തത്ത്വാധിഷ്ഠിതമായ പരിശീലന ക്രമമുള്ള ഒരു ആയോധന കലയാണ് കരാത്തെ.കരാത്തെ മനസിനെയും ശരീരത്തെയും ഏകോപിപ്പിച്ച് പരമാവധി പ്രവര്‍ത്തന ശേഷി കൂട്ടുന്നു. കരാത്തെ പരിശീലനം കൊണ്ട് ശരീരത്തിന്ന് മൊത്തമായി വ്യായാമം കിട്ടുന്നു.പരിശീലന സമയത്ത് രക്തപ്രവാഹ നിരക്ക് കൂടുന്നു.ഓക്സീകരണ നിരക്ക് കൂടുന്നതിനാല്‍ ശരീരത്തിലെ കൊഴുപ്പ് കുറയുകയും ആകാരഭംഗി വര്‍ദ്ധിക്കുകയും ചെയ്യുന്നു.രോഗപ്രതിരോധശേഷി കൂടുന്നു.പേശീചലനങ്ങള്‍ സുഗമമാവു കയും കരുത്തും വേഗതയും വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഊര്‍ജ്ജ്വസ്വലത വര്‍ദ്ധിക്കുകയും അകാലവാര്ദ്ധ്യക്യത്തെ തടഞ്ഞു നിര്‍ത്തുകയും ചെയ്യുന്നു.ശാരീരിക സ്വാസ്ഥ്യം മൊത്തം വര്‍ദ്ധിക്കുന്ന തിനാല്‍ പ്രവൃത്തി ചെയ്യുവാനുള്ള കഴിവ് കൂടുകയും അത് ജീവിതത്തെ നല്ലൊരു നിലയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.മറ്റൊരു ഗുണം ആത്മ വിശ്വാസം വര്ദ്ധി ക്കുന്നു എന്നുള്ളതാണ്.ആപത്സമയങ്ങളില് മനോധൈര്യം പ്രകടിപ്പിക്കുവാനും തളരാതിരി ക്കുവാനും വിവേകപൂര്‍വ്വം പെരുമാറുന്നതിന്നും സാധിയ്ക്കുന്നു. ക്ലാസുകള്‍ ,സെമിനാറുകള്‍ ,ക്യാമ്പുകള്‍ ,ടൂര്‍ണ്ണമെന്റുകള്‍ എന്നിവ നടത്തുന്നത് മൂലം സംഘാടക പാടവം വര്‍ദ്ധിക്കുന്നു.പഠിതാക്കളില്‍ മത്സര ബോധം വളരുന്നു.അതിനാല്‍ തന്റെ കഴിവും കഴിവുകേടും മനസ്സിലാക്കാന്‍ പറ്റുന്നു.ജാഗ്രത,പ്രതിപ്രവര്‍ത്തന വേഗത എന്നിവ വര്‍ദ്ധിപ്പിക്കുവാന്‍ കരാട്ടെയിലെ പോരാട്ട തന്ത്രങ്ങള്‍ സഹായിക്കുന്നു. വിവിധ പ്രവര്‍ത്തികള്‍ കരാത്തേയില്‍ പരിശീലിപ്പിക്കുന്നത് മൂലം സഹനശക്തി,ക്ഷമാ ശീലം എന്നിവ വര്‍ദ്ധിക്കുന്നു.അച്ചടക്കം കരാത്തെ പരിശീലനത്തിന്റെ ഭാഗം തന്നെയാണ്. വ്യക്തിത്വ വികാസവും സ്വഭാവ മേന്മയും ഉണ്ടാകുന്നു.
കരാത്തെ പഠിപ്പിക്കുന്ന സ്ഥലത്തെയാണ് ദോജോ എന്ന് പറയുന്നത്.ജപ്പാനീസ് ഭാഷയില്‍ ഇതിന്റെ അര്‍ത്ഥം അനുഷ്ഠാനങ്ങള്ക്കായുള്ള വിശുദ്ധ സ്ഥലം എന്നാണ്.എല്ലാ ദോജോവും വൃത്തിയുള്ളതായിരിക്കും. വെളിച്ചവും വായു സഞ്ചാരവും കൂടുതല്‍ കിട്ടുന്ന തരത്തിലുമായിരിക്കും ഇതിന്റെ നിര്‍മാണം. തറ നിരപ്പാര്‍ന്നതും മിനുസമുള്ളതുമായിരിക്കണം.മിനുസമുള്ള മരപ്പലക പാകിയാണ് സാധാരണ ചെയ്യുന്നത്. ഇപ്പോള്‍ പല ദോജോകളും റബ്ബര്‍ മാറ്റുകളും ഉപയോഗിക്കുന്നുണ്ട്. പരിശീലന സ്ഥലത്തിനെ വിദ്യാര്‍ത്ഥികള്‍ ബഹുമാനപൂര്വ്വമായിറ്റാണ് കാണുന്നത്. പാദരക്ഷകള്‍ പുറത്തുവെച്ചതിന്ന് ശേഷമാണ് അകത്ത് പ്രവേശിക്കുക.അതേപോലെ ദോജോവിന്റെ കവാടത്തില്‍ വെച്ച് വണങ്ങിയതിന്ന് ശേഷമാണ് അകത്ത് പ്രവേശിക്കുന്ന ത്.ദോജോവില് മുതിര്‍ന്ന ഗ്രേഡിലുള്ളവര്‍ ഉണ്ടങ്കില്‍ അവരെയും വണങ്ങുന്നു. ആരുമില്ലെ ങ്കില്‍ മാസ്റ്റരെ മനസ്സില്‍ ധ്യാനിച്ച് കൊണ്ട് വണങ്ങുന്നു.പലരീതിയിലാണ് വണങ്ങുന്നത്. ചിലര്‍ തലകുനിച്ച് ചെയ്യുമ്പോള്‍ മറ്റുചിലര്‍ മുട്ട് കുത്തി ചെയ്യുന്നു. ശബ്ദമുയര്‍ത്തി സംസാരിക്കുക,സഹപാഠികളോട് അപമര്യാദയായി പെരുമാറുക, ചിരിപോലൊത്ത കാര്യങ്ങള്‍ ദോജോകളില് അനുവദനീയ്യമല്ല.മാസ്റ്റരെ ഗുരുവായി കാണേണ്ടതും അയാള്‍ നല്കുന്ന നിര്‍ദേശങ്ങള്‍ അംഗീകരിക്കേണ്ടതുമാകുന്നു.മാസ്റ്റരോട് സംസാരിക്കാന്‍ ഉണ്ടെങ്കില്‍ റെയ് ചെയ്തതിന്ന് ശേഷമാണ് പറയേണ്ടത്.വിദ്യാര്‍ത്ഥികള്‍ ദോജോവിലെത്തി ഡ്രെസ്സ് ഇട്ടതിന്ന് ശേഷം വെറുതെ നില്കാതെ പാഠഭാഗങ്ങള്‍ പരിശീലിക്കുകയാണ് പതിവ്. മാസ്റ്റര്‍ ക്ലാസ്സ് എടുക്കുവാന്‍ തുടങ്ങുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഗ്രേഡ് അനുസരിച്ചാണ് നില്‍ക്കേണ്ടത്.സീനിയര്‍ കുട്ടികള്‍ മുന്നിലും ജൂനിയര്‍ കുട്ടികള്‍ പിന്നിലുമായിട്ടാണ് നില്‍ക്കേണ്ടത്.ശരീരത്തെ പാകപ്പെടുത്തുവാനും വഴക്കമുള്ളതാക്കാനും ഉള്ള വ്യായാമങ്ങള്‍ ആണ് ആദ്യം ചെയ്യുന്നത്.പിന്നീട് സിലബസ് അനുസരിച്ചുള്ള പാഠഭാഗങ്ങളും.ക്ലാസ്സ് കഴിഞ്ഞാല്‍ തുടങ്ങിയത് പോലെ റെയ് ചെയ്തു അവസാനിപ്പിക്കുന്നു. കരാത്തെ ഡ്രസ്സ് പലകളറിലുമുള്ളത് ഉപയോഗിക്കുന്നുണ്ട് പല ശൈലികളിലും. വെള്ള, നീല,കറുപ്പ് തുടങ്ങിയ കളറുകള്‍ .
കരാത്തെ കരാത്തെ എന്നാല്‍ വെറും കൈ എന്നാണ് അര്‍ത്ഥം.ഒരു ആയോധന കല എന്നതിലുപരി ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചക്കും വ്യക്തിത്വ വികാസത്തിന്നും ഉതകുന്ന ഒരു ആയോധന കലയാണ് കരാത്തെ. ഇതിന്റെ ഉത്ഭവം ജപ്പാനിലാകുന്നു.ഇന്ത്യയില്‍ ജീവിച്ച ബോധി ധര്മന് ആണ് കരാത്തെയുടെ തുടക്കകാരന് എന്ന് പറയാം.ബോധി ധര്മന് ഇന്ത്യയില്‍ ജനിച്ച ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് പ്രത്യേകിച്ചു കളരിയും യോഗയും പരിശീലിച്ച ഒരു സഞ്ചാരിയായിരുന്നു.(അതിന്റെ പൂര്‍ണ്ണ വിവരങള് പിന്നീട് വരുന്നതാണ്) ബോധി ധര്മന് ജപ്പാനിലെത്തുകയും അവിടെ അവര്‍ പഠിച്ച വിദ്യകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കുകയും ചെയ്തു.ആ വിദ്യകളില്‍ നിന്ന് ക്രോഡീകരിച്ച് രൂപപ്പെടുത്തിയെടുത്തതാണ് കരാത്തെ. ബോധിധര്‍മ ജിച്ചിന്‍ ഫുനകോശി എന്ന ആള് ഷോട്ടോകാന്‍ കാരത്തെ എന്ന് നാമകരണം ചെയ്ത് ഒരു ക്ലബ്ബ് രൂപീകരിക്കുകയും ബോധി ധര്‍മനില്‍ നിന്ന് പഠിച്ചു ക്രോഡീകരിച്ച വിദ്യകള്‍ ഈ ക്ലബ്ബിലൂടെ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്ന് കൊടുക്കുകയും ചെയ്തു. ആ നിലയില്‍ ഇന്നത്തെ കരാത്തെയുടെ ഫൌണ്ടര്‍ അല്ലങ്കില്‍ ഫാതര്‍ ജിച്ചിന്‍ ഫുനകോശി ആണന്ന് നമുക്ക് പറയാന്‍ കഴിയും.ഇന്ന് നമ്മള് കാണുന്ന എല്ലാ കരാത്തെ ശൈലികളും ഷോട്ടോകാനില് നിന്നാണ് പിറവിയെടുക്കുന്നത്. ജിച്ചിന്‍ ഫുനാകോശി കരാത്തെ എന്ന വിദ്യയില്‍ ഇന്നും മാറ്റങ്ങളും തിരുത്തലുകളും നടന്ന് വരുന്നുണ്ട്. അങ്ങനെയാണ് കരാത്തേയില്‍ പുതിയ പുതിയ ശൈലികള്‍ വരുന്നത്. ഇന്നത്തെ മോഡേണ്‍ കരാത്തെയുടെ ശില്പിയായി അറിയപ്പെടുന്നത് ആന്കോ ഇട്ടോസു എന്ന ആള് ആണ്. കരാത്തെയുടെ പ്രചരണത്തിന്നും വ്യാപനത്തിന്നുമായി എല്ലാ രാജ്യങ്ങളിലും സംഘങ്ങളും ഫെഡറേഷനുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അതിനൊക്കെ പുറമെ ഈ സംഘങ്ങളെയൊക്കെ ഏകോപിപ്പിച്ച് കൊണ്ട് വേള്‍ഡ് ഫെഡറേഷനുകളും പ്രവര് ത്തിക്കുന്നു.നാല് ശൈലികളാണ് നിലവില്‍ ലോകത്ത് അംഗീകൃതമായിട്ടുള്ളത്. 1- ഷോടോകാന്‍ 2- ഷിടോ റ്യൂ 3- ഗോജോ റ്യൂ 4- വാഡോ റ്യൂ എന്നിവയാണവ.ഈ നാല് ശൈലികളെ പിന്തുടര്ന്നു ഇന്ന് ഒട്ടനവധി അവാന്തര ശൈലികളും നിലനില്‍ക്കുന്നുണ്ട്. ആന്കോ ഇടോസു നാം നേരത്തെ പറഞ്ഞല്ലോ, കരാത്തെ എന്നാല്‍ വെറും കൈ എന്നാണന്ന്. വെറുംകൈ എന്ന വാക്കിനെ ആസ്പദമാക്കിക്കൊണ്ട് തന്നെ ഇതില്‍ കാല് കൈ പ്രയോഗങ്ങള്‍ക്കാണ് പ്രാധാന്യം.
വിദ്യയില്‍ കഴിവുള്ളവരെയും മികവുറ്റവരെയും കൂടുതല്‍ കാര്യങ്ങള്‍ ഗ്രഹിച്ചവരെയും തിരിച്ചറിയാണ് വേണ്ടിയും അവരുടെ കഴിവുകള്‍ക്ക് അംഗീകാരം കൊടുക്കുക എന്ന നിലയിലുമാണ് ബെല്‍റ്റ് കൊടുക്കുന്ന രീതി കരാത്തേയില്‍ നടപ്പാക്കി തുടങ്ങിയത്. കരാത്തേയില്‍ ബെല്‍റ്റ് കൊടുക്കുന്ന രീതി ജൂഡോവില്നിന്നാണ് കടമെടുക്കുന്നത്. 1902 ല്‍ ആണ് കരാത്തേയിലെ ലൈസന്‍സ് രീതിയും സ്ഥാനനാമങ്ങളും നിലവില്‍ വരുന്നത്.ഈ വര്‍ഷം തന്നെയാണ് ഹന്‍ഷി,ക്യോഷി എന്നീ രണ്ട് സ്ഥാന നാമങ്ങള്‍ ഉള്‍പ്പെടുത്തുന്നത്.1924 ല്‍ ഫുനോകോശിയാണ് കരാത്തേയില്‍ ആദ്യമായി ബ്ലാക്ക് ബെല്‍റ്റ് കൊടുക്കുന്നത്.1934 ല്‍ റന്‍ഷി എന്നൊരു നാമം കൂടി കൂട്ടി ചേര്‍ത്തു.ഇന്ന് കാണുന്ന പ്രമോഷന് വ്യവസ്ഥ നിലവില്‍ വരാന്‍ കാരണം ഫുനോകോശിയും ജിഗോറോ കാനോയും തമ്മിലുള്ള ബന്ധമാണ്. ബ്ലാക്ക് ബെല്‍റ്റുകളെ ഡാന്‍ എന്നും അതിന്നു താഴെയുള്ള കളര്‍ ബെല്‍റ്റുകളെ ക്യൂ എന്നുമാണ് വിശേഷിപ്പിക്കുന്നത്.ക്യൂ ഘടന പത്തില്‍നിന്നും അവരോഹണ ക്രമത്തില്‍ താഴേക്ക് വന്ന് ഒന്നില്‍ അവസാനിക്കുന്നു.എന്നാല്‍ ഡാന്‍ അതായത് ബ്ലാക്ക് ഒന്നുമുതല്‍ മുകളിലോട്ട് ആരോഹണ ക്രമത്തില്‍ ഒന്നില്‍ നിന്ന് തുടങ്ങി പത്തില്‍ അവസാനിക്കുകയാണ് ചെയ്യുന്നത്. ബ്ലാക്ക് പത്ത് കിട്ടിയാല്‍ പിന്നെ റെഡ് ആണ്.കരാത്തേയിലെ അവസാനത്തെ ബെല്‍റ്റ് ആണ് റെഡ്. സാധാരണ ബ്ലാക്ക് ഫസ്റ്റ് കിട്ടുവാന്‍ ഒരു മൂന്ന് കൊല്ലത്തെ പ്രാക്ടീസ് ആണ് വേണ്ടത്.എന്ന് പറഞ്ഞാല്‍ ഒരു നല്ല വിദ്യാര്‍ഥിക്ക് മൂന്നുകൊല്ലത്തെ നിരന്തര പ്രയത്നം കൊണ്ട് ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കുവാന്‍ സാധികും. ബ്രൌണ്‍ ബെല്‍റ്റില്‍ മൂന്ന് ക്യു ഉണ്ട്.പര്‍പ്പിള്‍ കഴിഞ്ഞാല്‍ കിടുന്നത് ബ്രൌണ്‍ തേര്ഡു ആണ്. പിന്നീട് രണ്ട്.അവസാനം ബ്രൌണ്‍ ഫസ്റ്റ് കിട്ടുന്നു.വെള്ള നിരത്തില്‍ നിന്നാണ് ബെല്‍റ്റ് തുടങ്ങുന്നത്.തുടര്‍ന്ന് മഞ്ഞ,ഓറഞ്ച്,ഗ്രീന്‍ ,ബ്ലൂ,പര്‍പ്പിള്‍ ,ബ്രൌണ്‍ ,ബ്ലാക്ക് എന്നീ ക്രമത്തിലാണ് ബെല്‍റ്റുകള്‍ കൊടുക്കുന്നത്.വിവിധ ശൈലികളില്‍ കൊടുക്കുന്ന ബെല്‍റ്റിന്റെ കളറുകള്‍ക്ക് വ്യത്യാസമുണ്ടായിരിക്കും. എന്നാല്‍ ബ്രൌണ്‍ ബെല്‍റ്റ് ബ്ലാക്കിന്ന് താഴെയായി പൊതുവേ അംഗീകരികപ്പെട്ടിട്ടുണ്ട്. മൂന്ന് മാസം മുതല്‍ ആറ് വരെയാണ് ഓരോ ബെല്‍റ്റും ലഭിക്കാനുള പരിശീലന കാലാവധി.ടെസ്റ്റ് നടത്തിയാണ് കരാത്തേയില്‍ സ്ഥാനകയറ്റവും ബെല്‍റ്റും കൊടുത്തുവരുന്നത്.ഓരോ ടെസ്റ്റിന്നും ഒരു നിശ്ചിത സിലബസ് വിദ്യാര്‍ത്തികള്‍ പഠിച്ചിരിക്കണം.ടെസ്റ്റില്‍ ചിലപ്പോള്‍ പ്രോത്സാഹനത്തിന്റെ ഭാഗമായി നിലവാരം പുലര്‍ത്തുന്നവരെ ഡബിള്‍ പ്രമോഷനും നാല്‍കാറുണ്ട്. ഒരു പഠിതാവിന്റെ കായിക ക്ഷമത,പ്രതിപ്രവര്‍ത്തന വേഗത,യുക്തി,ക്ഷമാശീലം എന്നിവ യൊക്കെ ടെസ്റ്റില്‍ പരീക്ഷിക്കപ്പെടുന്നു.ചില ഡോജോകളില്‍ കരാത്തെയെ കുറിച്ച് പൊതു വിജ്ഞാനം നേടിയിട്ടുണ്ടോ എന്നറിയാനായി എഴുത്തുപരീക്ഷകളും നടത്താറുണ്ട്. ഗ്രേഡിങ്ങിന്നി രിക്കേണ്ട ഒരാള്‍ പഠനം പൂര്‍ത്തീകരിച്ചതായി മാസ്റ്റേര്ക്ക് ബോധ്യപ്പെട്ടാല്‍ അയാള്‍ക്ക് ടെസ്റ്റ് ഡേറ്റ് കൊടുകുന്നു. കരാത്തേയില്‍ സാമാന്യം ജ്ഞാനം നേടിയ ആളായാണ് ബ്ലാക്ക് ബെല്‍റ്റ് കാരനെ കണക്കാക്കുന്നത്. മൂനാം ഡാന്‍ മുതലാണ് ഒരാള്‍ മാസ്റ്ററാകുന്നത്.അയാളെ സെന്‍സി എന്നാണ് വിളിക്കുക.അഞ്ചും ആറും ഡാന്‍ നേടുന്ന വ്യക്തികളെ ഷിഹാന്‍ എന്നാണ് വിളിക്കുക.റെന്‍ഷി എന്ന പദവി നല്കി ഇവരെ ആദരിക്കുന്നു.അതിന്റെ മീതെയുള്ളവരെ ക്യോഷി എന്ന പദവി കൊടുത്ത് ആദരിക്കുന്നു. ഒരു നല്ല ശൈലിയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടുവാന്‍ കഠിന പ്രയത്നവും വര്‍ഷങ്ങളുടെ കാത്തി രിപ്പും വേണമെന്നുള്ളത് കൊണ്ട് അത് കുറുക്കുവഴിയിലൂടെ നേടുക എന്നുള്ളത് ഇന്ന് എറിവരുക യാണ്.അത് മുന്നില്‍ കണ്ടുകൊണ്ട് മാസ്റ്റര്‍ മാരും സംഘടനകളും വാണിജ്യവല്കരണം നടത്തി വരുകയാണ്.
പ്രതിരോധ ആക്രമണ തന്ത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ട് പ്രതിയോഗിയെ മുന്നില്‍ കണ്ട് പ്രതീകാത്മകമായി ചെയ്യുന്ന ഒരു പോരാട്ടമാണ് കട്ട അഥവാ കത്താസ്. വിവിധ ദിശകളില്‍നിന്ന് ആക്രമിക്കുന്ന പ്രതിയോ ഗികളെ ഒരാള്‍ ഏകനായി നേരിടുന്ന രീതിയിലാണ് കത്താസു കള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്.ഇന്നത്തേതുപോലുള്ള പഠന ഉപാധികള്‍ ഇല്ലാതിരുന്ന ഒരു കാലത്ത് ഗുരുക്കന്മാര് രൂപപ്പെ ടുത്തിയ പാഠ്യപദ്ധതിയാണിവ.കട്ടകളില്‍ ഏറെയും ചൈനീസ് പാരമ്പര്യം കാണാന്‍ സാധിക്കും. പരിമിതമായ കട്ടകളെ ആദ്യം ഉണ്ടായിരുന്നുള്ളൂ.എന്നാല്‍ ഇന്ന് പരിഷ്കരിച്ച് പുതിയ പുതിയ കത്തകളും പഴയ കത്തകളില് മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഇന്ന് കാരത്തെകളില് പരിശീലിച്ച് വരുന്ന പരമ്പരാഗത കട്ടകള്‍ ഒക്കിനാവായിലെ ഷൂരി,നഹ,ടൊമാരി എന്നീ ഗ്രാമങ്ങളില്‍ നിന്ന് ആവിര്‍ഭവിച്ചതോ പരിണമിച്ച് വികസിച്ചതോ ആണ്.ചില കട്ടകളില്‍ ശ്വാസോച്ഛാസ ക്രമീകരണങ്ങള്‍ കാണാന്‍ സാധിക്കും. ചൈനീസുകാരനായ കോശാങ്കുവില് നിന്നും ടോഡെ സക്കുഗാവ പഠിച്ച കൊമ്പോ മുറകളും പൊയ്ച്ചിന് ടാകഹറയില് നിന്നും പഠിച്ച ടെ തന്ത്രങ്ങളുമാണ് കത്താസിന്റെ നിര്‍മ്മാണത്തിന്ന് കാരണമായത്.
ഇന്ന് കരാത്തേയില്‍ പരിശീലിച്ച് വരുന്ന കത്തകള്‍ ഒക്കിനാ വയിലെ ഷൂറി,നഹ,ടൊമാരി എന്നീ ഗ്രാമങ്ങളില്‍ നിന്നും ആവിര്‍ഭവിച്ചതോ അല്ലങ്കില്‍ പരിണമിച്ച് വികസിച്ചതോ ആണന്ന് നാം മുമ്പു പറഞ്ഞല്ലോ. ഷൂരിതെ,നഹതെ, ടൊമാരിതെ എന്നീ കരാത്തെ ശൈലികള്‍ രൂപപ്പെട്ട തും ഇതെ ഗ്രാമങ്ങളുടെ പേരുകളെ അടി സ്ഥാനമ്മാക്കിയാണ്. കത്ത നൈഹാന്ഷി : നിലത്തുറച്ച പോരാട്ടം എന്നാണ് ഇതിന്റെ അര്‍ത്ഥം. വശങ്ങളില് നിന്നും മുന്നില്‍ നിന്നും വരുന്ന ശത്രുക്കളെ നേരിടുന്ന രീതിയിലാണ് ഈ കത്തയുടെ ഘടന. വയല്‍ വരമ്പുകളിലും ഇടുങ്ങിയ ഇടങ്ങളിലും വെച്ച് ശത്രുക്കളെ നേരിടുന്ന തന്ത്രങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.നൈഹാന്ഷിയില് മൂന്ന് കത്തകളാണ് ഉള്ളത്.ഷോഡാന്‍ ,നിഡാന് , സന്താന് എന്നിവ. കത്ത പിനാണ് : സമാധാനം അഥവാ സ്വാസ്ഥ്യമുള്ള മനസ്സ് എന്നാണ് ഇതിന്റെ അര്‍ത്ഥം. കത്ത ഹിയാന്‍ : പിനാണ് കത്തകളെ നവീകരിച്ചാണ് ഹിയാന്‍ കത്ത നിര്‍മ്മിച്ചിരിക്കുന്നത്. കത്ത സെയ്സ്സാന് : സെയ്സാന്‍ എന്നാല്‍ പതിമൂന്ന് എന്നാണര്‍ത്ഥം.പതിമൂന്ന് ഗുപ്ത പ്രയോഗങ്ങള്‍ ഈ കത്ത യുടെ പ്രത്യേകതയാണ്. കത്ത പസ്സായി : കോട്ട ഭേദിക്കുക എന്നാണ് ഇതിന്റെ അര്‍ത്ഥം.ഇരുട്ടില്‍ കോട്ടയിലേക്ക് അതിക്രമിച്ചു കയറുന്ന തരത്തിലാണ് ഇതിലെ നീക്കങ്ങള്‍ .ഇതിനെ മാറ്റങ്ങള്‍ ചെയ്തു രൂപപ്പെടുത്തിയ താണ് പസ്സായി ഷോ കത്ത. കത്ത ബസ്ദായ് ; പസ്സായി കത്തയുടെ മറ്റൊരു വകഭേദ കത്തായാണ് ബസ്ദായ്.ഇത് ഷോട്ടോകാന്‍ ശൈലിയില്‍ പഠിപ്പിച്ച് വരുന്നു. കത്ത ജൂ ടെ : ജൂ ടെ എന്നാല്‍ പത്ത് കൈ എന്നാണ് അര്‍ത്ഥം. കത്ത ജിയോണ്‍ : ക്ഷേത്ര ശബ്ദം എന്നതാണ് ഇതിന്റെ അര്‍ത്ഥം. കത്ത ജിന്‍ : ക്ഷേത്ര നിലം എന്ന് ഇതിന്ന് അര്‍ത്ഥം കൊടുക്കുന്നു.ജൂ ടെ,ജിയോണ്‍ ,ജിന്‍ എന്നിവ ഷൂറി തെ ശൈലിയിലാണ് പഠിപ്പിക്കുന്നത്.ഈ മൂന്ന് കത്തകള്ക്കും സമാനത ഏറെയാണ്. കത്ത ഗോജൂ ഷീഹോ : ഷൂറി തേയിലെ മറ്റൊരു കട്ടയാണ് ഇത്.അന്‍പത്തിനാല് ചുവടുകള്‍ എന്നാണ് പറയുന്നത്.ചൈനീസ് ടെച്ച് ഉള്ള ഒരു കത്തയാണ് ഇത്. കത്ത ഗങ്കാക്കു : ഇത് ഷോട്ടോകാന്‍ ശൈലിയിലാണ് പഠിപ്പികുന്നത്.പാറപ്പുറത്തെ കൊറ്റി എന്ന് ഇതിന്ന് അര്‍ത്ഥം കൊടുക്കുന്നു.ചിന്തോ കത്തകളുടെ ഒരു വകഭേദമാണ് ഇത്.ഒറ്റകാല് കൊണ്ടുള്ള ആക്രമണങ്ങളും കൈമുട്ട് പ്രയോഗങ്ങളും ഇതില്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നു. കത്ത കങ്കു ; ഷോട്ടോകാനിലെ മറ്റൊരു പ്രധാനപ്പെട്ട കത്തായാണ് ഇത്.ആകാശ വീക്ഷണം എന്ന് ഇതിന്ന് പറയുന്നു.കുശാങ്കു കത്തയുടെ മറ്റൊരു പതിപ്പാണ് ഇത്. കത്ത സന് ചിന് : ശ്വാസോച്ഛ്വാസ ക്രമീകരണ കത്തയാണ് ഇത്.മൂന്ന് അങ്കം എന്നാണ് ഇതിന്റെ അര്‍ത്ഥം. കത്ത ടെന്‍ഷോ : കറങ്ങും കൈകള്‍ എന്ന് അറിയപ്പെടുന്ന കത്തയാണ് ഇത്.ചൈനയില്‍ പ്രചാരത്തിലുള്ള റോക്കിഷൂ ഫോമിനെ അടിസ്ഥാനമാക്കിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. കത്ത യംപി : പറക്കും കുരുവി എന്നാണ് ജപ്പാന് അര്‍ത്ഥം. മറ്റ് കുറച്ച് കത്തകളുടെ പേരുകള്‍ താഴെ കൊടുക്കുന്നു. 1- വാന്‍ഷു 2- അനാന്കു 3 -റോഹായ് 4- വാന്കന് 5- ഗെക്കസയ് ഇച്ച് 6- ഗെക്കിസയ് നീ 7- സയ്ഫ 8- ഷിസോചിന് 9- സയ്സാന് 10- സെയ്പായ് 11- സന്സെയ്റു 12- സെയുന് ചിന് 13- കുറുറുന്ഫ ചില പ്രധാനപ്പെട്ട കത്തകളാണ് ഇതൊക്കെ.അതായത് ബ്രൌണ്‍ ബെല്ട്ടിന്ന് ശേഷമുള്ള കത്തകളാണ്.
കടപ്പാട്-akgsksmandm.blogspot.in
അവസാനം പരിഷ്കരിച്ചത് : 1/13/2020
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
ഇന്ത്യൻ റിപ്പബ്ലിക്കുമായി ബന്ധപ്പെട്ട വിവരങ്ങൾ
ഇന്ത്യയിലെ സംസ്ഥാനങ്ങളും അതിന്റെ തലസ്ഥാനങ്ങളും