অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അമിതമായ കൂർക്കംവലി

അമിതമായ കൂർക്കംവലി

അമിതമായ കൂർക്കംവലിക്കും ഉറക്കപ്രശ്നങ്ങൾക്കും യഥാസമയം വിദദ്ധ ചികിത്സ തേടണം. ഇല്ലെങ്കിൽ അവ സങ്കീർണമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം

വല്ലപ്പോഴുമൊക്കെ കൂർക്കം വലിച്ചു മയങ്ങാത്തവർ കുറവായിരിക്കും. എന്നാൽ സ്ഥിരമായി കൂർക്കംവലിച്ചാണ് ഉറങ്ങുന്നതെങ്കിൽ സങ്കതി നിസ്സാരമായി കാണരുത്. ഉറക്കത്തിന്റെ ദൈർഘ്യത്തെയും നിലവാരത്തെയും കൂർക്കംവലി ബാധിക്കുന്നു എന്നത് മാത്രമല്ല കാരണം രോഗങ്ങളുടെ സൂചനകൂടിയകാമത് .

സ്ട്രോക്ക്, ഹൃദ്രോഗം, പ്രമേഹം, അമിതരക്തസമ്മർദം കാൻസർ മുതലായവയ്ക്ക് കാരണമാകുന്ന obstructive sleep apnea എന്ന രോഗത്തിന്റെ ലക്ഷണം കൂടിയാണ് കൂർക്കംവലി.

ആയുസിന്റെ മൂന്നിൽ ഒന്ന് ഭാഗം മനുഷ്യൻ ഉറങ്ങാനാണ് ചിലവഴിക്കുന്നത് . അതായത് ഒരുദിവസം ഏകദേശം 8 മണിക്കൂർ ഉറക്കം ആവശ്യമാണ്. ഉറങ്ങി വെറുതെ സമയം പാഴാകുകയല്ല നമ്മൾ ചെയ്യുനത്. സുഖനിദ്ര നല്ല ആരോഗ്യത്തിന് കൂടിയേ തീരു. ഉന്മേഷത്തിനും മസ്തിഷ്കവിശ്രെമത്തിനും ഉത്തമമായ മാനസികാവസ്ഥ സൃഷ്ടിക്കുന്നടിനും ആരോഗ്യകരമായ ഉറക്കം സുപ്രേധാനമാണ്. കുട്ടികൾക്ക്‌ ഓർമശക്തി മെച്ചപ്പെടാനും പഠന-കായികശേഷി വർധിക്കാനും ക്രമാമായ നിദ്ര സഹായകമാകുന്നു.
മനുഷ്യഷരീരത്തിലെ ആന്തരിക പ്രവർത്തനങ്ങൾ ഒരു ജൈവഘടികാരത്താലാണ് നിയന്ത്രിക്കപെടുന്നത്. Circadian Rhythym എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് നിദ്ര, ഉണർവ്, ശാരീരിക ഊഷ്മാവ്, അന്തസ്രാവ ഗ്രന്ഥികളുടെ പ്രവർത്തനം മുതലായവ നിയന്ത്രിക്കുന്നു. തലച്ചോറിലുണ്ടാവുന്ന മേലടോണിൻ  എന്ന ഹോർമോണിന്റെ  അളവാണ് ഉറക്കത്തിനു കാരണമാവുന്ന ഘടകം.
ഉറക്കത്തിന് പല ഘട്ടങ്ങളുണ്ട്. അതിനു ഒരു പ്രതേക താളവുമുണ്ട്. നിശ്ചലമിഴിനിദ്ര, ചഞ്ചലമിഴിനിദ്ര എന്നിവയാണ് ഉറക്കത്തിന്റെ രണ്ട് പ്രധാന ഘട്ടങ്ങൾ.
ഉറക്കം ആരംഭിക്കുന്നത് നിശ്ചലമിഴിനിദ്രയിലൂടെയാണ്. ഇത് പിന്നീട് പല ഘട്ടങ്ങളിലൂടെ കടന്ന്‌ ചഞ്ഞലമിഴിനിദ്രയിൽ എത്തുന്നു. അവിടുന്ന് വീണ്ടും നിശ്ചലമിഴിനിദ്രയിലേക്കും. വളരെ താളാത്മകമായി സംഭവിക്കുന്ന പ്രക്രിയയാണിത്. ഒരു തരം ജൈവവിശ്രമം എന്നു വിശേഷിപ്പിക്കാവുന്ന ഈ ഉറക്കം ശരീരത്തിന് ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. പല തരത്തിലുള്ള ഉറക്കപ്രശ്നങ്ങൾ ആളുകളിൽ കാണാറുണ്ട്. ഇക്കൂട്ടത്തിൽ 3 പ്രശ്നങ്ങൾ ശ്രദ്ധ അർഹിക്കുന്നു.
നിദ്രനുബന്ധമായ ശ്വാസഭംഗം, കൂർക്കംവലി, അപ്പർ എയർവെ റസിസ്റ്റൻസ് സിൻഡ്രോം എന്നിവയാണിത്‌.

നിദ്രാനുബന്ധമായ ശ്വാസഭംഗം (Sleep Apnea)

ഉറക്കതിനിടക്ക് ശ്വാസം നിന്ന് പോകുന്ന അവസ്ഥയാണ് അപ്നിയ. മിക്കവാറും 10-20 സെക്കന്റ്‌ നേരത്തേക്കാണ് ശ്വാസം  നിലച്ചു പോകുന്നത്. മസ്തിഷ്കപ്രശ്നങ്ങൾകൊണ്ട് അപ്നിയ ഉണ്ടാകുന്നതാണ് സെൻട്രൽ സ്ലീപ്‌ അപ്നിയ. ശ്വാസ വഴിയിലെ തദസങ്ങൽ കൊണ്ടും അപ്നിയ ഉണ്ടാകാറുണ്ട് . ഇതിനു ഒബ്സ് ട്രക്റ്റീവ് സ്ലീപ്‌ അപ്നിയ എന്ന് പറയുന്നു. ഇത് രണ്ടും ഒരുമിച്ചു ഉണ്ടാകുന്ന അവസ്ഥയാണ്‌ മിക്സഡ് സ്ലീപ്‌ അപ്നിയ. ഉറക്കത്തിൽ ശ്വാസം നിന്നുപോകുമ്പോൾ തലച്ചോറിലേക്ക് ഓക്സിജൻ എത്താതെ വരികയും മസ്തിഷ്കപ്രവർത്തങ്ങൾ തകരാറിലാവുകയും ചെയ്യുന്നു. മസ്തിഷ്കത്തിന്  മന്ദത അനുഭവപ്പെടുന്നടിനാൽ ഉറങ്ങി എഴുന്നേറ്റാലും ഉന്മേഷം കിട്ടുകയില്ല.
നിദ്രാനുബന്ധമായ ശ്വാസഭംഗം ഉള്ള ഭൂരിഭാഗം ആളുകളിലും താടിയെല്ലുകളുടെ സന്ധികളുടെ തെറ്റായ പ്രവർത്തനം മൂലമുണ്ടാകുന്ന സന്ധിവേദന, മൈഗ്രേൻ പോലുള്ള തലവേദന, കഴുത്തുവേദന ചെവിവേദന മുതലായവയും കണ്ടുവരാറുണ്ട്. ഇന്ത്യയിൽ ഏകദേശം 14 % ആളുകളിലും ഈ രോഗം ഉള്ളതായി പഠനങ്ങൾ  സൂചിപിക്കുന്നു . ഇതിൽ  ഭൂരിഭാഗവും രോഗം നിര്നയികപെടതവരാണ് ..

രോഗലക്ഷണങ്ങൾ :-

കൂർക്കംവലി, പകലുറക്കം , ഉണർന്നെഴുനേറ്റാൽ ഉടനെ ഉണ്ടാകുന്ന ക്ഷീണമോ  തലവേദനയോ പെട്ടന്നു  ദേഷ്യം വരിക ,പെരുമാറ്റത്തിലെ മാറ്റങ്ങൾ  ഓർമക്കുറവു , കൃത്യനിർവഹണത്തിലെ  ശ്രേദ്ധക്കുറവു , വണ്ണം  കൂടുതൽ ഉള്ള കഴുത്ത് , ഇരുന്ന്  ജോലി ചെയുമ്പോഴോ ടി .വി കാണുമ്പോഴോ , വാഹനം ഓടികുംമ്പോഴോ  ഉറങ്ങിപോകുക , ഉന്മേഷക്കുറവു  അമിതവണ്ണം, പെട്ടന്  ശ്വാസംമുട്ടി ഉണരുക , ലൈഗിക ഉന്മേഷക്കുറവു, ഉറക്കത്തിലെ  പല്ലുകടിക്കൽ

കൂർക്കം വലി(Snoring)

ശ്വസോച്ഛ്വ്വാസം  ചെയുന്നതിനിടയിൽ പ്രാണവായു കടന്നുപോകുന്ന വഴിയിൽ തടസ്സം ഉണ്ടാകുനതാണ് കൂർകം വലിക്ക്  കാരണം . ജലദോഷം ഉൾപെടെ വ്യത്യസ്ത  കാരണങ്ങൾ  കൊണ്ട്  തടസ്സങ്ങൾ  വന്നുചേരും .

ടോണ്‍സിൽഗ്രന്ഥിവളർന്നുതടസമുണ്ടാകുന്നത്, മൂക്കിന്റെ പാലത്തിനുണ്ടാകുന്ന വളവ്, മൂക്കിൽ ദശ വളരുന്നത്, താടിയെല്ല് താഴേക്ക്‌ ഇടിഞ്ഞിരിക്കുന്നത്, തൊണ്ടയിലെ പേശികൾക്ക് സംഭവിക്കുന്ന അയവു, ശ്വാസഗതിയിൽ കുറുനാക്ക് ഉണ്ടാക്കുന്ന തടസം, നാക്കിനു വലുപ്പം കൂടുന്നത് എന്നിവയൊക്കെ കൂർക്കംവലിക്ക് കാരണമാവാം. കൂർക്കംവലി ഉണ്ടാക്കുന്ന ശ്വാസതടസ്സം കാരണം  തലച്ചോറിനു ആവശ്യമായ അളവിൽ പ്രാണവായു കിട്ടാത്ത അവസ്ഥ വന്നുചേരാം. ഇത് ആരോഗ്യം  ക്ഷയിക്കാനും രോഗങ്ങൾ വന്നെത്താനും സാധ്യത ഒരുക്കുന്നു

അപ്പർ എയർവെ റസിസ്റ്റൻസ്  സിൻഡ്രോം (UARS)

ഈ അവസ്ഥയിൽ ശ്വാസതടസ്സം ഉണ്ടാകാറില്ല. എന്നാൽ  ശ്വാസ നാളത്തിന്റെ വ്യാപ്തി വളരെ  കുറവായതിനാൽ കൂർക്കംവലിക്കും.

പ്രാണവായു  ആവശ്യത്തിനു ലഭിക്കാനുള്ള ശ്രമം മൂലമുള്ള നിദ്രാഭംഗം വളരെയധികം ഉണ്ടാകുന്നു. ഇതുകാരണം കൂടുതൽ ക്ഷീണവും പകലുറക്കവും കണ്ടുവരുന്നു. തക്കസമയത്ത്  ചികിത്സിച്ചില്ലെങ്കിൽ ഇത്  ഒബ്സ്റ്റ്രെക്റ്റീവ്  സ്ലീപ്‌ അപ്നിയ  ആയിത്തീരും .

കുട്ടികളിലെ കൂർക്കംവലി (Pediatric Sleep Disordered Breathing)

ഉറക്കത്തിലെ  ശ്വസനവൈകല്യങ്ങൾ കുട്ടികളിൽ സാധാരണമാണ് കൂർക്കംവലി ഉറക്കത്തിലെ  വായ തുറന്നുളള ശ്വസനം എന്നിവയെ  അവഗണിക്കരുത് . അഡിനോയ്ഡു , ടോണ്‍സിൽ ഗ്രന്ഥികളുടെ അമിതവണ്ണം  മൂലമുള്ള ശ്വാസതടസ്സമാണ്  ഇതിനുള്ള  കാരണം. കുട്ടികളിലെ പെരുമാറ്റ പ്രശ്നമായ എ.ഡി.എ.എച്.ഡി ക്ക്  സ്ലീപ്‌ അപ്നിയ  ഒരു  പ്രധാന  കാരണമായി അടുത്തകാലത്തെ പഠനങ്ങൾ സൂചിപ്പിക്കുന്നു.

രോഗനിർണയം

സാധാരണ കൂർക്കംവലിയും രോഗാവസ്ഥയിൽ  ഉള്ള കൂർക്കംവലിയും തിരിച്ചറിയാനുള്ള പരിശോധനയാണ് നിദ്രപഠനം ഉറക്കത്തിൽ മാത്രം സംഭവിക്കുന്ന വ്യതിയാനങ്ങൾ  ഉറക്കത്തിൽ മാത്രമേ പരിശൂധിക്കാനും മനസ്സിലാക്കാനും സാധിക്കു . അതിനാൽ ഈ  പരിശോധന സ്ലീപ്‌  ലാബുകളിലോ, അല്ലെങ്കിൽ അതി നൂതനമായ ഗ്രിഹനിദ്രപടനോപകരനമോ ഉപയോഗിച്ചേ  ചെയ്യാൻ പാടുള്ളൂ.

ചികിത്സ മൂന്നുവിധത്തിൽ

കൂർക്കംവലിക്കും  ഒ.എസ്.എ ക്കും  ഇന്ന് ചികിത്സ ലഭ്യമാണ് .ചികിത്സ മൂന്നു വിധത്തിലുണ്ട്.

കണ്ടിനുയസ് പോസിറ്റീവ് എയർവെ പ്രഷർ(CPAP):-

ഈ  ഉപകരണം മാസ്ക് വഴി വായു തുടർച്ചയായി പമ്പുചെയാൻ സഹായിക്കും . ഇങ്ങനെ പമ്പ്‌ ചെയ്യപ്പെടുന്ന വായുവിന്റെ മർദംമുലം ശ്വസനപാതയുടെ ഭിത്തികൾ അടഞ്ഞു പോകുന്നത്‌  തടയും. അതുവഴി ശ്വാസതടസ്സം ഒഴിവാകുകയും ചെയും .


ദന്തോഉപഗരണ ചികിത്സ(Oral Appliance Therapy):-
ഉറക്കത്തിൽ ശ്വസനപാത അടഞ്ഞുപോകാതെ സംരക്ഷികുന്ന ഉപകരണമാണിത് (ഓറൽ അപ്ലയൻസ് തെറാപ്പി- ഒ.ഐ .ടി ). ശ്വാസോച്ഛ്വാസത്തിന്  ഇതുമുലം തടസ്സമുണ്ടാവുകയില്ല . ശ്വാസഗതി നേരെയായാൽത്തനെ തലച്ചോറിന് ആവശ്യത്തിനു ഒക്സിജൻ ലഭിക്കും . അപ്പോൾ  ഉറക്ക പ്രശ്നവും ക്രമേണ മാറികിട്ടും . ഇത്  യാത്രക്ക് ഇടയിലും  എളുപ്പത്തിൽ ഉപയോഗിക്കാം. അമേരിക്കൻ അക്കാദമി ഓഫ്  സ്ലീപ്‌  മെഡിസിൻ  2006 ൽ  ഇത്  അപ്‌നിയ, കൂർക്കംവലി എന്നിവയുടെ  ചികിത്സകായി ശുപാർശ ചെയ്തിട്ടുണ്ട്. ഡെന്റൽ സ്ലീപ്‌ മെഡിസിനിൽ പ്രത്യേകം പരിശിലനം ലഭിച്ച ഡെന്റിസ്റ്റുകളിൽ നിന്നും അമേരിക്കൻ ഫുഡ്‌ ആൻഡ്‌ & ഡ്രഗ് അഡ്മിനിസ്ട്രറേഷൻ (FDA) അംഗീക്രത ദന്തോഉപഗരണം (oral Appliance) മാത്രമേ ചികിത്സകായി ഉപയോഗികാവു .


അശാസ്തൃയമായിരൂപകൽപനചെയ്തദന്തോപഗരണങ്ങൾഉപയോഗസൂന്യമാണ്. മാത്രമല്ല താടിയെല്ലുകളുടെ സന്ധികളുമായി ബന്ധപ്പെടപ്പെട്ട പ്രശ്നങ്ങലേക്കും നയിക്കാം. ശസ്ത്രക്രിയ കൂടാതെ ശ്വാസനാളത്തിന്റെ  വ്യാപ്തി നവികരികൂന്ന അത്യാധുനിക ഡി.എൻ.എ അപ്ലയൻസ് ഇപ്പോൾ നമ്മുടേ രാജ്യത്തും ലഭ്യമാണ്.

ശസ്ത്രക്രിയ : കുട്ടികളുടെ ടോണസിൽ, അഡിനോയിഡ്  ഗ്രന്ഥികളുടെ വീക്കം മൂലമുണ്ടാകൂന്ന ശ്വാസതടസ്സം എന്നിവ ശസ്ത്രക്രിയയിലുടെ പരിഹരിക്കാവുന്നതാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം മുഖത്തിന്റെയും താടിയെല്ലിന്റെയും വളർച്ച ക്രെമപ്പെടുത്താനായി (Myofunctional  Therapy ) ഫങ്ഷണൽ ഓർത്തോഡോണ്‍ടിക്സ് തെറാപ്പിയും ( functional  orthodontics therapy ) അവശ്യമാണ് എന്ന് പുതിയ പഠനങ്ങൾ തെളിയികുന്നു .

നിദ്രാഭംഗം മുല്ലമുള്ള ആരോഗ്യപ്രശ്നങ്ങൾ(Sleep Deprivation)

നിദ്രാനുബന്ധ ശ്വാസഭംഗം കാരണം ഇടയ്ക്കിടെ ശ്വസോച്ഛ്വ്വാസം നിലച്ചുപോകുന്നതിനാൽ രക്തത്തിലെ ഓക് സിജന്റെ അളവ് കുറയുകയും സിംപതറ്റിക് നാഡീവ്യുഹം ഉത്തേജിപ്പിക്കപെടുകയും ചെയ്യുന്നു. ഒരു രാത്രിയിൽ പലതവണ സംഭവിക്കുന്ന ഈ മാറ്റങ്ങൾ തലച്ചോറിനെയും ഹൃദയത്തിനെയും രക്തധമനികളുടെയും ആന്തരികപാളികളുടെ പ്രവർത്തനക്ഷമതയും ബാധിക്കുന്നു.

അങ്ങനെ കൂര്‍ക്കംവലിക്കും പരിഹാരമായി!!!

ഉറങ്ങുന്ന വ്യക്തിക്കില്ലെങ്കിലും മറ്റുള്ളവര്‍ക്ക് വളരെ അലോസരമുണ്ടാക്കുന്ന ഒന്നാണ് കൂര്‍ക്കം വലി. പല സ്ഥലങ്ങളിലും കൂര്‍ക്കം വലി നിമിത്തം വിവാഹമോചനം വരെ നടന്നിട്ടുണ്ട്. അസിഡിറ്റി, ഓര്‍മ്മക്കുറവ്, സ്‌ട്രോക്ക്, ഡിപ്രഷന്‍, പ്രമേഹം, ഹാര്‍ട്ട് അറ്റാക്ക് ഇങ്ങനെ പല രോഗങ്ങളുടെയും പ്രധാനലക്ഷണങ്ങളില്‍ ഒന്നാണ് കൂര്‍ക്കംവലി. ഇത് മാത്രമല്ല, ഉറക്കത്തിലുള്ള കൂര്‍ക്കംവലി പക്ഷാഘാതത്തിനു വരെ കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. ഇതൊക്കെ കേട്ട് കൂര്‍ക്കംവലിക്കാര്‍ ടെന്‍ഷനാകണ്ട. ഇതിനൊക്കെയുള്ള പരിഹാരവുമായാണ് ദി ഹെൽത്തി സ്ലീപ്‌ എത്തിയിരിക്കുന്നത്.

 

ഈ ഉപകരണം ഉപയോഗിച്ചാല്‍ പിന്നെ കൂര്‍ക്കംവലിക്കണമെന്ന് കരുതിയാല്‍ പോലും സാധിക്കില്ല. ഒരു ദന്ത ഉപകരണം ആണ് ഈ വലിയ പ്രശ്‌നത്തെ നിസ്സാരമായി ഒതുക്കാന്‍ സഹായിക്കുന്നത്. ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ വായു കടന്ന് പോകുന്ന വഴിയിലെവിടെയെങ്കിലും തടസം അനുഭവപ്പെടുമ്പോഴാണ് കൂര്‍ക്കം വലി ഉണ്ടാകുന്നത്. എന്നാല്‍ ഈ ഉപകരണം ഉപയോഗിക്കുന്നതോടെ ശ്വാസമെടുക്കാനുള്ള തടസ്സം അവസാനിക്കുകയും കൂര്‍ക്കം വലി ഇല്ലാതാവുകയും ചെയ്യും.

കൂർക്കംവലി- കാരണങ്ങളും പരിഹാരങ്ങളും

 

മൂക്കടപ്പും വായ തുരന്നുറങ്ങുന്ന ശീലവും കൂർക്കംവലിക്കുള്ള കാരണങ്ങളാണ്. മൂക്കിലൂടെ ശ്വാസം പോകാതാകുമ്പോൾ വായ തുറന്നുറങ്ങുന്നത് സ്വാഭാവികം. കോൾഡുള്ളപ്പോൾ കൂർക്കം വലിക്കാനുള്ള കാരണം ഇതുതന്നെയാണ്.


പുകവലി, മദ്യപാനം എന്നിവ കൂർക്കംവലിക്ക് കൂട്ടുനിൽക്കുന്ന ശീലങ്ങളാണ്. ഇവ രണ്ടും കഴുത്തിലെ മസിലുകളെ കൂടുതൽ അയവുള്ളതാക്കും. ഇതിന്റെ ഫലമായി ശബ്ദം നിയന്ത്രിക്കാനും ബുദ്ധിമുട്ടാകും.


അമിതവണ്ണവും കൂൂർക്കം വലിക്ക് കാരണമാണ്. വണ്ണം കൂടുമ്പോൾ കഴുത്തിലെ മസിലുകൾക്ക് കൂടുതൽ സമ്മർദ്ദമുണ്ടാക്കും. ഇത് കൂർക്കംവലി കൂട്ടുകയും ചെയൂം.


കിടക്കുന്ന പൊസിഷൻ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ കൂർക്കം വലി ഒഴിവാക്കാൻ സാധിക്കും. മലർന്നു കിടന്നുറങ്ങുന്നത് കൂർക്കംവലിക്ക് അനുകൂൂലമായ പൊസിഷനാണ്.


ശരീരത്തിലെ ജലാംശം കുറഞ്ഞാലും കൂർക്കം വലിക്കന്നുള്ള പ്രേരണയുണ്ടാകും. വെള്ളം കുറയുമ്പോൾ ശരീരത്തിലെയും മൂക്കിലെയും ഈർപ്പം കുറയുന്നു. ഇതിനു കാരണം ശ്വാസോച്ചാസം ബുധിമുട്ടാകുകയും  ഇത് കൂർക്കം വലിക്ക് കാരണമാകുകയും ചെയ്യുന്നു.

 

ചികിത്സ മൂന്നുവിധത്തിൽ

കൂർക്കംവലിക്ക് ഇന്ന് ചികിത്സ ലഭ്യമാണ്. ചികിത്സ മൂന്നു വിധത്തിലുണ്ട്.

കണ്ടിനുയസ് പോസിറ്റീവ് എയർവെ പ്രഷർ(CPAP):- 
ഈ  ഉപകരണം മാസ്ക് വഴി വായു തുടർച്ചയായി പമ്പുചെയാൻ സഹായിക്കും . ഇങ്ങനെ പമ്പ്‌ ചെയ്യപ്പെടുന്ന വായുവിന്റെ മർദംമുലം ശ്വസനപാതയുടെ ഭിത്തികൾ അടഞ്ഞു പോകുന്നത്‌  തടയും. അതുവഴി ശ്വാസതടസ്സം ഒഴിവാകുകയും ചെയും .

ദന്തോഉപഗരണ ചികിത്സ(Oral Appliance Therapy):-
ഉറക്കത്തിൽ ശ്വസനപാത അടഞ്ഞുപോകാതെ സംരക്ഷികുന്ന ഉപകരണമാണിത്. ശ്വാസോച്ഛ്വാസത്തിന്  ഇതുമുലം തടസ്സമുണ്ടാവുകയില്ല. ശ്വാസഗതി നേരെയായാൽത്തനെ തലച്ചോറിന് ആവശ്യത്തിനു ഒക്സിജൻ ലഭിക്കും. അപ്പോൾ  കൂർക്കം വലിയും മാറികിട്ടും. ഇത് യാത്രക്ക് ഇടയിലും  എളുപ്പത്തിൽ ഉപയോഗിക്കാം.

 

ശസ്ത്രക്രിയ: കുട്ടികളുടെ ടോണസിൽ, അഡിനോയിഡ് ഗ്രന്ഥികളുടെ വീക്കം മൂലമുണ്ടാകൂന്ന ശ്വാസതടസ്സം എന്നിവ ശസ്ത്രക്രിയയിലുടെ പരിഹരിക്കാവുന്നതാണ്.

ഉറക്കക്കുറവ് ശ്രധിക്കുക

ഉറക്കക്കുറവ്

വിവിധ കാരണങ്ങൾകൊണ്ട് ഉറക്കക്കുറവ് അനുഭവിക്കുനവരുടെ എണ്ണം കൂടി വരുകയാണ്. ദീർഘകാലം ഉറക്കക്കുറവ് ഉണ്ടായാൽ , അത് ശാരീരികമായും മാനസികമായും ദോഷം ഉണ്ടാക്കും. വേണ്ടത്ര ഉറക്കം കിട്ടാതിരുന്നാൽ,പ്രമേഹത്തിന് സാധ്യത കൂടുതൽ ആണെന്ന് പഠനങ്ങൾ തെളിയിച്ചു കഴിഞ്ഞു.

തലച്ചോറിന്റെ പ്രവർത്തനത്തിനും ഉറക്കം അത്യാവശ്യമാണ്.

ഒരു ദിവസത്തെ ഉറക്കം നഷ്ടപെട്ടാൽ അത് അടുത്ത ദിവസം കൂടുതൽ ഉറങ്ങി പരിഹരിക്കാം എന്ന് വിചാരിക്കുന്നത് തെറ്റാണ്. പകൽ സമയത്ത് നമ്മൾ ചെയുന്ന എല്ലാ കാര്യങ്ങളും ഒർത്തിരിക്കുന്ന വിവരങ്ങളും തലച്ചോറിൽ അടുക്കി വെയ് ക്കുന്നത് ഉറങ്ങുമ്പോഴാണ്. ഒരു ദിവസത്തെ ഉറക്കക്കുറവ് അന്നത്തെ വിവരങ്ങൾ തലച്ചോറിൽ അടുക്കിവെക്കാൻ സാധികാതെ പോകും. അങ്ങനെ വന്നാൽ പിന്നീട് ആ വിവരങ്ങൾ ഓർമിച്ചു എടുക്കാൻ ബുദ് ധിമുട്ടാണ്.

ഉറക്കക്കുറവിന്റെപല കാരണങ്ങൾ:

  • ഹൃദ്രോഗം
  • പ്രമേഹം
  • സന്ധിവാതം
  • അമിതവണ്ണം
  • മദ്യപാനം
  • പുകവലി
  • വിഷാദരോഗം
  • സംശയരോഗം

 

കൃത്യമായ ഉറക്കശൈലി പാലിച്ചാൽ , പല അസുഖങ്ങളും ഒഴിവാക്കാം.

കടപ്പാട്-koorkkam-vali-swasa-thadasam.blogspot.in

അവസാനം പരിഷ്കരിച്ചത് : 1/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate