অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം

ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം

ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (എന്‍.ആര്‍. എച്ച്. എം)

ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (എന്‍.ആര്‍.എച്ച്.എം) ലക്‌ഷ്യം വയ്ക്കുന്നത് രാജ്യമെമ്പാടുമുളള പ്രത്യേകിച്ച് 18 സംസ്ഥാനങ്ങളിലെ ഗ്രാമീണര്‍ക്ക് പ്രയോജനകരമായ ആരോഗ്യസംരക്ഷണം ലഭ്യമാക്കുക എന്നതാണ്. ഇത്തരം സംസ്ഥാനങ്ങളുടെ പൊതു ആരോഗ്യ സൂചികയും പശ്ചാത്തല സംവിധാനവും ദുര്‍ബലമാണ്. ദൗത്യത്തിന്‍റെ (മിഷന്‍റെ) കാലാവധി 2005 - 12 വരെയാണ്.

പ്രത്യേക ശ്രദ്ധയുളള സംസ്ഥാനങ്ങള്‍

അരുണാചല്‍ പ്രദേശ്, ആസാം, ബീഹാര്‍, ഛത്തീസ്ഘഡ്, ഹിമാചല്‍ പ്രദേശ്, ഝാര്‍ഘണ്ട്, ജമ്മു & കാശ്മീര്‍, മണിപ്പൂര്‍, മിസോറാം, മേഘാലയ, മധ്യപ്രദേശ്, നാഗാലാന്‍റ്, ഒറീസ, രാജസ്ഥാന്‍, സിക്കിം, ത്രിപുര, ഉത്തരാഞ്ചല്‍, ഉത്തര്‍ പ്രദേശ്.

ലക്ഷ്യങ്ങള്‍

ശിശു - മാതൃമരണ നിരക്ക് (ഐ.എം.ആര്‍) കുറയ്ക്കുക.

സ്ത്രീകളുടെ ആരോഗ്യം, കുട്ടികളുടെ ആരോഗ്യം, ജല ശുചിത്വവും ശുചിത്വ ചലനവും, രോഗപ്രതിരോധ കുത്തി വയ്പുകള്‍, പോഷകാഹാരം എന്നീ പൊതു ആരോഗ്യ സേവനങ്ങള്‍ വ്യാപിപ്പിക്കുക.

പ്രാദേശികമായി കാണപ്പെടുന്നതോ പകരുന്നതോ അല്ലാത്തവയുമായ രോഗങ്ങളുടെ നിയന്ത്രണം

പ്രാഥമിക സമഗ്രാരോഗ്യ സംരക്ഷണത്തിന്‍റെ സംയോജിത വ്യാപനം ലഭ്യമാക്കുക

ജനസംഖ്യാ സ്ഥിരത, ലിംഗ - ജനനമരണ സന്തുലനം

പാരമ്പര്യ- നാട്ടുചികിത്സാ രീതികള്‍ പുനര്‍ജ്ജീവിപ്പിക്കുക ആയുഷ് (AYUSH) ആയുര്‍വ്വേദ, യുനാനി, സിദ്ധ ഹോമിയോ എന്നിവ മുഖ്യ ചികിത്സാ സമ്പ്രദായത്തിന്‍റെ ഭാഗമാക്കുക.

ആരോഗ്യകരമായ ജീവിതരീതി പ്രോത്സാഹിപ്പിക്കുക

തന്ത്രങ്ങള്‍

() അതിപ്രധാന തന്ത്രങ്ങള്‍

  • പരിശീലനത്തിലൂടെ കഴിവുകള്‍ ആര്‍ജിച്ചുകൊണ്ട് പഞ്ചായത്തിരാജ് സ്ഥാപനങ്ങള്‍ സ്വന്തമായി പൊതു ആരോഗ്യ സേവനം നിയന്ത്രിക്കാനും പരിപാലിക്കാനും തക്ക വിധത്തില്‍ വിഭാവനം ചെയ്യുക
  • ആരോഗ്യ സംരക്ഷണത്തെയും ഭവന നിലയും സ്ത്രീ ആരോഗ്യ അംഗീകൃത സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകരിലൂടെ (ASHA) മികച്ച ആരോഗ്യ സംരക്ഷണം വീടുകളില്‍ ലഭ്യമാക്കുക
  • ആരോഗ്യ സമിതികളിലൂടെ ഓരോ ഗ്രാമത്തിലും ആരോഗ്യ പദ്ധതി ഗ്രാമപഞ്ചായത്തുകളില്‍ തയ്യാറാക്കുക
  • ഉപാധിരഹിത ഫണ്ട്, പ്രാദേശിക പദ്ധതി നിര്‍വ്വഹണം, ഇതരപ്രവര്‍ത്തികള്‍ എന്നിവയിലൂടെ കുടുംബക്ഷേമ ഉപകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നു.
  • നിലവിലുളള പി.എച്ച്.സി.കളുടെയും സി.എച്ച്.സി.കളുടെയും നിലവാരം ഉയര്‍ത്തുക, ഇന്ത്യന്‍ പൊതു ആരോഗ്യ നിലവാര പ്രകാരം ലക്ഷം ജനസംഖ്യയ്ക്ക് ആനുപാതികമായ് 30 -50 കിടക്കകളോടെ സി.എച്ച്.സി.കളില്‍ (സാമൂഹിക ആരോഗ്യ കേന്ദ്രം) സാഹചര്യം ഒരുക്കുക.
  • കുടിവെളളം, ശുചിത്വം, പോഷകാഹാരം എന്നിവ ഉള്‍പ്പെടെ ജില്ലാ ആരോഗ്യ ദൗത്യം വിവിധ വകുപ്പുകളുടെ ജില്ലാ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യ പദ്ധതികള്‍ തയ്യാറാക്കി ജില്ലാ ആരോഗ്യ ദൗത്യം പരിപാടികള്‍ നടപ്പിലാക്കുക
  • ലംബമായ ആരോഗ്യ കുടുംബക്ഷേമ പദ്ധതികളുടെ ദേശീയ, സംസ്ഥാന, ബ്ലോക്ക്, ജില്ലാതല സംയോജനം.
  • ദേശീയ, സംസ്ഥാന, ജില്ലാ ആരോഗ്യ മിഷനുകള്‍ക്ക് പൊതു ആരോഗ്യ പരിപാലനത്തിന് വേണ്ടി സാങ്കേതിക സഹായം നല്‍കുക.
  • തെളിവ് അടിസ്ഥാനപ്പെടുത്തിയുളള പദ്ധതി ആസൂത്രണ നിരീക്ഷണ മേല്‍‌നോട്ടങ്ങളുടെ ഭാഗമായി വിവര ശേഖരണം, വിലയിരുത്തല്‍, അവലോകനം എന്നിവ ശക്തിപ്പെടുത്തുക.
  • സുതാര്യമായ നയരൂപീകരണത്തിലൂടെ ആരോഗ്യ മേഖലയിലെ മനുഷ്യ വിഭവ വികസന ശേഷിയെ വിന്യസിക്കുക.
  • ആരോഗ്യപരമായ ജീവിതശൈലികള്‍, മദ്യം, പാന്‍ മസാല എന്നിവയുടെ ഉപഭോഗം കുറച്ച് എല്ലാ തലങ്ങളിലുമുളള പ്രതിരോധ ആരോഗ്യ സംരക്ഷണത്തിനു വേണ്ട ശേഷി വര്‍ദ്ധിപ്പിക്കുക.
  • പ്രതിഫലമില്ലാത്ത മേഖലകളെ പ്രത്യേകിച്ച് സേവനം ലഭിക്കാത്ത മേഖലകളില്‍ എത്തിക്കുക.

(ബി) അനുബന്ധ തന്ത്രങ്ങള്‍

  • സ്വകാര്യ മേഖലയിലെ പ്രത്യേകിച്ച് അനൗദ്യോഗിക ചികിത്സ നല്‍കുന്നവരുടെയും സേവനവും സേവന ഗുണവും പൗരസമൂഹത്തിന് മിതമായ നിരക്കില്‍ എത്തിക്കാന്‍ നിയന്ത്രണം ഏര്‍‌പ്പെടുത്തുക.
  • പൊതു ആരോഗ്യ ലക്‌ഷ്യങ്ങള്‍ കൈവരിക്കാന്‍ പൊതു - സ്വകാര്യ മേഖലയുടെ കൂട്ടായ്മ പ്രോത്സാഹിപ്പിക്കുക.
  • പ്രാദേശിക ആരോഗ്യ പാരമ്പര്യത്തിന്‍റെ പുനര്‍ജ്ജനി സാധ്യമാക്കാന്‍ തക്കവിധത്തില്‍ ആയുഷ് (AYUSH) ചികിത്സാരീതി മുഖ്യധാരയിലെത്തിക്കുക.
  • ആരോഗ്യ സംരക്ഷണവും ആരോഗ്യ സതാചാരവും ഉള്‍പ്പെടെ ഗ്രാമീണ ആരോഗ്യ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ ആരോഗ്യ വിദ്യാഭ്യാസത്തെ പുനര്‍ വിന്യസിപ്പിക്കുക.

സ്ഥാപനവല്കൃത പ്രവർത്തന രീതി

    ഗ്രാമീണ ആരോഗ്യ ശുചിത്വ സമിതികളില്‍ (ഗ്രാമീണ തലത്തില്‍ (പഞ്ചായത്ത് പ്രസിഡന്‍റ്, എ.എന്‍.എം., അങ്കന്‍വാടി പ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, ആശ, സാമൂഹ്യ ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍).

    പൊതു ആശുപത്രികളിലെ സാമൂഹ്യ നിര്‍വ്വഹണത്തിനായി ആശുപത്രി സമിതികള്‍ (രോഗി കല്യാണ സമിധികള്‍).

    ജില്ല വികസന സമിതികള്‍ പഞ്ചായത്തിന്‍റെ നേതൃത്വത്തിലുളള ജില്ല ആരോഗ്യ തലവന്‍ കണ്‍വീനറും ബന്ധപ്പെട്ട വകുപ്പുകള്‍, എന്‍.ജി.ഒ., വിദഗ്ദ്ധര്‍ ഉള്‍പ്പെടുന്ന ജില്ലാ ആരോഗ്യമിഷന്‍.

    മുഖ്യമന്ത്രി ചെയര്‍മാനും ആരോഗ്യ മന്ത്രി സഹ-ചെയര്‍മാനും ഹെല്‍ത്ത് സെക്രട്ടറി കണ്‍വീനറും കൂടാതെ ബന്ധപ്പെട്ട വകുപ്പുകളിലെ പ്രതിനിധികള്‍, എന്‍.ജി.ഒ., എന്നിവര്‍ അംഗങ്ങളായ സംസ്ഥാന ആരോഗ്യ മിഷന്‍.

    ദേശീയ സംസ്ഥാന തലത്തിലെ ആരോഗ്യ - കുടുംബ ക്ഷേമകാര്യ വകുപ്പുകളുടെ സംയോജനം.

    ദേശീയ നിര്‍വ്വാഹക സമിതിയില്‍ കേന്ദ്ര, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ചെയര്‍മാനും പ്ലാനിംഗ് കമ്മിഷന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍, കേന്ദ്ര പഞ്ചായത്തീരാജ്, ഗ്രാമവികസനം, വിഭവശേഷി വികസനം എന്നീ വകുപ്പ് മന്ത്രിമാര്‍, പൊതുജനാരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ എന്നിവര്‍ അംഗങ്ങായ സമിതിയാണ് മിഷനാവശ്യമായ നയങ്ങള്‍ രൂപീകരിക്കുന്നതും ആവശ്യമായ നിര്‍‌ദ്ദേശങ്ങള്‍ നല്‍കുന്നതും.

    ആരോഗ്യ കുടുംബ ക്ഷേമകാര്യ സെക്രട്ടറി ചെയര്‍മാനായിട്ടുളള പ്രോഗ്രാം കമ്മിറ്റി മിഷന്‍റെ എക്സിക്യൂട്ടീവ് ബോഡി എന്ന് അറിയപ്പെടുന്നു.

    നിലവിലുള്‍ ഉപദേശക സമിതിയാണ് ആശാ പ്രവര്‍ത്തനങ്ങളെ നയിക്കുകയും വീക്ഷിക്കുകയും ചെയ്യുന്നത്.

    തിരഞ്ഞെടുക്കപ്പെടുന്ന നിയോഗങ്ങള്‍ക്ക് നിയുക്ത സംഘത്തെ പ്രയോജനപ്പെടുത്തുന്നു. (സമയ ബന്ധിതയായി)

സാമ്പത്തിക ക്രമീകരണം

    മിഷന്‍ പ്രവര്‍ത്തിക്കുന്നത് നിലവിലുളള സംവിധാനങ്ങളുടെമേലുളള ഒരു കുടയായാണ്. ഇത് ഉള്‍ക്കൊളളുന്നത് ആര്‍.സി.എച്ച്, നാഷണല്‍ ഡിസീസ് കണ്‍‌ട്രോള്‍ പ്രോഗ്രാം ഫോര്‍ മലേറിയ, ടി.ബി., കലാ അസര്‍, മന്ത്, അന്ധത, അയഡിന്‍ ഡഫിഷന്‍സി, ഇന്‍റഗ്രേറ്റഡ്-ഡിസീസ് സര്‍വ്വയലന്‍സ് പ്രോഗ്രാം (ഐ.ഡി.എസ്.പി.).

    6700 കോടിയാണ് 2005 - 2006 കാലയളവിലെ എല്‍.ആര്‍.എച്ച്.എം. ചെലവഴിച്ചത്. നിലവിലുളള വാര്‍ഷിക ബഡ്ജറ്റന് പുറമേ 30% കൂടി മിഷന്‍ നല്‍കുന്നുണ്ട്. ഓരോ വര്‍ഷവും ദേശീയ പൊതു മിനിമം പരിപാടിയുടെ ഭാഗമായി പൊതു ആരോഗ്യ മേഖലയില്‍ ജി.ഡി.പി. 0.9% ഇതില്‍ നിന്ന് 2-3% നിറവേറ്റുന്നു.

    എന്‍.ആര്‍.എച്ച്.എം. ഫണ്ട് കണ്ടെത്തുന്നത് വാര്‍ഷിക ബഡ്ജറ്റിലൂടെയാണ്.

    പൊതു ആരോഗ്യ ബഡ്ജറ്റില്‍ ഏകദേശം 10% വര്‍ഷംതോറും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു.

    ഫണ്ടുകള്‍ എസ്.സി.ഒ.വി.എ. വഴി നേരിട്ട് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നു. ഇതില്‍ 18 സംസ്ഥാനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്.

സമയ ക്രമം (പ്രധാന ഘടകങ്ങള്‍ക്ക് വേണ്ടി)

ഘടകങ്ങള്‍

സമയ ക്രമം

ജില്ലാ - സംസ്ഥാന മിഷനുകളുടെ മള്‍ട്ടിപ്പിള്‍ സൊസൈറ്റീസ് കോണ്‍സ്റ്റിസ്റ്റൂഷന്‍

ജൂണ്‍ - 2005

കുടുംബ ക്ഷേമ കേന്ദ്രങ്ങള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹ്യാരോഗ്യ കേന്ദ്രം എന്നിവയ്ക്കു വേണ്ട അധിക പൊതുവായ മരുന്നുകള്‍ ലഭ്യമാക്കാനുളള വ്യവസ്ഥ

ഡിസംബര്‍ 2005

ഓപ്പറേഷന്‍ പ്രോഗ്രാം മാനേജ്‌മെന്‍റ് യൂണിറ്റ്സ്

2005-06

ഗ്രാമീണ ആരോഗ്യ ആസൂത്രണങ്ങള്‍

2006

ഗ്രാമീണതലത്തിലെ ആശ (മരുന്നുകള്‍ ഉള്‍പ്പെടെ)

2005-2008

ഗ്രാമീണ ആശുപത്രികളുടെ പദവി ഉയര്‍ത്തല്‍

2005-2007

ജില്ലാ പദ്ധതികളുടെ നിര്‍വ്വഹണം

2005-2007

ജില്ലാ തല മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്

2005-08

അനന്തര ഫലങ്ങള്‍

(a) ദേശീയ തലത്തില്

  • ശിശു മരണ നിരക്ക് കുറഞ്ഞ് 30/1000 സജീവ പ്രസവങ്ങള്‍ക്ക് ആയി
  • മാതൃമരണ നിരക്ക് കുറഞ്ഞ് 100/100000 ആയി
  • ആകെ സഫലത നിരക്ക് കുറഞ്ഞ് 2.1 ആയി
  • മലേറിയ മരണനിരക്ക് 2010 വരെ 50% വരെ കുറഞ്ഞു. അധിക 10% 2012- ഓടുകൂടി കുറയും.
  • കലാ അസര്‍ മരണനിരക്ക് കുറഞ്ഞ നിരക്ക് 2010-ല്‍ 100%, ശേഷിച്ചവയുടെ ഉല്‍മൂലനം 2012 ഓടെ
  • മന്ത് രോഗങ്ങളുടെ കുറഞ്ഞ നിരക്ക് 2010-ല്‍ 70%, 2012-ല്‍ 80%, 2015 ഉള്‍മൂലനം.
  • ഡങ്കിപ്പനി കുറഞ്ഞ മരണനിരക്ക് : 2010-ല്‍ 50%, അതേ നിലയില്‍ 2012 വരെ തുടരും.
  • ജപ്പാന്‍ ജ്വര കുറഞ്ഞ മരണ നിരക്ക് : 2010-ല്‍ 50%, അതേ നില 2012 വരെ തുടരും.
  • തിമിര ശസ്ത്രക്രിയ : 2012 വരെ വര്‍ഷം തോറും 46 ലക്ഷം വരെ ഉയരുന്നു.
  • കുഷ്ടരോഗ പ്രബലത നിരക്ക് : 2005-ല്‍ 1.8/10,000 ത്തില്‍ നിന്ന് 1/10,000 ആയി.
  • ക്ഷയരോഗ മരുന്നായ ഡോറ്റ്സ് (DOTS) സേവനം : മുഴുവന്‍ മിഷന്‍ കാലയളവില്‍ 80% രോഗശമനം നിലനിര്‍ത്താന്‍ കഴിഞ്ഞു.
  • സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളെ ഇന്ത്യന്‍ പൊതു ആരോഗ്യ നിലവാരത്തിലേക്ക് ഉയര്‍ത്തി.
  • ഫസ്റ്റ് ഫെറല്‍ യൂണിറ്റ്സ് സേവനം 20% - ത്തില്‍ നിന്ന് 75% ആയി ഉയര്‍ന്നു.
  • 10 സംസ്ഥാനങ്ങളിലായി 2,50,000 വനിതാ അംഗീകൃത സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകര്‍ (ആശാ) വിന്യസിച്ചിരിക്കുന്നു.
  •  

    (b) സാമൂഹ്യ തലം

  • സാധാരണ മരുന്ന് കിറ്റോടു കൂടിയ പരിശീലനം ലഭിച്ച സാമൂഹ്യ തലത്തിലെ പ്രവര്‍ത്തകരുടെ ലഭ്യത.
  • അങ്കന്‍വാടികളിലെ നിശ്ചിത ദിവസ/ മാസങ്ങളിലെ പ്രതിരോധ കുത്തിവയ്പ് അഥവാ ഹെല്‍ത്ത് ഡേകള്‍, ഗര്‍ഭകാല പരിശോധനങ്ങള്‍, പോഷകാഹാരം എന്നിവ.
  • സാധാരണ രോഗങ്ങള്‍ക്ക് വേണ്ട പൊതുവായ മരുന്നുകളുടെ ലഭ്യത കുടുംബക്ഷേമ - ആശുപത്രികളിലെ ലഭ്യത
  • വിശ്വസ്തരായ ഡോക്ടര്‍മാരുടെയും മരുന്നിന്‍റെയും ലഭ്യതയിലൂടെയുളള നല്ല ആശുപത്രി സേവനം എല്ലാ പി.എച്ച്.സി/ സി.എച്ച്.സി. തലങ്ങളില്‍ ലഭ്യമാണ്.
  • സ്വയം നശിപ്പിക്കപ്പെടുന്ന സിറിഞ്ചിന്‍റെ പരിചയപ്പെടുത്തലും ഓള്‍ട്ടര്‍‌നേറ്റീവ് വാക്സിന്‍ ഡെലിവറി, വാഹന സൗകര്യം പ്രതിരോധ കുത്തിവയ്പ്പുകള്‍ എന്നിവ സര്‍വ്വസാധാരണമാക്കി.
  • റഫറല്‍, ഗതാഗതം, കൂട്ടിരിപ്പ് എന്നിവയ്ക്കുളള സൗകര്യം ആശുപത്രി പ്രസവങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. ദാരിദ്ര്യരേഖയ്ക്ക് താഴെയുളളവരുടെ പ്രസവങ്ങള്‍ക്ക് ഏര്‍‌പ്പെടുത്തിയിരിക്കുന്ന ജെ.എസ്.വൈ. (ജനനി സുരക്ഷാ യോജന) ആശുപത്രി ചികിത്സയെ മെച്ചപ്പെടുത്തി.
  • സാമൂഹ്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് സാമ്പത്തിക ബുദ്ധിമുട്ട് കുറയ്ക്കാന്‍ സഹായിച്ചു.
  • ഗാര്‍ഹിക കക്കൂസുകളുടെ ലഭ്യത
  • ജില്ലാതലത്തിലുളള വ്യാപകമായി സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റ് പുറം സേവനങ്ങള്‍ മെച്ചപ്പെടുത്തി.
  • ഗ്രാമീണ മേഖലയിലെ ജനനി സുരക്ഷാ യോജന പദ്ധതി

    സുരക്ഷിത മാതൃത്വത്തിനും സുരക്ഷിത ജനനവും പ്രോത്സാഹിപ്പിക്കാന്‍ റീപ്രൊടക്റ്റീവ് ആന്‍റ് ചൈല്‍ഡ് ഹെല്‍ത്ത് പദ്ധതി പ്രകാരം ഇന്ത്യ ഗവണ്‍‌മെന്‍റ് ആരംഭിച്ച ജനനി സുരക്ഷാ യോജന ഭാഗം എ എന്‍.ആര്‍.എച്ച്.എം. നിര്‍വ്വഹിക്കുന്നു. ഈ പദ്ധതി പ്രകാരം നിര്‍ദ്ധനരായ ദാരിദ്രരേഖയ്ക്ക് താഴെയുളള വനിതകളുടെ സര്‍ക്കാര്‍ ആശുപത്രികളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ സജീവ പ്രസവങ്ങള്‍ക്ക് 700/- രൂപ നല്‍കപ്പെടും. ഈ പദ്ധതിയുടെ ലക്‌ഷ്യം ഗ്രാമങ്ങളിലെ സ്ഥാപനങ്ങളിലെ പ്രസവം പ്രോത്സാഹിപ്പിക്കുക എന്നതാണ്. ഇത്തരം ഗര്‍ഭിണികളെ അനുഗമിക്കുന്നതിന് ഒന്നോ രണ്ടോ ദിവസത്തിന് ഭക്ഷണവും മറ്റാവശ്യങ്ങള്‍ക്കും വേണ്ട തുകയും നല്‍കപ്പെടും.

    അവസാനം പരിഷ്കരിച്ചത് : 2/15/2020



    © C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
    English to Hindi Transliterate