অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഡിജിറ്റല്‍ ഇന്ത്യ-കൂടുതൽ വിവരങ്ങൾ

ഡിജിറ്റല്‍ ഇന്ത്യ-കൂടുതൽ വിവരങ്ങൾ

മ്മുടെ രാജ്യത്തെ വിവരാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയും ഡിജിറ്റൽ ശാക്തീകരണ സമൂഹവും ഉള്ള ഒരു ഇന്ത്യയായി മാറ്റിത്തീർക്കുക എന്ന കാഴ്ചപ്പാടോടെ നടപ്പാക്കിയ പദ്ധതിയാണ് 'ഡിജിറ്റൽ ഇന്ത്യ'. ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങളെയും വകുപ്പുകളെയും ഒരു കുടക്കീഴിൽ കൊണ്ടു വരുന്നതാണ് ഡിജിറ്റൽ ഇന്ത്യ. ഒരു വലിയ ലക്ഷ്യത്തിനുവേണ്ടി നിരവധി ആശയങ്ങളെയും ചിന്തകളെയും ഒരൊറ്റ ബൃഹത്തായ കാഴ്ചപ്പാടിലേക്ക് നെയ്‌തെടുക്കുന്നതാണ് 'ഡിജിറ്റൽ ഇന്ത്യ' കൊണ്ടുദ്ദേശിക്കുന്നത്.

രാജ്യത്തെ ജനങ്ങളെ ലക് ട്രോണിക് – ഓൺലൈൻ മാധ്യമങ്ങളുടെ ഗുണഫലം കൊയ്യുന്നതിൽ ശാക്തീകരിക്കുന്നതിനും രാജ്യവ്യാപകമായി ഡിജിറ്റൽ സാങ്കേതികവിദ്യയുടെ അടിസ്ഥാനസൗകര്യം സൃഷ്ടിക്കുന്നതിനും വേണ്ടിയുള്ള ഒരു ഇന്ത്യ ഗവൺമെന്റ് പദ്ധതിയാണ് ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാം.

ടെക്നോളജി ജനങ്ങളുടെ ജീവിതഗതി മാറ്റുംഅത് ജനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുംശാക്തീകരിക്കുംദാരിദ്ര്യം ശമിപ്പിക്കുന്നതിൽ തുടങ്ങി പദ്ധതികൾ ലളിതവൽക്കരിക്കൽ വരെഅഴിമതി അവസാനിപ്പിക്കുന്നതിൽ തുടങ്ങി മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നത് വരെസാങ്കേതിക വിദ്യയുടെ ഉണർവ് സർവവ്യാപിയാണ്അത് മനുഷ്യ പുരോഗതിയുടെ ഉപകരണമാണ്.”… നരേന്ദ്രമോദി.

ഇന്ത്യക്ക് മൊബൈൽ ഗവർണൻസിലേക്കു ചുവടുമാറ്റേണ്ട സമയമായെന്നും ഇന്റർനെറ്റും മൊബൈൽ ഫോണും വഴി സേവനങ്ങളും സൗകര്യങ്ങളും നൽകേണ്ട കാലമായെന്നും 2015 ജൂലൈ ന് ഇന്ദിരാഗാന്ധി നാഷണൽ സ്റ്റേഡിയത്തിൽ ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാം ഉൽഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.

ഡിജിറ്റൽ ഇന്ത്യ ഗവൺമെന്റ് ഒന്നാകെ നടപ്പിൽവരുത്തുകയും, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് ഏകോപിപ്പിക്കുകയും ചെയ്യുന്നു.

മൂന്ന് പ്രധാന മേഖലകളിലാണ് ഡിജിറ്റൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്

ഒന്ന്:- എല്ലാ പൗരന്മാർക്കും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുക.

രണ്ട്:- ഭരണ നിർവ്വഹണത്തിന്റെയും സേവനത്തിന്റെയും ആവശ്യകത.

മൂന്ന്:- പൗരന്മാരുടെ ഡിജിറ്റൽ ശാക്തീകരണം.

ആശയവിനിമയ സൗകര്യങ്ങളും സേവനങ്ങളും

ഭാരത് നെറ്റ്: ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ അടിസ്ഥാനംതന്നെ ഇതാണ്ഇത് രാജ്യത്തിൻറെ ഓരോ മൂലയിലും ഇന്റർനെറ്റും വാർത്താവിനിമയ സേവനങ്ങളും ഒരുക്കി ഗ്രാമങ്ങൾതോറും ബ്രോഡ്ബാൻഡ് വഴി ബന്ധിപ്പിക്കുകയും ചെയ്യുംലോകത്തിലെ ഏറ്റവും വലിയ ബ്രോഡ്ബാൻഡ് കണക്ടിവിറ്റി പ്രൊജക്റ്റ് ഇതാണ്.

ബി എസ് എൻ എൽ നെക്സ്റ്റ് ജനറേഷൻ നെറ്റ് വർക്ക് (ഒറ്റ ലാൻഡ് ലൈനിൽ ശബ്ദഡാറ്റമുൾട്ടീമീഡിയപൊതുമേഖലാ സ്ഥാപനമായ BSNL വിവിധ വോയിസ്ടാറ്റ നെറ്റ് വർക്ക്വയർലെസ് നേടി വർക്ക്മൾട്ടിമീഡിയ വീഡിയോ കോൺഫെറെൻസിങ് എന്നിവയെ ഉൾക്കൊള്ളിച്ചുകൊണ്ട് നെക്സ്റ്റ് ജനറേഷൻ നെറ്റ്‌വർക്ക് (NGN) സൗകര്യങ്ങൾ നൽകുവാൻ വേണ്ട ആധുനിക സാങ്കേതിക വിദ്യ സ്വായത്തമാക്കിക്കൊണ്ടിരിക്കുന്നുആദ്യ ഘട്ടത്തിൽ നാലു ദശലക്ഷം ഉപഭോക്താക്കൾക്ക് ഇതിന്റെ സേവനങ്ങൾ എത്തിക്കും.

BSNL വൈ ഫൈ സേവനങ്ങൾ: (വൈഫൈ ഹോട്സ്പോട്ടുകൾചെലവുകുറഞ്ഞ കണക്ടിവിറ്റി എന്നിവപ്രധാന നഗരങ്ങളെയും ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ഉൾപ്പെടെ 2500 നഗരങ്ങളിലും പട്ടണങ്ങളിലും ഈ സേവനം എത്തിക്കുവാനുള്ള പദ്ധതി BSNL തയാറാക്കിവരുന്നുതുടർച്ചയായ 2G/ 3G മൊബൈൽ കണക്ടിവിറ്റി കുറഞ്ഞ ചെലവിൽ നൽകുകയാണ് ഉദ്ദേശം.

ഉത്പന്നങ്ങൾ

ഡിജിലോക്കർ:  ഇന്ത്യൻ പൗരന്മാർക്ക് തങ്ങളുടെ വ്യക്തിപരമായ രേഖകളും ഗവൺമെന്റ് ഏജൻസികളും മറ്റും നൽകിയിട്ടുള്ള രേഖകലും മറ്റു ഡിജിറ്റൽ സംഗതികളും സൂക്ഷിച്ചു വയ്ക്കാനുള്ള ഓൺലൈൻ സ്റ്റോറേജ് സ്ഥലം നൽകാനുള്ള പദ്ധതിയാണിത്യൂണിഫോം റിസോഴ്സ് ഐഡന്റിറ്റി (URI) വഴി സുരക്ഷിത ഷെയറിങ് നൽകുക കൂടിയാണ് ഇതിന്റെ ഉദ്ദേശം.

നാഷണൽ സ്കോളർഷിപ് പോർട്ടൽ (എല്ലാ ഗവൺമെന്റ് സ്കോളര്ഷിപ്പുകളും ഒറ്റ വെബ്‌സൈറ്റിന് കീഴിൽഇത് സ്കോളർഷിപ് നൽകുന്ന പ്രക്രിയ പൂർണമായും ഒരു കുടക്കീഴിൽ വരുത്തുകയാണ് ഉദ്ദേശംവിവിധ കേന്ദ്രസംസ്ഥാന മന്ത്രാലയങ്ങളും വകുപ്പുകളും മറ്റ് ഏജൻസികളും നൽകുന്ന സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാൻ ഒറ്റ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്താൽ മതിയാകുംഅപേക്ഷാഫാറവും നടപടിക്രമവും ഓൺലൈനായി നടക്കുംകാര്യക്ഷമവും വേഗത്തിലുള്ളതുമായ സ്കോളർഷിപ് ഫണ്ട് ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് മാറ്റുവാൻ ഇത് സഹായിക്കും.

ഹോസ്പിറ്റൽ

രോഗികൾക്ക് സ്പെഷ്യൽറ്റി ഗവൺമെന്റ് ആശുപത്രികളിൽ ഡോക്ടറുടെ അപ്പോയ്ന്റ്മെന്റ് ഓൺലൈനായി ചെയ്യാൻ സാധിക്കുംസാധാരണക്കാർ ആശുപത്രികളിൽ മണിക്കൂറുകളോളം കാത്തിരിക്കുന്നതും ഡോക്ടർക്കു വേണ്ടി തേടിനടക്കുന്നതും ഒഴിവാക്കാനാണ് ഇത്രോഗിക്ക് തന്റെ റിപ്പോർട്ടുകളും വിവരങ്ങളും ഓൺലൈനായി പരിശോധിക്കാനും കഴിയുംനിലവിൽ ഇഹോസ്പിറ്റൽ സൗകര്യം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്ഡോ.റാം മനോഹർ ലോഹിയ ആശുപത്രിസ്പോർട്സ് ഇഞ്ചുറി സെന്റർ ഡൽഹിനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് ബെംഗളൂരു എന്നിവിടങ്ങളിൽ ലഭ്യമാണ്ഈ സൗകര്യം രാജ്യത്തെ വിവിധ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുകയാണ് ഉദ്ദേശ്യം.

സൈൻ: ഡിജിറ്റൽ ഇന്ത്യ അവതരിപ്പിച്ച മറ്റൊരു പദ്ധതിയാണ് ഇസൈൻഓരോ ആധാർ കാർഡ് ഉടമക്കും രേഖകൾ ഡിജിറ്റലായി സൈൻ ചെയ്യാനുള്ള സൗകര്യം ഇത് നൽകുംഇത് പ്രത്യേക സേവനങ്ങൾ നൽകാനുള്ള അപ്പ്ലിക്കേഷനുമായി ബന്ധിപ്പിച്ചാൽ മതിയാകും.

ഡിജിറ്റൈസ് ഇന്ത്യ പ്ലാറ്റഫോം (DIP) ഭൗതിക രേഖകൾ ഡിജിറ്റലായി സൂക്ഷിക്കുന്നതിനും റെക്കോർഡ് റൂമുകളിലെ ഫയലുകളുടെ കൂമ്പാരം കുറയ്ക്കുന്നതിനും സഹായിക്കും.

ഡിജിറ്റൽ ഇന്ത്യ പോർട്ടലും മൊബൈൽ ആപ്പും: ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന്റെ ഔദ്യോഗിക പോർട്ടലും മൊബൈൽ ആപ്പും വിവിധ സേവനങ്ങൾക്ക് ഒറ്റ സങ്കേതം.

മൈഗവ് (MyGov): മൊബൈൽ ആപ്പ് പൗരന്മാരെ ഡിജിറ്റൽ ഇന്ത്യ സേവനങ്ങൾക്ക് സജ്ജമാക്കുന്നതിനും അവർക്ക് തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നതിനുമുള്ള മൊബൈൽ ആപ്പ്സമൂഹത്തെയും രാജ്യത്തെയും സംബന്ധിക്കുന്ന വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് അതിൽ സംവദിക്കാം.

താഴെപ്പറയുന്ന ഒമ്പത് സ്തംഭങ്ങൾ വളർച്ചയെ മുന്നോട്ട് കൊണ്ടു പോകുമെന്ന് കരുതുന്നു

ബ്രോഡ് ബാൻഡ് ഹൈവേകൾ

  • മൂന്ന് ഉപഘടകങ്ങൾ ഇത് ഉൾക്കൊള്ളുന്നു. എല്ലാ ഗ്രാമങ്ങൾക്കും നഗരങ്ങൾക്കും ബ്രോഡ് ബാൻഡ് സൗകര്യങ്ങൾ ലഭ്യമാക്കുക. പുറമെ നാഷണൽ ഇൻഫർമേഷൻ ഇൻഫ്രാ സ്ട്രക്ചർ വികസിപ്പിക്കുക.
  • എല്ലാവർക്കും ബ്രോഡ് ബാൻഡ് ലഭ്യമാക്കുന്നതിനായി 2016 ഡിസംബറോടു കൂടി 2,50,000 വില്ലേജ് പഞ്ചായത്തുകളെ ഉൾപ്പെടുത്തും. ടെലികോം വകുപ്പ് ആയിരിക്കും ഇതിന്റെ നോഡൽ വകുപ്പ്. പദ്ധതിക്ക് ഏകദേശം 32,000 കോടി ചെലവാകും.
  • എല്ലാ നഗരങ്ങളിലും ബ്രോഡ് ബാൻഡ് പദ്ധതിയിൽ വെർച്വൽ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർ സേവനം പ്രദാനം ചെയ്യാനും പുതിയ നഗരങ്ങളിൽ ആശയ വിനിമയ അടിസ്ഥാന സൗകര്യത്തിനും വ്യവസ്ഥയുണ്ട്.
  • ദേശീയ വിവര അടിസ്ഥാനസൗകര്യത്തിലൂടെ ക്ലൗഡ് അധിഷ്ഠിത ദേശീയ സംസ്ഥാന ഡാറ്റാ കേന്ദ്രങ്ങൾക്കൊപ്പം എസ് ഡബ്ല്യൂ, എ എൻ, എൻ കെ എൻ, എൻ ഒ എഫ് എൻ എന്നീ സംയോജിത നെറ്റ്‌വർക്കുകൾ സംയോജിപ്പിക്കും. സംസ്ഥാന, ജില്ലാ ബ്‌ളോക്ക്, പഞ്ചായത്ത് തലങ്ങളിൽ യഥാക്രമം 100,50,20,5 വീതം ഗവൺമെന്റ് സേവന കേന്ദ്രങ്ങളിൽ തിരശ്ചീനമായ ബ്രോഡ് ബാൻഡ് കണക്ഷൻ ഉറപ്പാക്കും. ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ഡിപ്പാർട്ട്‌മെന്റായിരിക്കും ഇതിന്റെ നോഡൽ വകുപ്പ്. രണ്ട് വർഷം പദ്ധതി പൂർത്തിയാക്കാനും അഞ്ച് വർഷത്തെ അറ്റകുറ്റപ്പണിക്കും മറ്റുമായി പദ്ധതിക്ക് ഏകദേശം 15,686 കോടി രൂപ ചെലവ് കണക്കാക്കുന്നു.
  • മൊബൈൽ കണക്ടിവിറ്റി

മൊബൈൽ സൗകര്യമില്ലാത്ത 42,300 ഗ്രാമങ്ങളിൽ തടസ്സങ്ങളില്ലാതെ മൊബൈൽ കണക്ടിവിറ്റി ലഭ്യമാകും

  • പദ്ധതി തുക 2014-18 സാമ്പത്തിക വർഷത്തിൽ 16,000 കോടി രൂപ ആയിരിക്കും. വാർത്താവിനിമയ വകുപ്പായിരിക്കും ഈ ബൃഹത്പദ്ധതിക്ക് ചുക്കാൻ പിടിക്കുക.

പൊതു ഇന്റർനെറ്റ് സമീപന പദ്ധതി

  • പൊതു സേവനകേന്ദ്രങ്ങളും വിവിധ സേവനകേന്ദ്രങ്ങൾ എന്ന നിലയിൽ തപാൽ ഓഫീസുകളുമായിരിക്കും പൊതു ഇന്റർനെറ്റ് സമീപന പദ്ധതിയുടെ ഉപ ഘടകങ്ങൾ.
  • ഒരു പഞ്ചായത്തിൽ ഒരു പൊതുസേവന കേന്ദ്രംഎന്ന തോതിൽ നിന്നും നിലവിലുള്ള സേവന കേന്ദ്രങ്ങളുടെ എണ്ണം135,000 എന്ന നിലയിൽ നിന്ന് 2,50,000 ആയി വർദ്ധിപ്പിക്കും.
  • 150,000 തപാൽഓഫീസുകളെ ബഹുവിധ സേവന കേന്ദ്രങ്ങളായി മാറ്റും. തപാൽ വകുപ്പ് ആയിരിക്കും ഈ പദ്ധതി നടപ്പാക്കുക.

ഇ-ഗവേർണൻസ്

സാങ്കേതിക വിദ്യയിൽക്കൂടി ഭരണപരിഷ്‌ക്കാരം. സാങ്കേതിക വിദ്യയിൽ കൂടിയുള്ള ഭരണപരിഷ്‌ക്കാരത്തിന്റെ മാർഗ്ഗതത്വങ്ങൾ താഴെ പറയുന്നവയാണ്

  • അവശ്യവും ചുരുങ്ങിയതുമായ വിവരം മാത്രം രേഖപ്പെടുത്തുന്നവിധത്തിൽ അപേക്ഷാഫോമുകൾ ഉപയോഗ സൗഹൃദമാക്കും.
  • ഓൺലൈൻ അപേക്ഷകൾ, അപേക്ഷയുടെ നില, നീക്കം എന്നിവ പ്രദാനം ചെയ്യും.
  • സ്‌കൂൾ സർട്ടിഫിക്കറ്റുകൾ, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾ എന്നിവയുടെ അസ്സൽ സമർപ്പിക്കേണ്ട ആവശ്യമില്ലാത്ത വിധം ഓൺലൈൻ സംവിധാനത്തിൽ സൂക്ഷിക്കും.
  • യു.ഐ.ഡി.ഐ., പേയ്‌മെന്റ് ഗേറ്റ്‌വേ, മൊബൈൽ പ്ലാറ്റ്‌ഫോം, ഇലക്‌ട്രോണിക് ഡാറ്റാ ഇന്റർ ചെയ്ഞ്ച് മുതലായവയുടെ സംയോജിത സേവനങ്ങൾ വ്യവസ്ഥാപിതവും നിയമാധിഷ്ഠിതവുമാക്കും.
  • എല്ലാ ഡാറ്റാബേസുകളും വിവരങ്ങളും ഇലക്‌ട്രോണിക് രീതിയിലാക്കും.
  • ഗവൺമെന്റ് വകുപ്പുകളുടെയുംഏജൻസികളുടെയും പ്രവർത്തനങ്ങൾ പൗരന്മാർക്ക് വീക്ഷിക്കാൻ കഴിയുംവിധം ഗവൺമെന്റ്ഇടപാടുകൾ സുതാര്യമാക്കും.
  • പൊതുജനങ്ങളുടെ പരാതി പരിഹാരത്തിനായി വിവര സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തി പ്രശ്‌നങ്ങൾ തിരിച്ചറിയാൻ ഡാറ്റാ വിശകലന രീതികൾ ഉപയോഗപ്പെടുത്തും.

ഇ-ക്രാന്തി- ഇലക്‌ട്രോണിക് സേവനം

ഇ-ഭരണ നിർവ്വഹണ പദ്ധതിയുടെ വിവിധഘട്ടങ്ങൾക്ക് 31 മിഷൻ മോഡ് പ്രൊജക്ടുകൾക്ക് രൂപം നല്കിയിട്ടുണ്ട്.

2014 മാർച്ച് 18 ന് കാബിനേറ്റ് സെക്രട്ടറി തലവനായി ദേശീയ ഇ-ഭരണ നിർവ്വഹണ പദ്ധതിയുടെ അപെക്‌സ് കമ്മിറ്റിയിൽ ഇ-ക്രാന്തിയിൽ 10 പുതിയ മിഷന്മോഡ് പ്രൊജക്ടുകൾ കൂട്ടിച്ചേർത്തു.

  • വിദ്യാഭ്യാസത്തിന് സാങ്കേതികവിദ്യ- ഇ - വിദ്യാഭ്യാസം:-
  • എല്ലാ സ്‌കൂളുകളിലും ബ്രോഡ് ബാൻഡ് ലഭ്യമാക്കി. എല്ലാ സെക്കന്ററി, ഹയർ സെക്കന്ററി സ്‌കൂളുകളിലും (250,000 സ്‌കൂളുകൾ) സൗജന്യ വൈഫൈ. ദേശീയതലത്തിൽ ഡിജിറ്റൽ സാക്ഷരത പദ്ധതി. ഇ- വിദ്യാഭ്യാസത്തിന്റെ നടത്തിപ്പിനായി വിപുലമായ ഓൺലൈൻ ഓപ്പൺ കോഴ്‌സുകൾ.
  • ആരോഗ്യത്തിന് സാങ്കേതികവിദ്യ - ഇ-ആരോഗ്യസംരക്ഷണം:-
  • ഓൺ ലൈൻവഴിയുള്ള വൈദ്യപരിശോധന, മെഡിക്കൽ റെക്കോർഡുകൾ, ഓൺലൈൻ മരുന്നുവിതരണം, രോഗികളുടെ വിവരങ്ങൾ രാജ്യത്തെവിടെയും ലഭ്യമാക്കുക. എന്നിവ ഇ-ആരോഗ്യ സംരക്ഷണം വഴി ലക്ഷ്യമിടുന്നു.
  • കർഷകർക്ക് സാങ്കേതികവിദ്യ:-
  • കർഷകർക്ക് യഥാർത്ഥ വില വിവരം ലഭ്യമാക്കൽ, ഓൺലൈൻ വഴി വിത്ത്, വളം എന്നിവ ആവശ്യപ്പെടുക, മൊബൈൽ ബാങ്കിംങ് വഴി ഓൺലൈൻ പണം, വായ്പകൾ എന്നിവ ലഭ്യമാക്കുന്നു.

എ) സുരക്ഷക്കുള്ള സാങ്കേതിക വിദ്യ.

മൊബൈൽ അടിസ്ഥാനമാക്കിയുള്ള അടിയന്തര സേവനം, പ്രകൃതി ദുരന്ത സമയത്തെ സേവനങ്ങൾ എന്നിവക്ക് യഥാസമയം മുൻകരുതലുകൾ എടുത്ത് ജീവിത നഷ്ടവും സ്വത്തുനഷ്ടവും കുറയ്ക്കുന്നു.

ബി) സാമ്പത്തിക ഉൾച്ചേരലിന് സാങ്കേതിക വിദ്യ
മൊബൈൽ ബാങ്കിങ്, മൈക്രോ- എ ടി എം പദ്ധതി,തപാൽ ഓഫീസുകൾ, പൊതുജന സേവനകേന്ദ്രങ്ങൾ എന്നിവ ഉപയോഗപ്പെടുത്തി സാമ്പത്തിക ഉൾച്ചേരലുകൾ ശക്തിപ്പെടുത്തുന്നു.

സി) നീതിക്കുവേണ്ടി സാങ്കേതിക വിദ്യ:

ഇ-കോടതികൾ, ഇ-പൊലീസ്, ഇ-ജയിലുകൾ, ഇ-വിചാരണകൾ എന്നിവ വഴി നീതിന്യായ വ്യവസ്ഥ ശക്തിപ്പെടുത്തുന്നു.

ഡി) ആസൂത്രണത്തിന് സാങ്കേതിക വിദ്യ:

വികസനം, ഡിസൈൻ, സാക്ഷാത്ക്കരണം, പദ്ധതി ആസൂത്രണം എന്നിവയ്ക്കായി ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സംവിധാനം അടിസ്ഥാനമാക്കി ദേശീയ ജ്യോഗ്രാഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം മോഡ് പ്രൊജക്ട് നടപ്പാക്കും.

ഇ) സൈബർ സുരക്ഷക്കായി സാങ്കേതിക വിദ്യ:

രാജ്യത്തിനകത്ത് സുരക്ഷിതമായ സൈബർ ഇടങ്ങൾ കൊണ്ടു വരുന്നതിനായി ദേശീയ സൈബർ സുരക്ഷാ ഏകോപന കേന്ദ്രങ്ങൾ

എല്ലാവർക്കും വിവരം

  • എല്ലാ പൗരന്മാർക്കും എളുപ്പത്തിൽ വിവരങ്ങൾ ലഭ്യമാകുന്നതിന്തുറന്ന ഡാറ്റാ പ്ലാറ്റ്‌ഫോമുകളും വിവരങ്ങളുടെയും രേഖകളുടെയും ഓൺലൈൻ രൂപകൽപ്പനയും പരിപാലനവും.
  • പൗരന്മാരെ അറിയിക്കുന്നതിനായി ഗവൺമെന്റ് സമൂഹ മാദ്ധ്യമങ്ങളെയും വെബ് അധിഷ്ഠിത പ്ലാറ്റ്‌ഫോമുകളെയും പ്രയോജനപ്പെടുത്തും. ഗവൺമെന്റ് നിർദ്ദേശങ്ങളും ആശയങ്ങളും കൈവരുന്നതിനായി MyGov.in പോർട്ടൽ തുടങ്ങി. ഇത് പൗരരും ഗവൺമെന്റും തമ്മിലുള്ള പരസ്പര ആശയവിനിമയം സാധ്യമാക്കുന്നു.
  • ഓൺലൈൻ സന്ദേശമയക്കൽ:-
  • ഇ-മെയിൽ വഴിയും എസ്.എം.എസ്.വഴിയും പൊതുജനങ്ങൾക്ക് വിശേഷാവസരങ്ങളിലും പരിപാടികളിലും സന്ദേശങ്ങൾ.

ഇലക്‌ട്രോണിക്‌സ് സാമഗ്രികളുടെ നിർമ്മാണം, ഇറക്കുമതി അവസാനിപ്പിക്കുക ലക്ഷ്യം

  • ഇറക്കുമതി പൂർണ്ണമായി ഒഴിവാക്കാൻ നിരവധി മേഖലകളിൽ ഏകോപിച്ച പ്രവർത്തനം. നികുതി നിരക്ക് യുക്തിസഗമാക്കുക, പ്രോത്സാഹനം നൽകുക എന്നിവ. ചെലവിനത്തിലുണ്ടാകുന്ന നഷ്ടം നികത്തുക.
  • സെറ്റ് ടോപ്പ് ബോക്‌സുകൾ, മൊബൈലുകൾ, കൺസ്യൂമർ, മെഡിക്കൽ ഇലക്ട്രോണിക്‌സ്, സ്മാർട്ട് എനർജി മീറ്ററുകൾ, സ്മാർട്ട് കാർഡുകൾ എന്നിവയാണ് ലക്ഷ്യമേഖലകൾ. ഇൻക്യുബേറ്റേഴ്‌സ്, ക്ലസ്റ്ററുകൾ, തൊഴിൽ വൈദഗ്ധ്യം, ഗവൺമെന്റ് തലത്തിൽ ഇലക്‌ട്രോണിക്‌സ് സാധനങ്ങൾ വാങ്ങുന്നത് എന്നിവയും ഏകോപിപ്പിക്കുന്നു.

തൊഴിലിനായി വിവരസാങ്കേതികവിദ്യ

  • ചെറുനഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ഒരു കോടി വിദ്യാർത്ഥികൾക്ക് അഞ്ച് വർഷം കൊണ്ട് വിവരസാങ്കേതിക മേഖലയിൽ പരിശീലനം. ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പായിരിക്കും ഇതിന് നേതൃത്വം നല്കുക.
  • എല്ലാ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും വിവരവാർത്താവിനിമയ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ വളർച്ച കൈവരിക്കുന്നതിനായി ബിസിനസ്സ് പ്രോസസ്സ് ഔട്ട് സോഴ്‌സിങ് കൊണ്ടുവരും. ഈ പദ്ധതിക്ക് മേൽനോട്ടം വഹിക്കുക ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പായിരിക്കും. മൂന്ന് ലക്ഷം സേവനദാതാക്കൾക്ക് വിവരസാങ്കേതിക വിദ്യയിൽ നൈപുണ്യ വികസനത്തിന്റെ ഭാഗമായി പരിശീലനം നല്കും.
  • ടെലികോം സേവനദാതാക്കൾ വഴി അഞ്ച്‌ലക്ഷം ഗ്രാമീണർക്ക് പരിശീലനം നൽകിയ ടെലികോം വകുപ്പായിരിക്കും ഈ പദ്ധതിക്ക് നേതൃത്വം നല്കുക.

നടപ്പായ പദ്ധതികൾ


സന്ദേശങ്ങൾക്ക് ഐ.ടി പ്ലാറ്റ്‌ഫോമുകൾ പദ്ധതിപ്രകാരം ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് തെരഞ്ഞെടുത്ത പ്രതിനിധികൾക്കും എല്ലാ ഗവൺമെന്റ് ജീവനക്കാർക്കും കൂട്ടമായി സന്ദേശമയയ്ക്കാനുള്ള ആപ്ലിക്കേഷൻ തയ്യാറാക്കി. ഈ ഡാറ്റാ ബേസിലൂടെ 1.36 കോടി മൊബൈൽ ഫോണുകളിലേക്കും, 22 ലക്ഷം മെയിലുകളിലേക്കും സന്ദേശമയയ്ക്കാം.

  • ഇ-ഗ്രീറ്റിംഗിലൂടെ ഗവൺമെന്റ് സന്ദേശം: ഇ-ഗ്രീറ്റിങ് ടെംപ്ലേറ്റുകൾ ഉപയോഗിച്ച് ങ്യഏീ്പ്ലാറ്റ്‌ഫോമിൽ കൂടെയുള്ള ഇ-സന്ദേശം ഉറപ്പുവരുത്തി. 2014 ഓഗസ്റ്റ് 14-ന് ഇ-ഗ്രീറ്റിങ് പോർട്ടൽ സജീവമായി.
  • ബയോമെട്രിക് ഹാജർ: നഗരവികസന മന്ത്രാലയത്തിൽ തുടക്കമിട്ട ജീവനക്കാരുടെ ബയോമെട്രിക് ഹാജർ രേഖപ്പെടുത്തൽ, ഇലക്ട്രോണിക് ആൻഡ് ഇൻഫർമേഷൻ വകുപ്പിൽ പ്രവർത്തനസജ്ജമായതാണ്. ഡൽഹിയിലെ എല്ലാ കേന്ദ്രഗവൺമെന്റ് ഓഫീസുകളിലും ഈ സംവിധാനം പ്രാബല്യത്തിൽ വന്നു.
  • എല്ലാ സർവ്വകലാശാലകളിലും വൈ-ഫൈ: ഈ പദ്ധതി സർവ്വകലാശാലകളിലും നാഷണൽ നോളജ് നെറ്റ്‌വർക്ക് (എൻ.കെ.എൻ) വഴി എല്ലാ വൈ-ഫൈ സംവിധാനം ലഭ്യമാക്കുന്നു. കേന്ദ്രമാനവവിഭവശേഷി മന്ത്രാലയമാണ് ഈ പദ്ധതി നടപ്പാക്കുക.
  • ഗവൺമെന്റിന് സുരക്ഷയുള്ള ഇ-മെയിൽ

എ) ഇ-മെയിൽ പ്രാഥമിക ആശയവിനിമയ മാർഗ്ഗമായി. ഒന്നാം ഘട്ടത്തിൽ 10 ലക്ഷം ജീവനക്കാർക്ക് ലഭ്യമാക്കി. ജീവനക്കാർക്കു കൂടി ഈ വർഷം മാർച്ച് മാസത്തോടെ ഈ സൗകര്യം ലഭ്യമാക്കും. ഇതിന് 98 കോടി രൂപ ചെലവാകും.

ബി) ഒക്‌ടോബർ 2014 മുതൽ ഗവൺമെന്റ് ടെംപ്‌ളേറ്റുകൾ തയ്യാറായി. ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.

  • പൊതു വൈ-ഫൈ ഹോട്‌സ് സ്‌പോട്ടുകൾ:

ഡിജിറ്റൽ നഗരങ്ങളുടെ പ്രചരണത്തിനായി പൊതു വൈ-ഫൈ ഹോട്‌സ്‌പോട്ടോടു കൂടിയ പത്തുലക്ഷം ജനസംഖ്യ വരുന്ന നഗരങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും പ്രദാനം ചെയ്യുന്നു. ടൂറിസം, നഗരവികസന വകുപ്പുകൾക്കാണ് നടത്തിപ്പ്.

  • സ്‌കൂൾ പുസ്തകങ്ങൾ ഇനി ഇ-ബുക്കുകൾ:

എല്ലാ സ്‌കൂൾ പാഠപുസ്തകങ്ങളും ഇനി ഇ ബുക്കുകളായി മാറ്റുന്നു. മാനവശേഷി വികസന വകുപ്പും ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ വകുപ്പുമാണ് ഈ പദ്ധതി നടപ്പാക്കുക.

എസ്.എം.എസ്. അധിഷ്ഠിത കാലാവസ്ഥാവിവരങ്ങളും പ്രകൃതി ദുരന്ത മുന്നറിയിപ്പുകളും പ്രദാനം ചെയ്യുന്നു. ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ വകുപ്പിന്റെ മൊബൈൽ സേവ പ്ലാറ്റ്‌ഫോം ഈ ആവശ്യത്തിന് ആദ്യമേ തയ്യാറാക്കി. ഭൗമശാസ്ത്രമന്ത്രാലയത്തിന്റെ ഇന്ത്യൻ മെറ്റീരിയോളജിക്കൽ വകുപ്പും, ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അഥോറിറ്റിയുമാണ് പദ്ധതി നടപ്പാക്കുക.

  • കുട്ടികൾ കാണാതായ വിവരമറിയിക്കാനും കണ്ടെത്താനുമുള്ള ദേശീയ പോർട്ടൽ :

കുട്ടികൾ നഷ്ടപ്പെട്ടതും കണ്ടെത്തിയതുമായ വിവരങ്ങൾ തത്സമയം അറിയിക്കാനുള്ള ഈ സംവിധനം കുറ്റകൃത്യങ്ങൾ പരിശോധിക്കാനും നടപടികളെടുക്കാനും സഹായിക്കുന്നു.

ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ വകുപ്പും വനിതാ ശിശുവികസന വകുപ്പും ഈ പദ്ധതിക്ക് നേതൃത്വം നല്കും.

അവസാനം പരിഷ്കരിച്ചത് : 10/31/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate