(എന്‍സിഎസ്ടി)
പട്ടിക വര്‍ഗ്ഗക്കാര്‍ക്കായുള്ള ദേശീയ കമ്മീഷന് (എന്‍സിഎസ്ടി), 2003 ലെ ഭരണഘടന ഭേദഗതി നിയമം (89 മത് ഭേദഗതി) മുഖേന ആര്‍ട്ടിക്കിള്‍338 ഭേദഗതി വരുത്തി 338 എ എന്ന പുതിയ ആര്‍ട്ടിക്കിള്‍ ഉള്‍പ്പെടുത്തി രൂപപ്പെടുത്തിയതാണ്. ഈ ഭേദഗതിയിലൂടെ, മുന്കാലത്തിലെ പട്ടിക ജാതിക്കാര്‍ക്കും പട്ടിക വര്ഗ്ഗക്കാര്ക്കുമായുള്ള ദേശീയ കമ്മീഷന് രണ്ട് വ്യത്യസ്ത കമ്മീഷനുകളായി പുനസ്ഥാപിക്കപ്പെട്ടു. അവ 2004 ഫെബ്രുവരി19 ന് പ്രാബല്യത്തില്വരുത്തിയ എ) പട്ടികജാതിക്കാര്‍ക്കായുള്ള ദേശീയ കമ്മീഷന് (എന്‍സിഎസ്സി), ബി) പട്ടിക വര്‍ഗ്ഗക്കാര്‍ക്കായുള്ള ദേശീയ കമ്മീഷന് (എന്‍സിഎസ്ടി) എന്നിവയാണ്.
(ആര്‍ട്ടിക്കിള്‍ 338എയുടെ ക്ലോസ് 5 നു കീഴില്‍)
1. ഭരണഘടനയ്ക്കോ മറ്റേതെങ്കിലും നിയമത്തിനോ സര്‍ക്കാര്‍ ഉത്തരവിനോ കീഴില്‍ പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്ന ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക. അത്തരം ക്ഷേമങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുവാന്‍ ഉത്തരവിടുക.
2. പട്ടിക വര്‍ഗ്ഗക്കാരുടെ ക്ഷേമങ്ങളും അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക പരാതികളെക്കുറിച്ച് അന്വേഷിക്കുക.
3.പട്ടികവര്ഗ്ഗക്കാരുടെസാമൂഹ്യ- സാമ്പത്തിക വികാസവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആസൂത്രണ പ്രക്രീയയില്‍ പങ്കെടുക്കുകയും ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുക. യൂണിയനും മറ്റേതെങ്കിലും സംസ്ഥാനത്തിനും കീഴിലുള്ള അവരുടെ വികസന പുരോഗതി വിലയിരുത്തുക.
4. പട്ടിക വര്‍ഗ്ഗക്കാരുടെ സാമൂഹ്യ-സാമ്പത്തിക വികാസവും ക്ഷേമവുമായി ബന്ധപ്പെട്ട പരിപാടികളുടെയും പദ്ധതികളുടെയും ഫലപ്രദമായ നടപ്പില്‍ വരുത്തലിന് ആവശ്യമായ മാനദണ്ഡങ്ങള്‍ കമ്മീഷന് ഡീം ഫിറ്റ് ആകുമ്പോഴോ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമ്പോഴോ ആവശ്യമായ റിപ്പോര്‍ട്ടുകളും വാര്‍ഷിക റിപ്പോര്‍ട്ടും പ്രസിഡന്റിന് സമര്‍പ്പിക്കുക.
5.പാര്‍ലമെന്റ് നിര്‍മ്മിച്ച് ഏതെങ്കിലും നിയമത്തിലെ നിബന്ധനകള്‍ക്കനുസൃതമായി വേണമെങ്കില്‍ രാഷ്ട്രപതിക്ക് പട്ടിക വര്‍ഗ്ഗക്കാരുമായി ബന്ധപ്പെട്ടുള്ള അതുപോലെയുള്ള ഏതെങ്കിലും പ്രവൃത്തികള്‍ പുറപ്പെടുവിക്കാം.
6.കൂടാതെ, കമ്മീഷന്, താഴെ പറയുന്ന പേരുകളിലുള്ള പ്രവര്‍ത്തനങ്ങളും പട്ടിക വര്‍ഗ്ഗക്കാരുടെ സംരക്ഷണവും ക്ഷേമവും വികസനവും ഉന്നമനവുമായി ബന്ധപ്പെട്ട് നടത്തുന്നുണ്ട്:-
(i) വന മേഖലയില്‍ താമസിക്കുന്ന പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് ലഘു വന ഉല്‍പ്പന്നങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സ്വീകരിക്കേണ്ടതായ നടപടികള്‍.
(ii) നിയമമനുസരിച്ച് ധാതു ഉറവിടങ്ങള്‍, ജല സ്രോതസ്സുകള്‍ മുതലായവയ്ക്കുമേല് ഗോത്ര സമൂഹങ്ങള്‍ക്കുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ളനടപടികള് സ്വീകരിക്കുക
(iii)ഗോത്രവര്‍ഗ്ഗക്കാരുടെ വികസനത്തിനും കൂടുതല്‍ ജീവനക്ഷമമായ ഉപജീവന മാര്‍ഗ്ഗ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുക.
(iv)വികസന പദ്ധതികള്‍ക്കായി മാറ്റിപ്പാര്‍പ്പിച്ച ഗോത്ര വര്‍ഗ്ഗക്കാരുടെ പുനരധിവാസ ദുരിതാശ്വാസ നടപടികളുടെ കാര്യക്ഷമതമെച്ചപ്പെടുത്തുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുക.
(v)ഭൂമിയില്‍ നിന്ന് ഗോത്ര സമൂഹം കുടിയൊഴിയുന്നത് തടയുന്നതിനും കുടിയൊഴിഞ്ഞ അത്തരം ആളുകളെ വളരെ ഫലപ്രദമായി പുനരധിവസിപ്പിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുക.
(vi)സാമൂഹ്യ വനവല്‍ക്കരണം നടപ്പിലാക്കുന്നതിനും വനങ്ങള്‍ സംരക്ഷിക്കുന്നതിനും ഗോത്ര സമൂഹത്തിന്റെ പരമാവധി സഹകരണവും പങ്കാളിത്തവും ഉറപ്പാക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുക.
(vii)1996 ലെ (1996ലെ 40) പഞ്ചായത്ത് ആക്ടിന്റെ എല്ലാ നിബന്ധനകളുടെയും (എക്സ്റ്റന്‍ഷന്‍ ടു ദി ഷെഡ്യൂള്‍ഡ് ഏരിയാസ്) പൂര്‍ണ്ണമായ നടപ്പാക്കലിനുആവശ്യമായ നടപടികള്‍ സ്വീകരിക്കുക.
(viii)ഭൂമിയുടെയും പ്രകൃതിയുടെയും തരം താഴ്ത്തലിനും തുടര്‍ച്ചയായ ശക്തി ക്ഷയത്തിനും കാരണമായേക്കാവുന്ന കൃഷി മാറ്റിവയ്ക്കുന്ന ശീലം കുറയ്ക്കുന്നതിനോ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിനോ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക.
(ix)എന്സിഎസ്ടിയുമായി ബന്ധപ്പെട്ടുള്ളവിപുലീകരിച്ച സൂചനകളെ സംബന്ധിച്ചുള്ള 23.08.2005 ലെ മിനിസ്ട്രി ഓഫ് ട്രൈബല്‍ അഫയേഴ്സിന്റെ വിജ്ഞാപനത്തിന്റെ പകര്‍പ്പ്
(x) എന്‍സിഎസ്ടിയുടെ ശാക്തീകരണത്തിനായി വിശദമാക്കിയ പ്രമേയം സജ്ജീകരിക്കുന്നതിനായി എംടിഎക്കായി 21.10.2008ലെ എന്‍സിഎസ്ടി കത്ത്.
(xi) എന്‍സിഎസ്ടി ചെയര്‍മാനില്‍നിന്ന് ഗോത്രകാര്യ വകുപ്പു മന്ത്രിക്ക് 13.01.2011 ലുള്ള ഡി. ഒ. കത്ത്.
(xii)പ്രധാനപ്പെട്ടതും താല്കാലികമായി മാറ്റി വച്ചിരിക്കുന്നതുമായ പ്രശനങ്ങളിന്മേല് തീരുമാനമെടുക്കുന്നതു സംബന്ധിച്ച് പിഎംഒയില്‍ നിന്ന് ഗോത്രകാര്യ മന്ത്രാലയത്തിലേക്ക് 24.05.2012 ല്‍ അയച്ച കത്ത്.
(xiii)എന്‍സിഎസ്ടിയുടെ കാര്യക്ഷമമായ പ്രകടനത്തിലുള്പ്പെടുന്ന സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ തീര്‍പ്പാക്കുന്നതിന് എന്‍സിഎസ്ടി വിസിയില്‍ നിന്ന് മന്ത്രിയിലേക്കും ഗോത്രകാര്യവകുപ്പു മന്ത്രാലയത്തിലേക്കും 05.03.2012 ലുള്ള ഡി ഒ കത്ത്.
അവസാനം പരിഷ്കരിച്ചത് : 9/10/2019
സംസ്ഥാനങ്ങൾ തോറുമുള്ള വിവിധ പട്ടിക ജാതികൾ
i) പട്ടിക വര്ഗ്ഗൃക്കാര്ക്ക് പ്രാധാന്യമുള്ള സാമ്പത...
ഇന്ത്യയില്‍ പിഎച്ച്ഡി ഉള്‍പ്പെ ടെയുള്ള പ്രൊഫഷണലും ട...