വൃദ്ധ സദനങ്ങളും ഡേ കെയര്‍ സെന്ററുകളും തുടങ്ങാന്‍ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്കുന്ന സഹായം.
സംസ്ഥാന വയോജന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, ഓരോ സ്ഥാപനങ്ങള്‍ക്കും ഭരണപരമായ ചിലവുകള്‍ നേരിടുന്നതിനായി 2 ലക്ഷം രൂപ നല്കി കൊണ്ട് വൃദ്ധ സദനങ്ങള്‍/ഡേ കെയര്‍ സെന്ററുകള്‍ ആരംഭിക്കുന്നതിന് പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
സ്ഥാപനങ്ങളുടെ നടത്തിപ്പിന്റെ ചുമതല കുടുംബശ്രീ യൂണിറ്റുകള്‍ക്കായിരിക്കും. പ്രദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളും അറ്റകുറ്റപ്പണികളും പ്രദാനം ചെയ്യും. ഇതിനായി പ്രദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ ഒരു അവലേകന കമ്മിറ്റിക്ക് രൂപം നല്‍കും. അംഗീകരിക്കപ്പെട്ടിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് തുടര്‍ ചിലവുകള്‍ വകുപ്പ് വഹിക്കും.
ഈ പദ്ധതിയില്‍ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് താഴെ പറയുന്നു:
ഭൂമിയും കെട്ടിടവും
അടിസ്ഥാന സൌകര്യങ്ങള്‍
ദൈനംദിന അറ്റകുറ്റപ്പണികള്‍
ഹോമുകള്‍ നടത്തിക്കൊണ്ട് പോകുന്നതിനായി പ്രദേശിക കുടുംബശ്രീ അംഗങ്ങളെ കണ്ടെത്തുകയും ചുമതലപ്പെടുത്തുകയും ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
അനുബന്ധ സര്‍ക്കാര്‍ ഉത്തരവ് - ഇവിടെ ക്ലിക്ക് ചെയ്യുക
അവസാനം പരിഷ്കരിച്ചത് : 1/28/2020
സര്‍ക്കാരേതര സംഘടനകള്‍ക്കുള്ള വിവിധ പദ്ധതികള്‍
കുട്ടികളുടെ വിവിധ കേന്ദ്ര,സംസ്ഥാന പദ്ധതികള്‍
വൈകല്യമുള്ളവർക്കയിട്ടുള്ള വിവിധ സംസ്ഥാന പദ്ധതി...
കൗമാരപ്രായക്കാരുടെ വിവിധ കേന്ദ്ര,സംസ്ഥാന പദ്ധതികള...