നാഷണല്‍ ഷെഡ്യൂള്‍ഡ് ട്രൈബ്സ് ഫിനാന്‍സ് ആന്റ് ഡവലപ്മെന്റ് കോര്പ്പറേഷന് (എന്‍എസ്ടിഎഫ്ഡിസി)
i) പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് പ്രാധാന്യമുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുകയും അതിലൂടെ അവര്‍ക്ക് തൊഴില്‍ സൃഷ്ടിക്കുകയും അവരുടെ തലത്തിലുള്ള വരുമാനം നേടുവാന്‍ സഹായിക്കുകയും ചെയ്യുക.
ii) സ്ഥാപിതവും തൊഴിലധിഷ്ഠിതവുമായ പരിശീലനങ്ങള്‍ നല്‍കുന്നതിലൂടെ പട്ടിക വര്‍ഗ്ഗക്കാര്‍ ഉപയോഗിക്കുന്ന വൈദഗ്ദ്ധ്യങ്ങളുടെയും പ്രക്രീയകളുടെയും നിലവാരമുയര്‍ത്തുക.
iii) നിലവിലുള്ള സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളിലെ പട്ടിക വര്‍ഗ്ഗ സാമ്പത്തിക വികസന കോര്‍പ്പറേഷനുകളിലെ സ്റ്റേറ്റ് ചാനലൈസിംഗ് ഏജന്‍സികളായി (എസ്സിഎകള്‍) നോമിനേറ്റ് ചെയ്യപ്പെട്ടവര്‍ക്ക് എന്എസ്റ്റിഎഫ്ഡിസിയില് നിന്നും പട്ടിക വര്‍ഗ്ഗക്കാരുടെ സാമ്പത്തിക വികസനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റ് വികസന ഏജന്‍സികളില്‍ നിന്നുമുള്ള പിന്തുണ ലഭ്യമാക്കുകയും ചെയ്യുന്നത് കൂടുതല്‍ ഫലപ്രദമാകും.
iv) എന്എസ്റ്റിഎഫ്ഡിസി പിന്തുണയുള്ള പദ്ധതികളുടെ പദ്ധതി രൂപീകരണ നടപ്പാക്കലിന് എസ്സിഎകളെ പിന്തുണക്കുകയും അവരുടെ ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുകയും ചെയ്യുക.
v) കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള ഏജന്‍സികള്‍ക്ക് നിര്‍വ്വഹണം കയ്യേല്ക്കുന്നതിനും ലഘു വന ഉല്‍പ്പന്നങ്ങളുടെയും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും പട്ടിക വര്‍ഗ്ഗക്കാര്‍ വളര്‍ത്തിയതോ, നിര്‍മ്മിച്ചതോ ശേഖരിച്ചതോ ആയ മറ്റ് ഉല്‍പ്പന്നങ്ങളുടെയോ വിപണനത്തിനും ആവശ്യമായ പ്രവര്‍ത്തന മൂലധനം കണ്ടെത്തുന്നതിനായുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുക.
vi) നിലവിലുള്ള ഏജന്‍സികളുടെ തൊഴില്‍ ആവര്ത്തനത്തിലുപരി പുതുമയാര്‍ന്ന പരീക്ഷണങ്ങള്‍ നടത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
i) വരുമാനം സൃഷ്ടിക്കുന്ന 10 ലക്ഷം രൂപ വരെയുള്ള വിജയപ്രദമായ സ്കീമുകള്‍/പദ്ധതികള്‍ എന്നിവയ്ക്ക് എസ്സിഎകളിലൂടെ, അര്‍ഹരായ പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് സാമ്പത്തിക വികസനത്തിനായുള്ള ധനസഹായം നല്‍കുക.
ii) അര്‍ഹരായ പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് നൈപുണ്യം വര്‍ദ്ധിപ്പിക്കുന്നതിനും വ്യാവസായ സംരംഭകത്വ വികസനത്തിനുമായി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് എസ്സിഎകളിലൂടെ ഗ്രാന്റുകള്‍ ലഭ്യമാക്കുക.
iii) കാലബന്ധിതമായ പരിശീലനങ്ങളിലൂടെ എസ്സിഎകളിലെ ഉദ്യോഗസ്ഥരുടെ വൈദഗ്ദ്ധ്യം വര്‍ദ്ധിപ്പിക്കുക.
(i) യൂണിറ്റ് ചെലവ്: ഓരോ യൂണിറ്റിനും അഥവാ പ്രൊഫിറ്റ് സെന്ററിനും 10 ലക്ഷം രൂപ വരെ ചെലവു വരുന്ന വിജയസാധ്യതയുള്ള പദ്ധതികള്‍ക്കും സ്കീമുകള്‍ക്കും എന്എസ്റ്റിഎഫ്ഡിസി ടേം വായ്പകള്‍ ലഭ്യമാക്കുന്നു.
(ii) സഹായ അനുപാതം: സ്കീമുകള്‍ക്ക് അഥവാ പദ്ധതികള്‍ക്ക്, പദ്ധതിക്കനുസരിച്ച് എസ്സിഎകള്‍ അവരുടെ വായ്പാ പങ്കും അര്‍ഹമായ സബ്സിഡിയും ലഭ്യമാക്കുമെന്ന നിബന്ധനക്കു വിധേയമായി 90% വരെ ടേം വായ്പ ലഭ്യമാക്കുന്നു. മറ്റേതെങ്കിലും ഉറവിടങ്ങളില്‍ നിന്നും പങ്കാളിത്തത്തോടെ സാമ്പത്തിക പിന്തുണ എസ്സിഎകള്ക്ക് നേടാവുന്നതാണ്.
(iii) പ്രവര്‍ത്തന മൂലധനം:
എ) ഒരു ലക്ഷം രൂപ വരെ ചെലവുള്ള പദ്ധതികളുടെ മൊത്തത്തിലുള്ള പ്രവര്‍ത്തന ആവശ്യങ്ങള്‍ പദ്ധതി ചെലവിന്റെ ഭാഗമായി കണക്കാക്കും.
ബി) ഒരു ലക്ഷത്തിനു മുകളില്‍ പരമാവധി 3 ലക്ഷം രൂപ വരെ യൂണിറ്റ് ചെലവു വരുന്ന സ്കീമുകളുടെയും പദ്ധതികളുടെയും 30% വരെയുള്ള പ്രവര്‍ത്തന മൂലധന ആവശ്യം യൂണിറ്റിന്/പ്രൊഫിറ്റ് സെന്ററിന് പദ്ധതി ചെലവിന്റെ ഭാഗമായി കണക്കാക്കും.
(iv) സ്ഥാപകന്റെ ഓഹരി:
യൂണിറ്റിന്/പ്രൊഫിറ്റ് സെന്ററിന് സ്ഥാപകന്റെ കുറഞ്ഞ ഓഹരി
(പദ്ധതി ചെലവിന്റെ ശതമാനം)
എ) ഒരു ലക്ഷം രൂപ വരെ: നിര്ദ്ധേശിച്ചിട്ടില്ല
ബി) ഒരു ലക്ഷത്തിനു മുകളില്‍ 2.50 ലക്ഷം രൂപ വരെ: 2%
സി) 2.50 ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെ: 3%
ഡി) 5 ലക്ഷത്തിനു മുകളില്‍: 5%
(v) പലിശ നിരക്കുകള്‍
വാര്‍ഷിക പലിശ നിരക്ക് തുക
യൂണിറ്റിന്/പ്രൊഫിറ്റ് സെന്ററിന് എസ്സിഎ ഗുണഭോക്താവില്‍ നിന്ന് ഈടാക്കാവുന്നത്** (എന്എസ്റ്റിഎഫ്ഡികളുടെ ഓഹരി)
എ) 5 ലക്ഷം രൂപ വരെ : 3%-6%
ബി) 5 ലക്ഷം രൂപയ്ക്കു മുകളില്‍:5%-8%
മുകളില്‍ സൂചിപ്പിച്ചിട്ടുള്ള പലിശ നിരക്കുകള്‍ സ്ലാബ് അടിസ്ഥാനത്തിലുള്ളതല്ല.
(vi) തിരിച്ചടവ് കാലാവധി:
എ) അനുയോജ്യമായ മൊറട്ടോറിയം കാലാവധി ഉള്‍പ്പടെ പരമാവധി 10 വര്‍ഷത്തിനുള്ളിലുള്ള കേസുകള്‍ക്ക് പാദവാര്‍ഷികമായോ അര്‍ദ്ധ വാര്‍ഷികമായോ ഉള്ള തവണകളായി വായ്പകള്‍ തിരിച്ചടക്കാവുന്നതാണ്.
ബി) പ്രവര്‍ത്തനത്തിന്റെ പ്രകൃതവും യൂണിറ്റിന്റെ പണം സൃഷ്ടിക്കുവാനുള്ള കഴിവും അനുസരിച്ച് പദ്ധതിയുടെ തിരിച്ചടവ് കാലാവധി എന്എസ്റ്റിഎഫ്ഡിസി സ്ഥിരപ്പെടുത്തിയിരിക്കുന്നു.
സി) ഗുണഭോക്താക്കള്‍ക്ക് അനുവദിച്ചിട്ടുള്ളതിലും ഒരു വര്‍ഷത്തിലോ അധികമോ ഉള്ള ഒരു തിരിച്ചടവു കാലാവധി എസ്സിഎകള്ക്ക് അനുവദിച്ചിട്ടുണ്ട്.
*****************************************
i) യൂണിറ്റ് ചെലവ്
യൂണിറ്റിന്/പ്രൊഫിറ്റ് സെന്ററിന് 10 ലക്ഷം രൂപ വരെ ചെലവു വരുന്ന സ്കീമുകള്‍/പദ്ധതികളുടെ ഫണ്ടിംഗ് ആവശ്യങ്ങളിലുണ്ടാകുന്ന വിടവ് നേരിടുന്നതിനായി എസ്സിഎകളിലൂടെ സ്കീമുകള്‍/പദ്ധതികള്‍ക്ക് ലഭ്യമായിരിക്കുന്ന സബ്സിഡി/മൂലധന ഇന്സെന്റീവിന്മേല് എന്എസ്റ്റിഎഫ്ഡിസിയ്ക്ക് ആവശ്യമെങ്കില്‍ ബ്രിഡ്ജ് വായ്പ നല്‍കാവുന്നതാണ്.
ii) പലിശ നിരക്കുകള്‍
ബ്രിഡ്ജ് വായ്പയിന്മേലുള്ള പലിശ നിരക്ക് ടേം വായ്പകള്‍ക്ക് മുകളില്‍ പ്രസ്താവിച്ച പലിശ നിരക്കുകളോടു കൂടി എ (അഞ്ച്) മുഖവിലയ്ക്കുള്ളതാണ്.
iii) തിരിച്ചടവ് കാലാവധി
എന്എസ്റ്റിഎഫ്ഡിസി എസ്സിഎയ്ക്ക് ബ്രിഡ്ജ് വായ്പ ലഭ്യമാക്കിയ ആദ്യ ദിനം മുതല്‍ പരമാവധി 2 വര്‍ഷത്തിനുള്ളില്‍ എന്എസ്റ്റിഎഫ്ഡിസിക്ക് വായ്പ തിരിച്ചടച്ചിട്ടുണ്ടെന്ന് എസ്സിഎ ഉറപ്പു വരുത്തേണ്ടതാണ്.
*************************************
i) വന ഉല്‍പ്പന്നങ്ങള്‍/കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ പട്ടിക വര്‍ഗ്ഗക്കാര്‍ വളര്‍ത്തിയതോ, നിര്‍മ്മിച്ചതോ ശേഖരിച്ചതോ ആയ മറ്റ് ഉല്‍പ്പന്നങ്ങളുടെയോ വിപണനത്തിനും നിര്‍വ്വണം കയ്യേല്ക്കുന്നതിനും കേന്ദ്ര/സംസ്ഥാന ഉടമസ്ഥതയിലുള്ള ഏജന്‍സികളുടെയും ദേശീയ തലത്തിലുള്ള ഫെഡറേഷനുകള്‍/ ലക്ഷ്യമിടുന്ന ഗ്രൂപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തന മൂലധനത്തിനായുള്ള ആവശ്യം നേരിടുന്നതിനായുള്ള സാമ്പത്തിക പിന്തുണ ലഭ്യമാക്കുക.
ii) പലിശ നിരക്കുകള്‍
എ) എസ്സിഎകളിലൂടെ ഗുണഭോക്താക്കള്‍ക്ക് പിന്തുണ നല്‍കുക:
വിപണന പിന്തുണയ്ക്കായുള്ള സാമ്പത്തിക സഹായത്തിനുള്ള പലിശ നിരക്കുകള്‍ ടേം വായ്പയുടെ നിരക്കുകള്‍ക്ക് മുഖവിലയ്ക്കുള്ളതാണ്.
ബി) നിര്‍വ്വഹണ വിപണനത്തില്‍ നേരിട്ട് ഉള്‍പ്പെട്ടിരിക്കുന്ന ചാനലൈസിംഗ് ഏജന്‍സികള്‍/ഫെഡറേഷനുകള്‍ എന്നിവയ്ക്കുള്ള പിന്തുണ:
നിര്‍വ്വഹണം കയ്യേല്ക്കുന്നതിനും വിപണന പ്രവര്‍ത്തനങ്ങള്‍ക്കുമായി കേന്ദ്ര/സംസ്ഥാന/കേന്ദ്രഭരണ പ്രദേശ ഉടമസ്ഥതയിലുള്ള സംഘടനകള്‍/ദേശീയ തലത്തിലുള്ള ഫെഡറേഷനുകള്‍ ലഭ്യമാക്കിയിരിക്കുന്ന സാമ്പത്തിക പിന്തുണയ്ക്ക് എന്എസ്റ്റിഎഫ്ഡിസി ഈടാക്കുന്ന പലിശ വാര്‍ഷികമായി 7% നിരക്കിലാണ്.
iii) തിരിച്ചടവ്:
പ്രവര്‍ത്തനത്തിന്റെ പ്രകൃതം/വിപണന ചക്രം എന്നിവയെ അടിസ്ഥാനമാക്കി എന്എസ്റ്റിഎഫ്ഡിസി തിരിച്ചടവ് സ്ഥിരപ്പെടുത്തിയിരിക്കുന്നു.
****************************************
(i) യൂണിറ്റ് ചെലവ്: 25 ലക്ഷം രൂപ വരെ യൂണിറ്റ് ചെലവു വരുന്ന സ്കീമുകള്‍/പദ്ധതികള്‍ക്ക് ഓരോ എസ്എച്ച്ജികള്‍ക്കും എന്എസ്റ്റിഎഫ്ഡിസി സാമ്പത്തിക പിന്തുണ ലഭ്യമാക്കുന്നു.
(ii) സഹായത്തിന്റെ അനുപാതം: യൂണിറ്റിന് ഓരോ അംഗവും നിക്ഷേപിച്ചിട്ടുള്ള 50000ത്തില്‍ അധികരിക്കാത്ത തുകയ്ക്ക് വിധേയമായി സ്കീം/പദ്ധതിയുടെ ചെലവിന്റെ 90% വരെ എന്എസ്റ്റിഎഫ്ഡിസി ടേം വായ്പ ലഭ്യമാക്കുന്നു.
(iii) അര്‍ഹമായ സബ്സിഡി ലഭ്യമാക്കുന്നതിനായി ചാനലൈസിംഗ് ഏജന്‍സികള്‍ക്ക് (എസ്സിഎകള്ക്ക്) അവരുടെ നിബന്ധനകള്‍ക്ക് വിധേയമായി അവരുടെ വായ്പാ ഓഹരി നല്കാവുന്നതാണെന്നുള്ള നിബന്ധനയ്ക്ക് വിധേയമാണിത്. മറ്റേതെങ്കിലും ഉറവിടങ്ങളില്‍ നിന്നും പങ്കാളിത്തത്തോടെ എസ്സിഎകള്ക്ക് സാമ്പത്തിക പിന്തുണ നേടാവുന്നതാണ്.
(iv) പ്രവര്‍ത്തന മൂലധനം: സ്കീം/പദ്ധതിയുടെ 30% വരെയുള്ള ചെലവ് സ്കീം/പദ്ധതിയുടെ ചെലവ് ആയി കണക്കാക്കുന്നതാണ്.
(v) സ്വയം സഹായ സംഘങ്ങളില്‍ നിന്നുള്ള കുറഞ്ഞ വിഹിതം: സ്കീം/പദ്ധതിയുടെ ചെലവിന്റെ 10% നിരക്കില്‍
(vi) പലിശ നിരക്ക്: എസ്സിഎകളില് നിന്ന് എന്എസ്റ്റിഎഫ്ഡിസി 10% വാര്‍ഷിക നിരക്കില്‍ പലിശ ഈടാക്കുകയും (എന്എസ്റ്റിഎഫ്ഡിസി യുടെ ഓഹരിയിന്മേല്) അതുപോലെ എസ്എച്ച്ജികളില്‍ നിന്ന് എസ്സിഎകള്ക്ക് 8% വാര്‍ഷിക നിരക്കില്‍ പലിശ ഈടാക്കാവുന്നതുമാണ്.
(vii) പുതിയ/നിലവിലുള്ള ലാഭം സൃഷ്ടിക്കുന്ന എസ്എച്ച്ജികള്: വിജയപ്രദമായ യൂണിറ്റുകള്‍ക്കുള്ള എന്എസ്റ്റിഎഫ്ഡിസിയുടെ സാമ്പത്തിക പിന്തുണ എസ്എച്ച്ജികള്‍ക്ക് എസ്സിഎകളിലൂടെ എസ്ടി അംഗങ്ങള്‍ക്ക് വരുമാന പരിധിയുടെ പ്രാഥമിക നില പൂര്‍ത്തീകരിക്കുന്നതിലൂടെ വിപുലീകരിക്കാവുന്നതാണ്.
(viii) കുറിപ്പ്: യൂണിറ്റ് ചെലവ് 10 ലക്ഷം വരെയുള്ള ടേം വായ്പാ സ്കീമിന് കീഴില്‍ മറ്റ് വായ്പാ മാനദണ്ഡങ്ങള്‍ ബാധകമായവയ്ക്കും എസ്എച്ച്ജികള്‍ക്ക് ധനസഹായം നല്‍കുന്നതിന് ബാധകമാണ്.
*****************************************
അര്‍ഹരായ പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് നിലവിലുള്ള ലാഭം സൃഷ്ടിക്കുന്ന സ്വയം സഹായ സംഘങ്ങളിലൂടെ മാത്രം സ്വയം തൊഴില്‍ സംരംഭങ്ങള്‍/പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ചെറിയ വായ്പകള്‍ ലഭ്യമാക്കുന്നതിനാണ് ഈ പദ്ധതി അര്‍ഥമാക്കുന്നത്.
i) സഹായ അനുപാതം:
എ) എന്എസ്റ്റിഎഫ്ഡിസി ഒരംഗത്തിന് 35000 രൂപ വരെയും എസ്എച്ച്ജിക്ക് 5 ലക്ഷം വീതവും വായ്പകള്‍ ലഭ്യമാക്കുന്നു. അര്‍ഹമായ മാര്‍ജിന്‍ മണി/സബ്സിഡി, എസ്സിഎകള്ക്ക് അവരുടെ നിബന്ധനകള്‍ക്കനുസരിച്ച് ലക്ഷ്യം വയ്ക്കുന്ന സംഘത്തിനും ബാക്കിയുള്ള തുക എന്എസ്റ്റിഎഫ്ഡിസിയുടെ ടേം വായ്പയായും നല്‍കാവുന്നതാണ്.
ബി) എസ്സിഎകള്ക്ക് മാര്‍ജിന്‍ മണി/സബ്സിഡി ലഭ്യമാക്കുവാന്‍ സാധിക്കാതെ വന്നാല്‍ ആവശ്യമായ 100% വരെയുള്ള തുകയും എന്എസ്റ്റിഎഫ്ഡിസിക്ക് ടേം വായ്പയായി ലഭ്യമാക്കാവുന്നതാണ്.
ii) ആവര്‍ത്തന വായ്പകള്‍: എസ്എച്ച്ജികള്‍ക്ക് അംഗങ്ങള്‍ക്ക് ആവര്‍ത്തിക്കുന്ന വായ്പകള്‍ നല്‍കാവുന്നതാണ്. എന്നാലും, എന്എസ്റ്റിഎഫ്ഡിസി പദ്ധതിക്കു കീഴില്‍ മുമ്പ് എടുത്ത വായ്പയുടെ കുടിശ്ശിക മുഴുവന്‍ തീര്‍ത്തതിനു ശേഷം മാത്രമേ എസ്സിഎകളില് നിന്ന് എസ്എച്ചജികള്ക്ക് നല്കുന്ന ആവര്‍ത്തന വായ്പ നല്കുവാന് പാടുള്ളൂ. ഇത് എസ്എച്ച്ജികള് എസ്സിഎകള്ക്കും എസ്സിഎകള്‍ എന്എസ്റ്റിഎഫ്ഡിസിക്കും തിരിച്ചടച്ചിരിക്കണം.
iii) പലിശ നിരക്കുകള്‍:
എ) എന്എസ്റ്റിഎഫ്ഡിസി യില്‍ നിന്ന് എസ്സിഎകളിലേക്ക്: എന്എസ്റ്റിഎഫ്ഡിസിക്ക് എസ്സിഎകളില് നിന്ന് വാര്‍ഷികമായി 3% പലിശ ഈടാക്കാം.
ബി) എസ്സിഎകളില് നിന്ന് എസ്എച്ച്ജികളിലേക്ക്: അര്‍ഹരായ സ്വയം സഹായ സംഘങ്ങളില്‍ നിന്ന് എസ്സിഎകള്ക്ക് വാര്‍ഷിക നിരക്കില്‍ 6% പലിശ ഈടാക്കാവുന്നതാണ്.
സി) എസ്എച്ച്ജികളില്‍ നിന്ന് അംഗങ്ങളിലേക്ക്: എസ്എച്ച്ജിക്ക് അതിന്റെ അംഗത്തില്‍ നിന്ന് ഈടാക്കാവുന്ന പലിശയെത്രയെന്ന് ബന്ധപ്പെട്ട എസ്എച്ച്ജികളിലെ അംഗങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്. പക്ഷേ ഇത് 15% വാര്‍ഷിക നിരക്കില്‍ കൂടുതലാകുവാന്‍ പാടുള്ളതല്ല.
iv) തിരിച്ചടവ് കാലാവധി:
എ) എസ്എച്ച്ജികളില്‍ നിന്ന് എസ്സിഎകളിലേക്ക്: പ്രവര്‍ത്തനങ്ങളുടെ പ്രകൃതമനുസരിച്ച് തിരിച്ചടവു കാലാവധി എസ്സിഎകള്ക്ക് ശുപാര്‍ശ ചെയ്യാവുന്നതാണ്. എന്നാലും എസ്സിഎകള്‍ എസ്എച്ച്ജികള്‍ക്ക് ധനസഹായം വിതരണം ചെയ്തിരിക്കുന്ന തിയതി മുതല്‍ സ്റ്റാന്‍ഡേര്‍ഡ് മൊറട്ടോറിയം കാലാവധിയായ 6 മാസം ഉള്‍ക്കൊള്ളുന്ന പരമാവധി 4 വര്‍ഷത്തിനുള്ളില്‍ എസ്എച്ച്ജികള് എസ്സിഎകള്ക്ക് വായ്പകള്‍ തിരിച്ചടക്കേണ്ടതാണ്.
ബി) എസ്സിഎകളില് നിന്ന് എന്എസ്റ്റിഎഫ്ഡിസിയിലേക്ക്: എന്എസ്റ്റിഎഫ്ഡിസി എസ്സിഎകള്ക്ക് ധനസഹായം വിതരണം ചെയ്തിരിക്കുന്ന തിയതി മുതല്‍ സ്റ്റാന്‍ഡേര്‍ഡ് മൊറട്ടോറിയം കാലാവധിയായ 6 മാസം ഉള്‍ക്കൊള്ളുന്ന പരമാവധി 5 വര്‍ഷത്തിനുള്ളില്‍ എസ്സിഎകള്‍ പാദവാര്‍ഷിക അടിസ്ഥാനത്തില്‍ വായ്പകള്‍ തിരിച്ചടക്കേണ്ടതാണ്.
********************************
അര്‍ഹരായ പട്ടിക വര്‍ഗ്ഗ സ്ത്രീകള്‍ക്കായി സൌജന്യ നിരക്കിലുള്ള നൂതനമായ ഒരു സാമ്പത്തിക വികസന പദ്ധതിയാണിത്.
എ) 50000 രൂപ വരെ ചെലവു വരുന്ന സ്കീമുകള്‍/പദ്ധതികള്‍ക്ക് യൂണിറ്റിന്/പ്രൊഫിറ്റ് സെന്ററിന് എന്എസ്റ്റിഎഫ്ഡിസി ടേം വായ്പകള്‍ ലഭ്യമാക്കുന്നു.
എ. സ്കീമുകള്‍ക്ക് അഥവാ പദ്ധതികള്‍ക്ക്, പദ്ധതിക്കനുസരിച്ച് എസ്സിഎകള്‍ അവരുടെ വായ്പാ പങ്കും അര്‍ഹമായ സബ്സിഡിയും ലഭ്യമാക്കുമെന്ന നിബന്ധനക്കു വിധേയമായി 90% വരെ എന്എസ്റ്റിഎഫ്ഡിസി ടേം വായ്പ ലഭ്യമാക്കുന്നു. മറ്റേതെങ്കിലും ഉറവിടങ്ങളില്‍ നിന്നും പങ്കാളിത്തത്തോടെ സാമ്പത്തിക പിന്തുണ എസ്സിഎകള്ക്ക് നേടാവുന്നതാണ്.
സ്ഥാപകന്റെ ഏറ്റവും കുറഞ്ഞ ഓഹരി നിര്‍ദ്ദേശിച്ചിട്ടില്ല
എന്എസ്റ്റിഎഫ്ഡിസി ഉയര്‍ന്ന സൌജന്യ പലിശ നിരക്കായ 2% ആണ് എസ്സിഎകളില് നിന്ന് ഈടാക്കുന്നത്.എസ്സിഎകള്ക്ക് അന്തിമ സ്ത്രീ ഗുണഭോക്താവില്‍ നിന്ന് പരമാവധി 4% വാര്‍ഷിക പലിശ നിരക്കുവരെയാണ് ഈടാക്കാവുന്നത്.
എ) അനുയോജ്യമായ മൊറട്ടോറിയം കാലാവധി ഉള്‍പ്പടെ പരമാവധി 10 വര്‍ഷത്തിനുള്ളില്‍ പാദവാര്‍ഷികമായോ അര്ദ്ധവാര്ഷികമായോ ഉള്ള തവണകളായി വായ്പ തിരിച്ചടക്കാവുന്നതാണ്.
ബി) പ്രവര്‍ത്തനങ്ങളുടെ പ്രകൃതവും യൂണിറ്റിന്റെ പണം നേടുന്നതിനുള്ള കഴിവും അനുസരിച്ച് സ്കീമിന്റെ തിരിച്ചടവ് കാലാവധി എന്എസ്റ്റിഎഫ്ഡിസി നിജപ്പെടുത്തിയിട്ടുണ്ട്.
സി) ഗുണഭോക്താക്കള്‍ക്ക് അനുവദിച്ചിട്ടുള്ള വായ്പാ തിരിച്ചടവ് കാലാവധിയിന്മേല് ഒരു വര്‍ഷം അധിക തിരിച്ചടവ് കാലാവധി എസ്സിഎകള്ക്ക് അനുവദിച്ചിട്ടുണ്ട്.
അവസാനം പരിഷ്കരിച്ചത് : 8/29/2019
പട്ടിക വര്‍ഗ്ഗക്കാര്‍ക്കായുള്ള ദേശീയ കമ്മീഷന് (എന്‍സി...
സംസ്ഥാനങ്ങൾ തോറുമുള്ള വിവിധ പട്ടിക ജാതികൾ
ഇന്ത്യയില്‍ പിഎച്ച്ഡി ഉള്‍പ്പെ ടെയുള്ള പ്രൊഫഷണലും ട...