অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യം ചിട്ടയോടെ

ആരോഗ്യം ചിട്ടയോടെ

ഗർഭാശയമുഖ അർബുദം വിപത്തും സദ്‌വാർത്തയും

ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) മൂലമാണ് ഗർഭാശയമുഖ അർബുദം ഉണ്ടാകുന്നത്.

വനിതകളിൽ ഏറ്റവും സാധാരണമായി കാണുന്ന അർബുദരോഗങ്ങളിൽ രണ്ടാം സ്ഥാനമാണ് ഗർഭാശയമുഖ അർബുദം (സെർവിക്കൽ കാൻസർ) എന്നതല്ല ഈ വിപത്തിനെ വ്യത്യസ്തമാക്കുന്നത്. വികസിതരാജ്യങ്ങളിൽ കാണപ്പെടുന്ന ഏറ്റവും സാധാരണമായ കാൻസർ രോഗമാണെന്നതുമല്ല ഈ വിപത്തിന്റെ പ്രത്യേകത. എളുപ്പത്തിൽ രോഗനിർണയം നടത്താനും പ്രതിരോധ കുത്തിവയ്പുകൾവഴി തടയാനും സാധ്യമായിട്ടും സ്ത്രീകളിലെ ബോധവത്കരണത്തിന്റെ കുറവുകൊണ്ടുമാത്രം ഏറ്റവുമധികം മാരകമായ കൊലയാളിയായി ഈ രോഗം മാറുന്നു എന്നതാണ് ദുരന്തം.

യോനിയിൽനിന്നും ഗർഭപാത്രത്തിലേയ്ക്കുള്ള ഇടുങ്ങിയ ദ്വാരമാണ് ഗർഭാശയമുഖം. ഇവിടെയാണ് ഗർഭാശയകാൻസറിന്റെ തുടക്കം. ഇവയിൽ ഏതാണ്ട് 80 മുതൽ 90 ശതമാനവും സ്ക്വാമസ് കോശ അർബുദങ്ങളാണ്. ത്വക്കിലെ കോശങ്ങളിലേത് പോലെയുള്ള കോശങ്ങളാണ് സ്ക്വാമസ് കോശങ്ങൾ. അഡീനോ കാർസിനോമയാണ് രണ്ടാമതായി ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഗർഭാശയമുഖ അർബുദം. എൻഡോസെർവിക്‌സിൽ ശ്ലേഷ്മം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികളിലാണ് അഡീനോ കാർസിനോമ വളർന്നുവരുന്നത്. യുവതികളിൽ അഡീനോ കാർസിനോമയുടെ തോത് വർദ്ധിച്ചുവരികയാണ്.
തെക്കൻഏഷ്യയിൽ ഏറ്റവുമധികം ഗർഭാശയമുഖ അർബുദം കണ്ടെത്തിയിരിക്കുന്നത് ഇന്ത്യയിലാണ്. ഓരോ വർഷവും ഏതാണ്ട് 1,20,000 അർബുദരോഗികളിൽ പുതിയതായി ഗർഭാശയമുഖ കാൻസർ കണ്ടെത്തുന്നു.

ഗർഭാശയമുഖ അർബുദരോഗികളിൽ ഒരു വർഷം ഏതാണ്ട് 70,000 സ്ത്രീകൾ മരണത്തിന് കീഴടങ്ങും. മറ്റ് കാൻസറുകളിൽനിന്ന് വ്യത്യസ്തമായി സ്ത്രീകളുടെ ഉത്പാദനകാലത്ത് മധ്യപ്രായത്തിലാണ് ഈ രോഗം ആക്രമിക്കുന്നത്. ഈ രോഗം കണ്ടെത്തിയവരിൽ പകുതിപ്പേർക്കും 35-നും 55-നും ഇടയിലാണ് പ്രായം. എന്നാൽ, പ്രായം ചെന്നവരിലും പ്രായം കുറഞ്ഞവരിലും ഈ രോഗം കാണാറുണ്ട്.

ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) മൂലമാണ് ഗർഭാശയമുഖ അർബുദം ഉണ്ടാകുന്നത്. 99 ശതമാനം ഗർഭാശയമുഖ അർബുദരോഗികളിലും എച്ച്പിവി വൈറസ് കണ്ടെത്തിയിട്ടുണ്ട്. ചിലതരം എച്ച്പിവി വൈറസുകൾക്ക് സാധാരണ ഗർഭാശയമുഖ കോശങ്ങളെ ദീർഘകാലംകൊണ്ട് അസാധാരണമായ രീതിയിൽ മാറ്റിമറിക്കാൻ കഴിയും. ഇത്തരം കോശങ്ങൾ ചിലപ്പോൾ ഗർഭാശയമുഖ അർബുദമായി മാറാൻ സാധ്യതയുണ്ട്. എച്ച്പിവി - 16, എച്ച്പിവി - 18 എന്നിങ്ങനെ രണ്ട് തരം വൈറസുകളാണ് 70 ശതമാനം ഗർഭാശയമുഖ അർബുദത്തിനും കാരണമാകുന്നത്.

എച്ച്പിവി വൈറസ് പടരുന്നത് ശാരീരികബന്ധത്തിലൂടെയാണ്. ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ മിക്ക പുരുഷന്മാരിലും സ്ത്രീകളിലും എച്ച്പിവി കാണപ്പെടാറുണ്ട്. ലൈംഗികമായി സജീവമായ 75 ശതമാനം പേരിലും ഏതെങ്കിലും തരത്തിലുള്ള എച്ച്പിവി ബാധ കണ്ടേക്കാം. എന്നാൽ, ഭൂരിഭാഗം അണുബാധകളും പെട്ടെന്ന് തന്നെ ശമിക്കുകയും ഒരു ശതമാനം മാത്രം എച്ച്പിവി ബാധ കാൻസറായി മാറുകയും ചെയ്യാം. ഭൂരിഭാഗം സ്ത്രീകളിലും എച്ച്പിവി വൈറസ് ബാധ ഗർഭാശയമുഖ കാൻസറായി മാറണമെന്നില്ല. മിക്ക സ്ത്രീകളിലും എച്ച്പിവി അണുബാധ ദീർഘനാൾ നീണ്ടുനിൽക്കാതെ 90 ശതമാനവും സ്വയം ഭേദമാകുകയാണ് പതിവ്. തുടർച്ചയായി എച്ച്പിവിമൂലമുള്ള അണുബാധയുണ്ടാകുന്നുണ്ടെങ്കിൽ അത് ഗർഭാശയമുഖ കോശങ്ങളിൽ അസാധാരണത്വം ഉണ്ടാക്കാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുകയും അത് കാൻസറായി രൂപപ്പെടുകയും ചെയ്യുന്നു.

അർബുദമുണ്ടാകുന്ന അവസ്ഥയ്ക്കു മുമ്പായി ഗർഭാശയമുഖ കോശങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളും കാൻസറിന്റെ പ്രാഥമിക ഘട്ടങ്ങളും ലക്ഷണങ്ങളൊന്നും പുറത്തുകാണിക്കണമെന്നില്ല. എന്നാൽ, സാധാരണയായി പിഎപി സ്മിയർ ടെസ്റ്റ് അഥവാ എച്ച്പിവി പരിശോധന എന്നറിയപ്പെടുന്ന പാപാനികോളോ ടെസ്റ്റിലൂടെ അർബുദ കോശങ്ങളെയും അർബുദമാകാൻ സാധ്യതയുള്ള കോശങ്ങളെയും തിരിച്ചറിയാൻ സാധിക്കും. കോശങ്ങളുടെ മാറ്റങ്ങൾ അറിയാനല്ല വൈറസിനെ കണ്ടെത്താനാണ് എച്ച്പിവി പരിശോധന സഹായിക്കുന്നത്. അർബുദാവസ്ഥയിലേയ്ക്ക് പോകുന്ന കോശങ്ങളിലെ മാറ്റങ്ങളെ കണ്ടെത്താനും ഗർഭാശയമുഖ കാൻസറായി മാറുന്നത് തടയാനും ഇതുവഴി കഴിയും.

വാർഷിക ആരോഗ്യ പരിശോധനകൾക്കൊപ്പം 21 വയസ്സ് മുതൽ സ്ത്രീകൾ സ്ഥിരമായി പാപ് സ്മിയർ പരിശോധനകൾ നടത്തുന്നത് നല്ലതാണ്. മുപ്പത് വയസ്സിന് മുകളിൽ പ്രായമുള്ളവർ തുടർച്ചയായി മൂന്ന് പാപ് ടെസ്റ്റുകൾ നടത്തിയിട്ടുണ്ടെങ്കിൽ പിന്നീട് അഞ്ച് വർഷത്തിനുശേഷം തുടർപരിശോധനകളും എച്ച്പിവി നിർണയവും നടത്തിയാൽ മതിയാകും. വർഷങ്ങളോളം എച്ച്പിവി വൈറസുകൾക്ക് സുഷുപ്താവസ്ഥയിൽ ഇരിക്കാനും പെട്ടെന്ന് സജീവമാകാനും കഴിയുമെന്ന കാര്യം ഓർക്കുക. 
എച്ച്പിവിക്കെതിരേ ഇപ്പോൾ വാക്‌സിനുകൾ ലഭ്യമാണ്. ഗർഭാശയമുഖ അർബുദം തടയുന്നതിനുള്ള ഏറ്റവും മികച്ച മാർഗം വാക്‌സിനേഷനാണ്.

ലൈംഗികബന്ധങ്ങളിൽ ഏർപ്പെടുന്നതിന് മുമ്പുള്ള പ്രായത്തിൽ വാക്‌സിനേഷൻ നല്കുന്നതാണ് നല്ലത്. നേരത്തെ നല്കാൻ കഴിഞ്ഞില്ലെങ്കിലും ലൈംഗികമായി സജീവമായവർക്ക് എച്ച്പിവി ബാധ ഉണ്ടാകാം എന്നതിനാൽ എല്ലാ സ്ത്രീകൾക്കും വാക്‌സിനേഷൻ നല്കാവുന്നതാണ്. പത്തു മുതൽ 26 വയസ്സ് വരെയുള്ള പ്രായത്തിലാണ് എച്ച്പിവി വൈറസ് വരാൻ സാധ്യതയുള്ളത്. ഇത് 46 വയസ്സ് വരെയും നല്കാൻ കഴിയും.

അവബോധം സൃഷ്ടിക്കുന്ന പരിപാടികൾ, പാപ് സ്മിയർ പരിശോധനകൾ, എച്ച്പിവി വാക്‌സിനേഷൻ തുടങ്ങിയവയിലൂടെ ഗർഭാശയമുഖ കാൻസർ എന്ന വിപത്തിനെ തടയാൻ സാധിക്കും. ഇത് വായിക്കുന്ന സ്ത്രീകൾ കാത്തിരിക്കാതെ വാക്‌സിനേഷൻ നേടാനും പാപ് സ്മിയർ പരിശോധന നടത്താനും മുന്നോട്ടുവരണം. ഓർക്കുക, ഇതുവഴി ഒരു ജീവനാണ് രക്ഷിക്കാൻ കഴിയുക.

ആസ്റ്റർ മെഡ്‌സിറ്റി സീനിയർ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റാണ് ലേഖിക

ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ടത്‌

മദ്യം എത്ര ചെറിയ തോതിലായാലും കുഞ്ഞിനെ ദോഷകരമായി ബാധിക്കും. മദ്യപാനമുള്ള അമ്മയുടെ രക്തത്തില്‍ നിന്നും പ്ലാസന്റ വഴി മദ്യം കുഞ്ഞിന്റെ രക്തത്തിലെത്തുന്നു. മദ്യത്തിലെ ചില രാസവസ്തുക്കള്‍ fetal alcohol syndrome എന്ന പ്രത്യേക തരം രോഗം കുഞ്ഞിനുണ്ടാക്കുന്നു. വളര്‍ച്ചക്കുറവ്, ബുദ്ധിമാന്ദ്യം, ലേണിങ് പ്രശ്‌നങ്ങള്‍, ഹൃദയ വാല്‍വ് തകരാറ്, നാഡീ വൈകല്യങ്ങള്‍ തുടങ്ങിയവയും കാണുന്നു.

ഗര്‍ഭിണികള്‍ വീട്ടിലും ചുറ്റുപാടും ജോലിസ്ഥലത്തുമൊക്കെ പല പദാര്‍ഥങ്ങളുമായി സ്ഥിരം സമ്പര്‍ക്കത്തിലാവാറുണ്ട്. ഇതില്‍ ചിലത് ചര്‍മം, ശ്വാസകോശം, അന്നനാളം എന്നിവയിലൂടെ ഉള്ളിലെത്തി അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. റേഡിയേഷന്‍, പുകവലി, മദ്യപാനം, കീടനാശിനികള്‍, രാസപദാര്‍ഥങ്ങള്‍, രോഗാണുക്കള്‍ തുടങ്ങിയവയെല്ലാം ഇതില്‍പെടും.

റേഡിയേഷന്‍
അക്‌സ്‌റേയും സിടി സ്‌കാനും അയേണൈസിങ് റേഡിയേഷന്‍ പുറത്തുവിടുന്നു, ഉയര്‍ന്ന അളവില്‍ അയേണൈസിങ് റേഡിയേഷന്‍ ഉപയോഗിച്ചാല്‍ കുഞ്ഞിന് അംഗവൈകല്യം, വളര്‍ച്ചക്കുറവ,് ഭാവിയില്‍ ലുക്കിമിയ സാധ്യത തുടങ്ങിയവയ്ക്ക് വഴിവെക്കും.

സാധാരണ എക്‌സ്‌റേയിലും സിടി സ്‌കാനിലും പരിശോധനയ്ക്ക് നിശ്ചയിച്ച അളവില്‍ (diagnostic dose) മാത്രമേ ഉപയോഗിക്കുന്നുള്ളൂ. അതുകൊണ്ട് ഗര്‍ഭാവസ്ഥയില്‍ ഒറ്റതവണ ചെയ്യുന്ന എക്‌സ്‌റേയോ സിടി സ്‌കാനോ സുരക്ഷിതമാണ്.

പ്രഗ്നനന്‍സി കലണ്ടര്‍

നിങ്ങളോ നിങ്ങളുടെ വേണ്ടപ്പെട്ടവരോ ഗര്‍ഭിണിയാണോ?  ഓരോ ആഴ്ചയിലെയും ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച, ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍, നടത്തേണ്ട പരിശോധനകല്‍ എന്നിവ അറിയാന്‍ രജിസ്റ്റര്‍ചെയ്യുക. ഇ-മെയിലില്‍ യഥാസമയം ഇക്കാര്യങ്ങള്‍ നിങ്ങളെ അറിയിക്കും.

മദ്യപാനവും പുകവലിയും
മദ്യം എത്ര ചെറിയ തോതിലായാലും കുഞ്ഞിനെ ദോഷകരമായി ബാധിക്കും. മദ്യപാനമുള്ള അമ്മയുടെ രക്തത്തില്‍ നിന്നും പ്ലാസന്റ വഴി മദ്യം കുഞ്ഞിന്റെ രക്തത്തിലെത്തുന്നു. മദ്യത്തിലെ ചില രാസവസ്തുക്കള്‍ fetal alcohol syndrome എന്ന പ്രത്യേക തരം രോഗം കുഞ്ഞിനുണ്ടാക്കുന്നു. വളര്‍ച്ചക്കുറവ്, ബുദ്ധിമാന്ദ്യം, ലേണിങ് പ്രശ്‌നങ്ങള്‍, ഹൃദയ വാല്‍വ് തകരാറ്, നാഡീ വൈകല്യങ്ങള്‍ തുടങ്ങിയവയും കാണുന്നു.

ഗര്‍ഭിണിക്ക് പുകവലി ശീലമില്ലെങ്കിലും ഭര്‍ത്താവിന്റെ പുകവലി തത്തുല്യമായ ദോഷം ചെയ്യും. പുകവലിക്കുന്നവരുടെ സാമീപ്യം അപകടകരം തന്നെ. മറുപിള്ള നേരത്തെ വിട്ടു പോകുക, മാസം തികയാതെ പ്രസവിക്കുക, തൂക്കക്കുറവുള്ള കുഞ്ഞുങ്ങള്‍ ജനിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇതുമൂലം ഉണ്ടാകാം. പ്ലാസ്റ്റിക്കും റബ്ബറും കത്തുന്ന പുക ശ്വസിക്കുന്നത് ഗര്‍ഭിണികള്‍ക്ക് ദോഷകരമാണ്. കഴിയുന്നതും വീട്ടിനടുത്ത് വെച്ച് ഇവ കത്തിക്കരുത്. അത്തരം സാഹചര്യങ്ങള്‍ ഉണ്ടാവുമ്പോള്‍ അവിടെനിന്നും മാറി നില്‍ക്കുക.

അണുബാധകള്‍
ഗര്‍ഭിണികള്‍ക്ക് പിടിപെടുന്ന അണുബാധയുടെ തീവ്രത വളരെ കൂടുതലുമായിരിക്കും. ചില അണുബാധ അമ്മയെ വലുതായി ബാധിച്ചില്ലെങ്കിലും കുഞ്ഞിന് വളരെ ഹാനികരമാകും. ഉദാഹരണത്തിന് ടോക്‌സോപ്ലാസ്‌മോസിസ് (toxoplasmosis). ഇത് അണുബാധയേറ്റ വളര്‍ത്തുമൃഗങ്ങളുടെ വിസര്‍ജന വസ്തുക്കളില്‍ നിന്നോ, മാംസഭക്ഷണത്തില്‍ നിന്നോ പകരുന്നു.

ഇത് ഗര്‍ഭത്തിന്റെ ആദ്യത്തെ മൂന്ന് മാസത്തിനുള്ളില്‍ വന്നാല്‍ കുഞ്ഞിനെ കണ്‍ജനിറ്റല്‍ ടോക്‌സോപ്ലാസ്‌മോസിസ് (congenital toxoplasmosis) എന്ന രോഗം ബാധിക്കുന്നു. കുഞ്ഞിന്റെ തലയില്‍ വെള്ളം കെട്ടിക്കിടക്കുക, അന്ധത, ജന്നി, കുഞ്ഞിന് തൂക്കക്കുറവ്, തുടങ്ങിയവ കാണുന്നു. വ്യക്തി ശുചിത്വം പാലിക്കുകയാണ് പ്രധാന പ്രതിരോധമാര്‍ഗം, ആഹാരത്തിനു മുമ്പ് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ നന്നായി കഴുകുക, നന്നായി പാകം ചെയ്ത മാംസം മാത്രം ഭക്ഷിക്കുക. ഗര്‍ഭിണികള്‍ വളര്‍ത്തു മൃഗങ്ങളുമായി അടുത്തിടപഴകാതിരിക്കാന്‍ ശ്രദ്ധിക്കണം.

കീടനാശിനികള്‍
കീടനാശിനിയുടെ അംശം ശരീരത്തിലെത്തുന്നത്, ഗര്‍ഭമലസല്‍, കുഞ്ഞിന് വളര്‍ച്ചകുറവ് , നേരത്തേയുള്ള പ്രസവം, വൈകല്യങ്ങള്‍ തുടങ്ങിയവയ്ക്ക് വഴിവെക്കുന്നു, ജൈവ വളമിട്ട് ഉണ്ടാക്കുന്ന പച്ചക്കറികള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക, നാടന്‍ കപ്പയും പയറും മുരിങ്ങയിലയും ഭക്ഷണത്തിലുള്‍പ്പെടുത്തുക.

ദന്ത സംരക്ഷണം ഗര്‍ഭിണികളില്‍

അമ്മയാകാന്‍ തയ്യാറെടുക്കുകയാണോ നിങ്ങള്‍? എങ്കില്‍ സംശയങ്ങളും വേവലാതികളും അനേകമുണ്ടാകും. ആരോഗ്യമുള്ള കുഞ്ഞിനു വേണ്ടി എന്ത് ചെയ്യണം? എന്ത് കഴിക്കണം? എങ്ങിനെ കിടക്കണം? ഇതൊക്കെയാവും നിങ്ങളുടെ മനസ്സില്‍. എന്നാല്‍, ഗര്‍ഭകാലത്തെ ദന്തസംരക്ഷണത്തെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍, അറിഞ്ഞോളൂ, ഗര്‍ഭകാലത്തെ ദന്തസംരക്ഷണം ആരോഗ്യകരവും സന്തോഷകരവുമായ ഗര്‍ഭകാലത്തിനു അത്യന്താപേക്ഷിതമാണ്. 

നാഡികളും സിരകളും ധമനികളും അടങ്ങുന്ന ഒരു ശരീരഭാഗം തന്നെയാണ് പല്ലുകള്‍. അതുകൊണ്ട് തന്നെ മറ്റേതു ശരീരഭാഗത്തിനും കൊടുക്കുന്ന അതേ പ്രാധാന്യവും കരുതലും ഇവയ്ക്കും ആവശ്യമാണ്.

നിങ്ങളുടെ ആരോഗ്യത്തിനു മാത്രമല്ല നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിനും ദന്തരോഗങ്ങള്‍ ഭീഷണിയാണ്. ഗുരുതരമായ മോണരോഗങ്ങള്‍ ഉള്ളവരുടെ കുഞ്ഞുങ്ങള്‍ക്ക് പ്രിമച്വര്‍ ബര്‍ത്ത് അഥവാ അകാല പിറവി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കു

അമ്മയാകാന്‍ തയ്യാറെടുക്കുകയാണോ നിങ്ങള്‍? എങ്കില്‍ സംശയങ്ങളും വേവലാതികളും അനേകമുണ്ടാകും. ആരോഗ്യമുള്ള കുഞ്ഞിനു വേണ്ടി എന്ത് ചെയ്യണം? എന്ത് കഴിക്കണം? എങ്ങിനെ കിടക്കണം? ഇതൊക്കെയാവും നിങ്ങളുടെ മനസ്സില്‍. എന്നാല്‍, ഗര്‍ഭകാലത്തെ ദന്തസംരക്ഷണത്തെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍, അറിഞ്ഞോളൂ, ഗര്‍ഭകാലത്തെ ദന്തസംരക്ഷണം ആരോഗ്യകരവും സന്തോഷകരവുമായ ഗര്‍ഭകാലത്തിനു അത്യന്താപേക്ഷിതമാണ്. 

നാഡികളും സിരകളും ധമനികളും അടങ്ങുന്ന ഒരു ശരീരഭാഗം തന്നെയാണ് പല്ലുകള്‍. അതുകൊണ്ട് തന്നെ മറ്റേതു ശരീരഭാഗത്തിനും കൊടുക്കുന്ന അതേ പ്രാധാന്യവും കരുതലും ഇവയ്ക്കും ആവശ്യമാണ്.

നിങ്ങളുടെ ആരോഗ്യത്തിനു മാത്രമല്ല നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിനും ദന്തരോഗങ്ങള്‍ ഭീഷണിയാണ്. ഗുരുതരമായ മോണരോഗങ്ങള്‍ ഉള്ളവരുടെ കുഞ്ഞുങ്ങള്‍ക്ക് പ്രിമച്വര്‍ ബര്‍ത്ത് അഥവാ അകാല പിറവി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മാത്രമല്ല, കുഞ്ഞുങ്ങളുടെ തൂക്കക്കുറവിനും മോണരോഗങ്ങള്‍ കാരണമാകുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. 

രോഗാണുക്കള്‍ രക്തത്തില്‍ കലരുകയും അവ പുറപ്പെടുവിക്കുന്ന എന്‌ടോ ടോക്‌സിനുകള്‍ ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുകയും ചെയ്യും. മോണവീക്കവും മോണരോഗങ്ങളും ചികിത്സിക്കതെയിരുന്നാല്‍ ക്രമേണ അവ ഗുരുതരമായി ഹൃദയം, ശ്വാസകോശം, പാന്‍ക്രിയാസ്, അസ്ഥികള്‍ തുടങ്ങിയവയെ ബാധിച്ചേക്കാം.

ഗര്‍ഭകാലത്ത് സാധാരണയായി കാണുന്ന ദന്തരോഗങ്ങള്‍

ദന്തക്ഷയം

പല്ലിലും മോണയിലും പറ്റിപ്പിടിക്കുന്ന ഭക്ഷണസാധനങ്ങളില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ്, സുക്ക്രോസ് തുടങ്ങിയ അന്നജങ്ങള്‍ രോഗാണുക്കളുടെ പ്രവര്‍ത്തനഫലമായി വിഘടിച്ച് ബ്യൂട്ടറിക്, ലാക്റ്റിക്, ഫോര്‍മിക് തുടങ്ങിയ അമ്ലങ്ങള്‍ രൂപപ്പെടുന്നു. അവ പല്ലിന്റെ കടുപ്പം കൂടിയ ഭാഗങ്ങളില്‍ അടങ്ങിയിരിക്കുന്ന ലവണങ്ങളെ നിര്‍ലവണീകരണത്തിനു വിധേയമാക്കുന്നു. അന്നജത്തിന്റെ ഘടകങ്ങളും അണുക്കളും ചേര്‍ന്നുണ്ടാകുന്ന പ്ലാക്കിനടിയില്‍ ഉണ്ടാകുന്ന അമ്ലങ്ങള്‍ക്ക് ഉമിനീരുമായി കലര്‍ന്ന് സാന്ദ്രത കുറയാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ ഇവ പല്ലുകളെ ക്രമേണ ദ്രവിപ്പിക്കുന്നു. ഇതിനെയാണ് ദന്തക്ഷയം എന്ന് നാം വിളിക്കുന്നത്.

കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ ക്രമേണ അണുക്കള്‍ പല്ലിന്റെ മജ്ജയിലേക്ക് കടക്കുകയും കടുത്ത വേദനയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഇത്തരത്തില്‍ വേദന ആരംഭിച്ച പല്ലുകളെ നിലനിര്‍ത്തുന്നതിന് താരതമ്യേന ചിലവുകൂടിയ ചികിത്സകള്‍ക്കു (ഉദാഹരണത്തിന്, റൂട്ട് കനാല്‍ ചികിത്സ) വിധേയമാകേണ്ടി വരും. ഗര്‍ഭകാലത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങളും ദന്തക്ഷയത്തില്‍ പ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. ഗര്‍ഭകാലത്ത് ചര്‍ദ്ദി ഉണ്ടാവുക സ്വാഭാവികമാണ്. ചര്‍ദ്ദിയിലൂടെ വായിലെത്തുന്ന ആസിഡ് പല്ലുകളില്‍ പ്രവര്‍ത്തിക്കുന്നതും ദന്തക്ഷയത്തിനു കാരണമാകാറുണ്ട്.

മോണരോഗങ്ങള്‍

ഗര്‍ഭകാലത്ത് പ്രോജെസ്‌റ്റെറോണ്‍ ഹോര്‍മോണിന്റെ അളവ് ശരീരത്തില്‍ കൂടുതലായിരിക്കും. ഇത് മോണയെ കൂടുതല്‍ മൃദുലമാക്കുകയും മോണയിലേക്കുള്ള രക്തസഞ്ചാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.ആരോഗ്യവും ശുചിത്വവും ഉള്ള മോണകളില്‍ നിന്ന് രക്തസ്രാവം ഉണ്ടാകാറില്ലെങ്കിലും ജിന്ജിവൈറ്റിസ് അഥവാ മോണ വീക്കം ഉള്ള ഗര്‍ഭിണികളില്‍ മോണയില്‍ നിന്നുള്ള അമിത രക്തസ്രാവത്തിന് ഇത് കാരണമാകും. പല്ലുകളില്‍ ഉണ്ടാകുന്ന പ്ലേക്ക് സ്ഥിതി കൂടുതല്‍ വഷളാക്കുകയും ചെയ്യും.

ഇതിനു പുറമേ, ഗര്‍ഭകാലം പൊതുവേ രോഗപ്രതിരോധ ശേഷി കുറഞ്ഞ സമയമായതിനാല്‍ അണുബാധയ്ക്കും മോണരോഗങ്ങള്‍ക്കും ഉള്ള സാധ്യത വളരെ കൂടുതലാണ്. ചികിത്സിക്കതെയിരുന്നാല്‍ ജിന്‍ജിവൈറ്റിസ് ക്രമേണ കൂടുതല്‍ ഗുരുതരമായ പെരിയോഡോന്റൈറ്റിസ് എന്ന അവസ്ഥയിലെത്തുന്നു. പല്ലിനെ ഉറപ്പിച്ചു നിര്‍ത്തുന്ന സ്‌നായുക്കള്‍ പഴുത്ത് പല്ലിനും മോണയ്ക്കും ഇടയില്‍ ചെറു അറകള്‍ രൂപപ്പെടും. ഇത് പല്ല് കൊഴിഞ്ഞു പോകുന്നതിനു പോലും കാരണമാകാറുണ്ട്.
ചുവന്നതും മൃദുലവുമായ മോണകള്‍,വായ്‌നാറ്റം, പല്ല് തേക്കുമ്പോള്‍ ഉണ്ടാകുന്ന രക്തസ്രാവം തുടങ്ങിയവയാണ് സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങള്‍.

ജിന്‍ജിവല്‍ ഹൈപര്‍പ്ലാസിയ

ചുരുക്കം ചില ഗര്‍ഭിണികളില്‍ കാണപ്പെടുന്ന ഒരു വായ രോഗമാണ് ജിന്‍ജിവല്‍ ഹൈപര്‍പ്ലാസിയ. മോണയിലെ കോശങ്ങള്‍ സാധാരണയിലും കൂടുതലായി വിഭജിക്കുന്നതാണ് ഇതിനു കാരണം. ഗര്‍ഭകാല ട്യൂമര്‍ എന്നറിയപ്പെടുന്ന ഇവ അര്‍ബുദമല്ലാത്ത ചെറു മുഴകള്‍ പോലെ കാണപ്പെടുന്നു. പ്ലേക്കും, ഉമിനീരിലെ മിനറലുകള്‍ പ്ലേക്കില്‍ ഒട്ടിപിടിച്ചുണ്ടാകുന്ന കാല്ക്കുലസും തന്നെയാണ് ഇതിനും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതോടൊപ്പം ഗര്‍ഭകാലത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങളും രോഗത്തെ സ്വാധീനിക്കുന്നു. വായ വൃത്തിയായി സൂക്ഷിക്കുക എന്നത് തന്നെയാണ് ഇതിനുള്ള പ്രതിവിധി. പലപ്പോഴും പ്രസവാനന്തരം മോണ പൂര്‍വ്വസ്ഥിതിയില്‍ എത്താറുണ്ട്.

ഗര്‍ഭകാല എപുലിസ്

ഗര്‍ഭകാലത്ത് വായില്‍ ഉണ്ടാകുന്ന അര്‍ബുദജന്യമല്ലാത്ത മുഴകളാണ് ഇത്. നാവിലോ വായുടെ മറ്റു ഭാഗങ്ങളിലോ വളര്‍ന്നുവരുന്ന മൃദുലമായ മുഴയാണ് എപുലിസ്. പ്രഗ്‌നന്‌സി ഗ്രാനുലോമ എന്ന പേരിലും ഇതറിയപ്പെടുന്നു. രക്തസ്രാവമുള്ള, എന്നാല്‍ വേദനയില്ലാത്ത ചുമന്ന മുഴകളായാണ് ഇവ കാണപ്പെടുന്നത്. അധികം പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ സാധാരണ ഇവ പ്രസവശേഷം ചുരുങ്ങി ഇല്ലാതെയാകും. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇത് ചികിത്സിക്കേണ്ടി വരും.

പല്ലുകളുടെ സൂക്ഷ്മസംവേദനക്ഷമത

ഗര്‍ഭകാലത്ത് പല്ലുകള്‍ കൂടുതല്‍ സെന്‌സിറ്റീവ് ആകാന്‍ സാധ്യതയുണ്ട്. ഗര്‍ഭകാലത്തെ ചര്‍ദ്ദി മൂലം വായിലെത്തുന്ന ആസിഡും വായ വൃത്തിയായി സൂക്ഷിക്കാത്തത് മൂലം അണുക്കള്‍ ഉണ്ടാക്കുന്ന ആസിഡും ആണ് ഇതിനു പ്രധാന കാരണം. ഭക്ഷണശേഷം പല്ല് ബ്രഷ് ചെയ്യതെയിരുന്നാല്‍ പല്ലിലെ ഡെന്റല്‍ പ്ലാക്കിലുള്ള അണുക്കള്‍ ഭക്ഷണപദാര്‍ഥങ്ങളുമായി പ്രവര്‍ത്തിക്കുന്നു. ഇതുമൂലമുണ്ടാകുന്ന ആസിഡിന്റെ പ്രവര്‍ത്തനം മൂലം ഇനാമല്‍ നശിച്ചു ഡെന്റിനുകള്‍ പുറത്തു വരുന്നതിനാലാണ് പല്ലുകള്‍ കൂടുതല്‍ സെന്‌സിറ്റീവ് ആകുന്നത്.

മുന്‍കരുതലുകള്‍ ഗര്‍ഭിണിയാകുന്നതിനു മുന്‍പേ

ഗര്‍ഭിണിയാകുന്നതിനു മുന്‍പ് തന്നെ ദന്ത സംരക്ഷണം ജീവിതചര്യയുടെ ഭാഗമാക്കുന്നതാണ് ഉത്തമം. അതോടൊപ്പം തന്നെ, ദന്ത രോഗങ്ങളോ മോണരോഗങ്ങളോ ഇല്ലെന്നു ഒരു ദന്തരോഗ വിദഗ്ധനെ കണ്ടു ഉറപ്പു വരുത്തുകയും വേണം. ഈ അവസരത്തില്‍ പല്ലുകള്‍ ഡോക്ടറുടെ സഹായത്തോടെ വൃത്തിയാക്കേണ്ടതാണ്. രോഗങ്ങള്‍ ഉണ്ടെങ്കില്‍ നേരത്തെ തന്നെ അവ ചികിത്സിച്ചു ഭേദമാക്കണം.

ഗര്‍ഭകാലത്തെ ദന്ത സംരക്ഷണം

ഭക്ഷണത്തിന് ശേഷം എല്ലായ്‌പ്പോഴും പല്ല് ബ്രഷ് ചെയ്യുവാന്‍ ശ്രദ്ധിക്കുക. അണുബാധ തടയുവാനും മോണരോഗങ്ങള്‍ ഒഴിവാക്കുവാനും ഇത് സഹായിക്കും. പല്ലുതേയ്ക്കുന്നത് ഗര്‍ഭകാലത്ത് പ്രഭാത അസ്വസ്ഥതകള്‍ക്ക് കാരണമാകുമെങ്കില്‍ രുചിയില്ലാത്ത പേസ്റ്റുകള്‍ ഉപയോഗിക്കുക.
ദന്ത സംരക്ഷണത്തില്‍ ഫ്ലോസ്സിങ് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. പല്ലുകളുടെ ഇട വൃത്തായാക്കാന്‍ ഇത് സഹായിക്കും. എന്നാല്‍ ശരിയായ രീതിയില്‍ ഇത് ചെയ്യേണ്ടത് അത്യാവശ്യമാണ്. പല്ലുകളുടെ ഇടയില്‍ ഫ്ലോസ്സിങ് ചെയ്യുമ്പോള്‍ പല്ലിടകളുടെ മുകള്‍ ഭാഗവും വശങ്ങളും ഉള്‍പ്പടെ വൃത്തിയാക്കുക.
പല്ലുകള്‍ മാത്രം വൃത്തിയാക്കിയാല്‍ പോര. വായ സംരക്ഷണത്തില്‍ പല്ലുകളും, മോണയും, നാക്കും ഒക്കെ ഉള്‍പ്പെടും. നാക്കു വൃത്തിയാക്കലും പ്രധാനം തന്നെയാണ്. ടങ് ക്ലീനറുകള്‍ ഉപയോഗിക്കുമ്പോള്‍ നാക്ക് പൊട്ടാനും ചോര വരാനും സാധ്യത ഉണ്ട്. മാത്രമല്ല രുചിയറിയുവാനുള്ള സൂക്ഷ്മ മുകളങ്ങള്‍ക്ക് നാശം സംഭവിക്കുകയും രുചിയറിയാനുള്ള കഴിവ് ക്രമേണ നശിക്കുകയും ചെയ്യും. അതിനാല്‍ ടൂത്ത് ബ്രഷ് കൊണ്ടു തന്നെ നാക്കും വൃത്തിയാക്കാം.
ഭക്ഷണകാര്യങ്ങളിലും ശ്രദ്ധിക്കുക. ഗര്‍ഭ കാലത്ത് ശരീരത്തിന് ധാരാളം കാത്സ്യം ആവശ്യമുള്ളതിനാല്‍ കാത്സ്യം അടങ്ങിയ ആഹാരം കഴിക്കുക. ഇത് പല്ലുകള്‍ ബലമുള്ളതാക്കുവാന്‍ സഹായിക്കും.പാലും പാലുത്പന്നങ്ങളായ വെണ്ണ, തൈര് എന്നിവയും കഴിക്കുന്നത് വളരെ നല്ലതാണ്. ഡോക്ടറുടെ നിര്‌ദേശ പ്രകാരം കാത്സ്യം സപ്ലിമെന്റുകളും കഴിക്കേണ്ടതാണ്. കാത്സ്യം, പ്രോട്ടീന്‍, ഫോസ്ഫറസ്, വൈറ്റമിന്‍ അ , ഇ , ഉ തുടങ്ങിയവ അടങ്ങിയ ഭക്ഷണം നിങ്ങളുടെ മാത്രമല്ല ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ദന്താരോഗ്യത്തിനും സഹായകമാണ്. 
ഗര്‍ഭിണികള്‍ക്ക് മധുര പലഹാരങ്ങള്‍ കഴിക്കാനുള്ള അവസരങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍, ഗര്‍ഭ കാലത്ത് കഴിവതും മധുര പലഹാരങ്ങള്‍ കുറയ്ക്കുക. വായിലെ ബാക്ടീരിയ പഞ്ചസാരയെ വിഘടിപ്പിപ്പിച്ച് ആസിഡ് ആക്കുകയും ഇത് പല്ലുകളെ നശിപ്പിക്കുകയും ചെയ്യും. മധുര പലഹാരങ്ങള്‍ കഴിക്കുകയാണെങ്കില്‍ ഭക്ഷണശേഷം പല്ല് തേയ്ക്കുവാന്‍ മറക്കരുത്.

ഗര്‍ഭിണികളിലെ ദന്ത ചികിത്സ

ഗര്‍ഭിണിയായിരിക്കുമ്പോള്‍ ദന്തഡോക്ടറെ സന്ദര്‍ശിക്കുകയാണെങ്കില്‍ നിങ്ങള്‍ ഗര്‍ഭിണിയാണെന്ന കാര്യം അറിയിക്കുക. കാരണം കുഞ്ഞിന്റെ അവയവങ്ങള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ആദ്യ മാസങ്ങളില്‍ കുഞ്ഞിനെ ദോഷകരമായി ബാധിച്ചേക്കാവുന്ന മരുന്നുകളോ ചികിത്സാരീതികളോ ഒഴിവാക്കുന്നതാണ് നല്ലത്.

ഗര്‍ഭകാലത്തെ ആദ്യത്തെ ഒന്നര മാസവും അവസാനത്തെ ഒന്നര മാസവും അത്യാവശ്യ ഘട്ടങ്ങളിലൊഴികെ പല്ല് പറിക്കുന്നത് പോലെയുള്ള ചികിത്സാരീതികള്‍ ഒഴിവാക്കുന്നതാണ് ഉത്തമം. എന്നിരുന്നാലും മറ്റു അസ്വസ്ഥതകള്‍ ഒന്നുമില്ലെങ്കില്‍ റുട്ടീന്‍ ആയി ചെയ്യുന്ന ദോഷകരമല്ലാത്ത ദന്തസംരക്ഷണ മാര്‍ഗങ്ങളും ചികിത്സകളും ചെയ്യുന്നതിന് വിമുഖത കാണിക്കേണ്ട ആവശ്യമില്ല .

കേടു വന്ന പല്ലുകള്‍ ഗര്‍ഭകാലത്ത് അടയ്‌ക്കേണ്ടി വന്നാല്‍ വെള്ളി ഉപയോഗിച്ചുള്ള അടയ്ക്കല്‍ രീതി ഒഴിവാക്കേണ്ടതാണ്. പകരം താരതമ്യേന സുരക്ഷിതമായ കോമ്പസിറ്റ് ഫില്ലിങ്ങുകള്‍ ഉപയോഗിക്കുന്നതില്‍ തകരാറില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ എക്‌സ് റേ പരിശോധനയോ മറ്റോ ആവശ്യം വന്നാല്‍ ആധുനിക സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഗര്‍ഭിണിക്ക് വേണ്ട സംരക്ഷണം ഉറപ്പാക്കി ചെയ്യാവുന്നതാണ്. 

വായ്ക്കുള്ളിലെ ഏതു തരം അണുബാധയും തുടക്കത്തില്‍ തന്നെ ചികിത്സിച്ചു ഭേദമാക്കിയില്ലെങ്കില്‍ അവ രക്തത്തില്‍ കലര്‍ന്ന് സ്ഥിതി കൂടുതല്‍ വഷളാക്കും. എന്നാല്‍ അടിയന്തിര സ്വഭാവമില്ലാത്തതും ദന്തല്‍ ചെയറില്‍ ഏറെ നേരം തുടര്‍ച്ചയായി ചിലവഴിക്കേണ്ടി വരുന്നതുമായ സൌന്ദര്യവര്‍ദ്ധക ചികിത്സകള്‍ പോലെയുള്ളവ പ്രസവ ശേഷം മാത്രം ചെയ്യുന്നതാണ് ഉത്തമം. 

ടെട്രാസൈക്ലിന്‍ പോലെയുള്ള ആന്റിബയോട്ടിക്കുകളും മറ്റു ചിലതരം മരുന്നുകളും ഗര്‍ഭകാലത്ത് പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ ഗര്‍ഭിണിയാണെങ്കിലോ ഗര്‍ഭിണിയാകാന്‍ സാധ്യത ഉണ്ടെങ്കിലോ അത് ദന്തഡോക്ടറെ അറിയിക്കേണ്ടതാണ്. 

ഗര്‍ഭകാലത്തെ ചെറിയ ചെറിയ മുന്‍കരുതലുകള്‍ ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. വൃത്തിയുള്ള വായും നല്ല പല്ലുകളും സൌന്ദര്യത്തിന്റെ മാത്രമല്ല, ആരോഗ്യത്തിന്റെയും ലക്ഷണമാണ്.

വിവരങ്ങള്‍ക്ക് കടപ്പാട്:

ഡോ. വി. എന്‍ മനോജ് കുമാര്‍


കണ്‍സല്‍ട്ടന്റ് ദന്തല്‍ സര്‍ജന്‍
ഡോ. മനോജ്‌സ് ദന്തല്‍ ക്ലിനിക് 
ഗുരുവായൂര്‍ റോഡ്, പട്ടാമ്പി

പ്രായമായവരിലെ മറവി രോഗം

എന്തുകൊണ്ടാണ് പ്രായമായവരുടെ മാനസികാരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് പറയുന്നത്?

നിരവധി കാരണങ്ങൾ പറയാനുണ്ട്. പ്രായം കൂടുന്തോറും പല തരത്തിലുള്ള ശാരീരികമായ അവശതകൾ അനുഭവിക്കേണ്ടി വരുന്നുണ്ട്. പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൃദയാഘാതം എന്നിവ അവയിൽച്ചിലതാണ്. ഏകദേശം 30-50 ശതമാനത്തോളം ആളുകൾ ശാരീരികമായ അസ്വസ്ഥതകളോടൊപ്പം മാനസിക പ്രശ്നങ്ങളും നേരിടുന്നുണ്ട്. പ്രത്യേകിച്ച് അസുഖങ്ങളില്ലാത്തവരിലും വിഷാദരോഗ ലക്ഷണവും ഉത്കണ്ഠയും കാണപ്പെടുന്നുണ്ട്. ഇതു കൂടാതെ മറ്റുപല മാനസികരോഗങ്ങളും മറവിരോഗം പോലുള്ള അവസ്ഥയും പ്രായമായവരിൽ കണ്ടുവരുന്നു.

മറവിരോഗം എന്ന അവസ്ഥ ശ്രദ്ധിക്കപ്പെടുന്നത്?

ഈ രോഗം ബാധിച്ച ആളുകളുടെ എണ്ണത്തിലുണ്ടാകുന്ന വർധന കാരണമാണ്  മറവിരോഗം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യയിൽ 65 വയസ്സിനു മുകളിലുള്ള ഏകദേശം 10 കോടി ആളുകളുണ്ട്. ഇവരിൽ മൂന്നുമുതൽ അഞ്ചുശതമാനം വരെ  ആളുകൾ   മറവിരോഗം എന്ന അവസ്ഥയിലൂടെ കടന്നുപോകാൻ സാധ്യതയുള്ളവരാണ്. അങ്ങനെ നോക്കുമ്പോൾ 40 ലക്ഷത്തിൽക്കൂടുതൽ ആളുകൾ  മറവിരോഗബാധിതരാണെന്ന് കാണാം. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ  മറവിരോഗ ബാധിതർ നമ്മുടെ രാജ്യത്താണ്. 20 വർഷം കഴിഞ്ഞാൽ  മറവിരോഗവുമായി പടപൊരുതുന്നവരുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയായിരിക്കും

സാധാരണയായി കണ്ടുവരുന്ന ഇത്തരം മാനസിക പ്രശ്നങ്ങളുടെ കാര്യത്തിൽ നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എന്തെല്ലാമാണ് ?
ഉത്കണ്ഠ, വിഷാദരോഗം എന്നിവ പ്രാരംഭദശയിൽത്തന്നെ കണ്ടുപിടിക്കുക എന്നതാണ് പ്രധാനം. ഇന്നത്തെ കാലത്ത് ഫലപ്രദമായ മരുന്നുകൾ ലഭ്യമാണ്. സൈക്കോതെറാപ്പിയിലൂടെയും കൗൺസലിങ്ങിലൂടെയും രോഗികളിൽ മാറ്റങ്ങൾ ഉണ്ടാക്കിയെടുക്കാം.ഓർമക്കുറവ് പോലുള്ള ലക്ഷണങ്ങൾ കാണിക്കുന്നവരെ തുടക്കത്തിൽത്തന്നെ തിരിച്ചറിയണം. വാർധക്യത്തിന്റെ ഭാഗമായുണ്ടാകുന്ന ഓർമക്കുറവാണെന്ന ലാഘവത്തോടെ തള്ളിക്കളയാവുന്ന പ്രശ്നമല്ല ഇത്. ‘പ്രായമായില്ലേ, അപ്പോൾ കുറച്ച് ഓർമക്കുറവൊക്കെ കാണും’ എന്ന മനോഭാവം കാണിക്കരുത്. അസുഖത്തിന്റെ ലക്ഷണങ്ങൾ കണ്ടുപിടിച്ചാൽ ചികിത്സയ്ക്ക് വിധേയമാക്കിയാൽ അസുഖം മൂർധന്യാവസ്ഥയിലെത്തുന്നത് തടയും.

വിഷാദരോഗവും മറവിരോഗവുമല്ലാതെ പ്രായമായവർ അനുഭവിക്കുന്ന മറ്റ് മാനസിക പ്രശ്നങ്ങൾ ?
വാർധക്യത്തിലെത്തിയ ആളുകളെ മാനസിക പ്രശ്നങ്ങൾ ബാധിക്കാൻ എളുപ്പമാണ്. പ്രിയപ്പെട്ടവരുടെ വേർപാടുകളും ജീവിതത്തിലുണ്ടാകുന്ന മറ്റുസംഭവങ്ങളും അവരെ തളർത്തിക്കളയുന്നു. പ്രായം ചെല്ലുന്തോറും വ്യക്തിക്ക് കുടുംബത്തിലുള്ള സ്ഥാനം നഷ്ടപ്പെടുന്നു. അതായത്, അതുവരെ കുടുംബകാര്യങ്ങൾ കാര്യക്ഷമമായി നോക്കി നടത്തിയിരുന്ന ആൾ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലേക്കെത്തുന്നു. മാനസികപ്രശ്നങ്ങൾ അലട്ടുമ്പോൾ ലോറാസെപാം, ക്ലോറാസെപാം തുടങ്ങിയ ഉറക്കഗുളികകളെ ആശ്രയിക്കേണ്ടി വരുന്നു. ഇതു കൂടാതെ വാർധക്യത്തിലെത്തിയവർ മദ്യത്തിനും ലഹരിമരുന്നുകൾക്കും അടിമയാകാനുള്ള സാധ്യതയുമുണ്ട്. മാനസിക പ്രശ്നങ്ങൾ കാരണം ആത്മഹത്യ ചെയ്യുന്നവരും കുറവല്ല.

പ്രായമായവർ എന്തുകൊണ്ടാണ് വിഷാദരോഗത്തിന് അടിമയാകുന്നത്?
പ്രായമാകുന്നതിനനുസരിച്ച്  സ്വാഭാവികമായും മനുഷ്യർ സമൂഹത്തിൽനിന്ന് ഒറ്റപ്പെടുന്നു. ക്രമേണ കുടുംബാംഗങ്ങളുമായും സമൂഹവുമായും ഫലപ്രദമായ രീതിയിൽ ഇടപഴകാനും ആശയവിനിമയം നടത്താനും കഴിയാതെ വരുന്നു. കുട്ടികളുമായും മറ്റ് കുടുംബാംഗങ്ങളുമായും അഭിപ്രായവ്യത്യാസമുണ്ടാകുന്നു. അതുപോലെ തന്നെ ഇവർ ജീവിതത്തിലെ പ്രധാനപ്പെട്ട പല സംഭവങ്ങൾക്കും സാക്ഷിയാകേണ്ടി വരുന്നത് ഈ ഘട്ടത്തിലാണ്.  അസുഖം മൂലം ശരീരം തളർന്നുപോകുന്ന അവസ്ഥയുമുണ്ടാകുന്നു.

മറവിരോഗത്തെ എങ്ങനെ പ്രതിരോധിക്കാം?
വാർധക്യത്തിലെത്തിയിട്ട് ചികിത്സിക്കാമെന്ന് ചിന്തിക്കാതെ നേരത്തെ തന്നെ അസുഖത്തിനെതിരായ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത്. വ്യായാമത്തിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും ജീവിതശൈലിയിൽ ആരോഗ്യപരമായ മാറ്റം വരുത്തുന്നത് മറവിരോഗത്തെ പ്രതിരോധിക്കാൻ സഹായിക്കും. സാമൂഹികമായി നല്ല ബന്ധങ്ങൾ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. സ്വയം മനസ്സമാധാനം അനുഭവിക്കുന്ന അവസ്ഥയിലേക്കെത്തുകയെന്നതാണ് ഒരു വ്യക്തിക്ക് ഏറ്റവും പ്രയാസം. അവനവന്റെ ഉള്ളിൽ നിന്നുതന്നെ സമാധാനവും സന്തോഷവും കണ്ടെത്താൻ കഴിയണം. മാനസികമായ അസ്വസ്ഥതകളോട് സമരസപ്പെട്ട് പോകാനുള്ള കഴിവ് ആർജിക്കുന്നത് നല്ലതായിരിക്കും. എന്തെങ്കിലും പുതിയ കാര്യങ്ങളിൽ വൈദഗ്‌ധ്യമാർജിക്കുന്നതും പദപ്രശ്നങ്ങൾ പരിഹരിക്കുന്നതും ഒരു വ്യക്തിയുടെ തലച്ചോർ എപ്പോഴും പ്രവർത്തനക്ഷമമാകുന്നതിന് സഹായിക്കുന്നു.

ശരിയായ ഭക്ഷണക്രമവും  ജീവിതശൈലിയുമെന്നത് വ്യക്തമാക്കാമോ?
പൊതുവേ പറഞ്ഞാൽ, ഹൃദയത്തിന് യോജിച്ചതായി നമ്മൾ കരുതുന്നതെല്ലാം തലച്ചോറിനും നല്ലതാണ്. ഹൃദ്രോഗ സാധ്യതകൾ കുറയ്ക്കാൻ നമ്മൾ സ്വീകരിക്കുന്ന മാർഗങ്ങളെല്ലാം തന്നെ മറവിരോഗം  എന്ന അവസ്ഥയിൽനിന്നു രക്ഷപ്പെടാനും അനുയോജ്യമാണെന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ചിട്ടയായ വ്യായാമത്തിലൂടെ അമിതവണ്ണം കുറയ്ക്കാം. കാർബോഹൈഡ്രേറ്റ്‌സിന്റെ അളവ് കുറയ്ക്കണം. പരിപ്പും പയറുവർഗങ്ങളും പച്ചക്കറികളും മീനും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. നേരത്തെതന്നെ അമിത രക്തസമ്മർദവും പ്രമേഹവും നിയന്ത്രിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്.

പ്രായമായവരുടെ മാനസിക പ്രശ്നങ്ങൾ വളരെയധികം പ്രാധാന്യമർഹിക്കുന്ന സംഗതിയാണെന്നിരിക്കെ ഇത്തരം സേവനങ്ങൾ സമൂഹത്തിൽ അപര്യാപ്തമാകുന്നത് എന്തുകൊണ്ടാണ്?

പ്രായമായവരുടെ മാനസികാരോഗ്യ പ്രശ്നങ്ങളെ വളരെ ലഘൂകരിച്ച് കാണുന്ന ഒരു പ്രവണതയാണ് പൊതുവെയുള്ളത്. ഇത്തരം പ്രശ്നങ്ങൾ വാർധക്യ സഹജമാണെന്ന് കരുതി അവഗണിക്കുകയാണ് നാം ചെയ്യുന്നത്. അവശതയനുഭവിക്കുന്ന പ്രായമായവരുടെ മാനസികാരോഗ്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട്  സർക്കാർ അടുത്തകാലത്തായി ദേശീയതലത്തിൽ പരിപാടികൾ നടപ്പാക്കിയിട്ടുണ്ട്.  ഇതിന്റെ ഭാഗമായി എല്ലാ മെഡിക്കൽ കോളേജുകളിലും പ്രായമായവർക്കുവേണ്ടി പ്രത്യേകം വാർഡുകൾ ഉണ്ടായിരിക്കണമെന്ന് നിഷ്കർഷിക്കുന്നുണ്ട്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാതലത്തിൽ ക്ലിനിക്കുകളും ആവശ്യമാണ്. ആരോഗ്യപ്രവർത്തകർക്ക് ഈ പദ്ധതിയുടെ ഭാഗമായി പ്രത്യേക പരിശീലനം നൽകണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റിന്റെ കീഴിൽ സമാനമായ രീതിയിലുള്ള സേവനപ്രവർത്തനങ്ങൾ സമീപഭാവിയിൽ കോഴിക്കോട് തുടങ്ങുന്നുണ്ട്. മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസുമായി സഹകരിച്ച്  ഇങ്ങനെ പ്രായമായവരെ സംരക്ഷിക്കുന്നവർക്കുന്നവർക്കായുള്ള പരിശീലനവും ഞങ്ങൾ നൽകുന്നുണ്ട്.

വിഷാദം എങ്ങനെ രോഗമാവുന്നു ?

ലോകാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ച് ലോകമെമ്പാടും വൈകല്യവും, അനാരോഗ്യവുമുണ്ടാക്കുന്നതില്‍ മുന്‍പന്തിയിലാണ് വിഷാദരോഗം.

' ഇതൊന്നും വല്യ കാര്യമല്ലന്നേ. വിഷമങ്ങള്‍ എല്ലാര്‍ക്കുമുണ്ട്. പറഞ്ഞിട്ട് മനസ്സിലാവണ്ടേ അവന്. അവള്‍ക്കെന്തിന്റെ കുറവുണ്ടായിട്ടാ' . 'വെറുതേ ഓരോ പ്രശ്‌നങ്ങള്‍ ഒരു പണിയും ചെയ്യില്ല. താത്പര്യമില്ല ഒന്നിനോടും. അവനവന്‍ വിചാരിച്ചാല്‍ തീരുന്ന പ്രശ്‌നങ്ങളേയുള്ളൂ'  ചികിത്സക്കു വരുന്ന രോഗികളുടെ ബന്ധുക്കളില്‍ നിന്ന് കേള്‍ക്കുന്ന സ്ഥിരം വാചകങ്ങളില്‍, ചിലതാണിത്. മേമ്പൊടിയായി സ്വന്തം മനശ്ശക്തി ഒന്നുയര്‍ത്തി കാണിക്കാനും ചിലര്‍ ശ്രമിക്കാറുണ്ട്.

' ഞാനും ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ നേരിട്ടതല്ലേ? മനശ്ശക്തി കൊണ്ട് എല്ലാം പരിഹരിച്ചു '. ' അവന് മനസ്സിന് ബലം പോരാ  അതാണ്' .  അഭിപ്രായ പ്രകടനങ്ങള്‍ വേറെ. എന്റെ അഭിപ്രായത്തില്‍ വെറുതേ ആലോചിച്ചു കൂട്ടുന്നതിന്റെ പ്രശ്‌നമാണ്. സ്വഭാവത്തിന്റെ പ്രശ്‌നമാണ് എന്നിങ്ങനെ പോവുന്നു അഭിപ്രായങ്ങള്‍. ഇത്തരത്തില്‍ കുറ്റപ്പെടുത്തി സംസാരിക്കുന്ന ബന്ധുവും ഇതൊക്കെ കേള്‍ക്കേണ്ടി വരുന്ന രോഗിയും സ്ഥിരം കാഴ്ച്ചയാണ്. ഇത് വിഷാദ രോഗത്തിന് ചികിത്സക്കു വരുന്ന ചെറിയ ഒരു ശതമാനത്തിന്റെ കഥയാണ്.

എന്നാല്‍ അസുഖം മനസ്സിലാക്കാതെ ചികിത്സ നിഷേധിക്കപ്പെടുന്നവരാണ് ഏറെയും. വിഷാദരോഗം  എന്ന രോഗം ഉണ്ടെന്ന് ഇന്നും പലര്‍ക്കും  അറിയില്ല. വിചാരിച്ച പോലെ നടന്നില്ല എനിക്കാകെ ഡിപ്രഷനായി എന്ന് വാക്കിന്റെ ഗൗരവമറിയാതെ കളിയായി പ്രയോഗിക്കുന്നവരുമുണ്ട്.  ഈ രോഗത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും അങ്ങനെ കൂടുതല്‍ പേര്‍ക്ക് ചികിത്സ ലഭ്യമാക്കാനുമാണ് ലോകാരോഗ്യ സംഘടന ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനം ആചരിക്കാന്‍ ഈ വിഷയം തെരഞ്ഞെടുത്തിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ച് ലോകമെമ്പാടും വൈകല്യവും, അനാരോഗ്യവുമുണ്ടാക്കുന്നതില്‍ മുന്‍പന്തിയിലാണ് വിഷാദരോഗം. Depression-let's talk എന്നാണ് ഈ വര്‍ഷത്തെ വിഷയം. ഓരോ വര്‍ഷവും ഏറ്റവും പ്രാധാന്യമുള്ള, ശ്രദ്ധയര്‍ഹിക്കുന്ന വിഷയങ്ങളാണ് ആ വര്‍ഷത്തെ തീം ആയി തെരഞ്ഞെടുക്കാറുള്ളത്. ഇതില്‍ നിന്നു തന്നെ മനസ്സിലാക്കാമല്ലോ വിഷാദ രോഗത്തിന്റെ പ്രാധാന്യം.

വിഷാദം എങ്ങനെയാണ് രോഗമാവുന്നത് എന്ന ചോദ്യമുണ്ടാവാം. ശരിയാണ്.  എല്ലാ വിഷാദവും രോഗമല്ല. എന്നാല്‍ അങ്ങനെയൊരു രോഗം ഉണ്ടെന്ന് മനസ്സിലാക്കുകയും അംഗീകരിക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്. പ്രഷറുണ്ട്, ഷുഗറുണ്ട് , മരുന്ന് കഴിക്കുന്നുണ്ട് എന്നൊക്കെ ഉറക്കെ പറയുന്നവരാരും വിഷാദരോഗം ഉണ്ടെന്നോ ഉണ്ടായിരുന്നെന്നോ പറയാറില്ല. ശാരീരികരോഗങ്ങള്‍ക്കുള്ള സ്വീകാര്യത ഇന്നും മനോരോഗങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ഈ അവസ്ഥ മാറ്റാന്‍ ഓരോരുത്തരും ശ്രമിക്കണം. രോഗം രോഗിയുടെ കുറ്റമല്ല എന്നും മനസ്സിലാക്കണം.

അകാരണവും, നീണ്ടു നില്‍ക്കുന്നതുമായ വിഷാദമാണ് വിഷാദ രോഗത്തിന്റെ പ്രധാന ലക്ഷണം. മാനദണ്ഡങ്ങളനുസരിച്ച് കൃത്യമായി പറഞ്ഞാല്‍ രണ്ടാഴ്ച്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന അകാരണമായ വിഷാദം. ഇതിനോടൊപ്പം തന്നെ പതിവു കാര്യങ്ങളിലുള്ള താല്‍പര്യക്കുറവ്, അകാരണമായ ക്ഷീണം തുടങ്ങിയവയും പ്രധാന ലക്ഷണങ്ങളാണ്. താഴെ പറയുന്നവയാണ് മറ്റു ലക്ഷണങ്ങള്‍

ഉറക്കക്കുറവ്: ഇടക്കിടെ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണരുക, ഉറങ്ങാന്‍ തുടങ്ങാന്‍ ബുദ്ധിമുട്ടുണ്ടാവുക, പതിവിലും നേരത്തെ ഉണരുക എന്നിവ.  വിശപ്പില്ലായ്മയും, അകാരണമായി ഭാരം കുറയലും.
ഏകാഗ്രതയില്ലായ്മ, ജോലിയോടും  മുന്‍പ് ആസ്വദിച്ചിരുന്ന കാര്യങ്ങളോടും ഉള്ള താത്പര്യക്കുറവ്,
എത്ര സന്തോഷകരമായ അവസ്ഥയില്‍ പോലും സന്തോഷമില്ലാതിരിക്കല്‍, വികാരങ്ങള്‍ മരവിച്ച പോലെയുള്ള തോന്നല്‍, ലൈംഗികതയോടുള്ള വിരക്തി, മരണത്തെക്കുറിച്ചും, ആത്മഹത്യയെ കുറിച്ചും ചിന്തിക്കുക. - എങ്ങനെയെങ്കിലും മരിച്ചു കിട്ടിയാല്‍ മതി എന്നതു മുതല്‍ ആത്മഹത്യ ആസൂത്രണം ചെയ്യുന്നതു വരെ ഉണ്ടാവാം, അകാരണമായ കുറ്റബോധം, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നശിക്കല്‍,ആരുമില്ല എന്ന തോന്നല്‍, സ്വയം മതിപ്പില്ലായ്മ, താന്‍ ഒന്നിനും കൊള്ളില്ല എന്ന തോന്നല്‍, തീവ്രമായ വിഷാദമുള്ളവരില്‍ ചിലപ്പോള്‍ അകാരണമായ ഭയം, സംശയം, ചെവിയില്‍ പല വിധത്തിലുള്ള സംസാരങ്ങളും, ശബ്ദങ്ങളും കേള്‍ക്കല്‍ എന്നിവയും ഉണ്ടാകാം

ഇതില്‍ രണ്ടാഴ്ച്ചയില്‍ കൂടുതലുള്ള വിഷാദമാണ് ഏറ്റവും പ്രധാനമായ ലക്ഷണം. മറ്റുള്ള ലക്ഷണങ്ങള്‍ ഏതെങ്കിലും കണ്ടാലുടന്‍ ചികിത്സ വേണമെന്നൊന്നുമല്ല പറഞ്ഞു വരുന്നത്.  സംശയം തോന്നിയാല്‍ ഡോക്ടറെ കണ്ട് അഭിപ്രായം തേടണം എന്നാണ്. പ്രായമായവരില്‍ വരുന്ന വിഷാദ രോഗവും പ്രസവശേഷം ഉണ്ടാകാവുന്ന വിഷാദ രോഗവും പ്രത്യേകം ശ്രദ്ധിക്കണം. പ്രസവശേഷം ഉണ്ടാകാവുന്ന വിഷാദരോഗം മൂലം കുഞ്ഞിനെ കൊല്ലാന്‍ വരെ ശ്രമിക്കുന്നവരുണ്ട്. രോഗത്തിന്റെ കാഠിന്യമനുസരിച്ചിരിക്കും രോഗിയുടെ വ്യക്തിപരവും ,തൊഴില്‍പരവും സാമൂഹികവുമായ ജീവിതത്തെ എത്രത്തോളം അത് ബാധിച്ചുവെന്നത് . വൈകുന്തോറും ഈ പ്രശ്‌നങ്ങളെല്ലാം കൂടാനാണ് സാധ്യത. മാത്രമല്ല ആത്മഹത്യാ പ്രവണതയും ഉണ്ടാകാം. ചുരുക്കിപ്പറഞ്ഞാല്‍ ശരിയായി ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന രോഗമാണിത്. അതിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ ഇതില്‍ കൂടുതല്‍ പറയേണ്ടതില്ലല്ലോ?

ഇനി ചികിത്സയുടെ കാര്യം . രോഗം മനസ്സിലാക്കുന്നതിനോളം പ്രധാനമാണ് എങ്ങനെ ചികിത്സിക്കുന്നുവെന്നതും. മരുന്നുകളും സൈക്കോതെറാപ്പി എന്ന ചികിത്സാരീതിയുമാണ് പ്രധാന ചികിത്സ. ഇത് എങ്ങനെ വേണം ,എത്രത്തോളം വേണമെന്നൊക്കെ തീരുമാനിക്കേണ്ടത് വിദഗ്ധരാണ്.  സൈക്യാട്രിസ്റ്റ് , സൈക്കോളജിസ്റ്റ് ,സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ എന്നിവരുടെ ടീം ആണ് ഏതൊരു മനോരോഗവും ചികിത്സിക്കുന്നതിന് വേണ്ടത്.

കൃത്യമായ ചികിത്സയിലൂടെ നിയന്ത്രണ വിധേയമാക്കാവുന്ന രോഗമാണിത്. രോഗത്തിന്റെ കാഠിന്യവും ,മുന്‍പ് എത്ര പ്രാവശ്യം വന്നുവെന്നതും, വീണ്ടും വരാനുള്ള സാധ്യതയുമെല്ലാം കണക്കിലെടുത്ത് മാസങ്ങളോ വര്‍ഷങ്ങളോ ആവാം ചികിത്സ. ഡോക്ടറെ കാണാന്‍ മടിച്ച് അശാസ്ത്രീയമായ ചികിത്സകള്‍ക്കു പിറകെ പോവുന്നതും,ലക്ഷണങ്ങള്‍ കുറയുന്നതോടെ മരുന്ന് മുടക്കുന്നതുമെല്ലാം വീണ്ടും അസുഖം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുകയേയുള്ളൂ. ഓരോ രോഗവും ചികിത്സിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. അതു പോലെ തന്നെയാണ് വിഷാദ രോഗവും. അവ ഡോക്ടറുടെ ഉപദേശമനുസരിച്ച് പാലിക്കുക എന്ന ഉത്തരവാദിത്തം രോഗിയുടേതും ബന്ധുക്കളുടേതുമാണ്.  സ്വയംചികിത്സക്കു മുതിരാതിരിക്കുക. സംശയങ്ങള്‍  ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കുക. വൈകിയാല്‍ നഷ്ടമാവുന്നത് പ്രിയപ്പെട്ടവരുടെ ജീവന്‍ തന്നെയാവാം.

(ന്യൂഡല്‍ഹിയിലെ ഡോ:രാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റല്‍ ആന്റ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചിലെ സീനിയര്‍ റെസിഡന്റാണ് ഡോ.ശില്‍പ)

മെഡിക്കല്‍ കോളേജുകളെ സജ്ജമാക്കാം

ശസ്ത്രക്രിയക്കായി ഒന്നോ രണ്ടോ ആസ്പത്രികളെ മാത്രം ആശ്രയിക്കുന്ന രീതിയില്‍ മാറ്റം ഉണ്ടാകണം. സാധാരണക്കാരുടെ ആശ്രയമായ മെഡിക്കല്‍ കോളേജുകളില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ശസ്ത്രക്രിയക്കുള്ള സംവിധാനങ്ങള്‍ എത്രയും പെട്ടന്ന് ഒരുക്കണം. പരമ്പര - അവസാന ഭാഗം

ഇന്ത്യയിലെ തന്നെ ശിശുമരണനിരക്ക് കുറഞ്ഞ സംസ്ഥാനമാണ് കേരളം. കേരളപ്പിറവിയുടെ സമയത്ത് ആയിരം ജനനത്തിന് 126 ശിശുമരണങ്ങള്‍ സംഭവിച്ചിരുന്നുവെങ്കില്‍ ഇന്നത് 12 ആയി കുറഞ്ഞിരിക്കുന്നു. ആരോഗ്യരംഗത്ത് കേരളം നടത്തിയ കുതിച്ചുചാട്ടത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇത്. തീര്‍ച്ചയായും കേരളത്തിലെ ചികിത്സാ രീതികളിലും ആസ്പത്രികളുടെ നിലവാരത്തിലും ഉണ്ടായ ഉയര്‍ച്ച തന്നെയാണ് ഇതിന് കാരണം. കേരളത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 2020 ആകുമ്പോഴേക്കും ശിശുമരണത്തിന്റെ നിരക്ക് 12-ല്‍ നിന്നും 8-9 ആയി കുറക്കുകയാണ് അതിനുള്ള ആദ്യപടി. മാസം തികയാതെയുള്ള പ്രസവം, ജനിതക ഹൃദയരോഗം എന്നീ രണ്ടുകാര്യങ്ങളില്‍ നിയന്ത്രണം കൊണ്ടുവരികയാണെങ്കില്‍ വളരെ വേഗം തന്നെ കേരളത്തിന് ലക്ഷ്യത്തിലെത്തിച്ചേരാനാകും.

എന്ത് ചെയ്യാനാകും?

ജനിതകഹൃദയ രോഗങ്ങളുടെ കാര്യമെടുക്കുകയാണെങ്കില്‍ ആദ്യം വേണ്ടത് എത്രയും വേഗത്തിലുള്ള രോഗനിര്‍ണയവും തക്കസമയത്തുള്ള ചികിത്സയുമാണ്. അതിന് നമ്മുടെ ആരോഗ്യരംഗം കുറേക്കൂടി വളരേണ്ടതുണ്ട്. ശസ്ത്രക്രിയക്കായി ഒന്നോ രണ്ടോ ആസ്പത്രികളെ മാത്രം ആശ്രയിക്കുന്ന രീതിയില്‍ മാറ്റം ഉണ്ടാകണം. സാധാരണക്കാരുടെ ആശ്രയമായ മെഡിക്കല്‍ കോളേജുകളില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ശസ്ത്രക്രിയക്കുള്ള സംവിധാനങ്ങള്‍ എത്രയും പെട്ടന്ന് ഒരുക്കണം. ഇന്നത്തെ സാഹചര്യത്തില്‍ ചുരുങ്ങിയത് ഒരു ഏഴ് സിഎച്ച്ഡി സര്‍ജിക് സെന്റേഴ്‌സ് എങ്കിലും കേരളത്തിന് ആവശ്യമുണ്ട്.

' ചെറിയ ചെറിയ സര്‍ജറികള്‍ എങ്കിലും മറ്റു ആസ്പത്രികളില്‍ ചെയ്യാനുള്ള ഒരു സംവിധാനം എത്രയും പെട്ടന്ന് ഉണ്ടാകണം, അപ്പോള്‍ വളരെ കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള സര്‍ജറികളില്‍ കോണ്‍സന്‍ട്രേറ്റ് ചെയ്യാന്‍ ശ്രീചിത്രക്ക് സാധിക്കും. നിലവില്‍ ചെറിയ സര്‍ജറികള്‍ പോലും ശ്രീചിത്രയിലേക്ക് വരുന്ന അവസ്ഥയാണുള്ളത്. അത് മാറണം.' ശ്രീചിത്രയിലെ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജനായ ഡോ.ബൈജു പറയുന്നു. ' ഹാര്‍ട്ട് ഡിസീസ് ഉള്ള ഒരു കുട്ടിയെ ചികിത്സിച്ചാല്‍ 100% മാറ്റം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്ന കേസുകളുണ്ട്. ട്രാന്‍സ്‌പൊസിഷന്‍ എന്ന ഗുരുതര ജനിതക ഹൃദയ വൈകല്യവുമായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരുമാസത്തിനുള്ളില്‍ തന്നെ ശസ്ത്രക്രിയ നടത്തണം. ഓപ്പറേറ്റ് ചെയ്യാന്‍ സാധിക്കുകയാണെങ്കില്‍ ഇാ കുട്ടികളില്‍ 95%വും ജീവിച്ചിരിക്കും. അല്ലെങ്കില്‍ അത്തരം കോംപ്ലിക്കേഷനുള്ള കുട്ടികളില്‍ 95%പേരും ഫസ്റ്റ് ബര്‍ത്ത്‌ഡേയ്ക്ക് മുമ്പ് മരിച്ചുപോകും. അത്രയ്ക്കധികം ഔട്ട്‌ലുക്ക് മാറ്റാന്‍ നമുക്ക് സാധിക്കും. കുഞ്ഞ് ജനിച്ച് 25 ദിവസത്തിനുള്ളില്‍ തന്നെ ഡയഗണൈസ് ചെയ്ത് സര്‍ജറി ചെയ്യാനുള്ള ഒരു സാഹചര്യം കേരളത്തില്‍ ഉണ്ടാകണം.' ബൈജു കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ജനിതകഹൃദയരോഗവുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് കേരളം മുഴുവന്‍ ആശ്രയിക്കുന്നത് തിരുവനന്തപുരത്തെയും കൊച്ചിയെയുമാണ്. അതിനാല്‍ വടക്കന്‍ കേരളത്തിലുള്ളവരെ സംബന്ധിച്ച് യാത്രാദൂരവും കുഞ്ഞിന്റെ ജീവന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതിഗുരുതരമായ ഹൃദയരോഗവുമായി കണ്ണൂരില്‍ ജനിച്ച കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയക്കായി ശ്രീചിത്രയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ട അനുഭവം ശ്രീചിത്രയിലെ ഒരു ഡോക്ടര്‍ പങ്കുവെച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിനെ എത്രയും പെട്ടെന്ന് ജനിതകഹൃദയരോഗ ചികിത്സക്കായി സജ്ജമാക്കുകയാണ് അതിനുള്ള ഏറ്റവും നല്ല പ്രതിവിധി.

ജനിതകഹൃദയവൈകല്യത്തിനുള്ള കാരണങ്ങള്‍ - ഡോ.സുള്‍ഫിക്കര്‍ അഹമ്മദ്

കാരണം അനലൈസ് ചെയ്യുമ്പോള്‍ നൂറുപേര്‍ക്ക് അസുഖമുണ്ടെങ്കില്‍ 80 ശതമാനത്തിന്റെ കാരണം നമുക്ക് അറിഞ്ഞുകൂട. അതിന് നമ്മള്‍ സയന്റിഫിക്കലി ഒരു പേരുവിളിക്കും മള്‍ഫാക്ടോറിയല്‍ എന്ന്. പിന്നെ ഒരു 20 ശതമാനമാണ് കാരണം അറിയുന്ന കേസുകള്‍ ഉള്ളു. അതില്‍ ഏറ്റവും പ്രധാനം ജെനിറ്റിക്കല്‍ പ്രോബ്ലം തന്നെയാണ്. റുബെല്ല സിന്‍ഡ്രോം ഉള്ള അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരും. റൂബെല്ല ബാധിതരായ അമ്മമാരുടെ 90 ശതമാനം കുട്ടികള്‍ക്കും ഹാര്‍ട്ട് ഡിസീസ് ഉറപ്പായും വന്നിരിക്കും. അതുപോലെ ഡയബറ്റിസ് ഉള്ള ഗര്‍ഭണികളുടെ കുട്ടികള്‍ക്കും വന്നേക്കാം. ഇപ്പോള്‍ 15 ശതമാനം പെണ്‍കുട്ടികള്‍ക്കും ഡെലിവറി ടൈമില്‍ മാത്രം വരുന്ന ഡയബറ്റിസ് ഉണ്ട്. എപിലെപ്‌സി പോലുള്ള രോഗങ്ങള്‍ക്ക് മരുന്നുകഴിക്കുന്നവരുടെ കുഞ്ഞുങ്ങള്‍ക്ക് ഈ അസുഖം ഉണ്ടായേക്കാം. ഇതെല്ലാം കൂടെ ചേര്‍ത്താലും 20 ശതമാനത്തിന് താഴെ മാത്രമെ വരുന്നുള്ളൂ.

സര്‍ക്കാര്‍ ആസ്പത്രികള്‍ സജ്ജമാകുന്നതിന് ഒരുപക്ഷെ വലിയ കാലതാമസമെടുത്തേക്കാമെന്നതിനാല്‍ സ്വകാര്യ ആസ്പത്രികളെ ആര്‍.ബി.എസ്.കെ. പോലുള്ള സര്‍ക്കാര്‍ പദ്ധതികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുക എന്നൊരു നിര്‍ദേശവും ഉയരുന്നുണ്ട്. അങ്ങനെ ചെയ്യുകയാണെങ്കില്‍ വളരെവേഗത്തില്‍ തന്നെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കും. എന്നാല്‍ സ്വകാര്യ ആസ്പത്രികള്‍ ഇതിനെ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളെയും തള്ളിക്കളയാനാകില്ല. ആരോഗ്യശ്രീ എന്ന പദ്ധതിയില്‍ സ്വകാര്യ ആസ്പത്രികളെ ഉള്‍പ്പെടുത്തി അയല്‍സംസ്ഥാനമായ ആന്ധ്ര നടത്തിയ പരിഷ്‌ക്കണം ഒടുവില്‍ തലവേദനയായിരുന്നു. ശസ്ത്രക്രിയ ആവശ്യമില്ലാത്ത രോഗികള്‍ക്ക് പോലും ശസ്ത്രക്രിയകള്‍ നടത്തി അവിടെ നിരവധി ആസ്പത്രികളാണ് ഫണ്ട് ദുരുപയോഗം ചെയ്തത്. അതിനാല്‍ സ്വകാര്യ ആസ്പത്രികളെ എംപാനല്‍ ചെയ്യുന്നതിന് മുമ്പ്  വിശദമായ പഠനങ്ങളും കഠിന നിര്‍ദേശങ്ങളും ആവശ്യമാണ്.

നാം നേരിടുന്ന മറ്റൊരു പ്രധാനവെല്ലുവിളി, ഈ രംഗത്തുള്ള വിദഗ്ധരുടെ കുറവാണ് ഇന്ത്യ മുഴുവന്‍ എടുത്തുനോക്കുകയാണെങ്കില്‍ തന്നെ പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് വളരെ കുറവാണ്. അവരില്‍ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ അതിലും കുറവാണ്.  24 പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റും 12 പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജനും ആവശ്യമുള്ള കേരളത്തില്‍ നിലവില്‍ 12 പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റും 10 പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് സര്‍ജനും മാത്രമെയുള്ളൂ. 'മെഡിക്കല്‍ കോളേജുകളില്‍ ഇതുമായി ബന്ധപ്പെട്ട എക്‌സ്‌പെര്‍ട്ടൈസിനെ കൊണ്ടുവരണം. സര്‍ജറി സെന്ററുകള്‍ ഉയര്‍ത്തിയതുകൊണ്ടോ വിഗദ്ധരുണ്ടായതുകൊണ്ടോ മാത്രം കാര്യമില്ല. ഇത് ഒരു വലിയ ടീം വര്‍ക്കാണ്. ആത്മസമര്‍പ്പണത്തോടെ ജോലി ചെയ്യുന്ന മിടുക്കരായ ഒരു ടീം വേണം. നാലുമണിക്കൂറെടുത്ത് വിദഗ്ധനായ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയാല്‍ മാത്രം കുഞ്ഞ് രക്ഷപ്പെടില്ല. അതിനുശേഷം കുഞ്ഞിന്റെ ഓരോ ചലനവും നിരീക്ഷിച്ച് വേണ്ട പരിചരണം നല്‍കുന്ന നഴ്‌സുമാരുള്‍പ്പടെ ടീമംഗങ്ങളെല്ലാം ഒരേ മനസ്സുള്ളവരായിരിക്കണം.' ഡോ.ബൈജു പറയുന്നു.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആദ്യത്തെ കണ്‍മണിയെ കണ്‍നിറയെ കാണുന്നതിന് മുമ്പുതന്നെ മരണത്തിന് വിട്ടുകൊടുക്കേണ്ടി വരുന്ന രക്ഷിതാക്കളുടെ അവസ്ഥ അതിഭീകരമാണ്. കുഞ്ഞിന് ഹൃദയവൈകല്യമുണ്ടെന്ന് കണ്ടെത്തിയാല്‍ അത് മാതാപിതാക്കളെ പറഞ്ഞു ബോധ്യപ്പെടുത്തുന്നത് തന്നെ വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് ഈ രംഗത്തുള്ള പല ഡോക്ടര്‍മാരുടെയും അനുഭവസാക്ഷ്യങ്ങള്‍. ഭൂരിഭാഗം പേരും ചികിത്സാചെലവുകള്‍ താങ്ങാന്‍ കഴിവുള്ളവരായിരിക്കില്ല. ഭാര്യയുടെ പ്രസവത്തിനായി 50,000 രൂപയുമായി എത്തിയവരോട് ജനിച്ച കുഞ്ഞ് ഹൃദയവൈകല്യമുള്ളതാണെന്നും ശസ്ത്രക്രിയ വേണമെന്നും പറയുമ്പോള്‍ ഭയന്നുപോകാതിരിക്കുന്നതെങ്ങനെ? അര്‍ഹതപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം ഉറപ്പാക്കുകയാണ് ഇതിനുള്ള ഏക പ്രതിവിധി. മറ്റൊന്ന് ശസ്ത്രക്രിയ കഴിഞ്ഞ് സാധാരണനിലയില്‍ കുഞ്ഞ് ജീവിക്കാന്‍ തുടങ്ങിയാലും അവരെ രോഗിയായി മാത്രമെ സമൂഹം കാണുകയുള്ളൂ. പെണ്‍കുഞ്ഞാണെങ്കില്‍ പറയുകയും വേണ്ട. സമൂഹത്തിന്റെ ഈ കാഴ്ചപ്പാടിലും മാറ്റം ഉണ്ടാവേണ്ടതുണ്ട്.

'കുഞ്ഞുങ്ങള്‍ക്കായി ഒരു ആസ്പത്രി ഉണ്ടാകണം. അതാകണം നമ്മുടെ ആത്യന്തിക ലക്ഷ്യം. വിദേശരാജ്യങ്ങളെ നോക്കൂ. എല്ലായിടത്തും കുഞ്ഞുങ്ങള്‍ക്ക് മാത്രമായി പ്രത്യേകം ആസ്പത്രികളുണ്ട്. ഇന്ത്യയിലാകട്ടെ ഒന്നുപോലും ഇല്ല. ആധുനിക ചികിത്സാരംഗത്ത് ഏറെ മുന്നില്‍ നില്‍ക്കുന്ന നമ്മുടെ അവസ്ഥയാണ് ഇത്. ഭാവിയെ കുറിച്ച് നാം എന്ത് കരുതുന്നു ഇതില്‍ നിന്ന് മനസ്സിലാക്കാം.' ഡോ.ബൈജു വിരല്‍ചൂണ്ടുന്നത് ഭാവിയിലേക്കാണ്. ശരിയാണ് കുഞ്ഞുങ്ങളാണ് ഓരോ രാജ്യത്തിന്റെയും ഭാവി സമ്പത്ത് അവരുടെ ജീവിക്കാനുള്ള അവകാശം പോലും സംരക്ഷിക്കാന്‍ സാധിച്ചില്ലെങ്കില്‍ മറ്റുനേട്ടങ്ങള്‍ പ്രഹസമായി ഒതുങ്ങുകയേയുള്ളൂ.

നിസ്സാരക്കാരനല്ല കുഞ്ഞുങ്ങളിലെ വിഷാദരോഗം

തലച്ചോറിലെ തരംഗങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഗവേഷകര്‍ ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്

ഒരു സമ്മാനം അതെത്ര ചെറുതാണെങ്കിലും കിട്ടുന്നതിന്റെ സന്തോഷം ഒന്ന് വേറെത്തന്നെയാണ്. സമ്മാനം കിട്ടുമ്പോള്‍ കൊച്ചുകുട്ടികളുടെ സന്തോഷത്തിന്റെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. എന്നാല്‍ വിഷാദരോഗമുളള കുട്ടികള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന അനുമോദനങ്ങളോട് സാധാരണ കുട്ടികളില്‍ നിന്നും വിഭിന്നമായി സന്തോഷം പ്രകടിപ്പിക്കുന്നില്ലെന്നാണ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരുടെ കണ്ടെത്തല്‍.

സന്തോഷിക്കേണ്ട വേളയില്‍ അതിന് കഴിയാതെ വരുന്നതാണ് ക്ലിനിക്കല്‍ ഡിപ്രഷന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന്. തലച്ചോറിലെ തരംഗങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഗവേഷകര്‍ ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

കുട്ടികള്‍ക്ക് സമ്മാനമായി ലഭിക്കുന്ന കളിപ്പാട്ടങ്ങളും മറ്റുമാണ് കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനും കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിലേക്കും അവരെ നയിക്കുന്നത്. എന്നാല്‍ വിഷാദം കുട്ടികളെ ഇത്തരത്തിലുളള നേട്ടങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്നു. ഇത് പിന്നീട്് ജീവിതത്തില്‍ മറ്റ് നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിനേയും സാരമായി ബാധിക്കുമെന്നും പഠനം പറയുന്നു. ഗവേഷണഫലങ്ങള്‍ ജേര്‍ണല്‍ ഓഫ് അമേരിക്കന്‍ അക്കാദമി ഓഫ് ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് സൈക്രാട്രിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വാര്‍ധക്യത്തിലെ ചര്‍മപരിചരണം

മുഖം മനസ്സിന്റെ കണ്ണാടിയെന്നതുപോലെ പലപ്പോഴും ചര്‍മം ആന്തരാവയവങ്ങളുടെ ആരോഗ്യസ്ഥിതി വിളിച്ചോതുന്ന ആവരണമാണ്. പ്രായമേറിവരുമ്പോള്‍...

മുഖം മനസ്സിന്റെ കണ്ണാടിയെന്നതുപോലെ പലപ്പോഴും ചര്‍മം ആന്തരാവയവങ്ങളുടെ ആരോഗ്യസ്ഥിതി വിളിച്ചോതുന്ന ആവരണമാണ്. പ്രായമേറിവരുമ്പോള്‍ ആന്തരാവയവങ്ങള്‍ക്ക് ഉണ്ടാകുന്ന പരിണാമങ്ങള്‍ക്കനുസരിച്ച് ചര്‍മത്തിന്റെ ആരോഗ്യത്തിനും കോട്ടം തട്ടും. വാര്‍ധക്യത്തിലെ ചര്‍മം നിരവധി പ്രത്യേകതകള്‍ നിറഞ്ഞതായതുകൊണ്ട് അതിന്റെ പരിപാലനത്തിലും സവിശേഷ ശ്രദ്ധയാവശ്യമാണ്. 

പ്രായമേറുമ്പോള്‍ ചര്‍മത്തിലെ ഗ്രന്ഥികളുടെ പ്രവര്‍ത്തനം കുറയുന്നതുകൊണ്ട് സ്‌നിഗ്ധതയും ജലാംശവും കുറഞ്ഞുവരുന്നു. സ്തരങ്ങള്‍ തമ്മിലുള്ള സന്തുലനാവസ്ഥ തകരുകയും രോഗപ്രതിരോധശേഷി കുറയുകയും ചെയ്യുന്നു. ചര്‍മത്തിലേക്കുള്ള രക്തപ്രവാഹം മൂന്നിലൊന്നായി കുറയും. പൊതുവെയുള്ള ഇലാസ്തികതയും കുറയും. ഏറ്റവും ആന്തരികമായ കൊഴുപ്പിന്റെ സ്തരങ്ങള്‍ ക്ഷയിക്കുകയും മുകളില്‍ കട്ടികൂടുകയും ചെയ്യുന്നതുവഴി തൊലിക്ക് പൊതുവെ കട്ടി കൂടുതലായി തോന്നും. താപവ്യതിയാനങ്ങളെ നിയന്ത്രിച്ചു നിര്‍ത്താനുള്ള തൊലിയുടെ കഴിവ് ക്രമത്തില്‍ കുറഞ്ഞുവരികയും ചെയ്യും. ഇത്തരം പരിണാമങ്ങളോടൊപ്പം സൂര്യപ്രകാശം കൊണ്ടുള്ള വരള്‍ച്ച കൂടിയാകുമ്പോഴാണ് ചര്‍മത്തില്‍ പ്രായത്തിന്‍േറതായ അസുഖങ്ങള്‍ ബാധിച്ചു തുടങ്ങുന്നത്.

വൃദ്ധരില്‍ എണ്‍പത്തഞ്ചുശതമാനം പേര്‍ക്കുമുള്ള പ്രധാന പ്രശ്‌നമാണ് വരണ്ടതൊലി. പുകവലിക്കുന്നവരിലും മാനസിക സംഘര്‍ഷങ്ങളുള്ളവരിലും സോപ്പ് കൂടുതലായി ഉപയോഗിക്കുന്നവരിലുമെല്ലാം ഈ പ്രശ്‌നം കൂടുതലായി കാണാറുണ്ട്. മറ്റു കാരണങ്ങളൊന്നുമില്ലാതെ തന്നെ തൊലിയില്‍ അസ്വാസ്ഥ്യകരമായ ചൊറിച്ചിലനുഭവപ്പെടും. തൊലിയില്‍ പലയിടങ്ങളിലും നിറം മാറ്റവും വന്നു തുടങ്ങും. ഇത് പൊതുവെയുള്ള സൗന്ദര്യത്തെ ബാധിക്കുന്നതുകൊണ്ട് ചിലരില്‍ മാനസിക വൈഷമ്യങ്ങളും കണ്ടുവരാറുണ്ട്. 

ചര്‍മത്തിന്റെ പോഷണത്തിനാവശ്യമായ ജലാംശവും ജീവകങ്ങളും ആവശ്യത്തിന് കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തൊലിയുടെ വരള്‍ച്ച കുറയ്ക്കാന്‍, കൂടുതല്‍ പ്രാവശ്യം തണുത്ത വെള്ളത്തില്‍ കുളിക്കുന്നതും കുളിച്ചശേഷം വെളിച്ചെണ്ണയോ സ്‌നിഗ്ധലായനികളോ നേര്‍മയില്‍ തടവുന്നതും നല്ലതാണ്. കൂടുതല്‍ ചൂടുള്ളവെള്ളം കുളിക്കാന്‍ സ്ഥിരമായി ഉപയോഗിക്കാന്‍ പാടില്ല. കൈകൊണ്ട് തൊലിയുരസിക്കഴുകി കുളിക്കുന്നത് തൊലിയിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെങ്കിലും സന്ധികളില്‍ കൂടുതല്‍ ബലമായി തടവുന്നത് തൊലിയുടെ സന്തുലനം കുറയ്ക്കാനിടയുണ്ട്. അമിതഗന്ധമില്ലാത്തതും കൂടുതല്‍ കൊഴുപ്പടങ്ങിയതുമായ സോപ്പുകള്‍ മാത്രമേ ഉപയോഗിക്കാവൂ. ചൂടുള്ള സൂര്യപ്രകാശം തട്ടുന്തോറും വൃദ്ധരുടെ ചര്‍മത്തിന്റെ ജലാംശം കുറയാനും വരണ്ടതൊലിയില്‍ ചൊറിച്ചില്‍ അധികമാകാനും ഇടയുള്ളതിനാല്‍ കൂടുതല്‍ വെയിലേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കഴിയുന്നതും പരുത്തി വസ്ത്രം മാത്രം ഉപയോഗിക്കുക. 

വിപണിയില്‍ കിട്ടുന്ന പല സൗന്ദര്യവര്‍ധകങ്ങളിലുമുള്ള രാസഘടകങ്ങള്‍ ക്രമേണ തൊലിയുടെ ആരോഗ്യം തന്നെ നശിപ്പിക്കാനിടയുള്ളതിനാല്‍ കഴിയുന്നതും അതൊഴിവാക്കുന്നതാണ് നല്ലത്. 

കിടപ്പിലായ പ്രായമായ രോഗികളുടെ ചര്‍മ പരിചരണം സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. ശരീരഭാഗങ്ങള്‍ കിടക്കയിലും മറ്റും ഏറെനേരം സമ്പര്‍ക്കത്തില്‍ വരുന്നതുകൊണ്ട് സമ്മര്‍ദം കൂടുതലായിരിക്കും. രക്തസഞ്ചാരം കുറയുകയും ചെയ്യും. അവിടെയൊക്കെ പെട്ടെന്ന് പൊട്ടിവ്രണങ്ങളുണ്ടാവാം. മലമൂത്ര വിസര്‍ജ്യങ്ങള്‍ തൊലിയില്‍ പറ്റിപ്പിടിച്ചിരുന്നാല്‍ അലര്‍ജിയോ അണുബാധയോ ഉണ്ടാകാനുമിടയുണ്ട്. അതുകൊണ്ട് രണ്ടു മണിക്കൂര്‍ കൂടുമ്പോഴെങ്കിലും ശയനനില മാറ്റാനും വൃത്തിയാക്കാനും ശ്രദ്ധിക്കണം. ജലാംശം കെട്ടി നില്‍ക്കാനിടയുള്ള വിരലിടകളും കക്ഷവും മറ്റും തുടച്ച് വൃത്തിയാക്കി പൗഡറിട്ട് സംരക്ഷിക്കണം.

ഇളനീര്, മാമ്പഴം, കക്കിരി, വെള്ളരി, കാരറ്റ്, കോവക്ക, ബീറ്റ്‌റൂട്ട്, ഓറഞ്ച്, പൈനാപ്പിള്‍, തവിട്, പൂവന്‍പഴം, ആപ്പിള്‍, പപ്പായ, മുരിങ്ങയില, മുളപ്പിച്ച ധാന്യങ്ങള്‍, നെല്ലിക്ക തുടങ്ങിയവയെല്ലാം വാര്‍ധക്യസഹജമായ ചര്‍മപരിണാമങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുകയും തൊലിക്ക് കൂടുതല്‍ മാര്‍ദവവും പ്രതിരോധശേഷിയും നല്‍കുകയും ചെയ്യും. കരിങ്ങാലിയും പതിമുകവും ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിക്കാനുപയോഗിക്കുന്നതും തൊലിയുടെ ആരോഗ്യത്തിന് നല്ലതാണ്. ചിറ്റമൃത്, വേപ്പ്, കൊന്ന, മഞ്ചാടി, ത്രിഫല തുടങ്ങിയ പ്രകൃതിദത്ത ഔഷധങ്ങളും പ്രായമായ തൊലിയുടെ പ്രതിരോധശേഷിയുയര്‍ത്താന്‍ ഉപയോഗിക്കാറുണ്ട്.

ഡോ.പി.എം.മധു

മെഡിക്കല്‍ ഓഫീസര്‍
ഗവ.ആയുര്‍വേദാസ്​പത്രി,പയ്യന്നൂര്‍
drpmadhu@rediffmail.com

വൃദ്ധജനങ്ങളെ പരിചരിക്കുമ്പോള്‍

വൃദ്ധജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറിവരുന്ന ഈ കാലഘട്ടത്തില്‍ അവരുടെ പരിചരണവും വളരെ പ്രധാനപ്പെട്ട ഒന്നാണ്. കേരള ജനസംഖ്യയില്‍ 2011-ല്‍ വൃദ്ധരുടെ എണ്ണം 12 ശതമാനം ആയതായാണ് കണക്ക്. ജനസംഖ്യയില്‍ 60-70ന് ഇടയില്‍ 5 ശതമാനം, 70-80നും ഇടയില്‍ 10 ശതമാനം, 80 വയസ്സിന് മുകളില്‍ 20 ശതമാനം വൃദ്ധജനങ്ങളുണ്ട്. ഇതില്‍ സ്ത്രീകളാണ് കൂടുതല്‍. കൂട്ടുകുടുംബവ്യവസ്ഥിതിയുടെ തകര്‍ച്ചയും അണുകുടുംബങ്ങളുടെ വളര്‍ച്ചയും വൃദ്ധപരിചരണത്തെ ആകെ തളര്‍ത്തിയെന്ന് വേണം പറയാന്‍. 60 വയസ്സിന് മേല്‍ ഉള്ളവരില്‍ ബന്ധുക്കളില്‍ നിന്ന് പീഡനം ഏറ്റുവാങ്ങുന്നവര്‍ ഏറെയുണ്ട്. മക്കളില്‍ നിന്ന് 44 ശതമാനം, മരുമക്കളില്‍ നിന്ന് 63 ശതമാനം, മറ്റു ബന്ധുക്കളില്‍ നിന്ന് 15 ശതമാനം പീഡനം ഏറ്റുവാങ്ങുന്നവര്‍ ഉണ്ടെന്നാണ് അടുത്തകാലത്ത് നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത്. 
വാര്‍ധക്യത്തിന്റെ നിസ്സഹായതയും അസുഖങ്ങളുമായി കഴിയുന്ന വൃദ്ധരുടെ ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ പലതാണ്.

വൃദ്ധജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറിവരുന്ന ഈ കാലഘട്ടത്തില്‍ അവരുടെ പരിചരണവും വളരെ പ്രധാനപ്പെട്ട ഒന്നാണ്. കേരള ജനസംഖ്യയില്‍ 2011-ല്‍ വൃദ്ധരുടെ എണ്ണം 12 ശതമാനം ആയതായാണ് കണക്ക്. ജനസംഖ്യയില്‍ 60-70ന് ഇടയില്‍ 5 ശതമാനം, 70-80നും ഇടയില്‍ 10 ശതമാനം, 80 വയസ്സിന് മുകളില്‍ 20 ശതമാനം വൃദ്ധജനങ്ങളുണ്ട്. ഇതില്‍ സ്ത്രീകളാണ് കൂടുതല്‍. കൂട്ടുകുടുംബവ്യവസ്ഥിതിയുടെ തകര്‍ച്ചയും അണുകുടുംബങ്ങളുടെ വളര്‍ച്ചയും വൃദ്ധപരിചരണത്തെ ആകെ തളര്‍ത്തിയെന്ന് വേണം പറയാന്‍. 60 വയസ്സിന് മേല്‍ ഉള്ളവരില്‍ ബന്ധുക്കളില്‍ നിന്ന് പീഡനം ഏറ്റുവാങ്ങുന്നവര്‍ ഏറെയുണ്ട്. മക്കളില്‍ നിന്ന് 44 ശതമാനം, മരുമക്കളില്‍ നിന്ന് 63 ശതമാനം, മറ്റു ബന്ധുക്കളില്‍ നിന്ന് 15 ശതമാനം പീഡനം ഏറ്റുവാങ്ങുന്നവര്‍ ഉണ്ടെന്നാണ് അടുത്തകാലത്ത് നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത്. 

വാര്‍ധക്യത്തിന്റെ നിസ്സഹായതയും അസുഖങ്ങളുമായി കഴിയുന്ന വൃദ്ധരുടെ ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ പലതാണ്. ചെറുപ്പത്തിലെ ജീവിതക്രമം, ആഹാരരീതി, മദ്യം, മയക്കുമരുന്ന് ഇവയുടെ ഉപയോഗം എന്നിവ വാര്‍ധക്യത്തില്‍ പല ശാരീരിക പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം ഇവ പ്രധാനമായും ജീവിതശൈലിയുടെ ഭാഗമായുള്ളതാണ്. കൂടാതെ വാര്‍ധക്യത്തിന്റേതായ കാഴ്ചക്കുറവ്, കേള്‍വിക്കുറവ്, മൂത്രതടസ്സം, സന്ധിവേദന, തളര്‍വാതം, ഓര്‍മക്കുറവ്, പാര്‍ക്കിന്‍സോണിസം ഇവയും വൃദ്ധരില്‍ കാണുന്ന ആരോഗ്യപ്രശ്‌നങ്ങളാണ്. ഇവയുടെ ചികിത്സ വളരെ പ്രയാസമേറിയതാണ്. കാരണം രോഗലക്ഷണം വ്യത്യാസമാണ്; പല രോഗങ്ങളും മറ്റൊന്നുമായി ബന്ധപ്പെട്ടതായിരിക്കും. മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുന്ന പ്രശ്‌നങ്ങള്‍, ഔഷധങ്ങളുടെ ഉപയോഗരീതി ഇവയെല്ലാം വളരെ കരുതലോടെ ചെയ്യേണ്ട കാര്യങ്ങളാണ്. കൂടാതെ വൃദ്ധരിലെ ശരിയായ രോഗനിര്‍ണയം പലപ്പോഴും വൈകിപ്പോകാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ രോഗിയുടെ അടുത്ത ബന്ധുക്കളുമായി വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അവരുടെ സഹകരണം ഇതില്‍ അത്യന്താപേക്ഷിതമാണ്. 

ശാരീരിക പ്രശ്‌നങ്ങളെപ്പോലെത്തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് മാനസിക പ്രശ്‌നങ്ങള്‍. വൃദ്ധരില്‍ സാധാരണയായി കണ്ടുവരുന്ന മാനസിക പ്രശ്‌നങ്ങള്‍ വിഷാദം- 65ന് മുകളില്‍ 15 ശതമാനം, ഉത്കണ്ഠ -10 ശതമാനം, ഓര്‍മക്കുറവ് -5 ശതമാനം, തെറ്റിദ്ധാരണകള്‍ / മിഥ്യാബോധം- 30 ശതമാനം, ഉറക്കമില്ലായ്മ- 20 ശതമാനം, ആത്മഹത്യാ പ്രവണത- 15 ശതമാനം ഇപ്രകാരമാണ്. കൂടാതെ ഏകാന്തത, ശൂന്യതാബോധം, നഷ്ടബോധം ഇവയും കണ്ടുവരാറുണ്ട്. ഇതിലേക്ക് ശരിയായ ഒരു മാനസിക സഹായം അത്യന്താപേക്ഷിതമാണ്. മാനസിക പ്രശ്‌നങ്ങള്‍ക്കൊപ്പം വൃദ്ധജനങ്ങളില്‍ പല സാമൂഹികപ്രശ്‌നങ്ങളും കൂട്ടുചേര്‍ന്നു കിടക്കുന്നതായി കാണാം. താന്‍ ആര്‍ക്കും വേണ്ടാത്തവനായി, തന്നെ ബന്ധുക്കള്‍ ഒറ്റപ്പെടുത്തുന്നു എന്ന തോന്നല്‍, പഴയതുപോലെ കാര്യങ്ങള്‍ ഒന്നും താനുമായി ആലോചിക്കുന്നില്ല, താന്‍ ഒരു അധികപ്പറ്റാണ്, സഹകരണക്കുറവ്, അടുത്ത ബന്ധുക്കളുടെ നീരസം, വെറുപ്പ്, പുച്ഛം ഇവ വൃദ്ധമനസ്സുകളെ വളരെ വേദനിപ്പിക്കുന്നവയാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കുടുംബാംഗങ്ങളുടെ നിര്‍ലോഭമായ സഹകരണവും സഹനശേഷിയും കൂടിയേതീരൂ. 

കുടുംബാംഗങ്ങള്‍ക്ക് രോഗി മനഃപൂര്‍വം കാണിക്കുന്നതല്ല, വാര്‍ധക്യത്തിന്റെ പ്രശ്‌നങ്ങള്‍മൂലം ഉണ്ടാകുന്നതാണ് എന്ന ധാരണ ഉണ്ടാകണം. ആയതിലേക്ക് 'ജെറിയാട്രിക് കൗണ്‍സലിങ് ' വളരെ പ്രയോജനകരമാണ്. ജെറിയാട്രിക് കൗണ്‍സലിങ്ങില്‍ പ്രത്യേക പരിശീലനം കൂടിയേ തീരൂ. ഒരുദാഹരണം പറയാം - കണ്ടിടത്തെല്ലാം തുപ്പുന്ന ഒരു രോഗിയെക്കൊണ്ട് ബന്ധുക്കള്‍ മടുത്തു. പരിശീലനം സിദ്ധിച്ച ഒരു കൗണ്‍സലര്‍ പറഞ്ഞത് ജീരകമിഠായി വാങ്ങിക്കൊടുത്തു നോക്കൂ എന്നാണ്. ഉപദേശം ഫലിച്ചു. കുളിക്കാന്‍ മടികാണിക്കുന്ന രോഗികളെ ദൃശ്യബിംബങ്ങള്‍ ഉപയോഗിച്ച് കുറച്ചൊക്കെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കും. കരുണയും പരിചരണവുമാണ് പ്രധാനം. വൃദ്ധസമൂഹത്തിന് വേണ്ടത് ഒരു സപ്പോര്‍ട്ട് ഗ്രൂപ്പാണ്. വൃദ്ധരുടെ പ്രശ്‌നങ്ങള്‍ പെട്ടെന്ന് ഒരു ദിവസം പ്രത്യക്ഷപ്പെടുന്നതല്ല. പതുക്കെ കടന്നുവരുന്നതാണ്. ഈ താളപ്പിഴ അന്ത്യംവരെ തുടരും എന്ന യാഥാര്‍ഥ്യം ബന്ധുക്കളില്‍ ഉണ്ടാകാം.

വൃദ്ധജനങ്ങളെ കൈപിടിച്ചു കയറ്റാന്‍ ചില നിര്‍ദേശങ്ങള്‍:

സന്തോഷത്തിന്റേതായ അന്തരീക്ഷം സൃഷ്ടിക്കുക, വാര്‍ധക്യത്തെ നിഷേധിച്ച് യുവത്വം ഭാവിക്കരുത്, പ്രായമായി എന്ന വസ്തുത അംഗീകരിക്കുക. വാര്‍ധക്യം നിഷ്‌ക്രിയത്വത്തിന്റെ കാലമല്ല എന്ന ബോധം വളര്‍ത്തിയെടുക്കണം. കൂട്ടായ്മകളില്‍ പങ്കുചേരുക, ആശയവിനിമയം വളര്‍ത്തുക, അപകടങ്ങള്‍ ഒഴിവാക്കുക. ഇരുട്ടില്‍ പോകരുത്. കിടക്കയില്‍ നിന്ന് പെട്ടെന്ന് ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിക്കരുത്, വേണമെങ്കില്‍ സഹായം തേടുക. ക്രമമായ ആഹാരം, ചെറിയ വ്യായാമം. ഭക്ഷണത്തിലും ഉറക്കത്തിലും കൃത്യനിഷ്ഠ പാലിക്കുക. കാഴ്ചയും കേള്‍വിയും പ്രശ്‌നമെങ്കില്‍ പരിഹാരം തേടുക. അത്യാവശ്യ കാര്യങ്ങള്‍ എഴുതിവെക്കുക, ചെറിയ ബുക്ക് സൂക്ഷിക്കുക. ദിവസേന ഉപയോഗിക്കുന്ന വസ്തുക്കള്‍ ഒരേ സ്ഥലത്ത് വെക്കുക. കടുംപിടിത്തം ഉപേക്ഷിക്കുക. ശാരീരിക രോഗങ്ങള്‍ക്ക് കൃത്യമായ പരിശോധന നടത്തുക. വൃത്തിയായ വസ്ത്രങ്ങള്‍ ധരിപ്പിക്കാന്‍ പരിചാരകര്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രായമായി എന്നുപറഞ്ഞ് അലക്ഷ്യമായി വസ്ത്രധാരണം അരുത്. 

വൃദ്ധരോഗികളോട് അറിയുമോ എന്നതിന് പകരം സ്വയം പേര് പറഞ്ഞ് പരിചയപ്പെടുത്തുക. രോഗികള്‍ അതിരുകള്‍ ലംഘിച്ചാലും പരിചാരകര്‍ അതിരുവിടരുത്, ക്ഷമ വളരെ പ്രാധാന്യമുള്ള ഒന്നാണ്. സുഹൃത്തുക്കളും ബന്ധുക്കളും ഇടയ്ക്കിടെ രോഗിയെ സന്ദര്‍ശിച്ച് ക്ഷേമാന്വേഷണം നടത്തുക. വൃദ്ധരെ ഒറ്റയ്ക്ക് ഒരു മുറിയില്‍ കിടത്തുന്നത് നല്ലതല്ല. വൃദ്ധരെ ചികിത്സിക്കണം, അത് മരുന്നുകൊണ്ടല്ല, മനസ്സുകൊണ്ട് ആയിരിക്കട്ടെ എന്നതാണ് വൃദ്ധപരിചരണത്തില്‍, സംരക്ഷണത്തില്‍ നമ്മുടെ ആപ്തവാക്യം. വൃദ്ധരെ കുടുംബ അന്തരീക്ഷത്തില്‍ തന്നെ ഉള്‍ക്കൊള്ളാന്‍ കഴിവതും ശ്രമിക്കണം.

പ്രായമാകുമ്പോള്‍

മനുഷ്യന്‍ ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ടിട്ട് ദശലക്ഷം വര്‍ഷങ്ങളായിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. പുരാതന സമൂഹങ്ങളില്‍ 40 വയസ്സിനു മുകളിലേക്ക് ജീവിച്ചവര്‍ വളരെ അപൂര്‍വ്വമായിരുന്നു. വാര്‍ദ്ധക്യം മനുഷ്യകുലത്തെ സംബന്ധിച്ചിടത്തോളം വളരെ നൂതനമായ ഒരനുഭവമാണ്. വാര്‍ധക്യത്തെക്കുറിച്ചുള്ള പഠനമാണ് ജെറന്റോളജി (ഏലൃലിീേഹീഴ്യ). വാര്‍ധക്യകാല അസുഖങ്ങളെ പഠന വിഷയമാക്കുന്ന വൈദ്യശാസ്ത്ര ശാഖ ഏലൃശമേൃശര െഎന്നും അറിയപ്പെടുന്നു. 

അമൂര്‍ത്തമായ സങ്കല്പമാണ് പ്രായം. ഒരാളുടെ പ്രായത്തെ വര്‍ഷത്തില്‍ അവതരിപ്പിക്കുമ്പോള്‍ അത് കാലാനുക്രമമായ പ്രായമാണ് (ഇവൃീിീഹീഴശരമഹ മഴല) ജൈവപരമായ പ്രായം (ആശീഹീഴശരമഹ മഴല) വ്യത്യസ്തമായ ഒരു സങ്കല്പമാണ്. ശരീരത്തിലുണ്ടാകുന്ന തേയ്മാനവും ക്ഷതവും ജൈവികമായ പ്രായത്തെ നിര്‍ണ്ണയിക്കുന്നു. ഓരോ വ്യക്തിയുടെയും ജനിതകഘടന, ജീവിതശീലങ്ങള്‍, ചുറ്റുപാടുമുള്ള അന്തരീക്ഷം എന്നിവയെല്ലാം ജൈവിക പ്രായത്തെ സ്വാ

മനുഷ്യന്‍ ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ടിട്ട് ദശലക്ഷം വര്‍ഷങ്ങളായിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. പുരാതന സമൂഹങ്ങളില്‍ 40 വയസ്സിനു മുകളിലേക്ക് ജീവിച്ചവര്‍ വളരെ അപൂര്‍വ്വമായിരുന്നു. വാര്‍ദ്ധക്യം മനുഷ്യകുലത്തെ സംബന്ധിച്ചിടത്തോളം വളരെ നൂതനമായ ഒരനുഭവമാണ്. വാര്‍ധക്യത്തെക്കുറിച്ചുള്ള പഠനമാണ് ജെറന്റോളജി (Gerentology). വാര്‍ധക്യകാല അസുഖങ്ങളെ പഠന വിഷയമാക്കുന്ന വൈദ്യശാസ്ത്ര ശാഖ Geritarics എന്നും അറിയപ്പെടുന്നു. 

അമൂര്‍ത്തമായ സങ്കല്പമാണ് പ്രായം. ഒരാളുടെ പ്രായത്തെ വര്‍ഷത്തില്‍ അവതരിപ്പിക്കുമ്പോള്‍ അത് കാലാനുക്രമമായ പ്രായമാണ് (Chronological age) ജൈവപരമായ പ്രായം (Biological age) വ്യത്യസ്തമായ ഒരു സങ്കല്പമാണ്. ശരീരത്തിലുണ്ടാകുന്ന തേയ്മാനവും ക്ഷതവും ജൈവികമായ പ്രായത്തെ നിര്‍ണ്ണയിക്കുന്നു. ഓരോ വ്യക്തിയുടെയും ജനിതകഘടന, ജീവിതശീലങ്ങള്‍, ചുറ്റുപാടുമുള്ള അന്തരീക്ഷം എന്നിവയെല്ലാം ജൈവിക പ്രായത്തെ സ്വാധീനിക്കുന്നു. ഉദാഹരണത്തിന് 50 വയസ്സായ ഒരാളുടെ ശരീരത്തില്‍ ഉണ്ടായിട്ടുള്ള അത്രയും തേയ്മാനമോ, ക്ഷതമോ 55 വയസ്സായ മറ്റൊരാളുടെ ശരീരത്തില്‍ ഉണ്ടാകണമെന്നില്ല. ഇങ്ങനെ നോക്കിയാല്‍ 55 വയസ്സായ ആളുടെ ജൈവിക പ്രായം 50 വയസ്സായ ആളുടെ ജൈവിക പ്രായത്തേക്കാള്‍ കുറവായിരിക്കും. അതുകൊണ്ടാണ് നമ്മള്‍ പലപ്പോഴും അയാളെ കണ്ടാല്‍ പ്രായംതോന്നില്ല എന്നു പറയുന്നത്.

എന്തുകൊണ്ടാണ് പ്രായം കൂടുന്നത്

ഗ്ലൂക്കോസ് ഓക്‌സിജനുമായി സംയോജിക്കുന്നതിലൂടെ ലഭിക്കുന്ന ഊര്‍ജ്ജത്തിലൂടെയാണ് ശരീരത്തില്‍ ജീവന്‍ നില നിലനില്‍ക്കുന്നത്. ഓക്‌സിജന്‍ ഉള്‍പ്പെടുന്ന രാസപ്രവര്‍ത്തനമാണ് ഓക്‌സീകരണം. ഇത് നടക്കുന്നത് ശരീരത്തിലെ വിവിധ കോശങ്ങളിലാണ്. ഓക്‌സീകരണം ജീവല്‍ പ്രവര്‍ത്തനമാണെങ്കിലും കോശത്തിനു ലഭ്യമാകുന്ന ഓക്‌സിജന്റെ അളവനുസരിച്ച് ഓക്‌സീകരണത്തിനുശേഷം ഉണ്ടാകുന്ന ഉപോത്പന്നങ്ങള്‍ കോശങ്ങളെ നശിപ്പിക്കാന്‍ തുടങ്ങുന്നു. ജീവിത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ കോശങ്ങള്‍ വിഭജിക്കുകയും അതിന്റെ ഫലമായി പുതിയ കോശങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. നശിക്കുന്ന കോശങ്ങളുടെ എണ്ണത്തേക്കാള്‍ വളരെക്കൂടുതലായിരിക്കും പുതിയതായി ഉണ്ടാകുന്ന കോശങ്ങള്‍. അതുകൊണ്ട് ശരീരം വേഗം വലുതാകുന്നു. ഒരുഘട്ടം കഴിഞ്ഞാല്‍ കോശവിഭജനത്തിന്റെ തോത് കുറയുകയും പുതിയതായി ഉണ്ടാകുന്ന കോശങ്ങളുടെ എണ്ണം നശിക്കുന്ന കോശങ്ങളുടെ എണ്ണത്തിനു തുല്യമാവുകയും ചെയ്യുന്നു. അതോടെ വളര്‍ച്ച നിലക്കുന്നു. 

മനുഷ്യരില്‍ ഏതാണ്ട് പപതിനെട്ട് വയസ്സോടെ വളര്‍ച്ച പൂര്‍ത്തിയാകുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ കോശവിഭജനം കുറയുകയും നശിക്കുന്ന കോശങ്ങളുടെ എണ്ണം പുതിയതായി ഉണ്ടാകുന്ന കോശങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുകയും ചെയ്യുന്നു. അതോടെ പ്രായം വര്‍ദ്ധിക്കുന്നതിന്റെ ഫലങ്ങള്‍ സംജാതമാകുന്നു. കോടാനുകോടി കോശങ്ങളുണ്ട് ശരീരത്തില്‍. ദിവസേന നശിക്കുന്ന കോശങ്ങളുടെ എണ്ണം ആയിരങ്ങളിലായിരിക്കും. അതുകൊണ്ട് തന്നെ വര്‍ഷങ്ങള്‍ കൊണ്ടാണ് മനുഷ്യര്‍ക്ക് പ്രായമാകുന്നത് .

പ്രായം വര്‍ധിക്കുന്നതോടെ തലച്ചോറിലെ ന്യൂറോണുകളുടെ എണ്ണം കുറയുന്നതിനോടൊപ്പം അവയുടെ വലിപ്പവും ചുരുങ്ങുന്നു. ഇരുപതു വയസ്സോടെ മസ്തിഷ്‌കം ഏറ്റവും വലിപ്പത്തിലെത്തുന്നു. 35 നും 40 നും വയസ്സിനിടെ അതു ചുരുങ്ങാന്‍ തുടങ്ങുന്നു. 85 വയസ്സു കഴിയുമ്പോള്‍ മസ്തിഷ്‌കത്തിന്റെ ഏറ്റവും വലുപ്പം കുറഞ്ഞ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. എന്നാല്‍ ശ്രദ്ധേയമായകാര്യം ഈ പ്രായവ്യത്യാസത്തിനിടയില്‍ മസ്തിഷ്‌കത്തിന്റെ വലുപ്പത്തിലുണ്ടാകുന്ന കുറവ് 11 ശതമാനം മാത്രമാണ്. ആധുനിക എം.ആര്‍.ഐ സ്‌കാനുകള്‍ മുഖേന ഇന്ന് ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ മസ്തിഷ്‌കത്തിന്റെ വ്യാപ്തം കൃത്യമായി അളക്കാന്‍ സാധിക്കും.

ഓര്‍മ്മക്കും ബുദ്ധിക്കും സംഭവിക്കുന്നത്

ശ്രദ്ധയുടെ കാര്യം ആദ്യം പരിഗണിക്കാം. ഒരു നിശ്ചിത സമയത്തേക്ക് കാര്യങ്ങളെ ഗ്രഹിക്കാന്‍ സഹായിക്കുന്നതാണ് അടിസ്ഥാന ശ്രദ്ധ (Basic attention), ശ്രദ്ധയെ തുടര്‍ച്ചയായി ഒരു കാര്യത്തിലേക്ക് കേന്ദ്രീകരിപ്പിക്കുന്നതിനെ ജാഗ്രത (Vigilence) എന്നു വിളിക്കുന്നു. ഒരേസമയം ശ്രദ്ധയെ രണ്ടു കാര്യങ്ങളിലേക്ക് പതിപ്പിക്കുന്നതാണ് വിഭജിത ശ്രദ്ധ (Divided attention). പ്രായമാകുമ്പോള്‍ അടിസ്ഥാന ശ്രദ്ധക്കോ ജാഗ്രതക്കോ കുറവൊന്നും സംഭവിക്കുന്നില്ല. അതേ സമയം വിഭജിതശ്രദ്ധ കുറയുകയും ചെയ്യുന്നു.

ഓര്‍മ്മയും പഠനവും (Memory and Learning)

വിദൂരസ്ഥ ഓര്‍മകള്‍ക് പ്രായമാകുമ്പോള്‍ കാര്യമായ മാറ്റങ്ങളൊന്നും സംഭവിക്കാറില്ല. പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാനും അവ പിന്നീട് ഓര്‍ത്തെടുക്കാനുമുള്ള കഴിവ് പ്രായം വര്‍ദ്ധിക്കുന്നതോടെ ദുര്‍ബ്ബലമാകുന്നു. എന്നിരുന്നാലും അത്ര വലിയ തോതിലല്ല. ഈ കുറവ് സംഭവിക്കുന്നത്. ഓര്‍മ്മ എന്നത് ഒരു ഏകീകൃത പ്രതിഭാസമല്ല. അതിന് പല ഘടകങ്ങളുണ്ട്. വേറൊരര്‍ത്ഥത്തില്‍ പലതരം ഓര്‍മ്മകളുണ്ട്. പ്രായം എല്ലാ ഓര്‍മ്മകളെയും ബാധിക്കുന്നില്ല.

അപഗ്രഥന വേഗത (Processing speed)

പ്രായംകൂടുന്നതിനനുസരിച്ച് ഏറ്റവും കാര്യമായ ഇടിവു സംഭവിക്കുന്നത് ഈ വേഗതയുടെ കാര്യത്തിലാണ്. വാസ്തവത്തില്‍ ഓര്‍മ്മയേയും ബുദ്ധിശക്തിയേയും അളക്കുന്ന ചോദ്യങ്ങളും പരീക്ഷകളും പ്രായമായവര്‍ക്ക് കൂടുതല്‍ സമയം നല്‍കിയാണ് നടപ്പിലാക്കുന്നതെങ്കില്‍ ഓര്‍മ്മക്കും ബുദ്ധിശക്തിക്കും പ്രായമാകുന്നതിനനുസരിച്ച് കാര്യമായ കുറവൊന്നും സംഭവിക്കുന്നില്ലെന്നു കാണാം.

കാര്യനിര്‍വ്വഹണശേഷി (Executive skills)

പ്രായമാകുമ്പോള്‍ യുക്തി ഉപയോഗപ്പെടുത്താനും കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനുമുള്ള (Planning) കഴിവ് ഇല്ലാതാകുമെന്നോ സാരമായി കുറയുന്നുവെന്നോ മറ്റുമാണ് അടുത്ത കാലംവരെ പലരും ധരിച്ചിരുന്നത്. അതുപോലെതന്നെ പ്രശ്‌ന പരിഹാര വൈഭവം (Problem-Solving skills), ഓര്‍മ്മയിലൂന്നിയ അപഗ്രഥനം, സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് ചിന്താശ്രേണിയെ മാറ്റാനുള്ള കഴിവ് എന്നിവയും പ്രായത്തിനനുസരിച്ച് കുറയുമെന്ന് സമീപകാലം വരെ കരുതിപ്പോന്നു. എന്നാല്‍ ഈയിടെനടന്ന പലപഠനങ്ങളും കാണിക്കുന്നത് ഇത്തരം ശേഷിയിലുള്ളകുറവ് ശാരീരിക രോഗങ്ങളുടെ, വിശേഷിച്ചും ഹൃദയ, വൃക്ക രോഗങ്ങളുടെ സാന്നിധ്യത്തില്‍ മാത്രമാണ് സംഭവിക്കുന്നതെന്നാണ്. അതായത് ശരീരത്തിന് ആരോഗ്യമുണ്ടെങ്കില്‍ പ്രായമായെന്നു കരുതി കാര്യനിര്‍വ്വഹണ ശേഷിയില്‍ കുറവ് ഉണ്ടാകണമെന്ന് നിര്‍ബന്ധമില്ല. 

ഭാഷയുടെ കാര്യത്തില്‍ പ്രായം ആഘാതം ഏല്‍പിക്കുന്നില്ല. പ്രായമായവര്‍ വര്‍ഷങ്ങളായി ആര്‍ജ്ജിച്ചെടുത്ത അനുഭവവും, വിജ്ഞാനവും അവശേഷിക്കുന്ന ഓര്‍മ്മയേയും ബുദ്ധിശക്തിയെയും കൂടുതല്‍ കാര്യക്ഷമതയോടെ നിത്യേന ജീവിതത്തിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രയോഗിക്കാന്‍ സഹായകരമാവുകയും ചെയ്യുന്നു. ഈ കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാകുന്നത് ചെറുപ്പത്തിലല്ല വാര്‍ദ്ധക്യത്തിലാണ്. വേറൊരു തരത്തില്‍ നോക്കിയാല്‍ ഉള്ള ബുദ്ധിയെ വിജയകരമായി ഉപയോഗിക്കാന്‍ പ്രായമായവര്‍ക്ക് കഴിയുന്നു. അതിന് അവരുടെ അനുഭവവും വിജ്ഞാനവും സഹായിക്കുന്നു.

മുകളിലെ വസ്തുതകളില്‍നിന്ന് ലഭിച്ച നിഗമനങ്ങള്‍:

പ്രായമായി എന്നതുകൊണ്ടുമാത്രം ഓര്‍മശക്തിയും ബുദ്ധിയും കുറയണമെന്നില്ല. പ്രായമായാല്‍ ഒരാള്‍ അയാളുടെ മേഖലയില്‍ നിന്നും പിന്‍മാറണം എന്നതീനെ സാമാന്യവത്കരിക്കനാവില്ല. പ്രായമായവരെ തള്ളിക്കളഞ്ഞ് ആസ്ഥാനം കയ്യടക്കാനുള്ള ചെറുപ്പക്കാരുടെ സ്വാര്‍ത്ഥത കൊണ്ടോ മാത്രമേ അത്തരമൊരു നയത്തെ വിശദീകരിക്കാനാകൂ. ശാസ്ത്രീയവസ്തുതകള്‍കൊണ്ട് അവയെ മനസ്സിലാക്കാനാവില്ല. ഓര്‍മ്മയും ബുദ്ധിയും മറ്റു വൈഭവങ്ങളും ഓരോരുത്തരിലും ഓരോ തോതിലാണ് മാറുന്നത്. ചിലരില്‍ അവ ഗണ്യമായി കുറയാം. മറ്റുചിലരില്‍ അവ ഏറെക്കുറെ സ്ഥായിയായി നിന്നെന്നും വരാം. അപൂര്‍വ്വം ചിലരില്‍ കൂടിയ പ്രായത്തില്‍ പോലും ഇത്തരം ഗുണങ്ങള്‍ അഭുതകരമായീ നല്ല നിലയില്‍ കണ്ടെന്നും വരാം. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ ഓരോ വ്യക്തിയെയും മനസ്സിലാക്കിക്കൊണ്ട് ആ വ്യക്തിയില്‍ ഓര്‍മ്മക്കും ബുദ്ധിക്കും പ്രായത്തിനനുസരിച്ച് എന്തു സംഭവിക്കുന്നു എന്നു വിലയിരുത്തിക്കൊണ്ടു മാത്രമേ അഭിപ്രായം രൂപീകരിക്കാനാകൂ.

മസ്തിഷ്‌കം സ്വയം പ്രതിരോധിക്കുന്നു

പ്രായത്തെ ചെറുക്കുന്നതിന് മസ്തിഷ്‌കത്തിന് പല വിദ്യകളുണ്ട്. ന്യൂറോണുകള്‍ ദിനംപ്രതി നശിക്കുന്നതുകൊണ്ടുമാത്രം അതിന്റെ ധര്‍മ്മങ്ങള്‍ക്ക് കാര്യമായ തകരാറൊന്നും ഉണ്ടാകുന്നില്ല. ഉദാഹരനത്തിനെ ഡോപമിന്‍ ന്യൂറോണുകള്‍ 40 ശതമാനം കുറഞ്ഞ് ഡോപമിന്‍ എന്ന പദാര്‍ത്ഥത്തിന്റെ അളവില്‍ സാരമായ ഇടിവ് സംഭവിക്കുമ്പോഴാണ് പാര്‍ക്കിന്‍സണ്‍ രോഗം ഉണ്ടാകുന്നത്. 40 ശതമാനത്തിലും കുറവാണ് ഡോപമിന്‍ ന്യൂറോണുകള്‍ക്കുണ്ടാകുന്ന നാശമെങ്കില്‍ പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ ലക്ഷണങ്ങളൊന്നും പ്രകടമാകില്ല. അതുപോലെ ഡിമന്‍ഷ്യക്കു കാരണമാകുന്നുവെന്നു കരുതുന്ന അമൈലോയ്ഡ് പ്രോട്ടീനുകള്‍ അസുഖമില്ലാത്തവരിലും കാണുന്നു. തലച്ചോറില്‍ അമൈലോയ്ഡ് പ്രോട്ടീനുകള്‍ ഒരു പരിധി വിട്ട് കട്ട പിടിച്ചു അടിഞ്ഞു കൂടുമ്പോഴാണ് ഡിമന്‍ഷ്യ ഉണ്ടാകുന്നത്.

ന്യൂറോണുകള്‍ നശിക്കുകയും അവയുടെ വലുപ്പം കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ മസ്തിഷ്‌കത്തിന് അതിന്റെ ധര്‍മ്മങ്ങളെ പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടുവരാനുള്ള നൈസര്‍ഗ്ഗികമായ കഴിവുണ്ട്. മസ്തിഷ്‌കം പൂര്‍ണ്ണ വികാസം പ്രാപിക്കുന്ന ചെറുപ്രായത്തില്‍ അതില്‍ രൂപംകൊള്ളുന്ന ന്യൂറോണുകളുടെയും, ന്യൂറോണുകള്‍ക്കിടയിലുള്ള സര്‍ക്യൂട്ടുകളുടെയും പരമാവധി എണ്ണം. ഇത് പിന്നീട് ക്ഷാമത്തിന്റെ വേളകളില്‍ പ്രയോജനം ചെയ്യാവുന്ന കരുതല്‍ധനം പോലെ വര്‍ത്തിക്കുന്നു. ഇവയുടെ എണ്ണം എത്ര കൂടുതലുണ്ടോ മസ്തിഷ്‌ക കരുതല്‍ ധനശേഷി(Brain Reserve Capactiy) അത്രയും ഉന്നതമാണെന്നു പറയാം. ഡിമന്‍ഷ്യ മുതലായ അസുഖങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗാതുരമായ മാറ്റങ്ങള്‍ കരുതല്‍ധനശേഷി കൂടുതലുള്ള ഒരാളില്‍ അസുഖം ഉണ്ടാക്കണമെന്നില്ല. 

അവശേഷിക്കുന്ന ന്യൂറോണുകള്‍ക്കിടയില്‍ പുതിയ കണക് ഷന്‍സ് ഉണ്ടാവുകയും ഇത് പിന്നീട് പുതിയ സര്‍ക്യൂട്ടുകള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. മസ്തിഷ്‌കത്തിന് 'മൃദുത്വം' (Plastictiy) എന്ന ഗുണം ഉള്ളത് കൊണ്ടാണ് ഇത് സാധിക്കുന്നത്. എന്നാല്‍ ഇങ്ങനെ സംഭവിക്കണമെങ്കില്‍ മാനസികമായി വളരെ അദ്ധ്വാനം ആവശ്യമുള്ള ജോലികളിലോ വ്യായാമത്തിലോ ഏര്‍പ്പെടുന്ന ശീലം ആര്‍ജിക്കേണ്ടതുണ്ട്. ഇങ്ങനെ മസ്തിഷ്‌കത്തിന് ഉത്തേജനം ലഭിച്ചാല്‍ മാത്രമേ പുതിയ കണക് ഷന്‍സ് ഉണ്ടാവുകയുള്ളൂ. 

ന്യൂറോണുകള്‍ ചെറുപ്രായം കഴിഞ്ഞാല്‍ വിഭജിക്കുകയോ പുതിയവ ഉണ്ടാവുകയോ ചെയ്യുന്നില്ലെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ന്യൂറല്‍ പ്രൊജെനിറ്റര്‍ (Neural Progenitor) എന്ന പേരുള്ള കോശങ്ങള്‍ മനുഷ്യ മസ്തിഷ്‌കത്തില്‍ ശാസ്ത്രജ്ഞമാര്‍ കണ്ടെത്തുകയുണ്ടായി. പ്രായം വര്‍ദ്ധിച്ചാലും ന്യൂറോണുകളായി വേര്‍പിരിയാന്‍ കഴിയുന്ന കോശങ്ങളാണിവ. ഈ കോശങ്ങളെ ഹിപ്പോകാമ്പസിലും, ഫ്രണ്ടല്‍ ദളങ്ങളിലും കാണാം. ഇവയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനിരിക്കുന്നതേയുള്ളൂ.

ഡിമന്‍ഷ്യ (ഓര്‍മ്മനാശരോഗം)

പ്രായമാകുന്നതോടെ ഡിമന്‍ഷ്യ ഒരു അനിവാര്യതയാണ് എന്നു ധരിക്കുന്നത് അബദ്ധമാണ്. 
സാധാരണമായി ഉണ്ടാകുന്ന രോഗാതുരമല്ലാത്ത ഓര്‍മ്മക്കുറവും, ഡിമന്‍ഷ്യയും രണ്ടാണ്. ഒരാള്‍ തന്റെ ഓര്‍മ്മക്കുറവിനെക്കുറിച്ച് സ്വയം പരിഭവിക്കുന്നുവെങ്കില്‍ അത് ഡിമന്‍ഷ്യയുടെ ഭാഗമാകാനുള്ള സാധ്യത വളരെക്കുറവാണ്. ഡിമന്‍ഷ്യയിലുണ്ടാകുന്ന ഓര്‍മ്മക്കുറവ്, രോഗിയല്ല മറ്റുള്ളവരാണ് തിരിച്ചറിയുന്നത്. രോഗം ഉണ്ടാകുന്നത് സാധാരനയായീ 65 വയസ്സിനുശേഷമാണ്. പഴയകാല ഓര്‍മ്മകള്‍ രോഗത്തിന്റെ അവസാനഘട്ടങ്ങളില്‍പ്പോലും നിലനില്‍ക്കാം. അതേസമയം സമീപകാലത്തുണ്ടായ സംഭവങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ആദ്യഘട്ടത്തില്‍ത്തന്നെ നഷ്ടപ്പെടുകയും ചെയ്യുന്നു (ഉദാഹരണത്തിന് രാവിലെ ഭക്ഷണം കഴിച്ചത് ഉച്ചയാകുന്നതോടെ മറന്നുപോവുകയും തനിക്ക് ഭക്ഷണം തന്നില്ല എന്ന് രോഗി പരാതിപ്പെടുകയും ചെയ്യുന്നു). 
രോഗത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ പരിസരബോധം നിലനില്‍ക്കും. അതായത് ചുറ്റുപാടുകള്‍, കൂടെയുള്ളവര്‍, സമയം എന്നിവയെക്കുറിച്ചെല്ലാമുള്ള അവബോധം ഡിമന്‍ഷ്യയില്‍ നഷ്ടപ്പെടുന്നില്ല. ഇതിന് തകരാറു സംഭവിക്കുന്നത് ഡിലീരിയം(Delirium) എന്ന രോഗാവസ്ഥയിലാണ്. ചലച്ചിത്രങ്ങള്‍, അച്ചടിദൃശ്യമാധ്യമങ്ങള്‍ എന്നിവയെല്ലാം ഇതെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കുകയും അനാവശ്യ ഉത്കണ്ഠക്കു കാരണമാവുകയും ചെയ്യുന്നതായി കണ്ടുവരുന്നു.

വിരമിക്കല്‍, വിരഹദുഃഖം

പൊതുവെ പ്രായാധിഷ്ഠിതമായ ഒരു സംഭവമായാണ് ജോലിയില്‍ നിന്നുള്ള വിരമിക്കലിനെ കാണുന്നത്. ചില രാജ്യങ്ങലില്‍ (ഉദാഹരണത്തിന് ഓസ്‌ട്രേലിയായില്‍ ) പ്രായത്തിനനുസരിച്ച് വിരമിക്കല്‍ ക്ലിപ്തപ്പെടുത്തിയിട്ടില്ല. മാത്രമല്ല ഓരോ മേഖലയിലും വിരമിക്കല്‍ പ്രായം വ്യത്യസ്തമാണ്. കായികരംഗത്തുള്ള വിരമിക്കല്‍ പ്രായമല്ലല്ലോ ഉദ്യോഗത്തില്‍ നിന്നുള്ള വിരമിക്കല്‍ പ്രായം. വിരമിക്കലിനോട് പലരും പലതരത്തിലാണ് പൊരുത്തപ്പെടുന്നത്. പെന്‍ഷന്‍ സമ്പ്രദായം സാമ്പത്തിക അരക്ഷിതാവസ്ഥ ലഘൂകരിക്കാന്‍ വളരെ സഹായകമായിട്ടുണ്ട്. പക്ഷെ, അതുവരെ ഉണ്ടായിരുന്ന പദവിനഷ്ടപ്പെടുന്നത് പലരേയും അസ്വസ്ഥരാക്കിയേക്കാം. പഠനങ്ങളനുസരിച്ച് വിരമിക്കലിനുശേഷം ജീവിതത്തില്‍ വ്യക്തമായ ലക്ഷ്യങ്ങള്‍ നിര്‍വ്വചിക്കുന്നവര്‍ അതുമായി പെട്ടെന്നു പൊരുത്തപ്പെടുന്നു. പലരും വിരമിക്കലിനുശേഷം തുടര്‍ച്ചയുണ്ടാക്കുന്ന മറ്റു വഴികള്‍ കണ്ടെത്തുകയും ചെയ്യുന്നു.
സാങ്കേതിക അര്‍ത്ഥത്തില്‍ 65 വയസ്സ് മുതലാണ് വാര്‍ദ്ധക്യം ആരംഭിക്കുന്നത്. ഇതിന് ശാസ്ത്രീയ പിന്‍ബലവുമുണ്ട്. വിരമിക്കല്‍ പ്രായം 55 വയസ്സായി നിശ്ചയിക്കുന്നത് പ്രാകൃതമായ ഒരേര്‍പ്പാടാണ്. പലപ്പോഴും മനുഷ്യര്‍ വിജ്ഞാനം ആര്‍ജിക്കുന്ന ഒരു പ്രായമാണിത്. ആയുര്‍ദൈര്‍ഘ്യം തുലോം കുറവായിരുന്ന പണ്ടുകാലത്ത് വിരമിക്കല്‍ പ്രായം 55 വയസ്സ് ആക്കിയിരുന്നതിനെ ഒരുപക്ഷെ ന്യായീകരിക്കാന്‍ സാധിച്ചേക്കും. ഇന്ന് ആയുര്‍ദൈര്‍ഘ്യം എത്രയോ കൂടുതലാണ്. 55 വയസ്സില്‍ വിരമിക്കുന്നതോടെ ആ പ്രായത്തിലുള്ളവരുടെ അനുഭവസമ്പത്തും വിജ്ഞാനവും സമൂഹത്തിനു പ്രയോജനകരമാകാതെ പോകുന്നു. ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനും ഗവണ്‍മെന്റിന്റെ സാമ്പത്തികച്ചെലവ് ലഘൂകരിക്കുന്നതിനുമാണ് വിരമിക്കല്‍ പ്രായം 55 വയസ്സാക്കിയിരിക്കുന്നത് എന്ന വാദവും നിലനില്ക്കുന്നതല്ല. കാരണം ജനസംഖ്യ വര്‍ദ്ധിക്കുമ്പോള്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകേണ്ടതാണ്. ഗവണ്‍മെന്റുകളുടെ സാമ്പത്തിക ക്രയവിക്രയവും കൂടുമല്ലോ. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ടുവേണം തൊഴിലില്ലായ്മ പരിഹരിക്കാന്‍. 

പ്രായം വര്‍ദ്ധിക്കുന്നതോടെ ഉറ്റവരുടെ പെട്ടെന്നും അപ്രതീക്ഷിതവുമായി ഉണ്ടാകുന്ന മരണമാണ് കൂടുതല്‍ ആഘാതമേല്പിക്കുന്നത്. ഇതില്‍ നിന്ന് മോചനം ലഭിക്കാന്‍ സമയമെടുക്കും. എന്നിരുന്നാലും പ്രായത്തിന്റെ കരുത്തുകൊണ്ടും ജീവിതത്തെ പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള നൈസര്‍ഗ്ഗികമായ കഴിവുകൊണ്ടും പലരും തളരാതെ മുന്നോട്ട് പോകുന്നു. പ്രതികൂല സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ മനുഷ്യനു ലഭിച്ചിട്ടുള്ള നൈസര്‍ഗ്ഗികമായസിദ്ധി പ്രായമായവര്‍ക് ചെരുപ്പകാരെ അപേക്ഷിച്ച് ഒട്ടും കുറവല്ല. 
ഈ ഘട്ടത്തിലെ പ്രതിസന്ധിക്കു ശേഷം വിജയകരമായ ഒത്തുതീര്‍പ്പിലെത്തുന്നവര്‍ക്ക് സമാധാനവും വിവേകവും ഉണ്ടാകുന്നു. അതുവരെയുള്ള ജീവിതത്തിന്റെ നേട്ടങ്ങളെയും പോരായ്മകളേയും ഉള്‍ക്കൊണ്ടാണ് അവര്‍ ഒത്തുതീര്‍പ്പിലെത്തുന്നത്. ഇതിനു കഴിയാത്തവര്‍ക്ക് നിരാശയുണ്ടാകുന്നു. എറിക്‌സന്റെ അഭിപ്രായത്തില്‍ പ്രായം ഏറുന്നതോടെ പലതും ഉപേക്ഷിക്കാന്‍ തയ്യാറാകുന്ന മനുഷ്യര്‍ കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമായ സ്‌നേഹവും പ്രകടിപ്പിക്കുന്നു. സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്വം അവര്‍ തന്നെ ഏറ്റെടുക്കുന്നു. 
(പ്രായമായവര്‍ സാഹചര്യങ്ങളനുസരിച്ച് അവരുടെ പ്രതീക്ഷകളെയും ആഗ്രഹങ്ങളെയും പുനര്‍നിര്‍വ്വചിക്കുന്നു. അതേസമയം അവര്‍ ആത്മാഭിമാനം നിലനിര്‍ത്തുകയും ചെയ്യുന്നു. വാര്‍ദ്ധക്യത്തില്‍ ശാരീരിക അസുഖങ്ങളും കൂടുതല്‍ കണ്ടുവരുന്നു. പ്രമേഹം, ഹൃദയാഘാതം, കാന്‍സര്‍ എന്നീ രോഗങ്ങള്‍ ഏതു പ്രായക്കാരേയും ബാധിക്കാമെങ്കിലും അവ കൂടുതലും ബാധിക്കുന്നത് പ്രായമായവരെയാണ്. ശാരീരിക അസ്വസ്ഥതകള്‍ വാര്‍ദ്ധക്യത്തില്‍ കനത്ത വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്).

വിജയകരമായ വാര്‍ദ്ധക്യം (Successful Aging)

1987 ല്‍ ജോണ്‍ റോഡ്, റോബര്‍ട്ട് കാല്‍ എന്നിവര്‍ വിജയകരമായ വാര്‍ധക്യത്തെക്കുറിച്ച് ആശയങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. രോഗങ്ങളില്‍നിന്നും മറ്റുവൈകല്യങ്ങളില്‍ നിന്നുമുള്ള മോചനമാണ് വിജകരമായ വാര്‍ദ്ധക്യത്തിന്റെ ഒരു ഘടകമായി ഇവര്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇങ്ങനെ നോക്കിയാല്‍ 90 ശതമാനം വൃദ്ധന്മാര്‍ക്കും വിജയകരമായ വാര്‍ദ്ധക്യം അവകാശപ്പെടാനാവില്ല. അതുകൊണ്ടുതന്നെ ഇതിനെക്കുറിച്ച് നിരവധി വാദപ്രതിവാദങ്ങള്‍ നടന്നിട്ടുണ്ട്. സ്ഥിരതയാര്‍ന്ന ശാരീരികവും മാനസികവുമായ പ്രവര്‍ത്തനങ്ങള്‍, സമൂഹവുമായി കൂടെക്കൂടെയുള്ള ഇടപഴുകല്‍, ഇതുവരെയുള്ള ജീവിതം സാമാന്യം ഭേദപ്പെട്ട രീതിയില്‍ ജീവിച്ചു എന്ന തോന്നല്‍, മുതലായവയാണ് വിജയകരമായ വാര്‍ദ്ധക്യത്തിന്റെ നിര്‍വ്വചനത്തില്‍ വരുന്ന മറ്റുകാര്യങ്ങള്‍. ഇവയില്‍ രോഗങ്ങളുടെ അഭാവം എന്നതു എടുത്തു കളഞ്ഞാല്‍ 90 ശതമാനം വൃദ്ധന്മാര്‍ക്കും വിജയകരമായ വാര്‍ദ്ധക്യം അവകാശപ്പെടാനാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അമിതമായ മദ്യപാനം, പുകവലി എന്നിവ ഇല്ലാതിരിക്കുക, തൂക്കം ഒരുപരിധിയില്‍ കൂടാതെ നിറുത്തുക, ക്രമമായ വ്യായാമം, സാമൂഹ്യ ബന്ധങ്ങള്‍ എന്നിവ വിജയകരമായ വാര്‍ദ്ധക്യത്തെ പ്രവചിക്കുന്നു. 

പ്രായമായതോടെ എല്ലാം കഴിഞ്ഞു; ഇനി ഗതി താഴോട്ടാണ് എന്ന ചിന്തയ്ക്കുപകരം ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കുന്നവര്‍ വിജയകരമായ വാര്‍ദ്ധക്യത്തിനു ഉടമകളായിത്തീരുന്നതായി കണ്ടുവരുന്നു. സാമ്പത്തികസാമൂഹ്യ വ്യത്യാസങ്ങള്‍ വിജയകരമായ വാര്‍ദ്ധക്യത്തെ സ്വാധീനിക്കുന്നതായി തെളിവുകളില്ല. വിദ്യാഭ്യാസം വാര്‍ദ്ധക്യത്തെ വിജയകരമാക്കാന്‍ സഹായിക്കുന്നു. ഭക്ഷണം ക്രമീകരിക്കുന്നതും ജീവിതാനുഭവങ്ങള്‍ എന്തുതന്നെയായാലും അവയെ അംഗീകരിക്കാനുള്ള മനോഭാവം വളര്‍ത്തിയെടുക്കുന്നതും വിജയകരമായ വാര്‍ദ്ധക്യത്തിലേക്ക് വഴിതെളിക്കുന്നു.

പ്രായമായവരോടുള്ള മനോഭാവം

സമൂഹത്തില്‍ സ്വതന്ത്ര മനുഷ്യരായി കഴിയാനുള്ള ആഗ്രഹം പ്രായമായവരില്‍ തീവ്രമാണ്. സ്വാതന്ത്ര്യം നഷ്ടപ്പെടുമോ എന്ന ആശങ്ക വാര്‍ദ്ധക്യത്തിലെ അസ്വസ്ഥജനകമായ ഒരു അനുഭവമാണ്. പാശ്ചാത്യ സംസ്‌കാരം പിന്‍തുടരുന്ന രാജ്യങ്ങളില്‍ പ്രായമായവര്‍ തങ്ങളുടെ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ ശ്രമിക്കുകയും കുടുംബത്തിലെ മറ്റുള്ളവരില്‍നിന്നും മാറി ദമ്പതികളായോ അല്ലെങ്കില്‍ ഒറ്റക്കോ ജീവിക്കുന്നു. നിത്യേനയുള്ള കാര്യങ്ങള്‍ സ്വയം ചെയ്യാനാകാതെ വരുമ്പോള്‍ വൃദ്ധസദനങ്ങളിലേക്ക് മാറുന്നു. ചെറിയതോതിലുള്ള സഹായം വേണ്ടവര്‍ ഹോസ്റ്റലുകളിലേക്കും തുടര്‍ച്ചയായ പരിചരണം വേണ്ടവര്‍ നഴ്‌സിംഗ് ഹോമിലേക്കുമാണ് മാറുന്നത്. ഇതിനായി അവരുടെ വാര്‍ദ്ധക്യകാല പെന്‍ഷന്റെ നല്ലൊരുഭാഗം ഉപയോഗിക്കുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള പൂര്‍വ്വരാജ്യങ്ങളിലും ഇറ്റലി, ഗ്രീസ് മുതലായ വികസിത രാജ്യങ്ങളിലും വൃദ്ധരായ മാതാപിതാക്കള്‍ മക്കളുടെ കൂടെ താമസിക്കാനും മക്കള്‍ അവരുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാനും തയ്യാറാകുന്ന മഹത്തായ പാരമ്പര്യം തുടര്‍ന്നുവരുന്നുണ്ട്. എന്നാല്‍ പാശ്ചാത്യസംസ്‌കാരത്തിന്റെ വേരുകള്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ ആഴ്ന്നിറങ്ങാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായല്ലോ. 

കൂടെക്കൂടെയുള്ള ജോലി സ്ഥലമാറ്റം വിദേശരാജ്യങ്ങളിലെ തൊഴില്‍ മുതലായ കാരണങ്ങള്‍ക്കൊണ്ട് മക്കള്‍ക്ക് മാതാപിതാക്കളോടൊപ്പം താമസിക്കാന്‍ സാധിക്കാതെ വരുന്നു. ദ്രുതഗതിയില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ വാര്‍ദ്ധക്യത്തിലെത്തിയവരുടെ ജീവിതാനുഭവങ്ങളും, വീക്ഷണങ്ങളുമല്ല യുവതലമുറയുടേത്. സ്വാഭാവികമായും ഇത് ചെറുപ്പക്കാരും വൃദ്ധജനങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളിലേക്ക് നയിക്കുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. പ്രായമായവരുടെ ഏറ്റവും വലിയ സ്വത്ത് ദശാബ്ദങ്ങളായുള്ള അവരുടെ ജീവിത അനുഭവങ്ങളാണ്. അതിനുപകരം വെക്കാന്‍ ലോകത്ത് മറ്റൊന്നുമില്ല. ഒരു സാങ്കേതികവിദ്യകൊണ്ടും നേടിയെടുക്കാന്‍ സാധിക്കുന്നതല്ലല്ലോ അത്. പ്രായമായവരുടെ പോരായ്മകളെക്കുറിച്ചുമാത്രം ചിന്തിക്കാതെ പ്രായം എന്ന ഒന്നിന്റെ മഹത്വത്തേയും പരിഗണിക്കാന്‍ സാധിച്ചാല്‍ അത് ഉത്കൃഷ്ഠമായ കാര്യങ്ങളിലൊന്നായിരിക്കും.)

പ്രായത്തെ ചെറുക്കുന്ന ചികിത്സകള്‍

മനുഷ്യന്റെ പരമാവധി ആയുസ്സ് ഇന്നത്തെ അവസ്ഥയില്‍ 120 വയസ്സാണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. പ്രായത്തെയും ഒടുവില്‍ മരണത്തെയും ചെറുത്തു തോല്പിക്കാനുള്ള മനുഷ്യന്റെ ആഗ്രഹത്തിനും ഉദ്യമങ്ങള്‍ക്കും ഏറെ പ്രായമുണ്ട്. പ്രായത്തെ ചെറുക്കാനുള്ള ശ്രമങ്ങള്‍ ഇന്ന് പല തലങ്ങളിലാണ് നടക്കുന്നത്. ആഹാരം ക്രമീകരിക്കുന്നതിലൂടെ ധാരാളം ഊര്‍ജം തരുന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണവും അന്നജം അടങ്ങിയ ഭക്ഷണവും വറുത്ത ആഹാര പദാര്‍ത്ഥങ്ങളും ഒഴിവാക്കുന്നത് പ്രായത്തെ ചെറുക്കും എന്നാണ് കരുതപ്പെടുന്നത്. ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ഇ എന്നിവ പ്രായത്തെ പ്രതിരോധിക്കും എന്ന പരികല്പനയോടെ അവ വര്‍ദ്ധിച്ച തോതില്‍ കഴിച്ചവരില്‍ മരണനിരക്ക് കൂടുന്നതായിട്ടാണ് പഠനങ്ങള്‍ തെളിയിച്ചത്. പ്രായത്തെ ചെറുക്കും എന്ന അവകാശവാദത്തോടെ വിപണിയില്‍ ഇറങ്ങുന്ന പല ഔഷധങ്ങളും ഉപഭോക്താക്കളെ വഞ്ചിക്കുന്നവയാണ്.

പ്രായത്തെ ചെറുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്ന രണ്ടാമത്തെ മേഖല കോശങ്ങളുടെ ഗവേഷണങ്ങളിലാണ്. കൃത്രിമ അവയവങ്ങളുടെ നിര്‍മ്മാണവും ഉപയോഗവും അടിസ്ഥാന കോശങ്ങളെ (Stem cells) കൃത്രിമമായി നിര്‍മ്മിച്ച് അവയെ ശരീരത്തിലേക്കു കുത്തിവെക്കുക മുതലായവയാണ് ഈ ശ്രമങ്ങള്‍. ജനിതക സാങ്കേതിക വിദ്യയും ക്ലോണിംങും വികസിച്ചുകൊണ്ടിരിക്കുന്ന മേഖലകളാണ്. ക്ലോണിംഗിലൂടെ ശരീര ഭാഗങ്ങള്‍ തന്നെ കൃത്രിമമായി നിര്‍മ്മക്കാം എന്നു വിശ്വസിക്കുന്നരുണ്ട്. നാളെ പ്രായം ഒരു വിഷയം തന്നെ അല്ലാതായി മാറിയേക്കാം. നമ്മള്‍ സ്വപ്‌നത്തില്‍പ്പോലും ചതിക്കാത്ത വിധത്തില്‍ പ്രായത്തെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍ അതോടെ തകിടം മറിയുകയും ചെയ്യും.

ഇന്ത്യയില്‍ സ്ത്രീകളിലെ വിഷാദരോഗം കൂടുന്നു

സാമ്പത്തികവും സാമൂഹികവുമായി സ്ത്രീകള്‍ നേരിടേണ്ടി വരുന്ന നിരവധി പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ,ഗാര്‍ഹിക പീഡനം തുടങ്ങി നിരവധി കാരണങ്ങളാണ് സ്ത്രീകളിലെ വിഷാദരോഗത്തിന് കാരണമാകുന്നത്.

ന്ത്യയില്‍ ഇരുപതില്‍ ഒരു സ്ത്രീ വീതം വിഷാദരോഗത്തിന് അടിമയെന്ന് പഠനം. വിഷാദരോഗത്തിനായുളള മരുന്നുകളുടെ ഉപയോഗത്തിലും ചികിത്സ തേടുന്നതിലും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണം ഏറെ കൂടുതലാണെന്നും പഠനം പറയുന്നു.

സാമ്പത്തികവും സാമൂഹികവുമായി സ്ത്രീകള്‍ നേരിടേണ്ടി വരുന്ന നിരവധി പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ,ഗാര്‍ഹിക പീഡനം തുടങ്ങി നിരവധി കാരണങ്ങളാണ് സ്ത്രീകളിലെ വിഷാദരോഗത്തിന് കാരണമാകുന്നത്.

10.6 ലക്ഷത്തോളം പേരാണ് വിഷാദരോഗത്തിനായുളള ആന്‍ിഡിപ്രസന്റ് മരുന്നിനെ ആശ്രയിച്ചതെന്നാണ് പഠനം പറയുന്നത്. തീവ്രമായ വിഷാദമാണ് തങ്ങള്‍ നേരിടുന്നതെന്ന് തിരിച്ചറിയുന്ന രോഗി  മനശാസ്ത്ര വിദഗ്ധരുടെ സഹായം തേടുമ്പോള്‍ ഒട്ടേറെപ്പേര്‍ പ്രാഥമികഘട്ടത്തില്‍ ജനറല്‍ പ്രാക്ടീഷണറുടെ സഹായമാണ് തേടുന്നത്.

ടി.ബി, ഡെങ്കിപ്പനി, പ്രമേഹം എന്നീ രോഗങ്ങളുടെ നിര്‍മാര്‍ജ്ജനത്തിന് ഏറെ പ്രാധാന്യം നല്‍കപ്പെടുമ്പോള്‍ പൊതുജനാരോഗ്യ നയത്തില്‍ വിഷാദത്തിന് വേണ്ട പ്രാധാന്യം ലഭിക്കുന്നില്ല.അതുകൊണ്ട് തന്നെ ഈ വര്‍ഷത്തെ ലോകാരോഗ്യദിനത്തില്‍ ലോകാരോഗ്യസംഘടനയുടെ സന്ദേശം തന്നെ ' വരൂ നമുക്ക് വിഷാദത്തെക്കുറിച്ച് സംസാരിക്കാം'  എന്നതാണ്.

സൈക്കോപാത്തുകളെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമോ?

ആരെയും മാരകമായി ഉപദ്രവിക്കുന്ന, കൊല്ലുന്ന ഇവര്‍ക്ക് പൊതുവെയുളള ഒരു സ്വാഭാവിക വിശേഷം അക്രമവാസനയാണ്.

സൈക്കോപാത്ത് എന്നാല്‍ മനോരോഗി എന്നു മാത്രമേ മലയാളത്തില്‍ പറയാന്‍ കഴിയുകയുളളൂ. എന്നാല്‍ സാധാരണ മനോരോഗിയല്ല ഇത്തരക്കാര്‍. പെട്ടെന്ന് ദേഷ്യം വരുന്ന, ആരെയും മാരകമായി ഉപദ്രവിക്കുന്ന, കൊല്ലുന്ന ഇവര്‍ക്ക് പൊതുവെയുളള ഒരു സ്വാഭാവിക വിശേഷം അക്രമവാസനയാണ്.

ഇത്തരം മനോരോഗം ചികിത്സിച്ചു മാറ്റാന്‍ കഴിയുന്ന ഒന്നല്ല എന്നായിരുന്നു ഇതുവരെയുളള ധാരണ. എന്നാല്‍ ഒരുകൂട്ടം വിദഗ്ധര്‍ പറയുന്നത് മറ്റു രോഗങ്ങള്‍ പോലെതന്നെ ഈ മനോരോഗവും ചികിത്സിച്ചു മാറ്റാം എന്നാണ്.

ഇവിടെയും ചില പ്രശ്‌നങ്ങള്‍ ഉണ്ട്. ചികിത്സിച്ചു മാറ്റാന്‍ ഇതൊരു രോഗമാണോ എന്നതില്‍ ആണ് ഏറ്റവും വലിയ തര്‍ക്കം. ഇത്തരം ആളുകളുടെ തലച്ചോര്‍ പല രീതിയില്‍ വിശകലനം ചെയ്തിട്ടുണ്ട്. മറ്റുളളവര്‍  വേദന അനുഭവിക്കുന്ന ചിത്രങ്ങള്‍ ഇവരെ കാണിക്കുമ്പോള്‍ അത്തരം ചിത്രങ്ങളോ രംഗങ്ങളോ അവരുടെ തലച്ചോറിലെ പ്രധാന ഭാഗങ്ങളായ അമിഗ്ദല, ഹൈപ്പോ തലാമസ്, തുടങ്ങിയവയില്‍ മാറ്റം വരുത്തുന്നില്ലെന്നോ അല്ലെങ്കില്‍ വളരെ നേരിയ തോതില്‍ മാത്രമേ മാറ്റം വരുത്തുന്നുളളൂവെന്നോ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഇവരുടെ തലച്ചോറില്‍ കുഞ്ഞിലേ മുതല്‍ ചിലപ്പോഴൊക്കെ ജന്മനാ തന്നെ വൈകല്യങ്ങള്‍ കണ്ടെത്താനും കഴിയുന്നുണ്ട്.

ഇതിലൊക്കെ മാറ്റം വരുത്താന്‍ കഴിയുമെന്ന് പലരും നേരത്തെ പറഞ്ഞിട്ടുണ്ടെങ്കിലും ഇറ്റലിയില്‍ നിന്നുളള ഗവേഷകര്‍ പറയുന്നത് അത്തരം മാറ്റങ്ങള്‍ രണ്ടു രീതിയിലൂടെ സാധ്യമാണെന്നാണ്. തലയോട്ടിക്ക് താഴെ ഇലക്ട്രോഡുകള്‍ പിടിപ്പിച്ചുകൊണ്ട് തലച്ചോറിലേക്ക് ചില ഉത്തേജനങ്ങള്‍ നടത്തുക. ഇതിനോടൊപ്പനോ പ്രത്യേകമായോ തലച്ചോറില്‍ കാന്തിക ഉത്തേജനം നല്‍കുക എന്നൊരു മാര്‍ഗം കൂടി നോക്കാവുന്നതാണെന്ന് അവര്‍ പറയുന്നു. പക്ഷേ ഇതുകൊണ്ടൊന്നും പ്രയോജനം ഇല്ലെന്ന് വാദിക്കുന്നവരാണ് ഏറെ.

വിഷാദത്തിനൊരു കൈത്താങ്ങ്‌

ഷാരൂഖ്ഖാന്റെ പുറം വേദനയും ഋത്വിക് റോഷന്റെ തലയിലെ ശസ്ത്രക്രിയയുമെല്ലാം വാര്‍ത്തയാകാറുണ്ട്. യുവാക്കള്‍ക്കിടയില്‍ വന്‍ ചര്‍ച്ചയുമാവാറുണ്ട്. അതില്‍ നിന്നു വ്യത്യസ്തമായി ഒരു ബോളിവുഡ് നടിയുടെ അസുഖം അവര്‍ തന്നെ വാര്‍ത്തയാക്കി. 'ഡ്രീം ഗേള്‍' ദീപിക പദുകോണ്‍ ആണ് തനിക്ക് വിഷാദ രോഗമാണെന്നും അതിന് ചികിത്സ എടുക്കാന്‍ പോവുകയാണെന്നും പരസ്യമായി മാധ്യമങ്ങളോട് പറഞ്ഞത്.

'ഈ വിഷാദം ഒക്കെ ഒരു രോഗമാണോ..അതിനു ചികിത്സ വേണോ' എന്നൊക്കെ ദീപികയുടെ പ്രസ്താവന കണ്ട് ചിലര്‍ ചോദിച്ചു. മാനസിക വിഷമങ്ങളും വിഷാദ രോഗവുമെല്ലാം പുറത്തു പറഞ്ഞാല്‍ മാനം പോകുന്ന, നിസ്സാരമായ രോഗങ്ങളായാണ് സമൂഹത്തില്‍ വലിയൊരു വിഭാഗം ആളുകളും കാണുന്നത്. ഇത്തരത്തിലുള്ള സമൂഹത്തോട് 'തനിക്ക് വിഷാദമാണെ'ന്നു വിളിച്ചു പറയാന്‍ ദീപിക കാണിച്ച ആത്മധൈര്യം പ്രശംസനീയം തന്നെ.

ഷാരൂഖ്ഖാന്റെ പുറം വേദനയും ഋത്വിക് റോഷന്റെ തലയിലെ ശസ്ത്രക്രിയയുമെല്ലാം വാര്‍ത്തയാകാറുണ്ട്. യുവാക്കള്‍ക്കിടയില്‍ വന്‍ ചര്‍ച്ചയുമാവാറുണ്ട്. അതില്‍ നിന്നു വ്യത്യസ്തമായി ഒരു ബോളിവുഡ് നടിയുടെ അസുഖം അവര്‍ തന്നെ വാര്‍ത്തയാക്കി. 'ഡ്രീം ഗേള്‍' ദീപിക പദുകോണ്‍ ആണ് തനിക്ക് വിഷാദ രോഗമാണെന്നും അതിന് ചികിത്സ എടുക്കാന്‍ പോവുകയാണെന്നും പരസ്യമായി മാധ്യമങ്ങളോട് പറഞ്ഞത്.

'ഈ വിഷാദം ഒക്കെ ഒരു രോഗമാണോ..അതിനു ചികിത്സ വേണോ' എന്നൊക്കെ ദീപികയുടെ പ്രസ്താവന കണ്ട് ചിലര്‍ ചോദിച്ചു. മാനസിക വിഷമങ്ങളും വിഷാദ രോഗവുമെല്ലാം പുറത്തു പറഞ്ഞാല്‍ മാനം പോകുന്ന, നിസ്സാരമായ രോഗങ്ങളായാണ് സമൂഹത്തില്‍ വലിയൊരു വിഭാഗം ആളുകളും കാണുന്നത്. ഇത്തരത്തിലുള്ള സമൂഹത്തോട് 'തനിക്ക് വിഷാദമാണെ'ന്നു വിളിച്ചു പറയാന്‍ ദീപിക കാണിച്ച ആത്മധൈര്യം പ്രശംസനീയം തന്നെ.

വിഷാദരോഗത്തിന് ചികിത്സ ആവശ്യമില്ലെന്ന മിഥ്യാധാരണ മൂലം കൃത്യമായ ചികിത്സ ലഭിക്കാത്ത അനേകായിരങ്ങള്‍ ഇന്ന് നമുക്കിടയിലുണ്ട്.
വിഷാദം അത് ആര്‍ക്കും വരാവുന്ന ഒരു അസുഖമാണ്. അതിന് യഥാസമയം ചികിത്സയും പരിചരണവും നല്‍കേണ്ടതുണ്ട്. 

പഠനങ്ങള്‍ പറയുന്നത് ലോകത്തിലെ 8 മുതല്‍ 10 വരെ ശതമാനം പുരുഷന്മാരും 1020 ശതമാനം സ്ത്രീകളും ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ വിഷാദത്തിലൂടെ കടന്നു പോയിട്ടുള്ളവരാണെന്നാണ്.

വൈദ്യശാസ്ത്ര രംഗത്ത് ഇത്രയും പുരോഗതി ഉണ്ടായിട്ടും, അസുഖം ബാധിക്കുന്നവരില്‍ ഒരു ശതമാനം രോഗികള്‍ പോലും മനഃശാസ്ത്രജ്ഞന്റെ അരികില്‍ നിന്ന് ചികിത്സ തേടുന്നില്ല എന്നതാണ് വസ്തുത.

തിരക്കേറിയ ജീവിതത്തിലെ ബന്ധങ്ങളിലെ വിള്ളലുകള്‍, തൊഴില്‍ പരമായ അനിശ്ചിതത്വം, മദ്യപാനം, തെറ്റായ ജീവിതശൈലി, ലഹരിമരുന്നുകളുടെ ഉപയോഗം എന്നിവയ്ക്കും വിഷാദരോഗവുമായി അഭേദ്യമായ ബന്ധമാണുള്ളത്. രോഗത്തെക്കുറിച്ചുള്ള അജ്ഞതയും അതില്‍ നിന്നുണ്ടാകുന്ന അപമാനഭീതിയുമാണ് വിഷാദരോഗത്തെ രോഗമായി കണ്ട് അംഗീകരിക്കാന്‍ സമൂഹം മടിക്കുന്നതിന്റെ പ്രധാന കാരണങ്ങള്‍. പലപ്പോഴും വ്യക്തിയുടെ സ്വഭാവ വൈകല്യങ്ങളോ ബാഹ്യ സമ്മര്‍ദങ്ങളോ ആണ് വിഷാദ രോഗം ഉണ്ടാവാന്‍ കാരണം എന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാല്‍, വിഷാദം തലച്ചോറിനെ ബാധിക്കുന്ന രോഗമായാണ് വൈദ്യശാസ്ത്രം കണക്കാക്കുന്നത്.

ഹൃദയാഘാതം, പ്രമേഹം എന്നതുപോലെ ഒരു രോഗാവസ്ഥ തന്നെയാണ് വിഷാദവും. വിഷാദരോഗത്തിന് രോഗി കാരണക്കാരനല്ല എന്നത് വീട്ടുകാരും സുഹൃത്തുക്കളും മനസ്സിലാക്കണം. രോഗിയെ അലസന്‍, അധീരന്‍ എന്നിങ്ങനെ മുദ്രകുത്തി അവഗണിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. ഇതിനൊന്നും ചികിത്സ ആവശ്യമില്ല, തനിയേ മാറിക്കോളും എന്നാണ് പൊതുവേയുള്ള മിഥ്യാധാരണ.

വിഷാദരോഗം തുടക്കത്തിലേ കണ്ടുപിടിച്ച് യോജിച്ച ചികിത്സ നല്‍കണം. അതിന് സര്‍ക്കാര്‍ തലത്തില്‍ത്തന്നെ നീക്കങ്ങളുണ്ടാവണം. കൂട്ടുകാര്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ വിഷാദ രോഗമുണ്ടെന്നു തോന്നിയാല്‍ അവരെ ഒറ്റപ്പെടുത്താതെ ചികിത്സ നേടാന്‍ പ്രേരിപ്പിക്കാം. സമൂഹം ഒറ്റപ്പെടുത്തുമ്പോഴും പരിഹസിക്കുമ്പോഴും രോഗാവസ്ഥ കൂടുതല്‍ വഷളാവുകയേ ഉള്ളൂ. 
വിഷാദ രോഗം തുറന്നു പറയുക വഴി വലിയൊരു അളവു വരെ യുവാക്കള്‍ക്കിടയില്‍ ആരോഗ്യകരമായ ചര്‍ച്ചയ്ക്ക് തുടക്കമിടാന്‍ ദീപികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതു പോലെ പ്രശസ്തരായവര്‍ തങ്ങളുടെ രോഗവിവരങ്ങള്‍ തുറന്നു പറയുന്നതുപോലെ സാധാരണക്കാരും തുറന്ന മനസ്സോടെ ഈയവസ്ഥയെ നേരിടാന്‍ തയ്യാറാകണം.ഒപ്പം വേണ്ട ചികിത്സ നേടാനും എല്ലാവര്‍ക്കും കഴിയണം.

ലക്ഷണങ്ങള്‍

ഒന്നിലും താല്‍പര്യം ഇല്ലാതിരിക്കുക, ഏകാന്തത
അകാരണമായ ദുഃഖം, ഒന്നിലും ഉത്സാഹമില്ലായ്മ
വെറുപ്പ്, പെട്ടെന്നുള്ള ദേഷ്യം
അകാരണമായ ഉത്കണ്ഠ, ക്ഷീണം, ഭയം, ഉറക്കക്കുറവ്
വിശപ്പില്ലായ്മ, ചിലപ്പോള്‍ വിശപ്പ് കൂടുതല്‍
ഭക്ഷണം കൂടുതലോ കുറച്ചോ കഴിക്കുക
കൂടുതലായോ കുറവായോ ഉറങ്ങുക


ലക്ഷണങ്ങളെ നിസ്സാരമായി തള്ളിക്കളയാതിരിക്കുക. തുടക്കത്തിലേ തന്നെ നല്ല മനോരോഗ വിദഗ്ധനെ കണ്ട് മരുന്നുകള്‍ കൃത്യമായി കഴിക്കുക. അസുഖം പൂര്‍ണമായും ഭേദമാകും. മറച്ചു വെക്കാന്‍ ശ്രമിക്കുന്നതോ അവഗണിക്കുന്നതോ രോഗം കൂടുതല്‍ വഷളാക്കുവാനേ കാരണമാകൂ.

വിവരങ്ങള്‍:

ഡോ. ടി.ആര്‍. ജോണ്‍

അസോസിയേറ്റ് പ്രൊഫസര്‍ സൈക്യാട്രി,
എം.ഒ.എസ്.സി.എം.എം. മെഡിക്കല്‍ കോളേജ്,
കോലഞ്ചേരി.

മനോബലം: സമചിത്തതയുടെ ഒരു സമരായുധം

ജീവിതം അഗാധമായ ഒരു ഗര്‍ത്തത്തില്‍ വീണ് തകര്‍ന്നടിയാവുന്ന സാഹചര്യത്തില്‍പോലും ശുഭചിന്തകളോടെ മുന്നോട്ടുപോകു ന്നവരുണ്ട്

നിങ്ങളുടെ ഒരു പുഞ്ചിരി തന്നെ ചിലപ്പോള്‍ ഈ ലോകത്തെ മാറ്റിമറിക്കാന്‍ ധാരാളമാണ്. പക്ഷേ, അതിനേക്കാള്‍ ശ്രദ്ധിക്കേണ്ടത്, ഈ ലോകം സഹജമായ ആ പുഞ്ചിരിയെ  മാറ്റിമറിക്കാതെ ശ്രദ്ധിക്കണമെന്നുള്ളതിലാണ്. ഏതു സാഹചര്യങ്ങളിലും പ്രകോപിതരാ കാതിരിക്കുക എന്നത് മനോബലം കൊണ്ട് സ്വായത്തമാക്കാവുന്ന ഒരു കലയാണ്.

ജീവിതം അഗാധമായ ഒരു ഗര്‍ത്തത്തില്‍ വീണ് തകര്‍ന്നടിയാവുന്ന  സാഹചര്യത്തില്‍പോലും ശുഭചിന്തകളോടെ മുന്നോട്ടുപോകു ന്നവരുണ്ട്. നമ്മളെ ഉണര്‍ത്താനായല്ല ഒരു സൂര്യനും ഉദിക്കുന്നതെന്നും ഓരോരുത്തരും തനതായ പടവുകള്‍ കെട്ടിപ്പടുത്ത് മുന്നേറണമെന്നും തിരിച്ചറിയുന്നവരാണവര്‍.

വസ്തുതകളെ സമചിത്തതയോടെ നേരിടുന്നവരെ വിഡ്ഢിത്തം കാട്ടുന്നവരെന്നും അപരാധികളോട് ക്ഷമിക്കുന്നവരെ  ദുര്‍ബലമനസ്‌കരെന്നും കളിയാക്കുന്നവരുണ്ട്. അത്തരം സ്വഭാവസവിശേഷതയുള്ളവര്‍ക്ക്  സ്‌നേഹനിര്‍ഭരവും നന്മ നിറഞ്ഞതുമായ ഒരു മനസ്സുണ്ടെന്നതാണ്  സത്യം. ആ മനസ്സുതന്നെയാണ് ഏത് പ്രതിസന്ധി ഘട്ടത്തിലും നമുക്ക് കരുത്ത് പകരുന്നത്.
വെറുപ്പിക്കുന്ന സാഹചര്യങ്ങളില്‍പ്പോലും സമചിത്തതയോടെ ഏങ്ങനെ പെരുമാറണമെന്നു പഠിപ്പിക്കുന്ന ഒരു ജീവിതാനുഭവം വ്യക്തമാക്കാം.

ഏഴ് ദശാബ്ദങ്ങള്‍ക്കുമുന്‍പത്തെ സംഭവമാണ്. ബസില്‍ യാത്രചെയ്തുകൊണ്ടിരുന്ന ഒരു യൂറോപ്യന്‍അമേരിക്കന്‍ വിദ്യാര്‍ഥിയുടെ സീറ്റില്‍ കറുത്ത് തടിച്ച ഒരു മനുഷ്യന്‍ വന്നിരുന്നു. ഒരു ആഫ്രിക്കന്‍ വംശജന്‍ തന്റെ സീറ്റില്‍ തൊട്ടുരുമ്മിയിരിക്കുന്നത് ആ കുട്ടിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. നീരസം പ്രകടമാക്കിക്കൊണ്ട് അവന്‍ തന്റെ  അടുത്തിരിക്കുന്ന മനുഷ്യനെ തള്ളിനീക്കാന്‍ തുടങ്ങി. അയാള്‍ ഒന്നും പ്രതികരിക്കാതെ ഒതുങ്ങിക്കൂടി ഇരുന്നു. പക്ഷേ, ആ കൗമാരക്കാരന്‍ വീണ്ടും അസഹ്യത പ്രകടിപ്പിച്ചുകൊണ്ട് അടുത്തിരിക്കുന്ന തടിച്ച മനുഷ്യനെ കുറെക്കൂടി തള്ളിനീക്കാന്‍ ശ്രമിച്ചു. അപ്പോഴും യാതൊന്നും പ്രതികരിക്കാതെ അദ്ദേഹം കുറെക്കൂടി ഒതുങ്ങി ചേര്‍ന്നിരുന്നു.

അല്പം കഴിഞ്ഞപ്പോള്‍ തടിച്ച മനുഷ്യന് ഇറങ്ങാനുള്ള സ്ഥലമായി. ബസില്‍നിന്ന് ഇറങ്ങുന്നതിനുമുന്‍പ് അദ്ദേഹം പോക്കറ്റില്‍നിന്ന് തന്റെ ബിസിനസ് കാര്‍ഡ് എടുത്ത് വിദ്യാര്‍ഥിക്ക് നല്‍കി. അതിനുശേഷം ഒന്ന് ചിരിച്ചുകൊണ്ട് ബസില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

തന്റെ കൈയിലിരിക്കുന്ന കാര്‍ഡിലേക്ക് അലസഭാവത്തില്‍ നോക്കിയ കൗമാരക്കാരന്‍ ഞെട്ടിപ്പോയി. അതില്‍ രേഖപ്പെടുത്തിയിരുന്നത് ഇപ്രകാരമായിരുന്നു:
'ജോ ലൂയിസ് – ലോക ഹെവിവെയ്റ്റ് ബോക്‌സിങ് ചാമ്പ്യന്‍.'

1937 മുതല്‍ 1949 വരെ തുടര്‍ച്ചയായി ലോക ബോക്‌സിങ് ചാമ്പ്യന്‍പട്ടം നേടിയ ജോ ലൂയിസിനു വേണമെങ്കില്‍ തന്നെ തള്ളിനീക്കാന്‍ ശ്രമിക്കുന്ന കൗമാരക്കാരനെ തിരിച്ച് തള്ളാമായിരുന്നു. തന്റെ കരുത്തേറിയ മസിലുകളുടെ  ശക്തി പലവിധത്തിലും പ്രകടിപ്പിച്ച് ആ ബാലനോട് പ്രതികാരം ചെയ്യാമായിരുന്നു. പക്ഷേ, അദ്ദേഹം ഒന്നും ചെയ്തില്ല.

എന്നാല്‍ കഴിവില്ലാത്തതുകൊണ്ടല്ല തിരിച്ചടിക്കാത്തതെന്ന്  ആ കൗമാരക്കാരനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. അതിനായി താന്‍ ലോകത്തിലെ ഏറ്റവും കരുത്തനായ ഗുസ്തിക്കാരനാണെന്ന് മനസിലാകുംവിധം തന്റെ അഡ്രസ് കാര്‍ഡ് നല്‍കുകമാത്രം ചെയ്തു. എന്താണിങ്ങനെ  പെരുമാറാന്‍ കാരണമെന്ന് ആലോചിക്കുന്നവര്‍ക്ക് ജോ ലൂയിസിന്റെ മറുപടി അദ്ദേഹത്തിന്റെ ആ പ്രവര്‍ത്തിയില്‍ ത്തന്നെയുണ്ടായിരുന്നു. ജോ ലൂയിസിന്റെ ശരീരത്തെക്കാള്‍ കൂടുതല്‍ കരുത്ത് മനസ്സിനുണ്ടായിരുന്നു. തിരിച്ചടിക്കാന്‍ ബലവും ന്യായവും ഉണ്ടായിരിക്കുമ്പോഴും തിരിച്ചടിക്കാതിരിക്കണമെങ്കില്‍ ആന്തരികബലം ഉണ്ടാകണം.

മനോഹരമായ ഒരു ജീവിതം ആരംഭിക്കുന്നത് മനോഹരമായ ഒരു മനസ്സില്‍നിന്നാണ്.  മനസ്സിന് ശക്തിയില്ലാത്തവര്‍ എപ്പോഴും, പ്രത്യേകിച്ച്  എല്ലാത്തിനോടും പ്രതികരിച്ചുകൊണ്ടിരിക്കും. രണ്ട് വാക്ക് തിരിച്ചു പറഞ്ഞില്ലെങ്കില്‍ അവര്‍ക്ക് സ്വസ്ഥതയുണ്ടാവില്ല. എന്നാല്‍ കാണുന്നതിനോടും കേള്‍ക്കുന്നതിനോടും ആവശ്യമില്ലാതെ  എപ്പോഴും പ്രതികരിച്ചുകൊണ്ടിരിക്കുന്നവര്‍  തങ്ങളുടെയും മറ്റുള്ളവരുടെയും ജീവിതം ദുരിതപൂര്‍ണമാക്കുകയാണ് ചെയ്യുന്നത്. പല കുടുംബങ്ങളും സമൂഹങ്ങളും നരകതുല്യമായിത്തീരുന്നത് ഇത്തരം അനാവശ്യ പ്രതികരണങ്ങളാലുമാണ്.

എത്ര നന്നാക്കിയാലും പിന്നെയും ആളുകളില്‍ കുറവുകുറ്റങ്ങള്‍ ശേഷിക്കും. എത്ര ശരിയാക്കിയാലും പിന്നെയും സമൂഹത്തില്‍ ശരികേടുകളുമുണ്ടാകും. അതിനാല്‍ ക്ഷമാപൂര്‍വം പലതിനെയും ഉള്‍ക്കൊള്ളാനും കൂടി നാം പഠിക്കേണ്ടതുണ്ട്. അല്ലെങ്കില്‍  അവരവരുടെ ആന്തരികബലം തന്നെയാണ് നശിച്ചുപോകുന്നത്.

കടപ്പാട്-മാതൃഭൂമി.കോം

അവസാനം പരിഷ്കരിച്ചത് : 5/8/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate