പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന സ്വാദിഷ്‌ടവും ആരോഗ്യപ്രദവുമായ വിഭവങ്ങള്‍ വീട്ടില്‍ തയാറാക്കാവുന്നതാണ്. പ്രമേഹരോഗികള്‍ക്ക് മാത്രമായി എട്ടുതരം വിഭവങ്ങള്‍ .
ഭക്ഷണ നിയന്ത്രണമാണ് പ്രമേഹ രോഗശമനത്തിന് ഒന്നാമത്തെ മരുന്ന്. ഈ നിയന്ത്രണങ്ങളുടെ ഭാഗമായി പലര്‍ക്കും ഇഷ്‌ടഭക്ഷണം ഉപേക്ഷിക്കേണ്ടിവരും.
ഭക്ഷണ പ്രിയര്‍ക്ക് ഇത് സങ്കടകരമാണ്. എന്നാല്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന സ്വാദിഷ്‌ടവും ആരോഗ്യപ്രദവുമായ വിഭവങ്ങള്‍ വീട്ടില്‍ തയാറാക്കാവുന്നതാണ്. പ്രമേഹരോഗികള്‍ക്ക് മാത്രമായി എട്ടുതരം വിഭവങ്ങള്‍.
പഴുത്ത തക്കാളി - 100 ഗ്രാം
കോണ്‍ഫ്‌ളോര്‍- 2 ടീ സ്‌പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ഇഞ്ചി, വെളുത്തുള്ളി അരച്ചത്- 1/2 ടീ സ്‌പൂണ്‍
പച്ചമുളക് അരച്ചത് - 1/4 ടീ സ്‌പൂണ്‍
പട്ട - 1 ഇഞ്ച് കഷണം
വെള്ളം - 500 മില്ലി
തയാറാക്കുന്ന വിധം
തക്കാളി നന്നായി കഴുകി പുഴുങ്ങുക. പുഴുങ്ങിയ വെള്ളം സൂക്ഷിച്ചുവയ്‌ക്കുക. പുഴുങ്ങിയ തക്കാളി തൊലിയും കുരുവും കളയാതെ നന്നായി അരച്ചെടുക്കുക. ഇത് മാറ്റി വച്ചിരിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കുക. ഇഞ്ചി - വെളുത്തുള്ളി അരച്ചത്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി തിളപ്പിക്കുക. കോണ്‍ഫ്‌ളോര്‍ പച്ചവെള്ളത്തില്‍ അലിയിച്ചത് ഇതിലേക്ക് ഒഴിക്കുക. നന്നായി ഇളക്കി തിളപ്പിക്കുക. ചൂടോടെ കഴിക്കാവുന്നതാണ്. പ്രമേഹ രോഗികള്‍ക്ക് ഇടനേരത്ത് കഴിക്കാന്‍ അനുയോജ്യമായ ഒരു വിഭവമാണിത്.
വൈറ്റ് ഓട്‌സ് - 1 കപ്പ്
തേങ്ങാപീര - 1 ടേബിള്‍ സ്‌പൂണ്‍
കാരറ്റ് ചിരകിയത് - 2 ടേബിള്‍ സ്‌പൂണ്‍
കാബേജ് ചെറുതായി
അരിഞ്ഞത് - 2 ടേബിള്‍ സ്‌പൂണ്‍
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഓട്‌സും തേങ്ങാ പീരയും കാരറ്റ് ചിരകിയതും കാബേജ് അരിഞ്ഞതും ഉപ്പും ചേര്‍തര്‌ത് അല്‍പം വെള്ളം ഉപയോഗിച്ച് പുട്ടിന് നനയ്‌ക്കുന്നതുപോലെ കട്ട കൂടാതെ നനച്ചെടുക്കുക. ഇത് പുട്ടുകുറ്റിയില്‍ നിറച്ച് സാധാരണ പുട്ട് ഉണ്ടാക്കുന്നതുപോലെ ഉണ്ടാക്കിയെടുക്കുക.
ചെറുപയര്‍ മുളപ്പിച്ചത് - 4 ടീ സ്‌പൂണ്‍
കാരറ്റ് പൊടിയായി അരിഞ്ഞത് - 6 ടീ സ്‌പൂണ്‍
നാരങ്ങാ നീര് - 1/2 ടീ സ്‌പൂണ്‍
കപ്പലണ്ടി എണ്ണ ചേര്‍ക്കാതെ
വറുത്തത് - 2 ടീ സ്‌പൂണ്‍
പപ്പായ, ആപ്പിള്‍, തണ്ണിമത്തന്‍,
പേരക്ക, മാതള നാരങ്ങ ഇവ ചെറു കഷണങ്ങളായി അരിഞ്ഞത് - 1/2 കപ്പ്
ഉപ്പ് - പാകത്തിന്
ചാട്ട് മാസാല - 1/4 ടീ സ്‌പൂണ്‍
തയാറാക്കുന്ന വിധം
എല്ലാ ചേരുവകളും നന്നായി ഇളക്കി യോജിപ്പിച്ച് ഉടന്‍ കഴിക്കാവുന്നതാണ്. പ്രമേഹ രോഗികള്‍ക്ക് അനുയോജ്യമായ ഒരു നാലുമണി വിഭവമാണിത്.
നുറുക്കു ഗോതമ്പ് - 1/2 കപ്പ്
വെള്ളം - 1 കപ്പ്
സാവാള കൊത്തിയരിഞ്ഞത് - 1 എണ്ണം
ഉഴുന്നു പരിപ്പ് - 1/2 ടീസ്‌പൂണ്‍
ചെറുപയര്‍ പരിപ്പ് - 1/2 ടീസ്‌പൂണ്‍
കടുക് - 1/4 ടീസ്‌പൂണ്‍
പച്ചമുളക് ചെറുതായി
അരിഞ്ഞത് - 2 എണ്ണം
ഇഞ്ചി ചെറുതായി
അരിഞ്ഞത് - 1/2 ടീസ്‌പൂണ്‍
കറിവേപ്പില - ഒരു തണ്ട്
കപ്പിലണ്ടി എണ്ണയില്ലാതെ വറുത്തത് - 2 ടീസ്‌പൂണ്‍
എണ്ണ - 4 ടീസ്‌പൂണ്‍
ഉപ്പ് - പാകത്തിന്
മല്ലിയില- കുറച്ച്
തയാറാക്കുന്ന വിധം
എണ്ണ ചൂടാക്കി കടുക്, ഉഴുന്നു പരിപ്പ്, ചെറുപയര്‍ പരിപ്പ് എന്നിവ പൊട്ടിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് ഉള്ളി ചെറിയ ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. വെള്ളം ഒഴിച്ച് ഉപ്പു ചേര്‍ത്ത് നന്നായി തിളപ്പിക്കുക.
ഇതിലേക്ക് നുറുക്കു ഗോതമ്പ് കഴുകിയിടുക. ചെറുതീയില്‍ മൂടിവച്ച് വേവിക്കുക. നന്നായി വെന്ത ശേഷം വറുത്ത് വച്ചിരിക്കുന്ന കപ്പിലണ്ടിയും മല്ലിയിലയും മുകളില്‍ തൂകി കഴിക്കാവുന്നതാണ്.
കടലപ്പൊടി - 1 കപ്പ്
സവാള ചെറുതായി അരിഞ്ഞത് - 3 ടേബിള്‍ സ്‌പൂണ്‍
പച്ചമുളക് ചെറുതായി അരിഞ്ഞത് - 3 എണ്ണം
തക്കാളി ചെറുതായി അരിഞ്ഞത് - 1 എണ്ണം
കാരറ്റ് ചീകിയത് - 1 ടേബിള്‍ സ്‌പൂണ്‍
ഉലുവാ പൊടി - 1/2 ടീസ്‌പൂണ്‍
ഉപ്പ് - ആവശ്യത്തിന്
കായപ്പൊടി - ഒരു നുള്ള്
തയാറാക്കുന്ന വിധം
കടലമാവ് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ദോശമാവിന്റെ പരുവത്തില്‍ കലക്കിയെടുക്കുക. ഇതിലേക്ക് നുറുക്കി വച്ചിരിക്കുന്ന പച്ചക്കറികളും ഉലുവാപ്പൊടിയും കായപ്പൊടിയും ഉപ്പും ചേര്‍ക്കുക. ചൂടാക്കിയ നോന്‍സ്‌റ്റിക് തവയില്‍ ദോശ ചുട്ടെടുക്കുന്നതുപോലെ ചുട്ടെടുക്കുക. ഇത് ചൂടോടെ കഴിക്കാവുന്നതാണ്.
ഗോതമ്പ് ബ്രഡ് - 4 കഷണം
കാപ്‌സിക്കം വട്ടത്തില്‍
ചെറുതായി അരിഞ്ഞത് - 1 എണ്ണം
തക്കാളി വട്ടത്തില്‍ അരിഞ്ഞത് - 1 എണ്ണം
സാലഡ് വെള്ളരിക്ക
വട്ടത്തില്‍ കനം കുറഞ്ഞ് അരിഞ്ഞത് - 1/4 ഭാഗം
ഗ്രീന്‍ ചട്‌നി - ടേബിള്‍ സ്‌പൂണ്‍
തയാറാക്കുന്ന വിധം
ഗ്രീന്‍ ചട്‌നി : - മല്ലിയില, പുതിയനയില, ചുവന്നുള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, ഉപ്പ് എന്നിവ മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് നാരങ്ങാനീര് ഒഴിച്ച് ഇളക്കുക.
സാന്‍ഡ്‌വിച്ച്: - ഗോതമ്പ് ബ്രഡ് കഷണങ്ങളുടെ ഒരു വശത്ത് ഗ്രീന്‍ ചട്‌നി തേയ്‌ക്കുക. ഇതിന്റെ മുകളില്‍ അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികള്‍ നിരത്തിവയ്‌ക്കുക. വേറൊരു കഷണം ബ്രഡ്, ഗ്രീന്‍ ചട്‌നി ഉള്ളില്‍ വരുന്ന വിധത്തില്‍ മുകളില്‍ വയ്‌ക്കുക. സാന്‍ഡ്‌വിച്ച് മേക്കറില്‍ വച്ച് പാകം ചെയ്‌തെടുക്കുക.
പുഴുക്കലരി - 1/2 കപ്പ്
പച്ചരി - 1/2 കപ്പ്
ചെറുപയര്‍ മുളപ്പിച്ചത് - 1/2 കപ്പ്
ഉലുവ - 1 ടീസ്‌പൂണ്‍
ഇഞ്ചി അരിഞ്ഞത് - ചെറിയ കഷണം
പച്ചമുളക് - 3 എണ്ണം
സവാള പൊടിയായി
അരിഞ്ഞത് - 1 എണ്ണം
മല്ലിയില അരിഞ്ഞത് - അല്‍പം
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
പുഴുക്കലരി, പച്ചരി, ഉലുവ എന്നിവ 3 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്‌ക്കുക. കുതിര്‍ത്തുവച്ച ചേരുവകളും ചെറുപയര്‍ മുളപ്പിച്ചതും ഇഞ്ചി, പച്ചമുളക് എന്നിവയും കൂട്ടി നന്നായി ദോശമാവിന്റെ പരുവത്തില്‍ അരച്ചെടുക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കണം. ഇത് ദോശ ഉണ്ടാക്കുന്നതുപോലെ നോണ്‍സ്‌റ്റിക് തവയില്‍ ഒഴിക്കുക. സവാള അരിഞ്ഞതും മല്ലിയിലയും മുകളില്‍ തൂകി ദോശ മറിച്ചിട്ട് വേവിക്കുക. സാമ്പാറിന്റെയോ ടുമാറ്റോ ചട്‌നിയുടെയോ കൂടെ കഴിക്കാവുന്നതാണ്.
ഗോതമ്പ് പൊടി - 1 കപ്പ്
ഓട്‌സ് പൊടിച്ചത് - 1/2 കപ്പ്
അയമോതകം - 1/2 ടീസ്‌പൂണ്‍
ഉലുവ പൊടിച്ചത് - 1/2 ടീസ്‌പൂണ്‍
ജീരകം - 1/2 ടീസ്‌പൂണ്‍
മുളകു പൊടി - 1/2 ടീസ്‌പൂണ്‍
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഓട്‌സ് ചീനച്ചട്ടിയില്‍ ചെറുതായി ചൂടാക്കി പൊടിച്ചെടുക്കുക. അയമോതകവും ജീരകവും തരിയായി പൊടിച്ചെടുക്കുക. എല്ലാ ചേരുവകളും വെള്ളമുപയോഗിച്ച് ചപ്പാത്തിക്ക് കുഴക്കുന്നതുപോലെ കുഴച്ചെടുക്കുക. കുഴച്ചെടുത്ത മാവ് 30 മിനിട്ട് വച്ചശേഷം ചെറിയ ഉരുളകളായി ചപ്പാത്തി പരത്തി ചുട്ടെടുക്കുക.
കടപ്പാട് : സിന്ധു ജേക്കബ്
കണ്‍സള്‍ട്ടന്റ് ഡയറ്റീഷന്‍, കൊച്ചി
അവസാനം പരിഷ്കരിച്ചത് : 1/28/2020
കൂടുതല്‍ വിവരങ്ങള്‍
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിശ്ചിത നിരക്കില്‍ നി...
ആരോഗ്യകരമായ ഡയറ്റും വ്യായാമവും മുഖേന വണ്ണം കൂടാതെ ...
പ്രമേഹവുമായിട്ടു ബന്ധപ്പെട്ട വിവരങ്ങള്‍