অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യ വാര്‍ത്തകള്‍

ആരോഗ്യ വാര്‍ത്തകള്‍

  1. നവജാത ശിശുക്കളിലെ ബാക്ടീരിയ ആക്രമണം; മുലപ്പാലിലെ പഞ്ചസാര അത്യുത്തമം
  2. മറ്റൊരാളുടെ കണ്ണിലേക്ക് ഉറ്റുനോക്കുന്നത് മതിഭ്രമത്തിനു കാരണമാകും
  3. കറ്റാര്‍ വാഴയുടെ മാജിക്
  4. പ്രകൃതിയില്‍ നിന്ന് കണ്ടെത്താം പ്രമേഹത്തിനൊരു മറുമരുന്ന്
  5. ഉദര കാന്‍സര്‍ കണ്ടെത്താന്‍ 'ശ്വാസപരിശോധന'
  6. സൈ്വന്‍ ഫ്‌ളൂ അഥവാ പന്നിപ്പനി; കുറച്ചൊന്നു ശ്രദ്ധിക്കാം
  7. കടുത്ത മാനസിക സമ്മര്‍ദം അമിത വണ്ണത്തിലേക്ക് നയിക്കും
  8. കാപ്പി കുടി ശീലമാക്കാം...ഗുണങ്ങളേറെ
  9. പച്ചക്കറികളിലെ വിഷാംശം പാര്‍ക്കിന്‍സണ്‍ രോഗത്തിന് കാരണമാകും
  10. ആലിംഗനത്തിന്റെ ആരോഗ്യഗുണങ്ങള്‍ ...
  11. ഗ്രീന്‍ ടീ ഓറല്‍ ക്യാന്‍സര്‍ സെല്ലുകളെ നശിപ്പിക്കുമെന്ന് കണ്ടെത്തല്‍
  12. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ശീലമാക്കൂ... പ്രായാധിക്യം തടയൂ..
  13. ക്യാന്‍സറിനെ തടഞ്ഞു നിര്‍ത്താന്‍ ചില മാര്‍ഗ്ഗങ്ങള്‍
  14. മഞ്ഞുകാലത്തെ സൗന്ദര്യ സംരക്ഷണം; ചില ടിപ്പുകള്‍ ഇതാ
  15. ഓറഞ്ച് ഒരു ചെറിയ പഴമല്ല...
  16. പക്ഷിപ്പനി എന്ത്? അറിയേണ്ടവയും മുന്‍കരുതലുകളും
  17. ഇത്തിരി ശ്രദ്ധിച്ചാല്‍ പ്രമേഹത്തെ വരുതിയില്‍ നിര്‍ത്താം
  18. മുഖക്കുരു തടയാം ഒന്നു ശ്രദ്ധിച്ചാല്‍..
  19. ഇത്തിരി ശ്രദ്ധിച്ചാല്‍ മഴക്കാല രോഗങ്ങളില്‍ നിന്നും രക്ഷനേടാം
  20. ഗര്‍ഭിണികള്‍ അറിയേണ്ടതെല്ലാം
  21. കൈകളിലേക്ക് തുമ്മുന്നവര്‍ സൂക്ഷിക്കുക; അത് നല്ല ശീലമല്ല
  22. കുട്ടികളോട് സംസാരിക്കേണ്ടതെങ്ങനെ?
  23. ചെങ്കണ്ണ്‍ ലക്ഷണങ്ങളും പ്രതിവിധിയും
  24. ഊര്‍ജ്ജം നേടാം പ്രകൃത്യാലുള്ള രീതിയിലൂടെ
  25. ചിക്കന്‍പോക്‌സ് പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌
  26. നടുവേദനക്കാരുടെ ശ്രദ്ധക്ക്

നവജാത ശിശുക്കളിലെ ബാക്ടീരിയ ആക്രമണം; മുലപ്പാലിലെ പഞ്ചസാര അത്യുത്തമം

ശിശുക്കളില്‍ കാണപ്പെടുന്ന ചില അസുഖങ്ങള്‍ ഭേദമാക്കാന്‍ മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയ്ക്ക് കഴിയുമെന്ന് പഠനങ്ങള്‍. ബാക്ടീരിയമൂലമുണ്ടാകുന്ന അസുഖങ്ങള്‍ക്കാണ് മുലപ്പാലിലെ പഞ്ചസാര അത്യുത്തമമെന്ന് കണ്ടെത്തിയിരിക്കുന്നത്.

ശിശുക്കളില്‍ മെനിഞ്ചൈറ്റിസിന് കാരണമാകുന്നത് ഗ്രൂപ്പ് ബി സ്‌ട്രെപ്‌റ്റോകോക്കസ് ബാക്ടീരിയകളാണ്. നവജാതശിശുക്കളില്‍ ആദ്യ മൂന്നുമാസങ്ങളിലാണ് മെനിഞ്ചൈറ്റിസ് സാധ്യത കൂടുതല്‍. സ്ത്രീ യോനികളില്‍ കാണപ്പെടുന്ന ബാക്ടീരിയകള്‍ നവജാത ശിശുക്കളിലേയ്ക്ക് പകര്‍ന്നാണ്  മെനിന്‌ജൈറ്റിസ് ഉണ്ടാകുക. മൂന്നില്‍ ഒരു സ്ത്രീയെന്ന കണക്കില്‍ ഇങ്ങനെ രോഗം പകരുന്നതായാണ് കണക്ക്.

ലണ്ടനിലെ എംപിരിയല്‍ കോളജിലെ പഠനങ്ങളില്‍ മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയ്ക്ക് ഇത്തരത്തിലുള്ള വൈറസുകളെ തുരത്താനുള്ള കഴിവുള്ളതായി ചൂണ്ടികാണിക്കുന്നുണ്ട്. 183 സ്ത്രീകളില്‍ നടത്തിയ പഠനങ്ങളിലാണ് ഈ കണ്ടെത്തല്‍. എല്ലാ സ്ത്രീകളിലും ഇത്തരത്തിലുള്ള സവിശേഷതകള്‍ ഇല്ലെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

മുലപ്പാലില്‍ ഒളിഗോ സാക്കറൈഡ്‌സ് ഉള്‍പ്പെടെയുള്ള പഞ്ചസാരയുടെ വിവിധ മൂലകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഈ മൂലകം കുഞ്ഞിന്റെ ഉദരത്തില്‍വെച്ച് ദഹനത്തിന് വിധേയമാകില്ല. അത് ശരീരത്തിനാവശ്യമായ ബാക്ടീരിയകള്‍ക്ക് ഭക്ഷണമാകുന്നു.  മുലപ്പാലില്‍ അടങ്ങിയ ഈ മൂലകം ലൂയിസ് ആന്റിജന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. പാലിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതില്‍ ഇതിന് പ്രധാന പങ്കാണുള്ളത്. ഇത്തരത്തില്‍ ലൂയിസ് ആന്റിജന്‍ ഉത്പാദിപ്പിക്കുന്ന അമ്മമാരുടെ കുട്ടികളില്‍ മെനിഞ്ചൈറ്റിസിന് സാധ്യത കുറവാണെന്നും ഗവേഷകര്‍ വിലയിരുത്തുന്നു. കുട്ടിയുണ്ടായതിന് ശേഷം ലൂയിസ് ആന്റിജന്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സാഹചര്യങ്ങളില്‍പ്പോലും 60-89 ദിവസങ്ങള്‍ക്കുള്ളില്‍ അമ്മയുടെ പാല്‍ കുടിക്കുന്ന കുട്ടികളിലും മെനിഞ്ചൈറ്റിസ് അകലുമെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.

മറ്റൊരാളുടെ കണ്ണിലേക്ക് ഉറ്റുനോക്കുന്നത് മതിഭ്രമത്തിനു കാരണമാകും

മറ്റൊരാളുടെ കണ്ണിലേക്ക് തുറിച്ചുനോക്കുന്നത് അബോധാവസ്ഥയിലേക്കും അതിലൂടെ മതിഭ്രമത്തിനും കാരണമാകുനമെന്ന് പുതിയ പഠനം.

ഇറ്റലിയിലെ ഉര്‍ബിനോ സര്‍വകാലാശാലയിലെ ഗവേഷകന്‍ ഗോവന്നി കപുതോയുടെ പഠത്തിലാണ് ഇക്കാര്യം വെളിവായത്. ഇരുണ്ട വെളിച്ചമുള്ള ഒരു മുറിയില്‍ 20 പേരെ എതിര്‍ ദിശകളിലായി ഇരുത്തി. പത്തുമിനിറ്റോളം യാതൊരു ചലനവുമില്ലാതെ കണ്ണുകളില്‍ ഉറ്റുനോക്കാന്‍ നിര്‍ദ്ദേശിച്ചു. എല്ലാവര്‍ക്കും ഒരുപോലെ അസ്വസ്ഥത അനുഭവപ്പെട്ടു. മുമ്പൊരിക്കലും ഉണ്ടാകാത്ത ഉന്മാദാവസ്ഥ. ചലനമില്ലാത്ത സ്ഥിതി. പത്തു മിനിറ്റോളം ഈ നിലയിലായിരുന്നു.

അനുഭവത്തെ പറ്റി അവരോട് ആരാഞ്ഞു: '്‌നിങ്ങളൊരു ചെകുത്താന്റെ മുഖം കണ്ടോ? നിങ്ങളുടെ ബന്ധുവിന്റെ മുഖം കണ്ടോ? നിങ്ങളൊരു ഗാര്‍ഹിക-വന്യ മൃഗത്തിന്റെ മുഖം കണ്ടോ?'

മതിഭ്രമം വന്നവന്റെ മുഖമാണ് കണ്ടതെന്ന് 90 ശതമാനം പറഞ്ഞപ്പോള്‍, 75 ശതമാനം മറുപടി നല്‍കിയത് ചെകുത്താനെ കണ്ടെന്നാണ്.

തങ്ങളുടേതുമായി കൂട്ടിച്ചേര്‍ത്ത മാതാപിതാക്കളുടെ മുഖം കണ്ടെന്ന് പകുതിപ്പേര്‍ പറഞ്ഞു. 15 ശതമാനം ബന്ധുവിന്റെ മുഖം കണ്ടവരാണ്.

പഠന റിപ്പോര്‍ട്ട് സൈക്കാട്രി റിസേര്‍ച്ച് എന്ന മാസികയില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

കറ്റാര്‍ വാഴയുടെ മാജിക്

മുടി സംരക്ഷണം ഇക്കാലത്ത് ഒരു വെല്ലുവിളിയാണ്. തഴച്ചുവളരുന്ന തലമുടി സ്ത്രീ സൗന്ദര്യ സങ്കല്പങ്ങളില്‍ പ്രധാനമാണ്. മുടിയ്ക്കു പുറമെ ത്വക്കിന്റെ സംരക്ഷണങ്ങള്‍ക്കും കറ്റാര്‍ വാഴ ഉത്തമ ഔഷധമാണ്. അതുകൊണ്ടുതന്നെ കറ്റാര്‍വാഴ ഉപയോഗിച്ച് വിവിധതരം സ്‌കിന്‍ടോണിക്കുകളും സണ്‍ സ്‌ക്രീന്‍ ലോഷനുകളും നിര്‍മ്മിക്കുന്നുണ്ട്.

അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നു രക്ഷിക്കുവാനും സ്വാഭാവിക സൗന്ദര്യം വര്‍ധിപ്പിക്കാനും കഴിവുള്ള ഈ ചെടിയുടെ മാംസളമായ പോളകളിലെ നീര് ക്യാപ്പില്ലറി പ്രവര്‍ത്തനങ്ങളിലൂടെ മുടിയിഴകളില്‍ പടരുകയും ഒരു നല്ല കണ്ടീഷണര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സൗന്ദര്യ വര്‍ധകമായി മാത്രമല്ല ദഹനേന്ദ്രിയങ്ങളുടെ ശുദ്ധീകരണത്തിനു ഫലപ്രദമായ ഔഷധമെന്ന നിലയിലും അടുത്തയിടെയായി കറ്റാര്‍വാഴയ്ക്ക് പാശ്ചാത്യനാടുകളില്‍ പ്രചാരം ഏറുകയാണ്. കേരളത്തില്‍ കിട്ടാത്ത കറ്റാര്‍ വാഴ ജെല്ലിയുടെയും ക്യാപ്‌സൂളിന്റെയും രൂപത്തില്‍ പാശ്ചാത്യ വിപണികളില്‍ സുലഭമായി ലഭിക്കും.

വര്‍ഷപാതം കുറഞ്ഞ പ്രദേശങ്ങളില്‍ വളരുന്ന ഈ ചെടി വളരെ എളുപ്പത്തില്‍ നട്ടു വളര്‍ത്താവുന്നതാണ്. ഇന്ത്യയില്‍  ചെടിയുടെ ചുവട്ടില്‍ ധാരാളമായി പൊട്ടിവരുന്ന മുകുളങ്ങള്‍ വേര്‍പെടുത്തി വളം ചേര്‍ത്ത മണ്ണില്‍ നട്ടാല്‍ മതിയാകും.  വീട്ടു മുറ്റത്തും ചട്ടികളിലും വളര്‍ത്തുന്നതിനു പുറമെ, തെങ്ങിന്‍ തോപ്പുകളിലും ആദ്യഘട്ടങ്ങളില്‍ റബര്‍ തോട്ടങ്ങളിലും, ഇടവിളയായും കറ്റവാഴ കൃഷി ചെയ്യാവുന്നതാണ്.  കിളച്ച് വളം ചേര്‍ത്ത മണ്ണില്‍ ഏതാണ്ട് രണ്ടടി അകലത്തില്‍ കൂനകളെടുത്ത് നട്ടുകൊടുത്താല്‍, ഒന്നു രണ്ടു പ്രാവശ്യം കളറിപറിക്കലല്ലാതെ, പറയത്തക്ക ശുശ്രൂഷകളൊന്നും ആവശ്യമില്ല.  രണ്ടാമത്തെ വര്‍ഷം തന്നെ വിളവെടുക്കാം.  വിളവെടുക്കുമ്പോള്‍ പോളകള്‍ മാത്രം കടയ്ക്കല്‍ നിന്ന് വെട്ടിയെടുത്തവേര് മണ്ണില്‍ തന്നെ നിര്‍ത്തിയാല്‍ അവയില്‍ നിന്ന് ധാരാളം പുതിയ ചെടികള്‍ മുളച്ചു വരും.

ആയുര്‍വേദത്തില്‍, ഗര്‍ഭാശയസംബന്ധമായ രോഗങ്ങളുടെ ചികിത്സയ്ക്ക് ഈ ഔഷധം ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. കൂടാതെ കുട്ടികളിലുണ്ടാകുന്ന വിരശല്യം, ചിലതരം നേത്രരോഗങ്ങള്‍ എന്നിവയ്ക്കു കറ്റവാഴ ഉപയോഗശൂന്യമാണ്.  ആര്‍ത്തവ സമയത്തുണ്ടാകുന്ന വയറുവേദന, ഗുല്‍മവായു. യുകൃത്-പ്ലീഹാ വീക്കം എന്നീ അസുഖങ്ങള്‍ക്ക് കറ്റാര്‍വാഴപോളയുടെ നീര് ദിവസേന രണ്ടുനേരം കഴിച്ചാല്‍ ശമനം കിട്ടുമത്രെ.  തീപ്പൊള്ളലേറ്റ ഭാഗങ്ങളില്‍ ഈ ചെടിയുടെ പോളയരച്ച് ലോപനമായി പുരട്ടുന്നത് വളരെ ഫലപ്രദമാണ്.  റോഡിയേഷന്‍ ചികിത്സയില്‍ തൊലിയുടെയും ശരീരകോശങ്ങളുടെയും സംരക്ഷണത്തിന് കറ്റവാഴനീരിന്റെ ലേപം ഉപയോഗിക്കുന്നത് നന്നെന്ന് ചില റഷ്യന്‍ പ്രസിദ്ധീകരണങ്ങളില്‍ പ്രസ്താവിച്ചു കാണുന്നു.

പ്രകൃതിയില്‍ നിന്ന് കണ്ടെത്താം പ്രമേഹത്തിനൊരു മറുമരുന്ന്

അധികമായാല്‍ അമൃതും എന്നാണല്ലോ ചൊല്ല്. പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ചിറ്റമൃതെന്ന വീട്ടുവളപ്പില്‍ കാണുന്ന സസ്യം പ്രമേഹം അകറ്റാന്‍വരെ പോന്നതാണ്. ചിററമൃത് ഇടിച്ചു പിഴിഞ്ഞെടുക്കുന്ന അര ഗ്ലാസ് നീരില്‍ തേന്‍ ചേര്‍ത്തു സേവിച്ചുകൊണ്ടിരുന്നാല്‍ പ്രമേഹത്തിന് ശമനമുണ്ടാകുമെന്ന് വൈദ്യന്മാര്‍ കണ്ടെത്തിയിട്ടുണ്ട്.

ഒരു കുപ്പി മധുരക്കളളില്‍ 90 ഗ്രാം അമൃത് ചതച്ചിട്ട്, പുകയത്തു കെട്ടിത്തൂക്കി ദിവസവും ഓരോ ഔണ്‍സ് 3 നേരവും കുറെ നാളത്തേക്കു കഴിച്ചാല്‍ പ്രമേഹം സുഖപ്പെടും.  ഇതില്‍ നീരുര്യാദി ഗുളിക കൂടെ ചേര്‍ത്തു കഴിച്ചാല്‍ കൂടുതല്‍ ഫലപ്രദമാണ്.  അമൃതു ചതച്ചു തലേദിവസം വെളളത്തിലിട്ട് അടുത്ത ദിവസം പിഴിഞ്ഞെടുത്തു അല്‍പം മഞ്ഞള്‍പൊടി ചേര്‍ത്തു സേവിച്ചാലും പ്രമേഹം നിയന്ത്രിക്കാം.  അമൃതിന്‍നീരും സമം കലര്‍ത്തി മഞ്ഞള്‍പൊടി ചേര്‍ത്തു 15 മില്ലി വീതം രാവിലെ വെറും വയററില്‍ സേവിച്ചാലും പ്രമേഹം ശമിക്കും.

അമൃതും ശുദ്ധി ചെയ്ത കൊടുവേലിയും കഷായം വച്ചു വററിച്ചു രണ്ടു ഗ്രാമിന്റെ ഗുളകകളാക്കി, ദിവസം 3 നേരം സേവിക്കുന്നതും പ്രമേഹത്തിനു ചികിത്സയാണ്.  അമൃതിന്‍നൂറ് 5 മുതല്‍ 10 വരെ മാത്രം പാലിലോ പഞ്ചസാരയിലോ ചേര്‍ത്ത് കഴിച്ചാലും പ്രമേഹത്തിനു ഗുണം ചെയ്യും.  അമൃത് ടോണിക് ഉണ്ടാക്കാന്‍ നെല്ലിക്കനീരും തേനും സമം കലര്‍ത്തി അതില്‍ അമൃതരിഞ്ഞു ചതച്ചിടുക.  അല്പം മഞ്ഞള്‍പൊടി കൂടെ വിതറി ഒരു ദിവസം കെട്ടിവച്ചിട്ട് പിറ്റേന്ന് ഊററി അരിച്ചെടുത്തു സൂക്ഷിക്കുക.  ഈ ടോണിക് ദിവസം 3 നേരം ഓരോ ഔണ്‍സ് സേവിച്ചു കൊണ്ടിരുന്നാല്‍ ദഹനശക്തിയും ധാതുപുഷ്ടിയും ഉണ്ടാകും.

വൃക്കരോഗങ്ങളും മഞ്ഞപ്പിത്തം പോലുളള കരള്‍രോഹങ്ങളും രക്തവാതവും ശമിക്കും.  അമൃതിന്റെ നൂറ് തേന്‍കുട്ടി ദിവസേന സേവിച്ചാല്‍ ജരാനരകളും വാര്‍ധക്യക്ഷീണവും മാറും.  പനിമൂലം ക്ഷീണിച്ചിരിക്കുന്നവര്‍ക്ക് അമൃതിന്റെ ഊറല്‍ തേനിലോ പഞ്ചസാരയിലോ നെയ്യിലോ സേവിക്കുന്നത് ഉന്മേഷ ദായകമാണ്.  ചിററമൃത്, ഞെരിഞ്ഞില്‍, നെല്ലിക്ക ഇവ സമമെടുത്ത് പൊടിച്ച് തേന്‍ ചേര്‍ത്തു ദിവസവും സേവിച്ചാല്‍ ഓജസും  പൗരുഷവും വര്‍ധിക്കും.

അമൃതിന്റെ ഒരൗണ്‍സ് നൂറ് ഉണക്കിയത് 10 ഔണ്‍സ് വെളളത്തില്‍ കലക്കി ശീതകഷായമാക്കി ഒന്നു മുതല്‍ മൂന്നു ഔണ്‍സ് മാത്രയില്‍ സേവിച്ചാല്‍ രക്ത ശുദ്ധി വര്‍ധിക്കും, പുളിച്ചുതികട്ടല്‍ മാറും. കൂടാതെ ത്വക് രോഗ സംഹാരിയായും അമൃത് ഉപയോഗിക്കാം.  രക്തവാത ശമനി അമൃതിന്‍നീററില്‍ തേന്‍കുട്ടി വ്രണങ്ങളില്‍ പുരട്ടിയാല്‍ വ്രണങ്ങള്‍ വേഗം കരിയും.

ഉദര കാന്‍സര്‍ കണ്ടെത്താന്‍ 'ശ്വാസപരിശോധന'

കാന്‍സര്‍ ആയി മാറുന്നതിനു സാധ്യതയുള്ള ഉദര രോഗങ്ങള്‍ നിസ്സാരമായ ശ്വാസ പരിശോധനയിലൂടെ മനസ്സിലാക്കാന്‍ കഴിയുമെന്നു കണ്ടെത്തല്‍.

ആളുകളുടെ ശ്വാസത്തില്‍  അടങ്ങിയിട്ടുള്ള  രാസ ഘടകങ്ങളിലൂടെയാണ് കാന്‍സര്‍ കണ്ടെത്തുക. ശ്വാസത്തിന്റെ പ്രിന്റ് എടുക്കുമ്പോള്‍ ഇത്തരം രാസ ഘടകങ്ങള്‍ തെളിഞ്ഞു വരും.

ഇത്തരം പരീക്ഷണങ്ങളിലൂടെ കാന്‍സര്‍ പിടിപെടാന്‍ സാധ്യതയുള്ള ആളുകളെ നേരത്തെ തന്നെ കണ്ടെത്തി ചികിത്സിക്കുന്നതിനു കഴിയും.

'ഗട്ട്'മാസികയില്‍ ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഈ കണ്ടെത്തലിന്റെ സാധുത തെളിയിക്കുന്നതിനു കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമാണെന്ന് പറയുന്നു. ഇസ്രയേല്‍, ലാത്‌വിയ, ചൈന എന്നിവടങ്ങളില്‍ നിന്നുമുള്ള ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നില്‍.

വളരെയേറെ ആളുകളെ പിടികൂടുന്ന ഒരു രോഗമാണ് ഉദര കാന്‍സര്‍. യുകെയില്‍ മാത്രം ഒരു വര്‍ഷം 7300 ഓളം പേര്‍ക്ക് ഈ രോഗം ബാധിക്കുന്നു.

എന്നാല്‍ മിക്ക പാശ്ചാത്യ രാജ്യങ്ങളിലും രോഗം തിരിച്ചറിയുമ്പോഴേക്കും വളരെ വൈകിയിരിക്കും. അപ്പോഴേക്കും രക്ഷപ്പെടുന്നതിനുള്ള  സാധ്യതകള്‍ വളരെ കുറയും. ആദ്യം പ്രകടമാകുന്ന രോഗ ലക്ഷണങ്ങള്‍ ദഹനക്കേടോ വേദനയോ ആയി തെറ്റി ധരിക്കുന്നതിനാലാണു കാന്‍സര്‍ കണ്ടെത്താന്‍ വൈകുന്നത്.അതിനാല്‍ നേരത്തെ തന്നെ  രോഗം കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങളാണ് ശാസ്ത്രജ്ഞര്‍ അന്വേഷിച്ചത്.

ഈ അന്വേഷണമാണ് ശ്വാസ പരിശോധനയിലേക്ക് നയിച്ചത്. കാന്‍സര്‍ ബാധിക്കാന്‍ സാധ്യതയുള്ളവരുടെ  ശ്വാസോച്ഛാസത്തില്‍ വളരെ സൂക്ഷ്മമായ ചില രാസ ഘടകങ്ങള്‍ അടങ്ങിയിരിക്കും.രൊഗമില്ലാത്തവരില്‍ ഇത് കാണുകയുമില്ല.

ഉദര രോഗങ്ങള്‍ ബാധിച്ച 145 പേരെയാണ് ശ്വാസ പരിശോധനക്ക് വിധേയമാക്കിയത്. ഇവരില്‍ 30 ഓളം പേര്‍  ഉദര കാന്‍സര്‍ ബാധിച്ചവരായിരുന്നു. ആശങ്കപ്പെടുത്തുന്ന രോഗ ലക്ഷണങ്ങള്‍ പ്രകടമാക്കിയ മറ്റുള്ളവരെ കൂടുതല്‍ പരിശോധനകള്‍ക്കായി അയച്ചു. ചിലര്‍ക്ക്  കാന്‍സര്‍ പൂര്‍ണ്ണ തോതില്‍ ബാധിച്ചിരുന്നില്ല. മറ്റുള്ളവരില്‍ കാന്‍സറിനു മുന്നോടിയായി ഉള്ള വളര്‍ച്ചയാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.

കാന്‍സര്‍ പിടിപെടാന്‍ സാധ്യതയുള്ളവരെ കണ്ടെത്താന്‍ പുതിയ രീതി സഹായിക്കുമെങ്കിലും എല്ലാവരുടെ കാര്യത്തിലും ഇത് കൃത്യമാകണം എന്നില്ല. ഈ പരിശോധന ക്ലിനിക്കുകളില്‍ നടപ്പാക്കുന്നതിന് മുമ്പ് കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമാണ്. കാന്‍സര്‍ ആരംഭത്തില്‍ തന്നെ കണ്ടെത്തിയാല്‍ ചികിത്സിച്ചു ഭേദമാക്കുന്നതിന് കഴിയും. അതിനാല്‍ പുതിയ കണ്ടെത്തലിനെ വളരെ പ്രതീക്ഷയോടെയാണ് വൈദ്യ ശാസ്ത്ര ലോകം നോക്കികാണുന്നതു.

സൈ്വന്‍ ഫ്‌ളൂ അഥവാ പന്നിപ്പനി; കുറച്ചൊന്നു ശ്രദ്ധിക്കാം

സൈ്വന്‍ ഫ്‌ളൂ അഥവാ പന്നിപ്പനി എല്ലാവരേയും ഭീതിയിലാക്കി പടര്‍ന്നു പിടിയ്ക്കുകയാണ്. നൂറു കണക്കിനു പേര്‍ ഇതു ബാധിച്ചു മരിച്ചു കഴിഞ്ഞു. നിരവധി പേര്‍ക്ക് ഇതിന്റെ ലക്ഷണങ്ങള്‍ കാണുന്നു. തുടക്കത്തില്‍ കണ്ടുപിടിച്ചു ചികിത്സിച്ചാല്‍ പൂര്‍ണമായി ഭേദമാക്കാവുന്ന ഒരു രോഗമാണിത്.

സാധാരണയായി പന്നികളില്‍ കണ്ടുവരുന്ന ഇന്‍ഫല്‍വന്‍സ എ വൈറസാണ് ഇതിനു കാരണം. ഇത് മനുഷ്യരിലേയ്ക്കും പടരും. ആളുകളില്‍ നിന്നും ആളുകളിലേയ്ക്കു പെട്ടെന്നു പടരുന്നുവെന്നാതാണ ഈ രോഗത്തെ കൂടുതല്‍ ഗുരുതരമാക്കുന്നതും.

ശ്വാസത്തിലൂടെയാണ് ഇത് പ്രധാനമായും പടരുക. ചുമ, തുമ്മല്‍ എന്നിവ ഇതിനിടയാക്കാം. ഈ വൈറസുള്ള ഒരു പ്രതലത്തില്‍ തൊടുന്നതും രോഗം പടരാന്‍ ഇടയാക്കും. പനി, ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, തളര്‍ച്ച, ഛര്‍ദി, വയറിളക്കം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.

ഇത്തരം രോഗമുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കുക. വായും മൂക്കുമെല്ലാം കര്‍ച്ചീഫ് കൊണ്ടു മൂടി പുറത്തിറങ്ങുക. നല്ലപോലെ കൈ കഴുകുക.  പന്നിപ്പനി തടയാന്‍ പറ്റിയ വാക്‌സിനുകള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നതിനാല്‍ നാം തന്നെ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്.

പന്നിയിറച്ചി കഴിയ്ക്കുന്നതു കൊണ്ടു പന്നിപ്പനി വരുമെന്നു പറയാനാകില്ല. എങ്കിലും ഒഴിവാക്കുന്നതാണ് നല്ലത്. കഴിയ്ക്കുകയാണെങ്കില്‍ നല്ലപോലെ വൃത്തിയാക്കി നല്ലപോലെ വേവിച്ചു മാത്രം കഴിയക്കുക.

പനി വന്നാല്‍ ഉടനടി ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ചു ഇത്തരം ലക്ഷണങ്ങളുണ്ടെങ്കില്‍.

ശ്വസിയ്ക്കാന്‍ പ്രയാസം, വെള്ളം കുടിയ്ക്കാനുള്ള ബുദ്ധിമുട്ട്, നീല നിറമുള്ള ചര്‍മം, പനി തുടങ്ങിയവ കുട്ടികളില്‍ പന്നിപ്പനി ബാധിച്ചാല്‍ കണ്ടുവരുന്ന ചില ലക്ഷണങ്ങളാണ്.

ദിവസവും രാവിലെ കഴുകി വൃത്തിയാക്കിയ അഞ്ച് തുളസിയിലകള്‍ കഴിക്കുന്നത് ഉത്തമമാണ്. രോഗശമനത്തിന് സഹായിക്കുന്ന നിരവധി ഘടകങ്ങള്‍ തുളസിയിലടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശത്തെയും, തൊണ്ടയെയും ശുദ്ധീകരിക്കുകയും നിങ്ങളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക വഴി അണുബാധയെ ചെറുക്കാനുമാവും.

രണ്ട് വെളുത്തുള്ളി രാവിലെ ആദ്യം കഴിക്കണം. ഇത് ചെറുചൂടുള്ള വെള്ളത്തിനൊപ്പം വിഴുങ്ങാം. വെളുത്തുള്ളി ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. പാല്‍ അലര്‍ജിയില്ലാത്തവര്‍ ഒരു ഗ്ലാസ്സ് ചൂടുള്ള അല്ലെങ്കില്‍ ചെറുചൂടുള്ള പാല്‍ എല്ലാ ദിവസവും അല്പം മഞ്ഞളും ചേര്‍ത്ത് കഴിക്കുന്നത് ഉത്തമമാണ്.

അവസാനത്തേതും എന്നാല്‍ പ്രധാനപ്പെട്ടതുമായ ഒന്നാണ് ശുചിത്വം. ദിവസം പലതവണ ചൂട് വെള്ളത്തില്‍ സോപ്പ് ഉപയോഗിച്ച് കൈകഴുകണം. പ്രത്യേകിച്ച് ആഹാരത്തിന് ശേഷം. ഓരോ തവണയും നിങ്ങള്‍ ഒരു ഡോര്‍ ഹാന്‍ഡില്‍, നോബ് പോലുള്ള പ്രതലത്തില്‍ കൈവെയ്ക്കുമ്പോള്‍ ഫ്‌ലു വൈറസുകള്‍ ശരീരത്തിലെത്താം. പ്രത്യേകിച്ച് ഒരു പൊതു സ്ഥലത്ത് നിന്ന് മടങ്ങിയെത്തുമ്പോള്‍, അല്ലെങ്കില്‍ പൊതുവാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍.

കടുത്ത മാനസിക സമ്മര്‍ദം അമിത വണ്ണത്തിലേക്ക് നയിക്കും

കടുത്ത മാനസിക സമ്മര്‍ദം തടി കൂടാന്‍ കാരണമാകുന്നുവെന്ന് പുതിയ പഠനം. ഒഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്. 53 വയസ് പ്രായമുള്ള 58 സ്ത്രീകളിലായി നടത്തിയ പരീക്ഷണങ്ങളിലാണ് ഈ കണ്ടെത്തല്‍.

മാനസിക സമ്മര്‍ദം ദഹനപ്രക്രിയയെ തടസപ്പെടുത്തുന്നു എന്നതിനാലാണ് ഇത്തരക്കാര്‍ അമിത വണ്ണം വയ്ക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഇത് കൂടാതെ മാനസികസമ്മര്‍ദം അനുഭവിക്കുന്ന സ്ത്രീകളുടെ ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് വര്‍ധിക്കുന്നു. ഇന്‍സുലിന്‍ ഹോര്‍മോണുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് കാരണമാകുന്നതിനാല്‍ ഇതും പൊണ്ണത്തടി വയ്ക്കാന്‍ കാരണമാകുന്നു. മാനസിക സമ്മര്‍ദങ്ങള്‍ അനുഭവിക്കുന്നവര്‍ തെറ്റായ രീതിയിലുള്ള ഭക്ഷണശീലം പിന്തുടരുകയാണെങ്കില്‍ വണ്ണം ഓട്ടോ വിളിച്ച് നിങ്ങളിലേക്കെത്തും.

എല്ലാ കാര്യങ്ങളോടും പോസിറ്റീവായ സമീപനം പുലര്‍ത്തുക. അനാവശ്യമായി ടെന്‍ഷനടിച്ച് ആരോഗ്യം കേടുവരുത്താതെ സൂക്ഷിക്കൂ.

കാപ്പി കുടി ശീലമാക്കാം...ഗുണങ്ങളേറെ

രാവിലെ എഴുന്നേറ്റ് ഒരു കപ്പ് കാപ്പി കുടിക്കുക എന്നു പറയുന്നത് എല്ലാവരുടെയും ശീലമാണ്. ചിലര്‍ രാവിലെ കാപ്പി കുടിച്ചില്ലെങ്കില്‍ ഇന്നത്തെ ദിവസം തന്നെ പോക്കാണെന്നു പറയും. കാപ്പി അധികം കുടിച്ചാല്‍ ആരോഗ്യം നശിക്കുമോയെന്നു പേടിച്ചിരുന്നിട്ട് കാര്യമൊന്നുമില്ല. കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നും മോശമാണെന്നും പറയുന്നുണ്ട്. കാപ്പി കുടിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് നിങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് അറിയാമോ..?

ദിവസേന നിങ്ങള്‍ ഒരു കപ്പ് കാപ്പി കുടിക്കണമെന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍ പറയാം...

  • ആന്റി ഓക്‌സിഡന്റുകള്‍: കാപ്പിയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അത് നിങ്ങളുടെ ശരീരത്തെ ശുദ്ധീകരിക്കുന്നു. നിങ്ങള്‍ക്ക് എന്നും ഉന്മേഷം തരുന്നു.
  • കരളിന് ഉത്തമം: കാപ്പികുടിക്കുന്നത് കരളിന് നല്ലതാണെന്നും പറയുന്നുണ്ട്. അമിതമായി മദ്യപിക്കുന്നവര്‍ക്ക് കാപ്പി കുടിക്കുന്നത് നല്ലതാണ്.
  • മാനസിക പിരിമുറുക്കം ഇല്ലാതാക്കും: കാപ്പി കുടിക്കുന്നതിലൂടെ നിങ്ങള്‍ക്കുണ്ടാകുന്ന ടെന്‍ഷനും മാനസിക സമ്മര്‍ദ്ദവും കുറയ്ക്കുന്നു.
  • അര്‍ബുദത്തെ തടയുന്നു: അര്‍ബുദത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നു.

അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി നടത്തിയ പഠനത്തില്‍ ഓറല്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കാപ്പി കുടിച്ചാല്‍ മതിയെന്ന് കണ്ടെത്തിയിരുന്നു. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ കാപ്പി കുടിക്കുന്നത് നല്ലതാണ്.

ഡയബറ്റീസും പാര്‍ക്കിന്‍സണ്‍ രോഗവും: മനുഷ്യരിലെ ഡയബറ്റീസിനും പാര്‍ക്കിന്‍സണ്‍ രോഗത്തിനുമുള്ള സാധ്യതകള്‍ ഇല്ലാതാക്കുവാനും കാപ്പി നല്ലതാണ്. ഒന്നര കപ്പ് കാപ്പിയെങ്കിലും അധികമായി കുടിച്ചാല്‍ ടു ടൈപ്പ് പ്രമേഹത്തിനുള്ള സാധ്യത പതിനൊന്നു ശതമാനം വരെ കുറയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഇനി കാപ്പി കുടിക്കാത്തവരും കുടിച്ചു തുടങ്ങൂ..നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കൂ...മാനസിക പിരിമുറുക്കത്തിനും ടെന്‍ഷനും പരിഹാര മാര്‍ഗം കാപ്പി എന്ന സുഹൃത്ത് നിങ്ങള്‍ക്ക് നല്‍കുന്നതാണ്.

ചുവന്ന മുന്തിരിയും കപ്പലണ്ടിയും ഓര്‍മ്മശക്തിയുടെ കാവലാള്‍

ചുവന്ന മുന്തിരിയും കപ്പലണ്ടിയും വാര്‍ധക്യസംബന്ധിയായ സ്മൃതിനാശം തടയുമെന്നു പുതിയ കണ്ടെത്തല്‍. ടെക്‌സസ് എ ആന്‍ഡ് എം ഹെല്‍ത്ത് സയന്‍സ് സെന്റര്‍ കോളജ് ഓഫ് മെഡിസിനിലെ അധ്യാപകനും ഇന്ത്യന്‍ വംശജനുമായ അശോക് കെ. ഷെട്ടിയാണ് അല്‍സ്‌ഹൈമേഴ്‌സ് രോഗത്തിനു പ്രതിവിധിയായി മുന്തിരിസത്തും കപ്പലണ്ടിയും നിര്‍ദേശിക്കുന്നത്.

ചുവന്ന മുന്തിരിയുടെ തൊലിയിലും കപ്പലണ്ടിയിലും ചിലതരം ബെറികളിലുമുള്ള റെസ്വിറട്രോള്‍ എന്ന ആന്റിഓക്‌സിഡന്റ് പദാര്‍ഥം ഓര്‍മശക്തിയുടെ കാവലാളാകുമെന്നാണു ഷെട്ടിയും സംഘവും കണ്ടെത്തിയത്. റെസ്വിറട്രോള്‍ ഹൃദ്രോഗം തടയാന്‍ ഉത്തമമാണെന്നു നേരത്തെതന്നെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അല്‍സ്‌ഹൈമേഴ്‌സ് ചികില്‍സയില്‍ ഫലപ്രദമെന്നു തെളിയുന്നത് ഇതാദ്യം.

ചിലതരം ബെറികളിലും റെസ്വിറട്രോള്‍ അടങ്ങിയിട്ടുണ്ട്. ഓര്‍മയും ഗ്രാഹ്യശേഷിയും മനോനിലയും നിയന്ത്രിക്കുന്ന തലച്ചോര്‍ ഭാഗമായ ഹിപ്പോകാംപസിന്റെ ആരോഗ്യത്തിന് റെസ്വിറട്രോള്‍ നല്ലതാണെന്നാണു തെളിഞ്ഞത്. മധ്യവയസ്സില്‍ ചികില്‍സ തുടങ്ങിയാല്‍ വാര്‍ധക്യത്തിലെ സ്മൃതിനാശം അകറ്റിനിര്‍ത്താമെന്നതാണു പ്രധാന ഗുണം.

പച്ചക്കറികളിലെ വിഷാംശം പാര്‍ക്കിന്‍സണ്‍ രോഗത്തിന് കാരണമാകും

പച്ചക്കറികള്‍ നല്ലവണ്ണം കഴുകാതെ കഴിക്കുന്നതിലൂടെ ശരീരത്തിലെത്തുന്ന കീടനാശിനികളുടെ അംശം പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് കാരണമാവുമെന്ന്  പഠനം.

തലച്ചോറിന്റെ പ്രവര്‍ത്തനഫലമായുണ്ടാവുന്ന ഉപദ്രവകാരികളായ ആല്‍ഡിഹൈഡുകളെ വിഘടിപ്പിക്കുവാന്‍ സഹായകമായ ഡീഹൈഡ്രോജിനേസ് എന്‍സൈമിനെ കീടനാശിനികള്‍ നശിപ്പിക്കുന്നു. തല്‍ഫലമായി ഉപദ്രവകാരികളായ മാലിന്യങ്ങള്‍ തലച്ചോറില്‍ തന്നെ നിലനില്ക്കുവാന്‍ കാരണമാവുകയും ഡൊപാമിന്റെ ഉല്‍പാദനത്തെ തടയുകയും ചെയ്യുന്നു. ഡൊപാമിന്റെ ഉല്‍പാദനം നടക്കാത്തതാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് കാരണമാവുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊല്‍ക്കൊത്തയിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

ശാരീരിക പ്രശ്‌നങ്ങള്‍ക്ക് പുറമെ മാനസിക പ്രശ്‌നങ്ങളും ഉണ്ടാക്കുന്ന പാര്‍ക്കിന്‍സണ്‍സ് രോഗം ഈയിടെയായി കൂടുതല്‍ ആളുകളെ ബാധിക്കുന്നുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കൊല്‍ക്കൊത്തയിലെ അഞ്ചില്‍ ഒന്ന് പാര്‍ക്കിന്‍സണ്‍സ് രോഗത്തിനും കാരണമാവുന്നത് ശരീരത്തിലെത്തുന്ന കീടനാശിനികളാണെന്ന് ഗവേഷകര്‍ പറയുന്നു. കീടനാശിനികള്‍ പച്ചക്കറികളിലും മറ്റും കുത്തിവെക്കുന്ന പ്രവണത കൂടി വരുന്ന സാഹചര്യത്തില്‍ കഴുകുന്നത് കൊണ്ട് ഫലമുണ്ടാവുന്നില്ലെന്നും ഇവര്‍ പറയുന്നു. കീടനാശിനികള്‍ ശരീരത്തിലെത്തുന്നത് പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടാവാനുള്ള സാധ്യത 70 ശതമാനം കൂട്ടുമെന്ന് അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു.

ആലിംഗനത്തിന്റെ ആരോഗ്യഗുണങ്ങള്‍ ...

സ്‌നേഹത്തിന്റെയും പ്രേമത്തിന്റെയുമെല്ലാം ഒരു പ്രകടനമാണ് ആലിംഗനം ചെയ്യുന്നത്, അഥവാ ഒന്നു കെട്ടിപ്പിടിയ്ക്കുന്നത്. ഇതെന്തായാലും ആലിംഗനത്തിനും ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ആലിംഗനത്തിന്റെ ആരോഗ്യഗുണങ്ങള്‍ എന്തെല്ലാമെന്നറിയൂ.

ആലിംഗനം ചെയ്യുന്നത് ഹൃദയത്തിനു നല്ലതാണ്. ഹൃദയമിടിപ്പു കൂടും. രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ഹൃദയത്തിന്റെ മസിലുകള്‍ കൂടുതല്‍ ശക്തിപ്പെടും.

നിങ്ങളുടെ മനസിന്റെ ഭയമകറ്റാന്‍, മനസിന് സുരക്ഷിതത്വവും ശാന്തിയും പ്രദാനം ചെയ്യാന്‍ ആലിംഗനത്തിനു കഴിയും.

ഹൈ ബിപി കുറയ്ക്കാന്‍ ഒരു കെട്ടിപ്പിടിത്തത്തിനു കഴിയും. ഈ വഴി പരീക്ഷിച്ചു നോക്കൂ. ആലിംഗനത്തിലൂടെ നിങ്ങളുടെ സ്ട്രസ്, ടെന്‍ഷന്‍ എന്നിവയെല്ലാം കുറയും. ഇത് പല അസുഖങ്ങളും ഇല്ലാതാക്കും.

ആലിംഗനം തലച്ചോറിനെ സ്വാധീനിയ്ക്കുന്നു. ഇത് നിങ്ങളിലെ പൊസറ്റീവിറ്റിയെ വര്‍ദ്ധിപ്പിയ്ക്കും.  ഇത് ശരീരത്തിലെ ഓക്‌സിടോസിന്‍ തോത് വര്‍ദ്ധിപ്പിയ്ക്കും. മോശം മൂഡു മാറ്റും.  വിഷാദമകറ്റും. സന്തോഷവും ഊര്‍ജവും ലഭിയ്ക്കും. ആലിംഗനത്തിലൂടെ സെറാട്ടോനില്‍ തോത് വര്‍ദ്ധിയ്ക്കുന്നതാണ് കാരണം.

നിങ്ങളിലെ കലുഷിതമായ മനസിനെ ശാന്തമാക്കാന്‍ ഒരു ആലിംഗനത്തിനു കഴിയും. ആലിംഗനം മസിലുകളെ അയയ്ക്കന്നു. ശരീരവേദന കുറയാന്‍ ഇത് സഹായിക്കും. നാഡീവ്യവസ്ഥയുടെ ബാലന്‍സിന് ആലിംഗനം സഹായിക്കും.

ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്ക്കാനും ആലിംഗനത്തിനു കഴിയും.

രോഗശാന്തിയ്ക്കും ആലിംഗനം സഹായിക്കും. ഇത് നമ്മോടുള്ള മറ്റൊരാളുടെ കരുതലാണ് കാണിയ്ക്കുന്നത്. മനസിനേയും ഇതുവഴി ശരീരത്തേയും ഇതു സുഖപ്പെടുത്തും.

ഗ്രീന്‍ ടീ ഓറല്‍ ക്യാന്‍സര്‍ സെല്ലുകളെ നശിപ്പിക്കുമെന്ന് കണ്ടെത്തല്‍

ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ഒരു ഘടകം ഓറല്‍ ക്യാന്‍സര്‍ സെല്ലുകളെ നശിപ്പിക്കുമെന്ന് കണ്ടെത്തല്‍. പെന്‍സില്‍വാലിയ യൂണിവേഴ്‌സിറ്റിയിലെ ഭക്ഷ്യശാസ്ത്രജ്ഞന്‍മാരാണ് ഈ കണ്ടെത്തലിനു പിന്നില്‍.

ഓറല്‍ ക്യാന്‍സര്‍ ചികിത്സയ്ക്ക് ഈ കണ്ടെത്തല്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന എപ്പിഗല്ലോകെയ്റ്റചിന്‍3 ഗല്ലറ്റ് (ഇ.ജി.സി.ജി)യാണ്  ആരോഗ്യകരമായ സെല്ലുകളെ സംരക്ഷിച്ചുകൊണ്ട് ഓറല്‍ ക്യാന്‍സര്‍ സെല്ലുകള്‍ നശിപ്പിക്കുന്നത്.

ക്യാന്‍സര്‍ സെല്ലുകളെ മാത്രം ലക്ഷ്യമിടുന്ന ഈ ഘടകത്തിന്റെ കഴിവ് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ഗവേഷകര്‍ക്കായിട്ടില്ല. ഇ.ജി.സി.ജി കോശങ്ങളുടെ പവ്വര്‍ ഹൗസായ മൈറ്റോകോണ്‍ഡ്രിയയില്‍ ഉണ്ടാക്കുന്ന പ്രവര്‍ത്തനം കൊണ്ടാവാം കോശങ്ങള്‍ നശിക്കുന്നതെന്നാണ് ഇവരുടെ നിഗമനം.

മോളിക്കുലാര്‍ ന്യൂട്രീഷ്യന്‍ ആന്റ് ഫുഡ് ആന്റ് റിസര്‍ച്ച് എന്നെ ജേണലില്‍ ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ദിവസവും 20 മിനിറ്റ് നടത്തം അകാല മരണത്തില്‍ നിന്ന് രക്ഷിക്കുമെന്ന് പഠനം

വ്യായാമം ചെയ്യാത്ത പൊണ്ണത്തടിയന്മാര്‍ക്ക് അകാലമരണം സംഭവിക്കാനുള്ള സാധ്യത ഇരട്ടിയാണെന്ന് അറിയുന്ന കാര്യം ത്‌ന്നെ. എന്നാല്‍ ദിവസവും 20 മിനിറ്റ് വേഗത്തിലുള്ള നടത്തം അകാല മരണത്തില്‍ നിന്ന് രക്ഷപെടാന്‍ സഹായിക്കുമെന്ന് കേംബ്രിഡ്ജ് സര്‍വകലാശാല മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.

34,161 പുരുഷന്മാരിലും സ്ത്രീകളിലുമായി 12 വര്‍ഷം കൊണ്ടാണ് കേംബ്രിഡ്ജ് സര്‍വകലാശാല പഠനം നടത്തിയത്. ഒരു ദിവസത്തില്‍ ഏകദേശം 20 മിനിറ്റ് വേഗത്തില്‍ നടക്കുന്നവര്‍ക്ക് വ്യായാമം ഇല്ലാത്തവരെ അപേക്ഷിച്ച് 30% വരെ മരണ സാധ്യത കുറവാണെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ പ്രൊഫസര്‍ എകെലണ്ട് പറയുന്നു. 2008ല്‍ മാത്രം യൂറോപ്പിലാകെ ഏഴു ലക്ഷത്തോളം ആളുകള്‍ വ്യായാമക്കുറവു കൊണ്ട് മരണമടഞ്ഞു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

20 മിനിറ്റ് നടത്തം മരണ സാധ്യത കുറക്കും എന്നത് കൂടാതെ ഹൃദയാഘാതം തടയുകയും ദൈനംദിന ജീവിതത്തില്‍ ആരോഗ്യപരമായ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് പഠനം ചൂണ്ടികാണിക്കുന്ന്ു.

ദിവസവും 20 മിനിറ്റ് നടത്തം അകാല മരണത്തില്‍ നിന്ന് രക്ഷിക്കുമെന്ന് പഠനം

വ്യായാമം ചെയ്യാത്ത പൊണ്ണത്തടിയന്മാര്‍ക്ക് അകാലമരണം സംഭവിക്കാനുള്ള സാധ്യത ഇരട്ടിയാണെന്ന് അറിയുന്ന കാര്യം ത്‌ന്നെ. എന്നാല്‍ ദിവസവും 20 മിനിറ്റ് വേഗത്തിലുള്ള നടത്തം അകാല മരണത്തില്‍ നിന്ന് രക്ഷപെടാന്‍ സഹായിക്കുമെന്ന് കേംബ്രിഡ്ജ് സര്‍വകലാശാല മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.

34,161 പുരുഷന്മാരിലും സ്ത്രീകളിലുമായി 12 വര്‍ഷം കൊണ്ടാണ് കേംബ്രിഡ്ജ് സര്‍വകലാശാല പഠനം നടത്തിയത്. ഒരു ദിവസത്തില്‍ ഏകദേശം 20 മിനിറ്റ് വേഗത്തില്‍ നടക്കുന്നവര്‍ക്ക് വ്യായാമം ഇല്ലാത്തവരെ അപേക്ഷിച്ച് 30% വരെ മരണ സാധ്യത കുറവാണെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ പ്രൊഫസര്‍ എകെലണ്ട് പറയുന്നു. 2008ല്‍ മാത്രം യൂറോപ്പിലാകെ ഏഴു ലക്ഷത്തോളം ആളുകള്‍ വ്യായാമക്കുറവു കൊണ്ട് മരണമടഞ്ഞു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

20 മിനിറ്റ് നടത്തം മരണ സാധ്യത കുറക്കും എന്നത് കൂടാതെ ഹൃദയാഘാതം തടയുകയും ദൈനംദിന ജീവിതത്തില്‍ ആരോഗ്യപരമായ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് പഠനം ചൂണ്ടികാണിക്കുന്ന്ു.

സോപ്പിലും ടൂത്ത് പേസ്റ്റിലും ഉപയോഗിക്കുന്ന രാസപദാര്‍ഥം ക്യാന്‍സര്‍ വരുത്തുമെന്നു പഠനം

സോപ്പിലും ടൂത്ത് പേസ്റ്റിലും, ഷാമ്പൂവിലും ബാക്ടീരിയ, ഫംഗല്‍ ബാധകളെ പ്രതിരോധിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്ന രാസപദാര്‍ഥം മനുഷ്യരില്‍ കാന്‍സര്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

സോപ്പിലും ഷാംപൂവിലും ടൂത്ത് പേസ്റ്റിലും മറ്റു സൗന്ദര്യ വര്‍ധക വസ്തുക്കളിലും ഒരു ചേരുവയായ ട്രികോള്‍സാന്‍ എന്ന രാസവസ്തുവാണ് മനുഷ്യനെ സാവധാനം മരണത്തിലേക്ക് തള്ളിയിട്ടുകൊണ്ടിരിക്കുന്നത്. എലികളില്‍ നടത്തിയ പരീക്ഷണമാണ് ട്രികോള്‍സാനിന്റെ ഭീകരത പുറത്തുകൊണ്ടുവന്നത്. ഈ പദാര്‍ത്ഥമടങ്ങിയ ഭക്ഷണം നല്‍കിയ എലികളില്‍ കരള്‍ ക്യാന്‍സര്‍ ഉണ്ടാകുന്നതായാണ് തെളിഞ്ഞത്. ട്രികോള്‍സാനെ കരള്‍ ക്യാന്‍സറുമായും മറ്റു കരള്‍ രോഗങ്ങളുമായും ബന്ധിപ്പിക്കുന്ന ഏറ്റവും പുതിയ പഠനമാണിത്.

ബാക്ടീരിയകളെ പ്രതിരേധിക്കാനായി ട്രികോള്‍സാന്‍ ബാത്ത്‌റൂം, കിച്ചന്‍ ഉല്‍പ്പന്നങ്ങളില്‍ സാധാരണ ചേര്‍ക്കുന്നതാണ്. അതിനാല്‍ മനുഷ്യരില്‍ ഇതിന്റെ അംശം സ്ഥിരമായി എത്തുന്നുമുണ്ട്. ഒരു ഗ്രാം ടൂത്ത് പേസ്റ്റില്‍ 0.03 ശതമാനം ട്രികോള്‍സാനാണ് അടങ്ങിയിരിക്കുന്നത്. എലികളില്‍ നടത്തിയ ആറുമാസത്തെ പരീക്ഷണം കണക്കിലെടുത്താല്‍ മനുഷ്യരില്‍ 18 വര്‍ഷം കൊണ്ട് ക്യാന്‍സര്‍ രോഗം വരാമെന്നു ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

രക്തത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കുന്ന പ്രൊട്ടീന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയാണ് കരളില്‍ ട്രികോള്‍സാന്‍ രോഗബാധയുണ്ടാക്കുന്നത്. ഈ തടസ്സത്തെ മറികടക്കാന്‍ കരള്‍ കൂടുതല്‍ കോശങ്ങളെ ഉല്‍പ്പാദിപ്പിക്കുന്നു. ഇത് ക്യാന്‍സറിനു കാരണമാകുന്നുവെന്ന് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു. പ്രകൃതിദത്തമല്ലാത്ത ഈ കൃത്രിമ രാസപദാര്‍ത്ഥം പരീക്ഷണ വിധേയരാക്കിയവരില്‍ ഭൂരിഭാഗം പേരുടെ മൂത്രത്തിലും മലയൂട്ടുന്ന അമ്മമാരില്‍ 97 ശതമാനം പേരുടെ മുലപ്പാലിലും അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയെന്നും ഗവേഷകര്‍ പറയുന്നു.

അതേസമയം ഈ കണ്ടെത്തലുകളില്‍ ട്രികോള്‍സാനും ഇത് കൂടുതലായി ഉപയോഗിക്കുന്നവരിലുണ്ടാകുന്ന രോഗങ്ങളും തമ്മില്‍ നേരിട്ടുള്ള ബന്ധം തെളിയിക്കപ്പെട്ടിട്ടില്ല എന്നതിനാല്‍ കരുതലോടെ വേണം ഫലത്തെ വിലയിരുത്താനെന്ന് മറ്റു ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. നിത്യോപയോഗ വസ്തുക്കളില്‍ ഇതിന്റെ ഉപേയാഗം മാറ്റാന്‍ നിര്‍ദ്ദേശിക്കാവുന്ന തരത്തിലുള്ള തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും യുഎസ് ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍പറയുന്നു.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ശീലമാക്കൂ... പ്രായാധിക്യം തടയൂ..

പ്രായം കൂടുന്നതിന്റെ ഭാഗമായി ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ എല്ലാവര്‍ക്കും അത്ര ഇഷ്ടമുള്ള ഒന്നല്ല.  പ്രായാധിക്യം തടയുന്നതിനെ കുറിച്ച് കാര്യമായി ആലോചിക്കുന്നവര്‍ ആദ്യമായി ചിന്തിക്കേണ്ടത് തന്റെ ആഹാരത്തില്‍ പരമാവധി പ്രോട്ടീന്‍ ഉള്‍പ്പെടുത്തുക എന്നുള്ളതാണ്.

അതായത് കോഴിയിറച്ചി, മുട്ട, മത്സ്യങ്ങള്‍ എന്നിവ മാംസാഹാരികള്‍ക്കും. നിലക്കടല, കൊഴുപ്പില്ലാത്ത പാല്‍, തൈര്, കൊഴുപ്പ് കുറഞ്ഞ ചീസ് തുടങ്ങിയവ സസ്യാഹാരികള്‍ക്കും ആഹാരത്തില്‍ ഉള്‍പ്പെടുത്താം.

അടുത്ത ഘട്ടമായി പ്ലം പോലെയുള്ള പഴങ്ങള്‍, പച്ചക്കറികള്‍, ചുവന്ന കാബേജ്, വന്‍പയര്‍, എന്നിവ കഴിക്കുന്നത് പ്രായാധിക്യത്തെ തടഞ്ഞു നിര്‍ത്താന്‍ സഹായിക്കും.

പച്ചക്കറികള്‍ കഴിക്കുന്നത് നല്ലതാണന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഓരോ പച്ചക്കറികളില്‍ നിന്നും നിങ്ങള്‍ക്കെന്തു കിട്ടുമെന്ന് നിങ്ങള്‍ തിരിച്ചറിയണം. എല്ലുകളുടെ ആരോഗ്യത്തിന് ഇലക്കറികള്‍ നല്ലതാണ് കൂടാതെ കാഴ്ച്ച  ശക്തിയും ഇത് വര്‍ദ്ധിപ്പിക്കും. ക്യാരറ്റ് തക്കാളി എന്നിവയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ബ്രോകോളി ഹൃദ്രോഗത്തെ ചെറുക്കുന്നു കൂടാതെ ധാരാളം വിറ്റാമിന്‍ സി ഇതിലടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശരീരത്തിലെ പ്രായാധിക്യത്തെ തടയുന്നു.

കായ്കളാണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയ മറ്റു ആഹാരങ്ങള്‍. ബദാം നിങ്ങളില്‍ ഊര്‍ജ്ജവര്‍ധനയ്ക്കും തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ്.

കൂടാതെ പ്രായത്തെ ചെറുക്കുന്ന  നല്ല മധുരമുള്ള ആഹാരമാണ് ഡാര്‍ക്ക് ചോക്കലേറ്റ് ഇതും ആഹാരത്തിന്റെ ഭാഗമാക്കുന്നത് ഏറെ നല്ലതാണ്.

ക്യാന്‍സറിനെ തടഞ്ഞു നിര്‍ത്താന്‍ ചില മാര്‍ഗ്ഗങ്ങള്‍

ക്യാന്‍സര്‍ എന്തുകൊണ്ടാണ് ഉണ്ടാവുന്നത് എന്നതിന്റെ യഥാര്‍ത്ഥ കാരണങ്ങളെപ്പറ്റി വൈദ്യശാസ്ത്രത്തിന് പൂര്‍ണമായി ഇന്നേവരെ ഒരു നിഗമനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. അല്‍പം ശ്രദ്ധിച്ചാല്‍ ക്യാന്‍സറിനെ ഒരു പരിധി വരെ തടഞ്ഞു നിര്‍ത്താന്‍ സാധിക്കും.അത്തരം ചില മാര്‍ഗ്ഗങ്ങളാണ് ചുവടെ കൊടുത്തിട്ടുള്ളത്.

  1. ഭക്ഷ്യ വസ്തുക്കള്‍ ഫംഗസ് ബാധ വരാതെ സൂക്ഷിക്കുക.
  2. പഞ്ചസാര, ഉപ്പ് എന്നിവയുടെ അമിതമായ ഉപയോഗം ഒഴിവാക്കുക.
  3. ഭക്ഷണത്തില്‍ മൈക്രോന്യൂട്രിയന്റ്‌സ് എന്ന പോഷകഘടകങ്ങളുടെ അളവ് കൂട്ടുക.
  4. കൊഴുപ്പുകൂടിയ ഭക്ഷണവും മധുരവും വര്‍ജ്ജിക്കുക.
  5. പച്ചക്കറികളും പഴങ്ങളും നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
  6. ശരീരഭാരം അമിതമായി കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യരുത്.
  7. പതിവായി വ്യായാമം ചെയ്യുക.
  8. ചായ, പ്രത്യേകിച്ച് ഗ്രീന്‍ ടീ ക്യാന്‍സര്‍ തടയാന്‍ സഹായികമായ ഒന്നാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്.
  9. ട്യൂമറിന് കാരണമാകുന്ന കോശങ്ങളെ നശിപ്പിക്കാനുള്ള ശക്തി കൂണിനുണ്ട്. ഇവ ക്യാന്‍സറിനെതിരെയുള്ള പ്രതിരോധശേഷി നല്‍കാനും സഹായിക്കുന്നു.
  10. വലിയൊരുവിഭാഗം ആളുകള്‍ ക്യാന്‍സറിന് ഇരയായി മാറുന്നത് അമിതമായ സൂര്യപ്രകാശമേല്‍ക്കുന്നതിലൂടെയാണ്. തുറന്ന സ്ഥലങ്ങളില്‍ ഉയര്‍ന്ന അളവില്‍ സൂര്യപ്രകാശമേല്‍ക്കേണ്ടി വരുന്നവര്‍ അതിനെതിരെ മുന്‍കരുതലെടുക്കാന്‍ ശ്രദ്ധിക്കുക.
  11. ക്യാന്‍സര്‍ പാരമ്പര്യമായി ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുടുംബത്തില്‍ മുന്‍പ് ആര്‍ക്കെങ്കിലും ക്യാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍ അത് മനസിലാക്കി വേണ്ടുന്ന മുന്‍കരുതലുകളെടുക്കണം.

ഇരുന്ന് ജോലി ചെയ്യുന്നവരുടെ ശ്രദ്ധക്ക്..ഹൃദയസംബന്ധമായ അസുഖങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു

നിങ്ങള്‍ ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ എങ്കില്‍ സൂക്ഷിക്കുക. നിങ്ങള്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. ചിലപ്പോള്‍ മരണത്തിന് വരെ ഇത് കാരണമായേക്കാം. ചുരുങ്ങിയത് ഒരു മണിക്കൂറില്‍ അഞ്ച് മിനിറ്റെങ്കിലും എഴുന്നേറ്റ് നടക്കണമെന്ന് പഠനങ്ങള്‍ പറയുന്നു. പൊതുവെ മിക്കയാളുകളും ഒരു ദിവസത്തില്‍ 70 ശതമാനവും ചിലവഴിക്കുന്നത് ഇരുന്നാണ്.

ദിവസം മുഴുവന്‍ ഓഫീസില്‍ ഇരുന്നു ജോലി ചെയ്യുന്നവര്‍ക്കാണ് ഏറ്റവും കൂടുതലായി ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടു വരുന്നത്  എന്നതാണ് പഠനങ്ങള്‍ പറയുന്നത്.

തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നത് പുകവലിക്കു തുല്ല്യമാണെന്നാണ്  ഗവേഷകര്‍  കണ്ടെത്തിയിരിക്കുന്നത് .ടൈംമാഗസിനാണ്  ഇത്തരത്തില്‍ ഒരു  റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അമിതവണ്ണം, കൊളസ്‌ട്രോള്‍ തുടങ്ങി ഹൃദ്രോഗ സാധ്യതയും ഇത്തരക്കാരില്‍ കൂടുതലായി കണ്ടു വരുന്നു .

മാറിയ കാലത്തില്‍ കൂടുതല്‍ പേരും ദിവസവും മണിക്കൂറുകളാണ്  ഇരിപ്പിടത്തില്‍ നിന്നും എഴുന്നേല്‍ക്കാതെ ജോലി ചെയ്യുന്നത് . അതേസമയം ജോലിക്കിടയില്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് നില്‍ക്കുന്നത് ഇതിനു ഒരു നല്ല പ്രതിവിധിയാണ് എന്നാണ് ഈ മേഖലയിലെ ഗവേഷകര്‍ പറയുന്നത് .  ഇടയ്ക്കിടെ നിന്നും ജോലിചെയ്യുന്നത് നല്ലതാണ്. ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ രീതി  വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ സ്വകാര്യമേഖലയിലെ പലസ്ഥാപനങ്ങളും നിന്നു ജോലിചെയ്യാനുള്ള ഇടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

ഇരിക്കുമ്പോള്‍ ശരീരത്തില്‍ ഉണ്ടാകുന്ന കലോറികളുടെ അളവ് ഒന്ന് എഴുന്നേറ്റ് നിന്നാല്‍ കുറയും. മാത്രമല്ല തുടര്‍ച്ചയായി ഇരിക്കുന്നത് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനും കാരണമാകുന്നു. ദീര്‍ഘനേരത്തെ ഇരുത്തം മനുഷ്യശരീരത്തെ പുകവലിയേക്കാള്‍ കൂടുതല്‍ ദോഷകരമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കുറേ സമയം ഇരിക്കാതെ ഇടയ്ക്കിടെ എഴുന്നേറ്റ് നില്‍ക്കുകയും നടക്കുകയും ചെയ്യുന്നത് ശരീരത്തിന് ഗുണം ചെയ്യും.

രക്തസമ്മര്‍ദം, പ്രമേഹം, പക്ഷാഘാതം, കൊളസ്‌ട്രോള്‍, കുടവയര്‍ എന്നിവയ്ക്ക് കാരണമാകുന്നു. കൂടാതെ ദീര്‍ഘനേരത്തെ ഇരുത്തം ക്യാന്‍സറിനും കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്തെങ്കിലും പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും കുറച്ച് സമയം മാത്രം ഇരിക്കുകയും ചെയ്യുന്നവരിലെ മരണ സാധ്യത ദീര്‍ഘനേരം ഇരിക്കുന്നവരെ അപേക്ഷിച്ച് രണ്ട് മടങ്ങ് കുറവാണ്.

മഞ്ഞുകാലത്തെ സൗന്ദര്യ സംരക്ഷണം; ചില ടിപ്പുകള്‍ ഇതാ

മഞ്ഞുകാലം സ്ത്രീകളെ സംബന്ധിച്ച് കുറച്ച് പേടിയുള്ള കാലമാണ്. കാരണം മഞ്ഞുകാലത്താണ് പല രോഗങ്ങളും അവരെ അലട്ടുന്നത്. വരണ്ട ചര്‍മ്മം, കാലുകളും കൈയും വിണ്ടു കീറല്‍ തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ ഈ സമയത്താണ് ഉണ്ടാകുന്നത്.

കോടമഞ്ഞില്‍ സൗന്ദര്യത്തിന്റെ ഗ്രാഫ് മുങ്ങിപ്പോകാതിരിക്കാന്‍ ഇത് പിടിച്ചോ കുറച്ച് ബ്യൂട്ടി ടിപ്‌സ്.

ദൈനംദിന ജീവിതത്തില്‍ അല്പം ശ്രദ്ധ കൊടുത്താല്‍ മഞ്ഞുകാലത്തെ 'കൂളായി' തന്നെ പറഞ്ഞു വിടാം. സൌന്ദര്യ കാര്യങ്ങളില്‍ ശ്രദ്ധിക്കാനുള്ള ഒരു മനസ്സ് വേണമെന്നത് തന്നെ പ്രധാനം. രാവിലത്തെ കുളിയില്‍ തന്നെ തുടങ്ങാം സൌന്ദര്യസംരക്ഷണ നടപടികള്‍. മഞ്ഞുകാല പ്രഭാതത്തില്‍ തണുത്ത് വിറച്ചായിരിക്കുമല്ലോ നിങ്ങള്‍ 'ഒരു ബാത്ത്' എടുക്കാന്‍ എത്തുക. അതുകൊണ്ട് തന്നെ ചെറുചൂടുളള വെള്ളത്തിലാക്കാം കുളി. ചൂടുവെള്ളവും തണുത്ത വെള്ളവും മാറി മാറി ഉപയോഗിച്ചുള്ള കുളി രക്തചംക്രമണം കൂട്ടും.

കുളി കഴിഞ്ഞാല്‍ കാലിലും കൈയ്യിലും മോയിസ്ചറൈസര്‍ പുരട്ടുക. സിങ്ക് ഓക്‌സൈഡ് അടങ്ങിയ നല്ല മോയിസ്ചറൈസര്‍ വേണം ഉപയോഗിക്കാ!നായി തെരഞ്ഞെടുക്കാന്‍. കൈകാലുകളില്‍ വരണ്ട ചര്‍മ്മമുള്ളവര്‍, ആറ് ടീ സ്പൂണ്‍ പെട്രോളിയം ജെല്ലിയും രണ്ട് ടീ സ്പൂണ്‍ ഗ്ലിസറിനും രണ്ട് ടീ സ്പൂണ്‍ നാരങ്ങാ നീരും ചേര്‍ത്ത മിശ്രിതം ആഴ്ചയില്‍ രണ്ട് ദിവസം ഉപയോഗിക്കുന്നത് നല്ലതാണ്.

നിങ്ങളുടെ കൈയില്‍ കുറച്ച് വെണ്ണയോ എണ്ണയോ കരുതുന്നത് നല്ലതാണ് കാരണം നിങ്ങളുടെ ജോലി കഴിഞ്ഞും വെള്ളം ഉപയോഗിച്ചതിന് ശേഷവും ഇവയില്‍ ഏതെങ്കിലും ഒന്ന് നിങ്ങളുടെ കൈയില്‍ പുരട്ടുകയാണെങ്കില്‍ നിങ്ങളുടെ കൈ സോഫ്റ്റും സ്മൂത്തും ആവും.

മഞ്ഞുകാലത്ത് ചുണ്ടുകള്‍ വളെരെപ്പെട്ടെന്ന് പൊട്ടുകയും വരളുകയും ചെയ്യും. ഇത് തടയുന്നതിന് ലിപ് ബാമുകള്‍ ഉപയോഗിക്കേണ്ടത് വളരെ അത്യാവിശ്യമാണ്.

നിങ്ങള്‍ എപ്പോഴും ഉപയോഗിക്കുന്ന ലിപ് ബാമുകളില്‍ നിന്ന് വ്യത്യസ്തമായി വെണ്ണയും വെണ്ണയും  അടങ്ങിയിട്ടുള്ള ലിപ് ബാമുകള്‍ ഉപയോഗിക്കാം.

ഒലീവ് എണ്ണയും വെണ്ണയും നേരിട്ട് ചുണ്ടില്‍ ഉപയോഗിക്കുന്നതും നല്ലതാണ്. മഞ്ഞുകാലങ്ങളില്‍ മുട്ട, മീന്‍ തുടങ്ങിയവ കഴിക്കുന്നതും ചുണ്ടുകളുടെ ആരോഗ്യത്തിന് ഗുണകരമാണ്.

ദിവസവും ചെറു ചൂടോടു കൂടിയ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുക. ഇത് ഒരു ചൈനീസ് ഔഷധമാണ്. ഇങ്ങനെ നാരങ്ങാവെള്ളം കുടിക്കുക വഴി നിങ്ങളുടെ ശരീരത്തിന് ഉന്മേഷം കിട്ടുമെന്ന് മാത്രമല്ല കരള്‍, പിത്താശയം എന്നിവയിലെ വിഷാംശങ്ങളെ മാറ്റി ശുചീകരിക്കാനും ഇതിന് കഴിയും. രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും അതുവഴി ചര്‍മകാന്തി കൂട്ടാനും നാരങ്ങാവെള്ളത്തിന് ശേഷിയുണ്ട്.

ഉറക്കമാണ് അവസാനത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ ടിപ്പ്. എല്ലാ ദിവസവും രാത്രിയില്‍ നേരത്തെ ഉറങ്ങുകയും പിറ്റേദിവസം രാവിലെ നേരത്തെ ഉണരുകയും ചെയ്യുക. ശരീരത്തിനും മനസിനും വിശ്രമം ലഭിക്കേണ്ടത് നല്ല ആരോഗ്യത്തിന് ആവശ്യമാണ്. നന്നായി ഉറങ്ങിയാല്‍ ചര്‍മ്മ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനാവുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

മഞ്ഞുകാലങ്ങളില്‍ മുടിയുടെ സംരക്ഷണവും വളരെ അത്യാവിശ്യമാണ്. മുടി സംരക്ഷിച്ചില്ലെങ്കില്‍ അവ കൊഴിയുകയും െ്രെഡയാവുകയും ചെയ്യും. അതുകൊണ്ട് വെളിച്ചെണ്ണ ചെറുതായി ചൂടാക്കി ദിവസും മുടിയില്‍ തേച്ച് പിടിപ്പിക്കുന്നത് വളരെ നല്ലതാണ്.

വെളിച്ചെണ്ണയുടെ ഉപയോഗം മുടി െ്രെഡ ആവുന്നത് തടയുകയും മുടിക്ക് നല്ല ബലം നല്‍കുകയും ചെയ്യും.

തണുപ്പുകാലത്ത് നല്ലൊരളവില്‍ വ്യായാമം ആവശ്യമാണെന്നാണ് ആയുര്‍വ്വേദം ഉപദേശിക്കുന്നത്. പക്ഷേ, ശരീരം തളരാതെ നോക്കുകയും വേണം. ശരിയായ പരിപാലനം നമ്മുടെ ചര്‍മ്മത്തിനും ശരീരത്തിനും നല്‍കിയാല്‍ മഞ്ഞുകാല പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാവും.

ഓറഞ്ച് ഒരു ചെറിയ പഴമല്ല...

നിരത്തിലെവിടെയും ഇന്ന് സുലഭമായി കിട്ടുന്ന ഒരു പഴമാണ് ഓറഞ്ച്. ദിവസവും ആപ്പിള്‍ കഴിക്കുന്നത് രോഗങ്ങള്‍ അകറ്റുമെന്നാണ് പറയാറ്. എന്നാല്‍ ഓറഞ്ചിനുമുണ്ട് ഗുണങ്ങളേറെ. നാവിനു രുചിയും ശരീരത്തിന് ആരോഗ്യവും ഈ ഫലം പ്രധാനം ചെയ്യുന്നു.

പഴങ്ങളുടെ കൂട്ടത്തില്‍ കാത്സ്യത്തിന്റെ ഏറ്റവും മികച്ച ശേഖരമാണ് ഓറഞ്ചിലുള്ളത് . 100 ഗ്രാം ഓറഞ്ചില്‍ 26 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു. സോഡിയം, മഗ്‌നീഷ്യം, കോപ്പര്‍, സള്‍ഫര്‍, ക്ലോറിന്‍, ഫോസ്ഫറസ് എന്നിവയും ജീവകം എ, ബി, സി മുതലായവയും ഓറഞ്ചില്‍ നല്ല തോതിലുണ്ട്.

വിറ്റാമിന്‍ സി യുടെ കലവറയാണ് ഓറഞ്ച്. പ്രതിരോധശേഷി കൂട്ടി ശരീരത്തെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ഈ വിറ്റാമിന്‍ വളരെ അത്യാവശ്യമാണ്. പ്രായമേറുന്നതിന് അനുസരിച്ച് ചര്‍മ്മത്തിന് പല മാറ്റങ്ങളും സംഭവിക്കാം. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്‍സും വിറ്റാമിന്‍ സി യും ഇത്തരം മാറ്റങ്ങളെ ഒരു പരിധിവരെ തടയുകയും അങ്ങനെ ചര്‍മത്തില്‍ പ്രായം തോന്നിക്കാതെ ചെറുപ്പമായിരിക്കാനും ഓറഞ്ച് സഹായിക്കുന്നു.

ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, എ , പൊട്ടാസിയും എന്നിവ കണ്ണിനും കാഴ്ചയ്ക്കും വളരെ ആവശ്യമാണ്. കണ്ണ് തെളിയണമെങ്കില്‍ ഓറഞ്ച് കഴിക്കണമെന്നു ചുരുക്കം. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ വയറിന്റെ ആരോഗ്യത്തിനും അവിഭാജ്യഘടകമാണ്. ഇവ വയറിനുള്ളിലെ അള്‍സറിനെയും മലബന്ധത്തെയും തടയും.

ഓറഞ്ച് ജ്യൂസ് ശീലമാക്കിയാല്‍ ദന്തക്ഷയം, ദന്തം ദ്രവിക്കുന്ന അവസ്ഥ എന്നിവ മാറുമെന്ന് ചിക്കാഗോയിലെ ഡോ. ഹാര്‍ക്ക് എന്ന ഗവേഷകന്റെ പഠനം തെളിയിച്ചിട്ടുണ്ട്. ഓറഞ്ചിലെ കാത്സ്യവും വിറ്റമിന്‍ സി യും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ജലദോഷം, ക്ഷയം, ആസ്തമ, ബ്രോങ്കൈറ്റിസ് എന്നിവ ബാധിച്ചവര്‍ ഓറഞ്ച് ജ്യുസില്‍ ഒരു നുള്ള് ഉപ്പും ഒരു സ്പൂണ്‍ തേനും കലര്‍ത്തി സേവിച്ചാല്‍ കഫം പുറന്തള്ളാനും രോഗശമനശേഷി കൂട്ടാനും സഹായിക്കും.

മാഞ്ഞുപോയ ഓര്‍മകള്‍ വീണ്ടെടുക്കാനാകും

മറവിരോഗം മൂലം കഷ്ടപ്പെടുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. മാഞ്ഞുപോയ ഓര്‍മകള്‍ വീണ്ടെടുക്കാന്‍ ഇനി സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍.

കടലിലെ ഒച്ചുകളില്‍ നടത്തിയ പരീക്ഷണം ഓര്‍മ്മകളെ വീണ്ടെടുക്കല്‍ അസാധ്യമല്ലെന്നു തെളിയിക്കുന്നതാണെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. കോശ, തന്മാത്രാ പ്രക്രിയകളില്‍ മനുഷ്യര്‍ക്കു സമാനമായി പ്രവര്‍ത്തിക്കുന്ന ജീവികളായ ഒച്ചുകളിലെ പരീക്ഷണം വിജയകരമായതോടെ മനുഷ്യരിലും ഇത് പ്രായോഗികമാണെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞര്‍.

തലച്ചോറിലെ കോശങ്ങളെ ബന്ധിപ്പിക്കുന്ന സിനാപ്‌സസുകളിലാണ് ഓര്‍മ്മകള്‍ സൂക്ഷിക്കപ്പെടുന്നതെന്ന ധാരണയെ തകര്‍ത്തുകൊണ്ട് ന്യൂറോണുകളാണ് ദീര്‍ഘകാല ഓര്‍മ്മകളുടെ ശേഖരകേന്ദ്രമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മറവിരോഗം തലച്ചോറിലെ സിനാപ്‌സുകളെ നശിപ്പിക്കുന്നെങ്കിലും ന്യൂറോണുകള്‍ ഉള്ളതിനാല്‍ ഓര്‍മ്മകള്‍ നശിപ്പിക്കപ്പെടില്ല. സയന്‍സ് ജേണല്‍ 'ഇ ലൈഫി'ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കാലിഫോര്‍ണിയ പ്രൊഫസര്‍ ഡേവിഡ് ഗ്ലാന്‍സ്മാന്‍ ചൂണ്ടിക്കാട്ടി.

പക്ഷിപ്പനി എന്ത്? അറിയേണ്ടവയും മുന്‍കരുതലുകളും

ഓര്‍ത്തോമിക്‌സോ വൈറിഡേ എന്ന കുടുംബത്തില്‍പ്പെട്ട ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ എന്ന വൈറസ് പക്ഷികളില്‍ പരത്തുന്ന രോഗമാണ് പക്ഷിപ്പനി. കണ്ണുകള്‍ക്ക് വീക്കം, അന്ധത, വായില്‍ നിന്ന് നുരയും പതയും വരിക, തൂങ്ങി നില്‍ക്കുക തുടങ്ങിയവയാണ് പക്ഷികളില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍.

മനുഷ്യരിലേക്ക് പക്ഷിപ്പനി പകരുന്നതെങ്ങിനെ?

പക്ഷികളില്‍ രോഗം പരത്തുന്ന വൈറസുകള്‍ക്ക് സ്വാഭാവികമായി ഉണ്ടാവുന്ന ജനിതകമാറ്റങ്ങളാണ് മനുഷ്യരില്‍ പക്ഷിപ്പനിക്ക് കാരണമാവുന്നത്. രോഗമുള്ള പക്ഷികളുമായുള്ള സമ്പര്‍ക്കത്തിലൂടെ പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാം. പക്ഷിക്കാഷ്ഠത്തിലൂടെയും വായുവിലൂടെയും, ജലത്തിലൂടെയും ഭക്ഷണത്തിലൂടെയം പനി പടരാനിടയുണ്ട്.

പക്ഷികളുടെ മാംസത്തിലൂടെ പനി പകരുമോ?

പക്ഷികളുടെ മാംസവും മുട്ടയും നന്നായി വേവിച്ചു കഴിച്ചാല്‍ പനി പകരില്ല. എന്നാല്‍ വേവിക്കാത്ത ഇറച്ചി കൈകാര്യം ചെയ്യുന്നവര്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. മുറിവുകളിലൂടെയും വായുവിലൂടെയും വൈറസ് പകരാനിടയുള്ളതു കൊണ്ടാണിത്.

പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ ?

ചുമ, തൊണ്ടവേദന, വയറിളക്കം, ശ്വാസ തടസ്സം, 100 ഡിഗ്രിയിലധികം പനി, തലവേദന, ക്ഷീണം, മൂക്കൊലിപ്പ് തുടങ്ങിയവയാണ് പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ ന്യുമോണിയ, ശ്വാസതടസ്സം, രക്തത്തില്‍ അണുബാധയുണ്ടാകല്‍ തുടങ്ങിവയും ബാധിക്കാറുണ്ട്.

ചികിത്സ?

ഒസെല്‍ടാമിവിര്‍ ആണ് പക്ഷിപ്പനിക്ക് നല്‍കി വരുന്ന മരുന്ന്. പക്ഷികളുമായി സമ്പര്‍ക്കം വേണ്ടി വരുന്നവര്‍ പ്രതിരോധത്തിന്റെ ഭാഗമായി ഈ മരുന്ന് ഒന്നു വീതം 45 ദിവസം കഴിക്കുവാനാണ് നിര്‍ദേശിക്കുന്നത്.

മുന്‍കരുതലുകള്‍?

  1. രോഗം പിടിപ്പെട്ട പക്ഷികളെ കൊന്ന് ശരിയായ രീതിയില്‍ സംസ്‌കരിക്കുക.
  2. ഫാമുകള്‍ അണുനാശിനികള്‍ ഉപയോഗിച്ചു ശുദ്ധീകരിക്കുക, വ്യക്തിശുചിത്വം പാലിക്കുക
  3. വിദേശയാത്ര ചെയ്യുന്നവര്‍ വിദേശരാജ്യങ്ങളിലുള്ള ഫാമുകള്‍ സന്ദര്‍ശിക്കാതിരിക്കുക.
  4. രോഗമുള്ള പക്ഷികള്‍ മറ്റു പക്ഷികളുമായുള്ള സമ്പര്‍ക്കം തടയുക.
  5. പക്ഷികളുമായി സമ്പര്‍ക്കം നടത്തുന്നവര്‍ പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടുക.

ബിസ്‌ക്കറ്റും കേക്കും അധികമായി കഴിക്കുന്നവര്‍ക്ക് ഓര്‍മ ശക്തി കുറയും

ബിസ്‌ക്കറ്റും കേക്കും അധികമായി കഴിക്കുന്നവരില്‍ ഓര്‍മക്കുറവുണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠന റിപ്പോര്‍ട്ട്. കേക്കിലും ബിസ്‌ക്കറ്റിലും മറ്റു വസ്തുക്കളിലും അടങ്ങിയ കൊഴുപ്പിന്റെ അളവാണ് ഓര്‍മക്കുറവിന് കാരണമാകുന്നത് എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

രുചിയും മണവും ഉണ്ടാകാന്‍ ചേര്‍ക്കുന്ന ട്രാന്‍സ് ഫാറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന വ്യത്യസ്തമായ കൊഴുപ്പ് ശരീരത്തില്‍ എത്തുന്നത് വഴി മനുഷ്യശരീരത്തിന് ഇവ കൂടുതല്‍ ദോഷം ചെയ്യുന്നു. ഹൈഡ്രോജിനേറ്റഡ് എണ്ണയും ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. ആരോഗ്യമുള്ള ശരീരപ്രകൃതമുള്ളവര്‍ ഇത്തരത്തിലുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കുക വഴി ട്രാന്‍ ഫാറ്റ് അവരുടെ ശരീരത്തില്‍ എത്തുകയും പിന്നീട് ഓര്‍മയ്ക്ക് വലിയ തകരാറ് സംഭവിക്കുകയും ചെയ്യുന്നു.

വിദ്യാഭ്യാസ കാലഘട്ടത്തെ ഇത് വലിയ തോതില്‍ ബാധിക്കുകയും ഡിപ്രഷന്‍ അടക്കമുള്ള അവസ്ഥകളിലേക്ക് ആളുകളെ എത്തിക്കുന്നതിനും ഇത് കാരണമാകുകയാണ്. ഹൈഡ്രജന്‍ എണ്ണയില്‍ ചേര്‍ക്കുക വഴി എണ്ണ ഹൈഡ്രേറ്റഡ് ആകുന്നു. കൊഴുപ്പ് കൂടുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

പൂര്‍ണ ആരോഗ്യമുള്ള ആയിരം പുരുഷന്‍മാരിലായിരുന്നു പഠനം നടത്തിയത്. 45 വയസില്‍ കുറവ് പ്രായമുള്ളവരില്‍ നടത്തിയ പരീക്ഷണത്തില്‍ ട്രാന്‍ ഫാറ്റുകള്‍ വലിയ അളവില്‍ ശരീരത്തില്‍ ഉള്ളവരില്‍ ഓര്‍മക്കുറവ് വലിയ ശതമാനമാണെന്ന് കണ്ടെത്തി. പ്രായവ്യത്യാസമുള്ളവരില്‍ പരീക്ഷണം നടത്തിയപ്പോഴും ഈ വ്യത്യാസം കാണാന്‍ സാധിക്കുകയായിരുന്നുവെന്നും ഗവേഷകര്‍. ചെറുപ്പക്കാരിലും പ്രായമായവരിലും ഒരുപോലെ ദോഷം ചെയ്യുന്ന ട്രാന്‍ ഫാറ്റുകള്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ചെറുപ്പകാലം മുതല്‍ ബിസ്‌ക്കറ്റ് പോലുള്ള വിഭവങ്ങള്‍ കുട്ടികളുടെ ഇഷ്ടഭക്ഷണങ്ങളിലെ മുഖ്യപലഹാരമാണ്. ഇനി മുതല്‍ കുട്ടികള്‍ക്കും ബിസ്‌ക്കറ്റ് ഏറെ കൊടുക്കേണ്ടെന്നും ഗവേഷകര്‍.

ഇത്തിരി ശ്രദ്ധിച്ചാല്‍ പ്രമേഹത്തെ വരുതിയില്‍ നിര്‍ത്താം

ഇന്നത്ത സമൂഹത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ഒരു പ്രധാന ജീവിതശൈലി രോഗമാണു ഡയബറ്റിസ്. ഓരോ വ്യക്തിയുടെയും അലക്ഷ്യമായ ജീവിത ശൈലിയും ഭക്ഷണക്രമവും അതിന്റെ ഭീകരത കൂട്ടുന്നു. ഒരിക്കല്‍ നിര്‍ണയിച്ചു കഴിഞ്ഞാല്‍ പിന്നെ ജീവിതാവസാനം വരെ മരുന്നു കഴിക്കേണ്ട അസുഖം. ഇപ്പോഴും ഒരു മാതിരിപ്പെട്ടവരുടെയെല്ലാം മനസില്‍ പ്രമേഹത്തെകുറിച്ചുളള ധാരണ ചികിത്സിച്ചു പൂര്‍ണമായും മാറ്റാന്‍ കഴിയാത്ത അസുഖമെന്നു തന്നെയാണ്. പക്ഷേ പ്രമേഹവും ചികിത്സിച്ചു മാറ്റാന്‍ കഴിയുമെന്നതാണ് സത്യം. മെറ്റാബോളിക് ശസ്ത്രക്രിയയിലൂടെ പ്രമേഹം പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാം. കുട്ടികളെന്നോ മുതിര്‍ന്നവരോ എന്നില്ലാതെ ആര്‍ക്കു വേണമെങ്കിലും പ്രമേഹം ബാധിക്കാം. എന്നാല്‍ ദിവസേനയുള്ള ഭക്ഷണനിയന്ത്രണവും വ്യായാമവുമുണ്ടെങ്കില്‍ പ്രമേഹത്തെ നിയന്ത്രിക്കാവുന്നതേയുള്ളു.

ഓരോ ഭക്ഷണപദാര്‍ഥത്തിനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു ഉയര്‍ത്താനുള്ള ശേഷിയെയാണു ഗ്ലൈസീമിക് ഇന്‍ഡക്‌സ് അഥവാ ജിഐ എന്നു പറയുന്നത്. ജിഐ കുറഞ്ഞ പദാര്‍ഥങ്ങള്‍ രക്തത്തിലെ ഗ്ലൂക്കോസ് കുറച്ചു മാത്രമേ വര്‍ധിപ്പിക്കൂ. റവ, മൈദ പോലുള്ള സംസ്‌കരിച്ച ധാന്യങ്ങളില്‍ ജിഐ കൂടുമെന്നതിനാല്‍ കുറച്ചു മാത്രം ഉപയോഗിക്കുക. ചോറാണ് അന്നജത്തിന്റെ പ്രധാന ഉറവിടം. ചോറ് പൂര്‍ണമായും ഉപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ അളവു കുറച്ചാല്‍ മതി. വെള്ളച്ചോറിനെക്കാള്‍ തവിട് നീക്കാത്ത കുത്തരിയാണ് ഉത്തമം.

നാരുകളടങ്ങിയ ഭക്ഷണങ്ങള്‍ രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കാന്‍ സഹായിക്കും. തവിടു നീക്കാത്ത ധാന്യങ്ങള്‍, ഓട്‌സ്, നുറുക്ക് ഗോതമ്പ്, ഗോതമ്പ് പൊടി, കൂവരവ്, വാഴപ്പിണ്ടി, വാഴക്കൂമ്പ്, ഇലക്കറികള്‍, സാലഡ് എന്നിവയില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഒരു കപ്പ് ഗോതമ്പ് പൊടി, ഒരുകപ്പ് കൂവരക് പൊടി ഇങ്ങനെ മിക്‌സ് ചെയ്ത് ഉപയോഗിച്ചാല്‍ നാരിന്റെ അളവു കൂട്ടാം.

ഡയബറ്റിസ് ഉള്ളവര്‍ രാത്രിയില്‍ കഞ്ഞി (അരി, ഗോതമ്പ്) ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. കാരണം, കഞ്ഞിക്കു ഗ്ലൈസീമിക് ഇന്‍ഡക്‌സ് കൂടുതലാണ്. കൂടാതെ ഇതിന്റെ ദഹനവും വേഗത്തിലാണു സംഭവിക്കുന്നത്. ചപ്പാത്തി എത്ര വേണമെങ്കിലും കഴിക്കാമെന്ന ധാരണ തെറ്റാണ്. കാരണം ഒരു കപ്പ് ചോറിനും രണ്ടു ചപ്പാത്തിക്കും ഒരേ ഊര്‍ജമാണു ലഭിക്കുന്നത്. പൊറോട്ട, മൈദ, ആട്ട മാവ് എന്നിവയില്‍ നാരിന്റെ അംശം കുറവായതിനാല്‍ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം.

അമിതമായ മാംസാഹാരം ശരീരത്തിലെ കൊഴുപ്പിന്റെ അളവു കൂട്ടാം. ബീഫ്, മട്ടണ്‍, പോര്‍ക്ക്, മുട്ടയുടെ മഞ്ഞ, എണ്ണയില്‍ വറുത്ത വിഭവങ്ങള്‍ എന്നിവയുടെ ഉപയോഗം ഒഴിവാക്കുക. ചെറിയ മത്സ്യങ്ങള്‍, പാടനീക്കിയ പാല്‍, മുട്ടയുടെ വെള്ള, തൊലി നീക്കിയ കോഴിയിറച്ചി എന്നിവയാണു പ്രമേഹ രോഗികള്‍ക്കു നല്ലത്. പഴങ്ങള്‍ മധുരമുള്ളവയാണെങ്കിലും പ്രമേഹമുള്ളവര്‍ അതു പൂര്‍ണമായും ഒഴിവാക്കേണ്ട ആവശ്യമില്ല. മധുരം കുറഞ്ഞ പഴങ്ങളായ ആപ്പിള്‍, ഓറഞ്ച്, പേരയ്ക്ക, പപ്പായ (അധികം പഴുക്കാത്തത്), പാളയന്‍കോടന്‍ പഴം എന്നിവയില്‍ ഏതെങ്കിലും ഒരെണ്ണം ദിവസവും ഉപയോഗിക്കാവുന്നതാണ്. പ്രധാന ഭക്ഷണത്തോടൊപ്പമോ അതിനു ശേഷമോ പഴങ്ങള്‍ കഴിക്കാതിരിക്കുക. കാരണം ശരീരത്തില്‍ പഞ്ചസാരയുടെ അളവ് പെട്ടെന്നു വര്‍ധിക്കും. പഴങ്ങള്‍ ജ്യൂസാക്കുന്നതിനെക്കാള്‍ അതു മുഴുവനായി കഴിക്കുന്നതാണു നല്ലത്. അപ്പോള്‍ നാരിന്റെ അംശം നഷ്ടപ്പെടില്ല.

പ്രോട്ടീന്‍ ശരീരത്തിന്റെ വളര്‍ച്ചയ്ക്കു വളരെ പ്രധാനപ്പെട്ടതാണ്. ദിവസവുമുള്ള ഭക്ഷണക്രമത്തില്‍ പയര്‍, കടല, സോയാബീന്‍സ്, മുതിര, വന്‍പയര്‍, ഇവയില്‍ ഏതെങ്കിലും ഒരെണ്ണം ഉള്‍പ്പെടുത്തുക. വായുവിന്റെ പ്രശ്‌നമുള്ളവര്‍ പയറുവര്‍ഗങ്ങള്‍ മുളപ്പിച്ച് ഉപയോഗിക്കുന്നതാണ് ഉത്തമം. നിത്യേനയുള്ള ഉപയോഗത്തിനായി പലതരം സസ്യഎണ്ണകള്‍ ഉപയോഗിക്കാവുന്നതാണ്. (ഒലിവ് എണ്ണ, തവിട് എണ്ണ, സൂര്യകാന്തി എണ്ണ). അപകടകരമായ പൂരിത കൊഴുപ്പടങ്ങിയിരിക്കുന്ന വെണ്ണ, ഡാള്‍ഡ, പാം ഓയില്‍ എന്നിവ കഴിവതും ഒഴിവാക്കുക, കപ്പലണ്ടി, ബദാം, കശുവണ്ടി, ബദാം, പിസ്ത എന്നിവയില്‍ ഏറ്റവും നല്ലത് ബദാമാണ്. കാരണം ഇതില്‍ അപൂരിത കൊഴുപ്പിന്റെ അളവു കൂടുതലാണ്. കൂടാതെ നാരുകളും ഉണ്ട്.

പ്രമേഹമുള്ളവരില്‍ കണ്ടുവരുന്ന ഒരു അവസ്ഥയാണു ഹൈപ്പോഗ്ലൈസീമിയ (ഷുഗര്‍ നില നോര്‍മലില്‍ നിന്നും താഴേക്കു പോകുന്ന അവസ്ഥ). മരുന്നു കഴിക്കുന്നവരില്‍ തെറ്റായ ആഹാര രീതികൊണ്ട് ഇതു സംഭവിക്കാ.ം അതിനാല്‍ ഒരു പ്രമേഹ രോഗിയും വിശന്നിരിക്കരുത്. മൂന്നുതവണ ആഹാരം കഴിക്കുന്നതിനെക്കാള്‍ ഇടവിട്ടു ചെറിയ അളവിലുള്ള ഭക്ഷണരീതിയാണു നല്ലത്. ഇതു ശരീരത്തില്‍ പെട്ടെന്നു ഗ്ലൂക്കോസിന്റെ നില ഉയര്‍ത്താന്‍ നോക്കും.

നാം ഭക്ഷണത്തോടൊപ്പം പ്രാധാന്യം നല്‍കേണ്ട മറ്റൊന്നാണു വ്യായാമം. ദിവസവും 3045 മിനിറ്റ് വ്യായാമം ചെയ്യുക. വ്യായാമം വഴി ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുകയും പേശികള്‍ ഗ്ലൂക്കോസ് ഉപയോഗിക്കുക വഴി പ്രമേഹം നിയന്ത്രിതമാക്കുകയും ചെയ്യും. കൂടാതെ അമിതവണ്ണം കുറയ്ക്കാനും വ്യായാമം ഉപകരിക്കും.

ഹൃദയവും പല്ലും വേണോ.. സോഫ്റ്റ് ഡ്രിങ്കുകള്‍ ഒഴിവാക്കൂ..

അമഌസ്വഭാവമുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍ പതിവായി കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് ദന്തക്ഷയം ഉണ്ടാവാനുള്ള സാദ്ധ്യത ഏറെയാണ്. അഡ്‌ലയ്ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. അവര്‍ നടത്തിയ ഗവേഷണത്തില്‍ വ്യക്തമായതാണിത്.

ഇത്തരം പാനീയങ്ങള്‍ കുടിച്ചാല്‍ മുപ്പത് സെക്കന്‍ഡിനുള്ളില്‍ തന്നെ പല്ലിന്റെ ഇനാമലിന് പ്രശ്‌നങ്ങളുണ്ടായിത്തുടങ്ങും. അമ്‌ള സ്വഭാവമുള്ള പാനീയങ്ങള്‍ കുടിച്ചശേഷം കിടന്നാല്‍ പലപ്പോഴും പല്ലുകടിക്കാറുണ്ട്. വയറ്റിലുള്ള പാനീയം തികട്ടി വരാതിരിക്കാനുള്ള ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനമാണിത്. ഇതും പല്ലിന് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.

സോഫ്റ്റ് ഡ്രിങ്കുകള്‍ പതിവായി കഴിക്കുന്നത് യുവാക്കളാണ്. ഇവ കുടിച്ചു കഴിഞ്ഞാല്‍ വായ വൃത്തിയാക്കാന്‍ ആരും മുതിരാറില്ല. ഏറ്റവും വലിയ പ്രശ്‌നമാണിത്. പാശ്ചാത്യ രാജ്യങ്ങളില്‍ ദന്തക്ഷയവുമായി ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. അതിനുള്ള പ്രധാന കാരണവും സോഫ്റ്റ് ഡ്രിങ്കുകളുടെ അമിത ഉപയോഗമാണ്.

പതിവായി സോഫ്റ്റ് ഡ്രിങ്കുകള്‍ കുടിക്കുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കുമെന്നും പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത് പ്രധാനമായും കുട്ടികളെയാണ് ബാധിക്കുക. ചെറുപ്രായത്തില്‍ സോഫ്റ്റ് ഡ്രിങ്കുകള്‍ അമിതമായി ഉപയോഗിക്കുന്നത് അവരുടെ കണ്ണിന് പിന്നിലുള്ള ധമനികളെ ചുരുക്കുകയും അത് ഭാവിയില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുകയും ചെയ്യും. തുടര്‍ന്ന് അത് ഹൃദയത്തെയും ബാധിക്കുന്നതിന് സാധ്യത കൂടുതലാണ്. കണ്ണുകള്‍ക്ക് പിന്നിലുള്ള ധമനികള്‍ പരിശോധിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ രക്തധമനി സിസ്റ്റം മുഴുവനും മനസ്സിലാക്കാന്‍ ആരോഗ്യ വിദഗ്ദ്ധര്‍ക്ക് കഴിയും.

മുഖക്കുരു തടയാം ഒന്നു ശ്രദ്ധിച്ചാല്‍..

കണ്ണാടിയില്‍ നോക്കുമ്പോള്‍ മുഖത്തെ കുരുക്കള്‍ നിങ്ങളുടെ മനസില്‍ വേദന ഉണ്ടാക്കുന്നുണ്ടോ?  അവയെ തുരത്താനുള്ള ഒരു മാര്‍ഗ്ഗം അന്വേഷിക്കുകയാണോ നിങ്ങള്‍?

മിക്ക ആളുകളും മുഖക്കുരുവില്‍ നിന്നും രക്ഷ നേടാന്‍ വൈദ്യസഹായം തേടുകയും മരുന്നുകള്‍ക്കും സപ്ലിമെന്റുകള്‍ക്കുമായി ഏറെ പണം ചെലവഴിക്കുകയും ചെയ്യും.

എന്നാല്‍ ചര്‍മ്മ സംരക്ഷണത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇവ ഒഴിവാക്കാനാവും. അതിന് സഹായിക്കുന്ന, വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങളിതാ.

  1. മുഖം ഇടയ്ക്കിടെ കഴുകുക  വേനല്‍ക്കാലത്ത് കൊഴുപ്പ് ഗ്രന്ഥികള്‍ കൂടുതല്‍ ജോലി ചെയ്യേണ്ടതായി വരും. മുഖത്ത് കൊഴുപ്പ് കൂടുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഇതാണ് മുഖക്കുരു ഉണ്ടാകാനുള്ള പ്രധാന കാരണം. ഏതെങ്കിലും ക്ലെന്‍സര്‍ ഉപയോഗിച്ച ദിവസം രണ്ടുവട്ടമെങ്കിലും മുഖം കഴുകുക. ചിലപ്പോള്‍ ദിവസം ഒരു പ്രാവശ്യം കഴുകിയാലും മതിയാകും. അതിനാല്‍ എത്രത്തോളം കഴുകിയാലാണ് ഫലപ്രദമാവുക എന്ന് നിരീക്ഷിച്ച് അതിനനുസരിച്ച് ചെയ്യുക.
  2. മേക്കപ്പ് മാറ്റുക  ഭംഗിക്കായി സ്ത്രീകള്‍ മേക്കപ്പ് ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇത് മുഖക്കുരു ഉണ്ടാകാന്‍ കാരണമാകും. രാത്രി കിടക്കാന്‍ പോകുന്നതിന് മുമ്പായി മേക്കപ്പ് ഒഴിവാക്കുക. അത് ചെയ്യാത്ത പക്ഷം മുഖക്കുരുവിനെ ക്ഷണിച്ച് വരുത്തുകയാണ് നിങ്ങള്‍ ചെയ്യുന്നത്.
  3. പുകവലിക്കുന്ന സ്വഭാവം ഉണ്ടെങ്കില്‍ അവസാനിപ്പിക്കുക  മുഖക്കുരുവില്‍ നിന്ന് രക്ഷ നേടാന്‍ പുകവലി അവസാനിപ്പിക്കുക. ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനാല്‍ പുകവലി മുഖക്കുരുവിനെ കൂടുതല്‍ വഷളാക്കും.

മുഖക്കുരു തടയാനുള്ള ലളിതമായ ചില വഴികളാണിവ.

ഇത്തിരി ശ്രദ്ധിച്ചാല്‍ മഴക്കാല രോഗങ്ങളില്‍ നിന്നും രക്ഷനേടാം

മഴക്കാലം അസുഖങ്ങളുടെ കാലം കൂടിയാണ്. പനി, ചുമ, ജലദോഷം, ശ്വാസകോശരോഗങ്ങള്‍ എന്നിവയാണ് മഴക്കാലത്ത് കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ മലേറിയ, ഡെങ്കിപ്പനി എന്നിവ പോലുള്ള ഗുരുതരമായ രോഗങ്ങളും ജലത്തില്‍ നിന്നും ആഹാരത്തില്‍ നിന്നുമുള്ള അണുബാധയും ഈ സമയത്ത് സാധാരണയാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മലേറിയ, ഡെങ്കു തുടങ്ങിയവയും പടര്‍ന്നു തുടങ്ങി. അന്യ സംസ്ഥാന തൊഴിലാളികളും മറ്റും വ്യാപകമായി താമസിക്കുന്ന ഇടങ്ങളിലാണ് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടി വരുന്നത്.

എന്നാല്‍ ഇത്തിരി ശ്രദ്ധിച്ചാല്‍ നമുക്ക് മഴക്കാല രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ കഴിയും. ചൂടില്‍ നിന്നും തണുപ്പിലേക്കുള്ള മാറ്റം ശരീരത്തെ ദോഷകരമായി ബാധിക്കുന്നതാണ് അസുഖങ്ങള്‍ ഓടി എത്താന്‍ കാരണം. ചൂടു കാലത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ഭക്ഷണക്രമം മഴക്കാലത്ത് പാലിക്കുന്നത് നന്നായിരിക്കും. ജലാംശം കുറഞ്ഞതും നന്നായി വേവിച്ചതുമായ ഭക്ഷണമാണ് മഴക്കാലത്ത് ഏറ്റവും അനുയോജ്യം. അരിയും ഗോതമ്പും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ കൂടുതല്‍ കഴിക്കുന്നത് ശരീരത്തെ സംബന്ധിച്ചിടത്തോളം ഗുണകരമായിരിക്കും.

അണുബാധ തടയാന്‍ സഹായിക്കുന്ന പാവയ്ക്ക, മഞ്ഞള്‍, ഉലുവ തുടങ്ങിയ ഭക്ഷണങ്ങള്‍ മഴക്കാലത്ത് കഴിക്കാം. ശരീരത്തിന് ആവശ്യമായ ചൂടും പ്രോട്ടീനും ലഭിക്കാന്‍ മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. വെളുത്തുള്ളി, മല്ലി തുടങ്ങിയവ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. മഴക്കാലത്തു വരുന്ന അസുഖങ്ങള്‍ തടയുകയും ചെയ്യും.

ചെറുനാരങ്ങ, ഓറഞ്ച് തുടങ്ങിയവയിലെ വൈറ്റമിന്‍ സി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.മഴക്കാലത്തു വരാവുന്ന കോള്‍ഡ് പോലുള്ള രോഗങ്ങള്‍ക്ക് തേന്‍ നല്ലൊരു മരുന്നാണ്. പപ്പായ, പീച്ച്, പ്ലം തുടങ്ങിയവ മഴക്കാലത്തു കഴിക്കാവുന്ന ഭക്ഷണങ്ങളാണ്.  ചീര, ക്യാബേജ്, ബ്രൊക്കോളി തുടങ്ങിയ ഭക്ഷണങ്ങള്‍ മഴക്കാലത്തു കഴിക്കുന്നത് നല്ലതാണ്.കുക്കുമ്പര്‍ ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ സഹായിക്കും.  മഴക്കാലത്ത് ദാഹം കുറയുമെങ്കിലും ധാരാളം ശുദ്ധജലം കുടിക്കാന്‍ ശ്രദ്ധിക്കുക. ശരീരത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ മഴക്കാലത്ത് കഴിവതും ഒഴിവാക്കുക. നിര്‍ബന്ധമെങ്കില്‍ ഇവ നല്ലപോലെ വേവിച്ചു മാത്രം കഴിക്കുക.

മഴക്കാലത്ത് ശ്വാസകോശ രോഗങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്. സാധാരണയുണ്ടാകുന്ന ശ്വാസകോശരോഗങ്ങള്‍ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കുട, മഴക്കോട്ട്, തൊപ്പി മുതലായവ എടുക്കാന്‍ മറക്കരുത്. രാവിലെ നല്ല വെയിലുണ്ടെങ്കില്‍ പോലും ഇവ എടുക്കാതെ പോകരുത്. കാരണം വൈകുന്നേരങ്ങളില്‍ മഴ പെയ്യാം.

മഴ നനഞ്ഞാല്‍ ഉടന്‍ കുളിക്കുക. അണുബാധ ഉണ്ടാകുന്നത് തടയാന്‍ ഇതിലൂടെ കഴിയും. മഴയില്‍ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയാലുടന്‍ സൂപ്പോ പാലോ പോലെ ചൂടുള്ള എന്തെങ്കിലും കുടിക്കുക. ശരീരത്തിലെ താപനിലയിലെ വ്യത്യാസം മൂലം പനി, അണുബാധ എന്നിവ ഉണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും

കടപ്പാട് : www.keralamalar.com

മഞ്ഞള്‍ ഫലപ്രദം: ഹൃദയരോഗങ്ങളെ പ്രതിരോധിക്കുന്നു

സുഗന്ധവ്യഞ്ജനമാണ് മഞ്ഞള്‍. കറിക്കൂട്ടില്‍ ഒഴിച്ചുകൂടാനാകാത്ത സ്ഥാനമുണ്ട.് കര്‍ക്യുമിന്‍ എന്ന ഘടകമാണ് അതിനു മഞ്ഞനിറം നല്കുന്നത്. കരള്‍ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍, ദഹന പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുളള ആയുര്‍വേദ ചികിത്സയ്ക്ക് മഞ്ഞള്‍ ഉപയോഗിക്കുന്നുണ്ട്.

നാരുകള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6, നിയാസിന്‍, മാംഗനീസ്, ഇരുമ്പ്, ഒമേഗ 3 ഫാറ്റിആസിഡുകള്‍, ഫൈറ്റോസ്റ്റീറോള്‍സ് എന്നിവ മഞ്ഞളില്‍ അടങ്ങിയിരിക്കുന്നു. കരളിലെ മാലിന്യങ്ങള്‍ നീക്കാന്‍ സഹായിക്കുന്നു. ദഹനേന്ദ്രിയ വ്യവസ്ഥയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തടയാന്‍ മഞ്ഞള്‍ ഫലപ്രദം. പിത്താശയസംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്കു മഞ്ഞള്‍ ഫലപ്രദം. കുടലിലുണ്ടാകുന്ന പുഴുക്കള്‍, കൃമി എന്നിവയെ നശിപ്പിക്കുന്നതിനു മഞ്ഞള്‍ ഫലപ്രദം. മാനസികപിരിമുറുക്കവും ഡിപ്രഷനും കുറയ്ക്കാന്‍ മഞ്ഞള്‍ ഫലപ്രദമെന്നു ഗവേഷകര്‍.

മഞ്ഞളിന്റെ ആന്റി ഓക്‌സിഡന്റ് സ്വഭാവം തിമിരം തടയുന്നതിനു സഹായകമെന്നു ഗവേഷകര്‍. മഞ്ഞളിലടങ്ങിയിരിക്കുന്ന കര്‍ക്യൂമിന്‍, ടൈപ്പ് 2 പ്രമേഹം തടയുന്നതായി ഗവേഷകര്‍. മഞ്ഞള്‍ എല്ലുകളെ ബലപ്പെടുത്തുന്നു. ഓസ്റ്റിയോപോറോസിസ് എന്ന എല്ലുരോഗം തടയുന്നതിനു സഹായകം. മുറിവുകള്‍ ഉണക്കാന്‍ മഞ്ഞള്‍ സഹായകം. നഷ്ടപ്പെട്ട ചര്‍മത്തിനു പകരം പുതിയ ചര്‍മം ഉണ്ടാകുന്നതിനു മഞ്ഞള്‍ ഫലപ്രദം. ഹൃദയരോഗങ്ങളെ പ്രതിരോധിക്കുന്നു.

ഗര്‍ഭിണികള്‍ അറിയേണ്ടതെല്ലാം

നമുക്ക് അമ്മയാകുന്നതിനു മുമ്പുള്ള തയാറെടുപ്പിലേക്കു കടക്കാം. അമ്മയ്ക്കു പ്രശ്‌നങ്ങളൊന്നും കൂടാതെ, ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടുകയാണല്ലോ നമ്മുടെ ലക്ഷ്യം. അതിന് അവിചാരിതമായുണ്ടാകുന്ന ഗര്‍ഭത്തെക്കാള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ഗര്‍ഭം ധരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.

അതുകൊണ്ട് ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തി പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. നിങ്ങള്‍ക്ക് എന്തെങ്കിലും അസുഖങ്ങളുണ്ടോ എന്തെങ്കിലും മരുന്നുകള്‍ കഴിക്കുന്നുണ്ടോ കുടുംബത്തിലുള്ളവരുടെ അസുഖങ്ങള്‍, ബുദ്ധിവൈകല്യമുള്ള കുട്ടികള്‍ ഇവയെക്കുറിച്ചൊക്കെ അന്വേഷിക്കുകയും നിങ്ങളെ വിശദമായി പരിശോധിക്കുകയും ചില രക്തപരിശോധനകള്‍ നടത്തുകയും ചെയ്യും. ഇവയില്‍ ഏറ്റവും പ്രധാനം തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവനവും പ്രമേഹവുമാണ്.

നിങ്ങള്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന ആളാണെങ്കില്‍ അതു നിറുത്തി മൂന്നു മാസം കഴിഞ്ഞ് ഗര്‍ഭം ധരിക്കുന്നതാണ് ഉത്തമം. ഇത് കുഞ്ഞിന് അംഗവൈകല്യം ഉണ്ടാകും എന്നതു കൊണ്ടല്ല, മാസമുറ കൃത്യമാക്കാനാണ്. പുകവലി. മദ്യപാനം, മറ്റു ലഹരി മരുന്നുകള്‍ മുതലായവയുടെ ഉപയോഗം ഗര്‍ഭധാരണത്തിനു മുമ്പ് നിറുത്തണം. നിങ്ങള്‍ പുകവലിക്കുന്നതും മറ്റുള്ളവര്‍ വലിക്കുന്ന പുകയേല്‍ക്കുന്നതും മാസം തോറും അണ്ഡാശയത്തില്‍നിന്നു പുറത്തുവരുന്ന അണ്ഡത്തേയും ബീജങ്ങളുടെ ചലനശക്തിയെയും ബാധിക്കും. വന്ധ്യതയുടെ കാരണങ്ങളില്‍ 13 ശതമാനം പുകവലി മൂലമാണ്. മാത്രമല്ല, അത് ഗര്‍ഭം അലസല്‍, രക്തസ്രാവം, മാസം തികയാതെയുള്ള പ്രസവം, തൂക്കക്കുറവും ബുദ്ധിമാന്ദ്യവുമുള്ള കുഞ്ഞുങ്ങള്‍ എന്നിവയ്ക്കും കാരണമാകുന്നു.

അഞ്ചാംപനി, ചിക്കന്‍പോക്‌സ് തുടങ്ങിയ അസുഖങ്ങള്‍ക്ക് പ്രതിരോധിക്കാനുള്ള ശേഷിയില്ലെങ്കില്‍ കുത്തിവയ്‌പെടുത്തിട്ട് മൂന്നു മാസം കഴിഞ്ഞിട്ട് ഗര്‍ഭിണിയാകുന്നതാണ് ഉത്തമം. ഗര്‍ഭിണികള്‍ക്ക് അഞ്ചാംപനി പിടിപെട്ടാല്‍ ഗുരുതരമായ അംഗവൈകല്യങ്ങള്‍ ഉണ്ടാകാം.

അമ്മയ്ക്ക് ആരോഗ്യകരമായ തൂക്കം ഉണ്ടായിരിക്കുന്നതാണ് നല്ലത്. തൂക്കം കൂടുതലുള്ളവരില്‍ ര്ക്തസമ്മര്‍ദ്ദം, പ്രമേഹം, തൂക്കക്കുറവുള്ള കുഞ്ഞുങ്ങള്‍, അംഗവൈകല്യമുള്ള കുട്ടികള്‍ എന്നിവ കൂടുതലായി കാണുന്നു. വ്യായാമമുറകളിലൂടെ തൂക്കം കുറയ്ക്കുക വഴി ധൈര്യസമേതം ഗര്‍ഭത്തെ അഭിമുഖീകരിക്കാന്‍ സാധിക്കുന്നു. മാത്രമല്ല, ഈ വ്യായാമമുറകള്‍ ഗര്‍ഭകാലത്തും തുടരുക വഴി അമ്മയ്ക്കും കുഞ്ഞിനും പല പ്രയോജനങ്ങളും കിട്ടുന്നു. പല്ലുവേദനയുള്ളവര്‍ ഡെന്റിസ്റ്റിനെ കണ്ടും ചികിത്സിക്കണം. അല്ലെങ്കില്‍ മാസം തികയാതെയുള്ള പ്രസവത്തിനും കാരണമാകും.

മറ്റ് അസുഖമുള്ള സ്ത്രീകള്‍ക്ക് ഗൈനക്കോളജിസ്റ്റിനു പുറമേ അവര്‍ നിര്‍ദ്ദേശിക്കുന്ന സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരെ കൂടി കണ്ട് ഒരുമിച്ച് ചികിത്സ വേണ്ടിവരും. ഹൃദയത്തിന് അസുഖമുള്ളവര്‍, പ്രമേഹരോഗികള്‍, അപസ്മാരം, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനക്ഷമതയില്ലാത്തവര്‍, ശ്വാസംമുട്ടുള്ളവര്‍ എന്നിവരെല്ലാം ഇതിനു ഉദാഹരണങ്ങളാണ്, പ്രത്യേകിച്ച് ഹൃദയവാല്‍വിനു ചികിത്സ തേടുന്നവര്‍. വാര്‍ഫാറിന്‍ എന്ന രക്തം പിടിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന മരുന്ന് മാറ്റിയിട്ട് മറുപിള്ള ഴി കുഞ്ഞിലേക്കു പ്രവേശിക്കാത്ത ഹെപാരിന്‍ എന്ന മരുന്ന് ഉപയോഗിക്കണം. മാത്രമല്ല, ഹൃദയത്തിന് അസുഖമുള്ളവര്‍ ഹൃദയപ്രവര്‍ത്തനം ശരിയാണെന്നു ഡോക്ടര്‍ ഉപദേശിച്ചാല്‍ മാത്രം ഗര്‍ഭം ധരിക്കുക. അല്ലെങ്കില്‍ അതിനു പ്രതിവിധി എടുത്ത ശേഷം മതി ഗര്‍ഭധാരണം. എന്തെന്നാല്‍, ഗര്‍ഭിണികള്‍ക്ക് ഹൃദയമിടിപ്പ് കൂടും രക്തത്തിന്റെ അളവും കൂടും ഹൃദയത്തിന്റെ പമ്പിംഗും കൂടും. ഇതു ദോഷഫലങ്ങളുണ്ടാക്കും. ഭാഗ്യവശാല്‍ ഇന്നു ഗര്‍ഭധാരണം പാടില്ല എന്നു പറയുന്ന അസുഖങ്ങള്‍ വളരെ കുറവാണ്.

അപസ്മാരമുള്ള 90 ശതമാനം പേര്‍ക്കും പ്രശ്‌നങ്ങളൊന്നും കാണാറില്ല. എന്നാലും മരുന്നു കഴിച്ച് ഫിറ്റ്‌സ് നിയന്ത്രണവിധേയമാക്കിയിട്ട് ഗര്‍ഭം ധരിക്കുക. കുഞ്ഞിനു വളരെ ദോഷം ചെയ്യാത്ത മരുന്നുകള്‍ ഉപയോഗിക്കുക. മാത്രമല്ല, ഈ മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ ഫോളിക് ആസിഡ് എന്ന ഗുളിക ഗര്‍ഭകാലത്തു മുഴുവന്‍ കഴിക്കണം. ഇതുവഴി തലച്ചോറിനുണ്ടാകുന്ന ചില അസുഖങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും.

പ്രമേഹമാണു മറ്റൊരു പ്രധാന വില്ലന്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കിയ ശേഷമേ ഗര്‍ഭം ധരിക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ ഗര്‍ഭം അലസല്‍, അംഗവൈകല്യം, മാസം തികയുന്നതിനു മുമ്പ് പ്രസവിക്കുക, വെള്ളം നേരത്തെ പൊട്ടിപ്പോവുക, ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെയുള്ള കുഞ്ഞിന്റെ മരണം തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാവാം. ചിലപ്പോള്‍ വളരെ തൂക്കം കൂടിയ കുഞ്ഞായിരിക്കാം. ഇതുവഴി കുഞ്ഞിനു കോട്ടല്‍, മഞ്ഞപ്പിത്തം, ശ്വാസംമുട്ടല്‍ മുതലായവയും ഉണ്ടാകും. എന്നാല്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണഗതിയിലാക്കിയ ശേഷം മാത്രം ഗര്‍ഭം ധരിക്കുകയാണെങ്കില്‍ മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ല. ഗര്‍ഭകാലത്തു മുഴുവന്‍ ഒരു എന്റോക്രൈനോളജിസ്റ്റിന്റെ സഹായത്തോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണഗതിയിലാക്കേണ്ടതും വളരെ പ്രധാനമാണ്. ഇതിനു ചിലപ്പോള്‍ ഇന്‍സുലിന്‍ എടുക്കേണ്ടിവരും.

ഗര്‍ഭകാലത്തിനു മുമ്പ് കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ പ്രധാനമാണ്. മുഖക്കുരുവിനു കഴിക്കുന്ന റെറ്റിനോയ്ഡ്‌സ്, ടെട്രാസൈക്ലിന്‍, കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനുള്ള സ്റ്റാറ്റിന്‍സ് ഇവയുടെ ഉപയോഗം നിറുത്തണം. അധിക പ്രഷറിനു കഴിക്കുന്ന എസിഇ ഇന്‍ഹിബിറ്റേഴ്‌സ് എന്ന മരുന്നിനു പകരം കുഞ്ഞിനു ദോഷം ചെയ്യാത്ത മരുന്നിലേക്കു മാറണം. എല്ലാം ശരിയായി നിങ്ങള്‍ ഗര്‍ഭം ധരിക്കാന്‍ തുടങ്ങുന്നതിന് ഒരു മാസം മുമ്പ് ഫോളിക് ആസിഡ് എന്ന ഗുളിക കഴിച്ചുതുടങ്ങണം. തലച്ചോറിലും സ്‌പൈനല്‍ കോഡിലും ഉണ്ടാകുന്ന ഒരു അസുഖം ഇതു കുറയ്ക്കും.

പ്രശ്‌നങ്ങളുള്ള ഗര്‍ഭിണികള്‍ ആശുപത്രി തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ആവശ്യമായ സ്‌പെഷലിസ്റ്റുകള്‍, സങ്കീര്‍ണ പ്രസവമെടുത്തു പരിചയമുള്ള ഗൈനക്കോളജിസ്റ്റുകള്‍, പ്രസവശേഷം കുഞ്ഞിന്റെ ഏതു പ്രശ്‌നവും പരിഹരിക്കാനുള്ള നിയോനാറ്റോളജിസ്റ്റ്, ജനിച്ച കുഞ്ഞിനെ പരിചരിക്കാനുള്ള ഐസിസിഐ സൗകര്യം ഇവയെല്ലാം ഉണ്ടായിരിക്കണം.

ഡോ. ഗിരിജ ഗുരുദാസ്

കൈകളിലേക്ക് തുമ്മുന്നവര്‍ സൂക്ഷിക്കുക; അത് നല്ല ശീലമല്ല

ചുമയ്ക്കുകയും തുമ്മുകയും ചെയ്യുമ്പോള്‍ കൈകള്‍ കൊണ്ടു മറച്ചുപിടിക്കുന്നത് നല്ല ശീലമാണെന്നാണ് മിക്കവരുടെയും ധാരണ. അതു പോലെതന്നെ മൂക്കിലും കണ്ണിലും വായയിലും വിരല്‍ കൊണ്ടു സ്പര്‍ശിക്കുന്ന ദു:ശീലമുളളവരും ഏറെ. എന്നാല്‍ ഇതെല്ലാം തെറ്റായ ശീലങ്ങളാണ്. ഇത്തരം ശീലമുള്ളവര്‍ സൂക്ഷിക്കുക… കൈകളിലേക്കു ചുമയ്ക്കുകയും തുമ്മുകയും ചെയ്ത ശേഷം കൈകള്‍ സോപ്പും വെളളവുമുപയോഗിച്ചു കഴുകി വൃത്തിയാക്കണം. കണ്ണ്, മൂക്ക്, ചെവി, വായ തുടങ്ങിയ ഭാഗങ്ങളില്‍ സ്പര്‍ശിക്കാനിടയായാലും അപ്രകാരം ചെയ്യുക. എല്ലായ്‌പോഴും കൈയില്‍ തൂവാല ഒപ്പം കരുതുക. തൂവാല ഇല്ലാത്ത അവസരങ്ങളില്‍ തുമ്മല്‍ വന്നാല്‍ കൈമടക്കുകളിലേക്കോ വസ്ത്രഭാഗങ്ങളിലേക്കോ തുമ്മാം. പക്ഷേ, വെളളവും സോപ്പും ലഭ്യമാകുന്ന ഇടമെത്തിയാല്‍ കഴുകാന്‍ മറക്കരുത്. അതു മറക്കുമ്പോഴാണ് മറ്റുളളവരിലേക്കു രോഗമെത്തുന്നതിന്റെ കണ്ണിയായി നമ്മള്‍ മാറുന്നത്.

പല രോഗങ്ങളും പകരുന്നത് മുന്‍കരുതലുകള്‍ മറന്നുപോകുമ്പോഴാണ്. രോഗികളെ പരിചരിക്കുന്നതു മഹത്തരം. പക്ഷേ, അതിനുശേഷം കൈകള്‍ അണുനാശിനി ഉപയോഗിച്ചു കഴുകാന്‍ മറന്നാലോ? രോഗം നമ്മളിലെത്തും, പിന്നെ മറ്റുപലരിലുമെത്തും. എച്ച്1എന്‍1 പോലെയുളള പനികള്‍ മറ്റുളളവരിലേക്കു പകരുന്നതു രോഗി ഉപയോഗിച്ച വസ്തുക്കള്‍ ഉപയോഗിച്ചശേഷം കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നതിലൂടെയാണ്. ആഹാരത്തിനു തയാറാക്കുന്നതിനും കഴിക്കുന്നതിനും മുമ്പും പിമ്പും കൈകള്‍ സോപ്പും വെളളവുമുപയോഗിച്ചു ശുചിയാക്കുക.

ഹസ്തദാനത്തിനു ശേഷവും വാതില്‍പ്പിടി പോലെ പൊതുവായി ഉപയോഗിക്കുന്ന ഇടങ്ങളില്‍ സ്പര്‍ശിച്ചതിനു ശേഷവും കൈ സോപ്പുപയോഗിച്ചു കഴുകണം. വീടുകളിലും സ്കൂളുകളിലും ഓഫീസുകളിലും അയല്‍ക്കൂട്ടങ്ങളിലും ക്ലബുകളിലുമൊക്കെ കൈ കഴുകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. പ്രത്യേകിച്ചു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും ശുചിമുറികളിലും പൊതു കക്കൂസുകളിലും ബാത്ത്‌റൂമുകളിലും ഹാന്‍ഡ് വാഷും വെളളവും ഉണെ്ടന്ന് ഉറപ്പാക്കണം.

പ്രമേഹരോഗികളിലെ ഉറക്കക്കുറവ് ജീവന് തന്നെ ഭീഷണിയായേക്കാം

മിക്ക ആളുകളുടെയും പ്രശ്നമാണ് ഉറക്കക്കുറവാണ്. പ്രമേഹരോഗികളിലെ ഉറക്കക്കുറവ് ജീവന് തന്നെ ഭീഷണിയായേക്കും. എന്നാല്‍ സാധാരണ പറയുന്നതുപോലെ എട്ടുമണിക്കൂര്‍ ഉറക്കം നിര്‍ബന്ധമില്ല. കാരണം ഓരോരുത്തരുടേയും ശാരീരിക അധ്വാനത്തിനനുസരിച്ചുള്ള ഉറക്കമാണ്‌ വേണ്ടത്‌. ശരീരപ്രകൃതി അനുസരിച്ച്‌ ഉറക്കത്തിന്റെ തോതിലും വ്യത്യാസം വരുന്നു. രാത്രി ഉറക്കം പ്രമേഹരോഗിക്ക്‌ ഒഴിവാക്കാനാവാത്തതാണ്‌.

ശരിയായ ഉറക്കം

എഴുതുകയോ, വായിക്കുകയോ, മറ്റ്‌ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്ന സമയത്ത്‌ ഉറക്കം വന്ന്‌ കണ്‍പോളകള്‍ അടയാന്‍ തുടങ്ങിയാല്‍ അപ്പോള്‍ തന്നെ ഉറങ്ങാന്‍ കിടക്കണം. പിറ്റേദിവസം എപ്പോഴാണ്‌ ഉറക്കം ഉണര്‍ന്നതെന്നും ശ്രദ്ധിക്കണം.

ഉന്മേഷത്തോടെയാണ്‌ ഉറങ്ങി ഉണരുന്നതെങ്കില്‍ ശരിയായ ഉറക്കമാണെന്ന്‌ കണക്കാക്കാം. അല്ലെങ്കില്‍ അരമണിക്കൂര്‍ കൂട്ടിയും കുറച്ചും പരീക്ഷിച്ച്‌ സുഖകരമായ നിദ്രയുടെ സമയം കണ്ടെത്താം.

ഉറക്കക്കുറവ്‌

ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുക, രാത്രി ജോലികള്‍, വായന, എഴുത്ത്‌, ഉറക്കമിളപ്പിന്‌ കാരണമാകുന്ന മറ്റ്‌ സാഹചര്യങ്ങള്‍ എന്നിവയെല്ലാം ഉറക്കത്തിന്‌ വിഘാതം സൃഷ്‌ടിക്കും. ഇത്‌ പ്രമേഹരോഗിയുടെ ദിനങ്ങളെ ഉന്മേഷ രഹിതമാക്കും.

ഉച്ചയൂണിനുശേഷം കിടക്കാനുള്ള ആഗ്രഹം സ്വാഭാവികമാണ്‌. ശരീരത്തിനു വിശ്രമം നല്‍കാന്‍ അല്‌പം കിടക്കുന്നത്‌ നല്ലതാണ്‌.

എന്നാല്‍ പകല്‍സമയത്തെ ഗാഡമായ ഉറക്കം ശരീരത്തിനു ദോഷം ചെയ്യും. പ്രമേഹ രോഗികള്‍ രാത്രിയില്‍ ഉറക്കമിളച്ചാല്‍ പകല്‍ കുറച്ചുനേരം വിശ്രമം ആവശ്യമാണ്‌.

ശരിയായ ഉറക്കത്തിന്‌

  1. കിടക്കുന്നതിന്‌ മുമ്പ്‌ ചെറു ചൂടുവെള്ളത്തില്‍ കുളിക്കുക.
  2. മനസിനെ ശാന്തമാക്കാന്‍ കുറച്ചു സമയം ശാന്തമായിരുന്ന്‌ സാവധാനം ശ്വാസം എടുക്കുകയും പുറത്തേക്കു വിടുകയും ചെയ്യണം.
  3. ദിവസത്തില്‍ അരമണിക്കൂറെങ്കിലും വ്യായാമത്തിന്‌ മാറ്റിവയ്‌ക്കണം.
  4. വായന, മൃദുവായ സംഗീതം കേള്‍ക്കുക എന്നിവയും സുഖനിദ്ര പ്രദാനം ചെയ്യും.
  5. പ്രമേഹ രോഗികളില്‍ കാണുന്ന മറ്റൊരു പ്രശ്‌നമാണ്‌ കൂര്‍ക്കംവലി. ഡോക്‌ടറുടെ സഹായത്തോടെ ഉറക്കക്കുറവിനും, കൂര്‍ക്കം വലിക്കും പരിഹാരം തേടുകയും ശരിയായ വിശ്രമത്തെക്കുറിച്ച്‌ ചോദിച്ചു മനസിലാക്കുകയും വേണം.

പേരക്ക ആളത്ര നിസാരക്കാരനല്ല ട്ടോ..!!

നമ്മുടെ പറമ്പുകളിലും തൊടിയിലും ഇഷ്ടംപോലെ കിട്ടുന്ന ഒന്നാണ് പേരക്ക. എന്നാല്‍ പേരക്ക കഴിക്കുന്നത് ആര്‍ക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല.. നമ്മള്‍ നിസാരനായി കാണുന്ന പേരക്കയ്ക്ക് എണ്ണിയാല്‍ തീരാത്ത ഗുണങ്ങളുണ്ട്… വേരു മുതൽ ഇല വരെ ഒൗഷധ ഗുണങ്ങളുടെ ഒരു കലവറ തന്നെയാണ് പേരമരം. വൈറ്റമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമാണ് പേരക്ക. സാധാരണ വലിപ്പമുള്ള ഒരു ഓറഞ്ചിലുള്ളതിനേക്കാൾ നാലിരട്ടി വൈറ്റമിൻ സി ഒരു പേരയ്ക്കയിലുണ്ട്. വൈറ്റമിൻ ബി2, ഇ, കെ, ഫൈബർ, മാംഗനീസ്, പോട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. നിരവധി രോഗങ്ങളിൽ നിന്നു സംരക്ഷണം നൽകാൻ പേരയ്ക്കക്കു കഴിയും. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ദിവസേന ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. പേരയ്ക്ക മാത്രമല്ല പേരയിലയും പേരത്തണ്ടുമെല്ലാം ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കാം.

ദന്താരോഗ്യത്തിനു പേരയില

ദന്തരോഗങ്ങൾക്കു പ്രതിവിധിയായി പേരയിലയെ കൂട്ടു പിടിക്കാം. പല്ല് വേദന, മോണരോഗങ്ങൾ, വായ് നാറ്റം എന്നിവയകറ്റാൻ പേരയില സഹായിക്കും. പേരയുടെ ഒന്നോ രണ്ടോ തളിരില വായിലിട്ടു ചവച്ചാൽ മതി. വായ് നാറ്റമുൾപ്പെടെയുള്ള പ്രശ്നങ്ങൾ പമ്പകടക്കും. ഒരു പിടി പേരയിലയിട്ടു തിളപ്പിച്ച വെള്ളം ആറിയ ശേഷം അൽപം ഉപ്പു കൂടി ചേർത്താൽ മികച്ച മൗത്ത് വാഷ് ആയി. ഇതു പതിവായി ഉപയോഗിച്ചാൽ ദന്തരോഗങ്ങളെ അകറ്റി നിർത്താം.

ഹൃദയരോഗ്യത്തിനു പേരയ്ക്ക

ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, പൊട്ടാസ്യം എന്നിവ രക്തസമ്മർദം കുറയ്ക്കുകയും രക്തത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും. പേരയില ഉണക്കി പൊടിച്ചത് ചേർത്ത് വെള്ളം തിളപ്പിച്ചു കുടിക്കുന്നത് കൊളസ്ട്രോൾ കുറയാൻ സഹായിക്കും. നേരിയ ചുവപ്പു കലർന്ന പേരയ്ക്ക പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

അതിസാരം നിയന്ത്രിക്കാൻ

അതിസാരത്തിനു കാരണമായ ബാക്ടീരിയയെ നിയന്തിക്കാൻ പേരയിലയ്ക്കു കഴിയും. പേരയിലയിട്ടു വെന്ത വെള്ളം കുടിച്ചാൽ അതിസാരം പെട്ടെന്നു കുറയും. ഇതോടൊപ്പമുള്ള വയറുവേദനയ്ക്കു ശമനം വരുത്തി ശോചനം നിയന്ത്രിക്കാനും പേരയിലക്കു കഴിയും.

പ്രമേഹം നിയന്ത്രിക്കാൻ പേരക്ക

പ്രമേഹം നിയന്ത്രിക്കാൻ ദിവസവും തൊലികളയാത്ത ഒന്നോ രണ്ടോ പേരയ്ക്കാ കഴിച്ചാൽ മതി. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ ഉണക്കിപ്പൊ‌ടിച്ച പേരയിലയിട്ട വെള്ളം കുടിക്കാം. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ പേരയ്ക്കയിൽ ധാരാളടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. സാധാരണ രോഗങ്ങളായ പനി, ചുമ, ജലദോഷം എന്നിവയിൽ നിന്നു രക്ഷനേടാൻ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. സാലഡായോ, ജ്യൂസായോ എങ്ങനെ വേണമെങ്കിലും പേരയ്ക്ക കഴിച്ച് രോഗങ്ങളിൽ നിന്നു രക്ഷനേടാം. പുരുഷൻമാരിലെ പ്രോസ്റ്റേറ്റ് കാൻസർ, സ്തനാർബുദം, സ്കിൻ കാൻസർ, വായിലുണ്ടാകുന്ന കാൻസറുകൾ എന്നിവ ത‌ടയാൻ പേരയ്ക്ക കഴിക്കാം.

കാഴ്ചശക്തി കൂട്ടാൻ

കാഴ്ചശക്തിക്കു വൈറ്റമിൻ എ അത്യന്താപേക്ഷിതമാണ്, കാഴ്ചശക്തി കൂട്ടാൻ കണ്ണുമടച്ച് പേരയ്ക്കയെ കൂട്ടുപിടിക്കാം. കാരണം വൈറ്റമിൻ എയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. വൈറ്റമിൻ എയുടെ അഭാവം മൂലമുണ്ടാകുന്ന നിശാന്ധത തടയാൻ പേരയ്ക്ക ധാരാളമായി കഴിച്ചാൽ മതി.പ്രായാധിക്യം മൂലവുള്ള കാഴ്ചക്കുറവു പരിഹരിക്കാൻ പതിവായി പേരയ്ക്കാ ജ്യൂസ് കുടിക്കാം. ബുദ്ധിശക്തി വർദ്ധിപ്പിക്കാനും ചർമ സൗന്ദര്യം കൂട്ടാനും തൈറോയിഡ് നിയന്ത്രിക്കാനുമെല്ലാം പേരയ്ക്കായെ ഒപ്പം കൂട്ടാം. പറഞ്ഞു തുടങ്ങിയാൽ എണ്ണിയാൽ തീരാത്ത ഗുണങ്ങളുണ്ട് പേരയ്ക്ക്. തൊടിയിലെ കുഞ്ഞുമരമായ പേര ആളു നിസാരക്കാരനല്ലെന്നു ഇപ്പോൾ മനസിലായില്ലേ…

ബിപിയുള്ളവര്‍ ജാഗ്രത.. കാപ്പി അധികമായാല്‍ നിങ്ങളുടെ ജീവന്‍ അപകടത്തിലാണ്

ബിപിയുള്ളവര്‍ ദിവസം നാലു കപ്പിലധികം കാപ്പി കുടിക്കുന്നത് അവരുടെ ജീവന് തന്നെ അപകടത്തിലാവുമെന്ന് പഠനം. ഇത്തരക്കാരില്‍ കാപ്പിയുടെ അമിത ഉപയോഗം ഹാര്‍ട്ട് അറ്റാക്കും ഹൃദയ സംബന്ധമായ രോഗങ്ങളും വരാന്‍ സാധ്യത കൂടുതലാണെന്നാണ് ഇറ്റലിയിലെ ഒരു സംഘം ഗവേഷകര്‍ പറയുന്നത്.

ബിപിയുള്ള ചെറുപ്പക്കാർ അവർക്ക് ഹാർട്ട് അറ്റാക്കും മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങളും വരാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷണ റിപ്പോർട്ട്. ഹൃദ്രോഗം മാത്രമല്ല പ്രമേഹവും ഇതിന്റെ അനന്തരഫലമാണെന്ന് പഠനത്തിൽ പറയുന്നു.18 നും 45നും ഇ‌ടയിൽ പ്രായമുള്ള 1200 പേരിൽ 12 വർഷം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.

സാധാരണക്കാരെ അപേക്ഷിച്ച് കൂടുതൽ കാപ്പി കുടിക്കുന്നവർക്ക് ഹൃദ്രോഗ സാധ്യത മൂന്നിരട്ടിയിലധികമാണെന്ന് ഗവേഷണ മേധാവിയും ഇറ്റലിയിലിലെ കാർഡിയോളജിസ്റ്റുമായ ഡോ. ലൂസിയോ മോസ് പറയുന്നു.

അമിതമായ ഉറക്കം നിങ്ങളെ നേരത്തെയുള്ള മരണത്തിന് കീഴ്പ്പെടുത്തിയേക്കാം

ലണ്ടന്‍:  അധികം ഉറങ്ങുന്നത് നേരത്തെയുള്ള മരണത്തിനുവരെ കാരണമാകുമെന്ന് പഠനം. ഉറക്കം കുറഞ്ഞാലും ഇതു തന്നെയായിരിക്കും അവസ്ഥ. ബ്രിട്ടനിലെ വാര്‍വിക് യൂനിവേഴ്സിറ്റി ശാസ്ത്രജ്ഞരാണ് ഉറക്കത്തെക്കുറിച്ച് പഠനം നടത്തിയത്.

ദിവസം ഒമ്പത് മണിക്കൂറിലേറെ ഉറങ്ങുന്നവര്‍ കൃത്യമായി ഉറങ്ങുന്നവരെക്കാള്‍ നേരത്തെ മരിക്കാനുള്ള സാധ്യത 30 ശതമാനം കൂടുതലാണ്. മുതിര്‍ന്നവര്‍ക്ക് ഏഴുമുതല്‍ എട്ടു മണിക്കൂര്‍വരെ ഉറങ്ങാം. ഉറക്കം ആറു മണിക്കൂറില്‍ കുറവായ ആളുകള്‍ ഏഴുമണിക്കൂര്‍ ഉറങ്ങുന്നവരേക്കാള്‍ നേരത്തെ മരിക്കാന്‍ സാധ്യതയേറെ. ഉറക്കക്കുറവും കൂടുതലും ഹൃദ്രോഗം, പ്രമേഹം, വിഷാദരോഗം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.

ആറു മണിക്കൂറില്‍ കുറഞ്ഞ സമയം ഉറങ്ങുന്നവര്‍ ആവശ്യത്തിന് ഉറങ്ങുന്നവരെക്കാള്‍ നേരത്തെ മരണപ്പെടാനുള്ള സാധ്യത 12 ശതമാനം കൂടുതലാണെന്നും പഠനം നടത്തിയ പ്രഫസര്‍ ഫ്രാങ്കോ കപൂഷിയോ പറഞ്ഞു. ഉറക്കം മാത്രമല്ല, ദിവസവും നന്നായി മദ്യപിക്കുന്നതും മരണ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു.

കുട്ടികളോട് സംസാരിക്കേണ്ടതെങ്ങനെ?

  1. 01. നായ, കഴുത, പോത്ത്‌ തുടങ്ങി മൃഗങ്ങളുടെ പേരുകളില്‍ കുട്ടികളെ വിളിക്കുകയും ആക്ഷേപിക്കുകയും ചെയ്യാതിരിക്കുക.
  2. അനുസരണ ശീലമില്ലാത്തവന്‍, നുണയന്‍, വൃത്തികെട്ടവന്‍, വിഡ്‌ഢി, കള്ളന്‍ തുടങ്ങിയ പ്രതിലോമകരമായ വാക്കുകള്‍ വിളിച്ചു കുട്ടികളെ നിന്ദിക്കുകയും ആക്ഷേപിക്കുകയും ചെയ്യരുത്‌. ആക്ഷേപ വാക്കുകള്‍ മക്കളുടെ ഹൃദയങ്ങളിലാണ്‌ പതിക്കുന്നതെന്ന്‌ ഓര്‍ക്കുക.
  3. മക്കളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത്‌ അവരുടെ വ്യക്തിത്വത്തെ ബാധിക്കുകയും തകര്‍ക്കുകകയും ചെയ്യും. കാരണം, എല്ലാ കുട്ടികള്‍ക്കും അവരുടേതായ കഴിവുകളും മറ്റുള്ളവരില്‍ നിന്ന്‌ വ്യത്യസ്‌തമായ ശേഷികളുമുണ്ടാകും. മറ്റുള്ളവരുമായി അവരെ താരതമ്യം ചെയ്യുന്നത്‌ അവരെ മാനസികമായി തകര്‍ക്കുകയും ആരുമായാണോ താരതമ്യം ചെയ്യപ്പെടുന്നത്‌ അവരെ വെറുക്കാനും ഇടയാക്കുന്നു.
  4. മക്കളെ ഉപാധികള്‍ വെച്ച്‌ സ്‌നേഹിക്കരുത്‌. അഥവാ, ചില നിശ്ചിത പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചാല്‍ നിന്നെ എനിക്കിഷ്ടമാകുമെന്ന്‌ പറയുക. (നീ ഇത്‌ തിന്നാല്‍ അല്ലെങ്കില്‍ നീ വിജയിച്ചാല്‍, അത്‌ ഓര്‍ത്തെടുത്താല്‍ ഞാന്‍ നിന്നെ ഇഷ്ടപ്പെടും എന്ന്‌ പറയുക). സ്‌നേഹത്തിന്‌ ഉപാധികള്‍ വെക്കുന്നത്‌ കുട്ടികളില്‍ അവര്‍ സ്‌നേഹിക്കപ്പെടുന്നില്ലെന്ന ബോധമുളവാക്കും. ചെറുപ്പത്തില്‍ ഇപ്രകാരം സ്‌നേഹം ലഭിക്കാത്തവര്‍ മുതിര്‍ന്നാല്‍ കുടുംബവുമായുള്ള ബന്ധം നിലനിര്‍ത്തുന്നതില്‍ താല്‍പര്യം കാണിക്കുകയില്ല. കാരണം, ചെറുപ്പത്തില്‍ അവര്‍ കുടുബത്തില്‍ വെറുക്കപ്പെട്ടവരായിരുന്നു എന്ന ബോധം അവരിലുണ്ടാകും. പിതാമഹനും പിതാമഹിയും ഇപ്രകാരം ഉപാധികള്‍ വെച്ച്‌ സ്‌നേഹിക്കുകയില്ലെന്ന കാരണത്താലാണ്‌ കുട്ടികള്‍ അവരോട്‌ കൂടുതല്‍ സ്‌നേഹം കാണിക്കുന്നത്‌.
  5. കുട്ടികള്‍ക്ക്‌ തെറ്റായ വിവരങ്ങള്‍ പറഞ്ഞു കൊടുക്കുന്നത്‌ അവരുടെ സ്വഭാവത്തില്‍ പ്രതിഫലിക്കും.
  6. കുട്ടികളുടെ ആഗ്രഹങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും അനാവശ്യമായി തടസ്സം നില്‍ക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക്‌ തടസ്സം പറയുകയും ചെയ്യാതിരിക്കുക. (നിനക്കൊന്നും മനസിലാവില്ല, മിണ്ടാതിരിക്ക്‌ പിശാചേ, നിന്നെകൊണ്ട്‌ ഒരു ഉപകാരവുമില്ല) തുടങ്ങിയ വാക്കുകളും വര്‍ത്തമാനങ്ങളും ഒഴിവാക്കുക.
  7. മക്കളെ ഭീഷണിപ്പെടുത്തുന്നതും പേടിപ്പിക്കുന്നതും നല്ലതല്ല. (നിന്നെ ഞാന്‍ കൊല്ലും, നിന്റെ തല ഞാന്‍ അടിച്ചു പൊളിക്കും തുടങ്ങിയവ).
  8. അവരുടെ ആവശ്യങ്ങള്‍ യാതൊരു കാരണവും കൂടാതെ നിരന്തരം നിഷേധിക്കുന്നതും ആവശ്യങ്ങള്‍ നിഷേധിക്കുന്നതിനുള്ള കാരണം അവരെ ബോധ്യപ്പെടുത്താതിരിക്കുന്നതും നിഷേധാത്മകമായ സ്വാധീനമായിരിക്കും അവരില്‍ ചെലുത്തുക.
  9. നാശം പിടിച്ചവന്‍, നിന്നെ ശിക്ഷിക്കും, മരിച്ചു പോകട്ടെ തുടങ്ങിയ ശാപവാക്കുകള്‍ കുട്ടികളോട്‌ ഒരിക്കലും പറയരുത്‌.
  10. കുട്ടികളുടെ രഹസ്യങ്ങള്‍ പരസ്യമാക്കിയും മറ്റും അവരോട്‌ വിശ്വാസ വഞ്ചന കാണിക്കുകയും അരുത്‌.

ഈ പറഞ്ഞ പത്തു കാര്യങ്ങളും മാതാപിതാക്കള്‍ വളരെ ഗൗരവത്തോടെ മനസിലാക്കേണ്ടതും അനുവര്‍ത്തിക്കേണ്ടതുമാണ്‌.

മക്കളെ സ്‌നേഹിക്കാനും പ്രോത്സാഹിപ്പിക്കാനും അവരെ അഭിനന്ദിക്കാനും ആദരിക്കാനും നമുക്ക്‌ സാധിക്കണം.

ചുംബനത്തിലൂടെ കാന്‍സര്‍ പകരുമെന്ന് പഠനം

ചുംബനത്തിലൂടെ വൈറസുകള്‍ കാൻസർ പടര്‍ത്തുമെന്ന് ലണ്ടനിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍. റോയൽ ഡാർവിൻ ആശുപത്രിയിലെ മാക്‌സിലോ ഫേഷ്യൽ, ഹെഡ് ആൻഡ് നെക്ക് സർജറി വകുപ്പ് മേധാവി ഡോ.മഹിബൻ തോമസാണ് ചുംബനത്തിലൂടെ കാന്‍സര്‍ പടരുമെന്ന കണ്ടെത്തൽ നടത്തിയത്.

ചുംബനത്തിലൂടെ ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) വേഗത്തിൽ പകരുമെന്നും എച്ച്പിവി ബാധിച്ചവരിൽ അർബുദ സാധ്യത 250 മടങ്ങ് കൂടുതലാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. തലയെയും കഴുത്തിനെയും മറ്റും ബാധിക്കുന്ന അർബുദങ്ങളാണ് ചുംബനത്തിലൂടെ പകരുന്നത്.

ഓറൽ എച്ച്പിവി എന്ന വൈറസാണ് കഴുത്തിലെയും തലയിലെയും മറ്റും അർബുദങ്ങളിലേക്ക് നയിക്കുന്നത്. തലയിൽ കാൻസർ ബാധിതരിൽ ഏഴു ശതമാനം പേരിൽ ഓറൽ എച്ച്പിവി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഒരു ശതമാനത്തിന് മാത്രമേ കഴുത്തിലും തലയിലും മറ്റുമുളള അർബുദത്തിന് കാരണമാകുന്ന എച്ച്പിവിയെ കണ്ടെത്താനായിട്ടുളളൂവെന്നും പഠനം വ്യക്തമാക്കുന്നു. വദനസുരതം, ഒന്നിലേറെ പങ്കാളികളുമായുളള ചുംബനം മുതലായവ വലിയ വെല്ലുവിളികളാണ് ഉയർത്തുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

അപൂർവ്വമായി മാത്രം മദ്യപിക്കുന്ന ചെറുപ്പക്കാരുടെ ഇടയിലാണ് എച്ച്പിവി വൈറസ് കണ്ടെത്തിയിരിക്കുന്നത്. മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ളവരിലാണ് എച്ച്പിവി വൈറസ് കൂടുതലും കണ്ടെത്തിയിരിക്കുന്നത്.

ചെങ്കണ്ണ്‍ ലക്ഷണങ്ങളും പ്രതിവിധിയും

 

സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും മാസങ്ങളായി ചെങ്കണ്ണ് രോഗം വ്യാപകമായിക്കൊണ്ടിരിക്കുന്നു.  രോഗം അത്ര മാരകമല്ലെങ്കിലും പിടിപെട്ടാല്‍ രണ്ടാഴ്ചയോളം തീര്‍ത്തും അസ്വസ്ഥമാകുന്ന അവസ്ഥയാണിത്. വിവിധ തരത്തില്‍ ചെങ്കണ്ണ് രോഗം പിടിപെടാമെങ്കിലും ഈ സീസണില്‍ കണ്ടുവരുന്ന ചെങ്കണ്ണിന്റെ ഹേതു വൈറല്‍ ഇന്‍ഫക്ഷനാണ്. മുന്‍ കരുതല്‍ കൊണ്ട് അകറ്റി നിര്‍ത്താവുന്ന ചെങ്കണ്ണ് രോഗം പിടിപെട്ടയാളെ കണ്ടാല്‍ പകരുമെന്ന ധാരണ തെറ്റാണ്. എന്നാല്‍, രോഗി ഉപയോഗിച്ച വസ്തുവോ സ്ഥലമോ മറ്റൊരാള്‍ ഉപയോഗിക്കുക വഴി രോഗം പകരും. സാധാരണയായി ഒരാളില്‍ രോഗം പിടിപെട്ടാല്‍ ഒരാഴ്ച മുതല്‍ രണ്ടാഴ്ച വരെയാണ് നിലനില്‍ക്കുക. രോഗാവസ്ഥ ഭേദമാകുന്നത് വരെ അഥവാ കണ്ണിന്റെ ചുവപ്പ് മാറുന്നത് വരെ മറ്റൊരാളിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്. വൈറസ് ബാധിച്ചാല്‍ രണ്ട് മൂന്ന് ദിവസത്തിനകം രോഗബാധയുടെ ലക്ഷണങ്ങള്‍ പ്രകടമാകും. ലക്ഷണങ്ങള്‍ കണ്ണില്‍ നിന്ന് വെള്ളൊലിപ്പ്, പോള വീക്കം, കണ്ണില്‍ കരട് പോയതു പോലെയുള്ള സ്ഥിതി എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. എന്നാല്‍ രോഗബാധിതരില്‍ 30 ശതമാനത്തോളം പേര്‍ക്ക് രോഗബാധ കൃഷ്ണമണിക്ക് ബാധിക്കാന്‍ സാധ്യതയുണ്ട്. കൃഷ്ണമണിയില്‍ നീര്‍ക്കെട്ട് ബാധിക്കുന്ന അവസ്ഥയുണ്ടായാല്‍ രോഗിക്ക് വെളിച്ചത്തേക്ക് നോക്കാന്‍ പ്രയാസമായിരിക്കും. കൂടാതെ, കണ്ണ് തുറക്കാന്‍ കഴിയില്ല. നേരത്തെ കണ്ടുവന്നിരുന്ന ചെങ്കണ്ണ് രോഗത്തില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോഴത്തെ ചെങ്കണ്ണ് ബാധിതര്‍ക്ക് കണ്ണിന്റെ വെള്ളയില്‍ ചുകപ്പിനൊപ്പം രക്ത തുള്ളിയും കണ്ടു വരുന്നു. ഒരു തവണ ബാധിച്ചയാള്‍ക്ക് വീണ്ടും രോഗബാധയുണ്ടാവുന്ന അവസ്ഥയുമുണ്ട്. ശക്തിയായ വേദനയും ചുകപ്പും അനുഭവപ്പെട്ടാല്‍ തന്നെ ഒരു ഡോക്ടറുടെ സേവനം തേടുന്നതാണ് നല്ലത്. പ്രായം ചെന്നവര്‍, നിത്യ രോഗികള്‍, പ്രമേഹം, ക്യാന്‍സര്‍, കിഡ്‌നി സംബന്ധമായ അസുഖമുള്ളവര്‍ തുടങ്ങിവര്‍ക്ക് ചെങ്കണ്ണ് രോഗത്തിന്റെ വ്യാപ്തി പെട്ടെന്ന് വര്‍ധിക്കാനിടയുണ്ട്. ഇത്തരത്തിലുള്ളവര്‍ പെട്ടെന്ന് തന്നെ ചികിത്സ തേടുന്നതാണ് ഉത്തമം. പ്രതിവിധി രോഗി ഉപയോഗിച്ച വസ്തുക്കള്‍ മറ്റൊരാള്‍ ഉപയോഗിക്കാതിരിക്കലാണ് രോഗബാധ വ്യാപിക്കാതിരിക്കാനുള്ള ഏറ്റവും പ്രായോഗികമായ രീതി. തോര്‍ത്ത് മുണ്ട്, തൂവാല പോലുള്ളവ രോഗി വേറെ തന്നെ ഉപയോഗിക്കണം. കഴിയുമെങ്കില്‍ രോഗിക്ക് കണ്ണ് തുടക്കാന്‍ ടിഷ്യൂ പേപ്പറാണ് നല്ലത്. കൂടാതെ പാത്രങ്ങള്‍, ബാത്ത് റൂമിലെ സോപ്പ് എന്നിവ മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. രോഗി ഉപയോഗിക്കുന്ന മരുന്ന് കുപ്പി മറ്റുള്ളവര്‍ തൊടുന്നത് രോഗ ബാധക്ക് ഇടയാക്കുന്നുണ്ട്. രോഗി ഇടക്കിടെ കൈ സോപ്പിട്ട് കഴുകുന്നത് രോഗ ബാധ തടയാന്‍ നല്ലതാണ്. വീട്ടില്‍ എല്ലാവരും ഉപയോഗിക്കുന്ന കണ്ണടയും കണ്‍മഷിക്കുപ്പിയും ചെങ്കണ്ണ് രോഗികള്‍ ഒഴിവാക്കുകയാണുത്തമം. കൂടാതെ, പൊതു നീന്തല്‍ക്കുളം പോലെയുള്ള ശുചീകരണ സ്ഥലങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നത് രോഗ വ്യാപനത്തെ തടയാന്‍ സഹായിക്കും. കുടുംബത്തിലെ ഒരാള്‍ക്ക് കണ്ണില്‍ ഒഴിക്കാന്‍ നല്‍കുന്ന തുള്ളിമരുന്ന് മറ്റുള്ളവരും ഉപയോഗിക്കുന്നത് നല്ലതല്ല. ഡോക്ടറെ കാണിച്ച് വേറെ തന്നെ വാങ്ങുന്നതാണ് ഉത്തമം. രോഗാവസ്ഥയുടെ കാഠിന്യത്തിനനുസരിച്ചായിരിക്കും ഡോക്ടര്‍ തുള്ളിമരുന്ന് ഓരോരുത്തര്‍ക്കും നിശ്ചയിക്കുക. പോള വീക്കമുള്ളവര്‍ ഇളം ചൂടുവെള്ളത്തില്‍ തുണി മുക്കി പുറത്തുകൂടെ തടവുന്നത് നല്ലതാണ്.

പഴത്തൊലിക്ക് ഇത്രയും ഗുണങ്ങളോ? പഴത്തൊലികൊണ്ടുള്ള 10 ഉപയോഗങ്ങള്‍

ഇന്ത്യയിൽ ധാരാളമായി ലഭിക്കുന്ന ഫലമാണ് വാഴപ്പഴം.പഴം കഴിച്ചു കഴിഞ്ഞാൽ പൊതുവെ ഉപകാരമില്ലാത്ത വസ്തുവെന്ന് കരുതി പഴത്തൊലി നമ്മൾ എറിഞ്ഞു കളയാറാണുള്ളത്. എന്നാൽ പല കാര്യങ്ങൾക്കും പഴത്തൊലി ഉപയോഗപ്രദമാണ്.പഴത്തൊലിയില്‍ പ്രകൃതിദത്തമായ ആന്റിബയോട്ടിക്കുകള്‍ ഉള്ളതിനാൽ ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. പഴത്തൊലി കൊണ്ടുള്ള ചില ഗുണങ്ങൾ ഇതാ ചുവടെ കൊടുക്കുന്നു.

  1. 1.തിളക്കമുള്ള പല്ലുകൾക്ക് പതിവായി ഒരു മിനിറ്റ് നേരം പഴത്തൊലി കൊണ്ട് പല്ല് തേയ്ക്കുക. ഒരാഴ്ച ഇത് തുടർന്നാൽ വെളുത്ത് തിളക്കമുള്ള പല്ലുകൾ ലഭിക്കും.
  2. മുഖക്കുരു പഴത്തൊലി കൊണ്ട് മുഖത്തും ശരീരത്തിലും മസ്സാജ് ചെയ്താൽ മുഖക്കുരു മാറുന്നതാണ്. ഇത് പതിവായി ചെയ്‌താൽ ഒരാഴ്ച കൊണ്ട് തന്നെ ഫലം കാണുന്നതാണ്.
  3. ചുളിവുകൾ പഴത്തൊലി അരച്ച്‌ അതില്‍ മുട്ടയുടെ മഞ്ഞക്കരു ചേര്‍ത്ത്‌ മുഖത്ത്‌ പുരട്ടുക. അഞ്ച്‌ മിനിറ്റിന്‌ ശേഷം കഴുകി കളയുക.ഇത് ത്വക്കിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും.
  4. സ്റ്റീല്‍, സില്‍വര്‍ സ്റ്റീല്‍, സില്‍വര്‍ എന്നിവ വൃത്തിയാക്കുവാന്‍ പഴത്തൊലി നല്ലപോലെ ഉരച്ചാല്‍ മതി.
  5. ഷൂ പോളിഷ് ഷൂവിലെ പൊടി കളഞ്ഞ ശേഷം പഴത്തൊലിയുടെ ഉൾഭാഗം ഉപയോഗിച്ച് ഷൂ പോളിഷ് ചെയ്യാം.
  6. വേദന സംഹാരി വേദനയുള്ള ഭാഗത്ത്‌ പഴത്തൊലി അരച്ച്‌ പുരട്ടുക. അതിനു ശേഷം അരമണിക്കൂര്‍ കഴിഞ്ഞോ വേദന മാറിയതിന്‌ ശേഷമോ ഇത്‌ കഴുകി കളയാവുന്നതാണ്‌.
  7. പ്രാണികൾ കടിച്ചാൽ ചെറു പ്രാണികൾ കടിച്ചാൽ ആ ഭാഗത്തുണ്ടാകുന്ന ചൊറിച്ചിലും വേദനയും അകറ്റാൻ ആ ഭാഗത്ത് പഴത്തൊലി വെച്ചാൽ മതി.
  8. വാട്ടർടാങ്ക് വൃത്തിയാക്കാൻ പഴത്തൊലി കൊണ്ട് മരസാമഗ്രികളില്‍ ഉരയ്ക്കുക. അല്‍പം കഴിഞ്ഞ് നനഞ്ഞ തുണി കൊണ്ടു തുടയ്ക്കാം. മരസാധനങ്ങള്‍ വൃത്തിയാകും.
  9. വസ്ത്രങ്ങളിലെ മഷിക്കറ കളയാ മഷിയായ ഭാഗത്ത് പഴത്തൊലി കൊണ്ട് ഉരച്ച് പിന്നീട് വെള്ളം കൊണ്ട് കഴുകുക.
  10. സിഡിയിലെ പാടുകൾ അകറ്റാൻ സിഡിയില്‍ വരകളോ പാടുകളോ വീണാല്‍ പഴത്തൊലി കൊണ്ട് വൃത്താകൃതിയില്‍ ഉരയ്ക്കുക. പിന്നീട് ഒരു ലിനന്‍ തുണി ഉപയോഗിച്ചു വൃത്തിയാക്കാം. സിഡിയിലെ പാടുകള്‍ പോകും.

പ്രഗ്നന്‍സി കിറ്റുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ പല പെണ്‍കുട്ടികളും അജ്‌ഞരാണ്‌

ഗര്‍ഭം ധരിക്കുക എന്നത്‌ ഏതോരു സ്‌ത്രീയുടെയും ജീവിത അഭിലാഷമാണ്‌. താന്‍ ഗര്‍ഭിണിയാണെന്നു അറിയുന്നത്‌ ജീവിതത്തില്‍ വളരെയധികം പ്രാധാന്യമുള്ളതും ഓര്‍മ്മിക്കപ്പെടുന്നതുമായ നിമിഷമാണ്‌-പ്രത്യേകിച്ചും ആദ്യത്തേത്‌.

പണ്ടൊക്കെ ആര്‍ത്തവം തെറ്റുകയും മറ്റു ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോഴും ഗര്‍ഭിണിയാണെന്ന നിഗമനത്തിലെത്തുകയാണ്‌ പതിവ്‌ അല്ലെങ്കില്‍ ആശുപത്രിയില്‍ പോയി പരിശോധന നടത്തിയശേഷം ഗര്‍ഭിണിയാണോയെന്ന്‌ ഉറപ്പുവരുത്തുന്നു. എന്നാല്‍ ഇന്ന്‌ ഈ ലക്ഷണങ്ങളെല്ലാം വരുന്നതിനു മുമ്പുതന്നെ വീട്ടില്‍വച്ച്‌ ഗര്‍ഭിണിയാണോയെന്ന്‌ അറിയാനുള്ള സംവിധാനങ്ങള്‍ ലഭ്യമാണ്‌.

ഈ പരിശോധനയുടെ ആധാരം എച്ച്‌.സി.ജിയെന്ന ഹോര്‍മോണ്‍ ആണ്‌. ഈ ഹോര്‍മോണ്‍ കണ്ടുപിടിച്ചതു 1930-ല്‍. ഇത്‌ ഉല്‍പാദിപ്പിക്കുന്ന ഭ്രൂണത്തിന്റെ ടോപൊബ്ലാസ്‌റ്റ് എന്ന കോശത്തില്‍ നിന്നാണ്‌.

അണ്‌ധവും ബീജവും തമ്മില്‍ സംയോജിച്ചു അല്‍പം കഴിഞ്ഞതിനു ശേഷമേ ഈ ഹോര്‍മോണ്‍ ഉല്‍പാദിക്കപ്പെടുന്നുള്ളൂ. അതുകൊണ്ടുതന്നെ അണ്‌ധവും ബീജവും തമ്മില്‍ സംയോജിച്ചിട്ടുണ്ടെങ്കിലും ഗര്‍ഭധാരണം നടന്ന ശേഷമേ ഈ പരിശോധന പോസിറ്റീവ്‌ ആകുകയുള്ളൂ. കൃത്യമായി ആര്‍ത്തവം വരുന്ന ഒരു സ്‌ത്രീക്കു ആര്‍ത്തവം തെറ്റുന്ന സമയത്തു തന്നെ ഗര്‍ഭിണിയാണെങ്കില്‍ ഇത്‌ പോസിറ്റീവായി കാണേണ്ടതുണ്ട്‌.
ഹോര്‍മോണിന്റെ വര്‍ധന

ഗര്‍ഭം പുരോഗമിക്കുന്നതിനനുസരിച്ച്‌ ഈ ഹോര്‍മോണിന്റെ അളവും വര്‍ധിക്കും. മൂത്രം, രക്‌തം തുടങ്ങിയവ പരിശോധിക്കുന്നതിലൂടെ ഇത്‌ മനസിലാക്കാന്‍ സാധിക്കും. സാധാരണയായി രക്‌തത്തിലെ ഹോര്‍മോണിന്റെ അളവ്‌ 25 മില്ലി എത്തിയാല്‍ തന്നെ മൂത്രത്തില്‍ ഇത്‌ നന്നായി അറിയാന്‍ സാധിക്കും.

രക്‌തത്തില്‍ ഇത്‌ കുറച്ചുകൂടെ നേരത്തെ ഉള്ളപ്പോള്‍ തന്നെ അറിയാന്‍ സാധിക്കും. സാധാരണയായി വിപണിയില്‍ ലഭിക്കുന്ന കിറ്റുകളുടെ പ്രവര്‍ത്തനശേഷി 25മില്ലി യാണുള്ളതാണു ഹോര്‍മോണ്‍ ഈ അളവില്‍ ശരീരത്തില്‍ ഉണ്ടെങ്കില്‍ തന്നെ പോസിറ്റീവാകും.

ആദ്യമായി ഹോം കിറ്റ്‌ കണ്ടുപിടിച്ചതു 1968-ല്‍ മാഗ്രറ്റ്‌ എന്ന ശാസ്‌ത്രജ്‌ഞനാണ്‌. രക്‌തത്തിലും മൂത്രത്തിലും ചെയ്‌തു നോക്കാവുന്ന പ്രഗ്നസികിറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്‌. ഇതുപയോഗിച്ചു വീട്ടില്‍ തന്നെ പരിശോധന നടത്തി നോക്കാമെന്നതാണു ഇതിന്റെ ഏറ്റവും വലിയ ഗുണം. മൂത്രം ഉപയോഗിച്ചു പരിശോധ നടത്താവുന്ന പല തരത്തിലുള്ള കിറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്‌.

എല്ലാ കിറ്റുകളും 25 മില്ലി എച്ച്‌.സി.ജി ശരീരത്തില്‍ ഉണ്ടെങ്കില്‍ ഗര്‍ഭം കണ്ടുപിടിക്കാന്‍ സാധിക്കും. ചില കിറ്റുകള്‍ക്കു 15 മില്ലി എച്ച്‌.സി.ജി ഉണ്ടെങ്കില്‍ പോലും പരിശോധ ഫലം പോസിറ്റീവായി കാണിക്കാന്‍ സാധിക്കും. യൂറിന്‍ കിറ്റുകള്‍ വാങ്ങുമ്പോള്‍ തീയതി കഴിയാത്തതു വാങ്ങാന്‍ ശ്രദ്ധിക്കുക.
ടെസ്‌റ്റു ചെയ്യുന്ന വിധം

രാവിലെയുള്ള ആദ്യത്തെ മൂത്രമാണ്‌ നല്ലതെങ്കിലും ഏതുന്നേരത്തെ മൂത്രമാണെങ്കിലും കുഴപ്പമില്ല. എച്ച്‌.സി.ജി ഹോര്‍മോണിന്റെ സാന്ദ്രത രാവിലത്തെ മൂത്രത്തിലായിരിക്കും കൂടുതല്‍. മൂത്രം വൃത്തിയുള്ളതും ഈര്‍പ്പമില്ലാത്തതുമായ പാത്രത്തില്‍ എടുക്കുക. പരിശോധന ചെയ്യാനുള്ള ഉപകരണം അറ്റം കീറിയതിനു ശേഷം ഒട്ടിച്ച കവറില്‍ നിന്നു പുറത്തെടുക്കുക. വൃത്തിയുള്ള നിരപ്പായ സ്‌ഥലത്തു വയ്‌ക്കുക.

കിറ്റിന്റെ കൂടെക്കിട്ടുന്ന ഫില്ലറില്‍ മൂത്രം നിറയ്‌ക്കുക, എന്നിട്ടു രണ്ടു തുള്ളി മൂത്രം കിറ്റിന്റെ പരിശോധന ചെയ്യാന്‍ അടയാളപ്പെടുത്തിയ കുഴിയില്‍ ഇറ്റിക്കുക. 5 മുതല്‍ 10 മിനിറ്റുവരെ കാത്തിരിക്കുക. ഫലം ഇതിനുള്ളില്‍ അറിയാന്‍ കഴിയും. 10 മിനിറ്റിനു ശേഷമുള്ള ഫലം വിശ്വാസയോഗ്യമല്ല.

വിവരങ്ങള്‍ക്ക്‌ കടപ്പാട്‌:
ഡോ. രജനി രവീന്ദ്രന്‍
ഗൈനക്കോളജിസ്‌റ്റ്
കോഴിക്കോട്‌

ഹോമിയോപ്പതിയില്‍ ഗര്‍ഭാശയമുഴകള്‍ക്കുള്ള കൃത്യമായ ചികിത്സയുണ്ട്‌…

ഡോ. ദേവരാജ്‌ വി.കെ ഹോമിയോപ്പതിക്‌ കണ്‍സള്‍ട്ടന്റ്‌ ചേര്‍ത്തല

സ്‌ത്രീകള്‍ ഏറ്റവുമധികം പേടിക്കുന്ന ഒരസുഖമാണ്‌ ഗര്‍ഭാശയമുഴകള്‍. പാരമ്പര്യമായിട്ടും അല്ലാതെയും ഇത്‌ സ്‌ത്രീകളില്‍ കാണപ്പെടാറുണ്ട്‌. ശരീരത്തിന്‌ താങ്ങാന്‍ കഴിയുന്നതിലും അധികം വലിപ്പത്തിലുള്ള മുഴകള്‍ ഗര്‍ഭാശയങ്ങളില്‍ ഉണ്ടാകാറുള്ളതിനാല്‍ ഇതിനെ അല്‍പ്പം പേടിക്കേണ്ടതായുണ്ട്‌. അധികമാര്‍ക്കും അറിയില്ലെങ്കിലും ഹോമിയോപ്പതിയില്‍ ഗര്‍ഭാശയമുഴകള്‍ക്കുള്ള കൃത്യമായ ചികിത്സയുണ്ട്‌…
ഒരു കൈയില്‍ നീട്ടിപ്പിടിച്ച സ്‌കാന്‍ റിപ്പോര്‍ട്ടുമായാണ്‌ 50 വയസുള്ള സുധാമണിയെന്ന സാധാരണക്കാരി ക്ലിനിക്കിലേക്ക്‌ കടന്നുവന്നത്‌. വന്നപാടെ റിപ്പോര്‍ട്ടുകള്‍ മേശപ്പുറത്തുവച്ചുകൊണ്ട്‌ അവര്‍ പറഞ്ഞു. എനിക്ക്‌ ഫൈബ്രോയ്‌ഡ് ഉണ്ട്‌. തുടര്‍ന്നുള്ള സംഭാഷണത്തില്‍നിന്നും ആഴ്‌ചകളോളം നീണ്ടുനില്‍ക്കുന്ന, വേദനാജനകവും അധിക അളവിലുമുള്ള ആര്‍ത്തവവുമാണ്‌ അവര്‍ക്ക്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌ എന്ന്‌ മനസിലാക്കുവാന്‍ കഴിഞ്ഞു. കൂടാതെ അധികക്ഷീണവും വേദനയോടുകൂടിയ മലവിസര്‍ജ്‌ജനവും കൂടെക്കൂടെ മൂത്രമൊഴിക്കുവാനുള്ള തോന്നലുമുണ്ട്‌. തുടക്കത്തില്‍ ആര്‍ത്തവം നില്‌ക്കുന്നതിന്റെ പ്രാരംഭലക്ഷണങ്ങളായി കണ്ട്‌ ഇവയൊക്കെ അവഗണിച്ചുവെങ്കിലും തുടര്‍ന്ന്‌ നടുവേദനയും വയറുവീര്‍ക്കലും ഉള്‍പ്പെടെ മറ്റ്‌ അസ്വസ്‌ഥതകളുംകൂടി പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയപ്പോഴാണ്‌ സുധാമണിയമ്മ വൈദ്യസഹായം തേടിയതും പരിശോധനയിലൂടെ ഗര്‍ഭാശയമുഴകളാ (ഫൈബ്രോയിഡ്‌സ്)ണെന്ന്‌ കണ്ടെത്തിയത്‌. തുടര്‍ന്നുള്ള അന്വേഷണത്തില്‍നിന്നും കുടുംബത്തിലാര്‍ക്കും ഈ അസുഖം ഉള്ളതായി അറിയാന്‍ കഴിഞ്ഞില്ല.
ഹോമിയോപ്പതിയില്‍ ഫൈബ്രോയിഡിന്‌ എഴുപതിലധികം ഔഷധങ്ങളുണ്ട്‌. സുധാമണിയമ്മയുടെ ശാരീരിക അസ്വസ്‌ഥതകള്‍ക്കൊപ്പം മാനസികവും വൈകാരികവുമായ ലക്ഷണങ്ങളെ പരിഗണിച്ച്‌ സബൈന 200, ലാക്കെസിസ്‌, മെഡോറിനം1 എം എന്നീ മരുന്നുകളും അതോടൊപ്പം അടിയന്തരസാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി രക്‌തസ്രാവം നിര്‍ത്തുന്നതിനായി ഹമാവലിസ്‌, സിങ്കോണ എന്നീ മരുന്നുകളും നല്‍കി. മൂന്നുമാസത്തെ ചികിത്സകൊണ്ട്‌തന്നെ അസ്വസ്‌ഥതകള്‍ക്ക്‌ പരിപൂര്‍ണ ആശ്വാസം ലഭിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ നടത്തിയ തുടര്‍ സ്‌കാനിങ്ങില്‍ ഗര്‍ഭാശയമുഴകള്‍ പൂര്‍ണമായി അപ്രത്യക്ഷമായി.
കേരളത്തിലെ സാധാരണക്കാരായ വീട്ടമ്മമാര്‍ക്കും ഫൈബ്രോയ്‌ഡ് എന്ന വാക്കു സുപരിചിതമാണ്‌. മാറി വരുന്ന ജീവിതശൈലികളും സാഹചര്യങ്ങളുംമൂലം പണ്ടത്തെക്കാള്‍ അധികം സ്‌ത്രീകളില്‍ ഗര്‍ഭാശയമുഴകള്‍ കാണപ്പെടുന്നുണ്ട്‌. ഗര്‍ഭാശമുഴകള്‍ പലപ്പോഴും യാതൊരുവിധ ലക്ഷണങ്ങളും ഇല്ലാത്തവയും നിരുപദ്രവകാരികളും ആയിരിക്കും. വളരെ ചെറിയ ശതമാനം മുഴകള്‍ മാത്രമേ അര്‍ബുദസാധ്യതയ്‌ക്കോ മറ്റു കുഴപ്പങ്ങള്‍ക്കോ കാരണമാകാറുള്ളൂ. ഗര്‍ഭാശയമുഴകള്‍ മുറപ്രകാരമുള്ള വൈദ്യപരിശോധനയിലോ, രോഗാന്വേഷണ പരീക്ഷകളുടെ ഭാഗമായോ ആണ്‌ പലപ്പോഴും കണ്ടെത്തുന്നത്‌.
കാരണങ്ങള്‍
ഗോളാകൃതിയില്‍ ഒന്നോ, അതിലധികമോ കാണപ്പെടുന്ന ഗര്‍ഭാശയമുഴകള്‍ ഏതാണ്ട്‌ മധ്യവയസില്‍ ആര്‍ത്തവവിരാമത്തോട്‌ അടുത്താണ്‌ ഗര്‍ഭാശയത്തില്‍ രൂപപ്പെടുന്നത്‌.
ഗര്‍ഭാശയമുഴകള്‍ രൂപപ്പെടുന്നത്‌ സംബന്ധിച്ച്‌ വ്യക്‌തമായ കാരണം വൈദ്യശാസ്‌ത്രം കണ്ടെത്തിയിട്ടില്ല. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ജനിതകപ്രത്യേകതകള്‍, പാരമ്പര്യം, അമിതവണ്ണം, പോളിസിസ്‌റ്റിക്‌ ഓവേറിയല്‍ സില്‍ഡ്രോം (പി.സി.ഒ.ഡി) പ്രമേഹം, രക്‌താതിമര്‍ദ്ദം തുടങ്ങിയവയൊക്കെ ഗര്‍ഭാശയമുഴകള്‍ക്കും കാരണമായേക്കാം.
ലക്ഷണങ്ങള്‍

  • യോനിയില്‍ക്കൂടിയുള്ള രക്‌തസ്രാവം.
  • അധികഅളവില്‍ ആഴ്‌ചകളോളം നീണ്ടുനില്‍ക്കുന്ന വേദനയോടുകൂടിയ ആര്‍ത്തവം.
  • ഉദരാശയത്തിന്‌ പ്രത്യേകിച്ച്‌ അടിവയറ്റില്‍ ഭാരവും, വയറുവീര്‍ക്കലും അനുഭവപ്പെടുക.
  • മൂത്രതടസം, ചിലപ്പോള്‍ കൂടെക്കൂടെയുള്ള മൂത്രവിസര്‍ജ്‌ജനം
  • നടുവേദന

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഒരുമിച്ചോ ഭാഗികമായോ ഏറ്റക്കുറച്ചിലോടുകൂടി ഗര്‍ഭാശയമുഴകളുള്ളവരില്‍ കാണപ്പെട്ടേയ്‌ക്കാം. പലപ്പോഴും ഒരു ലക്ഷണവും അനുഭവപ്പെടണമെന്നില്ല. അത്യപൂര്‍വമായി വന്ധ്യത, ഗര്‍ഭമലസല്‍, മാസം തികയാതെയുള്ള പ്രസവം തുടങ്ങിയവയും ഗര്‍ഭാശയമുഴകള്‍ കാരണമായേക്കാം.
മുന്‍കരുതലുകള്‍

  • ആഹാരവിഹാരങ്ങളില്‍ മിതത്വംപാലിക്കുക.
  • മാംസാഹാരങ്ങള്‍ കുറയ്‌ക്കുക.
  • ഫ്രിഡ്‌ജില്‍വച്ച്‌ പഴകാതെ അന്നന്ന്‌ പാകംചെയ്‌ത ഭക്ഷണങ്ങള്‍ ഉപയോഗിക്കുക.
  • ചിട്ടയായ വ്യായാമശീലങ്ങള്‍ പുലര്‍ത്തുക.

ആരോഗ്യംപോലും കച്ചവടമാകുന്ന ഇക്കാലത്ത്‌ ഗര്‍ഭാശയമുഴകള്‍പോലെ താരതമ്യേന നിസാരമായ രോഗങ്ങളില്‍ (ഭൂരിഭാഗം കേസുകളിലും) രോഗഭീതി ഒഴിവാക്കിക്കൊണ്ട്‌ ശരിയായ ആരോഗ്യവബോധത്തോടുകൂടി ജീവിതം മുന്നോട്ടു നയിക്കുക.

ഊര്‍ജ്ജം നേടാം പ്രകൃത്യാലുള്ള രീതിയിലൂടെ

 


ഉന്‍മേഷം ലഭിക്കാന്‍ നാം ധാരാളം എനര്‍ജി ഡ്രിങ്കുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ സ്ഥിരമായുള്ള ഇതിന്റെ ഉപയോഗം രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനും , പ്രമേഹത്തിനും ഹ്യദയത്തിന്റെ പ്രവര്‍ത്തനം തകരാറാക്കുന്നതിനുമെല്ലാം ഇടയാക്കുമെന്ന് ഈ അടുത്തകാലത്ത് പുറത്തു വന്ന ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നമ്മുടെ ശരീരത്തില്‍ അയണിന്റെയും മിനെറല്‍സിന്റെയും കുറവ് വരുമ്പോഴാണ് ക്ഷീണം അനുഭവപ്പെടുന്നത്. എനര്‍ജി ഡ്രിങ്ക് ഉപയോഗിക്കാതെ തന്നെ പ്രകൃത്യാലുള്ള രീതിയില്‍ നമുക്കാവശ്യമായ ഊര്‍ജ്ജം ലഭിക്കാന്‍ ധാരാളം മാര്‍ഗങ്ങളുണ്ട്.

പ്രഭാത ഭക്ഷണം മുടക്കരുത്
നിങ്ങള്‍ പ്രഭാതഭക്ഷണം ഒഴിവാക്കാറീണ്ടോ? പ്രഭാതഭക്ഷണമാണ് ഒരു ദിവസത്തെ ഊര്‍ജത്തെ നിയന്ത്രിക്കുന്നത്. ഫൈബര്‍, കാര്‍ബോ ഹൈഡ്രേറ്റ് എന്നിവ ധാരാളം അടങ്ങിയ പ്രഭാത ഭക്ഷണം കഴിക്കുന്നത് നന്നായിരിക്കും. ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും നമ്മുടെ ഉന്‍മേഷം വര്‍ദ്ധിപ്പിക്കുന്നതിനും പ്രഭാത ഭക്ഷണം സഹായിക്കുന്നു.

ധാരാളം വെള്ളം കുടിക്കുക
ദിവസവും കുറഞ്ഞത് 3 ലിറ്റര്‍ വെള്ളം കുടിക്കുക. ഇത് നമ്മുടെ ശരീരത്തില്‍ രക്തഓട്ടം വര്‍ദ്ധിക്കുന്നതിനും ശരീരം ജലസമൃദ്ധമായി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു അതുവഴി, ചെയ്യുന്ന ജോലി ഉന്‍മേഷത്തോടെ ചെയ്യാന്‍ കഴിയുന്നു

ദിവസവുമുള്ള വ്യായാമം
ദിവസവുമുള്ള വ്യായാമം ക്ഷീണം അകറ്റുന്നതിനും ശരീരത്തിനും മനസ്സിനും ഉന്‍മേഷം നല്‍കുന്നതിനും സഹായിക്കുന്നു.വ്യായാമം കൂടാതെ തന്നെ യോഗ , മെഡിറ്റേഷന്‍ എന്നിവ ശീലിക്കുന്നതും മാനസിക സമ്മര്‍ദ്ദം, രക്തസമ്മര്‍ദ്ദം എന്നിവ കുറക്കുന്നതിനും സഹായിക്കുന്നു

മത്സ്യവിഭവങ്ങള്‍ ഉള്‍പ്പെടുത്തുക
ഭക്ഷണത്തില്‍ ധാരാളം മത്സ്യവിഭവങ്ങള്‍ ഉള്‍പ്പെടുത്തുക. മത്സ്യത്തില്‍ അടങ്ങിയിരിക്കുന്ന ഒമേഗാ ത്രീ ഫാറ്റീ ആസിഡ്, ധാരാളം ഊര്‍ജ്ജം നല്‍കുന്നതോടൊപ്പം ഹ്യദയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും , ശരീരത്തില്‍ രക്തഓട്ടം വര്‍ദ്ധിപ്പിക്കുന്നതിനും തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കുന്നു.

ചിക്കന്‍പോക്‌സ് പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌

വേനല്‍ക്കാലമാകുമ്പോള്‍ ചിക്കന്‍പോക്‌സ് പടര്‍ന്നു പിടിച്ചുക്കൊണ്ടിരിക്കുകയാണ്‌. ചിക്കന്‍പോക്‌സ് പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌..
വേനല്‍ക്കാലത്ത്‌ വ്യാപകമാകുന്ന പകര്‍ച്ചവ്യാധിയാണ്‌ ചിക്കന്‍പോക്‌സ്. പ്രത്യേകിച്ചും കുട്ടികളില്‍. അതിനാല്‍ പരീക്ഷയ്‌ക്കു തയാറെടുക്കുന്ന വിദ്യാര്‍ഥികളെ പിടികൂടി ഇത്‌ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്‌. മാനസികസമ്മര്‍ദ്ദം ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്‌ക്കുന്നതായിരിക്കാം ഈ അവസരത്തില്‍ രോഗാണുക്കള്‍ക്ക്‌ അനുകൂലസാഹചര്യമൊരുക്കുന്നത്‌. ശരീരത്തില്‍ ചുവന്നുതടിച്ച പാടുകളാണ്‌ ആദ്യം പ്രത്യക്ഷപ്പെടുന്നത്‌. തുടര്‍ന്ന്‌ കുമിളകള്‍ പ്രത്യക്ഷപ്പെടുന്നു. വ്യക്‌തമായ രോഗലക്ഷണങ്ങളുള്ളതിനാല്‍ രോഗനിര്‍ണയത്തിന്‌ കാലതാമസമുണ്ടാകുന്നില്ല. ഹെര്‍ലിസ്‌ വൈറസ്‌ കുടുംബത്തില്‍പെട്ട വെരിസെല്ലാ- സോസ്‌റ്റര്‍ വൈറസുകളാണ്‌ രോഗകാരണം.
ചര്‍മത്തില്‍ അസഹ്യമായ വേദനയുണ്ടാക്കുന്ന കുമിളകള്‍ പ്രത്യക്ഷപ്പെടുന്ന ഹെര്‍പിസ്‌ സോസ്‌റ്റര്‍ രോഗത്തിനും, ചിക്കന്‍പോക്‌സിനും തമ്മിലുള്ള ബന്ധം നേരത്തെതന്നെ തെളിയിക്കപ്പെട്ടതാണ്‌. രണ്ടിനും കാരണക്കാര്‍ ഡി.എന്‍.എ. വൈറസുകളായ വെരിസെല്ലാ സോസ്‌റ്റര്‍ വൈറസുകള്‍തന്നെ. വര്‍ഷത്തിലെ ആദ്യ ആറുമാസങ്ങളിലാണ്‌ രോഗം പ്രധാനമായും പടര്‍ന്നുപിടിക്കുന്നത്‌. അഞ്ചിനും ഒമ്പതിനും ഇടയ്‌ക്ക് പ്രായമായ കുട്ടികളാണ്‌ 50 ശതമാനത്തിലേറെ ചിക്കന്‍പോക്‌സ് രോഗികളും. ഒരിക്കല്‍ രോഗബാധിതനായ വ്യക്‌തിക്ക്‌ സാധാരണഗതിയില്‍ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‌ക്കുന്ന പ്രതിരോധശേഷി (Life Long Immunity)ലഭിക്കുന്നതാണ്‌.

നടുവേദനക്കാരുടെ ശ്രദ്ധക്ക്

 


ഇന്ന്‌ പ്രായഭേദമെന്യേ എല്ലാവരിലും കണ്ടുവരുന്ന ഒരു അസുഖമാണ്‌ നടുവേദന. സമൂഹത്തില്‍ ശരാശരി എണ്‍പതുശതമാനം ആളുകളിലും നടുവേദന ഒരിക്കലെങ്കിലും വന്നിട്ടുണ്ടാകാം. നടുവേദനയ്‌ക്ക് പലകാരണങ്ങളുണ്ടാകാം. നട്ടെല്ലിന്റെ പ്രശ്‌നംകൊണ്ട്‌ മാത്രമല്ല നടുവേദനയുണ്ടാകുന്നത്‌.
ഭൂരിപക്ഷം രോഗികളിലും നടുവേദനയുണ്ടാകുന്നത്‌ ജീവിതശൈലിയുടെ തകരാറുകളും മാനസിക സമ്മര്‍ദ്ദങ്ങളും കാരണമാണ്‌. മിക്ക നടുവേദനകളും വലിയ ചികിത്സ കൂടാതെ സുഖപ്പെട്ടു പോകുന്നവയാണ്‌. അല്‌പം വിശ്രമവും ശ്രദ്ധയോടെ ഓരോ പ്രവര്‍ത്തികള്‍ ചെയ്യുകയും ചെയ്‌താല്‍ ഒരു പരിധിവരെ നടുവേദനയെ അകറ്റി നിര്‍ത്താം.
നടുവേദനയുടെ ഉറവിടം
നട്ടെല്ലിനും അതിനോടു ചേര്‍ന്നുള്ള മാംസപേശികള്‍ക്കും ഉണ്ടാകുന്ന വേദനയാണ്‌ നടുവേദന. പലകാരണങ്ങള്‍കൊണ്ട്‌ നടുവേദനയുണ്ടാകാം. ശരീരത്തെ നേരെ നിവര്‍ത്തി നിര്‍ത്തുന്ന അവയവമാണ്‌ നട്ടെല്ല്‌. തലയോട്ടി മുതല്‍ വാലറ്റം വരെ മുപ്പത്തിമൂന്ന്‌ കശേരുക്കള്‍ നട്ടെല്ലിലുണ്ട്‌. അസ്‌ഥികളെ(കശേരുക്കള്‍) ഒരു സൈക്കിള്‍ ചെയിനില്‍ എന്നപോലെ ബന്ധിപ്പിക്കുന്ന വാഷര്‍ പോലുള്ള ഘടകമാണ്‌ ഡിസ്‌ക്. നട്ടെല്ലിലുള്ള കുഴലിലൂടെയാണ്‌ കൈകളിലേക്കും കാലുകളിലേക്കും ഞരമ്പുകള്‍ പോകുന്നത്‌. നട്ടെല്ലിനു ചുറ്റും അതിനെ താങ്ങി നിര്‍ത്തുന്ന മാംസപേശികളും ലിഗ്‌്മന്റ്‌സും ഉണ്ട്‌. ഇവ കാരണമാണ്‌ നമുക്ക്‌ പല ദിക്കിലേക്കും തിരിയാനും മറിയാനും സാധിക്കുന്നത്‌. നടുവേദന എന്നു പറയുമ്പോള്‍ അത്‌ നട്ടെല്ലിന്റെ മാത്രം തകരാറുകൊണ്ട്‌ ആകണമെന്നില്ല. നട്ടെല്ലിന്റെ ഘടകങ്ങള്‍ക്കുണ്ടാകുന്ന തകരാറു മൂലം വേദന ഉണ്ടാകുന്നതുപോലെ തന്നെ നട്ടെല്ലിന്റേതല്ലാത്ത കാരണങ്ങള്‍കൊണ്ടും വേദനയുളവാകും. അതുകൊണ്ട്‌ നടുവേദനയെ നട്ടെല്ലില്‍ ഉണ്ടാകുന്നവ ( Spinal ), നട്ടെല്ലുമായി ബന്ധമില്ലാത്തവ (None Spinal). എന്നു രണ്ടായി തരംതിരിക്കാം.
ചികിത്സ
നടുവേദന തുടങ്ങുമ്പോള്‍ തന്നെ ഡോക്‌ടറുടെ അടുത്ത്‌ ഓടിേപ്പാകേണ്ട ആവശ്യമില്ല. കുറച്ചു വിശ്രമവും യാത്രകള്‍ പരിപൂര്‍ണ്ണമായി ഒഴിവാക്കുകയും ചെയ്‌താല്‍ താനേ മാറിക്കൊള്ളും. ആവി പിടിക്കുക, ഓയില്‍മെന്റുകള്‍ പുരട്ടുക, ചെറിയ വേദനസംഹാരി ഗുളികകള്‍ കഴിക്കുക തുടങ്ങിയവ ഏറെ ആശ്വാസം പകരും. മൂന്നാഴ്‌ചയോ അതില്‍ കൂടുതലോ വിട്ടുമാറാതെ നില്‍ക്കുന്ന നടുവേദനയ്‌ക്കാണ്‌ വിദഗ്‌ദ്ധ ഡോക്‌ടറുടെ പരിശോധനയും ചികിത്സയും ആവശ്യമുള്ളത്‌.
ചികിത്സയുടെ ആദ്യപടിയെന്നവണ്ണം ഡോക്‌ടര്‍ക്ക്‌ എല്ലാ വിവരങ്ങള്‍ നല്‍കുകയും ശാരീരിക പരിശോധനയ്‌ക്ക് വിധേയമാകുകയുമാണ്‌ ചെയ്യേണ്ടത്‌. എക്‌സറെ, സി.ടി, എം.ആര്‍.ഐ സ്‌കാന്‍ മുതലായവ ആദ്യഘട്ട പരിശോധനയില്‍ ആവശ്യമില്ലാത്തവയാണ്‌. ലോകാരോഗ്യ സംഘടനയുടെ ഉപദേശാനുസരണം ആറാഴ്‌ച വിട്ടുമാറാത്ത നടുവേദനയ്‌്ക്ക്‌ എക്‌സറേ, മൂന്നു മാസം നീണ്ടുനില്‍ക്കുന്ന നടുവേദനയ്‌ക്ക് എ. ആര്‍. ഐ സ്‌കാന്‍ എന്നാണ്‌ നിര്‍ദ്ദേശിക്കുന്നത്‌. അസഹനീയമായ നടുവേദനയും പനി, ചുമ മുതലായ ലക്ഷണങ്ങളും കാലുകള്‍ക്കുള്ള ബലക്ഷയവും മരവിപ്പും മൂത്രം പോകാനുള്ള തടസ്സവും ഉണ്ടെങ്കില്‍ ഉടന്‍ തന്നെ പരിശോധനയ്‌ക്ക് വിധേയമാകണം. ഡോക്‌ടറുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി അനുസരിക്കുകയും പറഞ്ഞിട്ടുള്ള മരുന്നുകള്‍ മുടങ്ങാതെ കഴിക്കുകയും ചെയ്യണം.
ശസ്‌ത്രക്രിയ
നടുവേദനയുള്ള രോഗികളില്‍ തൊണ്ണൂറ്റിയഞ്ചു ശതമാനം ആളുകള്‍ക്കും ശസ്‌ത്രക്രിയയുടെ ആവശ്യമില്ല. മരുന്നുകള്‍, ഓയില്‍മെന്റുകള്‍, ഫിസിയോതെറാപ്പി, ബെല്‍റ്റുകള്‍, ചെറിയ വ്യായാമ മുറകള്‍, ജീവിതശൈലി ക്രമീകരണങ്ങള്‍, യോഗ, കൗണ്‍സലിംഗ്‌ എന്നീ മാര്‍ഗങ്ങളിലൂടെ പൂര്‍ണ്ണ ആശ്വാസം ലഭിക്കാവുന്നതാണ്‌.
ശസ്‌ത്രക്രിയ ആവശ്യമായി വരുമ്പോള്‍ വിദഗ്‌ദ്ധ പരിശോധനകള്‍ക്ക്‌ ശേഷം മൂലകാരണം കണ്ടുപിടിച്ച്‌ അതിന്‌ ഉതകുന്ന ശസ്‌ത്രക്രിയയാണ്‌ നടത്തേണ്ടത്‌. ശസ്‌ത്രക്രിയ ചെയ്യാന്‍ പ്രാഗത്ഭ്യമുള്ള ഡോക്‌ടറെയും ശസ്‌ത്രക്രിയയ്‌ക്കു വേണ്ട എല്ലാ സജ്‌ജീകരണങ്ങളുമുള്ള ആശുപത്രിയെയും വേണം സമീപിക്കാന്‍.
നടുവേദനയുണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍

  1. അശ്രദ്ധമായി എടുക്കാവുന്നതില്‍ കവിഞ്ഞ്‌ ഭാരമുള്ള സാധനങ്ങള്‍ എടുത്തു പൊക്കുകയോ ഭാരം ചുമന്നുകൊണ്ട്‌ തിരിയുകയോ ചെയ്യുന്നത്‌.
  2. നട്ടെല്ലിനിളക്കം ഉണ്ടാകുന്ന ചില ജോലികള്‍ ഉദാ: ജെ.സി.ബി. ഓപ്പറേറ്റര്‍, ജാക്‌ ഹാമര്‍ ഓപ്പറേറ്റര്‍.
  3. ദീര്‍ഘനേരം ഒരേ പൊസിഷനില്‍ ഇരുന്ന്‌ ജോലി ചെയ്യുന്നവര്‍. ഉദാ: ദീര്‍ഘദൂര ലോറി- ബസ്‌ ഡ്രൈവര്‍മാര്‍. ഓഫീസ്‌-കമ്പ്യൂട്ടര്‍ ജോലിക്കാര്‍

കടപ്പാട് :truevisionnews.com

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate