ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളെയും സമൂഹത്തെയും ഡിജിറ്റല്‍ യുഗത്തിലേക്ക് കൊണ്ട് വരുന്നതിനായി ഭാരതസര്‍ക്കാര്‍ ആവിഷ്ക്കരിച്ചതാണ്. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ഇലക്ട്രോണിക്സ് രീതിയില്‍ സര്‍ക്കാരിന്റെ എല്ലാ വിവരങ്ങളും നല്‍കുക എന്നുള്ളതാണ് ഇതിന്റെ ലക്ഷ്യം. ഈ വര്‍ഷം മുതല്‍(2015) മുതല്‍ ഈ പദ്ധതി നിലവില്‍ വന്നു. വിവിധ തലങ്ങളിലായി 2018 നോട് കൂടി ഈ പദ്ധതി പൂര്‍ണ്ണമായും ഇന്ത്യയില്‍ പ്രാവര്‍ത്തികമാകും.
ഡിജിറ്റല്‍ പ്രാഥമിക സൗകര്യം എല്ലാവര്ക്കും
- ഉയര്‍ന്ന സ്പീഡിലുള്ള ഇന്റര്‍നെറ്റ് കണക്ഷന് എല്ലാ വ്യക്തികള്‍ക്കും
- ഏതു ആവശ്യങ്ങള്‍ക്കും ഡിജിറ്റല്‍ സേവനങ്ങള്‍ (ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണം വരെ)
- മൊബൈല്‍ ഫോണ്‍ വഴിയുള്ള ബാങ്ക് അക്കൗണ്ട് എല്ലാ വ്യക്തികള്‍ക്കും ലഭ്യമാകുന്നു.
- പൊതു സേവന രംഗങ്ങളില്‍ എളുപ്പത്തിലുള്ള കടന്നുകയറ്റം(അക്ഷയ,ജനസേവനകേന്ദ്രം തുടങ്ങിയവ)
- ആവശ്യത്തിനനുസരിച്ചുള്ള പ്രൈവറ്റ് മേഖലകളില്‍ നിന്നുള്ള വിവരങ്ങള്‍ ...
- സുരക്ഷിതവും ദൃഡവുമായ സൈബര്‍ മോഡല്‍
- മറ്റു വ്യക്തികളുമായുള്ള ലിങ്ക്
- സേവനങ്ങള്‍ കൃത്യസമയത്ത് ലഭിക്കുന്നു. മൊബൈല്‍ വഴിയും മറ്റ് ബന്ധപ്പെട്ട മേഖലകളിലൂടെയും
- വ്യവസായങ്ങള്‍ക്കും മറ്റ് അവശ്യ സേവനങ്ങള്‍ക്കും എളുപ്പത്തിലുള്ള ഡിജിറ്റല്‍ സംവീധാനം
- സാമ്പത്തിക രംഗങ്ങളില്‍ പെട്ടെന്നുള്ള മാറ്റം. ഇലക്ട്രോണിക്സ്,പെയിമെന്റ്റ് മറ്റ് അനുബന്ധ ഘടകങ്ങളും
- ലോകോത്തര വിവര സാങ്കേതിക വിദ്യയുടെ ഉപയോഗം
- ലോകോത്തര ഡിജിറ്റല്‍ സാക്ഷരത
- എല്ലാ ഡിജിറ്റല്‍ ഘടകങ്ങളും ലോകോത്തര സ്വീകാര്യത ഉള്ളത്
- എല്ലാ ഗവര്‍ന്മെന്റ് ആധുകാരിക പ്രമാണങ്ങള്‍,സര്‍ട്ടിഫിക്കറ്റുകള്‍,തുടങ്ങിയ വസ്തുതകള്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍
- ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഉള്ള സേവനങ്ങള്‍/അറിവുകള്‍
- മറ്റ് ഡിജിറ്റല്‍ വേദികളുമായി സജീവ പങ്കാളിത്തം
ഡിജിറ്റല്‍ ഇന്ത്യയുടെ പരമ പ്രധാന ലക്ഷ്യം “ ഇന്ത്യയെ അറിവിന്റെ തലത്തിലേക്ക് മാറ്റുക” എന്നതാണ്. ‘അറിവുകള്‍ വിരല്‍തുമ്പില്‍’ എന്ന ആശയത്തെ മുറുകെ പിടിച്ചുകൊണ്ടാണ് ഡിജിറ്റല്‍ ഇന്ത്യ മുന്നേറുന്നത്.
മൂന്നു തരത്തിലുള്ള IT
Indian Talent
Information Technology
India Tomorrow
- എല്ലാം ഒരു കുടകീഴില്‍ - എല്ലാ വകുപ്പുകളും ആയുള്ള ഏകീകരണം
- വലിയ ലക്ഷ്യസാക്ഷാല്‍ക്കാരം
- മറ്റ് നിലവിലുള്ള സ്കീമുകള്‍ ഈ സംവീധാനത്തിലെക്ക് വരുന്നു
അവസാനം പരിഷ്കരിച്ചത് : 10/31/2019
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാ...
സാമ്പത്തികമേഖലയില്‍ കേരളവും ഡിജിറ്റലാകുന്നു
എല്ലാവര്ക്കും വീട്- ആര്‍ക്കൊക്കെ എന്തൊക്കെ ആനുക...
ഡിജിറ്റല്‍ ഇന്ത്യ വാരത്തെ പറ്റി പറയുന്നു