പാർശ്വ നാഡികളിൽ പ്രകൃത്യായുള്ള ആവരണത്തിന് അണുബാധ മൂലം തകരാറു സംഭവിക്കുന്നത് കൊണ്ട് വളരെ ഗുരുതരമായ നാഡി വൈകല്യം ഉണ്ടായി ശരീരത്തിന് ചെഷ്ട്ട ഹാനി ഗല്ലിയൻ ബാരി സിൻഡ്രം എന്ന രോഗം വരുത്തുന്നു. ശ്വാസപദ്ധതിയിലോ മഹാസ്രോതസ്സിലോ അണുബാധ ഉണ്ടായി പാർശ്വ നാഡികളെയോ ക്രെനിയൽ നാഡികളെയോ പെട്ടെന്ന് പ്രവർത്തന രഹിതമാക്കുന്നതാണ് ഗല്ലിയൻ ബാരി സിണ്ട്രം.
ഇത് മൂലം പേശികളിൽ ശക്തിയായ വേദനയും മരവിപ്പും അനുഭവപ്പെടുന്നു. ആദ്യമായി മുഖത്ത് തളർച്ച ഉണ്ടാകാം. അത് കഴിഞ്ഞ് ദിവസങ്ങൾക്കകം ശരീരം മുഴുവൻ തളരുകയും ചെയ്യും. ചിലർക്ക് ഇരുകാലുകളും ആദ്യം തളരുന്നു. രണ്ടു മൂന്നു ദിവസത്തിനകം കഴുത്ത് വരെ തളർന്നു പോകുന്നു.
രോഗാണു ബാധയുണ്ടായി കഴിഞ്ഞാൽ മൂന്നു ദിവസം ദിവസം മുതൽ മൂന്നാഴ്ച്ചക്കുള്ളിൽ എപ്പോൾ വേണമെങ്കിലും രോഗം പ്രത്യക്ഷപ്പെടാം. അമ്പത് ശതമാനത്തോളം രോഗികളിൽ മുഖം ഒരു വശത്തേക്ക് കോട്ടവും സംസാര ശേഷി നഷ്ടപ്പെടലും ആയിട്ടാണ് രോഗം പ്രത്യക്ഷ ലക്ഷണം കാട്ടിതുടങ്ങാറുള്ളത്. ചിലർക്ക് ചിട്ടപെടുത്തിയ ചലനവും അതിന്റെ കൂടെ പനിയും സന്ധി വീക്കവും വേദനയും വികല്പവും അനുഭവപ്പെടുന്നു.
നാഡി തന്തുക്കളുടെ ആവരണത്തിലേക്ക് ആന്റിബോഡിയുടെ പ്രവേശനം മൂലം ലിംപോസൈറ്റുകളും മോണോസൈറ്റുകളും വളരെ പെട്ടെന്ന് ശക്തിയോടെ കടന്നു കയറുന്നത് മൂലം നാഡ്യാവരണം വികസിച്ചു പൊട്ടിപോകുന്നു. അതിനാൽ നാഡി കേന്ദ്രത്തിൽ നിന്നും പുറപ്പെടുന്ന ചോദനകൾ പേശികളിൽ എത്താതെ വരുന്നത് മൂലമാണ് ഈ തളർച്ചകൾ ഉണ്ടാകുന്നത്.
ഈ രോഗം ഏത് പ്രായക്കാരിലും വരാം. സ്ത്രീപുരുഷ ഭേദമില്ല. ഒരാഴ്ച കൊണ്ട് രോഗം ഗുരുതരമാകും. ക്രമേണ മൂന്നാഴ്ച വരെ നീണ്ട് നില്ക്കാം. മരണം അത്ര സാധാരണമല്ല. എന്നാൽ ന്യൂമോണിയ , പൾമനറി എംബോളിസം, ഇന്റർ കറന്റ് ഇൻഫക്ഷൻ തുടങ്ങിയ രോഗങ്ങളോട് അനുബന്ധിച്ച് വരുന്ന ഗല്ലിയൻ ബാരി സിണ്ട്രം മരണകാരിയായി തീരാം.
സാധാരണ വാതരോഗങ്ങളിൽ നിന്നും ഈ രോഗത്തിനുള്ള മറ്റൊരു പ്രത്യേകത രോഗിയുടെ ഇടത് വലത് ഭാഗങ്ങൾ പരിപൂർണ്ണമായി ദ്രുതഗതിയിൽ തളരുന്നു എന്നുള്ളതാണ്.
ഈ രോഗത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താൻ നാളിത് വരെ ആധുനിക ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ല. മിക്കവാറും വൈറൽ ഇൻഫക്ഷൻ തന്നെയാണ് രോഗത്തിനുള്ള കാരണമെന്ന നിഗമനത്തിലാണ് ശാസ്ത്ര ലോകം
സെരിബ്രോ സ്പൈനൽ ഫ്ലൂയിഡിൽ പ്രൊറ്റീൻ മിക്കവാറുമുള്ള രോഗികളിൽ രോഗം ആരംഭിച്ചു രണ്ടു മൂന്ന് ദിവസത്തിന് ശേഷം കാണാറുണ്ട് . ഇലക്ട്രോ മായോഗ്രാഫിക് ടെസ്റ്റിൽ നീണ്ട് നില്ക്കുന്ന നാഡി വൈകല്യം ഈ രോഗം മൂലം ഉണ്ടാകുമെന്ന് കാണുന്നു.
രോഗ നിർണ്ണയത്തിനു വൈറസ് ബാധക്ക് മുമ്പുള്ള രോഗചരിത്രം അറിയേണ്ടത് അനിവാര്യമാണ് . ഈ രൊഗപൂർവ ചരിത്രം രോഗ നിർണ്ണയത്തെ കുറ്റമറ്റതാക്കാൻ സഹായിക്കുന്നു. ശസ്ത്രക്രിയയോ പ്രസവമോ ത്വക്ക് രോഗങ്ങളോ രക്താർബുദമോ എയ്ഡുസോ എന്നിവക്ക് ശേഷം ഗല്ലീയൻ ബാരി സിൻഡ്രം ബാധിക്കാൻ ഇടയുണ്ട് . ചിലർക്ക് ഇൻഫ്ലുവൻസക്ക് ഉള്ള കുത്തിവൈപ്പിന് ശേഷം ഈ രോഗം ഉണ്ടാകുന്നതായി കണ്ടു വരുന്നു.
കൂടിയ അളവിൽ സ്റ്റിറോയിഡ് നല്കലാണ് അലോപ്പതിയിൽ ഇതിനുള്ള ചികിത്സ.
കടപ്പാട് :ഡോ. സി.എ രവീന്ദ്രൻ എം.ഡി (ആയൂ)
അവസാനം പരിഷ്കരിച്ചത് : 6/14/2020
അമിതവണ്ണം നിയന്ത്രിക്കുന്നതില്‍ ആഹാര നിയന്ത്രണത്തിന...
കൂടുതല്‍ വിവരങ്ങള്‍
ആഹാരപദാര്ഥടങ്ങള് ദഹിക്കാതിരിക്കുന്ന അവസ്ഥ
കൂടുതല്‍ വിവരങ്ങള്‍