অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുട്ടികളുടെ ദൈനംദിന ആരോഗ്യ വിവരങ്ങള്‍

 

അപകടത്തില്‍ പല്ല് ഇളകിപ്പോയാല്‍

ഓടിക്കളിക്കുന്ന പ്രായത്തില്‍ കുട്ടികള്ക്കു  പറ്റുന്ന അപകടങ്ങളില്‍ പ്രധാനമാണ് വീഴ്ചയെത്തുടര്ന്ന്  പല്ല് ഇളകിപ്പോകുന്നത്. വീഴ്ചയെത്തുടര്ന്ന്ക ഇളകിപ്പോയ പല്ല് സംരക്ഷിച്ചാല്‍ തിരിച്ച് വായില്‍ ഉറപ്പിക്കാമെന്ന് അധികമാര്ക്കും  അറിയില്ല. പല്ല് ഇളകിപ്പോയ സ്ഥലം, സമയം, പല്ലിന്റെ അവസ്ഥ, കുട്ടിയുടെ പ്രായം ഇവയെല്ലാം അനുസരിച്ചിരിക്കും തിരിച്ച് ഉറപ്പിക്കല്‍.
പല്ലിന്റെ അവസ്ഥ
രണ്ടു രീതിയിലുള്ള പല്ലുകളാണ് കുട്ടികള്ക്കുിണ്ടാകുക. പാല്പ്പംല്ലും അല്ലെങ്കില്‍ മുളച്ചയുടനെയുള്ള സ്ഥിര ദന്തങ്ങളും. കുട്ടികളുടെ സ്ഥിര ദന്തങ്ങളെ പിഞ്ച് സ്ഥിരദന്തമെന്നാണ്് പറയുന്നത്. വേരിന്റെ വളര്ച്ച  പൂര്ണ്മാകാത്ത സ്ഥിര ദന്തങ്ങളായിരിക്കും ഇവ. പാല്പ്പദല്ല് ഇളകിപ്പോയാല്‍ പ്രായം നോക്കി കൃത്രിമ ദന്തം നല്കാം . അഞ്ച് വയസ് കഴിഞ്ഞാണ് പല്ല് പോകുന്നതെങ്കില്‍ പേടിക്കേണ്ട കാര്യമില്ല, ഒന്നു-രണ്ട് വര്ഷംത്തിനകം സ്ഥിര ദന്തം വരും. പുറകിലേക്കുള്ള ദന്തങ്ങള്‍ വരാന്‍ സമയം എടുക്കുന്നതു കൊണ്ട് അവ നേരത്തെ അപകടത്തില്പ്പെ്ട്ട് പോയാല്‍ പകരം കൃത്രിമ ദന്തങ്ങള്‍ കൊണ്ടു വീണ്ടെടുക്കാം.
പിഞ്ച് സ്ഥിര ദന്തം ഇളകിപ്പോയാല്‍ അതിനെ സംരക്ഷിക്കാന്‍ ശ്രമിക്കേണ്ടതാണ്. പല്ല് കൃത്യമായി സൂക്ഷിച്ച് ഡോക്റ്ററുടെ അടുത്ത് ഉടന്‍ എത്തിക്കുക. കൃത്യസമയത്ത് എത്തിച്ചാല്‍ അതിനെ വീണ്ടും ഉറപ്പിക്കാന്‍ കഴിയും.
സ്ഥിരദന്തം ഇളകിപ്പോയാല്‍
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. പരിഭ്രമം ഒഴിവാക്കുക. കുട്ടിയെ വഴക്കുപറയുകയോ മാനസിക സമ്മര്ദ്ത്തിലാക്കുകയോ ചെയ്യരുത്.
2. മണ്ണില്‍ വീണാല്‍ അധികം ശക്തിയില്ലാത്ത വെള്ളം ഉപയോഗിച്ചു കഴുകുക. അധികം ശക്തിയില്‍ കഴുകിയാല്‍ പല്ലിന്റെ ജീവന്‍ നിലനിര്ത്തുശന്ന പെരിയോഡോന്റല്‍ ലിഗ്മെന്റ് എന്ന പാട ഇളകിപ്പോകും.
3. പല്ല് ഇട്ടുകൊണ്ടുപോകാന്‍ ഉപയോഗിക്കാവുന്ന നിരവധി ലായനികളുണ്ട്. മെഡിക്കല്‍ സ്‌റ്റോറില്‍ നിന്നു ലഭിക്കുന്ന സലൈന്‍, പച്ചവെള്ളം, പാട മാറ്റിയ പച്ചപ്പാല്‍, ഉമിനീര്‍, കോണ്ടാലക്റ്റ് ലെന്സ്ല ഇട്ടുവയ്ക്കുന്ന ലായനി, കരിക്കിന്‍ വെള്ളം എന്നിവ ഇതിനായി ഉപയോഗിക്കാം. ഇതില്‍ ഏതെങ്കിലും ലായനിയിലിട്ട് വേഗം ഡോക്റ്ററുടെ അടുത്ത് എത്തിക്കുക

ആണ്കുട്ടിയും സുരക്ഷിതനല്ല

കേരളത്തില്‍ നടന്ന പല പഠനങ്ങളും പറയുന്നത് പെണ്കുകട്ടികളേക്കാള്‍ കൂടുതല്‍ ആണ്കു ട്ടികള്‍ ലൈംഗികമായി പീഡനങ്ങള്ക്ക്  വിധേയരാവുന്നു എന്നതാണ്. പക്ഷേ പലരും അതൊരു പീഡനമായി അംഗീകരിക്കാതിരിക്കുകയോ അതിനോട് നിസ്സംഗത പുലര്ത്തു കയോ ചെയ്യുന്നു. സ്വാഭാവികമായി നമ്മള്‍ കാണാതെ പോകുന്നത് പീഡനത്തിന് വിധേയരാവുന്ന കുട്ടി, അവര്‍ ആണായാലും പെണ്ണായാലും കടുത്ത ശാരീരിക മാനസിക പ്രശ്നങ്ങളെ നേരിടേണ്ടി വരുന്നു എന്ന വസ്തുതയാണ്.
യഥാര്ത്ഥ ത്തില്‍, ആണ്കുനട്ടികള്‍ അതിക്രമത്തിന്‌ വിധേയരാവുന്ന സാഹചര്യങ്ങള്‍ ഏതാണ് ? അതിക്രമങ്ങള്‍ നടന്നിട്ടും പുറംലോകം അറിയത്തതെന്ത് ? പീഡനശ്രമങ്ങളില്‍ നിന്നും അവരെ എങ്ങനെ സംരക്ഷിക്കാം ? തുടങ്ങി പലരും ചര്ച്ച  ചെയ്യാന്‍ മടിക്കുന്ന വിഷയങ്ങളെ ചിലര്‍ തുറന്ന മനസ്സിടെ സമീപിക്കുന്നു. ആണ്‍ കുട്ടിയും സുരക്ഷിതനല്ല എന്ന ചര്ച്ചനയില്‍.
ആ ചേട്ടന്‍ ചീത്തയാ..
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ അടുത്തിടെയുണ്ടായ സംഭവം ആ നാട്ടുകാരനായ സതീഷ്‌ ഓര്ത്തെോടുത്തു. കൂലിപ്പണിയെടുത്ത് കുടുംബം പോറ്റിയിരുന്ന ആ യുവാവ് സതീഷിന്റെ അയല്ക്കാ രനായിരുന്നു. അയാള്ക്ക്  ആറുവയസ്സുള്ള ഒരു മകനുണ്ടായിരുന്നു. ദിവസവും വൈകുന്നെര്രം സാധനങ്ങള്‍ വാങ്ങാന്‍ ആ കുട്ടിയാണ് കടയില്‍ പോയിരുന്നത്. കൊടുത്തുവിട്ട പൈസ കൊണ്ട് കിട്ടാത്ത പല സാധനങ്ങളുമായി മകന്‍ എന്നും കടയില്‍ നിന്ന് തിരിച്ച് വരുമ്പോള്‍ എന്തോ ദാരിദ്ര്യം കൊണ്ട് വീട്ടുകാര്‍ ഇതെങ്ങനെ കിട്ടിയെന്ന് ഒരിക്കലും അവനോട് ചോദിച്ചില്ല. ദിവസവും പലഹാരവും മറ്റു സാധനങ്ങളുമായി വരുന്ന മകന്റെ ഇതൊക്കെ കടയില്‍ ചേട്ടന്‍ തന്നതാണ് എന്ന ഉത്തരത്തില്‍ തൃപ്തരായിരുന്നു ആ മാതാപിതാക്കള്‍. ഹോ അയാള്‍ നാലാള്‍ സ്നേഹമുള്ള മനുഷ്യനാണ് എന്ന് അവര്‍ പരസ്പരം പറയുകയും ചെയ്തു. ക്രമേണ കുട്ടി കടയില്‍ പോകുന്നതില്‍ എതിര്പ്പ്  പ്രകടിപ്പിച്ച് തുടങ്ങി. പക്ഷേ മാതാപിതാക്കള്‍ അവനിപ്പം കടയില്‍ പോകാന്‍ മടിയാ എന്ന് പറഞ്ഞതല്ലാതെ കൂടുതലൊന്നും ചോദിച്ചില്ല. അതേസമയം അവന്‍ അവന്റെ അയല്പ്പക്കത്തുള്ള മാമനോട് ഒരു ദിവസം പറഞ്ഞു. ആ ചേട്ടന്‍ ചീത്തയാണ്‌. അയാള്‍ തന്നെ കൂടുതല്‍ ചോദിച്ചറിഞ്ഞപ്പോള്‍ മിഠായി നല്കി് ആ കടക്കാരന്‍ കുട്ടിയെ പീഡിപ്പിച്ചതിന്റെ ഞെട്ടുന്ന കഥകളാണ് പുറത്ത് വന്നത്. വാര്ത്തോയറിഞ്ഞ നാട്ടുകാര്‍ പതിവ് പോലെ നിയമം കയ്യിലെടുത്തു. കട കയ്യേറ്റം ചെയ്തു. കൂടെ രക്ഷിതാക്കള്‍ അയാള്ക്കെ തിരെ കേസ് കൊടുത്തെങ്കിലും ഒരു പ്രതവാര്ത്തടയോടെ ആ സംഭവം ഒതുങ്ങി.
ആറുവയസ്സുള്ള ഒരു ആണ്കുരട്ടി പീഡിപ്പിക്കപ്പെട്ടതിന് സത്യത്തില്‍ ആരാണ് ഉത്തരവാദി ? സതീഷ്‌ ചോദിക്കുന്നു.
അച്ഛനും അമ്മയ്ക്കും മാത്രമാണ് തങ്ങളുടെ കുട്ടികള്‍ ചെറുതും നിഷ്കളങ്കരും. മറ്റുള്ളവര്ക്കും  അങ്ങനെയാവണമെന്നത് നമ്മുടെ ആഗ്രഹം മാത്രമാണ്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ കുഞ്ഞുശരീരങ്ങളെ പോലും കൊത്തിപ്പറിക്കാന്‍ തക്കം പാര്ത്തിടരിക്കുന്ന കണ്ണുകള്‍ ചുറ്റുപാടും ഉണ്ടെന്ന് മനസ്സിലാക്കേണ്ടത് രക്ഷിതാക്കളാണ്. ഒരു ലാഭാവുമില്ലാതെ ദിവസവും ഫ്രീയായി പലഹാരം കൊടുത്തുവിടുന്ന ഒരാളെ എന്തുകൊണ്ട് രക്ഷിതാക്കള്ക്ക്  സംശയിക്കാന്‍ കഴിഞ്ഞില്ല ? കടയില്‍ പോകാന്‍ ഇഷ്ടമില്ല എന്ന് കുട്ടി പറയുമ്പോള്‍ അടുത്ത ചേര്ത്തുശ നിര്ത്തി  അവനോട് എന്തേ കാര്യങ്ങള്‍ അന്വേഷിക്കാന്‍ അവര്ക്ക്  തോന്നിയില്ല ?
സ്കൂള്‍ ഹോസ്റ്റലും
ഹോസ്റ്റലുകളില്‍ ചെറിയ ക്ലാസ്സുകളിലെ ആണ്കുംട്ടികളെ ലമിഗിക ഇംഗിതങ്ങള്ക്ക്ള വിധേയരാക്കുന്ന മുതിര്ന്നക ക്ലാസ്സിലെ കുട്ടികള്‍ ആര്ക്കും  ഒരു ഞെട്ടലേയല്ല. കേരളത്തിലെ ഒട്ടുമിക്ക ഹോസ്റ്റലുകളിലും നടക്കുന്ന സംഭവമല്ലേ എന്നാണ് ഇതിനോട് അദ്ധ്യാപകര്‍ തന്നെ പ്രതികരിക്കാറുള്ളത്. ഉത്തരമലബാറില്‍ ഒരു പ്രശസ്തമായ സ്കൂളിലെ പ്രിന്സിോപ്പാള്‍ ശ്രീമതി ശ്രീലത, ഹോസ്റ്റല്‍ വാര്ഡിനും അദ്ധ്യാപകനുമായ അരുണ്‍, ഹിന്ദി അദ്ധ്യാപകനായ ഷാഫി എന്നിവര്‍ സ്കൂള്‍ ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സംഭവങ്ങളെ കുറിച്ച് മനസ്സ് തുറന്നു.
പല ഹോസ്റ്റലുകളിലും പേടിപ്പിച്ചാണ് ചെറിയ കുട്ടികളെ ചൂഷണം ചെയ്യുന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ കൂടി പഠിക്കാന്‍ വനന്തോടെ അത് കുറച്ചുകൂടി വ്യാപകമായി എന്ന് തോന്നുന്നു. അവരുടെ ഇടയില്‍ പ്രായത്തില്‍ മൂത്തവര്ക്ക്  രാജാവിനുള്ള പരിഗണനയാണ് കിട്ടുക. അവരെന്ത് പറഞ്ഞാലും അത് ജൂനിയര്‍ കുട്ടികള്‍ അനുസരിക്കുകയും ചെയ്യും. ആരും പരസ്യമായി പരാതി പറയാന്‍ വന്നിട്ടില്ലെങ്കിലും ഒട്ടുമിക്ക സ്കൂളുകളിലും ഇത് പരസ്യമായ രഹസ്യമാണ്.
ശ്രീലത ടീച്ചര്‍, അരുണ്‍ സര്‍, ഷാഫി സര്‍ എന്നിവരുടെ നേതൃത്വത്തിലൊക്കെ ഹോസ്റ്റലില്‍ ഇതിനെതിരെയുള്ള ബോധവത്കരണം കൃത്യമായി നടത്തുന്നുണ്ടെങ്കിലും ഇത്തരം വിഷയങ്ങള്‍ സംസാരിക്കുമ്പോള്‍ അവരുടെ ഭാഷയിലാവുന്നതാണ് കൂടുതല്‍ നല്ലതെന്ന അഭിപ്രായം ഇവര്ക്കു ണ്ട്. മാസത്തില്‍ രണ്ടു ദിവസമെങ്കിലും വിദ്യാര്ത്ഥി കളോട് ഇത്തരം വിഷയങ്ങളെ കുറിച്ച് സംസാരിക്കുകയും അവര്ക്ക്  തുറന്നു പറയാന്‍ അവസരമൊരുക്കുന്ന കൌണ്സളലിംഗ് സെഷനുകള്‍ സ്കൂളില്‍ നടപ്പാക്കുകയും വേണം.
വീട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ പലതരത്തിലും കുട്ടികള്‍ അരക്ഷിതരാന്. കുട്ടികളെ വിശ്വാസത്തോടെയാണ് മാതാപിതാക്കള്‍ സ്കൂളുകളിലേക്ക് പറഞ്ഞുവിടുന്നത് എങ്കിലും അവര്‍ ബന്ധം സ്ഥാപിക്കുന്നത് എവിടെയൊക്കെയാണെന്ന് നമ്മള്ക്ക്ക ഊഹിക്കാന്‍ പോലും കഴിയില്ല. ബസ്സും ഓട്ടോറിക്ഷയും ബുക്കും പേനയും മിഠായിയും വാങ്ങുന്ന കടകളും കൂട്ടുകാരുടെ ബന്ധുക്കളും തുടങ്ങി ഇക്കാലത്ത് ആരേയും സംശയിക്കേണ്ട ബാധ്യത എല്ലാവരുടെതുമായി തീരുന്നു. ഏതെങ്കിലും ഒരു കുട്ടി ചൂഷണത്തിന് ഇരയായാല്‍ അത് ചെയ്തത് ആരാണെങ്കിലും കര്ശീനമായി നേരിടണം. തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടില്ല എന്ന തോന്നലാണ് പലര്ക്കും  അത് ആവര്ത്തിനക്കാനുള്ള പ്രേരണ. സ്കൂളില്‍ അങ്ങനെയൊന്ന് റിപ്പോര്ട്ട്  ചെയ്‌താല്‍ അതാരാണെങ്കിലും ഒരു പ്രിന്സി്പ്പല്‍ എന്നരീതിയില്‍ ഞാന്‍ കര്ശരന നടപടി എടുത്തിരിക്കും. ശ്രീലത ടീച്ചറുടെ നിലപാട് ഉറച്ചാതായിരുന്നു.
അയ്യേ നിനക്ക് വേറെ പണിയില്ലേ കൊച്ചേ..
രക്ഷിതാക്കള്‍ ഈ വിഷയത്തെ എങ്ങനെയാണ് നേരിടുന്നത് എന്ന് ചോദിച്ചറിയാന്‍ ചില വീട്ടമ്മമാരെ നേരില്‍ കാണാന്‍ തീരുമാനിച്ചു. സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ നിര്ത്തേ്ണ്ടി വന്നു. ഒരു വീട്ടിലെ മുപ്പത് കഴിഞ്ഞൊരു വീട്ടമ്മ രണ്ടു ആണ്കുങട്ടികളുടെ അമ്മ മുഖത്ത് നോക്കി പറഞ്ഞു. നിനക്ക് വേറെ പണിയില്ലേ കൊച്ചേ..
അയ്യോ വിചിത്രം ഇതൊന്നും വിശ്വസിക്കാനേ ആവുന്നില്ല. നീ എന്തൊക്കെയാ ഈ ചോദിക്കുന്നേ ? ശേ ഇങ്ങനെയൊന്നും പറയാന്‍ പാടില്ല ട്ടോ തുടങ്ങി ആണ്കു്ട്ടികളും ലൈംഗിക അതിക്രമങ്ങള്ക്ക്് വിധേയരാകുന്നു എന്നത് എത്ര പറഞ്ഞിട്ടും വിശ്വസിക്കാന്‍ കഴിയാതെ കണ്ണ് മിഴിച്ച് നിന്ന നാട്ടിന്പു്റത്തുകാരായ പാവം അമ്മമാര്‍.
കോഴിക്കോട് ജില്ലയിലെ വടകര സ്വദേശികളായ സുനിതയും ദീപയും ഈ വിഷയത്തെ കുറിച്ച് സാമാന്യം ബോധമുള്ളവരാണ്. മോളോട് കാര്യങ്ങളൊക്കെ പറഞ്ഞ് കൊടുക്കാറുണ്ട്. ആരെയൊക്കെ എന്തൊക്കെ ശ്രദ്ധിക്കണമെന്ന്. അത് ചെറുപ്പം മുതലേ പറഞ്ഞു കൊടുത്തിട്ടുണ്ട്. പക്ഷേ ആണ്കുകട്ടികളുടെ കാര്യത്തില്‍ അത് സംഭവിക്കാറില്ല. പെണ്കുപട്ടിക്കാണ്‌ ചാരിത്ര്യം, ശുദ്ധി എന്നൊക്കെ ചെറുപ്പം മുതലേ പറയാറ്. ആണ്കുംട്ടികള്ക്കും  അതുണ്ടെന്ന് ആരും അവരെ പഠിപ്പിക്കാറില്ല. അതുകൊണ്ട് രണ്ടു പ്രശ്നമുണ്ട്. ഒന്ന് അവര്‍ ചൂഷണത്തിന് ഇരയാകും രണ്ട് അവര്‍ തന്നെ മറ്റുളളവരെ ചൂഷണം ചെയ്യും. അപ്പോള്‍ പെണ്കുഭട്ടിക്ക് കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കുന്ന പോലെ ആണ്കുചട്ടികള്ക്കും  കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കണം അത് അച്ഛന്‍ തന്നെ ചെയ്യുകയും വേണം.
പെണ്കുകട്ടികള്ക്കൊ രു ഫോണ്‍ വന്നാല്‍ പോലും നമ്മള്‍ ചോദിക്കും ആരാടീ അത് എന്ന്. പക്ഷേ ആണ്കുുട്ടികളുടെ കാര്യത്തിലോ ? ഒന്നുമില്ല. അവരുഎടെ കൂട്ടുകാര്‍ ആരൊക്കെയാന്നോ സമയം വൈകി വീട്ടില്‍ വന്നാല്‍ എന്താ വൈകിയതെന്നോ അങ്ങനത്തെ ഒരു ചോദ്യവും ആണ്മക്കളോടില്ല. ഗളം ഏതെങ്കിലും ചീത്ത കൂട്ടുകെട്ടില്‍ പെടുന്നതോ ലഹരി ഉപയോഗമോ ലൈംഗിക ചൂഷങ്ങള്ക്ക്ദ വിധേയരാകുന്നതോ ഒക്കെയാവാം. അതുകൊണ്ട് രക്ഷിതാക്കളുടെ ആദ്യ കടമ മക്കളെ അറിയുകയും അവരോട് തുറന്നിടപഴകുകയും ചെയ്യുക എന്നതാണ്.
നാണം കെടുത്താന്‍ വൃദ്ധരും
പീഡകരായി പിടിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ മധ്യവയസ്കരും വൃദ്ധരും ഒരുപാടുണ്ട്. കുടുംബ പ്രശ്നങ്ങളും ദാമ്പത്യത്തിലെ അതൃപ്തിയുമാണ് പീഡോഫീലിയ എന്ന തകരാറിനും ചെറുപ്പം മുതലേ ഇത്തരം ചൂഷണത്തിന് ഇരയായതുമൊക്കെയാണ് ഇവര്‍ പ്രതിയാകാനുള്ള കാരണങ്ങളില്‍ ചിലത്. പിടിക്കപ്പെട്ടു കഴിഞ്ഞാല്‍ അയാളെ തല്ലിക്കൊല്ലൂ എന്ന് ആക്രോശിച്ചിട്ട്‌ കാര്യമില്ല.
പക്ഷേ അറുപത്തിയഞ്ചു വയസ്സുള്ള കണ്ണൂരുകരനയാ ഭാസ്കരെട്ടന് വളരെ കടുത്ത നിലപാടാണ് ഇക്കാര്യത്തില്‍. നിലവിലുള്ള നിയമം കൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവും ഉണ്ടെന്നു തോന്നുന്നില്ല. അത് കൂടുതല്‍ കര്ക്കളശമാക്കണം. ആ നിയമം കൊണ്ടുവന്ന് ശക്തമായി നടപ്പിലാകുന്നത് വരെ ജനങ്ങലാവനം കുട്ടികളെ സംരക്ഷിക്കേണ്ടത്. പ്രായമായവര്ക്ക്  നാണക്കേടുണ്ടാക്കാന്‍ ഇറങ്ങിയിരിക്കുന്നവരെ പിടിച്ച് നാലാള്‍ ചുട്ട അടി കൊടുക്കണം.
കുട്ടികളെയറിയുക
എല്ലാ മനുഷ്യരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പീഡനത്തിന് ഇരയാവുന്നുണ്ട്. അവിടെ ആണും പെണ്ണും മാത്രമല്ല. ട്രാന്സ്ജേ്ന്റെഴ്സ് അടക്കമുള്ള ലൈംഗിക ന്യൂനപക്ഷമുണ്ട്. അതുകൊണ്ട് സ്ത്രീയെ പെണ്കുലട്ടിയെ സംരക്ഷിക്കുക എന്ന മുറവിളി അവസാനിപ്പിച്ച് മനുഹ്സ്യന്‍ സുരക്ഷിതനായിരിക്കുക എന്നതിന് പ്രാധാന്യം നല്കകണം. മാത്രമല്ല സ്ത്രീപീഡന പേജുകള്‍ തുടങ്ങുന്ന പത്രങ്ങള്‍ പ്രകൃതിവിരുദ്ധ പീഡനങ്ങളെ കണ്ടില്ലാ എന്നും നടിക്കുന്നു. സ്ത്രീ ലൈംഗികതയുമായി ബന്ധപ്പെട്ടവ മാത്രമാണ് വാര്ത്ത  പോലും. മറ്റൊന്നും വാര്ത്തസപോലും അല്ലാതാവുന്നു. കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര വിദ്യാര്ത്ഥി കളായ ശ്വേത, അര്ഷിക, സുരേഷ്, സിജിത്ത് എന്നിവര്‍ പറയുന്നു.
കുട്ടികളെ കൊണ്ട് പണിയെടുപ്പിക്കുക, മോഷണത്തിനും ലഹരി വില്പ്പ നയ്ക്കും ഉപയോഗിക്കുക ഇതൊക്കെ ചുറ്റുപാടും സംഭവിക്കുന്നുണ്ട്. കൂടെ ചെറിയ തുക നല്കി യോ മൊബൈല്‍ ഫോണ്‍ പോലുള്ള ഉപഹാരങ്ങള്‍ നല്കിയോവരെ ലംഗികമായി ചൂഷണം ചെയ്യുകയും ചെയ്യുന്നു. ബാല ലൈംഗിക തൊഴിലാളികള്‍ ആയിട്ട് പോലും പലരും നമുക്കിടയില്‍ പ്രവര്ത്തി്ക്കുന്നുണ്ട്.
അതുണ്ടാക്കുന്ന മാനസിക ശാരീരിക ധാര്മ്മി ക പ്രശ്നങ്ങളെ കുറിച്ച് കുട്ടികള്ക്ക്  ബോധ്യമില്ല എന്നത് മാത്രമാണ് കാരണം. അതെങ്ങനെ ഉണ്ടാകും ? കുട്ടികള്ക്ക്  ഇപ്പൊ കൂട്ടമില്ലല്ലോ. ഒന്നിച്ച് കൂടിയാല്‍ അതിനെ സംശയിക്കുകയും അവരെ അകറ്റി നിര്ത്തു കയും ചെയ്യുന്നതാണല്ലോ രീതി. വീടിന് ചുറ്റും കെട്ടിയ മതില്‍ പോലെ എല്ലായിടത്തും മതിലുകളല്ലേ/ കുട്ടികള്ക്ക്  സ്വയമറിയാനും മറ്റുള്ളവരെ അറിയാനും ആരോഗ്യകരമായ സൗഹൃദങ്ങള്‍ വേണം. അതിന് ആദ്യം മതിലുകള്‍ പൊളിക്കണം. ജേണലിസം ക്ലാസ്സിലെ ബഷീറിനും നവിതക്കും ഇതായിരുന്നു അഭിപ്രായം.
സംയോജിത പ്രവര്ത്തെനം
നാട്ടിന്പുരറത്തെ ന്യൂനപക്ഷം സ്ത്രീകളുടെ അജ്ഞത ഒഴിച്ചാല്‍ ഒട്ടുമിക്ക ആളുകള്ക്കും  ഈ വിഷയത്തെ കുറിച്ച് അഭിപ്രായം പറയാനുണ്ടായി എന്നത് വലിയ ഒരു കാര്യമായി കാണണം. അറിവില്ലത്തവരെയും ഇ വിഷയത്തില്‍ പഠനം നടത്തിയവരെയും ഇരകളെയും ഒക്കെ ബോധവത്കരണത്തിന്റെ ഭാഗമാക്കിയാലേ പെണ്കുതട്ടികളുടെ സുരക്ഷപോലെ ആണ്കുയട്ടികളുടെ സുരക്ഷയും ഉറപ്പാക്കാനാവൂ. അതിനാവശ്യമായ ഗവര്മെതന്റ് ഇടപെടലും അത്യാവശ്യമാണ്.
എന്താണ് ലൈംഗിക പീഡനം ?
ഒരു കുട്ടിയെ മുതിര്ന്നെ വ്യക്തിയോ, കൂടുതല്‍ ശക്തിയുള്ള മറ്റൊരു കുട്ടിയോ ലൈംഗികമായി ഉപയോഗിക്കുന്നതിനെയാണ് ലൈംഗിക പീഡനം എന്ന് വിളിക്കുന്നത്. ഇത് രണ്ടു തരത്തിലുണ്ട്. സ്പര്ശോന പീഡനവും സ്പര്ശിന രഹിത പീഡനവും. ബലാല്സം്ഗം, പ്രകൃതിവിരുദ്ധ സംഭോഗം, ജനനേന്ദ്രിയങ്ങളിലും മാറിടങ്ങളിലും സ്പര്ശിനക്കുക തുടങ്ങിയവയാണ് വ്യാപകമായി കാണപ്പെടുന്ന സ്പര്ശൃന പെദനങ്ങള്‍. അശ്ലീല ചിത്രങ്ങള്‍ കാണിക്കുക, കുട്ടിയുടെ നഗ്നത ചിത്രീകരിക്കുക, അവയവങ്ങള്‍ കുട്ടികള്ക്ക്  മുന്നില്‍ പ്രദര്ശിിപ്പിക്കുക തുടങ്ങിയവ സ്പര്ശവന രഹിത പീഡനങ്ങളാണ്.
കേരളത്തില്‍ പീഡനങ്ങള്‍ കൂടുന്നുവെന്ന് വിവിധ പഠനങ്ങള്‍ അടിവരയിടുന്നു. 2011 ല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വച്ച് ഡോ.അരുണ്‍ ബി നായര്‍, ഡോ ജെ. ദേവിക എന്നിവര്‍ നടത്തിയ ഒരു പഠനത്തില്‍ ഹൈസ്ക്കൂള്‍ വിദ്യാര്ത്ഥി കളില്‍ ആണ്കുടട്ടികളില്‍ 40 ശതമാനവും പെണ്കു്ട്ടികളില്‍ 36 ശതമാനവും ഒരിക്കലെങ്കിലും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. കോഴിക്കോട് ഇംഹാന്സ്വ നടത്തിയ മറ്റൊരു പഠനത്തില്‍ 35 ശതമാനം ആണ്കുെട്ടികളും 34 ശതമാനം പെണ്കുയട്ടികളും പീഡനത്തിന് വിധേയരായി എന്ന് കണ്ടെത്തി. ഇതിലൊക്കെ പെണ്കുെട്ടികളാണ് കൂടുതല്‍ ചൂഷണത്തിന് ഇരയാകുന്നത് എന്ന ധാരണ തിരുത്തപ്പെട്ടു. 1970 കളില്‍ നടന്ന വിദേശ ഗവേഷണങ്ങളില്‍ പെണ്കുാട്ടി ആണ്കു്ട്ടി പീഡനാനുപാതം 10:1 ആയിരുന്നു എന്നറിയുക.
അപരിചിതരോ അന്യഗ്രഹ ജീവികളോ ഒന്നുമല്ല ഈ പീഡകര്‍. രക്തബന്ധുക്കളും അയല്വാമസികളും കുട്ടിക്ക് വളരെ പരിചയമുള്ളവരും ആണ് എണ്പലത് ശതമാനം സംഭവങ്ങളിലും പ്രതിസ്ഥാനത്ത്. കുട്ടി ആണായാലും പെണ്ണായാലും ഒറ്റയ്ക്ക് അയല്വീപട്ടിലേക്ക് പോലും അയക്കാന്‍ രക്ഷിതാക്കള്ക്ക്  പേടിയാണ്. സ്കൂളും ട്യൂഷനും കഴിഞ്ഞ് കുട്ടികള്‍ വീടണയുന്നത് വരെ രക്ഷിതാക്കളുടെ മനസ്സില്‍ തീയാണിന്ന്‍.
പീഡനത്തിന്റെ ഘട്ടങ്ങള്‍
പലപ്പോഴും ബാല ലൈംഗിക പീഡനം പെട്ടെന്ന് നടക്കുന്ന ഒരു സംഗതിയല്ല. സാധാരണ അഞ്ച് ഘട്ടങ്ങളിലൂടെയാണ് അത് പുരോഗമിക്കുന്നത്.
ഒന്നാംഘട്ടം : പീഡനം നടത്തുന്ന വ്യക്തി കുട്ടിയുമായി സവിശേഷ സൗഹൃദം സ്ഥാപിക്കുന്നു. വില കൂടിയ സമ്മാനങ്ങള്‍, മധുര വാക്കുകള്‍ ഇവയിലൂടെയാണ് കുട്ടിയുടെ സൌഹൃദ വലയത്തില്‍ ഇവര്‍ കയറിപ്പറ്റുക.
രണ്ടാംഘട്ടം : യഥാര്ത്ഥ  ലൈംഗിക പീഡനം നടക്കുന്ന ഘട്ടമാണിത്. കുട്ടിയുടെ പ്രതികരണം മനസ്സിലാക്കാനായി സപര്ശപനം പോലെ ചെറിയ രീതിയില്‍ കുട്ടിയെ പീഡിപ്പിക്കും. തുടര്ന്ന്  പ്രതികരണത്തിനായി കാത്തിരിക്കും. ഈ വിവരം കുട്ടി മാതാപിതാക്കളോട് പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ പ്രതികരിക്കും. രണ്ടു ദിവസം കഴിഞ്ഞിട്ടും മാതാപിതാക്കളുടെ പ്രതികരണം ഇല്ലെങ്കില്‍ അതിന്റെ അര്ത്ഥംല ഒന്നുകില്‍ കുട്ടിക്ക് പീഡനം മനസ്സിലായിട്ടില്ല എന്നതോ അല്ലെങ്കില്‍ അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് രക്ഷിതാക്കള്ക്ക്  അറിയില്ല എന്നതോ ആണെന്ന് പീഡകന്‍ മനസിലാക്കും. ഈ ഗ്രീന്‍ സിഗ്നല്‍ ലഭിച്ച് കഴിഞ്ഞാണ് പലപ്പോഴും ഗുരുതരമായ പീഡനങ്ങള്‍ ഉണ്ടാകുന്നത്.
മൂന്നാംഘട്ടം : സംഭവിച്ച പീഡനം രഹസ്യമാക്കി വയ്ക്കാന്‍ പീഡകന്‍ ശ്രമിക്കുന്ന ഘട്ടം. പ്രലോഭനം, നഗ്നചിത്രം പ്രചരിപ്പിക്കും എന്നും കൊന്നുകളയും എന്നുമുള്ള ഭീഷിണി.
നാലാംഘട്ടം : പീഡനം തിരിച്ചറിയപ്പെടുന്ന ഘട്ടം 90 ശതമാനം പീഡനങ്ങളും യാദൃശ്ചികമായാണ് കണ്ടെത്തുന്നത്. വീട്ടില്‍ വച്ച് നടക്കുന്ന പീഡനം ആരുടെയെങ്കിലും ശ്രദ്ധയില്‍ പെടുക, കുട്ടിക്ക് ആവര്ത്തി ച്ചുള്ള അസുഖവുമായി ഡോക്ടറെ കാണുമ്പോള്‍ അദ്ദേഹം തിരിച്ചറിയുക, പഠനത്തില്‍ പിന്നോക്കം പോകുമ്പോള്‍ അദ്ധ്യാപകര്‍ നടത്തുന്ന അന്വേഷണത്തില്‍ കുട്ടികള്‍ പറയുക തുടങ്ങിയ സന്ദര്ഭ്ങ്ങളിലാണ് ഇങ്ങനെ വിവരം പുറത്ത് വരുന്നത്.
അഞ്ചാംഘട്ടം : പീഡന വിവരം അറിഞ്ഞു കഴിഞ്ഞ് അത് മൂടിവയ്ക്കാന്‍ വീട്ടുകാരോ ബന്ധുക്കളോ ശ്രമിക്കുന്ന ഘട്ടമാണിത്. പീഡകര്‍ ബന്ധുക്കളാവുക, കുട്ടിയുടെ ഭാവിയെ കരുതി മറച്ച് വയ്ക്കുക, എങ്ങനെ പ്രതികരിക്കണം എന്നറിയാതെ മാതാപിതാക്കള്‍ ആശയക്കുഴപ്പത്തില്‍ ആവുക തുടങ്ങിയവയൊക്കെയാണ് ഇത് മറച്ചു വയ്ക്കാനുള്ള കാരണങ്ങള്‍.
എങ്ങനെ തിരിച്ചറിയാം ?
പീഡനത്തിന് ഇരയായ കുറ്റിയില്‍ സാധാരണയായി കാണുന്ന ശാരീരികവും മാനസികവുമായ ലക്ഷണങ്ങള്‍ ഇവയൊക്കെയാണ്. ഇവ കണ്ടത് കൊണ്ട് മാത്രം കുടി പീഡിപ്പിക്കപ്പെട്ടു എന്ന് ഉറപ്പിക്കാനാവില്ല. കാരണം മറ്റു പല രോഗാവസ്ഥകളിലും ഇതേ ലക്ഷങ്ങള്‍ കാണാം.
കിടക്കയില്‍ മൂത്രമൊഴിക്കുക, ആവര്ത്തി ച്ച് വയറിളക്കം, അടിവയറ്റില്‍ ശക്തമായ വേദന, സ്വന്തം ലൈംഗിക അവയവങ്ങള്‍ ഉത്തേജിപ്പിക്കുക, മറ്റു കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുക, സ്കൂളില്‍ പോകാന്‍ മടി, ചില മുതിര്ന്നയവരെ കാണുമ്പോള്‍ ഭയം പ്രകടിപ്പിക്കുക, പഠനം പെട്ടെന്ന് മോശമാവുക, അകാരണമായ ദേഷ്യവും അക്രമ സ്വഭാവവും, ആവര്ത്തി ച്ച് തൊണ്ടയിലോ മൂത്രാശയത്തിലോ അണുബാധ, ഒറ്റയ്ക്കിരിക്കാന്‍ താല്പവര്യം, അപസ്മാര സമാനമായ ചലന വൈകല്യങ്ങള്‍, അമിത നെഞ്ചിടിപ്പ്, ശ്വാസം മുട്ടല്‍, ഉത്ക്കണ്ഠ, ചില പ്രത്യേക ഭക്ഷണ പദാര്ത്ഥയങ്ങളോട് (ഉദാ:പഴം, തൈര്) വെറുപ്പ് പ്രദര്ശി പ്പിക്കുക.
ഇത്തരം കുട്ടികള്ക്ക്  ലൈംഗിക സ്വഭാവത്തില്‍ കാര്യമായ വ്യത്യാസം ഉണ്ടാക്കാം. വേദനാജനകമായ ലൈംഗിക അനുഭവം, ലൈംഗികത്തയോട് വെറുപ്പ് എന്നിവ ഉണ്ടാകാം. എന്നാല്‍ ആഹ്ലാദകരമായ ലൈംഗികാനുഭവം, അമിത ലൈംഗിക താല്പ്ര്യം, സ്വവര്ഗ്ഗനപ്രേമം, ലൈംഗിക വൈകൃതങ്ങള്‍ എന്നിവയിലേക്ക് നയിക്കാം.
അച്ഛനമ്മമാര്‍ ശ്രദ്ധിക്കേണ്ടത്
ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ നള സ്പര്ശടനവും ചീത്ത സ്പര്ശ്നവും എന്തെന്ന് പഠിപ്പിക്കുക. ശരീര ഭാഗങ്ങളില്‍ അനുവാദമില്ലാതെ ആരെങ്കിലും സ്പര്ശി ച്ചാല്‍ കൈ തട്ടിമാറ്റി പ്രതിഷേധിക്കാന്‍ പരിശീലിപ്പിക്കുക.
കുളി, ശുചിത്വം തുടങ്ങിയ കാര്യങ്ങളില്‍ കുട്ടികളെ സ്വയം പര്യാപ്തരാക്കുക.
കുട്ടികളുടെ സാന്നിധ്യത്തില്‍ മുതിര്ന്ന്വര്‍ അമിത സ്നേഹപ്രകടനങ്ങളും ലൈംഗിക ചേഷ്ടകളും കാട്ടരുത്.
അയല്പ്പക്കത്തും മറ്റും മാതാപിതാക്കളുടെ മേല്നോ്ട്ടമില്ലാതെ കുട്ടികള്‍ ദീര്ഘ്നേരം ചിലവിടുന്നത് ഒഴിവാകുക.
ദിവസവും തങ്ങളുടെ ജീവിതത്തില്‍ എന്ത് സംഭവിച്ചു എന്ന് മാതാപിതാക്കളോട് പറയാന്‍ കുട്ടികളെ ചെറുപ്പത്തിലേ ശീലിപ്പിക്കുക. ഈയവസരത്തില്‍ നല്ലൊരു ശ്രോതാവായിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കുക.
കുട്ടി പീഡനത്തിന് വിധേയനായി എന്ന് മനസ്സിലാക്കിയാല്‍ ഒരു വിദഗ്ദ്ധ സൈക്യാട്രിസ്റ്റിന്റെ‍ സഹായം തേടുക.
ശരണ്യ വരുണ്‍

ഹാപ്പി മണ്സൂീണ്‍

ഇരുവഴിഞ്ഞിപ്പുഴ നിറഞ്ഞു തുടങ്ങി. കാന്ച്ചനമാലയുടെ അയല്പ്പനക്കത്ത് തുള്ളിക്കൊരുകുടം പേമാരിയും കണ്ട് ഒരു മാക്രിയുടെ മനസ്സോടെ മഴ ആസ്വദിക്കുകയായിരുന്നു ഞാന്‍. വേറെ പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തത് കൊണ്ട് ‘മൊയ്തീന്ക്കി പണ്ട് ഇതിലെയൊക്കെ നടന്നു കാണുമല്ലേ’ എന്നൊക്കെ കൂലങ്കഷമായി ചിന്തിക്കുന്നുമുണ്ട്.
ടപ്പേ എന്റെ നെടുംപുറത്ത് പ്രിയതമന്റെ അടികൊണ്ടാതാണ്. വനിതാ കമ്മീഷന് പരാതി കൊടുക്കണോ എന്ന് ചിന്തിക്കാന്‍ പോലും ഇടതരാതെ നിലത്തുനിന്നും അദ്ദേഹം അവളെ പൊക്കിയെടുത്തു കൈയില്‍ വച്ചു തന്നു. ഒരു സുന്ദരി പുള്ളിച്ചി കൊതുക്. നമ്മുടെ ഈഡിസ് ഈജിപ്തി. അവള്‍ തന്നെ, ഡെങ്കി വൈറസിന്റെ ബെന്സ്..
പറഞ്ഞു വന്നത്, മൂപ്പത്ത്യാര്‍ പഴയ ഹിന്ദി സിനിമാ നദികളെ അനുസ്മരിപ്പിക്കുന്ന പുള്ളിസാരി ഉടുത്ത് വരുന്നത് ഒരു തുള്ളി രക്തം കൊണ്ട് കുടുംബം പോറ്റാനുള്ള തത്രപ്പാട് നെഞ്ചിലൊതുക്കി ദുഃഖം കടിച്ചമര്ത്തി കൊണ്ടല്ല. മറിച്ച് നമുക്കുള്ള എട്ടിന്റെ പണി റെഡിയാക്കാന്‍ വേണ്ടിത്തന്നയാ. ഇനി ഞാന്‍ പറഞ്ഞില്ലാന്ന് വേണ്ട.
എല്ലാ വര്ഷനവും പത്രവും ടിവിയും ബാക്കി സര്വ്വ്ത്ര മാധ്യമങ്ങളും പോരാത്തതിന് അംഗന്വാ്ടിയും അയല്ക്കൂ ട്ടവും കുടുംബശ്രീയും അപ്പുറത്തെ വീട്ടിലെ ചേട്ടനും അമ്മായി ഫോണ്‍ വിളിച്ചപ്പോള്‍ അവരും ഉള്പ്പവടെ സകലരും പറഞ്ഞിട്ട് കേള്ക്കാ ത്ത കൊതുകുനിര്മ്മാാര്ജ്ജനനം ഞാന്‍ പറഞ്ഞാല്‍ കേള്ക്കു മോ എന്നൊരു ഡൌട്ട്‌ എനിക്കുണ്ടെങ്കിലും ഒരു വഴിക്ക് പോണതല്ലേ ഇരുന്ന് വായിക്കൂ..
മഴക്കാലം പഴമക്കാര്ക്ക്ു പഞ്ഞമാസം ആയിരുന്നെന്ന് കേട്ടിട്ടുണ്ട്. ജോലിയും കൂലിയുമില്ലാതെ ഉള്ളതുകൊണ്ട് വീടിനകത്ത് ഒതുങ്ങിയിരുന്ന കാലം. അന്ന് ഒരു പക്ഷേ രോഗങ്ങള്‍ അടച്ചുറപ്പില്ലാത്ത വീടിനകത്തേക്ക് ഒഴുകിച്ചെന്നിരിക്കാം. ഇന്ന് പക്ഷെ നമുക്ക് മഴയും വെയിലും മഞ്ഞും നോക്കാതെ പുറത്തിറങ്ങേണ്ടി വരുമ്പോള്‍ രോഗങ്ങള്‍ നമ്മളെത്തേടിയല്ല, മറിച്ച് നമ്മള്‍ രോഗങ്ങളെ തേടിയാണ് ചെല്ലുന്നത്.
മിക്കവരുടേയും മനസ്സിലുള്ള ഒരു ചോദ്യമാണ് എന്തുകൊണ്ട് മഴക്കാലത്ത് മാത്രം ഇത്രയേറെ രോഗങ്ങള്‍ ഉണ്ടാകുന്നു എന്നത്. അതിന്റെ കാരണം മഴത്തുള്ളികളാണ്. കവിക്ക് പ്രണയവും കാല്പ്നികതയും സാധാരണക്കാരന്‌ നശിച്ച മഴയുമാകുന്ന മഴനീര്ത്തുാള്ളികള്‍. മേല്പ്പമറഞ്ഞ തുള്ളികള്‍ ഒഴുകിപ്പരന്ന് വിസര്ജ്യ ങ്ങളും കുടിവെള്ളവുമായി കലര്ന്നാീണ് പ്രധാനമായും ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയവ ഉണ്ടാകുന്നത്. ഇനി നേരിട്ട് കലരാനുള്ള സാഹചര്യം നമ്മളായിട്ട് ഉണ്ടാക്കുന്നില്ലെങ്കില്‍ മഴക്കാലത്ത് നിലത്ത് വീണ് അഴുകുന്ന ചക്കയും മാങ്ങയും മണത്ത് വരുന്ന ഈച്ച സമൂഹം ആ ജോലി ഭംഗിയായി നിര്വ്വുഹിക്കും. ദോഷം പറയരുതല്ലോ, റോഡില്‍ കൊണ്ടുപോയി നമ്മള്‍ തള്ളിയ വേസ്റ്റ് തിന്ന് ഈച്ച നമ്മുടെ ഭക്ഷണത്തില്ത്തയന്നെ വന്നിരുന്ന് ഉണ്ട ചോറിന് നന്ദി കാണിക്കും.
കൊതുകുജന്യ രോഗങ്ങളായ ഡെങ്കി, ചിക്കന്ഗുചനിയ, മലമ്പനി, ശുചിത്വക്കുറവ് കൊണ്ടുണ്ടാകുന്ന (വ്യക്തിശുചിത്വം, പരിസരശുചിത്വം) വയറിളക്കം, ടൈഫോയ്ഡ്, ഹെപ്പറ്ററ്റിസ് എ എന്ന വെള്ളത്തിലൂടെ പകരുന്ന മഞ്ഞപ്പിത്തം. എലികളുടെ മൂത്രവും വിസര്ജ്യറവുമായുള്ള സമ്പര്ക്കം് കൊണ്ടുണ്ടാകുന്ന എലിപ്പനി തുടങ്ങിയവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.
മഴക്കാലത്ത് വരുന്ന തുമ്മലിനും ചുമക്കും മുഴുവന്‍ ഡോക്ടറെ കാണാന്‍ ഓടണം എന്നല്ല പറഞ്ഞു വരുന്നത്. മറിച്ച്, വെറും ജലദോഷപ്പനി എന്നുകരുതി അവഗണിച്ച പനി രണ്ടോ മൂന്നോ ഡോസ് പാരസെറ്റമോള്‍ കഴിച്ചിട്ടും കുറയാതിരിക്കുമ്പോള്‍ അവനെ ചെറുതായൊന്ന് ഗൌനിക്കണം.
ഭക്ഷണ വിരക്തി, തുടര്ച്ച യായ ചര്ദ്ദിമ, വയറിളക്കം, വയറുവേദന, തൊലിപ്പുറത്തുണ്ടാകുന്ന ചുവപ്പ്, വിറയല്‍, കണ്ണില്‍ ഒരു കോണില്‍ മാത്രമായി കാണുന്ന ചുവപ്പ്, മൂത്രത്തിന്റെ അളവ് കുറയല്‍, കണ്ണിന് പുറകില്‍ വേദന, കടുത്ത സന്ധിവേദന തുടങ്ങിയവ വിവിധയിനം മഴക്കാലരോഗങ്ങളുടെ ലക്ഷണങ്ങളാണ്. ഇവ ഉണ്ടെന്ന് കരുതി നിങ്ങള്ക്ക്് സാരമായ രോഗം ഉണ്ടെന്നല്ല. പക്ഷേ, ഈ ലക്ഷണങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്.
പിന്നെ, പറഞ്ഞും കേട്ടും മടുത്ത കൊതുക് നശീകരണ വിശേഷങ്ങള്‍. മഴക്കാലമായാല്‍ പിന്നെ വടിയും വട്ടിയും എടുത്ത് കൊതുകിനെ കൊല്ലാന്‍ ഇറങ്ങണം എന്നൊക്കെ ആഗ്രഹമുണ്ടെങ്കിലും ഒരെണ്ണം പുതപ്പിനകത്ത് നിന്ന് പൊങ്ങില്ല. മഴയും വെയിലും മാറിമാറി വരുന്ന നമ്മുടെ കാലാവസ്ഥയില്‍ കൊതുകിന് ആനന്ദലബ്ധിക്ക് ഇനിയെന്ത് വേണം.
കൊതുകിന് ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്നത് നമ്മളല്ലാതെ മറ്റാരുമല്ല. തുടര്ച്ച യായ മഴ പെയ്യുമ്പോള്‍ കെട്ടി നില്ക്കാ്തെ വെള്ളം ഒഴുകി പോകുകയും കൂത്താടി(മൈക്കല്‍ ജാക്സണ്‍ സ്റ്റെപ്സ് എടുക്കുന്ന കൊതുകിന്റെ പിള്ളേരെ വെള്ളത്തില്‍ കണ്ടിട്ടില്ലേ ? അതുതന്നെ. ന്യൂ ജനറേഷന്‍ ബ്രോസ് ആന്ഡ്ക ചങ്ക്സ് പ്ലീസ് നോട്ട് ദ പോയിന്റ്്) കൊതുകായി മാറുന്നത് തടയുകയും ചെയ്യുന്നു.
നമ്മുടെയൊക്കെ കയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് പ്രകൃതി നശിച്ചു. മഴ കുറഞ്ഞു. ഇഷ്ടംപോലെ അസുഖവും കിട്ടി. വേളം കെട്ടി നില്ക്കു ന്നത് തടയുക എന്നത് പ്രാവര്ത്തി കമാക്കുക അത് മാത്രമാണ് ഇനിയുള്ള മാര്ഗ്ഗം . ശുദ്ധജലം കെട്ടികിടക്കുന്ന ചിരട്ടകള്‍ (റബ്ബര്‍ എസ്റ്റേറ്റ് ആണ് പ്രധാന വിളനിലം), ബക്കറ്റ്, ടയര്‍ തുടങ്ങിയവ ഉപയോഗശൂന്യമായ വസ്തുക്കള്‍ എന്നിവയില്‍ ഡെങ്കി പരത്തുന്ന Aedes egypti, Aedes albopictus എന്നീ കൊതുകുകള്‍ പെറ്റ് (തെറ്റ് മുട്ടയിട്ട്) പെരുകുന്നു. ഈ വെള്ളം ഒഴിവാക്കാന്‍ നമ്മള്‍ ഓരോരുത്തരും വിചാരിച്ചാല്‍ തന്നെ സാധിക്കും. വായിച്ചും കേട്ടും എല്ലാവര്ക്കും അറിയാവുന്ന കാരവുമാണ് പക്ഷെ ചെയ്യില്ല.
ഡെങ്കി വൈറസിനെ മുതല്‍ സൈക്ക വൈറസിനെ വരെ വഹിക്കുന്നത് ഈഡിസ് കൊതുകുകള്‍ ആണെങ്കില്‍ മലമ്പനി പരത്തുന്നത് അനോഫലിസ് കൊതുകുകളാണ്. മലംപനിയുടെ വാഹകര്ക്ക്  ടാങ്കുകളും ചെറിയ ജലസംഭരണികളുമൊക്കെയായി കെട്ടി കിടക്കുനന്‍ വെള്ളമാണ് പഥ്യം. എനിക്ക് പറയാന്‍ ചെറിയൊരു നാണക്കേട്‌ ഉണ്ടെങ്കിലും ഇതിനൊക്കെ പിന്നില്‍ ഞങ്ങള്‍ പെണ്ണുങ്ങളുടെ കൊമ്പാണ്. ആണ്കൊകതുകുകള്‍ പച്ചില ജ്യൂസ് കുടിച്ചും പെണ്കൊുതുകിനെ ലൈനടിച്ചും സാത്വിക ജീവിതം ആയിക്കുന്നു.
ഈഡിസ് കൊതുക് പകല്‍ മാത്രം കടിക്കുമ്പോള്‍ നൈറ്റ് ഷിഫ്റ്റില്‍ മലംപനിക്കാര്‍ വരുന്നു. രണ്ടു നേരത്തും കുത്ത് വാങ്ങാന്‍ നമ്മള്‍ ഫ്രീയായത് കൊണ്ട് അവര്ക്ക്  സുഭിക്ഷമായി ജീവിക്കാം. ഡെങ്കിപ്പനിക്ക് പ്രധാനമായ ചികിത്സ ശരീരത്തിലെ ജലാംശം നിലനിര്ത്തുകക എന്നതാണ്. ആദ്യമായി ഡെങ്കി വരുന്ന ഒരാള്ക്ക്  പ്ലേറ്റ്ലറ്റ് കൌണ്ട് ശ്രദ്ധിക്കേണ്ടതുണ്ട് എന്നതൊഴിച്ചാല്‍ വലിയ ഭീഷിണിയില്ല. ഒന്നര ലക്ഷം മുതല്‍ നാലര ലക്ഷം വരെയാണ് നോര്മപല്‍ പ്ലേറ്റ്ലറ്റ് കൌണ്ട്. ഇത് ഒരു ലക്ഷത്തിനും താഴെ പോകുന്നത് അത്ര പന്തിയല്ല. ഇതുകേട്ട് കൌണ്ട് 90000 ആകുമ്പോഴേക്കും ഞാനിപ്പൊ ചാക്വേ എന്ന് കരയേണ്ടതില്ല. ഒരു ലക്ഷത്തിന് താഴെയും ശരീരം പിടിച്ച് നില്ക്കും0. പക്ഷേ ആ സ്ഥിതി എത്തുമ്പോഴേക്കും നല്ലൊരു ചികിത്സകന്റെ അടുത്തെത്തിയിരിക്കണം. എന്നാല്‍, രണ്ടാമത് ഡെങ്കി വരുന്ന രോഗിക്ക് സ്ഥിതി മാരകമാകാന്‍ സാധ്യതയുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന് പോലും അപായം സംഭവിക്കാം. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകരുത്.
ചിക്കന്ഗുനനിയക്ക് വിശ്രമവും ആവശ്യത്തിന് ഭക്ഷണവും വെള്ളവും തന്നെ പ്രധാന ചികിത്സ.
മലമ്പനി കാരണമായുണ്ടാകുന്ന ലക്ഷണങ്ങളെ ചെറുതായി കാണരുത്. അന്യദേശത്തൊഴിലാളികളുടെ അമിതമായ വരവ് നമ്മുടെ നാട്ടില്‍ മലമ്പനി സാര്വ്വംത്രികമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. Plasmodium falciparum ഉണ്ടാക്കുന്ന, മലംപനിയുടെ ഫലമായുണ്ടാകുന്ന സെറിബ്രല്‍ മലേറിയ മരണകാരണമാകാന്‍ പോലും സാധ്യതയുണ്ട്. നാല് തരം മലേറിയ ഉണ്ടെന്നിരിക്കേ, അത്രയേറെ ഭയക്കേണ്ടതില്ലെങ്കില്‍ കൂടിയും ജാഗ്രത നല്ലതാണ്. ഒരു കൊതുക് വിചാരിച്ചാലും നമ്മുടെ കട്ടേം പടോം മടങ്ങും.
മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത്, മലംപനിയുടെ കാരണമായ Plasmodium വളര്ച്ചരയുടെ പല ഘട്ടങ്ങളിലായി ശരീരത്തിലുണ്ടാകും എന്നതിനാല്‍ പൂര്ണ്ണപമായി ഭേദമാകാന്‍ ശരിയായ ചികിത്സ കൂടിയേ തീരൂ. ഡോക്ടര്‍ പറഞ്ഞു തരുന്നത് പോലെ കൃത്യമായി രക്തപരിശോധനകള്‍ നടത്താനും മരുന്ന് കഴിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവയ്ക്ക് ആശുപത്രി വാസം വേണ്ടിവന്നേക്കാം. ചികിത്സ വൈകിക്കരുത്.
ഒന്നോരണ്ടോ പ്രാവശ്യം വയറിളക്കം ഉണ്ടാകുന്നത് ശരീരത്തിലെ ജലാംശം പുനര്ക്രങമീകരിച്ചുകൊണ്ട് പരിഹരിക്കാം. വീട്ടില്‍ തന്നെയുള്ള കഞ്ഞിയോ, ജ്യൂസോ ഇതിനുപയോഗിക്കാം. ORS കിട്ടുമെങ്കില്‍ ഏറ്റവും നല്ലത്. പായ്ക്കറ്റില്‍ എഴുതിയ നിര്ദ്ദേിശങ്ങള്‍ അനുസരിച്ച് നന്നായി തിളപ്പിച്ചാറിയ വെള്ളത്തില്‍ തയ്യാറാക്കി കുടിക്കാം. ശ്രദ്ധിക്കേണ്ട കാര്യം, തയ്യാറാക്കിയ ORS ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കുടിക്കണം എന്നതാണ്. ബാക്കി വന്നത് കളയുകയും പുതിയത് ഉണ്ടാക്കുകയും വേണം.
കുട്ടികള്ക്ക്  വൃത്തിയുള്ള സ്പൂണില്‍ കോരികൊടുക്കാന്‍ ശ്രദ്ധിക്കണം. ORS ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍, ഉപ്പിട്ട കഞ്ഞിവെള്ളമോ അതുമല്ലെങ്കില്‍ ഒരു ഗ്ലാസ് നാരങ്ങ വെള്ളത്തില്‍ ഒരു നുള്ള് ഉപ്പും ഒരു ടീസ്പൂണ്‍ പഞ്ചസാരയും ചേര്ത്തളതോ നല്കു്ന്നതും തുല്യഫലം ചെയ്യും.
മുലയൂട്ടുന്ന കുട്ടികള്ക്ക്ത ചര്ദ്ദി യുണ്ടെന്ന് പറഞ്ഞ് മുലയൂട്ടാതിരിക്കരുത്. മുലപ്പാലിനോളം നല്ലൊരു മരുന്ന് മനുഷ്യനാല്‍ സൃഷ്ടിക്കാന്‍ സാധ്യമല്ല. എന്നാല്‍ ഇതേ മുലപ്പാല്‍ ചെങ്കണ്ണ്‍ ഉണ്ടാകുമ്പോള്‍ കണ്ണില്‍ ഒഴിക്കുന്നത് കണ്ടിട്ടുണ്ട്. ഇത് തെറ്റായ പ്രവണതയാണ്. രോഗം കൂടാനും ഇത് കാരണമാകും.
വയറിളക്കവും ചര്ട്ടിയും നിയന്ത്രണാതീതമാകുകയോ, മലത്തില്‍ രക്തത്തിന്റെ അംശം കാണുകയോ, തലചുറ്റി വീഴുകയോ അപസ്മാര ലക്ഷണം കാണിക്കുകയോ ചെയ്‌താല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ആശുപത്രിയില്‍ എത്തിക്കണം നഷ്ടപ്പെട്ട ജലാംശം വായിലൂടെ നല്കു‍ന്ന പരിധി കടന്നാല്‍ IV Fluid നല്കേണണ്ടി വന്നേക്കാം.
നമ്മുടെ വീട്ടില്‍ ഡെങ്കിയോ മലമ്പനിയോ ചിക്കന്‍ ഗുനിയയോ പോലുള്ള അസുഖങ്ങള്‍ ഉണ്ടായാല്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ അറിയിക്കുക എന്നൊരു ഉത്തരവാദിത്വം കൂടി നമുക്കുണ്ട്. കാരണം കൊതുക് നശീകരണം വിത തോതില്‍ നടത്തിയില്ലെങ്കില്‍ അസുഖം അനിയന്ത്രിതമായി പരക്കാന്‍ സാധ്യതയുണ്ട്.
മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കം, ചര്ദ്ദിൊ എന്നിവയ്ക്ക് ഭക്ഷ്യശുചിത്വം തന്നെയാണ് ആദ്യത്തെ പോംവഴി, കഴിയുന്നതും വീടിന് പുറത്തുനിന്ന് കഴിക്കുന്നത് ഒഴിവാക്കുക. ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ കഴിക്കുന്ന ഭക്ഷണവും വെള്ളവും വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തുക. ദോശയും വെള്ളവും പോലെ കണ്മുന്നില്‍ ഉണ്ടാക്കിത്തരുന്ന ഭക്ഷണം ഒരുപരിധിവരെ വിശ്വസിച്ച് കഴിക്കാം. സാമ്പത്തിക സ്ഥിതി അനുവദിക്കുമെങ്കില്‍ കുപ്പിയില്‍ വരുന്ന കുടിവെള്ളത്തിലെജ്ക്ക് മാറാം. അല്ലെങ്കില്‍ ഈ മഴക്കാലം തീരും വരെയെങ്കിലും വീട്ടില്‍ നിന്നും ഒരു പെറ്റ് ജാറില്‍ (മിനറല്‍ വാട്ടര്‍ കുപ്പികള്‍ രണ്ടാമത് ഉപയോഗിക്കരുത്) തിളപ്പിച്ചാറിയ വെള്ളം കരുതാം. മിക്ക ഹോട്ടലുകളിലെയും വെള്ളം തിളപ്പിച്ച ശേഷം പച്ചവെള്ളം ഒഴിച്ചിട്ടു തണുപ്പിക്കുന്നതാണ്. കുറച്ച് സോപ്പ് കൂടി ഇട്ടു കൊടുത്താല്‍ ബാക്ടീരിയകള്ക്ക്  മനസ്സറിഞ്ഞ് ചൂടുവെള്ളത്തില്‍ കുളിക്കാം.
കര്ഷസകരും മണ്ണും മഴവെള്ളവുമായി നേരിട്ട് സമ്പര്ക്കചമുള്ള ജോലി ചെയ്യുന്നവരും കാലില്‍ മുറിവുകള്‍ ഉണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. എലിപ്പനി വരാനുള്ള സാധ്യത ഏറെയാണ്‌. പ്രമേഹ രോഗികളും കാലിന്റെ വൃത്തി പ്രത്യേകം ശ്രദ്ധിക്കണം. കാലിലുണ്ടാകുന്ന വളം കടി കേള്ക്കാ ന്‍ ഒരു ഗുമ്മില്ലെങ്കിലും വന്നു പെട്ടാല്‍ വളരെ അസ്വസ്ഥത ജനിപ്പിക്കുന്നതാണ്. കൊതുകുകള്‍ കൊണ്ടുവന്നു തരുന്ന രോഗങ്ങള്‍ കൊതുകുകളിലൂടെ മാത്രമേ മറ്റൊരാളിലേക്ക് പകരൂ അതുപോലെ എലിപ്പനി മനുഷ്യനില്‍ നിന്ന് മറ്റൊരു മനുഷ്യനിലേക്ക് പകരാനുള്ള സാധ്യത ഇല്ലെന്നു തന്നെ പറയാം. എന്നാല്‍ ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയവ ഭക്ഷണം കഴിക്കുന്ന പാത്രങ്ങളിലൂടെയും അശ്രദ്ധമായി ശൌചാലയം (വിദ്യാബാലം പഠിപ്പിച്ച വാക്കാണ്‌ ആരും ഞെട്ടരുത്) ഉപയോഗിക്കുന്നത്തിലൂടെയും മറ്റും പകരം ശ്രദ്ധിക്കണം.
വൃത്തിയുള്ള ഭക്ഷണം കഴിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, അസുഖങ്ങള്ക്ക്  കൃത്യമായി ചികിത്സ തേടുക.
പിന്നെ കൊതുകിനെ കൊല്ലാന്‍ ചിരട്ട കമിഴ്ത്താന്‍ ത്വര മൂത്ത് ഓടുന്നവര്‍ വഴുതി വീണ് സ്വന്തം മുട്ടിന്റെ ചിരട്ട മാറ്റി വയ്ക്കേണ്ട ഗതിയുണ്ടാക്കാതെ സൂക്ഷിക്കുക. വണ്ടിയോടിക്കുന്നവര്‍ സൂക്ഷിച്ചും കണ്ടും വണ്ടി ഓടിക്കുക. അപകടങ്ങള്‍ വളരെ കൂടുതല്‍ ഉണ്ടാകുന്ന കാലം കൂടിയാണ് മഴക്കാലം. മഴക്കാലത്ത് വെറുതേ ഒഴുകിപ്പോകുന്ന വെള്ളം സംഭരിച്ച് വച്ചാല്‍ അവരുന്ന വേനലിലെ ജലക്ഷാമത്തിന് ആശ്വാസമാകും. ഇടിയും മിന്നലും ആസ്വദിച്ച് പരലോകം പൂകാന്‍ സാധ്യതയുള്ളതിനാല്‍ ആ സംഗതികളും കൂടി ഒന്ന് ശ്രദ്ധിക്കാം.
അപ്പോള്‍ എല്ലാവര്ക്കും ഹാപ്പി മണ്സൂധണ്‍
ഡോ.ഷിംന അസീസ്‌

ചേലാകര്മ്മം കുട്ടികളില്‍

എന്റെ സുഹൃത്തും സഹപാഠിയുമായ നാസര്‍ ഇപ്പോളോ വണ്ടൂറിലെ പ്രശസ്തനായ ശിശുരോഗ വിദഗ്ദ്ധനാണ്. ഒരിക്കല്‍ പുള്ളിക്കാരന്റെ ഫോണിലേക്ക് ഒരു വിളി വന്നു. വിവാഹം കഴിഞ്ഞ് ഏറെയായിട്ടില്ലത്ത സമയമാണ്. നാസര്‍ ബാത്ത്റൂമിലായതിനാല്‍ ഭാര്യ സബ്നയാണ്‌ ഫോണ്‍ എടുത്തത്. ഒരു കളനാദമാണ് അങ്ങേതലയ്ക്കല്‍.. ‘നാസര്‍ ഡോക്ടര്‍ കല്യാണം കഴിച്ച കുട്ടിക്ക് ഇത്തിരി ബ്ലീഡിംഗ് ണ്ട് എന്താ വേണ്ടേ’ ? ആദ്യമൊന്നമ്പരന്ന സബ്നക്ക് ശ്വാസം നേരെ വീണത് പിന്നീട് നാസര്‍ കാര്യങ്ങള്‍ വിശദീകരിച്ചപ്പോഴാണ്. മാര്ക്കനക്കല്യാനം, സുന്നത്ത് കല്ല്യാണം എന്നൊക്കെ അറിയപ്പെടുന്ന ചേലാകര്മ്മശത്തെ ഒന്ന് ലഘൂകരിച്ചതാണ് ഇവിടെ വില്ലനായത്.
ലോകത്ത് ഏറ്റവും കൂടുതല്‍ നടക്കുന്ന ശസ്ത്രക്രിയകളിലൊന്നാണ് ചേലാകര്മ്മം  ആചാരാനുഷ്ഠാനങ്ങളില്പ്പെടടുന്നു. അത്യന്തം അപരിഷ്കൃതവും ക്രൂരവുമായ രീതിയില്‍ സ്ത്രീകളുടെ ജനനേന്ദ്രിയം മുറിച്ച് മാറ്റുന്ന സ്ത്രീകളിലെ ചേലാകര്മ്മ്വും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ചില ആഫ്രിക്കന്‍ അറബ് രാജ്യങ്ങളില്‍ നിലനില്ക്കുവന്നുവെന്നത് വളരെ പരിതാപകരമാണ്. ചരിത്രം പരിശോധിക്കുമ്പോള്‍ പുരാതനകാലം മുതലേ ചേലാകര്മ്മം  നിലനിന്നിരുന്നുവെന്ന് മനസ്സിലാക്കാം. ബിസി 2400-3000 കാലഘട്ടത്തിലേതെന്ന് നിര്ണ്ണ്യിക്കപ്പെട്ട ഈജിപ്തിലെ മമ്മിയില്‍ ചേലാകര്മ്മം  ചെയ്യപെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
ലിംഗാഗ്രചര്മ്മംണ പൂര്ണ്ണ മായോ ഭാഗികമായോ നീക്കം ചെയ്യുകയാണ് ചേലാകര്മ്മം  അഥവാ സര്ക്കും സിഷന്‍ എന്ന ശസ്ത്രക്രിയ വഴി ചെയുന്നത്. ഒരു ലഘു ശാസ്ത്രക്രിയയായ ഇത് നേരിയ തോതില്‍ മയക്കം നല്കികയോ ലിംഗാഗ്രചര്മ്മം  മാത്രം മരവിപ്പിച്ചോ ചെയ്യാവുന്നതാണ്. നവജാത ശിശുക്കള്‍ മുതല്‍ വൃദ്ധര്‍ വരെ പ്രായഭേദമന്യേ ചെയ്തുവരുന്ന ഒന്നാണിത്.
ചേലാകര്മ്മംി ചെയ്യാനുള്ള വൈദ്യശാസ്ത്രപരമായ കാരണങ്ങള്‍ താഴെപ്പറയുന്നവയാണ്
ലിംഗാഗ്രചര്മ്മംം പുറകോട്ട് വിട്ടുമാറാത്ത അവസ്ഥ.
ലിംഗാഗ്രചര്മ്മംത്തിലെ ഒട്ടലുകള്‍ മൂലം ഉണ്ടാകുന്ന പഴുപ്പ്
വിട്ടുമാറാത്ത മൂത്രത്തില്‍ പഴുപ്പ് ഉണ്ടാക്കുന്ന ചില കേസുകള്‍
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ലിംഗാഗ്രചര്മ്മംക പൂര്ണ്ണ മായും പുറകോട്ട് മാറുന്നില്ല എന്നുള്ളത് കൊണ്ട് മാത്രം ചേലാകര്മ്മംാ ചെയ്യേണ്ടതില്ല. 80 ശതമാനം കുട്ടികളില്‍ ലിംഗാഗ്രചര്മ്മംത പുറകിലോട്ട് മാറാന്‍ 3 വയസ്സ് ആവേണ്ടി വരാറുണ്ട്. കുട്ടി മൂത്രമൊഴിക്കുമ്പോഴുള്ള ഒഴുക്ക് സാധാരണ ഗതിയിലാണെങ്കില്‍ ഈ പ്രായത്തില്‍ ചേലാകര്മ്മിത്തിന്റെ ആവശ്യമില്ല. രണ്ടുവയസ്സിന് ശേഷം ആവശ്യമെങ്കില്‍ സ്റ്റീറോയ്ഡ്സ് അടങ്ങിയ ലേപനങ്ങള്‍ ലിംഗാഗ്രചര്മ്മപത്തിന്റെ ഒട്ടലുകള്‍ നീക്കാനായി നിര്ദ്ദേ്ശിക്കാറുണ്ട്. മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട രു പ്രധാന കാര്യം ആണ്കുരട്ടികളുടെ മൂത്രനാളിയുടെ സുഷിരം കാണത്തക്ക രീതിയില്‍ ലിംഗാഗ്രചര്മ്മംര നീക്കാന്‍ കഴിയുന്നു എന്ന് ഉറപ്പ് വരുത്തുകയാണ്.
ഗുണഫലങ്ങള്‍
സ്ത്രീപുരുഷ ലൈംഗിക ബന്ധത്തിലൂടെയുള്ള എച്ച്ഐവി രോഗത്തിന്റെ വ്യാപനം ചേലാകര്മ്മം  ചെയ്യപ്പെട്ടവരില്‍ കുറഞ്ഞിരിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഹ്യൂമന്‍ പാപ്പില്ലോമ വൈറസ് അണുബാധ, ലിംഗത്തിലുണ്ടാകുന്ന ക്യാന്സനര്‍, സിഫിലിസ് പോലുള്ള ലൈംഗിക രോഗങ്ങള്‍ എന്നിവയും ചേലാകര്മ്മംട ചെയ്യപ്പെട്ടവരില്‍ കുറഞ്ഞിരിക്കുന്നു. പാപ്പിലോമ വൈറസിന്റെ വ്യാപനം തടയുന്നത് വഴി ജീവിത പങ്കാളിക്ക് ഗര്ഭായശയമുഖ അര്ബു്ദം വരുന്നതിനുള്ള സാധ്യതയും കുറയ്ക്കുന്നു.
സങ്കീര്ണ്ണാതകള്‍
താരതമ്യേനെ വളരെ സുരക്ഷിതമായ ഒന്നാണ് ചേലാകര്മ്മസ ശസ്ത്രക്രിയ എങ്കിലും രക്തസ്രാവം, അണുബാധ എന്നിവ ഇതിനെതുടര്ന്ന്  ഉണ്ടാകാം. അണുവിമുക്തമാക്കാത്ത ഉപകരണങ്ങള്‍ ഉപയോഗിച്ച അനാരോഗ്യകരമായ അന്തരീക്ഷത്തില്‍ വിദഗ്ദ്ധരല്ലാത്ത ആളുകള്‍ (ഒസ്സാന്മാര്‍ തുടങ്ങിയവര്‍) ഈ ശസ്ത്രക്രിയ നടത്തുമ്പോള്‍ പാര്ശ്വഗഫലങ്ങള്‍ ഏറുന്നു. ഇത്തരത്തില്‍ ചേലാകര്മ്മംഇ നടത്തുമ്പോള്‍ കുട്ടികള്‍ അനുഭവിക്കുന്ന വേദന ഭാവിയില്‍ വേദനയോടു തീവ്രമായി പ്രതികരിക്കുന്ന സ്വഭാവ വിശേഷം കുട്ടികളില്‍ സൃഷ്ടിക്കാന്‍ ഇടയാക്കാം.
ചേലകര്മ്മാത്തിന് മുമ്പ് ലിംഗ പരിശോധന നിര്ബവന്ധമാണ്‌. ലിംഗത്തിന്റെ ഘടനാവൈജാത്യം, മൂത്രനാളിയുടെ സ്ഥാനവ്യതിയാനം, ലിംഗത്തിന് വളവ് തുടങ്ങിയവ ഇല്ലെന്നു ഉറപ്പുവരുത്തണം. മൂത്രനാളിയുടെ സ്ഥാന വ്യതിയാനം നേരെയാക്കുന്നതിനായി ചെയ്യുന്ന ശസ്ത്രക്രിയക്ക് ലിംഗാഗ്ര ചര്മ്മം  ആവശ്യമായി വരുന്നതിനാല്‍ ഇത്തരം കേസുകളില്‍ ചേലാകര്മ്മം  ചെയ്യാന്‍ പാടുള്ളതല്ല. അതുകൊണ്ട് തന്നെ മതരപമായതുള്പ്ാ ടെയുള്ള എല്ലാ ചേലാകര്മ്മ്വും വിദഗ്ദ്ധരായ ഡോക്ടര്മാ്ര്‍ തന്നെ നടത്തുന്നതാണ് അഭികാമ്യം.
ചേലാകര്മ്മംണ കഴിഞ്ഞാല്‍
സുന്നത്ത് കല്ല്യാണം ഒരാഘോഷമാണ്. പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍. സുന്നത്ത് കഴിഞ്ഞ കുട്ടിയെ കാണാന്‍ നിരവധി ബന്ധുമിത്രാദികള്‍ വരുന്നു. സമ്മാനങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും പെരുമഴ. കഴിഞ്ഞില്ല..വിശിഷ്ട വിഭവങ്ങള്‍ തീറ്റിക്കാനുള്ള മത്സരമാണ് പിന്നെ. നാലുനേരവും പരസ്യത്തില്‍ പറയുന്ന പോഷകപ്പൊടികള്‍, മുട്ട, നെയ്യ്, എണ്ണപ്പലഹാരങ്ങള്‍ മുതലായവ നിര്ബംന്ധം. ശരീരപുഷ്ടി വരുത്താന്‍ ഉദ്ദേശിച്ച് നല്കു.ന്ന ഇത്തരം ആഹാരം ആരോഗ്യത്തിന് നന്നല്ല എന്ന് നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്.
ചേലാകര്മ്മം  കഴിഞ്ഞാല്‍ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍
ചേലാകര്മ്മംക കഴിഞ്ഞ കുട്ടി ആവശ്യാനുസരണം വേളം കുടിക്കണം. വേദന ഒഴിവാക്കാനായി മടി കാണിച്ചേക്കാമെങ്കിലും സമയാസമയങ്ങളില്‍ മൂത്രമൊഴിക്കാന്‍ കുട്ടിയെ പ്രേരിപ്പിക്കണം.
മൂത്രമൊഴിച്ചതിന് ശേഷം ലിംഗാഗ്രം വെള്ളമൊഴിച്ച് വൃത്തിയാക്കുകയും വായു തട്ടി ഉണങ്ങാന്‍ അനുവദിക്കുകയും വേണം.
അനാവശ്യമായി ചേലാകര്മ്മംി കഴിഞ്ഞ ഭാഗത്ത് തൊടരുത്.
നേരിയ തോതില്‍ സ്രവമോ പൊറ്റ പിടിച്ചത് പോലെയോ ശസ്ത്രക്രിയ കഴിഞ്ഞ ഭാഗത്ത് കണ്ടാല്‍ ഭയപ്പെടേണ്ടതില്ല. എന്നാല്‍ രക്തസ്രാവമോ പഴുപ്പോ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണേണ്ടതാണ്.
നിര്ദ്ദേ ശിക്കപ്പെട്ട മരുന്നുകള്‍ യഥാസമയം കഴിക്കുവാനും ലേപനങ്ങള്‍ പുരട്ടുവാനും ശ്രദ്ധിക്കുക.
ലിംഗപരിപാലനം
സത്യത്തില്‍ ലിംഗവിവേചനം ഒരു കുഞ്ഞ് ജനിച്ച് വീഴുമ്പോള്‍ തന്നെ ആരംഭിക്കുന്നുണ്ട്. ജനനേന്ദ്രിയത്തിന്റെ വിളിപ്പേരുകളിലും ഇത് പ്രകടമാണ്. അപ്പിച്ചി, ഇച്ചി എന്നെല്ലാം പേരിട്ട് ഒരു പെണ്കുടഞ്ഞിന് ഓര്മ് വയ്ക്കുമ്പോഴേ തന്റെ ലിംഗം ഒരു ചീത്ത വസ്തുവാണ് എന്ന തോന്നല്‍ മനസ്സില്‍ വേരുറപ്പിക്കുന്നതില്‍ മാതാപിതാക്കള്ക്കും  പങ്കുണ്ട്. എന്നാല്‍ ആണ്കുനട്ടികള്‍ ഇക്കാര്യത്തില്‍ ഭാഗ്യവാന്മാരാണ്. സുനാമണി, സുനാപ്പി, ഉണ്ണിപ്പൂവ് തുടങ്ങിയ ഓമനത്തമുള്ള പേരുകളാണ് ആണ്‍ ലിംഗങ്ങള്ക്ക്  ചാര്ത്തി ക്കിട്ടാറുള്ളത്. ഒരു ദിവസം ഒപിയില്‍ മോന്റെ സുനാമിക്ക് വേദന എന്നു പറഞ്ഞ് ഒരു സ്ത്രീ എന്നേ ഞെട്ടിച്ചുകളഞ്ഞു. എന്നാല്‍ ഇതൊന്നും തന്നെ കൃത്യമായ് പരിപാലനം ജനനേന്ദ്രിയങ്ങള്ക്ക്  ലഭിക്കുന്നതില്‍ ആണ്കു്ട്ടികള്ക്ക്  സഹായകമാകുന്നില്ല.
കുളിക്കുമ്പോഴും മൂത്രമൊഴിച്ച് കഴിഞ്ഞും ലിംഗാഗ്ര ചര്മ്മം് പുറകോട്ട് നീക്കി വെള്ളം കൊണ്ട് കഴുകി വൃത്തിയാക്കണം എന്ന പാഠം നാം ആണ്കുഞട്ടികള്ക്ക്  പകര്നുറ   നല്കംണം. ലിമ്ഗഗ്ര ചര്മ്മംൃ പുറകോട്ട് നീക്കിയതിന് ശേഷം മൂത്രമൊഴിക്കുന്നതും ഒരു നല്ല ആരോഗ്യശീലമാണ്.
സിപ്പുള്ള ട്രൗസറും പാന്റ്സും  ധരിപ്പിക്കുന്നതിന് മുമ്പ് അടിവസ്ത്രം ധരിപ്പിക്കുന്നത് ശീലമാക്കുന്നത് സിപ്പില്‍ ലിംഗാഗ്രം കുടുങ്ങി വേദന തിന്നുന്നതില്‍ നിന്നും കുട്ടികളെ രക്ഷിക്കും.
ഏറ്റവും പ്രധാനം വ്യക്തി ശുചിത്വം പാലിക്കുന്നത് വഴി ചേലാകര്മ്മം് നടത്തേണ്ടതായി വരുന്ന പല കാരണങ്ങളും ഒഴിവാക്കാം എന്നതാണ്.
ലൈംഗികതയും ചേലാകര്മ്മകവും
ലിംഗത്തിന്റെ മൃദുത്വവും സംവേദനക്ഷമതയും കാത്തുവയ്ക്കാന്‍ സഹായിക്കുന്ന ലിംഗാഗ്രചര്മ്മം  നീക്കം ചെയ്യുന്നത് ലൈംഗികാസ്വാദനം കുറയ്ക്കും എന്ന് ഒരു വാദഗതിയുണ്ടെങ്കിലും നിലവിലെ പഠനങ്ങള്‍ ഒന്നും തന്നെ ചേലാകര്മ്മംാ ഏതെങ്കിലും തരത്തില്‍ ലൈംഗികതയെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടില്ല.
അടിക്കുറിപ്പ് : ഇതിന്റെ ഗുണഫലങ്ങള്‍ കണ്ടു എന്നാലിത് എല്ലാ പുരുഷന്മാരും നിര്ബിന്ധമായും ചെയ്യേണ്ട ഒന്നായി ശുപാര്ശക ചെയ്തു കൂടെ എന്ന ചോദ്യത്തിന് ലോകാരോഗ്യ സംഘടന നല്കിഎയ ഉത്തരം ഗുണഫലങ്ങളുണ്ടെങ്കിലും അത്തരത്തില്‍ ശുപാര്ശി ചെയ്യാന്‍ മാത്രമില്ല എന്ന രീതിയിലാണ്. തളത്തില്‍ ദിനേശന്റെ പ്രശസ്തമായ ഡയലോഗ് ‘എനിക്ക് അത്രയ്ക്ക് കാറ്റ് വേണ്ട’ എന്ന പോലെ…
ഡോ.സുനില്‍ പി.കെ
പീഡിയാട്രീഷന്‍
താലൂക്ക് ആശുപത്രി
നോര്ത്ത്  പറവൂര്‍

മഴക്കാലത്ത് കുഞ്ഞുങ്ങള്ക്കു ണ്ടാകുന്ന ചര്മ്മ  രോഗങ്ങള്‍

പ്രതിവിധികളും പരിഹാരങ്ങളും
അമ്മമാര്‍ ശ്രദ്ധിക്കേണ്ടത്
കുഞ്ഞിന്റെ ചര്മ്മപത്തിന് വളരെയധികം ശ്രദ്ധ ലഭിക്കേണ്ട സമയമാണ് മഴക്കാലം., പ്രത്യേകിച്ച് അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്ക്ക് . പല ചര്മ്മ് രോഗങ്ങളും മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്നു. ഇതിന് കാരണം മഴക്കാലത്ത് അന്തരീക്ഷത്തിലേയും ചര്മ്മ്ത്തിലേയും ഈര്പ്പാത്തിന്റെ അളവ് കൂടുന്നത് അണുക്കള്‍ പെരുകുവാന്‍ കാരണമാകുന്നു എന്നതാണ്. മഴക്കാലത്ത് കുട്ടികളെ ബാധിക്കുന്ന ചര്മ്മളരോഗങ്ങളില്‍ ഏറ്റവും പ്രധാനം പലതരം അണുബാധകളാണ്.
അണുബാധകള്‍
കുഞ്ഞിന്റെ ചര്മ്മഗത്തിനെ ബാധിക്കുന്ന അനുബാധകളില്‍ പ്രധാനപ്പെട്ടവ വൈറസ് (Viral Infections), ബാക്ടീരിയ (Bacterial Infections), ഫംഗസ് (Fungal Infections) എന്നിവയാണ്. ഇവയില്‍ ഏറ്റവും പെട്ടെന്ന് പകരാന്‍ സാധ്യതയുള്ളത് വിരല്‍ അനുബാധകകളാണ്. മഴക്കാലത്ത് കുഞ്ഞുങ്ങളില്‍ ഏറ്റവും സാധാരണയായി കാണപ്പെടുന്ന വൈറല്‍ അണുബാധയാണ്‌ hand foot & mouth disease (HFMD). ഇത് അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് ഏറ്റവും കൂടുതലായി ബാധിക്കുന്നത്. നഴ്സറി സ്കൂളില്‍ പോകുന്ന കുട്ടികളുടെ ഇടയില്‍ ഇത് വരെ പെട്ടെന്ന് പകരുന്നു. ഉമിനീരിലൂടെയും മലത്തിലൂടെയുമാണ് ഇത് പ്രധാനമായും പകരുന്നത്. പനി, തൊണ്ടവേദന, വായില്‍ പുണ്ണ്‍, ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുക എന്നുവയാണ് തുടക്കത്തിലുള്ള ലക്ഷണങ്ങള്‍. തുടര്ന്ന് ‍, കൈവെള്ളയിലും പടങ്ങളിലും ചുവപ്പ് നിറമുള്ള, വെദാനയുള്ള വെള്ളം നിറഞ്ഞ കുമിളകള്‍ പ്രത്യക്ഷപ്പെടുന്നു. ചിലപ്പോള്‍ കൈകാല്‍ മുട്ടുകളിലും മറ്റു ശരീര ഭാഗങ്ങളിലും ചിക്കന്പോുക്സ് പോലെ കാണപ്പെടാറുണ്ട്. സാധാരണ ഗതിയില്‍ ഇത് 7 ദിവസം വരെ നീണ്ട് നില്ക്കാം .
പ്രതിരോധം
ഈ രോഗത്തിന് പ്രതിരോധ കുത്തിവയ്പ്പുകള്‍ ലഭ്യമല്ല. എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയാല്‍ രോഗം വരുന്നത് ഒരു പരിധി വരെ തടയാന്‍ സാധിക്കും.
ടോയ്ലറ്റില്‍ പോയ ശേഷവും, ഭക്ഷണം കഴിക്കുന്നതിന് മുമ്പും സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കൈ കഴുകുക.
കൈ വിരലുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ വായില്‍ ഇടാതെ കഴിവതും ശ്രദ്ധിക്കുക.
അണുനാശിനി ഉപയോഗിച്ച് നിലം, കളിപ്പാട്ടങ്ങള്‍ എന്നിവ വൃത്തിയാക്കുക.
രോഗലക്ഷണങ്ങള്‍ കാണുന്ന കുട്ടികളെ അസുഖം പൂര്ണ്ണകമായും സുഖപ്പെടും വരെ സ്കൂളില്‍ വിടാതിരിക്കുക.
ഫംഗസ് മൂലമുള്ള അണുബാധകള്‍
മഴക്കാലത്ത് ചര്മ്മബത്തിലെ ഈര്പ്പം  കൂടുന്നത് കൊണ്ടും, ഈര്പ്പുമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് കൊണ്ടും കുട്ടികളില്‍ ഫംഗസ് അഥവാ പൂപ്പല്‍ ബാധ മൂലമുള്ള ചര്മ്മഖ രോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നു. കാല്‍ വിരലുകളുടെ ഇടയിലും ഗുഹ്യഭാഗങ്ങളിലുമാണ് ഇത് കൂടുതലായി കാണപ്പെടുക. അസഹ്യമായ ചൊറിച്ചിലുള്ള ചുവന്ന പാളികളായാണ്‌ ഇത് കാണപ്പെടുന്നത്. ഉടന്‍ ചികിത്സിച്ച് ഭേദപ്പെടുത്തിയില്ലെങ്കില്‍ ഇത് ശരീരത്തിന്റെ മറ്റു പല ഭാഗങ്ങളിലേക്കും മറ്റുള്ളവരിലേക്കും പകരാന്‍ സാധ്യതയുണ്ട്.
മഴക്കാലത്ത് കുട്ടികളില്‍ വളരെ സാധാരണയായി കാണപ്പെടുന്ന മറ്റൊരു ചര്മ്മ് രോഗമാണ് കൊത്തും മറ്റു പ്രാണികളും കടിക്കുനന്ത് മൂലമുള്ള അലര്ജിു (Papular Urticaria). അസഹ്യമായ ചൊറിച്ചിലോടുകൂടിയ ചുവന്നു തടിച്ച പാടുകലായി കൈകാലുകളുടെ മുട്ടിന് താഴേക്കാണ് ഇത് സാധാരണയായി കാണപ്പെടുക. ചൊറിച്ചില്‍ മൂലം മുറിവുകള്‍ പഴുക്കുവാനുള്ള സാധ്യത കൂടുതലാണ്.
സ്കൂളില്‍ പോകുന്ന കുട്ടികളില്‍ കാണപ്പെടുന്ന മറ്റൊരു പ്രധാന ചര്മ്മാ രോഗമാണ് കാലിലെ പടം വിണ്ടുകീറല്‍ (Fore Foor Eczema). ഇതും മഴക്കാലത്ത് കൂടുതലാകാന്‍ സാധ്യതയുണ്ട്. കാലിലെ വിള്ളലിലൂടെ മഴവെള്ളത്തില്‍ നിന്നും അണുബാധ കയറി പഴുപ്പ് വരാനുള്ള സാധ്യത ഏറെയാണ്‌.
മഴക്കാലത്തും ആരോഗ്യമുള്ള ചര്മ്മeത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. കൈകാലുകള്‍ വൃത്തിയായി സൂക്ഷിക്കുക. മഴയത്ത് പുറത്ത് പോയി വന്നാല്‍ കൈകാലുകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയ ശേഷം ടവല്‍ ഉപയോഗിച്ച് ഉണക്കി വയ്ക്കുക. ചര്മ്മം രോഗമുള്ള കുട്ടികള്‍ ഡോക്ടര്‍ നിര്ദ്ദേ ശിക്കുന്ന വീര്യം കുറഞ്ഞ സോപ്പുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.
2. മഴവെള്ളം കെട്ടിനില്ക്കുകന്ന സ്ഥലങ്ങളില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കാതിരിക്കുക.
3. കൊതുക് കറിയെ പ്രതിരോധിക്കാനുള്ള മാര്ഗ്ഗലങ്ങള്‍ സ്വീകരിക്കുക.
4. തിളപ്പിച്ചതോ ഫില്ട്ട ര്‍ ചെയ്തതോ ആയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. തിളപ്പിച്ച വെള്ളം 24 മണിക്കൂറിനുള്ളില്‍ ഉപയോഗിക്കുക.
5. മഴക്കാലത്ത് ക്ജാല്‍ വിരലുകള്‍ ഇടുങ്ങി നില്ക്കു ന്ന പാദരക്ഷകള്‍ (ഷൂസ്, സോക്സ്‌) കഴിവതും ഒഴിവാക്കുക.
6. വരണ്ട ചര്മ്മം , പാഠം വിണ്ടുകീറല്‍ എന്നീ പ്രശ്നങ്ങളുള്ള കുട്ടികള്‍ മോയ്സ്ച്വറൈസിംഗ് കരീം ഉപയോഗിക്കുക.
ഡോ.ജെന്നി മാത്യു
DVD, MD, DNB
Lisa Skin Clinic, Calicut

അപകടത്തില്‍ പല്ല് ഇളകിപ്പോയാല്‍
ഓടിക്കളിക്കുന്ന പ്രായത്തില്‍ കുട്ടികള്ക്കു  പറ്റുന്ന അപകടങ്ങളില്‍ പ്രധാനമാണ് വീഴ്ചയെത്തുടര്ന്ന്  പല്ല് ഇളകിപ്പോകുന്നത്. വീഴ്ചയെത്തുടര്ന്ന്ക ഇളകിപ്പോയ പല്ല് സംരക്ഷിച്ചാല്‍ തിരിച്ച് വായില്‍ ഉറപ്പിക്കാമെന്ന് അധികമാര്ക്കും  അറിയില്ല. പല്ല് ഇളകിപ്പോയ സ്ഥലം, സമയം, പല്ലിന്റെ അവസ്ഥ, കുട്ടിയുടെ പ്രായം ഇവയെല്ലാം അനുസരിച്ചിരിക്കും തിരിച്ച് ഉറപ്പിക്കല്‍.പല്ലിന്റെ അവസ്ഥരണ്ടു രീതിയിലുള്ള പല്ലുകളാണ് കുട്ടികള്ക്കുിണ്ടാകുക. പാല്പ്പംല്ലും അല്ലെങ്കില്‍ മുളച്ചയുടനെയുള്ള സ്ഥിര ദന്തങ്ങളും. കുട്ടികളുടെ സ്ഥിര ദന്തങ്ങളെ പിഞ്ച് സ്ഥിരദന്തമെന്നാണ്് പറയുന്നത്. വേരിന്റെ വളര്ച്ച  പൂര്ണ്മാകാത്ത സ്ഥിര ദന്തങ്ങളായിരിക്കും ഇവ. പാല്പ്പദല്ല് ഇളകിപ്പോയാല്‍ പ്രായം നോക്കി കൃത്രിമ ദന്തം നല്കാം . അഞ്ച് വയസ് കഴിഞ്ഞാണ് പല്ല് പോകുന്നതെങ്കില്‍ പേടിക്കേണ്ട കാര്യമില്ല, ഒന്നു-രണ്ട് വര്ഷംത്തിനകം സ്ഥിര ദന്തം വരും. പുറകിലേക്കുള്ള ദന്തങ്ങള്‍ വരാന്‍ സമയം എടുക്കുന്നതു കൊണ്ട് അവ നേരത്തെ അപകടത്തില്പ്പെ്ട്ട് പോയാല്‍ പകരം കൃത്രിമ ദന്തങ്ങള്‍ കൊണ്ടു വീണ്ടെടുക്കാം.പിഞ്ച് സ്ഥിര ദന്തം ഇളകിപ്പോയാല്‍ അതിനെ സംരക്ഷിക്കാന്‍ ശ്രമിക്കേണ്ടതാണ്. പല്ല് കൃത്യമായി സൂക്ഷിച്ച് ഡോക്റ്ററുടെ അടുത്ത് ഉടന്‍ എത്തിക്കുക. കൃത്യസമയത്ത് എത്തിച്ചാല്‍ അതിനെ വീണ്ടും ഉറപ്പിക്കാന്‍ കഴിയും.സ്ഥിരദന്തം ഇളകിപ്പോയാല്‍ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍1. പരിഭ്രമം ഒഴിവാക്കുക. കുട്ടിയെ വഴക്കുപറയുകയോ മാനസിക സമ്മര്ദ്ത്തിലാക്കുകയോ ചെയ്യരുത്.2. മണ്ണില്‍ വീണാല്‍ അധികം ശക്തിയില്ലാത്ത വെള്ളം ഉപയോഗിച്ചു കഴുകുക. അധികം ശക്തിയില്‍ കഴുകിയാല്‍ പല്ലിന്റെ ജീവന്‍ നിലനിര്ത്തുശന്ന പെരിയോഡോന്റല്‍ ലിഗ്മെന്റ് എന്ന പാട ഇളകിപ്പോകും.3. പല്ല് ഇട്ടുകൊണ്ടുപോകാന്‍ ഉപയോഗിക്കാവുന്ന നിരവധി ലായനികളുണ്ട്. മെഡിക്കല്‍ സ്‌റ്റോറില്‍ നിന്നു ലഭിക്കുന്ന സലൈന്‍, പച്ചവെള്ളം, പാട മാറ്റിയ പച്ചപ്പാല്‍, ഉമിനീര്‍, കോണ്ടാലക്റ്റ് ലെന്സ്ല ഇട്ടുവയ്ക്കുന്ന ലായനി, കരിക്കിന്‍ വെള്ളം എന്നിവ ഇതിനായി ഉപയോഗിക്കാം. ഇതില്‍ ഏതെങ്കിലും ലായനിയിലിട്ട് വേഗം ഡോക്റ്ററുടെ അടുത്ത് എത്തിക്കുകആണ്കുഡട്ടിയും സുരക്ഷിതനല്ല  
കേരളത്തില്‍ നടന്ന പല പഠനങ്ങളും പറയുന്നത് പെണ്കുകട്ടികളേക്കാള്‍ കൂടുതല്‍ ആണ്കു ട്ടികള്‍ ലൈംഗികമായി പീഡനങ്ങള്ക്ക്  വിധേയരാവുന്നു എന്നതാണ്. പക്ഷേ പലരും അതൊരു പീഡനമായി അംഗീകരിക്കാതിരിക്കുകയോ അതിനോട് നിസ്സംഗത പുലര്ത്തു കയോ ചെയ്യുന്നു. സ്വാഭാവികമായി നമ്മള്‍ കാണാതെ പോകുന്നത് പീഡനത്തിന് വിധേയരാവുന്ന കുട്ടി, അവര്‍ ആണായാലും പെണ്ണായാലും കടുത്ത ശാരീരിക മാനസിക പ്രശ്നങ്ങളെ നേരിടേണ്ടി വരുന്നു എന്ന വസ്തുതയാണ്.യഥാര്ത്ഥ ത്തില്‍, ആണ്കുനട്ടികള്‍ അതിക്രമത്തിന്‌ വിധേയരാവുന്ന സാഹചര്യങ്ങള്‍ ഏതാണ് ? അതിക്രമങ്ങള്‍ നടന്നിട്ടും പുറംലോകം അറിയത്തതെന്ത് ? പീഡനശ്രമങ്ങളില്‍ നിന്നും അവരെ എങ്ങനെ സംരക്ഷിക്കാം ? തുടങ്ങി പലരും ചര്ച്ച  ചെയ്യാന്‍ മടിക്കുന്ന വിഷയങ്ങളെ ചിലര്‍ തുറന്ന മനസ്സിടെ സമീപിക്കുന്നു. ആണ്‍ കുട്ടിയും സുരക്ഷിതനല്ല എന്ന ചര്ച്ചനയില്‍.ആ ചേട്ടന്‍ ചീത്തയാ..കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ അടുത്തിടെയുണ്ടായ സംഭവം ആ നാട്ടുകാരനായ സതീഷ്‌ ഓര്ത്തെോടുത്തു. കൂലിപ്പണിയെടുത്ത് കുടുംബം പോറ്റിയിരുന്ന ആ യുവാവ് സതീഷിന്റെ അയല്ക്കാ രനായിരുന്നു. അയാള്ക്ക്  ആറുവയസ്സുള്ള ഒരു മകനുണ്ടായിരുന്നു. ദിവസവും വൈകുന്നെര്രം സാധനങ്ങള്‍ വാങ്ങാന്‍ ആ കുട്ടിയാണ് കടയില്‍ പോയിരുന്നത്. കൊടുത്തുവിട്ട പൈസ കൊണ്ട് കിട്ടാത്ത പല സാധനങ്ങളുമായി മകന്‍ എന്നും കടയില്‍ നിന്ന് തിരിച്ച് വരുമ്പോള്‍ എന്തോ ദാരിദ്ര്യം കൊണ്ട് വീട്ടുകാര്‍ ഇതെങ്ങനെ കിട്ടിയെന്ന് ഒരിക്കലും അവനോട് ചോദിച്ചില്ല. ദിവസവും പലഹാരവും മറ്റു സാധനങ്ങളുമായി വരുന്ന മകന്റെ ഇതൊക്കെ കടയില്‍ ചേട്ടന്‍ തന്നതാണ് എന്ന ഉത്തരത്തില്‍ തൃപ്തരായിരുന്നു ആ മാതാപിതാക്കള്‍. ഹോ അയാള്‍ നാലാള്‍ സ്നേഹമുള്ള മനുഷ്യനാണ് എന്ന് അവര്‍ പരസ്പരം പറയുകയും ചെയ്തു. ക്രമേണ കുട്ടി കടയില്‍ പോകുന്നതില്‍ എതിര്പ്പ്  പ്രകടിപ്പിച്ച് തുടങ്ങി. പക്ഷേ മാതാപിതാക്കള്‍ അവനിപ്പം കടയില്‍ പോകാന്‍ മടിയാ എന്ന് പറഞ്ഞതല്ലാതെ കൂടുതലൊന്നും ചോദിച്ചില്ല. അതേസമയം അവന്‍ അവന്റെ അയല്പ്പക്കത്തുള്ള മാമനോട് ഒരു ദിവസം പറഞ്ഞു. ആ ചേട്ടന്‍ ചീത്തയാണ്‌. അയാള്‍ തന്നെ കൂടുതല്‍ ചോദിച്ചറിഞ്ഞപ്പോള്‍ മിഠായി നല്കി് ആ കടക്കാരന്‍ കുട്ടിയെ പീഡിപ്പിച്ചതിന്റെ ഞെട്ടുന്ന കഥകളാണ് പുറത്ത് വന്നത്. വാര്ത്തോയറിഞ്ഞ നാട്ടുകാര്‍ പതിവ് പോലെ നിയമം കയ്യിലെടുത്തു. കട കയ്യേറ്റം ചെയ്തു. കൂടെ രക്ഷിതാക്കള്‍ അയാള്ക്കെ തിരെ കേസ് കൊടുത്തെങ്കിലും ഒരു പ്രതവാര്ത്തടയോടെ ആ സംഭവം ഒതുങ്ങി.ആറുവയസ്സുള്ള ഒരു ആണ്കുരട്ടി പീഡിപ്പിക്കപ്പെട്ടതിന് സത്യത്തില്‍ ആരാണ് ഉത്തരവാദി ? സതീഷ്‌ ചോദിക്കുന്നു.അച്ഛനും അമ്മയ്ക്കും മാത്രമാണ് തങ്ങളുടെ കുട്ടികള്‍ ചെറുതും നിഷ്കളങ്കരും. മറ്റുള്ളവര്ക്കും  അങ്ങനെയാവണമെന്നത് നമ്മുടെ ആഗ്രഹം മാത്രമാണ്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ കുഞ്ഞുശരീരങ്ങളെ പോലും കൊത്തിപ്പറിക്കാന്‍ തക്കം പാര്ത്തിടരിക്കുന്ന കണ്ണുകള്‍ ചുറ്റുപാടും ഉണ്ടെന്ന് മനസ്സിലാക്കേണ്ടത് രക്ഷിതാക്കളാണ്. ഒരു ലാഭാവുമില്ലാതെ ദിവസവും ഫ്രീയായി പലഹാരം കൊടുത്തുവിടുന്ന ഒരാളെ എന്തുകൊണ്ട് രക്ഷിതാക്കള്ക്ക്  സംശയിക്കാന്‍ കഴിഞ്ഞില്ല ? കടയില്‍ പോകാന്‍ ഇഷ്ടമില്ല എന്ന് കുട്ടി പറയുമ്പോള്‍ അടുത്ത ചേര്ത്തുശ നിര്ത്തി  അവനോട് എന്തേ കാര്യങ്ങള്‍ അന്വേഷിക്കാന്‍ അവര്ക്ക്  തോന്നിയില്ല ?സ്കൂള്‍ ഹോസ്റ്റലുംഹോസ്റ്റലുകളില്‍ ചെറിയ ക്ലാസ്സുകളിലെ ആണ്കുംട്ടികളെ ലമിഗിക ഇംഗിതങ്ങള്ക്ക്ള വിധേയരാക്കുന്ന മുതിര്ന്നക ക്ലാസ്സിലെ കുട്ടികള്‍ ആര്ക്കും  ഒരു ഞെട്ടലേയല്ല. കേരളത്തിലെ ഒട്ടുമിക്ക ഹോസ്റ്റലുകളിലും നടക്കുന്ന സംഭവമല്ലേ എന്നാണ് ഇതിനോട് അദ്ധ്യാപകര്‍ തന്നെ പ്രതികരിക്കാറുള്ളത്. ഉത്തരമലബാറില്‍ ഒരു പ്രശസ്തമായ സ്കൂളിലെ പ്രിന്സിോപ്പാള്‍ ശ്രീമതി ശ്രീലത, ഹോസ്റ്റല്‍ വാര്ഡിനും അദ്ധ്യാപകനുമായ അരുണ്‍, ഹിന്ദി അദ്ധ്യാപകനായ ഷാഫി എന്നിവര്‍ സ്കൂള്‍ ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സംഭവങ്ങളെ കുറിച്ച് മനസ്സ് തുറന്നു.പല ഹോസ്റ്റലുകളിലും പേടിപ്പിച്ചാണ് ചെറിയ കുട്ടികളെ ചൂഷണം ചെയ്യുന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ കൂടി പഠിക്കാന്‍ വനന്തോടെ അത് കുറച്ചുകൂടി വ്യാപകമായി എന്ന് തോന്നുന്നു. അവരുടെ ഇടയില്‍ പ്രായത്തില്‍ മൂത്തവര്ക്ക്  രാജാവിനുള്ള പരിഗണനയാണ് കിട്ടുക. അവരെന്ത് പറഞ്ഞാലും അത് ജൂനിയര്‍ കുട്ടികള്‍ അനുസരിക്കുകയും ചെയ്യും. ആരും പരസ്യമായി പരാതി പറയാന്‍ വന്നിട്ടില്ലെങ്കിലും ഒട്ടുമിക്ക സ്കൂളുകളിലും ഇത് പരസ്യമായ രഹസ്യമാണ്.ശ്രീലത ടീച്ചര്‍, അരുണ്‍ സര്‍, ഷാഫി സര്‍ എന്നിവരുടെ നേതൃത്വത്തിലൊക്കെ ഹോസ്റ്റലില്‍ ഇതിനെതിരെയുള്ള ബോധവത്കരണം കൃത്യമായി നടത്തുന്നുണ്ടെങ്കിലും ഇത്തരം വിഷയങ്ങള്‍ സംസാരിക്കുമ്പോള്‍ അവരുടെ ഭാഷയിലാവുന്നതാണ് കൂടുതല്‍ നല്ലതെന്ന അഭിപ്രായം ഇവര്ക്കു ണ്ട്. മാസത്തില്‍ രണ്ടു ദിവസമെങ്കിലും വിദ്യാര്ത്ഥി കളോട് ഇത്തരം വിഷയങ്ങളെ കുറിച്ച് സംസാരിക്കുകയും അവര്ക്ക്  തുറന്നു പറയാന്‍ അവസരമൊരുക്കുന്ന കൌണ്സളലിംഗ് സെഷനുകള്‍ സ്കൂളില്‍ നടപ്പാക്കുകയും വേണം.വീട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ പലതരത്തിലും കുട്ടികള്‍ അരക്ഷിതരാന്. കുട്ടികളെ വിശ്വാസത്തോടെയാണ് മാതാപിതാക്കള്‍ സ്കൂളുകളിലേക്ക് പറഞ്ഞുവിടുന്നത് എങ്കിലും അവര്‍ ബന്ധം സ്ഥാപിക്കുന്നത് എവിടെയൊക്കെയാണെന്ന് നമ്മള്ക്ക്ക ഊഹിക്കാന്‍ പോലും കഴിയില്ല. ബസ്സും ഓട്ടോറിക്ഷയും ബുക്കും പേനയും മിഠായിയും വാങ്ങുന്ന കടകളും കൂട്ടുകാരുടെ ബന്ധുക്കളും തുടങ്ങി ഇക്കാലത്ത് ആരേയും സംശയിക്കേണ്ട ബാധ്യത എല്ലാവരുടെതുമായി തീരുന്നു. ഏതെങ്കിലും ഒരു കുട്ടി ചൂഷണത്തിന് ഇരയായാല്‍ അത് ചെയ്തത് ആരാണെങ്കിലും കര്ശീനമായി നേരിടണം. തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടില്ല എന്ന തോന്നലാണ് പലര്ക്കും  അത് ആവര്ത്തിനക്കാനുള്ള പ്രേരണ. സ്കൂളില്‍ അങ്ങനെയൊന്ന് റിപ്പോര്ട്ട്  ചെയ്‌താല്‍ അതാരാണെങ്കിലും ഒരു പ്രിന്സി്പ്പല്‍ എന്നരീതിയില്‍ ഞാന്‍ കര്ശരന നടപടി എടുത്തിരിക്കും. ശ്രീലത ടീച്ചറുടെ നിലപാട് ഉറച്ചാതായിരുന്നു.അയ്യേ നിനക്ക് വേറെ പണിയില്ലേ കൊച്ചേ..രക്ഷിതാക്കള്‍ ഈ വിഷയത്തെ എങ്ങനെയാണ് നേരിടുന്നത് എന്ന് ചോദിച്ചറിയാന്‍ ചില വീട്ടമ്മമാരെ നേരില്‍ കാണാന്‍ തീരുമാനിച്ചു. സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ നിര്ത്തേ്ണ്ടി വന്നു. ഒരു വീട്ടിലെ മുപ്പത് കഴിഞ്ഞൊരു വീട്ടമ്മ രണ്ടു ആണ്കുങട്ടികളുടെ അമ്മ മുഖത്ത് നോക്കി പറഞ്ഞു. നിനക്ക് വേറെ പണിയില്ലേ കൊച്ചേ..അയ്യോ വിചിത്രം ഇതൊന്നും വിശ്വസിക്കാനേ ആവുന്നില്ല. നീ എന്തൊക്കെയാ ഈ ചോദിക്കുന്നേ ? ശേ ഇങ്ങനെയൊന്നും പറയാന്‍ പാടില്ല ട്ടോ തുടങ്ങി ആണ്കു്ട്ടികളും ലൈംഗിക അതിക്രമങ്ങള്ക്ക്് വിധേയരാകുന്നു എന്നത് എത്ര പറഞ്ഞിട്ടും വിശ്വസിക്കാന്‍ കഴിയാതെ കണ്ണ് മിഴിച്ച് നിന്ന നാട്ടിന്പു്റത്തുകാരായ പാവം അമ്മമാര്‍.കോഴിക്കോട് ജില്ലയിലെ വടകര സ്വദേശികളായ സുനിതയും ദീപയും ഈ വിഷയത്തെ കുറിച്ച് സാമാന്യം ബോധമുള്ളവരാണ്. മോളോട് കാര്യങ്ങളൊക്കെ പറഞ്ഞ് കൊടുക്കാറുണ്ട്. ആരെയൊക്കെ എന്തൊക്കെ ശ്രദ്ധിക്കണമെന്ന്. അത് ചെറുപ്പം മുതലേ പറഞ്ഞു കൊടുത്തിട്ടുണ്ട്. പക്ഷേ ആണ്കുകട്ടികളുടെ കാര്യത്തില്‍ അത് സംഭവിക്കാറില്ല. പെണ്കുപട്ടിക്കാണ്‌ ചാരിത്ര്യം, ശുദ്ധി എന്നൊക്കെ ചെറുപ്പം മുതലേ പറയാറ്. ആണ്കുംട്ടികള്ക്കും  അതുണ്ടെന്ന് ആരും അവരെ പഠിപ്പിക്കാറില്ല. അതുകൊണ്ട് രണ്ടു പ്രശ്നമുണ്ട്. ഒന്ന് അവര്‍ ചൂഷണത്തിന് ഇരയാകും രണ്ട് അവര്‍ തന്നെ മറ്റുളളവരെ ചൂഷണം ചെയ്യും. അപ്പോള്‍ പെണ്കുഭട്ടിക്ക് കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കുന്ന പോലെ ആണ്കുചട്ടികള്ക്കും  കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കണം അത് അച്ഛന്‍ തന്നെ ചെയ്യുകയും വേണം.പെണ്കുകട്ടികള്ക്കൊ രു ഫോണ്‍ വന്നാല്‍ പോലും നമ്മള്‍ ചോദിക്കും ആരാടീ അത് എന്ന്. പക്ഷേ ആണ്കുുട്ടികളുടെ കാര്യത്തിലോ ? ഒന്നുമില്ല. അവരുഎടെ കൂട്ടുകാര്‍ ആരൊക്കെയാന്നോ സമയം വൈകി വീട്ടില്‍ വന്നാല്‍ എന്താ വൈകിയതെന്നോ അങ്ങനത്തെ ഒരു ചോദ്യവും ആണ്മക്കളോടില്ല. ഗളം ഏതെങ്കിലും ചീത്ത കൂട്ടുകെട്ടില്‍ പെടുന്നതോ ലഹരി ഉപയോഗമോ ലൈംഗിക ചൂഷങ്ങള്ക്ക്ദ വിധേയരാകുന്നതോ ഒക്കെയാവാം. അതുകൊണ്ട് രക്ഷിതാക്കളുടെ ആദ്യ കടമ മക്കളെ അറിയുകയും അവരോട് തുറന്നിടപഴകുകയും ചെയ്യുക എന്നതാണ്.നാണം കെടുത്താന്‍ വൃദ്ധരുംപീഡകരായി പിടിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ മധ്യവയസ്കരും വൃദ്ധരും ഒരുപാടുണ്ട്. കുടുംബ പ്രശ്നങ്ങളും ദാമ്പത്യത്തിലെ അതൃപ്തിയുമാണ് പീഡോഫീലിയ എന്ന തകരാറിനും ചെറുപ്പം മുതലേ ഇത്തരം ചൂഷണത്തിന് ഇരയായതുമൊക്കെയാണ് ഇവര്‍ പ്രതിയാകാനുള്ള കാരണങ്ങളില്‍ ചിലത്. പിടിക്കപ്പെട്ടു കഴിഞ്ഞാല്‍ അയാളെ തല്ലിക്കൊല്ലൂ എന്ന് ആക്രോശിച്ചിട്ട്‌ കാര്യമില്ല.പക്ഷേ അറുപത്തിയഞ്ചു വയസ്സുള്ള കണ്ണൂരുകരനയാ ഭാസ്കരെട്ടന് വളരെ കടുത്ത നിലപാടാണ് ഇക്കാര്യത്തില്‍. നിലവിലുള്ള നിയമം കൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവും ഉണ്ടെന്നു തോന്നുന്നില്ല. അത് കൂടുതല്‍ കര്ക്കളശമാക്കണം. ആ നിയമം കൊണ്ടുവന്ന് ശക്തമായി നടപ്പിലാകുന്നത് വരെ ജനങ്ങലാവനം കുട്ടികളെ സംരക്ഷിക്കേണ്ടത്. പ്രായമായവര്ക്ക്  നാണക്കേടുണ്ടാക്കാന്‍ ഇറങ്ങിയിരിക്കുന്നവരെ പിടിച്ച് നാലാള്‍ ചുട്ട അടി കൊടുക്കണം.കുട്ടികളെയറിയുകഎല്ലാ മനുഷ്യരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പീഡനത്തിന് ഇരയാവുന്നുണ്ട്. അവിടെ ആണും പെണ്ണും മാത്രമല്ല. ട്രാന്സ്ജേ്ന്റെഴ്സ് അടക്കമുള്ള ലൈംഗിക ന്യൂനപക്ഷമുണ്ട്. അതുകൊണ്ട് സ്ത്രീയെ പെണ്കുലട്ടിയെ സംരക്ഷിക്കുക എന്ന മുറവിളി അവസാനിപ്പിച്ച് മനുഹ്സ്യന്‍ സുരക്ഷിതനായിരിക്കുക എന്നതിന് പ്രാധാന്യം നല്കകണം. മാത്രമല്ല സ്ത്രീപീഡന പേജുകള്‍ തുടങ്ങുന്ന പത്രങ്ങള്‍ പ്രകൃതിവിരുദ്ധ പീഡനങ്ങളെ കണ്ടില്ലാ എന്നും നടിക്കുന്നു. സ്ത്രീ ലൈംഗികതയുമായി ബന്ധപ്പെട്ടവ മാത്രമാണ് വാര്ത്ത  പോലും. മറ്റൊന്നും വാര്ത്തസപോലും അല്ലാതാവുന്നു. കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര വിദ്യാര്ത്ഥി കളായ ശ്വേത, അര്ഷിക, സുരേഷ്, സിജിത്ത് എന്നിവര്‍ പറയുന്നു.കുട്ടികളെ കൊണ്ട് പണിയെടുപ്പിക്കുക, മോഷണത്തിനും ലഹരി വില്പ്പ നയ്ക്കും ഉപയോഗിക്കുക ഇതൊക്കെ ചുറ്റുപാടും സംഭവിക്കുന്നുണ്ട്. കൂടെ ചെറിയ തുക നല്കി യോ മൊബൈല്‍ ഫോണ്‍ പോലുള്ള ഉപഹാരങ്ങള്‍ നല്കിയോവരെ ലംഗികമായി ചൂഷണം ചെയ്യുകയും ചെയ്യുന്നു. ബാല ലൈംഗിക തൊഴിലാളികള്‍ ആയിട്ട് പോലും പലരും നമുക്കിടയില്‍ പ്രവര്ത്തി്ക്കുന്നുണ്ട്.അതുണ്ടാക്കുന്ന മാനസിക ശാരീരിക ധാര്മ്മി ക പ്രശ്നങ്ങളെ കുറിച്ച് കുട്ടികള്ക്ക്  ബോധ്യമില്ല എന്നത് മാത്രമാണ് കാരണം. അതെങ്ങനെ ഉണ്ടാകും ? കുട്ടികള്ക്ക്  ഇപ്പൊ കൂട്ടമില്ലല്ലോ. ഒന്നിച്ച് കൂടിയാല്‍ അതിനെ സംശയിക്കുകയും അവരെ അകറ്റി നിര്ത്തു കയും ചെയ്യുന്നതാണല്ലോ രീതി. വീടിന് ചുറ്റും കെട്ടിയ മതില്‍ പോലെ എല്ലായിടത്തും മതിലുകളല്ലേ/ കുട്ടികള്ക്ക്  സ്വയമറിയാനും മറ്റുള്ളവരെ അറിയാനും ആരോഗ്യകരമായ സൗഹൃദങ്ങള്‍ വേണം. അതിന് ആദ്യം മതിലുകള്‍ പൊളിക്കണം. ജേണലിസം ക്ലാസ്സിലെ ബഷീറിനും നവിതക്കും ഇതായിരുന്നു അഭിപ്രായം.സംയോജിത പ്രവര്ത്തെനംനാട്ടിന്പുരറത്തെ ന്യൂനപക്ഷം സ്ത്രീകളുടെ അജ്ഞത ഒഴിച്ചാല്‍ ഒട്ടുമിക്ക ആളുകള്ക്കും  ഈ വിഷയത്തെ കുറിച്ച് അഭിപ്രായം പറയാനുണ്ടായി എന്നത് വലിയ ഒരു കാര്യമായി കാണണം. അറിവില്ലത്തവരെയും ഇ വിഷയത്തില്‍ പഠനം നടത്തിയവരെയും ഇരകളെയും ഒക്കെ ബോധവത്കരണത്തിന്റെ ഭാഗമാക്കിയാലേ പെണ്കുതട്ടികളുടെ സുരക്ഷപോലെ ആണ്കുയട്ടികളുടെ സുരക്ഷയും ഉറപ്പാക്കാനാവൂ. അതിനാവശ്യമായ ഗവര്മെതന്റ് ഇടപെടലും അത്യാവശ്യമാണ്.എന്താണ് ലൈംഗിക പീഡനം ?ഒരു കുട്ടിയെ മുതിര്ന്നെ വ്യക്തിയോ, കൂടുതല്‍ ശക്തിയുള്ള മറ്റൊരു കുട്ടിയോ ലൈംഗികമായി ഉപയോഗിക്കുന്നതിനെയാണ് ലൈംഗിക പീഡനം എന്ന് വിളിക്കുന്നത്. ഇത് രണ്ടു തരത്തിലുണ്ട്. സ്പര്ശോന പീഡനവും സ്പര്ശിന രഹിത പീഡനവും. ബലാല്സം്ഗം, പ്രകൃതിവിരുദ്ധ സംഭോഗം, ജനനേന്ദ്രിയങ്ങളിലും മാറിടങ്ങളിലും സ്പര്ശിനക്കുക തുടങ്ങിയവയാണ് വ്യാപകമായി കാണപ്പെടുന്ന സ്പര്ശൃന പെദനങ്ങള്‍. അശ്ലീല ചിത്രങ്ങള്‍ കാണിക്കുക, കുട്ടിയുടെ നഗ്നത ചിത്രീകരിക്കുക, അവയവങ്ങള്‍ കുട്ടികള്ക്ക്  മുന്നില്‍ പ്രദര്ശിിപ്പിക്കുക തുടങ്ങിയവ സ്പര്ശവന രഹിത പീഡനങ്ങളാണ്.കേരളത്തില്‍ പീഡനങ്ങള്‍ കൂടുന്നുവെന്ന് വിവിധ പഠനങ്ങള്‍ അടിവരയിടുന്നു. 2011 ല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വച്ച് ഡോ.അരുണ്‍ ബി നായര്‍, ഡോ ജെ. ദേവിക എന്നിവര്‍ നടത്തിയ ഒരു പഠനത്തില്‍ ഹൈസ്ക്കൂള്‍ വിദ്യാര്ത്ഥി കളില്‍ ആണ്കുടട്ടികളില്‍ 40 ശതമാനവും പെണ്കു്ട്ടികളില്‍ 36 ശതമാനവും ഒരിക്കലെങ്കിലും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. കോഴിക്കോട് ഇംഹാന്സ്വ നടത്തിയ മറ്റൊരു പഠനത്തില്‍ 35 ശതമാനം ആണ്കുെട്ടികളും 34 ശതമാനം പെണ്കുയട്ടികളും പീഡനത്തിന് വിധേയരായി എന്ന് കണ്ടെത്തി. ഇതിലൊക്കെ പെണ്കുെട്ടികളാണ് കൂടുതല്‍ ചൂഷണത്തിന് ഇരയാകുന്നത് എന്ന ധാരണ തിരുത്തപ്പെട്ടു. 1970 കളില്‍ നടന്ന വിദേശ ഗവേഷണങ്ങളില്‍ പെണ്കുാട്ടി ആണ്കു്ട്ടി പീഡനാനുപാതം 10:1 ആയിരുന്നു എന്നറിയുക.അപരിചിതരോ അന്യഗ്രഹ ജീവികളോ ഒന്നുമല്ല ഈ പീഡകര്‍. രക്തബന്ധുക്കളും അയല്വാമസികളും കുട്ടിക്ക് വളരെ പരിചയമുള്ളവരും ആണ് എണ്പലത് ശതമാനം സംഭവങ്ങളിലും പ്രതിസ്ഥാനത്ത്. കുട്ടി ആണായാലും പെണ്ണായാലും ഒറ്റയ്ക്ക് അയല്വീപട്ടിലേക്ക് പോലും അയക്കാന്‍ രക്ഷിതാക്കള്ക്ക്  പേടിയാണ്. സ്കൂളും ട്യൂഷനും കഴിഞ്ഞ് കുട്ടികള്‍ വീടണയുന്നത് വരെ രക്ഷിതാക്കളുടെ മനസ്സില്‍ തീയാണിന്ന്‍.പീഡനത്തിന്റെ ഘട്ടങ്ങള്‍പലപ്പോഴും ബാല ലൈംഗിക പീഡനം പെട്ടെന്ന് നടക്കുന്ന ഒരു സംഗതിയല്ല. സാധാരണ അഞ്ച് ഘട്ടങ്ങളിലൂടെയാണ് അത് പുരോഗമിക്കുന്നത്.ഒന്നാംഘട്ടം : പീഡനം നടത്തുന്ന വ്യക്തി കുട്ടിയുമായി സവിശേഷ സൗഹൃദം സ്ഥാപിക്കുന്നു. വില കൂടിയ സമ്മാനങ്ങള്‍, മധുര വാക്കുകള്‍ ഇവയിലൂടെയാണ് കുട്ടിയുടെ സൌഹൃദ വലയത്തില്‍ ഇവര്‍ കയറിപ്പറ്റുക.രണ്ടാംഘട്ടം : യഥാര്ത്ഥ  ലൈംഗിക പീഡനം നടക്കുന്ന ഘട്ടമാണിത്. കുട്ടിയുടെ പ്രതികരണം മനസ്സിലാക്കാനായി സപര്ശപനം പോലെ ചെറിയ രീതിയില്‍ കുട്ടിയെ പീഡിപ്പിക്കും. തുടര്ന്ന്  പ്രതികരണത്തിനായി കാത്തിരിക്കും. ഈ വിവരം കുട്ടി മാതാപിതാക്കളോട് പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ പ്രതികരിക്കും. രണ്ടു ദിവസം കഴിഞ്ഞിട്ടും മാതാപിതാക്കളുടെ പ്രതികരണം ഇല്ലെങ്കില്‍ അതിന്റെ അര്ത്ഥംല ഒന്നുകില്‍ കുട്ടിക്ക് പീഡനം മനസ്സിലായിട്ടില്ല എന്നതോ അല്ലെങ്കില്‍ അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് രക്ഷിതാക്കള്ക്ക്  അറിയില്ല എന്നതോ ആണെന്ന് പീഡകന്‍ മനസിലാക്കും. ഈ ഗ്രീന്‍ സിഗ്നല്‍ ലഭിച്ച് കഴിഞ്ഞാണ് പലപ്പോഴും ഗുരുതരമായ പീഡനങ്ങള്‍ ഉണ്ടാകുന്നത്.മൂന്നാംഘട്ടം : സംഭവിച്ച പീഡനം രഹസ്യമാക്കി വയ്ക്കാന്‍ പീഡകന്‍ ശ്രമിക്കുന്ന ഘട്ടം. പ്രലോഭനം, നഗ്നചിത്രം പ്രചരിപ്പിക്കും എന്നും കൊന്നുകളയും എന്നുമുള്ള ഭീഷിണി.നാലാംഘട്ടം : പീഡനം തിരിച്ചറിയപ്പെടുന്ന ഘട്ടം 90 ശതമാനം പീഡനങ്ങളും യാദൃശ്ചികമായാണ് കണ്ടെത്തുന്നത്. വീട്ടില്‍ വച്ച് നടക്കുന്ന പീഡനം ആരുടെയെങ്കിലും ശ്രദ്ധയില്‍ പെടുക, കുട്ടിക്ക് ആവര്ത്തി ച്ചുള്ള അസുഖവുമായി ഡോക്ടറെ കാണുമ്പോള്‍ അദ്ദേഹം തിരിച്ചറിയുക, പഠനത്തില്‍ പിന്നോക്കം പോകുമ്പോള്‍ അദ്ധ്യാപകര്‍ നടത്തുന്ന അന്വേഷണത്തില്‍ കുട്ടികള്‍ പറയുക തുടങ്ങിയ സന്ദര്ഭ്ങ്ങളിലാണ് ഇങ്ങനെ വിവരം പുറത്ത് വരുന്നത്.അഞ്ചാംഘട്ടം : പീഡന വിവരം അറിഞ്ഞു കഴിഞ്ഞ് അത് മൂടിവയ്ക്കാന്‍ വീട്ടുകാരോ ബന്ധുക്കളോ ശ്രമിക്കുന്ന ഘട്ടമാണിത്. പീഡകര്‍ ബന്ധുക്കളാവുക, കുട്ടിയുടെ ഭാവിയെ കരുതി മറച്ച് വയ്ക്കുക, എങ്ങനെ പ്രതികരിക്കണം എന്നറിയാതെ മാതാപിതാക്കള്‍ ആശയക്കുഴപ്പത്തില്‍ ആവുക തുടങ്ങിയവയൊക്കെയാണ് ഇത് മറച്ചു വയ്ക്കാനുള്ള കാരണങ്ങള്‍.എങ്ങനെ തിരിച്ചറിയാം ?പീഡനത്തിന് ഇരയായ കുറ്റിയില്‍ സാധാരണയായി കാണുന്ന ശാരീരികവും മാനസികവുമായ ലക്ഷണങ്ങള്‍ ഇവയൊക്കെയാണ്. ഇവ കണ്ടത് കൊണ്ട് മാത്രം കുടി പീഡിപ്പിക്കപ്പെട്ടു എന്ന് ഉറപ്പിക്കാനാവില്ല. കാരണം മറ്റു പല രോഗാവസ്ഥകളിലും ഇതേ ലക്ഷങ്ങള്‍ കാണാം.കിടക്കയില്‍ മൂത്രമൊഴിക്കുക, ആവര്ത്തി ച്ച് വയറിളക്കം, അടിവയറ്റില്‍ ശക്തമായ വേദന, സ്വന്തം ലൈംഗിക അവയവങ്ങള്‍ ഉത്തേജിപ്പിക്കുക, മറ്റു കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുക, സ്കൂളില്‍ പോകാന്‍ മടി, ചില മുതിര്ന്നയവരെ കാണുമ്പോള്‍ ഭയം പ്രകടിപ്പിക്കുക, പഠനം പെട്ടെന്ന് മോശമാവുക, അകാരണമായ ദേഷ്യവും അക്രമ സ്വഭാവവും, ആവര്ത്തി ച്ച് തൊണ്ടയിലോ മൂത്രാശയത്തിലോ അണുബാധ, ഒറ്റയ്ക്കിരിക്കാന്‍ താല്പവര്യം, അപസ്മാര സമാനമായ ചലന വൈകല്യങ്ങള്‍, അമിത നെഞ്ചിടിപ്പ്, ശ്വാസം മുട്ടല്‍, ഉത്ക്കണ്ഠ, ചില പ്രത്യേക ഭക്ഷണ പദാര്ത്ഥയങ്ങളോട് (ഉദാ:പഴം, തൈര്) വെറുപ്പ് പ്രദര്ശി പ്പിക്കുക.ഇത്തരം കുട്ടികള്ക്ക്  ലൈംഗിക സ്വഭാവത്തില്‍ കാര്യമായ വ്യത്യാസം ഉണ്ടാക്കാം. വേദനാജനകമായ ലൈംഗിക അനുഭവം, ലൈംഗികത്തയോട് വെറുപ്പ് എന്നിവ ഉണ്ടാകാം. എന്നാല്‍ ആഹ്ലാദകരമായ ലൈംഗികാനുഭവം, അമിത ലൈംഗിക താല്പ്ര്യം, സ്വവര്ഗ്ഗനപ്രേമം, ലൈംഗിക വൈകൃതങ്ങള്‍ എന്നിവയിലേക്ക് നയിക്കാം.അച്ഛനമ്മമാര്‍ ശ്രദ്ധിക്കേണ്ടത്• ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ നള സ്പര്ശടനവും ചീത്ത സ്പര്ശ്നവും എന്തെന്ന് പഠിപ്പിക്കുക. ശരീര ഭാഗങ്ങളില്‍ അനുവാദമില്ലാതെ ആരെങ്കിലും സ്പര്ശി ച്ചാല്‍ കൈ തട്ടിമാറ്റി പ്രതിഷേധിക്കാന്‍ പരിശീലിപ്പിക്കുക.• കുളി, ശുചിത്വം തുടങ്ങിയ കാര്യങ്ങളില്‍ കുട്ടികളെ സ്വയം പര്യാപ്തരാക്കുക.• കുട്ടികളുടെ സാന്നിധ്യത്തില്‍ മുതിര്ന്ന്വര്‍ അമിത സ്നേഹപ്രകടനങ്ങളും ലൈംഗിക ചേഷ്ടകളും കാട്ടരുത്.• അയല്പ്പക്കത്തും മറ്റും മാതാപിതാക്കളുടെ മേല്നോ്ട്ടമില്ലാതെ കുട്ടികള്‍ ദീര്ഘ്നേരം ചിലവിടുന്നത് ഒഴിവാകുക.• ദിവസവും തങ്ങളുടെ ജീവിതത്തില്‍ എന്ത് സംഭവിച്ചു എന്ന് മാതാപിതാക്കളോട് പറയാന്‍ കുട്ടികളെ ചെറുപ്പത്തിലേ ശീലിപ്പിക്കുക. ഈയവസരത്തില്‍ നല്ലൊരു ശ്രോതാവായിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കുക.• കുട്ടി പീഡനത്തിന് വിധേയനായി എന്ന് മനസ്സിലാക്കിയാല്‍ ഒരു വിദഗ്ദ്ധ സൈക്യാട്രിസ്റ്റിന്റെ‍ സഹായം തേടുക.ശരണ്യ വരുണ്‍ഹാപ്പി മണ്സൂീണ്‍ഇരുവഴിഞ്ഞിപ്പുഴ നിറഞ്ഞു തുടങ്ങി. കാന്ച്ചനമാലയുടെ അയല്പ്പനക്കത്ത് തുള്ളിക്കൊരുകുടം പേമാരിയും കണ്ട് ഒരു മാക്രിയുടെ മനസ്സോടെ മഴ ആസ്വദിക്കുകയായിരുന്നു ഞാന്‍. വേറെ പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തത് കൊണ്ട് ‘മൊയ്തീന്ക്കി പണ്ട് ഇതിലെയൊക്കെ നടന്നു കാണുമല്ലേ’ എന്നൊക്കെ കൂലങ്കഷമായി ചിന്തിക്കുന്നുമുണ്ട്.ടപ്പേ എന്റെ നെടുംപുറത്ത് പ്രിയതമന്റെ അടികൊണ്ടാതാണ്. വനിതാ കമ്മീഷന് പരാതി കൊടുക്കണോ എന്ന് ചിന്തിക്കാന്‍ പോലും ഇടതരാതെ നിലത്തുനിന്നും അദ്ദേഹം അവളെ പൊക്കിയെടുത്തു കൈയില്‍ വച്ചു തന്നു. ഒരു സുന്ദരി പുള്ളിച്ചി കൊതുക്. നമ്മുടെ ഈഡിസ് ഈജിപ്തി. അവള്‍ തന്നെ, ഡെങ്കി വൈറസിന്റെ ബെന്സ്..പറഞ്ഞു വന്നത്, മൂപ്പത്ത്യാര്‍ പഴയ ഹിന്ദി സിനിമാ നദികളെ അനുസ്മരിപ്പിക്കുന്ന പുള്ളിസാരി ഉടുത്ത് വരുന്നത് ഒരു തുള്ളി രക്തം കൊണ്ട് കുടുംബം പോറ്റാനുള്ള തത്രപ്പാട് നെഞ്ചിലൊതുക്കി ദുഃഖം കടിച്ചമര്ത്തി കൊണ്ടല്ല. മറിച്ച് നമുക്കുള്ള എട്ടിന്റെ പണി റെഡിയാക്കാന്‍ വേണ്ടിത്തന്നയാ. ഇനി ഞാന്‍ പറഞ്ഞില്ലാന്ന് വേണ്ട.എല്ലാ വര്ഷനവും പത്രവും ടിവിയും ബാക്കി സര്വ്വ്ത്ര മാധ്യമങ്ങളും പോരാത്തതിന് അംഗന്വാ്ടിയും അയല്ക്കൂ ട്ടവും കുടുംബശ്രീയും അപ്പുറത്തെ വീട്ടിലെ ചേട്ടനും അമ്മായി ഫോണ്‍ വിളിച്ചപ്പോള്‍ അവരും ഉള്പ്പവടെ സകലരും പറഞ്ഞിട്ട് കേള്ക്കാ ത്ത കൊതുകുനിര്മ്മാാര്ജ്ജനനം ഞാന്‍ പറഞ്ഞാല്‍ കേള്ക്കു മോ എന്നൊരു ഡൌട്ട്‌ എനിക്കുണ്ടെങ്കിലും ഒരു വഴിക്ക് പോണതല്ലേ ഇരുന്ന് വായിക്കൂ..മഴക്കാലം പഴമക്കാര്ക്ക്ു പഞ്ഞമാസം ആയിരുന്നെന്ന് കേട്ടിട്ടുണ്ട്. ജോലിയും കൂലിയുമില്ലാതെ ഉള്ളതുകൊണ്ട് വീടിനകത്ത് ഒതുങ്ങിയിരുന്ന കാലം. അന്ന് ഒരു പക്ഷേ രോഗങ്ങള്‍ അടച്ചുറപ്പില്ലാത്ത വീടിനകത്തേക്ക് ഒഴുകിച്ചെന്നിരിക്കാം. ഇന്ന് പക്ഷെ നമുക്ക് മഴയും വെയിലും മഞ്ഞും നോക്കാതെ പുറത്തിറങ്ങേണ്ടി വരുമ്പോള്‍ രോഗങ്ങള്‍ നമ്മളെത്തേടിയല്ല, മറിച്ച് നമ്മള്‍ രോഗങ്ങളെ തേടിയാണ് ചെല്ലുന്നത്.മിക്കവരുടേയും മനസ്സിലുള്ള ഒരു ചോദ്യമാണ് എന്തുകൊണ്ട് മഴക്കാലത്ത് മാത്രം ഇത്രയേറെ രോഗങ്ങള്‍ ഉണ്ടാകുന്നു എന്നത്. അതിന്റെ കാരണം മഴത്തുള്ളികളാണ്. കവിക്ക് പ്രണയവും കാല്പ്നികതയും സാധാരണക്കാരന്‌ നശിച്ച മഴയുമാകുന്ന മഴനീര്ത്തുാള്ളികള്‍. മേല്പ്പമറഞ്ഞ തുള്ളികള്‍ ഒഴുകിപ്പരന്ന് വിസര്ജ്യ ങ്ങളും കുടിവെള്ളവുമായി കലര്ന്നാീണ് പ്രധാനമായും ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയവ ഉണ്ടാകുന്നത്. ഇനി നേരിട്ട് കലരാനുള്ള സാഹചര്യം നമ്മളായിട്ട് ഉണ്ടാക്കുന്നില്ലെങ്കില്‍ മഴക്കാലത്ത് നിലത്ത് വീണ് അഴുകുന്ന ചക്കയും മാങ്ങയും മണത്ത് വരുന്ന ഈച്ച സമൂഹം ആ ജോലി ഭംഗിയായി നിര്വ്വുഹിക്കും. ദോഷം പറയരുതല്ലോ, റോഡില്‍ കൊണ്ടുപോയി നമ്മള്‍ തള്ളിയ വേസ്റ്റ് തിന്ന് ഈച്ച നമ്മുടെ ഭക്ഷണത്തില്ത്തയന്നെ വന്നിരുന്ന് ഉണ്ട ചോറിന് നന്ദി കാണിക്കും.കൊതുകുജന്യ രോഗങ്ങളായ ഡെങ്കി, ചിക്കന്ഗുചനിയ, മലമ്പനി, ശുചിത്വക്കുറവ് കൊണ്ടുണ്ടാകുന്ന (വ്യക്തിശുചിത്വം, പരിസരശുചിത്വം) വയറിളക്കം, ടൈഫോയ്ഡ്, ഹെപ്പറ്ററ്റിസ് എ എന്ന വെള്ളത്തിലൂടെ പകരുന്ന മഞ്ഞപ്പിത്തം. എലികളുടെ മൂത്രവും വിസര്ജ്യറവുമായുള്ള സമ്പര്ക്കം് കൊണ്ടുണ്ടാകുന്ന എലിപ്പനി തുടങ്ങിയവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.മഴക്കാലത്ത് വരുന്ന തുമ്മലിനും ചുമക്കും മുഴുവന്‍ ഡോക്ടറെ കാണാന്‍ ഓടണം എന്നല്ല പറഞ്ഞു വരുന്നത്. മറിച്ച്, വെറും ജലദോഷപ്പനി എന്നുകരുതി അവഗണിച്ച പനി രണ്ടോ മൂന്നോ ഡോസ് പാരസെറ്റമോള്‍ കഴിച്ചിട്ടും കുറയാതിരിക്കുമ്പോള്‍ അവനെ ചെറുതായൊന്ന് ഗൌനിക്കണം.ഭക്ഷണ വിരക്തി, തുടര്ച്ച യായ ചര്ദ്ദിമ, വയറിളക്കം, വയറുവേദന, തൊലിപ്പുറത്തുണ്ടാകുന്ന ചുവപ്പ്, വിറയല്‍, കണ്ണില്‍ ഒരു കോണില്‍ മാത്രമായി കാണുന്ന ചുവപ്പ്, മൂത്രത്തിന്റെ അളവ് കുറയല്‍, കണ്ണിന് പുറകില്‍ വേദന, കടുത്ത സന്ധിവേദന തുടങ്ങിയവ വിവിധയിനം മഴക്കാലരോഗങ്ങളുടെ ലക്ഷണങ്ങളാണ്. ഇവ ഉണ്ടെന്ന് കരുതി നിങ്ങള്ക്ക്് സാരമായ രോഗം ഉണ്ടെന്നല്ല. പക്ഷേ, ഈ ലക്ഷണങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്.പിന്നെ, പറഞ്ഞും കേട്ടും മടുത്ത കൊതുക് നശീകരണ വിശേഷങ്ങള്‍. മഴക്കാലമായാല്‍ പിന്നെ വടിയും വട്ടിയും എടുത്ത് കൊതുകിനെ കൊല്ലാന്‍ ഇറങ്ങണം എന്നൊക്കെ ആഗ്രഹമുണ്ടെങ്കിലും ഒരെണ്ണം പുതപ്പിനകത്ത് നിന്ന് പൊങ്ങില്ല. മഴയും വെയിലും മാറിമാറി വരുന്ന നമ്മുടെ കാലാവസ്ഥയില്‍ കൊതുകിന് ആനന്ദലബ്ധിക്ക് ഇനിയെന്ത് വേണം.കൊതുകിന് ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്നത് നമ്മളല്ലാതെ മറ്റാരുമല്ല. തുടര്ച്ച യായ മഴ പെയ്യുമ്പോള്‍ കെട്ടി നില്ക്കാ്തെ വെള്ളം ഒഴുകി പോകുകയും കൂത്താടി(മൈക്കല്‍ ജാക്സണ്‍ സ്റ്റെപ്സ് എടുക്കുന്ന കൊതുകിന്റെ പിള്ളേരെ വെള്ളത്തില്‍ കണ്ടിട്ടില്ലേ ? അതുതന്നെ. ന്യൂ ജനറേഷന്‍ ബ്രോസ് ആന്ഡ്ക ചങ്ക്സ് പ്ലീസ് നോട്ട് ദ പോയിന്റ്്) കൊതുകായി മാറുന്നത് തടയുകയും ചെയ്യുന്നു.നമ്മുടെയൊക്കെ കയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് പ്രകൃതി നശിച്ചു. മഴ കുറഞ്ഞു. ഇഷ്ടംപോലെ അസുഖവും കിട്ടി. വേളം കെട്ടി നില്ക്കു ന്നത് തടയുക എന്നത് പ്രാവര്ത്തി കമാക്കുക അത് മാത്രമാണ് ഇനിയുള്ള മാര്ഗ്ഗം . ശുദ്ധജലം കെട്ടികിടക്കുന്ന ചിരട്ടകള്‍ (റബ്ബര്‍ എസ്റ്റേറ്റ് ആണ് പ്രധാന വിളനിലം), ബക്കറ്റ്, ടയര്‍ തുടങ്ങിയവ ഉപയോഗശൂന്യമായ വസ്തുക്കള്‍ എന്നിവയില്‍ ഡെങ്കി പരത്തുന്ന Aedes egypti, Aedes albopictus എന്നീ കൊതുകുകള്‍ പെറ്റ് (തെറ്റ് മുട്ടയിട്ട്) പെരുകുന്നു. ഈ വെള്ളം ഒഴിവാക്കാന്‍ നമ്മള്‍ ഓരോരുത്തരും വിചാരിച്ചാല്‍ തന്നെ സാധിക്കും. വായിച്ചും കേട്ടും എല്ലാവര്ക്കും അറിയാവുന്ന കാരവുമാണ് പക്ഷെ ചെയ്യില്ല.ഡെങ്കി വൈറസിനെ മുതല്‍ സൈക്ക വൈറസിനെ വരെ വഹിക്കുന്നത് ഈഡിസ് കൊതുകുകള്‍ ആണെങ്കില്‍ മലമ്പനി പരത്തുന്നത് അനോഫലിസ് കൊതുകുകളാണ്. മലംപനിയുടെ വാഹകര്ക്ക്  ടാങ്കുകളും ചെറിയ ജലസംഭരണികളുമൊക്കെയായി കെട്ടി കിടക്കുനന്‍ വെള്ളമാണ് പഥ്യം. എനിക്ക് പറയാന്‍ ചെറിയൊരു നാണക്കേട്‌ ഉണ്ടെങ്കിലും ഇതിനൊക്കെ പിന്നില്‍ ഞങ്ങള്‍ പെണ്ണുങ്ങളുടെ കൊമ്പാണ്. ആണ്കൊകതുകുകള്‍ പച്ചില ജ്യൂസ് കുടിച്ചും പെണ്കൊുതുകിനെ ലൈനടിച്ചും സാത്വിക ജീവിതം ആയിക്കുന്നു.ഈഡിസ് കൊതുക് പകല്‍ മാത്രം കടിക്കുമ്പോള്‍ നൈറ്റ് ഷിഫ്റ്റില്‍ മലംപനിക്കാര്‍ വരുന്നു. രണ്ടു നേരത്തും കുത്ത് വാങ്ങാന്‍ നമ്മള്‍ ഫ്രീയായത് കൊണ്ട് അവര്ക്ക്  സുഭിക്ഷമായി ജീവിക്കാം. ഡെങ്കിപ്പനിക്ക് പ്രധാനമായ ചികിത്സ ശരീരത്തിലെ ജലാംശം നിലനിര്ത്തുകക എന്നതാണ്. ആദ്യമായി ഡെങ്കി വരുന്ന ഒരാള്ക്ക്  പ്ലേറ്റ്ലറ്റ് കൌണ്ട് ശ്രദ്ധിക്കേണ്ടതുണ്ട് എന്നതൊഴിച്ചാല്‍ വലിയ ഭീഷിണിയില്ല. ഒന്നര ലക്ഷം മുതല്‍ നാലര ലക്ഷം വരെയാണ് നോര്മപല്‍ പ്ലേറ്റ്ലറ്റ് കൌണ്ട്. ഇത് ഒരു ലക്ഷത്തിനും താഴെ പോകുന്നത് അത്ര പന്തിയല്ല. ഇതുകേട്ട് കൌണ്ട് 90000 ആകുമ്പോഴേക്കും ഞാനിപ്പൊ ചാക്വേ എന്ന് കരയേണ്ടതില്ല. ഒരു ലക്ഷത്തിന് താഴെയും ശരീരം പിടിച്ച് നില്ക്കും0. പക്ഷേ ആ സ്ഥിതി എത്തുമ്പോഴേക്കും നല്ലൊരു ചികിത്സകന്റെ അടുത്തെത്തിയിരിക്കണം. എന്നാല്‍, രണ്ടാമത് ഡെങ്കി വരുന്ന രോഗിക്ക് സ്ഥിതി മാരകമാകാന്‍ സാധ്യതയുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന് പോലും അപായം സംഭവിക്കാം. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകരുത്.ചിക്കന്ഗുനനിയക്ക് വിശ്രമവും ആവശ്യത്തിന് ഭക്ഷണവും വെള്ളവും തന്നെ പ്രധാന ചികിത്സ.മലമ്പനി കാരണമായുണ്ടാകുന്ന ലക്ഷണങ്ങളെ ചെറുതായി കാണരുത്. അന്യദേശത്തൊഴിലാളികളുടെ അമിതമായ വരവ് നമ്മുടെ നാട്ടില്‍ മലമ്പനി സാര്വ്വംത്രികമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. Plasmodium falciparum ഉണ്ടാക്കുന്ന, മലംപനിയുടെ ഫലമായുണ്ടാകുന്ന സെറിബ്രല്‍ മലേറിയ മരണകാരണമാകാന്‍ പോലും സാധ്യതയുണ്ട്. നാല് തരം മലേറിയ ഉണ്ടെന്നിരിക്കേ, അത്രയേറെ ഭയക്കേണ്ടതില്ലെങ്കില്‍ കൂടിയും ജാഗ്രത നല്ലതാണ്. ഒരു കൊതുക് വിചാരിച്ചാലും നമ്മുടെ കട്ടേം പടോം മടങ്ങും.മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത്, മലംപനിയുടെ കാരണമായ Plasmodium വളര്ച്ചരയുടെ പല ഘട്ടങ്ങളിലായി ശരീരത്തിലുണ്ടാകും എന്നതിനാല്‍ പൂര്ണ്ണപമായി ഭേദമാകാന്‍ ശരിയായ ചികിത്സ കൂടിയേ തീരൂ. ഡോക്ടര്‍ പറഞ്ഞു തരുന്നത് പോലെ കൃത്യമായി രക്തപരിശോധനകള്‍ നടത്താനും മരുന്ന് കഴിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവയ്ക്ക് ആശുപത്രി വാസം വേണ്ടിവന്നേക്കാം. ചികിത്സ വൈകിക്കരുത്.ഒന്നോരണ്ടോ പ്രാവശ്യം വയറിളക്കം ഉണ്ടാകുന്നത് ശരീരത്തിലെ ജലാംശം പുനര്ക്രങമീകരിച്ചുകൊണ്ട് പരിഹരിക്കാം. വീട്ടില്‍ തന്നെയുള്ള കഞ്ഞിയോ, ജ്യൂസോ ഇതിനുപയോഗിക്കാം. ORS കിട്ടുമെങ്കില്‍ ഏറ്റവും നല്ലത്. പായ്ക്കറ്റില്‍ എഴുതിയ നിര്ദ്ദേിശങ്ങള്‍ അനുസരിച്ച് നന്നായി തിളപ്പിച്ചാറിയ വെള്ളത്തില്‍ തയ്യാറാക്കി കുടിക്കാം. ശ്രദ്ധിക്കേണ്ട കാര്യം, തയ്യാറാക്കിയ ORS ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കുടിക്കണം എന്നതാണ്. ബാക്കി വന്നത് കളയുകയും പുതിയത് ഉണ്ടാക്കുകയും വേണം.കുട്ടികള്ക്ക്  വൃത്തിയുള്ള സ്പൂണില്‍ കോരികൊടുക്കാന്‍ ശ്രദ്ധിക്കണം. ORS ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍, ഉപ്പിട്ട കഞ്ഞിവെള്ളമോ അതുമല്ലെങ്കില്‍ ഒരു ഗ്ലാസ് നാരങ്ങ വെള്ളത്തില്‍ ഒരു നുള്ള് ഉപ്പും ഒരു ടീസ്പൂണ്‍ പഞ്ചസാരയും ചേര്ത്തളതോ നല്കു്ന്നതും തുല്യഫലം ചെയ്യും.മുലയൂട്ടുന്ന കുട്ടികള്ക്ക്ത ചര്ദ്ദി യുണ്ടെന്ന് പറഞ്ഞ് മുലയൂട്ടാതിരിക്കരുത്. മുലപ്പാലിനോളം നല്ലൊരു മരുന്ന് മനുഷ്യനാല്‍ സൃഷ്ടിക്കാന്‍ സാധ്യമല്ല. എന്നാല്‍ ഇതേ മുലപ്പാല്‍ ചെങ്കണ്ണ്‍ ഉണ്ടാകുമ്പോള്‍ കണ്ണില്‍ ഒഴിക്കുന്നത് കണ്ടിട്ടുണ്ട്. ഇത് തെറ്റായ പ്രവണതയാണ്. രോഗം കൂടാനും ഇത് കാരണമാകും.വയറിളക്കവും ചര്ട്ടിയും നിയന്ത്രണാതീതമാകുകയോ, മലത്തില്‍ രക്തത്തിന്റെ അംശം കാണുകയോ, തലചുറ്റി വീഴുകയോ അപസ്മാര ലക്ഷണം കാണിക്കുകയോ ചെയ്‌താല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ആശുപത്രിയില്‍ എത്തിക്കണം നഷ്ടപ്പെട്ട ജലാംശം വായിലൂടെ നല്കു‍ന്ന പരിധി കടന്നാല്‍ IV Fluid നല്കേണണ്ടി വന്നേക്കാം.നമ്മുടെ വീട്ടില്‍ ഡെങ്കിയോ മലമ്പനിയോ ചിക്കന്‍ ഗുനിയയോ പോലുള്ള അസുഖങ്ങള്‍ ഉണ്ടായാല്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ അറിയിക്കുക എന്നൊരു ഉത്തരവാദിത്വം കൂടി നമുക്കുണ്ട്. കാരണം കൊതുക് നശീകരണം വിത തോതില്‍ നടത്തിയില്ലെങ്കില്‍ അസുഖം അനിയന്ത്രിതമായി പരക്കാന്‍ സാധ്യതയുണ്ട്.മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കം, ചര്ദ്ദിൊ എന്നിവയ്ക്ക് ഭക്ഷ്യശുചിത്വം തന്നെയാണ് ആദ്യത്തെ പോംവഴി, കഴിയുന്നതും വീടിന് പുറത്തുനിന്ന് കഴിക്കുന്നത് ഒഴിവാക്കുക. ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ കഴിക്കുന്ന ഭക്ഷണവും വെള്ളവും വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തുക. ദോശയും വെള്ളവും പോലെ കണ്മുന്നില്‍ ഉണ്ടാക്കിത്തരുന്ന ഭക്ഷണം ഒരുപരിധിവരെ വിശ്വസിച്ച് കഴിക്കാം. സാമ്പത്തിക സ്ഥിതി അനുവദിക്കുമെങ്കില്‍ കുപ്പിയില്‍ വരുന്ന കുടിവെള്ളത്തിലെജ്ക്ക് മാറാം. അല്ലെങ്കില്‍ ഈ മഴക്കാലം തീരും വരെയെങ്കിലും വീട്ടില്‍ നിന്നും ഒരു പെറ്റ് ജാറില്‍ (മിനറല്‍ വാട്ടര്‍ കുപ്പികള്‍ രണ്ടാമത് ഉപയോഗിക്കരുത്) തിളപ്പിച്ചാറിയ വെള്ളം കരുതാം. മിക്ക ഹോട്ടലുകളിലെയും വെള്ളം തിളപ്പിച്ച ശേഷം പച്ചവെള്ളം ഒഴിച്ചിട്ടു തണുപ്പിക്കുന്നതാണ്. കുറച്ച് സോപ്പ് കൂടി ഇട്ടു കൊടുത്താല്‍ ബാക്ടീരിയകള്ക്ക്  മനസ്സറിഞ്ഞ് ചൂടുവെള്ളത്തില്‍ കുളിക്കാം.കര്ഷസകരും മണ്ണും മഴവെള്ളവുമായി നേരിട്ട് സമ്പര്ക്കചമുള്ള ജോലി ചെയ്യുന്നവരും കാലില്‍ മുറിവുകള്‍ ഉണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. എലിപ്പനി വരാനുള്ള സാധ്യത ഏറെയാണ്‌. പ്രമേഹ രോഗികളും കാലിന്റെ വൃത്തി പ്രത്യേകം ശ്രദ്ധിക്കണം. കാലിലുണ്ടാകുന്ന വളം കടി കേള്ക്കാ ന്‍ ഒരു ഗുമ്മില്ലെങ്കിലും വന്നു പെട്ടാല്‍ വളരെ അസ്വസ്ഥത ജനിപ്പിക്കുന്നതാണ്. കൊതുകുകള്‍ കൊണ്ടുവന്നു തരുന്ന രോഗങ്ങള്‍ കൊതുകുകളിലൂടെ മാത്രമേ മറ്റൊരാളിലേക്ക് പകരൂ അതുപോലെ എലിപ്പനി മനുഷ്യനില്‍ നിന്ന് മറ്റൊരു മനുഷ്യനിലേക്ക് പകരാനുള്ള സാധ്യത ഇല്ലെന്നു തന്നെ പറയാം. എന്നാല്‍ ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയവ ഭക്ഷണം കഴിക്കുന്ന പാത്രങ്ങളിലൂടെയും അശ്രദ്ധമായി ശൌചാലയം (വിദ്യാബാലം പഠിപ്പിച്ച വാക്കാണ്‌ ആരും ഞെട്ടരുത്) ഉപയോഗിക്കുന്നത്തിലൂടെയും മറ്റും പകരം ശ്രദ്ധിക്കണം.വൃത്തിയുള്ള ഭക്ഷണം കഴിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, അസുഖങ്ങള്ക്ക്  കൃത്യമായി ചികിത്സ തേടുക.പിന്നെ കൊതുകിനെ കൊല്ലാന്‍ ചിരട്ട കമിഴ്ത്താന്‍ ത്വര മൂത്ത് ഓടുന്നവര്‍ വഴുതി വീണ് സ്വന്തം മുട്ടിന്റെ ചിരട്ട മാറ്റി വയ്ക്കേണ്ട ഗതിയുണ്ടാക്കാതെ സൂക്ഷിക്കുക. വണ്ടിയോടിക്കുന്നവര്‍ സൂക്ഷിച്ചും കണ്ടും വണ്ടി ഓടിക്കുക. അപകടങ്ങള്‍ വളരെ കൂടുതല്‍ ഉണ്ടാകുന്ന കാലം കൂടിയാണ് മഴക്കാലം. മഴക്കാലത്ത് വെറുതേ ഒഴുകിപ്പോകുന്ന വെള്ളം സംഭരിച്ച് വച്ചാല്‍ അവരുന്ന വേനലിലെ ജലക്ഷാമത്തിന് ആശ്വാസമാകും. ഇടിയും മിന്നലും ആസ്വദിച്ച് പരലോകം പൂകാന്‍ സാധ്യതയുള്ളതിനാല്‍ ആ സംഗതികളും കൂടി ഒന്ന് ശ്രദ്ധിക്കാം.അപ്പോള്‍ എല്ലാവര്ക്കും ഹാപ്പി മണ്സൂധണ്‍ഡോ.ഷിംന അസീസ്‌ ചേലാകര്മ്മം് കുട്ടികളില്‍
എന്റെ സുഹൃത്തും സഹപാഠിയുമായ നാസര്‍ ഇപ്പോളോ വണ്ടൂറിലെ പ്രശസ്തനായ ശിശുരോഗ വിദഗ്ദ്ധനാണ്. ഒരിക്കല്‍ പുള്ളിക്കാരന്റെ ഫോണിലേക്ക് ഒരു വിളി വന്നു. വിവാഹം കഴിഞ്ഞ് ഏറെയായിട്ടില്ലത്ത സമയമാണ്. നാസര്‍ ബാത്ത്റൂമിലായതിനാല്‍ ഭാര്യ സബ്നയാണ്‌ ഫോണ്‍ എടുത്തത്. ഒരു കളനാദമാണ് അങ്ങേതലയ്ക്കല്‍.. ‘നാസര്‍ ഡോക്ടര്‍ കല്യാണം കഴിച്ച കുട്ടിക്ക് ഇത്തിരി ബ്ലീഡിംഗ് ണ്ട് എന്താ വേണ്ടേ’ ? ആദ്യമൊന്നമ്പരന്ന സബ്നക്ക് ശ്വാസം നേരെ വീണത് പിന്നീട് നാസര്‍ കാര്യങ്ങള്‍ വിശദീകരിച്ചപ്പോഴാണ്. മാര്ക്കനക്കല്യാനം, സുന്നത്ത് കല്ല്യാണം എന്നൊക്കെ അറിയപ്പെടുന്ന ചേലാകര്മ്മശത്തെ ഒന്ന് ലഘൂകരിച്ചതാണ് ഇവിടെ വില്ലനായത്.ലോകത്ത് ഏറ്റവും കൂടുതല്‍ നടക്കുന്ന ശസ്ത്രക്രിയകളിലൊന്നാണ് ചേലാകര്മ്മം  ആചാരാനുഷ്ഠാനങ്ങളില്പ്പെടടുന്നു. അത്യന്തം അപരിഷ്കൃതവും ക്രൂരവുമായ രീതിയില്‍ സ്ത്രീകളുടെ ജനനേന്ദ്രിയം മുറിച്ച് മാറ്റുന്ന സ്ത്രീകളിലെ ചേലാകര്മ്മ്വും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ചില ആഫ്രിക്കന്‍ അറബ് രാജ്യങ്ങളില്‍ നിലനില്ക്കുവന്നുവെന്നത് വളരെ പരിതാപകരമാണ്. ചരിത്രം പരിശോധിക്കുമ്പോള്‍ പുരാതനകാലം മുതലേ ചേലാകര്മ്മം  നിലനിന്നിരുന്നുവെന്ന് മനസ്സിലാക്കാം. ബിസി 2400-3000 കാലഘട്ടത്തിലേതെന്ന് നിര്ണ്ണ്യിക്കപ്പെട്ട ഈജിപ്തിലെ മമ്മിയില്‍ ചേലാകര്മ്മം  ചെയ്യപെട്ടതായി കണ്ടെത്തിയിട്ടുണ്ട്.ലിംഗാഗ്രചര്മ്മംണ പൂര്ണ്ണ മായോ ഭാഗികമായോ നീക്കം ചെയ്യുകയാണ് ചേലാകര്മ്മം  അഥവാ സര്ക്കും സിഷന്‍ എന്ന ശസ്ത്രക്രിയ വഴി ചെയുന്നത്. ഒരു ലഘു ശാസ്ത്രക്രിയയായ ഇത് നേരിയ തോതില്‍ മയക്കം നല്കികയോ ലിംഗാഗ്രചര്മ്മം  മാത്രം മരവിപ്പിച്ചോ ചെയ്യാവുന്നതാണ്. നവജാത ശിശുക്കള്‍ മുതല്‍ വൃദ്ധര്‍ വരെ പ്രായഭേദമന്യേ ചെയ്തുവരുന്ന ഒന്നാണിത്.ചേലാകര്മ്മംി ചെയ്യാനുള്ള വൈദ്യശാസ്ത്രപരമായ കാരണങ്ങള്‍ താഴെപ്പറയുന്നവയാണ് • ലിംഗാഗ്രചര്മ്മംം പുറകോട്ട് വിട്ടുമാറാത്ത അവസ്ഥ.• ലിംഗാഗ്രചര്മ്മംത്തിലെ ഒട്ടലുകള്‍ മൂലം ഉണ്ടാകുന്ന പഴുപ്പ്• വിട്ടുമാറാത്ത മൂത്രത്തില്‍ പഴുപ്പ് ഉണ്ടാക്കുന്ന ചില കേസുകള്‍ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ലിംഗാഗ്രചര്മ്മംക പൂര്ണ്ണ മായും പുറകോട്ട് മാറുന്നില്ല എന്നുള്ളത് കൊണ്ട് മാത്രം ചേലാകര്മ്മംാ ചെയ്യേണ്ടതില്ല. 80 ശതമാനം കുട്ടികളില്‍ ലിംഗാഗ്രചര്മ്മംത പുറകിലോട്ട് മാറാന്‍ 3 വയസ്സ് ആവേണ്ടി വരാറുണ്ട്. കുട്ടി മൂത്രമൊഴിക്കുമ്പോഴുള്ള ഒഴുക്ക് സാധാരണ ഗതിയിലാണെങ്കില്‍ ഈ പ്രായത്തില്‍ ചേലാകര്മ്മിത്തിന്റെ ആവശ്യമില്ല. രണ്ടുവയസ്സിന് ശേഷം ആവശ്യമെങ്കില്‍ സ്റ്റീറോയ്ഡ്സ് അടങ്ങിയ ലേപനങ്ങള്‍ ലിംഗാഗ്രചര്മ്മപത്തിന്റെ ഒട്ടലുകള്‍ നീക്കാനായി നിര്ദ്ദേ്ശിക്കാറുണ്ട്. മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട രു പ്രധാന കാര്യം ആണ്കുരട്ടികളുടെ മൂത്രനാളിയുടെ സുഷിരം കാണത്തക്ക രീതിയില്‍ ലിംഗാഗ്രചര്മ്മംര നീക്കാന്‍ കഴിയുന്നു എന്ന് ഉറപ്പ് വരുത്തുകയാണ്.ഗുണഫലങ്ങള്‍സ്ത്രീപുരുഷ ലൈംഗിക ബന്ധത്തിലൂടെയുള്ള എച്ച്ഐവി രോഗത്തിന്റെ വ്യാപനം ചേലാകര്മ്മം  ചെയ്യപ്പെട്ടവരില്‍ കുറഞ്ഞിരിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഹ്യൂമന്‍ പാപ്പില്ലോമ വൈറസ് അണുബാധ, ലിംഗത്തിലുണ്ടാകുന്ന ക്യാന്സനര്‍, സിഫിലിസ് പോലുള്ള ലൈംഗിക രോഗങ്ങള്‍ എന്നിവയും ചേലാകര്മ്മംട ചെയ്യപ്പെട്ടവരില്‍ കുറഞ്ഞിരിക്കുന്നു. പാപ്പിലോമ വൈറസിന്റെ വ്യാപനം തടയുന്നത് വഴി ജീവിത പങ്കാളിക്ക് ഗര്ഭായശയമുഖ അര്ബു്ദം വരുന്നതിനുള്ള സാധ്യതയും കുറയ്ക്കുന്നു.സങ്കീര്ണ്ണാതകള്‍താരതമ്യേനെ വളരെ സുരക്ഷിതമായ ഒന്നാണ് ചേലാകര്മ്മസ ശസ്ത്രക്രിയ എങ്കിലും രക്തസ്രാവം, അണുബാധ എന്നിവ ഇതിനെതുടര്ന്ന്  ഉണ്ടാകാം. അണുവിമുക്തമാക്കാത്ത ഉപകരണങ്ങള്‍ ഉപയോഗിച്ച അനാരോഗ്യകരമായ അന്തരീക്ഷത്തില്‍ വിദഗ്ദ്ധരല്ലാത്ത ആളുകള്‍ (ഒസ്സാന്മാര്‍ തുടങ്ങിയവര്‍) ഈ ശസ്ത്രക്രിയ നടത്തുമ്പോള്‍ പാര്ശ്വഗഫലങ്ങള്‍ ഏറുന്നു. ഇത്തരത്തില്‍ ചേലാകര്മ്മംഇ നടത്തുമ്പോള്‍ കുട്ടികള്‍ അനുഭവിക്കുന്ന വേദന ഭാവിയില്‍ വേദനയോടു തീവ്രമായി പ്രതികരിക്കുന്ന സ്വഭാവ വിശേഷം കുട്ടികളില്‍ സൃഷ്ടിക്കാന്‍ ഇടയാക്കാം.ചേലകര്മ്മാത്തിന് മുമ്പ് ലിംഗ പരിശോധന നിര്ബവന്ധമാണ്‌. ലിംഗത്തിന്റെ ഘടനാവൈജാത്യം, മൂത്രനാളിയുടെ സ്ഥാനവ്യതിയാനം, ലിംഗത്തിന് വളവ് തുടങ്ങിയവ ഇല്ലെന്നു ഉറപ്പുവരുത്തണം. മൂത്രനാളിയുടെ സ്ഥാന വ്യതിയാനം നേരെയാക്കുന്നതിനായി ചെയ്യുന്ന ശസ്ത്രക്രിയക്ക് ലിംഗാഗ്ര ചര്മ്മം  ആവശ്യമായി വരുന്നതിനാല്‍ ഇത്തരം കേസുകളില്‍ ചേലാകര്മ്മം  ചെയ്യാന്‍ പാടുള്ളതല്ല. അതുകൊണ്ട് തന്നെ മതരപമായതുള്പ്ാ ടെയുള്ള എല്ലാ ചേലാകര്മ്മ്വും വിദഗ്ദ്ധരായ ഡോക്ടര്മാ്ര്‍ തന്നെ നടത്തുന്നതാണ് അഭികാമ്യം.ചേലാകര്മ്മംണ കഴിഞ്ഞാല്‍സുന്നത്ത് കല്ല്യാണം ഒരാഘോഷമാണ്. പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍. സുന്നത്ത് കഴിഞ്ഞ കുട്ടിയെ കാണാന്‍ നിരവധി ബന്ധുമിത്രാദികള്‍ വരുന്നു. സമ്മാനങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും പെരുമഴ. കഴിഞ്ഞില്ല..വിശിഷ്ട വിഭവങ്ങള്‍ തീറ്റിക്കാനുള്ള മത്സരമാണ് പിന്നെ. നാലുനേരവും പരസ്യത്തില്‍ പറയുന്ന പോഷകപ്പൊടികള്‍, മുട്ട, നെയ്യ്, എണ്ണപ്പലഹാരങ്ങള്‍ മുതലായവ നിര്ബംന്ധം. ശരീരപുഷ്ടി വരുത്താന്‍ ഉദ്ദേശിച്ച് നല്കു.ന്ന ഇത്തരം ആഹാരം ആരോഗ്യത്തിന് നന്നല്ല എന്ന് നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്.ചേലാകര്മ്മം  കഴിഞ്ഞാല്‍ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍ • ചേലാകര്മ്മംക കഴിഞ്ഞ കുട്ടി ആവശ്യാനുസരണം വേളം കുടിക്കണം. വേദന ഒഴിവാക്കാനായി മടി കാണിച്ചേക്കാമെങ്കിലും സമയാസമയങ്ങളില്‍ മൂത്രമൊഴിക്കാന്‍ കുട്ടിയെ പ്രേരിപ്പിക്കണം.• മൂത്രമൊഴിച്ചതിന് ശേഷം ലിംഗാഗ്രം വെള്ളമൊഴിച്ച് വൃത്തിയാക്കുകയും വായു തട്ടി ഉണങ്ങാന്‍ അനുവദിക്കുകയും വേണം.• അനാവശ്യമായി ചേലാകര്മ്മംി കഴിഞ്ഞ ഭാഗത്ത് തൊടരുത്.• നേരിയ തോതില്‍ സ്രവമോ പൊറ്റ പിടിച്ചത് പോലെയോ ശസ്ത്രക്രിയ കഴിഞ്ഞ ഭാഗത്ത് കണ്ടാല്‍ ഭയപ്പെടേണ്ടതില്ല. എന്നാല്‍ രക്തസ്രാവമോ പഴുപ്പോ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണേണ്ടതാണ്.• നിര്ദ്ദേ ശിക്കപ്പെട്ട മരുന്നുകള്‍ യഥാസമയം കഴിക്കുവാനും ലേപനങ്ങള്‍ പുരട്ടുവാനും ശ്രദ്ധിക്കുക.ലിംഗപരിപാലനംസത്യത്തില്‍ ലിംഗവിവേചനം ഒരു കുഞ്ഞ് ജനിച്ച് വീഴുമ്പോള്‍ തന്നെ ആരംഭിക്കുന്നുണ്ട്. ജനനേന്ദ്രിയത്തിന്റെ വിളിപ്പേരുകളിലും ഇത് പ്രകടമാണ്. അപ്പിച്ചി, ഇച്ചി എന്നെല്ലാം പേരിട്ട് ഒരു പെണ്കുടഞ്ഞിന് ഓര്മ് വയ്ക്കുമ്പോഴേ തന്റെ ലിംഗം ഒരു ചീത്ത വസ്തുവാണ് എന്ന തോന്നല്‍ മനസ്സില്‍ വേരുറപ്പിക്കുന്നതില്‍ മാതാപിതാക്കള്ക്കും  പങ്കുണ്ട്. എന്നാല്‍ ആണ്കുനട്ടികള്‍ ഇക്കാര്യത്തില്‍ ഭാഗ്യവാന്മാരാണ്. സുനാമണി, സുനാപ്പി, ഉണ്ണിപ്പൂവ് തുടങ്ങിയ ഓമനത്തമുള്ള പേരുകളാണ് ആണ്‍ ലിംഗങ്ങള്ക്ക്  ചാര്ത്തി ക്കിട്ടാറുള്ളത്. ഒരു ദിവസം ഒപിയില്‍ മോന്റെ സുനാമിക്ക് വേദന എന്നു പറഞ്ഞ് ഒരു സ്ത്രീ എന്നേ ഞെട്ടിച്ചുകളഞ്ഞു. എന്നാല്‍ ഇതൊന്നും തന്നെ കൃത്യമായ് പരിപാലനം ജനനേന്ദ്രിയങ്ങള്ക്ക്  ലഭിക്കുന്നതില്‍ ആണ്കു്ട്ടികള്ക്ക്  സഹായകമാകുന്നില്ല.• കുളിക്കുമ്പോഴും മൂത്രമൊഴിച്ച് കഴിഞ്ഞും ലിംഗാഗ്ര ചര്മ്മം് പുറകോട്ട് നീക്കി വെള്ളം കൊണ്ട് കഴുകി വൃത്തിയാക്കണം എന്ന പാഠം നാം ആണ്കുഞട്ടികള്ക്ക്  പകര്നുറ   നല്കംണം. ലിമ്ഗഗ്ര ചര്മ്മംൃ പുറകോട്ട് നീക്കിയതിന് ശേഷം മൂത്രമൊഴിക്കുന്നതും ഒരു നല്ല ആരോഗ്യശീലമാണ്.• സിപ്പുള്ള ട്രൗസറും പാന്റ്സും  ധരിപ്പിക്കുന്നതിന് മുമ്പ് അടിവസ്ത്രം ധരിപ്പിക്കുന്നത് ശീലമാക്കുന്നത് സിപ്പില്‍ ലിംഗാഗ്രം കുടുങ്ങി വേദന തിന്നുന്നതില്‍ നിന്നും കുട്ടികളെ രക്ഷിക്കും.• ഏറ്റവും പ്രധാനം വ്യക്തി ശുചിത്വം പാലിക്കുന്നത് വഴി ചേലാകര്മ്മം് നടത്തേണ്ടതായി വരുന്ന പല കാരണങ്ങളും ഒഴിവാക്കാം എന്നതാണ്.ലൈംഗികതയും ചേലാകര്മ്മകവുംലിംഗത്തിന്റെ മൃദുത്വവും സംവേദനക്ഷമതയും കാത്തുവയ്ക്കാന്‍ സഹായിക്കുന്ന ലിംഗാഗ്രചര്മ്മം  നീക്കം ചെയ്യുന്നത് ലൈംഗികാസ്വാദനം കുറയ്ക്കും എന്ന് ഒരു വാദഗതിയുണ്ടെങ്കിലും നിലവിലെ പഠനങ്ങള്‍ ഒന്നും തന്നെ ചേലാകര്മ്മംാ ഏതെങ്കിലും തരത്തില്‍ ലൈംഗികതയെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടില്ല.അടിക്കുറിപ്പ് : ഇതിന്റെ ഗുണഫലങ്ങള്‍ കണ്ടു എന്നാലിത് എല്ലാ പുരുഷന്മാരും നിര്ബിന്ധമായും ചെയ്യേണ്ട ഒന്നായി ശുപാര്ശക ചെയ്തു കൂടെ എന്ന ചോദ്യത്തിന് ലോകാരോഗ്യ സംഘടന നല്കിഎയ ഉത്തരം ഗുണഫലങ്ങളുണ്ടെങ്കിലും അത്തരത്തില്‍ ശുപാര്ശി ചെയ്യാന്‍ മാത്രമില്ല എന്ന രീതിയിലാണ്. തളത്തില്‍ ദിനേശന്റെ പ്രശസ്തമായ ഡയലോഗ് ‘എനിക്ക് അത്രയ്ക്ക് കാറ്റ് വേണ്ട’ എന്ന പോലെ…ഡോ.സുനില്‍ പി.കെപീഡിയാട്രീഷന്‍താലൂക്ക് ആശുപത്രിനോര്ത്ത്  പറവൂര്‍മഴക്കാലത്ത് കുഞ്ഞുങ്ങള്ക്കു ണ്ടാകുന്ന ചര്മ്മ  രോഗങ്ങള്‍
പ്രതിവിധികളും പരിഹാരങ്ങളുംഅമ്മമാര്‍ ശ്രദ്ധിക്കേണ്ടത്കുഞ്ഞിന്റെ ചര്മ്മപത്തിന് വളരെയധികം ശ്രദ്ധ ലഭിക്കേണ്ട സമയമാണ് മഴക്കാലം., പ്രത്യേകിച്ച് അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്ക്ക് . പല ചര്മ്മ് രോഗങ്ങളും മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്നു. ഇതിന് കാരണം മഴക്കാലത്ത് അന്തരീക്ഷത്തിലേയും ചര്മ്മ്ത്തിലേയും ഈര്പ്പാത്തിന്റെ അളവ് കൂടുന്നത് അണുക്കള്‍ പെരുകുവാന്‍ കാരണമാകുന്നു എന്നതാണ്. മഴക്കാലത്ത് കുട്ടികളെ ബാധിക്കുന്ന ചര്മ്മളരോഗങ്ങളില്‍ ഏറ്റവും പ്രധാനം പലതരം അണുബാധകളാണ്.അണുബാധകള്‍കുഞ്ഞിന്റെ ചര്മ്മഗത്തിനെ ബാധിക്കുന്ന അനുബാധകളില്‍ പ്രധാനപ്പെട്ടവ വൈറസ് (Viral Infections), ബാക്ടീരിയ (Bacterial Infections), ഫംഗസ് (Fungal Infections) എന്നിവയാണ്. ഇവയില്‍ ഏറ്റവും പെട്ടെന്ന് പകരാന്‍ സാധ്യതയുള്ളത് വിരല്‍ അനുബാധകകളാണ്. മഴക്കാലത്ത് കുഞ്ഞുങ്ങളില്‍ ഏറ്റവും സാധാരണയായി കാണപ്പെടുന്ന വൈറല്‍ അണുബാധയാണ്‌ hand foot & mouth disease (HFMD). ഇത് അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് ഏറ്റവും കൂടുതലായി ബാധിക്കുന്നത്. നഴ്സറി സ്കൂളില്‍ പോകുന്ന കുട്ടികളുടെ ഇടയില്‍ ഇത് വരെ പെട്ടെന്ന് പകരുന്നു. ഉമിനീരിലൂടെയും മലത്തിലൂടെയുമാണ് ഇത് പ്രധാനമായും പകരുന്നത്. പനി, തൊണ്ടവേദന, വായില്‍ പുണ്ണ്‍, ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുക എന്നുവയാണ് തുടക്കത്തിലുള്ള ലക്ഷണങ്ങള്‍. തുടര്ന്ന് ‍, കൈവെള്ളയിലും പടങ്ങളിലും ചുവപ്പ് നിറമുള്ള, വെദാനയുള്ള വെള്ളം നിറഞ്ഞ കുമിളകള്‍ പ്രത്യക്ഷപ്പെടുന്നു. ചിലപ്പോള്‍ കൈകാല്‍ മുട്ടുകളിലും മറ്റു ശരീര ഭാഗങ്ങളിലും ചിക്കന്പോുക്സ് പോലെ കാണപ്പെടാറുണ്ട്. സാധാരണ ഗതിയില്‍ ഇത് 7 ദിവസം വരെ നീണ്ട് നില്ക്കാം .പ്രതിരോധംഈ രോഗത്തിന് പ്രതിരോധ കുത്തിവയ്പ്പുകള്‍ ലഭ്യമല്ല. എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയാല്‍ രോഗം വരുന്നത് ഒരു പരിധി വരെ തടയാന്‍ സാധിക്കും.• ടോയ്ലറ്റില്‍ പോയ ശേഷവും, ഭക്ഷണം കഴിക്കുന്നതിന് മുമ്പും സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കൈ കഴുകുക.• കൈ വിരലുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ വായില്‍ ഇടാതെ കഴിവതും ശ്രദ്ധിക്കുക.• അണുനാശിനി ഉപയോഗിച്ച് നിലം, കളിപ്പാട്ടങ്ങള്‍ എന്നിവ വൃത്തിയാക്കുക.• രോഗലക്ഷണങ്ങള്‍ കാണുന്ന കുട്ടികളെ അസുഖം പൂര്ണ്ണകമായും സുഖപ്പെടും വരെ സ്കൂളില്‍ വിടാതിരിക്കുക.ഫംഗസ് മൂലമുള്ള അണുബാധകള്‍മഴക്കാലത്ത് ചര്മ്മബത്തിലെ ഈര്പ്പം  കൂടുന്നത് കൊണ്ടും, ഈര്പ്പുമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് കൊണ്ടും കുട്ടികളില്‍ ഫംഗസ് അഥവാ പൂപ്പല്‍ ബാധ മൂലമുള്ള ചര്മ്മഖ രോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നു. കാല്‍ വിരലുകളുടെ ഇടയിലും ഗുഹ്യഭാഗങ്ങളിലുമാണ് ഇത് കൂടുതലായി കാണപ്പെടുക. അസഹ്യമായ ചൊറിച്ചിലുള്ള ചുവന്ന പാളികളായാണ്‌ ഇത് കാണപ്പെടുന്നത്. ഉടന്‍ ചികിത്സിച്ച് ഭേദപ്പെടുത്തിയില്ലെങ്കില്‍ ഇത് ശരീരത്തിന്റെ മറ്റു പല ഭാഗങ്ങളിലേക്കും മറ്റുള്ളവരിലേക്കും പകരാന്‍ സാധ്യതയുണ്ട്.മഴക്കാലത്ത് കുട്ടികളില്‍ വളരെ സാധാരണയായി കാണപ്പെടുന്ന മറ്റൊരു ചര്മ്മ് രോഗമാണ് കൊത്തും മറ്റു പ്രാണികളും കടിക്കുനന്ത് മൂലമുള്ള അലര്ജിു (Papular Urticaria). അസഹ്യമായ ചൊറിച്ചിലോടുകൂടിയ ചുവന്നു തടിച്ച പാടുകലായി കൈകാലുകളുടെ മുട്ടിന് താഴേക്കാണ് ഇത് സാധാരണയായി കാണപ്പെടുക. ചൊറിച്ചില്‍ മൂലം മുറിവുകള്‍ പഴുക്കുവാനുള്ള സാധ്യത കൂടുതലാണ്.സ്കൂളില്‍ പോകുന്ന കുട്ടികളില്‍ കാണപ്പെടുന്ന മറ്റൊരു പ്രധാന ചര്മ്മാ രോഗമാണ് കാലിലെ പടം വിണ്ടുകീറല്‍ (Fore Foor Eczema). ഇതും മഴക്കാലത്ത് കൂടുതലാകാന്‍ സാധ്യതയുണ്ട്. കാലിലെ വിള്ളലിലൂടെ മഴവെള്ളത്തില്‍ നിന്നും അണുബാധ കയറി പഴുപ്പ് വരാനുള്ള സാധ്യത ഏറെയാണ്‌.മഴക്കാലത്തും ആരോഗ്യമുള്ള ചര്മ്മeത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍1. കൈകാലുകള്‍ വൃത്തിയായി സൂക്ഷിക്കുക. മഴയത്ത് പുറത്ത് പോയി വന്നാല്‍ കൈകാലുകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയ ശേഷം ടവല്‍ ഉപയോഗിച്ച് ഉണക്കി വയ്ക്കുക. ചര്മ്മം രോഗമുള്ള കുട്ടികള്‍ ഡോക്ടര്‍ നിര്ദ്ദേ ശിക്കുന്ന വീര്യം കുറഞ്ഞ സോപ്പുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.2. മഴവെള്ളം കെട്ടിനില്ക്കുകന്ന സ്ഥലങ്ങളില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കാതിരിക്കുക.3. കൊതുക് കറിയെ പ്രതിരോധിക്കാനുള്ള മാര്ഗ്ഗലങ്ങള്‍ സ്വീകരിക്കുക.4. തിളപ്പിച്ചതോ ഫില്ട്ട ര്‍ ചെയ്തതോ ആയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. തിളപ്പിച്ച വെള്ളം 24 മണിക്കൂറിനുള്ളില്‍ ഉപയോഗിക്കുക.5. മഴക്കാലത്ത് ക്ജാല്‍ വിരലുകള്‍ ഇടുങ്ങി നില്ക്കു ന്ന പാദരക്ഷകള്‍ (ഷൂസ്, സോക്സ്‌) കഴിവതും ഒഴിവാക്കുക.6. വരണ്ട ചര്മ്മം , പാഠം വിണ്ടുകീറല്‍ എന്നീ പ്രശ്നങ്ങളുള്ള കുട്ടികള്‍ മോയ്സ്ച്വറൈസിംഗ് കരീം ഉപയോഗിക്കുക.ഡോ.ജെന്നി മാത്യുDVD, MD, DNBLisa Skin Clinic, Calicut

കടപ്പാട്-www.ourkidsindia.com

അവസാനം പരിഷ്കരിച്ചത് : 4/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate