സ്ത്രീധന മരണം
ഗാര്‍ഹിക പീഡനം ഗാര്‍ഹിക അതിക്രമത്തിന്റെ കീഴില്‍വരുന്ന സാധാരണ സംഭവമാണ്. ഇത് ഇന്ത്യന്‍ശിക്ഷാ നിയമം സെക്ഷന്‍ 490 A യുടെ കീഴില്‍വരുന്ന കുറ്റകൃത്യമാണ്. കുറ്റവാളിയെ ശിക്ഷിക്കുന്നതോടൊപ്പം സ്ത്രീകള്‍ക്കെതിരെയും തുടര്‍ന്നുണ്ടാകാവുന്ന പീഡനം തടയുകയും ചെയ്യുക എന്നതാണ് ഈ സെക്ഷന്റെ പ്രധാന ഉദ്ദേശം. കുറ്റകൃത്യം ചെയ്യുന്നവര്‍ക്ക് 3 വര്‍ഷത്തെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാവുന്നതാണ്.
നിയമ വിശദമായി
ഒരു സ്ത്രീയുടെ ജീവിതത്തിനോ ആരോഗ്യത്തിനോ ഹാനികരമായ രീതിയില്‍ അവളുടെ ഭര്‍ത്താവോ ഭര്ത്യുബന്ധുക്കളോ കാണിക്കുന്ന ശാരീരികവും മാനസികവുമായ പീഡനം ക്രൂരതയാണ്. ഇത് ആ സ്ത്രീയെ ആത്മഹത്യയിലേക്ക് നയിക്കുന്നതിനുള്ള ഒരു കാരണമാകാം. ഇത്തരം ക്രൂരതകള്‍ സാധാരണയായി സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടാണ് അരങ്ങേറുന്നത്.
1) ശാരീരികമായ ഉപദ്രവം പീഡനമാണ്. ചെറിയ ചെറിയ പീഡനങ്ങളും ക്രൂരതയായി കണക്കാക്കുന്നു.
2) ശാരിരികമായ ഉപദ്രവിക്കുമെന്ന ഭീഷണിപോലും പീഡനമാണ്.
3) സ്ഥിരമായി പരിഹസിക്കല്‍, മനഃപൂര്‍വ്വമുള്ള അധിക്ഷേപിക്കല്‍, തെറ്റായ കുറ്റാരോപണങ്ങള്‍ തുടങ്ങിയവ മാനസിക പീഡനങ്ങളാണ്.
4) പീഡനം കടുത്ത പ്രത്യാഘാതത്തിലേക്ക് നയിക്കുന്നു. ഇത് സ്ത്രീയുടെ ശരീരം, സ്വത്ത്, സാമൂഹ്യപദവി എന്നിവയ്ക്കുനേരെ ഉയര്‍ത്തുന്ന വെല്ലുവിളികളാവാം.
1. സ്ഥിരമായി ഭക്ഷണം നിഷേധിക്കല്‍
2. പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കല്‍
3. സ്ഥിരമായി ഒരു സ്ത്രീയെ വീടിനുള്ളില്‍ പൂട്ടിയിടുക.
4. കുട്ടികളുമായി ഇടപഴകാന്‍ അനുവദിക്കാതെ മാനസികമായി പഡിപ്പിക്കല്
5. ആവര്‍ത്തിച്ചുള്ള ശാരീരിക പീഡനം
6. സ്വഭാവഹത്യ, കുറ്റാരോപണങ്ങള്‍ തുടങ്ങിയവ.
7. സ്ത്രീയെ വീടിനുള്ളില്‍ത്തന്നെ തടഞ്ഞുവയ്ക്കുകയും സാമൂഹികമായ ഇടപഴകലുകളില്‍ നിന്ന് മനഃപൂര്‍വ്വം ഒഴിവാക്കുകയും ചെയ്യുക.
8. അമ്മയ്ക്ക് മാനസിക പ്രയാസമുണ്ടാകുന്ന തരത്തില്‍ അവരുടെ മുന്നില്‍ വച്ച് കുഞ്ഞുങ്ങളെ പതിവായി ശകാരിക്കുക.
9. സ്ത്രീയെ മാനസികമായി വേദനിപ്പിക്കുന്നതിനുവേണ്ടി കുട്ടികളുടെ പിതൃത്വം നിഷേധിക്കുക.
10. സ്ത്രീധനം നല്‍കിയില്ലെങ്കില്‍ വിവാഹബന്ധം വേര്‍പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുക
പ്രശ്നപരിഹാരം
സെക്ഷന്‍498 A (ഇന്ത്യന്‍ശിക്ഷാനിയമം) പ്രകാരം
ആര്‍ക്കാണ് പരാതിനല്‍കേണ്ടത് ?
1. പീഡനത്തിനിരയാകേണ്ടി വരുന്ന സ്ത്രീയ്ക്കോ അവളുടെ ബന്ധുക്കള്‍ക്കോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലെ ഓഫീസര്‍ക്ക് പരാതി നല്‍കാവുന്നതാണ്.
2. പോലീസ് ഓഫീസര്‍ പരാതിയിന്മേല് എഫ്. ഐ. ആര് തയ്യാറാക്കുന്നതില്‍ വിമുഖത കാട്ടിയാല്‍ എഴുതി തയ്യാറാക്കിയ പരാതി പോലീസ് സൂപ്രണ്ടിന് നേരിട്ടോ തപാലിലോ നല്‍കാവുന്നതാണ്.
3. സൂപ്രണ്ട് പരാതിയിന്മേല് നടപടിയെടുക്കുന്നില്ലെങ്കില്‍ മജിസ്ട്രേറ്റിന് പരാതി നല്‍കാവുന്നതാണ്.
4. അവസാന ആശ്രയം എന്ന നിലയ്ക്ക് ഒരു പരാതി ഹൈക്കോടതിയില്‍ സമര്‍പ്പിക്കാവുന്നതാണ്.
1. പരാതി നല്കിയാല് പോലീസ് കേസ് അന്വേഷണം ആരംഭിക്കും.
2. സെക്ഷന്‍ 498 A പ്രകാരം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് കേസ് ഫയല്‍ ചെയ്യുന്നു.
3. ഒരു ചര്ജ്ഷീറ്റ് തയ്യാറാക്കി മജിസ്ട്രേറ്റിന് സമര്‍പ്പിക്കുന്നു.
4. തുടര്‍ന്ന് കേസിന്റെ വിചാരണ ആരംഭിക്കുന്നു.
5. പ്രോസിക്യൂഷന് ഇനിപ്പറയുന്ന കാര്യങ്ങള്‍ തെളിയിക്കേണ്ടതുണ്ട്.
(a) പീഡനം നടത്തിയ വ്യക്തി ആ സ്ത്രീയുടെ ഭര്‍ത്താവോ ഭര്‍ത്താവിന്റെ ബന്ധുവോ ആണ്.
(b) ഇയാള്‍ ഈ സ്ത്രീയോട് ക്രൂരമായി പെരുമാറുകയോ പെരുമാറിക്കൊണ്ടിരിക്കുകയോ ചെയ്യുന്നു.
6. പ്രതിക്ക് അയാളുടെ ഭാഗം വിശദീകരിക്കാന്‍ കോടതി അവസരം നല്കുന്നു.
7. ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷം കോടതിവിധി പ്രസ്താവിക്കുന്നു.
8. പ്രതി ശിക്ഷിക്കപ്പെടുകയാണെങ്കില്‍ നിയമം അനുശാസിക്കുന്ന 3 വര്‍ഷത്തെ തടവോ പിഴയോ രണ്ടും കൂടിയോ ചുമത്തപ്പെടും.
അടുത്ത നടപടി
അപ്പീല്‍ നല്‍കാനുള്ള അവകാശം കേസിന്റെ സ്വാഭാവത്തെ ആശ്രയിച്ചിരിക്കും. അപ്പീല്‍ സമര്‍പ്പിക്കാവുന്ന സാഹചര്യങ്ങള്‍ ഇനിപ്പറയുന്നവയാണ്.
1. പ്രതിശിക്ഷിക്കപ്പെടുകയാണെങ്കില് മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കാം.
2. പ്രതിക്ക് കോടതി നല്കിയ ശിക്ഷ പര്യാപ്തമല്ല ഏന്ന് സര്‍ക്കാരിന് തോന്നുന്ന പക്ഷം വിധിയ്ക്കെതിരെ അപ്പീല്‍ നല്കാന് പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്താം.
3. പ്രതിയെ വെറുതെ വിടുകയാണെങ്കില്‍
a) സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാം.
b) സ്വാകാര്യ അന്യായമാണെങ്കില്‍ പരാതി നേരിട്ട് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യാം.
c) വിടുതല്‍ ഉത്തരവ് പുറപ്പെടുവിച്ച് 60 ദിവസത്തിനുള്ളില്‍ അപേക്ഷ ഫയല്‍ ചെയ്തിരിക്കണം.
4. ഹൈക്കോടതി ഉത്തിരവിനെതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കാവുന്നതാണ്
മറ്റു പരിഹാരങ്ങള്‍
1. പീഡനം എന്നത് ജാമ്യമില്ലാത്ത കുറ്റകൃത്യമായതിനാല്‍ ഇതിന് നിയമപരമായി മറ്റു പരിഹാരങ്ങളില്ല.
2. എന്നിരുന്നാലും, പോലീസ് എഫ്.ഐ.ആര് തയ്യാറാക്കി അന്വേഷണം നടത്താന്‍ വിസമ്മതിക്കുന്ന പക്ഷം ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയെ സഹായത്തിനായി സമീപിക്കാം.
അവസാനം പരിഷ്കരിച്ചത് : 7/23/2020
അശ്ലീലം” എന്നത് വിവരിക്കാന്‍ വിഷമമേറിയതും സമൂഹത്തി...
ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് 1860 - ലെ ഇ...
കേരള വനിതാ കമ്മീഷൻ നിലവിൽ വന്നത് 14.6.1996ൽ ആണു.
ഇന്ത്യയിലെ ആദ്യത്തെ വനിതാജഡ്ജിയാണ് അന്നാ ചാണ്ടി.കേ...