অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ശ്രദ്ധയോടെ ആരോഗ്യം

ശ്രദ്ധയോടെ ആരോഗ്യം

മൈഗ്രേനും ഹോമിയോപ്പതിയും

എല്ലാ മനുഷ്യരെയും ഒരിക്കലെങ്കിലും ബാധിക്കുന്ന ഒന്നാണ് തലവേദന. തലവേദനകള്‍ക്ക് പല കാരണങ്ങള്‍ കണ്ടുവരുന്നു. ഇതില്‍ കൂടുതലായി കണ്ടുവരുന്നത് കൊടിഞ്ഞി, ചെന്നിക്കുത്ത് എന്നീ പേരുകളില്‍ അറിയപ്പെടുന്ന മൈഗ്രേന്‍ ആണ്. തലവേദനകളുടെ കൂട്ടത്തില്‍ പ്രധാനപ്പെട്ടതും വളരെയധികം ആളുകളെ കടുത്ത വേദനയും അസ്വസ്ഥതകളുമായി നിരന്തരം ശല്യപ്പെടുത്തുന്നതുമാണിത്. 

ലോകജനസംഖ്യയില്‍ 10 ശതമാനത്തോളം മൈഗ്രേന് അടിമയാണ്. അതില്‍ 75 ശതമാനവും സ്ത്രീകളാണെന്നതു ശ്രദ്ധേയമാണ്.
ശാരീരികവും മാനസികവും വ്യക്തിസ്വഭാവപരവും സാമൂഹികവുമായ നിരവധി ഘടകങ്ങള്‍ ഒരുമിക്കുന്നതാണ് പലപ്പോഴും മൈഗ്രേന് കാരണമാകുന്നത്. പാരമ്പര്യമായും രോഗം കണ്ടുവരുന്നു. മസ്തിഷ്‌കത്തിലേക്കുള്ള രക്തപ്രവാഹത്തിനുണ്ടാകുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ട രോഗമാണിത്. മിക്കപ്പോഴും നെറ്റിയുടെ ഒരുവശത്ത് പുരികത്തിന് സമീപത്തുനിന്നാണ് വേദന തുടങ്ങാറുള്ളത്. ക്രമേണ ഇത്

എല്ലാ മനുഷ്യരെയും ഒരിക്കലെങ്കിലും ബാധിക്കുന്ന ഒന്നാണ് തലവേദന. തലവേദനകള്‍ക്ക് പല കാരണങ്ങള്‍ കണ്ടുവരുന്നു. ഇതില്‍ കൂടുതലായി കണ്ടുവരുന്നത് കൊടിഞ്ഞി, ചെന്നിക്കുത്ത് എന്നീ പേരുകളില്‍ അറിയപ്പെടുന്ന മൈഗ്രേന്‍ ആണ്. തലവേദനകളുടെ കൂട്ടത്തില്‍ പ്രധാനപ്പെട്ടതും വളരെയധികം ആളുകളെ കടുത്ത വേദനയും അസ്വസ്ഥതകളുമായി നിരന്തരം ശല്യപ്പെടുത്തുന്നതുമാണിത്. 

ലോകജനസംഖ്യയില്‍ 10 ശതമാനത്തോളം മൈഗ്രേന് അടിമയാണ്. അതില്‍ 75 ശതമാനവും സ്ത്രീകളാണെന്നതു ശ്രദ്ധേയമാണ്.
ശാരീരികവും മാനസികവും വ്യക്തിസ്വഭാവപരവും സാമൂഹികവുമായ നിരവധി ഘടകങ്ങള്‍ ഒരുമിക്കുന്നതാണ് പലപ്പോഴും മൈഗ്രേന് കാരണമാകുന്നത്. പാരമ്പര്യമായും രോഗം കണ്ടുവരുന്നു. മസ്തിഷ്‌കത്തിലേക്കുള്ള രക്തപ്രവാഹത്തിനുണ്ടാകുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ട രോഗമാണിത്. മിക്കപ്പോഴും നെറ്റിയുടെ ഒരുവശത്ത് പുരികത്തിന് സമീപത്തുനിന്നാണ് വേദന തുടങ്ങാറുള്ളത്. ക്രമേണ ഇത് മറുവശത്തേക്കും തലയുടെ പിന്‍ഭാഗത്തേക്കുമൊക്കെ വ്യാപിക്കും.

തലച്ചോറിലെയും തലയോട്ടിയിലെയും രക്തക്കുഴലുകള്‍ വലിഞ്ഞ് മുറുകുന്നതിനാല്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുകയും രക്തത്തിലൂടെ തലച്ചോറിലെത്തുന്ന ഓക്‌സിജന്റെ അളവ് കുറയുകയും ചെയ്യുന്നു. ഈ കുറവ് പരിഹരിക്കുന്നതിനായി ചില രക്തക്കുഴലുകള്‍ കൂടുതല്‍ വികസിക്കും. രക്തക്കുഴലുകള്‍ക്ക് ഇങ്ങനെയുണ്ടാകുന്ന ചുരുക്കവും വികാസവുമാണ് രോഗകാരണം. മൈഗ്രേന്‍ രോഗികളില്‍ മിക്കവാറും പേര്‍ക്ക് തലവേദന തുടങ്ങുന്നതിനുമുമ്പായി ചില ലക്ഷണങ്ങള്‍ അനുഭവപ്പെടാറുണ്ട്. അതിനാല്‍ മൈഗ്രേന്റെ സൂചനയാണിതെന്ന് തിരിച്ചറിയാന്‍ പലര്‍ക്കും കഴിയാറുമുണ്ട്.

വിശപ്പില്ലായ്മ, കടുത്ത ക്ഷീണം, കൈകാലുകള്‍ക്ക് ബലക്കുറവ്, ശബ്ദംകേള്‍ക്കുമ്പോഴും വെളിച്ചം കാണുമ്പോഴും അസ്വസ്ഥത, മുഖത്തും കൈകാലുകളിലും തരിപ്പ്, മരവിപ്പ്, മുഖം ചുവന്നുതുടുക്കുക, മുഖത്ത് ചൂട് അനുഭവപ്പെടുക, കണ്ണില്‍ ഇരുട്ട് നിറയുക, പ്രകാശരശ്മികള്‍ വളഞ്ഞുപുളഞ്ഞ് സഞ്ചരിക്കുന്നതായി തോന്നുക, ശക്തമായ മിന്നല്‍പോലെ തോന്നുക, തീപ്പൊരി ചിതറുന്നതുപോലെ ചില പ്രകാശരേണുക്കള്‍ കാണുക ഇവയൊക്കെയാണ് ലക്ഷണങ്ങളായി അനുഭവപ്പെടുന്നത്.

ഇവ കണ്ടുകഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ മൈഗ്രേന്‍ തുടങ്ങുകയായി. എന്നാല്‍ മുമ്പുപറഞ്ഞ യാതൊരുലക്ഷണമോ മുന്നറിയിപ്പോ ഇല്ലാതെയും മൈഗ്രേന്‍ കാണപ്പെടാം. ചിലരില്‍ സൂര്യനുദിക്കുമ്പോള്‍ തലവേദന തുടങ്ങി അത് ക്രമേണ വര്‍ധിച്ച് വെയിലിന്റെ ശക്തി കുറയുമ്പോള്‍ കുറഞ്ഞ് സൂര്യാസ്തമയത്തോടടുക്കുമ്പോള്‍ വേദന വിട്ടുമാറുന്നു.

തലവേദന തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ ചെറിയ ശബ്ദം കേള്‍ക്കുന്നതുപോലും രോഗിയെ അലോസരപ്പെടുത്തും. വെളിച്ചത്തിലേക്ക് നോക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെടും. വേദനയുടെ കാഠിന്യം കൂടുന്ന അവസരത്തില്‍ രോഗിക്ക് ഓക്കാനവും ഛര്‍ദിയും കണ്ടുവരുന്നു. വയറ്റിലുള്ളത് മുഴുവന്‍ ഛര്‍ദിച്ചു പോകും. ഛര്‍ദി കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ തലവേദനയുടെ കാഠിന്യം കുറഞ്ഞ് സുഖം പ്രാപിക്കുന്നു.

മൈഗ്രേന്‍ സാധാരണയായി ആറ് മണിക്കൂര്‍കൊണ്ട് തുടങ്ങി അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തി കുറയാറുണ്ട്. വേദന ശക്തിയായി നിലനില്‍ക്കുന്നത് ഏതാനും മണിക്കൂര്‍ മാത്രമായിരിക്കും. വെളിച്ചം മങ്ങിയ, ശാന്തമായ എവിടെയെങ്കിലും കിടക്കുകയോ ഇരിക്കുകയോ ചെയ്യുന്നത് നല്ലതാണ്. രോഗത്തിന്റെ തീവ്രതയ്ക്ക് കാരണമാകുന്ന സാഹചര്യങ്ങളില്‍നിന്ന് രോഗി പരമാവധി ഒഴിഞ്ഞു നില്ക്കുക. കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കുക. ചില ഭക്ഷണപദാര്‍ഥങ്ങള്‍, ഉദാഹരണത്തിന്, തണുത്തതും പഴകിയതുമായ ഭക്ഷണം, അധികമായ എരിവ്, പുളിയുള്ള ഭക്ഷണം ഇവ കഴിക്കാതിരിക്കുക. ഭക്ഷണ കാര്യത്തില്‍ സമയനിഷ്ഠ പാലിക്കുക.

മൈഗ്രേന്‍ ഹോമിയോപ്പതി ചികിത്സകൊണ്ട് ഫലപ്രദമായും പൂര്‍ണമായും ചികിത്സിച്ച് മാറ്റാന്‍ കഴിയും. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാതെ, വളരെ കുറഞ്ഞ ചെലവില്‍ ചികിത്സിക്കാമെന്നതാണ് ഹോമിയോപ്പതിയുടെ പ്രത്യേകത. പരിചയസമ്പന്നനായ ഒരു ഹോമിയോ ഡോക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കൃത്യമായ അളവിലും ശരിയായ ആവര്‍ത്തനം അഥവാ പൊട്ടന്‍സിയിലുമുള്ള മരുന്നുകഴിച്ചാല്‍ മാത്രമേ മൈഗ്രേന്‍ പൂര്‍ണമായും മാറ്റാന്‍ സാധിക്കൂ. 

സ്വയം ചികിത്സ ആപത്കരമാണ്. അതുപോലെത്തന്നെ വേദന സംഹാരികളും. അല്പനേരത്തെ രോഗശമനം വേദന സംഹാരികളില്‍നിന്ന് ലഭിക്കും. പക്ഷേ, വേദനസംഹാരികള്‍ കരളിനും വൃക്കകള്‍ക്കും വരുത്തിവെക്കുന്ന ദൂഷ്യഫലങ്ങള്‍ നാം അറിയാതെപോകുന്നു.
ഹോമിയോപ്പതി ചികിത്സയില്‍ തലവേദനയ്ക്ക് 400-ല്‍ പരം മരുന്നുകളുണ്ട്. മൈഗ്രേനു മാത്രമായി 25ഓളം മരുന്നുണ്ട്. ഓരോ രോഗിയുടെയും മാനസിക-ശാരീരിക രോഗലക്ഷണങ്ങളെ പഠിച്ചുമാത്രം തിരഞ്ഞെടുക്കുന്ന ഒരു മരുന്നു നല്‍കിയാണ് ചികിത്സ. തലവേദനയുടെ സ്വഭാവം, സ്ഥാനം, സമയക്രമം, കാരണങ്ങള്‍, ചേര്‍ന്നുവരുന്ന മറ്റ് രോഗലക്ഷണങ്ങള്‍ ഇവ കൂടാതെ രോഗിയുടെ മറ്റ് മാനസിക-ശാരീരിക ലക്ഷണങ്ങള്‍ ഇവയൊക്കെ ഡോക്ടര്‍ രോഗിയില്‍നിന്ന് ചോദിച്ചറിഞ്ഞിട്ടായിരിക്കും മരുന്ന് തിരഞ്ഞെടുത്ത് നല്‍കുക. അതുകൊണ്ടുതന്നെ ഒരാള്‍ക്ക് നല്‍കിയ മരുന്ന് ആയിരിക്കില്ല മറ്റൊരാള്‍ക്ക് നല്‍കുക. അതോടൊപ്പം മരുന്നിന്റെ ആവര്‍ത്തനം അഥവാ പൊട്ടന്‍സിയുടെ നിര്‍ണയം, കഴിക്കേണ്ട ഇടവേള, ഇവയൊക്കെ പലരിലും വ്യത്യസ്തമായിരിക്കും.

രോഗവിവരങ്ങള്‍ വ്യക്തവും സത്യസന്ധവുമായി രോഗി നേരിട്ട് ഡോക്ടറെ ധരിപ്പിക്കണം. തനിക്ക് നിസ്സാരമായി തോന്നുന്ന പലകാര്യങ്ങളും ഒരുപക്ഷേ രോഗനിര്‍ണയത്തിനും ശരിയായ മരുന്ന് തിരഞ്ഞെടുക്കാനും ഡോക്ടറെ സഹായിക്കുന്നു. രോഗം പൂര്‍ണമായി മാറുന്നതുവരെ മുടക്കംകൂടാതെ മരുന്ന് കഴിക്കേണ്ടിവരും. ക്ഷമയോടെ രോഗി ഡോക്ടറുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും വേണം.

ഹോമിയോപ്പതിയും ലുക്കീമിയയും

രക്താര്‍ബുദം എന്നറിയപ്പെടുന്ന ലുക്കീമിയ വെളുത്ത രക്താണുക്കളെ ആക്രമിക്കുന്ന ഗൗരവമേറിയ രോഗമാണ്. ലുക്കീമിയ എന്ന...

രക്താര്‍ബുദം എന്നറിയപ്പെടുന്ന ലുക്കീമിയ വെളുത്ത രക്താണുക്കളെ ആക്രമിക്കുന്ന ഗൗരവമേറിയ രോഗമാണ്. ലുക്കീമിയ എന്ന ഗ്രീക്കു പദത്തിന് വെളുത്ത രക്തം എന്നാണ് അര്‍ഥം. എല്ലിലെ മജ്ജയെ ബാധിക്കുന്ന കാ ന്‍സര്‍ എന്നും അറിയപ്പെടുന്നു. വളര്‍ച്ച പ്രാപിക്കാത്ത വൈകല്യമുള്ള വെളുത്ത രക്താണുക്കള്‍ വളരെ കൂടുതലായി രക്തത്തില്‍ എത്തുകയും കേടുപാടുകള്‍ ഇല്ലാത്ത വെളുത്ത രക്താണുക്കളെ വലയം ചെയ്ത് അവയുടെ പ്രവര്‍ ത്തനം താറുമാറാക്കുകയും തന്മൂലം ഓക്‌സിജന്റെ ക്ഷാമം ഉണ്ടായി രോഗപ്രതിരോധ സംവിധാനം താറുമാറാവുകയും ചെയ്യുന്നു.

അക്യൂട്ട് ലിംഫോ ബ്ലാസ്റ്റിക് ലുക്കീമിയ (എ.എല്‍.എല്‍) ക്രോണിക് ലിംഫോ ബ്ലാസ്റ്റിക് ലുക്കീമിയ (സി.എല്‍.എല്‍) അക്യൂട്ട് മയലോയിഡ് ലുക്കീമിയ (എ.എം.എല്‍), ക്രോണിക് മയലോയിഡ് ലുക്കീമിയ (സി.എം.എല്‍) എന്നീ നാലുതരം രക്താര്‍ബുദം മനുഷ്യരില്‍ കണ്ടുവരുന്നു. മയലോയിഡു സെല്ലുകളേയും ലിംഫോയ്ഡ് സെല്ലുകളേയും ബാധിക്കുന്ന കാന്‍സറുകളെപ്പറ്റി വ്യക്തമായ അറിവ് ഉണ്ടായാലേ യഥാര്‍ഥ ലുക്കീമിയ രോഗത്തെ കുറിച്ചറിയാന്‍ സാധിക്കുകയുള്ളൂ. മയലോഡിസ് പ്ലാസ്റ്റിക് സിന്‍ഡ്രോം, എസ്സന്‍ഷ്യല്‍ ത്രോബോസൈത്തീമിയ, പരോക്‌സിസ്മര്‍ നൊട്ടേര്‍ണല്‍ ഹീമോഗ്ലാബിനൂറിയ, പോളീസൈത്തീമിയ റൂബ്രാ വീറാ, മയലോഫൈബ്രോസിസ്, ഹെയറിസെല്‍ ലുക്കീമിയ എന്നിവയാണ് ലുക്കീമിയ രോഗ ത്തെ അനുകരിക്കുന്നത്. വിശദമായ പരീക്ഷണ വും നിരീക്ഷണവും കൊണ്ട് ഓരോ രോഗത്തെക്കുറിച്ച് അറിയാന്‍ സാധിക്കും.

അക്യൂട്ട് ലിംഫോസൈറ്റിക് ലുക്കീമിയ സാധാരണയായി 2 വയസ്സിനും 10 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ കണ്ടുവരു ന്നു. പൂര്‍ണമായി വളര്‍ച്ചയെത്താത്ത ലിംഫോസൈറ്റുകള്‍ ഉണ്ടാവുകയാണ് ഈ രോഗത്തില്‍ പ്രധാനമായി കാണപ്പെടുന്നത്. മജ്ജ യഥാവസരത്തില്‍ ആവശ്യാനുസരണം ഉണ്ടാകാതെ വരുന്നു. ശരീരത്തിലെ ലിംഫ് ഗ്ലാന്‍ഡുകള്‍ക്ക് വീക്കം (കഴലവീക്കം) ഉണ്ടാവുക, തൈമസ് ഗ്രന്ഥി വീക്കം, കേടുപാടുകള്‍ ഉള്ള എല്ലിന്റെ ഘടന എക്‌സ്‌റേയില്‍ കാണപ്പെടുക, എല്ലുകളില്‍ ശക്തിയായ വേദനയുണ്ടായിരിക്കുക, ചികിത്സിക്കുമ്പോള്‍ ഗുണം കിട്ടിയവരില്‍ രോഗം വീണ്ടും ഉണ്ടാവുക, കേന്ദ്ര നാഡീവ്യൂഹത്തിലും പുരുഷന്മാരില്‍ വൃഷണങ്ങളിലേക്കും രോഗാക്രമണം ഉണ്ടാവുക എന്നിവയെല്ലാം ഈ രോഗത്തില്‍ കണ്ടുവരുന്നു.
ക്രോണിക് ലിംഫാറ്റിക് ലുക്കീമിയയില്‍ വ ളരെ സാവകാശമുള്ള രോഗാക്രമണമാണ് കാ ണുന്നത്. കുട്ടികളില്‍ ഈ രോഗം ഉണ്ടാകുന്നില്ല. പ്രായമുള്ളവരെയാണ് സാധാരണയായി ഈ രോഗം ബാധിക്കാറുള്ളത്.

അക്യൂട്ട് മയലോയിഡ് ലുക്കീമിയ പ്രായമുള്ളവരില്‍ കൂടുതലായി കണ്ടുവരുന്ന രോഗമാണെങ്കിലും കുട്ടികളിലും ചെറുപ്പക്കാരിലും അപൂര്‍വമായി കണ്ടുവരുന്നു. പൂര്‍ണവളര്‍ച്ച എത്താത്ത മയലോയിഡ് സെല്‍ ഇല്ലാതെ വരുന്നതാണ് ഈരോഗത്തില്‍ പ്രധാനമായി കാണുന്നത്. അക്യൂട്ട് മയലോയ്ഡ് ലുക്കീമിയ രോഗത്തെ ചികിത്സിച്ചു മാറ്റാന്‍ വിഷമമാണെന്നാണ് മോഡേണ്‍ മെഡിസിന്റെ നിഗമനം.
ക്രോണിക് മയലോയിഡ് ലുക്കീമിയ വിഭാഗത്തില്‍ വൈകല്യമുള്ള മയലോയിഡ് സെല്ലുകള്‍ ഉണ്ടാവുമെങ്കിലും അവയെല്ലാം പൂര്‍ണ വളര്‍ച്ച പ്രാപിക്കുന്നു. എന്നാല്‍ നിര്‍ദ്ദിഷ്ട പ്രവര്‍ത്തനക്ഷമത ഉള്ള വെളുത്ത രക്താണുക്കളല്ല എന്നത് പ്രത്യേകതയാണ്.

ചികിത്സ

സാധാരണയായി രോഗികള്‍ക്കിടയില്‍ അ റിയപ്പെടുന്ന ചികിത്സ അലോപ്പതി ചികിത്സയാണ്. 10ല്‍ 7 കുട്ടികളും, പ്രായമുള്ളവരില്‍ 10ല്‍3 പേരും രോഗവിമുക്തരാകുമെന്നാണ് പഠന റിപ്പോര്‍ട്ട്. ലിംഫോമ രോഗികളില്‍ 50( ഉം ഹോഡ്ജ ്കിന്‍സ് ഡിസീസില്‍ 90( ഉം രോഗവിമു ക്തി എന്നാണ് പഠനറിപ്പോര്‍ട്ട്. 

റേഡിയോതെറാപ്പി, ബോണ്‍മാരോ തെറാപ്പി, കീമോതെറാപ്പി, ഇമ്യൂണ്‍ തെറാപ്പി എന്നീ ചികിത്സാവിധികളാണ് മോഡേണ്‍ മെഡിസിനിലുള്ളത്.
സാധാരണക്കാര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ചികിത്സയായതിനാല്‍ ഹോമിയാപ്പതി മരുന്നുകള്‍ക്ക് പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്.

ഹോമിയോപ്പതി ചികിത്സ

വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഹോമിയോ പ്പതിയില്‍ ഓരോ രോഗത്തിന്റെ ചികിത്സയ്ക്കാ യി അവലംബിക്കുന്നത്. രോഗം വേര്‍തിരിച്ചു പരിശോധനയിലൂടെ കണ്ടെത്തിയാലും ഹോമിയോപ്പതി ഡോക്ടര്‍ക്ക് അനവധി കടമ്പകള്‍ കടക്കേണ്ടതാണ്. വളരെ സങ്കീര്‍ണമായ വ്യക്തിഗത ഇഷ്ടങ്ങളും അനിഷ്ടങ്ങളും സ്വഭാവ വിശേഷങ്ങളും അറിയേണ്ടതുണ്ട്. രോഗത്തിനല്ല, രോഗമുള്ള വ്യക്തിക്കാണ് ഹോമിയോപ്പതി ചികിത്സയില്‍ മുഖ്യസ്ഥാനം നല്‍കുന്നത്. ഒരു മണിക്കൂര്‍ എങ്കിലും സമയം ചെലവഴിച്ചു തയ്യാറാക്കുന്ന കേയ്‌സ് റെക്കാര്‍ഡിങ്ങും തുടര്‍ന്നുള്ള പരിശോധനകളും നടത്തുമ്പോഴേക്കും ഡോ ക്ടറും രോഗിയും തമ്മില്‍ യഥാര്‍ഥത്തില്‍ ഒരു 'കുടുംബ ഡോക്ടര്‍ ബന്ധം' ഉണ്ടാവുകയാണ്. ഒരു വ്യത്യസ്ത സമീപനം ഈ കാര്യത്തില്‍ ഉണ്ടാകുന്നു. 
വിശ്വാസത്തിലൂടെയുള്ള രോഗശമനമല്ല ഇവിടെ പരാമര്‍ശവിഷയം. 

ക്രോണിക് ഡിസീസിന്റെ (പഴക്കമുള്ള രോ ഗം) പട്ടികയില്‍ വരുന്ന രോഗമാണ് ലുക്കീമി യ. തീവ്രതയോടുകൂടി തുടങ്ങുന്ന രോഗലക്ഷണങ്ങള്‍ ഈ രോഗത്തിന്റെ വകഭേദമനുസരിച്ചുള്ള പ്രത്യേകതയാണ്. പഴക്കമേറിയ രോഗങ്ങളുടെ പട്ടികയില്‍ വരുമ്പോള്‍ സ്ഥായിയായ കാരണങ്ങളും തീവ്രവും പെട്ടെന്നുള്ളവയുടെ പട്ടികയില്‍ വരുമ്പോള്‍ ക്ഷോഭഹേതുകമായ കാരണങ്ങളും പഠനവിധേയമാക്കി അനുയോജ്യമായ മരുന്ന് കൃത്യമായ പൊട്ടന്‍സിയില്‍ നല്‍കേണ്ടതാണ്. നല്‍കിയ മരുന്നുകള്‍ എത്രനാള്‍ ഗുണമാകുമെന്ന് ഡോ. കെന്‍റിന്റെ ഫിലോസഫി പ്രകാരം നിരീക്ഷണ വിധേയമാക്കണം. റൈറ്റ് സിറ്റിസണ്‍ അവാര്‍ഡ് ജേതാവായ ഡോ. ജോര്‍ജ് വിത്വല്‍ക്കസിന്റെ നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്. 

വിശദമായ നിരീക്ഷണത്തിനു ശേഷം നല് കിയ മരുന്നുകളുടെ പരിപൂരകമാകുന്ന മരുന്നുകളും ദ്രോഹകാരികളായ മരുന്നുകളും വ്യ ക്തമായി തിരിച്ചറിഞ്ഞ് ആന്‍റി മയാസ്മാറ്റിക് മരുന്നുകളും യുക്തിപൂര്‍വം കണ്ടെത്തി നല്‍കുവാന്‍ ഒരു ഹോമിയോപ്പതി ഡോക്ടര്‍ക്ക് സാധ്യമാകണം.

ലുക്കീമീയ രോഗത്തിന് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന മരുന്നുകളില്‍ ആര്‍സനിക്കം അയഡേറ്റം, ആല്‍സനിക്കം ആല്‍ബം, അറേനിയ, കാല്‍ക്കേരിയ കാര്‍ബ്, കാര്‍ക്കേരി യഫോസ്, കാര്‍ബോണിയം സള്‍ഫ്, സിങ്‌കോണ, ക്രോട്ടണ്‍ടിഗ്, ഫെറംപിക്രേറ്റം, നാട്രം ആഴ്‌സ്, നാട്രംമൂര്‍, നാട്രംഫോസ്, നാട്രംസള്‍ഫ്, കാലിഫോസ്‌ഫോറിക്കം, കാലിസള്‍ഫൂറിക്കം, ഫൈറ്റോലക്ക, പിക്രിക്ക് ആസിഡ്, തൂജാ ഓക്‌സിഡന്‍റാലിസ്, ലാക്കസിസ് എന്നിവ പ്രധാനപ്പെട്ടവയാണ്.

തലമുറകളിലേക്ക് ഈ രോഗം പകരാതിരിക്കാനുള്ള ചികിത്സാ സാധ്യതകള്‍ ഹോമിയോപ്പതിയില്‍ ലഭ്യമാണ്. പ്രതിരോധ കാര്യങ്ങളില്‍ മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള മരുന്നുകള്‍ വളരെ ചുരുങ്ങിയ സാമ്പത്തികബാധ്യത കൊണ്ട് സാധ്യമാക്കാം. ലുക്കീമിയ രോഗികളെ ചികിത്സിക്കല്‍, അവരുടെ മാതാപിതാക്കളേയും നേരിട്ടു ബന്ധമുള്ളവരെയും ചികിത്സിക്കല്‍, ഗര്‍ ഭിണികളില്‍ മരുന്നു നല്കല്‍, തുടര്‍ന്നുള്ള ചി കിത്സ എന്നീ മാര്‍ഗങ്ങളിലൂടെ രോഗത്തെ നി യന്ത്രിക്കാനാകും.

അലോപ്പതി ചികിത്സയിലുള്ളതുപോലെ മരുന്നിന് എതിരെയുള്ള പ്രതിരോധം ഉണ്ടാകുന്നില്ല. രോഗം വീണ്ടും വരുന്നവര്‍ക്ക് ഹോമിയോപ്പതി മരുന്നു നല്കിയാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാം. വിവിധ വിഭാഗം ഡോക്ടര്‍ മാര്‍ക്കിടയിലെ കിടമത്സരം തുടരുന്നത് ആപല്‍ ക്കരമായ അവസ്ഥയില്‍ കഴിയുന്ന പാവപ്പെട്ട രോഗികള്‍ക്ക് വിനയായി മാറുന്നു. ഇന്ത്യയില്‍ ഇതര സ്റ്റേറ്റുകളില്‍ ഇല്ലാത്ത ഈ പ്രവണത മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

ഡോ. എം. അബ്ദുല്‍ ലത്തീഫ്

പ്രിന്‍സിപ്പാള്‍, ഹോമിയോ 
മെഡിക്കല്‍ കോളേജ്, 
തിരുവനന്തപുരം

ഹോമിയോപ്പതിയില്‍ മാനസിക രോഗത്തിനും പരിഹാരം

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കും ഹോമിയോപ്പതിയില്‍ മരുന്ന്. ന്യൂഡല്‍ഹിയില്‍ നടന്ന ദേശീയ ഹോമിയോപ്പതിക് കോണഫറന്‍സിനോട് അനുബന്ധിച്ച് പ്രശസ്ത ഹോമിയോപ്പതിക് ഡോക്ടറായ പഞ്ചന്‍ അഗര്‍വാളാണ് ഇക്കാര്യം പറഞ്ഞത്. രോഗിയുടെ സഹകരണമുണ്ടെങ്കില്‍ രോഗം പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാനാകുമെന്നും ഈ രംഗത്ത് 25 വര്‍ഷം പ്രവര്‍ത്തന പരിചയമുള്ള ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

രോഗിയുടെ ജീവിത പശ്ചാത്തലം കൂടി പരിഗണിച്ചാണ് ഹോമിയോപ്പതിയില്‍ ചികിത്സ നിശ്ചയിക്കുന്നത്. ഇത് ചികിത്സയെ കൂടുതല്‍ ഫലപ്രദമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ ചിലവ്, മികച്ച ഫലം, പാര്‍ശ്വഫലങ്ങളുടെ അഭാവം തുടങ്ങിയ പ്രത്യേകതകള്‍ കൂടുതല്‍ ആളുകളെ േ

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കും ഹോമിയോപ്പതിയില്‍ മരുന്ന്. ന്യൂഡല്‍ഹിയില്‍ നടന്ന ദേശീയ ഹോമിയോപ്പതിക് കോണഫറന്‍സിനോട് അനുബന്ധിച്ച് പ്രശസ്ത ഹോമിയോപ്പതിക് ഡോക്ടറായ പഞ്ചന്‍ അഗര്‍വാളാണ് ഇക്കാര്യം പറഞ്ഞത്. രോഗിയുടെ സഹകരണമുണ്ടെങ്കില്‍ രോഗം പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാനാകുമെന്നും ഈ രംഗത്ത് 25 വര്‍ഷം പ്രവര്‍ത്തന പരിചയമുള്ള ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

രോഗിയുടെ ജീവിത പശ്ചാത്തലം കൂടി പരിഗണിച്ചാണ് ഹോമിയോപ്പതിയില്‍ ചികിത്സ നിശ്ചയിക്കുന്നത്. ഇത് ചികിത്സയെ കൂടുതല്‍ ഫലപ്രദമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ ചിലവ്, മികച്ച ഫലം, പാര്‍ശ്വഫലങ്ങളുടെ അഭാവം തുടങ്ങിയ പ്രത്യേകതകള്‍ കൂടുതല്‍ ആളുകളെ ഹോമിയോപ്പതിയിലേക്ക് ആകര്‍ഷിക്കുന്നുണ്ടെന്നും ഡോക്ടര്‍ പഞ്ചന്‍ അഗര്‍വാള്‍ വ്യക്തമാക്കുന്നു. നിലവില്‍ ഹോമിയോപ്പതിയിലെ ലോകത്തെ സൂപ്പര്‍ പവര്‍ ഇന്ത്യയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

അലോപ്പതിയില്‍ അമിതമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് മൂലം ശരീരം മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥയ്ക്ക് പരിഹാരമായും കോണ്‍ഫറന്‍സില്‍ ഹോമിയോപ്പതി നിര്‍ദ്ദേശിക്കപ്പെട്ടു. അലര്‍ജിയുമായി ബന്ധപ്പെട്ട ആസ്ത്മ, ത്വക്ക് രോഗങ്ങള്‍ പോലുള്ളവയ്ക്ക് ആന്റിബയോട്ടിക് നല്‍കുന്നത് ഇന്ന് സാധാരണയാണ്. ചെറിയ രോഗങ്ങള്‍ക്ക് പോലും ആന്റിബയോട്ടിക് നല്‍കുന്നത് പിന്നീട് മറ്റു പല രോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കാനാകാത്ത അവസ്ഥയുണ്ടാകുന്നു. ഹോമിയോപ്പതിയുടെ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് റിസേര്‍ച്ചിന്റെ ഡയറക്ടര്‍ ജനറല്‍ ആര്‍ കെ മാന്‍ചന്ദ വിശദമാക്കി.

ഹോമിയോ ചികിത്സയില്‍ ഒരു രോഗത്തിനു തന്നെ 200 വ്യത്യസ്ത മരുന്നുകളുണ്ട്. കൃത്യമായ ഉപയോഗത്തിലൂടെ പാര്‍ശ്വഫലങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാം- ഡോക്ടര്‍ മാന്‍ചന്ദ പറഞ്ഞു. അര്‍ബുദം, എബോള പോലുള്ള മാരക രോഗങ്ങള്‍ക്കു പോലും ഹോമിയോപ്പതിയില്‍ മരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനസിക, വൈകാരിക, ശാരീരിക പ്രശ്‌നങ്ങള്‍ക്കെല്ലാമുള്ള സമ്പൂര്‍ണ്ണ ചികിത്സാ പദ്ധതിയാണ് ഹോമിയോപ്പതിയെന്ന് മുംബൈയിലെ ഇമ്പെരിയല്‍ ക്ലിനിക്ക്‌സ് ഡയറക്ടര്‍ ഡോക്ടര്‍ ശ്രീപദ് ഖേദേക്കര്‍ കോണ്‍ഫറന്‍സില്‍ പറഞ്ഞു

വൃക്കരോഗങ്ങള്‍ക്ക് ഹോമിയോ

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനമായതും സങ്കീര്‍ണമായ പ്രവര്‍ത്തന പദ്ധതിയുള്ളതുമായ ഒരു ജോഡി അവയവങ്ങളാണ് വൃക്കകള്‍. പല രോഗങ്ങളും വൃക്കകളുടെ പ്രവര്‍ത്തന തകരാറിന് ഇടയാക്കും.

രോഗ കാരണങ്ങള്‍

ഉയര്‍ന്ന രക്തസമ്മര്‍ദം: മനുഷ്യശരീരത്തിലെ രക്തസമ്മര്‍ദനില കൃത്യമായി പരിരക്ഷിക്കുന്ന ചുമതല വൃക്കകള്‍ക്കാണ്. 35 വയസ്സിനു മുകളിലുള്ള 5-10 ശതമാനം രക്തസമ്മര്‍ദരോഗികള്‍ വൃക്കത്തകരാറുള്ളവരാണ്. അനിയന്ത്രിതമായ ഉയര്‍ന്ന രക്തസമ്മര്‍ദം രക്തധമനികളെ തകരാറിലാക്കുന്നു. ഇത് വൃക്കകളെയും ബാധിക്കും.

പ്രമേഹം: പ്രമേഹം വൃക്കയുടെ ശേഷി കുറയ്ക്കും. ഉയര്‍ന്ന തോതില്‍ ഗ്ലൂക്കോസ് വൃക്കകള്‍ക്ക് കൂടുതല്‍ ജോലിഭാരമുണ്ടാക്കുന്നു. ഈ അധികജോലി ശുദ്ധീകരണശേഷി കുറയ്ക്കുന്നു. ഇത് വൃക്കയെ തളര്‍ത്തുന്നു.

അണുബാധ: അക്യൂട്ട് യൂറിനറി ട്രാക്റ്റ് അണുബാധകള്‍, ഹിമച്ച്യൂറിയ, ഗൊണോറിയ, സിഫിലിസ് തുടങ്ങിയ അസുഖങ്ങള്‍ വൃക്കരോഗമുണ്ടാക്കും. വൃക്കകളിലെ അണുബാധ

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനമായതും സങ്കീര്‍ണമായ പ്രവര്‍ത്തന പദ്ധതിയുള്ളതുമായ ഒരു ജോഡി അവയവങ്ങളാണ് വൃക്കകള്‍. പല രോഗങ്ങളും വൃക്കകളുടെ പ്രവര്‍ത്തന തകരാറിന് ഇടയാക്കും.

രോഗ കാരണങ്ങള്‍

ഉയര്‍ന്ന രക്തസമ്മര്‍ദം: മനുഷ്യശരീരത്തിലെ രക്തസമ്മര്‍ദനില കൃത്യമായി പരിരക്ഷിക്കുന്ന ചുമതല വൃക്കകള്‍ക്കാണ്. 35 വയസ്സിനു മുകളിലുള്ള 5-10 ശതമാനം രക്തസമ്മര്‍ദരോഗികള്‍ വൃക്കത്തകരാറുള്ളവരാണ്. അനിയന്ത്രിതമായ ഉയര്‍ന്ന രക്തസമ്മര്‍ദം രക്തധമനികളെ തകരാറിലാക്കുന്നു. ഇത് വൃക്കകളെയും ബാധിക്കും.

പ്രമേഹം: പ്രമേഹം വൃക്കയുടെ ശേഷി കുറയ്ക്കും. ഉയര്‍ന്ന തോതില്‍ ഗ്ലൂക്കോസ് വൃക്കകള്‍ക്ക് കൂടുതല്‍ ജോലിഭാരമുണ്ടാക്കുന്നു. ഈ അധികജോലി ശുദ്ധീകരണശേഷി കുറയ്ക്കുന്നു. ഇത് വൃക്കയെ തളര്‍ത്തുന്നു.

അണുബാധ: അക്യൂട്ട് യൂറിനറി ട്രാക്റ്റ് അണുബാധകള്‍, ഹിമച്ച്യൂറിയ, ഗൊണോറിയ, സിഫിലിസ് തുടങ്ങിയ അസുഖങ്ങള്‍ വൃക്കരോഗമുണ്ടാക്കും. വൃക്കകളിലെ അണുബാധ ഏറെക്കാലം തുടരുന്നത് വൃക്കയുടെ ഘടനയ്ക്ക് ദോഷം ചെയ്യും. ഇത് വൃക്കയുടെ ശുദ്ധീകരണശേഷി കുറയ്ക്കുന്നു.

വൃക്കയിലെ കല്ല്: മിക്ക അവസരങ്ങളിലും കല്ലുണ്ടാകുന്നത് വെള്ളത്തിന്റെ കുറവുകൊണ്ടാണ്. കാത്സ്യം ലവണങ്ങളായ ഓക്‌സലേറ്റ്, ഫോസ്‌ഫേറ്റ് തുടങ്ങിയവ അടങ്ങിയ കല്ലുകളാണ് വ്യാപകം. യൂറിക് അത്തില്‍നിന്നുണ്ടാകുന്ന കല്ലുകളും വ്യാപകമാണ്.
വയറിന്റെ ഒരു വശത്ത് മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന കാലുകളിലേക്ക് ഇറങ്ങുന്ന തീവ്രമായ വേദന, മൂത്രത്തില്‍ രക്തം, മൂത്രതടസ്സം എന്നിവയാണ് ലക്ഷണങ്ങള്‍. കല്ലുകള്‍ കാരണമുണ്ടാകുന്ന മൂത്രതടസ്സം നെഫ്രോണുകളുടെ അരിക്കുന്ന പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നു. ഇതെതുടര്‍ന്ന് വൃക്കകള്‍ തകരാറിലാകുന്നു.

മരുന്നുകള്‍: വൃക്കരോഗമുണ്ടാക്കുന്ന നിരവധി മരുന്നുകളുണ്ട്. വേദനസംഹാരികള്‍, ആന്‍റി ബയോട്ടിക്കുകള്‍ തുടങ്ങിയവ.

ഹോമിയോ മരുന്നുകള്‍

വൃക്കസംബന്ധമായ രോഗലക്ഷണങ്ങള്‍ക്കും ഉപലക്ഷണങ്ങള്‍ക്കും അനുസൃതമായി 200-ഓളം മരുന്നുകള്‍ സിന്തസിസ് പൈറട്ടറിയില്‍ പ്രതിപാദിക്കുന്നുണ്ട്. വൃക്കരോഗങ്ങള്‍ക്ക് പ്രധാനമായും ആറ് ഔഷധങ്ങളാണ് ഹോമിയോയില്‍ ഉപയോഗിക്കുന്നത്.

എപ്പിസ് മലിഫിക്ക

തലച്ചോറ്, ഹൃദയം, വൃക്കകള്‍, തൊലി എന്നിവയിലാണ് ഈ ഔഷധം പ്രവര്‍ത്തിക്കുന്നത്. പെട്ടെന്നുള്ള വൃക്കപരാജയത്തിനു കാരണമാകുന്ന വിഷബാധകളില്‍ ഈ ഔഷധം വളരെ ഫലപ്രദമാണ്.

ദേഹമാകെയുള്ള നീര്, കണ്ണിനു താഴെ മാത്രമുള്ള നീര്, കുത്തുന്ന വേദന, തൊടാന്‍ പോലും പറ്റാത്ത പുകച്ചില്‍, ദാഹമില്ലായ്മ, വിയര്‍പ്പ്, ചൂട്, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ക്ഷീണം, മൂത്രതടസ്സം, വേദന, ചൊറിച്ചില്‍, മൂത്രത്തിന്റെ അളവ് കുറയുക എന്നീ ലക്ഷണങ്ങളുള്ളവരില്‍ ഇതു ഫലപ്രദമാണ്.

കാന്‍താരിസ്

മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങളില്‍ വളരെ നന്നായി പ്രവര്‍ത്തിക്കുന്ന ഔഷധമാണിത്. മൂത്രാശയം, മൂത്രനാളി, മൂത്രദ്വാരം, ചര്‍മ്മം, ശ്വാസകോശം, ദഹനേന്ദ്രിയങ്ങള്‍ എന്നിവിടങ്ങളില്‍ ഇത്തരം രോഗികളില്‍ രോഗലക്ഷണങ്ങള്‍ കാണുന്നു. അണുബാധകളിലാണ് ഈ ഔഷധം കൂടുതല്‍ ഫലപ്രദം.
മൂത്രതടസ്സം, മൂത്രമൊഴിക്കുമ്പോഴുള്ള പുകച്ചില്‍, എപ്പോഴും മൂത്രമൊഴിക്കാനുള്ള തോന്നല്‍, തൃപ്തിയില്ലായ്മ, മൂത്രം ഉറ്റിപ്പോവുക, മുറിയുന്നതുപോലെയുള്ള പുകച്ചില്‍, വേദന, രക്തസ്രാവം (ജനനേന്ദ്രിയങ്ങളിലോ മൂത്രാശയത്തിലോ), വിശപ്പും ദാഹവുമില്ലായ്മ, മൂത്രത്തില്‍ രക്തം, പഴുപ്പ്, തുള്ളിതുള്ളിയായുള്ള കൊഴുത്ത മൂത്രം, പഴകിയ ലൈംഗിക രോഗങ്ങള്‍ തുടങ്ങിയ രോഗലക്ഷണങ്ങളില്‍ ഈ ഔഷധം വളരെ ഫലപ്രദമാണ്.

ബെറിബറിസ് വള്‍ഗാരിസ്

ബെറിബറിസ് വള്‍ഗാരിസ് എന്ന ഔഷധത്തിന്റെ പ്രവര്‍ത്തനം വൃക്ക, ബ്ലാഡര്‍, കരള്‍, പിത്താശയം എന്നിവിടങ്ങളിലാണ്. വൃക്കയിലെ കല്ലുകള്‍ക്ക് ഫലപ്രദമാണ്. ഇടതു ഭാഗത്തുള്ള വൃക്കയിലാണ് ഈ ഔഷധം കൂടുതലായി പ്രവര്‍ത്തിക്കുന്നത്.
ഇടതു വൃക്കയിലുണ്ടാകുന്ന കല്ലു കാരണമുണ്ടാകുന്ന പുറംവേദന, തരിപ്പ്, കട്ടി, കിടക്കാന്‍ പറ്റാത്ത അവസ്ഥ, അനങ്ങാന്‍ പറ്റാത്ത അവസ്ഥ, പച്ചനിറത്തിലും പഴുപ്പു നിറഞ്ഞതുമായ മൂത്രം, മൂത്രം പോകാത്ത അവസ്ഥ, വേദന, മഞ്ഞപ്പിത്തത്തോടു കൂടിയുണ്ടാകുന്ന വൃക്കരോഗങ്ങള്‍. കരള്‍ഭാഗത്തുള്ള വേദന, പിത്താശയത്തിലെ കല്ല് എന്നിങ്ങനെയുള്ള ലക്ഷണങ്ങളിലാണ് ഈ ഔഷധം വ്യാപകമായി ഉപയോഗിക്കുന്നത്

ലൈക്കോപോഡിയം

വലതുവശത്തുള്ള വൃക്ക, മൂത്രനാളി, ജനനേന്ദ്രിയങ്ങള്‍, ദഹനാവയവങ്ങള്‍ എന്നിവിടങ്ങളാണ് ഇതിന്റെ പ്രവര്‍ത്തനമേഖല.
പഴകിയ വൃക്കരോഗങ്ങള്‍, ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട വൃക്കരോഗങ്ങള്‍ (നെഞ്ചെരിച്ചില്‍, അസിഡിറ്റി, ഗ്യാസ്ട്രബിള്‍, ഛര്‍ദി, ഓക്കാനം, വിശപ്പില്ലായ്മ, മലബന്ധം തുടങ്ങിയവയുള്ള വൃക്കരോഗികള്‍), മൂത്രത്തില്‍ ചുവന്ന മണലുപോലുള്ള കല്ലുകള്‍, വലതുഭാഗത്ത് കൂടുതലായനുഭവപ്പെടുന്ന റീനല്‍ കോളിക്, ചുവന്നുകൊഴുത്ത മൂത്രം, മൂത്രം പോകുമ്പോഴുള്ള അതിശക്തമായ പുറംവേദന, പ്രോസ്റ്റേറ്റ് വീക്കം, ജനനേന്ദ്രിയങ്ങളിലെ തകരാറുകള്‍ എന്നിവയുള്ള വരില്‍ ഈ ഔഷധം ഉപയോഗിക്കുന്നു.

സരസപ്പാരില്ല

വൃക്കകള്‍, മൂത്രനാളി, ബ്ലാഡര്‍, ജനനേന്ദ്രിയങ്ങള്‍, മലാശയം, എല്ലുകള്‍ എന്നിവിടങ്ങളിലാണ് ഈ ഔഷധത്തിന്റെ പ്രവര്‍ത്തന മേഖല. അണുബാധകള്‍, കല്ലുകള്‍ തുടങ്ങിയ കാരണങ്ങള്‍കൊണ്ടുണ്ടാകുന്ന വൃക്കത്തകരാറിന്റെ പൊതുലക്ഷണങ്ങള്‍ ഈ രോഗികളില്‍ കാണപ്പെടുന്നു. കല്ലുകള്‍ കാരണമുണ്ടാകുന്ന അതിശക്തമായ വേദന, വലതുകാലുകളിലേക്കിറങ്ങുന്ന തീവ്രമായ വേദന, നിന്നാലുമിരുന്നാലും മൂത്രം പോകാത്ത അവസ്ഥ, തുള്ളിയായി പോവുക, വെളുത്ത മണലുപോലുള്ള കല്ലുകള്‍ മൂത്രത്തിലൂടെ പോവുക, ചൊറിച്ചില്‍, പൊട്ടലുകള്‍, ചുളിവ്, പഴുപ്പ്, വരണ്ട തൊലി എന്നിങ്ങനെയുള്ള രോഗികളില്‍ ഈ ഔഷധം വളരെ ഫലപ്രദമാണ്.

തൂജ

പഴകിയ വൃക്കരോഗങ്ങളില്‍ തൂജ ഉപയോഗിക്കുന്നു. ഗൊണോറിയ, സിഫിലിസ് തുടങ്ങിയ ലൈംഗികരോഗങ്ങള്‍ അടിസ്ഥാനകാരണമായുള്ള രോഗങ്ങളില്‍ ബ്ലാഡറിനെയും മൂത്രനാളികളെയും വൃക്കകളെയും രോഗവിമുക്തമാക്കാന്‍ ഈ ഔഷധം ഉപയോഗിക്കുന്നു.

പ്രതിരോധ മാര്‍ഗങ്ങള്‍

പ്രമേഹരോഗവും രക്തസമ്മര്‍ദവും കര്‍ശനമായി നിയന്ത്രിക്കുക. അനുബന്ധമായ വൃക്കരോഗങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കാന്‍ സാധിക്കും.
വൃക്കയിലെ കല്ലുകള്‍ നേരത്തെ കണ്ടെത്തി നീക്കം ചെയ്യുക. കല്ലുകള്‍ പൊടിച്ചുകളയുകയോ സങ്കീര്‍ണമായ ശസ്ത്രക്രിയയോ വേണ്ടതില്ല. വളരെ ഫലപ്രദമായ ഹോമിയോ മരുന്നുകള്‍ ഉപയോഗിച്ചാല്‍ മതി. കാന്‍താരിസ്, സരസപ്പാരില്ല,ലൈക്കോപോഡിയം തുടങ്ങിയവയില്‍ രോഗിക്ക് ചേരുന്നത് തിരഞ്ഞെടുത്താല്‍ മതി.

വേദന സംഹാരികളും ആന്‍റിബയോട്ടിക്കുകളും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഉപയോഗിക്കുക.
പ്രോട്ടീന്‍ കൂടുതലായുള്ള മത്സ്യമാംസാദികള്‍, മുട്ട, കൃത്രിമ ആഹാരപദാര്‍ഥങ്ങള്‍ എന്നിവ ഒഴിവാക്കുക. സസ്യഭക്ഷണം മാത്രം ശീലമാക്കുക. മദ്യപാനവും പുകവലിയും നിര്‍ത്തുക. ശരിയായ ഭക്ഷണക്രമം പാലിക്കുക.
ജന്മനാലുണ്ടാകുന്ന വൃക്കത്തകരാറുകള്‍ 10 ശതമാനം കുട്ടികളില്‍ കാണപ്പെടുന്നു. കിഡ്‌നിയില്‍ സിസ്റ്റുകള്‍ രൂപപ്പെടുന്ന പോളിസിസ്റ്റിക് ഇതിലൊന്നാണ്. ഇവ വളര്‍ന്ന് വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കുന്നു. പാരമ്പര്യമായോ മൂത്ത കുട്ടികള്‍ക്കോ ഈ രോഗം വന്നിട്ടുണ്ടെങ്കില്‍ മാതാപിതാക്കളുടെ ശാരീരിക മാനസിക പ്രത്യേകതകള്‍ അപഗ്രഥിച്ച് സിഫിലിനം (ട്യുവ), (തൂജ), (കാര്‍സിനോസിനം), (സോറിനം) എന്നീ ഹോമിയോ മരുന്നുകള്‍ നല്‍കിയാല്‍ ജനിതക വൈകല്യങ്ങള്‍ ഒഴിവാക്കാം എന്ന് അനുമാനിക്കപ്പെടുന്നു.

പ്രോസ്റ്റേറ്റ്ഗ്രന്ഥി വലുതായി മൂത്രതടസ്സമുണ്ടാകുന്നത് വൃക്കരോഗങ്ങളുണ്ടാക്കുന്നുണ്ട്. കുട്ടികളിലും വൃദ്ധന്മാരിലും ഇത് കണ്ടുവരുന്നു. (കാല്‍ക്കേരിയ കാര്‍മ്പ്), (കോണിയം), (ഡിജിറ്റാലിസ്), (പള്‍സാറ്റില) എന്നീ മരുന്നുകള്‍ ഈ അസുഖത്തെ ഫലപ്രദമായി തടയുന്നു.

ഡോ. എം.ഒ. മിനി

'മിന്‍സി', മയ്യില്‍, കണ്ണൂര്‍

ഹെര്‍ണിയയ്ക്ക് ഹോമിയോ

പുരുഷനില്‍ വൃഷണങ്ങള്‍ വയറിന്റെ അകത്താണ് രൂപംകൊള്ളുന്നത്. പിന്നീടാണ് അവ താഴോട്ടിറങ്ങി വൃഷണസഞ്ചികളില്‍ സ്ഥലംപിടിക്കുന്നത്....

പുരുഷനില്‍ വൃഷണങ്ങള്‍ വയറിന്റെ അകത്താണ് രൂപംകൊള്ളുന്നത്. പിന്നീടാണ് അവ താഴോട്ടിറങ്ങി വൃഷണസഞ്ചികളില്‍ സ്ഥലംപിടിക്കുന്നത്. വൃഷണങ്ങളുടെ ഈ താഴോട്ടുള്ള ഗതിയില്‍, ചിലപ്പോള്‍ വഴികളില്‍ ചില വിള്ളലുകള്‍ അവശേഷിക്കും. അതേമാതിരി ചിലപ്പോള്‍ പൊക്കിളിലുള്ള മാംസപേശികളിലും വിള്ളലുകളുണ്ടാകും. ഇവയില്‍ കൂടിയാണ് പില്‍ക്കാലത്ത് ഹെര്‍ണിയ ഉണ്ടാകുന്നത്.

ഭാരമായ ജോലികളെടുക്കുന്നത്, വിശിഷ്യ വയറിന്റെ അകത്തെ മര്‍ദം വര്‍ധിക്കുന്നത് ഹെര്‍ണിയ ഉണ്ടാകുന്നതിന് ഒരു കാരണമാണ്. അതേമാതിരി വയറിലെ മര്‍ദം വര്‍ധിക്കുന്ന പ്രവണതകള്‍ (ഉദാ: ചുമ, മലബന്ധം) ഈ അവസ്ഥാവിശേഷത്തിന് കാരണമാവും. ഗര്‍ഭധാരണം, വയറിലുണ്ടാകുന്ന ട്യൂമറുകള്‍, തടിച്ച വ്യക്തികളുടെ പെട്ടെന്നുള്ള മെലിച്ചില്‍ എന്നിവയെല്ലാം ഈ രോഗത്തിനു കാരണമായിത്തീരാറുണ്ട്.

ഹെര്‍ണിയയുടെ ഭാഗങ്ങള്‍

ആദ്യം അവയവങ്ങളുടെ പുറമെയുള്ള ആവരണങ്ങളാണ് ഹെര്‍ണിയയിലൂടെ പുറത്ത് കാണപ്പെടുന്നത്. പില്‍ക്കാലത്ത് കുടലിന്റെ വിവിധ ഭാഗങ്ങളും വയറിലെ മറ്റവയവങ്ങളും ഹെര്‍ണിയയുടെ ഭാഗമായിത്തീരും. പെരിട്ടോണിയം, കുടലിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവയ്ക്ക് പുറമെ മൂത്രസഞ്ചിവരെ ഹെര്‍ണിയയിലൂടെ പുറത്തുവരാനുള്ള സാധ്യതകളുണ്ട്.

ഇന്‍ഗ്വയനല്‍ ഹെര്‍ണിയ

ഇതില്‍ ഇന്‍ഗ്വയനല്‍ ദ്വാരത്തിലൂടെയാണ് ഹെര്‍ണിയ പുറത്തുകടക്കുന്നത്. ജന്മനായുള്ള വൈകല്യങ്ങള്‍ മൂലമോ പില്‍ക്കാലത്തുണ്ടാകുന്ന കാരണങ്ങള്‍ മൂലമോ ഇത് കാണാവുന്നതാണ്. ഇവ ചെറിയ കുട്ടികളിലും ധാരാളമായി കാണുന്നുണ്ട്.
കുടലിന്റെ വിവിധ ഭാഗങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധ്യതയുള്ള ഈ രോഗം സ്ഥായിയായിത്തീരുന്നതോടുകൂടി ഹെര്‍ണിയ വൃഷണസഞ്ചിയിലോ ലോബിലയിലോ സ്ഥിരപ്രതിഷ്ഠിതമായിത്തീരും.

ഫെമറല്‍ ഹെര്‍ണിയ

ഉടലിന്റെ ഭാഗങ്ങള്‍ ഇന്‍ഗ്വയനല്‍ ദ്വാരത്തില്‍ക്കൂടി പുറത്തുകടക്കുന്നതിനു പകരം, നേരിട്ട് തുടയുടെ മുകള്‍ഭാഗത്തായി ഫെമറല്‍ ദ്വാരത്തിലൂടെ പുറത്തുകടക്കുന്നതാണ് ഫെമറല്‍ ഹെര്‍ണിയ.
ഹെര്‍ണിയയെ പലപ്പോഴും മറ്റുപല കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന മുഴകളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഹൈഡ്രോസില്‍, ലസികാ ഗ്രന്ഥികളുടെ വീക്കം, മറ്റു വീക്കങ്ങള്‍ എന്നിവയെ ഹെര്‍ണിയയായി പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്.

അംബിലിക്കല്‍ ഹെര്‍ണിയ

ഇത് സാധാരണ സ്ത്രീകളിലാണ് കണ്ടുവരാറുള്ളത്. പൊക്കിളിന്റെ നാലുഭാഗത്തുമുള്ള പേശിയുടെ ശക്തിക്കുറവും അപാകവുമാണ് പലപ്പോഴും കാരണമാകാറുള്ളത്. വയറിന്റെ ഒത്തനടുവിലുള്ള ഒരു മുഴയായിട്ടാണ് ഇത് സാധാരണ പ്രത്യക്ഷപ്പെടാറുള്ളത്.

ചികിത്സ

ഏസ്‌കുലസ് ഹിപ് 30: ഇത് ഇന്‍ഗ്വയനല്‍ ഹെര്‍ണിയയ്ക്ക് പ്രത്യേകം ഗുണം കിട്ടുന്നതാണ്. കുട്ടികളില്‍ കാണുന്ന ഹെര്‍ണിയയ്ക്ക് ഓറം മെറ്റ് 30, ലൈകോപോഡിയം 200 എന്നിവ പ്രത്യേക ഫലം കാണുന്നുണ്ട്.

കെയ്ല്‍ കാര്‍ബ് 200: തടിച്ച ശരീരപ്രകൃതിയുള്ളവര്‍ക്ക് ഇത് രണ്ടുനേരം വീതം ഏതാനും മാസങ്ങള്‍ കഴിച്ചാല്‍ ഗുണം കിട്ടും.

ലൈകോപോഡിയം 200 ഐ.എം: വലതുവശത്തുണ്ടാകുന്ന ഹെര്‍ണിയയ്ക്ക് പ്രത്യേക ഗുണം കിട്ടുന്നതാണ്.

നുക്‌സ്‌വോമികാ 200 ഐ.എം: ഇത് ഇടതുവശത്തുണ്ടാകുന്ന ഹെര്‍ണിയയ്ക്ക് കൂടുതല്‍ ഗുണകരമാണ്.

കോക്കുലസ് ഇന്‍ഡ് 30: ഇത് ഹെര്‍ണിയ ചികിത്സയില്‍ പ്രധാനപ്പെട്ടതാണ്.
ഇന്‍ഗ്വിനല്‍ ഗ്രന്ഥിക്ക് നീര്‍ക്കെട്ടും വേദനയും അനുഭവപ്പെട്ടാല്‍ സിലിക 200 കൊടുത്ത് സുഖപ്പെടുത്താവുന്നതാണ്. കൂടാതെ പ്ലാംബം, ലച്ചസിസ്, മഗ്കാര്‍ബ്, പെട്രോളിയം, ഫൊര്‍ഫൊറാസ്, സള്‍ഫര്‍, സിങ്കംമെറ്റ്, വേറാറ്റ് എയ്ബ് തുടങ്ങിയ ഔഷധങ്ങളും ലക്ഷണാനുസരണം ഉപയോഗിക്കാവുന്നതാണ്. നവജാത ശിശുക്കള്‍ മുതല്‍ 40 വയസ്സുവരെയുള്ളവരില്‍ ഏതാനും മാസം തുടര്‍ച്ചയായി ഹോമിയോ ചികിത്സ നടത്തിയാല്‍ രോഗം സുഖപ്പെടുന്നതായി കാണുന്നുണ്ട്. പ്രായംചെന്നവരില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്കും ഗുണം കിട്ടാം. പക്ഷേ, ഓപ്പറേഷന്‍ തന്നെയായിരിക്കും കൂടുതല്‍ നല്ലത്.

ഡോ. ഫിലിപ്പ് പൗലോസ്


കുണ്ടുകാട്, തൃശ്ശൂര്‍

ഭഗന്ദരത്തിന് ആയുര്‍വേദ പരിഹാരം

ശരീരത്തിലെ ഒരവയവത്തില്‍നിന്ന് ത്വക്കിന്റെ പുറത്തേക്കോ, ആന്തരാവയവങ്ങള്‍ തമ്മിലോ, വ്രണം നിമിത്തമോ, മറ്റു കാരണങ്ങളാലോ ഉണ്ടാകുന്ന അസാധാരണമായ ദ്വാരത്തെയാണ് 'ഫിസ്റ്റുല' എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഇത് പലതരത്തില്‍ ഉണ്ടാകാം. ശരീരത്തില്‍ ഏതുഭാഗത്തും ഇതു സംഭവിക്കാം. ഇതില്‍ സാധാരണമായത് കഴുത്തിന് മുന്നിലെ തൈറോയ്ഡ് ഗ്രന്ഥിയില്‍നിന്ന് കഴുത്തിന്റെ മുന്‍ഭാഗത്തേക്കോ പാര്‍ശ്വഭാഗത്തേക്കോ ഉണ്ടാകുന്ന ത്വക്കിലെ ദ്വാരമാണ്. 

പലപ്പോഴും ഫിസ്റ്റുല, ചില രോഗങ്ങള്‍ നിമിത്തമായും മുറിവോ ക്ഷതമോ മൂലമായും സംഭവിക്കാം. ഉദാഹരണത്തിന്, ഗര്‍ഭാശയവും മൂത്രാശയവുമായോ കുടലും മൂത്രാശയവും തമ്മിലോ ഫിസ്റ്റുല വഴി ബന്ധമുണ്ടാകാം. ശസ്ത്രക്രിയയിലെ നടപടിക്രമങ്ങളുടെ പിഴവുമൂലവും ഇങ്ങനെ സംഭവിക്കാം. വന്‍കുടലില്‍നിന്ന് മലം ഇത്തരം മാര്‍ഗത്തിലൂടെ മൂത്രാശയത്തിലെത്തി മൂത്രവുമായി കലര്‍ന്ന് മലഗന്ധത്തോടെയും നിറവ്യത്യാസത്തിലും മൂത്രം പുറത്ത

ശരീരത്തിലെ ഒരവയവത്തില്‍നിന്ന് ത്വക്കിന്റെ പുറത്തേക്കോ, ആന്തരാവയവങ്ങള്‍ തമ്മിലോ, വ്രണം നിമിത്തമോ, മറ്റു കാരണങ്ങളാലോ ഉണ്ടാകുന്ന അസാധാരണമായ ദ്വാരത്തെയാണ് 'ഫിസ്റ്റുല' എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഇത് പലതരത്തില്‍ ഉണ്ടാകാം. ശരീരത്തില്‍ ഏതുഭാഗത്തും ഇതു സംഭവിക്കാം. ഇതില്‍ സാധാരണമായത് കഴുത്തിന് മുന്നിലെ തൈറോയ്ഡ് ഗ്രന്ഥിയില്‍നിന്ന് കഴുത്തിന്റെ മുന്‍ഭാഗത്തേക്കോ പാര്‍ശ്വഭാഗത്തേക്കോ ഉണ്ടാകുന്ന ത്വക്കിലെ ദ്വാരമാണ്. 

പലപ്പോഴും ഫിസ്റ്റുല, ചില രോഗങ്ങള്‍ നിമിത്തമായും മുറിവോ ക്ഷതമോ മൂലമായും സംഭവിക്കാം. ഉദാഹരണത്തിന്, ഗര്‍ഭാശയവും മൂത്രാശയവുമായോ കുടലും മൂത്രാശയവും തമ്മിലോ ഫിസ്റ്റുല വഴി ബന്ധമുണ്ടാകാം. ശസ്ത്രക്രിയയിലെ നടപടിക്രമങ്ങളുടെ പിഴവുമൂലവും ഇങ്ങനെ സംഭവിക്കാം. വന്‍കുടലില്‍നിന്ന് മലം ഇത്തരം മാര്‍ഗത്തിലൂടെ മൂത്രാശയത്തിലെത്തി മൂത്രവുമായി കലര്‍ന്ന് മലഗന്ധത്തോടെയും നിറവ്യത്യാസത്തിലും മൂത്രം പുറത്തുവരാം. മൂത്രം, ഗര്‍ഭാശയത്തിലെത്തി യോനിയിലൂടെ പുറത്തുവരാം. ആമാശയത്തിന്റെയോ കുടലുകളുടെയോ ഭിത്തികളുടെ ദൗര്‍ബല്യം നിമിത്തം സഞ്ചിപോലെ തൂങ്ങിക്കിടന്ന് അണുബാധ ഉണ്ടായി വ്രണം രൂപപ്പെടുകയും അത് അടുത്ത് സ്ഥിതിചെയ്യുന്ന ഗര്‍ഭാശയം, മൂത്രാശയം തുടങ്ങിയ മറ്റവയവങ്ങളുമായി ദ്വാരരൂപേണ പരസ്പരം ബന്ധപ്പെടുന്ന അവസ്ഥയും ഉണ്ടാകും.

വളരെ സാധാരണയായി കാണപ്പെടുന്ന മറ്റൊരുതരം ഫിസ്റ്റുലയാണ് 'ഫിസ്റ്റുല ഓഫ് ഏനസ്'. ഗുദഭാഗത്തിന്റെ ഭിത്തിയിലെ ക്ഷതംനിമിത്തമോ പേശീദൗര്‍ബല്യത്താലോ വ്രണം മൂലമോ പേശി തുളച്ച് മലദ്വാരത്തിന് സമീപത്തായി പുറത്തേക്ക് ദ്വാരം ഉണ്ടാകുന്നു. ഈ ദ്വാരത്തിലൂടെ പുറത്തേക്ക് മലസ്രവണം സംഭവിക്കാം. ചിലപ്പോള്‍ ക്ഷയരോഗാണുബാധ നിമിത്തവും ഇങ്ങനെ സംഭവിക്കാം. 
ഏറെ വ്യാപകമായി കാണപ്പെടുന്ന ഫിസ്റ്റുല ഗുദഭാഗത്തുണ്ടാകുന്നതാണ്. 'ഭഗന്ദരം' എന്ന് ആയുര്‍വേദത്തില്‍ വിവരിക്കുന്ന ഈ രോഗത്തിന് 'ഭഗസ്ഥാനത്തെ പിളര്‍ക്കുന്നത്' എന്ന അര്‍ഥത്തിലാണ് ഈ പേര് നല്‍കിയിട്ടുള്ളത്. മലദ്വാരത്തിന്റെ പരിസരത്ത് വേദനയും കുത്തിനോവോടും കൂടി കുരു ഉണ്ടായി പഴുത്ത് പൊട്ടുന്നു. 

നല്ല ചൊറിച്ചിലും പുകച്ചിലും ഉണ്ടായിരിക്കും. ക്രമേണ ഉണങ്ങിയതായി തോന്നുമെങ്കിലും ഉള്ളിലേക്ക് പഴുപ്പ് ബാധിച്ച് ഒരു ട്യൂബ് രൂപത്തിലായി മലാശയവുമായി ബന്ധം ഉണ്ടാകുന്നു. ഇടയ്ക്കിടെ മലദ്വാരപരിസരത്തുള്ള കുരു വീര്‍ത്ത് പഴുപ്പുണ്ടാകുകയും ചെയ്യുന്നു. യഥാസമയം വിദഗ്ധ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ രോഗം മൂര്‍ച്ഛിച്ച് ഈ വ്രണദ്വാരത്തിലൂടെ മലസ്രവണം ഉണ്ടാകാം. സൈക്കിള്‍, ഓട്ടോറിക്ഷ, മോട്ടോര്‍ സൈക്കിള്‍ തുടങ്ങിയവയില്‍ സ്ഥിരമായി ഇരുന്ന് യാത്രചെയ്യുന്നതും ദുര്‍ഘടവഴിയിലൂടെയുള്ള തുടര്‍ച്ചയായ വാഹനയാത്രകളും നിമിത്തം മലദ്വാരത്തിന് ചുറ്റുമുള്ള പേശികള്‍ക്ക് ബലക്ഷയവും ക്ഷതവും ഉണ്ടാകാം. കൂടാതെ വീഴ്ചയിലൂടെയും അപകടങ്ങള്‍ നിമിത്തവും ഗുദഭാഗത്തേല്‍ക്കുന്ന ക്ഷതങ്ങളും ഭഗന്ദരത്തിന് കാരണമാകാം.

കവിളിലും വായിലും സ്ഥിതിചെയ്യുന്ന ഉമിനീര്‍ഗ്രന്ഥികള്‍ അവയുടെ സ്രവം ഒരു കുഴലിലൂടെ പുറത്തേക്ക് സ്രവിപ്പിക്കുന്നു. ഈ ബഹിര്‍ഗമനദ്വാരങ്ങള്‍ എന്തെങ്കിലും കാരണങ്ങളാല്‍ അടഞ്ഞുപോയാല്‍, ഉമിനീരിന് വായിലേക്ക് സ്രവിക്കാനാകാതെ പകരം കവിളിലേക്കോ താടിയെല്ലിന്റെ താഴെഭാഗത്തേക്കോ ദ്വാരമുണ്ടായി ത്വക്കിലൂടെ പുറത്തുവരാം. ഇതും ഒരുതരം ഫിസ്റ്റുലയാണ്.
മൂര്‍ച്ചയുള്ള വസ്തുക്കള്‍കൊണ്ട് പരിക്കുണ്ടായാല്‍ ധമനികളും സിരകളും തമ്മില്‍ ബന്ധിക്കാനുള്ള സാഹചര്യം ഉണ്ടായേക്കാം. ധമനികളില്‍ ശുദ്ധരക്തവും സിരകളില്‍ അശുദ്ധരക്തവുമാണുള്ളത്. ഇവതമ്മില്‍ യോജിക്കാനിടവന്നാല്‍ കൂടുതല്‍ മര്‍ദശക്തിയുള്ള ധമനീരക്തം സിരകളിലേക്കൊഴുകും, സിരകള്‍ അസാധാരണമായി വികസിക്കുകയും ചെയ്യും. ഇതിനെ 'ആര്‍ട്ടീരിയോ വീനസ് ഫിസ്റ്റുല' എന്നു പറയുന്നു.

മലദ്വാരത്തിനടുത്തുണ്ടാകുന്ന ഫിസ്റ്റുലയില്‍ വ്രണത്തിന്റെ ആഴത്തിനനുസരിച്ച് 'ലോ ഏനല്‍' എന്നും 'ഹൈ ഏനല്‍' എന്നും രണ്ടുതരമുണ്ട്. ഫിസ്റ്റുലക്ടമി എന്ന ശസ്ത്രക്രിയയാണ് അലോപ്പതിയില്‍ നിര്‍ദേശിച്ചിരിക്കുന്നത്. മലാശയത്തിന് താഴെയുണ്ടാകുന്ന പഴുപ്പുകള്‍ക്ക് മാത്രമേ സാധാരണയായി ഫിസ്റ്റുലക്ടമി ചെയ്യാന്‍ കഴിയൂ. മുകള്‍ഭാഗത്തുണ്ടാകുന്ന പഴുപ്പിന് പല ഘട്ടങ്ങളിലായി ഓപ്പറേഷന്‍ നടത്തേണ്ടിവരും. പൂര്‍ണശമനം ഉറപ്പില്ലതാനും.

ആയുര്‍വേദത്തില്‍ ഭഗന്ദരത്തിന് ഏറ്റവും ഫലപ്രദമായ ചികിത്സയായി വിധിച്ചിട്ടുള്ളതാണ് 'ക്ഷാരസൂത്ര'പ്രയോഗം. പ്രത്യേകരീതിയില്‍ തയ്യാര്‍ ചെയ്യുന്ന നൂലാണ് (ക്ഷാരസൂത്രം) ഇതിലുപയോഗപ്പെടുത്തുന്നത്. വളരെ എളുപ്പം ചെയ്യാവുന്ന ഒരു ചികിത്സാരീതി എന്നനിലയിലും താരതമ്യേന വേദന കുറവായിരിക്കും എന്നതിനാലും വളരെ കുറവായേ രക്തനഷ്ടം സംഭവിക്കുന്നുള്ളൂ എന്നതുകൊണ്ടും ക്ഷാരസൂത്രപ്രയോഗം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 

ക്ഷാരസൂത്രം ചെയ്തുകഴിഞ്ഞാല്‍ പെട്ടെന്നുതന്നെ വ്രണം ഉണങ്ങുന്നു. വ്രണം ഉണങ്ങിക്കഴിഞ്ഞാല്‍ കനംകുറഞ്ഞ മുറിപ്പാടേ ഉണ്ടാകുന്നുള്ളൂ. രോഗം വീണ്ടും ഉണ്ടാവുകയുമില്ല. ഫിസ്റ്റുലക്ടമി ചെയ്ത് വീണ്ടും രോഗം വന്നവര്‍ക്കും വളരെ പഴക്കംചെന്ന ഭഗന്ദരം ഉള്ളവര്‍ക്കും ക്ഷാരസൂത്രത്തിന് വിധേയനാകാം. പ്രാരംഭഘട്ടത്തിലാണെങ്കില്‍ കൂടുതല്‍ വ്യാപിക്കാതെതന്നെ പൂര്‍ണശമനം വരുത്താം. 
വിരുദ്ധാഹാരങ്ങളും ഫാസ്റ്റ് ഫുഡും എരിവും മസാലയും കൂടുതലുള്ളതും അതിശീതങ്ങളുമായ ഭക്ഷ്യവസ്തുക്കളും വര്‍ജിക്കുകയും പച്ചക്കറികള്‍ ധാരാളമായുപയോഗപ്പെടുത്തുകയും വേണം.

സോറിയാസിസ് എന്തുകൊണ്ട്?

സോറിയാസിസ് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന ഒരു ത്വഗ്രോഗമാണ്. ജ്ഞാനേന്ദ്രിയങ്ങളില്‍ ശരീരം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഒന്നാണ് ത്വക്ക്. സ്പര്‍ശജ്ഞാനം നല്കുന്നതു കൂടാതെ മറ്റനേകം ധര്‍മങ്ങള്‍ ത്വക്ക് നിര്‍വഹിക്കുന്നുണ്ട്. ഡേര്‍മിസ്, എപ്പിഡേര്‍മിസ് എന്നിങ്ങനെ ത്വക്കിന്റെ പുറമെയുള്ള തലത്തെ രണ്ടായി തിരിച്ചിട്ടുണ്ട്. 

ത്വക്കും രക്തവും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ചൂടുള്ള പാലിനുമീതേ എപ്രകാരമാണോ പാട ഉണ്ടാകുന്നത് അതുപോലെയാണ് രക്തത്തില്‍നിന്നും ത്വക്ക് ഉണ്ടായിവരുന്നതെന്ന് ആയുര്‍വേദാചാര്യന്മാര്‍ വിവരിക്കുന്നുണ്ട്. ഏഴ് ത്വക്ക് പാളികളെക്കുറിച്ചും അവയുടെ ഓരോന്നിന്റെയും കനവും വലിപ്പവും ഓരോ പാളികളെയും ആശ്രയിച്ചിട്ടുണ്ടാകുന്ന രോഗങ്ങളെയും കുറിച്ച് ആയുര്‍വേദത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ശരീരത്തിന്റെ നിലനില്പിന്നാധാരമായ ഏഴ് ധാതുക്കളില്‍ പ്രധാനപ്പെട്ടതാണ് രക്തം. യകൃത്തും പ്ലീഹയുമാണ് രക്തത്തിന്റെ ആസ്ഥാനം. അതു ശരീരം മുഴു

സോറിയാസിസ് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന ഒരു ത്വഗ്രോഗമാണ്. ജ്ഞാനേന്ദ്രിയങ്ങളില്‍ ശരീരം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഒന്നാണ് ത്വക്ക്. സ്പര്‍ശജ്ഞാനം നല്കുന്നതു കൂടാതെ മറ്റനേകം ധര്‍മങ്ങള്‍ ത്വക്ക് നിര്‍വഹിക്കുന്നുണ്ട്. ഡേര്‍മിസ്, എപ്പിഡേര്‍മിസ് എന്നിങ്ങനെ ത്വക്കിന്റെ പുറമെയുള്ള തലത്തെ രണ്ടായി തിരിച്ചിട്ടുണ്ട്. 

ത്വക്കും രക്തവും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ചൂടുള്ള പാലിനുമീതേ എപ്രകാരമാണോ പാട ഉണ്ടാകുന്നത് അതുപോലെയാണ് രക്തത്തില്‍നിന്നും ത്വക്ക് ഉണ്ടായിവരുന്നതെന്ന് ആയുര്‍വേദാചാര്യന്മാര്‍ വിവരിക്കുന്നുണ്ട്. ഏഴ് ത്വക്ക് പാളികളെക്കുറിച്ചും അവയുടെ ഓരോന്നിന്റെയും കനവും വലിപ്പവും ഓരോ പാളികളെയും ആശ്രയിച്ചിട്ടുണ്ടാകുന്ന രോഗങ്ങളെയും കുറിച്ച് ആയുര്‍വേദത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ശരീരത്തിന്റെ നിലനില്പിന്നാധാരമായ ഏഴ് ധാതുക്കളില്‍ പ്രധാനപ്പെട്ടതാണ് രക്തം. യകൃത്തും പ്ലീഹയുമാണ് രക്തത്തിന്റെ ആസ്ഥാനം. അതു ശരീരം മുഴുവനും വ്യാപിച്ചിരിക്കുന്നു. അഞ്ചുലിറ്റര്‍ വരെ രക്തം ശരീരത്തിലുണ്ടായിരിക്കും. 

ത്രിദോഷങ്ങളില്‍ ഓരോ ദോഷവും രക്തത്തെ ദുഷിപ്പിക്കുമ്പോള്‍ കാണുന്ന പ്രത്യേക ലക്ഷണങ്ങള്‍ ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുണ്ട്. ശുദ്ധമായ രക്തത്തിന് ചെന്താമരപ്പൂവ്, കുന്നിക്കുരു, മുയല്‍ രക്തം എന്നിവയുടെ നിറമാണ്. അത് മധുരരസവും അല്പം ഉപ്പുരസവും ഉള്ളതും അല്പം ശീതവും അല്പം ഉഷ്ണവും ആയിട്ടുള്ളതും കട്ടിയായിരിക്കാത്തതുമാകുന്നു. രക്തശുദ്ധിയുള്ള ആളിന്റെ ലക്ഷണങ്ങള്‍ വിവരിക്കുന്ന കൂട്ടത്തില്‍ നല്ല വര്‍ണവും തിളക്കവും ആരോഗ്യവും ഉള്ള ത്വക്കിന്റെ ഉടമയായിരിക്കുമെന്ന് പറഞ്ഞിരിക്കുന്നു. രക്തക്ഷയം സംഭവിച്ചാല്‍ ശരീരത്തിന് നിറഭേദം, എപ്പോഴും വിയര്‍ക്കല്‍, ചൊറിച്ചില്‍, വട്ടപ്പുണ്ണ്, ശരീരം ചൊറിഞ്ഞു തിണര്‍ക്കല്‍, കുരു, പാണ്ട്, കുഷ്ഠം, രക്തവര്‍ണത്തില്‍ വട്ടത്തിലുള്ള തടിപ്പുകളുണ്ടാകുക, വായ, ഗുദം എന്നിവിടങ്ങളില്‍ പഴുപ്പ്, പോളന്‍, വിസര്‍പ്പം എന്നീ വികാരങ്ങള്‍ ത്വക്കിനെ ബാധിക്കും.

സോറിയാസിസ് എന്ന രോഗവും ത്വക്കിനെ ബാധിക്കുന്ന ഒരു വ്യാധിയാണ്. ചൊറിച്ചിലുണ്ടാക്കുന്നത് എന്നര്‍ഥം വരുന്ന ലാറ്റിന്‍ പദം 'സോറിയന്‍' എന്നതില്‍നിന്നാണ് സോറിയാസിസ് എന്ന പേരുണ്ടായത്. ത്വക്കില്‍ പാടുകള്‍ ഉണ്ടാകുകയും അതില്‍ ചുവപ്പോ കറുപ്പോ നിറത്തിലുള്ള അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുക, അസഹ്യമായ ചൊറിച്ചില്‍ ഉണ്ടാകുക, ശല്‍ക്കങ്ങള്‍ ഉണ്ടാകുക എന്നിവ സോറിയാസിസിന്റെ ലക്ഷണങ്ങളാണ്. ശരീരത്തില്‍ സാധാരണ നടക്കുന്ന ഒരു പ്രക്രിയയാണ്, പഴയ കോശങ്ങള്‍ നശിച്ച് പുതിയ കോശങ്ങള്‍ ഉണ്ടാകുക എന്നത്. ത്വക്കിലും ഇതു സംഭവിക്കുന്നുണ്ട്. ത്വക്കിനടിവശത്തുള്ള കോശങ്ങള്‍ ത്വക്കിന്റെ മുകള്‍ഭാഗത്തെത്താന്‍ സാധാരണനിലയില്‍ ഏകദേശം ഒരുമാസമെടുക്കും. എന്നാല്‍, സോറിയാസിസ് രോഗികളില്‍ ഇത് പതിന്മടങ്ങ് വേഗത്തിലാണ് സംഭവിക്കുക. ഇത്തരം മൃതകോശങ്ങള്‍ ത്വക്കിന്റെ ഉപരിതലത്തില്‍ പൊറ്റപിടിക്കുന്നതാണ് ശക്തമായ ചൊറിച്ചിലിന് കാരണമാകുന്നത്.
ദുഷിച്ച ആഹാരരീതിയാണ് മിക്ക ത്വഗ്രോഗങ്ങളുടെയും അടിസ്ഥാന കാരണം. ത്വക്കിലൂടെ പ്രവേശിക്കുന്ന അഴുക്കുകളും ഇതിന് മറ്റൊരു കാരണമാണ്. 

ചില പ്രത്യേക രാസവസ്തുക്കളുമായി നിത്യസമ്പര്‍ക്കത്തിലേര്‍പ്പെടേണ്ടിവരുന്ന തൊഴിലാളികളില്‍ ഇത്തരം ത്വഗ്രോഗങ്ങള്‍ സാധാരണമാണ്. നിത്യവും വിരുദ്ധാഹാരങ്ങള്‍ ശീലമാക്കുന്നവരില്‍ രക്തത്തിന്റെ സ്വാഭാവിക ഘടനയില്‍ മാറ്റം സംഭവിച്ച് ത്വക്കില്‍ രോഗബാധ ഉണ്ടാക്കാം. ദോഷങ്ങള്‍ കോപിച്ച് അവയുടെ സ്ഥാനങ്ങളില്‍നിന്നും ത്വക്കിലെത്തി കൂടുതല്‍ വികാരകാരിയായിത്തീരാനും ജീവിതശൈലിയിലെ മാറ്റങ്ങള്‍ കാരണമാകും. വാതം നിമിത്തം ത്വഗ്രോഗങ്ങളില്‍ കടുത്ത വേദനയും പിത്തം നിമിത്തം ത്വക്കില്‍ പഴുപ്പും ചുട്ടുനീറ്റലും കഫം നിമിത്തം ശക്തമായ ചൊറിച്ചിലും ഉണ്ടാകുന്നു. ഒന്നിച്ചു ചേരുമ്പോള്‍ വിരുദ്ധങ്ങളാകുന്ന പാലും മീനും പോലുള്ള ഭക്ഷ്യവസ്തുക്കള്‍ ഒന്നിച്ചു കഴിക്കുന്നത് സോറിയാസിസ് പോലുള്ള രോഗങ്ങള്‍ രൂക്ഷമാകാന്‍ കാരണമാകുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. കടുത്ത മനഃസംഘര്‍ഷങ്ങളും ഈ രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് ശാരീരികവും മാനസികവുമായ പഥ്യക്രമങ്ങളോടെ ഉപയോഗപ്പെടുത്തുന്ന ആയുര്‍വേദ ഔഷധങ്ങള്‍ക്ക് സോറിയാസിസിന്റെ ശമനകാര്യത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയും. 

രക്തദുഷ്ടിയുടെ പരിണാമവും അതുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ദോഷകോപത്തിന്റെ നിലവാരവും കണക്കിലെടുത്തുവേണം ചികിത്സ നിശ്ചയിക്കാന്‍. രക്തശുദ്ധിയായിരിക്കണം മുഖ്യലക്ഷ്യം. സോറിയാസിസിന്റെ ഗൗരവമേറിയ ഘട്ടത്തില്‍ 'സോറിയാറ്റിക് ആര്‍ത്രൈറ്റിസ്' എന്ന അവസ്ഥ ഉണ്ടായി കാണുന്നുണ്ട്. സന്ധികള്‍തോറും വേദനയും നീരും ആണിതിന്റെ മുഖ്യലക്ഷണം. അംഗവൈരൂപ്യം വരെ സംഭവിക്കാവുന്ന ഈ അവസ്ഥപോലും ആയുര്‍വേദ ചികിത്സകൊണ്ട് തരണം ചെയ്യാവുന്നതാണ്.

ഈ രോഗത്തിന്റെ ഓരോ ഘട്ടത്തിലെയും ലക്ഷണങ്ങളുടെ വ്യത്യാസത്തില്‍നിന്നും ദോഷാധിക്യം മനസ്സിലാക്കാന്‍ കഴിയും. തൊലിയുടെ ചുവപ്പുനിറം, ചെതുമ്പല്‍, വേദനയുടെ പ്രത്യേകത, ചുട്ടുപുകച്ചില്‍ എന്നീ ലക്ഷണങ്ങളില്‍നിന്നെല്ലാം ത്രിദോഷങ്ങളില്‍ ഏതു ദോഷമാണ് മുഖ്യമായും പ്രകോപിതമായിരിക്കുന്നതെന്നറിഞ്ഞ്, അനുയോജ്യമായ കഷായം, തൈലം, ഘൃതം, ചൂര്‍ണം ഇവ പ്രയോജനപ്പെടുത്തുന്നതിലാണ് ചികിത്സാ വിജയം. തക്രധാരപോലുള്ള ആയുര്‍വേദത്തിലെ പ്രത്യേക ചികിത്സാക്രമങ്ങളും ഫലപ്രദമാണ്. അനുയോജ്യമായ പഥ്യക്രമത്തോടെ രക്തത്തിന്റെ അളവിലും ഗുണത്തിലും വേണ്ടത്ര ക്രമീകരണങ്ങള്‍ വരുത്താന്‍ ശക്തിയുള്ള പാര്‍ശ്വഫലങ്ങളില്ലാത്ത ഔഷധങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതുകൊണ്ടാണ് ആയുര്‍വേദ ചികിത്സ സോറിയാസിസിന് ഫലപ്രദമാകുന്നത്. 

ശരീരത്തിലുണ്ടാകുന്ന കലകള്‍ സൃഷ്ടിക്കുന്ന വൈരൂപ്യവും രോഗം മറ്റുള്ളവരിലേക്ക് പകരുമെന്ന തെറ്റിദ്ധാരണയും നിമിത്തം കുടുംബാംഗങ്ങള്‍ പോലും രോഗിയെ അകറ്റിനിര്‍ത്താന്‍ ശ്രദ്ധിക്കുന്നത് കടുത്ത മാനസികാഘാതം അയാളിലുണ്ടാക്കുകയും അത് രോഗം തീവ്രമാകാന്‍ കാരണമാകുകയും ചെയ്യും. രോഗത്തെക്കുറിച്ചുള്ള കടുത്ത ഉത്കണ്ഠയും ആകാംക്ഷയും രോഗശമനത്തിന് പ്രതിബന്ധം സൃഷ്ടിക്കും. അതുകൊണ്ടുതന്നെ പ്രസന്നവും സംഘര്‍ഷരഹിതവും ആയി മനസ്സ് കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്.
സോറിയാസിസ് ബാധിച്ച് വളരെ പഴകിയശേഷം ചികിത്സയാരംഭിക്കുന്നതും സ്റ്റിറോയ്ഡ് പോലുള്ള മരുന്നുകള്‍ അമിത അളവില്‍ കഴിച്ച് ശരീരത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായശേഷം ചികിത്സ തുടങ്ങുന്നതും രോഗശമനത്തിന് വിഘ്‌നം വരുത്തിയേക്കാം. ത്വക്കിന് സംഭവിച്ചിട്ടുള്ള പൊള്ളലുകള്‍ പോലെയുള്ള ക്ഷതങ്ങള്‍, സൂര്യാഘാതം, അമിത മദ്യപാനം, എരിവ്, മസാല, തൈര് എന്നിവയുടെ അമിതോപയോഗം എന്നിവ സോറിയാസിസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. രോഗം ഭേദമായശേഷവും പഥ്യക്രമങ്ങള്‍ പാലിക്കണം. പഥ്യാഹാര വിഹാരങ്ങളോടെ ജീവിക്കുന്നവര്‍ക്ക് ഇത്തരം രോഗങ്ങള്‍ വീണ്ടും ഉണ്ടാകാനുള്ള സാധ്യത വിരളമാണ്.

ആരോഗ്യമുള്ള ത്വക്കിനെ ഒരു രോഗവും ബാധിക്കില്ല. ഉറക്കമിളയ്ക്കല്‍, കഠിനമായ വെയിലേല്‍ക്കല്‍, കട്ടിയുള്ള, ഇറുക്കമുള്ള വസ്ത്രങ്ങള്‍ സ്ഥിരമായി ധരിക്കല്‍, വിരുദ്ധാഹാരസേവ എന്നിവ ഒഴിവാക്കണം. പാല്‍, പയര്‍ വര്‍ഗങ്ങള്‍, ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ധാരാളമായി ഉപയോഗപ്പെടുത്തണം. കോഴിമുട്ടയും കോഴിയിറച്ചിയും ബീഫും ശീലമാക്കരുത്. ജരാനരകളെ അകറ്റാനും ത്വക്ക് കോശങ്ങള്‍ക്ക് ഉണര്‍വും കര്‍മക്ഷമത്വവും പ്രദാനം ചെയ്യാനും രക്തപ്രവാഹം സുഗമമാക്കുന്ന ഔഷധങ്ങള്‍ ചേര്‍ത്തു പാകപ്പെടുത്തിയ തൈലങ്ങള്‍ നിത്യേന ഉപയോഗപ്പെടുത്തണം. 

മഞ്ഞളരച്ച് പുരട്ടുന്നതും ഇഞ്ച തേച്ചുകുളിക്കുന്നതും നല്ലതാണ്. എണ്ണമയം കൂടുതലുള്ള ചര്‍മത്തില്‍ രോഗാണുബാധയ്ക്കുള്ള സാധ്യത ഏറുമെന്നതിനാല്‍ ചെറുപയര്‍പൊടി തേച്ചു ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് ദിവസം രണ്ടോ മൂന്നോ തവണ കഴുകുന്നത് ഗുണം ചെയ്യും. സോപ്പിന്റെ ഉപയോഗം ത്വക്കിന് ദോഷംചെയ്യും. ക്രീമുകള്‍, ലിപ്സ്റ്റിക്, പൗഡര്‍, ഹെയര്‍ ഡൈ എന്നിവയും ഹാനികരം തന്നെ. ശുദ്ധജലം ധാരാളമായി കുടിക്കുക, ശുദ്ധവായു ശ്വസിക്കുക.

ആന്തരികമായ ആരോഗ്യമാണ് ത്വക്കിന്റെ ആരോഗ്യത്തിന് മാറ്റുകൂട്ടുന്ന പ്രധാന ഘടകം. മാനസിക വികാരങ്ങളും സംഘര്‍ഷങ്ങളും ത്വക്കില്‍ ഏറെ മാറ്റങ്ങള്‍ വരുത്തും. അതിനാല്‍ രക്തദൂഷ്യം സംഭവിക്കാതെ ശ്രദ്ധിക്കുകയും മാനസികാരോഗ്യം പരിപാലിക്കുകയും ചെയ്യുന്നത് സോറിയാസിസ് പോലുള്ള ത്വഗ്രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും

മുടിയഴകിന് ആയുര്‍വേദം

ഹെന്ന ചെയ്യുന്നത് മുടിയഴകിനും മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. നാല് ടീസ്പൂണ്‍ ചെറുനാരങ്ങാ നീരില്‍ കാപ്പിപ്പൊടി സമം ചേര്‍ത്ത് രണ്ട് മുട്ടയും ഒരു ടീസ്പൂണ്‍ ഉലുവപ്പൊടിയും ഇടുക. മൈലാഞ്ചിപ്പൊടിയും ചേര്‍ക്കുക. ഇത് തേയില ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കുക. ഒരു മണിക്കൂറിനു ശേഷം ഹെന്ന ബ്രഷ് ഉപയോഗിച്ച് തലയിലും മുടിയിലും തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിനുശേഷം കഴുകാം. മഴക്കാലത്ത് നീര്‍വീഴ്ച വരുമെന്ന പേടിയുള്ളവര്‍ ഹെന്ന ചെയ്യുന്നതിനു മുമ്പ് നെറുകയില്‍ അല്‍പം രാസ്‌നാദിപ്പൊടി തടവുക. ഹെന്നയില്‍ ത്രിഫലപ്പൊടി കൂടി ചേര്‍ക്കുന്നതും നീര്‍വീഴ്ച വരാതിരിക്കാന്‍ സഹായിക്കും.

ഹെന്ന ചെയ്യുന്നത് മുടിയഴകിനും മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. നാല് ടീസ്പൂണ്‍ ചെറുനാരങ്ങാ നീരില്‍ കാപ്പിപ്പൊടി സമം ചേര്‍ത്ത് രണ്ട് മുട്ടയും ഒരു ടീസ്പൂണ്‍ ഉലുവപ്പൊടിയും ഇടുക. മൈലാഞ്ചിപ്പൊടിയും ചേര്‍ക്കുക. ഇത് തേയില ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കുക. ഒരു മണിക്കൂറിനു ശേഷം ഹെന്ന ബ്രഷ് ഉപയോഗിച്ച് തലയിലും മുടിയിലും തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിനുശേഷം കഴുകാം. മഴക്കാലത്ത് നീര്‍വീഴ്ച വരുമെന്ന പേടിയുള്ളവര്‍ ഹെന്ന ചെയ്യുന്നതിനു മുമ്പ് നെറുകയില്‍ അല്‍പം രാസ്‌നാദിപ്പൊടി തടവുക. ഹെന്നയില്‍ ത്രിഫലപ്പൊടി കൂടി ചേര്‍ക്കുന്നതും നീര്‍വീഴ്ച വരാതിരിക്കാന്‍ സഹായിക്കും.

നാലു കപ്പ് ചൂടുവെള്ളത്തിലേക്ക് രണ്ടു കൈപ്പിടി വേപ്പില കുതിര്‍ത്തു വയ്ക്കുക. പിറ്റേ ദിവസം മുടി കഴുകാന്‍ ഈ വെള്ളം ഉപയോഗിക്കാം. വേപ്പില വെളളത്തില്‍ കുതിര്‍ത്തു വെച്ച് അരച്ചു കുഴമ്പാക്കി തലയോട്ടിയില്‍ അരമണിക്കൂര്‍ പുരട്ടുന്നതും മുടികൊഴിച്ചിലിനും താരനും പരിഹാരമാണ്. ആര്യവേപ്പിന്‍ തൊലി അരച്ച് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് വേപ്പിലയിട്ടു കാച്ചിയ വെള്ളത്തില്‍ കഴുകി കളയുന്നതും മുടിയഴകിന് നല്ലതാണ്. 

മൂന്നു നേന്ത്രപ്പഴവും തേനും ചേര്‍ത്ത കുഴമ്പ് പരുവത്തിലാക്കി 50 മിനിട്ട് തലയില്‍ തേച്ചു പിടിപ്പിക്കുക. മുടി മിനുസമുള്ളതാവും. പുതീന ഇടിച്ചു പിഴിഞ്ഞ ചാറ് തലയോട്ടിയിലും മുടിയിലും തേച്ചു പിടിപ്പിച്ച് 10-15 മിനുട്ടിനു ശേഷം കഴുകി കളയുക. ഇത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. 

മുടിക്ക് നല്ല കറുപ്പു നിറം ലഭിക്കാന്‍ കറിവേപ്പില ഇട്ടു കാച്ചിയ വെളിച്ചെണ്ണനല്ലതാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് മുടി കഴുകുക. പരുപരുത്ത മുടിയുള്ളവര്‍ കണ്ടീഷണര്‍ ഉള്ള ഷാംപു തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

മാംസഭക്ഷണം- ആയുര്‍വേദത്തില്‍

ധര്‍മം, അര്‍ഥം, കാമം, മോക്ഷം എന്നിങ്ങനെയുള്ള പുരുഷാര്‍ഥങ്ങളെ സാധിക്കുക എന്നതാണ് മനുഷ്യജീവിതം കൊണ്ടു ലക്ഷ്യമിടുന്നതെന്നും അതിനായി ദീര്‍ഘായുസ്സ് ഉണ്ടായിരിക്കേണ്ടതുണ്ടെന്നും ദീര്‍ഘായുഷ്മാനായിരിക്കുവാനുള്ള ഉപാധികളാണ് ആയുര്‍വേദം ഉപദേശിക്കുന്നതെന്നും ആമുഖമായി പറഞ്ഞുകൊണ്ടാണ് 'ആയുര്‍വേദ ശാസ്ത്രം' ആരംഭിക്കുന്നത്. ഇങ്ങനെയൊരു ശാസ്ത്രം സസ്യാഹാരങ്ങള്‍ മാത്രമേ ഉപദേശിക്കാന്‍ സാദ്ധ്യതയുള്ളൂ എന്ന ഒരു മിഥ്യാധാരണ പലര്‍ക്കുമുണ്ട്. മാത്രമല്ല, ആയുര്‍വേദ ചികിത്സകന്മാരുടെ അടുത്തെത്തുന്ന രോഗികള്‍ക്ക് അവര്‍ മാംസാഹാരം ഉപേക്ഷിക്കണമെന്നോ നിയന്ത്രിക്കണമെന്നോ രോഗാവസ്ഥയെ വിലയിരുത്തി ഉപദേശിക്കാറുള്ളതും ഇത്തരമൊരു

ധര്‍മം, അര്‍ഥം, കാമം, മോക്ഷം എന്നിങ്ങനെയുള്ള പുരുഷാര്‍ഥങ്ങളെ സാധിക്കുക എന്നതാണ് മനുഷ്യജീവിതം കൊണ്ടു ലക്ഷ്യമിടുന്നതെന്നും അതിനായി ദീര്‍ഘായുസ്സ് ഉണ്ടായിരിക്കേണ്ടതുണ്ടെന്നും ദീര്‍ഘായുഷ്മാനായിരിക്കുവാനുള്ള ഉപാധികളാണ് ആയുര്‍വേദം ഉപദേശിക്കുന്നതെന്നും ആമുഖമായി പറഞ്ഞുകൊണ്ടാണ് 'ആയുര്‍വേദ ശാസ്ത്രം' ആരംഭിക്കുന്നത്. ഇങ്ങനെയൊരു ശാസ്ത്രം സസ്യാഹാരങ്ങള്‍ മാത്രമേ ഉപദേശിക്കാന്‍ സാദ്ധ്യതയുള്ളൂ എന്ന ഒരു മിഥ്യാധാരണ പലര്‍ക്കുമുണ്ട്. മാത്രമല്ല, ആയുര്‍വേദ ചികിത്സകന്മാരുടെ അടുത്തെത്തുന്ന രോഗികള്‍ക്ക് അവര്‍ മാംസാഹാരം ഉപേക്ഷിക്കണമെന്നോ നിയന്ത്രിക്കണമെന്നോ രോഗാവസ്ഥയെ വിലയിരുത്തി ഉപദേശിക്കാറുള്ളതും ഇത്തരമൊരു വിശ്വാസത്തെ ഉറപ്പിക്കാനിടയാക്കുന്നു.

ഈ അടുത്തകാലത്ത് 'മാംസഭക്ഷണം' മരണത്തിനുപോലും ഇടയാക്കിയിരിക്കുന്നു. ഭക്ഷ്യസംരക്ഷണ വകുപ്പ് ഹോട്ടലുകള്‍ തകൃതിയായി പരിശോധിക്കുകയും ചീഞ്ഞതും പഴകിയതുമായ മാംസങ്ങള്‍, മാംസം കൊണ്ടുള്ള ഭക്ഷ്യവസ്തുക്കള്‍ ഒക്കെ പിടിച്ചെടുക്കുകയും ഭക്ഷണശാലകള്‍ അടപ്പിക്കുകയും ചെയ്തതോടെ പൊതുജനങ്ങള്‍ ആകെ ഭീതിയിലാണ്. മാംസഭക്ഷണം അപകടകരമാണോ? മാംസഭക്ഷണം പാടില്ലേ?

ആയുര്‍വേദത്തിലെ പ്രമുഖ ക്ലാസിക്കല്‍ ഗ്രന്ഥങ്ങളിലെല്ലാം ഭക്ഷണത്തെക്കുറിച്ചു പലപല അദ്ധ്യായങ്ങളില്‍ വിവരിക്കുന്നുണ്ട്. ആഹാരവസ്തുക്കളെ ധാന്യവര്‍ഗങ്ങള്‍, ശാകവര്‍ഗങ്ങള്‍ (ഇലക്കറി വര്‍ഗങ്ങള്‍), മാംസവര്‍ഗങ്ങള്‍, ഫലവര്‍ഗങ്ങള്‍ (കായ്കള്‍), കന്ദവര്‍ഗങ്ങള്‍ (കിഴങ്ങുകള്‍), ലവണവര്‍ഗങ്ങള്‍, കൃതാന്നവര്‍ഗങ്ങള്‍ (പാകപ്പെടുത്തിയവ), ഔഷധഗുണമുള്ള വര്‍ഗങ്ങള്‍ എന്നിങ്ങനെ പട്ടിക തിരിച്ചുകൊണ്ടുള്ള ഈ വിവരണങ്ങള്‍ കൗതുകകരവും വിജ്ഞാനപ്രദവുമാണ്. പതിവായി ഉപയോഗിക്കേണ്ട ചില ആഹാരപദാര്‍ഥങ്ങളെ എടുത്തുപറഞ്ഞിട്ടുള്ളതില്‍ ചെന്നെല്ല്, ഗോതമ്പ്, ചീര, നെല്ലിക്ക, പടവലങ്ങ, ചെറുപയറ് എന്നിത്യാദികള്‍ക്കൊപ്പം ജാംഗലമാംസവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതായത്, താരതമ്യേന വരണ്ട ഭൂപ്രദേശത്തില്‍ വസിക്കുന്ന ജീവികളുടെ മാംസം നിത്യമായി ഉപയോഗിക്കാം!

എട്ടുതരം മാംസങ്ങള്‍ ഭക്ഷണയോഗ്യമായി പറയുന്നുണ്ട്. പുല്ല് മേഞ്ഞ് ജീവിക്കുന്ന മൃഗങ്ങള്‍ (മൃഗങ്ങള്‍), ചികഞ്ഞുപെറുക്കി തിന്നു ജീവിക്കുന്ന പക്ഷികള്‍ (വിഷ്‌കിരം), ചുണ്ടുകൊണ്ടു കൊത്തിവലിച്ചു തിന്നുന്ന പക്ഷികള്‍ (പ്രഥുദം), പൊത്തില്‍ ജീവിക്കുന്ന ചെറു ജന്തുക്കള്‍ (വിലേശയം), കഴുത്തു നീട്ടി ഭക്ഷണം വലിച്ചു തിന്നുന്ന പക്ഷികളോ മൃഗങ്ങളോ (പ്രസഹം), കൊഴുത്ത് വലിയ ശരീരമുള്ള മൃഗങ്ങള്‍ (മഹാമൃഗം), ജലത്തില്‍ നീന്തുന്നവ (അപ്ചരം), മത്സ്യങ്ങള്‍ എന്നിവയാണ് ആ എട്ടെണ്ണം. ഇതില്‍ ആദ്യം പറഞ്ഞ മൂന്നു വിഭാഗമാണ്-മൃഗം, വിഷ്‌കിരം, പ്രഥുദം- നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നവ. ഇവയെല്ലാം സാധാരണയായി ജാംഗല ദേശത്തില്‍ (വരണ്ട പ്രദേശം) കാണപ്പെടുന്നവയാണ്. ഇവയുടെ മാംസത്തിന് ശീതഗുണവും ലഘുത്വവുമുണ്ട്. 

ത്രിദോഷങ്ങള്‍ക്ക് (വാതം-പിത്തം-കഫം) ഹിതമാണ്. മാനുകള്‍ മിക്കതും, മുയലുമാണ് മൃഗങ്ങളുടെ കൂട്ടത്തില്‍ വരുന്നത്. തൂക്കണാംകുരുവി, വാലാട്ടിപ്പക്ഷി, കുറുമ്പുള്ള്, കാട്ടുകോഴി, തിത്തിരിപ്പക്ഷി, ചെമ്പോത്ത്, ചകോരം, വവ്വാല്‍, കാടപ്പക്ഷി, മണ്ണാത്തിപ്പുള്ള്, മയില്‍, കോഴി, വെള്ളക്കൊക്ക്, വാത്ത് തുടങ്ങിയവയാണു വിഷ്‌കിരങ്ങളില്‍ വരുന്നത്. കുയില്‍, മൂങ്ങ, തത്ത, പ്രാവ്, കുരുവി എന്നിവ പ്രഥുദത്തില്‍ ഉള്‍പ്പെടുന്നു. നിത്യവും ഉപയോഗിക്കാവുന്നതെന്നു പറയുന്ന ഇവയെല്ലാം അധികം കൊഴുപ്പില്ലാത്ത മാംസമുള്ളവയാണെന്നതു ശ്രദ്ധിക്കുക. ഇതില്‍ കോഴി ഒഴികെ മറ്റൊന്നും സാധാരണ ലഭ്യമല്ല. കോഴി ഇറച്ചിയാകട്ടെ കേരളീയര്‍ നല്ലൊരു പങ്കും ഉപയോഗിക്കുന്നുമുണ്ട്. 

കോഴിക്കു തന്നെ രണ്ടു വകഭേദങ്ങളുണ്ട്. കാട്ടുകോഴിയും വീട്ടുകോഴിയും. ശ്രവണശക്തിക്കും സ്വരം തെളിയിക്കുന്നതിനും യൗവ്വനം നിലനില്‍ക്കുന്നതിനും ദര്‍ശന ശക്തിക്കും ലൈംഗിക ശേഷിക്കും കാട്ടുകോഴിയുടെ മാംസം ഉത്തമമാണ്. വീട്ടില്‍ വളര്‍ത്തുന്ന കോഴിയുടെ ഇറച്ചിയുടെ ഉപയോഗം കഫത്തെ വര്‍ധിപ്പിക്കും. ദഹിക്കാന്‍ ഏറെ സമയമെടുക്കും. എന്നിരുന്നാലും പുറമേ നിന്നും കോഴിയെ വാങ്ങി പാകം ചെയ്തു കഴിക്കുന്നതിലും നല്ലത് വീട്ടില്‍ കോഴിയെ വളര്‍ത്തി ഉപയോഗിക്കുന്നതു തന്നെയാണ്. 

നിത്യവും ഉപയോഗിക്കാം എന്ന് ആയുര്‍വേദം പറയുമ്പോള്‍, അതു ശുദ്ധമായതും മിതമായ അളവിലാകേണ്ടതും കൃത്രിമ ചേരുവകളില്ലാതെ പാകപ്പെടുത്തി എടുക്കുന്നതുമായിരിക്കണം. മറ്റുള്ള മാംസങ്ങള്‍ നിത്യമായി ഉപയോഗിക്കരുത് എന്നൊരു ധ്വനിയും ഇതിലടങ്ങിയിരിക്കുന്നു. മലയാളികളുടെ ഭക്ഷണത്തില്‍ കോഴി കൂടാതെ ഉള്‍പ്പെടുന്ന ഇറച്ചി വര്‍ഗങ്ങള്‍ ബീഫ്, ആട്ടിറച്ചി, പന്നിയിറച്ചി എന്നിവയാണ്. ബീഫ് ഇനമായി വരുന്നത് പശു, കാള, പോത്ത്, എരുമ ഇവയാണ്. ഇതിലേതാണ് എന്നറിയാതെയാണ്, ഭക്ഷിക്കുന്നയാള്‍ 'ബീഫ്' കഴിക്കുന്നത് എന്നതാണു രസാവഹം. 

ശരീരശോഷം, വാതരോഗങ്ങള്‍ എന്നിവയില്‍ ഗോമാംസം ശുപാര്‍ശ ചെയ്തിട്ടുണ്ട്. പോത്തിന്‍ മാംസം ഉഷ്ണവീര്യം കൂടിയതാണ്. ദഹിക്കാനും താമസമുണ്ടാകും. ഉറക്കക്കുറവ് പരിഹരിക്കാനും ദൃഢതവരുത്തി ശരീരത്തെ തടിപ്പിക്കുന്നതിനും ഇതു പ്രത്യേകിച്ചും നല്ലതാണ്. ക്ഷീണമകറ്റാനും രുചി, ബലം, ശുക്ലം ഇവയെ വര്‍ധിപ്പിക്കാനും പോന്ന ഗുണം പന്നിമാംസത്തിനുണ്ട്. മാംസങ്ങളില്‍ രോഹിതമത്സ്യം (ചുവന്ന മീന്‍) ആണ് ശ്രേഷ്ഠമായത്. മത്സ്യങ്ങള്‍ പൊതുവേ കഫവര്‍ധകമാണ്. ചെമ്മീന്‍ ത്രിദോഷങ്ങളെയും ദുഷിപ്പിക്കുമെന്നതിനാല്‍ ഉപയോഗിക്കരുത് എന്ന താക്കീതുമുണ്ട്. 

മനുഷ്യശരീര ധാതുക്കളോടു സമാനതയുള്ളതിനാല്‍ ആട്ടിന്‍ മാംസം ഉത്തമമാണെന്നു സമര്‍ഥിച്ചിരിക്കുന്നു. ശീത-ഗുരു-സ്‌നിഗ്ധ ഗുണങ്ങള്‍ ആട്ടിന്‍മാംസത്തില്‍ അധികമില്ല. ദോഷങ്ങളെ വര്‍ധിപ്പിക്കുകയില്ല. ശരീരത്തെ തടിപ്പിക്കും. കോലാട് എന്നാണ് സാധാരണ ആടുകളുടെ പേര്. കുറിയാട് (ചെമ്മരിയാട്) അധികം വണ്ണം വയ്പിക്കും. കോലാടിന്റെ വിപരീത ഗുണങ്ങളാണിതിന്. കഴിക്കാന്‍ പാടില്ല. ഇവയൊന്നും നിത്യവും ശീലിക്കാന്‍ ആയുര്‍വേദം പറയുന്നില്ല.

വര്‍ഷകാലം ഒഴികെയുള്ള എല്ലാ കാലാവസ്ഥകളിലും മത്സ്യവും മാംസവും ഇടയ്ക്കിടെ, മിതമായ രീതിയില്‍ ഉപയോഗിക്കാം. അധികം മേദസ്സില്ലാത്ത ശരീര പ്രകൃതിയുള്ളവര്‍ക്ക് കറിയായിട്ടോ വറുത്തിട്ടോ കഴിക്കാം. അതിമേദസ്സുകള്‍ മത്സ്യ-മാംസങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. എന്നാല്‍ കൊഴുപ്പില്ലാത്ത മത്സ്യം (നെത്തോലി, കാരല്‍, ചൂട തുടങ്ങിയവ) കറിയായിട്ടു കഴിക്കാം. ശാരീരികാദ്ധ്വാനമില്ലാത്തതിനാല്‍, കൊഴുപ്പ് ശരീരത്തില്‍ അടഞ്ഞുകൂടാമെന്നതുകൊണ്ട് രാത്രിയില്‍ മാംസം ഒഴിവാക്കുന്നതാണ് ഉചിതം. മഴക്കാലത്ത് മത്സ്യവുംമാംസവും ഉപേക്ഷിക്കണമെന്നാണു വിധി. കരയില്‍ നിന്നും മാലിന്യങ്ങള്‍ ഒലിച്ചിറങ്ങി ജലസ്രോതസ്സുകള്‍ മലിനമാകുന്നതിനാല്‍ മത്സ്യങ്ങളും മലിനീകരിക്കപ്പെടുകയോ രോഗബാധിതമാകുകയോ ചെയ്യാം. മഴക്കാലത്ത് പ്രത്യേക രീതിയില്‍ തയ്യാര്‍ ചെയ്ത മാംസരസം (സൂപ്പ്) കുടിക്കാന്‍ ആയുര്‍വേദം ശുപാര്‍ശ ചെയ്തിരിക്കുന്നു. അതില്‍ ചേര്‍ക്കുന്ന തിപ്പലി, ചുക്ക്, കൊടുവേലിക്കിഴങ്ങ്, മല്ലി, കായം, ഇന്തുപ്പ് ഇത്യാദികള്‍ മാംസത്തിലെ വിഷരൂപം ഇല്ലാതാക്കാനും പെട്ടെന്നു ദഹിപ്പിക്കാനും ഉതകുന്നു എന്നതിനാലാണ് മാംസരസ ഉപയോഗം ആകാം എന്ന ഉദാരത. മെലിഞ്ഞ ശരീരക്കാര്‍ക്ക് വണ്ണംവെക്കാന്‍ മാംസം കഴിക്കാനാണ് ആയുര്‍വേദം ഉപദേശിച്ചിട്ടുള്ളത്. 

ഷവര്‍മ, ഗ്രില്‍ഡ് ചിക്കന്‍ ഇത്യാദികളുടെ ഉപയോഗം വരുത്തിവെക്കുന്ന വിന അറിയാവുന്ന മാംസഭക്ഷണപ്രിയര്‍ അഷ്ടാംഗഹൃദയത്തിലെ ഈ ഉപദേശംകൂടി എപ്പോഴും ഓര്‍ത്തിരിക്കുക- 'അപ്പോള്‍ കൊന്നെടുത്തതും ശുചിയായതും യൗവനാവസ്ഥയിലുള്ള ജന്തുവിന്റേതുമായ മാംസം വേണം ഉപയോഗിക്കാന്‍. തനിയെ മരിച്ചതിന്റെയും മെലിഞ്ഞതിന്റെയും ദുര്‍ഗന്ധമുള്ളതും രോഗം കൊണ്ടോ വെള്ളത്തില്‍ വീണോ വിഷമേറ്റോ മരിച്ചതിന്റേതുമായ മാംസം ഭക്ഷിക്കരുത്'.

കഴിക്കുന്ന ഇറച്ചി ഇതിലേതു വിഭാഗത്തില്‍പ്പെട്ടതാണെന്നറിയാതെ കഴിക്കരുതെന്ന് സാരം. മാംസം ക്ഷീരവര്‍ഗങ്ങളോടു ചേര്‍ത്തു കഴിച്ചാല്‍ അത് വിഷരൂപമാകും. ആയതിനാല്‍ പാല്‍, തൈര്, മോര്, വെണ്ണ, നെയ്യ് എന്നിവ മാംസഭക്ഷണത്തിനു മുന്‍പോ അതിനോടു ചേര്‍ത്തോ തൊട്ടു പിന്‍പോ കഴിക്കരുത്. ഒരിക്കല്‍ വേവിച്ച മാംസം വീണ്ടും ചൂടാക്കി കഴിക്കുന്നതും ആയുര്‍വേദം നിഷേധിച്ചിട്ടുണ്ട്. പല മാംസങ്ങള്‍ ഒരുമിച്ചു ചേര്‍ത്തും കഴിച്ചുകൂടാ.

രക്താര്‍ബുദ ചികിത്സയുടെ പ്രകൃതിമാര്‍ഗം

രക്താര്‍ബുദം എന്നത് ശരീരത്തിലെ ശ്വേതരക്താണുക്കളുമായി ബന്ധപ്പെട്ട രോഗസമുച്ചയമാണ്. രക്തത്തിലെ ശ്വേതരക്താണുക്കളുടെ...

രക്താര്‍ബുദം എന്നത് ശരീരത്തിലെ ശ്വേതരക്താണുക്കളുമായി ബന്ധപ്പെട്ട രോഗസമുച്ചയമാണ്. രക്തത്തിലെ ശ്വേതരക്താണുക്കളുടെ അനിയന്ത്രിതവും അസാധാരണവുമായ വളര്‍ച്ചകൊണ്ട് സംഭവിക്കുന്ന ഒരുകൂട്ടം അസ്വസ്ഥതകളാണ് ഈ രോഗം. ക്രമാതീതമായി വളരുന്ന ശ്വേതരക്താണുക്കള്‍മൂലം ശരീരത്തിലുണ്ടാവുന്ന വ്യതിയാനമാണ് രക്താര്‍ബുദമെന്ന് ഒറ്റവാ ക്കില്‍ പറയാമെങ്കിലും അത് മുഴുവന്‍ ശരിയല്ല. ശരീരം ഒരു സമഗ്രയൂണിറ്റാണ്. ഒരു ജൈവവ്യവസ്ഥയിലെ തുല്യപങ്കാളികളാണ് രക്തവും മാംസവും അവയവങ്ങളുമൊക്കെ. ഇവ ഒരു ഏകകുടുംബം എന്നപോലെയാണ് പ്രവര്‍ത്തിക്കുന്നത്. 

ജീവശരീരത്തില്‍ ഉണ്ടാവുന്ന ഏതു രോഗവും മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട പ്രകൃതിനിയമങ്ങള്‍ക്കനുസരിച്ചാണ് സംഭവിക്കുന്നത്. ഓരോ പ്രവൃത്തിക്കും അതിന്റെ അനന്തരഫലമുണ്ടാകും. ലുക്കീമിയ അഥവാ രക്താര്‍ബുദം എന്ന രോഗം പ്രകൃതിചികിത്സാ വീക്ഷണപ്രകാരം രക്തത്തിലെ വിഷസങ്കലനം മാത്രമാണ്. അതിന്റെ കാരണം നമ്മുടെ അസ്തിത്വത്തിന്റെ നിയമങ്ങളെ ബോധപൂര്‍വം തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഫലവുമാണ്. ബോധപൂര്‍വം ചെയ്യുന്ന ഇത്തരം തെറ്റുകള്‍ക്ക് ശിക്ഷ ഏറ്റുവാങ്ങിയേ മതിയാവൂ.

കോശങ്ങളും ശരീരവും പരസ്പരം ആശ്രയിച്ച് അവയുടെ ജീവിതനിലവാരങ്ങള്‍ സാധാരണ നിലയില്‍ നടത്തിക്കൊണ്ടുപോകുന്ന അവസ്ഥയാണ് ആരോഗ്യം. ആ അവസ്ഥയ്ക്ക് വരുന്ന അപചയമാണ് രോഗങ്ങള്‍. അതിന്റെ അവസാനം മരണത്തിലും എത്തിച്ചേരുന്നു. അത്തരം ഒരവസ്ഥയാണ് രക്താര്‍ബുദം. രക്താ ര്‍ബുദം പോലുള്ള രോഗങ്ങള്‍ക്കടിസ്ഥാനമായ കാരണങ്ങള്‍ പലപ്പോഴും വ്യക്തിയുടെ ജനനത്തിനുമുമ്പുതന്നെ അതായത് മാ താവിന്റെ ഗര്‍ഭത്തില്‍ വച്ചുതന്നെ രൂഢമൂലമായിരിക്കും. ജനിതകമായ കാരണവും ജന്മനാല്‍തന്നെ രക്താര്‍ബുദം വ രാനുള്ള പ്രവണത ഉണ്ടാക്കുന്ന ജീനുകളും മിക്കവരുടെ ശരീരത്തിലും കണ്ടുവരികയും ചെയ്യുന്നു. ജനനാന്തരം വ്യക്തിക്ക് രക്താര്‍ബുദം പിടിപെടുകയോ പിടിപെടാതിരിക്കുകയോ ചെയ്യുന്നതും അതുതന്നെ വളരെ ചെറിയ പ്രായത്തിലോ മുതിര്‍ന്നതിനുശേഷമോ എന്നതൊക്കെ നിശ്ചയിക്കുന്നതും അയാളുടെ ജീ വിതരീതിയെയും സാഹചര്യത്തെയും ആസ്പദമാക്കിയാണ്. ജീവിതകാലത്തിനിടയില്‍ ശരീരാവയവങ്ങള്‍ക്ക് കേടുപാടുകള്‍ സം ഭവിക്കുന്നതും വ്യക്തി മരിക്കുന്നതും ഇത്ര കലണ്ടര്‍വര്‍ഷങ്ങള്‍ കൊണ്ട് എന്നില്ല. അത് ജീവച്ഛക്തിയുടെ ഉപയോഗ ദുരുപയോഗങ്ങളെ അടിസ്ഥാനമാക്കിയാണ്. 

''നദിയില്‍ കിടക്കുന്ന കല്ലിന്റെ തേയ്മാനം കണക്കാക്കേണ്ടത് കല്ല് നദിയില്‍ കിടന്നകാലത്തെ ആസ്പദമാക്കിയല്ല. ആ നദിയുടെ ഒഴുക്കിനെ അടിസ്ഥാനമാക്കിയാണ്''-ഡോക്ടര്‍ ഐസക് ജന്നിംഗ്‌സ് പറയുന്നു.

കാരണങ്ങള്‍

അണുപ്രസരണമേല്‍ക്കാനിടയാവുക, രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുവാനും അകത്തേക്ക് കഴിക്കുവാനും കാരണമാവുക, എക്‌സ്‌റേ പോലുള്ള റേഡിയേഷന് വിധേയമാവുക എന്നിവയൊക്കെ ശരീരത്തെ രക്താര്‍ബുദത്തിലേക്ക് നയിക്കുന്നുണ്ട്. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളിലാണ് ഈ രോഗം കൂടുതലായും ഗുരുതരമായും കണ്ടുവരുന്നത്. അതിലെ പലകുട്ടികളും ജനിക്കാന്‍ അര്‍ഹതയില്ലാത്ത- സന്താനോല്പാദനം നടക്കരുതെന്ന് പ്രകൃതിതന്നെ നിശ്ചയിച്ചിരുന്ന മാതാപിതാക്കളുടെ-കുട്ടികളായിരിക്കും. ഗര്‍ഭിണിയായിരിക്കെ മാതാവ് റേഡിയേഷന് വിധേയമാവുകയോ രാസവിഷങ്ങള്‍ കഴിക്കാനിടയാവുകയോ (ചിലയിനം മരുന്നുകള്‍) ഉണ്ടായാല്‍ ജനിക്കുന്ന കുട്ടികളില്‍ രക്താര്‍ബുദമുണ്ടാവുന്നു. മാത്രമല്ല കുഞ്ഞിന് ജന്മം നല്‍കാന്‍ കാലം പിതാവ് ഏതെങ്കിലും തരത്തിലുള്ള റേഡിയേഷനോ രാസവസ്തുക്കള്‍ക്കോ വിധേയമായിട്ടുണ്ടെങ്കിലും ജനിക്കുന്ന കുട്ടികളില്‍ ബ്ലഡ് ക്യാന്‍സര്‍ വരാന്‍ സാദ്ധ്യതയുണ്ട്. പ്രകൃതിയുടെ ലിസ്റ്റില്‍ ജന്മം നല്‍കാന്‍ അര്‍ഹതയില്ലാത്തവരെ (വിത്തിന് കൊള്ളാത്തത്) മനുഷ്യന്‍ സയന്‍സിന്റെ പേരില്‍ പരിഹാസ്യമായ രീതിയില്‍ ഉല്പാദനത്തിന് തയ്യാറാക്കിയാല്‍ ഉല്പാദിപ്പിക്കപ്പെട്ട സന്തതിക്ക് കരുത്ത് കുറയും. അവ വളര്‍ച്ചയെത്താതെ വാടിക്കരിയുന്നതില്‍ അത്ഭുതപ്പെടാനില്ല.

പ്രകൃതി ചികിത്സാസമീപനം

ശരീരത്തില്‍ പ്രകൃത്യാതന്നെ നിശ്ചയിക്കപ്പെട്ട അളവില്‍ ജൈവവിഷം സ്ഥിതിചെയ്യുന്നുണ്ട്. ശരീരകലകളിലോ സ്രവങ്ങളിലോ ഇത്തരം ജൈവവിഷം കൂടിയ അളവിലായാല്‍ അപകടകരമായ അവസ്ഥ സംജാതമാവുന്നു. ഇങ്ങനെ സംഭവിക്കുന്നത് ആവശ്യമായ ജൈവശക്തിയുടെ അഭാവം നിമിത്തമാണ്. അതുകൊണ്ടുതന്നെ ജൈവശക്തിയുടെ നഷ്ടം നികത്തു ന്നതരത്തിലുള്ളതായിരിക്കണം അനുവര്‍ത്തിക്കുന്ന ചികിത്സാരീതികള്‍. സാധാരണഗതിയില്‍ ഒരു ശയ്യാവിശ്രമം, ഉറക്കം ഇതുരണ്ടുമാണ് ഊര്‍ജ്ജഹാനിക്ക് പരിഹാരം. അതിനുമുമ്പായി ചെയ്യേണ്ടത് ശരീരത്തിന് ദോഷം ചെയ്യുന്നതും വിഷസങ്കലനം വര്‍ദ്ധിക്കുന്നതുമായ ജീവിതസാഹചര്യത്തില്‍ നിന്ന് രോഗിയെ മാറ്റിനിര്‍ത്തുക എന്നതാണ്. ഒരുപ്രത്യേക വസ്തുവാണ് രക്താര്‍ ബുദമുണ്ടാക്കുന്നത് എന്ന് മനസ്സിലാക്കി അവ യെ ഒഴിവാക്കിയാല്‍ മാത്രം രക്ഷപ്പെടാന്‍ പോ കുന്നില്ല. ശരീരത്തിന് ദോഷം ചെയ്യുന്ന ഏത് പ്രവൃത്തിയും അനാരോഗ്യത്തിലേക്കും അതുമൂലം ഏത് രോഗത്തിലേക്കും എത്തിച്ചേരും. അതിനാല്‍ വിശ്രമരാഹിത്യം, മദ്യം, പുകയില, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗം, വ്യാ യാമത്തിന്റെ കുറവ്, തെറ്റായചേരുവകള്‍ ചേര്‍ത്ത ഭക്ഷണം, ഉപ്പ്, പഞ്ചസാര, ആവര്‍ത്തിച്ച് ചൂടാക്കുന്ന എണ്ണകൊണ്ടുണ്ടാക്കുന്ന വിഭവങ്ങള്‍ തുടങ്ങിയ വസ്തുക്കളുടെ നിത്യോപയോഗം, ശുദ്ധവായു ശ്വസിക്കാന്‍ കഴിയാത്ത സാഹചര്യം (രാത്രിയില്‍ ജനലുകളും വാതിലുകളും അടച്ചിട്ട് കിടന്നുറങ്ങല്‍) മാനസികസംഘര്‍ഷം എന്നിവ യൊക്കെ അനാരോഗ്യത്തിന് കാരണമാണ്. അ തുകൊണ്ടുതന്നെ രോഗി ഇത്തരം ജീവിതചര്യകള്‍ ഉപേക്ഷിക്കണം.

ധാരാളം ശുദ്ധവായു കിട്ടുന്ന തുറന്ന സ്ഥല ത്ത് രോഗിയെ താമസിപ്പിക്കണം. ആരോഗ്യം അനുവദിക്കുമെങ്കില്‍ ദിവസവും അല്പസമയം ഏതെങ്കിലും തരത്തിലുള്ള വ്യായാമം ചെയ്യാം. ബാക്കിസമയം വിശ്രമം തന്നെയായിരിക്കണം. വിശ്രമമെന്നാല്‍ അദ്ധ്വാനമുള്ള ജോലികള്‍ ഒഴി വാക്കിയാല്‍ മാത്രം പോരാ. വായന, എഴുത്ത്, അധികസംസാരം എന്നിവയില്‍ നിന്നെല്ലാം ഒ ഴിവായി നൂറ്ശതമാനം സ്വതന്ത്രമാവാനുള്ള ഒര വസരം ഉണ്ടാക്കിയെടുക്കണം. ഒപ്പം പ്രകൃതിദത്തമായ ഒരാഹാരാരീതി ചിട്ടപ്പെടുത്തിയെടുക്കുകയും വേണം. പ്രകൃതിദത്തമായ ആഹാരമെന്നാല്‍ അത് വേവിക്കാത്തതും മസാലക്കൂട്ടുകള്‍ ചേര്‍ക്കാത്തതുമായിരിക്കും. അതായത് ഫലവര്‍ ഗ്ഗങ്ങള്‍, പച്ചക്ക് കഴിക്കാന്‍ കഴിയുന്ന ദുസ്വാദില്ലാത്തതും ദുര്‍ഗന്ധമില്ലാത്തതുമായ പച്ചക്കറികള്‍, നാളികേരം, അണ്ടിവര്‍ഗ്ഗങ്ങള്‍ എന്നിവയാ യിരിക്കണം. ദിവസവും അരമണിക്കൂര്‍ സമയമെങ്കിലും നഗ്നശരീരത്തില്‍ കഴിയുന്നത്ര ഇളവെയില്‍ കൊള്ളിക്കുന്നതും ദീര്‍ഘശ്വാസനം അനുഷ്ഠിക്കുന്നതും ആരോഗ്യദായകമായ പ്രവൃത്തികളാണ്. ശരീരം കേടുപാടുകള്‍ തീര്‍ക്കുന്നതും ഊര്‍ജ്ജസമാഹരണം നടത്തുന്നതും ഉറങ്ങുന്ന സമയത്താണ്. അതിനാല്‍ ഉറക്കത്തിന് ഭംഗം വരുത്തുന്ന ഒരുകാര്യവും ചെയ്യരുത്. എത്ര ഉറങ്ങുന്നുവോ അത്രയും നല്ലത്.
ഉപവാസത്തിലൂടെ കലകളുടെയും ശരീരത്തിന്റെയും നവീകരണം സാദ്ധ്യമാവും. അതിനായി വിദഗ്ധമായ ഒരു പ്രകൃതിചികിത്സക ന്റെ മേല്‍നോട്ടത്തില്‍ ഉപവാസചികിത്സയെടുക്കേണ്ടതുമാണ്. 

വിശ്രമവും പ്രകൃതിദത്താഹാരവുമായുള്ള ജീവിതം ഏതാനും മാസങ്ങള്‍ തുടരുകയാണെങ്കില്‍ ബ്ലഡ്ക്യാന്‍സര്‍ രോഗി ക്ക് മറ്റുയാതൊരു ചികിത്സക്കും പോകാതെ, രാസചികിത്സക്കോ റേഡിയേഷനോ വിധേയമാവാതെതന്നെ അസ്വസ്ഥതകളും വേദനകളും കഷ്ടപ്പാടുകളുമില്ലാതെ സുഖമായി മരണം വരെ ജീവിക്കാം. അത് (മരണം) എപ്പോള്‍ എന്നത് നദിയില്‍ കിടക്കുന്ന കല്ലിന്റെ കാര്യം പോലെതന്നെ.

ഡോ. പി.എ. രാധാകൃഷ്ണന്‍

തിരൂര്‍ ഗാന്ധിയന്‍ 
പ്രകൃതിചികിത്സാലയം, തിരൂര്‍

യോഗ പ്രകൃതി ചികിത്സയുടെ പ്രസക്തി

ഭാരതസര്‍ക്കാറിന്റെ ആരോഗ്യവകുപ്പിന് കീഴിലുള്ള ആയുഷ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചികിത്സാ വിഭാഗമാണ് യേപ്രകൃതി ചികിത്സ. ഗാന്ധിജി വിഭാവനം ചെയ്ത സ്വാശ്രയ ഭാരത സങ്കല്പത്തിലെ പ്രധാനപ്പെട്ട ഇനങ്ങളിലൊന്നായിരുന്നു പ്ര കൃതി ചികിത്സയുടെ പ്രചാരണവും വികാസവും. സ്വാതന്ത്ര്യാനന്തര ഭാരത്തില്‍ നമ്മള്‍ കയ്യൊഴിഞ്ഞ മറ്റ് പല ഗാന്ധിയന്‍ തത്വങ്ങളുടെയും ഗതിതന്നെയാണ് പ്രകൃതി ചികിത്സയ്ക്കും സംഭവിച്ചത്. എന്നാല്‍ സത്യത്തെ അധികകാലം
തമസ്തരിക്കാന്‍ കഴിയില്ല എന്ന ആപ്തവാക്യംപോലെ പ്രകൃതിചികിത്സയും ഒരു തിരിച്ചുവരവിന്റെ പാതയിലെത്തി. 

ആരോഗ്യം സംരക്ഷിക്കുവാനും അസുഖങ്ങള്‍ വന്നാല്‍ അതിനെ ഇല്ലാതാക്കുവാനുള്ള കഴിവ് ശരീരത്തിനുണ്ടെന്നും അതിന് അവസരമൊരുക്കുക എന്നതാണ് ചികിത്സയുടെ/ ചികിത്സകന്റെ ധര്‍മ്മം എന്നുമാണ് പ്രകൃതി ചികിത്സയുടെ തത്വം. ജീവിതശൈലിയിലുണ്ടാക്കുന്ന മാറ്റങ്ങളോടൊപ്പം പഞ്ചഭൂതങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചികിത്സാ

ഭാരതസര്‍ക്കാറിന്റെ ആരോഗ്യവകുപ്പിന് കീഴിലുള്ള ആയുഷ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചികിത്സാ വിഭാഗമാണ് യേപ്രകൃതി ചികിത്സ. ഗാന്ധിജി വിഭാവനം ചെയ്ത സ്വാശ്രയ ഭാരത സങ്കല്പത്തിലെ പ്രധാനപ്പെട്ട ഇനങ്ങളിലൊന്നായിരുന്നു പ്ര കൃതി ചികിത്സയുടെ പ്രചാരണവും വികാസവും. സ്വാതന്ത്ര്യാനന്തര ഭാരത്തില്‍ നമ്മള്‍ കയ്യൊഴിഞ്ഞ മറ്റ് പല ഗാന്ധിയന്‍ തത്വങ്ങളുടെയും ഗതിതന്നെയാണ് പ്രകൃതി ചികിത്സയ്ക്കും സംഭവിച്ചത്. എന്നാല്‍ സത്യത്തെ അധികകാലം
തമസ്തരിക്കാന്‍ കഴിയില്ല എന്ന ആപ്തവാക്യംപോലെ പ്രകൃതിചികിത്സയും ഒരു തിരിച്ചുവരവിന്റെ പാതയിലെത്തി. 

ആരോഗ്യം സംരക്ഷിക്കുവാനും അസുഖങ്ങള്‍ വന്നാല്‍ അതിനെ ഇല്ലാതാക്കുവാനുള്ള കഴിവ് ശരീരത്തിനുണ്ടെന്നും അതിന് അവസരമൊരുക്കുക എന്നതാണ് ചികിത്സയുടെ/ ചികിത്സകന്റെ ധര്‍മ്മം എന്നുമാണ് പ്രകൃതി ചികിത്സയുടെ തത്വം. ജീവിതശൈലിയിലുണ്ടാക്കുന്ന മാറ്റങ്ങളോടൊപ്പം പഞ്ചഭൂതങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചികിത്സാ രീതികളും യോഗയുടെ ശാസ്ത്രീയമായ ഉപയോഗവുമാണ് ഈ ചികിത്സാ ശാസ്ത്രത്തിന്റെ പ്രായോഗിക ഘടകങ്ങള്‍.

ജലം, മണ്ണ്, സൂര്യപ്രകാശം എന്നിവ ഉപയോഗിച്ചുള്ള ചികിത്സ രീതികള്‍ മസാജ്, അക്യൂപാക്ചര്‍, ഉപവാസ ചികിത്സ, ഭക്ഷണക്രമീകരണം, വിവിധതരത്തിലുള്ള യോഗാസ്‌നങ്ങള്‍ ക്രിയകള്‍, പ്രാണായാമങ്ങള്‍, ധ്യാനമുറകള്‍ ഇവയെല്ലാം ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്നുണ്ട്. ശാസ്ത്രീയമായ പ്രകൃതി ചികിത്സ ലഭ്യമാകുന്ന ആശുപത്രികള്‍ ഇന്ന് കേരളത്തില്‍ എല്ലാ ജില്ലകളിലും ഉണ്ട്. സര്‍ക്കാര്‍ തലത്തില്‍ വര്‍ക്കലയിലും ഒറ്റപ്പാലത്തും പുനലൂരും യോഗാ പ്രക്രൃതിചികിത്സ കേന്ദ്രങ്ങള്‍
നടത്തിവരുന്നുണ്ട്. വിനാശകരങ്ങളായ ഔഷധപ്രയോഗങ്ങളോ ശസ്ത്രക്രിയകളോ ഇല്ലാതെ തന്നെ രോഗങ്ങളെ മാറ്റുവാന്‍ കഴിയുന്നതുകൊണ്ട് ജനങ്ങള്‍ക്ക് ഈ ചികിത്സയോടുള്ള താല്പര്യം കൂടിവരികയുമാണ്. 

ബി.എന്‍.വൈ.എസ് ബിരുദം നേടിയ 200 ഓളം ഡോക്ടര്‍മാര്‍ ഇന്ന് കേരളത്തിലുണ്ട് (പ്രകൃതി ചികിത്സ യോഗ -യില്‍ ബിരുദം നേടി കേരളത്തില്‍ പ്രാക്ടീസ് ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ട്രാവന്‍കൂര്‍ മെഡിക്കല്‍ കൗണ്‍സില്‍ എ- ക്ലാസ്സ് മെഡിക്കല്‍ രജിസ്‌ട്രേഷന്‍ നല്‍ക്കുന്നുണ്ട് കേരളത്തിലെ പ്രകൃതി ചികിത്സയുടെ ചരിത്രത്തിന് 60 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഗാന്ധിജിയുടെ കാലഘട്ടത്തില്‍ തന്നെ കൂനിചികിത്സ എന്ന പേരില്‍ ഈ ചികിത്സാരീതി പ്രചരിച്ചു. തുടര്‍ന്ന് ധാരാളംപേര്‍ ഇതിന്റെ പ്രചാരകരായി. പിന്നീട് ഈ ചികിത്സാ രീതിക്ക് പ്രചാരം നല്‍കിയത് പ്രകൃതി ജീവന സ്‌നേഹികള്‍ക്കിടയില്‍ വര്‍മ്മാജി എന്നറിയപ്പെടുന്ന (ആര്‍ ആര്‍ വര്‍മ്മയുടെ പ്രവര്‍ത്തനങ്ങളോടു കൂടിയാണ് അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ തന്നെ കേരളം മുഴുവന്‍ ഓടി നടന്ന് ഈ ചികിത്സാ രീതിക്ക് വന്‍പിച്ച പ്രചാരം നല്‍കുകയുണ്ടായി. അദ്ദേഹം രൂപംനല്‍കിയ പ്രകൃതി ജീവനസമിതിയിലൂടെയും അദ്ദേഹത്തിന്റെ ശിഷ്യന്മാരിലൂടെയും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകൃതി ജീവനകേന്ദ്രങ്ങള്‍ ആരംഭിച്ചു. ഏതാണ്ട് ഈ സമയത്തുതന്നെ ഹൈദ്രാബാദിലെ ഓസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പ്രകൃതി ചികിത്സാ ശാസ്ത്രത്തില്‍ ഡിപ്ലോമ നേടിയവരുടെ ശ്രമഫലമായി വര്‍ക്കലയില്‍ സര്‍ക്കാര്‍ തലത്തിലുള്ള ആദ്യത്തെ പ്രകൃതി ചികിത്സാ ആശുപത്രി 10 ബെഡോഡുകൂടി പ്രവര്‍ത്തനം തുടങ്ങി. പിന്നീട് 30 ബെഡായും അടുത്തിടെ 50 ബെഡായും ഉയര്‍ത്തപ്പെട്ടു പിന്നീടങ്ങോട്ട് സര്‍ക്കാരില്‍ നിന്ന് തികഞ്ഞ അവഗണനയാണ് പ്രകൃതി ചികിത്സയ്ക്ക് നേരിട്ടത്.

ഒറ്റപ്പാലത്ത് ആയുര്‍വേദ അശുപത്രിയോട് ചേര്‍ന്ന് ആരംഭിച്ച 10 കിടക്കകളുള്ള ഒരു ആസ്പത്രിയും പുനലൂരില്‍
അടുത്തിടെ ആരംഭിച്ച ഒരു ക്ലിനിക്കും മാത്രമാണ് സര്‍ക്കാരില്‍ നിന്ന് പ്രകൃതി ചികിത്സയ്ക്ക് ലഭിച്ചത് ഈ രണ്ടു കേന്ദ്രങ്ങളില്‍ തന്നെ ആവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോ സൗകര്യങ്ങളോ ഇല്ലാതെ ശോചനീയാവസ്ഥയിലുമാണ്. 

ചികിത്സാരീതിയുടെ ഇനിയുള്ള പ്രചാരണത്തിന് സര്‍ക്കാരില്‍ നിന്നുള്ള സഹായവും പിന്തുണയും കൂടിയേ തീരൂ. ആന്റണി മന്ത്രിസഭയുടെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന വി.എം.സുധീരന്റെ പ്രത്യേക താല്പര്യാര്‍ത്ഥം കേരളത്തിലെ പ്രകൃതി ചികിത്സയുടെ അവസ്ഥയും പ്രചാരണവും പഠിക്കുവാനായി നിയമിച്ച ജസ്റ്റിസ് നരേന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പൊടി പിടിച്ച് കിടക്കുകയാണ്. ആ മന്ത്രിസഭയുടെ അവസാന മന്ത്രിസഭ യോഗത്തില്‍ പ്രകൃതി ചികിത്സയ്ക്കും യോഗയ്ക്കും പ്രത്യേക വകുപ്പ് അനുവദിച്ചു കൊണ്ടുള്ള തീരുമാനം ഉണ്ടായെങ്കിലും അതും നടപ്പാക്കപ്പെട്ടില്ല. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനെന്ന പേരില്‍ എന്‍ ആര്‍ എച്ച് എം സ്‌കീമില്‍ പെടുത്തി കോടിക്കണക്കിന് രൂപ ചിലവഴിക്കപ്പെട്ടിട്ടും ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാന്‍ ഏറ്റവും ഉത്തമമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള പ്രകൃതി ചികിത്സയുടെയും യോഗയുടെയും പേരില്‍ ഒരു രൂപ പോലും സ്‌കീമില്‍ നിന്ന് അനുവദിച്ചിട്ടില്ല. 

കേരളത്തിലെ 15 ലേറെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ പ്രകൃതി ചികിത്സാ യോഗ കേന്ദ്രം തുടങ്ങുവാന്‍ സ്ഥലവും മറ്റ് സൗകര്യങ്ങളും നല്‍കുവാന്‍ തയ്യാറാണെന്നും അറിയിച്ചു കൊണ്ട് സര്‍ക്കാരിന് കത്തു നല്‍കിയെങ്കിലും ഒന്നു പോലും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ദക്ഷിണേന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളും എന്‍ ആര്‍ എച്ച് എം സ്‌കീമില്‍ ഉള്‍പ്പെടുത്തി 50 ലേറെ പ്രകൃതി ചികിത്സാ, യോഗ കേന്ദ്രങ്ങള്‍ നടത്തിക്കൊണ്ടിരി ക്കുമ്പോഴാണ് കേരളത്തില്‍ മാത്രം ഈ അവഗണന. 

തമിഴ്‌നാട് പോലെയുള്ള സംസ്ഥാനങ്ങള്‍ അമ്മമാര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള സ്‌പെഷ്യാലിറ്റി കേന്ദ്രങ്ങള്‍വരെ ആരംഭിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റിലും നിയമസഭാമന്ദിരത്തിലും മറ്റെല്ലാ ചികിത്സാശാസ്ത്രങ്ങള്‍ക്കും എന്നപോലെ പ്രകൃതി ചികിത്സാ യോഗയിലും ക്ലിനിക്ക് ആരംഭിക്കണം എന്ന ആവശ്യവും ഇതുവരെ പരിഗണിച്ചിട്ടില്ല. ഇതിനെല്ലാം ഉപരിയായി സര്‍ക്കാര്‍ തലത്തിലോ സഹകരണമേഖലയിലോ അടിയന്തിരമായി ഒരു പ്രകൃതി ചികിത്സായോഗ മെഡിക്കല്‍ കോളേജ് തുടങ്ങേണ്ടതുമാണ് . 

എല്ലാവര്‍ഷവും നൂറിലേറെ വിദ്യാര്‍ത്ഥികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ പോയി പ്രകൃതി ചികിത്സ പഠിക്കുന്നു അവര്‍ക്ക് കേരളത്തില്‍ തന്നെ അത് പഠിക്കാനുള്ള അവസരം ഒരുക്കണം. കേരളത്തിലെ ആയുര്‍വേദാശുപത്രികളോടു ചേര്‍ന്ന് സര്‍ക്കാര്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുള്ള യോഗ കേന്ദ്രങ്ങളുടെ ചുമതല ഇപ്പോള്‍ അനര്‍ഹരുടെ കൈയിലാണ്. യോഗ എന്ന ശാസ്ത്രത്തെ അതിന്റെ ചികിത്സാ നൈപുണ്യത്തെ നാലരവര്‍ഷം കൊണ്ട് ആഴത്തിലും പരപ്പിലും പഠിച്ച 200 ഓളം ഡോക്ടര്‍മാര്‍ ഉള്ളപ്പോഴും ഇത്തരം യോഗാ കേന്ദ്രങ്ങളുടെ ചുമതലയും നടത്തിപ്പിനും ബി എന്‍ വൈ എസ് ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തികച്ചും ശാസ്ത്രീയമായി പ്രയോഗിക്കേണ്ട യോഗ ചികിത്സയെ അനര്‍ഹരുടെ കൈയില്‍ ഏല്‍പ്പിക്കുന്നതിലൂടെ ജനങ്ങള്‍ക്ക് ലഭിക്കേണ്ട മഹത്തായ ഒരു സേവനത്തെ ഇല്ലാതാക്കുക മാത്രമല്ല ഈ ചികിത്സാശാസ്ത്രത്തിന്റെ നാശത്തിനും കൂടിയാണ് അധികാരികള്‍ കളമൊരുക്കുന്നത്. പനി ബാധിച്ച നൂറിലേറെപേര്‍ കേരളത്തില്‍ മരിച്ചപ്പോള്‍ മറ്റ് ചികിത്സാശാസ്ത്രങ്ങളെല്ലാം പരീക്ഷിച്ച് പരാജയപ്പെട്ട് ആയിരക്കണക്കിന് പനിബാധിതര്‍ കഷ്ടപ്പെട്ടപ്പോഴും തങ്ങളുടെ അടുത്തുവന്ന് ഏതാണ്ട് എല്ലാ പനിബാധിതരേയും അത് ഏതുതരം പനിയാണെങ്കിലും ശമിപ്പിക്കുവാന്‍ പ്രകൃതി ചികിത്സകള്‍ക്കായിട്ടുണ്ട്. രോഗത്തെയല്ല, രോഗിയെയാണ് ചികിത്സിക്കേണ്ടത് എന്ന പ്രകൃതി ചികിത്സയുടെതത്വം ഫലപ്രദമായി നടപ്പാക്കിയതാണ് ഇന്നു വിജയയത്തിന് കാരണം. 

കാലഘട്ടത്തില്‍ പ്രകൃതി ചികിത്സയായും യോഗയുടെയും പ്രസക്തി അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ ചികിത്സയുടെ
പേരില്‍ നടക്കുന്ന ചില തട്ടിപ്പുകളും തടയേണ്ടതായുണ്ട്. ഇതിനെല്ലാം സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. സര്‍ക്കാരില്‍ നിന്നുള്ള ചെറിയ ഒരു അനുകൂല നിലപാടിനുപോലും കേരളത്തിലെ ആരോഗ്യ മേഖലയില്‍ അത്ഭുതപൂര്‍വ്വമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും
അതിനു വേണ്ടി പൊതുസമൂഹവും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്.

(ഡോ.എസ്.സജിത്ത്, കേരള ഘടകം സെക്രട്ടറിINYCMA (Indian
Naturopathy & Yoga GarduatesMedical Association)
Email: drcijith@gmail.co

വൃക്കരോഗങ്ങള്‍ ഒഴിവാക്കാന്‍

ജനനം, വളര്‍ച്ച, വാര്‍ദ്ധക്യം, മരണം എന്നീ ജീവിതാവസ്ഥകളെല്ലാം ശാശ്വതമാണ്. അവ പ്രകൃതിയുടെ ശാസ്ത്രങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന പ്രതിഭാസങ്ങളുമാണ്. അതിനിടയില്‍ വരുന്ന രോഗങ്ങളും ഈ നിയമത്തിലധിഷ്ഠിതമാണ്. ജീവശരീരത്തെ സംബന്ധിക്കുന്ന പ്രകൃതിയുടെ ആരോഗ്യ നിയമങ്ങള്‍ ലംഘിക്കപ്പെടാതെ അവയുമായി സമരസപ്പെട്ടാണ് ജീവിച്ചുപോരേണ്ടത്. അത് ലംഘിക്കപ്പെടുമ്പോള്‍ ലഭിക്കുന്ന ശിക്ഷയാണ് രോഗങ്ങള്‍. 
രോഗങ്ങള്‍
വൃക്കകളെ ബാധിക്കുന്ന പലതരം രോഗങ്ങളുണ്ട്. നെഫ്രൈറ്റിസ്, നെഫ്രോട്ടിക് സിന്‍ഡ്രോം, റീനല്‍ ഫെയ്‌ലിയര്‍ എന്നിവയാണ് പ്രധാന വൃക്ക രോഗങ്ങള്‍. ശരീരത്തില്‍ പ്രത്യേകിച്ച് മുഖത്തും കാലുകളിലും നീരാണ് പൊതുലക്ഷണം. ഓക്കാനം, ഛര്‍ദ്ദി, കിതപ്പ്, ക്ഷീണം തുടങ്ങിയവയൊക്കെ പൊതുവെ കണ്ടുവരുന്നു.

വൃക്കസ്തംഭനം രണ്ടുതരത്തിലുണ്ട്. ക്രോണിക് റീനല്‍ ഫെയിലിയറും അക്യൂട്ട് റീനല്‍ ഫെയിലിയറും. വിഷജന്തുക്കള്‍ കടിച്ചോ (അണലി മുതലായ ജന്തു

ജനനം, വളര്‍ച്ച, വാര്‍ദ്ധക്യം, മരണം എന്നീ ജീവിതാവസ്ഥകളെല്ലാം ശാശ്വതമാണ്. അവ പ്രകൃതിയുടെ ശാസ്ത്രങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന പ്രതിഭാസങ്ങളുമാണ്. അതിനിടയില്‍ വരുന്ന രോഗങ്ങളും ഈ നിയമത്തിലധിഷ്ഠിതമാണ്. ജീവശരീരത്തെ സംബന്ധിക്കുന്ന പ്രകൃതിയുടെ ആരോഗ്യ നിയമങ്ങള്‍ ലംഘിക്കപ്പെടാതെ അവയുമായി സമരസപ്പെട്ടാണ് ജീവിച്ചുപോരേണ്ടത്. അത് ലംഘിക്കപ്പെടുമ്പോള്‍ ലഭിക്കുന്ന ശിക്ഷയാണ് രോഗങ്ങള്‍.

രോഗങ്ങള്‍

വൃക്കകളെ ബാധിക്കുന്ന പലതരം രോഗങ്ങളുണ്ട്. നെഫ്രൈറ്റിസ്, നെഫ്രോട്ടിക് സിന്‍ഡ്രോം, റീനല്‍ ഫെയ്‌ലിയര്‍ എന്നിവയാണ് പ്രധാന വൃക്ക രോഗങ്ങള്‍. ശരീരത്തില്‍ പ്രത്യേകിച്ച് മുഖത്തും കാലുകളിലും നീരാണ് പൊതുലക്ഷണം. ഓക്കാനം, ഛര്‍ദ്ദി, കിതപ്പ്, ക്ഷീണം തുടങ്ങിയവയൊക്കെ പൊതുവെ കണ്ടുവരുന്നു.

വൃക്കസ്തംഭനം രണ്ടുതരത്തിലുണ്ട്. ക്രോണിക് റീനല്‍ ഫെയിലിയറും അക്യൂട്ട് റീനല്‍ ഫെയിലിയറും. വിഷജന്തുക്കള്‍ കടിച്ചോ (അണലി മുതലായ ജന്തുക്കള്‍) വിഷം അകത്തുചെന്നോ കോളറ പോലുള്ള ചില തീവ്രരോഗങ്ങള്‍ മൂലമോ അക്യൂട്ട് റീനല്‍ ഫെയ്‌ലിയര്‍ സംഭവിക്കുന്നു. വിഷത്തിന്റെ അളവ് പ്രാണന് താങ്ങാനാവുന്നതിലും കൂടുതലാണെങ്കില്‍ രണ്ടുമൂന്നു ദിവസത്തിനകംതന്നെ രോഗി യുറീമിയ എന്ന ആപത്കരമായ അവസ്ഥയിലെത്തുകയും ചെയ്യുന്നു.

ക്രോണിക് റീനല്‍ ഫെയിലിയര്‍ കാലക്രമേണ രോഗം വര്‍ധിച്ച്, വൃക്കസ്തംഭനം ഉണ്ടാവുകയും വര്‍ഷങ്ങള്‍ക്കുശേഷം അതീവ ഗുരുതരാവസ്ഥയിലെത്തുകയും ചെയ്യുന്നു. രോഗംമൂലം വൃക്കകളുടെ പ്രവര്‍ത്തനം മന്ദീഭവിച്ചാല്‍ രക്തത്തിലെ മാലിന്യങ്ങള്‍ മൂത്രംവഴി പുറംതള്ളപ്പെടാന്‍ വയ്യാതെ രക്തത്തില്‍ അടിഞ്ഞുകൂടി രോഗി യുറീമിയ എന്ന സ്ഥിതിയിലെത്തുന്നു.

പ്രായ-ലിംഗഭേദമന്യേ കണ്ടുവരുന്ന രോഗമാണ് നെഫ്രൈറ്റിസ് അഥവാ വൃക്കവീക്കം. ശരീരത്തില്‍ പെട്ടെന്ന് നീരുണ്ടാവുകയും മൂത്രത്തിന്റെ അളവ് കാര്യമായി കുറയുകയും ചെയ്യുന്നു. ഉള്ള മൂത്രത്തില്‍ രക്തവും ആല്‍ബുമിനും കലര്‍ന്നുപോവുകയും നെഫ്രൈറ്റിസ് രോഗലക്ഷണങ്ങളാണ്.

കുട്ടികളെയും പ്രായമായവരെയും ബാധിക്കുന്ന ഒരു രോഗമാണ് നെഫ്രോട്ടിക് സിന്‍ഡ്രോം. കാലക്രമേണ ശരീരത്തില്‍ നീരുവരികയും ഇടവിട്ടിടവിട്ട് നീര് അധികമാവുകയും മൂത്രത്തിലൂടെ അമിതമായി ആല്‍ബുമിന്‍ നഷ്ടപ്പെടുകയും ചെയ്യുന്നു.
ഏതുതരം വൃക്കരോഗമായാലും രക്തത്തിന്റെ സ്ഥിതി സ്ഥിരത തെറ്റും. അതോടെ ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനം മന്ദീഭവിക്കുന്നു. 
ഒരവയവത്തിന്റെ പ്രവര്‍ത്തനശേഷി കുറഞ്ഞുവന്നാല്‍ സ്വയം രക്ഷയ്ക്കും ശരീരത്തിന്റെ പൊതുവായ രക്ഷയ്ക്കും വേണ്ടി പ്രാണശക്തി ചില അസാധാരണ നടപടികള്‍ സ്വീകരിക്കും. നാശാവസ്ഥയില്‍ നിന്നും ശരീരത്തെ രക്ഷിക്കാന്‍ ചില അവയവങ്ങളെ തിരഞ്ഞെടുത്ത് അവയിലൂടെ മാലിന്യബഹിഷ്‌കരണം നടത്തുക പതിവുണ്ട്. അത് കിതപ്പ്, ക്ഷീണം, വിയര്‍ക്കല്‍, പനി, ഛര്‍ദ്ദി, പഴുപ്പ്, ചൊറി മുതലായ രീതിയിലാകുന്നു.

നാശത്തിനു കാരണം

ശരീരാവയവങ്ങള്‍ക്കൊന്നും തനിച്ച് അസ്തിത്വമില്ലാത്തതിനാല്‍ ശരീരത്തിലെ മറ്റു പല രോഗങ്ങളും പിന്നീട് വൃക്കകളെ നശിപ്പിക്കുന്നു. അക്കൂട്ടത്തില്‍പ്പെട്ടതാണ് പ്രമേഹം, ബ്ലഡ്പ്രഷര്‍ മുതലായവ. ഇത്തരം സ്ഥായീരോഗങ്ങള്‍ നിയന്ത്രിക്കാനായി സ്ഥിരമായി കഴിച്ചുവരുന്ന മരുന്നുകളും പിന്നീട് വൃക്കകളുടെ നാശത്തിന് വഴിവെക്കുന്നു. ഇവിടെ വൃക്കരോഗങ്ങള്‍ പ്രമേഹരോഗത്തിന്റെ അനുബന്ധരോഗങ്ങള്‍ മാത്രമല്ല, മരുന്നുകളുടെ അനന്തര ഫലവുമാണ്.

രാസവസ്തുക്കള്‍ ചേര്‍ന്നതും കൃത്രിമവുമായ ആഹാരപാനീയങ്ങളാണ് ആധുനിക മനുഷ്യന്റെ വൃക്കനാശത്തിന് പ്രധാന കാരണം. ദാഹത്തിന് ശുദ്ധജലം, സംഭാരം, കഞ്ഞിവെള്ളം എന്നിവ നല്‍കി അതിഥിയെ സ്വീകരിച്ചിരുന്ന നാം ഇന്ന് കൃത്രിമ കളറുകളും രാസവസ്തുക്കളും ചേര്‍ത്ത പാനീയങ്ങള്‍ നല്‍കി അതിഥികളെ സ്വീകരിക്കുന്നു. അതിലൊരു പങ്ക് വീട്ടുകാരും അകത്താക്കുന്നു. രക്തം കൂടുതല്‍ മാലിന്യങ്ങളെ പേറുന്നതു മൂലം വിസര്‍ജനാവയവങ്ങള്‍ അധികജോലി ചെയ്യേണ്ടിവരുന്നു. മാത്രമല്ല, രക്തത്തിന്റെ സ്വധര്‍മമായ പോഷണവിതരണം, പ്രാണവായുവിതരണം, മാലിന്യസംവഹനം എന്നിവയെല്ലാം തടസ്സപ്പെടുന്നു.

മാറിയ ജീവിതരീതി, ഭക്ഷണക്രമം, ഔഷധസേവ, രാസവസ്തുക്കള്‍ എന്നിവയൊക്കെ അപകടകാരികളുടെ പട്ടികയില്‍ പെടുന്നു. പൂവന്‍പഴത്തെ നേന്ത്രപ്പഴത്തോളവും ആട്ടിന്‍കുട്ടിയെ പശുക്കുട്ടിയോളവും വലുതാക്കാനായി സസ്യങ്ങളിലും ജന്തുക്കളിലും പ്രയോഗിക്കുന്ന ഹോര്‍മോണ്‍ ട്രീറ്റ്‌മെന്‍റ് മൂലം പചന പ്രക്രിയയുടെ അവശിഷ്ട പദാര്‍ഥങ്ങള്‍ കൂടാതെ പെട്രോളിയം ഉല്പന്നങ്ങളും രാസവസ്തുക്കളും കൂടി വൃക്കകള്‍ക്ക് പുറംതള്ളേണ്ടതായി വരുന്നു.

അന്തരീക്ഷ മലിനീകരണം മൂലം വായുവിലൂടെ രക്തത്തിലെത്തിച്ചേരുന്ന മാലിന്യങ്ങള്‍, പുകവലിക്കാരന്റെ രക്തത്തില്‍ എത്തിച്ചേരുന്ന നിക്കോട്ടിന്‍ എന്നിവ ഉള്‍പ്പെടെയുള്ള രാസപദാര്‍ഥങ്ങളെല്ലാം മൂത്രത്തിലൂടെ പുറംതള്ളപ്പെടുന്നു. മറ്റു ലവണങ്ങള്‍ പുറംതള്ളുന്നതു പോലെയല്ല ഈ രാസവസ്തുക്കള്‍. അവ വൃക്കകളെ നശിപ്പിച്ചുകൊണ്ടാണ് പുറത്തിറങ്ങുന്നത്.

അന്നപാനീയങ്ങള്‍

വൃക്കകള്‍ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ഏറ്റവും അത്യന്താപേക്ഷിതമായത് നിയന്ത്രിതവും ആസൂത്രിതവുമായ ഒരു ഭക്ഷണചര്യയാണ്. രക്തത്തിന്റെ സ്ഥിരത എന്നാല്‍ ഏകദേശം മുക്കാല്‍ഭാഗം ക്ഷാരവും കാല്‍ഭാഗം അവുമായി നിലനില്‍ക്കുന്ന സ്ഥിതിയാണ്. ഇത് ശരീരത്തിന്റെ ആന്തരിക സന്തുലിതാവസ്ഥയും നിലനിര്‍ത്തുന്നു.

നമ്മുടെ പ്രധാനാഹാരം അന്നജവും മാംസ്യവും കൊഴുപ്പുമായതിനാല്‍ അാധിക്യം നിരന്തരം ഉണ്ടാകുന്നു. ഈ സമയം രക്തത്തിന്റെ സ്വാഭാവികമായ സ്ഥിതി നഷ്ടമാവുകയും ശരീരകോശങ്ങള്‍ അപൂരിതമാവുകയും ചെയ്യുന്നു. തന്മൂലം ശരീരത്തിന്റെ കോശതലം മുതലുള്ള പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുകയും വൃക്കകളുടെ ആരോഗ്യം തകരാറിലാകുകയും ചെയ്യുന്നു.

വൃക്കരോഗം മൂര്‍ച്ഛിച്ചാല്‍ പിന്നെ പച്ചക്കറികളും പഴങ്ങളുമൊക്കെ ഒരു വിദഗ്ധന്റെ നിര്‍ദ്ദേശപ്രകാരമേ കഴിക്കാവൂ. പക്ഷേ, വൃക്കകളുടെ നിലനില്‍പ്പിനും ശരിയായ പ്രവര്‍ത്തനത്തിനും പഴങ്ങളും പച്ചക്കറികളും നിര്‍ബന്ധമാണ്. ഭക്ഷണത്തിലെ മാംസ്യഭ്രമമാണ് വൃക്കകളെ വളരെയധികം അപകടത്തിലാക്കുന്നത്. നാം അധികം കഴിക്കുന്ന മാംസ്യം ശരീരം സംഭരിച്ചുവെക്കുന്നില്ല. ആവശ്യം കഴിഞ്ഞാല്‍ ബാക്കി പുറംതള്ളണം. അധിക മാംസ്യത്തിന്റെ നിഷ്‌കാസന പ്രക്രിയയില്‍ വൃക്കകള്‍ക്ക് ക്ഷീണം സംഭവിക്കുന്നു.

കറിയുപ്പ്

ജൈവകോശേതരമായ വഴികളില്‍ നിന്നും ലഭിക്കുന്ന യാതൊരു ധാതുവിനെയും ശരീരം സ്വീകരിക്കില്ല. രക്തത്തില്‍ ഉപ്പുണ്ട് എന്നുകരുതി കടല്‍വെള്ളം വറ്റിച്ച ഉപ്പ് നാം കഴിക്കേണ്ടതില്ല. എല്ലാ അന്യവസ്തുക്കളും പോലെ കറിയുപ്പും ശരീരത്തില്‍നിന്ന് പുറംതള്ളപ്പെടുന്നു. ശരീരത്തിന് ആവശ്യം സസ്യാഹാരങ്ങളിലൂടെ ലഭിക്കുന്ന ജൈവലവണമാണ്. പാചകം ചെയ്ത ഭക്ഷണത്തിലൂടെ ശരീരത്തിലെത്തിച്ചേരുന്ന കറിയുപ്പിനെ ശരീരം പൂര്‍ണമായി പുറംതള്ളുകയാണ്. മാത്രമല്ല, കറിയുപ്പിന്റെ അമിതമായ ഉപയോഗം ശരീരത്തിലെ പൊട്ടാസ്യം തന്മാത്രകളെ ചോര്‍ത്തിക്കളയാനും കാരണമാകുന്നു.

ജലപാനം

ജലചികിത്സ (ഹൈഡ്രോതെറാപ്പി) എന്നപേരില്‍ ചിലര്‍ രാവിലെത്തന്നെ ലിറ്റര്‍കണക്കിനു വെള്ളംകുടിക്കുന്നു. അവരുടെ വൃക്കകള്‍ ഈ അധികജലത്തെ പുറംതള്ളാന്‍ സദാ പ്രയത്‌നിച്ചുകൊണ്ടിരിക്കും. ശരീരത്തിലെത്തിച്ചേരുന്ന ഈ അധികജലത്തെ പുറംതള്ളി പരിക്ഷീണമായിത്തീര്‍ന്ന വൃക്കകള്‍ക്ക് രോഗം ബാധിക്കുകയും പിന്നീട് ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയാതെവരികയും ചെയ്യും. രക്തത്തിലെ മാലിന്യങ്ങളൊന്നും ഈ പ്രക്ഷാളനം മൂലം നീക്കം ചെയ്യപ്പെടുന്നില്ല. ജലപാനം കരുതലോടെ മാത്രമാവുക. ദാഹത്തിനനുസരിച്ച് മാത്രം കഴിക്കുക.

ഔഷധസേവ

ശക്തി ക്ഷയിച്ച ശരീരാവയവങ്ങളെ ഉത്തേജിപ്പിക്കുന്ന സമ്പ്രദായമാണ് ഔഷധചികിത്സാ പദ്ധതി. എന്നാല്‍ ഉത്തേജന വസ്തുക്കളോട് പ്രതികരിച്ച് പ്രതികരിച്ച് ശക്തി ക്ഷയിച്ച വൃക്കകള്‍ കൂടുതല്‍ ക്ഷീണിക്കുകയാണ്. ആരോഗ്യസംരക്ഷണത്തിനെന്ന പേരില്‍ ഔഷധസേവ നടത്തുന്ന പതിവും ചിലരിലുണ്ട്. അതും വൃക്കനാശത്തില്‍ കലാശിക്കുന്നു. ഇങ്ങനെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി.ആറിന്റെ വൃക്കകള്‍ നശിക്കാനിടയായത്. അദ്ദേഹം ചില ഭസ്മങ്ങളും മരുന്നുകളും പതിവായി കഴിച്ചിരുന്നു. ആയുസ്സും ആരോഗ്യവും ഔഷധത്തിലൂടെ സാധ്യമാവും എന്നു കരുതുന്നത് തെറ്റാണ്.

വ്യായാമവും വിശ്രമവും

വൃക്കകളുടെ പ്രവര്‍ത്തനത്തിന് ധാരാളം ഓക്‌സിജനും രക്തവും ആവശ്യമാണ്. അതിനാല്‍ എല്ലാദിവസവും വ്യായാമം ചെയ്യേണ്ടതാണ്. ആവശ്യമായ വിശ്രമവും ലഭ്യമായിരിക്കണം. എന്നാലേ ശരീരാവയവങ്ങള്‍ക്ക് കരുത്താര്‍ജിക്കാന്‍ കഴിയൂ. ശരീരം പ്രകൃതിയുടെ കുറ്റമറ്റ സൃഷ്ടിയാണ്. പ്രകൃതിനിയമങ്ങളെ ലംഘിക്കാത്ത കാലത്തോളം അതിന്റെ പ്രവര്‍ത്തനം സുഗമവും ആയാസരഹിതവും ആയിരിക്കും.

ഡോ.പി.എ.രാധാകൃഷ്ണന്‍

തിരൂര്‍ ഗാന്ധിയന്‍ പ്രകൃതിചികിത്സാലയം, 
തിരൂര്‍

രോഗങ്ങളും പ്രതിവിധിയും

വയറുവേദന വയറുവേദന പലപ്പോഴും ഒരു രോഗലക്ഷണം മാത്രമാണ്. ദഹനക്കേട്, ഗ്യാസ് എന്നു തുടങ്ങി വയറ്റിലെ കാന്‍സര്‍ വരെ...

വയറുവേദന

വയറുവേദന പലപ്പോഴും ഒരു രോഗലക്ഷണം മാത്രമാണ്. ദഹനക്കേട്, ഗ്യാസ് എന്നു തുടങ്ങി വയറ്റിലെ കാന്‍സര്‍ വരെ ഈ രോഗലക്ഷണത്തില്‍ ഉണ്ടാകാം. മൂന്നു മിനിട്ട് വയര്‍ ചൂടു പിടിക്കുകയും അതിന്നുശേഷം തോര്‍ത്ത് നനച്ചു പിഴിഞ്ഞ് മടക്കി വയറ്റത്ത് ചുറ്റുകയും ചെയ്യുക (16 മിനുട്ട്). ഇഞ്ചിനീരു കൊടുക്കുന്നതും ജാതിക്ക അരച്ച് ശര്‍ക്കരനീരില്‍ കൊടുക്കുന്നതും ദഹനം വര്‍ദ്ധിപ്പിക്കുകയും ഗ്യാസ് കുറയ്ക്കുകയും ചെയ്യും. ഉദരസ്‌നാനം കൊടുക്കുന്നതും നല്ലതാണ്.

ഛര്‍ദ്ദി

ശരീരത്തിനാവശ്യമില്ലാത്ത എന്തോ പുറത്തു കളയാന്‍ ശ്രമിക്കുന്നതാണ് ഛര്‍ദ്ദിക്കു കാരണം. കരിക്കിന്‍ വെള്ളം മാത്രം കൊടുത്ത് വിശ്രമിപ്പിക്കുക. മലര്‍ ചൂടുവെള്ളത്തില്‍ ഇട്ട് പിഴിഞ്ഞ വെള്ളം അല്‍പാല്‍പമായി കുട്ടികള്‍ക്കു കൊടുക്കാം. തേന്‍ കൊടുക്കുന്നതും നല്ലതാണ്.

പനി

പലപ്പോഴും പനിയെ ഒരു അനുകൂല സംഗതിയായി പ്രകൃതിചികിത്സകര്‍ കാണുന്നു. ശരീരത്തിലെ അഴുക്കിനെ ഒരു പരിധിവരെ കത്തിച്ചുകളയാന്‍ പ്രാണശക്തി ശ്രമിക്കുന്നതാണ് പനിക്കു കാരണം. ആധുനിക വൈദ്യശാസ്ത്രം പനിക്ക് അണുജീവികളെ പ്രധാന കാരണമായി കാണുമ്പോള്‍ പ്രകൃതിചികിത്സകര്‍ ശരീരത്തിലെ അഴുക്കിനെ പ്രധാന കാരണമായി കാണുന്നു. അഴുക്കുള്ളിടത്ത് അണുജീവികളുടെ സാന്നിധ്യമുണ്ടാകും. ശരീരം മുഴുവന്‍ ഇടക്കിടെ നനച്ചു തുടയ്ക്കുകയും വയറ്റത്തും നെറ്റിയിലും തോര്‍ത്തു നനച്ചിടുകയും (20 മിനിട്ട്) വേണം. പനി കൂടാതെ നോക്കാനും ശരീരോഷ്മാവ് കുറയ്ക്കാനും ഇതുകൊണ്ടു സാധിക്കും. പഴച്ചാറുകള്‍, കരിക്ക്, തേന്‍വെള്ളം മാത്രം കുടിച്ച് ധാരാളം വെളിച്ചവും വായു സഞ്ചാരവുമുള്ള മുറിയില്‍ കുട്ടികളെ വിശ്രമിപ്പിക്കണം. എനിമ നല്‍കുന്നതും ഗുണപ്രദമായി കണ്ടിട്ടുണ്ട്.

ജലദോഷം

ജലദോഷം, മൂക്കടപ്പ്, കഫക്കെട്ട്, തലവേദന എന്നിങ്ങനെ പലവിധത്തില്‍ കുട്ടികളെ ശല്യപ്പെടുത്തുന്നതാണ് ഈ രോഗം. ദിവസവും മൂന്നു സ്പൂണ്‍ ചെറുപയര്‍ മുളപ്പിച്ചു കഴിക്കുകയും ഒരു സ്പൂണ്‍ ചെറുനാരങ്ങ നീരും ഒരു സ്പൂണ്‍ തേനും നാലു സ്പൂണ്‍ തുളസിനീരും ചേര്‍ത്തു കുടിക്കുകയും ചെയ്യുന്ന കുട്ടികള്‍ക്ക് ജലദോഷം, കഫക്കെട്ട് അപൂര്‍വമായേ വരികയുള്ളു. വന്നാല്‍ മൂന്നു ദിവസം പഴങ്ങളും പച്ചക്കറികളും മാത്രം കഴിക്കുക. ദിവസവും 10 മിനിട്ട് ഇളംവെയില്‍ കൊള്ളുക.

വയറിളക്കം

ധാരാളം വെള്ളം മാത്രം കുടിച്ച് വിശ്രമിക്കുക. തേന്‍ ഇടക്കിടെ കഴിക്കുന്നത് ഗുണകരമാണ്. കരിക്ക് നല്‍കാവുന്നതാണ്. മാതളത്തിന്റെ തോല്‍ മോരില്‍ അരച്ചു കൊടുക്കുന്നതും ഗുണപ്രദമായി കണ്ടിട്ടുണ്ട്. വയറിന്നു തോര്‍ത്തു നനച്ചു ചുറ്റണം, മൂന്നു വട്ടം.

മലബന്ധം

മലബന്ധം മറ്റു പല രോഗങ്ങളുടെയും തുടക്കമാകാം. നയിക്കുകയുമാവാം. ധാരാളം ഇലക്കറികളും പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍ക്കൊള്ളിക്കുക. മുളപ്പിച്ച ചെറുപയറും തവിടു കളയാത്ത അരിയും ഗുണം ചെയ്യും. ആവശ്യത്തിനനുസരിച്ച് വെള്ളവും കുടിക്കുക. ആവശ്യമെങ്കില്‍ ശുദ്ധജല എനിമ എടുക്കുക.

ത്വഗ്രോഗങ്ങള്‍

ത്വഗ്രോഗങ്ങള്‍ പലവിധത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. പഴവര്‍ഗങ്ങള്‍ ധാരാളം കൊടുക്കുകയും പഞ്ചസാര പൂര്‍ണമായി ഒഴിവാക്കുകയും ചെയ്യുക. നാളികേരപാല്‍ വെന്ത വെളിച്ചെണ്ണ തേച്ചു കുളിക്കുകയും വെയില്‍ കൊള്ളുന്നതും ശീലമാക്കുക. സോപ്പ്, ഷാമ്പു എന്നിവ ഉപയോഗിക്കരുത്. പ്ലാവിലയും മഞ്ഞളും തിളപ്പിച്ച വെള്ളത്തില്‍ കുളിപ്പിക്കുന്നത് ഗുണപ്രദമായി കണ്ടിട്ടുണ്ട്.

കല്യാണ്‍ ഉല്‍പലാക്ഷന്‍

ഗാന്ധിജി നാച്ചുറോപ്പതി ഹോസ്പിറ്റല്‍
കണിമംഗലം, തൃശ്ശൂര്‍

ഗ്യാസ്ട്രബിളിനുള്ള ഒറ്റമൂലികള്‍

1. തിപ്പലി കടുക്കാത്തോട് ഇവ സമം പൊടിച്ച് ശര്‍ക്കര ചേര്‍ത്തു കഴിക്കുക.
2. കരിംജീരകം കഷായം വെച്ചു വെളുത്തുള്ളി നീര് ചേര്‍ത്തു കഴിക്കുക.
3. ജാതിക്ക അരച്ചു ഇഞ്ചിനീരോ തേനോ ചേര്‍ത്തു കഴിക്കുക.
4. ഇന്തുപ്പും തിപ്പലിയും പൊടിച്ച് മോരില്‍ കഴിക്കുക.
5. പുളിയാറിലയും കറിവേപ്പിലയും അരച്ചു ചേര്‍ത്തു കാച്ചിയ മോരു കഴിക്കുക.
6. അല്പം കായം വറുത്തു പൊടിച്ച് മോരിലോ ചൂടുവെള്ളത്തിലോ കലക്കി കഴിക്കുക.
7. പാല്‍ക്കായം കരയാമ്പൂ ചേര്‍ത്ത് ഇടയ്ക്കിടെ കഴിക്കുക.
8. വെള്ളുള്ളി ചതിച്ചിട്ട് പാല്‍കാച്ചി ദിവസവും രാത്രി കഴിക്കുക.
9. ഒരു കഷണം ചുക്ക്, ജീരകം, ഏലക്കാ, ഗ്രാമ്പൂ ഇവ സമം ചേര്‍ത്തു മൂന്നു നേരം കഴിക്കുക.
10. കുരുമുളക് തുല്യഅളവില്‍ ജീരകം കുട്ടിച്ചേര്‍ത്തു പൊടിച്ചു ഇഞ്ചി നീരില്‍ സേവിക്കുക.
11. ഇന്തുപ്പ്, ചെറുനാരങ്ങാ നീരും ഇഞ്ചിനീരും കൂട്ടി കഴിക്കുക.
12. ഇന്തുപ്പ് അയമോദകവും കൂടി പൊടിച്ച് ചൂടുവെള്ളത്തില്‍ കഴിക്കുക.
13. ഇഞ്ചി ചെറുതായി നുറുക്കി നെയ്യില്‍ വറുത്തത് ഒരു ഭാഗം, ജീരകം നെയ്യില്‍ വറുത്തത് ഒരു ഭാഗം ഇവ പഞ്ചസാരയുമായി യോജിപ്പിച്ച് ഇടയ്ക്കിടെ കഴിക്കുക.
14. പുളിവേരിന്‍ തൊലി ചുട്ട ചാരം ഇഞ്ചിനീരില്‍ കഴിക്കുക.
15. ചുക്ക്, കുരുമുളക്, തിപ്പലി, പെരുംജീരകം, ഇന്തുപ്പ് ഇവ പൊടിച്ച് അരസ്​പൂണ്‍ വീതം മൂന്നു നേരം കഴിക്കുക.
16. അയമോദകം, കടുക്ക, ചുക്ക്, ഇന്തുപ്പ് ഇവ സമം പൊടിച്ച് ചേര്‍ത്തു വെന്ത വെള്ളം കുടിക്കുക.
17. പുളിയാറിലയും അല്പം മഞ്ഞളും ഇഞ്ചിയും ചേര്‍ത്തു മോരു കാച്ചി കഴിക്കുക.
18. മുത്തങ്ങ, ചുക്ക്, അമൃത്, അതിവിടയം ഇവ സമം കഷായം വെച്ചു കഴിക്കുക.

ചുക്ക് ഒരു ശീലമാക്കുക

സമൂഹത്തെ അലട്ടുന്ന പ്രശ്‌നങ്ങളില്‍ പ്രധാനമാണ് ആര്‍ത്തവ അസ്‌കിതകളും മാനസിക സമ്മര്‍ദങ്ങളും. പെണ്‍കുട്ടികളും യുവതികളും മാസത്തിലെ ആ '3-4 ദിവസം' അനുഭവിക്കുന്ന വിഷമതകളും ആത്മവിശ്വാസക്കുറവും ഇനി മറക്കാം. ആര്‍ത്തവം തുടങ്ങുന്നതിന് രണ്ടു ദിവസം മുന്‍പു മുതല്‍ ആര്‍ത്തവം തുടങ്ങി മൂന്നു ദിവസം വരെ ദിവസം മൂന്നുനേരം വീതം 500 മി.ഗ്രാം ചുക്കുപൊടി കഴിക്കുന്നത് ആര്‍ത്തവപ്രശ്‌നങ്ങള്‍ക്ക് ഏറെ പരിഹാരമാണെന്ന് അടുത്തകാലത്തു നടത്തിയ പഠനങ്ങള്‍ വെളിവാക്കുന്നു. 

പതിനെട്ടു വയസ്സിനു മുകളിലുള്ള അവിവാഹിതകളായ 105 വിദ്യാര്‍ഥിനികളില്‍ ആറു മാസം ഇറാനിലെ ടെഹ്‌റാനില്‍ നടത്തിയ ഗവേഷണ പഠനങ്ങളാണ് ചുക്കിന്റെ ഈ പുതിയ

സമൂഹത്തെ അലട്ടുന്ന പ്രശ്‌നങ്ങളില്‍ പ്രധാനമാണ് ആര്‍ത്തവ അസ്‌കിതകളും മാനസിക സമ്മര്‍ദങ്ങളും. പെണ്‍കുട്ടികളും യുവതികളും മാസത്തിലെ ആ '3-4 ദിവസം' അനുഭവിക്കുന്ന വിഷമതകളും ആത്മവിശ്വാസക്കുറവും ഇനി മറക്കാം. ആര്‍ത്തവം തുടങ്ങുന്നതിന് രണ്ടു ദിവസം മുന്‍പു മുതല്‍ ആര്‍ത്തവം തുടങ്ങി മൂന്നു ദിവസം വരെ ദിവസം മൂന്നുനേരം വീതം 500 മി.ഗ്രാം ചുക്കുപൊടി കഴിക്കുന്നത് ആര്‍ത്തവപ്രശ്‌നങ്ങള്‍ക്ക് ഏറെ പരിഹാരമാണെന്ന് അടുത്തകാലത്തു നടത്തിയ പഠനങ്ങള്‍ വെളിവാക്കുന്നു. 

പതിനെട്ടു വയസ്സിനു മുകളിലുള്ള അവിവാഹിതകളായ 105 വിദ്യാര്‍ഥിനികളില്‍ ആറു മാസം ഇറാനിലെ ടെഹ്‌റാനില്‍ നടത്തിയ ഗവേഷണ പഠനങ്ങളാണ് ചുക്കിന്റെ ഈ പുതിയ ഔഷധസിദ്ധി വെളിവാക്കിയത്. 21-35 ദിവസം വരെ ആര്‍ത്തവ ചക്രമുള്ളവരും 2-6 ദിവസം വരെ ആര്‍ത്തവം നീളുന്നവരുമായിരുന്നു എല്ലാ യുവതികളും. മാത്രമല്ല, എല്ലാവര്‍ക്കും മിതമായോ കഠിനമായോ ആര്‍ത്തവ േവദനയുള്ളവരുമായിരുന്നു. 

ദിവസം 1500 മി.ഗ്രാം ചുക്കുപൊടി (മൂന്നു തവണയായി) അഞ്ചു ദിവസം കഴിച്ചതുവഴി എല്ലാവര്‍ക്കും ആര്‍ത്തവ വേദനയ്ക്ക് ശമനമുണ്ടായി എന്നു മാത്രമല്ല, കൂടുതല്‍ ആത്മവിശ്വാസം ആര്‍ജിക്കാനുമായി. ഗര്‍ഭിണികളില്‍ ആദ്യ മാസങ്ങളില്‍ കാണപ്പെടുന്ന ഛര്‍ദി നിയന്ത്രിക്കാന്‍ ചുക്ക് ഏറെ ഫലപ്രദമാണെന്ന് നേരത്തേ കണ്ടെത്തിയിട്ടുള്ളതാണ്

വേനലില്‍ ചര്‍മം കാക്കാന്‍

വേനല്‍ക്കാലം സുന്ദരികള്‍ക്ക് പെടാപ്പാടുതന്നെയാണ്. കത്തുന്ന സൂര്യന്‍ എല്ലാ മൊഞ്ചിനും മേല്‍ കറുത്ത മൂടപടമിടുന്നു....

വേനല്‍ക്കാലം സുന്ദരികള്‍ക്ക് പെടാപ്പാടുതന്നെയാണ്. കത്തുന്ന സൂര്യന്‍ എല്ലാ മൊഞ്ചിനും മേല്‍ കറുത്ത മൂടപടമിടുന്നു. കരിവാളിപ്പിനെ പേടിച്ച് പുറത്തിറങ്ങാതിരിക്കാന്‍ പറ്റില്ല. സൂര്യനോട് മല്ലിടുന്ന കാര്യമാലോചിച്ച് തല പുണ്ണാക്കേണ്ട. അതിനുള്ള മരുന്നെല്ലാം നമ്മുടെ ചുറ്റിലുമുണ്ട്. വേനലില്‍ സമൃദ്ധമായ പഴവര്‍ഗങ്ങളിലൂടെത്തന്നെ പ്രകൃതി മറുമരുന്നും നീട്ടുന്നു. ഇനിയൊട്ടും മടിക്കാതെ ഇതൊക്കെയൊന്നു പ്രയോഗിച്ച് മുഖം വാടാതെ തിളങ്ങിക്കോളൂ.

സൂര്യപ്രകാശമേറ്റുണ്ടാവുന്ന കരിവാളിപ്പിനു തക്കാളിനീര് ബെസ്റ്റാണ്. വെയിലു കൊണ്ടുവന്ന ഉടനെ ഇതങ്ങ് പ്രയോഗിക്കണം. കറുത്തപാടുള്ള ഭാഗത്ത് ഉരുളക്കിഴങ്ങ് അരച്ച് ഒരു സ്​പൂണ്‍ തൈരില്‍ ചേര്‍ത്ത് പുരട്ടാം.

വേനലില്‍ മേക്കപ്പ് മിതമെന്നാണെങ്കിലും പൂര്‍ണമായി ഒഴിവാക്കാനാവത്ത അവസരങ്ങളുമുണ്ടാവും. ഒലിച്ചിറങ്ങി കരിംഭൂതമാവാതിരിക്കാന്‍ വാട്ടര്‍പ്രൂഫ് സാധനങ്ങള്‍തന്നെ ചോദിച്ചുവാങ്ങാന്‍ മറക്കരുത്. എണ്ണമയ ചര്‍മക്കാര്‍ക്ക് പാല്‍ക്കേക്ക് ടൈപ്പ് വാട്ടര്‍പ്രൂഫ് ഇനങ്ങളാണ് ഉപയോഗിക്കേണ്ടത്. വരണ്ട, സാധാരണ ചര്‍മക്കാര്‍ക്കെല്ലാം പാല്‍സ്റ്റിക് ടൈപ്പാണ് അഭികാമ്യം.

വിയര്‍പ്പും അഴുക്കും ഒരുമിച്ചാല്‍ സൂചികുത്താന്‍ ഇടമില്ലാത്തവിധം മുഖക്കുരു കയറി ആക്രമിക്കും. എപ്പോഴും മുഖം വൃത്തിയാക്കിവെക്കാന്‍ ശ്രദ്ധിക്കണം. ഇളം ചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ ഇടയ്ക്കിടെ കഴുകി തുടയ്ക്കുക.തുളസിയില, പുതിനയില എന്നിവയരച്ച് ചെറുനാരങ്ങാനീരില്‍ ചേര്‍ത്ത് പുരട്ടിയാല്‍ മുഖക്കുരു മാറും. പേരയ്ക്കയില, മഞ്ഞള്‍ എന്നിവ അരച്ചിടുന്നതും മുഖക്കരുവിനു ഫലപ്രദമാണ്. വീട്ടിലുള്ള ഏതു പഴവും അസല്‍ ഫേഷ്യലാക്കി മാറ്റാം. പപ്പായ, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ ഒന്നിച്ചോ വെവ്വേറെയോ അരച്ച് പാക്കാക്കി പതിനഞ്ചു മിനിറ്റിനുശേഷം കഴുകിക്കളഞ്ഞാല്‍ ബ്ലീച്ചിങ് എഫക്ടുമായി, ചര്‍മം മൃദുലവുമാകും.

30 വയസ്സിനു താഴെയുള്ളവര്‍ മാസത്തിലൊരിക്കല്‍ ഫേഷ്യല്‍ ചെയ്താല്‍മതി. അതിനു മുകളിലുള്ളവര്‍ക്ക് മാസത്തില്‍ രണ്ടുതവണയാവാം. ഒരിക്കല്‍ ബ്യൂട്ടിപാര്‍ലറില്‍നിന്നാണെങ്കില്‍ അടുത്തത് വീട്ടില്‍ത്തന്നെ പഴപ്രയോഗം മതി.

സൂര്യപ്രകാശം നേരിട്ട് ഏല്ക്കാതിരിക്കാന്‍ സണ്‍പ്രൊട്ടക്ടിവുകള്‍ ഉപയോഗിക്കാം. കൂടുതല്‍ സമയം വെയില്‍കൊള്ളുന്നവര്‍ക്ക് എസ്.ടി.എഫ്. 30-ഉം കുറച്ചു സമയമാണെങ്കില്‍ 15-ഉം മതി. എണ്ണമയമുള്ളവര്‍ ക്രീമിനു പകരം ജെല്‍ രൂപത്തിലുള്ളത് തിരഞ്ഞെടുക്കണം. ക്രീം മുഖക്കുരു ഉണ്ടാക്കിയേക്കും.

വിവരണങ്ങള്‍ക്ക് കടപ്പാട്:

ദീപാഹരി, ഫെതര്‍ടച്ച്, പൊറ്റമ്മല്‍

കണ്ണിന്റെ ആരോഗ്യത്തിന് ആട്ടിന്‍ പാല്‍

ആട്ടിന്‍ പാല്‍ പഞ്ചസാര ചേര്‍ത്ത് ധാര ചെയ്യുന്നത് കണ്ണിലെ പഴുപ്പും ചുവപ്പും ശമിപ്പിക്കും.

കണ്ണിന്റെ ചൊറിച്ചില്‍ മാറാന്‍ ചന്ദനം അരച്ച് മുലപ്പാലില്‍ കലക്കി ധാര ചെയ്യുക.

പശുവിന്‍ പാല്‍ തിളപ്പിച്ച് ആവി കൊള്ളുന്നത് കണ്ണിന്റെ ആരോഗ്യം കൂട്ടും. 

ഇരട്ടിമധുരം പാലില്‍ കഷായം വച്ച് തണുപ്പിച്ച് പഞ്ചസാര ചേര്‍ത്ത് കണ്ണില്‍ ഉറ്റിക്കുന്നത് നേത്രരോഗങ്ങളെ തടയും.

ത്രിഫല കഷായം നെയ്യ് മേമ്പൊടി ചേര്‍ത്ത് തുടര്‍ച്ചയായി കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. 

വയമ്പ് മുലപ്പാലിലരച്ച് കണ്ണിലുറ്റിച്ചാല്‍ ചെങ്കണ്ണ് മാറും.

കണ്ണില്‍ പൊടി വീണാല്‍ വെറ്റില അരച്ച് വെണ്ണയും ഇന്തുപ്പും ചേര്‍ത്ത് കണ്ണിലെഴുതുക. ആശ്വാസം കിട്ടും

പ്ലാശിന്റെ തളിര് ഇട

ആട്ടിന്‍ പാല്‍ പഞ്ചസാര ചേര്‍ത്ത് ധാര ചെയ്യുന്നത് കണ്ണിലെ പഴുപ്പും ചുവപ്പും ശമിപ്പിക്കും.

കണ്ണിന്റെ ചൊറിച്ചില്‍ മാറാന്‍ ചന്ദനം അരച്ച് മുലപ്പാലില്‍ കലക്കി ധാര ചെയ്യുക.

പശുവിന്‍ പാല്‍ തിളപ്പിച്ച് ആവി കൊള്ളുന്നത് കണ്ണിന്റെ ആരോഗ്യം കൂട്ടും. 

ഇരട്ടിമധുരം പാലില്‍ കഷായം വച്ച് തണുപ്പിച്ച് പഞ്ചസാര ചേര്‍ത്ത് കണ്ണില്‍ ഉറ്റിക്കുന്നത് നേത്രരോഗങ്ങളെ തടയും.

ത്രിഫല കഷായം നെയ്യ് മേമ്പൊടി ചേര്‍ത്ത് തുടര്‍ച്ചയായി കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. 

വയമ്പ് മുലപ്പാലിലരച്ച് കണ്ണിലുറ്റിച്ചാല്‍ ചെങ്കണ്ണ് മാറും.

കണ്ണില്‍ പൊടി വീണാല്‍ വെറ്റില അരച്ച് വെണ്ണയും ഇന്തുപ്പും ചേര്‍ത്ത് കണ്ണിലെഴുതുക. ആശ്വാസം കിട്ടും

പ്ലാശിന്റെ തളിര് ഇടിച്ചു പിഴിഞ്ഞ് ഇന്തുപ്പും ചേര്‍ത്ത് ചെവിയില്‍ ഉറ്റിക്കുന്നത് കണ്ണിലെ അസുഖങ്ങള്‍ മാറാന്‍ സഹായിക്കും.

കൂടെക്കൂടെ കണ്ണില്‍ നിന്നും വെള്ളം വരുമ്പോള്‍ മഞ്ഞള്‍നീരില്‍ മുക്കിയ തുണികൊണ്ട് കണ്ണു തുടച്ചാല്‍ മതി.

കരുനൊച്ചിയിലയുടെ നീര് രണ്ടോ മൂന്നോ തുള്ളി നസ്യം ചെയ്താല്‍ കണ്ണുവേദന മാറും

കടപ്പാട്-മാതൃഭൂമി.കോം

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate