വളരെ സങ്കീർണ്ണമായ ഒരു അവയവമാണ് കണ്ണ്. സാധാരണ കാഴ്ച സാധ്യമാക്കാന്‍ ആവശ്യമായ ചെറുഭാഗങ്ങൾ ചേർന്ന അവയവമാണിത്. കാഴ്ച എന്ന അനുഭവം ഈ അവയവം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. കൃത്യമായ കാഴ്ചയ്ക്ക് രണ്ടുകണ്ണുകളും ഒരേപോലെ പ്രവർത്തനക്ഷമമായിരിക്കണം.
കാഴ്ച – നിർവചനം, മറ്റ് വസ്തുക്കൾ
അന്ധത – വസ്തുക്കൾ
ഇന്ന് ലോകത്തിലെ ഏകദേശം 37 മിൽണ്‍ ആളുകൾ അന്ധരാണ്. 127 മിൽണ്‍ ജനങ്ങൾ പലതരം കാഴ്ച വൈകൽങ്ങൾ നേരിടുന്നു.വളരെ നേരത്തെ ചികിത്സിക്കുകയാണെങ്കിൽ 80% ആളുകളെ അന്ധതയിൽ നിന്ന് രക്ഷിക്കാനാകും.ലോകത്തിലെ 90% അന്ധന്‍മാരും വികസ്വര രാജ്യങ്ങളിലാണുൾത്ലോകത്തിലെ അന്ധന്‍മാരിൽ 2/3 ഭാഗവും സ്ത്രീകളാണ്.ലോകത്തിലെ അന്ധന്മാരിൽ ¼ ഭാഗം ഇന്ത്യയിലാണ്. അതായത് 9-12 മിൽണ്‍ ജനങ്ങൾ.ഇന്ത്യയിൽ 70% അന്ധന്‍മാരും ഗ്രാമപ്രദേശങ്ങളിലുൾവരാണ്. അവർക്ക് വേണ്ടത്ര പരിചരണം ലഭിക്കുന്നിൽ.ഫലപ്രദമായ നടപടികൾ കൈക്കൊണ്ടിൽങ്കിൽ 2020 ഓടെ അന്ധന്മാരുടെ എണ്ണം ഇരട്ടിയാകും
കാഴ്ച – പലതരം
WHO വിഷ്വൽ അക്വിറ്റി ഉപകരണങ്ങളുടെ സഹായത്താൽ കാഴ്ചയുടെ വ്യത്യസ്ത തലങ്ങൾ നിർവചിച്ചിരിക്കുന്നു. കാഴ്ചയുടെ തോതാണ് വിഷ്വൽ അക്വിറ്റി കൊണ്ടുദ്ദേശിക്കുന്നത്. 3 മീറ്റർ, 6 മീറ്റർ, 40 സെ.മീ. വലിപ്പമുൾ ഏതെങ്കിലും ഒരു ചാർട്ട് ഉപയോഗിച്ചാണ് വിഷ്വൽ അക്വിറ്റി അളക്കുന്നത്. ഈ ചാർട്ടിൽ വ്യത്യസ്ത വലിപ്പത്തിലുൾ അക്കങ്ങളോ അക്ഷരങ്ങളോ ഉണ്ടാകും.
ചുവടെ കാഴ്ചയുടെ വ്യത്യസ്ത വിഭാഗങ്ങളും നിർവചനവും കാണിക്കുന്ന Snellen Chart നൽകിയിരിക്കുന്നു
|
വിഷ്വൽ അക്വിറ്റി |
WHO നിർവചനം |
ഇന്ത്യന്‍നിർവചനം |
0 |
6/6 - 6-18 |
സാധാരണ കാഴ്ച |
സാധാരണ കാഴ്ച |
മങ്ങിയ കാഴ്ച – നിർവചനം
കണ്ണട ഉപയോഗിച്ചോ ചികിത്സിച്ചോ കാഴ്ചശക്തി 6/18 നു മുകളിൽ വർദ്ധിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ് മങ്ങിയ കാഴ്ച എന്നതുകൊണ്ടുദ്ദേശിക്കുന്നത്. മാഗ്നിഫയറുകളും ടെലിസ്കോപ്പുകളുമുപയോഗിച്ച് ഇവരുടെ ശേഷിക്കുന്ന കാഴ്ച നിലനിർത്താം.
കാഴ്ചശക്തി കുറവാണെങ്കിലും ചില പ്രത്യേക അവസരങ്ങളിൽ അത് പ്രയോജനപ്പെടുന്നു. വളരെ കുറഞ്ഞ കാഴ്ചശക്തി പോലും വസ്തുക്കളിൽ തട്ടി വീഴാതിക്കാന്‍ സഹായിക്കുന്നു. പ്രകാശത്തിന്‍റെ തീവ്രത, വസ്തുക്കളുടെ നിറം എന്നീ ഘടകങ്ങളും മങ്ങിയ കാഴ്ചയെ ജീവിതസാഹചർങ്ങളുമായി പൊരുത്തപ്പെടാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.
അന്ധതയ്ക്കുൾ ഏറ്റവും പ്രധാന കാരണം തിമിരമാണ്. അപവർത്തന തകരാറുകളാണ് കാഴ്ചവൈകൽത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട കാരണം. ഇതുകൂടാതെ നേത്രനാഡിയുടെ ചുരുങ്ങൽ, കോർണിയൽ രോഗങ്ങൾ, ഗ്ലോക്കോമ, റെറ്റിനയ്ക്കുണ്ടാകുന്ന രോഗങ്ങൾ എന്നിവ അന്ധതയ്ക്കും കാഴ്ചവൈകൽത്തിനും കാരണമാകുന്നു.
തിമിരവും അപവർത്തന വൈകൽവുമാണ് അന്ധതയ്ക്കുൾ പ്രധാനകാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ രണ്ട് കാരണങ്ങളെയും പ്രതിരോധിക്കാന്‍ കഴിയിൽ. എന്നാൽ ലഘുശസ്ത്രക്രിയ വഴി തിമിരവും കണ്ണട ഉപയോഗിച്ച് അപവർത്തന തകരാറുകളും പരിഹരിക്കാന്‍ കഴിയും.
നേത്രസംരക്ഷണ രംഗത്ത് വേണ്ടത്ര സേവനദാതാക്കളിൽത്തതാണ് നാം നേരിടുന്ന ഒരു മുഖ്യപ്രശ്നം. ചെലവും സംരക്ഷണകേന്ദ്രങ്ങളിലേക്കുൾ ദൂരവും ഒരു വിഭാഗം ആളുകളിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. പ്രായം ചെന്ന ആളുകൾ കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങൾ സാധാരണ വാർദ്ധക്യകാലത്തെ ഒരു അവസ്ഥയായി കണക്കാക്കുന്നു.
രക്തബന്ധത്തിൽപ്പെട്ടവരുമായുൾ വിവാഹം
‘Consanginuity’ എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഒരേ പൂർവ്വികന്‍റെ പിന്‍തുടർച്ചക്കാർ എന്നാണ്.പൊതുരക്തം എന്നർത്ഥം വരുന്ന ‘Consanguneous’ എന്ന ലാറ്റിന്‍ പദത്തിൽ നിന്നാണിതുടലെടുത്തത്. ഒരേ കുടുംബത്തിലെ അടുത്ത രക്തബന്ധമുൾവർ തമ്മിലുൾ വിവാഹമാണ് Consanguneous Marriage.സ്വഭാവസവിശേഷതകൾ നിർണ്ണയിക്കുന്ന ജീനുകൾ തലമുറകളിലൂടെ വ്യാപരിക്കുന്നു. അടുത്ത രക്തബന്ധമുൾവർ തമ്മിൽ വിവാഹം കഴിച്ച് ഉണ്ടാകുന്ന കുഞ്ഞുങ്ങളിൽ അപകടകരമായ ജീനുകൾ പ്രത്യക്ഷപ്പെടാനുൾ സാധ്യത കൂടുതലാണ്. അതുവഴിയുണ്ടാകാനിടയുൾ പാരമ്പർരോഗങ്ങളുടെ സാധ്യതയും വളരെ കൂടുതലാണ്.
ലക്ഷണങ്ങൾ
ഇങ്ങനെ ജനിക്കുന്ന കുട്ടികൾ ഒരുപാടുകാലം ജീവിക്കുന്നിൽ അൽങ്കിൽ 6 മാസത്തിനുൾൽ ഗുരുതരമായ വൈകൽങ്ങളുണ്ടാകുന്നു. പ്രധാനമായും ജ്ഞാനേന്ദ്രിയങ്ങളെയും നാഡീവ്യവസ്ഥയെയും ബാധിക്കുന്ന രോഗങ്ങളാണുണ്ടാവുന്നത്. ചില കുട്ടികളിൽ ആൽബിനിസം എന്ന അവസ്ഥയുണ്ടാകുന്നു. ത്വക്ക് പിങ്ക് നിറമാവുകയും, കണ്ണും മുടിയും വർണ്ണകം നഷ്ടപ്പെട്ട് വെളുത്ത നിറമാകുക എന്നിവയാണ് ഈ രോഗത്തിന്‍റെ ലക്ഷണം.
അടുത്ത രക്തബന്ധത്തിലുൾ വിവാഹത്തിലൂടെ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന പ്രധാന നേത്രരോഗങ്ങൾ കോങ്കണ്ണ്, നിശാന്ധത, ഫോട്ടോഫോബിയ, പിഗ്മെന്‍റോസ, കുറഞ്ഞ കാഴ്ചശക്തി, അപവർത്തന വൈകൽങ്ങൾ എന്നിവയാണ്. റെറ്റിനയുടെ ചുരുങ്ങൽ പലപ്പോഴും ഒരു പാരമ്പർരോഗമാണ്. ഇതിനെത്തുടർന്ന് കാഴ്ച മങ്ങുകയും നിശാന്ധത ഉണ്ടാവുകയും ചെയ്യുന്നു. ഇത് സാധാരണയായി കുട്ടികളെയും ചെറുപ്പക്കാരെയും ബാധിക്കുന്നു.
ആൽബിനിസം : ഒരു പാരമ്പർ രോഗമാണ്. ത്വക്ക്, തലമുടി, കണ്ണുകൾ എന്നിവയുടെ നിറം നഷ്ടപ്പെടുന്നു. ഒക്കുലാർ ആൽബിനിസത്തിൽ കണ്ണുകളുടെ പ്രവർത്തനശേഷി തകരാറിലാകുന്നു. പ്രകാശം കാണുമ്പോൾ അസ്വസ്ഥത, അപവർത്തന വൈകൽങ്ങൾ എന്നീ ലക്ഷണങ്ങൾ കാണിക്കുന്നു.
അനീറിഡിയ : ജന്‍മനാ തന്നെ ഐറിസ് ഇൽത്ത അവസ്ഥ
കൊളോബോമ – ഐറിസ്/ കോറോയിഡ് : ഭ്രൂണത്തിന്‍റെ വികാസത്തിനുണ്ടാകുന്ന കുഴപ്പങ്ങൾ കാരണം ഐറിസ്, ക്ലോറോയിഡ് എന്നിവ ഉണ്ടാകാത്ത അവസ്ഥ.
രോഗപ്രതിരോധം
അടുത്ത രക്തബന്ധമുൾവർ തമ്മിലുൾ വിവാഹം അഭിലഷണീയമൽ. ഇത്തരത്തിൽ വിവാഹം കഴിച്ചവർ കുഞ്ഞുങ്ങളുണ്ടാകുന്നതിനു മുമ്പ് തന്നെ ഒരു ജനറ്റിക് കൗണ്‍സിലറെ കാണേണ്ടതും ഉപദേശങ്ങൾ സ്വീകരിക്കേണ്ടതുമാണ്.
തിമിരം
വ്യത്യസ്ത തരത്തിലുൾ വസ്തുക്കളെ കാണാന്‍ സഹായിക്കുന്നത് കണ്ണിലെ ലെന്‍സാണ്. കാലക്രമേണ കണ്ണിലെ ലെന്‍സിന്‍റെ സുതാർത കുറയുകയും അതാർമാവുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് തിമിരം. പ്രകാശം റെറ്റിനയിൽ എത്താതിരിക്കുകയും കാഴ്ച കുറയുകയും ചെയ്യുമ്പോൾ അന്ധത വരെ എത്തുകയും ചെയ്യുന്നു. ധാരാളം ആളുകളിൽ കാഴ്ച വികലമാകുന്നു.
സാധാരണഗതിയിൽ 55 വയസ്സിനു മുകളിലുൾവർക്കാണ് തിമിരം ഉണ്ടാകുന്നതെങ്കിലും ചെറുപ്പക്കാരിലും തിമിരം ഉണ്ടാകുന്നു. ലോകമാകമാനം അന്ധതയ്ക്കുൾ പ്രധാനകാരണം തിമിരമാണ്. 60 വയസ്സിനു മുകളിൽ 10 ആളുകളിൽ 4 പേർക്ക് തിമിരമുണ്ടാകുന്നു. സർജറിയാണ് പരിഹാരമാർഗ്ഗം. തിമിരത്തിന്‍റെ യഥാർത്ഥ കാരണം അജ്ഞാതമാണ്. തിമിരം പലതരത്തിലുണ്ട്.
50 വയസ്സിനു മുകളിലുൾവരിൽ ഉണ്ടാകുന്ന തിമിരം – ഇതിന് പ്രധാന കാരണങ്ങൾ രോഗങ്ങൾ, ജനിതകം, വാർദ്ധക്യം, കണ്ണിനുണ്ടാകുന്ന ക്ഷതങ്ങൾ എന്നിവയാണ്. പുകവലിക്കുന്നവർ, റേഡിയേഷനു വിധേയമാകുന്നവർ, ചില പ്രത്യേക മരുന്നുകൾ ഉപയോഗിക്കുന്നവർ എന്നിവരിൽ രോഗസാധ്യത ഏറെയാണ്. സ്വതന്ത്ര നാഡീകലകളും, ഓക്സീകാരികളും വൃദ്ധരിലെ തിമിരത്തിന് ആക്കം കൂട്ടുന്നു.
ലക്ഷണങ്ങൾ
കാലക്രമേണയുൾ കാഴ്ചയിലെ മങ്ങൽ
വസ്തുക്കൾ വികലമായും മഞ്ഞ നിറത്തിലും അവ്യക്തമായും കാണപ്പെടുന്നു
രാത്രിയിലും മങ്ങിയ വെളിച്ചത്തിലും കാഴ്ച മങ്ങുന്നു. രാത്രിയിൽ നിറം മങ്ങി കാണപ്പെടുന്നു.
സൂർപ്രകാശത്തിലും തീവ്രപ്രകാശത്തിലും കണ്ണ് മങ്ങുന്നു
ദീപനാളങ്ങൾക്കു ചുറ്റും വലയങ്ങൾ പ്രത്യക്ഷപ്പെടുന്നു
തിമിരം കാരണം ചൊറിച്ചിലോ, തലവേദനയോ ഉണ്ടാകുന്നു
ചികിത്സ
ലെന്‍സിന്‍റെ സുതാർത വീണ്ടെടുക്കാന്‍ സഹായിക്കുന്ന മരുന്നുകളൊന്നും തന്നെ ഇതുവരെ വികസിപ്പിച്ചെടുത്തിട്ടിൽ. കണ്ണിലൂടെ പ്രകാശരശ്മികൾ കടന്നു പോകാത്തതിനാൽ കണ്ണട ഗുണം ചെയ്യിൽ. ലഘുശസ്ത്രക്രിയ വഴി ലെന്‍സ് മാറ്റിവയ്ക്കുകയാണ് ഏക പോംവഴി. തിമിരശസ്ത്രക്രിയ പല തരത്തിലുണ്ട്.
ചെറിയ തോതിൽ കാഴ്ച മങ്ങുന്നതിന് തിമിര ശസ്ത്രക്രിയ ചെയ്യേണ്ട ആവശ്യമിൽ. കണ്ണട ഉപയോഗിക്കുന്നത് കാഴ്ച മെച്ചപ്പെടുത്താന് സഹായിക്കും. തീരെ കാണാന്‍ കഴിയാത്ത അവസ്ഥയിലാണ് സർജറി നിർദ്ദേശിക്കുന്നത്.
ഗ്ലോക്കോമ
നേത്രനാഡിക്കുണ്ടാകുന്ന തകരാറുമൂലം സാവധാനത്തിൽ കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയാണ് ഗ്ലോക്കോമ. നാം ഒരു വസ്തുവിനെ നോക്കുമ്പോൾ വസ്തുവിന്‍റെ പ്രതിബിംബം റെറ്റിനയിൽ നിന്ന് തലച്ചോറിലെത്തിക്കുന്നത് നേത്രനാഡിയാണ്. കണ്ണിനുൾലെ മർദ്ദം കൂടുന്നതു വഴി നേത്രനാഡിക്ക് തകരാർ സംഭവിക്കുന്നു.
തുടർന്ന് കാഴ്ച നഷ്ടപ്പെടുന്നു. ഗ്ലോക്കോമ ബാധിച്ച ഒരാൾ ഒരു വസ്തുവിനെ നോക്കുമ്പോൾ അതിന്‍റെ മദ്ധ്യഭാഗം മാത്രം ദൃശ്യമാകുന്നു. കുറച്ചുകാലത്തിനു ശേഷം ഇതും നഷ്ടമാകുന്നു. പൊതുവിൽ ആളുകൾ ഈ രോഗാവസ്ഥ വഷളാകുന്നതുവരെ തിരിച്ചറിയുന്നിൽ. പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നുമിൽതെ രോഗമുണ്ടാകുന്നതിനാൽ ‘കാഴ്ചയുടെ നിശബ്ദനായ തസ്ക്കരന്‍’ എന്നാണ് ഗ്ലോക്കോമ അറിയപ്പെടുന്നത്.
ആഗോള തലത്തിൽ 6 കോടി ജനങ്ങൾ ഗ്ലോക്കോമ മൂലമുൾ ബുദ്ധിമുട്ടനുഭവിക്കുന്നു. ഇത് ഇന്ത്യയിലെ അന്ധതയുടെ മുഖ്യകാരണങ്ങളിൽ രണ്ടാമത്തേതാണ്.
ഏതാണ്ട് 1 കോടി ഇന്ത്യാക്കാർ ഗ്ലോക്കോമ ബാധിതരാണ്. അവരിൽ 1.5 ലക്ഷം പേർ അന്ധരും. ഗ്ലോക്കോമ സാധാരണയായി രണ്ടുകണ്ണുകളെയും ബാധിക്കുന്നു. ഈ രോഗം 40 വയസ്സിനു മുകളിലുൾവരിലാണ് കാണുന്നതെങ്കിലും നവജാതശിശുക്കളിലും ഇതിന് സാധ്യതയുണ്ട്.
ട്രോമ
കണ്ണിലെ ട്രോമ അന്ധതയ്ക്കൊരു പ്രധാനകാരണമാണ്. വേണ്ടത്ര ചികിത്സയും പരിചരണവും കിട്ടാത്തതാണ് ഭൂരിപക്ഷം ട്രോമ കേസുകളും അന്ധതയിലെത്താന്‍ കാരണം. കണ്ണിനുണ്ടാകുന്ന മുറിവുകൾ അത്യാഹിതമായി പരിഗണിച്ച് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കേണ്ടതാണ്. പ്രഥമശുശ്രൂഷയും തുടർന്നുൾ ചികിത്സയും കാഴ്ച നിലനിർത്താന്‍ അത്യന്താപേക്ഷിതമാണ്.
കാരണങ്ങൾ
ധാന്യങ്ങളുടെ കൃഷിയും കൊയ്ത്തും
വിറക് കീറുന്നത്
കത്തിക്കൊണ്ടിരിക്കുന്ന വിറകിൽ നിന്നും പറക്കുന്ന വസ്തുക്കൾ
തീജ്വാല/ നീരാവി (പാചകം ചെയ്യുമ്പോൾ)
ഷഡ്പദങ്ങളുടെ കുത്ത്/ കടി
പൊടിപടലങ്ങൾ
കണ്ണിന് ദോഷം ചെയ്യുന്ന കാര്യങ്ങള്‍
പ്രതിരോധം
ചികിത്സ
ചെങ്കണ്ണ് എന്നാൽ കൃഷ്ണമണിയെ പൊതിയുന്ന വെളുത്ത ആവരണം അണുബാധ മൂലം ചുവക്കുകയോ, ചു്ടുപൊൾന്നതുപോലെയോ, ചൊറിച്ചിൽ തോന്നുകയും ചെയ്യുന്ന അവസ്ഥയാണ്.
ലക്ഷണങ്ങൾ
കാരണങ്ങൾ
കൃഷ്ണമണിയുടെയോ, കണ്‍പോളയുടെ ഉൾഭാഗത്തായോ നേർത്ത പ്രതലത്തിൽ ഏതെങ്കിലും കാരണത്താൽ ചൊറിച്ചിൽ അനുഭവപ്പെടുകയോ, അണുബാധയേൽക്കുകയോ ചെയ്താൽ ചെങ്കണ്ണായി മാറും. ഉദാഹരണത്തിന് വൈറസുകൾ, ബാക്ടീരിയ, അലർജി, വരണ്ട കണ്ണുകൾ മുതലായവ
പ്രാഥമിക ചികിത്സ – അടിസ്ഥാന വിവരങ്ങൾ
രാസവസ്തുക്കൾ മൂലമുൾ പൊള്ളൽ
ധാരാളം വെൾ ഉപയോഗിച്ച് കണ്ണുകൾ കഴുകുക. ഷവറിനു താഴെ കണ്ണു തുറന്നു പിടിക്കുകയോ വൃത്തിയുൾ പാത്രത്തിൽ നിന്ന് വെൾ കണ്ണിലേക്കൊഴിക്കുകയോ ചെയ്യുക.
വെൾമൊഴിക്കുമ്പോൾ കണ്ണ് പരമാവധി തുറന്നു പിടിക്കുക. 15 മിനിറ്റ് തുടർച്ചയായി വെൾമൊഴിക്കണം
കണ്ണിൽ കോണ്‍ടാക്ട് ലെന്‍സ് ഉണ്ടെങ്കിൽ ലെന്‍സിനു മുകളിലേക്ക് വെൾ ചുറ്റിക്കുക. അത് ഇളകിപ്പോകും.
വെൾ എറ്റിക്കുമ്പോൾ ലെന്‍സിൽ അന്യവസ്തുക്കൾ പറ്റിയിരുന്ന
കണ്ണ് മൂടിക്കെട്ടരുത്
വെൾ കൊണ്ട് കഴുകിയ ശേഷം ഉടന്‍ തന്നെ വിദഗ്ദ്ധ സഹായം തേടേണ്ടതാണ്
കണ്ണിൽ കരട്/ അന്യവസ്തുക്കൾ പോയാൽ
പൊതുവായ മുന്‍കരുതലുകൾ
കൽക്കരി, മരപ്പൊടി, മണൽ തുടങ്ങിയ ചെറിയ വസ്തുക്കൾ കണ്ണിൽ വീണാൽ തിരുമ്മരുത്
കണ്ണ് നന്നായി തുറന്നു പിടിച്ച് ധാരാളം വെൾമൊഴിച്ച് കഴുകുക
പുൽനാന്പ്, കടലാസിന്‍റെ വക്ക്, പെന്‍സിൽ, കത്തി തുടങ്ങിയ മൂർച്ചയേറിയ വസ്തുക്കളിൽ നിന്ന് കോർണിയയ്ക്കും അപകടം സംഭവിച്ചാലോ ചൂടുവെൾ, എണ്ണ, നീരാവി, ചാരം, പടക്കങ്ങൾ, കാസ്റ്റിക് സോഡ, ആസിഡ് എന്നിവ മൂലമുണ്ടാകുന്ന പൊൾലുണ്ടായാലോ ഉടന്‍ തന്നെ കണ്ണുകൾ വെൾമുപയോഗിച്ച് കഴുകുക
എത്രയും പെട്ടെന്ന് വിദഗ്ദ്ധ ഡോക്റുടെ ഉപദേശം തേടുക
മൂർച്ചയിൽത്ത, അഗ്രഭാഗം ഉരുണ്ട വസ്തുക്കളിൽ നിന്ന് ക്ഷതമേറ്റാൽ ആളെ നിവർത്തിക്കിടത്തുക. അണുവിമുക്ത തുണി ഉപയോഗിച്ച് രണ്ടു കണ്ണും മൂടിക്കെട്ടുക. കഴിയുന്നത്രവേഗം നേത്രരോഗവിദഗ്ദ്ധനെ സമീപിക്കുക.
പ്രതിരോധ മാർഗ്ഗങ്ങൾ
വീടിനുൾൽ പണിയെടുക്കുമ്പോഴും, യാത്ര ചെയ്യുമ്പോഴും, തൊഴിൽ സ്ഥലത്തായിരിക്കുമ്പോഴും കണ്ണുകൾ സംരക്ഷിക്കാന്‍ ശ്രദ്ധിക്കണം
വീട്ടിലും ജോലിസ്ഥലത്തും ഒരു പ്രഥമശുശ്രൂഷാ കിറ്റ് സൂക്ഷിക്കണം. കണ്ണിന് ക്ഷതമേൽക്കുന്ന സാഹചർത്തിൽ കൊണ്ടു നടക്കാവുന്ന ഒരു കിറ്റും ഉറപ്പുൾ ഒരു ഐഷീൽഡും കൂടെ കരുതണം
കണ്ണിനേൽക്കുന്ന ഏതൊരു ക്ഷതവും നിസാരമാണെന്ന് കരുതി തൾക്കളയരുത്. എന്തെങ്കിലും സംശയം തോന്നിയാൽ ഉടന്‍തന്നെ ഡോക്ടറെ കാണണം
നൽ വായനാശീലം
നേത്ര കാചം അതാര്യമാകുന്ന അവസ്ഥ. കൃഷ്ണമണിക്കും (pupil) നേത്രപടല(iris)ത്തിനും നേരേ പിറകില്‍ സ്ഥിതിചെയ്യുന്ന സുതാര്യമായ അവയവമാണ് നേത്ര കാചം. തിമിരം മൂലം പ്രത്യേകിച്ച് വേദനയൊന്നും അനുഭവപ്പെടാതെതന്നെ കാഴ്ച അല്പാല്പമായി മങ്ങുകയാണു ചെയ്യുന്നത്. പല വലുപ്പത്തിലും തിമിരം രൂപീകൃതമാവാറുണ്ട്. ചില തിമിരം കാചത്തിന്റെ ഒരു ചെറുഭാഗത്തെ മാത്രം ബാധിക്കുമ്പോള്‍ മറ്റു ചിലത് കാചത്തിനെ പൂര്‍ണമായും ആവരണം ചെയ്യുന്നു. ചെറുകുത്തുകള്‍ പോലെയും തിമിരം രൂപീകൃതമാകാറുണ്ട് (Punctate cataract). തിമിരത്തിന്റെ സ്ഥാനത്തിനനുസൃതമായാണ് കാഴ്ചക്കുറവ് സംഭവിക്കുന്നത്. കാചത്തിന്റെ അഗ്രത്തിലുണ്ടാവുന്ന വളരെ ചെറിയ പാട കാഴ്ചയെ ബാധിക്കുകയില്ല. എന്നാല്‍ അതേ വലുപ്പത്തിലുള്ള പാട കാചത്തിന്റെ നടുവിലാണുണ്ടാകുന്നതെങ്കില്‍ കാഴ്ചയ്ക്ക് സാരമായ മങ്ങലേല്ക്കും. മിക്കവാറും എല്ലാ തിമിരവും ക്രമേണ വലുതാകാറുണ്ട്. ചികിത്സയാവശ്യമാകുന്ന വിധത്തില്‍ വ്യാപിക്കുന്നതിന് വര്‍ഷങ്ങള്‍ വേണ്ടിവരും. നല്ല പ്രകാശത്തില്‍ കൃഷ്ണമണി സങ്കോചിച്ചിരിക്കുന്നതിനാല്‍ തിമിരം മൂലം കാഴ്ച കൂടുതല്‍ മങ്ങിയതായി തോന്നാം. എന്നാല്‍ അരണ്ട വെളിച്ചത്തില്‍ കൃഷ്ണമണി വികസിക്കുന്നതിനാല്‍ കാഴ്ച കൂടുതലനുഭവപ്പെടുന്നു. തിമിരത്തിന്റെ പ്രാരംഭദശയില്‍ നല്ല വെളിച്ചത്തില്‍ സൂക്ഷ്മാംശങ്ങള്‍ കാണാന്‍ കഴിയാത്തതായി അനുഭവപ്പെടുന്നതിതുമൂലമാണ്.
വാര്‍ധക്യ ലക്ഷണമായാണ് തിമിരം സാധാരണ കണ്ടുവരുന്നത്. 60 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവരിലും ഒരളവോളം തിമിരം ഉണ്ടായിരിക്കും. ചില ജനിതക ഘടകങ്ങളും, ഭ്രൂണദശയിലുണ്ടാകുന്ന എന്തെങ്കിലും ക്ഷതവും (മാതാവിനുണ്ടാവുന്ന ജര്‍മന്‍ മീസില്‍സ്, റുബെല്ല) മൂലം ജന്മനാ തിമിരം ഉണ്ടാകാറുണ്ട്. കണ്ണിന് ഏല്ക്കുന്ന ക്ഷതങ്ങള്‍, പ്രത്യേകിച്ച് കൃഷ്ണമണിക്കും നേത്രമണ്ഡലത്തിനും മുമ്പിലുള്ള ദ്രാവക അറയ്ക്ക് ഏല്ക്കുന്ന ക്ഷതങ്ങള്‍ തിമിരത്തിന് ഇടയാക്കും. കോളറ, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളപ്പോഴും സ്റ്റിറോയിഡുകള്‍ പോലെയുള്ള ഔഷധങ്ങള്‍ ഉപയോഗിക്കുമ്പോഴും അകാലത്തില്‍ത്തന്നെ തിമിരം ബാധിക്കാറുണ്ട്.
തിമിരത്തിനു കാരണമാകുന്ന ജൈവപ്രക്രിയകള്‍ പൂര്‍ണമായും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും നേത്ര കാചത്തിലെ മാംസ്യത്തിനുണ്ടാകുന്ന രാസമാറ്റം ഒരു കാരണമാണെന്നു വ്യക്തമാണ്. ചൂട്, വിഷവസ്തുക്കള്‍, നേത്രകാചത്തിന്റെ തന്തുക്കള്‍ക്കുണ്ടാകുന്ന അപചയം, നേത്ര കാചത്തിന്റെ ജലാംശത്തില്‍ വരുന്ന മാറ്റം എന്നിവയൊക്കെ ഈ രാസമാറ്റത്തിന് ഹേതുവാകാറുണ്ട്. ഒഫ്താല്‍മോസ്കോപ്പ് എന്ന ഉപകരണമുപയോഗിച്ച് കാചത്തിലൂടെ കടന്നുപോകുന്ന രശ്മിയുടെ പാതയിലുണ്ടാകുന്ന തടസ്സം കണ്ടെത്തിയാണ് തിമിരം നിര്‍ണയിക്കുന്നത്. തിമിരത്തിന്റെ സ്ഥാനം, വ്യാപ്തി, ആകൃതി, മങ്ങല്‍ എന്നിവയെല്ലാം ഇതിലൂടെ നിര്‍ണയിക്കുക സാധ്യമാണ്.
തിമിരം ഭേദമാക്കുന്നതിനോ വ്യാപനം തടയുന്നതിനോ ഔഷധങ്ങളൊന്നുംതന്നെ ഫലപ്രദമായി കണ്ടിട്ടില്ല. ശസ്ത്രക്രിയ മാത്രമാണ് ഇന്നു നിലവിലുള്ള ഏക പ്രതിവിധി. മൂന്ന് വിധത്തിലുള്ള ശസ്ത്രക്രിയകള്‍ പ്രചാരത്തിലുണ്ട്. (i) പുടത്തോടു കൂടി കാചം പൂര്‍ണമായും നീക്കം ചെയ്യുക (Intra capsular extraction). ഇതിനായി കണ്ണിനുള്ളില്‍ 12-14 മി.മീ. നീളമുള്ള മുറിവ് ഉണ്ടാക്കേണ്ടതുണ്ട്. (ii) പുടം തുറന്ന് കാചപദാര്‍ഥം നീക്കം ചെയ്യുക (Extra capsular extraction). ഇത്തരത്തിലുള്ള ശസ്ത്രക്രിയയില്‍ കാചത്തിനു പിന്നിലുള്ള പോള അതേപടി നിലനിര്‍ത്തിക്കൊണ്ട് മുന്‍ഭാഗത്തെ പോള പൂര്‍ണമായോ ഭാഗികമായോ നീക്കം ചെയ്യേണ്ടതായി വരുന്നു. (iii) ലേസര്‍ രശ്മികളോ അള്‍ട്രാസോണിക രശ്മികളോ ഉപയോഗിച്ചു നടത്തുന്ന ശസ്ത്രക്രിയ (phacoemulsification). ഇതില്‍ ഒരു അള്‍ട്രാസോണിക സൂചിയില്‍ നിന്നുള്ള രശ്മിയുപയോഗിച്ച് കാച പദാര്‍ഥത്തെ സ്നേഹവേധം ചെയ്യുകയോ ചെറു കഷണങ്ങളാക്കുകയോ ചെയ്തശേഷം വലിച്ചെടുക്കുന്നു. ഇതിന് 3 മി.മീ. നീളമുള്ള ഒരു ചെറുദ്വാരം മതിയാകും. ശസ്ത്രക്രിയയ്ക്കുശേഷം നല്ല കാഴ്ച ലഭിക്കുവാന്‍ ശരിയായ ക്ഷമതയുള്ള കണ്ണടകള്‍ ധരിക്കേണ്ടതുണ്ട്. കണ്ണിനുള്ളില്‍ത്തന്നെ നേത്രകാചത്തിനു പകരമായി കൃത്രിമ കാചം വയ്ക്കുകയാണ് ആധുനികരീതി. അക്രലിക്ക് പോളിമര്‍ (poly methyl metha acrylate) കാചങ്ങളാണ് ഇതിനുപയോഗിക്കുന്നത്. കണ്ണിനുള്ളില്‍ സ്ഥിരമായി സ്ഥാപിക്കാമെന്നതും ആവര്‍ധനവും (magnification) വക്രീകരണവും (distortion) കുറയുമെന്നതുമാണ് ഇതിന്റെ മേന്മ. എന്നാല്‍ കൃത്രിമ കാചം കണ്ണിനുള്ളില്‍ സ്ഥാപിക്കുന്ന തിമിര ശസ്ത്രക്രിയ സങ്കീര്‍ണവും ചെലവുകൂടിയതുമാണ്.
ആരംഭ ദശയിലുള്ള തിമിരം ചികിത്സിച്ചു ഭേദമാക്കുവാന്‍ സാധിക്കുമെന്നാണ് ആയുര്‍വേദം അനുശാസിക്കുന്നത്. തിമിരത്തിനു കാരണങ്ങളായ ദോഷങ്ങള്‍ സിരകള്‍ വഴിയാണ് നേത്രത്തിലെത്തുന്നത്. നേത്രത്തിന്റെ ആഭ്യന്തരമായ ആദ്യ പടലത്തിലെത്തുമ്പോള്‍ കാഴ്ച തെളിഞ്ഞും മറഞ്ഞും ഇരിക്കും. ഈ അവസ്ഥയില്‍ വേദനയൊന്നും അനുഭവപ്പെടാത്തതിനാല്‍ രോഗം ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ബാഹ്യമായി പ്രയോഗിക്കുന്ന ഔഷധങ്ങള്‍ ആഭ്യന്തര പടലത്തില്‍ പെട്ടെന്നു ഗുണം ചെയ്യാനും സാധ്യതയില്ല. തിമിരത്തിലെ ദോഷവ്യാപ്തി ഉള്ളിലെ പ്രഥമ പടലത്തില്‍ നിന്ന് ക്രമേണ ബാഹ്യ പടലത്തിലെത്തുകയാണ് ചെയ്യുന്നത്. ദോഷവ്യാപ്തി രണ്ടാമത്തെ പടലത്തില്‍ എത്തുമ്പോള്‍ കാഴ്ചയില്‍ സാരമായ വൈകല്യങ്ങളുണ്ടാകുന്നു. തിമിരത്തിന്റെ ശരിയായ ലക്ഷണങ്ങള്‍ ഇവിടം മുതലാണ് അനുഭവപ്പെട്ടു തുടങ്ങുന്നത്. തീരെ ചെറുതും അകന്നിരിക്കുന്നതുമായ വസ്തുക്കള്‍ കാണാന്‍ ക്ളേശിക്കും. തിമിരത്തിന്റെ സ്ഥാനത്തിനും ആകാരത്തിനുമനുസരിച്ച് കാഴ്ചയിലെ ദോഷങ്ങള്‍ വ്യത്യസ്തമായിരിക്കും.
തിമിരം മൂന്നാമത്തെ പടലത്തില്‍ എത്തുന്നതോടെ കാചമായും നാലാമത്തെ പടലത്തിലെത്തുന്നതോടെ ലിംഗനാശം എന്ന സമ്പൂര്‍ണ ആന്ധ്യമായും തീരുന്നു എന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. വാതതിമിരം, പിത്തതിമിരം, കഫതിമിരം എന്നിങ്ങനെ മൂന്നുവിധം തിമിരങ്ങളുണ്ട്. തിമിരത്തിന്റെ കാരണം, സ്ഥാനം, ആകൃതി എന്നിവയെ ആശ്രയിച്ചാണ് ചികിത്സ. തിമിര രോഗി പതിവായി കടുക്കാപ്പൊടി തേനും പഞ്ചസാരയും ചേര്‍ത്ത് ആഹാരത്തിനു മുമ്പ് സേവിക്കുന്നത് നേത്രരോഗ ശമനത്തിനു ഉത്തമമാണെന്ന് അഷ്ടാംഗ ഹൃദയത്തില്‍ പറയുന്നു. ജീവന്ത്യാദി ഘൃതം, ത്രിഫലാദിഘൃതം തുടങ്ങിയ ഘൃതങ്ങളും മറ്റു പല ഔഷധങ്ങളും തിമിരഹരമായി പറയുന്നുണ്ട്.
ഉറവിടം:
അവസാനം പരിഷ്കരിച്ചത് : 2/15/2020
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
എരുമകളെ ബാധിക്കുന്ന സാംക്രമിക രോഗങ്ങളും നിയന്ത്രണമ...