ഉദരരോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പെപ്റ്റിക് അള്‍സര്‍. അള്‍സര്‍ എന്ന് പൊതുവെ പറയുമെങ്കിലും ആമാശയത്തിലും കുടലിലുമായി വരുന്ന പുണ്ണിനെ പെപ്റ്റിക് അള്‍സര്‍ എന്നാണ് വൈദ്യശാസ്ത്രം വിളിക്കുന്നത്.
വായയും അന്നനാളവും ആമാശയവും ചെറുകുടലും വന്‍കുടലും ചേര്‍ന്നതാണ് മനുഷ്യന്‍െറ ദഹനേന്ദ്രിയ വ്യവസ്ഥ. ദഹനപ്രക്രിയ സുഗമമാക്കാനും ഭക്ഷണത്തിലൂടെ കടന്നുവരുന്ന രോഗാണുക്കളെ ശരീരത്തില്‍ കടക്കാതെ നശിപ്പിച്ചുകളയാനും ഹൈ¤്രഡാ ക്ളോറിക് അമ്ളവും പെപ്സിന്‍ എന്ന ദീപനവസ്തുവും ആമാശയത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു.
ഹൈഡ്രോ ക്ളോറിക് അമ്ളത്തിനും പെപ്സിനും ദഹനേന്ദ്രിയ വ്യവസ്ഥയിലെ ആന്തരികപടലത്തെ വ്രണപ്പെടുത്താനുള്ള കഴിവുണ്ട്. എന്നാല്‍, ആരോഗ്യമുള്ള ഒരു വ്യക്തിയില്‍ ഇതു സംഭവിക്കാറില്ല. ആരോഗ്യമുള്ള ദഹനേന്ദ്രിയത്തിന്‍െറ ആന്തരികപടലത്തിന് അമ്ളരസത്തെ ചെറുക്കാനുള്ള ശക്തിയുണ്ട്. ആരോഗ്യകരമായ അവസ്ഥയില്‍ അമ്ളത്തിന്‍െറ നശീകരണ സ്വഭാവവും ആന്തരികപടലത്തിന്‍െറ ക്ഷാരഗുണവും തുല്യമാണ്. അമ്ളത്തിന്‍െറ അളവ് കൂടുന്നതോ, ആന്തരികപടലത്തിന്‍െറ ചെറുത്തുനില്‍ക്കാനുള്ള കഴിവ് ദുര്‍ബലമാകുകയോ ചെയ്താല്‍ ആമാശയത്തില്‍ പുണ്ണുകള്‍ രൂപപ്പെടുന്നു.
കുടലിലും ആമാശയത്തിലും അന്നനാളത്തിലും
പെപ്സിനും ഹൈഡ്രോക്ളോറിക് അമ്ളവും ഉദ്ഭവിക്കുന്നത് ആമാശയത്തിലായതിനാല്‍ ഈ രോഗം ആമാശയത്തിലും അതിനോടു ചേര്‍ന്ന് കിടക്കുന്ന അന്നനാളത്തിന്‍െറയും ചെറുകുടലിന്‍െറയും ഭാഗങ്ങളിലും കാണപ്പെടാറുണ്ട്. ആമാശയത്തിലെ പുണ്ണിന് ഗാസ്ട്രിക് അള്‍സര്‍ എന്നും ചെറുകുടലിലെ പുണ്ണിന് ഡിയോഡിനല്‍ അള്‍സര്‍ എന്നുമാണ് പേര്.
ഉദാ: ഇബുപ്രോഫെന്‍, ആസ്പിരിന്‍, ഡിക്ക്ലോഫെനാക്ക്, നാപ്റോക്സന്‍ തുടങ്ങിയവ.
പെപ്റ്റിക് അള്‍സറിന്‍െറ പ്രധാന ലക്ഷണം വയറിന്‍െറ മുകള്‍ഭാഗത്തായി അനുഭവപ്പെടുന്ന വേദനയാണ്. ചിലപ്പോള്‍ വിശപ്പനുഭവപ്പെടുമ്പോഴോ അല്ളെങ്കില്‍ ഭക്ഷണം കഴിച്ചതിനുശേഷമോ ആണ് വേദന അനുഭവപ്പെടുക. എരിച്ചില്‍, പുകച്ചില്‍ എന്നിങ്ങനെ പലരീതിയില്‍ ഈ വേദന അനുഭവപ്പെടാം. ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, ഭക്ഷണം തികട്ടി വരുക, ഭക്ഷണത്തിനുശേഷം ക്ഷീണം അനുഭവപ്പെടുക, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക എന്നിവ പെപ്റ്റിക് അള്‍സറിന്‍െറ മറ്റു ലക്ഷണങ്ങളാണ്. രക്തം ഛര്‍ദിക്കുകയോ മലത്തിലൂടെ രക്തം കറുത്തനിറത്തില്‍ പോകുകയോ ചെയ്യുന്നത് ഈ രോഗത്തിന്‍െറ സങ്കീര്‍ണാവസ്ഥയെ കാണിക്കുന്നു. അള്‍സറിന്‍െറ ഫലമായി ചെറുകുടലിന്‍െറ വ്യാസം കുറയുകയും അത് ഭക്ഷണങ്ങള്‍ ദഹിക്കാതെ ഛര്‍ദിക്കാന്‍ കാരണമാകുകയും ചെയ്യുന്നു.
രോഗിയുടെ ലക്ഷണങ്ങള്‍ അള്‍സര്‍ സംശയിക്കാന്‍ സഹായിക്കുമെങ്കിലും രോഗനിര്‍ണയത്തിന് ചില വൈദ്യപരിശോധനകള്‍ അത്യാവശ്യമാണ്. എച്ച് പൈലോറിയുടെ സാന്നിധ്യം മനസ്സിലാക്കാന്‍ രക്തപരിശോധനയോ സ്റ്റൂള്‍ ആന്‍റിജന്‍ ടെസ്റ്റോ മതിയാകും. എന്‍ഡോസ്കോപ്പി പരിശോധനകള്‍ വ്യക്തവും പരിപൂര്‍ണവുമായ രോഗനിര്‍ണയത്തിന് സഹായിക്കുന്നു. ബയോപ്സി പരിശോധന അര്‍ബുദ സാഹചര്യങ്ങള്‍ ഉണ്ടോ എന്നറിയാന്‍ ഗുണകരമാണ്.
രോഗലക്ഷണങ്ങള്‍ 40 വയസ്സില്‍ കൂടുതലുള്ളവരില്‍ പൊടുന്നനെ കാണുകയോ, ലക്ഷണങ്ങളുടെ കൂടെ ശരീരം മെലിച്ചില്‍, വിളര്‍ച്ച, ഛര്‍ദി, വിശപ്പില്ലായ്മ, രക്തസ്രാവം എന്നിവയും അനുഭവപ്പെട്ടാല്‍ ചികിത്സക്ക് മുമ്പ് തീര്‍ച്ചയായും രോഗനിര്‍ണയം നടത്തണം.
മറ്റു ചികിത്സാരീതികളില്‍നിന്ന് വ്യത്യസ്തമായി ഹോമിയോപ്പതിയില്‍ രോഗത്തെയല്ല, മറിച്ച് രോഗിയെയാണ് ചികിത്സിക്കുന്നത്. അള്‍സര്‍ രോഗമുള്ള എല്ലാ രോഗികള്‍ക്കും ഒരേ മരുന്നല്ല നല്‍കുന്നത്. രോഗിയുടെ ശാരീരികവും മാനസികവുമായ പ്രത്യേകതകള്‍ മനസ്സിലാക്കിയും പാരമ്പര്യരോഗ പ്രവണതകളെ കണക്കിലെടുത്തുമാണ് മരുന്ന് നിശ്ചയിക്കുന്നത്. ഇങ്ങനെ തെരഞ്ഞെടുക്കുന്ന ഒൗഷധങ്ങള്‍ ശരീരത്തിന്‍െറ പ്രതിരോധശക്തി വര്‍ധിപ്പിക്കുകയും അതുവഴി ആരോഗ്യം പ്രദാനം ചെയ്യുകയും ചെയ്യുന്നു.
ഹോമിയോ ഒൗഷധങ്ങളായ കാര്‍ബോ വെജ്, പള്‍സാറ്റില, നക്സ് വോമിക്ക, ഹൈഡ്രസ്റ്റിസ്, റൊബീനിയ, കാരിക്കാപപ്പായ, ലൈകോപോഡിയം, ആര്‍സ് ആല്‍ബ് തുടങ്ങിയവ പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു.
ഹോമിയോ ചികിത്സ സ്വീകരിക്കുമ്പോള്‍ താഴെപറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.
കടപ്പാട് : ഡോ. ജാഫര്‍ സാദിഖ് എം.പി
അവസാനം പരിഷ്കരിച്ചത് : 7/11/2020
രോഗിയുടെ രോഗാവസ്ഥ സമഗ്രമായി വിശകലനം ചെയ്ത് അവയ്ക്ക...
ത്വരിതഗതിയില്‍ വളര്‍ന്നു വരുന്ന ഒരു ചികിത്സാസമ്പ്രദ...
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍