ആർ.എസ്.എസിന്റെ സ്ഥാപകനും, അതിന്റെ ആദ്യത്തെസർസംഘചാലകനുമായിരുന്നു ഡോക്ടർജി എന്നറിയപ്പെട്ടിരുന്നഡോ. കേശവ ബലിറാം ഹെഡ്ഗേവാർ (ഏപ്രിൽ 1, 1889 – ജൂൺ 21, 1940). ഭാരതീയ ദർശനങ്ങളിലും, ജീവിതമൂല്യങ്ങളിലുമൂന്നിയ ഹിന്ദു രാഷ്ട്രം എന്ന ആശയത്തിനു പ്രചാരം നൽകുക എന്ന ലക്ഷ്യത്തോടെ 1925-ലെ വിജയദശമി ദിവസം മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ഡോ.ഹെഡ്ഗേവാർ ആർ.എസ്.എസ്. സ്ഥാപിച്ചത്.ഹെഡ്ഗേവാറിന്റെ ചിന്താധാരകളെ സാമൂഹ്യ പരിഷ്കർത്താക്കളായ സ്വാമി വിവേകാനന്ദ, വിനായക് ദാമോദർ സവർക്കർ, അരബിന്ദോ എന്നിവരുടെ തത്വങ്ങളും ആശയങ്ങളും സ്വാധീനിച്ചിരുന്നു.
ബാല്യം
ഡോക്ടർ ഹെഡ്ഗെവാർ 1889 ലെ ഗുടീപദ്വ ദിനത്തിൽ(മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക എന്നീ പ്രദേശങ്ങളിലെ പുതുവത്സര ദിനം) ജനിച്ചു. നിസാമാബാദ് ജില്ലയിലെ ബോധൻ താലൂകിലെ കുന്തകുർതി എന്ന വില്ലേജിലെ ഒരു മാഹാരാഷ്ട്രിയൻ ദേശസ്ഥബ്രാഹ്മണ വിഭാഗത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം.ഗോദാവരി,വഞ്റാ,ഹരിദ്ര എന്നീ മൂന്നു നദികൾ കൂടിച്ചേരുന്ന ത്രിവേണി സംഗമപ്രദേശം എന്ന വൈശിഷ്ട്യം കൂടി ഈ ഗ്രാമത്തിനുണ്ട്.
ചെറുപ്പത്തിൽ തന്നെ കടുത്ത ദേശഭക്തിയും ബ്രിട്ടീഷ് ഭരണത്തോടുള്ള വിമുഖതയും ഹെഡ്ഗേവാർ കാണിച്ചിരുന്നു
യൌവ്വനവും വിദ്യാഭ്യാസവും
മെട്രിക്കുലേഷനുശേഷം അദ്ദേഹം ഡോക്ടർ ബി.എസ് മൂന്ജെയുടെ പ്രേരണയാൽ കൊൽകൊത്തയിൽ വൈദ്യശാസ്ത്രത്തിൽ ഉപരിപഠനം തുടർന്നു.അവിടെ ശ്യാംസുന്ദർ ചക്രബർത്തിയുടെ കൂടെ താമസിക്കുന്നകാലത്ത്,അനുശീലൻ സമിതി,ജുഗാന്തർ(ബംഗാൾ) തുടങ്ങിയ രഹസ്യ വിപ്ലവസംഘടനകളുടെ സമരതന്ത്രങ്ങളെ കുറിച്ചു മനസിലാക്കി
അനുശീലൻ സമിതിയിലെ അംഗമായിരുന്ന അദ്ദേഹം റാം പ്രസാദ് ബിസ്മിൽ തുടങ്ങിയ വിപ്ലവകാരികളുമായി അടുത്തബന്ധം പുലർത്തിയിരുന്നു. ബ്രിട്ടിഷുകാർക്കെതിരെ നടന്ന ചരിത്ര പ്രസിദ്ധമായകകൊരി സംഭവത്തിൽ(ഹിന്ദുസ്ഥാൻ റീപബ്ലികൻ അസോസിയേഷൻ) കേശബ് ചക്രബർത്തി എന്ന പേരിൽ അദ്ദേഹം സജീവ പങ്കാളിത്തം വഹിക്കുകയും ഒളിവിൽ പോകുകയും ചെയ്തു. പിന്നീട്,വിപ്ലവകാരികളുടെ നിശ്ചയദാർഡ്യം മാതൃകാപരമെങ്കിലും രാഷ്ട്രം എന്ന സങ്കല്പത്തിന് സായുധകലാപം അസാധ്യം എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.1915 ഇൽ വൈദ്യ ശാസ്ത്രത്തിൽ ബിരുദ്ധം നേടിയതിനു ശേഷം അദ്ദേഹം നാഗ്പൂരിലേക്ക്മടങ്ങി
ഇന്ത്യൻ സ്വാതന്ത്ര്യ സമരം
നാഗപ്പൂരിലേക്ക് തിരിച്ചെത്തിയ ഹെഡ്ഗെവാർ ബാല ഗംഗാധര തിലകൻറെ പ്രവർത്തനങ്ങളിൽ കൂടുതൽ ആകൃഷ്ടനാകുകയും ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്, രാഷ്ട്രീയ മണ്ഡൽ ഇവയുടെ സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളിൽ വ്യാപൃതനാകുകയും ചെയ്തു . തിലകന്റെ മരണശേഷം ഗാന്ധിജി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് എത്തപ്പെട്ടു . നിസ്സഹകരണ പ്രസ്ഥാനം ഖിലാഫത്ത് പ്രസ്ഥാനത്തിനൊപ്പം നടത്താനുള്ള മഹാത്മാഗാന്ധിയുടെതീരുമാനത്തെ ഹെഡ്ഗെവാർ എതിർത്തു എങ്കിലും സ്വാതന്ത്ര്യസമര പ്രവർത്തനങ്ങൾ അദ്ദേഹം തുടർന്നു.1921 ആഗസ്റ്റ് 19 മുതൽ 1922 ജൂലായ് 12 വരെ അദ്ദേഹം ജയിലിൽ അടക്കപ്പെ
രാഷ്ട്രീയ സ്വയം സേവക സംഘം
1925 ലെ വിജയ ദശമി ദിവസം ഹെഡ്ഗെവാർ രാഷ്ട്രീയ സ്വയം സേവക സംഘം രൂപീകരിച്ചു . ആളുകൾക്ക് എല്ലാ ദിവസവും ഒരു മണിക്കൂർ ഒത്തുകൂടാനും ശാരീരികവും മാനസീകവും ആയ വികാസം നേടാനും അദ്ദേഹം ശാഖ എന്ന കാര്യപദ്ധതി ആവിഷ്കരിച്ചു .എന്നാൽ സാധാരണ സംഘടനാ രൂപീകരണങ്ങളിൽ നിന്ന് വ്യത്യസ്ഥമായി പേര് , കാര്യാലയം , പരസ്യം ഇവ ഒന്നും ഇല്ലാതെ ആണ് അദ്ദേഹം രാഷ്ട്രീയ സ്വയം സേവക സംഘത്തിനു രൂപം നൽകിയത് . 1926 ഏപ്രിൽ പതിനേഴിനാണ് അദ്ദേഹം താൻ രൂപികരിച്ച സംഘടനക്കു പേര് കൊടുത്തത് .ആർ എസ് എസ്സിന്റെ വളർച്ചക്കായി പ്രചാരകൻ മാരെ വിവിധ പ്രദേശങ്ങളിലേക്ക് അയക്കുന്ന പതിവും അദ്ദേഹം തുടങ്ങി. അംഗങ്ങളുടെ വ്യക്തിത്വ രൂപീകരണം ആണ് ഏറ്റവും ആവശ്യം എന്ന് അദ്ദേഹം വിശ്വസിച്ചു
1930 ഇൽ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചു , സംഘടന എന്ന നിലയിൽ ആർ.എസ് .എസ്സിനെ നേരിട്ട് പങ്കെടുപ്പിക്കുന്നില്ല എന്ന് അദ്ദേഹം തീരുമാനിച്ചു എന്നാൽ അംഗങ്ങൾക്ക് പങ്കെടുക്കാം എന്ന് അദ്ദേഹം സ്വയം സേവകരെ (ആർ.എസ് .എസ് അംഗങ്ങൾ) അറിയിച്ചു . സ്വയം മാതൃകയായി അദ്ദേഹം വനസത്യാഗ്രഹത്തിൽ പങ്കെടുക്കാനായി 1930 ഇൽ ആർ.എസ് .എസ് സർ സംഘ ചാലക് പദവി ഒഴിയുകയും ജയിൽ വാസം വരിക്കുകയും ചെയ്തു.ജയിൽ വിമുക്തനായി തിരിച്ചെത്തി വീണ്ടും സർ സംഘ ചാലക് സ്ഥാനം വീണ്ടും ഏറ്റെടുത്ത അദ്ദേഹം മരണം വരെ ആ സ്ഥാനത്ത് തുടർന്നു
ഗാന്ധിയുടെ സന്ദർശനം
1934 ഡിസംബറിൽ വാർധ ജില്ലയിൽ ആർ എസ് എസ് നടത്തിയ ശിബിരം ഗാന്ധിജി സന്ദർശിച്ചു. ജാതി, പ്രാദേശികവാദം ഇവയ്ക്ക് അതീതമായി അവിടെ കൂടിയിരുന്ന 1500 ഓളം ആർ എസ് എസ് പ്രവർത്തകരെ കണ്ട അദ്ദേഹം വളരെ അധികം സന്തോഷിച്ചു . അടുത്ത ദിവസം ഹെഡ്ഗെവാർ ഗാന്ധിയെ സന്ദർശിച്ച് സംഘത്തെ പറ്റിയും പ്രവർത്തന രീതിയെ പറ്റിയും വിവരിച്ചു കൊടുത്തു . പിരിയുമ്പോൾ വാതിൽക്കൽ എത്തി ഗാന്ധിജി പറഞ്ഞു "ഡോക്ടർജി , നിങ്ങളുടെ ചാരിത്ര ശുദ്ധിയും ആത്മാർഥതയും തീർച്ചയായും നിങ്ങളെ വിജയത്തിലേക്ക് എത്തിക്കും
മരണം
1940 ജൂൺ 21ന് ന്യൂമോണിയ ബാധയെ തുടർന്ന് അന്തരിച്ചു. മരിക്കുന്നതിനു മുമ്പായി അടുത്ത സർ സംഘ ചാലകനായി മാധവ സദാശിവ ഗോൾവൽക്കറെ അദ്ദേഹം നിയോഗിച്ചു .
രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെരണ്ടാമത്തെ സർസംഘചാലകനായിരുന്നു മാധവ സദാശിവ ഗോൾവൽക്കർ. അനുയായികൾക്കിടയിൽ ഇദ്ദേഹം പരംപൂജനീയ ഗുരുജി എന്ന് അറിയപ്പെട്ടിരുന്നു.
ചെറുപ്പകാലം
1906 ഫെബ്രുവരി മാസം 19-ന് മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്തുള്ള രാംടേക്കിലാണ് അദ്ദേഹം ജനിച്ചത്. മധു എന്ന് വിളിപ്പേരുണ്ടായിരുന്ന ഇദ്ദേഹം ഒൻപതുമക്കളിൽ നാലാമനായിരുന്നു. ഈ മകനൊഴികെ ബാക്കി കുട്ടികളെല്ലാം ചെറുപ്രായത്തിലേ മരിച്ചു.ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന സമയം മുതൽക്കേ പണ്ഡിറ്റ് മദന മോഹന മാളവ്യയെപ്പോലുള്ള നേതാക്കളുടെ ആശയങ്ങൾ ഗോൾവൽക്കറെ സ്വാധീനിച്ചിരുന്നു.പഠനത്തിനു ശേഷം ഒന്നു രണ്ടു വർഷത്തോളം അദ്ദേഹം പ്രൊഫസ്സറായി സേവനമനുഷ്ഠിച്ചു. ഈ കാലയളവിൽ വിദ്യാർത്ഥികൾ അദ്ദേഹത്തെ ഗുരുജി എന്നു വിളിച്ചുപോന്നു. ആ സമയത്താണ് സംഘത്തിന്റെ ആശയങ്ങളിലും പ്രവർത്തനങ്ങളിലും അദ്ദേഹം ആകൃഷ്ടനായത്.1933ൽ ഗോൾവൽക്കർ മാതാപിതാക്കളോടൊപ്പം നാഗ്പൂരിലേയ്ക്ക് തിരിച്ചുവന്നു. നാഗ്പൂരിൽ വച്ച് ഡോക്ടർ കേശവ ബലിരാം ഹെഡ്ഗേവാറിനെ പരിചയപ്പെട്ടു. നാഗ്പൂരിലെത്തിയതിനു ശേഷം അദ്ദേഹം നിയമം പഠിക്കുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്തിരുന്നു. അതോടൊപ്പം ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കായി യുവാക്കളെ സജ്ജീകരിക്കാനും അദ്ദേഹം യത്നിച്ചു സ്വാമി അഖണ്ഡാനന്ദനിൽ നിന്നും സംന്യാസം സ്വീകരിച്ച ഗോൾവൽക്കർ വിവാഹിതനായില്ല. നീണ്ട ദീക്ഷയും തോളൊപ്പമെത്തുന്ന ചുരുളൻ മുടിയും എല്ലാ കാര്യങ്ങളിലും അവഗാഹവുമുണ്ടായിരുന്ന അദ്ദേഹത്തെ മുതിർന്ന ആളുകൾ പോലും 'ഗുരുജി' എന്നു വിളിച്ച്ബഹുമാനിച്ചിരുന്നു
പ്രവർത്തനം
ശ്രി കേശവ ബാലറാം ഹെഡ്ഗേവാരിന്റെ മരണ ശേഷം ആർ .എസ് .എസ്സിന്റെ സർസംഘ ചാലക് ചുമതല അദ്ദേഹത്തിൽ അർപ്പിക്കപ്പെട്ടു. സർസംഘചാലക് പദവിയിൽ അദ്ദേഹത്തിന്റെ മരണം വരെ, മുപ്പത്തിമൂന്നു വർഷം സേവനമനുഷ്ഠിച്ചു. ഏറ്റവും കൂടുതൽ കാലം ആർ .എസ് .എസ്സിന്റെ സർസംഘ ചാലക് ചുമതലയിൽ ഇരുന്ന വ്യക്തിയും അദ്ദേഹം തന്നെ ആണ് .
ഈ കാലയളവിൽ അദ്ദേഹം ഭാരതം മുഴുവൻ ചുറ്റിസഞ്ചരിച്ചു. ഇത്ര വിശദമായ ഭാരതപര്യടനം മറ്റാരും ചെയ്തിരിക്കില്ല. ഓരോ വർഷവും, ഓരോ സംസ്ഥാനങ്ങളിലും ചുരുങ്ങിയത് രണ്ടുതവണയെങ്കിലും അദ്ദേഹം സന്ദർശനം നടത്തി.
ഹൈന്ദവമൂല്യങ്ങളിൽ ഊന്നിയ ദേശാഭിമാനം വളർത്തിയെടുക്കാൻ അദ്ദേഹം പ്രയത്നിച്ചു. ലളിതമായ ഭാഷയിൽ ഹൈന്ദവ തത്ത്വശാസ്ത്രങ്ങൾക്ക് അദ്ദേഹം വ്യാഖാനം നൽകുകയും യുവാക്കളിൽ ദേശഭക്തി വളർത്തിയെടുക്കാൻ പ്രയത്നിക്കുകയും ചെയ്തു. ജമ്മു-കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല
1962 ലെ ചൈനയുടെ ഇന്ത്യ ആക്രമണ സമയത്ത് , സ്വയം സേവകരോട് (ആർ.എസ്.എസ് അംഗങ്ങൾ). ഭരണകൂടത്തിനോപ്പം രാജ്യ സുരക്ഷയ്ക്ക് വേണ്ടി നിലകൊള്ളാൻ ആഹ്വാനം ചെയ്തു . സ്വയം സേവകർ അദ്ധേഹത്തിന്റെ ആഹ്വാന ഫലമായി ദൽഹി കൊൽക്കത്ത,മുംബൈ തുടങ്ങിയ പട്ടണങ്ങളുടെ ആഭ്യന്തര സുരക്ഷ പാലനം, സൈനീകർക്ക് മരുന്ന് വൈദ്യ സഹായം , രക്തം ഇവ എത്തിക്കൽ എന്നി പ്രവർത്തികളിൽ മുഴുകി ... ഈ പ്രവർത്തനങ്ങളുടെ ഫലമായി 1963 ഇൽ ആർ.എസ്.എസ് നോട് റിപബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ സർക്കാർ ആവശ്യപ്പെടുകയും ആർ.എസ്.എസ് പങ്കെടുക്കുകയും ചെയ്തു
ഹൈന്ദവേതര മതങ്ങളോടുള്ള നിലപാട്
ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു " ഞങ്ങളുടെ മത ബോധവും തത്വ ചിന്തയും പ്രകാരം ഒരു മുസ്ലീം ഒരു ഹിന്ദുവിനോളം തന്നെ നല്ലവനാണ് .ഒരിക്കലും ഹിന്ദു മാത്രം മോക്ഷപ്രാപ്തിയിൽ എത്തും എന്ന് ഞങ്ങൾ ചിന്തിക്കുന്നില്ല .തൻറേതായ ചിന്തകൾക്ക് അനുസൃതമായ പാത സ്വീകരിക്കാൻ എല്ലാവർക്കും അവകാശം ഉണ്ട് . നിങ്ങളുടെ പാത അത് ഹിന്ദുത്വമാനെങ്കിലും , ക്രിസ്തു മതം ആണെങ്കിലും ഇസ്ലാം ആണെങ്കിലും അത് പിന്തുടരുക .ആളുകളെ യഥാർത്ഥ ഹിന്ദുത്വം പഠിപ്പിക്കൂ, യഥാർത്ഥ ഇസ്ലാം അവരെ പഠിപ്പിക്കൂ., മതങ്ങൾ മനുഷ്യനെ നിസ്വാർഥരാകാനാണ് പഠിപ്പിക്കുന്നത് എന്ന് അവർ അറിയട്ടെ "
നിലപാടുകൾ
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനെക്കുറിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്, അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ സമാഹരിച്ച് തയ്യാറാക്കിയ വിചാരധാര എന്ന ഗ്രന്ഥത്തിൽ: "രാഷ്ട്രത്തെകുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനം രൂപീകൃതമായിട്ടുള്ള ഭൂമിശാസ്ത്രപമായ ദേശീയതാ വാദത്തെയും സാമാന്യമായ അപകടത്തേയും കുറിച്ചുള്ള സിദ്ധാന്തങ്ങൾ നമ്മുടെ ഹിന്ദുത്വ രാഷ്ട്രത്തിന്റെ ഗുണപരവും പ്രചോദനാത്മകവുമായ ധാരണയെ തകർക്കുന്നതും നിരവധി 'സ്വാതന്ത്ര്യപ്രക്ഷോഭങ്ങൾ' വളരാൻ അവസരം ലഭിക്കുന്നവയുമാണ്. അവ പൂർണ്ണമായും ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനങ്ങളാണ്. ബ്രിട്ടീഷ് വിരുദ്ധതയെ ദേശസ്നേഹത്തോടും ദേശിയതാവാദത്തോടും സമീകരിക്കപ്പെട്ടു. പ്രതിലോമപരമായ ഈ വീക്ഷണം സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മുഴുവൻ ഗതിയിലും അതിലെ നേതാക്കളിലും സാധാരണക്കാരിലും വിനാശകരമായ ഫലങ്ങൾ സൃഷ്ടിച്ചു"
ജനാധിപത്യത്തെ കുറിച്ച് ഗോൾവൽക്കർ പറയുന്നത് ഇങ്ങനെയാണ്: 'ജനങ്ങൾക്കു വേണ്ടി, ജനങ്ങളാൽ' എന്ന ജനാധിപത്യാശയം രാഷ്ട്ര ഭരണത്തിൽ എല്ലാവരും തുല്യരാണെന്ന അർത്ഥത്തിൽ, ഒരളവോളം പ്രായോഗിക തലത്തിലെ മിത്താകുന്നു.'
സമത്വത്തെക്കുറിച്ച് ഗോൾവൽക്കർ ഇങ്ങനെ പറയുന്നുണ്ട്: 'സമത്വമെന്നത് കമ്യൂണിസ്റ്റ്കാരുടെ മൗലിക തത്ത്വമാണല്ലോ. പക്ഷേ അത് നില നിൽക്കുന്നത് ഒരു തെറ്റായ അടിസ്ഥാനത്തിന്മേലാണ്. അതായത് ഭൗതികതയുടെ അടിസ്ഥാനം. ഞാൻ വെറും ഭൗതിക വസ്തു മാത്രമാണെങ്കിൽ, സമത്വത്തിന്റെ അടിസ്ഥാനത്തിൽ മറ്റുള്ളവരുമായി സഹകരിക്കണമെന്നുള്ള വികാരങ്ങൾ ഉൾക്കൊള്ളുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. മറ്റുള്ളവരെ വിഴുങ്ങിക്കൊണ്ട് എന്തുകൊണ്ട് എനിക്ക് ജീവിച്ചുകൂ ടാ? '
മരണം
ഗുരുജി ഗോൾവാൾക്കർ ജൂൺ 5, 1973-ൽ ക്യാൻസർ ബാധിതനായി അന്തരിച്ചു . തന്റെ മരണശേഷം തുറക്കാനായി മൂന്ന് കത്തുകൾ അദ്ദേഹം അവശേഷിപ്പിച്ചു . ഒന്ന് തൻറെ പിൻഗാമിയായി ബാലാസാഹെബ് ദേവറസ്സിനെ നിയോഗിക്കുകയും അടുത്തത് സ്വയം സേവകർക്കുള്ള കത്തും, മൂന്നാമത്തേത് തൻറെ മരണാനന്തരം ചെയ്യേണ്ടുന്ന കാര്യങ്ങളും ആയിരുന്നു
പരമപൂജനീയ ശ്രീഗുരുജിയുടെ ജീവിത്തിലെ നാഴികക്കല്ലുകള്‍
1906 - ഫെബ്രുവരി 19 തിങ്കള്‍ (ശകവര്‍ഷം 1827 മാഘമാസം 11) രാവിലെ4- 34 ന് നാഗ്പൂരില്‍ ജനനം.
1924 - ഇന്റര്മീമീഡിയേറ്റു് പരീക്ഷ വിജയിച്ചു .ഇംഗ്ലിഷില്‍ ഒന്നാംസ്ഥാനം .ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പ്രവേശനം .
1926-ബി.എസ്.സി വിജയിച്ചു
1928-എം.എസ്.സി വിജയിച്ചു .
1929-മദ്രാസിലെ മത്സ്യാലയത്തില്‍ ഗവേഷണം
1931-സംഘത്തില്‍ ചേര്‍ന്നു
1931-33-ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പ്രഫസര്‍
1935-എല്‍. എല്‍.ബി.ജയിച്ചു
1936 -ദീപാവലിക്ക് മുന്‍പ് സാരഗാച്ചി(ബംഗാള്‍)യിലേക്കുള്ള യാത്ര. രാമകൃഷ്ണസംഘത്തിന്റെഅധ്യക്ഷന് ശ്രീ അഖണ്ഡാനന്തജിയുടെ സന്നിധിയില്‍.
1937-ജനുവരി 13 ന് മകരസംക്രാന്തി ദിവസം
ദീക്ഷസ്വീകാരണം .ഫെബ്രുവരി 7-ന് ശ്രീ
അഖണ്ഡാനന്തജിയുടെ മഹാനിര്‍വാണം.മാര്‍ച്ച് അവസാനത്തോടെ നാഗ്പൂര്ലേക്ക് മടക്കം.
1938-നാഗ്പൂര്‍ സംഘശിക്ഷാവര്‍ഗിന്റെ സരവാധികാരി.
1939-ആഗസ്റ്റ് 13ന് രക്ഷാബന്ധന് ദിവസം സര്കാര്യവഹ് ആയി നിശ്ചയിച്ചു .
1940-ജൂണ്‍ 21 ന് പൂജനീയഡോക്ടര്ജിയുടെ നിര്യാണം
.ജൂലായ് 3 ന് സര്‍സംഘചാലക് ആയി നിയോഗം .
1948-ഫെബ്രുവരി 1 - ന് നാഗ്പൂരില്‍ അറസ്റ്റില്‍ .ഫെബ്രുവരി 8 ന് സംഘത്തെ നിരോധിക്കുന്നു .
1949-ജനുവരി 29 ന് സത്യാഗ്രഹം അവസാനിപ്പിച്ചു . ശ്രീ ഗ . വി .കേത്കര്‍ , ശ്രീ ടി .ആര് .വി .ശാസ്ത്രി തുടങ്ങിയവരുടെ മധ്യസ്ഥം .
-ജൂലായ് 12 ന് നിരോധനം നീങ്ങി .
1952-ഗോവധനിരോധന സമരം .ഡിസംബര്‍ 7 ന് ഏകദേശം 2 കോടി ജനങ്ങള്‍ ഒപ്പ് വെച്ച നിവേദനം രാഷ്രപതി ശ്രീ രാജേന്ദ്രപ്രസാദിന് സമര്‍പ്പിച്ചു.
1956-അമ്പത്തിഒന്നാം പിറന്നാള്‍ രാജ്യമെമ്പാടും ആഘോഷം
1964-കൃഷ്ണജന്മാഷ്ട്ടമി ദിവസം മുംബൈയില്‍ സാന്തീപനി ആശ്രമത്തില്‍ വിശ്വഹിന്ദുപരിഷത്ത് സ്ഥാപനം .
1965-സെപ്റ്റംബര്‍ ആറിന് ഭാരതവും പാകിസ്ഥാനും ആയി യുദ്ധം . പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ശാസ്ത്രി വിളിച്ചുചേര്‍ത്ത ദേശിയനേതാക്കളുടെ യോഗത്തില്‍ പങ്കെടുത്തു .
1973 -മാര്‍ച്ച് 24 - 25 തിയതികളില്‍ നാഗ്പൂരില്അഖിലഭാരതീയ പ്രതിനിധിസഭയുടെ ബൈഠക്ക് 'വിജയം തന്നെ വിജയം ' എന്ന അവസാനപ്രഭാഷണം .
- ജൂണ്‍ 5 ന് രാത്രി 9.05 ന് മഹാസമാധി
-ജൂണ്‍ 6 ന് വൈകുന്നേരം രേശംബാഗില്‍ അന്ത്യസംസ്കാരം.
വീർ സവർക്കർ അഥവാ വിനായക് ദാമോദർ സാവർക്കർ , വിപ്ലവകാരി ,ഹിന്ദുത്വസൈദ്ധാന്തികൻ എന്നീ നിലകളിൽ അറിയപ്പെട്ട സ്വാതന്ത്ര്യസമര സേനാനിയായിരുന്നു .ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു പ്രവർത്തിച്ചതിനാൽ അറസ്റ്റ് ചെയ്യപ്പെടുകയും തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു .വിപ്ലവകാരിയായ ദേശസ്നേഹി എന്നാണ്മഹാത്മാ ഗാന്ധി അക്കാലത്ത് സാവർക്കറെ വിശേഷിപ്പിച്ചിരുന്നത് . സവർക്കറുടെ പ്രസിദ്ധമായ ‘1857 ഇന്ത്യൻ സ്വാതന്ത്ര്യ സമരം‘ എന്ന പുസ്തകംഭഗത് സിംഗും , സുഭാഷ് ചന്ദ്ര ബോസുമടക്കമുള്ളവിപ്ലവകാരികൾ സംഘടനാ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ട് . ജയിൽ ജീവിതത്തിനു ശേഷംഹിന്ദുമഹാസഭയിൽചേർന്നു പ്രവർത്തിച്ച സാവർക്കർ ആധുനിക ഹിന്ദുത്വ സംഘടനകളുടെ ആരാധ്യപുരുഷനും പ്രചോദകനുമായി കണക്കാക്കപ്പെടുന്നു .
ആദ്യകാല ജീവിതം
1883 ഇൽ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ഭാഗൂരിൽ ജനനം . രാധാഭായിയും ദാമോദർ പാന്തുമായിരുന്നു മാതാപിതാക്കൾ. ചാഫേക്കർ സഹോദരന്മാരുടെ രക്തസാക്ഷിത്വത്തോടനു ബന്ധിച്ച് ബ്രിട്ടീഷുകാരോടുള്ള എതിർപ്പുകൾ ഉച്ചസ്ഥായിയിൽ നിൽക്കുന്ന കാലമായിരുന്നു 1890 കളുടെ അവസാനം. ഈ പരിതസ്ഥിതിയിൽ ബ്രിട്ടീഷുകാർക്കെതിരെ സംഘടിക്കണമെന്ന് തീരുമാനിച്ചുറച്ച സാവർക്കർ ചില സുഹൃത്തുക്കളോടൊപ്പം 1900 ഇൽ മിത്രമേള എന്ന സംഘടന രൂപവത്കരിച്ചു . ഈ സംഘടനയാണ് പിൽക്കാലത്ത് അഭിനവ് ഭാരത് സൊസൈറ്റി എന്ന തീവ്രവിപ്ലവ സംഘടനായി മാറിയത് .
സ്വാതന്ത്ര്യ സമരത്തിലെ പങ്കാളിത്തം
അക്കാലത്ത് സ്വാതന്ത്ര്യ സമര സേനാനികളുടെ ഇടയിൽ നിലന്നിന്നിരുന്ന മിതവാദി - തീവ്രവാദി വിഭാഗങ്ങളിൽ രണ്ടാമത്തേതിനൊപ്പമായിരുന്നു സാവർക്കർ . സായുധ സമരത്തിലൂടെ ബ്രിട്ടീഷുകാരെ പുറത്താക്കണമെന്നാണ് സാവർക്കർ ആഗ്രഹിച്ചത് .1905 ഇൽ ബംഗാൾ വിഭജനത്തിനെതിരെ നടന്ന ശക്തമായ പ്രക്ഷോഭങ്ങളുടെ ഭാഗമായി വിദേശസാധനങ്ങൾ ബഹിഷ്കരിക്കൽ പ്രക്ഷോഭത്തിൽ സാവർക്കർ ഭാഗഭാക്കായി . അങ്ങനെ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ആദ്യമായി, പൂനെയിൽ വച്ച് വിദേശവസ്ത്രങ്ങൾ കത്തിച്ചു കൊണ്ടുള്ള പ്രക്ഷോഭം നടന്നു . അതിന്റെ പേരിൽ സാവർക്കറെ ഫെർഗൂസൻ കോളേജിൽ നിന്നും പുറത്താക്കുകയുണ്ടായി
1906 ജൂൺ 9 നു സ്കോളർഷിപ്പോടുകൂടിയുള്ള നിയമപഠനത്തിന് സാവർക്കർ ലണ്ടനിലെത്തുകയും തുടർന്ന് ഫ്രീ ഇന്ത്യാ സൊസൈറ്റി എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു . ദേശെസ്നേഹികളായ നിർവധി യുവാക്കൾ ഫ്രീ ഇന്ത്യാ സൊസൈറ്റിയുടെ പെരിൽ ലണ്ടനിൽ ഒത്തുകൂടി . ഭായി പരമാനന്ദ് , സേനാപതി ബാപ്പട് , ലാലാ ഹർദയാൽ എന്നിവർ അവരിലുൾപ്പെട്ടിരുന്നു . സ്വാതന്ത്ര്യ സമര പ്രക്ഷോഭം അന്തർദ്ദേശീയ തലത്തിലെത്തിക്കുന്നതിന്റെ ഭാഗമായി 1907 ഇൽ ജർമ്മനിയിൽ നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഗ്രസ്സിൽ പങ്കെടുക്കാൻ മാഡം ബിക്കാജി കാമയെ നിയോഗിച്ചതും സാവർക്കറാണ്.പ്രസിദ്ധമായ 1857 ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന പുസ്തകം അദ്ദെഹം എഴുതുന്നത് ഇക്കാലത്താണ് . ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ശക്തമായ നിരീക്ഷണങ്ങൾക്കിടയിലും പുസ്തകത്തിന്റെ കയ്യെഴുത്തു പ്രതി ഹോളൻഡിലെത്തിക്കാനും 1909 ഇൽ പ്രസിദ്ധപ്പെടുത്താനും കഴിഞ്ഞു. . ഈ പുസ്തകം പിന്നീട് വിപ്ലവകാരികളുടെ ആവേശമായി മാറുകയും ചെയ്തു. 1909 ജൂലൈ 1 നു മദൻ ലാൽ ഢീംഗ്റ ബ്രിട്ടീഷ് ഓഫീസറായ കഴ്സൺ വൈലിയെ വധിച്ചതോടെ സാവർക്കറുടെ ലണ്ടൻ ജീവിതം ബ്രിട്ടീഷ് നിരീക്ഷണത്തിലായി . ഡിസംബർ 21 നു നാസികിലെ അഭിനവ ഭാരത് അംഗങ്ങൾ നാസിക് കളക്റ്റർ ആയിരുന്ന എ എം റ്റി ജാക്സണെക്കൂടീ വധിച്ചതോടെ സവർക്കറെ അറസ്റ്റ് ചെയ്യാനും ഇന്ത്യയിലെത്തിച്ച് വിചാരണ നടത്താനും ബ്രിട്ടീഷ് പോലീസ് തീരുമാനിച്ചു , തുടർന്ന് , ബ്രിട്ടീഷ് സാമ്രാജ്യ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ഇന്ത്യയിലേക്ക് അയക്കാൻ ലണ്ടൻ കോടതി തീരുമാനിക്കുകയും ചെയ്തു .
ഹിന്ദു മഹാസഭയുടെ നേതാവ്
അനുയായികൾക്കിടയിൽ വീര സവർക്കർ എന്ന് അറിയപ്പെട്ടിരുന്ന ഇദ്ദേഹം ആധുനിക ഹിന്ദു സാമുദായികവാദികക്ഷികളുടെ പ്രചോദകനും ആരാധ്യപുരുഷനുമായി കണക്കാക്കപ്പെടുന്നു. 1937 മുതൽ അഞ്ചു് വർഷം അഖിൽ ഭാരത് ഹിന്ദു മഹാസഭ എന്ന പാർട്ടിയുടെ അദ്ധ്യക്ഷനായിരുന്ന സാവർക്കർ ക്വിറ്റ് ഇന്ത്യാ സമരത്തിനെതിരെ പ്രവൃത്തിയ്ക്കുകയും ഇന്ത്യാവിഭജനത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്തുഹിന്ദുരാഷ്ട്ര് (ഹിന്ദുദേശം) സ്ഥാപിയ്ക്കുകയെന്ന ലക്ഷ്യവുമായി പ്രചരണത്തിലേർപ്പെട്ടു.
ജനനം 1914 – സെപ്തം 19 മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ “ ട്രിന്ടിലാ “ എന്ന ഗ്രാമത്തില്‍ . ഡോക്ടര്‍ജിയുടെ സമ്പര്‍ക്കത്തില്‍ വന്ന ഏകനാഥജിറാണ്ടെ മെട്രിക് പാസ്സായ ഉടന്‍ സംഘപ്രവര്ത്തനതിനായി നാടിന്റെ ഏതു ഭാഗത്തും പോകാമെന്ന് ഡോക്ടര്‍ജിയെ അറിയിച്ചു. ഡോക്ടര്‍ജിയുടെ നിര്‍ദേശ അനുസരണം ഡിഗ്രി പാസ്സായതിനു ശേഷം 1936 ല്‍ സംഘ പ്രചാരകനായി . പ്രചാരനായിരിക്കെ സാഗര്‍ സര്‍വകലാശാലയില്‍ നിന്നും തത്വ് ശാസ്ത്രത്തില്‍ എം എ ബിരുദം കരസ്ഥമാക്കി . മധ്യ ഭാരതത്തില്‍ സംഘത്തിന്റെ പ്രവര്‍ത്തനം ശക്തമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു .
1948 ല്‍ ഗാന്ധിജിയെ വധിച്ചുവെന്ന ദുരാരോപണത്തെ തുടര്‍ന്ന് പ.പു ഗുരുജിയെയും ഭയ്യാജി ദാണെയേയും കാരാഗ്രഹത്തില്‍ അടച്ചപ്പോള്‍ സത്യാഗ്രഹത്തിന്റെ മുഴുവന്‍ ചുമതലയും ഏറ്റെടുത്തു പ്രവര്‍ത്തിച്ചു . 50,000 ല്‍ പരം സ്വയം സേവകര്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്തു . നിരോധനം പിന്‍വലിക്കാന്‍ എഴുതി തയ്യാറാക്കിയ ഭരണഘടന വേണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചപ്പോള്‍ പ്രമുഖ വ്യക്തികളെ ബന്ധപ്പെട്ടു ആ കാര്യം നിര്‍വഹിച്ചു .
ബാല സ്വയം സേവകര്‍ക്ക് സംഘത്തില്‍ പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച് ഭരണഘടനയില്‍ പരാമര്‍ശമുള്ളത് അപകടമാണെന്ന് മദ്രാസിലെ ശ്രീ. വെങ്കടരമണശാസ്ത്രി സൂചിപ്പിച്ചപ്പോള്‍ കോണ്ഗ്രസ്ക്കാര്ക്ക് സേവദളത്തില് ബാലന്മാരെ ചേര്‍ക്കാം എങ്കില്‍ സംഘത്തില്‍ ബാലന്മാരെ ചേര്‍ക്കുന്നത് തടയാന്‍ അവര്‍ക്കവകാശമില്ല എന്ന് ബോധ്യപ്പെടുത്തി .
സംഘത്തില്‍ അനുശാസനം , കീഴ്വഴക്കങ്ങള് , വ്യവസ്ഥാകുശാലത ഇവ വളര്‍ത്തിയെടുത്തതില്‍ ഏകനാഥജിറാണ്ടെ യുടെ പങ്കു വളരെ വലുതാണ് . സംഘത്തെ സംബന്ധിച്ച് ഭാരതത്തില്‍ രണ്ടു തരാം ആളുകളെ ഉള്ളു . ഒന്ന് ഇന്നത്തെ സ്വയം സേവകര്‍ , രണ്ടാമത്തേത് നാളത്തെ സ്വയംസേവകരാവേണ്ടവര് . ഈ കാഴ്ച്ചപ്പാടോട് കൂടി പ്രവര്‍ത്തിക്കാന്‍ സ്വയം സേവകരെ സദാ പ്രേരിപ്പിച്ച വ്യക്തിയായിരുന്നു ഏകനാഥജിറാണ്ടെ നിരോധനം പിന്‍വലിച്ചതിനു ശേഷം നിരാശരായി കിടന്ന സംഘ പ്രവര്‍ത്തകരെ ജാഗരൂകരാക്കാനും പ്രവര്‍ത്തനം വ്യാപിപ്പിക്കാനും അതിനായി ശ്രീ . ഗുരുജിയുടെ 51-നാം പിറന്നാളാഘോഷം നടത്താനും സ്മൃതി മന്ദിര നിര്മ്മാനത്തിലുംമൊക്കെ പ്രധാന പങ്കുവഹിച്ചത് ഏകനാഥജിറാണ്ടെ ആയിരുന്നു.
വിശ്വപ്രസിദ്ധതീര്ഥാടനകേന് ദ്രമായിത്തീര്ന്ന കന്യാകുമാരിയിലെ ശിലാസ്മാരക നിര്‍മ്മാണം എതിര്‍പ്പുകളെയും തടസ്സങ്ങളെയും അതിജീവിച്ചു അസാധ്യമെന്നു വിധിയെഴുതിയതിനെ സാധ്യമാക്കിത്തീര്ന്ന ഉന്നതശീര്‍ഷനും ദ്രിട മാനസനും ഇശ്ശ്ച്ചാശക്തിയുമുള്ള പ്രതിഭാധനനുമായിരുന്നു ഏകനാഥജിറാണ്ടെ 1982 ആഗസ്റ്റ് 22 നു ഇഹലോകവാസം വെടിഞ്ഞു.
ഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള കേരളത്തിലെ സാമൂഹിക നവോത്ഥന നേതാക്കളിലൊരാളായിരുന്നു ഡോ.പല്പു. ജനം: 1863 നവംബർ 2-മരണം: 1950 ജനുവരി 25. വൈദ്യശാസ്ത്രവിശാരദനും ആധുനിക കേരളശില്പികളിലൊരാളുമായിരുന ്ന പത്മനാഭൻ ഡോ. പത്മനാഭൻ പൽപു എന്ന ഡോ. പൽപു 1863 നവംബർ 2-നു കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ (പഴയ തിരുവിതാംകൂർ) പേട്ട യിൽ സ്ഥിതിചെയ്യുന്ന നെടുങ്ങോട് എന്ന പേരുകേട്ട ഈഴവ കുടുംബത്തിൽ ജനിച്ചു. അച്ഛൻ ഭഗവതീ പത്മനാഭൻ തിരുവിതാംകൂറിലെ ഈഴവരിൽ ആദ്യമായി ഇംഗ്ലീഷ് പഠിച്ചത് ഭഗവതീ പത്മനാഭനായിരുന്നു. വിദ്യാഭ്യാസത്തിലും സാമർത്ഥ്യത്തിലും മുൻപിലായിരുന്ന അദ്ദേഹത്തിന് അവർണ്ണൻ എന്ന കാരണത്താൽ പല ഉന്നതോദ്യോഗത്തിൽ നിന്നും വിലക്ക് അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. അമ്മ മാതപ്പെരുമാൾ സ്നേഹസമ്പന്നയും ഈശ്വരഭക്തയും ആയിരുന്നു. ശ്രീനാരായണഗുരു തിരുവനന്തപുരത്ത് സഞ്ചരിച്ചിരുന്ന കാലത്ത് പല്പുവിനേയും കുടുംബത്തേയും സന്ദർശിക്കാറുണ്ടായിരുന്നു.
അച്ഛൻ തന്നെയായൊരുന്നു പല്പുവിന്റെ ആദ്യഗുരു. മണലിൽ എഴുത്ത് പഠിച്ച ശേഷം അഞ്ചാമത്തെ വയസ്സിൽ 1868 ൽ രാമൻപിള്ള ആശാന്റെ കീഴിൽ എഴുത്തിനിരുന്നു. പഠിത്തത്തിൽ പല്പു സമർത്ഥനായിരുന്നു. 1875 ജൂലൈയിൽ പല്പു എ.ജെ ഫെർണാണ്ടസ് എന്ന സായിപ്പിന്റെ കീഴിൽ വിദ്യാർത്ഥിയായി. എന്നാൽ കുടുംബം അക്കാലങ്ങളിൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും ദാരിദ്ര്യവും നേരീടേണ്ടി വന്നു. 1878 മാർച്ച് മാസത്തിൽ മൂന്നാം ഫോറത്തിൽ പ്രവേശിക്കാനുള്ള പരീക്ഷ അദ്ദേഹം വിജയിച്ചു.അതനുസരിച്ച് തിരുവനന്തപുരത്തെ ഇംഗ്ലീഷ് ഹൈസ്കൂളിൽ പ്രവേശിച്ചു. ജ്യേഷ്ഠൻ വേലായുധനും അദ്ദേഹത്തോടൊപ്പം അവർണ്ണര്‍ക്കായി നീക്കിയിട്ടിരുന്ന ബെഞ്ചിലിരുന്ന് പഠിച്ചു. ഫെർണാണ്ടസ് സായിപ്പ് പല്പുവിന്റെ അവസ്ഥകണ്ട് ഒരു നേരത്തെ ഭക്ഷണം നൽകി സഹായിച്ചു. 1883 ൽ മെട്രിക്കുലേഷൻ പരീക്ഷ വിജയിച്ചു. എന്നാൽ ജ്യേഷ്ഠൻ വേലായുധൻ ഉപരിപഠനത്തിനായി എഫ്.എ. ക്ക് ചേർന്നതിനാലുണ്ടായ സാമ്പത്തിക ബാദ്ധ്യത ഒഴിവാക്കാൻ പല്പു കോളേജിൽ ചേർന്നില്ല. എന്നാൽ ഇംഗ്ലീഷ് പഠിപ്പിക്കാനുള്ള വാദ്ധ്യാരായി
വൈദ്യശാസ്ത്ര പരിശീലനത്തിനായി തിരുവിതാംകൂർ സർക്കാർ നടത്തിയ പരീക്ഷയിൽ 4-ആമനായി എത്തിയെങ്കിലും സംസ്ഥാനത്തെ ജാതിവ്യവസ്ഥയുടെ ഫലമായി അദ്ദേഹത്തിന് പ്രവേശനം നിഷേധിക്കപ്പെട്ടു. വയസ്സ് അധികമായിരുന്നു എന്ന കാരണമാണ് അതിനു കാണിച്ചത്. എന്നാൽ ഹതാശനാകാതെ പല്പു മദ്രാസ് മെഡിക്കൽ കോളെജില്‍ ചേർന്നു. അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ വേലായുധൻ മദ്രാസ് സർക്കാരിന്റെ കീഴിൽ ക്ലാർക്കായി ജോലിയെടുത്തിരുന്നു എന്നതും നാരായണഗുരുവിന്റെ പ്രോത്സാഹവും പല്പുവിന്റെ കുടുംബത്തെ അദ്ദേഹത്തെ മദ്രാസിലയച്ച് പഠിപ്പിക്കാൻ അനുകൂലപ്പെടുത്തി. കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും സമർത്ഥമായി പഠിച്ച് അദ്ദേഹം നാലുവർഷം കൊണ്ട് എൽ.എം.എസ് ഡിഗ്രി കരസ്ഥമാക്കി അദ്ദേഹം ഭിഷഗ്വരനായി.
പഠനം പൂർത്തിയാക്കി തിരുവിതാംകൂർ സംസ്ഥാനത്ത് ജോലിക്ക് അപേക്ഷിച്ച അദ്ദേഹത്തിനു ജാതീയ കാരണങ്ങളാൽ ജോലിയും നിഷേധിക്കപ്പെട്ടു. തുടർന്ന് അദ്ദേഹം മൈസൂർ സർക്കാരിൽ ഒരു ഭിഷഗ്വരനായൊ ആയി സേവനം തുടങ്ങി. മാസം 100 രൂപാ ശമ്പളത്തിലായിരുന്നു ആദ്യത്തെ ജോലി. ഗോവസൂരി പ്രയോഗത്തിനുള്ള വാക്സിൻ നിർമ്മിക്കാനായി ലിംഫ് ഉണ്ടാക്കുന്ന സ്പെഷ്യൽ വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന് നു ജോലി. എന്നാൽ വാക്സിൻ ഗുണനിലവാരത്തിലുള്ളതല്ല എന്ന് പറഞ്ഞ് സർക്കാർ സ്ഥാപനം അടച്ചു. തുറന്ന് ബാംഗ്ലൂരിൽ മൈസൂർ സർക്കാരിന്റെ കീഴീൽ പുതിയ ഒരു വാക്സിൻ നിർമ്മാണശാല തുടങ്ങിയപ്പോൾ പല്പുനീ അതിന്റെ മേൽ നോട്ടക്കാരനായി നിയമിച്ചു. എന്നാൽ മേലുദ്യോഗസ്ഥർ തമ്മിലുള്ള കിടമത്സരം മൂലം ഈ സ്ഥാപനത്തിനും പഴയതിന്റെ ഗതി വന്നു ചേർന്നു. വീണ്ടും മൈസൂർ സർക്കാരിന്റെ കീഴിൽ സീനിയർ സർജനായ ഡോ. ബെൻസന്റെ ആവശ്യപ്രകാരം വാക്സിൻ നിർമ്മാണശാല തുടങ്ങുകയും അതിൽ പല്പുവിന്റെ സേവനം ലഭ്യമാക്കുകയും ചെയ്തു. കുറച്ചു കാലത്തിനുശേഷം ഡോ. ബെൻസൻ വിരമിച്ചപ്പോൾ പുതിയ ഉദ്യോഗസ്ഥൻ വരികയും അദ്ദേഹത്തിന് വാക്സിൻ നിർമ്മാണത്തിൽ താല്പര്യം കുറയുകയും വീണ്ടും സ്ഥാപനം നിർത്തുകയും ചെയ്തു. പല്പുവിനെ മറ്റു ജോലികളിൽ നിയോഗിക്കുകയും ചെയ്തു
എന്നാൽ ഡോ.പല്പു തന്റെ സ്ഥിരോത്സാഹം മൂലം സർക്കാരിന് ലഭിച്ച വരുമാനത്തിന്റെ നീക്കിയിരിപ്പിൽ 120 രൂപ ലിംഫ് ശേഖരണത്തിനായി അനുവദിച്ചെടുത്തു. അദ്ദേഹം കന്നുകുട്ടികളെ വാങ്ങി വാക്സിൻ നിർമ്മാണം ആരംഭിച്ചു. അതിൽ നിന്ന് വരുമാനം വർദ്ധിച്ചു തുടങ്ങി. താമസിയാതെ സർക്കാരിന് ഉദ്യോഗസ്ഥനിലുള്ള വിശ്വാസം വർദ്ധിക്കുകയും ലിംഫ് നിർമ്മാണത്തിന് കൂടുതൽ തുക അനുവദിക്കുകയും ചെയ്തു. ലിംഫ് പുറം രാജ്യങ്ങളിലേക്കെല്ലാം കയറ്റി അയക്കപ്പെടാനും ഗുണനിലവാരം പുലർത്തുന്നതിനുള്ള വിജ്ഞാപനം ലഭിക്കാനും ഇടയായി.
ഇതിനിടക്ക് സർക്കാരിന് മെമ്മോറിയലുകളും മറ്റും അയച്ച് മദ്രാസ് സർക്കാർ സ്കൂളുകളിലും തസ്തികകളിലും താണജാതിക്കാരെക്കൂടി പ്രവേശിപ്പിക്കാൻ ഡോ.പല്പുവിനായിരുന്നു.ഡോ.പല്പുവിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള വാക്സിൻ നിർമ്മിക്കനുള്ള പദ്ധതിയുടെ ചുമതലയേല്പിക്കപ്പെട്ടു. വിദേശരാജ്യത്ത് ഉപരിപഠനത്തിനും സാധ്യത തെളിഞ്ഞു. എന്നാൽ കുത്സിതബുദ്ധിക്കരായ ചില മേലുദ്യോഗസ്ഥരുടെ ഇടപെടൽ മൂലം അതെല്ലാം നഷ്ടപ്പെട്ടു.
ഡൊ.പല്പുവിനെ ജോലിയിൽ തരം താഴ്തുകയുംമറ്റു രീതിയിൽ വാക്സിൻ ഉണ്ടാക്കാൻ ആരംഭിക്കുകയും ചെയ്തു. എന്നാൽ ഈ രീതിക്ക് പല അപാകതകളും ഉണ്ടായിരുന്നതിനാൽ ജനങ്ങളുടെ പരാതി വർദ്ധിച്ചു വന്നു. താമസിയാതെ സർക്കാർ പല്പുവിനെ തിരിച്ചു വിളിച്ചു. പല്പു പുതിയ രീതി നിർത്തലാക്കി തനതായ രീതിയിൽ വാക്സിൻ നിർമ്മാണം പുനരാരംഭിച്ചു. ജനങ്ങളുടെ പരാതി കുറാഞ്ഞു. എന്നാൽ വീണ്ടും മേലുദ്യോഗസ്ഥർ പല്പുവിനെ പ്ലേഗ്ബാധയുടെ ചുമതാലയേല്പിച്ചു. 1894 മുതൽ 98 വരെ ഭ്രാന്താശുപത്രി, കുഷ്ഠരോഗാശുപത്രി മെഡിക്കൽ സ്റ്റോർ തുടങ്ങിയവയുടെ ചുമതലയേല്പിച്ചു.1896 ൽ ബാംഗ്ലൂർ നഗരത്തെ വിറപ്പിച്ച പ്ലേഗുബാധവന്നപ്പോൾ സ്വന്തം ജീവൻ വരെ തൃണവൽകരിച്ചുകൊണ്ട് അതിനെതിരെ പോരാടി. ശ്മശാനങ്ങളിൽ വരെ അദ്ദേഹം ജോലിയെടുത്തു. ക്യാമ്പുകളിൽ താമസിക്കുന്നതിനെതിരായി ചിലമുസ്ലീങ്ങൾ അദ്ദേഹത്തെ വധിക്കാൻ വരെ ശ്രമിച്ചു. പ്ലേഗ് ബാധ ആപത്കരമാം വിധം പടരാതെ പല്പുവിനും കൂടെ സഹകരിച്ച ഭിഷഗ്രന്മാർക്കും കഴിഞ്ഞു. പ്ലേഗ് ശമിച്ചപ്പോൾ ഇന്ത്യാ സർക്കാരിലെ സർജന്റ് ജെനറലും സാനിട്ടറി കമ്മീഷണറും മൈസൂർ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. ഡോ. പല്പുവിന്റെ കാമ്പുകൾ മറ്റു കാമ്പുകളേ അപേക്ഷിച്ച് മെച്ചപ്പെട്ടതും സുരക്ഷിതവുമാണെന്ന് അവർ കണ്ടെത്തി.അദ്ദേഹത്തിന്റെ സേവനത്തെ മാനിച്ച് എത്രയും പെട്ടെന്ന് ഉപരിപഠനത്തിന് വിദേശത്തേക്കയക്കാൻ അവർ ശുപാർശ ചെയ്തു. ബ്രീട്ടിഷ് രാജ്ഞി ആഫ്രിക്കയിയിൽ ജോലി വാഗ്ദാനം നൽകി എങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല.
ആതുരസേവനരംഗത്തെ സ്തുത്യർഹമയ സേവനങ്ങൾ മാനിച്ച് മൈസൂർ സർക്കാർ അദ്ദേഹത്തെ വിദേശത്ത് ഉപരിപഠനത്തിനായി അയച്ചു. ഇംഗ്ലണ്ടിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹം പഠിച്ചു. പാരീസ്, ജർമ്മനി, ജനീവ റോം തുടങ്ങിയ യുറോപ്യൻ രാജ്യങ്ങളിലും അദ്ദേഹം ഒന്നരവർഷക്കാലം പഠനം നടത്തിൽ കേംബ്രിഡ്ജിലും, പാരീസിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിലും അദ്ദേഹം പ്രവർത്തിച്ചു. കേംബ്രിഡ്ജിൽ നിന്ന് ഡിപ്ലോമ ഇൻ പബ്ലിക് ഹെല്‍ത്തും ലണ്ടനിൽ നിന്ന് എഫ്.ആർ.പി.എച്ച്. എന്ന ബിരുദവും നേടി. എം.ആർ.സി.എസ്സിനു രജിസ്തർ ചെയ്തെങ്കിലും പരീക്ഷക്കിരിക്കാൻ അദ്ദേഹത്തിനായില്ല. ഇന്ത്യയിൽ സാമാന്യം പ്രശസ്തനായിരുന്ന അദ്ദേഹത്തിന് വിദേശത്ത് നിരവധി ജോലി വാഗ്ദാനങ്ങൾ ലഭിച്ചു. എന്നാൽ അദ്ദേഹം അതെല്ലാം തിരസ്കരിച്ച് നാട്ടിലേക്ക് മടങ്ങി. അന്ന് വിദേശത്ത് ഉപരിപഠനം കഴിഞ്ഞ തിരുവിതാംകൂറുകാരനഅയ രണ്ടാമത്തെ വൈദ്യനായിരുന്നു ഡൊ. പല്പുഉപരി പഠനം കഴിഞ്ഞതോടെ ഡൊ. പല്പുവിന് കൂടുതൽ ഉയർന്ന തസ്തികകളിൽ നിഅയമനം ലഭിച്ചു. മൈസൂർ സിറ്റി ഹെൽത് ഓഫീസർ ആയിട്ടായിരുന്നു അതിൽ ആദ്യത്തേത്. 1905-ൽ മൈസൂർ സർകകരിന്റെ സാനിട്ടറി കമ്മീഷണരുടെ പേർസണൽ അസിസ്ന്റന്റായി നിയമിതനായി. 1907 ൽ ശെപ്യൂട്ടി സാനിറ്റേഷൻ കമ്മീഷണറായി. ഇക്കാലയളവിൽ വിഷൂചിക എന്ന സാംക്രമിക അസുഖം പൊട്ടിപ്പുറപ്പെട്ടു. കുടിവെള്ളത്തിൽ രോഗാണുനബാധയാണ് കാരണമെന്ന് ഡി.പല്പു കണ്ടെത്തി. എന്നാൽ കുടിവെള്ളവിതരണത്തിന്റെ ചുമതലക്കാരന്റെ ബന്ധുവായ മറ്റൊരു ഉദ്യോഗസ്ഥനായ ശ്രീനിവാസ റാവു തന്റെ സർവ്വ ശക്തിയും ഉപയോഗിച്ച് ഇതിനെ എതിർത്തു. കുടിവെള്ള സാമ്പിളുകളിലെല്ലാം രോഗാണു ബാധ കണ്ടെത്തിയെങ്കിലും തന്റ്റെ സ്വാധീനം മൂലം റാവു ഇതെല്ലാം മറച്ചു. സർക്കാർ ഡോ. പല്പുവിനെ ഉദ്യോഗത്തിൽ തരം താഴ്തി. ഇതിൽ പ്രതിഷേധിച്ച് അദ്ദേഹം ജോലി രാജിവെക്കുകയും സ്വദേശത്തേക്ക് മടങ്ങുകയും ചെയ്തു.മൈസൂരിൽ പ്ലേഗു വീണ്ടും വിനാശം സൃഷ്ടിച്ചപ്പോൾ സർക്കാർ പല്പുവിനെ മടക്കി വിളിച്ചു. ഇത്തവണം ജെയിൽ സൂപ്രണ്ടായി ഉദ്യോഗക്കയറ്റം നൽകി. പിന്നീട് അദ്ദേഹം മദ്രാസ്സർക്കാരിന്റെ കീഴിലും ബറോഡ സർക്കാരിന്റെ കീഴീലും ജോലി നോക്കി. ജോലികിയിൽ ആരോഗ്യപ്രദർശനങ്ങളും ആരോഗ്യവിവരദായിയായ നാടകങ്ങളും അദ്ദേഹം സംഘടിപ്പിക്കുകയും അതെല്ലാം രാജാവിന്റേയും മറ്റും പ്രശംസക്ക്ക് പാത്രമാവുകയും ചെയ്തുബറോഡയിൽ നിന്ന് മൈസൂരിൽ തിരിച്ചെത്തി ഡോ.പല്പു താൻ പണ്ട ജോലി ചെയ്ത ലിഫ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്റ്ററായി ജോലി ചെയ്തു. നീണ്ട 35 വർഷത്തെ പൊതുജനസേവത്തിനുശേഷം അദ്ദേഹം 1920 ൽ വിരമിച്ചു.തിരുവിതാംകൂറ് രാജ്യത്ത് സർക്കാർ ജോലിയിൽ അധഃകൃതർക്ക് പ്രവേശനമില്ലായിരുന്നു. അഞ്ചുരൂപയിൽ മേലെ ശമ്പളമുള്ള ഒരു ജോലിയും ഈഴവർക്ക് ലഭിക്കുമായിരുന്നില്ല. ഡൊ.പല്പുവിന്റെ ജോലി സാധ്യത അന്നത്തെ ദിവാൻ തള്ളിക്കളയുകയായിരുന്നു. താൻ ജനിച്ച മണ്ണിൽ തന്നോട് കാണിക്കപ്പെട്ട അനീതിക്കെതിരെ പ്രവർത്തിക്കാൻ അദ്ദേഹം തീരുമാനിച്ചു. അതിന്റെ ഫലമായി മദ്രാസ് സർക്കറിലേക്കും മറ്റും അദ്ദേഹം മെമ്മോറിയലുകൾ അയച്ച് അവിടത്തെ സർക്കാർ ഓഫീസുകളിലും വിദ്യാലയങ്ങളിലും താണജാതിക്കർക്ക് പ്രവേസനം നേടിയെടുത്തു.
മെഡിക്കൽ സ്കൂളിൽ തനിക്കു പ്രവേശനം നിഷേധിച്ചതിന്റേയും ജ്യേഷ്ഠനും തനിക്കും ഉദ്യോഗം നിരസിച്ചത് എന്തടിസ്ഥാനതിലാണെന്ന് ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം തിരുവിതാംകൂർ ദിവാന് പരാതി ബോധിപ്പിച്ച്. അധികൃതർ കാട്ടുന്ന അനീതികൾക്കെതിരെ പത്രമാധ്യമങ്ങളിൽ അദ്ദേഹം ലേഖനങ്ങൾ എഴുതി. 1885 മുതൽ 1924 വരെ ശ്രീമൂലം തിരുനാളായിരുന്നു തിരുവിതാംകൂർ വാണിരുന്നത്. അക്കാലത്ത് പരദേശികളായ തമിഴ് ബ്രാഹ്മണർക്കായിരുന്നു ഉദ്യോഗം ലഭിച്ചിരുന്നത്. ഈ തള്ളിക്കയറ്റത്തിനെതിരെ പ്രക്ഷോഭം നടത്താൻ അദ്ദേഹത്തിനും കൂട്ടർക്കും കഴിഞ്ഞു. 1890 -ൽ നടന്ന ഈ പ്രക്ഷോഭത്തിൽ നിരവധി പ്രമുഖർ പങ്കെടുത്തു. നായർ, ഈഴവർ, മിസ്ലീങ്ങൾ, ക്രിസ്ത്യാനികൾ തുടങ്ങി എല്ലാ ജാതിക്കാരും ഒരുമിച്ച് അതിൽ പങ്കെടുത്തു.
തന്റെ ജാതിയിൽ പെട്ട മനുഷ്യർക്ക് സാമൂഹിക നീതി ലഭ്യമാക്കാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിന്റെ ഭലമാണ് 1903-ലെ എസ്.എൻ.ഡി.പി യുടെ രൂപവത്കരണം. ഈഴവർക്ക് നീതി ലഭിക്കുവാനുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തിൽ സ്വാമി വിവേകാനന്ദൻ അദ്ദേഹത്തെ ഭാരതത്തിലെ ഏതെങ്കിലും ആത്മീയ ഗുരുവുമൊത്ത് പ്രവർത്തിക്കുവാൻ ഉപദേശിച്ചു. ജനങ്ങളെ ആത്മീയവൽക്കരിക്കുവാനും വ്യവസായവൽക്കരിക്കുവാനുമായി
രുന്നു ഗുരുവിന്റെ ഉപദേശം. ഇന്ത്യയിലെ ഏതൊരു സംഘടനയ്ക്കും വിജയകരമാകുവാൻ ആത്മീയതയുടെ ചട്ട ആവശ്യമാണെന്നായിരുന്നു വിവേകാനന്ദന്റെ ഉപദേശം. ഇത് അദ്ദേഹത്തെ ശ്രീനാരായണ ഗുരുവിലേക്ക് നയിച്ചു.എസ്.എൻ.ഡി.പി. പിന്നീട് കേരളത്തിലെ പല സാമൂഹിക മുന്നേറ്റങ്ങൾക്കും ചുക്കാൻ പിടിച്ചു.കഷ്ടതയനുഭവിക്കുന്നവരോടുള്ള അദ്ദേഹത്തിന്റെ അനുകമ്പ തന്റെ ജാതീയരിൽ മാത്രം ഒതുങ്ങിയില്ല. മൈസൂരിലെ തെരുവുകളിൽ അന്തിയുറങ്ങിയഅസംഖ്യം പാവങ്ങൾക്ക് തണുപ്പിൽ നിന്നു രക്ഷപെടാനായി തന്റെ ചിലവിൽ അദ്ദേഹം കമ്പിളിപ്പുതപ്പുകൾ വാങ്ങി നൽകി. മൈസൂരിലായിരുന്നപ്പോൾ അദ്ദേഹം വാലിഗാർ സമുദായത്തിന് തങ്ങളുടേ ജന്മാവകാശങ്ങൾ നേടിയെടുക്കുവാനായി ഒരു സംഘടന രൂപവത്കരിച്ചു.
കേരളത്തിലെ ഈഴവരുടെ ജീവിതം ദുസ്സഹമാക്കുന്ന സാമൂഹിക ദുരാചാരങ്ങളെ പരാമർശിച്ച് അദ്ദേഹം ഇന്ത്യയിലെ ഇംഗ്ലീഷ് ദിനപ്പത്രങ്ങളിൽ പല ലേഖനങ്ങളും എഴുതി. തന്റെ സ്വന്തം ചിലവിൽ ഈഴവരുടെ അധഃസ്ഥിതിയെ ചൂണ്ടിക്കാണിച്ച് താൻ അയച്ച പരാതികളും പത്രങ്ങളിൽ താൻ പ്രസിദ്ധീകരിച്ച ലേഖനങ്ങളും ക്രോഡീകരിച്ച് അദ്ദേഹം ‘കേരളത്തിലെ തിയ്യന്മാരോടുള്ള പെരുമാറ്റം’ എന്ന പേരിൽ ഒരു പുസ്തകം എഴുതി. ഈ പുസ്തകവും അതിന്റെ മലയാളം പരിഭാഷയും കേരളത്തിലെ അന്നു നിലനിന്ന താഴ്ന്ന ജാതിക്കാരുടെ ദുരവസ്ഥയ്ക്ക് ഒരു ലിഖിത രേഖയായി.
അധഃസ്ഥിതർക്ക് തങ്ങളുടെ ജന്മാവകാശങ്ങൾ നേടിയെടുക്കുവാനുള്ള സമരത്തിലെ രണ്ടു നാഴികക്കല്ലുകളായിരുന്നു “ഈഴവ മെമ്മോറിയൽ“, “മലയാളി മെമ്മോറിയൽ” എന്നിവ. അന്നത്തെ സർക്കാരും അന്നു നിലനിന്നിരുന്ന സാമൂഹിക ദുരവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് എടുത്തിരുന്നത്. തിരുവിതാംകൂർ മഹാരാജാവിന് 1891-ൽ സമർപ്പിച്ച മലയാളി മെമ്മോറിയൽ പിന്നോക്ക സമുദായങ്ങൾക്ക് സാമൂഹിക നീതി ലഭ്യമാക്കുന്നതിനുള്ള ആദ്യത്തെ ഒന്നിച്ചുള്ള സാമൂഹിക മുന്നേറ്റമായിരുന്നു. ഡോ. പൽപ്പു മൂന്നാമനായി ഒപ്പുവെച്ച് സമർപ്പിച്ച ഈ ഹർജ്ജി സംസ്ഥാനത്തിനു പുറത്തുനിന്ന് വരുന്ന ദിവാൻമാർ അവരുടെ നാട്ടുകാർക്ക് എല്ലാ സർക്കാർ ജോലികളും നീക്കിവെക്കുന്നത് ചൂണ്ടിക്കാട്ടി.
ഈഴവരുടെ സംസ്ഥാനത്തിലെ ദുരവസ്ഥയുംഈഴവർക്ക് ഏറ്റവും താഴെയുള്ള സർക്കാർ ജോലികൾ പോലും നിഷേധിക്കുന്നതും ഈ മെമ്മോറിയൽ പ്രതിപാദിച്ചു. ഇതേ സമയത്ത് ഇങ്ങനെയുള്ള വിവേചനങ്ങൾ ഇല്ലാതിരുന്ന മലബാർ സംസ്ഥാനത്ത് ഉയർന്ന ജോലികളും ഈഴവർക്ക് ലഭിക്കുന്നതും ഈ ഹർജ്ജിയിൽ ചൂണ്ടിക്കാട്ടി. ഇതിനു മറുപടിയായി 1891 ഏപ്രിൽ 21-നു സർക്കാർ പറഞ്ഞത് പൊതുവേ വിദ്യാഭ്യാസ നിലവാരം കുറഞ്ഞ ഈഴവർ അവരുടെ പരമ്പരാഗത തൊഴിലുകളായ കൃഷി, കയർ നിർമ്മാണം, കള്ള് ചെത്തൽ എന്നിവ തുടർന്ന് ജീവിച്ചാൽ മതി എന്നതായിരുന്നു.
ഈ മറുപടിയിൽ ക്ഷുഭിതനായ ഡോ. പൽപ്പു സംസ്ഥാനത്തെ ഇടയ്ക്കിടക്ക് സന്ദർശിച്ച് ജനങ്ങളെ അധികാരികളുടെ മനോഭാവത്തിനെതിരെ ഒരുമിപ്പിച്ചു. സർക്കാരിന്റെ ഭൂരിപക്ഷം ജനങ്ങളോടുമുള്ള മനുഷ്യത്വമില്ലാത്ത പെരുമാറ്റം
ഒഴിവാക്കുവാനുള്ള ഏക വഴി ഒത്തൊരുമിച്ചുളള പ്രതിഷേധമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അദ്ദേഹം ‘അധിക ഈഴവ സംഘടന’ (Greater Ezhava Association) എന്ന സംഘടന രൂപവത്കരിച്ചു. തിരുവനന്തപുരത്തു നടന്ന ആദ്യത്തെ സമ്മേളനത്തിൽ 300-ൽ അധികം ആളുകൾ പങ്കെടുത്തു. ഉച്ചനീചത്വം ഒഴിവാക്കുവാനായി പതിനായിരം ഈഴവർ ഒപ്പുവെച്ച ഒരു ഭീമഹർജ്ജി സർക്കാരിനു സമർപ്പിക്കുവാൻ ഈ സമ്മേളനത്തിൽ തീരുമാനമായി. ഡോ. പൽപ്പു ഒപ്പുകൾ ശേഖരിക്കുവാനായി മുന്നിട്ടിറങ്ങി. 1896 സെപ്റ്റംബർ 3 നു സമർപ്പിച്ച ഈ ഭീമഹർജ്ജിയാണ് ‘ഈഴവ മെമ്മോറിയൽ’ എന്ന് അറിയപ്പെടുന്നത്. തന്റെ സ്വന്തം കുടുംബത്തിന് ഈഴവരായതു കൊണ്ട് മാത്രം അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളും ഈ ഹർജ്ജിയിൽ അദ്ദേഹം വിവരിച്ചു.
അദ്ദേഹത്തിന്റെ അടുത്ത നീക്കം ബ്രിട്ടീഷ് നിയമസഭയുടെ ശ്രദ്ധ തിരുവിതാംകൂർ സർക്കാരിന്റെ അനീതികളുടെ നേരെ കൊണ്ടുവരിക എന്നതായിരുന്നു. സ്വാമി വിവേകാനന്ദൻറ്റെ ശിഷ്യയായ സിസ്റ്റർ നിവേദിതയുടെ ഒരു കത്തുമായി ഡോ. പൽപ്പു ബാരിസ്റ്റർ പിള്ളയെ ലണ്ടനിലേക്ക് അയച്ചു. ഇംഗ്ലണ്ടിലെത്തിയ അദ്ദേഹം ബ്രിട്ടീഷ് നിയമസഭാ സാമാജികരിലൂടെ ഈ പ്രശ്നം ബ്രിട്ടീഷ് നിയമസഭയിൽ അവതരിപ്പിച്ചു. ഉപരിപഠനത്തിനായി ലണ്ടനിൽ എത്തിയപ്പോൾഡോ. പൽപ്പു ബ്രിട്ടീഷ് നിയമസഭാംഗമായിരുന്ന ദാദാഭായി നവറോജിയിലൂടെ ബ്രിട്ടീഷ് നിയമസഭയിൽ ഈഴവരുടെ സ്ഥിതിയെക്കുറിച്ച് ചോദ്യം ഉന്നയിച്ചു. അദ്ദേഹത്തിന്റെ സഹായത്തോടെ ഇന്ത്യാ സെക്രട്ടറിക്ക് ഒരുനിവേദനം സമർപ്പിക്കപ്പെട്ടു. ഇതിന്റെ ഭലമായി ബ്രിട്ടീഷ് ഭരണകൂടം തിരുവിതാംകൂറിലെ ഈഴവരുടെ സ്ഥിതിയെക്കുറിച്ച് അന്വേഷിച്ചു തുടങ്ങി.
ദേശീയ മുഖ്യധാരയിലെ പല നേതാക്കളുമായി ഡോ. പൽപ്പു അടുത്ത ബന്ധം പുലർത്തി. സ്വാമി വിവേകാനന്ദൻ, സരോജിനി നായിഡു എന്നിവർ അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ ഉൾപ്പെടും. പലരും അദ്ദേഹത്തെ ഒരു ജാതിയുടെ വക്താവായി അധിക്ഷേപിച്ചപ്പോൾ സരോജിനി നായിഡു അദ്ദേഹത്തെ ഒരു മഹാനായ വിപ്ലവകാരി എന്നു വാഴ്ത്തി. സ്വാമി വിവേകാനന്ദൻ മൈസൂർ സന്ദർശിച്ചപ്പോൾ അദ്ദേഹം സ്വാമിയെ ഒരു റിക്ഷയിൽ ഇരുത്തി വലിച്ച് മൈസൂർ നഗരം ചുറ്റിക്കാണിച്ചു. ഈ യാത്രയിൽ വയ്ച്ചാണ് വിവേകാനന്ദൻ അദ്ദേഹത്തിനോട് ജനലക്ഷങ്ങളെ ആത്മീയവൽക്കരിക്കാനും വ്യവസായവൽക്കരിക്കാനും ആവശ്യപ്പെട്ടത്. മൈസൂർ ഗവർണ്മെന്റ് അദ്ദേഹത്തെ പ്ലേഗിനുള്ള മരുന്നായ ലിംഫ് നിർമ്മാണം പഠിക്കുവാൻ യൂറോപ്പിലേക്കയച്ചു. ബാംഗ്ലൂരിൽ പ്ലേഗ് പടർന്നുപിടിച്ച് 15,000-ത്തോളം ആളുകൾ മരിച്ചപ്പോൾ അദ്ദേഹം പകർച്ചാവ്യാധിയെ വകവെക്കാതെ രോഗികളെ ശുശ്രൂശിച്ച് അസാമാന്യ ധൈര്യം പ്രകടിപ്പിച്ചു.
മൈസൂർ സർക്കാരിൽ നിന്നും വിരമിച്ച അദ്ദേഹം മലബാറിന്റെ വികസനത്തിനായി മലബാർ എക്കൊണോമിക് യൂണിയൻ എന്ന സംരംഭം ആരംഭിച്ചു. ഈ സംരംഭത്തിൽ നിന്നുള്ള ലാഭം പൊതുജനങ്ങളുടെ നന്മയ്ക്കായി അദ്ദേഹം വിനയോഗിച്ചു. കുമാരൻ ആശാൻ, ടി.കെ. മാധവൻ, സഹോദരൻ അയ്യപ്പൻ, തുടങ്ങിയ പിന്നോക്ക സമുദായങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കൾക്ക് ആശയങ്ങൾ പകർന്നത് ഡോ. പൽപ്പുവിന്റെ പ്രവർത്തനങ്ങളാണ്. ശ്രീ നാരായണ ഗുരുകുലത്തിന്റെ സ്ഥാപകനായ നടരാജ ഗുരു അദ്ദേഹത്തിന്റെ മകനാണ്.
1950 ജനുവരി 25-നു അദ്ദേഹം അന്തരിച്ചു.
കേരളത്തിൽ ജീവിച്ചിരുന്ന ഒരു സന്ന്യാസിയും സാമൂഹിക പരിവർത്തകനും ആയിരുന്നു ശ്രീനാരായണഗുരു (1856-1928). ഈഴവ സമുദായത്തിൽ ജനിച്ച അദ്ദേഹം സവർണ്ണമേധാവിത്വത്തിനും സമൂഹതിന്മകൾക്കും എതിരെ കേരളത്തിലെ താഴ്ന്ന ജാതിക്കാർക്ക് പുതിയമുഖം നൽകി. കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവാണു് ശ്രീ നാരായണ ഗുരു. അന്നു കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ശാപങ്ങൾക്കെതിരെ അദ്ദേഹം പ്രവർത്തിച്ചു.
മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യതിന്മകൾക്കെതിരെയുള് ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഈഴവർ പോലുള്ള അവർണ്ണരുടെ ആചാര്യനായി കരുതപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ലോകജനതക്കു തന്നെ മാർഗ്ഗദർശകങ്ങളായ പ്രബോധനങ്ങൾ കൊണ്ട് ലോകം മുഴുവനും ആരാധ്യനായിത്തീർന്ന വ്യക്തിത്വമാണ്.
“ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ” ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും.തന്റെ സാമൂഹിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കാനായി ഡോ.പല്പുവിന്റെ പ്രേരണയാൽ അദ്ദേഹം 1903-ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം
സ്ഥാപിച്ചു.
തിരുവനന്തപുരത്തിനു10-12 കി.മീ. വടക്കുള്ള ചെമ്പഴന്തി എന്ന ചെറിയ ഗ്രാമത്തിൽ മണയ്ക്കൽ ക്ഷേത്രത്തിന് അടുത്തുള്ള വയൻവാരം വീട്ടിൽ കൊല്ലവർഷം 1032 ചിങ്ങമാസം ചതയം നക്ഷത്രത്തിലാണ് നാരായണഗുരു ജനിച്ചത്; ക്രിസ്തുവർഷം 1856 ഓഗസ്റ്റ് മാസം. കുട്ടി ജനിച്ചപ്പോൾ പതിവിനു വിരുദ്ധമായി കരഞ്ഞില്ല എന്ന് പറയപ്പെടുന്നു. വയൻവാരം വീട് വളരെ പഴക്കം ചെന്ന ഒരു തറവാടായിരുന്നു. അക്കാലത്തെ ഈഴവരിൽ മെച്ചപ്പെട്ട ഒരു വീടായിരുന്നു അത് . അദ്ദേഹത്തിന്റെ പിതാവ് , കൊച്ചുവിളയിൽ മാടൻ ആയിരുന്നു. സംസ്കൃത അദ്ധ്യാപകനായിരുന്നു, ജ്യോതിഷത്തിലും, ആയുർവേദവൈദ്യത്തിലും, ഹിന്ദുപുരാണങ്ങളിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. അദ്ധ്യാപകനായിരുന്നതിനാൽ ആശാൻ എന്ന പേർ ചേർത്ത് മാടനാശാൻ എന്നാണദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്. അവർ മഹാഭക്തയും കാരുണ്യവതിയുമയിരുന്നു. മൂന്നു സഹോദരിമാരുണ്ടായിരുന്നു അദ്ദേഹത്തിന്. തേവിയമ്മ, കൊച്ചു, മാത എന്നിവരായിരുന്നു അവർ. നാരായണൻ എന്നായിരുന്നു ഗുരുവിന്റെ പേര്. നാണു എന്നാണ് കുട്ടിക്കാലത്ത് വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ അമ്മാവൻ കൃഷ്ണൻ വൈദ്യൻ അറിയപ്പെടുന്ന ഒരു ആയുർവേദവൈദ്യനും സംസ്കൃതപണ്ഡിതനുമായിരുന്നു. ജനിച്ചത് വയൽവാരം വീട്ടിൽ ആയിരുന്നെങ്കിലും മാതൃകുടുംബം മണയ്ക്കൽ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഇലഞ്ഞിക്കൽ വീടാണ്. ഈ ക്ഷേത്രം നായന്മാർക്കും ഈഴവന്മാർക്കും അവകാശപ്പെട്ടതായിരുന്നു.മണയ്ക്കൽ ക്ഷേത്രത്തിനു കിഴക്കു താമസിച്ചിരുന്ന കണ്ണങ്കര ഭവനത്തിലെ ചെമ്പഴന്തിപിള്ള എന്ന ആശാനായിരുന്നു നാണുവിനെ എഴുത്തിനിരുത്തിയത്. ഇദ്ദേഹം പഴയ എട്ടുവീട്ടിൽ പിള്ളമാരിൽ ഒരാളായിരുന്നു. ഗുരുമുഖത്തു നിന്നല്ലാതെ തന്റെ അച്ഛന്റേയും അമ്മാവൻ കൃഷ്ണൻവൈദ്യന്റേയും ശിക്ഷണത്തിൽ വീട്ടിലിരുന്നും അറിവുനേടുന്നുണ്ടായിരുന്നു. എട്ടു വീട്ടിൽ മൂത്ത പിള്ളയിൽ നിന്ന് നാണു സിദ്ധരൂപം,
ബാലപ്രബോധനം, അമരകോശം എന്നീ പുസ്തകങ്ങളിലും അവഗാഹം നേടി. കൂടാതെ തമിഴ് , സംസ്കൃതം മലയാളംഎന്നീ ഭാഷകളിലും പാണ്ഡിത്യം നേടി. പിതാവായ നാണുവാശനിൽ നിന്നും അമ്മാവനായ കൃഷ്ണൻ വൈദ്യനിൽ നിന്നും വൈദ്യവും ജ്യോതിഷവും അദ്ദേഹം സ്വായത്തമാക്കിയിരുന്നു. ഇതിനുപരിയായി പഠനം ചെമ്പഴന്തിയിൽ സൗകര്യമില്ലാതിരുന്നതിനാൽ നാണുവിന് ഗുരുകുല വിദ്യാഭ്യാസം നിർത്തേണ്ടി വന്നു. പതിനഞ്ചാമത്തെ വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട നാണു, തന്റെ കൌമാരകാലം അച്ഛനേയും അമ്മാവനേയും സഹായിച്ചും, പഠനത്തിലും, അടുത്തുള്ള മണയ്ക്കൽ ക്ഷേത്രത്തിൽ ആരാധനയിൽ മുഴുകിയും കഴിഞ്ഞു. തോട്ടപ്പണി അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. സ്വന്തമായി ഒരു വെറ്റിലത്തോട്ടം അദ്ദേഹം വച്ചു പിടിപ്പിച്ചു. അതു നനക്കാനായി ഒരു കിണറും അദ്ദേഹം കുഴിച്ചു. ചെടികൾ വളരുന്നതു നോക്കി ഏതേത് ഭാഗത്ത് ജലം സുലഭമാണ്, എവിടെയൊക്കെ കുഴിച്ചാൽ വെള്ളം ലഭിക്കും എന്ന് അദ്ദേഹത്തിന് മനഃസിദ്ധിയുണ്ടായിരുന്നു.
ചെറുപ്പം മുതലേ അയിത്താചാരങ്ങളോട് പ്രതിപത്തി അദ്ദേഹത്തിനില്ലായിരുന്നു. മറ്റുള്ളവർ ചെയ്യുന്നതെന്തും അതേ പടി അനുകരിക്കാൻ അദ്ദേഹം മടികാണിച്ചു. പതിനെട്ട് വയസ്സായതോടെ അദ്ദേഹത്തിൽ സന്യാസിക്കുവേണ്ട എല്ലാ ലക്ഷണങ്ങളും തെളിഞ്ഞു തുടങ്ങി. അനികേതത്വം അദ്ദേഹം അനുഭവിച്ചു തുടങ്ങി. ഭക്തന്മാർക്ക് വേണ്ടി രാമായണം വായിക്കുക അദ്ദേഹത്തിന് പ്രിയമുള്ള കാര്യമായിരുന്നു.
22 വയസ്സായപ്പോൾ (1878) നാണുവിനെ തുടർന്നു പഠിക്കുവനായി കരുനാഗപ്പള്ളിയിലുള്ള പണ്ഡിതനായ കുമ്മമ്പിള്ളിൽ രാമൻപിള്ള ആശാന്റെ അടുത്തേക്ക് അയച്ചു. വെളുത്തേരിൽ കേശവൻ വൈദ്യൻ, പെരുനെല്ലി കൃഷ്ണൻ വൈദ്യൻ എന്നിവർ അന്നത്തെ സഹപാഠികളായിരുന്നു. കായംകുളത്തുള്ള പ്രസിദ്ധമായ വാരണപ്പള്ളിൽ എന്ന വീട്ടിലായിരുന്നു നാണു താമസിച്ചിരുന്നത്. സംസ്കൃതഭാഷ, പദ്യസാഹിത്യം, നാടകം,സാഹിത്യവിമർശനം, തർക്കശാസ്ത്രം എന്നീ വിഷയങ്ങളായിരുന്നു അവിടെ അഭ്യസിച്ചിരുന്നത്. രണ്ടു വർഷങ്ങൾ കൊണ്ടു തന്നെ അദ്ദേഹം വിദ്യകൾ എല്ലാം സ്വായത്തമാക്കി തന്റെ ഗ്രാമത്തിലേക്ക് തിരിച്ചു പോയി. ഗ്രാമത്തിൽ തിരിച്ചെത്തിയ അദ്ദേഹം ചെമ്പഴന്തിയിൽ കുടിപ്പള്ളിക്കൂടം കെട്ടി വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ആരംഭിച്ചു. അദ്ധ്യാപകവൃത്തി അദ്ദേഹത്തിനു നാണുവാശാൻ എന്ന പേരു നേടിക്കൊടുത്തു. പഠിപ്പിക്കുന്നതിനിടയിലും അദ്ദേഹം തന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ തുടർന്നു, സമീപപ്രദേശങ്ങളിൽ അദ്ദേഹം കാൽനടയായി യാത്രചെയ്തു് പ്രസംഗിച്ചും തന്റെ കവിതകൾ ചൊല്ലിയും ജനങ്ങളിൽ തത്വചിന്തയും, സമഭാവനയും വളർത്താനും ശ്രമിച്ചു.
സഹോദരിമാരുടെ നിർബന്ധപ്രകാരം പിതാവിന്റെ ഭാഗിനേയിയുമായി വിവാഹം കഴിക്കേണ്ടി വന്നു. എന്നാലും ഭാര്യാഭർത്തൃബന്ധം അദ്ദേഹത്തിന് വഴങ്ങിയിരുന്നില്ല, ഇക്കരണത്താൽ
ആ ബന്ധം താമസിയാതെ ഒഴിഞ്ഞു പോകുകയായിരുന്നു. 1885-ൽ പിതാവ് മരിച്ചതിനു ശേഷം ഗ്രാമങ്ങളിൽ അദ്ദേഹം നിത്യ സഞ്ചാരം തുടങ്ങി. കടൽത്തീരത്തും മലകളിലും പോയിരുന്നു ധ്യാനം നടത്തുക പതിവായിരുന്നു. ഇതിനിടയിൽ അദ്ദേഹം തന്റെ സഹപാഠിയായ പെരുനള്ളി കൃഷ്ണൻ വൈദ്യരുടെ വീട്ടിൽ വച്ചു് കുഞ്ഞൻപിള്ളയുമായി പരിചയപ്പെട്ടു, ഇദ്ദേഹമാണ് പിന്നീട് അദ്ദേഹത്തിന്റെ ആത്മമിത്രമായി മാറിയ ചട്ടമ്പിസ്വാമികൾ. കുഞ്ഞൻപിള്ള നാണുവിനെ തൈക്കാട് അയ്യാവു് എന്ന യോഗിയുമായി പരിചയപ്പെടുത്തി. യോഗി തൈക്കാട് അയ്യാവിന്റെ കീഴിൽ നാണുവാശാൻ ഹഠയോഗം മുതലായ വിദ്യകൾ അഭ്യസിച്ചു. പിന്നീട് അദ്ദേഹം ദേശാടനം തുടങ്ങി. ഈ കാലഘട്ടങ്ങളിൽ പലയിടങ്ങളിലും വച്ച് പലരുടേയും മാറരോഗങ്ങൾ ഭേദമാക്കുകയും, പല അത്ഭുതപ്രവൃത്തികൾ ചെയ്തതായും, മരുത്വാമലയിൽ പോയിരുന്ന് തപസ്സു ചെയ്തതായും ചരിത്രകാരന്മാർ പറയുന്നു.എന്നാണ് അദ്ദേഹം സന്യാസജീവിതം ആരംഭിച്ചതെന്ന് കൃത്യമായ രേഖകളില്ല. മരുത്വാമലയിലുള്ള വനത്തിലാണ് അദ്ദേഹം സന്യസിച്ചിരുന്നത്. ഇവിടെ വച്ചാണ് അദ്ദേഹത്തിന് ജ്ഞാനം ലഭിച്ചതായി കരുതപ്പെടുന്നത്. 1888-ൽ അന്ന് കാട്ടുപ്രദേശമായിരുന്ന അരുവിപ്പുറത്ത് അദ്ദേഹം വരാനിടയായി. അവിടത്തെ അരുവിയുടെ പ്രശാന്തതയിലും പ്രകൃതി രമണിയതയിലും ആകൃഷ്ടനായ അദ്ദേഹം അവിടത്തെ ഗുഹയിലും കുന്നിൻ മുകളിലും ധ്യാനത്തിലേർപ്പെടുക പതിവായി. അദ്ദേഹം ആ വർഷത്തിലെ ശിവരാത്രി നാളിൽ അരുവിപ്പുറത്ത് ഒരു ശിവ പ്രതിഷ്ഠ നടത്തി, ആ പ്രദേശം ഭക്ത സങ്കേതമാക്കിത്തീർത്തു. പിന്നീട് ചിറയിൻകീഴ് വക്കത്തു ദേവേശ്വരം എന്ന ക്ഷേത്രം പണികഴിപ്പിക്കുകയും പഴയ സുബ്രമണ്യസ്വാമിക്ഷേത്രം പുതുക്കി പ്രതിഷ്ഠ നടത്തുകയും ചെയ്തു.
വടക്കേ ദേവേശ്വരം ക്ഷേത്ര നിർമ്മാണ സമയത്താണ് കുമാരനാശാനെ അദ്ദേഹം കണ്ടു മുട്ടുന്നത്.
1888 മാർച്ച് മാസത്തിൽ നാരയണഗുരു അരുവിപ്പുറത്ത് ഒരു ശിവക്ഷേത്രം സ്ഥാപിച്ചു. താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത് അവർക്ക് വേണ്ടിയാണ് അദ്ദേഹം അത് ചെയ്തത്. ജാതിനിർണ്ണയം എന്ന അദ്ദേഹത്തിന്റെ കൃതിയിൽ നിന്നു രണ്ടുവരികൾ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്.“ ജാതിഭേദം മതദ്വേഷം - ഏതുമില്ലാതെ സർവ്വരുംസോദരത്വേന വാഴുന്ന - മാതൃകാസ്ഥാനമാണിത് ”1904 - ൽ അദ്ദേഹം ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നു, ദേശാടനം ഉപേക്ഷിച്ച് ശിവഗിരിയിൽ അദ്ദേഹം ആശ്രമം സ്ഥാപിച്ചു. പിന്നീട് വർക്കലയിൽ ഒരു സംസ്കൃതവിദ്യാലയം സ്ഥാപിച്ചു, തൃശ്ശൂർ, കണ്ണൂർ, അഞ്ചുതെങ്ങ്, തലശ്ശേരി, കോഴിക്കോട്, മംഗലാപുരം, എന്നിവിടങ്ങളിൽ അമ്പലങ്ങൾ നിർമ്മിച്ചു. 1912-ൽ ശിവഗിരിയിൽ ഒരു ശാരദാദേവിക്ഷേത്രവും നിർമ്മിച്ചു.
1913-ൽ ആലുവയിൽ നാരായണഗുരു ഒരു ആശ്രമം സ്ഥാപിച്ചു, അദ്വൈത ആശ്രമം എന്നായിരുന്നു അതിന്റെ പേര്. “ഓം സാഹോദര്യം സർവത്ര” എന്ന തത്ത്വത്തിൽ അധിഷ്ഠിതമായിരുന്നു അദ്വൈത ആശ്രമം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രധാന സംരംഭമാണ് ഈ ആശ്രമം ദൈവത്തിന്റെ കണ്ണിൽ എല്ലാവരും തുല്യരാണെന്ന് മനുഷ്യരെ ബോധവാന്മാരാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
1918 - 1923 കാലഘട്ടങ്ങളിൽ അദ്ദേഹം ശ്രീലങ്ക സന്ദർശിക്കുകയുണ്ടായി. വിവിധ മതവിശ്വാസങ്ങളെപ്പറ്റി പഠിക്കാൻ ഒരു ബ്രഹ്മവിദ്യാലയം വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ശ്രീനാരായണഗുരുവിന് അനേകം അനുയായികളും ശിഷ്യന്മാരും ഉണ്ടായിരുന്നു. അവരിൽ ശ്രദ്ധേയനായ ആളാണ് നടരാജഗുരു. ഇദ്ദേഹമാണ് 1923 - ൽ നാരായണഗുരുവിന്റെ അനുഗ്രഹത്തോടെ നീലഗിരിയിലെ നാരയണ ഗുരുകുലം സ്ഥാപിച്ചത്.ഗുരു ശങ്കരാചാര്യരുടെ നേരനുയായിയായിരുന്നു എന്നു പറയാം. അദൈത സിദ്ധാന്തത്തിൽ ആത്മാവാണ് പരമപ്രധാനം. ഈശ്വരന് അവിടെ താത്ത്വികാസ്തിത്വം ഇല്ല. ദൃക് പദാർത്ഥമാണ് ആത്മാവ് അല്ലെങ്കിൽ ബ്രഹ്മം അതിനു ദൃശ്യമല്ല. അതിനാൽ തന്നെ അത് മിഥ്യയുമാണ്. എന്നാൽ ഉപാസകരെ ഉദ്ദേശിച്ച് ബ്രഹ്മത്തിൻ നാനാരൂപങ്ങൾ കല്പിക്കപ്പെട്ടിരിക്കുന്നു , അതാണ് ബ്രഹ്മാവ്, വിഷ്ണു, എന്നീ ത്രയങ്ങളും. എന്നാൽ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്നനുശാസിച്ചത് ഈ ദൈവങ്ങളെ ഉദ്ദേശിച്ചല്ല. മറിച്ച് സാക്ഷാൽ അദ്വിതീയമായ പരബ്രഹ്മം അഥവാ ആത്മവിനെ തന്നെയാണ് വിവക്ഷിച്ചത്. ആ ദൈവത്തിൻ ജാതിയോ മതമോ ഉണ്ടായിരുന്നില്ല. വസുദൈവ കുടുംബകം എന്ന വിശാല കാഴ്ചപ്പാടാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.
ഈ മഹാപുരുഷൻ മലയാളവർഷം 1104 കന്നി 5-ാം തീയതി ശിവഗിരിയിൽ വച്ചു സമാധിയടഞ്ഞു.
കടപ്പാട് :sanghasamudra.blogspot.in
അവസാനം പരിഷ്കരിച്ചത് : 4/26/2020
ഇന്ത്യയിലെ സംസ്ഥാനങ്ങളും അതിന്റെ തലസ്ഥാനങ്ങളും
ഇന്ത്യൻ റിപ്പബ്ലിക്കുമായി ബന്ധപ്പെട്ട വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍
ഒളിമ്പിക്സും ആയി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ