എന്താണ് എച്ച് ഐ വി ?
എന്താണ് എയ്ഡ്സ്?
എയ്ഡ്സ് എന്നാല്‍ആർ ജിത രോഗ പ്രതിരോധ ശോഷണം
A-എന്നാല്‍ആർ ജ്ജിതം അതായത് പാരമ്പർ മല്ലാതെ
I-എന്നാല്‍പ്രതിരോധം അതായത് രോഗത്തെ ചെറുക്കാനുള്ള കഴിവ്
D-എന്നാല്‍ശോഷണം അതായ.ത് ആവശ്യത്തിനില്ലാതിരിക്കുക.
S-എന്നാല്‍ രോഗലക്ഷണവർ ഗൈറ്റും അതായത് പലരോഗങ്ങളുടെ ലക്ഷണങ്ങളും പ്രശ്നങ്ങളും പ്രകടമാക്കുക
മനുഷ്യശരീരത്തില്‍രോഗങ്ങള്‍ക്കെതിരെ പൊരുതാനുള്ള പ്രതിരോധ ശക്തിയെ തുരങ്കം വയ്ക്കുന്നതാണ് എച്ച് ഐ വി അണുബാധ കുറച്ചുകാലത്തിശേഷം പ്രതിരോധശേഷി കുറയുകയും രോഗങ്ങള്‍ക്കെതിരെ പ്രവർ ത്തിക്കാനുള്ള ശരീരത്തിന്‍റെ ശേഷി നഷ്ടപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ വിവിധ രോഗങ്ങള്‍ എച്ച് ഐ വി അണുബാധയുള്ള വ്യക്തിയെ കീഴ്‌പ്പെടുത്തുന്നു
വിവിധ തരം എച്ച് ഐ വി
രണ്ടുതരം എച്ച് ഐ വി ആണുള്ളത്, എച്ച് ഐ വി 1, എച്ച് ഐ വി 2. ലോകത്താകമാനം കാണപ്പെടുന്നത് HIV – 1 ആണ്. ഏത് തരം വൈറസാണെന്ന് വ്യക്തമാകാതെ ഒരു വ്യക്തിക്ക് എച്ച്.ഐ.വി കണ്ടെത്തിയാല്‍അത് എച്ച് ഐ വി – 1 ആയി തന്നെ കാണക്കാക്കുന്നു. എച്ച് ഐ വി
1, എച്ച് ഐ വി 2 എന്നിവ 3 മുതല്‍ 6 മാസത്തിനുള്ളില്‍ശരീരത്തില്‍ പ്രതിരോധ വസ്തുക്കള്‍ഉത്പാദിപ്പിക്കുന്നു
എച്ച് ഐ വി പകരുന്ന രീതികൾ:
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം
താഴെപറയുന്ന മാർ ഗ്ഗങ്ങളിലൂടെ എച്ച്. ഐ വി പകരുന്നില്ല.
എച്ച് ഐ വിയും മറ്റു ലൈംഗികരോഗങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ ?
എച്ച് ഐ വി അണു ബാധയുള്ള വ്യക്തിയില്‍ലൈംഗികരോഗാണുബാധയുടെ സാന്നിദ്ധ്യം എച്ച് ഐ വി പകരാനുള്ള സാധ്യത കൂടുന്നു..
സിനിമ തിയേറ്റർ സീറ്റില്സൂചിയിലൂടെ എനിക്ക് എച്ച് ഐ വി അണുബാധയുണ്ടാകുമോ ?
ഈ രീതിയിലൂടെ എച്ച് ഐ വി പകരണമെങ്കില്‍ആ സൂചികയിലുള്ള രക്തത്തില്‍ഉയർ ന്ന അളവില്‍അണുവിമുക്തമാക്കാതെ മറ്റൊരു വ്യക്തി ഉപയോഗിച്ചാല്‍എച്ച് ഐ വി അണുബാധയ്ക്ക് സാധ്യത കൂടുതലാണ്. ഹെപ്പറ്റാറ്റീസ് ബി, എച്ച് ഐ വി എന്നീ രക്തത്തിലൂടെ പകരുന്ന രോഗങ്ങള്‍തടയാന്‍പച്ചകുത്തുന്നവരും അംഗീകൃത മുന്‍കരുതലുകള്‍സ്വീകരിക്കേണ്ടതാണ്.
എച്ച് ഐ വി ബാധിതരുമായി സംസർ ഗം പുലർ ത്തണ്ടിവരുന്ന ആരോഗ്യപ്രവർ ത്തകർ ക്ക് രോഗ സാധ്യതയുണ്ടോ ?
അംഗീകൃത ആരോഗ്യ പ്രവർ ത്തന രീതി അവലംബിക്കുന്നവരുടെ ഇടയില്‍താരതമ്യേന രോഗ പകർ ച്ച കുറവാണ്. എച്ച് ഐ വി അണുബാധിതർ ക്ക് ഉപയോഗിച്ച സൂചി അതുപോലുള്ള കൂർ ത്ത സാധനങ്ങള്‍കൈകാർ ചെയ്യുമ്പോള്‍അറിയാതെ സ്വന്തം ശരീരഭാഗം മുറിഞ്ഞാല്‍രോഗസാധ്യതയുണ്ട്.
ഡോക്ടറുടേയോ ദന്തരോഗ വിദഗ്ദ്ധന്റെയോ സേവനം ഉപയോഗിക്കുന്നതു വഴി എനിക്ക് രോഗ സാധ്യതയുണ്ടോ ?
ഇതു വളരെ അപൂർ വമായി മാത്രമേ സംഭവിക്കുന്നുള്ളു. ഏത് രോഗിയെ ചികില്‍സി ക്കുമ്പോഴും രോഗ പകർ ച്ച നിയന്ത്രണ മുന്‍കരുതലുകള്‍തുടങ്ങേണ്ടത് വളരെ ആവശ്യമാണ്.
ഒരു പക്ഷേ രക്തം എന്റെ കണ്ണുകളിലേക്ക് തെറിച്ചാല്ഞാന്എച്ച് ഐ വി അണുബാധിതനാകുമോ ?
ഗവേഷണങ്ങള്‍പറയുന്നത് ഈ വിധത്തില്‍എച്ച് ഐ വി അണുബാധയ്ക്ക് വളരെകുറച്ച് സാധ്യതയേയുള്ളു. ആരോഗ്യ മേഖലയില്‍പ്രവർ ത്തിക്കുന്നവരില്‍വളരെകുറച്ച് ആളുകളില്‍കണ്ണില്‍രക്തം തെറിച്ചതിലൂടെ രോഗം പകർ ന്നിട്ടുണ്ട്.
അണുവിമുക്തമാക്കാതെ സൂചി, മയക്കുമരുന്ന് കുത്തിവെയ്പ് എന്നിവയിലൂടെ ഞാന്എച്ച് ഐ വി അണുബാധിതനാകാന്സാധ്യതയുണ്ടോ ?
എച്ച് ഐ വി അണുബാധയുള്ള വ്യക്തിയുമായി ഇഞ്ചക്ഷന്‍ഉപകരണങ്ങള്‍എന്നിവ കൈമാറി ഉപയോഗിക്കുന്നതിലൂടെ അണുബാധയ്ക്ക് സാധ്യതയുണ്ട്. എച്ച് ഐ വി അണു രക്തം ഉള്ളിലുള്ള സൂചി, സിറിഞ്ച് എന്നിവ മറ്റൊരാള്‍ഉപയോഗിക്കുമ്പോള്‍അവരുടെ രക്തധമനിയിലേക്ക് ഈ രക്തം കടക്കുകയും അതുവഴി എച്ച് ഐ വി അണുബാധയും ഉണ്ടാകുന്നു. സൂചി, സിറിഞ്ച് എന്നിവ കൈമാറ്റം ചെയ്ത് ഉപയോഗിക്കുന്നതിലൂടെ അണുബാധയുണ്ടാകാം.
ഞാന്ഗർ ഭിണിയായിരിക്കുമ്പോഴോ മൂലയൂട്ടുന്നതിലൂടെയോ എന്റെ കുഞ്ഞിന് എച്ച് ഐ വി പകരാന്സാധ്യതയുണ്ടോ ?
അണുബാധയുള്ള ഗർ ഭിണിയിലൂടെ ഈ അണു ജനിക്കാതിരിക്കുന്ന കുഞ്ഞിലേക്ക് ഗർ ഭവസ്ഥയിലോ ജനനസമയത്തോ പകരാം. മുലയൂട്ടുന്നതിലൂടെയും എച്ച് ഐ വി അണുപകരാം. ഒരു സ്ത്രീ അണുബാധിതയാണെന്ന് നേരത്തെ അറിയുകയാണെങ്കില്‍കുഞ്ഞിന് അസുഖം കഴിവതും ഒഴിവാക്കുന്നതിനായി മരുന്ന് നിലവിലുണ്ട്. കൂടാതെ ഓപ്പറേഷനിലൂടെ കുഞ്ഞിനെ പുറത്തെടുക്കാം. മുലപ്പാലില്‍എച്ച് ഐ വി അണു കണ്ടെത്തുകയാണെങ്കില്‍മുലയൂട്ടല്‍ഒഴിവാക്കാം.
രക്തം സ്വീകരിക്കുന്നതിലൂടെയോ കൊടുക്കുന്നതിലൂടെയോ അണുബാധിതനാകാനുള്ള സാധ്യത കൂടുതലാണോ ?
രക്തം സ്വീകരിക്കുന്നതിലൂടെ രോഗം പകരാനുള്ള സാധ്യതയുണ്ട്. എന്നാല്‍കുറച്ച് കാലങ്ങളായി സ്വീകരിക്കേണ്ടുന്ന രക്തം എച്ച് ഐ വി പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. അതുകൊണ്ട്തന്നെ രക്തം സ്വീകരിക്കുന്നതിലൂടെയുള്ള രോഗപകർ ച്ച അപൂർ വ്വമാണ്.
ശരീരത്തിന് പുറത്ത് നിന്നുള്ള മാർ ഗ്ഗങ്ങളിലൂടെ എച്ച് ഐ വി പകരുമോ ?
ശരീരത്തിന് പുറത്ത് എച്ച് ഐ വി അണുവിന് വളരെകുറച്ച് സമയം നിലനില്ക്കാന്‍കഴിയും. രക്തം, ശുക്ലം, മറ്റു ശരീരദ്രവങ്ങള്‍എന്നിവയുടെ സംബർ ക്കത്തിലൂടെ പടരുന്നതായി റിപ്പോർ ട്ട് ചെയ്തിട്ടില്ല. ചെറിയ അളവിലുള്ള ഉണങ്ങിയ രക്തവുമായി സമ്പർ ക്കം ഉണ്ടായാല്‍എച്ച് ഐ വി പകരുന്നില്ല. അന്തരീക്ഷത്തില്‍എച്ച് ഐ വി അണുവിന് നിലനില്ക്കാന്‍സാധിക്കില്ല. എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അതുകാരണം പുറത്ത് നിന്നുള്ള (അന്തരീക്ഷം) മാർ ഗ്ഗത്തിലൂടെ എച്ച് ഐ വി പകരുന്നില്ല. അണുബാധയുള്ള മനുഷ്യരക്തമോ മറ്റ് ശരീരദ്രവങ്ങളോ ഉണങ്ങിയാല്‍ അന്തരീക്ഷത്തിലൂടെ എച്ച് ഐ വി പകരുന്നില്ല.
സുന്നത്ത് ചെയ്യുന്നത് മൂലം എച്ച് ഐ വി യുടെ പകർ ച്ച തടയാന്സാധിക്കുമോ ?
പഠനങ്ങള്‍വെളിപ്പെടുത്തുന്നത് 70% സുന്നത്ത് ചെയ്ത പുരഷന്‍മാരിലും ലൈംഗിക ബന്ധത്തിലൂടെ എച്ച് ഐ വി പകരുന്നത് കുറവാണ്. ഇതിനുകാരണം പുറം ചർ മ്മത്തിന് ഉള്‍വശത്തെ നേരത്തഭാഗം എച്ച് ഐ വി പകർ ത്തുന്നതിന് പങ്ക് വഹിക്കുന്നു. എന്നാല്‍സുന്നത്ത് ചെയ്തതുകൊണ്ട് എച്ച് ഐ വി പിടിപെടില്ല എന്നല്ല. മറിച്ച് ഇത് ചെയ്തിട്ടുള്ള വ്യക്തിക്ക് പുറം തൊലി മാറ്റിയിട്ടില്ലാത്ത വ്യക്തിയെക്കാള്‍എളുപ്പത്തില്‍അണുപകർ ത്താന്‍സാധിക്കില്ല.
വൈറസിന്റെ പെരുകല്തടയുന്നതിനുള്ള മരുന്ന് കഴിക്കുകയും ചുരുങ്ങിയ അളവിലേ വൈറസ് എന്റെ ശരീരത്തിലുള്ളുവെങ്കില്‍രോഗം പകരുമോ ?
നിങ്ങള്‍ചികില്‍സയിലായിരിക്കുകയും, രക്ത പരിശോധനയില്‍നിങ്ങള്‍ക്ക് വളരെ ചെറിയ അളവില്‍അണുബാധ കാണിക്കുകയും ചെയ്താല്‍ : അതിനർ ത്ഥം പൂർ ണ്ണമായി അണുവിമുക്തനായി എന്നല്ല കൂടാതെ രോഗം മറ്റൊരാളിലേക്ക് പകർ ത്താനുള്ള കഴിവ് നിങ്ങള്‍ക്കപ്പോഴും ഉണ്ടായിരിക്കും.
എച്ച്.ഐ.വി/എയ്ഡ്‌സ്
എച്ച്.ഐ.വി/എയ്ഡ്‌സ് സ്വവര്‍ഗരതിയിലൂടെയും പകരാം. ഗുദഭോഗവും വദനസുരതവുമെല്ലാം പകര്‍ച്ചാസാധ്യതയുള്ളവ തന്നെ. ഏറെക്കാലം (10-15 വര്‍ഷംവരെ) എയ്ഡ്‌സ് ലക്ഷണങ്ങള്‍ കാണിക്കാതെയിരിക്കാമെന്നതാണ് എച്ച്.ഐ.വിയുടെ മുഖ്യസവിശേഷത. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ഒഴിവാക്കുകതന്നെ പോംവഴി.
എയിഡ്സ് വൈറസ് ഒരാളുടെ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞു ഏതാണ്ട് ഒന്നോ രണ്ടോ മാസം കഴിയുമ്പോള്‍ തന്നെ അയാള്‍ക്ക് ഫ്ലൂ ബാധ പോലെയുള്ള ലക്ഷണങ്ങള്‍ ഉണ്ടാവുക പതിവാണ്. ചിലപ്പോള്‍ ഒരു ലക്ഷണങ്ങളും വര്‍ഷങ്ങളോളം വന്നില്ല എന്നും വരാം. രോഗമുള്ള പലര്‍ക്കും അതറിയാന്‍ കഴിയുകയില്ല. അപരിചിതരുമായി ഉറകള്‍ ഉപയോഗിക്കാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എയിഡ്സ് വരുവാനുള്ള സാധ്യത ഉണ്ടായി എന്ന് വന്നു വരാം.മറ്റു പലരീതിയിലും ഈ അസുഖം വരാം എങ്കിലും ഇതാണ് രോഗം വരുന്നതിന്റെ പ്രധാന കാരണം.
താഴെ പറയുന്ന ചില ലക്ഷണങ്ങള്‍ നോക്കുക.
ശരീരത്തില്‍ എച്.ഐ.വി അണുവിന്റെ ബാധ ഉണ്ടാവുമ്പോള്‍ പനി വരുന്നത് സാധാരണയാണ്. തളര്‍ച്ച, ലിംഫ് നോഡുകള്‍ വലുതാവുക, തൊണ്ടയില്‍ അസ്വസ്ഥത അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവും. വൈറസ് ശരീരത്തില്‍ പടരുന്ന സമയം ആണ് ഇത്. അവയുടെ എണ്ണം ക്രമാതീതമായി ഈ കാലയളവില്‍ വര്‍ദ്ധിക്കുന്നു. നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങള്‍ നടത്തുന്ന വിഫല ശ്രമങ്ങളാണ് ഈ പനിയായും മറ്റും രോഗിക്ക് അനുഭവപ്പെടുന്നത്.
തളര്‍ച്ച
ശരീരത്തിലെ രോഗ പ്രതിരോധ പ്രക്രിയയുടെ പാര്‍ശ്വഫലമായി തളര്‍ച്ച ഉണ്ടാകുന്നു. ക്ഷീണവും തളര്‍ച്ചയും എയിഡ്സ് രോഗത്തിന്റെ ആദ്യകാലതും അവസാന കാലത്തും അനുഭവപ്പെടാം. വളരെ ആരോഗ്യമുള്ളവര്‍ക്ക് അപ്രതീക്ഷിതമായി തളര്‍ച്ച ശ്വാസം മുട്ടല്‍ തുടങ്ങിയ വിഷമതകള്‍ ഈ രോഗം മുഖേന വരുന്നതായിരിക്കും ചിലപ്പോള്‍ രോഗത്തിന്റെ ആദ്യ ലക്ഷണമായി അനുഭവപ്പെടുന്നത്.
വേദന അനുഭവപ്പെടുക
പേശികള്‍ക്ക് വേദന അനുഭവപ്പെടുക, ലിംഫ് നോഡുകള്‍ വലുതാവുക തുടങ്ങിയ ലക്ഷണങ്ങളും വളരെ സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങള്‍ ആണ്. മുട്ടുകള്‍ക്ക് വേദന വരുന്നതും വളരെ സാധാരണമാണ്. മനുഷ്യന്റെ ലിംഫ് നോഡുകള്‍ രോഗപ്രതിരോധ സംവിധാനത്തിന്റെ ഭാഗമാണ്. ശരീരത്തില്‍ അണുബാധകള്‍ ഉണ്ടാവുംപോഴാണ് അവ വലുതാവുന്നത്. തൊണ്ട വേദന, തല വേദന തുടങ്ങിയവയും അനുഭവപ്പെടും.
ചര്‍മ്മത്തില്‍ പാടുകള്‍ വരുക
എയിഡ്സ് രോഗത്തിന്റെ ആദ്യകാല ലക്ഷണങ്ങളില്‍ ഒന്നാണ് ഇത്. പിങ്ക് നിറത്തില്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്ന തരത്തിലാവും ഇത് സാധാരണയായി വരുന്നത്. നോര്‍മ്മല്‍ ആയുള്ള ചികിത്സകള്‍ കൊണ്ട് ഇത് ചിലപ്പോള്‍ മാറി എന്ന് വരില്ല.
വയറിളക്കവും ശര്‍ദ്ദിയും
ഏതാണ്ട് മുപ്പതു ശതമാനം ആളുകള്‍ക്കും വയറിളക്കം, ശര്‍ദ്ദി തുടങ്ങിയ കാര്യങ്ങള്‍ എയിഡ്സ് രോഗത്തിന്റെ പ്രാരംഭ അവസ്ഥയില്‍ തന്നെ കാണുന്നു. എയിഡ്സ് രോഗത്തിന്റെ ചികിത്സ ചെയ്യുമ്പോഴും ഇത് കാണപ്പെടുന്നു. സാധാരയായി നടത്താറുള്ള ഒരു ചികിത്സകൊണ്ടും ഇത്തരത്തിലെ വയറിളക്കം ഭേദമാവില്ല.
ശരീരം ക്ഷീണിക്കുക
രോഗം കൂടുമ്പോഴാണ് ശരീരത്തിന്റെ തൂക്കം കുറഞ്ഞു വരുന്നത്. വയറിളക്കം സ്ഥിരമായി ഉള്ളതുകൊണ്ടും ഇങ്ങിനെ സംഭവിക്കാം. ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി മുഴുവനായും ഏതാണ്ട് നശിച്ചു കഴിഞ്ഞു എന്ന് ഈ അവസ്ഥയില്‍ അനുമാനിക്കാം. എത്ര കണ്ട് ഭക്ഷണം കഴിച്ചു എന്നിരിക്കലും തൂക്കം വീണ്ടെടുക്കുവാന്‍ കഴിയുകയില്ല. എന്നാല്‍ ഈ അവസ്ഥ ഇന്ന് വളരെ വിരളമായിക്കൊണ്ടിരിക്കുകയാണ്. അതി ശക്തമായ മരുന്നുകള്‍ ഇന്ന് കണ്ടുപിടിക്കപ്പെട്ടതിനാല്‍ ഈ അവസ്ഥയിലേക്ക് നീങ്ങുന്നത് ഫലപ്രദമായി തടയുവാന്‍ കഴിയുന്നുണ്ട്.
കഫം ഇല്ലാത്ത ചുമ
പലര്‍ക്കും ഇതായിരിക്കും ആദ്യ ലക്ഷണം. വല്ല അലര്‍ജിയോ മറ്റോ ആയിരിക്കാം ഇതെന്ന് ചിലപ്പോള്‍ രോഗി കരുതാം. പക്ഷെ ഇത് വര്‍ഷങ്ങളോളം തുടരാം. ആന്റി ബയോട്ടിക്കുകള്‍, ചുമക്കുള്ള സിറപ്പുകള്‍ തുടങ്ങിയവയൊന്നും ഇതിനു ശമനം വരുത്തില്ല.
സാധാരണയായി മനുഷ്യനെ ബാധിക്കാത്ത അണുക്കള്‍ ശ്വാസകോശത്തെ ബാധിക്കും. ന്യൂമോസിസ്ടി ന്യുമോണിയ ആണ് ഇതില്‍ പ്രധാനി. ഇതിനെ എയിഡ്സ് ന്യുമോണിയ എന്നും പറയും. ടോക്സോപ്ലാസ്മോസിസ്, ഹെര്‍പിസ് എന്നീ അണുക്കള്‍ തലച്ചോറില്‍ ബാധിക്കുന്നതും വളരെ സാധാരണം ആണ്. കാന്‍ഡിഡ എന്ന ഫംഗസിന്റെ ബാധ ശരീരത്തില്‍ ക്രമാതീതമായി ഉണ്ടാവുന്നതും വളരെ സാധാരണമാണ്.
രാത്രിയില്‍ വിയര്‍ക്കുക
രോഗ ബാധയുടെ ആദ്യ ഘട്ടങ്ങളില്‍ രാത്രിയില്‍ അമിതമായി വിയര്‍ക്കുന്നത് കാണാവുന്നതാണ്. രോഗത്തിന്റെ അവസാന കാലത്തും ഇതുണ്ടാവാം. അന്തരീക്ഷത്തിലെ ചൂട്, വ്യായാമം ഇവയ്കൊന്നും ഈ വിയര്‍ക്കലുമായി ഒരു തരത്തിലും ബന്ധം ഇല്ല. ഈ ലക്ഷണം അവഗണിക്കാന്‍ പ്രയാസമാണ്. രാത്രിയില്‍ ബെഡ് ശീട്ടും മറ്റും നനഞ്ഞു കുതിരുന്നത് കാണാം.
നഖങ്ങള്‍ക്ക് വരുന്ന വ്യതിയാനങ്ങള്‍
രോഗത്തിന്റെ അവസാന ഘട്ടത്തില്‍ നഖങ്ങളില്‍ വ്യതിയാനങ്ങള്‍ വന്നു തുടങ്ങും. ആകൃതിക്കുള്ള മാറ്റങ്ങള്‍, നഖങ്ങള്‍ വെടിച്ചു കീറുക, നഖങ്ങള്‍ക്ക് നിറ വ്യത്യാസമുണ്ടാവുക തുടങ്ങിയവ കണ്ട് വരുന്നു. ഫംഗസിന്റെ ബാധയുണ്ടാവുന്നതാണ് ഇതിന്റെ കാരണം. രോഗിയുടെ രോഗപ്രതിരോധ ശേഷി നശിക്കുന്നതാണ് കാരണം. വായിലും തൊണ്ടയിലും എല്ലാം ഇത്തരത്തില്‍ ഫംഗസ് ബാധയുണ്ടാവും.
കണ്‍ഫ്യൂഷന്‍
ഡിമെന്‍ഷ്യ പോലെ മനുഷ്യന്റെ ഓര്‍മ്മയെ ബാധിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ എയിഡ്സ് വരുന്നവരിലും ഉണ്ട്. ഓര്‍മ്മ ശക്തി കുറയ്കുന്ന ഈ അസുഖം എയിഡ്സ് സംബന്ധമായ ഓര്‍മ്മക്കുറവ് എന്നുതന്നെയാണ് അറിയപ്പെടുന്നത്. ഇവര്‍ക്ക് ഓര്‍മ്മക്കുറവ് ഉണ്ടാവുന്നതിനോടൊപ്പം സ്വഭാവത്തിലും വ്യതിയാനങ്ങള്‍ വരും. ശരീരത്തിന്റെ ചലനങ്ങളില്‍ മാറ്റങ്ങള്‍, തളര്‍ച്ച, നടക്കുവാനും എഴുതുവാനും ഉള്ള കഴിവ് നശിക്കുക തുടങ്ങിയ മാറ്റങ്ങളും സാധാരണമാണ്.
ഹെര്‍പ്പീസ് ബാധ
വായിലും ഗുഹ്യ ഭാഗങ്ങളിലും ഹെര്‍പ്പീസ് അണുബാധ വരുന്നത് എയിഡ്സ് രോഗത്തിന്റെ മറ്റൊരു ലക്ഷണം ആണ്. രോഗത്തിന്റെ തുടക്കത്തിലും അവസാന ഘട്ടത്തിലും ഇത് കണ്ടു വരുന്നു. ഗുഹ്യ ഭാഗങ്ങളിലുള്ള ഹെര്‍പ്പീസ് വൃണം ഉണ്ടാക്കുകയും അതുവഴി അണുക്കള്‍ പുറത്തേക്കു വരുകയും ചെയ്യും. ഇത്തരത്തില്‍ ഉള്ളവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എയിഡ്സ് പിടിപെടാന്‍ വളരെ എളുപ്പമാണ്. രോഗപതിരോധ ശക്തി കുറഞ്ഞിരിക്കുന്നതിനാല്‍ എയിഡ്സ് ഉള്ളവരില്‍ വരുന്ന ഹെര്‍പ്പീസ് രോഗം കടുത്ത തരത്തില്‍ ഉള്ളതായിരിക്കും(എയിഡ്സ് ഇല്ലാത്തവരിലും ഈ രോഗം ഉണ്ടാവും).
ന്യൂറോപ്പതി
ഞരമ്പുകള്‍ക്ക് പെരുപ്പ് , കൈകാലുകള്‍ക്ക് ബലക്ഷയം തുടങ്ങിയ രോഗങ്ങള്‍ എയിഡ്സ് രോഗികളിലും കാണപ്പെടുന്നു. ചികിത്സിക്കാത്ത പ്രമേഹ രോഗികള്‍ക്ക് വരുന്ന ന്യൂറോപ്പതി പോലെയാണ് ഇവിടെയും രോഗത്തിന്റെ ലക്ഷണങ്ങള്‍. ഞരമ്പുകള്‍ക്കുവരുന്ന നാശം ആണ് ഇതിന്റെ കാരണം.
ആര്‍ത്തവ വ്യതിയാനങ്ങള്‍
സ്ത്രീകള്‍ക്ക് ആര്‍ത്തവ ചക്രത്തില്‍ മാറ്റങ്ങള്‍ എയിഡ്സ് കൊണ്ട് ഉണ്ടാവുന്നു. രക്തനഷ്ടം കുറയുക, ആര്‍ത്തവം വരുന്നതിന്റെ എണ്ണം കുറയുക തുടങ്ങിയവ സംഭവിക്കാം. ശരീരത്തിന്റെ തൂക്കം കുറയുന്നതുകൊണ്ടും, ആരോഗ്യം നശിക്കുന്നത് കൊണ്ടും ആണ് ഇങ്ങിനെ സംഭവിക്കുന്നത്. സ്ത്രീകളില്‍ എയിഡ്സ് മൂലം ആര്‍ത്തവം നേരത്തെ നിലച്ചു എന്നും വരാം.
എന്താണ് സിഫിലസ് (പറുങ്കിപുണ്ണ്)
ട്രെപോണെമാ പല്ലിഡം എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ലൈംഗികരോഗമാണ് സിഫിലസ്.
എങ്ങനെയാണ് സിഫിലിസ് രോഗം പിടിപെടുന്നത് ?
(പറുങ്കിപുണ്ണ്) സിഫിലിസിന്‍റെ മുറിവില്‍നേരിട്ടുള്ള സമ്പർ ക്കത്തിലൂടെ ഒരു വ്യക്തിയില്‍നിന്ന് മറ്റൊരു വ്യക്തിയിലേക്ക് സിഫിലിസ് പകരുന്നു. മുറിവ് പ്രധാനമായും ലിംഗത്തിന്‍റെ പുറത്ത്, യോനി, ഗുഹ്യം അല്ലെങ്കില്‍മലാശയം എന്നിവിടെയാണ് ഉണ്ടാകുന്നത്. ചുണ്ടിലും വായ്ക്കകത്തും മുറിവ് ഉണ്ടാകാറുണ്ട്. യോനി, ഗുഹ്യം, വായിലൂടെയുള്ള ലൈംഗികബന്ധത്തിലൂടെയാണ് ഇത് പകരുന്നത്. രോഗമുള്ള ഗർ ഭിണിയിലൂടെ ഗർ ഭസ്ഥശിശുവിനും ഈ രോഗം പകരാം. കക്കൂസ്, കതകിന്‍റെ കുറ്റി, നീന്തല്‍കുളം, കിടന്ന് കുളിക്കുന്ന ഉപകരണങ്ങള്‍, വസ്ത്രം കൈമാറിയുള്ള ഉപയോഗം, കഴിക്കുന്ന പാത്രം ഇവയിലൂടൊന്നും സിഫിലിസ് പകരുന്നില്ല.
മുതിർ ന്നവരില്കാണുന്ന രോഗലക്ഷണം എന്തൊക്കെ ?
വളരെ വർ ഷങ്ങളോളം യാതൊരു ലക്ഷണവും പ്രകടമാകാത്ത ധാരാളം ആളുകളുണ്ട്.
പ്രാഥമിക ഘട്ടം
ഒന്നോ ഒന്നില്‍കൂടുതലോ ആയ പ്രകടമായ മുറിവാണ് സിഫിലിന്‍റെ പ്രാരംഭ ലക്ഷണം. സിഫിലിസ് രോഗബാധയ്ക്ക് ശേഷം ആദ്യലക്ഷണം പുറത്ത് കാണുന്നത് 10 മുതല്‍90 ദിവസ (ഏകദേശം 21 ദിവസം) ങ്ങള്‍ക്കകമാണ്. മുറിവ് സാധാരണയായി കട്ടിയുള്ളതും വേദന യില്ലാത്തതുമാണ്. സിഫിലിസ് ശരീരത്തിലേക്ക് കടക്കുന്ന ഭാഗത്താണ് മുറിവ് പ്രത്യക്ഷപ്പെടുന്നത്. 3 മുതല്‍6 ആഴ്ചവരെ നിലനില്ക്കുകയും ചികിത്സ കൂടാതെ തന്നെ മുറിവ് ഉണങ്ങുകയും, രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു.
രണ്ടാം ഘട്ടം
രണ്ടാംഘട്ടത്തിന്‍റ പ്രധാന ലക്ഷണം ത്വക്കിലെ കുരുക്കളും/ ചൂടുപൊങ്ങല്‍, കൂടാതെ ശ്ലേഷ്മ പാളിക്കുണ്ടാകുന്ന കേടുപാടുമാണ്. എന്നാല്‍ഈ കുരുവിന് ചൊറിച്ചില്‍അനുഭവപ്പെടാറില്ല. കാല്‍പാദത്തിനടിയിലും കൈപ്പത്തിയിലുമായി ചുവന്ന നിറത്തിലുള്ള പരുക്കന്‍കുരുവുമാണഅ പ്രത്യക്ഷപ്പെടാറുണ്ട്. കുരുകൂടാതെ ഈ രോഗത്തിന്‍റെ രണ്ടാം ഘട്ടലക്ഷണമായി പനി, ലിംഫോ ഗ്രന്ഥിയില്‍വീക്കം, തൊണ്ട വേദന, വട്ടത്തില് മുടി കൊഴിയുക, തലവേദന, ശരീരഭാരം കുറയുക, പേശിവേദന, ക്ഷീണം എന്നിവ അനുഭവപ്പെടാം.
അവസാനഘട്ടം
രണ്ടാംഘട്ടം അപ്രത്യക്ഷമാകുമ്പോള്‍അവസാനഘട്ടം പ്രത്യക്ഷമാകും. സിഫിലിസിന്‍റെ അവസാന ഘട്ടത്തില്‍ആന്തിരിക അവയവങ്ങള്‍, തലച്ചോറ്, നാഡി, കണ്ണ്, ഹൃദയം, രക്തധമനി, കരള്‍, എല്ല്, സന്ധി എന്നിവ ഉള്‍പ്പെടെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം സംഭവിക്കാം. വളരെ വർ ഷങ്ങള്‍ക്ക് ശേഷമേ ആന്തിരിക അവയവങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍പ്രത്യക്ഷപ്പെടുകയുള്ളു. ശരീരചലനത്തിലുള്ള ബുദ്ധിമുട്ട്, സ്തംഭനം, പതുക്കെയുള്ള അന്ധത, മറവിരോഗം, എന്നിവയും സിഫിലിസിന്‍റെ അവസാനഘട്ടത്തില്‍പ്രത്യക്ഷപ്പെടുന്നു ഈ ക്ഷതങ്ങള്‍തന്നെ മരണകാരണത്തിന് മതിയാകും.
എങ്ങനെയാണ് ഗർ ഭിണിയായ സ്ത്രീയേയും കുഞ്ഞിനെയും സിഫിലിസ് ബാധിക്കുന്നത്?
ചാപിള്ളയാകാനും അല്ലെങ്കില്‍ജനിച്ചയുടനെ കുഞ്ഞ് മരിക്കാനുള്ള സാധ്യതയുമുണ്ടാകാം. എന്നാല്‍ഉടനടി ചികത്സ സ്വീകരിച്ചില്ലെങ്കില്‍വളരെ ഗുരുതരമായ പ്രശ്നങ്ങള്‍കുഞ്ഞിന് ആഴ്ചകള്‍ക്കകം തന്നെ ഉടലെടുക്കുകയും ചെയ്യും. ചികിത്സിക്കാത്ത കുട്ടികള്‍ക്ക് വളർ ച്ചാവൈകല്യം അല്ലെങ്കില്‍മരണം വരെ സംഭവിക്കാം.
സിഫിലസും എച്ച് ഐ വിയും തമ്മില്എന്താണ് ബന്ധം ?
ഒരിക്കല്‍രോഗം വന്നതുകൊണ്ട് വീണ്ടും രോഗം വരാതിരിക്കാനുള്ള സംരക്ഷണം കിട്ടുന്നില്ല. എന്നാല്‍തുടർ ച്ചയായും ശരിയായ രീതിയിലുള്ളതുമായ ചികിത്സ വീണ്ടും രോഗബാധയുണ്ടാവുന്നതിനെ പിടിച്ച് നിർ ത്താന്‍സാധിക്കും.
എങ്ങനെ സിഫിലിസ് തടയാം ?
ലൈംഗിക ബന്ധത്തില്‍നിന്ന് വിട്ട് നില്‍ക്കുന്നതാണ് രോഗബാധതടയാന്‍പറ്റുന്ന എളുപ്പമാർ ഗ്ഗം. മദ്യപാനം, മയക്കുമരുന്ന് ഉപയോഗം എന്നിവ ഒഴിവാക്കുന്നതിലൂടെ രോഗബാധ തടയാന്‍സാധിക്കും കാരണം ഈ പ്രവർ ത്തികള്‍ വഴിവിട്ട ലൈംഗിക ബന്ധത്തിലേക്ക് നയിക്കുന്നു.
എന്താണ് ക്ലമിഡിയ?
ക്ലമിഡിന്‍ട്രകോമാറ്റിസ് എന്ന ബാക്ടീരിയ കാരണം സാധാരണയായി കണ്ടുവരുന്ന ലൈംഗിക രോഗമാണ് ക്ലമിഡിയ. ഇത് സ്ത്രീകളുടെ പ്രജനന അവയവങ്ങളെയാണ് ബാധിക്കുന്നത്.
എങ്ങനെയാണ് ക്ലമിഡിയ ഉണ്ടാകുന്നത് ?
യോനി, ഗുഹ്യം, വായ് എന്നീഭാഗങ്ങളിലൂടെയുള്ള ലൈംഗികബന്ധത്തിലൂടെയാണ് ക്ലമിഡിയ പകരുന്നത്. സാധാരണ പ്രസവത്തിലൂടെയാണെങ്കില്‍ അമ്മയില്‍നിന്ന് കുഞ്ഞിലേക്ക് രോഗം പകരാം. ലൈംഗിക ബന്ധം തുടരുന്ന ഏതൊരു വ്യക്തിക്കും ക്ലമിഡിയ എന്നരോഗം പകരാം.
എന്താണ് ക്ലമിഡിയയുടെ രോഗ ലക്ഷണം ?
സ്ത്രികളില്‍ ഗർ ഭാശയമുഖം, മൂത്രനാളി എന്നീീ ഭാഗങ്ങളെയാണ് പ്രരംഭഘട്ടത്തില്‍ ബാധിക്കുക. രോഗ ലക്ഷണമുള്ള സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കുമ്പോള്‍ പുകച്ചിലും അസാധരണമായ വെള്ളപോക്കും രോഗ ലക്ഷണമാണ്. ഗർ ഭാശയമുഖത്തുനിന്നും അണ്ഡവാഹിനി കുഴിവി (അണ്ഡം ഗർ ഭപാത്രത്തിലേക്ക് എത്തിക്കുന്ന മാർ ഗ്ഗം) ലേക്ക് രോഗം പകരാം. ചില സ്ത്രീകളില്‍ യാതൊരു ലക്ഷണവും കാണാറില്ല.
ചിലരില്‍ അടിവയറിന് വേദന. നടുവേദന, ഓർ ക്കാനും, പനി, ബന്ധപ്പെടുമ്പോള്‍ വേദന, മാസമുറയല്ലാത്തപ്പോഴുള്ള രക്തപോക്ക് എന്നിവയും കാണാറുണ്ട്.
പുരുഷന്‍മാരില്‍ലിംഗത്തില്‍നിന്ന് സ്രവം, മൂത്രമൊഴിക്കുമ്പോള്‍പുകച്ചിലഎന്നിവയും രോഗ ലക്ഷണമാണ്. ലിംഗാഗ്രത്തില്‍ മൂത്രമൊഴിക്കുമ്പോള്‍ ചോറിച്ചില്‍ പുകച്ചില്‍ എന്നിവും പുരുഷന്‍മാരില്‍ അനുഭവപ്പെടാം.
ക്ലമിഡിയ ചികത്സിക്കാതിരുന്നാല്‍ രോഗം പുരോഗമിച്ച് പ്രജനനം മറ്റ് ചെറുതും വലുതുമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. സ്ത്രീകളില്‍ ചികിത്സിക്കാതിരുന്നാല്‍ രോഗം ഗർ ഭപാത്രം, അണ്ഡവാഹിനികുഴല്‍ എന്നിവയില്‍ പടർ ന്ന് വസ്തിപ്രദേശത്തെ എരിച്ചില്‍ പോലുള്ള രോഗങ്ങളായി മാറുന്നു. എച്ച് ഐ വി ബാധിക്കാനുള്ള സാധ്യത 5 മടങ്ങ് കുടുതലാണ്. പുരുഷന്‍മാരില്‍ രോഗ സങ്കീർ ത്തത സാധ്യതകുറവാണ്.
എങ്ങനെ ക്ലമിഡിയ തടയാന്‍ കഴിയും ?
ഏതൊരു ലൈംഗിക രോഗവും തടയുന്നതിനുള്ള എളുപ്പമാർ ഗ്ഗം എന്ന് പറയുന്നത് ലൈംഗിക ബന്ധം ഒഴിവാക്കുക എന്നതാണ്. അല്ലെങ്കില്‍ ദീർ ഘകാലം ഒരു വ്യക്തിയുമായി മാത്രം ലൈംഗികബന്ധം പുലർ ത്തുകയും ആ വ്യക്തിക്ക് പരിശോധനയിലൂടെ രോഗബാധിതനല്ലെന്ന് ഉറപ്പ് വരുത്തുകയും വേണം.
എന്താണ് ഗൊണേറിയ ?
ഗൊണേറിയ എന്നാല്‍ ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗമാണ് നെയ്ഷർ ഗോണേറിയ എന്ന ബാക്ടീരിയ മൂലമാണ് ഗൊണേറിയ ഉണ്ടാകുന്നത് സ്ത്രീകളുടെയും പുരുഷന്‍റെയും തണുത്ത് നനവുള്ള പ്രജനന ഭാഗത്ത് ഈ ബാക്ടീരിയ വളരുകയും ഇരട്ടിക്കുകയും ചെയ്യുന്നു. വായ്, തൊണ്ട, കണ്ണ്, ഗുഹ്യം എന്നീ ഭാഗങ്ങളിലും ഈ ബാക്ടീരിയ വളരുന്നു.
എങ്ങനെയാണ് ഗൊണേറിയ പിടിപെടുന്നത്
ലിംഗം, യോനി, വായ്, ഗുഹ്യം എന്നീ ഭാഗങ്ങളിലൂടെയുള്ള സംസർ ഗത്തിലാണ് ഗൊണേറിയ കിട്ടുന്നത്. പ്രസവസമയത്ത് അമ്മയില്‍നിന്ന് കുഞ്ഞിലേക്ക് ഗൊണേറിയ പകരാം.
എന്താണ് ഗൊണേറിയയുടെ രോഗലക്ഷണങ്ങള്‍ ?
ഏതൊരു ലൈംഗികബന്ധം നടത്തുന്ന ആളിനും ഗൊണേറിയ പിടിപെടാം. കൂടുതല്‍പുരുഷന്‍മാരിലും ഗൊണേറിയ പിടിപെട്ടാല്‍ ലക്ഷണം ഒന്നും കാണിക്കാറില്ല. ചിലരില്‍ അണുബാധയ്ക്ക് 2 മുതല്‍ 5 ദിവസത്തിനു ശേഷം ലക്ഷണം പ്രകടമാവുകയും പൂർ ണ്ണമായ രോഗലക്ഷണം 30 ദിവസത്തിനുള്ളിലാണ് പ്രകടമാകുന്നത്. മൂത്രമൊഴിക്കുമ്പോള്‍ നീറ്റലും പുകച്ചിലും, വെള്ള, മഞ്ഞ അല്ലെങ്കില്‍ പച്ച നിറത്തിലുള്ള സ്രവം ലിംഗത്തില്‍നിന്നുണ്ടാവുക തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ചിലപുരുഷന്‍മാരില്‍ വേദനയും നീരോടുകൂടിയ കുമിളകള്‍ പ്രത്യക്ഷപ്പെടാം. എന്നാല്‍ സ്ത്രീകളില്‍ രോഗലക്ഷണം കഠിനമല്ല. സ്ത്രീകളില്‍ പ്രാരംഭലക്ഷണം എന്ന് പറയുന്നത് മൂത്രമൊഴിക്കുമ്പോള്‍ വേദനയും നീറ്റലും അനുഭവപ്പെടുക, അമിതമായ യോനിസ്രവം. മാസമുറ അല്ലാത്ത സമയങ്ങളില്‍ രക്തപോക്ക്.
എങ്ങനെയാണ് ഗർ ഭിണിയും അവളുടെ കുഞ്ഞിനും ഗൊണേറിയ പിടിപെടുന്നത് ?
ഒരു ഗർ ഭിണിക്ക് ഗൊണേറിയ പിടിപെട്ടിട്ടുണ്ടെങ്കില്‍ പ്രസവസമയത്ത് കുഞ്ഞിനുകൂടി രോഗം കിട്ടാം. ഇത് അന്ധത, സന്ധി അല്ലെങ്കില്‍ ജീവനുതന്നെ ഭീഷണിയാകുന്ന രക്താണുബാധ എന്നിവ പിടിപെടാം. ഗർ ഭിണിയില്‍ ഈ രോഗം കണ്ടെത്തി ഉടനെ തന്നെ ചികിത്സിച്ചാല്‍ ഈ തരത്തിലുള്ള പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും. ഗർ ഭിണി ആരോഗ്യ പ്രവർ ത്തകരുടെ സഹായത്തോടുകൂടി ആവശ്യം വേണ്ട പരിശോധന,, ചികിത്സ എന്നിവ സ്വീകരിക്കേണ്ടതാണ്.
എങ്ങനെ ഗൊണോറിയ തടയാം ?
ലൈംഗിക ബന്ധത്തില്‍നിന്ന് മാറി നില്ക്കുന്നതാണ് ലൈംഗിക രോഗങ്ങളുടെ പകർ ച്ച തടയുന്ന എളുപ്പമാർ ഗ്ഗം അല്ലെങ്കില്‍ ദീർ ഘനാള്‍ പരസ്പരം ഏകബന്ധവും ആ പങ്കാളിക്ക് പരിശോധനയിലൂടെ രോഗമില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം.
ലൈംഗിക രോഗങ്ങള്‍ ഗർ ഭിണിയായിരിക്കുമ്പോഴും പിടിപെടിമോ ?
അതെ. ഗർ ഭിണി അല്ലാത്തപ്പോള്‍പിടിപെടുന്ന അതേ ലൈംഗിക രോഗങ്ങള്‍ ഗർ ഭിണിയായിരിക്കുമ്പോഴും പിടിപെടാം.
ലൈംഗികരോഗങ്ങള്‍ എങ്ങനെയാണ് ഗർ ഭിണിയെയും കുഞ്ഞിനെയും ബാധിക്കുന്നത്.
ഗർ ഭിണി ആണെങ്കിലും അല്ലെങ്കിലും ലൈംഗികരോഗങ്ങള്‍ ഒരേ തരത്തിലുള്ള അനന്തരഫലമാണ് കാണപ്പെടുന്നത്. ലൈഗികജന്യരോഗങ്ങള്‍ കാരണം കഴുത്തിന് അല്ലെങ്കില്‍ മറ്റ് ഭാഗങ്ങളില്‍ കാന്‍സർ , കടുത്ത കരള്‍വീക്കം, മസ്തി പ്രദേശത്തുണ്ടാകുന്ന രോഗം, വന്ധ്യത, മറ്റ് സങ്കീർ ണ പ്രശ്നങ്ങള്‍ എന്നിവയുണ്ടാകും. സ്ത്രീകളില്‍ കണ്ടുവരുന്ന ലൈംഗിക ജന്യരോഗങ്ങള്‍ പ്രകടമായ അടയാളങ്ങളോ ലക്ഷണങ്ങളോ കാണിക്കണമെന്നില്ല.
ലൈഗികജന്യരോഗമുള്ള ഗർ ഭിണിയില്‍ നേരത്തെയുള്ള പ്രസവം, ഗർ ഭപാത്രത്തില്‍ ശിശുവിന് ചുറ്റുമുള്ള തനുസ്തരത്തിലുണ്ടാകുന്ന അംഗഗംഭം, പ്രസവശേഷം ഗർ ഭപാത്രത്തിനുണ്ടാകുന്ന രോഗസംക്രമം എന്നിവ സൃഷ്ടിക്കുന്നു. പ്രസവത്തിന് മുമ്പ്, പ്രസവസമയത്ത് അല്ലെങ്കില്‍ അതിനുശേഷം ഗർ ഭിണിയില്‍ നിന്ന് കുഞ്ഞിലേയ്ക്ക് ലൈംഗികജന്യരോഗം പകരാം. ചില ലൈംഗികജന്യരോഗങ്ങള്‍ (പറുങ്കിപുണ്ണ്) മറുപിള്ളയും കടന്ന് ഗർ ഭപാത്രത്തില്‍ കുഞ്ഞിനെ ബാധിക്കാറുണ്ട്. മറ്റ് ലൈംഗികജന്യരോഗങ്ങള്‍(ഗൊണേറിയ, ക്ലമിഡിയ, മഞ്ഞപിത്തം, ഹെർ പിസ്) എന്നിവ അമ്മയില്‍നിന്ന് കുഞ്ഞിലേയ്ക്ക് പ്രസവസമയത്ത് പകരാം. ഗർ ഭിണിയായിരിക്കുമ്പോള്‍ മറുപിള്ള മറികടക്കാന്‍ എച്ച്.ഐ.വി. യ്ക്ക് സാധിക്കും. കൂടാതെ ജനനസമയത്ത് കുഞ്ഞിന് രോഗം പകരും. മുലയൂട്ടുന്നതിലൂടെയും കുഞ്ഞിലേയ്ക്ക് പകരാം.
ലൈംഗികജന്യരോഗങ്ങള്‍ ഉള്ളതുകാരണം ചാപിള്ള (കുഞ്ഞ് മറിച്ച് ജനിക്കുക) കുറഞ്ഞ ശരീര ഭാഗം (5 പൌഡില് താഴെ) ചെങ്കണ്ണ് (കണ്ണ് രോഗം) കഫവാത ജ്വരം (ന്യൂമോണിയ നവജാതശിശു രക്തദൂഷണം (രക്തകുഴലിലുണ്ടാകുന്ന രോഗസംക്രമം) ഞരമ്പുകള്‍ക്കുണ്ടാകുന്ന ക്ഷതം (അതായത് തലച്ചോറിന് ക്ഷതം, ശരീരചലനത്തിന് ഏകോപനമില്ലായ്മ) അന്ധത, ബധിരത, കരള്‍വീക്കം, മസ്തിഷ്കജ്വരം, കരള്‍ രോഗങ്ങള്‍, ത്വക്ക് രോഗം എന്നിവ ഉണ്ടാകാം.
ഗർ ഭിണികള്ലൈംഗിക രോഗ പരിശോധന നടത്തേണ്ട ആവശ്യമുണ്ടോ ?
ലൈംഗികജന്യരോഗത്തിന്‍റെ ചികിത്സാരീതി അനുശാസിക്കുന്നത്; ഒരു ഗർ ഭിണി അവരുടെ ആദ്യ പരിശോധനയില് തന്നെ ലൈംഗികജന്യരോഗ പരിശോധന നടത്തേണ്ടത് ആവശ്യമാണ്. അതില്‍ ഉള്‍പെടുന്നത്
ഗർ ഭിണിയായിരിക്കുമ്പോള്‍ ലൈംഗികജന്യരോഗങ്ങള്‍ ചികിത്സിക്കാമോ ?
ക്ലമിഡിയ, ഗൊണോറിയ (ശുക്രസ്രാവം) സിഫിലിസ് (പറുങ്കിപുണ്ണ്) ട്രിക്കൊമൊണറസ്, യോനീയിലുണ്ടാകുന്ന ബാക്ടീരിയബാധ എന്നിങ്ങനെയുള്ള രോഗങ്ങള് ഗർ ഭിണിയായിരിക്കുമ്പോഴും മരുന്ന് കഴിച്ച് ഭേദമാക്കാവുന്നതാണ്. ജനനേന്ദ്രീയ ഹെർ പിസ്, എച്ച്.ഐ.വി. പോലെ വൈറസ് മൂലമുള്ള രോഗങ്ങള്‍പൂർ ണ്ണമായി ഭേദമാകില്ല, എന്നാല്‍ വൈറസിനെതിരെയുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നതുകാരണം ഗർ ഭിണിയായിരിക്കമ്പോഴുണ്ടാകുന്ന ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും, ജനനേന്ദ്രിയ ഹെർ പിസ് ഉള്ള സ്ത്രീകളില്‍ നിന്ന് കുഞ്ഞിലേയ്ക്ക് ജനനസമയത്ത് രോഗം പകരുന്നത് തടയുന്നതിന് സിസേറിയന്‍വഴി കുഞ്ഞിനെ പുറത്തെടുക്കാവുന്നതാണ്. എച്ച്.ഐ.വി. ബാധിച്ച ചില സ്ത്രീകളുടെ പ്രസവത്തിനും സിസേറിയന്‍രീതി തെരഞ്ഞെടുക്കാവുന്നതാണ്. സ്ത്രീകളില്‍ ഹെപ്പറ്റൈറ്റിസ്-ബി പരിശോധനയില്‍ രോഗം ഇല്ലെന്ന് തെളിഞ്ഞാല്‍ അതിനെതിരെയുള്ള വാക്സിന്‍ ഗർ ഭകാലത്ത് സ്വീകരിക്കാവുന്നതാണ്.
എങ്ങനെ ഗർ ഭിണിയ്ക്ക് അണുബാധയില്നിന്ന് രക്ഷ നേടാം ?
ലൈംഗിക ബന്ധത്തില്‍നിന്ന് മാറി നില്ക്കുന്നതാണ്. ലൈംഗിക രോഗങ്ങളുടെ പകർ ച്ച തടയുന്നതിനുള്ള എളുപ്പമാർ ഗ്ഗം അല്ലെങ്കില്‍ ദീർ ഘനാള്‍ പരസ്പരം ഏക ബന്ധവും ആ പങ്കാളിക്ക് പരിശോധനയിലൂടെ രോഗമില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം.
എന്താണ് പി.ഐ.ഡി. ?
ഗർ ഭപാത്രം, അണ്ഡവാഹിനികുഴല്‍ (ഗർ ഭപാത്രത്തിലേയ്ക്ക് അണ്ഡത്തിന്‍റെ എത്തിക്കുന്ന കുഴല്‍) മറ്റ് പ്രജനന അവയവങ്ങള്‍ക്കുണ്ടാകുന്ന അണുബാധയാണ് പി.ഐ.ഡി. (വസ്തി പ്രദേശത്തെ എരിച്ചില്‍പോലുള്ള രോഗം).
എങ്ങനെയാണ് സ്ത്രീകള്‍ക്ക് പി.ഐ.ഡി. പിടിപെടുന്നത് ?
സ്ത്രീകളുടെ യോനീമുഖം അല്ലെങ്കില്‍ സെർ വിക്സി (ഗർ ഭപാത്രത്തിന്‍റെ തുടക്കഭാഗം) ലൂടെ ബാക്ടീരിയ പ്രജനന അവയവങ്ങളിലേയ്ക്ക് കടക്കുന്നതുവഴി പി.ഐ.ഡി. ഉണ്ടാകുന്നു. പല അവയവങ്ങള്‍ക്കും പി.ഐ.ഡി. പിടിപെടാം എന്നാല്‍ കൂടുതലായി ഗൊണേറിയ, ക്ലമിഡിയ എന്നീ രോഗങ്ങളുമായി ചേർ ത്താണ് പറയുന്നത്. ഈ രണ്ടുമാണ് സാധാരണയായി ബാക്ടീരിയ മൂലമുണ്ടാകുന്ന ലൈംഗികജന്യ രോഗം.
ലൈംഗികബന്ധം അമിതമായിട്ടുള്ള സ്ത്രീകളില്‍ അവരുടെ ഗർ ഭകാലത്ത് രോഗസാദ്ധ്യത കൂടുതലാണ്. 25 വയസ്സ് കഴിഞ്ഞവരെക്കാള്‍ 25 വയസ്സിന് മുമ്പുള്ളവർ ക്കാണ് കൂടുതല്‍ രോഗസാധ്യത. ഇതിനുകാരണം കൗമാരപ്രായത്തിലുള്ള അല്ലെങ്കില്‍ ചെറുപ്പക്കാരായ സ്ത്രീകളില്‍ ഗർ ഭപാത്രമുഖം പൂർ ണ്ണ വളർ ച്ചയെത്തിയിട്ടുണ്ട്. അതുകൊണ്ട് ലൈംഗികജന്യരോഗ സാധ്യത കൂടുതലാണ്; അതിലൂടെ പി.ഐ.ഡി. ക്കും സാധ്യതയുണ്ട്.
പി.ഐ.ഡി. യുടെ ലക്ഷണങ്ങള്‍ എന്തൊക്കെ ?
പി.ഐ.ഡി. യുടെ ലക്ഷണം പലതാണ്. പി.ഐ.ഡി. മൂലം ക്ലമിഡിയ ബാധിച്ച സ്ത്രീകള്‍ക്ക് നേരിയ ലക്ഷണങ്ങളോ അല്ലെങ്കില്‍ യാതൊരു ലക്ഷണങ്ങളോ പ്രത്യക്ഷപ്പെടുന്നില്ല. എന്നാല്‍ പ്രജനന അവയവത്തിന് കറുത്ത ക്ഷതം ഉണ്ടാകുന്നതുവരെ മാത്രമായിരിക്കും. സ്ത്രീകളില്‍ സാധാരണയായി കാണുന്ന ലക്ഷണങ്ങള്‍ എന്ന് പറയുന്നത്.
പനി, അസാധാരണമായ ഗന്ധത്തോടുകൂടിയ യോനീസ്രവം ബന്ധപ്പെടുമ്പോള്‍ വേദന, മൂത്രമൊഴിക്കുമ്പോള്‍ വേദന, സ്ഥിരമല്ലാത്ത മാസമുറ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.
പി.ഐ.ഡി. എങ്ങനെ ചെറുക്കാം ?
ലൈഗിക ബന്ധത്തില്‍ നിന്ന് മാറി നില്ക്കുന്നതാണ് ലൈംഗിക രോഗങ്ങളുടെ പകർ ച്ച തടയുന്ന എളുപ്പമാർ ഗ്ഗം. അല്ലെങ്കില്‍ ദീർ ഘനാള്‍ പരസ്പരം ഏക ബന്ധവും ആ പങ്കാളിക്ക് പരിശോധനയിലൂടെ രോഗമില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം.
എന്താണ് ജനനേന്ദ്രിയ ഹെർ പിസ് ?
ജനനേന്ദ്രിയ ഹെർ പിസ് എന്നാല്‍ ലൈംഗിക രോഗമാണ്. ഹെർ പിസ് സിംപ്ലക്സ് വൈറസ് ടൈപ്പ് 1 (HSV-1) ടൈപ്പ് 2 വിഭാഗത്തില്‍പ്പെടുന്ന രോഗാണുവാണ്.
എങ്ങനെയാണ് രോഗാണു പകരുന്നത് ?
സാധാരണയായി എച്ച്എസ്‌വി 2 അണുബാധയുള്ള വ്യക്തികളുമായി ലൈംഗികബന്ധത്തിലേർ പ്പെട്ടാല്‍ എച്ച്എസ്‌വി 2 അണുബാധയുണ്ടാകും. പുറമേ മുറിവോ മറ്റ് ലക്ഷണങ്ങളോ തിരിച്ചറിയാന്‍ പറ്റാത്തതോ ആയ അണുബാധയുള്ള പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേർ പ്പെട്ടാല്‍ രോഗ പകർ ച്ചയുണ്ടാകാം.
എന്താണ് ഹെർ പിസിന്‍റെ ലക്ഷണങ്ങള്‍ ?
എച്ച്എസ്‌വി ബാധിച്ച ഒട്ടുമിക്ക ആളുകളും ഇതിനെപറ്റി അറിവില്ലാത്തവരായിരിക്കും. അണു ശരീരത്തില്‍ പ്രവേശിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ മുറിവ് പ്രത്യക്ഷപ്പെടാം. തുടർ ന്ന് 2-4 ആഴ്ചയ്ക്കകം മുറിവ് ഉണങ്ങുകയും ചെയ്യും.
ജനനേന്ദ്രിയ ഭാഗത്തോ അതിനു ചുറ്റുമോ ഒന്നോ അതില്‍ കൂടുതലോ ആയി കുമിളകള്‍ പ്രത്യക്ഷപ്പെടുന്നു. ഈ കുമിളകള്‍ പൊട്ടി മുറിവാവുകയും 2-4 ആഴ്ചയ്ക്കകം ഉണങ്ങുകയും ചെയ്യുന്നു. ആദ്യത്തേതിനും ആഴ്ചകള്‍ അല്ലെങ്കില്‍ മാസങ്ങള്‍ക്കുശേഷം വീണ്ടും ഇതുപോലെ പ്രത്യക്ഷപ്പെടുകയും എന്നാല്‍ ഇത് ആദ്യത്തേതുപോലെ കഠിനമായിരിക്കില്ല. ഈ അണുബാധ വ്യക്തിയുടെ ശരീരത്തില്‍ തീർ ച്ചയില്ലാതെ നിലനില്ക്കുമെങ്കിലും വർ ഷങ്ങള്‍കൊണ്ട് ഇതിന്‍റെ ആക്കം കുറയും. മറ്റ് ലക്ഷണങ്ങള്‍ എന്ന് പറയുന്നത് പനി, ഗ്രന്ഥി വീക്കം എന്നിവ ഉള്‍പ്പെടും.
ഹെർ പിസിന് ചികിത്സയുണ്ടോ ?
ഹെർ പിസിനെതിരെ വ്യക്തമായ ചിക്തിസ ലഭ്യമല്ല, എന്നാല്‍ വൈറസിന്‍റെ ലോഡ് കുറയ്ക്കുന്നതിനുള്ള മരുന്ന് ലഭ്യമാണ്. ഈ രോഗം പ്രത്യക്ഷപ്പെടുന്നത് കുറയ്ക്കും. ഇത് കൂടാതെ ഹെർ പിസ് രോഗ ലക്ഷണത്തിനെതിരെയുള്ള തെറാപ്പി (സപ്രസ്സീവ് തെറാപ്പി) ചെയ്യുന്നതിലൂടെ പങ്കാളിയിലേയ്ക്കുള്ള രോഗപകർ ച്ച തടയാം.
എങ്ങനെ ഹെർ പിസ് തടയാം ?
ലൈഗികബന്ധത്തില്‍ നിന്ന് മാറി നില്ക്കുന്നതാണ് ലൈംഗിക രോഗത്തിലുള്‍പ്പെടുന്ന ജനനേന്ദ്രിയ ഹെർ പിസ് പകർ ച്ച തടയുന്നതിനുള്ള എളുപ്പമാർ ഗ്ഗം. അല്ലെങ്കില്‍ ദീർ ഘനാള്‍ പരസ്പരം ഏക ബന്ധവും ആ പങ്കാളിയ്ക്ക് പരിശോധനയിലൂടെ രോഗമില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം.
ലൈംഗിക സാംക്രമിക രോഗങ്ങള്‍(എസ്.റ്റി.ഡി) സാധാരണമായി കാണപ്പെടുന്നവയാണ്. എന്നാല്‍ അവയില്‍ പലതും പ്രകടമായ ലക്ഷണങ്ങളുള്ളതായിരിക്കില്ല. അതായത് രോഗലക്ഷണങ്ങളൊന്നും പുറമേ കാണിക്കില്ല. ഇതേ സമയം തന്നെ രോഗം ഗുരുതരമായിത്തീരുകയും ചെയ്യും. ഇത്തരം ചില രോഗങ്ങള്‍ ചര്‍മ്മത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ തിരിച്ചറിയുന്നത് ഉപകാരപ്രദമായിരിക്കും.
ചൊറിച്ചിലും ചുവപ്പ് നിറവും
ഫംഗസ് മൂലമുള്ള ലൈംഗിക രോഗങ്ങളില്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലും ചുവപ്പ് നിറവും ഉണ്ടാകും. യീസ്റ്റ് ഇന്‍ഫെക്ഷന്‍റെ സാധാരണമായ ലക്ഷണങ്ങളാണ് യോനിയിലെയും ലിംഗത്തിലെയും ചൊറിച്ചിലും എരിച്ചിലും. ചൊറി മൂലമുള്ള ചൊറിച്ചില്‍ രാത്രിയില്‍ വളരെ കൂടുതലായിരിക്കും. ഗുഹ്യരോമങ്ങളിലെ കീടങ്ങളും ചൊറിച്ചിലുണ്ടാക്കും. ലൈംഗികാവയവങ്ങളില്‍ ട്രൈക്കോമോണിയാസിസ് എന്ന പരാദങ്ങള്‍ വഴിയുണ്ടാകുന്ന അണുബാധ ചൊറിച്ചിലിനും, എരിച്ചിലിനും, ചുവപ്പ് നിറത്തിനും, വേദനയ്ക്കും കാരണമാകുന്നതാണ്. വായിലെ കൊഴുത്ത ചര്‍മ്മപാളിയിലും, യോനിയിലും, ഗുദത്തിലും സിഫിലിസിന്‍റെ രണ്ടാം ഘട്ടത്തില്‍ ചുവപ്പോ ബ്രൗണോ നിറത്തിലുള്ള തിണര്‍പ്പുകള്‍ കാണപ്പെടും. ഇത് കൈപ്പത്തിക്കുള്ളിലും, പാദങ്ങള്‍ക്കടിയിലും കാണപ്പെടാം. ഹെര്‍പ്പിസ് ഇന്‍ഫെക്ഷനില്‍ തിണര്‍പ്പുകള്‍ ചര്‍മ്മത്തില്‍ കാണപ്പെട്ടുതുടങ്ങുന്നതിന് മുമ്പ് തന്നെ തരിപ്പും എരിച്ചിലും അനുഭവപ്പെടാം.
അള്‍സര്‍
നാഭീപ്രേശത്തുണ്ടാകുന്ന ജനനേന്ദ്രിയ അള്‍സര്‍ ഗ്രാനുലോമ ഇന്‍ഗ്വിനേല്‍ മൂലമുണ്ടാകുന്നതാണ്. കാന്‍ക്രോയ്ഡില്‍ ജനനേന്ദ്രിയ ഭാഗങ്ങളില്‍ വേദനയുള്ള അള്‍സര്‍ കാണപ്പെടും.
കുമിളകളും വ്രണവും
ചെറിയ കുമിളകള്‍ പോലെയോ, സുതാര്യമായ തരത്തിലുള്ള കുമിളകള്‍ പോലെയോ ജനനേന്ദ്രിയത്തിന് ചുറ്റും, ഗുദം, വായ എന്നിവിടങ്ങളില്‍ കാണപ്പെടുന്നത് ഹെര്‍പിസ് വൈറസ് ബാധയുടെ ലക്ഷണമാണ്. ഈ കുമിളകള്‍ വേഗത്തില്‍ പൊട്ടുകയും ചലം പുറത്ത് വരികയും ചെയ്യും. ഇങ്ങനെ കുമിളകള്‍ പൊട്ടുന്ന ഭാഗങ്ങളില്‍ ചര്‍മ്മത്തില്‍ പാട് രൂപപ്പെടും. കോള്‍ഡ് സോര്‍സ് എന്ന ഹെര്‍പിസ് അണുബാധയില്‍ ചുണ്ടിലാവും കുമിളകളുണ്ടാവുക. സിഫിലിസിന്‍റെ പ്രാരംഭലക്ഷണത്തില്‍ ഇത്തരം ചെറിയ, വേദനാരഹിതമായ വ്രണങ്ങള്‍(കാന്‍കര്‍) ഗുദം, നാവ്, ചുണ്ട്, ലൈംഗികാവയവങ്ങള്‍ എന്നിവിടങ്ങളില്‍ കാണപ്പെടും. ഇവ പ്രത്യക്ഷപ്പെട്ട് 10 ദിവസം കഴിഞ്ഞാല്‍ ഉള്ളം കൈ, പാദങ്ങള്‍ എന്നിവിടങ്ങളിലടക്കം ശരീരത്തിന്‍റെ ഏത് ഭാഗത്തും ചുവപ്പ് കലര്‍ന്ന ബ്രൗണ്‍ നിറത്തില്‍ ചെറിയ തിണര്‍പ്പുകളും വ്രണങ്ങളും(കോണ്ടിലോമാറ്റ ലാറ്റ) പ്രത്യക്ഷപ്പെടും. ഇത് സിഫിലിസിന്‍റെ രണ്ടാം ഘട്ടമാണ്. കാന്‍ക്രോയ്ഡില്‍ വേദനാജനകമായ കുരുക്കള്‍ അല്ലെങ്കില്‍ വ്രണങ്ങള്‍ ജനനേന്ദ്രിയ ഭാഗത്ത് ഉണ്ടാവും. ഒരു ദിവസത്തിനുള്ളില്‍ ചാരനിറം - മഞ്ഞ കലര്‍ന്ന ചാരനിറമുള്ള ദ്രവം ഉള്‍ക്കൊള്ളുന്ന അള്‍സറായി ഇത് മാറും.
അരിമ്പാറ
ഹ്യൂമന്‍ പാപ്പിലോമ വൈറസാണ്(എച്ച്പിവി) ജനനേന്ദ്രിയ ഭാഗത്തെ അരിമ്പാറകള്‍ക്ക് കാരണമാകുന്നത്. അടുത്തുള്ള ഇടപഴകല്‍ ഇതിന് കാരണമാകും. ഇവ മാംസത്തിന്‍റെ നിറമുള്ളതോ അല്ലെങ്കില്‍ ചാരനിറമുള്ളവയോ ആയിരിക്കും. ജനനനേന്ദ്രിയ ഭാഗത്താണ് ഇവ കാണപ്പെടുക. അണുബാധയുള്ള വ്യക്തിയുമായി വദനസുരതത്തിലേര്‍പ്പെടുന്നവര്‍ക്ക് വായിലും തൊണ്ടയിലും ഇതുണ്ടാവും. ചില കേസുകളില്‍ ഇവ കോളിഫ്ലവര്‍ പോലെ കൂട്ടമായി വളരും.
മഞ്ഞ നിറമുള്ള ചര്‍മ്മവും കണ്ണും
ഹെപ്പറ്റൈറ്റിസ് അണുബാധയില്‍ കണ്ണിനും ചര്‍മ്മത്തിനും മഞ്ഞ നിറം കാണപ്പെടും.
കുരുക്കള്‍
മോല്ലുസ്കം കണ്ടാജിയോസത്തില്‍ ചെറിയ കുരുക്കള്‍ കാണപ്പെടും. ഹെര്‍പിസ് അണുബാധയില്‍ ചുവപ്പ് നിറത്തിലുള്ള ചെറിയ കരുക്കള്‍ ജനനേന്ദ്രിയഭാഗത്ത് കാണപ്പെടും.
സ്ത്രീക്കും പുരുഷനും തമ്മിലുള്ള രത്യാകര്‍ഷണം വംശത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ചുരുക്കം ചിലര്‍ക്ക് സ്വവര്‍ഗത്തോടായിരിക്കും ലൈംഗികാഭിമുഖ്യം കൂടുതല്‍. പുരുഷന് പുരുഷനോടുള്ള പ്രണയത്തെ ഹോമോസെക്ഷ്വാലിറ്റിയെന്നും സ്ത്രീക്ക് സ്ത്രീയോടുള്ള പ്രണയത്തെ ലെസ്ബിയനിസമെന്നും പറയുന്നു. പ്രത്യുല്‍പാദനകരമല്ലാത്തതിനാലും ഭൂരിപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായതിനാലും ഇതിനെ പ്രകൃതി വിരുദ്ധമെന്നു പറയാറുണ്ട്. എന്നാല്‍ ഈ സ്വവര്‍ഗതാല്‍പര്യം വൈദ്യശാസ്ത്ര ദൃഷ്ടിയില്‍ തികച്ചും സ്വാഭാവികമായ ലൈംഗികരീതി മാത്രമാണ്.
എന്തുകൊണ്ടു സ്വാഭാവികം?
പരസ്പര പ്രണയമെന്ന മാനസികതലംമാറ്റി നിര്‍ത്തിയാല്‍ ലൈംഗിക ഉത്തേജനത്തില്‍ തികച്ചും ഭൗതികമായ സ്പര്‍ശനസുഖത്തിനാണ് പ്രാധാന്യം. ലൈംഗികാവയവങ്ങളുടെ പരസ്പരസ്പര്‍ശനവും കൈകള്‍, വായ, ഗുദം തുടങ്ങിയ അവയവങ്ങളും ലൈംഗികാവയവങ്ങളും തമ്മിലുള്ള സ്പര്‍ശനവും ഉത്തേജനം നല്‍കുന്നുണ്ട്. ഈ അവയവങ്ങള്‍ എതിര്‍ലിംഗത്തില്‍പ്പെട്ടവരുടേതായാലും സ്വവര്‍ഗത്തില്‍പ്പെട്ടവരുടേതായാലും സ്പര്‍ശനം സ്പര്‍ശനം തന്നെ. രതിസുഖത്തിന്റെ ഏറ്റക്കുറച്ചില്‍ മനശ്ശാസ്ത്രപരം മാത്രമാണ്, അതിന് ശാരീരികമായ അടിസ്ഥാനമില്ലെന്നു ചുരുക്കം.
സ്വവര്‍ഗാനുരാഗികളായ സ്ത്രീകള്‍ കാഴ്ചയില്‍ പുരുഷനെപ്പോലെയിരിക്കും, താല്‍പര്യങ്ങള്‍ വ്യത്യസ്തമായിരിക്കും, പെരുമാറ്റം അസ്വാഭാവികമായിരിക്കും തുടങ്ങി നിരവധി തെറ്റിധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. സ്വവര്‍ഗാനുരാഗിണികള്‍ ലൈംഗികതാല്‍പര്യത്തില്‍ മാത്രമേ വ്യത്യസ്തരാവുന്നുള്ളൂ. മറ്റെല്ലാം, മറ്റു സ്ത്രീകളെപ്പോലെതന്നെ.
എങ്ങനെ സംഭവിക്കുന്നു?
സ്വവര്‍ഗത്തോടുള്ള ലൈംഗികാഭിമുഖ്യം എങ്ങനെയുണ്ടാകുന്നുവെന്നതിന് കൃത്യമായ ഉത്തരമില്ല. ചരിത്രാതീതകാലത്തോളം പഴക്കമുള്ള ഈ സ്വഭാവവിശേഷം നന്നേ ചെറുപ്രായത്തിലേ നിശ്ചയിക്കപ്പെടുന്നുണ്ടെന്ന് ചില ഗവേഷണങ്ങള്‍ പറയുന്നു. ഈ താല്‍പര്യം സെക്‌സ് തെറാപ്പി കൊണ്ടോ സൈക്കോ തെറാപ്പി കൊണ്ടോ തീര്‍ത്തും മാറ്റിയെടുക്കാനാവില്ല.
സ്വവര്‍ഗാനുരാഗികളോടുള്ള പൊതുസമൂഹത്തിന്റെ അവജ്ഞയും അറപ്പും ദ്യോതിപ്പിക്കുന്ന പദമാണ് ഹോമോഫോബിയ. ഇവര്‍ക്കെതിരായ മുന്‍വിധി, ആണ്‍പെണ്‍ ബന്ധത്തെ 'ഹെട്രോസെക്‌സിസം' എന്നു വിശേഷിപ്പിക്കുന്നതില്‍ തെളിഞ്ഞുകാണാം. സമൂഹത്തിലെ ഒറ്റപ്പെടല്‍ ഭയന്ന് സ്വന്തം ലൈംഗികസ്വത്വം ഒളിച്ചുവെക്കാന്‍ നിര്‍ബന്ധിതരാവുന്നവര്‍, നമ്മുടേതുപോലുള്ള അടഞ്ഞ സമൂഹങ്ങളില്‍ ഏറെയാണ്. ഇത് വലിയൊരു മാനസികാരോഗ്യപ്രശ്‌നമാണ്. പലതും തുറന്നു പറയാന്‍ മടിക്കുന്നതു നിമിത്തം ശാരീരിക പ്രശ്‌നങ്ങളും കൂടും.
എങ്ങനെ ആസ്വദിക്കുന്നു?
സ്ത്രീക്ക് വേണ്ടതെന്ത് എന്ന് ഏറ്റവും നന്നായി അറിയാവുന്നത് മറ്റൊരു സ്ത്രീക്ക് മാത്രമാണ് എന്ന ലളിതയുക്തിയാണ് ലെസ്ബിയന്‍ ബന്ധത്തിന്റെ ആസ്വാദ്യതയ്ക്കു പിറകില്‍. സ്ത്രീയുടെ താല്‍പര്യങ്ങള്‍ അറിഞ്ഞ്, അവളെ ഉന്മത്തയാക്കാന്‍ പങ്കാളിക്കു കഴിയുന്നു. (പുരുഷന്റെ അഭാവം ഇവിടെ പ്രശ്‌നമാകുന്നതേയില്ല എന്ന വസ്തുത, ഈ ബന്ധത്തെ 'പ്രകൃതിവിരുദ്ധം' എന്ന് അപഹസിക്കാന്‍ ആണിനെ പ്രേരിപ്പിക്കുന്നു). അനാവശ്യഗര്‍ഭമെന്ന ഭയമോ പുരുഷന്റെ അഹന്തയ്ക്ക് കീഴെ്പ്പടുന്നുവെന്ന സങ്കോചമോ 'ആരെങ്കിലും കണ്ടാലോ' എന്ന ഭീതിയോ ഇല്ലാതെ 'തുല്യത'യോടെ സെക്‌സ് ആസ്വദിക്കാന്‍ സ്വവര്‍ഗപ്രണയിനികള്‍ക്കു കഴിയുന്നുവെന്ന് പല പഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
ചതിക്കുഴികള്‍
പുരുഷനില്ലാത്തതുകൊണ്ടുമാത്രം ലെസ്ബിയന്‍ ബന്ധങ്ങള്‍ സുരക്ഷിതമാവുന്നില്ല. ഒന്നിലേറെ പങ്കാളികള്‍ ഉണ്ടെങ്കില്‍, അവര്‍ വിശ്വസ്തരല്ലെങ്കില്‍ എയ്ഡ്‌സ് ഉള്‍പ്പെടെയുള്ള പല ലൈംഗികരോഗങ്ങളും പെണ്ണില്‍ നിന്നു പെണ്ണിലേക്കു പകരാം. ചര്‍മ സ്പര്‍ശം, ഉമിനീര്‍ സ്പര്‍ശം, യോനീസ്രവങ്ങളുടെ സ്പര്‍ശം, ആര്‍ത്തവരക്തസ്പര്‍ശം ഇതെല്ലാം രോഗപ്പകര്‍ച്ചയുടെ വഴികള്‍ തന്നെ. കൃത്രിമലൈംഗിക ഉപകരണങ്ങള്‍ മാറിമാറിയുപയോഗിക്കുന്നതും മറ്റൊരു കാരണമാണ്. പെണ്ണില്‍ നിന്നു പെണ്ണിലേക്കു പകരുന്ന ചില ലൈംഗികരോഗങ്ങളിതാ:
ബാക്ടീരിയല്‍ വജൈനോസിസ്
ലൈംഗികബന്ധം വഴിയാണ് ഈ രോഗം പകരുന്നതെന്ന് ഉറപ്പിച്ചു പറയാനാവില്ലെങ്കിലും അടുത്തിടെ മറ്റ് ലൈംഗികരോഗങ്ങള്‍ വന്നവര്‍ക്ക് ബാക്ടീരിയല്‍ വജൈനോസിസ് വന്നു കണ്ടിട്ടുണ്ട്. സുരക്ഷിതമല്ലാത്ത ബന്ധം തന്നെയാണ് ഇതിനു വഴിയൊരുക്കുന്നത്. ഈ രോഗം ലെസ്ബിയന്‍ സ്ത്രീകളിലാണ് കൂടുതല്‍ കണ്ടുവരുന്നത്. ഇരുവര്‍ക്കും ഇതു വരാം. പലപ്പോഴും പ്രത്യേക ലക്ഷണങ്ങളൊന്നും കാണാറില്ല. പകുതിയോളം പേരില്‍ മീനിന്‍േറതുപോലെ ദുര്‍ഗന്ധമുള്ള യോനീസ്രവവും അസഹ്യമായ ചൊറിച്ചിലും കാണാം. എച്ച്.ഐ.വി, ക്ലമിഡിയ, ഗൊണോറിയ, പെല്‍വിക് ഇന്‍ഫ്ലമേറ്ററി രോഗങ്ങള്‍ ഇതൊക്കെ വരാന്‍ ഇവരില്‍ സാധ്യത കൂടും.
ഹ്യൂമണ്‍ പാപ്പിലോമ വൈറസ്
ജനിറ്റല്‍ വാര്‍ട്ട്, ഗര്‍ഭാശയഗളവൈരൂപ്യം, സെര്‍വിക്‌സ് കാന്‍സര്‍ തുടങ്ങിയവയിലേക്കു നയിക്കാന്‍ ശേഷിയുള്ള വൈറസാണിത്. നല്ല പകര്‍ച്ചാസാധ്യതയുള്ള ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനുള്ളതാണ് പാപ് ടെസ്റ്റ്.
ട്രിക്കോമോനിയാസിസ്
ലൈംഗികബന്ധത്തിലൂടെ പകരുന്ന സൂക്ഷ്മ പരാദജീവിയുണ്ടാക്കുന്ന രോഗമാണിത്. തോര്‍ത്ത്, അടിയുടുപ്പുകള്‍ തുടങ്ങിയവയിലെ നനവിലൂടെ ഇതു പകരാം. പച്ച, മഞ്ഞ, ചാരനിറം കലര്‍ന്ന പതയുള്ള യോനീസ്രവവും ദുര്‍ഗന്ധവുമാണ് ലക്ഷണം. മൂത്രമൊഴിക്കുമ്പോള്‍ വേദന, ചൊറിച്ചില്‍, അടിവയറുവേദന എന്നീ ലക്ഷണങ്ങളും കാണാം. പെല്‍വിക് എക്‌സാം, ലാബ് പരിശോധന എന്നിവയിലൂടെ കണ്ടെത്താം.
ഹെര്‍പിസ്
യോനീപ്രദേശത്ത് ഗുദത്തിലും തുടയിലുമൊക്കെ ചെറു മുറിവുകളും പുണ്ണുകളുമുണ്ടാക്കുന്ന വൈറസാണിത്. ഈ മുറിവായിലൂടെ വൈറസ് പകരാം. പുറമേ ലക്ഷണം കാണാത്തവരില്‍ നിന്നും വൈറസ് പകര്‍ന്നു കിട്ടാം. വദനസുരതം വഴി പകരുന്ന HSV 1, സാധാരണ ലൈംഗികബന്ധം വഴി പകരുന്ന HSV 2 എന്നിങ്ങനെ രണ്ടു തരത്തിലുണ്ട് ഹെര്‍പിസ്.
സിഫിലിസ്
ബാക്ടീരിയയുണ്ടാക്കുന്ന ലൈംഗികരോഗമാണിത്. യോനീ, ഗുദ, വദനസുരതങ്ങള്‍വഴി ഇതു പകരാം. ചികിത്സിച്ചില്ലെങ്കില്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും ഇതു പടരാം. ലൈസ്ബിയന്‍ ബന്ധങ്ങളില്‍ സിഫിലിസ് സാധ്യത വളരെ കുറവാണ്.
അവസാനം പരിഷ്കരിച്ചത് : 3/12/2020
കൂടുതല്‍ വിവരങ്ങള്‍
ചെമ്മരിയാട് വളർത്തലിന്റെ പ്രയോജനങ്ങൾ
കൂടുതല്‍ വിവരങ്ങള്‍
എരുമകളെ ബാധിക്കുന്ന സാംക്രമിക രോഗങ്ങളും നിയന്ത്രണമ...