অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആയുസ്സും ആഹാരവും പിന്നെ ആരോഗ്യവും

ആഹാരമായിരിക്കട്ടെ നിങ്ങളുടെ ഔഷധം - ഔഷധം നിങ്ങളുടെ ആഹാരവും

ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ പിതാവായ ഹിപ്പോക്രാറ്റസിന്‍റെ വാക്കുകളാണിത്.  നമ്മുടെ ഏറ്റവും വലിയ സമ്പത്ത് നമ്മുടെ ആരോഗ്യമാണ്.  എന്നാല്‍ നാം ഏററവും അലസമായി കൈകാര്യം ചെയ്യുന്നതും നമ്മുടെ ആരോഗ്യകാര്യമാണ്.  ആരോഗ്യമില്ലായ്മ യുടെയും, ആരോഗ്യത്തിന്‍റെയും യഥാര്‍ത്ഥ കാരണം നമ്മുടെ ഭക്ഷണം തന്നെയാണ്.  അടിസ്ഥാനപരമായി മനുഷ്യന്‍ സസ്യബുക്കാണ് എങ്കില്‍കൂടിയും മിതമായ അളവിലുള്ള മാംസാഹാരവും നല്ല ആരോഗ്യത്തിന് ഹാനികരമല്ല.
നാം കഴിക്കുന്ന ഭക്ഷണത്തില്‍ കൂടി കിട്ടുന്ന പോഷകങ്ങളാണ് നമ്മുടെ ആരോഗ്യത്തിന്‍റെ കാവല്‍ക്കാര്‍ (മാംസ്യം, അന്നജം, കൊഴുപ്പ്, ജീവകങ്ങള്‍, ധാതുല വണങ്ങള്‍) ആഹാരത്തില്‍ ഈ ഘടകങ്ങള്‍ എല്ലാം അടങ്ങിയിരിക്കണം.  പലതരത്തിലുള്ള അമിനോ ആസിഡുകള്‍ ചേര്‍ന്നതാണ് മാംസ്യം, മത്സ്യം, മുട്ട, പാല്‍, ധാന്യങ്ങള്‍, മാംസം മുതലായവകളിലെല്ലാം മാംസ്യമുണ്ട്.  അന്നജം ആഹാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്.  പഞ്ചസാര, ധാന്യങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, പരിപ്പ് മുതലാവകളില്‍ നിന്നും ലഭിക്കും.  ധാതു ലവണങ്ങള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, പച്ചക്കറികള്‍, ഇലവര്‍ഗ്ഗങ്ങള്‍, മത്സ്യം, ധാന്യങ്ങള്‍, പാല്, പയര്‍ വര്‍ഗ്ഗങ്ങള്‍ ഇവയിലെല്ലാം ഉണ്ട്.
ഇന്നത്തെ കാലഘട്ടത്തില്‍ ആരോഗ്യ കാര്യത്തില്‍ വളരെ ഏറെ ശ്രദ്ധിക്കേണ്ട തുണ്ട്.  ഭാരതീയ ദര്‍ശന പ്രകാരം ഓരോ ശരീരവും സൃഷ്ടിച്ചിരിക്കുന്നത് പഞ്ചഭൂത ങ്ങളായ ഭൂമി,ജലം,വായു,ആകാശം, അഗ്നി എന്നിവ കൊണ്ടാണ്.  ആയുര്‍വേദ ശാസ്ത്ര പ്രകാരം ആഹാരത്തില്‍ അടങ്ങിയിരിക്കുന്ന പഞ്ചഭൂതങ്ങളും ഷഡ് രസങ്ങളും ശീലി ക്കേണ്ട ആഹാരക്രമങ്ങളും അതിന്‍റെ അളവുമെല്ലാം ഒരു പരിധിവരെ ശീലിച്ചാല്‍ ഇന്നത്തെ പല ജീവിതചര്യ രോഗങ്ങളും തടഞ്ഞു നിര്‍ത്തുകയോ, രോഗത്തെ പാടെ മാറ്റി എടുക്കുകയോ ചെയ്യാം.
മധുരം, അമ്ലം, ഉപ്പ്, എരിവ്, കയ്പ്, ചവര്‍പ്പ് ഈ രസങ്ങളുടെ യഥാര്‍ത്ഥത്തിലുള്ള ഉപയോഗരീതിയും മനസ്സും നല്ല ആരോഗ്യത്തോടെ ഇരിക്കുവാന്‍ അത്യന്താപേക്ഷിതമാണ്. മധുരം ഒരു ദ്രവ്യമാണ്.   കിഴങ്ങുവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, മത്സ്യം, മാംസം, മുട്ട, തേന്‍, നെയ്യ് ഇവയിലെല്ലാം അടങ്ങിയിരിക്കുന്നു.  അമ്ലരസം - നെല്ലിക്ക, പുളികള്‍, മോര്, തൈര്, മാങ്ങ, അമ്പഴം മുതലായവകളില്‍ നിന്നും കിട്ടുന്നു. ഉപ്പ് രസം- അഗ്നിയും ജലവും ചേര്‍ന്നതാണ്.  ഇന്തുപ്പ്, കാരുപ്പ്, തുവര്‍ച്ചില ഉപ്പ്, വിളയുപ്പ്, കല്ലുപ്പ് മറ്റ് ആഹാര പദാര്‍ത്ഥങ്ങള്‍ ഇവയില്‍ നിന്നെല്ലാം കിട്ടുന്നു.  എരിവുരസം - വായു അഗ്നി പ്രധാനമാണ്. കുരുമുളക്, തിപ്പലി, കായം, ചുക്ക് മുതലായവയില്‍ നിന്നും കിട്ടുന്നു. കയ്പ് രസം - പാവല്‍, പടവലം, ബ്രഹ്മി, ഇരുവേലി കിഴങ്ങ്, അമൃത്, വേപ്പ് മുതലായവകളില്‍ നിന്നും ലഭിക്കും. ചവര്‍പ്പ് രസം - ഭൂമിയും വായുവും ചേര്‍ന്ന രസമാണിത്.  നെല്ലിക്ക, കശുമാമ്പഴം, അമ്പഴം മുതലായവകളില്‍ നിന്നും ലഭിക്കും. പ്രകൃതിയില്‍ നിന്നും കിട്ടുന്ന മിക്ക ആഹാര പദാര്‍ത്ഥങ്ങളിലും ഈ അമ്ലരസങ്ങളും അടങ്ങിയിരിക്കുന്നുണ്ട്.  ഇവയുടെ ശരിയായ ഉപയോഗങ്ങള്‍ മനസ്സിലാക്കി മിതമായ അളവില്‍ ആഹാരത്തിലുള്‍പ്പെടു ത്തിയാല്‍ നല്ല ആരോഗ്യത്തോടെ ജീവിക്കാന്‍ ഒട്ടും പ്രയാസമില്ല.
ശരീരവും മനസ്സും നല്ല ആരോഗ്യത്തോടെയിരിക്കാന്‍ ആഹാരത്തെപോലെ തന്നെ മുഖ്യമായ രണ്ടുകാര്യങ്ങളാണ് വ്യായാമവും. ഭയത്തില്‍ നിന്നുള്ള മോചനവും.  ഇന്നത്തെ മിക്ക രോഗങ്ങള്‍ക്കും മുഖ്യ കാരണം ഭയമാണ്.  ഇതിലേറ്റവും പ്രധാനപ്പെട്ടത് രോഗഭയ മാണ്.  ഭയം മാറ്റി ചെയ്യുന്ന ജോലികളില്‍ മനസ്സിനെയുറപ്പിച്ച് നിര്‍ത്തിയാല്‍ ഭയത്തെ മനസ്സില്‍ നിന്നും മാറ്റി നിര്‍ത്താം.  ഓരോ വ്യക്തികള്‍ക്കുമനുയോജ്യമായ വ്യായാമമുറ നാം ഓരോരുത്തരും വികസിപ്പിച്ച് നമ്മുടെ ജീവിതത്തിലെ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത ഒരു ഘടകമാക്കി വ്യായാമത്തെ മാറ്റിയെടുക്കണം.  നല്ല ഭക്ഷണം, ചിട്ടയായ വ്യായാമം, നല്ല ചിന്തകള്‍ ഇവ സ്വായത്തമാക്കിയാല്‍ പിന്നെ ആരോഗ്യ കാര്യത്തില്‍ ഒരു ചിന്തയും വേണ്ട.
കടപ്പാട് : ശ്രീനി വൈദ്യര്‍, വയനാട്

അവസാനം പരിഷ്കരിച്ചത് : 4/14/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate