെ നേതൃത്വത്തിലാണ് അഞ്ചിനം അണ്ടിപ്പരിപ്പുകളുടെ ഗുണഫലങ്ങള്‍ പഠിച്ചത്. റിയാക്ടീവ് ഓക്‌സിജന്‍ സ്പീഷിസിനെ ഉപദ്രവകാരിയല്ലാതാക്കി ശരീരത്തിന്‍റെ പ്രതിരോധസംവിധാനം മെച്ചപ്പെടുത്താന്‍ അണ്ടിപ്പരിപ്പിന് കഴിയുമെന്നാണ് പഠനത്തില്‍ പറയുന്നത്.
അള്‍ട്രാവയലറ്റ് വികിരണങ്ങള്‍, വിവിധ രാസവസ്തുക്കള്‍ മുതലായവയിലൂടെ ശരീരത്തിലെത്തുന്ന വിഷപദാര്‍ത്ഥങ്ങള്‍ ഡി.എന്‍.എ തകരാറിനും അതുവഴി അര്‍ബുദത്തിനും കാരണമാകും. ഇവയെ ചെറുക്കാന്‍ ശരീരം അവലംബിക്കുന്ന മാര്‍ഗങ്ങളെ ഉദ്ദീപിപ്പിക്കാന്‍ അണ്ടിപ്പരിപ്പിനു കഴിയുമെന്നും പഠനം പറയുന്നു. ഈ പഠനം മൊളിക്യുലാര്‍ കാഴ്സിനോജെനസിസ് എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്.
പല തരത്തിലുള്ള വിത്തുകള്‍ നമുക്ക് ഭക്ഷ്യയോഗ്യമായിട്ടുള്ളതുണ്ട്. എന്നാല്‍ പൊതുവേ പഴങ്ങള്‍ വാങ്ങിക്കുമ്പോള്‍ വിത്ത് കളയുന്ന പതിവാണ് നമുക്കിടയില്‍ ഉള്ളത്. എന്നാല്‍ വിത്തിന് ചില ഗുണങ്ങള്‍ ഉണ്ട്. എല്ലാ വിത്തും ഇത്തരത്തില്‍ ഉപയോഗിക്കാന്‍ പറ്റില്ല. എന്നാല്‍ പഴത്തേക്കാള്‍ ആരോഗ്യം കൂടുതലുള്ള ചില വിത്തുകള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം. പലപ്പോഴും ഇത്തരം വിത്തുകളാണ് ആരോഗ്യത്തിന്‍റെ അടിസ്ഥാനം എന്ന് പറയാം. അവ ഏതൊക്കെ എന്ന് നോക്കാം.
തണ്ണി മത്തന്‍ വിത്ത് : തണ്ണി മത്തന്‍ വിത്തുകളില്‍ ധാരാളം ന്യൂട്രീഷ്യന്‍സ് അടങ്ങിയിട്ടുണ്ട്. കൂടാതെ ഇത് വിറ്റാമിനുകള്‍ കൊണ്ട് സമ്പുഷ്ടമാണ്. 100 ഗ്രാം തണ്ണി മത്തന്‍ വിത്തുകളില്‍ 21 ഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്
തണ്ണി മത്തന്‍ വിത്തുകള്‍ ഉപയോഗിക്കേണ്ട ശരിയായ രീതി , വിത്തുകള്‍ തണ്ണി മത്തനില്‍ നിന്നും മാറ്റി കഴുകി എടുക്കുക ഇത് വെളളവുമായി ചേര്‍ത്ത് അടിച്ചെടുക്കുക. ശേഷം ഇത് ഒരു കോട്ടന്‍ തുണിയില്‍ അരിച്ചെടുത്ത് കുടിക്കാവുന്നതാണ്.
പപ്പായ വിത്തുകള്‍ : പപ്പായ എല്ലാവര്‍ക്കും ഇഷ്ടമായിരിക്കാം . പപ്പായയുടെ മാംസള ഭാഗം എടുത്ത് വിത്തുകള്‍ കളയാറാണ് പതിവ്. എന്നാല്‍ പപ്പായ വിത്തുകളുടെ ഗുണങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ഇത് കളയില്ല. പപ്പായ പോലെ തന്നെ പപ്പായ വിത്തുകളും ഒരു ഹെല്‍ത്തി ഫുഡ് ആണ്.
പപ്പായ വിത്തുകള്‍ക്ക് ചെറുതായി കയ്പ്പ് രസമുള്ളത് കൊണ്ട് ഇത് നേരിട്ട് കഴിക്കാന്‍ ബുദ്ധിമിട്ടാണ് അത്‌കൊണ്ട് പപ്പായ വിത്തുകള്‍ പൊടിച്ച് സൂപ്പിലോ സാലഡിലോ വിതറി കഴിക്കാവുന്നതാണ്.
ആപ്പിള്‍ വിത്ത് : ആപ്പിള്‍ ആരോഗ്യത്തിന് നല്ലതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇതില്‍ വിറ്റാമിന്‍ സി , പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ആപ്പിള്‍ നാരടങ്ങിയ ഒരു പഴം ആണ്. ഇതില്‍ ധാരാളം ന്യൂട്രിഷ്യല്‍സും അടങ്ങിയിട്ടുണ്ട്. ആപ്പിള്‍ നല്ലൊരു ടൂത്ത് ക്ലീനര്‍ കൂടിയാണ്.
ആപ്പിളിന് ഇങ്ങനെ ധാരാളം ഗുണങ്ങള്‍ അടങ്ങിട്ടുണ്ടങ്കിലും പണ്ട് മുതലേ ഏല്ലാവരും പറയുന്ന ഒന്നാണ് ആപ്പിളിന്‍ വിത്ത് കഴിക്കാന്‍ പാടില്ല എന്ന്. ആപ്പിള്‍ വിത്ത് സൈനേഡിന് തുല്ല്യമാണെന്നാണ് പറയുന്നത്. ഇത് തലച്ചോറിനും , ഹാര്‍ട്ടിനും ദോഷമാണെന്നാണ്. അതുകൊണ്ട് തന്നെ ആപ്പിള്‍ വിത്ത് എല്ലാവരും കളയാറാണ് പതിവ്.
അവാക്കോഡോ സീഡ് : അവാക്കോഡോ സീഡില്‍ 70 ശതമാനം ആന്‍റിഓക്‌സിഡന്‍സ് അടങ്ങിയിട്ടുണ്ട്. കൂടാതെ അവാക്കോഡോ സീഡ് നാരടങ്ങിയ ഒരു പഴമാണ് ഇത് നിങ്ങളുടെ കുടലിലെ പ്രവര്‍ത്തനങ്ങള്‍ സുഖമമാക്കാന്‍ സഹായിക്കും. ഈ വിത്ത് നേരിട്ട് കഴിക്കാന്‍ കഴിയില്ല, ഇത് ചെറുതായി കട്ട് ചെയ്തശേഷം ഉണക്കിപൊടിച്ച് ഷെയ്ക്കിലോ മറ്റോ ചേര്‍ത്ത് കഴിക്കാവുന്നതാണ്.
താമര വിത്ത് : താമര കാണാന്‍ മാത്രമല്ല കഴിക്കാനും ഉത്തമമാണ്. താമരതണ്ട് പലരും കഴിക്കുന്നതാണ്. ചൈനീസ് മെഡിസിനില്‍ വളരെ പുരാതനകാലും മുതലേ താമര ഉപയോഗിക്കുന്നുണ്ട്. ഇത് അതിസാരത്തിന് നല്ലരു മരുന്നാണ്.
താമര വിത്ത് സാധാരണയായി റോസ്റ്റ് ചെയ്താണ് കഴിക്കാറ് ഇത് സൂപ്പ് വെച്ച് കഴിക്കുന്നതും ഉത്തമമാണ്. മറ്റ് പല റെസിപ്പികളിലും താമരവിത്ത് ചേര്‍ത്ത് കഴിക്കാവുന്നതാണ്. താമര വിത്ത് പാകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒന്ന് ഇതിലെ പച്ചയായുളള ഇളം വിത്ത് മാറ്റേണ്ടതാണ്. കാരണം ഇതിന് കുറച്ച് കയ്പ്പ അനുഭവപ്പെടുന്നതാണ്.
ബട്ടര്‍നട്ട് സീഡ് : വിത്തുകളില്‍ ആരും അധിക പരീക്ഷണം നടത്താത്ത ഒന്നാണ് ബട്ടര്‍നട്ട് സീഡ്. ഇതില്‍ വിറ്റമിന്‍ , നിയാസിന്‍ , പോട്ടാസ്യം , കാല്‍സ്യം , മഗ്‌ന്‌നീഷ്യം , അയണ്‍ , റീബോഫ്ളവിന്‍ , എന്നിവ അടങ്ങിയിട്ടുണ്ട്.
മുതിരയുടെ ആരോഗ്യഗുണങ്ങള്‍
മുതിര തിന്നാല്‍ കുതിരയാകാം..എന്ന ചൊല്ല് പണ്ടു മുതലേ നമുക്ക് പരിചിതമാണ്. കുതിരയായില്ലെങ്കിലും മുതിര പോഷകങ്ങളുടെ കലവറയാണ് എന്നതു തന്നെയാണ് ഈ ചൊല്ലിന്‍റെപൊരുള്‍. . ഇതിന് കാരണങ്ങളും ഏറെയാണ്. അറിയാം മുതിരയുടെ ഗുണങ്ങള്‍..... :
ഉയര്‍ന്ന അളവില്‍ അയേണ്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്ത മുതിരയില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. കഴിച്ചു കഴിഞ്ഞാല്‍ ദഹിക്കാനായി ഏറെ നേരം വേണ്ടി വരുമെന്നത് കൊണ്ടു തന്നെ വിശപ്പറിയാത്തതിനാല്‍ അമിതവണ്ണമുളളവര്‍ക്കും പ്രമേഹരോഗികള്‍ക്കും ഇടവേളകളില്‍ മുതിര കൊണ്ട് തയ്യാറാക്കിയ ആഹാരം കഴിക്കാം.......
ധാരാളം ആന്‍റി ഓക്‌സിഡന്‍റ് അടങ്ങിയതിനാല്‍ പ്രായത്തെ ചെറുക്കാനും മുതിര കഴിക്കുന്നത് സഹായിക്കും. കൊളസ്‌ട്രോളിനെ ചെറുക്കാന്‍ സഹായിക്കും. തണുപ്പുളള കാലാവസ്ഥയില്‍ ശരീരത്തിന്‍റെ ഊഷ്മാവ് നിലനിര്‍ത്താന്‍ മുതിര സഹായിക്കും. ശരീരത്തിനകത്ത് ഊഷ്മാവ് വര്‍ധിക്കാന്‍ കാരണമാകുമെന്നതിനാല്‍ ചൂടുകാലത്ത് മുതിര ഒഴിവാക്കുന്നതാണ് നല്ലത്. ധാരാളമായി കാല്‍സ്യം, ഫോസ്ഫറസ്, അയേണ്‍, അമിനോ ആസിഡ് എന്നിവ അടങ്ങിയിട്ടുളളതിനാല്‍ പുരുഷന്മാരിലെ സ്‌പേം കൗണ്ട് വര്‍ധിക്കാനും മുതിര സസഹായിക്കും. സ്ത്രീകളില്‍ ആര്‍ത്തവപ്രശ്‌നങ്ങള്‍ പരിഹരിക്കാനും ആര്‍ത്തവകാലത്തുണ്ടാകുന്ന ബ്ലീഡിങ് കാരണമുളള ഹീമോഗ്ലോബിന്‍റെ കൗണ്ട് കുറയുന്നത് പരിഹരിക്കാനും മുതിര കഴിക്കുന്നത് സഹായിക്കും. ധാരാളം നാര് അടങ്ങിയിട്ടുളളതിനാല്‍ മലബന്ധം പരിഹരിക്കാനും മുതിര സഹായിക്കും.
മുതിരയിട്ട് തിളപ്പിച്ച വെള്ളം കഴിക്കുന്നത് പനി നിയന്ത്രിക്കാന്‍ സഹായിക്കും. ഗര്‍ഭിണികളും, ടിബി രോഗികളും, ശരീരഭാരം തീരെ കുറവുളളവരും മുതിര അധികം കഴിക്കരുത്.......
ചക്കപ്പഴവും മറ്റു ചക്കവിഭവങ്ങളും രുചികരമാണ്, ആരോഗ്യദായകവും. ചക്കപ്പഴത്തിലെ നാരുകൾ ദഹനത്തിനും മലബന്ധം കുറയ്ക്കുന്നതിനും ഫലപ്രദം. വൻകുടലിൽ ലൂബ്രിക്കേഷൻ (അയവ്)നിലനിർത്തുന്നു; മലബന്ധം തടയുന്നു. വൻകുടലിൽ നിന്നു മാലിന്യങ്ങളെ പുറന്തളളുന്നതിനു സഹായകം. കുടലിൽ വിഷമാലിന്യങ്ങൾ ഏറെനേരം തങ്ങിനിൽക്കാനുളള സാഹചര്യം ഒഴിവാകുന്നു; കോളൻ കാൻസർസാധ്യത കുറയ്ക്കുന്നു.
ചക്കപ്പഴത്തിലും മറ്റുമുളള ആന്‍റിഓക്സിഡന്‍റുകൾ ഓക്സിജൻ ഫ്രീ റാഡിക്കലുകളിൽ (ഓക്സിഡേറ്റീവ് സ്ട്രസ് മൂലം കോശങ്ങളിൽ രൂപപ്പെടുന്ന ഫ്രീ റാഡിക്കലുകൾ ഡിഎൻഎ ഘടന തകർക്കുന്നു; സാധാരണകോശങ്ങളെ കാൻസർകോശങ്ങളാക്കി മാറ്റുന്നു) നിന്നു ശരീരകോശങ്ങളെ സംരക്ഷിക്കുന്നു. ഫ്രീ റാഡിക്കലുകളെ നിർനീര്യമാക്കുന്നു; കോശത്തിലെ ഡിഎൻഎയ്ക്ക് സംരക്ഷണം നല്കുന്നു. ശരീത്തിലെ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു. വൻകുടൽ, ശ്വാസകോശം, അന്നനാളം എന്നിവയിലെ കാൻസർസാധ്യത കുറയ്ക്കുന്നു.
രോഗപ്രതിരോധശക്‌തി മെച്ചപ്പെടുത്തുന്നതിനു ചക്കപ്പഴം ഗുണപ്രദം. വിറ്റാമിൻ സി സമൃദ്ധമായി അടങ്ങിയിരിക്കുന്നു. പനി, അണുബാധ എന്നിവയിൽനിന്നു ശരീരത്തിനു സംരക്ഷണം നല്കുന്നു. വെളുത്ത രക്‌താണുക്കളുടെ പ്രവർത്തനത്തിനു സഹായകം. ചക്കപ്പഴത്തിലടങ്ങിയിരിക്കുന്ന ആന്‍റിഓക്സിഡന്‍റുകൾ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകം. ടെൻഷൻ കുറയ്ക്കുന്നതിനും രക്‌തസമ്മർദം നിയന്ത്രിക്കുന്നതിനും ഫലപ്രദം.
കാൻസർ തടയുന്ന നിരവധി ആന്‍റി ഓക്സിഡന്‍റുകൾ ചക്കപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. ചക്കപ്പഴത്തിലെ ഫൈറ്റോ ന്യൂട്രിയന്‍റുകളും ഫ്ളേവനോയ്ഡുകളും കാൻസർ പ്രതിരോധത്തിനു ഫലപ്രദം. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, വിറ്റാമിനുകൾ എന്നിവയും ചക്കപ്പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. കൊഴുപ്പിന്‍റെ അളവു കുറഞ്ഞ ഊർജദായകമായ ഫലമാണു ചക്കപ്പഴം. ഉയർന്ന അളവിൽ ഊർജവും കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. ഫ്രക്റ്റോക്, സൂക്രോസ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. പക്ഷേ, കൊളസ്ട്രോൾ, സാച്ചുറേറ്റഡ് ഫാറ്റ് എന്നിവയില്ല. അതിനാൽ ആരോഗ്യഭക്ഷണമാണ് ചക്കപ്പഴം, തികച്ചും സുരക്ഷിതവും.
വിശ്രമം പ്രധാനം, രോഗശമനത്തിനു രണ്ടാഴ്ച
കിടന്ന് വിശ്രമിക്കൂ. നാട്ടിലിറങ്ങി നടന്ന് രോഗം മറ്റുളളവരിലേക്കു പകരാൻ ഇടയാക്കരുത്. രണ്ടാഴ്ച സ്കൂളിലും ഓഫീസിലും പോകണ്ട. രോഗിയുടെ വസ്ത്രങ്ങളും ഉപയോഗിച്ച സാധനങ്ങളും കുറച്ചുദിവസം സ്പർശിക്കണ്ട. രണ്ടാഴ്ചകൊണ്ട് രോഗം ശമിക്കുമല്ലോ. അപ്പോൾ രോഗിക്കോ പ്രതിരോധശേഷിയുള്ളവർക്കോ കഴുകി വൃത്തിയാക്കാം.
കുമിളകൾ പൊങ്ങുന്ന ആദ്യ നാലുദിവസം പഴവർഗങ്ങൾ മാത്രം കഴിച്ചാൽ രോഗാവസ്‌ഥയും ലക്ഷണങ്ങളും കുറയും. ഉപ്പും എണ്ണമയവും ഒഴിവാക്കിയാൽ കുമിളകളുടെ എണ്ണവും വണ്ണവും കുറയുന്നതായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വെജിറ്റേറിയൻ ഭക്ഷണമാണ് അഭികാമ്യം. രോഗി കുളിക്കാതിരിക്കുന്നതാണു നല്ലത്. ചിലരിൽ കുളിക്കു ശേഷം കുമിളകൾ കൂടുതൽ പഴുത്ത് ആഴത്തിലുള്ള പാടുകൾ വരാം. കരപ്പൻ ഉള്ള കുട്ടികൾക്ക് രോഗം കൂടാം.
പ്രതിരോധം ചികിത്സയേക്കാൾ പ്രധാനം
രോഗിയെ മാറ്റിനിർത്തി രോഗം പടരാതെ മുൻകരുതലെടുക്കുക. രോഗി സ്പർശിക്കുന്ന വസ്തുക്കൾ ചൂടാക്കി രോഗാണുമുക്‌തമാക്കാൻ വാക്സിനുകൾ ലഭ്യമാണെങ്കിലും മുൻപ് അഞ്ചാംപനി വന്നവരിലും ഗർഭിണികളിലും കോംപ്ലിക്കേഷൻ സാധ്യതയുള്ളതിനാൽ അതിപ്രാധാന്യമുള്ള സാഹചര്യത്തിൽ മാത്രമേ ഉപയോഗിക്കാറുള്ളൂ.
ഈ രോഗം സാധാരണഗതിയിൽ പ്രശ്നക്കാരനല്ല. രോഗം വന്നാൽ അതിനെ അതിന്‍റെ വഴിക്ക് പോകാനനുവദിക്കുക. രോഗം പെട്ടെന്നു നിർത്താനുള്ള കുറുക്കുവഴികൾ പലരും പറയും. അതിനൊന്നും പോകാതെ ഇത്തിരി കാത്തിരിക്കുക. ഇതുകൊണ്ടു ജീവനു ഭീഷണിയൊന്നുമില്ല. ഈ രോഗം രണ്ടാഴ്ച അവധിയെടുക്കാനും വിശ്രമിക്കാനുമുള്ള അവസരമായി കരുതുക. ആദ്യ നാലുദിവസം മാത്രമേ പ്രശ്നമുള്ളൂ. പിന്നെ താരതമ്യേന അസ്വസ്‌ഥത കുറവായിരിക്കും. വായിക്കാം ടിവി കാണാം. സുഖം, സ്വസ്‌ഥം.
കടപ്പാട് : www.infomagic.com
അവസാനം പരിഷ്കരിച്ചത് : 1/23/2023
ആഹാരപദാര്ഥടങ്ങള് ദഹിക്കാതിരിക്കുന്ന അവസ്ഥ
അരിവാള്‍ രോഗം -വിശദ വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍
അമിതവണ്ണം നിയന്ത്രിക്കുന്നതില്‍ ആഹാര നിയന്ത്രണത്തിന...