വരിഷ്ട പെന്ഷന് ഭീമ യോജന എന്ന ഈ പോളിസി 55 വയസ്സുള്ളആര്ക്കും എടുക്കാം. മാസാമാസം പണം കിട്ടുമെന്നതാണ് ഇതിന്റെ പ്രത്യേകത. ബജറ്റ് പ്രസംഗത്തില്‍ ധനകാര്യ മന്ത്രി ജസ്വന്ത് സിംഹാണ് ഇത് പറഞ്ഞത്. പോളിസി എടുക്കുന്ന ആള് മരിച്ച് കഴിഞ്ഞാല്‍ അടച്ച മുഴുവന്‍ തുകയും അവകാശിയ്ക്ക് കിട്ടും. 250 രൂപ മുതല്‍ 2000 രൂപ വരെയാണ് പ്രതിമാസം കിട്ടുന്നത്. ആദ്യം അടയ്ക്കുന്ന തുക അനുസരിച്ചായിരിയ്ക്കും ഈ തുക നിശ്ചയിയ്ക്കുന്നത്. ആദ്യ തുക അടച്ച് അടുത്ത മാസം മുതല്‍ തന്നെ ഈ പണം കിട്ടിതുടങ്ങും. പുതുതായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളല്‍ ജോലിയ്ക്ക് ചേരുന്നവര്‍ക്കായി ഒരു പെന്ഷന് പദ്ധതി രൂപീകരിച്ചിട്ടുണ്ട്. ജീവനക്കാര്‍ അടയ്ക്കുന്നതിന് തുല്യമായ തുക സര്‍ക്കാരും ഈ പെന്‍ഷനായി നിക്ഷേപിയ്ക്കും
അവസാനം പരിഷ്കരിച്ചത് : 11/17/2019
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾ
എല്ലാവര്ക്കും വീട്- ആര്‍ക്കൊക്കെ എന്തൊക്കെ ആനുക...
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാ...
ഡിജിറ്റൽ ഇന്ത്യ - ആമുഖ വിവരങ്ങൾ