കോശങ്ങളുടെ അമിതവും അനിയന്ത്രിതവും ആയ വിഭജനത്തെ ആണ് കാന്‍സര്‍ എന്ന് പറയുന്നത്. സന്ധിവാതം, പ്രമേഹം, അതിരക്ത സമ്മര്‍ദ്ദം. കുഷ്ടം, ക്ഷയം, ഭ്രാന്ത് എന്നിവയെ പോലെ വൈദ്യ സഹായം അനിവാര്യമായ ഒരു രോഗം (Chronic inflammatory disease) ആണ് അര്‍ബുദ രോഗം.
എല്ലാവരേയും ബാധിക്കുന്ന രോഗം അല്ല ഇത്. ലോകത്ത് ഒരു വര്‍ഷം 1% ത്തില്‍ താഴെ ജനങ്ങളില്‍ മാത്രമേ ഇത് പിടിപെടുന്നുള്ളൂ. ഹൃദ്രോഗം 30 %) കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് കാന്‍സര്‍ പരിണിത ഫലം മൂലമത്രെ (12%)
പ്രായം കൂടുന്തോറും കാന്‍സര്‍ വിഭാഗ രോഗങ്ങള്‍ പിടിപെടാനുള്ള സാദ്ധ്യത ഏറെ കൂടുതല്‍ ആണ്.ഒരാളില്‍ വിട്ട് മാറാതെ നില കൊള്ളുന്ന ദേഹ പ്രയാസങ്ങള്‍ കാന്‍സര്‍ രോഗത്തിന്റെ പൂര്‍വ്വ ലക്ഷണങ്ങളോ സൂചകങ്ങളോ ആകാം. ഓരോരുത്തരിലും വിവിധ രൂപത്തിലാണ് കാന്‍സര്‍ ബാധിക്കുന്നത്. ഏത് ഭാഗത്ത് പിടിപ്പെടുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ആണ് ലക്ഷണങ്ങള്‍ ഉള്‍ത്തിരിയുന്നത്.
പുരുഷന്മാരില് തല കഴുത്ത് ഭാഗത്താണ് എങ്കില്‍ സ്ത്രീകള്‍ക്ക് അടിവയര്‍ ഭാഗത്ത് ആണ് കൂടുതലായി പിടിപ്പെട്ടു പോരുന്നത്.
കാര്‍സിനോജനുകളുടെ സാന്നിദ്ധ്യം, ജീവിത ശൈലില് വന്ന മാറ്റങ്ങള്‍,pHല്‍ ഉണ്ടാകുന്ന വിത്യാസങ്ങള്‍, സൂക്ഷ്മ വൈറസുകള്‍ എന്നിവ രോഗ രൂപീകരണത്തില്‍ പങ്ക് വഹിക്കുന്നു.
അര്‍ബുദം 2 തരം ഉണ്ട്.
ദയ ഉള്ള മുഴകള്‍, പകയുളള മുഴകള്‍
കാന്‍സറിന്റെ ലക്ഷണങ്ങള്‍
അസാധാരണവും ആവര്‍ത്തിച്ചുള്ളതുമായ രക്തസ്രാവം
തുടരെ തുടരെയുള്ള ദഹനക്കേട്വയര് വേദന
ആഹാരം ഇറക്കാനുള്ള പ്രയാസം
മലമൂത്ര വിസര്‍ജ്ജനത്തിലുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങള്‍
വായില്‍ കാണപ്പെടുന്ന വെളുത്ത പാട, ഉണങ്ങാത്ത വ്രണങ്ങള്‍
തുടര്‍ച്ചയായുള്ള ചുമ, ശബ്ദമടപ്പ്
ശരീരത്തില്‍ കാണപ്പെടുന്ന കഴലകള്‍, മുഴകള്‍, തടിപ്പുകള്‍
മറുക്, കാക്കപ്പുള്ളി,അരിമ്പാറ എന്നിവയുടെ നിറത്തിലും ആകൃതിയിലും വലിപ്പത്തിലും ഉണ്ടാകുന്ന വ്യതിയാനം
ക്ഷീണം, വേദന രക്തക്കുറവ്, പെട്ടെന്ന് ഭാരം കുറയല്‍ എന്നിവഅനുഭവപ്പെടുന്നവര് വൈദ്യ പരിശോധനകള്‍ക്ക് വിധേയമായി സംഗതികള്‍ വിലയിരുത്തണം.
രോഗ പാരമ്പര്യ മുള്ളവര്‍, 30 വയസ്സ് കഴിഞ്ഞവര്‍ 5 കൊല്ലത്തില്‍ ഒരിക്കലെങ്കിലും പരിചയ സമ്പന്നനായ ഒരു ഡോക്ടര്‍ അടുത്തു സാമാന്യദേഹ പരിശോധനക്ക് വിധേയമായി കാന്‍സര്‍ സാദ്ധ്യത ആരായണം. രോഗം സാദ്ധ്യത ഉള്ളവര്‍ എത്രയും വേഗം ചികിത്സയുടെ കുടക്കീഴില് എത്തുക.
മറ്റു പല രോഗങ്ങളെ പോലെ സ്വയം അമര്‍ന്നു ഭേദമാകാനും ഇടയുള്ള രോഗമാണിത്. ബാഹ്യ ഇനങ്ങളിലും ഔഷധ വിധേയത്വം ഉള്ളവരിലും രോഗ ശമനം വേഗത്തിലുമാണ്.
കാന്‍സര്‍ വ്യാധിയെ നമുക്ക് പ്രതിരോധിക്കാം
സിഗരറ്റ്, മദ്യംമുറുക്ക് അമ്ല പാനീയങ്ങള്‍ തുടങ്ങിയ ദുശ്ശീലങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക.
വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ആഹാരം ശുചിത്വം എന്നിവപാലിക്കുക.
ആഹാര, അദ്ധ്വാന, ഉറക്ക, ബ്രഹ്മചര്യ നിയമങ്ങള്‍ പാലിച്ചു ആരോഗ്യ നിലവാരം ഉയര്‍ത്തുക.
ആഹാര കാര്യത്തില്‍ അന്യ നാടുകളെ അനുകരിക്കരുത്.
സംസ്കരിച്ച റെഡി മെയ്ഡ് ആഹാരങ്ങള്‍ കുറയ്ക്കുക (Salt, Nitrite, Artificial sugar, Preservatives,Acids).
ശരീരഭാരം അമിതമായി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യരുത്.
കലോറി മൂല്യം കൂടിയ കൊഴുപ്പും മധുര പലഹാരങ്ങളും വര്‍ജ്ജിക്കുക. കൊഴുപ്പില്‍ നിന്നും കിട്ടുന്ന ഊര്‍ജ്ജത്തിന്റെ അളവ് 30% ല്‍ കൂടാന്‍ പാടില്ല.
മൃഗക്കൊഴുപ്പുകളുടെ അമിതമായ ഉപയോഗം കുറയ്ക്കുക (Saturated fat). ട്രാന്‍സ് ഫാറ്റ് ഒഴിവാക്കുക. ചീത്ത കൊഴുപ്പില്‍ നിന്ന് രൂപപ്പെടുന്ന ചീത്ത ഹോര്‍മോണുകള്‍ കാന്‍സര്‍ കോശങ്ങളെ ഉത്തേജിപ്പിക്കും. വറുത്തതും പൊരിച്ചതും കരിഞ്ഞതും ഉയര്‍ന്ന താപത്തില്‍ പാചകം ചെയ്തതുമായ ആയ ഭക്ഷണം ഒഴിവാക്കണം(Trans fat, Acrylamide, Nitrosamines, Hetero cyclic hydrocarbons)
മിതമായ തോതില്‍ പ്രകൃതിജന്യ സസ്യഎണ്ണകള്‍ ഉപയോഗിക്കാം മായം കലര്‍ന്ന പാചക എണ്ണകള്‍ വര്‍ജ്ജിക്കണം.
സംസ്കരിച്ച അന്നജം, മാംസം എന്നിവ കുറയ്ക്കുക. ചുവന്ന മാംസം (Uric acid >ഉള്ളത്) ആഴ്ചയില്‍ ഒരു നേരം മാത്രം ആക്കുക. 1 കിലോ ശരീരഭാരത്തിനു 1 ഗ്രാം എന്ന തോതില്‍ മാത്രം മാംസ്യം ഉള്‍പ്പെടുത്തുക.
തൊലി കളഞ്ഞ കോഴിയിറച്ചിയും മത്സ്യവും കറി വെച്ച് കഴിക്കാം. പൊരിച്ചു കഴിക്കുന്നത് പതിവാക്കാതിരിക്കുക.
ഘന ലോഹങ്ങള്‍ ഏറെ അടങ്ങിയ വലിയ മത്സ്യ ഇനങ്ങള്‍ ഒഴിവാക്കാം.
ഭക്ഷ്യ നാരുകളുടെ തോത് അധികം (pancreatic overwork) ആകാതെ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. പഴങ്ങള്‍, പച്ചക്കറികള്‍, തവിടുകളയാത്ത ധാന്യങ്ങള്‍, ഓട്സ്, ഇലകള്‍, കൂണുകള്‍ എന്നിവയില്‍ നാരുകള്‍ ഉണ്ട്.
ആഹാരത്തിലൂടെ ജീവകം എ,സി,ഇ, ഡി, ബീറ്റാ കരോട്ടിന്‍ ഗന്ധകം, സിങ്ക്,കോപ്പര്‍, മാംഗനീസ്,അയഡിന്‍,സെലിനിയം തുടങ്ങിയ സൂക്ഷ്മ പോഷകങ്ങള്‍ (Micronutrients Anti-oxidants)ലഭിക്കുന്നതിന് ഉതകുംവിധം പഴങ്ങളും പച്ചക്കറികളും വയര്‍ നിറയെ കഴിക്കുക. 2000 ഗ്രാം വരെ വിവിധയിനം പച്ചക്കറികളും പഴങ്ങളും ദിനംപ്രതി കഴിക്കാം.
ഫംഗസ് ബാധ വരാത്ത രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുക. പൂപ്പല്‍ (Aflatoxin) അംശം അടങ്ങിയ കാപ്പി, നിലക്കടല, അച്ചാര്‍, ഉണക്ക മത്സ്യങ്ങള്‍, ധാന്യങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, ബേക്കറി എന്നിവ ഒഴിവാക്കണം
ഉപ്പിന്റെ അമിതമായ ഉപയോഗം കുറക്കണം. കൃത്രിമ നിറങ്ങള്‍, കൃത്രിമ മധുര പദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത ആഹാര ദ്രവ്യങ്ങള്‍ വര്‍ജ്ജിക്കുക.Solanaceae ഇനത്തില്‍ പെട്ട ആഹാര ഇനങ്ങളും കുറക്കണം.
സോഡാക്കാരം ചേര്‍ത്ത ആഹാരത്തോടൊപ്പം തക്കാളി ചീര, ബീറ്റ്റൂട്ട് എന്നിവ കഴിക്കരുത്
പച്ചക്കറികള്‍, ഇലക്കറികള്‍, കിഴങ്ങ് വര്‍ഗങ്ങള്‍, പഴങ്ങള്‍ ഇവയുടെ വിളവ് വര്‍ദ്ധിപ്പിക്കാനും ധാന്യങ്ങള്‍ കേടുവരാതിരിക്കാനും കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ നന്നായി കഴുകിയ ശേഷം ഉപയോഗിക്കുക(2%).
GMO ഇന ത്തില്‍ പെട്ട സസ്യങ്ങളില്‍ (സോയാബീന്‍, തേയില, ചോളം) നിന്നുള്ള ഭക്ഷ്യ ഉല്പന്നങ്ങള് ഒഴിവാക്കുക.
അലുമിനിയ പാത്രങ്ങളില്‍ അമ്ല ആഹാരങ്ങള്‍ ഉയര്‍ന്ന താപത്തില്‍ പാചകം ചെയ്യരുത്.
Phenol, Hydrobenzene Fluoride എന്നിവയുടെ ഉപ ഉല്പന്നങ്ങള് ദേഹ ധാതുക്കളില്‍ എത്തുന്നത് ഒഴിവാക്കുക.
രോഗ പ്രേരക രാസ മരുന്നുകള്‍ വ്യക്തിപരമായി തിരിച്ചറിച്ചു ഒഴിവാക്കുക.
കെട്ടിട നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നവര്‍ ആസ്ബസ്റ്റോസ് പൊടി ശ്വാസകോശത്തില്‍ കയറാതെ നോക്കുക. വാഹന പുക (കാഡ്മിയം- അസ്ഥി രോഗം) അടക്കമുള്ള വായു മലിനീകരണം ഒഴിവാക്കുക.
ശ്വസന ആയാമവും ശ്വസന വ്യായാമവും പരിശീലിക്കുക. Vital capacity വര്‍ദ്ധിപ്പിക്കുക. പതിവായി വ്യായാമം ചെയ്യുക.
വികിരണം അധികം ഏല്‍ക്കാത്ത നിലയില്‍ വസ്ത്രം ധരിച്ചു അസ്ഥികളെ സംരക്ഷിക്കുക. മൈക്രോവേവ് വികീര്ണങ്ങള് അടക്കം എല്ലാ തരത്തിലും ഉള്ള വികീരണ സാദ്ധ്യതകളും തിരിച്ചറിഞ്ഞ് അതില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണം.
മെര്‍ക്കുറി, പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക.
പ്രതിരോധ ചികിത്സ * ശുദ്ധം *ലളിതം *സുരക്ഷിതം *ഫലപ്രദം<.
CANCER CURE
ഹോമിയോ ഔഷധ ചികിത്സ ഒരു ശുദ്ധി ചികിത്സയാണ്, അതോടൊപ്പം ഒരു ശുദ്ധ ചികിത്സാ രീതികൂടിയാണ് .
ഒരാളുടെ ശരീരത്തില്‍ ഏകദേശം 30 ലിറ്ററോളം ലസീക ദ്രാവകം ഉണ്ട്.ലസീക ദ്രാവകത്തിലെ മാലിന്യങ്ങളെയാണ് ചികിത്സയില്പ്രാഥമികമായി നിര്‍മാര്‍ജനം ചെയ്യുന്നത്. അതോടൊപ്പം ദേഹ ദ്രാവകങ്ങളിലെ അധിക അമ്ലത ക്രമീകരിക്കുക; കരള്‍, വൃക്ക, ശ്വാസകോശങ്ങള്‍, ചര്‍മ്മം എന്നി വിസര്‍ജന അവയവങ്ങളിലെ പരലുകള്‍ ശുദ്ധികരിക്കുക; കുടല് കൃമികള്‍, ധാതു കൃമികള്‍ നിര്‍മ്മാര്‍ജനം ചെയ്യുക; ക്ഷയിച്ച കലകളില്‍ പുതിയ സൂക്ഷ്മ രക്തവാഹിനികള്‍ രൂപപ്പെടാന്‍ പ്രേരിപ്പിക്കുക; മുഴകളില്‍ രക്തവാഹിനികളുടെ എണ്ണം കുറക്കുക എന്നതിന് ഉതകുന്ന ഔഷധങ്ങളും ചികിത്സക്ക് മുന്നോടിയായി പ്രയോഗിക്കുന്നു.
രോഗ വിധേയത്വം ഉള്ളവര്‍ക്ക് പ്രത്യേകം പരിരക്ഷ നല്കുന്നു. രോഗ പ്രതിരോധ ശേഷി കുറഞ്ഞവരില്‍ (igA കുറഞ്ഞവരില്‍, അലര്‍ജി ഉള്ളവരില്‍) രോഗ പ്രേരക ഘടകങ്ങള്‍ പ്രത്യേകം തിരിച്ചറിഞ്ഞു പ്രതിരോധിക്കുന്നു.
ക്ലാസിക്കല്‍ ഹോമിയോ (രോഗ സമാന) ചികിത്സയില്‍ ഔഷധ മാത്ര ആരോഹണക്രമത്തിലും ഔഷധ വീര്യം അവരോഹണ ക്രമത്തിലും ആണ്. രോഗ വ്യാപനഘട്ടത്തില്‍ അവയവാധിഷ്ടിതമായി അവരോഹണ രീതിയില്‍ ആണ് ചികിത്സ ക്രമപ്പെടുത്തുന്നത്. ഘട്ടം ഘട്ടം ആയുള്ള രോഗി കേന്ദ്രീകൃത സമാന ഔഷധ ചികിത്സ ആയതിനാല്‍ രോഗത്തില്‍ നിന്ന് വേഗത്തില്‍ വിമുക്തി നേടുകയും ചെയ്യുന്നു.
രോഗി സൌഖ്യപ്പെടുമ്പോള് രോഗം ഭേദമാകുമ്പോള്‍ രോഗ ആവര്‍ത്തനം തടയുന്നതില്ചികിത്സകന് ശ്രദ്ധ കേന്ദ്രികരിക്കുന്നു . ക്ഷീണിതര്ക്കും രോഗം ഭേദമായവര്‍ക്ക് ധാതു പുഷ്ടിക്കുള്ള മരുന്നുകള്‍ നല്കുന്നു.
പൊതുവെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ചികിത്സയാണ് ഹോമിയോപ്പതി എന്നതില്‍ ഒരു സ്വീകാര്യത ഇതിനകം കൈവരിച്ചു കഴിഞ്ഞിട്ടുണ്ട്. അത് വ്യാധികളെക്കാള്‍ ഏറെ ആധികള്‍ പരിഹരിക്കുന്നതില്‍ ആണ് എന്ന് കാണാവുന്നതാണ്.
എല്ലാ രോഗങ്ങളും ആധിയില്‍ ആരംഭിക്കുന്നു, പല നിജ രോഗങ്ങളും മുജന്മ കാരണങ്ങള്‍ മൂലമാണ് എന്നല്ലാം പൊതുവെ പറയുന്നതില്‍ വലിയ അപാകത ഒന്നും ഇല്ല. പക്ഷെ വ്യാധികളുടെ വര്‍ദ്ധന ഘട്ടത്തില്‍ പലപ്പോഴും ഇവയെല്ലാം അര്‍ത്ഥശൂന്യമായി വരുന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.
ആധിയും വ്യാധിയും കൂട്ടി കുഴച്ച് ചികിത്സ വിധിക്കുന്ന താല്പര്യങ്ങളെയും മറ്റും ശുദ്ധ ചികിത്സ ആയി വ്യാഖാനിച്ചു തെറ്റിദ്ധരിപ്പിക്കാന്‍ അതിര് കവിഞ്ഞ ഒരു വെമ്പല്‍ കാലാകാലങ്ങളില്‍ ഉള്ള ഹോമിയോ കേന്ദ്രങ്ങള്‍ അടക്കം പല കേന്ദ്രങ്ങില്‍ നിന്ന് ബോധപൂര്‍വ്വ ശ്രമം ഉണ്ടായിട്ടുണ്ട്.
ഹോമിയോ ചികിത്സ എന്നാല്‍ ഔഷധ അളവ് തീരെ ഇല്ലാത്ത ഒരു പ്രയോഗം ആണ് എന്ന് പ്രചരണം നിലവില്‍ ഉണ്ട്. വ്യാധി ആരംഭത്തില്‍ ഈ ചികിത്സയെ പ്രഥമ ഗണത്തില്‍ പ്പെടുത്താന് കഴിയാതെ പോയതിനാല്‍ അകാലത്തില്‍ പരലോകം പൂകേണ്ട ദുര്‍ഗതി പല രോഗികള്‍ക്കും ഉണ്ടായിട്ടുണ്ട് . ഇത് തുടര്‍ന്നും അനുവര്‍ത്തിക്കുന്നത് നിര്‍ഭാഗ്യകരവും എന്നതോടൊപ്പം സങ്കടകരവുമാണ്.
കാലാകാലങ്ങളായി ചികിത്സ രീതി പഠിപ്പിക്കുന്നതിലും പ്രോത്സാഹനം നല്‍കുന്നതിലും ഉള്ള വികലമായ കാഴ്ചപ്പാട്, പ്രാപ്തരല്ലാത്ത ചികിത്സകരുടെ അഭാവം, ഹോമിയോ മരുന്ന് നിര്‍മ്മാണ വിഭാഗത്തില്‍ തന്നെ ഉള്ളവരുടെ കരുതല്‍ ഇല്ലായ്മ എല്ലാം ഇത്തരം ദുഃഖ സംഗതികള്‍ക്ക് ഹേതുക്കള്‍ തന്നെ. ഇക്കാര്യത്തില്‍ വര്‍ത്തമാന കാലം ഒരു പുനര്‍ചിന്തനം പ്രതീക്ഷിക്കുന്നുണ്ട്. അത് ഒരു സ്വപ്നമായി നിലനിര്‍ത്തികൊണ്ട് സ്വയം ഒരു വ്യാധി പ്രതിരോധം അവലംബിക്കുന്നത് തന്നെയാണ് ഉത്തമം.
അനുചിതമായ മരുന്ന് രോഗിക്ക് നല്കുന്നതോ ആവശ്യത്തിലധികം മരുന്ന് രോഗിയില്‍ പ്രയോഗിക്കുന്നതോ ആശാസ്ത്രിയമാണ് എന്നാണ് വിവക്ഷ . അതുകൊണ്ട് തന്നെ ശുദ്ധ ചികിത്സകളില്‍ സ്വീകാര്യത ഉണ്ടാകുന്നത് സ്വാഭാവികം ആണ് .
ശരീരത്തിലെ കോശങ്ങളില്‍ പെട്ടെന്നു ഉണ്ടാകുന്ന അസാധാരണവും അനിയന്ത്രിതവുമായ വളര്‍ച്ചയാണ് ട്യൂമറുകള്‍ക്കും കാന്‍സറുകള്‍ക്കും കാരണമാകുന്നത്.
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളും മരിക്കുന്നത് ഹൃദ്രോഗം (30%) മൂലമാണ്. 13% പേര് കാന്‍സര്‍ മൂലം മരിക്കുന്നു.
ഓരോ വര്‍ഷവും പുതുതായി 1 കോടി ജനങ്ങളില്‍ കാന്‍സര്‍ രോഗം പിടിപെടുന്നുണ്ട്.
65% കാന്‍സര്‍ രോഗങ്ങളും അവികസിത രാജ്യത്ത് താമസിക്കുന്നവരെയാണ് ബാധിക്കുന്നത്.
200 ല്‍ അധികം ഇനം അര്‍ബുദ രോഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
കാന്‍സര്‍ രോഗത്തിന്റെ ഒന്നാം ഘട്ടത്തില്‍ രോഗ ബാധിത കോശങ്ങള്‍ ക്രമാതീതമായി വളരുന്നു. രണ്ടാം ഘട്ടത്തില്‍ കോശങ്ങള്‍ നശിക്കുന്നു. ചില കോശങ്ങള്‍ രക്ഷപ്പെട്ടു മറ്റു അവയവങ്ങളില്‍ രക്ഷ നേടി വളരുന്നു.
ഭക്ഷണരീതിയിലെ ക്രമക്കേടുകള്‍, അമിത നിദ്ര, വ്യായാമ രഹിതമായ ജീവിതം, ബ്രഹ്മചര്യം എന്നിവ മൂലം രൂപപ്പെട്ട പൊണ്ണത്തടി, പുകവലി, പുകയില ഉല്പന്നങ്ങളുടെ ഉപയോഗം, ജനിതക ഘടകങ്ങള്‍, മദ്യപാനം, വികിരണങ്ങള്‍, ചിലതരം സൂക്ഷ്മ ജീവികള്‍, പരിസര മലിനീകരണം, കീടനാശിനികള്‍, എന്നിവയെല്ലാം ആണ് കാന്സറിലോട്ടു നയിക്കുന്ന പ്രധാന ഘടകങ്ങള്‍.
ആഹാര സംസ്കരണത്തിലും പാചകത്തിലും വന്നു പോയ പാക പിഴവുകള്‍, ശുചിത്വമില്ലായ്മ, രാസ ദ്രവ്യങ്ങള്‍ എന്നിവ കലര്‍ന്ന ജല ഉപയോഗം എന്നിവയും കാന്‍സര്‍ രൂപം കൊള്ളുന്നതില്‍ പ്രേരണകളായി വര്‍ത്തിക്കുന്നുണ്ട്.
കീടനാശിനികള്‍ കലര്‍ന്ന എണ്ണകളുടെ ഉപയോഗം, രാസ പദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് സംസ്കരിച്ച ആഹാരങ്ങള്‍; കറിയുപ്പ്, Kali nitrate എന്നിവ കൂടുതലായി ചേര്‍ത്ത് ടിന്നിലടച്ച ഭക്ഷ്യവസ്തുക്കള്‍, കൊടും ചൂടില്‍ വറുത്തു കരിച്ച അന്നജ ആഹാരം, കരിയിച്ച് പൊരിച്ച മാംസാഹാരം,പഞ്ചസാര അധികമായി ചേര്‍ന്ന ബേക്കറി പലഹാരങ്ങള്‍, ശീതള പാനീയങ്ങള്‍, കൃത്രിമ രുചി ദ്രവ്യങ്ങള്‍, കൃത്രിമ മധുര പദാര്‍ത്ഥങ്ങള്‍ എന്നിവയെല്ലാം കാന്‍സര്‍ ഉണ്ടാക്കുന്നവയില്‍ പങ്ക് വഹിക്കുന്നുണ്ട്.
കാന്‍സര്‍ ഒരു രോഗം
അവയവങ്ങള്‍, നാളികള്‍, ആശയങ്ങള്‍, അറകള്‍ എന്നിവയുടെ കവച പാളികള്‍, ചര്‍മ്മം എന്നിവിടങ്ങളില്‍ രൂപപ്പെടുന്ന അര്‍ബുദ രോഗങ്ങള്‍ ആന്തരിക ഭാഗങ്ങളെ അപേക്ഷിച്ച് വേഗത്തില്‍ ഭേദമാകും.
ആകെയുള്ള അര്‍ബുദ രോഗങ്ങളില്‍ ഏകദേശം 3% സ്വയം ഭേദമാകുന്നവയാണ്.
രോഗം ബാധിച്ച ഭാഗത്ത്, രോഗം ബാധിച്ച അവയവങ്ങളില്‍, കലകളില്‍ നേരിട്ടുള്ള ക്ഷതങ്ങളോ, പരിശോധനയെ തുടര്‍ന്നുള്ള ക്ഷതങ്ങളോ പറ്റാതിരിക്കാന്‍, രോഗാണു ബാധ ഏല്‍ക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണം.
കാന്‍സര്‍ എന്നത് ഒരു വലിയ മഹാ വ്യാധിയായി കണക്കാക്കി പരിഭ്രമിക്കേണ്ടതില്ല.
വളര്‍ച്ച ഘട്ടം, ക്ഷയ ഘട്ടം, വ്യാപന ഘട്ടം ഇവയില്‍ ഏതു അവസ്ഥയില്‍ ആണെങ്കിലും കാന്‍സര്‍ ചികിത്സിച്ചു ഭേദമാക്കാനും കഴിയുന്നതാണ്.
നമുക്ക് ഒരു ആഹാര ശീലം വേണം. അത് ആരോഗ്യം ഉണ്ടാക്കുന്നത്,രോഗം പ്രതിരോധിക്കുന്നത്, രോഗം വന്നാല്‍ വേഗം പരിഹരിക്കുന്നതിന് എല്ലാത്തിനും ഉതകുന്നതും ആകണം.
രോഗ പ്രതിരോധത്തിന്റെ ആദ്യപടി ജീവിത കാഴ്ച്ചപ്പാടിലും, ജീവിത സമ്പ്രദായത്തിലും, പാചക രീതിയിലും, ഭക്ഷണ രീതിയിലും, എല്ലാം ഒരു മാറ്റത്തിന് തയ്യാറാകലാണ്.
അന്നജം അടങ്ങിയ വിഭവങ്ങള്‍ ഉയര്‍ന്ന ചൂടില്‍ ചുട്ടെടുക്കുമ്പോള്‍,എണ്ണയില്‍ വറുത്തു പൊരിക്കുമ്പോള്‍ പുതിയ ചില വിഷങ്ങള്‍ (acrylamide)രൂപപ്പെടുന്നുണ്ട്.
ഇത്തരം വിഷ പദാര്‍ത്ഥങ്ങള്‍ ഉള്ള ഉരുള കിഴങ്ങ് ചിപ്സ്, കൂടുതലായി മൊരിഞ്ഞ ബിസ്ക്കറ്റ്, ബ്രെഡ് തുടങ്ങിയവ പതിവായി കഴിക്കരുത്. പാചക ഘട്ടത്തില്‍ കൂടുതലായി കരിയാന്‍ ഇട വന്ന ഭക്ഷണ ഭാഗങ്ങളും ഒഴിവാക്കണം.
മാംസ്യം അടങ്ങിയ പദാര്‍ത്ഥങ്ങള്‍ പൊരിക്കുമ്പോഴും, അധിക ചൂടില്‍ വേവുമ്പോഴും അധികം മൊരിയുമ്പോഴും ചില വിഷ പദാര്‍ത്ഥങ്ങള്‍ (Nitrosamines, Heterocyclic amines) രൂപം കൊള്ളുന്നുണ്ട്.
അന്നജം, മാംസം, കൊഴുപ്പ് അടങ്ങിയ ഒട്ടുമിക്ക ദ്രവ്യങ്ങളും അധികം ചൂടേറ്റ് കരിയാന്‍ ഇടവന്നാല്‍ കാന്‍സര്‍ കാരികളായ Heterocyclic aminesരൂപപ്പെടും.
കുടലില്‍ വെച്ചു മാംസ്യം അടങ്ങിയ പദാര്‍ത്ഥങ്ങളില്‍ നിന്ന് ദഹന പ്രക്രിയകളുടെ ഫലമായും, രോഗാണു പ്രതി പ്രവര്‍ത്തനം മൂലവുംNitrosamines രൂപപ്പെടുന്നതാണ്.
മത്സ്യം, മാംസം തുടങ്ങിയ ആഹാര പദാര്‍ത്ഥങ്ങള്‍ കേടു വരാതിരിക്കാന്‍ Kali nitrate പോലുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത് സംസ്കരിക്കാറുണ്ട്. ഇത്തരം പദാര്‍ത്ഥങ്ങള്‍ അധികം ചൂടില്‍ പാചകം ചെയ്യുന്നതും Nitrosamines രൂപപ്പെടാന്‍ ഇടയാക്കുന്നു.
യൂറിക് ആസിഡ് അധികം അടങ്ങിയ അയില, ചെറിയ ചാള, ചെമ്മീന്‍, ചൂര തുടങ്ങിയ മത്സ്യ
ഇനങ്ങള്‍, പന്നി, ആട്, പശു, കാള, പോത്ത് തുടങ്ങിയവയുടെ ചുവന്ന നിറത്തിലുള്ള മാംസം,
ചുവന്ന പയര്‍ എല്ലാം നിത്യവും കഴിക്കുന്ന ശീലം ഒഴിവാക്കണം.
പ്രായ പൂര്‍ത്തിയായവര്‍ ഭക്ഷണത്തില്‍ ഓരോ തവണയും ഉള്‍പ്പെടുത്തുന്ന മാംസാഹാരത്തിന്റെ തോതും കുറക്കണം.
മത്സ്യം, മാംസം എന്നിവ നിത്യവും ആഹാരത്തില്‍ നിര്‍ബന്ധമായും വേണ്ടതുണ്ട് എന്നു ശഠിക്കുന്നവര്‍ പൊരിച്ചു കഴിക്കാതെ കറി വെച്ച് കഴിക്കണം.
സ്രാവ്, കറുകപട്ട എന്നിവ നിത്യവും ആഹാരത്തില്‍ ഉള്‍പ്പെടുത്തരുത്. മെര്‍ക്കുറി ഒരു കാര്‍സിനോജന്‍ ആണ്.
ഓടി നടക്കുന്ന മാടുകള്‍, കോഴികള്‍ എന്നിവയുടെ പേശി നാരുകള്‍ കട്ടി കുറഞ്ഞവ ആണ്. അത് വേഗത്തിലും പൂര്‍ണ്ണമായും ദഹിക്കുന്നവയാണ്.
പ്രായം ചെന്ന ജീവികളുടെ മാംസം ഒഴിവാക്കണം. കഴിക്കുന്ന മാംസം കുടലില്‍ വെച്ച് പൂര്‍ണ്ണമായി ദഹിച്ചില്ല എങ്കില്‍ വിഷ ഘടകങ്ങള്‍ ഉടലെടുക്കാന്‍ ഇടവരുത്തും.
ഇറച്ചി പൊരിക്കുമ്പോള്‍ കരിയാതെ നോക്കണം.
അര്‍ബുദ രോഗത്തിലോട്ടു നയിക്കുന്ന മുഖ്യ ഘടകം ദുര്‍മേദസ് (30%) ആണ്. നിത്യവും ഉപയോഗിക്കുന്ന കൊഴുപ്പിന്റെ തോത് മിതം ആക്കണം.
മൃഗ കൊഴുപ്പുകള്‍ പാടെ വര്‍ജിക്കണം.
കൊഴുപ്പ് അടങ്ങിയ ആഹാര ദ്രവ്യങ്ങള്‍, ഐസ് ക്രീം, ക്രീം ഉള്ള മറ്റ് ആഹാര ദ്രവ്യങ്ങള്‍ എന്നിവ അധികം കഴിക്കുന്നത് കുടലില്‍ വെച്ച് ദോഷകരമായ സൂക്ഷ്മ ജീവികള്‍ പെരുകാന്‍ കാരണമാക്കും. അത് അമ്ലത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
കൊഴുപ്പ് ഉള്ള ആഹാരം ദഹിക്കാതെ ദോഷകരം ആകുമ്പോള്‍ ആണ് മലത്തിന് ദുര്‍ഗന്ധം വരുന്നത്.
ക്രീം ആഹാരങ്ങള്‍, ഐസ് ക്രീം, ക്രീം ബിസ്ക്കറ്റ്, ജാം തുടങ്ങിയ അമ്ല ആഹാരങ്ങള്‍ WBC കുറക്കുന്നതിനാല്‍ ഇടക്കിടെയുള്ള പകര്‍ച്ച പനിക്ക് കൂടി അത് കാരണമാക്കുന്നു.
ഒമേഗ - 3 ഫാറ്റി അമ്ലങ്ങള്‍ അടങ്ങിയ മത്സ്യ കൊഴുപ്പുകള്‍ പ്രയോജനപ്പെടുത്തണം. രാസ പദാര്‍ത്ഥങ്ങള്‍ (Poly chlorinated biphenyl) കലര്‍ന്നിട്ടില്ലാത്ത ഫാം മത്സ്യങ്ങള്‍ ഉപയോഗിക്കാം.
സ്ത്രീകളില്നീര് കെട്ട്, മുഴകള്‍ എന്നിവ രൂപപ്പെടുന്നതില്‍ സ്ത്രീ ഹോര്‍മോണുകള്‍ മുഖ്യ പങ്ക് വഹിക്കുന്നു.
ഉയര്‍ന്ന തോതില്‍ കൊഴുപ്പു അടങ്ങിയ ആഹാരം, സൂര്യ പ്രകാശംമൂലമോ അ
മിത പഞ്ചസാര ഉപയോഗം മൂലമോ രൂപപ്പെട്ട കൊളസ്ട്രോള്‍ ഘടകം, പ്ലാസ്റ്റിക് മലിനീകരണം
എന്നിവയെല്ലാം സ്ത്രീ ഹോര്‍മോണുകളുടെ തോത് വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.
ഡാല്‍ഡ (Nickel) ചേര്‍ത്ത് ഉണ്ടാക്കിയ വിഭവങ്ങള്‍ സ്ത്രീകള്‍ പാടെ വര്‍ജിക്കണം.
ഉപ്പിന്റെ അമിത ഉപയോഗം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വൃക്ക രോഗങ്ങള്‍ എന്നിവയ്ക്ക് പുറമേ ആമാശയ രോഗത്തിനും കാരണമാകും.
ദിനം പ്രതി 5 ഗ്രാമില്‍ അധികം ഉപ്പ് ശരീരത്തില്‍ എത്താതിരിക്കാന്‍ ശ്രദ്ധിക്കണം. അമിതമായി ഉപ്പിട്ടുണക്കി സൂക്ഷിക്കുന്ന ഭക്ഷണങ്ങള്‍, ഉപ്പ് ചേര്‍ത്ത ഉണക്ക മീന്‍, അച്ചാര്‍, ഉപ്പിലിട്ടത് എന്നിവ അധികം ഉപയോഗിക്കരുത്.
ഉപ്പ് അധികം ഉപയോഗിച്ച് ശീലിച്ചാല്‍ മാംസ ആഹാരത്തിനോടുള്ള പ്രതിപത്തി കൂടും. ഉപ്പ് ശരീരത്തില്‍ കുറയുന്നത് ക്ഷീണത്തിനും പേശി പിടുത്തത്തിനു വഴി വെക്കും.
ബേക്കറി പദാര്‍ത്ഥങ്ങള്‍
പാല്, പഞ്ചസാര എന്നിവ ചേര്‍ത്ത ചായയും കാപ്പിയും നിത്യവും അമിതമായി കുടിക്കുന്നത് ഒഴിവാക്കണം.
കാപ്പി, ചായ പല തവണ കുടിക്കണം എന്നുള്ളവര്‍ ½ ഗ്ലാസ് അളവില്‍ മാത്രം കുടിക്കുക.
മധുരവും കടുപ്പവും അധികം ചേരാത്ത ചായ കുടിക്കുന്നത് മസ്തിഷ്കത്തില്‍ ഗുണകരമായ ഘടകങ്ങള്‍ (polypeptides) രൂപം കൊള്ളുന്നതിനും ജനിതക രോഗങ്ങളുടെ ഭവിഷത്തുകള്‍ ലഘൂകരിക്കപ്പെടുന്നതിനും സഹായകമാവും.
ചായ വളരെ അധികം ചൂടോടെ കുടിക്കുന്നത്, മദ്യപാനം പോലെ, അന്നനാള കാന്‍സറിനു വഴി വെച്ചേക്കാം.
മസാല ചായയില്‍ ഉപ്പു ചേര്‍ക്കാതെ വേണം കുടിക്കേണ്ടത്.
വാര്‍ദ്ധക്യ ഘട്ടത്തില്‍ ചായ അധികം കുടിക്കുന്നത് ചിലരില്‍ ഉറങ്ങി കിടക്കുന്ന കാന്‍സര്‍ പ്രേരിത ജനിതക ഘടകങ്ങളെ ഉത്തേജിപ്പിക്കാനും കാരണമായി ഭവിക്കാം.
അധികമായ പഞ്ചസാര ഉപയോഗം കുടലില്‍ പൂപ്പല്‍ ബാധക്ക് കാരണമാക്കാം. അത് അമ്ലത വര്‍ദ്ധിപ്പിക്കും. രക്തത്തിലെ WBC കുറയുന്നത് മൂലം രോഗാണു ബാധ മൂലമുള്ള പനി തുടരെ പിടിപെടുകയും ആകാം.
കൃത്രിമ നിറങ്ങള്‍ (Coal tar, Phenol) ചേര്‍ത്ത് തയാറാക്കിയ പാനിയങ്ങളും പലഹാരങ്ങളും അമിതമായും പതിവായും കഴിക്കരുത്. Coal tar ചായങ്ങള്‍ മൂത്ര സഞ്ചിയില്‍ മുഴകള്‍ ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ആഹാരത്തിന് കൃത്രിമ രുചി വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമായ രസ പദാര്‍ത്ഥങ്ങള്‍ (Mono sodium glutamate (MSG), Saccharine, Aspartame) കലര്‍ത്തിയ ഭക്ഷ്യ ഉല്പന്നങ്ങള്, വിഭവങ്ങള്‍, പാനീയങ്ങള്‍ എല്ലാം ഒഴിവാക്കണം.
Kali bromide ചേര്‍ത്ത ശീതള പാനിയങ്ങളും അധികം കുടിക്കരുത്. ഇവയെല്ലാം തന്നെ മസ്തിഷ്കത്തിനു ദോഷം ഉണ്ടാക്കാന്‍ പോന്നവയാണ്.
ബ്ലീച്ചിംഗ് ഘടകങ്ങള്‍ (Alloxan) ചേര്‍ത്ത് വെളുപ്പിച്ച മൈദ, ചോള പൊടി എന്നിവ കൊണ്ട് ഉണ്ടാക്കിയ വിഭവങ്ങള്‍ അധികം ഉപയോഗിക്കുന്നത് പാന്‍ക്രിയാസ് ഗ്രന്ഥി ക്ഷയിക്കാന്‍ ഇട വരുത്തും.
പൂപ്പല്‍ ബാധ ഏറ്റ ധാന്യങ്ങള്‍, പയര്‍ ഇനങ്ങള്‍, നിലക്കടല, അണ്ടിപരിപ്പ്,കാപ്പി, അച്ചാര്‍ (Aflatoxin) എന്നിവ വര്‍ജ്ജിക്കണം. ഇവ കരള്‍ നാശത്തിന് വഴി വെക്കുന്നു.
കൃത്രിമമായി പഴുപ്പിച്ച മാങ്ങയും (ethylene oxide) വര്‍ജിക്കണം.
മഞ്ഞള്‍ പൊടി, മുളകുപൊടി എന്നിവയില്‍ ചേര്‍ക്കുന്ന കൃത്രിമ ചായങ്ങള്‍ വൃക്ക, മൂത്രസഞ്ചി എന്നിവയിലെ രോഗങ്ങള്‍ക്ക് കാരണമാക്കുന്നുണ്ട്.
കുടല് വ്രണം ഉണ്ടാക്കാന്‍ ഇടയാക്കുന്ന ഇഞ്ചി, എരിവ് ഉള്ള ദ്രവ്യങ്ങള്‍,മുളക് തുടങ്ങിയവ നിത്യവും കഴിക്കരുത്.
സുഗന്ധ വ്യഞ്ജനങ്ങളുടെ (aromatic amine) ഉപയോഗവും കുറക്കണം.
പ്രമേഹം ഉള്ളവര്‍ ധാന്യങ്ങള്‍, പയര്‍ എന്നിവ അധികം കഴിക്കാതിരിക്കുന്നതാണ് ഉത്തമം.
കാലി തീറ്റയില്‍ കലര്‍ന്ന കീടനാശിനികള്‍, കുമിള്‍ നാശിനികള്‍; കോഴി തീറ്റയില്‍ കലര്‍ന്ന കുമിള്‍ ഘടകങ്ങള്‍ എന്നിവയെല്ലാം വിഘടിക്കാതെ നിലകൊള്ളുന്നതിനാല്‍ അവ പാലിലൂടെയോ മൃഗ കൊഴുപ്പിലൂടെയോ മാംസത്തിലൂടെയൊ മനുഷ്യ ശരീരത്തില്‍ എത്തിച്ചേരാന്‍ ഇടയുണ്ട്.
കീടനാശിനികള്‍, കളനാശിനികള്‍, കൃതിമ വളങ്ങള്‍ എന്നിവയുടെ തോത് കുറച്ച്, ജൈവ വളങ്ങള്‍ ഉപയോഗിച്ചുള്ള കൃഷിയെ പരിപോഷിപ്പിക്കണം.
കൃത്രിമമായി വികസിപ്പിച്ചെടുത്ത ധാന്യ വിത്തുകള്‍, അത്തരം ധാന്യങ്ങളില്‍ നിന്ന് തയാറാക്കിയ ധന്യ നൂറുകള്‍, കൃത്രിമമായി വികസിപ്പിച്ചെടുത്ത എണ്ണ കുരുക്കളില്‍ നിന്ന് തയാര്‍ ചെയ്ത എണ്ണകള്‍ എല്ലാം വര്‍ജിക്കണം
ധാന്യങ്ങള്‍, പയര്‍, പച്ചകറികള്‍ എല്ലാം പാചകത്തിന് മുന്‍പായി നന്നായി കഴുകിയാല്‍ അതില്‍ അടങ്ങിയ കീടനാശിനികള്‍ കുറെയൊക്കെ പോയി കിട്ടും.
കഞ്ഞി, ചോറ് എന്നിവ വെക്കുന്നതിനു മുന്‍പ് നന്നായി കഴുകി കാടി (talc powder) ഊറ്റി കളയണം.
പച്ചകറികളില്‍ നിറമുള്ളവയക്ക് മുന്‍ഗണന നല്‍കണം. പച്ചകറികള്‍ അരിഞ്ഞ ശേഷം കഴുകിയാല്‍ ജലലേയ വൈറ്റമിനുകള്‍ നഷ്ടപ്പെടും.
160c ഡിഗ്രിയില്‍ അധികം ചൂടില്‍ ധാന്യങ്ങള്‍, പയറുകള്‍, പച്ചകറികള്‍ വേവിക്കരുത്. കഴിവതും കുറഞ്ഞ ചൂടില്‍ ആഹാരം പാചകം ചെയ്യണം.
മൈക്രോ വേവ് അടുപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ആഹാര പദാര്‍ത്ഥങ്ങള്‍ പ്ലാസ്റ്റിക് കൊണ്ട് പൊതിയരുത്.
പാചകത്തിനും ഉപയോഗിക്കുന്ന ലോഹ പാത്രങ്ങള്‍ (Nickel, Chromium, Vanadium), ആഹാരം കഴിക്കുന്നതിനു പ്രയോജനപ്പെടുത്തുന്ന വര്‍ണ്ണ പിഞ്ഞാണങ്ങള്‍, വര്‍ണ്ണ ഗ്ലാസ്സുകള്‍ (Beryllium), ആഹാര പദാര്‍ത്ഥങ്ങള്‍ പൊതിയുന്നതിനു പ്രയോജനപ്പെടുത്തുന്ന സാമഗ്രികള്‍ (Aluminium, Plastics),സമുദ്രത്തിന്റെ താഴ് തട്ടില്‍ ജീവിക്കുന്ന മുള്ളുകള്‍ ഉള്ള ചെറിയ മത്സ്യ ഇനങ്ങള്‍, കക്കയിറച്ചി (Heavy metals) എന്നിവ മുഖേനെ കാന്‍സര്‍ കാരികളായ ലോഹാംശങ്ങള്‍ ദേഹത്തില്‍ എത്താനിടയുണ്ട്.
പട്ടിണിയും പ്രതിരോധ ശക്തിയും
ചില ഇനം കാന്‍സര്‍ ജനിതകം ആണ്. ഭൌമ വികിരണങ്ങള്‍ വഴിയോ കാര്‍സിനോജന്‍ മുഖേനെയോ ആണ് ഉറങ്ങി കിടക്കുന്ന ഉപദ്രവ ജീനുകള്‍ സജീവമാകുന്നത്.
തീവ്ര രോഗാണു ബാധ, ക്ഷതം, ആഹാരമില്ലായമ, മാനസിക സംഘര്‍ഷം,ഓക്സിജന്റെ അപര്യാപ്തത, ദേഹാഗ്നികളുടെ ദൌര്‍ലഭ്യം, ഉയര്‍ന്ന അമ്ലത,വാര്‍ദ്ധക്യം എന്നിവയെല്ലാം രോഗ പ്രതിരോധ ശക്തി കുറയ്ക്കും. ഇതു മൂലം ഉളവാകുന്ന രോഗ വിധേയതയും (susceptibility) കാര്‍സിനോജനുകള്‍ക്ക് പ്രവര്‍ത്തന നിരതമാകാന്‍ സഹായകമാവുന്നുണ്ട്.
അമിത ആഹാരം എന്ന പോലെ ആഹാരം ഇല്ലായ്മയും കാന്‍സര്‍ പ്രേരകങ്ങള്‍ ആണ്. ആഹാര കുറവ് അമ്ലത വര്‍ദ്ധിപ്പിക്കും.
നിരന്തരം പട്ടിണി അനുഭവിക്കുന്നവരുടെ അവയവത്തില്‍ ഏതെങ്കിലും അന്യകലകള് ജന്മനാ നിലകൊണ്ടിരുന്നു എങ്കില്‍, ചില മൃദു കലകള്‍ നഷ്ടപ്പെടാനിടവന്നു എങ്കില്‍, രോഗ വിധേയതുയുടെ ഫലമായി, പരിണാമ ഫലമായി അവിടെ മാംസ പിണ്ഡം രൂപപ്പെടാം. അതിനാല്‍ പട്ടിണി കിടക്കുന്ന ശീലം ഒഴിവാക്കണം.
നിത്യവും 8 മണിക്കൂര്‍ ഉറങ്ങുന്നത് പ്രതിരോധ ശക്തി മെച്ചപ്പെടുത്തും. ഉറങ്ങാന്‍ ഏറ്റവും ഉചിതമായ സമയം രാത്രി സമയം തന്നെയാണ്. രാത്രി ഉറങ്ങാന്‍ കഴിയാത്തവര്‍ മറ്റു സമയങ്ങളില്‍ ഉറങ്ങി തീര്‍ക്കണം. ഉച്ചക്ക് ½ മണിക്കൂര്‍ ഉറങ്ങുന്നവരില്‍ ഹൃദ്രോഗ സാദ്ധ്യത കുറവാണ്.
മദ്യം വീര്യമേറിയ അമ്ലമാണ്. ആല്‍ക്കഹോള്‍ അടങ്ങിയ എല്ലാ സോഫ്റ്റ് ഡ്രിങ്ക്സും മറ്റ് അമ്ല പാനിയങ്ങളും ഒഴിവാക്കണം.
അമ്ലത വര്‍ദ്ധിക്കുന്നത് ദന്ത ക്ഷയം, എല്ല് തേയ്മാനം, കരള്‍ സിറോസിസ്,സ്ട്രോക്ക്, ഹൃദ്രോഗം, സിങ്ക്, കാത്സ്യം തുടങ്ങിയ ഖനിജങ്ങളുടെ അപര്യാപ്ത എന്നിവക്കെല്ലാം കാരണമാക്കുന്നു. അതിനാല്‍ മദ്യ ഉപയോഗം, ജലപാനം ഇല്ലായ്മ തുടങ്ങിയ ശീലങ്ങള്‍ പാടെ ഒഴിവാക്കണം.
കരള്‍ രോഗം പിടിപ്പെട്ടവര്‍ മദ്യത്തോടൊപ്പം കാപ്പി, കുരുമുളക് എന്നിവ കൂടി ഉപേക്ഷിക്കുന്നത് നല്ലതായിരിക്കും.
പുകയില
പുകവലി പാടെ ഉപേക്ഷിക്കണം. പുകയിലയില്‍ ഏകദേശം 4000ത്തോളം രാസ ഘടകങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ 69 എണ്ണം കാന്‍സര്‍കാരികള്‍ ആണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കീടനാശിനികള്‍ (Lead arsenate) കലരാത്ത പുകയില മാത്രമേ വ്യവസായ ആവശ്യങ്ങള്‍ക്ക് ആയാലും ഉപയോഗിക്കാവൂ എന്ന ചിട്ടയും പാലിക്കണം.
പുകവലി ആസക്തി അകറ്റാന്‍ കാട്ടു പുകയില (Mountain tobacco- Arnica) ചിലര്‍ക്ക് സഹായകമാണ്.
വികിരണങ്ങള്‍, അലര്‍ജി രോഗങ്ങള്‍, ചില തരം ആഭരണങ്ങള്‍ എന്നിവ തൈറോയ്ഡ് ഗ്രന്ഥി ക്ഷയിക്കുന്നതിനും കാന്‍സര്‍ പരിണാമം ഉത്ഭവിച്ചു തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തന ക്ഷമത കുറയുന്നതിനും കാരണമാകുന്നതായി സംശയിക്കുന്നുണ്ട്.
കണ്ഠ മുഴ ഉള്ളവര്‍ കാബേജ്, വെണ്ടയ്ക്ക, കടുക്, വര്‍ണ്ണ മത്സ്യങ്ങള്‍ എന്നിവ പതിവായി ഉപയോഗിക്കുന്നത് ഒഴിവാക്കണം.
നാം കഴിക്കുന്ന ആഹാരത്തില്‍ അര്‍ബുദത്തിനു കാരണമാകുന്ന വസ്തുക്കള്‍ ഉള്ളത് പോലെ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിവുള്ള വസ്തുക്കളും ഉണ്ട്.
നാരുകള്‍ കൂടുതലായി അടങ്ങിയ പദാര്‍ത്ഥങ്ങള്‍ നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇതു മൂലം മലബന്ധം പരിഹരിക്കപ്പെട്ട് കിട്ടുന്നു എന്നു മാത്രമല്ല, രോഗകാരികളായ സൂക്ഷ്മ ജീവികള്‍ കുടലില്‍ പെരുകുന്നത്, വിഷ വാതകങ്ങള്‍ രൂപപ്പെടുന്നത് എല്ലാം തടയുകയും ചെയ്യും.
ഫോളിക് ആസിഡ്, കുര്കുമിന്, സെലിനിയം, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ സി,എന്നിവ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നവയാണ്.
നെല്ലിക്ക, ചെറുനാരങ്ങ എന്നിവയില്‍ അടങ്ങിയ നേര്‍ത്ത അമ്ലങ്ങള്‍ Nitrosamines മൂലം ഉള്ള ദൂഷ്യങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു.
കലകള്‍ക്ക് ഇടയില്‍ അങ്ങിങ്ങായി നിലകൊള്ളുന്ന കൊളാജന്‍ നാരുകള്‍ കുറയുന്നത് കോശങ്ങള്‍ വിഭജിച്ചു വികസിക്കാനും, മുഴു രൂപപ്പെടാനും ഇടയാക്കും. വിറ്റാമിന്‍ സി അടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഇപ്രകാരം മുഴകള്‍ വലുപ്പം വെക്കുന്നതിനെ പ്രതിരോധിക്കുന്നു.
മുഴയില്‍ പുതുതായി രൂപപ്പെട്ട രക്ത കുഴലുകളില്‍ നിന്നു രക്തസ്രാവം ഉളവാകുന്നത് തടുക്കുന്നു. അന്ത: ഗ്രന്ഥികളുടെ പ്രത്യേകിച്ചു അതി വൃക്ക ഗ്രന്ഥികളുടെ ക്ഷീണം പരിഹരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
രക്ത കുഴലുകളുടെ ആന്തരിക ഭിത്തിയില്‍ തടിപ്പ് രൂപപ്പെട്ടത് മൂലമുള്ള അവസ്ഥകള്‍ (Hypertension, Thrombosis) പരിഹരിക്കാനും വിറ്റാമിന്‍ സി അടങ്ങിയ ആഹാരങ്ങള്‍ ഉപകരിക്കുന്നുണ്ട്. മുഴ ഉള്ളവര്‍ക്ക് വിറ്റാമിന്‍ സി കുറഞ്ഞ അളവില്‍ മതിയാകും.
വ്രണം, രക്തസ്രാവം, സന്ധിവാതം തുടങ്ങിയ അവസ്ഥകളില്‍ ഉയര്‍ന്ന അളവില്‍ പ്രയോജനപ്പെടുത്തുകയും ആകാം.
ആസ്ബറ്റോസ്, പൊടികള്‍, അന്തരീക്ഷ മാലിന്യങ്ങള്‍ എന്നിവയെല്ലാം മുഖ്യമായും ശ്വാസ കോശങ്ങളെയാണ് ബാധിക്കുന്നത്.
ശ്വാസകോശം, അന്നനാളം, ചര്‍മ്മം എന്നിവിടങ്ങളിലെ കാന്‍സര്‍ പരിഹരിക്കുന്നതിന് വിറ്റാമിന്‍ എ അടങ്ങിയ ആഹാര പദാര്‍ത്ഥങ്ങള്‍ സഹായകമാണ് .
ശരീരത്തിന് എല്ലാ പ്രായത്തിലും അത്യാവശ്യമായ ഒരു ഖനീജമാണ് കാത്സ്യം. കാത്സ്യം കുറയുന്നവരില്‍ പേശി പിടുത്തം, കഴുത്തിലെ കഴലകളില്‍ വീക്കം, ചര്‍മ്മത്തില്‍ തടിപ്പ്, രക്തസ്രാവം എന്നിവ സംഭവിക്കാം.
കാന്‍സര്‍ ബാധിതരുടെ രക്തത്തില്‍ യൂറിക് ആസിഡ്, കാല്‍സ്യം എന്നിവയുടെ തോത് വര്‍ദ്ധിച്ചു കാണപ്പെടാം.
തക്കാളി, തണ്ണി മത്തന്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ലൈകോപിന്‍ ഘടകം പ്രോസ്റ്റേറ്റ് ഗ്രന്ഥി വളര്‍ച്ച കുറയ്ക്കുമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ആഹാരം ദിവസത്തില്‍ 2 നേരമാക്കി പരിമിതപ്പെടുത്തുന്നതാണ് ഉത്തമം. ഗുരു ആയ ആഹാരം അധികം അളവില്‍ കഴിക്കുന്നതും, ലഘു ആഹാരം പല തവണ കഴിക്കുന്നതും ദഹന വ്യവസ്ഥയെ തകരാറില്‍ ആക്കും.
ലഘുവായ ആഹാരത്തിന്റെ പകുതി അളവില്‍ ആണ് ഗുരു ആഹാരം കഴിക്കേണ്ടത്.
മിശ്ര ആഹാരം ഇഷ്ടപ്പെടുന്നവര്‍ ആഹാരത്തില്‍ 65% സസ്യ ഇനങ്ങള്‍ ഉള്‍പ്പെടുത്തണം.
വര്‍ഷക്കാലത്ത് മത്സ്യം ഒഴിവാക്കണം. മത്സ്യം ഇഷ്ടപ്പെടുന്നവര്‍ 365ദിവസവും അത് കഴിച്ചേ തീരു എന്ന് വാശി പിടിക്കരുത്.
വേനല്‍ കാലത്ത് ദിനംപ്രതി 8 ഗ്ലാസ് ജലം എങ്കിലും കുടിക്കണം. ജലം ഉമിനീരുമായി ഇടകലര്‍ത്തി സാവധാനത്തില്‍ വേണം കുടിക്കേണ്ടത്. അതി രാവിലെയും ആഹാരത്തിനിടയിലും ജലം അധികം കുടിക്കുന്നത് ആമാശയത്തിലെ അഗ്നി ബലം കുറക്കും.
ആഹാര ശേഷം 2 മണിക്കൂര്‍ കഴിഞ്ഞു ജലം കുടിക്കുന്നത് ആന്തരിക മാലിന്യം പുറം തള്ളാന്‍ സഹായിക്കും.
നീര്‍ദോഷം എപ്പോഴും പിടിപെടുന്നവര്‍ വറ്റിച്ച ജലം കുടിക്കുന്നത് നന്ന്.
അധികം പുളിക്കാത്ത മോര് കുടിക്കുന്നത് കുടല് പൂപ്പല്‍ കുറയാന്‍ സഹായകമാണ്. നിത്യ ആഹാരത്തില്‍ പാലിനേക്കാള്‍ പ്രാധാന്യം അധികം പുളിക്കാത്ത മോരിന് നല്‍കണം. ദഹന ബലം വര്‍ദ്ധിപ്പിക്കും.
എണ്ണ കലര്‍ന്ന പദാര്‍ത്ഥങ്ങള്‍, വെളിച്ചെണ്ണ, നാളികേരം, തേങ്ങാപീര,കശുവണ്ടി തുടങ്ങിയവ കഴിവതും ഫ്രിഡ്ജില്‍ സൂക്ഷിക്കണം. കാറുകയില്ല.
ദുര്‍മേദസ്സ്
പുര്ഷന്മാരുടെ വയര്‍/ഇടുപ്പ് വണ്ണത്തിന്റെ അനുപാതം 0.90ല്‍ താഴെയും സ്ത്രീകളുടേത് 0.85 ല്‍ താഴെയും ആയി നിലനിര്‍ത്തണം. BMI (Body mass index) 30ല്‍ കൂടുന്നത് രോഗാവസ്ഥയായി കണക്കാക്കി പരിഹരിക്കണം. പതിവായി വ്യായാമം ചെയ്യുന്നത് ശരീര ഭാരം കുറയാന്‍ സഹായിക്കും.
BMI |
19 |
20 |
21 |
22 |
23 |
24 |
25 |
26 |
27 |
28 |
29 |
30 |
35 |
40 |
ഉയരം |
ഭാരം (lb.) |
|||||||||||||
58 |
91 |
96 |
100 |
105 |
110 |
115 |
119 |
124 |
129 |
134 |
138 |
143 |
167 |
191 |
59 |
94 |
99 |
104 |
109 |
114 |
119 |
124 |
128 |
133 |
138 |
143 |
148 |
173 |
198 |
60 |
97 |
102 |
107 |
112 |
118 |
123 |
128 |
133 |
138 |
143 |
148 |
153 |
179 |
204 |
61 |
100 |
106 |
111 |
116 |
122 |
127 |
132 |
137 |
143 |
148 |
153 |
158 |
185 |
211 |
62 |
104 |
109 |
115 |
120 |
126 |
131 |
136 |
142 |
147 |
153 |
158 |
164 |
191 |
218 |
63 |
107 |
113 |
118 |
124 |
130 |
135 |
141 |
146 |
152 |
158 |
163 |
169 |
197 |
225 |
64 |
110 |
116 |
122 |
128 |
134 |
140 |
145 |
151 |
157 |
163 |
169 |
174 |
204 |
232 |
65 |
114 |
120 |
126 |
132 |
138 |
144 |
150 |
156 |
162 |
168 |
174 |
180 |
210 |
240 |
66 |
118 |
124 |
130 |
136 |
142 |
148 |
155 |
161 |
167 |
173 |
179 |
186 |
216 |
247 |
67 |
121 |
127 |
134 |
140 |
146 |
153 |
159 |
166 |
172 |
178 |
185 |
191 |
223 |
255 |
68 |
125 |
131 |
138 |
144 |
151 |
158 |
164 |
171 |
177 |
184 |
190 |
197 |
230 |
262 |
69 |
128 |
135 |
142 |
149 |
155 |
162 |
169 |
176 |
182 |
189 |
196 |
203 |
236 |
270 |
70 |
132 |
139 |
146 |
153 |
160 |
167 |
174 |
181 |
188 |
195 |
202 |
207 |
243 |
278 |
71 |
136 |
143 |
150 |
157 |
165 |
172 |
179 |
186 |
193 |
200 |
208 |
215 |
250 |
286 |
72 |
140 |
147 |
154 |
162 |
169 |
177 |
184 |
191 |
199 |
206 |
213 |
221 |
258 |
294 |
73 |
144 |
151 |
159 |
166 |
174 |
182 |
189 |
197 |
204 |
212 |
219 |
227 |
265 |
302 |
74 |
148 |
155 |
163 |
171 |
179 |
186 |
194 |
202 |
210 |
218 |
225 |
233 |
272 |
311 |
75 |
152 |
160 |
168 |
176 |
184 |
192 |
200 |
208 |
216 |
224 |
232 |
240 |
279 |
319 |
76 |
156 |
164 |
172 |
180 |
189 |
197 |
205 |
213 |
221 |
230 |
238 |
246 |
287 |
328 |
ശുദ്ധ വായു
ശരീരത്തിന്റെ നൈമിഷികമായ പ്രവര്‍ത്തനങ്ങള്‍ക്ക് അഗ്നികള്‍ (enzymes) എന്ന പോലെ ഓക്സിജനും അത്യന്താപേക്ഷിതമാണ്. മത്സ്യം ജല ജീവിയാണ് എന്ന് പറയുന്ന പോലെ, മനുഷ്യന് ഒരു വായു ജീവിയാണ്. മനുഷ്യന്റെ മുഖ്യ ഭക്ഷണം ശുദ്ധ വായുവും ശുദ്ധ വായു കൂടുതല്‍ അടങ്ങിയ ആഹാര പദാര്‍ഥങ്ങളും ആണ്.
ശരീരം ഒരു മിനുട്ട് പ്രവര്‍ത്തിക്കുന്നതിനു ഏകദേശം 250 മില്ലിലിറ്റര്‍ ഓക്സിജന്‍ വേണ്ടതുണ്ട്. ശ്വസന നാളികളിലെയും മൂക്കിലെയും തടസ്സങ്ങള്‍ ആണ് പലപ്പോഴും ആവശ്യത്തിനുള്ള വായു ലഭിക്കാതെ പോകാന്‍ കാരണം.
നിത്യവും ശ്വസന വ്യായാമം ചെയ്തു ഓക്സിജന്‍ ലഭ്യതയുടെ തോത് വര്‍ദ്ധിപ്പിക്കണം. ഓക്സിജന്‍ കുറവ്, അമ്ലത വര്‍ദ്ധനവ് എന്നിവ കാന്‍സര്‍ രൂപീകരണത്തില്‍ പ്രധാന പങ്കാണ് വഹിക്കുന്നത്.
“കാറ്റ് കയറാത്ത ഇടത്ത് കാലന് കയറും’’ എന്നത് അര്‍ത്ഥവത്താണ്.
അമ്ലത
അമ്ലാംശം ഉള്ള ആഹാരങ്ങള്‍ക്ക് നിയന്ത്രണം കൊടുക്കണം. അമ്ല രോഗങ്ങള്‍ വേഗം പരിഹരിക്കണം.
കാന്‍സര്‍ അടക്കമുള്ള മിക്ക നിജ രോഗങ്ങളുടെയും കാരണം കലകളില്‍ മാലിന്യങ്ങള്‍ നിറയുന്നതോ, സാധാരണ ദേഹ പ്രവര്‍ത്തനത്തിന് വേണ്ട അഗ്നികള്‍ (enzymes) തീര്‍ന്ന പോകുന്നതോ ആണ്.
വിഷം ശരീരത്തില്‍ കലര്‍ന്നാല്‍ അമ്ലത കൂടും. അമിതമായ തോതില്‍ മാംസ ആഹാരം കഴിക്കുന്നവരില്‍ ദുര്‍മേദസ്സ് പിടിച്ചും; ആഹാരം, ജലം എന്നിവ വേണ്ട തോതില്‍ കഴിക്കാത്തവരില്‍ ക്ഷയം പിടിച്ചും അമ്ലത വര്‍ദ്ധിക്കുന്നു.
അമ്ലത കൂടിയാല്‍ ഇന്‍സുലിന്‍ പോലുള്ള ദേഹ അഗ്നികള്‍ വേഗത്തില്‍ നശിക്കുന്നു, നീര്‍ക്കെട്ട് വര്‍ദ്ധിക്കുന്നു, പഴുപ്പ് ബാധിക്കുന്നു. .
അമ്ല വര്‍ദ്ധനവ്, മദ്യപാനം, പ്രമേഹം, വൃക്ക രോഗങ്ങള്‍ എന്നിവ മൂലം മൂത്ര മാര്‍ഗ്ഗേന കൂടുതലായി ജലം നഷ്ടപ്പെടുന്നവരില്‍ ജലലേയമായ വിറ്റാമിനുകള്‍ കൂടി ദേഹത്ത് നിന്ന് നഷ്ടപ്പെടും. ഇതു മൂലം വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, ഖനിജങ്ങള്‍ എന്നിവയുടെ ശേഷിപ്പ് കുറയുന്നു.
അമ്ലത കൂടിയാല്‍ WBC കുറയുന്നു. അത് രോഗാണുക്കളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും.
WBC കുറയുന്ന ഘട്ടത്തില്‍ അത് ചില ലസീക ഗ്രന്ഥികളില്‍ നിന്നായി പ്രത്യേകം രൂപപ്പെടും. ഈ ഘട്ടത്തില്‍ ലസീക ഗ്രന്ഥികളുടെ (Lymph glands) വലുപ്പം വര്‍ദ്ധിക്കുന്നു. കഴല പ്രത്യക്ഷപ്പെടുന്നു.
അമ്ലത വര്‍ദ്ധിക്കുന്നത് എല്ലുകളില്‍ നിന്ന് ഖനിജങ്ങള്‍ വേര്‍പെടാന്‍ ഇട വരുത്തുന്നു. ഇത് രക്ത കുഴലുകളില്‍, പിത്ത നാളികളില്‍, മൂത്ര നാളികളില്‍ പരലുകള്‍ അടിയാന് കാരണമാക്കും.
ഇത്തരം ധാതുക്കള്‍ അസ്ഥികള്‍ക്ക് ഇടയിലുള്ള തളിരസ്ഥികളില്,ഡിസ്ക്കുകളില്‍ അടിഞ്ഞ് അവ കാഠിന്യപ്പെടാന് ഇട വരുമ്പോള്‍ ആണ് സന്ധികളില്‍ വഴക്കം കുറയുന്നത്.
അമ്ല ദ്രവ്യങ്ങള്‍ മസ്തിഷ്കത്തെ മരവിപ്പിക്കുകയും ചെയ്യും.
അമ്ലാംശം ഉള്ള ആഹാരങ്ങള്‍
അരി, കരിമ്പ്, ഗോതമ്പ്, സോയാബീന്‍, ബാര്‍ലി, ബ്രഡ്, ചോളം, ചുക്ക്, ഉണക്ക പയര്‍, കൊപ്ര, ഓട്ട്സ്, നിലക്കടല, അധികം പുളിച്ച മോര്, ചുക്ക്, ജെല്ലി,സോസ്, ചായ, കാപ്പി, പഞ്ചസാര, മുട്ടയുടെ മഞ്ഞക്കരു, വെണ്ണ, ക്രീം ആഹാരങ്ങള്‍, ഐസ് ക്രീം, ക്രീം ബിസ്ക്കറ്റ്, ജാം, ഇറച്ചി, മദ്യം.
മുഖ്യ അമ്ല രോഗങ്ങള്‍
ക്ഷയം, ലുപ്പസ് എരിത്തിമറ്റോസിസ്, റുമറ്റോയിഡ് ആര്‍ത്രയിറ്റിസ്, കാന്‍സര്‍,പ്രമേഹം, ഓസ്റ്റോപോറോസിസ്, അതി രക്തസമ്മര്‍ദ്ദം.
ശരീരത്തില്‍ ക്ഷാരംശം കുറയുന്നത് കാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കും. ക്ഷാരാംശം ലഭിക്കുന്നതിന് ഇലക്കറികള്‍, നിറം ഉള്ള പഴങ്ങള്‍,പച്ചക്കറികള്‍, തവിടു കളയാത്ത ധാന്യങ്ങള്‍ എന്നിവ നിത്യവും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.
പച്ചക്കറികള്‍ ശുദ്ധ ജലത്തില്‍ നന്നായി കഴുകിയ ശേഷം മാത്രമേ പാചകം ചെയ്യാന്‍ പാടുള്ളൂ.
ഇല കറി ഇനങ്ങളില്‍ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. നിറം കൂടിയ മലക്കറികള്ക്ക് മുന്‍ഗണന നല്‍കണം. ആഹാരത്തില്‍ ഇലക്കറികള്‍ പ്രയോജനപ്പെടുത്തുന്നത് മലത്തിലെ ദുര്‍ഗന്ധം കുറയാന്‍ സഹായിക്കും.
ക്ഷാരാംശം ഉള്ള പദാര്‍ത്ഥങ്ങള്‍
ചീര, ഇലക്കറികള്‍, നിറമുള്ള മലക്കറികള്‍, പഴങ്ങള്‍, ചുവന്ന മുന്തിരി,പുളിപ്പുള്ള മുന്തിരി, മാതള നാരങ്ങ, ഈന്ത പഴം, മാങ്ങ, ഉരുള കിഴങ്ങ്,വെളുത്തുള്ളി, വറുത്ത ബാര്‍ലി, ചെറുനാരങ്ങ, കാബേജ്, ബദാം, കാരറ്റ്,നേന്ത്രക്കായ, നേന്ത്രപഴം, ചിക്കൊറി, പകുതി പുഴുങ്ങിയ മുട്ട, വേവിച്ച മത്സ്യം, മോര് .
മാനസിക സംഘര്‍ഷം
പല നിജ രോഗങ്ങളുടെയും ഉത്ഭവം മാനസിക പ്രയാസങ്ങളാണ് എന്ന് സംശയിക്കപ്പെടുന്നുണ്ട്. ഭയം, പരിഭ്രമം, ആകുലത എന്നിവ തീവ്രമായാല്‍ ചിലരില്‍ അത് ആദ്യം ഹോര്‍മോണ്‍ (adrenal) അധികമായി സ്രവിക്കാന് ഇടയാക്കും. എല്ലുകളില്‍ നിന്ന് കാത്സ്യവും മറ്റു ഖനിജങ്ങളും വിട്ടു പോരുന്നതിനു ഇത് പ്രേരകമാക്കും. തുടര്‍ന്ന് ഉണ്ടാകുന്ന പരിണാമങ്ങള്‍ എല്ല് രോഗ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം ഹോര്‍മോണുകളുടെ സംഭരണ തോത് കുറയുന്നതാണ് ദൈനംദിന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴി വെക്കുന്നത്.
ജീവിത ശൈലി രോഗങ്ങളുടെ പ്രതിരോധത്തില്‍ പ്രാഥമികമായി ചെയ്യേണ്ടത് ഭയം, പരിഭ്രമം മാനസിക സംഘര്‍ഷം എന്നിവ ലഘൂകരിക്കാന്‍ അഭ്യസിക്കുക എന്നത് തന്നെയാണ്.
പ്രയാസപ്പെട്ട കാര്യങ്ങളെ മാനേജ് ചെയ്യാന്‍ പഠിച്ചാല്‍ സംഘര്‍ഷം കുറയും. വലിയ കാര്യങ്ങളും പലതരം കാര്യങ്ങളും ഒരേ സമയം ചിന്തിച്ച് സമയം കളയാതെ, ചെറിയ ചെറിയ കാര്യങ്ങള്‍ നന്മ ഉദ്ദേശിച്ചു പ്രവര്‍ത്തിക്കുക എന്നൊരു രീതി പുലര്‍ത്തണം.
പാപ കര്‍മ്മങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണം. സ്വയം ചിരിക്കാനും മറ്റുള്ളവരെ ചിരിപ്പിക്കാനും പരിശ്രമിക്കണം. അതിനുവേണ്ട സന്ദര്‍ഭം നിത്യവും സൃഷ്ടിക്കണം.
കര്‍മ്മങ്ങള്‍ എല്ലാം ഈശ്വരനില്‍ സമര്‍പ്പിക്കുന്നു എന്ന മനോഭാവം പുലര്‍ത്തിയാല്‍ നിരാശയില്‍ നിന്ന് രക്ഷ നേടാന്‍ സാധിക്കും. പ്രതിരോധ ശേഷി വര്‍ദ്ധിച്ചു കിട്ടും.
ശോധന വൈദ്യം
ദുര്‍മേദസ്സ്, കാന്‍സര്‍, സന്ധിവാതം, പ്രമേഹം തുടങ്ങി ഒട്ടു മുക്കാല്‍ നിജ രോഗങ്ങളുടെയും മുഖ്യകാരണങ്ങളില്‍ ഒന്ന് ദേഹത്തില്‍ അടിഞ്ഞു കൂടാനിടയായ മാലിന്യങ്ങളാണ്.
ഇത്തരം മാലിന്യങ്ങളെ ആരംഭത്തില്‍ തിരിച്ചറിഞ്ഞു ഒഴിവാക്കാന്‍ നമുക്ക് കഴിയണം. അതിന് ഉതകും വിധം നിരുപദ്രവപരവും ലളിതവുമായ ശോധന വൈദ്യത്തെ കാലോചിതമായി പരിഷ്കരിക്കുകയും വേണം.
ആരോഗ്യ സംരക്ഷണത്തിനും ജീവിത ശൈലി രോഗ പ്രതിരോധത്തിനും മുന്‍തൂക്കം നല്കുന്ന നിലയില്‍ വൈദ്യ വിഭാഗത്തെ ജനകീയമായി പുനര്‍ സംവിധാനം ചെയ്യണം.
അവനവന്റെ ഡോക്ടര്‍ അവനവന് തന്നെ എന്ന് പറയാറുണ്ട്. വൈദ്യന് എന്നത് ഒരു തരത്തില്‍ medical advocate മാത്രമാണ്.
ആഹാരം, വ്യായാമം, നിദ്ര, മൈഥുനം എന്നിവയാണ് ജീവിതത്തെ താങ്ങി നിര്‍ത്തുന്നതായി പറയപ്പെടുന്ന 4 തൂണുകള്‍.
ആധുനിക സാഹചര്യങ്ങളെ ആധാരമാക്കി അവനവന്റെ ആയുസ്സ് ജീവിച്ചു തീര്‍ക്കാന്‍, ജീവിത ശൈലിയില്‍- പ്രത്യേകിച്ചു ആഹാര രീതിയില്‍- വിവേക പൂര്‍വമായ ഒരു മാറ്റത്തിന് നാം ഓരോരുത്തരും ഒരുങ്ങേണ്ടതുണ്ട്.
വയലില്‍, സംഭരണ കേന്ദ്രത്തില്‍, സംസ്കരണ ശാലയില്‍, അടുക്കളയില്‍,തീന്മേശയില് എല്ലാം ഈ മാറ്റം ഒരുക്കി ആരോഗ്യപരമാക്കണം.
ഔഷധജന്യ രോഗം
നിജ രോഗങ്ങള്‍ തനിയെ മാറുകയില്ല. അതുമൂലം തകരാറിലായി പോയ homeostasis പരിഹരിക്കുവാന്‍ ഔഷധങ്ങള്‍ തന്നെ വേണം.
ഇന്ന് കാണുന്ന ഒട്ടു മുക്കാല്‍ മാറാ വ്യാധികളുടെയും മൂല നിദാനം ഔഷധ ദോഷമോ വൈദ്യ പിഴവുകളുടെ പരിണിത ഫലമോ ആണ്.
ആയുസ്സ് കൂടിയാല്‍ മാത്രം പോര, അതോടൊപ്പം ഗുണപരമായ ആരോഗ്യവും ഉണ്ടായിരിക്കണം എന്നതാണല്ലോ വൈദ്യത്തിന്റെ സാമാന്യ കാഴ്ചപ്പാട്.
ഹോമിയോപ്പതി ഔഷധങ്ങള്‍
ചികിത്സയില്‍ രോഗ സൂചകങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന രീതി മാറ്റി രോഗ ലക്ഷണങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. രോഗ ലക്ഷണങ്ങളെയും സൂചകങ്ങളെയും കാരണങ്ങളെയും പരിഗണിച്ചു രോഗം ഭേദം ആക്കുന്ന ആശയമാണ് ഹോമിയോപ്പതിക്ക് ഉള്ളത്.
രോഗാവസ്ഥ ആണ് ചികിത്സിക്കേണ്ടത് എങ്കില്‍ അതിന് സമാനമായ മറ്റൊരു ലഘു അവസ്ഥ സൃഷ്ടിച്ച് പരിഹരിക്കാന്‍ കഴിയും എന്നതാണ് ഹോമിയോപ്പതി ശാസ്ത്രത്തിന്റെ അടിസ്ഥാനം.
കാന്‍സര്‍ ചികിത്സയില്‍ സഹായകമായ ചില സസ്യ ഹോമിയോ ഔഷധങ്ങള്‍
Taraxacum |
Glycerrhiza |
Thuja |
Berberis vulgaris |
Podophyllum |
Aristolochia |
Sambucus |
Sabal Serrulata |
Zingiber |
Cinnamonum |
Rawolfia |
Oleander |
Psoralea |
Curcuma |
Fucus vesiculosus |
Mimosa |
Ignatia |
Alfalfa |
Hydrastis |
Symphytum |
Gentiana |
Ginseng |
Avena sativa |
Withania somn |
Gelsemium |
Apis melifica |
Cholchicum |
Salix nigra |
Azadirecta Indica |
Arctium lappa |
Urtica urens |
Arnica |
China |
Vinca minor |
Aconitum.Napellus |
Echinacea |
Allium sativa |
Secale cor |
Valeriana |
Capsicum |
Ginkgo biloba |
Aloes socotrina |
Viscum album |
Veratrum album |
Sempervivum tector |
ചില ഇനം ഔഷധങ്ങള്‍ കോശങ്ങളുടെ വളര്‍ച്ചയെ തടുക്കുമ്പോള്‍ മറ്റു ചിലത് അവയവങ്ങളുടെ ക്ഷീണം, ക്ഷയം, അനീമിയ, വേദന തുടങ്ങിയ അര്‍ബുദ അനുബന്ധ അവസ്ഥകള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു.
ഇത് കൂടാതെ കാന്‍സര്‍ രോഗത്തിന്റെ രൂപത്തിനും, ഭാവത്തിനും, ഓരോഘട്ടത്തിനും യോജിച്ച ഏതാനും പ്രകൃതി ദത്ത മരുന്നുകള്‍ കൂടിയുണ്ട് എന്നത് തികച്ചും പ്രത്യാശ നല്കുന്ന സംഗതിയാണ്.
കാലം അര്‍ഥം, കര്‍മ്മം എന്നിവ ഉള്‍പ്പെട്ട സാഹചര്യങ്ങളുടെ (Environmental) ഒരു വൈകൃതമാണ്, ഒരുതരം കാലക്കേട് ആണ് കാന്‍സര്‍,ഹൃദ്രോഗം, കരള്‍ സിറോസിസ്, പ്രമേഹം തുടങ്ങിയ ജീവിത ശൈലി രോഗങ്ങള്‍ എന്ന് കണക്കാക്കാം. അതുകൊണ്ട് തന്നെ ഇത്തരം രോഗങ്ങള്‍ 80% പ്രതിരോധിക്കാന്‍ കഴിയുന്നതോ പരിഹരിക്കാന്‍ കഴിയുന്നതോ ആണ്.
ആഹാരം എന്നത് വായുവും ജലവും അന്നവും ആണ്. അതിലെ മലിനീകരണം ആണ് രോഗങ്ങളുടെ മുഖ്യ കാരണം. അന്നജം, മാംസ്യം, കൊഴുപ്പ് ഇനങ്ങളുടെ അഹിത ഉപയോഗം കഫ ദൂഷ്യത്തിനും കഫ നാശത്തിനും കാരണമാകും. കഫ നാശം അര്‍ബുദം പോലുള്ള രോഗങ്ങള്‍ക്ക് വഴിവെക്കുന്നു. ഏതു രോഗവും മൂത്ത് പാകമായാല്‍ പഴുക്കും. അപ്പോള്‍ അപകടകരമാകും. അതുപോലെ തന്നെയാണ് കാന്‍സര്‍ രോഗത്തിന്റെ കാര്യവും.
പ്രതിരോധം അടുക്കളയില്‍ നിന്ന്
ആഹാരം മലിനീകരിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണം.
ആഹാരം പൂപ്പല്‍ പിടിക്കും വിധം അടുക്കളയില്‍ സൂക്ഷിച്ചു വെക്കരുത്.
ഏതു തരം ആഹാരമായാലും ഉയര്‍ന്ന താപ നിലയില്‍(160 ഡിഗ്രി) പാചകം ചെയ്ത് കഴിക്കരുത്. ഉയര്‍ന്ന ചൂടില്‍ വിഷ ഘടകങ്ങള്‍ വേര്‍പ്പെട്ട് ആഹാരത്തില്‍ കലരാന്‍ ഇടയാക്കുന്ന പാചക പാത്രങ്ങല്‍ (സ്റ്റീല്‍) ഉപയോഗിക്കരുത്.
മാംസം, മത്സ്യം എന്നിവ അധികം എണ്ണയില്‍ പാചകം ചെയ്തോ, കരിഞ്ഞു പോകുന്ന നിലയില്‍ പൊരിച്ചോ കഴിക്കരുത്.
ആഹാരം പാകം ചെയ്തു 6 മണിക്കൂര്‍ കഴിഞ്ഞാല്‍ അതിലെ അമ്ല ഗുണം വര്‍ദ്ധിക്കും. അതിനാല്‍ പാചകം ചെയ്തു അധികം വൈകാതെ തന്നെ ആഹാരം കഴിക്കണം.
ദുര്‍മേദസ്സ് ഉള്ളവര്‍ ശരീരഭാരം അമിത തോതിലും ഒറ്റയടിക്കും കുറയ്ക്കരുത്. മേദസ്സ് അല്ല, ദുര്‍മേദസ് ആണ് ഒഴിവാക്കേണ്ടത്.
ചീത്ത ആഹാരത്തില്‍ നിന്ന് ചീത്ത സാരാംശങ്ങള്‍ ഉള്ത്തിരിയുമല്ലോ. അത് പോലെ ചീത്ത കൊഴുപ്പില്‍ നിന്ന് കൊളസ്ട്രോള്‍ രൂപപ്പെടാന്‍ കാരണമാകും. ചീത്ത കൊഴുപ്പ് സാരാംശത്തില്‍ നിന്ന് ലൈംഗിക ഹോര്‍മോണുകള്‍ അധികമായി ഉടലെടുക്കാന്‍ കാരണമാകുന്നുണ്ട്.
ആഹാരത്തിലൂടെ എത്തുന്ന ക്രിസ്റ്റല്‍ രൂപേണെയുള്ള ഘടകങ്ങള്‍ അടിഞ്ഞു കൂടിയാല്‍, അത് ഉരസല്‍ ഉണ്ടാക്കി അതു വഴി വ്രണങ്ങള്‍ രൂപപ്പെടുകയും ചെയ്യാം. ക്രിസ്റ്റല്‍ ഘടകങ്ങള്‍ ഉള്ള ആഹാര ദ്രവ്യങ്ങള്‍ ഒഴിവാക്കണം.
ദുര്‍മേദസ്സ് ഉള്ളവര്‍ ആഴ്ചയില്‍ 6 ദിവസം നിറമുള്ള മലക്കറികള്‍ കഴിക്കുക. ദിനം പ്രതി 300 ഗ്രാം-500 ഗ്രാം വരെ മലക്കറി കഴിക്കാം. മലക്കറികളുടെ പകുതി അളവില്‍ മാത്രം ധാന്യ ആഹാരങ്ങള്‍ കഴിച്ചാല്‍ മതിയാകും.
പഴങ്ങളുടെ കഴിക്കാന്‍ ഉതകുന്ന തൊലി ഭാഗം കൂടി കഴിക്കുന്നത് ശരീരത്തിലെ തൊലി (Epithelial tissue) ഗുണം വര്‍ദ്ധിക്കാന്‍ സഹായിക്കും.
കൊഴുപ്പ് ദ്രവ്യങ്ങള്‍ ചര്‍മ്മത്തില്‍ പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്.
അന്നജം, കൊഴുപ്പ്, മാംസ്യം, ജലം, വൈറ്റമിന്‍, ധാതുക്കള്‍ എന്നിവ വേണ്ട അളവില്‍ അടങ്ങിയ ആഹാരത്തെയാണല്ലോ പോഷകാഹാരം എന്നു പറയുന്നത്. ദേഹത്തിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ തോതില്‍ രസ ഘടകങ്ങള്‍ എല്ലാം അടങ്ങിയതിനെയും പോഷകാഹാരം എന്ന് പറയാവുന്നതാണ്.
മധുരം, ഉപ്പ്, പുളി, എരിവ്, കൈപ്പ്, ചവര്‍പ്പ് എന്നിവയാണ് 6 രസ ഘടകങ്ങള്‍. എല്ലാ പ്രായക്കാരും ഇഷ്ടപ്പെടുന്നത് മധുരം, ഉപ്പ്, പുളി എന്നീ രുചി രസങ്ങള്‍ ആണ്.
കാന്‍സര്‍ ഒരു സല്‍ക്കാര രോഗം ആയിപ്പോകരുത്.
അതിഥി പരിചരണത്തിന് നാം മുഖ്യമായും രുചികരമായ വിഭവങ്ങളെയും പാനിയങ്ങളെയും ആണല്ലോ ഇന്നും പ്രയോജനപ്പെടുത്തുന്നത്.
മധുരം (Sweet- Refined sugar , Saccharine, Aspartame), ഉപ്പ് (Salt-Common salt, Sodium nitrate, Mono sodium glutamate), പുളി (Sour- Alcohol, Acids, Meat, Alloxan) അടങ്ങിയ രുചികരമായ ബേക്കറി ഉല്പന്നങ്ങളില് ഭൂരിപക്ഷവും പില്ക്കാലത്ത് കാന്‍സറിനു വഴിവെക്കാന്‍ കാരണമാകുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
രോഗം സാദ്ധ്യത കൂടുതല്‍ ഉള്ള അവയവങ്ങള്‍
മധുരം – മസ്തിഷ്കം
ഉപ്പ് – ആമാശയം
പുളി - അസ്ഥി
കൃത്രിമ മധുരം ചേര്‍ത്ത മിട്ടായി – മസ്തിഷ്കം
കറിയുപ്പ് – ആമാശയം, തയിറോയിഡ്
പഴകിയ ഇറച്ചി, പഴകിയ ഭക്ഷണം- അസ്ഥി
കൃത്രിമ നിറങ്ങള്‍ - വൃക്ക
കൊഴുപ്പുകള്‍, കൊളസ്ട്രോള്‍, ക്രീം - സ്തനം, പ്രോസ്റ്റെറ്റ്
പ്ലാസ്റ്റിക് ഘടകങ്ങള്‍ - സ്തനം, പ്രോസ്റ്റെറ്റ്
അലൂമിനിയം – മസ്തിഷ്കം
ആസ്ബറ്റോസ്, സിലിക്ക – ശ്വാസകോശം, അസ്ഥി
പൂപ്പല്‍ ബാധിച്ച നിലക്കടല കൊണ്ട് ഉണ്ടാക്കിയ കപ്പലണ്ടി മിട്ടായി, പൂപ്പല്‍ ഏറ്റ കാപ്പിക്കുരുക്കള്‍ പൊടിച്ച് തയ്യാറാക്കിയ കാപ്പി,പൂപ്പല്‍ ബാധിച്ച ചോളം കൊണ്ട് ഉണ്ടാക്കിയ വിഭവങ്ങള്‍,വനസ്പതിയില്‍ വറുത്ത പലഹാരങ്ങള്‍, ഉയര്‍ന്ന താപത്തില്‍ ചുട്ടെടുത്ത ബിസ്കറ്റുകള്‍,കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ പാനിയങ്ങള്‍, വിഭവങ്ങള്‍,പ്ലാസ്റ്റിക്, അലൂമിനിയം ഫോയിലുകളില്‍ പൊതിഞ്ഞ പലഹാരങ്ങള്‍,പ്ലാസ്റ്റിക് അടങ്ങിയ പേപ്പര്‍ കപ്പില്‍ ഉള്ള ചൂട് പാനീയങ്ങള്‍ എന്നിവയുടെ എല്ലാം ഉപയോഗം കുറക്കണം.
ആഹാര കൊതി നിയന്ത്രിക്കണം
എല്ലാത്തരം രോഗത്തിന്റെയും ആരംഭം, രാഗം ആസക്തി എന്നിവയോ, അതു മൂലമുള്ള അവിവേകമോ, അപരാധമോ ആണ്. അതിനാല്‍ രാഗ നിയന്ത്രണം ആണ് കാന്‍സര്‍ രോഗത്തിന്റെയും പ്രാരംഭ ചികിത്സ.
രാഗ രോഗങ്ങള്‍ക്ക് ധ്യാനം ഒരു പരിഹാരമാണ്. കണ്ണടച്ചാല്‍ പോരാ, മൂക്കും ചെവിയും നാക്കും ചില ഘട്ടങ്ങളില്‍ അടക്കണം. മനസ് വേണ്ടും വിധം തുറക്കുകയും വേണം. മനസ് തുറക്കുന്നതാണ് ധ്യാനം (Meditation). ധ്യാനം എന്നത് വീണ്ടു വിചാരമാകണം.
ചിരി സംഘര്‍ഷം കുറക്കാന്‍ സഹായിക്കുന്നു. അഭ്യാസ ചിരിയും ആഭാസ ചിരിയും ഫലം കാണാന്‍ സാദ്ധ്യത കുറവാണ്. ആഭാസ ചിരി ഇത്തിരി കാണുന്നത് ഗുണകരം ആകാനിടയുണ്ട്.
മനുഷ്യന് ഒരു വായു ജീവി
പ്രായം ചെല്ലുന്തോറും മൂക്ക് മുതല്‍ ശ്വാസ അറകള്‍ വരെയുള്ള വായു സഞ്ചാര ചാലുകളുടെ വിസ്തൃതി കുറഞ്ഞു കുറഞ്ഞു വരും. ഇത് പരിഹരിക്കാന്‍ ഉതകുന്ന നടപടികള്‍ ചെയ്യണം.
ശ്വസന വ്യായാമ അഭാസത്തെക്കാള് ശ്വസന ആയാമ അഭ്യാസങ്ങള്‍ പരിശീലിക്കണം. നിലവില്‍ അനുവര്‍ത്തിക്കുന്ന ശ്വസന വ്യായാമ രീതികള്‍ പുനഃപരിശോധിക്കണം
ആരോഗ്യമാണ് ശാന്തി. ആരോഗ്യമാണ് സുഖവും സമാധാനവും എന്നറിയണം.
അറിവുകള്‍ ഇവിടെ എന്നും ഉള്ളതാണ്. അത് നാം അറിയാന്‍ ഇടയായാല്‍ മാത്രം പോര, ലഭിച്ച ഓരോ അറിവുകളും ചിന്തിച്ചു സ്രോതസ്സും വ്യാപ്തിയും ഉള്ളടക്കവും യുക്തി പൂര്‍വ്വം പരിശോധിച്ച്, തിരിച്ചറിഞ്ഞ് പ്രാവര്‍ത്തികമാക്കുകയും വേണം.
കടപ്പാട് : Dr Kader Kochi - www.podoph.blogspot.in
അവസാനം പരിഷ്കരിച്ചത് : 1/28/2020
ചികിത്സയ്ക്കും രോഗ പ്രതിരോധത്തിനും തുല്യപ്രാധാന്യം...
ആയുര്‍വേദ പരിഹാരമാര്‍ഗ്ഗങ്ങളെ കുറിച്ചുള്ള വിവരങ്ങള...
ആയുർവേദത്തിൽ ഈ അടുത്ത കാലത്തായി നടന്ന രണ്ടു ശ്രദ്ധ...
ആയൂർദൈർഘ്യത്തെ സംബന്ധിക്കുന്ന വിവരങ്ങൾ