অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ശാരീരികാരോഗ്യ വിവരങ്ങള്‍

ശാരീരികാരോഗ്യ വിവരങ്ങള്‍

  1. കട്ടന്‍ ചായയുടെ ആരോഗ്യ ഗുണങ്ങള്‍
  2. മുലയൂട്ടലിലൂടെ അമ്മമാരുടെ അമിതഭാരം കുറയ്ക്കാം
  3. കോളസ്‌ട്രോള്‍ കുറയ്ക്കാന്‍ ചില എളുപ്പവഴികള്‍
  4. കുഞ്ഞുങ്ങള്‍ക്ക് ആയുര്‍വേദം
  5. ഡിഫ്തീരിയ (തൊണ്ട മുള്ള്)
  6. ആരോഗ്യത്തിനു പകരം ആരോഗ്യം മാത്രം!!!
  7. യോഗ മനസിനും ശരീരത്തിനും
  8. രോഗമകറ്റാന്‍ നാട്ടുവഴികള്‍
  9. തൊടിയില്‍ നിന്നൊരു ഒറ്റമൂലി
  10. രക്തസമ്മര്‍ദ്ദം വരുധിയില്‍ വരുത്താം
  11. കാൻസറിനെ ചെറുക്കാൻ നോനി ജ്യൂസ്
  12. പല്ലുവേദന ഒരു സൂചനമാത്രം
  13. മോണരോഗത്തെ അവഗണിക്കരുത്
  14. നിസ്സാരമല്ല ഹോര്‍മോണ്‍ തകരാറുകള്‍
  15. പൊടി അലര്‍ജി പ്രതിരോധിക്കാം
  16. ആസ്മ കുറയ്ക്കും ഭക്ഷണങ്ങള്‍
  17. ആയുസ്സ് കവര്‍ന്നെടുക്കും പ്രഭാത ഭക്ഷണങ്ങള്‍
  18. ശ്രദ്ധിക്കുക..,ഈ ലക്ഷണങ്ങള്‍ ചിലപ്പോള്‍ കാന്‍സറിന്റേതാകാം
  19. കൈ കഴുകാം; നല്ല ആരോഗ്യത്തിലേക്ക്
  20. മുടിയഴകിന് ആയുര്‍വേദം
  21. ചര്‍മത്തിലെ കറുത്ത പാടുകള്‍ സൂക്ഷിക്കുക
  22. ചോറോ ചപ്പാത്തിയോ ഏതാണ് നല്ലത്
  23. മഞ്ഞള്‍ കൊണ്ടു നടുവേദന മാറ്റാം
  24. ടോണ്‍സിലൈറ്റിസ് പ്രതിരോധിക്കാം

കട്ടന്‍ ചായയുടെ ആരോഗ്യ ഗുണങ്ങള്‍

വളരെ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്‌ കട്ടന്‍ ചായ. കമേലിയ സൈനെസിസ്‌ (തേയില) എന്നറിയപ്പെടുന്ന കുറ്റിച്ചെടിയുടെ ഇലകളില്‍ നിന്നാണ്‌ കട്ടന്‍ ചായ ഉണ്ടാക്കുന്നത്‌. ഗ്രീന്‍ ടീ, വൈറ്റ്‌ ടീ, പരമ്പരാഗത ചൈനീസ്‌ ചായ ആയ ഊലോങ്‌ ടീ എന്നിവയേക്കാള്‍ കൂടുതല്‍ ഓക്‌സിഡൈസ്‌ഡ്‌ ആണ്‌ കട്ടന്‍ ചായ. മറ്റ്‌ വിവിധ തരം ചായകളേക്കാള്‍ കടുപ്പമുള്ള രുചിയാണ്‌ കട്ടന്‍ ചായയ്‌ക്ക്‌.

പാനീയത്തിന്റെ ഇരുണ്ട നിറമാണ്‌ ചട്ടന്‍ ചായയ്‌ക്ക്‌ ഈ പേര്‌ വരാന്‍ കാരണം. ശ്രദ്ധിച്ച്‌ നോക്കിയാല്‍ മനസ്സിലാക്കാന്‍ കഴിയും പൊതുവെ ഓറഞ്ച്‌ അല്ലെങ്കില്‍ ഇരുണ്ട കുന്തിരിക്ക നിറമാണ്‌ കട്ടന്‍ ചായയ്‌ക്കെന്ന്‌. ചൈനക്കാര്‍ ഇതിനെ പൊതുവെ റെഡ്‌ ടീ എന്നാണ്‌ വിളിക്കുന്നത്‌. ചായയില്‍ അടങ്ങിയിട്ടുള്ള കഫീനാണ്‌ ശ്രദ്ധിക്കേണ്ട മറ്റൊരു ഘടകം. ഒരു കപ്പ്‌ കാപ്പിയില്‍ അടങ്ങിയിട്ടുള്ള കഫീന്റെ പകുതി മാത്രമെ ഒരു കപ്പ്‌ കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുണ്ടാവു.

നിരവധി ആരോഗ്യഗുണങ്ങള്‍ ഉള്ളതിനാലും പോഷകാംശങ്ങള്‍ അടങ്ങിയിട്ടുള്ളതിനാലും സ്ഥിരമായുള്ള ആഹാരക്രമത്തില്‍ കട്ടന്‍ ചായ ഉള്‍പ്പെടുത്തുന്നത്‌ വളരെ നല്ലതാണ്‌. കട്ടന്‍ ചായയുടെ ഉയര്‍ന്ന ഓക്‌സിഡേഷന്‍ മറ്റ്‌ ചായകളിലേതിനേക്കാള്‍ ഇതിന്റെ കഫീന്റെ അളവും കടുപ്പവും ഉയര്‍ത്തും. മറ്റ്‌ ചായകളേക്കാള്‍ കട്ടന്‍ ചായയുടെ രുചിയും മണവും ദീര്‍ഘനേരം നിലനില്‍ക്കും .

കട്ടന്‍ ചായയുടെ ചില ആരോഗ്യഗുണങ്ങള്‍

1. ഹൃദയധമനിയുടെ ആരോഗ്യം

ഹൃദയധമനികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കട്ടന്‍ ചായകുടിക്കുന്നത്‌ സഹായിക്കുമെന്നാണ്‌ ഗവേഷണങ്ങള്‍ പറയുന്നത്‌. ഇതില്‍ കാണപ്പെടുന്ന ഫ്‌ളേവനോയിഡ്‌ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ ഓക്‌സിഡൈസ്‌ഡ്‌ ആകുന്നതില്‍ നിന്നും എല്‍ഡിഎല്‍ കൊളസ്‌ട്രോളിനെ തടയാന്‍ സഹായിക്കും. രക്തയോട്ടത്തിനുണ്ടാകുന്ന തടസ്സങ്ങളും ധമനിഭിത്തികള്‍ക്കുണ്ടാകുന്ന തകരാറുകളും കുറയ്‌ക്കുകയും ഹൃദ്രോഗ സാധ്യതകള്‍ കുറയ്‌ക്കുകയും ചെയ്യും. എന്‍ഡോതീലിയല്‍ വാസ്‌കോമോട്ടോര്‍ തകരാര്‍ മൂലമുണ്ടാകുന്ന കൊറോണറി ആര്‍ട്ടറി രോഗങ്ങള്‍ കുറയ്‌ക്കാന്‍ കട്ടന്‍ ചായ കുടിക്കുന്നത്‌ സഹായിക്കും. രക്തം കട്ടപിടിക്കുക, രക്തധമനി വികസിക്കുക പോലുളള പ്രശ്‌നങ്ങള്‍ കുറയ്‌ക്കാന്‍ ഫ്‌ളേവനോയിഡ്‌സ്‌ വളരെ ഫലപ്രദമാണ്‌. ഹൃദയപേശികള്‍ ആരോഗ്യത്തോടെ നിലനിര്‍ത്തി ഹൃദയധമനീ രോഗ സാധ്യത കുറയ്‌ക്കാന്‍ മാംഗനീസും പോളിഫിനോള്‍സും സഹായിക്കും.

2.അര്‍ബുദം തടയും

കട്ടന്‍ ചായയില്‍ കാണപ്പെടുന്ന പോളിഫിനോള്‍സ്‌ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തില്‍ അര്‍ബുദകാരികള്‍ രൂപകൊള്ളുന്നത്‌ തടയാന്‍ സഹായിക്കും. ഇത്‌ പ്രോസ്‌റ്റേറ്റ്‌, കുടല്‍, ഗര്‍ഭാശയം, മൂത്ര നാളി എന്നിവിടങ്ങളിലെ അര്‍ബുദ സാധ്യത തടയും. കട്ടന്‍ ചായ സ്‌തനാര്‍ബുദം, പ്രോസ്‌റ്റേറ്റ്‌ അര്‍ബുദം, വയറ്റിലെ അര്‍ബുദം എന്നിവ തടയാന്‍ സഹായിക്കും.ചായയില്‍ അടങ്ങിയിട്ടുള്ള ടിഎഫ്‌2 എന്ന സംയുക്തം അര്‍ബുദകോശങ്ങളെ നശിപ്പിക്കുകയും സാധാരണ കോശങ്ങളെ അതുപോലെ നിലനിര്‍ത്തുകയും ചെയ്യും. പുകവലിക്കുകയും മറ്റ്‌ പുകയില ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നവരുടെ വായിലെ അര്‍ബുദ സാധ്യത കട്ടന്‍ ചായ കുറയ്‌ക്കും. അപകടകാരികളായ അര്‍ബുദങ്ങളുടെ വളര്‍ച്ചയും വികാസവും തടയാന്‍ കട്ടന്‍ ചായ സഹായിക്കും.

3. സ്വതന്ത്രറാഡിക്കലുകളെ ഇല്ലാതാക്കും

അര്‍ബുദം, ആതെറോസ്‌ക്ലീറോസിസ്‌, രക്തം കട്ടപിടിക്കല്‍ തുടങ്ങി നിരവധി ഹാനികള്‍ ശരീരത്തിലുണ്ടാവാന്‍ സ്വതന്ത്രറാഡിക്കലുകള്‍ കാരണമാകും. അനാരോഗ്യകരമായ ആഹാരങ്ങള്‍ കഴിക്കുന്നത്‌ ശരീരത്തില്‍ സ്വതന്ത്രറാഡിക്കലുകളുടെ എണ്ണം ഉയരാന്‍ കാരണമാകും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ഇത്തരം സ്വതന്ത്ര റാഡിക്കലുകളെ നീക്കം ചെയ്യാന്‍ സഹായിക്കുകയും വിവിധ തരം രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യും. ഇത്തരം പ്രതിരോധത്തിന്‌ കട്ടന്‍ ചായ വളരെ മികച്ചതാണ്‌

4. രോഗ പ്രതിരോധ ശേഷി ഉയര്‍ത്തും

രോഗം ഉണ്ടാക്കുന്ന വിവിധ തരം ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കുന്നതിന്‌ രോഗ പ്രതിരോധ സംവിധാനം ശക്തമായിരിക്കേണ്ടതുണ്ട്‌. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ടാന്നിന്‍ എന്ന പദാര്‍ത്ഥത്തിന്‌ പകര്‍ച്ചപ്പനി,ജലദോഷം, പനി, വയറിളക്കം, ഹെപ്പറ്റൈറ്റിസ്‌ തുടങ്ങിയവയ്‌ക്ക്‌ കാരണമാകുന്ന വൈറസുകളെ ചെറുക്കാനുള്ള കഴിവുണ്ട്‌. അര്‍ബുദത്തെ അടിച്ചമര്‍ത്താന്‍ സഹായിക്കുന്ന കാര്യത്തില്‍ കാറ്റെചിന്‍ എന്ന തരം ടാന്നിന്‍ പ്രശസ്‌തമാണ്‌. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ആല്‍ക്കൈലാമിന്‍ ആന്റിജെന്‍സ്‌ രോഗപ്രതിരോധം മെച്ചപ്പെടുത്താന്‍ സഹായിക്കും. ദിവസം 3-4 കപ്പ്‌ കട്ടന്‍ ചായ കുടിക്കുന്നത്‌ നീരുവരുന്നത്‌ തടയാനും അപകടകാരികളായ രോഗാണുക്കളെ ചെറുക്കാനും സഹായിക്കും.

5. വായുടെ ആരോഗ്യം നിലനിര്‍ത്തും

കട്ടന്‍ ചായയില്‍ കാണപ്പെടുന്ന കാറ്റെച്ചിന്‍ വായിലെ അര്‍ബുദം കുറയ്‌ക്കാന്‍ സഹായിക്കും. ടാന്നിന്‍, പോളിഫിനോള്‍സ്‌ എന്നിവയില്‍ അടങ്ങിയിട്ടുള്ള ആന്റിബയോട്ടിക്‌സ്‌ പല്ലുകള്‍ക്ക്‌ തകരാറുണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ഫ്‌ളൂറോയിഡ്‌ വായ്‌ നാറ്റം അകറ്റുകയും വായ്‌ക്കുള്ളിലുണ്ടാകുന്ന അപകടകാരികളായ ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യും. രണ്ട്‌ കപ്പ്‌ കട്ടന്‍ ചായ വായുടെ ആരോഗ്യത്തിനാവശ്യമായ ഫ്‌ളൂറോയിഡ്‌ ലഭ്യമാക്കും.

6. മസ്‌തിഷ്‌കത്തെയും നാഡിവ്യവസ്ഥയെയും ഉത്തേജിപ്പിക്കും

കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള കുറഞ്ഞ അളവിലുള്ള കഫീന്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തും. കഫീന്‍ ധാരാളം അടങ്ങിയിട്ടുള്ള കാപ്പിയും മറ്റും ഉണ്ടാക്കുന്ന അസ്വസ്ഥത ഇവ ഉണ്ടാക്കുകയോ സുരക്ഷപരിധിയ്‌ക്കപ്പുറത്തേക്ക്‌ ഹൃദയത്തെ ഉത്തേജിപ്പിക്കുകയോ ഇല്ല.

കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള അമിനോ ആസിഡ്‌ എല്‍-തിയാനിന്‍ പ്രവര്‍ത്തികളില്‍ ശ്രദ്ധികേന്ദ്രീകരിക്കാനും ആയാസരഹിതമായിരിക്കാനും സഹായിക്കും. ദിവസം നാല്‌ കപ്പ്‌ കട്ടന്‍ ചായ വീതം ഒരു മാസം കുടിക്കുകയാണെങ്കില്‍ സമ്മര്‍ദ്ദത്തില്‍ വളരെ കുറവ്‌ വരുത്താന്‍ കഴിയും. കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ആണ്‌ ഇതിന്‌ കാരണം. കഫീന്‍ ഓര്‍മ്മയും ഏകാഗ്രതയും മെച്ചപ്പെടുത്താന്‍ സഹായിക്കും. പാര്‍ക്കിസണ്‍സ്‌ രോഗത്തെ പ്രതിരോധിക്കാനും ഒരു പരിധി വരെ ഇത്‌ സഹായിക്കും.

7. ദഹനശേഷി മെച്ചപ്പെടുത്തും

കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ടാന്നിന്‍ ദഹനത്തിന്‌ ഏറെ ഗുണം ചെയ്യും. വിവിധ തരത്തിലുള്ള ഉദര രോഗങ്ങളും കുടല്‍ സംബന്ധമായ പ്രശ്‌നങ്ങളും നേരിടാന്‍ ഇവ സഹായിക്കും. അതിസാരത്തിന്‌ പരിഹാരം നല്‍കുന്നതിന്‌ പുറമെ കുടലിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ചെയ്യും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള പോളിഫിനോള്‍സ്‌ കുടല്‍ വീക്കം കുറയാന്‍ സഹായിക്കും.

8. എല്ലിന്റെയും കോശങ്ങളുടെയും ആരോഗ്യം

കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ശക്തമായ ഫൈറ്റോകെമിക്കല്‍സ്‌ എല്ലുകളെയും അനുബന്ധ കോശങ്ങളെയും ശക്തിപ്പെടുത്താന്‍ സഹായിക്കും. കട്ടന്‍ ചായ കുടിക്കുന്നവരുടെ എല്ലുകള്‍ ശക്തമായിരിക്കും.

9. ഉയര്‍ന്ന ഊര്‍ജ്ജം

കട്ടന്‍ ചായ കുടിക്കുന്നവര്‍ക്ക്‌ അറിയാം ഇതൊരു ഊര്‍ജ്ജ പാനീയമാണന്ന്‌. ഇതില്‍ മിതമായ അളവില്‍ അടങ്ങിയിട്ടുള്ള കഫീന്‍ ഏകാഗ്രതയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തും. കോള, കാപ്പി തുടങ്ങിയ പാനീയങ്ങളില്‍ അടങ്ങിയിട്ടുള്ള കഫീനേക്കാളും ഗുണകരമാണ്‌ കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള കഫീന്‍. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള തിയോഫൈലിന്‍ സംയുക്തം വൃക്ക, ഹൃദയം, ശ്വാസകോശം എന്നിവയെ ഉത്തേജിപ്പിക്കും. ഇത്തരം സംയുക്തങ്ങള്‍ ഹൃദയധമനികളെ ആരോഗ്യത്തോടെ നിലനിര്‍ത്തും.

10. ശരീരഭാരം കുറയ്‌ക്കാന്‍ സഹായിക്കും

കൊഴുപ്പ്‌, കലോറി, സോഡിയം എന്നിവ കുറഞ്ഞ കട്ടന്‍ ചായ ശരീര ഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഗുണകരമാണ്‌. കാര്‍ബണടങ്ങിയ അനാരോഗ്യകരമായ പാനീയങ്ങള്‍ക്ക്‌ പകരമായി ഇവ ഉപയോഗിക്കാം . കലോറി കൂടുന്നത്‌ തടയും. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ശരീര ഭാരം കുറയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യും.

11. കൊളസ്‌ട്രോള്‍ കുറയ്‌ക്കും

ട്രൈഗ്ലീസറൈഡ്‌സിന്റെ അളവ്‌ കുറയ്‌ക്കാന്‍ കട്ടന്‍ ചായ സഹായിക്കും. ചീത്ത കൊളസ്‌ട്രോള്‍ അഥവ എല്‍ഡിഎല്‍ കുറയുന്നത്‌ ഹൃദ്രോഗ സാധ്യത കുറയ്‌ക്കും. രക്ത ധമനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുകയും ചെയ്യും.

മറ്റ്‌ ഗുണങ്ങള്‍

കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള കാറ്റെചിന്‍ എന്ന ആന്റിഓക്‌സിഡന്റ്‌ രക്തധമനികളെ ശക്തിപ്പെടുത്തും. ടാന്നിന്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി ഉയര്‍ത്തും. അര്‍ബുദ വളര്‍ച്ചയെ ചെറുക്കും, അലര്‍ജി കുറയ്‌ക്കും. കൂടാതെ പ്രമേഹത്തെ അകറ്റാനും സഹായിക്കും.

ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ആയുര്‍വേദൗഷധങ്ങളിലുപയോഗിക്കുന്ന ബ്രഹ്മി മറവി രോഗമായ അല്‍ഷൈമേഴ്‌സിന് മരുന്നായുപയോഗിക്കാനായേക്കുമെന്ന് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ പറയുന്നു.

അല്‍ഷൈമേഴ്‌സ് രോഗികളില്‍ ഓര്‍മ വീണ്ടെടുക്കാന്‍ ബ്രഹ്മി സഹായിക്കുമെന്ന് ഓസ്‌ട്രേലിയയിലെ സ്വീന്‍ബെണെ സാങ്കേതിക മസ്തിഷ്‌ക ശാസ്ത്ര സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തിയത്. 90 ദിവസങ്ങള്‍കൊണ്ട് ഗവേഷകര്‍ നടത്തിയ രണ്ടു പരീക്ഷണങ്ങളിലും ബ്രഹ്മിയുടെ ഗുണം അംഗീകരിക്കപ്പെട്ടു. കേരളത്തില്‍ പാടങ്ങളിലും നനവുള്ള കുളക്കരകളിലും സമൃദ്ധമായി വളരുന്ന ബ്രഹ്മിയുടെ ചാറാണ് രോഗികളില്‍ പരീക്ഷിച്ചത്. അല്‍ഷൈമേഴ്‌സ് രോഗത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ലാത്തതിനാല്‍ രോഗികളുടെ തലച്ചോറിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു പഠനം. ബ്രഹ്മിസത്ത് അല്‍ഷൈമേഴ്‌സ് രോഗികളുടെ തലച്ചോറിന്റെ നീര്‍ക്കെട്ടും ലോഹസാന്നിധ്യവും കുറയ്ക്കുമെന്ന് പഠനത്തില്‍ വ്യക്തമായി. ബ്രഹ്മി അല്‍ഷൈമേഴ്‌സിന് മരുന്നായുപയോഗിക്കാനാകുമോ എന്നറിയാന്‍ പരീക്ഷണങ്ങള്‍ തുടരുകയാണ്. അല്‍ഷൈമേഴ്‌സിന്റെ ഭാഗമായുണ്ടാകുന്ന മറവി, വിഷാദം, ഉത്കണു എന്നിവയ്ക്ക് ബ്രഹ്മിയ്ക്കു പുറമെ പൈന്‍മരത്തിന്റെ തൊലി, പുല്‍ത്തൈലം, അമേരിക്കന്‍ ജിന്‍സെങ് എന്നിവയും ഫലപ്രദമാണെന്ന് ഗവേഷകര്‍ പറയുന്നു.

മുലയൂട്ടലിലൂടെ അമ്മമാരുടെ അമിതഭാരം കുറയ്ക്കാം

ഈയടുത്ത് കുഞ്ഞിന് ജന്‍മം നല്‍കിയ അമ്മയാണോ നിങ്ങള്‍?

പ്രസവത്തെ തുടര്‍ന്നുണ്ടായ അമിതഭാരം കുറയ്ക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?

എങ്കില്‍ കുഞ്ഞിനെ മുലയൂട്ടുക. പ്രസവത്തോടനുബന്ധിച്ച് അമ്മമാരില്‍ കൂടുന്ന ശരീരഭാരം മുലയൂട്ടലിലൂടെ കുറയുമെന്നാണ് പഠനങ്ങള്‍ പറയുന്നു.

ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുക, ആദ്യ ആറുമാസം കുഞ്ഞിന് മുലപ്പാലൊഴികെ മറ്റൊന്നും (വെള്ളം പോലും) നല്‍കാതിരിക്കുക, രണ്ടുവയസുവരെ കുഞ്ഞിന് മുലപ്പാല്‍ നല്‍കുക എന്നിവ കുഞ്ഞിന്റെ ആരോഗ്യത്തില്‍ നിര്‍ണായകമാണ്.
കുട്ടിയുടെ ആരോഗ്യവും കഴിവുകളും വര്‍ധിപ്പിക്കുന്നതിനൊപ്പം അമ്മമാരുടെ ആരോഗ്യ പരിപാലനത്തിലും മുലയൂട്ടല്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നു.

മുലയൂട്ടലിന്റെ ഗുണങ്ങള്‍
അമ്മമാര്‍ക്ക്

  • പ്രസവത്തോടനുബന്ധിച്ച് അമ്മമാരില്‍ കൂടുന്ന ശരീരഭാരം മുലയൂട്ടലിലൂടെ കുറയ്ക്കാനാകുന്നു
  • സ്തനാര്‍ബുദം, അണ്ഡാശയ അര്‍ബുദം, പ്രമേഹം, അസ്ഥി തേയല്‍ എന്നിവയുടെ സാധ്യത കുറയ്ക്കുന്നു
  • പ്രസവത്തിനുശേഷമുള്ള രക്തസ്രാവം പെട്ടെന്ന് നിലയ്ക്കുന്നു
  • മുലയൂട്ടല്‍ ഒരു ഗര്‍ഭനിരോധന മാര്‍ഗമാണ്. മുലയൂട്ടല്‍ അടുത്ത ഗര്‍ഭധാരണം വൈകിയ്ക്കുന്നു
  • സര്‍വോപരി, അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരികബന്ധം ശക്തമാക്കുന്നു

കുഞ്ഞുങ്ങള്‍ക്ക്

  • ശിശുമരണം, രോഗങ്ങള്‍, പോഷകാഹാരക്കുറവ് എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. അഞ്ചു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണത്തിന്റെ 13 ശതമാനവും മുലയൂട്ടലിലൂടെ ഒഴിവാക്കാനാകും
  • മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് കുപ്പിപ്പാല്‍ കുടിക്കുന്ന കുട്ടികളേക്കാള്‍ അഞ്ചുമുതല്‍ എട്ടുവരെ ഐക്യു പോയിന്റുകള്‍ കൂടുതലാണെന്നാണ് പഠനങ്ങള്‍. മുലപ്പാല്‍ കുടിച്ചു വളര്‍ന്ന കുട്ടികള്‍ മല്‍സര പരീക്ഷകളില്‍ മികച്ച വിജയം നേടുന്നതായും പഠനങ്ങളുണ്ട്.
  • കുട്ടിയുടെ ബുദ്ധിവികാസത്തിനും വൈകാരിക - ശാരീരിക വളര്‍ച്ചക്കും മുലപ്പാല്‍ നിര്‍ണായകമാണ്
  • ന്യൂമോണിയ, കുടല്‍ രോഗങ്ങള്‍, ചെവിയിലെ അണുബാധ, പല്ല് രോഗം എന്നിവ ചെറുക്കുന്നു
  • അലര്‍ജികളില്‍ നിന്നും രോഗാണുക്കളില്‍ നിന്നും സംരക്ഷണം നല്‍കുന്നു
  • ആറുമാസം മുലപ്പാല്‍ മാത്രം കുടിച്ചു വളര്‍ന്ന കുട്ടികള്‍ക്ക് പ്രമേഹം, ഹൃദ്രോഗം, ആസ്ത്മ, അര്‍ബുദം എന്നിവ പിന്നീട് ബാധിക്കാന്‍ സാധ്യത കുറവാണ്
  • പോഷകസമ്പുഷ്ടമായ മുലപ്പാല്‍ പെട്ടെന്ന് ദഹിക്കുന്നു

മുലപ്പാലിന്റെ മാന്ത്രികത കുട്ടിയുണ്ടായി ആദ്യ രണ്ടു മൂന്നു ദിവസത്തേക്ക് സ്തനങ്ങളിലുള്ള മഞ്ഞ കലര്‍ന്ന കട്ടിയുള്ള പാലാണ് കൊളസ്ട്രം. ഇത് നല്‍കുന്നത് കുഞ്ഞിനു ലഭിക്കാവുന്ന ഏറ്റവും മികച്ച വാക്‌സിനേഷന്‍ കൂടിയാണ്. ഇതിലുള്ള ആന്റിബോഡികള്‍ കുഞ്ഞുങ്ങളെ അണുബാധയില്‍ നിന്ന് രക്ഷിക്കുന്നു. മുലയൂട്ടലിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചുകൊണ്ട് ഐക്യരാഷ്ട്രസംഘടനയുടെ കുട്ടികള്‍ക്കുവേണ്ടിയുള്ള വിഭാഗമായ യുനിസെഫ് ഓഗസ്റ്റ് ഒന്നുമുതല്‍ ഏഴു വരെ ലോകമുലയൂട്ടല്‍ വാരമായി ആചരിക്കുന്നു. മുലയൂട്ടല്‍: സുസ്ഥിര വികസനത്തിലേക്കുള്ള താക്കോല്‍ എന്നതാണ് വാരാചരണത്തിന്റെ ഇത്തവണത്തെ വിഷയം.(വിവരങ്ങള്‍ക്ക് കടപ്പാട് : യുനിസെഫ് കേരള)

തുളസി മാഹാത്മ്യം

ഹിന്ദുക്കള്‍ ഏറ്റവും പവിത്രവും പുണ്യകരവുമായി ആരാധിച്ച് വരുന്ന ഒരു ചെടിയാണ് തുളസി. മനുഷ്യനാവശ്യമായ നിരവധി ഔഷധഗുണങ്ങള്‍ തുളസിക്കുണ്ട്. ലക്ഷ്മിദേവിതന്നെയാണ് തുളസിച്ചെടിയായി അവതരിക്കുന്നത് എന്നാണ് ഹൈന്ദവവിശ്വാസം.
തുളസിയില്ലാത്ത വീടിന് ഐശ്വര്യമില്ലെന്നാണ് പണ്ടുള്ളവര്‍ പറയുന്നത്. നല്ലൊരു അണുനാശിനിയും ആന്റി ഓക്‌സിഡന്റുമാണ് തുളസി. തുളസിയുടെ ഇല, പൂവ്, കായ്, തൊലി, തടി, വേര് സകലഭാഗങ്ങളും പവിത്രമായിട്ടാണ് കാണുന്നത്.

തുളസി ഉപയോഗിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ പരിചയപ്പെടാം.

മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ തുളസിക്ക് കഴിയും. മുഖക്കുരുവിന് മുകളില്‍ തുളസി അരച്ചിടുന്നത് മുഖക്കുരു മാറാന്‍ നല്ലതാണ്.

തുളസിയിലകള്‍ കടിച്ചു ചവച്ചു തിന്നാല്‍ രക്തം ശുദ്ധീകരിക്കപ്പെടുകയും ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിക്കുകയും ചെയ്യും.

തുളസിയില്‍ അടങ്ങിയിരിക്കുന്ന യൂജിനോള്‍ ഹൃദയരോഗ്യത്തിനും ബി പി കുറയുന്നതിനും സഹായിക്കും.

ജലദോഷം, പനി എന്നി രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രകൃതിദത്ത ഔഷധമാണ് തുളസി.

തുളസി ഇലയും കുരുമുളകും വെള്ളത്തിലിട്ട് തിളപ്പിച്ച് ആവശ്യത്തിന് ശര്‍ക്കരയും തേയിലയുമിട്ട് തയ്യാറാക്കിയ ചായ കുടിച്ചാല്‍ ജലദോഷം മാറും.

തലേദിവസം അഞ്ച് തുളസിയില ഒരു ഗ്ലാസ് വെള്ളത്തിലിട്ട് വച്ചശേഷം രാവിലെ കുടിച്ചാല്‍ പല രോഗങ്ങള്‍ക്കും ശമനമുണ്ടാകും.

കൃഷ്ണതുളസിയുടെ ഇല ചതച്ച് നീര് ചൂടാക്കി ചെവിയില്‍ ഒഴിച്ചാല്‍ ചെവി വേദന കുറയും.

തുളസി ഇല നീരില്‍ ഏലയ്ക്കാ പൊടിച്ച് കഴിച്ചാല്‍ ഛര്‍ദ്ദി കുറയും.

തുളസിയും ചെറുനാരങ്ങാ നീരും കൂടി അരച്ച് പുരട്ടിയാല്‍ പുഴുക്കടി മാറിക്കിട്ടും.

തുളസിനീരില്‍ മഞ്ഞള്‍ അരച്ച് ചേര്‍ത്ത് കഴിക്കുകയും പുരട്ടുകയും ചെയ്താല്‍ ചിലന്തി വിഷബാധയ്ക്ക് ശമനമുണ്ടാകും.

തുളസിയില പിഴിഞ്ഞ നീര് ഓരോ സ്പൂണ്‍ വീതം ദിവസവും രാവിലെയും വൈകിട്ടും കഴിക്കുന്നത് ആസ്തമക്ക് നല്ലതാണ്.

ചുമ, കഫക്കെട്ട് എന്നിവയ്ക്ക് തുളസിയില നീര്, ചുവന്നുള്ളി നീര്, തേന്‍ എന്നിവ ഓരോ സ്പൂണ്‍ വീതം സമം ചേര്‍ത്ത് രണ്ടു നേരം വീതം കുടിക്കുക.

കൊതുക് ശല്യം കുറയ്ക്കാന്‍ വീടിനു ചുറ്റും തുളസി ചെടികള്‍ വളര്‍ത്തിയാല്‍ മതി.

ആരോഗ്യത്തിന് ഇഞ്ചി

ഇഞ്ചി നല്ലൊരു നാട്ടുമരുന്നാണ് പല രോഗങ്ങള്‍ക്കും ഒറ്റമൂലിയായി ഉപയോഗിക്കുന്നുണ്ട് ഇഞ്ചി. ആന്റിഓക്‌സെഡുകളുടെ കലവറയാണ് ഇഞ്ചി. ആരോഗ്യ സംരക്ഷണത്തില്‍ വളരെ പ്രധാന്യമുള്ള ഇഞ്ചിയുടെ ചില ഗുണങ്ങള്‍ പരിചടപ്പെടാം.
കഫകെട്ട്, ഛര്‍ദ്ദി എന്നിവയ്ക്ക് ഇഞ്ചിനീര് തേനില്‍ച്ചാലിച്ച് ഉപയോഗിക്കുന്നത് നല്ല ഫലം തരുന്നതാണ്.

ചുക്ക് കട്ടം കാപ്പിയില്‍ ചേര്‍ത്ത് കുടിക്കുന്നത് ഉറക്കമില്ലായ്മയെ അകറ്റും.
ഇഞ്ചിയും വെളുത്തുള്ളിയും തേനും സമം ചേര്‍ത്ത് തലയില്‍ തേക്കുന്നത് തലമുടിയുടെ തിളക്കം നിലനിര്‍ത്തുന്നതിനും താരന്‍ അകറ്റുന്നതിനും സഹായിക്കും.
കൃഷ്ണ തുളസിയുടെ നീരും ഇഞ്ചി നീരും ഉള്ളിനീരും തേനും സമം ചേര്‍ത്ത് കഴിക്കുന്നത് കഫശല്യം ഇല്ലാതാക്കും.
അരടീസ്പൂണ്‍ ഇഞ്ചി കൊത്തിയരിഞ്ഞതും ഒരു വെളുത്തുള്ളി അല്ലി നന്നായി അരിഞ്ഞതും അരടീസ്പൂണ്‍ നാരങ്ങ നീരില്‍ ചേര്‍ത്ത് ആഹാരത്തിന് മുമ്പ് കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കും.
ഇഞ്ചി, പിപ്പലി,കുരുമുളക് എന്നിവയുടെ മിശ്രിതം, കറുവപ്പട്ടയും ചേര്‍ത്ത് ചായയില്‍ഡ കലര്‍ത്തി കഴിക്കുന്നത് കൊളസസ്‌ട്രോളിനെ നിയന്ത്രിക്കും.

നാഗത്താളി- അംഗവളര്‍ച്ചക്ക്

''' നാഗത്താളി'''' 
നഗത്താളി പൊതുവെ അംഗ വളര്ച്ചയ്ക്ക് ആണ് ഉപയോഗിക്കുന്നത്.
ഇതിന്റെ ഇലകൾ ആണ് ഔവ്ഷധമായി ഉപോയോഗിക്കുന്നത്.
ചന്ദ്രൻ വൃദ്ധി പ്രാപിക്കുന്ന പോലെ ഇലയിൽ ഔവ്ഷധ ഗുണം കൂടുന്നു 
ചെടിയും ഇലയും വളര്ന്നു വലുതായാൽ പാമ്പുകളൊ മറ്റു ഇഴ ജെന്തുക്കൾ ഒന്നും പരിസരത്തു വരില്ല ഈ ചെടി വീട്ടിലുണ്ടെങ്കിൽ ഇഴ ജെന്തുക്കളെ അകറ്റാൻ ഉപയോഗിക്കുന്ന വെളുത്തുള്ളി / മണ്ണെണ്ണ പ്രയോഗങ്ങൾ ഒഴിവാക്കാം.അതുവഴി ഓക്സിജൻ ലഭിക്കുന്നു എന്ന് മാത്രമല്ല ഇഴജെന്തുക്കളിൽ നിന്ന് എന്നും വീട് സുരക്ഷിതം ആയിരിക്കും (മണ്ണെണ്ണയും വെളുത്തുള്ളിയും മിച്ചം വെക്കാം) സമയവും ലാഭം

സര്പ്പ കാവിൽ ഇതു നാട്ടു പിടിപ്പിക്കരുത്.മോറ്റൊന്നും കൊണ്ടല്ല നാഗങ്ങൾ കുടികൊള്ളുന്ന ഇടം ഒരു ശത്രുവിനെ കുടിയിരുത്തരുതല്ലോ ?
നാഗ ശത്രു ആയതു കൊണ്ടാണ് നാഗത്താളി എന്ന് വിളിപ്പേര് വന്നത്
മനുഷ്യ അവയവം (പുറമേ ഉള്ളത് ) എന്തും തന്നെ വികാസം പ്രാപിക്കുന്നു എന്നത് കൊണ്ട് മെലിഞ്ഞ പെണ്കുട്ടികള്ക്ക് പ്രകൃതി ദേവിയുടെ വരദാനം ആണ് നാഗത്താളി
അമാവാസി കഴിഞ്ഞുള്ള അടുത്ത വെളുത്ത വാവ് വരെയുള്ള ദിവസങ്ങളിൽ ഇതിന്റെ ഇലകൾ ഇടിച്ചു കുഴമ്പ് രൂപത്തിലാക്കി സ്തനത്തിൽ പുരട്ടിയാൽ ഗുണം ഉറപ്പു തരുന്നു ഇതിൽ സംശയം വേണ്ട 100% ഉറപ്പ് എങ്കിലും ഏഴു ദിനം പേശികൾക്ക് നല്ല വേദന അനുഭവപ്പെടുന്നു തുടക്കം ഒരു പ്രാവിശം പുരട്ടി രണ്ടുനാളുകൾ കാത്തിരുന്ന് ഉണ്ടാകുന്ന ശരീര പ്രശ്നം മനസിലാക്കുക

കോളസ്‌ട്രോള്‍ കുറയ്ക്കാന്‍ ചില എളുപ്പവഴികള്‍

ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ കൊളസ്‌ട്രോളിനെ അകറ്റി നിര്‍ത്താന്‍ സാധിക്കും. ചില ഭക്ഷണങ്ങളുണ്ട്, കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നവ. ഇത്തരം ഭക്ഷണങ്ങള്‍ ശീലമാക്കാം.

ഓട്‌സ്

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലൊരു ഭക്ഷണമാണ്. ഇതിലെ ബീറ്റാ ഗ്ലൂക്കാന്‍ എന്ന ഫൈബര്‍ കൊളസ്‌ട്രോള്‍ വലിച്ചെടുക്കാന്‍ സഹായിക്കും.

റെഡ് വൈന്‍

റെഡ് വൈനില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റാണ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്.

ബട്ടര്‍ ഫ്രൂട്ട്

ദിവസവും കഴിക്കുന്ന ആഹാരത്തില്‍ ബട്ടര്‍ ഫ്രൂട്ട് ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ സൈറ്റോസ്റ്റിറോള്‍ കൊളസ്‌ട്രോള്‍ 15 ശതമാനം കുറയ്ക്കാന്‍ സഹായിക്കും.

ചീര

ഇലക്കറികളില്‍ പ്രധാനിയാണ് ചീര. ചീര ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കും.

തക്കാളി

തക്കളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോഫീന്‍, പൊട്ടാസ്യം, വൈറ്റമിന്‍ സി എന്നിവയാണ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്.

പയര്‍ വര്‍ഗങ്ങള്‍

നാരുകള്‍ അടങ്ങിയിരിക്കുന്ന ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍ എന്നിവയില്‍ കുറഞ്ഞ കൊഴുപ്പാണുള്ളത്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

മീന്‍

മത്തി, നെയ്യ്മീന്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ ത്രി ഫാറ്റി ആസിഡ് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതാണ്.

വെളുത്തുള്ളി

വെളുത്തുള്ളി കൊളസ്‌ട്രോളിനെ പ്രതിരോധിക്കാന്‍ നല്ല മാര്‍ഗമാണ്. ഇവ രക്തധമനികളില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് നീക്കാനം സഹായിക്കുന്നതാണ്.

ഒലീവ് ഓയില്‍

പാചകത്തിന് ഒലീവ് ഓയില്‍ ഉപയോഗിക്കുന്നത് കൊളസ്‌ട്രോള്‍ തടയുവാന്‍ നല്ലതാണ്. ഒലീവ് ഓയിലില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും പോളിസാച്വറേറ്റഡ് കൊഴുപ്പുകളുമാണ് ഈ ഗുണമുണ്ടാക്കുന്നത്.

ഗ്രീന്‍ ടീ

ആരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഗ്രീന്‍ ടീ നല്ലതാണ്.

ആപ്പിള്‍

ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍ എന്ന ഫൈബര്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ക്യാരറ്റ്

ക്യാരറ്റ് പച്ചയ്ക്ക് കഴിക്കുന്നത് കൊളസ്‌ട്രോള്‍ തടയും. ഇത് വേവിക്കാതെ കഴിക്കുന്നതാണ് കൂടുതല്‍ ഉത്തമം.

കുഞ്ഞുങ്ങള്‍ക്ക് ആയുര്‍വേദം

മഴക്കാലത്ത് കുഞ്ഞുങ്ങള്‍ക്ക് വരുന്ന രോഗങ്ങള്‍ ചെറുക്കാന്‍ പല വഴികളുണ്ട്...

കുഞ്ഞുങ്ങള്‍ക്ക് അസുഖം വന്നാല്‍ വള്ളുവനാട്ടിലൊരു ചൊല്ലുണ്ട്, 'ദൈവംപാതി, നായര് പാതി' എന്നാണ് ഇവിടെയുള്ളവര്‍ പറയുക. രോഗങ്ങള്‍ ചാത്തര്‌നായര് വൈദ്യന്മാര്‍ ഭേദമാക്കുന്നു എന്നാണ് നൂറ്റാണ്ടുകളായുള്ള വിശ്വാസം. ഇതുതന്നെയാണ് ചികിത്സയിലെ വിജയരഹസ്യമെന്ന് 60 വര്‍ഷമായി ബാലചികിത്സാ രംഗത്തുള്ള ചാത്തര് നായര് സ്മാരക വൈദ്യശാലയിലെ ചീഫ് ഫിസിഷ്യന്‍ എം. ഗംഗാധരന്‍ വൈദ്യര്‍ പറയുന്നു.

''ഗര്‍ഭിണികളുടെ ആഹാരവും മരുന്നുമാണ് കുഞ്ഞിന്റെ ആരോഗ്യം നിര്‍ണയിക്കുന്നത്. ഈ രണ്ടുകാര്യങ്ങളിലുമുള്ള അമ്മയുടെ കരുതല്‍ ഭാവിയില്‍ കുഞ്ഞുങ്ങള്‍ക്ക് രോഗം വരാതിരിക്കാന്‍ സഹായിക്കും''- ഗംഗാധരന്‍ വൈദ്യര്‍ നിര്‍ദ്ദേശിക്കുന്നു. ഗര്‍ഭിണികള്‍ പഥ്യാഹാരം ശീലിക്കണം. തീക്ഷ്ണവും ഉഷ്ണവുമായ ഭക്ഷണങ്ങള്‍ (എരിവുള്ളതും ചൂടുള്ളതും) പാടില്ല. ഇറച്ചിയും മുട്ടയും മീനുമൊന്നും അധികം കഴിച്ചില്ലെങ്കിലും പ്രശ്‌നമില്ല. ഇലക്കറികള്‍ പ്രത്യേകിച്ച് ചീര ധാരാളമായി ഭക്ഷണത്തിലുള്‍പ്പെടുത്തണം.

പാല്‍ കുടിക്കുന്നത് ശീലമാക്കാം. കുറുന്തോട്ടി വേരിട്ട് തിളപ്പിച്ച പാല്‍ ഗര്‍ഭകാലത്ത് നല്ലതാണ്. മഹാകല്യാണഘൃതം, മഞ്ചിഷ്ടാദിഘൃതം എന്നിവയും കഴിക്കണം. മാസം തികയാതെയുള്ള പ്രസവം, ഗര്‍ഭം അലസിപ്പോകല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഈ മരുന്നുകള്‍ സഹായിക്കും. മഹാകല്യാണഘൃതം കഴിക്കുന്നത് കുഞ്ഞുങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിവൈകല്യങ്ങള്‍ ഒഴിവാക്കാന്‍ നല്ലതാണ്. ഗര്‍ഭിണികളുള്ള വീട്ടിലെ അന്തരീക്ഷം ശാന്തമാവണമെന്ന് ആചാര്യന്മാര്‍ നിര്‍ദേശിക്കുന്നുണ്ട്. ഗര്‍ഭിണികളെ എപ്പോഴും സന്തോഷിപ്പിക്കണം. അവരോട് നല്ല വാക്കുകള്‍ പറയണം. ദുഃഖവാര്‍ത്തകളൊന്നും അറിയിക്കരുത്.

ജനിച്ച ഉടന്‍ ചികിത്സ

കുഞ്ഞ് ജനിച്ച ഉടന്‍ പ്രതിരോധ ചികിത്സ തുടങ്ങണമെന്ന് ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. നിലംപരണ്ട നീരില്‍ വയമ്പ് അരച്ച് മൂന്നു തുള്ളി കുഞ്ഞിന്റെ മൂര്‍ധാവില്‍ ഉറ്റിക്കുക. ഇത് മൂന്നു ദിവസം തുടരണം. പ്രസവക്ലേശത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇതുവഴി പരിഹരിക്കാം. അതേപോലെ വാത-പിത്ത-കഫ ദോഷങ്ങളും അകറ്റിനിര്‍ത്തും. നവജാതശിശുവിനെ കുളിപ്പിക്കാന്‍ തുടങ്ങുന്ന സമയത്ത് തേന്‍, നെയ്യ്, സ്വര്‍ണം എന്നിവ നെല്ലിക്കയിലരച്ചുപുരട്ടുന്നത് പേശികള്‍ക്ക് കരുത്തുണ്ടാക്കാന്‍ സഹായിക്കും. സ്വര്‍ണധാതു ശരീരത്തിലെത്തുന്നത് സെറിബ്രല്‍ പാള്‍സിപോലുള്ള രോഗങ്ങളെ തടഞ്ഞുനിര്‍ത്തും.

ബുദ്ധിവൈകൃതങ്ങള്‍, അപസ്മാരപ്രശ്‌നങ്ങള്‍ എന്നിവ വരാതിരിക്കാനും മരുന്നുണ്ട്. വയമ്പ്, രുദ്രാക്ഷം, ചിറ്റേരി എന്നിവ അരച്ച് നെല്ലിക്ക നീരില്‍ കൊടുത്താല്‍ മതി. ബുദ്ധി വളര്‍ച്ചയ്ക്ക് ബ്രഹ്മീഘൃതം, സാരസ്വതം നെയ്യ് എന്നിവ നല്ലതാണ്. സാരസ്വതം നെയ്യ് ദിവസവും നല്‍കുന്നത് കാന്തി, ആയുര്‍ബലം, വിശപ്പ്, ഓര്‍മശക്തി എന്നിവ വര്‍ധിപ്പിക്കും.

മഴക്കാലം രോഗകാലം

മഴക്കാലത്ത് കുഞ്ഞുങ്ങളുടെ ആഹാരത്തില്‍ ഏറെ ശ്രദ്ധ വേണം. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ പരമാവധി ഒഴിവാക്കണം. ഇറച്ചി, മീന്‍ ഉപയോഗം കുറയ്ക്കുക. സൂപ്പുകള്‍ കഴിക്കാം. ആട് സൂപ്പ്, കോഴിസൂപ്പ് എന്നിവയൊക്കെ നല്ലതാണ്. പക്ഷേ, അളവ് കുറച്ചുമതി. ദിവസം രണ്ടു സ്പൂണ്‍ വീതം സൂപ്പ് കൊടുക്കാം.

തുളസിയിലയിട്ട വെള്ളംകൊണ്ട് ആവിപിടിച്ചാല്‍ വര്‍ഷകാലത്തെ പല രോഗങ്ങളും അകറ്റിനിര്‍ത്താം. ഒരു സ്പൂണ്‍ തുളസിനീര് ദിവസം രണ്ടുനേരം കൊടുക്കുന്നതും നല്ലതാണ്. അല്പം മുതിര്‍ന്ന കുട്ടികള്‍ക്ക് നവരയരികൊണ്ട് കഞ്ഞിവെച്ചുകൊടുക്കാം. രോഗങ്ങള്‍ വരാതിരിക്കാന്‍ ഇതുമൊരു മുന്‍കരുതലാണ്.

രോഗം വന്നാല്‍

മഴക്കാലത്ത് കുഞ്ഞുങ്ങള്‍ക്ക് വരുന്ന മിക്ക രോഗങ്ങള്‍ക്കും വീട്ടില്‍ത്തന്നെ ചികിത്സയുണ്ട്.

പനി: പനി വന്നാല്‍ ഷഡാംഗം കഷായം കൊടുക്കാം. ചന്ദനം, ചുക്ക്, ഇരുവേലി, പര്‍പ്പടകപ്പുല്ല്, രാമച്ചം എന്നിവയിട്ടാണ് കഷായം തയ്യാറാക്കേണ്ടത്. ഈ മരുന്നുകള്‍ ഇട്ട് തിളപ്പിച്ച വെള്ളം ധാരാളം കുടിച്ചാലും മതി. ഒരു തുടം മരുന്നിന് നാല് നാഴി വെള്ളമൊഴിച്ച് തിളപ്പിക്കണം. തുളസിനീരില്‍ തേന്‍ ചേര്‍ത്തുകൊടുത്താലും പനി ശമിക്കും.

ചുമ, കഫക്കെട്ട്: ആടലോടകം വാട്ടി നീരെടുത്തുകൊടുക്കുന്നത് കഫത്തിന് നല്ല ഔഷധമാണ്. ഇതിന്റെ കയ്പ് മാറ്റാന്‍ അല്പം തേന്‍ ചേര്‍ത്താല്‍ മതി.

വയറിളക്കം: ചുക്കുവെള്ളം കുടിച്ചാല്‍തന്നെ വയറിന്റെ പ്രശ്‌നങ്ങള്‍ അകലും. ഇനി വയറിളക്കം വന്നാല്‍ ചുവന്നുള്ളിനീരും തേനും ചേര്‍ത്ത് കൊടുത്താല്‍ മതി. വയറുവേദനയ്ക്ക് മുത്തങ്ങക്കിഴങ്ങ് മോരില്‍ തിളപ്പിച്ച് നല്‍കാം.

ദഹനക്കുറവ്: രണ്ടു വയസ്സൊക്കെയെത്തുമ്പോള്‍ ദഹനക്കുറവ് പതിവു രോഗമാകാം. കുട്ടികള്‍ക്ക് ദഹനേന്ദ്രിയം ശക്തിപ്രാപിക്കാത്തതാണ് അസുഖങ്ങള്‍ കൂടാന്‍ കാരണം. അതുകൊണ്ട് ചോറു കൊടുത്താല്‍ കുറച്ച് അഷ്ടചൂര്‍ണംകൂടി കഴിക്കാന്‍ ശീലിപ്പിക്കുക. ഊണുകഴിഞ്ഞശേഷം അഷ്ടചൂര്‍ണം തേനില്‍ ചാലിച്ചുനല്‍കാം. അതല്ലെങ്കില്‍ നെയ്യില്‍ ചാലിച്ച് ചോറിനൊപ്പംതന്നെ കഴിക്കാം. ദഹനപ്രശ്‌നങ്ങള്‍ അകറ്റാന്‍ ഉത്തമ ഔഷധമാണിത്. പുളച്ചുതികട്ടല്‍ വന്നാല്‍ മോര് നല്‍കിയാല്‍ മതി. കറിവേപ്പിലയിട്ട് തിളപ്പിച്ച് നല്‍കണമെന്നുമാത്രം.

ചര്‍മരോഗങ്ങള്‍: മഴക്കാലത്തെ ചര്‍മരോഗങ്ങള്‍ അകറ്റാന്‍ വെന്ത വെളിച്ചെണ്ണയോ, നാല്പാമരാദി വെളിച്ചെണ്ണയോ പുരട്ടി കുളിപ്പിച്ചാല്‍ മതി. ചിരകിയ തേങ്ങ പിഴിഞ്ഞെടുത്ത് മൂപ്പിച്ചു കിട്ടുന്നതാണ് വെന്ത വെളിച്ചെണ്ണ.

ഡിഫ്തീരിയ (തൊണ്ട മുള്ള്)

കൊറൈൻ ബാക്ടീരിയം ഡിഫ്തീരിയെ എന്ന ഒരു ബാക്ടീരിയ ഉണ്ടാക്കുന്ന ഒരു മാരക രോഗമാണ് ഡിഫ്തീരിയ. ഡിഫ്തീരിയ എന്ന വാക്കിന്റെ അർത്ഥം മൃഗങ്ങളുടെ തോല് എന്നാണ്. രോഗം ബാധിച്ചവരുടെ തൊണ്ടയിൽ കാണുന്ന വെളുത്തതോ ചാരനിറത്തിലുള്ളതോ ആയ പാടക്ക് ഇതുമായുള്ള സാമ്യത്തിൽ നിന്നാണ് ഈ വാക്കിന്റെ ഉദ്ഭവം. 1878ൽ വിക്ടോറിയ രാജ്ഞിയുടെ മകളായ ആലീസ് രാജകുമാരി മരിച്ചത് ഡിഫ്തീരിയ മൂലമായിരുന്നു. രോഗത്തിനെതിരെ നിരായുധരായി പൊരുതേണ്ടി വന്ന ആ കാലഘട്ടത്തിൽ പണക്കാരെന്നോ പാവപ്പെട്ടവരെന്നോ ഉള്ള വ്യത്യാസമില്ലാതെ ആൾക്കാർ രോഗത്തിന് ഇരയായിരുന്നു.

1883-ൽ എഡ്വിൻ ക്ലെബ്സ് ആണ് ഈ രോഗാണുവിനെ ആദ്യമായി സൂക്ഷ്മദർശിനിയിലൂടെ നിരീക്ഷിച്ചത്. 1884-ൽ ഫെഡറിക്ക് ലോഫ്ലർ ഇതിനെ പരീക്ഷണശാലയിൽ വളർത്തിയെടുത്തു. അതിനാൽ ഈ രോഗാണു ക്ലെബ്സ് -ലോഫ്ലർ ബാസില്ലസ് എന്നറിയപ്പെടുന്നു.
20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബാലമരണങ്ങളുടെ കാരണക്കാരായ രോഗങ്ങളിൽ നാലാം സ്ഥാനത്തായിരുന്നു ഡിഫ്തീരിയ. വോൺ ബെറിംഗ് എന്ന ശാസ്ത്രജ്ഞനാണ് ഡിഫ്തീരിയക്കെതിരായി ഒരു വാക്സിൻ വികസിപ്പിച്ചത്. അതു വരെ ഈ രോഗം തടയാനോ വന്നാൽ ഫലപ്രദമായി ചികിൽസിക്കാനോ സാധിച്ചിരുന്നില്ല. അതു കൊണ്ടു തന്നെ, വൈദ്യശാസ്ത്രത്തിലെ മികച്ച സംഭാവനക്ക് നോബൽ സമ്മാനം ഏർപ്പെടുത്തിയപ്പോൾ അവാർഡ് നിർണ്ണയ സമിതിക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. വൈദ്യശാസ്ത്രത്തിനുള്ള ആദ്യത്തെ നോബൽ സമ്മാനം (1901 ൽ) ലഭിച്ചത് ബെറിംഗിനായിരുന്നു. സമ്മാനം സ്വീകരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു, "ഈ വാക്സിൻ കൊണ്ട് ഡിഫ്തീരിയയെ നിർമ്മാർജ്ജനം ചെയ്യാൻ പറ്റുമോ എന്ന് എനിക്കറിയില്ല, എന്നാൽ ചുരുങ്ങിയത് ഇന്ന് പൊരുതാൻ നമുക്ക് ഒരായുധമെങ്കിലും ഉണ്ട്".
എന്നാൽ ആ വാക്സിൻ ഉപയോഗിച്ചു തുടങ്ങിയപ്പോൾ ഉണ്ടായ മാറ്റം വിസ്മയാവഹമായിരുന്നു.

1920-ൽ അമേരിക്കയിൽ മാത്രം ഒരു ലക്ഷത്തി ഇരുപത്തയ്യായിരം പേരെ ബാധിച്ച് പതിനായിരത്തിലേറെ പേരുടെ മരണത്തിനിടയാക്കിയിരുന്നു ഈ രോഗം. കുത്തിവെപ്പിന്റെ വ്യാപകമായ ഉപയോഗത്തിലൂടെ 1980 ആയപ്പോൾ അമേരിക്കയിൽ ആവർഷം വെറും 5 പേരെ മാത്രമേ ബാധിച്ചുള്ളൂ എന്നു മാത്രമല്ല, ഒരു മരണം പോലും ഉണ്ടായുമില്ല. എന്നാൽ വികസ്വര രാജ്യങ്ങളിൽ ഇന്നും ഈ രോഗം ധാരാളമായി കണ്ടു വരുന്നു. വികസിത രാജ്യങ്ങളിലും, എപ്പോഴൊക്കെ പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തിൽ അനാസ്ഥ ഉണ്ടായിട്ടുണ്ടോ, അപ്പോഴൊക്കെ രോഗംഭീകരരൂപം പ്രാപിച്ച് സംഹാര താണ്ഡവമാടിയിട്ടുണ്ട്. 1980-കളുടെ അവസാനത്തിൽ സോവിയറ്റ് യൂനിയൻ ഛിന്നഭിന്നമായി. രാഷ്ട്രീയമായ അസ്ഥിരത കാരണം ചില രാജ്യങ്ങളിൽ പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തിൽ ഉപേക്ഷ വന്നു. 1990-95 കാലയളവിൽ 1,50,000 പേർക്കാണ് അവിടെ ഡിഫ്തീരിയ ബാധയുണ്ടായത്. അയ്യായിരത്തിലധികം പേർ മരിക്കുകയും ചെയ്തു. ഏറ്റവുമൊടുവിൽ വിദ്യാഭ്യാസത്തിനും വികസനത്തിനും ശാസ്ത്രാവബോധത്തിനും പേരുകേട്ട കേരളത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അതിവേഗം മുന്നോട്ടു കുതിക്കുന്ന മലപ്പുറം ജില്ലയിൽ ഒരു വർഷത്തിനിടെ നാലു കുട്ടികളാണ് ഡിഫ്തീരിയക്ക് കീഴടങ്ങിയത്.
സമൂഹത്തിൽ ഡിഫ്തീരിയ നിലനിൽക്കുന്ന സ്ഥലങ്ങളിൽ (ഉദാഹരണത്തിന്, മലപ്പുറം ജില്ലയിലെ ചില പ്രദേശണ്ടളിൽ) 3 - 5 % പേരുടെ തൊണ്ടയിൽ രോഗാണുക്കളുണ്ടായിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. രോഗലക്ഷണങ്ങളുണ്ടാവുകയുമില്ല. ഇവരിൽ നിന്നോ, രോഗിയിൽ നിന്നോ ശ്വാസത്തിലൂടെയാണ് രോഗാണു മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗ പ്രതിരോധശേഷിയില്ലാത്തവരുടെ (കുത്തിവെപ്പ് എടുക്കാത്തവരുടെ) തൊണ്ടയിൽ രോഗാണു പെരുകുകയും തൊണ്ടയിൽ ഒരു പാട രൂപപ്പെടുകയും ചെയ്യുന്നു. ഈ പാട ശ്വാസനാളത്തിൽ നിറഞ്ഞ് ശ്വാസം കിട്ടാതെ മരണം സംഭവിക്കാം. ആദ്യമായി എൻഡോട്രക്കിയൽ ഇൻട്യൂബേഷൻ എന്ന, അനസ്തിഷ്യ കൊടുക്കാൻ ഇന്ന് വ്യാപകമായി ചെയ്യുന്ന ശ്വാസനാളത്തിലേക്ക് ട്യൂബ് ഇറക്കുന്ന രീതി ആദ്യമായി പരീക്ഷിച്ചത് 1885 ൽ ഒരു ഡിഫ്തീരിയ രോഗിയുടെ ജീവൻ രക്ഷിക്കാനാണ്.
രോഗാണുവിൽ നിന്നുണ്ടാകുന്ന ഒരു വിഷവസ്തുവാണ് ഡിഫ്തിരിയ ടോക്സിൻ. ഇത് വിവിധ അവയവങ്ങളിൽ അടിഞ്ഞുകൂടി അവയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. ഹൃദയത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. ഹൃദയപേശികളുടെ പ്രവർത്തനം മന്ദീഭവിപ്പിക്കുകയും, ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുകയുമാണ് ടോക്സിൻ പ്രധാനമായും ചെയ്യുന്നത്. ഡിഫ്തീരിയ മരണങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാരണവും ഇതുതന്നെ.
പിന്നീട് പ്രധാനമായും ബാധിക്കുന്നത് ഞരമ്പുകളുടെ പ്രവർത്തനത്തെയാണ്. കണ്ണുകളുടെ ചലനത്തെ ബാധിക്കാം, തൊണ്ടയിലെ ഞരമ്പുകളെ ബാധിച്ചാൽ സംസാരിക്കുന്നത് വ്യക്തമല്ലാതാവുകയും കഴിക്കുന്ന ആഹാരവും വെള്ളവും ശരിക്ക് ഇറക്കാൻ പറ്റാതെ ശ്വാസനാളത്തിൽ കയറി മരണം വരെ സംഭവിക്കുകയും ചെയ്യാം. ദിവസങ്ങളോളം മുക്കിലൂടെ ഇറക്കിയ ട്യൂബ് വഴി ആഹാരം കൊടുക്കേണ്ടി വരും. ശരീരത്തിലെ മറ്റു ഞരമ്പുകളെ ബാധിക്കുമ്പോൾ കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെടുകയും രോഗി പൂർണ്ണമായും കിടപ്പിലാവുകയും ചെയ്യും. ശ്വസനത്തെ സഹായിക്കുന്ന പേശികളെ നിയന്ത്രിക്കുന്ന ഞരമ്പുകൾ തകരാറിലാവുമ്പോൾ സ്വന്തമായി ശ്വാസം എടുക്കാൻ പറ്റാതാകുന്നു. അനേക നാൾ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തേണ്ട അവസ്ഥ വരും. രോഗത്തിന്റെ ഏറ്റവും ഭീതിജനകമായ കാര്യം എന്താണെന്നാൽ മേൽ പറഞ്ഞ എല്ലാ ഭീകരതകളും ഒരേ രോഗിക്കു തന്നെ ഒന്നിനു പിറകേ മറ്റൊന്നായി സംഭവിച്ചേക്കാം എന്നതാണ്. ഒന്നിൽ നിന്നും രക്ഷപ്പെട്ടു വരുമ്പോൾ അടുത്തത് എന്ന നിലക്ക്…. . മാസങ്ങൾ വേണ്ടിവരും പൂർണ്ണമായും രോഗമുക്തി നേടാൻ. മരണസാധ്യത 10%ൽ കൂടുതലാണ്.
ചികിൽസ വളരെ വിഷമകരമാണ്. തൊണ്ടയിലെ പാട എത്രത്തോളം വലുതാണോ, രോഗം അത്രയും ഗുരുതരമായിരിക്കും. വിഷത്തെ നിർവീര്യമാക്കാനുള്ള ആന്റി ടോക്സിൻ നൽകാൻ എത്രത്തോളം വൈകുന്നുവോ അത്രയും പ്രശ്നം കൂടും. നിർഭാഗ്യവശാൽ ആന്റി ടോക്സിന്റെ ലഭ്യത വളരെ കുറവാണ്. രോഗം അപൂർവ്വമായ സ്ഥിതിക്ക് ഈ മരുന്ന് മരുന്നു കമ്പനികളൊന്നും ഉണ്ടാക്കുന്നില്ല എന്നാണറിവ്.
ടോക്സിൻ അവയവങ്ങളിൽ അടിഞ്ഞു കഴിഞ്ഞാൽ പിന്നെ അതിനെ നിർവീര്യമാക്കാൻ കഴിയുകയുമില്ല.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയ സ്ഥിതിക്ക് രോഗം തടയുക എന്നതാണ് ബുദ്ധിയുള്ള ആരും സ്വീകരിക്കുന്ന വഴി... പ്രത്യേകിച്ചും വളരെ വിലക്കുറവുള്ള, ഫലപ്രദമായ, സുരക്ഷിതമായ വാക്സിൻ സുലഭമായി ഉള്ളപ്പോൾ. 90% ൽ കൂടുതൽ പേർ കുത്തിവെപ്പ് എടുത്തിട്ടുള്ള ഒരു സമൂഹത്തിൽ ഈ രോഗം കാണാനുള്ള സാധ്യത വളരെ കുറവാണ്. ജനിച്ച് ഒന്നര, രണ്ടര, മൂന്നര മാസങ്ങളിലും ഒന്നര വയസ്സിലും പിന്നെ 5 വയസ്സിലുമാണ് ഈ രോഗത്തിനെതിരായുള്ള കുത്തിവെപ്പ്. തുടർന്ന് 10 വർഷം കൂടുമ്പോൾ Td വാക്സിൻ എന്ന കുത്തിവെപ്പ് എടുക്കുകയാണെങ്കിൽ പ്രതിരോധശേഷി കുറയാതെ നിലനിർത്താൻ പറ്റും. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഡിഫ്തീരിയ എന്ന രോഗത്തെ നമുക്ക് പൂർണ്ണമായും അകറ്റി നിർത്താൻ പറ്റും.
അങ്ങിങ്ങായി ഒന്നോ രണ്ടോ കേസുകൾ തലപൊക്കുന്നത് ഒരു സൂചനയാണ്. പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തിൽ നാം പിന്നോക്കം പോവുകയാണെന്ന സൂചന. ഇപ്പോൾ ഉണർന്നു പ്രവർത്തിച്ചില്ല എങ്കിൽ പ്രശ്നം കൈവിട്ടു പോകും, നിയന്ത്രണാതീതമാകും... മുമ്പ് സോവിയറ്റ് യൂനിയനിൽ സംഭവിച്ചതു പോലെ.
DPT എന്ന ട്രിപ്പിൾ വാക്സിൻ കേരളത്തിൽ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത് 1970-കളിലാണ്. അതിന് മുമ്പ് ജനിച്ചവർക്ക് ഈ രോഗത്തിനെതിരായ പ്രതിരോധ ശക്തി കുറവാണ്. അതിനാൽ സാധാരണ ബാധിക്കാറില്ലെങ്കിലും രോഗം നിയന്ത്രണാതീതമാകുമ്പോൾ മുതിർന്നവരെ കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ട്. ഒരു ഡിഫ്തീരിയ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ മനസ്സിലാക്കേണ്ടത് അനേകം പേരിൽ രോഗാണുബാധയുണ്ടായിട്ടുണ്ട് എന്നാണ്.
അതിനാൽ ഇത് ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണ്. ബാലിശമായ വരട്ടു വാദങ്ങൾ പറഞ്ഞ് കുത്തിവെപ്പിനെ എതിർക്കുന്നവർക്ക് നാം വഴങ്ങാൻ പാടില്ല. ബോധവൽക്കരണവും നിയമപരമായ നിഷ്കർഷയും കൊണ്ടു മാത്രമേ ഈ അപകടകരമായ അവസ്ഥയിൽ നിന്നും നമുക്ക് രക്ഷപ്പെടാൻ കഴിയൂ.

ഡോ. മോഹൻ ദാസ് നായർ
ശിശുരോഗ വിഭാഗം
ഗവർമെന്റ് മെഡിക്കൽ കോളേജ്, മഞ്ചേരി.

ആരോഗ്യത്തിനു പകരം ആരോഗ്യം മാത്രം!!!

എത്ര പണം പകരം വെച്ചാലും ആരോഗ്യത്തിനു പകരമാവില്ല. നിത്യജീവിതത്തിൽ കണിശമായി പാലിക്കാനുള്ള ആറ്റിക്കുറുക്കിയ ചില നിർദ്ദേശങ്ങൾ ഇതാ:

  1. നമ്മുടെ സമ്പത്ത് മുഴുവൻ ഡയാലിസിസിന് വേണ്ടി ചിലവാക്കാതിരിക്കാൻ ഡോളും, പെനഡോളും പോലുള്ള കിഡ്നിയെ നശിപ്പിക്കുന്ന ആന്റി ബയോട്ടിക്കുകൾ ബാഗിന്റെ അറകളിൽ നിന്നും എടുത്തു വലിച്ഛെറിയുക.
  2. എണ്ണയുടെ ഉപയോഗം പാടേ കുറക്കുക. എണ്ണപ്പലഹാരങ്ങളും കരിച്ചതും പൊരിച്ചതുമായ മീനോ, ചിക്കനോ മറ്റോ ഭക്ഷിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുക.
  3. വെറും വയറ്റിലും അല്ലാതേയും തെളിഞ്ഞ പച്ചവെള്ളം ധാരാളമായി കുടിക്കുക. ഉലുവയോ കരിഞ്ചീരകമോ ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കാതിരിക്കുക.
  4. നടത്തം കൂടുതൽ ആക്കുക. നിങ്ങൾ പോകാൻ ഉദ്ധേശിക്കുന്ന സ്ഥലങ്ങൾ അടുത്താണെങ്കിൽ മാക്സിമം നടക്കാൻ ശ്രമിക്കുക.
  5. ചിക്കൻ പാകം ചെയ്യുന്നതിന് മുമ്പ് മിനിമം 20 മിനിറ്റെങ്കിലും തിളപ്പിച്ചെടുക്കുക എന്നാൽ അതിൽ കുത്തിവെച്ച വിശാംശങ്ങൾ ഒരു പരിധി വരെ തിളപ്പിച്ച വെള്ളത്തോടൊപ്പം കലർന്നു പോവുന്നതാണ് (ചിക്കൻ മാക്സിമം ഒഴിവാക്കുക).
  6. പച്ചക്കറികളും ഫ്രൂട്സുകളു ഭക്ഷിക്കുന്നതിന് മുമ്പ് അര മണിക്കൂറെങ്കിലും മഞ്ഞൾ വെള്ളത്തിൽ ഇട്ട് വെക്കുക. അതിനുമുമ്പ് ടാപ്പിനുതാഴെ ഒഴുക്ക് വെള്ളത്തിൽ കഴുകൂ. അതിലുള്ള വിശാംഷങ്ങളെ ഒരു പരിധി വരെ ഇതു തടയുന്നതാണ്.
  7. ഫ്രിഡ്ജിൽ വെച്ചത് വീണ്ടും ചൂടാക്കി കഴിക്കുന്ന പ്രവണത ഒഴിവാക്കാൻ കഴിയുന്നവർ മാക്സിമം ഒഴിവാക്കുക.
  8. രാവിലെ ഒരു കാരണവശാലും പ്രാതൽ കഴിക്കാതിരിക്കരുത് . കഴിക്കാതിരുന്നാൽ കുടൽപുണ്ണും അൾസറും ഉണ്ടാവാൻ സാധ്യത വളരെ കൂടുതൽ ആണ്.
  9. കഴിയുന്നവർ എന്നും ഒരേ സമയം കൃത്യമായി ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.
  10. മൊബൈലിന്റെയും കമ്പ്യൂട്ടറിന്റെയും ടി.വി.യുടേയും ഉപയോഗം നിശ്ചിത ടൈമിൽ കർശനമായി നിയന്ത്രിക്കുക. 
    ഇതിനൊക്കെ വേണ്ടി ഉറക്കമിളക്കുന്നത് ഒഴിവാക്കുക.
  11. പച്ചക്ക് തിന്നുന്ന ഇലകളായ ജർജീർ, കസ്സ്‌ പോലെയുള്ള ഇലകൾ ധാരാളമായി കഴിക്കുക അതും കഴിക്കുന്നതിന്റെ 20 മിനിറ്റ് മുമ്പെങ്കിലും ടാപ്പിനുതാഴെ ഒഴുക്ക് വെള്ളത്തിൽ കഴുകൂ. അതിലുള്ള വിഷാംശങ്ങളെ ഒരു പരിധി വരെ ഇതു തടയുന്നതാണ്. വീണ്ടും വിഷാംശം പോവുന്നതിന് വേണ്ടി മഞ്ഞൾ പൊടി കലർത്തിയ വെള്ളത്തിൽ ഇട്ട് വെക്കുക.
  12. പൊറാട്ട പാടേ ഒഴിവാക്കുക.
  13. എരിവ്, പുളി, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതൽ ആവാതിരിക്കാൻ ശ്രമിക്കുക (മാക്സിമം ഒഴിവാക്കുക).
  14. കോളകളും എനർജി ഡ്രിങ്കുകളും പാക്കറ്റ് പൾപ്പ്ജ്യൂസുകളും,ടാങ്കും ഒഴിവാക്കുക ദാഹം ശുദ്ധമായ പച്ച വെള്ളം കൊണ്ട് മാത്രം ശമിപ്പിക്കുക.
  15. ഭക്ഷണത്തിന്റെ 60 മിനിറ്റെങ്കിലും മുമ്പോ പിമ്പോ വെള്ളം കുടിക്കുക. ഭക്ഷണത്തിന്റെ കൂടെ വെള്ളം കുടിക്കരുത്.
  16. പൗഡർ ഇടുന്നവർ അതൊഴിവാക്കുക.
  17. ചൂടുള്ള ഭക്ഷണം സുപ്രയിൽ ഒന്നായിട്ട് കൊട്ടി ഭക്ഷിക്കരുത്. അത് കൊണ്ട് ഒരുപാട് ദൂശ്യ ഫലങ്ങൾ ഉണ്ട്
    അത് പല രോഗങ്ങൾക്കും കാരണമായേക്കാം.
  18. പുകവലി ഒഴിവാക്കുക. അത് നിങ്ങൾക്ക് മാത്രമല്ല നിങ്ങളേക്കാൾ മറ്റുള്ളവരുടെ ആരോഗ്യത്തിനും ഹാനികരമാണ് എന്ന് മനസ്സിലാക്കുക.
  19. ചെറിയ ചെറിയ അസുഖങ്ങക്ക് വേദനസംഹാരി ഗുളികകൾ ഒരു കാരണവശാലും കഴിക്കരുത്. നിവൃത്തിയില്ലെങ്കിൽ 
    അങ്ങനത്തെ രോഗങ്ങളെ ഭക്ഷണ ക്രമീകരണത്തിലൂടെ ശരിയാക്കാം, ശ്രമിക്കുക.
  20. മൊബൈൽ ഉപയോഗിക്കുമ്പോൾ ഡിസ് പ്ലെ ബ്രൈറ്റ്നസ് മാക്സിമം കുറക്കുക. മൊബൈൽ ഫോണുകളുടെ ഡിസ്പ്ലേകളിൽ ബ്ലാക്ക് സ്റ്റിക്കർ ഒട്ടിക്കാൻ ശ്രമിക്കുക.. ഇത് കണ്ണിന് സുരക്ഷ നൽകും.
  21. റൂമിലും കാറുകളിലും ഫുൾ ടൈം എയർ ഫ്രഷ്ണർ സ്പ്രേ ഉപയോഗിക്കരുത്.
  22. എ.സി. യുടെ ഉപയോഗം മാക്സിമം കുറക്കുക. 
    എ.സി. യിലേറെ നല്ലത് ഫാൻ ആണ്.
  23. നിന്ന് കൊണ്ട് ഭക്ഷിക്കരുത്; കുടിക്കരുത്.
  24. കഴിവതും നിന്ന് കൊണ്ട് മൂത്രം ഒഴിക്കരുത്.
  25. എ.സി. യുടെ കാറ്റ് എത്തുന്നിടത്ത് നേരെ ചുവട്ടിൽ കിടക്കരുത്. എ.സി. റൂമിൽ ബ്ലാങ്കറ്റ് ഇല്ലാതെ കിടക്കരുത്.
  26. നെറ്റ് കോളുകൾ' ചെയ്യുമ്പോൾ ഹെഡ് ഫോൺ ഉപയോഗിക്കുക.
    ബ്ലൂടൂത്ത് ഹെഡ് ഫോൺ ഒരു കാരണവശാലും ഉപയോഗിക്കരുത്.
  27. കഴിയുന്നവർ ഹോട്ടൽ, മെസ്സ് എന്നിവയിൽ നിന്നും ഒഴിയാൻ ശ്രമിക്കുക. ഹോട്ടലുകളിൽ ഭക്ഷണത്തിൽ ടേസ്റ്റ് കൂട്ടാൻ ഉപയോഗിക്കുന്ന മാരക വിശമായ അജീന മോട്ടോ സ്ഥിരമായി കഴിച്ചാൽ ഉണ്ടാവുന്ന പ്രത്യാകാതം വലുതാണ് (ഹോട്ടൽ ജീവനക്കാർ ക്ഷമിക്കുക).
  28. ഭക്ഷണത്തിന് ടേസ്റ്റ് കൂട്ടാൻ ഉപയോഗിക്കുന്ന സോസുകൾ മറ്റു കൃതൃമ കൂട്ടുകൾ ഒഴിവാക്കുക.
    ഭക്ഷണത്തിന് എത്ര രുചി കാക്കാൻ പറ്റുമോ അത്രയും രുചി കുറച്ചിട്ട് ഭക്ഷിക്കാൻ ശ്രമിക്കുക. രസക്കൂട്ടുകൾ വേണ്ട.
  29. ഓർക്കുക, ഭക്ഷണത്തിന് എത്ര ടേസ്റ്റ് കൂടുന്നുവോ അത്രയും നമ്മുടെ ശരീരത്തിന് ഹാനികരമാണ്.
  30. സുർക്കയുടേയും അച്ചാറുകളുടെയും ഉപയോഗം മാക്സിമം കുറക്കുക.
  31. ഹെഡ്ഫോണിൽ ഓവർസൗണ്ടിൽ പാട്ട് കേൾക്കരുത്.
    അത് ശ്രവണശേഷി കാലക്രമേണ നാം അറിയാതെ കുറക്കുന്നതാണ്.
  32. മാസത്തിൽ ഒന്നോ രണ്ടോ ദിവസമെങ്കിലും വ്രതമെടുക്കാൻ ശ്രദ്ധിക്കുക.
  33. രാത്രി പതിവായി ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. അത് ശരീരത്തിന് വളരെ നല്ലതാണ്. രാവിലെ എണീറ്റ ഉടനെയും.
  34. ബ്രോസ്റ്റിന്റെ കൂടെ ഒരു കാരണവശാലും കോള ഐറ്റംസ് ഒന്നും തന്നെ കുടിക്കരുത് (ബ്രോസ്റ്റ് തന്നെ മാരകം).
  35. പ്രാർത്ഥന മുറതെറ്റാതെ ചെയ്യുക. മാനസികാരോഗ്യത്തിനുള്ള ഒറ്റമൂലിയാണു ദൈവസാമീപ്യം നിലനിർത്തൽ.

എല്ലാറ്റിനും മുമ്പ്‌, സൂര്യോദയത്തിനു മുമ്പുതന്നെ ഉണരണം. ഉണർന്ന് പ്രഭാതകർമ്മങ്ങൾ കഴിഞ്ഞ്‌ വീണ്ടും കിടക്കുന്നത്‌ ശരീരത്തെയും മനസ്സിനെയും പ്രതികൂലമായി ബാധിക്കും. പ്രപഞ്ചത്തിലെ സസ്യലതാദികളോടും എല്ലാ ജീവജാലങ്ങളോടുമൊപ്പം നാമും കണ്ണുതുറക്കണം, നമ്മുടെ പുതുദിനം തുടങ്ങണം!! അല്ലാതെയുള്ള ഉറക്കം 100% വും ആരോഗ്യത്തെ പ്രതികൂലമായേ ബാധിക്കൂ.

ഓർക്കുക, ആരോഗ്യമാണ് നമ്മുടെ സമ്പത്ത് അതിൽ അനുഭവിക്കാനും സഹിക്കാനും ആരും തന്നെ ഉണ്ടാവില്ല നമ്മൾസൂക്ഷിച്ചാൽ നമുക്ക് നന്ന്.

ഭക്ഷണത്തിൽ ബാർലി ഉൾപ്പെടുത്തി ഹൃദയാരോഗ്യത്തെ കൂടുതൽ മെച്ചപ്പെടുത്താമെന്ന് പുതിയ ഗവേഷണഫലം.

ഹൃദയത്തെയും ഹൃദയധമനികളേയും ബാധിക്കുന്ന രണ്ടുതരം കൊളസ്ട്രോളിനെ കുറയ്‍ക്കാൻ ബാർലിക്ക് കഴിയുമെന്നാണ് പുതിയ കണ്ടെത്തൽ.

കാനഡയിലെ പ്രശസ്ത മെഡിക്കൽ സ്ഥാപനമായ സെന്റ് മൈക്കൽസ് ഹോസ്പിറ്റൽ പ്രസിദ്ധീകരിച്ച ഗവേഷണഫലത്തിൽ ബാർലിക്ക് ലോ ഡെൻസിറ്റി ലിപോപ്രോട്ടീൻ(എൽ.ഡി.എൽ), നോൺ ഹൈ ഡെൻസിറ്റി ലിപോപ്രോട്ടീൻ(എൻ.എച്ച്.ഡി.എൽ)എന്നിവ ഏഴു ശതമാനം വരെ കുറക്കാനാവുമെന്ന് പറയുന്നു.

ഏഴു രാജ്യങ്ങളിലായി നടത്തിയ പതിനാലു പഠനങ്ങളുടെ കണ്ടെത്തൽ ബാർലിക്ക് ഓട്സിനെ പോലെത്തന്നെ കൊളസ്ട്രോൾ കുറയ്‍ക്കുന്നതിനൊപ്പം മറ്റ് ആരോഗ്യപരമായ ഗുണങ്ങളുമുണ്ടെന്നാണ്.

ടൈപ്പ് II പ്രമേഹരോഗമുള്ളവരിൽ ഹൃദയാഘാത സാധ്യത വളരെ കൂടുതലാണ്. ഇത്തരക്കാരിൽ എൽ.ഡി.എൽ കൊളസ്ട്രോൾ നിരക്ക് സാധാരണാവസ്ഥയിലായിരിക്കുകയും എൻ.എച്ച്.ഡി.എൽ ഉയർന്ന തോതിലായിരിക്കുകയും ചെയ്‌യും. ഇവർക്ക് ബാർലി വളരെ പ്രയോജനപ്രദമാണ്.

ഗുണങ്ങളേറെയുണ്ടെങ്കിലുംബാർലി ഒരു ഭക്ഷ്യവിഭവമായി അംഗീകരിക്കപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത.ലോകത്ത് ഏറ്റവുമധികം ബാർലി ഉത്‌പാദിപ്പിക്കുന്ന (ഏതാണ്ട് 10 മെഗാടൺ)കാനഡയിൽ പോലും ബാർലിയുടെ ഉപഭോഗം ഉത്‌പാദനത്തിന്റെ രണ്ടു ശതമാനം മാത്രമാണ്. ബാക്കി 98 ശതമാനം കന്നുകാലികളുടെ ഭക്ഷണമാവുകയാണ് ചെയ്‌യുന്നത്.

ബാർലി ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതുകൊണ്ട് നമ്മുടെ ഹൃദയത്തിന് ഒരു സംരക്ഷണകവചം നൽകാം. അരിയോടൊപ്പമോ മറ്റു ധാന്യങ്ങൾക്കൊപ്പമോ ബാർലി കഴിക്കാം.

യോഗ മനസിനും ശരീരത്തിനും

Yoga"യോഗ" എന്നാല്‍ എന്താണ്‌?
യോഗ എന്ന വാക്കു കേള്‍ക്കുമ്പോള്‍ നമ്മുടെയൊക്കെ മനസ്സില്‍ ഓടിയെത്തുന്നത്‌ ചില 'പോസു'കളാണ്‌! ചമ്രം പടിഞ്ഞ് കണ്ണടച്ചു കൈയും നീട്ടി ഇരിക്കുന്ന ഒരാളുടെ രൂപം, അല്ലെങ്കില്‍ തല കീഴൊട്ടാക്കി കാല്‍ മുകളിലേക്കുയര്‍ത്തി നില്‍ക്കുന്ന രൂപം.... അങ്ങനെയങ്ങനെ.

ഇപ്പോള്‍ കുറച്ചാള്‍ക്കാര്‍ക്ക്‌ അത്‌ ശ്വാസ നിയന്ത്രണമാണ്‌ എന്നും ധാരണയുണ്ട്‌. ഈ പറഞ്ഞവയില്‍ ആദ്യത്തെതിനെ ആസനം എന്നും രണ്ടാമത്തേതിനെ പ്രാണായാമം എന്നും പറയും.ഇവ രണ്ടും 'യോഗ' യുടെ രണ്ടു ഘടകങ്ങള്‍ മാത്രമാണ്‌.

എട്ട്‌ ഘടകങ്ങള്‍ (അംഗങ്ങള്‍) ആണ്‌ 'യോഗ' യ്ക്കുള്ളത്‌. ഇവയെ അഷ്ടാംഗങ്ങള്‍ എന്നു വിളിക്കുന്നു.

യമം, നിയമം, ആസനം, പ്രാണായമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി ഇവയാണ്‌ അഷ്ടാംഗങ്ങള്‍.

ഇവയ്ക്കോരോന്നിനും 'യോഗ' യില്‍ പ്രാധാന്യമുണ്ട്‌.

അപ്പോള്‍ എന്താണ്‌ 'യോഗ' ?

'യോഗ' ഒരു ദര്‍ശന (philosophy) മാണ്‌.

(ആറു ദര്‍ശനങ്ങളാണ്‌ ഭാരതത്തില്‍ ഉണ്ടായിട്ടുള്ളത്‌. സാംഖ്യം, ന്യായം, വൈശേഷികം, യോഗ, പൂര്‍ വ മീമാംസ, ഉത്തര മീമാംസ എന്നിവയാണ്‌ അവ.)

പഞജലി മഹര്‍ഷിയാണ്‌ യോഗയുടെ പ്രധാന ആചാര്യന്‍.

മോക്ഷപ്രാപ്തിയാണ്‌ 'യോഗ' യുടെ ലക്ഷ്യം.

പിന്നീടു വന്ന ആചാര്യന്‍ മാര്‍ ഈ ശാസ്ത്രത്തിന്റെ ആരോഗ്യപരമായ benefits മനസ്സിലാക്കുകയും അവയെ പ്രചരിപ്പിക്കുകയും ചെയ്തു എന്നു മാത്രം. പൂര്‍ണമായ ഒരു ചികില്‍സാ ശാസ്ത്രമല്ല 'യോഗ'. എന്നാല്‍ നിരവധി രോഗങ്ങളില്‍ ഫലപ്രദമായി 'യോഗ' പ്രയോജനപ്പെടുത്താം.

യോഗ ഏതു മതത്തില്‍ പെട്ടവര്‍ക്കും ചെയ്യാം! It is a secular science. അപ്പോള്‍ നിരീശ്വര വാദികള്‍ക്കോ? അവര്‍ക്കും ചെയ്യാം! ബുദ്ധന്‍ നിരീശ്വരവാദിയായിരുന്നല്ലൊ. പക്ഷെ എറ്റവും ശ്രേഷ്ഠനായ യോഗിയുമായിരുന്നു. യോഗയിലൂടെയാണ്‌ അദ്ദേഹത്തിന് ബോധോദയം ഉണ്ടായതും.

'യോഗ' എന്ന വാക്കിന്‌ 'സംയോജിപ്പിക്കുന്നത്‌' എന്നണര്‍ത്ഥം.
ജീവാത്മാവിനേയും (നമ്മുടെindividual soul ) പരമാത്മാവിനേയും (cosmic soul) സംയോജിപ്പിക്കുന്നതാണ് 'യോഗ' .

'വഴി' 'രീതി' എന്നിങ്ങനേയും 'യോഗ' യ്ക്ക്‌ അര്‍ത്ഥമുണ്ട്‌.
മോക്ഷത്തിലേക്കുള്ള വഴി, മോക്ഷം കിട്ടാന്‍ ചെയ്യേണ്ട രീതി, ഇതൊക്കെയാണ്‌ 'യോഗ' .

എന്നാല്‍ നമുക്കറിയാം, ഇന്ന്‌ ആരോഗ്യ സം രക്ഷണത്തിനുള്ള ഒരു മാര്‍ഗമായാണ്‌ 'യോഗ' ആളുകള്‍ സ്വീകരിക്കുന്നത്‌. എന്നാല്‍ 'യോഗ' യുടെ പൂര്‍ണമായ പ്രയോജനം കിട്ടണമെങ്കില്‍ അതിന്റെ ദര്‍ശനവും അല്പം അറിഞ്ഞിരിക്കണം. കാരണം ഇത്‌ വെറും ശരീരിക വ്യായാമം അല്ല.

നിര്‍വചനങ്ങൾ

‍"ചിത്തവൃത്തികളുടെ നിരോധമാണ്‌ യോഗ" എന്നണ്‌ പതഞജലി മഹര്‍ഷി 'യോഗ' യെ നിര്‍വചിച്ചിരിക്കുന്നത്‌.

പ്രമാണം (true knowledge)വിപര്യയം (wrong knowledge)വികല്പം (verbal delusions)നിദ്ര (sleep)സ്മൃതി (memory)എന്നിവയാണ്‌ ചിത്ത വൃത്തികള്‍.

ഇവയെ മുഴുവന്‍ നിരോധിച്ചാല്‍ മാത്രമേ ഒരാള്‍ക്ക്‌ പരമാത്മാവില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്‌ അതില്‍ ലയിച്ചു ചേരാന്‍ കഴിയൂ. ഇതിന്‌ നിരവധി ഘട്ടങ്ങലുണ്ട്. അവയുടെ പരമോന്നത ഘട്ടമാണ്‌ 'സമാധി'.

യഥാര്‍ത്ഥ സമാധിയില്‍ ലയിച്ചു ചേര്‍ന്നാല്‍ പിന്നെ പുനര്‍ ജന്മമില്ല. ജനിമൃതികളില്‍ നിന്ന്‌ ഒരാള്‍ മുക്തനാകുന്നു. ഇതാണ്‌ മോക്ഷം.

ഈ നിര്‍വചനം സാധാരണ മനുഷ്യരെ സംബന്ധിച്ചിടത്തോളം ദുര്‍ഗ്രാഹ്യമായ ഒന്നായി തോന്നുന്നതിനു കാരണം പതഞ്ജലി രാജയോഗത്തിന്റെ ആചാര്യന്‍ ആണ്‌ എന്നുള്ളതാണ്‌.

'യോഗ' പ്രധാനമായും നാലു തരത്തിലാണ്‌പ്രയോഗത്തിലുള്ളത്‌.

രാജയോഗം, ഹഠയോഗം, കര്‍മയോഗം, ഭക്തിയോഗംഎന്നിവയാണവ.

ഇവയില്‍ രാജയോഗമാണ്‌ ഏറ്റവും ശ്രേഷ്ഠം. അതുകൊണ്ടു തന്നെ ഏറ്റവും ബുദ്ധിമുട്ടുള്ളതും.

ആസനങ്ങള്‍ക്കും പ്രാണായാമത്തിനും പ്രാമുഖ്യം നല്‍കി ശരീരത്തെയും മനസ്സിനെയും കീഴടക്കുന്ന രീതിയാണ്‌ ഹഠയോഗത്തിലേത്‌.

പ്രതിഫലേച്ഛയില്ലാതെയുള്ള കര്‍മം ചെയ്ത്‌ മോക്ഷം പ്രാപിക്കുന്ന രീതിയാണ്‌ കര്‍മയോഗത്തിണ്ടേത്‌.

ഭക്തി ഭാവത്തിന്റെ പരമ കാഷ്ഠയിലെത്തി മോക്ഷം നേടുന്ന രീതിയാണ്‌ ഭക്തിയോഗത്തിന്റേത്‌.

മൂന്നു രീതികളുടെയും അന്തിമ ലക്ഷ്യം രാജയോഗത്തില്‍ എത്തിച്ചേരലാണ്‌. അഥവാ മറ്റു മൂന്നു രീതികളിലൂടെയും മുന്നേറി വരുന്നവര്‍ അവസാനം രാജയോഗിയുടെ മാനസിക-ആത്മീയ നിലവാരത്തില്‍ എത്തും.

ഹഠയോഗത്തെക്കുറിച്ചു പറയുന്നതു തന്നെ "രാജയോഗത്തിലേക്കുള്ള ഏണിപ്പടി" എന്നാണ്‌.

ഇനി 'യോഗ' യെക്കുറിച്ച്‌ ഗീതയില്‍ പറഞ്ഞിരിക്കുന്ന ചില നിര്‍ വചനങ്ങള്‍ നോക്കാം.

  • ഒരാളുടെ കര്‍മങ്ങളിലെ കാര്യക്ഷമതയാണ്‌ 'യോഗം' (യോഗ:കര്‍മസു കൗശലം)
  • Yoga is efficiency at work. ചെയ്യുന്ന ജോലി ഭംഗിയായും കാര്യക്ഷമമായും പ്രതിഫലേച്ഛയില്ലാതെയും ചെയ്യുക. അതാണ്‌ 'യോഗ' . ഫലം ഇച്ഛിച്ചു ചെയ്യുന്ന കര്‍മങ്ങള്‍ കര്‍മഫലം ഉണ്ടാക്കുന്നു. അത്‌ പുനര്‍ജന്മത്തിനു കാരണമാകുന്നു. (ഫലത്തില്‍ വിത്തുകള്‍ ഉണ്ട്‌. വിത്തുകള്‍ മുളയ്ക്കുക തന്നെ ചെയ്യും. ഓരോ വിത്തും ഓരോ ജന്മത്തിലേക്കുള്ള മുളപൊട്ടാന്‍ കാരണമാകുകയും ചെയ്യും)
  • നല്ലതും ചീത്തയുമായ എല്ലാറ്റിനേയും സമചിത്തതയോടെ സമീപിക്കാനുള്ള കഴിവാണ്‌ 'യോഗ' .
    (സമത്വം യോഗ ഉച്യതേ). Yoga is the state where one attains the ability to view good and bad things with a balanced state of mind.
  • ദു:ഖസംയോഗവുമായുള്ള വിയോഗമാണ്‌ 'യോഗ' .
    (തം വിദ്യാത്‌ ദു:ഖ സമ്യോഗ വിയോഗ യോഗസംജ്ഞിതം) Yoga is the detachment from combination with sorrow.

ദു:ഖവുമായുള്ള സം യോഗമാണല്ലോ നമ്മുടെ ദുരിങ്ങള്‍ക്കെല്ലാം കാരണം. ഞാന്‍ ഈ ശരീരമാണ്‌ എന്ന ചിന്തയാണ്‌ ദു:ഖങ്ങളുടെ പ്രധാന കാരണം.

യഥാര്‍ത്ഥ ഞാന്‍ എന്റെ ശരീരമല്ല മറിച്ച്‌ ആത്മാവാണ്‌ എന്നും ആത്മാവിനു നാശമില്ല എന്നും തിരിച്ചറിയുമ്പോള്‍ നമുക്ക്‌ യഥാര്‍ത്ഥ ജ്ഞാനം ഉണ്ടാകുന്നു. ദു:ഖ സം യോഗത്തില്‍ നിന്നു മുക്തി നേടുന്നു.

ആസനങ്ങള്‍ ചെയ്യുകയും ശ്വാസം വലിച്ചു വിടുകയും മാത്രമല്ല 'യോഗ' എന്ന്‌ ഇപ്പോള്‍ മനസ്സിലായി കാണുമല്ലോ.എങ്കില്‍ പിന്നെ എന്തിനാണ്‌ ആസനങ്ങള്‍ ചെയ്യുന്നത്?

ആസനങ്ങള്‍ മാത്രമല്ല അഷ്ടാംഗങ്ങള്‍ ഓരോന്നു ചെയ്യുന്നതിനും പ്രാധാന്യമുണ്ട്‌. അതാതിന്റേതായ ക്രമമുണ്ട്‌. ഓരോന്നും ചെയ്യാന്‍ ചില ഗുണങ്ങള്‍ ഉണ്ടാവേണ്ടതുമുണ്ട്‌.

രോഗമകറ്റാന്‍ നാട്ടുവഴികള്‍

മിക്ക അസുഖങ്ങള്‍ക്കുമുള്ള മരുന്നുകള്‍ അന്നൊക്കെ നമ്മുടെ പറമ്പില്‍ നിന്നും തൊടിയില്‍ നിന്നുമൊക്കെ ലഭിച്ചിരുന്നു. പച്ചക്കറിയായും പഴമായും കാട്ടുചെടിയായും മാത്രം നമുക്കറിയാവുന്ന എത്രയെത്ര രോഗസംഹാരികള്‍ നാം നിത്യജീവിതത്തില്‍ കാണുന്നുണ്ടെന്നോ. അവയില്‍ ചിലതിനെ ഇവിടെ പരിചയപ്പെടാം.

ഗ്രാമ്പൂ

ഗ്രാമ്പൂ വായിലിട്ടു ചവയ്ക്കുന്നതും ഭക്ഷണസാധനങ്ങളില്‍ ഉള്‍പ്പെടുത്തുന്നതും വളരെ നല്ലതാണ്. അസിഡിറ്റി പ്രശ്നങ്ങലള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും.

ജ്യൂസ്

ക്യാരറ്റ്, വലിയ ഓറഞ്ച്, പകുതി വെള്ളരിക്ക, ഒരു പിടി പുതിനയില, ഒരു കഷമം ഇഞ്ചി ഇവ ഒരുമിച്ച് ജ്യൂസാക്കി ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഉപയോഗിച്ചാല്‍ വിട്ടുമാറാത്ത ജലദോഷം, തുമ്മല്‍, അലര്‍ജി ഇവയ്ക്ക് ശമനം ലഭിക്കും.

തക്കാളി ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതുപോലെ തക്കാളി ജ്യൂസും
വിറ്റാമിന്‍ എ, കെ, ബി1, ബി2, ബി3, ബി5, ബി6 എന്നീ വിറ്റാമിനുകള്‍ 
തക്കാളി ജ്യൂസില്‍ ധാരാളമുണ്ട്. വിറ്റാമിനുകള്‍ക്ക് പുറമേ അയേണ്‍, മഗ്നീഷ്യം,
ഫോസ്ഫറസ് പോലുള്ള ലോഹങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ
ആരോഗ്യത്തിന് നല്ലതാണെന്ന് മാത്രമല്ല, സ്‌കിന്നിന്റെയും മുടിയുടെയും
ആരോഗ്യത്തിനും ഗുണകരമാണ്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
ജ്യൂസുണ്ടാക്കാനെടുക്കുന്ന തക്കാളികള്‍ നല്ലതാണെന്ന് ഉറപ്പുവരുത്തണം. ഇനി
ഇത് ആരോഗ്യത്തെ എങ്ങനെ സഹായിക്കുന്നുവെന്ന് നോക്കാം. തക്കാളി 
ജ്യൂസില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത
കുറയ്ക്കുന്നു. ഇതില്‍ ധാരാളം അടങ്ങിയിരിക്കുന്ന ഫൈബറും ജലവും 
മലാശയത്തിന് നല്ലതാണ്. ദഹനപ്രശ്‌നങ്ങളുള്ളവരും അതിസാരമുള്ളവരും 
തക്കാളി ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. കൂടാതെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ 
തക്കാളി ജ്യൂസ് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിലടങ്ങിയിരിക്കുന്ന
ആന്റിയോക്‌സിഡന്റുകള്‍ പ്രമേഹം, ആസ്ത്മ, ഹൃദ്രോഗം 
എന്നിവയ്‌ക്കെതിരെ പൊരുതും.
പച്ചക്കറികളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് തക്കാളി. തക്കാളിക്ക് ഏറെ ഗുണഗണങ്ങളുമുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഒരു ഘടകം ഹൃദ്രോഗികളുടെ രക്തധമനികളുടെ പ്രവര്‍ത്തനം സുഗമമാക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. ലൈക്കോപീന്‍ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്. വിറ്റാമിന്‍ ഇയേക്കാള്‍ 10 മടങ്ങ് ഗുണമുണ്ട് ലൈക്കോപീനെന്നാണ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ലക്ചറര്‍ ജോസഫ് ചെറിയാന്‍ പറയുന്നത്. ലൈക്കോപീന്‍ എങ്ങനെയാണ് ഹൃദയാരോഗ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതെന്നത് ഇപ്പോഴും നിഗൂഢമാണെന്നും അദ്ദേഹം വ്യക്തമാക്കി. കെച്ചപ്പിനും ഒലിവ് ഓയിലിനുമൊപ്പം തക്കാളി ഉപയോഗിക്കുകയാണെങ്കില്‍ അതിന് ഗുണം കൂടുമെന്നും കണ്ടെത്തിയിട്ടുണ്ട്. ലൈക്കോപീനിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് കൂടുതല്‍ മനസിലാക്കുന്നതിനായി ഗവേഷകര്‍ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്.

മിക്ക അസുഖങ്ങള്‍ക്കുമുള്ള മരുന്നുകള്‍ അന്നൊക്കെ നമ്മുടെ പറമ്പില്‍ നിന്നും തൊടിയില്‍ നിന്നുമൊക്കെ ലഭിച്ചിരുന്നു. പച്ചക്കറിയായും പഴമായും കാട്ടുചെടിയായും മാത്രം നമുക്കറിയാവുന്ന എത്രയെത്ര രോഗസംഹാരികള്‍ നാം നിത്യജീവിതത്തില്‍ കാണുന്നുണ്ടെന്നോ. അവയില്‍ ചിലതിനെ ഇവിടെ പരിചയപ്പെടാം.

വാള്‍നട്ട് പ്രോസ്റ്റേറ്റ് 
കൃത്യമായ അളവില്‍ ദിവസേന വാള്‍നട്ട് കഴിച്ചാല്‍ പുരുഷഗ്രന്ഥിയിലെ ക്യാന്‍സര്‍ (പ്രോസ്റ്റേറ്റ് ക്യാന്‍സര്‍) അകറ്റിനിര്‍ത്താമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. രോഗത്തെ അകറ്റിനിര്‍ത്താന്‍ ദിവസം ഏതാണ്ട് രണ്ടുപിടി വാള്‍നട്ട് കഴിച്ചാല്‍ മതിയാകുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍

ഡ്രൈ ഫ്രൂട്ട്സ് (ഉണക്കിയ പഴങ്ങള്‍)
ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് ശരീരത്തിന് ഊര്‍ജം നല്‍കാനും, ക്യാന്‍സര്‍, അനീമിയ, മുടികൊഴിച്ചില്‍ എന്നിവ തടയാനും, ബി.പി. നിയന്ത്രിക്കാനും സഹായിക്കുന്നു. 
ഡ്രൈ ഫ്രൂട്ട്സ് ദിവസേന കഴിക്കുന്നത് ദഹനം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം നല്ല കൊളസ്ട്രോളും വര്‍ദ്ധിപ്പിക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തോടും കാഴ്ചശക്തിയോടുമൊപ്പം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യവും വര്‍ദ്ധിപ്പിക്കാനും ഡ്രൈ ഫ്രൂട്ട്സ് സഹായിക്കുന്നു.

മിക്ക അസുഖങ്ങള്‍ക്കുമുള്ള മരുന്നുകള്‍ അന്നൊക്കെ നമ്മുടെ പറമ്പില്‍ നിന്നും തൊടിയില്‍ നിന്നുമൊക്കെ ലഭിച്ചിരുന്നു. പച്ചക്കറിയായും പഴമായും കാട്ടുചെടിയായും മാത്രം നമുക്കറിയാവുന്ന എത്രയെത്ര രോഗസംഹാരികള്‍ നാം നിത്യജീവിതത്തില്‍ കാണുന്നുണ്ടെന്നോ. അവയില്‍ ചിലതിനെ ഇവിടെ പരിചയപ്പെടാം.

വാഴപ്പഴം

ശരീരത്തിലെ യൂറിക് ആസിഡിനെ പുറന്തള്ളാന്‍ ഏറ്റവും അനുയോജ്യമായ ഭക്ഷണമാണ് വാഴപ്പഴം. വാഴപ്പഴത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യം അയോണുകള്‍ യൂറിക് ആസിഡിനെ അലിയിച്ചു ദ്രാവക രൂപത്തിലാക്കി മൂത്രത്തില്‍ കൂടി പുറന്തള്ളുന്നു. അതിനാല്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ദിവസം രണ്ടു വാഴപ്പഴമെങ്കിലും കഴിക്കണം.

മിക്ക അസുഖങ്ങള്‍ക്കുമുള്ള മരുന്നുകള്‍ അന്നൊക്കെ നമ്മുടെ പറമ്പില്‍ നിന്നും തൊടിയില്‍ നിന്നുമൊക്കെ ലഭിച്ചിരുന്നു. പച്ചക്കറിയായും പഴമായും കാട്ടുചെടിയായും മാത്രം നമുക്കറിയാവുന്ന എത്രയെത്ര രോഗസംഹാരികള്‍ നാം നിത്യജീവിതത്തില്‍ കാണുന്നുണ്ടെന്നോ. അവയില്‍ ചിലതിനെ ഇവിടെ പരിചയപ്പെടാം.

ചക്ക

രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ ചക്ക കഴിക്കുന്നത്‌ സഹായിക്കുന്നു. കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍, വിറ്റാമിന്‍ എ, സി, ബി വിറ്റാമിനുകള്‍ എന്നിവയുടെ കലവറയാണ് ചക്ക. കാത്സ്യം, സിങ്ക്, ഫോസ്ഫറസ് എന്നീ ധാതുക്കള്‍ ധാരാളമായി ചക്കയിലുണ്ട്. വിറ്റാമിന്‍ സിയുടെ ഒന്നാന്തരം ഉറവിടമാണ് ചക്ക, അതുകൊണ്ടുതന്നെ മികച്ച ആന്റി ഓക്സിഡന്റും. 
ചക്കയില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. സോഡിയത്തിന്റെ അളവാകട്ടെ തീരെ കുറവും. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. 
ഈ കാരണം കൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും പ്രയോജനപ്രദമാണ്. 
തികച്ചും കൊളസ്ട്രോള്‍ രഹിതമായ ഭക്ഷണമാണ് കൂടിയാണ് ചക്ക. ഇതില്‍ കൊഴുപ്പില്ലാത്തതിനാല്‍ വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ്. മറ്റു ഫലവര്‍ഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അളവില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കും. വയറിളക്കവും മലബന്ധവും മാറ്റി ആശ്വാസമേകും.

തൊടിയില്‍ നിന്നൊരു ഒറ്റമൂലി

നമ്മുടെ തൊടികളിൽ ( ചുറ്റുവട്ടത്ത് ) കാണുന്ന ചെടികളിലൂടെ ....
വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഒറ്റമൂലികളെ ഇവിടെ പരിചയപ്പെടുത്തുകയാണ്. ഒരു ഗൃഹവൈദ്യന്റെ സഹായം ചെയ്യുന്നവയാണ് ഈ കുറിപ്പുകള്‍.പാര്‍ശ്വഫലങ്ങളില്ലാത്ത ഒറ്റമൂലികൾ 

ചുമ

  • ഒരു ടീസ്പൂണ്‍ ഇഞ്ചിനീരില്‍ സമം തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമയ് ക്ക് ആശ്വാസം ലഭിക്കും.
  • തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.
  • കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ചു കഴിക്കുക.
  • വയമ്പ് ചെറുതേനില്‍ ഉരച്ച് ദിവസം രണ്ടുനേരം കഴിച്ചാല്‍ ചുമ പെട്ടെന്ന് കുറയും.
  • കല്‍ക്കണ്ടവും ചുവന്നുള്ളിയും ചേര്‍ത്തുകഴിച്ചാല്‍ ചുമയ്ക്കു ശമനമാകും.


പനി

  • തുളസി പിഴിഞ്ഞെടുത്ത നീര് തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ പനിക്ക് പെട്ടെന്ന് കുറവുണ്ടാകും.
  • ജീരകം പൊടിച്ച് ശര്‍ക്കര ചേര്‍ത്തു സേവിച്ചാല്‍ പനിക്ക് കുറവുണ്ടാകും.
  • തുളസിനീരില്‍ കരുമുളകുപൊടി ചേര്‍ത്ത് കഴിച്ചാലും പനിക്ക് ശമനമുണ്ടാകും.

ജലദോഷം

  • തുളസിനീര് അര ഔണ്‍സ് വീതം രണ്ടുനേരം കഴിക്കുക.
  • ഗ്രാമ്പൂ പൊടിച്ച് തേനില്‍ ചാലിച്ചു കഴിച്ചാല്‍ ജലദോഷത്തിന് കുറവുണ്ടാകും.

രക്താതിസമ്മര്‍ദം

  • ഈന്തപ്പഴത്തിന്റെ കുരു പൊടിച്ച് ഓരോ ടീസ്പൂണ്‍ വീതം രാവിലെയും വൈകിട്ടും മോരില്‍ ചേര്‍ത്തു കഴിക്കുക.
  • തണ്ണിമത്തന്‍ ജ്യൂസ് ദിവസവും കഴിച്ചാല്‍ രക്തസമ്മര്‍ദത്തിന് വളരെ കുറവുണ്ടാകും.

ആസ്തമ

  • മഞ്ഞളും കറിവേപ്പിലയും കൂടി അരച്ച് ഒരു നെല്ലിക്കാ വലുപ്പത്തില്‍ ഒരു മാസം തുടര്‍ച്ചയായി കഴിച്ചാല്‍ ആസ്തമയ്ക്കു വളരെ കുറവുണ്ടാകും.
  • ആടലോകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.
  • വെറ്റിലനീര്, ഇഞ്ചിനീര്, തേന്‍ ഇവ സമംചേര്‍ത്ത് ദിവസം രണ്ടുനേരം കഴിക്കുക.
  • തുളസിയില പിഴിഞ്ഞ നീര് ഓരോ സ്പൂണ്‍ വീതം രാവിലെയും വൈകിട്ടും കഴിക്കുക.

കഫശല്യം

  • ചെറിയ കഷ്ണം ഇഞ്ചി ചുട്ട് തൊലികളഞ്ഞ് കഴിക്കുക.
  • തേന്‍, തുളസിനീര്, ഇഞ്ചിനീര്, ഉള്ളിനീര് എന്നിവ സമം ചേര്‍ത്തു കഴിച്ചാല്‍ കഫത്തിന് വളരെ ശമനമുണ്ടാകും.
  • ഇളനീര്‍ വെള്ളവും തിപ്പലിപ്പൊടിയും ചേര്‍ത്തു കഴിച്ചാല്‍ രക്തസമ്മര്‍ദത്തിന് കുറവുണ്ടാകും.
  • നാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ കഫശല്യത്തിന് കുറവുണ്ടാകും.

കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന്

  • നാലോ അഞ്ചോ വെളുത്തുള്ളി തൊലികളഞ്ഞ് ചതച്ച് ഭക്ഷണത്തോടൊപ്പം കഴിക്കുക.
  • തൈരും ഇഞ്ചിയും കറിയാക്കി പതിവായി ഭക്ഷത്തില്‍ ഉള്‍പ്പെടുത്തുക.
  • നാലോ അഞ്ചോ വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കുറുക്കി ദിവസവും ഒരു നേരം കുടിക്കുക. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വളരെ ഉത്തമമാണിത്.

അമിതവണ്ണം

  • തേനും വെള്ളവും സമംചേര്‍ത്ത് അതിരാവിലെ കഴിക്കുക. (ചെറുതേനായാല്‍ വളരെ നല്ലത്)
  • ഒരു ടീസ്പൂണ്‍ നല്ലെണ്ണയില്‍ അഞ്ചുഗ്രാം ചുക്കുപൊടി ചേര്‍ത്തു പതിവായി കഴിക്കുക.
  • ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.


പ്രമേഹം

  • പച്ചപാവയ്ക്കയോ, പാവയ്ക്കയുടെ നീരോ പതിവായി കഴിക്കുക.
  • രാത്രി കിടക്കാന്‍ നേരത്ത് വെളുത്തുള്ളി ചതച്ചിട്ട് പാല്‍ കുടിക്കുക.
  • മാവിന്റെ തളിരില ഉണക്കിപ്പൊടിച്ച് കഴിക്കുക.
  • ഗ്രാമ്പുവിന്റെ ഇല ഉണക്കിപ്പൊടിച്ച് ചൂടുവെള്ളത്തില്‍ കഴിക്കുക.
  • നെല്ലിക്കാ നീരില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കുക.


കൃമിശല്യം

  • നന്നായി വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തു കലക്കി കുടിക്കുക.
  • അല്പം കായമെടുത്ത് ശര്‍ക്കരയില്‍ പൊതിഞ്ഞു കഴിക്കുക.
  • ആര്യവേപ്പില അരച്ചുരുട്ടി ചെറുനെല്ലിക്കയുടെ വലുപ്പത്തില്‍ കഴിക്കുക.


ഗ്യാസ്ട്രബിള്‍

  • വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കാച്ചി ഭക്ഷണത്തിനുശേഷം പതിവായി കഴിക്കുക.
  • പുളിച്ചമോരില്‍ ജീരകം അരച്ചുകലക്കി കുടിക്കുക.
  • വെളുത്തുള്ളി ചുട്ടുതിന്നുക.
  • കരിങ്ങാലിക്കാതല്‍ ചതച്ചിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.

രക്തസമ്മര്‍ദ്ദം വരുധിയില്‍ വരുത്താം

blood-pressure

മുന്‍ കാലങ്ങളില്‍ വാര്‍ദ്ധക്യ സമയത്ത്് മാത്രമേ രക്തസമ്മര്‍ദ്ദം പോലുള്ള പല രോഗങ്ങള്‍ വരാറുള്ളു. എന്നാല്‍ ഇന്ന് കാലംമാറി -തിരക്കും ടെന്‍ഷനും പിടിച്ചുള്ള ജീവിതവും, ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളോട് പുതുതലമുറക്കുള്ള അമിതമായ താല്‍പര്യവുമൊക്കെ വളരെ ചെറുപ്രായത്തില്‍ തന്നെ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുക. അത്തരത്തിലുള്ള ജീവിത രീതികളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു രോഗവസ്ഥയാണ് രക്തസമ്മര്‍ദ്ദം.
ശരിയായ ഒരു ജീവിതശൈലി പാലിച്ചു പോരുന്ന ഒരു വ്യക്തിയില്‍ രക്തസമ്മര്‍ദ്ദം വളരെ നോര്‍മ്മല്‍ അവസ്ഥയില്‍ ആകും. ശരാശരി പൂര്‍ണ്ണ ആരോഗ്യമുള്ള ഒരു വ്യക്തിയില്‍ രക്തസമ്മര്‍ദ്ദം 110/60 മുതല്‍ 120/80 വരെയാണ.് ചില ഘട്ടങ്ങളില്‍ ഒരു വ്യക്തിയുടെ സ്വഭാവം, പ്രായം, ജോലി എന്നിവ പരിഗണിച്ച് ഈ കണക്കില്‍ അല്‍പ്പം വ്യതിയാനങ്ങള്‍ സംഭവിക്കാം. കൃത്യമായ അനുപാതത്തില്‍ അല്ല രക്തസമ്മര്‍ദ്ദമെങ്കില്‍ അത് പല അസുഖങ്ങളിലേക്കും വഴി തെളിയിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. ഹൃദയ സ്തംഭനം, കിഡ്‌നി ഫെയിലിയര്‍, ശരീരഭാഗങ്ങള്‍ സ്തംഭിച്ചു പോകുക, ഓര്‍മ്മ നഷ്ടപ്പെടുക തുടങ്ങി നിരവധി രോഗങ്ങളിലേക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ശരീരത്തെ കൊണ്ട് എത്തിക്കും.

കാരണങ്ങള്‍

പ്രായമാക്കുന്നതോടെ രക്തകുഴലുകള്‍ ചുരുങ്ങുന്നു, രക്തം പ്രവഹിക്കുന്നതില്‍ അല്‍പ്പം ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. അത് ഉയര്‍ന്ന രക്ത സമര്‍ദ്ദത്തിന് കാരണം ആകും.
ചില കൊഴുപ്പുകള്‍ രക്തകുഴലുകളില്‍ അടിഞ്ഞ് രക്തം പ്രവഹിക്കുന്നതിന് വിഘാതം സൃഷ്ടിക്കുകയും രക്തം കട്ടപിടിപ്പിക്കുകയും ചെയ്യിന്നു.

പിന്നെ അമിതമായ ഉത്കണ്ഠ മാനസീക പിരിമുറുക്കം എന്നിവ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുവാന്‍ കാരണങ്ങള്‍ ആണ്.

ലക്ഷണങ്ങള്‍

അമിതമായ കോപം രക്തസമര്‍ദ്ധത്തിന്റെ പ്രധാന ലക്ഷണമാണ്
കിതപ്പ്, അമിതമായ നെഞ്ചിടിപ്പ് ശ്വാസംമുട്ടല്‍, തലവേദന, ബോധക്ഷയം, ദാഹം, ഇവ രക്തസമ്മര്‍ദ്ദത്തിന്റെ ഭാഗമായി ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങള്‍ ആണ്.

ചികിത്സ

  1. ഉലുവയും ജീരകവും വെളുത്തുള്ളിയും സമം ചേര്‍ത്ത് പുഴുങ്ങി അതിന്റെ നീരെടുത്ത് ദിവസവും കഴിക്കുക.
  2. ആഹാരത്തില്‍ മുരിങ്ങയില, ഉള്ളി, ഇളനീര്‍, എന്നിവ കൂടുതലായി ഉള്‍പ്പെടുത്തുക.
  3. പുളി ഇഞ്ചിക്ക ജൂസ് ആഴ്ചയില്‍ രണ്ട് തവണ കഴിക്കുന്നത് നല്ലതാണ്.
  4. അമല്‍പൊരി വേര് ചതച്ചിട്ട്് പാലില്‍ ചേര്‍ത്ത് കാച്ചി രാത്രി ഭക്ഷണത്തിനുശേഷം സേവിക്കുക.
  5. മാനസിക സമര്‍ദ്ദം കുറയ്ക്കുവാന്‍ യോഗയും പ്രാര്‍ത്ഥനയും നല്ലതാണ്.
  6. ശരിയായ വ്യായാമം ചെയ്യുന്നത് ഉത്തമമാണ്.
  7. പുളി, മുളക,് ഉപ്പ് എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണം.
  8. നിറയെ പഴവര്‍ഗ്ഗങ്ങളും , ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
  9. പുകവലി, മദ്യപാനം എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കുക.
  10. ത്രിഫല കഷായത്തില്‍ അമല്‍പൊരി വേരിന്‍ ചൂര്‍ണ്ണം മേമ്പൊടി ചേര്‍ത്ത് രാത്രി കിടക്കാന്‍ നേരത്ത് 15 ദിവസം സേവിക്കുക.

ആയൂര്‍വേദത്തില്‍ രക്തസമര്‍ദ്ദത്തിന് വളരെ ഫലപ്രദമായ നിരവധി ഔഷധക്കൂട്ടുകള്‍ ഉണ്ട്്. നല്ല ഒരു ആയൂര്‍വേദ വിദഗ്ധന്റെ ഉപദേശ പ്രകാരം ചികിത്സിച്ചാല്‍ പൂര്‍ണ്ണമായും രക്തസമ്മര്‍ദ്ദത്തില്‍ നിന്ന് മോചനം നേടാം

കാൻസറിനെ ചെറുക്കാൻ നോനി ജ്യൂസ്

മോരിണ്ട സിട്രിഫോളിയ എന്ന ഒരു പഴത്തിൽ നിന്നും എടുക്കുന്ന ഈ ജ്യോൂസ്‌ തികച്ചും ഒരു ആയുർവേദിക്‌ ഉൽപ്പന്നമാണ്‌. രണ്ടായിരത്തിൽപ്പരം വർഷം മുമ്പുതന്നെ ആദിമനിവാസികളുടെ ചികിത്സാക്രമത്തിന്റെ ഭാഗമായിരുന്നു നോനി. ഈയടുത്ത്‌ നടത്തിയ പരീക്ഷണങ്ങളിൽ ശരീരത്തിന്റെ രോഗപ്രതിരോധശക്തി കൂട്ടാനും കാൻസർ, പ്രമേഹം, അലർജി, ഹൃദ്രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, കരൾരോഗങ്ങൾ എന്നിവയെ ചെറുക്കാനും നോനിക്ക്‌ കഴിയുമെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. 160ലധികം ന്യൂട്രാസ്യൂട്ടിക്കലുകളും, ആമിനോആസിഡുകളും, ക്ഷാരകൽപങ്ങളും നോനിയെ ആയുസ്‌ നീട്ടിക്കൊടുക്കുന്ന മൃതസഞ്ജീവനിയാക്കുന്നു. പ്രകൃതിദത്ത ആന്റി ബയോട്ടിക്കായും, ആൻറി ഒക്സിടന്റായും പ്രവർത്തിക്കുന്നു.
ഇലയിലും കായയിലും അടങ്ങിയിരിക്കുന്ന അർസോളിക്‌ ആസിഡ്‌ തൊലിപ്പുറത്തുള്ള കാൻസറിനെ പ്രതിരോധിക്കും.

നോനിയുടെ സമ്പത്തായ ബീറ്റാസീറ്റാസ്റ്ററോളിന്‌ കൊളസ്ട്രോളിനെ വരുതിയിലാക്കുന്നതിലാണ്‌ മിടുക്ക്‌. ആന്റി ഓക്സിഡന്റുകളായ ലിനേൻ, നോനിയെ ആരോഗ്യദായക പോഷക പാനീയമാക്കുന്നു. സൗന്ദര്യവർധകങ്ങൾ, വാർധക്യനിയന്ത്രണ പാനീയങ്ങൾ, ആരോഗ്യദായക ടോണിക്‌ തുടങ്ങി ചായവരെ നോനിയുടേതായി കമ്പോളത്തിലുണ്ട്‌.
നോനി ഒരു മരുന്നല്ല. ഇത്‌ നമ്മുടെ ശരീരത്തിലെ ജീവകോശങ്ങളുടെ ആഹാരമാണ്‌. ഇതിന്റെ ഉപയോഗം മൂലം ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ഒരുമിച്ച്‌ ലഭ്യമാകുകയും, ശരീരത്തിലടിഞ്ഞു കൂടുന്ന വിഷാംശങ്ങളും, മാലിന്യങ്ങളും നീക്കം ചെയ്യപ്പെടുന്നു. തൽഫലം മരുന്നുകളുടെ ഗുണം കോശങ്ങൾക്ക്‌ കിട്ടുന്നു. രോഗശമനവും, ഉന്മേഷവും, കരുത്തും ലഭ്യമാവുകയും ചെയ്യുന്നു.

നോനി ജ്യോൂസ്‌ ഒരു മരുന്നല്ല, കോശാധിഷ്ട്ടിത ആഹാരമാണ്‌. കെമിക്കലുകളില്ലാത്തതും, പ്രകൃതി ദത്തവുമാണ്‌.
നമ്മുടെ ശരീരം കോശങ്ങളാൽ നിർമ്മിതമാണ്‌. നാം കഴിക്കുന്ന വിഷാംശം നിറഞ്ഞ ഭക്ഷണ പദാർഥങ്ങൾ, ശ്വസിക്കുന്ന വായു എന്നിവയിലൂടെ ഈ കോശങ്ങൾക്കു മേൽ ഒരാവരണം രൂപപ്പെടുന്നു. ഇത്‌ കോശങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തുന്നു അല്ലെങ്കിൽ കോശങ്ങൾ നശിച്ചു പോകുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശക്തി അങ്ങനെ കുറഞ്ഞു വരുന്നു. നിത്യേനയുള്ള നോനിയുടെ ഉപയോഗം കോശങ്ങളെ ഉത്തേജിപ്പിക്കുകയും രോഗപ്രതിരോധശക്തി കൂട്ടുകയും ചെയ്യുന്നു. കൂടിയ രോഗപ്രതിരോധശക്തി തന്നെയാണല്ലോ രോഗം വരാത്ത അവസ്ഥ.

കുട്ടികൾക്കും, മുതിർന്നവർക്കും, പ്രായമായവർക്കും കഴിക്കാവുന്നതാണ്‌. മൂന്നു വയസിനു താഴെയുള്ള കുട്ടികളും, ഗർഭിണികളും നോനി ഒഴിവാക്കണമെന്ന്‌ ആയുർവേദ ഡോക്ടർമാർ പറയുന്നു. പൊട്ടാസ്യം കൂടുതൽ ഉള്ളതുകൊണ്ട്‌ ഡയാലിസിസ്‌ ചെയ്യുന്ന കിഡ്നി പേഷ്യൻസ്‌ നോനി ഒഴിവാക്കേണ്ടതാണ്‌.
പ്രമേഹം, രക്തസമ്മർദം, ആർ്ര‍െതെറ്റിസ്‌, ഹൃദ്രോഗങ്ങൾ, അർബുദം, മലബന്ധം, ദഹനക്കുറവ്‌, പെയിൽസ്‌, വൃക്കരോഗങ്ങൾ, ആർത്തവ പ്രശ്നങ്ങൾ, വണ്ണം, പക്ഷാഖാതം, മുടി കൊഴിച്ചിൽ, തലവേദന, പല്ലുവേദന, ക്ഷയം, ജലദോഷം, വയറുവേദന, അൾസർ, നുണൽ, ഇൻഫർട്ടിലിറ്റി എന്നിവയ്ക്കൊക്കെ ഇത്‌ ഔഷധമാണ.്‌
കാണുമ്പോൾ സീതപ്പഴമെന്ന്‌ തോന്നുന്ന നോനി ഇന്ന്‌ പ്രതിവർഷം കോടിക്കണക്കിന്‌ രൂപ വരുമാനമുള്ള ഔഷധമാർക്കറ്റിലെ താരമാണ്‌. തെക്കുകിഴക്കൻ ഏഷ്യക്കാരിയായ നോനിയുടെ വിത്തിന്‌ വെള്ളത്തിൽ പൊങ്ങിക്കിടന്ന്‌ ഒഴുകി വരുന്നതിനുള്ള കഴിവുണ്ട്‌. ആൻഡമാൻനിക്കോബാർ ദ്വീപസമൂഹങ്ങളിലും ഇന്ത്യൻ തീരപ്രദേശങ്ങളിലും ഈ ഔഷധവൃക്ഷം വളരുന്നതിനുള്ള കാരണവുമിതാണ്‌. വലിയ പരിപാലനമില്ലാതെ വളരുന്നുവെന്നതാണ്‌ നോനിയുടെ പ്രത്യേകത. ഒരു കായയിൽത്തന്നെ നൂറുകണക്കിന്‌ വിത്തുണ്ടാകുമെങ്കിലും നട്ടുവളർത്താൻ വിത്ത്‌ ഉപയോഗിക്കാറില്ല.
നോനിപ്പഴത്തിൽ പൊട്ടാസ്യം കൂടുതൽ അടങ്ങിയിരിക്കുന്നതുകൊണ്ട്‌ പ്രോസസ്‌ ചെയ്ത ജ്യോൂസ്‌ കഴിക്കുന്നതായിരിക്കും ഉത്തമം.
നോനിയിൽ വിറ്റാമിൻ എ, ബി, ബി-2, ബി-6, ബി2, സി ഇ കാൽസ്യം, അയേൺ, നിയാസിൻ, ഫോളിക്ക്‌ ആസിഡ്‌, പാന്തൊത്തനിക്ക്‌ ആസിഡ്‌, ഫോസ്ഫറസ്‌, മംഗ്നീഷ്യം, സിങ്ക്‌, കോപ്പർ, മറ്റ്‌ മിനറലുകളായ ക്രോമിയം, മാംഗനീസ്‌, സോഡിയം, പൊട്ടാസ്യം, കാർബോ ഹൈഡ്രേറ്റ്സ്‌ പിന്നെ 160ലധികം ഒറ്റപെട്ട ന്യൂട്രാസ്യൂട്ടിക്കൽസ്‌ അടങ്ങിയിട്ടുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌.
ലിറ്ററിന്‌ 1500 രൂപയ്ക്ക്‌ മുകളിലാണ്‌ നോനി ജ്യോൂസിന്റെ വില.

ഇന്ത്യയിൽ ഹിമാചൽ പ്രദേശ്‌ ആണ്‌ നോനിയുടെ പ്രധാന ഉൽപ്പാദന സ്ഥലം. നോനി ജ്യോൂസ്‌ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നതിന്റെ 70 ശതമാനവും വിദേശ രാജ്യങ്ങളിലേക്ക്‌ കയറ്റുമതി ചെയ്യുന്നു. രോഗം വന്നിട്ട്‌ ചികിൽസിക്കുന്ന നമ്മുടെയൊക്കെ രീതികൾക്ക്‌ വിപരീതമായാതുകൊണ്ടാവാം ഇത്‌.
( വെൽനസ്‌ കേരള)

കടപ്പാട്‌: ആരോഗ്യം

പല്ലുവേദന ഒരു സൂചനമാത്രം

ദന്താരോഗ്യ സംരക്ഷണത്തില്‍ പൊതുവേ ഉദാസീനരാണ് നമ്മള്‍ മലയാളികള്‍. പല്ലിന്റെ കേടും മോണരോഗവും മൂര്‍ച്ചിക്കുമ്പോഴല്ലാതെ നമ്മളില്‍ പലരും ഒരു ദന്തഡോക്ടറെ കാണുക പതിവില്ല.

പക്ഷേ, അങ്ങനെ അവഗണിച്ചു തള്ളേണ്ടതാണോ ദന്തക്ഷയവും മോണ രോഗവും? അല്ല എന്നാണ് വാഷിങ്ടണ്‍ സ്‌കൂള്‍ ഓഫ് ഡന്റിസ്ട്രിയിലെ ഡോ. ഫിലിപ്പ് പി. ഹജോള്‍ പറയുന്നത്.

നമ്മുടെ പല്ലിന്റെയും മോണയുടെയും അനാരോഗ്യം ശരീരത്തിന്റെ ആകെ അനാരോഗ്യത്തിന്റെ സൂചനയാണ് എന്ന് ജേര്‍ണല്‍ ഓഫ് ഡന്റ‍ല്‍ റിസര്‍ച്ചില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ ഒരു അപായമണിയായി വേണം ദന്തക്ഷയത്തെയും മോണരോഗത്തെയും കാണാന്‍. ആധുനിക ഭക്ഷണശീലത്തിന്റെ ഭാഗമായ കാര്‍ബോഹൈഡ്രേറ്റുകള്‍ ആണ് ഇവിടെ വില്ലന്‍.

ഉമിനീരും വായക്കുള്ളിലെ ബാക്ടീരിയയും ആയി ചേര്‍ന്ന് ഭക്ഷണ പദാര്‍ത്ഥങ്ങളിലെ (ഫെര്‍മെന്റ്ബിള്‍ കാര്‍ബോഹൈഡ്രേറ്റ്‌സ്) അവശിഷ്ടങ്ങള്‍ പല്ലിനെ ദ്രവിപ്പിക്കുന്നു. ഓരോ തവണയും ഭക്ഷണം കഴിച്ചശേഷം വായ ശരിയായ രീതിയില്‍ ശുചിയാക്കിയില്ലെങ്കില്‍ ഇത് വര്‍ധിക്കുന്നു. കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് പ്രമേഹത്തിനും ഹൃദ്‌രോഗത്തിനും ഇടയാക്കും.

പഞ്ചസാരയടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൂടുതല്‍ കഴിക്കുന്നവരെ മോണരോഗം വളരെപ്പെട്ടെന്ന് കീഴടക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. നമ്മുടെ പല്ലിന്റെ ആരോഗ്യം കാക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെ സംരക്ഷിക്കുന്ന ഭക്ഷണം ആണോ എന്ന് ഗവേഷകര്‍ കണ്ടെത്തണം എന്നും ഡോ. ഹജോള്‍ അഭിപ്രായപ്പെടുന്നുണ്ട്.

എന്തായാലും പല്ല് വേദനയെ ഒരു വേദനസംഹാരികൊണ്ട് അല്ല നേരിടേണ്ടത് എന്നാണ് ഈ പഠനങ്ങള്‍ നല്കു്ന്ന ഗുണപാഠം. മുന്നറിയിപ്പുകള്‍ അവഗണിക്കാനുള്ളതല്ല.

മോണരോഗത്തെ അവഗണിക്കരുത്

മോണരോഗത്തെ തുടക്കത്തില്‍ത്തന്നെ കണ്ടറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ അവസ്ഥ വഷളാകുമെന്ന് മാത്രമല്ല കാന്‍സര്‍ രോഗത്തിലേക്ക് വരെ നയിക്കാന്‍ കാരണമാകും. മറ്റ് പലരോഗങ്ങള്‍ക്കും ചികിത്സ തേടുന്നവര്‍ പല്ലുമായി ബന്ധപ്പെട്ട കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധകൊടുക്കുന്നില്ല എന്നതാണ് എടുത്ത് പറയേണ്ടത്. ഏത് രോഗവും ആരംഭത്തില്‍ത്തന്നെ കണ്ടറിഞ്ഞ് ഫലപ്രദമായ ചികിത്സനടത്തിയാല്‍ ഒരുപരിധിവരെ ഭേദമാക്കാനാകും എന്നത് മോണ രോഗത്തിന്‍റെ കാര്യത്തിലും ശരിയാണ്.

ചോര തുപ്പുന്നു

പല്ല് തേക്കുമ്പോള്‍ ചോര പൊടിയുക, അല്ലെങ്കില്‍ ചോരതുപ്പുക എന്നിങ്ങനെ രോഗത്തിന്‍റെ  മറ്റൊരു ഘട്ടത്തിലെത്തുമ്പോഴാണ് പലരും പരിഭ്രാന്തരായി ഡോക്ടറെ കാണുന്നത്.  ഇത്തരം ഭയപ്പാടുകള്‍ മാറ്റിവെച്ച് പല്ലിനെയും മോണയേയും പരിപാലിച്ച് ആര്‍ക്കും പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടാവുന്നതാണ്.

രണ്ട് തരത്തില്‍ മോണരോഗം

മുതിര്‍ന്നവരിലും കുട്ടികളിലും രണ്ട് തരത്തിലാണ് മോണരോഗം കാണപ്പെടുന്നത്. പല്ല് നിരക്കുന്ന പ്രായത്തില്‍ ഉണ്ടാകുന്ന ചില പ്രശ്നങ്ങള്‍ കുട്ടികളെ രോഗത്തിലേക്ക് നയിക്കും. നിരതെറ്റിയതോ ക്രമം തെറ്റിയതോ ആയ പല്ല് തേക്കുന്നത് വിഷകരമാണ്. പല്ലില്‍ കാത്സ്യം ഡിപ്പോസിറ്റ് അഥവാ കാല്‍ക്കുലസ് (കക്ക) അടിഞ്ഞ് കൂടും. ഇതില്‍ കാത്സ്യവും ബാക്ടീരിയയുമാണ് അടങ്ങിയിട്ടുള്ളത്. തുടര്‍ന്ന് ബാക്ടീരിയയുടെ ആക്രമണത്തില്‍ മോണവീക്കം ഉണ്ടാക്കും. മുതിര്‍ന്നവരില്‍ മോണയുടെ കട്ടി കുറഞ്ഞ് മോണവീക്കം വര്‍ദ്ധിച്ച് അസ്ഥിയെയും മോണയെയും ബാധിക്കുന്നു. മറ്റു ചില ഘടകങ്ങള്‍ക്കും മോണരോഗത്തിനു കാരണമാകാന്‍ കഴിയും. വായുടെ ശുചിത്വക്കുറവ്, പ്രതിരോധവ്യവസ്ഥയെ തകരാറിലാക്കുന്ന മരുന്നുകളുടെ ഉപയോഗം, വൈറസ് രോഗബാധകള്‍, പിരിമുറുക്കം, അമിതമദ്യപാനം, പുകയിലയുടെ ഉപയോഗം, ഗര്‍ഭകാലത്തുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെട്ടേക്കാം. മോണരോഗം നിമിത്തമുള്ള വേദനയും പല്ല് നഷ്ടപ്പെടുന്നതും, ഭക്ഷണം ചവച്ചരച്ചു കഴിക്കുന്നതിനും അത് ആസ്വദിക്കുന്നതിനുമുള്ള പ്രാപ്തി വരെ കുറച്ചേക്കാം. അത് നിങ്ങളുടെ സംസാരത്തില്‍ ആത്മവിശ്വാസം വരെ ഇല്ലാതാക്കാം. എന്തിന് മുഖത്തിന്‍റെ  ആകൃതിയെയും മാറ്റിയേക്കാം.

ചികിത്സ

രോഗം കണ്ടെത്താന്‍ സാധാരണ എക്സ്റേയിലൂടെയോ അത്യാധുനിക ഡന്‍റല്‍ ഉപകരണങ്ങള്‍ വഴിയോ സാധിക്കും. കുട്ടികളില്‍ ഓറല്‍ പ്രൊഫൈല്‍ ലാകസ്സ് സ്കെയിലിങ്ങിലൂടെ മാറ്റാവുന്നതാണ്. മുതിര്‍ന്നവരില്‍ ഡീപ്പ് സ്കെയിലിങ്ങിലൂടെയും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. വലിയ പണച്ചെലവില്ല എന്നത് പ്രത്യേകം പറയേണ്ടതുണ്ട്. രോഗത്തെ അകറ്റാന്‍ പണ്ട് മുതലേ വീടുകളില്‍ ചില പൊടിക്കൈകള്‍ മുതിര്‍ന്നവര്‍ കണ്ട് വച്ചിട്ടുണ്ട്. അതൊക്കെ ഫലപ്രദമായി വിനിയോഗിക്കാവുന്നതാണ്.

നിസ്സാരമല്ല ഹോര്‍മോണ്‍ തകരാറുകള്‍

ശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനവും ഹോര്‍മോണുകളും തമ്മില്‍ വലിയ ബന്ധമുണ്ട്. ഹോര്‍മോണുകളിലുണ്ടാകുന്ന ചെറിയ വ്യതിയാനം പോലും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തും. അപ്പോള്‍ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം നിലച്ചാലോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സ്ത്രീകള്‍ക്ക് കഴിയും. 50 വയസ്സൊക്കെ കഴിയുമ്പോള്‍ സ്ത്രീകളുടെ ശരീരത്തില്‍ ഹോര്‍മോണുകലുടെ ഉല്‍പാദനം കുറഞ്ഞുതുടങ്ങും.  എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാനായി നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ കൃത്യമായ ഒരു ഉത്തരത്തില്‍ എത്തിച്ചേരാന്‍ ഗവേഷകര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

സ്ത്രീകളുടെ ശരീരത്തില്‍ ഈസ്ട്രജനും മറ്റ് ഹോര്‍മോണുകളും ഉല്‍പാദിപ്പിക്കുകയാണ് ഗ്രന്ഥികളുടെ ചുമതല. ആയുര്‍ദൈര്‍ഘ്യത്തിലുണ്ടായ വര്‍ദ്ധനവ്, പോഷകക്കുറവ്, അപര്യാപ്തമായ വ്യായാമം, മാനസിക സംഘര്‍ഷം എന്നിവ ഈ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും വളരെ നേരത്തേ തന്നെ ഹോര്‍മോണുകളുടെ ഉല്‍പാദനം തകരാറിലാക്കുകയും ചെയ്യുന്നു. ഹോര്‍മോണുകള്‍ ശരിയായി പ്രവര്‍ത്തിക്കാതിരുന്നാല്‍, ശരീരത്തില്‍ പനിപോലെ ചൂട് അനുഭവപ്പെടും. മാത്രമല്ല സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍ ഈര്‍പ്പം ഇല്ലാതാവുക, അമിതമായി തടിവയ്ക്കുക എന്നിവയും ഹോര്‍മോണ്‍ തകരാറിന്‍റെ ലക്ഷണങ്ങളാണ്. ചില സത്രീകളില്‍ ലൈംഗിക താല്‍പര്യം കുറയുകയും മാനസിക സംഘര്‍ഷം ഉണ്ടാവുകയും ചെയ്യും. ക്രമംതെറ്റിയ ആര്‍ത്തവം, മുഖക്കുരു, മുഖത്തെ രോമവളര്‍ച്ച എന്നിവയ്ക്കും ഹോര്‍മോണുകളുടെ പ്രവര്‍ത്തനക്കുറവ് കാരണമാകാറുണ്ട്. വല്ലാത്ത ക്ഷീണം, ഓര്‍മ്മക്കുറവ്, അമിതമായ വിശപ്പ് എന്നിവയാണ് ഹോര്‍മോണ്‍ തകരാറിന്‍റെ മറ്റു ലക്ഷണങ്ങള്‍. ഹോര്‍മോണ്‍ തകരാറിന്‍റെ ലക്ഷണങ്ങള്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. അല്ലാത്തപക്ഷം മലബന്ധം, കണ്ണുകളില്‍ നീര്, ത്വക്ക് രോഗങ്ങള്‍, മുടികൊഴിച്ചല്‍ തുടങ്ങിയ പ്രശ്നങ്ങളിലേക്ക് അത് നയിക്കും.

പൊടി അലര്‍ജി പ്രതിരോധിക്കാം

മലയാളികളെ ഏറ്റവും വലയക്കുന്ന പ്രശ്നമാണ് പൊടി അലര്‍ജി. ചെറുതായി അലര്‍ജി ഉണ്ടായാല്‍പോലും തുമ്മലും ജലദോഷവും കാരണം നട്ടംതിരിയും. പൊടി അലര്‍ജി ഉള്ളവര്‍ രോഗാവസ്ഥ പ്രതിരോധിക്കാനായി വീട്ടിലും യാത്രകളിലും ഓഫീസിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിരവധിയുണ്ട്. നമുക്കു ചുറ്റിലുമുള്ള പൊടിപടലങ്ങളില്‍‍ ലക്ഷകണക്കിന് ചെറുകണികകളുണ്ട്. ഈ കണികകളില്‍ പലതും അലര്‍ജിക്കുള്ള കാരണങ്ങള്‍ അഥവാ അലര്‍ജനുകള്‍ ആണ്. നഗ്നനേത്രങ്ങള്‍ക്കു കാണാനാകാത്ത ചെറുചെള്ളുകള്‍, പൂമ്പൊടി, ഫംഗസുകള്‍, മൃഗങ്ങളുടെയും പക്ഷികളുടെയും രോമങ്ങള്‍ എന്നിവ പൊടിപടലങ്ങളില്‍ കാണുന്ന അലര്‍ജനുകളാണ്. ഇങ്ങനെ ശ്വസിച്ച പൊടി പുറത്തുകളയാനുള്ള ശരീരത്തിന്‍റെ പ്രതിരോധപ്രവര്‍ത്തനമാണ് തുമ്മല്‍. സാധാരണഗതിയില്‍ ഒന്നോ രണ്ടോ തുമ്മല്‍കൊണ്ട് ഇതു സാധിക്കും. അലര്‍ജി സാധ്യതയുള്ളവരില്‍ ഏറെനേരം ഈ അസ്വസ്ഥതകള്‍ നീണ്ടു നില്‍ക്കും.

വീട്ടില്‍ പ്രത്യേകം മുറി

അലര്‍ജിയുള്ളവര്‍ വീട്ടില്‍ കിടക്കാനായി പ്രത്യേകം മുറി ഒരുക്കണം. ഈ മുറിയില്‍ പുസ്തകങ്ങള്‍, തുണികള്‍ എന്നിവ ഒഴിവാക്കണം. മുറിയിലേക്ക് ചെരുപ്പും കയറ്റരുത്. മറ്റുള്ളവര്‍ കയറിയിറങ്ങുന്ന സാഹചര്യം ഒഴിവാക്കാം. കര്‍ട്ടനുകളും വേണ്ട. പ്രത്യേകമുറി എന്നത് പ്രായോഗികമല്ലെങ്കില്‍ കിടക്കുന്ന മുറി വൃത്തിയോടെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. തലയണ, മെത്ത് എന്നിവ പ്ലാസ്റ്റിക് കവറിലാക്കി വയ്ക്കാം. പ്ലാസ്റ്റിക് കവര്‍ ആകുമ്പോള്‍ വൃത്തിയാക്കാനും എളുപ്പമാണ്. തുണിയില്‍ വെള്ളം നനച്ച് ഇവ തുടയ്ക്കാം. കിടക്കുന്നതിനു തൊട്ടുമുമ്പ് ബെഡ്ഷീറ്റും തലയണകവറും വിരിക്കാം. ബെഡ്ഷീറ്റും തലയണകവറും പുതപ്പും രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ മാറ്റാം. മുറിക്കുള്ളില്‍ പൊടിയില്ലെങ്കില്‍ ഫാനുപയോഗിക്കുന്നതുകൊണ്ടും കുഴപ്പമില്ല. പൊടി ഏറ്റവും പറ്റിപ്പിടിച്ചിരിക്കുന്നത് ഫാനിലാണ്. ഫാന്‍ ഉപയോഗിക്കുന്നവര്‍ ദിവസവും ഫാന്‍  തുടച്ചു വൃത്തിയാക്കണം. ഏസി ഉപയോഗിക്കാനാണെങ്കില്‍ പൊടി ഫില്‍റ്റര്‍ ചെയ്യുന്ന തരത്തിലുള്ള മോഡല്‍ വാങ്ങുക.

ജനലും വാതിലും തുടയ്ക്കാം

മുറിയുടെ ജനലും വാതിലും നനഞ്ഞ തുണികൊണ്ട് ഇടയ്ക്കിടെ തുടച്ചു വൃത്തിയാക്കണം. പകല്‍ സമയം ജനലുകള്‍ തുറന്നിടാതിരിക്കുന്നതാണു നല്ലത്. അഥവാ തുറന്നിടുകയാണെങ്കിലും രണ്ടു മണിക്കൂറിലധികം വേണ്ട. മുറികളില്‍ ചെടികള്‍ ഒഴിവാക്കാം. ഇവയില്‍ പൂപ്പല്‍ ബാധ ഉണ്ടായാല്‍ അതു അലര്‍ജിയുള്ളവര്‍ക്കു ദോഷം ചെയ്യും. അലര്‍ജിയുള്ളവര്‍ മുറി വൃത്തിയാക്കാന്‍ ചൂലിനു പകരം വാക്വം ക്ലീനര്‍ ഉപയോഗിക്കുന്നതാണ് അഭികാമ്യം. മാത്രമല്ല വൃത്തിയാക്കുമ്പോള്‍ മൂക്കും വായും മൂടണം.

കര്‍ട്ടനുകള്‍ ഉണ്ടെങ്കില്‍ അവയിലെ പൊടിയും മറ്റും വൃത്തിയക്കുകയും ആഴ്ചയില്‍ ഒരിക്കലെങ്കിലും കഴുകി ഉണക്കിയെടുക്കുകയും വേണം.

യാത്ര ചെയ്യുമ്പോള്‍

ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. കാറിലാണ് സഞ്ചരിക്കുന്നതെങ്കില്‍ ഗ്ലാസ് താഴ്ത്തി ഇടേണ്ട. പൊടിയും മറ്റും ഉള്ളിലേക്ക് കടക്കാതിരിക്കാനാണിത്. കാറിനുള്ളിലേക്ക് കടക്കുന്ന പൊടി പടലങ്ങള്‍ സീറ്റിലും മറ്റും പറ്റിപിടിച്ചിരുന്ന് അലര്‍ജി രൂക്ഷമാക്കും. ഏസി പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

അലര്‍ജി ഉള്ളവര്‍ക്ക് ഓഫീസിലെ ഫയലുകള്‍ കൈകാര്യം ചെയ്യുന്നത് തുമ്മലും ജലദോഷവും കൂട്ടും. പൊടിപിടിച്ച ഫയലുകള്‍ എടുക്കാന്‍ സഹപ്രവര്‍ത്തകരുടെ സഹായം തേടാം. ആവശ്യമെങ്കില്‍ മാസ്കു ധരിക്കാം. സ്വന്തം ഇരിപ്പിടവും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.

അലര്‍ജി പ്രശ്നമുള്ളവര്‍ കമ്പിളി കൊണ്ടുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കരുത്. മൃഗങ്ങളുടെ തോലുകൊണ്ടുള്ള വസ്ത്രങ്ങളും ഒഴിവാക്കണം. ഇക്കൂട്ടര്‍ക്ക് ശുദ്ധമായ കോട്ടണ്‍ തുണിത്തരങ്ങളാണ് ഉത്തമം.

ആസ്മ കുറയ്ക്കും ഭക്ഷണങ്ങള്‍

ശ്വാസകോശനാളികളുടെ ചുരുക്കമോ നീര്‍വീക്കമോ മൂലം ശ്വാസം കിട്ടാതെ വരുന്ന അവസ്ഥയാണ് ആസ്മ. ആസ്മയ്ക്ക് കാരണമാകുന്നത് പലപ്പോഴും എന്തിനോടെങ്കിലുമുള്ള അലര്‍ജിയാണ്. വലിവ്,കിതപ്പ്, വരണ്ട ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ആസ്മ പൂര്‍ണ്ണമായി മാറ്റുവാനോ ഭേദമാക്കുവാനോ ഒരു പ്രത്യേകഭക്ഷണരീതികൊണ്ടു സാധിക്കുകയില്ല. പക്ഷേ ചില ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതു വഴി ആസ്മ കൂടുതല്‍ കടുക്കാതിരിക്കാനും അടിക്കടി ശ്വാസംമുട്ടലും മറ്റ് അസ്വസ്ഥതകളും വരുന്നത് തടയാനും സാധിക്കും.

തൂക്കം കുറയ്ക്കാം വെയില്‍ കായാം

ദിവസേന ഭക്ഷണത്തില്‍ വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ, ബീറ്റാകരോട്ടിന്‍, മഗ്നീഷ്യം, സെലിനിയം, ഒമേഗാ-3, കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. ആപ്പിള്‍, മധുരക്കിഴങ്ങ്, ഇഞ്ചി, അവക്കാഡോ, കിവിപ്പഴം, മധുരനാരങ്ങ, മഞ്ഞള്‍, തക്കാളി, കാരറ്റ് മുതലായവയെല്ലാം. ദിവസേന ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ആസ്മ രോഗികള്‍ക്കു നല്ലതാണ്. വൈറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളായ മത്സ്യം, പാല്‍, മുട്ട മുതലായവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതും ദിവസേന കുറച്ചുസമയം വെയില്‍ കായുന്നതും ആസ്മരോഗികള്‍ക്ക് നല്ലതാണ്.

അമിതവണ്ണം ആസ്മ കൂട്ടും. അമിതവണ്ണമുള്ള ആസ്മരോഗികള്‍ തൂക്കം കുറയ്ക്കാനായി ശ്രമിക്കുക. നല്ല ഭക്ഷണരീതി കൌമാരത്തില്‍ പാലിക്കുന്നതു ഭാവിയില്‍ ആസ്മ വരാനുള്ള സാധ്യത കുറയ്ക്കും.

കുറഞ്ഞ അളവില്‍ കട്ടന്‍ കാപ്പി കുടിക്കുന്നതു ശ്വാസം മുട്ടല്‍ കുറയ്ക്കാന്‍ സഹായിക്കും. കട്ടന്‍കാപ്പിയിലെ കഫീന്‍ ഒരു ബ്രോങ്കോഡൈലേറ്റര്‍ ആണ്. ചെറുചണവിത്തില്‍ (ഫ്ലാക്സ് സീഡ്) ഒമേഗാ 3 കൊഴുപ്പും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇഴയും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതു ശ്വാസം മുട്ടല്‍ കുറയ്ക്കാന്‍ സഹായിക്കും. പുതിനയില ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതും ശ്വാസംമുട്ടലും അസ്വസ്ഥതകളും കുറയ്ക്കാനായി സഹായിക്കും. പിരഡോക്സിന്‍ അഥവാ വൈറ്റമിന്‍ ബി6 അടങ്ങിയ ഭക്ഷണസാധനങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഏത്തപ്പഴം വൈറ്റമിന്‍ ബി 6-ന്‍റെ നല്ല സ്രോതസ്സാണ്.വെളുത്തുള്ളി വേവിക്കാതെ കഴിക്കുന്നത് ആസ്മയുടെ ലക്ഷണങ്ങളെ നിയന്തിക്കുമെന്നു പറയുന്നു. മുന്നോ നാലോ ചുള വെളുത്തുള്ളി ചെറുതായി അരിഞ്ഞ് പച്ചവെള്ളത്തിലിട്ട് ഞെരടി കഴിക്കുന്നത് ഗുണകരമാണ്.

ഉപ്പുകുറയ്ക്കാം

ഉപ്പ് കൂടുതല് കഴിക്കുന്നത് ശ്വാസകോശത്തിലെ നീരും പിരിമുറുക്കവും കൂട്ടും. തന്മൂലം ഭക്ഷണത്തില്‍ ഉപ്പിന്‍റെ ഉപയോഗം കുറയ്ക്കേണ്ടതാണ്. പുറമെ നിന്നു കഴിക്കുന്ന സംസ്ക്കരിച്ച ഭക്ഷണങ്ങളില്‍ നിന്നാണ് കൂടുതല്‍ ഉപ്പ് ശരീരത്തിലെത്തുന്നത്. പുറമെനിന്നു ലഭിക്കുന്ന ഉരുളക്കിഴങ്ങ് ചിപ്സിലും മറ്റു വറപൊരി ഭക്ഷണങ്ങളിലും ഉപ്പിന്‍റെ അളവ് വളരെ കൂടുതലാണ്.

ഉണക്കപ്പഴങ്ങളും എണ്ണയില്‍ വറുത്തതും വേണ്ട

സള്‍ഫേറ്റുകള്‍ പ്രിസര്‍വേറ്റീവുകള്‍ ആണ്. ഉണക്കിയപഴങ്ങള്‍, അച്ചാര്‍, ശീതീകരിച്ച ചെമ്മീന്‍, കടകളില്‍ ലഭിക്കുന്ന വൈന്‍ ഇവയിലെല്ലാം സള്‍ഫേറ്റുകള്‍ ഉണ്ട്. ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഇവ നല്ലതല്ല. അലര്‍ജിഉണ്ടാക്കുന്ന ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കേണ്ടതാണ്.

പ്രതിരോധത്തിന് നിറമുള്ള പഴങ്ങള്‍

കരോട്ടിനോയിഡ് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ബീറ്റാകരോട്ടിന്‍ അടങ്ങിയ മഞ്ഞയും ഓറഞ്ചും നിറമുള്ള പഴങ്ങളും പച്ചക്കറികളും ലൈക്കോപ്പീന്‍ അടങ്ങിയ തക്കാളി, തണ്ണിമത്തന്‍, ചുവന്ന നിറമുള്ള പേരയ്ക്കയും നല്ലതാണ്. പഴങ്ങളും പച്ചക്കറികളും നല്‍കുന്ന പ്രതിരോധശേഷിയാണ് ആസ്മയെ ചെറുക്കാന്‍ സഹായിക്കുന്നത്.ഒമേഗാ 3 കൊഴുപ്പ് അടങ്ങിയ വാല്‍നട്ട്, സോയാബീന്‍, ഫ്ലാക്സ് സീഡ്, മത്സ്യം ഇവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.

വെയിൽ കൊണ്ടാൽ വേദന മാറുമോ?. മാറും എന്ന് വൈദ്യ ശാസത്രം പറയുന്നു

ശരീരത്തില്‍ പല ഭാഗത്തും വേദന, എപ്പോഴും ക്ഷീണം തുടങ്ങിയവയ്ക്കെല്ലാം പരിഹാരമാണ് വെയില്‍ കൊള്ളുന്നത്‌. സൂര്യപ്രകാശത്തില്‍ നിന്നുമാണ് നമുക്ക് വിറ്റാമിന്‍ ഡി ലഭിക്കുന്നത്‌. വിററാമിന്‍ ഡി അത്ഭുതങ്ങളുടെ കലവറയാണ്. ശരീരം അതിനെ വിററാമിനായും ഹോര്‍മോണായും ഉപയോഗിക്കുന്നു.

എന്താണ് വിററാമിന്‍ ഡി യെ മററുളളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്...?

നമ്മുടെ ശരീരം സ്വയം നിര്‍മ്മിക്കുന്നതാണ് ‘വിററാമിന്‍-ഡി'. ചര്‍മ്മത്തിനടിയില്‍ സൂര്യ പ്രകാശത്തിലെ അള്‍ട്രാവയലററ്-ബി കിരണങ്ങള്‍ ഒരു പ്രത്യേക കൊളസ്ട്രോള്‍ ( 7 Dehydroxy Cholestrol) ഉപയോഗിച്ചാണ് ഇത് സാദ്ധ്യമാക്കുന്നത്.

പാല്‍, പാലുല്പ്പന്നങ്ങള്‍, മീന്‍, മീനെണ്ണ, മുട്ട, കരള്‍ ഇവയില്‍ നിന്നെല്ലാം വിററാമിന്‍-ഡി ലഭിക്കുന്നുണ്ടെങ്കിലും അത് നമ്മുടെ ശരീരത്തിന്ന് അപര്യാപ്തമാണ്. വെജിററേറിയന്‍ ഭക്ഷണങ്ങളായ സോയ, സോയപ്രോട്ടീന്‍, ബദാം, ഓറഞ്ച്, കൂണ്‍ വിഭവങ്ങള്‍, തവിട് കളയാത്ത അരി, യോഗര്‍ട്ട് എന്നിയിലും ഈ ജീവകം അടങ്ങിയിട്ടുണ്ടെങ്കിലും നമുക്ക് വേണ്ടത്രയും അളവില്‍ അത് ലഭിക്കണമെങ്കില്‍ സൂര്യന്‍ തന്നെ കനിയണം.
ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ വിററാമിന്‍ ഡി യുടെ പങ്ക്:

  1. എല്ലിന്‍െറ വളര്‍ച്ചയ്ക്കും ഞരമ്പിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്കും അത്യാവശ്യമായ ’കാത്സ്യം’ ത്തിനെ കുടലിലൂടെ ശരീരത്തിലേക്ക് ആഗിരണം നടത്തുന്നത് വിററാമിന്‍ ഡി ആണ്. ഈ ജീവകത്തിന്‍െറ സാന്നിധ്യം നമ്മുടെ ശരീരത്തില്ലെങ്കില്‍ കാത്സ്യം എത്ര കഴിച്ചാലും പ്രയോജനമുണ്ടാകില്ലെന്ന് ചുരുക്കം.
  2. അസ്ഥി ക്ഷയം ( Osteoporosis) തടയാന്‍ വിററാമിന്‍-ഡി ആവശ്യമാണ്.
  3. പുരുഷന്മാര്‍ക്ക് ബാധിക്കാറുളള രോഗമായ പ്രോസ്ടേററ് ഗ്രന്ഥി കാന്‍സര്‍ ചെറുക്കുന്നതിലും, സ്ത്രീകളിലെ സ്തനാര്‍ബുദം തടയുന്നതിലും ഈ ജീവകം പ്രധാന പങ്കു വഹിക്കുന്നു.
  4. വിററാമിന്‍-ഡി യുടെ കുറവ് കാരണമാണ് Rickets എന്ന അസ്ഥിശോഷണ രോഗം കുട്ടികള്‍ക്കുണ്ടാകുന്നത്. പ്രസ്തുത രോഗം അംഗ വൈകല്യങ്ങള്‍ക്ക് കാരണമാകുന്നു.
  5. പ്രമേഹരോഗ നിയന്ത്രണത്തില്‍ അമിത വണ്ണം ഇല്ലായ്മ ചെയ്യുന്നതില്‍ വിററാമിന്‍-ഡി ക്ക് പങ്കുണ്ട്.
  6. മനസ്സിന്‍െറ ആനന്ദം കെടുത്തുന്ന വിഷാദ രോഗം തടയുന്നതിലും ഇത് വലിയ പങ്കു വഹിക്കുന്നു.
  7. ശരീരം മുഴുവനും വേദനയും ബലക്ഷയവും, വിഷാദവും മുതലായവ പ്രകടമാകുന്ന Fibromyalgia എന്ന രോഗത്തിന് ചികിത്സിക്കുമ്പോള്‍ വിററാമിന്‍-ഡി യുടെ കുറവാണൊ കാരണം, എന്ന് പരിശോധിക്കേണ്ടതുണ്ട്.

അമിതമായാല്‍ അമൃതും വിഷം
ഇനി ശരീരത്തില്‍ വിററാമിന്‍-ഡി യുടെ സാന്നിദ്ധ്യം അമിതമായാലൊ....? അപര്യാപ്തത മറി കടക്കാന്‍ വിററാമിന്‍-ഡി ഗുളികകളെ ആശ്രയിയിക്കുമ്പോള്‍ അങ്ങിനെയും സംഭവിക്കാം.

അങ്ങിനെ സംഭവിച്ചാല്‍, ഉറക്കമില്ലായ്മ, ശരീര ഭാരം കുറയുക, ധാരാളം മൂത്രം പോകുക, ഹൃദ്രോഗങ്ങളുണ്ടാകുക, വൃക്കയില്‍ കല്ലുല്പാദിക്കപ്പെടുക പോലുളളവക്ക് അത് കാരണമായിത്തീരും.

ചില സന്ദര്‍ഭങ്ങളില്‍ മീനെണ്ണ ഗുളിക വിററാമിന്‍ ഡിക്കു വേണ്ടി കഴിക്കുമ്പോള്‍, ആ ഗുളികയില്‍ വര്‍ദ്ധിച്ച തോതില്‍ അടങ്ങിയിരിക്കുന്ന മറെറാരു വിററാമിനായ 'വിററാമിന്‍ എ' പ്രസ്തുത വിററാമിന്‍ ആവശ്യമില്ലാത്ത ശരീരങ്ങളില്‍ അമിതമായിത്തീരുകയും അത് കാരണമായി നേത്രരോഗങ്ങള്‍, എല്ലിന്‍റെ വളര്‍ച്ചയിലെ പ്രശ്നങ്ങള്‍, കരള്‍ രോഗങ്ങള്‍, ചര്‍മ്മ രോഗങ്ങള്‍, വിശപ്പില്ലായ്മ മുതലായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയും ചെയ്യുന്നു.

എന്നാല്‍ സൂര്യപ്രകാശമേല്ക്കുന്നതു വഴി ശരീരം സ്വയം വിററാമിന്‍-ഡി ഉല്പാദദിപ്പിക്കുമ്പോള്‍ അത് ശരീരത്തിന്നാവശ്യമായ അളവില്‍ മാത്രമെ ഉല്പാദിപ്പിക്കുകയുളളു. മാത്രമല്ല കുറച്ചു മിച്ചമുളളത് സംഭരിച്ചു വെക്കപ്പെടുകയും പിന്നീടാവശ്യമായി വരുമ്പോള്‍ അത് ഉപയോഗപ്പെടുകയും ചെയ്യും.
ചില മരുന്നുകളുടെ ഉപയോഗം വിററാമിന്‍-ഡിയുടെ ആഗിരണ ശക്തിയെ കുറച്ചേക്കാം. ഉദാഹരണമായി സ്റ്റിറോയ്ഡുകള്‍, ശരീരഭാരം കുറക്കാനുപയോഗിക്കുന്ന മരുന്നുകള്‍, കൊളസ്ട്രോളിന്നെതിരെയുളള മരുന്നുകള്‍, അപസ്മാര രോഗത്തിന്നെതിരെയുളള മരുന്നുകള്‍ പോലുളളവ.
ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും വെയില്‍ കൊളളാന്‍ അവസരങ്ങളുണ്ടാക്കുകയും ആ കാര്യം ഒരവശ്യകാര്യമായി കാണുകയും വേണം. മൂന്നു ദിവസം കൂടുമ്പോഴെങ്കിലും മുല കുടിക്കുന്ന കുഞ്ഞിനെയും ചെറിയ തോതില്‍ പോക്കുവെയില്‍ ഏല്പിക്കണം. ഗര്‍ഭിണികള്‍ വെയിലു കായണമെന്ന പഴമക്കാരുടെ ദീര്‍ഘവീക്ഷണം എത്ര മഹത്തരവും സാര സമ്പുഷ്ടവുമാണെന്ന് ചുരുക്കം.

പാശ്ചാത്യര്‍ നമുക്ക് നല്കിയ വിളറി വെളുത്ത സൗന്ദര്യ സങ്കല്പം നമ്മുടെ സമൂഹത്തിലുണ്ടാക്കിയ ആരോഗ്യപരമായ വിപത്ത് ചില്ലറയല്ല. നമ്മുടെ സ്വാഭാവിക നിറവും ഭംഗിയും തിളക്കവുമുളള ചര്‍മ്മത്തെ Sun Screen Lotion ഉപയോഗിച്ചു വെളുപ്പിക്കാന്‍ അവര്‍ നമ്മെ പഠിപ്പിക്കുന്നു. ഇരുണ്ട നിറം ഭംഗിയല്ലെന്ന് പല പരസ്യങ്ങളിലൂടെയും പാശ്ചാത്യ ബിസിനസ്സ് തന്ത്രത്തിന്‍റെ വക്താക്കളും അവരെ അനുകരിക്കുന്നവരും സ്ഥിരമായി പ്രചരിപ്പിച്ചു കൊണ്ട് മനുഷ്യ മനസ്സുകളിലെ ധാരണകളില്‍ വൈകല്യമുണ്ടാക്കുന്നു.

സൗന്ദര്യ വര്‍ധക വസ്തുക്കളായാലും, വിററാമിന്‍ ഗുളികകളായാലും അതിന്‍െറ ഫോര്‍മുല പാററന്റുെകളെ അടക്കി വാഴുന്നവരും അതിന്‍െറ ലാഭം കൊയ്യുന്നവരും പാശ്ചാത്യ കുത്തകകളാണെന്ന കാര്യം നാം സൗകര്യപൂര്‍വ്വം വിസ്മരിക്കുകയും പാശ്ചാത്യ കുത്തകകള്ക്ക് ലാഭമുണ്ടാക്കിക്കൊടുക്കുന്ന ചാവേറുകളായി നാം മാറുകയും ചെയ്തിരിക്കുന്നു.

കുട്ടികളെ വെയിലു കൊളളിക്കുന്നത് ഇന്ന് വിരളമായ കാഴ്ചയാണ്. എല്ലാ ഭാഗവും മറക്കുന്ന വസ്ത്രങ്ങളുപയോഗിച്ചല്ലാതെ നാം നമ്മുടെ കുട്ടികളെ കളിക്കാന്‍ പോലും വിടാറില്ല. പൊടിയും ചെളിയും വിയര്‍പ്പും മഹാ വൃത്തികേടുകളാണെന്ന് നാം കുട്ടികളെ ധരിപ്പിക്കുന്നു. അതിനാല്‍ അവയെല്ലാം ഇന്ന് കുട്ടികള്‍ക്ക് അന്യമായി തീര്‍ന്നിരിക്കുന്നു.

കമ്പ്യൂട്ടറുകളില്‍ നിന്നും മൊബൈല്‍ ഫോണിലെ വിഡിയോ ഗെയിമുകളില്‍ നിന്നും വിററാമിന്‍-ഡി ലഭിക്കില്ലല്ലോ...?

പ്രകൃതിയില്‍ നിന്നും അകന്നു നടക്കുകയും, എന്നിട്ട് അത് മൂലം സംജാതമാകുന്ന രോഗങ്ങളുടെ കാരണമന്വേഷിച്ചു നടക്കുകയും ചെയ്യുന്നവരായി നാം അധപ്പതിച്ചിരിക്കുന്നു. അതിനാല്‍ സൂര്യ പ്രകാശമെന്ന അമൂല്യവും സൗജന്യമായി ലഭിക്കുന്നതുമായ ഒൗഷധത്തെ പരമാവധി ഉപയോഗപ്പെടുത്തുക. ശാരീരിക വേദനകള്‍ എന്ന പരാതിയുമായി ഡോക്ടറെ സമീപിക്കുന്നതിന്നു മുമ്പ്, ആ വേദനകള്‍ക്ക് പ്രകൃതിയോട് പിണങ്ങിയതിന്‍െറ അടിസ്ഥാനത്തിലുളള വല്ല കാരണവുമുണ്ടൊ എന്ന് സ്വയമാലോചിച്ച് ഒന്ന് വിലയിരുത്തുക.

ആയുസ്സ് കവര്‍ന്നെടുക്കും പ്രഭാത ഭക്ഷണങ്ങള്‍

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് കൊണ്ട് ആരോഗ്യവും ആയുസ്സും കുറയുന്നു എന്നത് സത്യം. കാരണം നമ്മള്‍ രാവിലെ കഴിയ്ക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചായിരിക്കും ആ ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം ശരീരത്തിന് ലഭിയ്ക്കുന്നത്. അതുകൊണ്ട് തന്നെ പ്രഭാത ഭക്ഷണം അഥവാ ബ്രേക്ക്ഫാസ്റ്റ് ഒരിക്കലും നമ്മള്‍ ഒഴിവാക്കരുത്. പ്രഭാത ഭക്ഷണത്തിന്‍റെ കാര്യത്തില്‍ അതീവ ശ്രദ്ധയാണ് നമ്മള്‍ ചെലുത്തേണ്ടത്. കാരണം നമ്മള്‍ സ്ഥിരമായി കഴിയ്ക്കുന്ന പല ഭക്ഷണങ്ങളും പലപ്പോഴും ആയുസ്സിന്‍റെ നല്ലൊരു ഭാഗം തന്നെ ഇല്ലാതാക്കുന്നു. നിശബ്ദ കൊലയാളികളായാണ് പല ഭക്ഷണങ്ങളും ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്. അത്യാവശ്യമായി നമ്മള്‍ ഒഴിവാക്കേണ്ട ചില പ്രഭാത ഭക്ഷണങ്ങളുണ്ട്. പലപ്പോഴും ഇവ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ വളരെ വലുതായിരിക്കും. ഏതൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത് എന്ന് നോക്കാം.

വട കഴിയ്ക്കുന്നത് പലപ്പോഴും പലരുടേയും ശീലമാണ്. പ്രത്യേകിച്ച്‌ രാവിലെ ഓഫീസ് പോവാന്‍ ഇറങ്ങുന്നവര്‍ക്ക് വീട്ടില്‍ നിന്നും ഭക്ഷണം കഴിയ്ക്കാന്‍ പറ്റാത്തവര്‍ക്ക് ഇവരുടെയെല്ലാം സ്ഥിരം ഭക്ഷണമായിരിക്കും റെയില്‍വേ സ്റ്റേഷനിലെയും ഹോട്ടലുകളിലേയും വട. എന്നാല്‍ ഇത് കഴിയ്ക്കുമ്പോള്‍ കലോറി എത്രയെന്ന് പോലും നിശ്ചയിക്കാന്‍ കഴിയാത്ത രീതിയിലായിരിക്കും.

വടയില്‍ തന്നെ നിരവധി വെറൈറ്റികള്‍ ഉണ്ട് എന്ന കാര്യം നമുക്കെല്ലാം അറിയാം. പരിപ്പ് വട ഇത്തരത്തില്‍ രാവിലെ തന്നെ ഒഴിവാക്കേണ്ട ഭക്ഷണങ്ങളില്‍ മുന്നിലാണ്. ദിവസത്തെ തന്നെ ഇല്ലാതാക്കാന്‍ പരിപ്പ് വടയ്ക്ക് കഴിയും എന്നതാണ് സത്യം. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കൂടപ്പിറപ്പായി മാറാന്‍ പരിപ്പ് വട കാരണമാകും.

പലപ്പോഴും നെയ്യില്‍ വറുത്തെടുത്ത പലഹാരങ്ങള്‍ പലരും പ്രഭാത ഭക്ഷണമായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് കഴിയ്ക്കുന്നത് അനാരോഗ്യത്തിനാണ് വാതില്‍ തുറക്കുന്നത് എന്ന കാര്യം പലര്‍ക്കും അറിയില്ല.

തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാന്‍ പോലും സമയം കിട്ടാത്തവരാണ് ഇതിനെ ആശ്രയിക്കുന്നത്. ബ്രഡും ബട്ടറും കഴിയ്ക്കുന്നത് ശരീരത്തില്‍ കൊഴുപ്പ് വര്‍ദ്ധിപ്പിക്കും. പിന്നീട് അതുണ്ടാക്കുന്ന ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ പലപ്പോഴും സമയം കിട്ടിയെന്ന് വരില്ല.

നോര്‍ത്ത് ഇന്ത്യന്‍ അതിഥിയാണെങ്കിലും പൂരിമസാലയും നമ്മള്‍ മലയാളികളുടെ പ്രിയപ്പെട്ടതാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ പൂരിമസാല കഴിയ്ക്കുമ്പോള്‍ അല്‍പം ആലോചിക്കുന്നത് നല്ലതായിരിക്കും. കാരണം പൂരിയില്‍ ഉള്ള എണ്ണയും ഉരുളക്കിഴങ്ങുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും അത്രത്തോളം തന്നെ വലുതായിരിക്കും എന്നതാണ് സത്യം.

ഓംലറ്റ് നല്ലതാണ് എന്നാല്‍ രാവിലെ ബ്രഡിനോടൊപ്പം ചേര്‍ത്ത് വായിക്കുന്നത് അത്ര നല്ല ശീലമല്ല. കൊഴുപ്പ് ശരീരത്തില്‍ അടിയാന്‍ ഇത്രയും നല്ല വഴി നിങ്ങള്‍ക്ക് മുന്നില്‍ വേറെ ഇല്ല എന്ന് തന്നെ പറയാം.

എളുപ്പപ്പണിയാണ് പലര്‍ക്കും ഇഷ്ടം. അതുകൊണ്ട് തന്നെയാണ് പലരും മാഗി എന്ന ന്യൂഡില്‍സിനെ കൂട്ടു പിടിക്കുന്നതും. എന്നാല്‍ മാഗി കഴിയ്ക്കുമ്പോള്‍ അത് നമ്മുടെ ദഹനവ്യവസ്ഥയെ തകരാറിലാക്കുകയാണ് എന്നത് പലര്‍ക്കും അറിയില്ല. അത്രയേറെ ദോഷങ്ങളാണ് മാഗി ഉണ്ടാക്കുന്നത്.

ശീലമല്ലെങ്കിലും ഒരു പുതിയ ശീലം തുടങ്ങാന്‍ അധികം സമയം വേണ്ടല്ലോ. അതുകൊണ്ട് മധുര പലഹാരങ്ങള്‍ രാവിലെ കഴിയ്ക്കുന്നവര്‍ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കൊളസ്ട്രോള്‍ മാത്രമല്ല പ്രമേഹവും ബോണസ്സായി കിട്ടും എന്നത് തന്നെ കാര്യം.

പലരും ഓട്സ് പോലുള്ള ധാന്യങ്ങള്‍ രാവിലെ തന്നെ കഴിയ്ക്കും. എന്നാല്‍ ആരോഗ്യത്തിന് ഓട്സ് വളരെ നല്ലത് തന്നെയാണ്. പക്ഷേ രാവിലെ തന്നെ ഓട്സ് കഴിയ്ക്കുമ്പോള്‍ അത് വിപരീത ഫലമാണ് ഉണ്ടാക്കുക എന്നതാണ് സത്യം.

പല തരത്തിലുള്ള ജ്യൂസുകള്‍ കഴിച്ച്‌ ബ്രേക്ക്ഫാസ്റ്റ് ഒപ്പിക്കുന്നവരുണ്ട്. എന്നാല്‍ ജ്യൂസുകള്‍ നല്ലത് തന്നെയാണ് അവ നമ്മുടെ വീട്ടിലുണ്ടാക്കുമ്പോള്‍. എന്നാല്‍ ഒരിക്കലും പുറത്ത് നിന്ന് ജ്യൂസുകള്‍ വാങ്ങി രാവിലെ പ്രഭാത ഭക്ഷണത്തിന് പകരം കഴിയ്ക്കുന്നത് ഒരിക്കലും നല്ലതല്ല.

പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ ഫ്രൈ ചെയ്ത രീതിയില്‍ മുട്ട കഴിയ്ക്കുന്നത് കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കും. കൊളസ്ട്രോള്‍ മാത്രമല്ല രക്തസമ്മര്‍ദ്ദത്തിന്‍റെ കാര്യത്തിലും തീരുമാനമാകാന്‍ ഇതിന് കഴിയും.

പലരും സമോസ കഴിയ്ക്കാറുള്ളതും രാവിലെയാണ്. എന്നാല്‍ ഇത് ഇരട്ടത്താടി അഥവാ ഡബ്ബിള്‍ ചിന്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

ശ്രദ്ധിക്കുക..,ഈ ലക്ഷണങ്ങള്‍ ചിലപ്പോള്‍ കാന്‍സറിന്റേതാകാം

ഏറ്റവും നിശബ്ദനായ കൊലയാളിയാണ് കാന്‍സര്‍. ലോകത്ത് അടുത്ത കുറച്ചു കാലങ്ങളായി കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. പലപ്പോഴും അപകടകരമായ ഘട്ടം പിന്നിട്ടു കഴിയുമ്പോഴാണ് കാന്‍സര്‍ ബാധ സ്‌ഥിരീകരിക്കുന്നത്. പിന്നെയൊരു തിരിച്ചുവരവ് ഏറെ ബുദ്ധിമുട്ടാണ്. കാന്‍സര്‍ ആദ്യഘട്ടങ്ങളിലാണ് തിരിച്ചറിയുന്നതെങ്കില്‍ ചികിത്സിച്ചു മാറ്റാന്‍ വളരെയെളുപ്പമാണ്. പക്ഷേ, കാന്‍സറിന്റെ കൃത്യമായ ലക്ഷണങ്ങള്‍ എന്തൊക്കെയാണ് എന്ന് കൃത്യമായി തിരിച്ചറിയാനാവില്ല. ഏതാനും ബ്രിട്ടീഷ് വൈദ്യപഠനങ്ങള്‍ തെളിയിക്കുന്നത് ചര്‍മത്തിന്റെ വ്യത്യാസങ്ങള്‍ തിരിച്ചറിഞ്ഞ് കാന്‍സര്‍ ബാധ നേരത്തെ മനസിലാക്കാമെന്നാണ്. കാന്‍സറിന്റെ ആദ്യലക്ഷണങ്ങളായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് ഇവയാണ്.

1. നിലയ്ക്കാത്ത രക്‌തസ്രാവം

ലുക്കീമിയയുടെ ആദ്യലക്ഷണങ്ങളിലൊന്നാണ് നിലയ്ക്കാത്ത രക്‌തസ്രാവം. രക്‌തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ചുവന്ന രക്‌തകോശങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കാത്തതു മൂലമാണ് ഇതു സംഭവിക്കുന്നത്.

2. നഖങ്ങളിലെ വ്യത്യാസം

നമ്മുടെ നഖങ്ങള്‍ നോക്കിയാല്‍ പല രോഗങ്ങളുടെയും ലക്ഷണങ്ങള്‍ കണ്ടുപിടിക്കാമെന്ന് പറയാറുണ്ട്. കാന്‍സറിന്റെ കാര്യത്തിലും ഇതു ശരിയാണ്. കൈനഖങ്ങളുടെ അഗ്രഭാഗത്തെ വലിപ്പ വ്യത്യാസം ശ്വാസകോശ കാന്‍സറിന്റെ ലക്ഷണമാകാം. നഖങ്ങളുടെ താഴത്തെ ഭാഗങ്ങളില്‍ ചാരനിറത്തിലോ കറുപ്പിലോ ഉള്ള പാടുകള്‍ കാണപ്പെട്ടാല്‍ അത് ത്വക്ക് കാന്‍സറിന്റെയും വിളറിയ നഖങ്ങള്‍ കരള്‍ കാന്‍സറിന്റെയും ലക്ഷണമാകാമെന്ന് പഠനങ്ങള്‍ പറയുന്നു.

3. മുഴകള്‍

ശരീരത്തിന്റെ പല ഭാഗങ്ങളിലുമുണ്ടാകുന്ന മുഴകളും കാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. മുഴകള്‍ കണ്ട് കാന്‍സറാണെന്ന് ഭയന്ന് പരിശോധനകള്‍ നടത്തുന്നവരും നിരവധിയാണ്. മിക്ക കാന്‍സറുകളും ശരീരത്തിന്റെ ലിംഫാറ്റിക് സിസ്റ്റത്തെ ബാധിക്കുന്നതിനാലാണ് മുഴകള്‍ ലക്ഷണങ്ങളായി ഉണ്ടാകുന്നത്. ചില മുഴകള്‍ മാരകമായതും മറ്റു ചിലത് നിരുപദ്രവകാരികളുമാകാം. ഇതറിയണമെങ്കില്‍ ഡോക്ടറെ സമീപിക്കുക തന്നെ വേണം.

4. മുഖത്ത് നീര്‍വീക്കം

അലര്‍ജിയെന്നു കരുതി പലരും നിസാരമായി തള്ളിക്കളയുന്നതും എന്നാല്‍ കാന്‍സറിനു വരെ ലക്ഷണമായതുമാണ് മുഖത്തെ നീര്‍വീക്കം. മുഖത്തും കഴുത്തിലും നീരുവന്നു വീര്‍ക്കുന്നത് ചിലപ്പോള്‍ ശ്വാസകോശ കാന്‍സറിന്റെ ലക്ഷണമാകാം. അതുകൊണ്ട് ഈ ലക്ഷണങ്ങള്‍ കാണപ്പെട്ടാല്‍ ഉടന്‍ തന്നെ വൈദ്യപരിശോധന നടത്തുക.

5. സ്തനങ്ങളിലെ നീര്‍വീക്കം

സ്തനങ്ങളില്‍ കാണപ്പെടുന്ന ചുവന്ന പാടുകളും ചൊറിയും നീര്‍വീക്കവും അര്‍ബുദത്തിന്റെ ലക്ഷണങ്ങളാകാം. ഇത്തരം പാടുകളെ അവഗണിക്കരുത്.

6. മുലക്കണ്ണുകളിലെ മാറ്റം

മുലക്കണ്ണുകളിലുണ്ടാകുന്ന മാറ്റങ്ങള്‍ പലപ്പോഴും ശ്രദ്ധിച്ചെന്നുവരില്ല. പക്ഷേ, താഴേക്കോ വശങ്ങളിലേക്കോ പരന്ന രീതിയിലോ മുലക്കണ്ണുകള്‍ മാറിയാല്‍ അവ സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളാകാം. സ്വയം പരിശോധന നടത്തിയ ശേഷം ആവശ്യമെങ്കില്‍ ഡോക്ടറെ സമീപിക്കുക.

മുകളില്‍പറഞ്ഞ ലക്ഷണങ്ങളെ തിരിച്ചറിയുക വളരെ ബുദ്ധിമുട്ടാണ്. കാരണം, മിക്കവയും മറ്റ് അസുഖങ്ങളുടെയും ലക്ഷണങ്ങളാകാം. ചിലപ്പോള്‍ അവയെ കുഴപ്പമുള്ളതായി തോന്നില്ല. ചിലപ്പോള്‍ അലര്‍ജിയാണെന്നു കരുതി അവയെ തള്ളിക്കളയുകയും ചെയ്യും.

നമ്മുടെ ശരീരം വളരെ കഴിവുറ്റതാണ്. എന്തെങ്കിലും അസാധാരണമായത് സംഭവിച്ചാല്‍ അത് നമ്മെ അറിയിക്കാന്‍ ശരീരത്തിന് അതിന്റേതായ മാര്‍ഗങ്ങളുണ്ട്. അവയാണ് ഈ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ ശ്രദ്ധാപൂര്‍വം വീക്ഷിച്ച ശേഷം ആവശ്യമെങ്കില്‍ വൈദ്യപരിശോധന നടത്തുക. ചെറിയ ലക്ഷണങ്ങള്‍ പോലും ഡോക്ടറെ അറിയിക്കുക. സ്വയചികിത്സ പാടില്ല.

കൈ കഴുകാം; നല്ല ആരോഗ്യത്തിലേക്ക്

നല്ല ആരോഗ്യത്തിലേക്ക് കൈകഴുകുന്നതിനു വേണ്ടി കുട്ടികളും മുതിര്‍ന്നവരും ശ്രദ്ധിക്കേണ്ടതാണ്. ഏറ്റവുമധികം രോഗാണുക്കള്‍ ശരീരത്തിലെത്തുന്നതും കൈകളിലൂടെ തന്നെ.

കുട്ടികള്‍

വികസ്വര രാജ്യങ്ങളിലെ കുട്ടികളില്‍ പകുതിയും വൃത്തിയും ടോയ്ലറ്റ് സൗകര്യങ്ങളും ഇല്ലാത്ത ചുറ്റുപാടുകളിലാണു ജീവിക്കുന്നത് എന്നാണു പഠനങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ടുതന്നെ ശിശുമരണ നിരക്കില്‍ 80 ശതമാനവും ടൈഫോയിഡ്, കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടു സംഭവിക്കുന്നതാണ്. വിര, കൃമി, കൊക്കപ്പുഴു തുടങ്ങി പരാദജീവികളുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ വേറെയും. മൂക്കു ചീറ്റി വസ്ത്രത്തില്‍ തുടയ്ക്കുമ്പോഴും ഒരേ ടവല്‍ പല ദിവസങ്ങളില്‍ ഉപയോഗിക്കുമ്പോഴും രോഗാണുക്കള്‍ അന്തരീക്ഷത്തിലേക്കും ശരീരത്തിലേക്കും പടരുകയാണു ചെയ്യുന്നത്.

മുതിര്‍ന്നവര്‍

കംപ്യൂട്ടര്‍ കീബോര്‍ഡില്‍ ടോയ്ലറ്റ് സീറ്റിലുള്ളതിനേക്കാള്‍ 18 മടങ്ങ് രോഗാണുക്കളുണ്ടെന്ന് വിദേശ രാജ്യങ്ങളില്‍ നടത്തിയ പഠനം തെളിയിക്കുന്നു. മൗസ്, പേന, പണം തുടങ്ങിയവയിലെല്ലാം രോഗാണുക്കള്‍ പറ്റിയിരിക്കും. ഓഫിസിനകത്തും പുറത്തും യാത്രയ്ക്കിടയിലും കൈ വൃത്തിയാക്കാതെ സ്നാക്സ് കഴിക്കുമ്പോള്‍ ഒരു പറ്റം അണുക്കളും ഉള്ളിലെത്തുന്നു. ഒരേ പ്ലേറ്റില്‍നിന്നു പലര്‍ വാരിക്കഴിക്കുമ്പോള്‍ മറ്റുള്ളവരുടെ കൈകളിലെ അണുക്കള്‍ കൂടി നമ്മുടെ ഉള്ളില്‍ ചെല്ലും. ഷേക്ക് ഹാന്‍ഡ് കൊടുക്കുമ്പോള്‍ പോലും സൗഹൃദത്തിനൊപ്പം കുറെയധികം രോഗാണുക്കളും നമ്മുടെ കൈകളില്‍ എത്തുന്നുണ്ട്. ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ കൗണ്ടറില്‍ വച്ചിരിക്കുന്ന പെരുംജീരകം നാലെണ്ണം എടുത്തു വായിലിടുമ്പോഴും ഇതേ അപകടമുണ്ട്.

എത്ര വട്ടം കൈകഴുകണം

ദിവസം എത്ര വട്ടം കൈകഴുകണം എന്നല്ല, ഏതൊക്കെ അവസരങ്ങളില്‍ കൈകഴുകണം എന്നാണു തീരുമാനിക്കേണ്ടത്. ടോയ്ലറ്റില്‍ എപ്പോള്‍ കയറിയാലും സോപ്പുപയോഗിച്ചു കൈകള്‍ കഴുകണം. പുറത്തുപോയി വരുമ്പോള്‍, രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോള്‍, രോഗികള്‍ ഉപയോഗിച്ച പാത്രങ്ങളും വസ്ത്രങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ തുടങ്ങി പല സന്ദര്‍ഭങ്ങളിലും കൈകള്‍ സോപ്പിട്ടു കഴുകണം. ഭക്ഷണം കഴിക്കുന്നതിനു മുന്‍പും ചെറിയ കുട്ടികളെ എടുക്കുന്നതിനു മുന്‍പും കുട്ടികള്‍ക്കു ഭക്ഷണം വാരിക്കൊടുക്കുന്നതിനു മുന്‍പും കൈകള്‍ കഴുകണം.

കഴുകിയാല്‍ മിനുങ്ങണം

ഭക്ഷണം കഴിക്കാറാകുമ്പോള്‍ വെറുതെ ടാപ്പിനടിയില്‍ കൈകാണിച്ചു കഴിക്കാനിരിക്കുന്നവരല്ലേ അധികം പേരും. (കല്യാണങ്ങള്‍ക്കും മറ്റും സദ്യ ഉണ്ണാനിരിക്കുമ്പോഴാകട്ടെ പലരും കൈ കഴുകാറുപോലുമില്ല). പക്ഷേ ഇത്തരം കൈകഴുകല്‍ കൊണ്ടു കൈകളിലും 10 ശതമാനം അണുക്കള്‍ പോലും നശിക്കുന്നില്ല. അണുനാശിനികള്‍ അടങ്ങിയ സോപ്പ് പതപ്പിച്ചു കൈയുടെ അകവും പുറവും നന്നായി തടവുക. വിരലുകള്‍ക്കിടയിലുള്ള ഭാഗവും നഖങ്ങളും വൃത്തിയാക്കുക. പിന്നീടു ധാരാളം വെള്ളം ഒഴിച്ചു കഴുകുക. അതിനു ശേഷം ഉണങ്ങിയ വൃത്തിയുള്ള ടവല്‍ കൊണ്ടു തുടയ്ക്കുക. അപ്പോഴേ കൈകഴുകല്‍ പൂര്‍ണമാകുന്നുള്ളു.

നല്ല സോപ്പ് ഉപയോഗിക്കൂ

അണുനാശിനി അടങ്ങിയ സോപ്പ് ഉപയോഗിച്ചു കഴുകുന്നതാണ് ഏറ്റവും നല്ലത്. ഹോട്ടലുകളിലും മറ്റും പലര്‍ ഉപയോഗിച്ച സോപ്പ് ഉപയോഗിക്കുമ്പോള്‍ വേണ്ടത്ര ഫലം കിട്ടിയെന്നു വരില്ല. തന്നെയുമല്ല അണുക്കള്‍ പടരാനുമിടയാകും.

മുടിയഴകിന് ആയുര്‍വേദം

ഹെന്ന ചെയ്യുന്നത് മുടിയഴകിനും മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. നാല് ടീസ്പൂണ്‍ ചെറുനാരങ്ങാ നീരില്‍ കാപ്പിപ്പൊടി സമം ചേര്‍ത്ത് രണ്ട് മുട്ടയും ഒരു ടീസ്പൂണ്‍ ഉലുവപ്പൊടിയും ഇടുക. മൈലാഞ്ചിപ്പൊടിയും ചേര്‍ക്കുക. ഇത് തേയില ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ ചേര്‍ത്തു കുഴമ്പ് പരുവത്തിലാക്കുക. ഒരു മണിക്കൂറിനു ശേഷം ഹെന്ന ബ്രഷ് ഉപയോഗിച്ച് തലയിലും മുടിയിലും തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിനുശേഷം കഴുകാം. മഴക്കാലത്ത് നീര്‍വീഴ്ച വരുമെന്ന പേടിയുള്ളവര്‍ ഹെന്ന ചെയ്യുന്നതിനു മുമ്പ് നെറുകയില്‍ അല്പം രാസ്‌നാദിപ്പൊടി തടവുക. ഹെന്നയില്‍ ത്രിഫലപ്പൊടി കൂടി ചേര്‍ക്കുന്നതും നീര്‍വീഴ്ച വരാതിരിക്കാന്‍ സഹായിക്കും.

നാലു കപ്പ് ചൂടുവെള്ളത്തിലേക്ക് രണ്ടു കൈപ്പിടി വേപ്പില കുതിര്‍ത്തുവയ്ക്കുക. പിറ്റേ ദിവസം മുടി കഴുകാന്‍ ഈ വെള്ളം ഉപയോഗിക്കാം. വേപ്പില വെളളത്തില്‍ കുതിര്‍ത്തു വെച്ച് അരച്ചു കുഴമ്പാക്കി തലയോട്ടിയില്‍ അരമണിക്കൂര്‍ പുരട്ടുന്നതും മുടികൊഴിച്ചിലിനും താരനും പരിഹാരമാണ്. ആര്യവേപ്പിന്‍ തൊലി അരച്ച് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് വേപ്പിലയിട്ടു കാച്ചിയ വെള്ളത്തില്‍ കഴുകി കളയുന്നതും മുടിയഴകിന് നല്ലതാണ്.

മൂന്നു നേന്ത്രപ്പഴവും തേനും ചേര്‍ത്തു കുഴമ്പ് പരുവത്തിലാക്കി 50 മിനിട്ട് തലയില്‍ തേച്ചു പിടിപ്പിക്കുക. മുടി മിനുസമുള്ളതാവും. പുതീന ഇടിച്ചു പിഴിഞ്ഞ ചാറ് തലയോട്ടിയിലും മുടിയിലും തേച്ചു പിടിപ്പിച്ച് 10-15 മിനുട്ടിനു ശേഷം കഴുകി കളയുക. ഇത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

മുടിക്ക് നല്ല കറുപ്പു നിറം ലഭിക്കാന്‍ കറിവേപ്പില ഇട്ടു കാച്ചിയ വെളിച്ചെണ്ണ നല്ലതാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് മുടി കഴുക. പരുപരുത്ത മുടിയുള്ളവര്‍ കണ്ടീഷണര്‍ ഉള്ള ഷാംപു തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

ചര്‍മത്തിലെ കറുത്ത പാടുകള്‍ സൂക്ഷിക്കുക

ശരീരത്തിന് ദോഷമുണ്ടാക്കാത്ത ചര്‍മത്തിന്‍റെ അവസ്ഥയാണ് ഹൈപ്പര്‍ പിഗ്മെന്‍റേഷന്‍. ഇവിടെ ശരീരത്തിന്‍റെ ചില ഭാഗങ്ങളിലെ ചര്‍മം സമീപഭാഗത്തേക്കാള്‍ ഇരുണ്ട നിറമുള്ളതായി കാണപ്പെടുന്നു. ചര്‍മത്തിനു തനതായ നിറം നല്‍കുന്ന മെലാനിന്‍ കണികകളുടെ അമിതവും ക്രമവിരുദ്ധവുമായ ഉല്‍പാദനവും ചര്‍മത്തില്‍ കൂടുതലായി അടിഞ്ഞു കൂടുന്നതിന്‍റെയും ഫലമാണിത്.

സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ

സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരുന്ന ഈ പ്രശ്നത്തിന്‍റെ കാരണങ്ങള്‍ പലതാണ്.

  • അമിതമായി സൂര്യപ്രകാശമേല്‍ക്കുന്നതാണ് പിഗ്മെന്‍റേഷനും ഡാര്‍ക്ക് പാച്ചസുകളും (ഇരുണ്ടനിറത്തിലുള്ള കട്ടികൂടിയ ചര്‍മഭാഗങ്ങള്‍) ഉണ്ടാകാനുള്ള പ്രധാനകാരണമായി കണക്കാക്കുന്നത്. സൂര്യപ്രകാശത്തില്‍ യുവിഎ, യുവിബി കിരണങ്ങളാണുള്ളത്. പിഗ്മെന്‍റേഷനും ഡാര്‍ക്ക് പാച്ചസുകള്‍ക്കും കാരണം യുവിഎ രശ്മികളാണ്. സൂര്യപ്രകാശത്തിന്‍റെ  തീവ്രത കൂടുതലുള്ളസമയങ്ങളില്‍ സണ്‍സ്ക്രീന്‍ തേക്കണം.
  • പോസ്റ്റ ഇന്‍ഫ്ളമേറ്ററി ഹൈപ്പര്‍ : പിഗ്മെന്‍റേഷന്‍ കറുത്തപാടുകള്‍ക്കുള്ള രണ്ടാമത്തെ പ്രധാനകാരണമാണിത്. മുഖക്കുരു, പൊള്ളല്‍ തുടങ്ങിയവ വന്ന് ഭേദമാകുന്ന അവസരത്തില്‍ ചില അണുബാധകള്‍ ഉണ്ടാകുന്നു. ഇവ പിഗ്മെന്‍റേഷന്‍ കോശങ്ങളെ സജീവമാക്കുന്നു.
  • മരുന്നുകള്‍: ചില മരുന്നുകള്‍ കൂടുതല്‍ കാലത്തേക്കു സ്ഥിരമായി ഉപയോഗിക്കുന്നത് പിഗ്മെന്‍റേഷനു കാരണമാകുന്നു. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം പിഗ്മെന്‍റേഷന്‍ വരുത്താത്ത മരുന്നുകളിലേക്ക് മാറാം.
  • ഫോട്ടോ സെന്‍സിറ്റീവ് ഘടകങ്ങള്‍: വീടുകളില്‍ തയാറാക്കുന്ന പലതരം ലേപനങ്ങള്‍, ഫെയ്സ് പാക്കുകള്‍, പല ചേരുവകള്‍ അടങ്ങിയ നാടന്‍ മരുന്നുകള്‍ എന്നിവയുടെ സ്ഥിരമായ ഉപയോഗം ചര്‍മത്തില്‍ പിഗ്മെന്‍റേഷന്‍ ഉണ്ടാക്കാം. വെയിലുമായി ഉണ്ടാകുന്ന പ്രതിപ്രവര്‍ത്തനം മൂലമാണിത്.
  • പ്രമേഹം:  അമിതവണ്ണമുള്ളവരുടെ കഴുത്തിനു പിറകിലും കക്ഷത്തിലും തുടകള്‍ക്കിടയിലും ഇരുണ്ട നിറത്തില്‍ പിഗ്മെന്‍റേഷന്‍ കാണപ്പെടാം. ഇതുള്ളവര്‍ക്ക് പ്രമേഹസാധ്യത കൂടുതലാണ്. ഇത് അക്കാന്തോസിസ് നൈഗ്രിക്കന്‍സ് എന്നാണറിയപ്പെടുന്നത്.
  • ഹോര്‍മോണുകള്‍ : ശരീരത്തിലെ ഹോര്‍മോണുകളുടെ വ്യതിയാനവും അസന്തുലിതാവസ്ഥയും വിവിധ പ്രായക്കാരില്‍ പിഗ്മെന്‍റേഷനു കാരണമാകുന്നു. ഗര്‍ഭകാലം ഉദാഹരണമാണ്.
  • ഡെര്‍മറ്റോസിസ് പാപ്പുലോസ നൈഗ്ര:  ഇവ സാധാരണ കാണുന്നത് ഇരുണ്ട്, മെലിഞ്ഞ ശരീരമുള്ളവരിലാണ്. ചെറിയ ഇരുണ്ട നിറത്തിലുള്ള കേടായ ചര്‍മമാണിത്.
  • പെരിഓര്‍ബിറ്റല്‍ ഹൈപ്പര്‍ പിഗ്മെന്‍റേഷന്‍:  കണ്ണിനു ചുറ്റിലുമുണ്ടാകുന്ന ഇരുണ്ടനിറത്തിലുള്ള വലയങ്ങളാണിത്. ശരിയായ ഉറക്കത്തിന്‍റെ  അഭാവം, ഉറക്കകൂടുതല്‍, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക തുടങ്ങിയവയാണ് ഈ അവസ്ഥയ്ക്കുള്ള കാരണങ്ങള്‍.
  • പിഗ്മെന്‍റേഷന്‍ എന്ന അവസ്ഥ വെറുമൊരു സൌന്ദര്യപ്രശ്നം മാത്രമല്ല. പലരോഗങ്ങളുടെയും സൂചനയാണ്. അതുകൊണ്ട് തന്നെ കൃത്യമായ ചികിത്സ തേടണം.

ചോറോ ചപ്പാത്തിയോ ഏതാണ് നല്ലത്

അരിയാഹാരം ഒഴിവാക്കി ഗോതമ്പ് വിഭവങ്ങള്‍ കഴിക്കുന്നതാണ് പുതിയ ട്രെന്‍ഡ്. ശരിക്കും അരിയെക്കാള്‍ മെച്ചമാണോ ഗോതമ്പ്. അരിയും ഗോതമ്പും ധാന്യാഹാരങ്ങളാണ്. രണ്ടും ഘടനാപരമായും ഒരുപോലെ തന്നെ. അരിയില്‍ നിന്നും ഗോതമ്പില്‍ നിന്നും ലഭിക്കുന്നതാകട്ടെ ഒരേ അളവിലുള്ള ഊര്‍ജവുമാണ്. അരിയോ ഗോതമ്പോ ഏതാണ് ഗുണകരം?  ഈ സംശയം ഇല്ലാത്ത ഒരു മലയാളിയും ഇല്ല എന്നു തന്നെ പറയാം.

അരിയും ഗോതമ്പും ഒരുപോലെ

കട്ടിയുള്ള ഒരു പുറം കവചവും അതിനുള്ളില്‍ നേര്‍ത്ത ആവരണവും ഉള്ളില്‍ അന്നജം അടങ്ങിയ ഉള്‍ക്കാമ്പും ചേര്‍ന്നതാണ് ധാന്യമണിയാണ് അരിയും ഗോതമ്പും. മുഖ്യഘടകം അന്നജമായതിനാല്‍ രണ്ടിന്‍റെയും ഊര്‍ജ്ജമൂല്യം 100 ഗ്രാമില്‍ നിന്ന് ഏകദേശം 346 കിലോകലോറിയാണ്. അന്നജത്തിന്‍റെ തന്നെ മറ്റൊരു രൂപമായ ഭക്ഷ്യനാരുകള്‍ അരിയിലും ഗോതമ്പിലും അടങ്ങിയിട്ടുണ്ട്. ഗോതമ്പില്‍ നാരിന്‍റെ അശം താരതമ്യേന കൂടുതലാണ്.

നെല്ല് കുത്തി അരിയാക്കി പോളിഷ് ചെയ്ത് എടുക്കുമ്പോള്‍ നാരിന്‍റെ  അംശം നഷ്ടപ്പെടുന്നുണ്ട്. പുഴുക്കലരിയില്‍ ഈ നഷ്ടം കുറവാണ്. ഗോതമ്പില്‍ ഭക്ഷ്യനാരുകള്‍ കൂടുതലായും പുറന്തൊലിയിലാണ്. വ്യവസായികാടിസ്ഥാനത്തില്‍ സംസ്ക്കരിക്കുമ്പോള്‍ ഇത് നഷ്ടമാകുന്നു. വീട്ടില്‍ തന്നെ ഉണക്കിപ്പൊടിച്ചെടുക്കുന്ന ഗോതമ്പുപൊടിയും ഉപയോഗത്തിനുമുമ്പ് പലതവണ അരിച്ചെടുക്കുന്നത് ഇതേ രീതിയില്‍ ഭക്ഷ്യനാരുകള്‍ നഷ്ടപ്പെടുത്തും. മാംസ്യത്തിന്റെ അളവും ഗോതമ്പില് കൂടുതലാണ്. എന്നാല് അരിയിലെ മാംസ്യം എളുപ്പത്തില് ദഹിക്കുന്നതും അത്യാവശ്യ അമിനോ ആസിഡുകളായ മെതയോനിന്‍, ടൈറോസിന്‍ എന്നിവയാല്‍ സമ്പുഷ്ടവുമാണ്. ഗോതമ്പിലെ മാംസ്യമായ ഗ്ലൂട്ടന്‍ പലവിധ അലര്‍ജികള്‍ക്കും സീലിയാക് രോഗങ്ങള്‍ക്കും കാരണമാവാം.

പുഴുക്കലരിയുടെ മെച്ചം

ജീവകം- ബി ഗ്രൂപ്പ്, ധാന്യങ്ങളില്‍ കൂടുതലായി കാണാം. ജലത്തില്‍ അലിയുന്ന ഇവയ്ക്ക് പാചകനഷ്ടം പൊതുവേ കൂടുതലാണ്. എന്നാല്‍ അരിയുടെ കാര്യത്തില്‍ കേരളീയര്‍ കൂടുതലായും ഉപയോഗിക്കുന്നത് പുഴുക്കലരിയാണ്. ഈപ്രക്രിയ അരിയുടെ പോഷകഗുണത്തില്‍ ഗണ്യമായ മാറ്റം വരുത്തുന്നുണ്ട്. പുഴുങ്ങിയ നെല്ല് അരിയാകുമ്പോള്‍ ഭക്ഷ്യനാരുകളും സംരക്ഷിക്കപ്പെടുന്നുണ്ട്. അന്നജത്തിന്‍റെ ഘടനയില്‍ മാറ്റം വരുന്നതിനാല്‍ കുറച്ചുഭാഗം റെസിസ്റ്റന്‍റ് സ്റ്റാര്‍ച്ച് ആയി മാറുന്നുണ്ട്. ഇവ നല്ലൊരു പ്രീബയോട്ടിക് ആണ്. ദഹനവ്യൂഹത്തിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് ഇത് സഹായിക്കും. ഗ്ലൂക്കോസ് ആയി രക്തത്തിലെത്തുന്ന സമയം കൂടുകയും ചെയ്യും. മൂലകങ്ങളുടെ സാന്നിധ്യം അരിയിലും ഗോതമ്പിലും ഉണ്ട്. ചെമ്പ്, ഇരുമ്പ്, എന്നിവ ഏകദേശം ഒരേ അളവില്‍ എന്നാല്‍ സിങ്ക്, സോഡിയം മുതലായവ ഗോതമ്പില്‍ താരതമ്യേന ഉയര്‍ന്ന അളവില്‍ കാണുന്നു. അമിത രക്തംസമ്മര്‍ദം, വൃക്കരോഗങ്ങള്‍ എന്നിങ്ങനെ സോഡിയം നിയന്ത്രണം ആവശ്യമുള്ളവര്‍ക്ക് ഗോതമ്പിനേക്കാള്‍ അരിയായിരിക്കും ഗുണകരം. ഗോതമ്പുപൊടികൊണ്ട് എണ്ണയില്ലാതെ ഉണ്ടാക്കിയെടുക്കുന്ന ചപ്പാത്തിയുടെയും പുഴുക്കലരിച്ചോറിന്‍റെയും ഗ്ലൈസിമിക് ഇന്‍ഡക്സ് ശരാശരി 62-ഉം 64-ഉം ആണ്. ചപ്പാത്തിയായാലും ചോറായാലും ഗ്ലൈസിമിക് ലോഡ് കൂടും. 25 ഗ്രാം അരികൊണ്ട് കിട്ടുന്ന അരകപ്പ് ചോറിലും 25ഗ്രാം ആട്ടകൊണ്ട് ഉണ്ടാക്കുന്ന എണ്ണയില്ലാത്ത ഒരു ചപ്പാത്തിയിലും 80 കിലോ കലോറിയാണ് ഊര്‍ജം. ഗോതമ്പിന് പാക്കറ്റ് ഉല്‍പന്നങ്ങളെയാണ് ആശ്രയിക്കുന്നത്. ആട്ട, റവ, മൈദ, സേമിയ എല്ലാം വ്യവസായികാടിസ്ഥാനത്തില്‍ സംസ്ക്കരിച്ചത് വാങ്ങി ഉപയോഗിക്കുകയാണ്. ഇതിലൂടെ ഭക്ഷ്യനാരുകളും മറ്റു പോഷകഘടകങ്ങളും ഗണ്യമായി നഷ്ടപ്പെടുന്നുണ്ട്.

മഞ്ഞള്‍ കൊണ്ടു നടുവേദന മാറ്റാം

നടുവേദനയും ഇടുപ്പു വേദനയുമെല്ലാം ഇന്നത്തെ സാധാരണ രോഗങ്ങളുടെ പട്ടികയില്‍ വന്നു കഴിഞ്ഞു. പ്രത്യേകിച്ച്‌ ഇന്നത്തെ ജോലി സാഹചര്യത്തില്‍. മണിക്കൂറുകളോളം ഇരുന്നുള്ള ജോലിയും ടെന്‍ഷനും സ്ട്രെസും വ്യായാമക്കുറവുമെല്ലാമാണ് പലപ്പോഴും നടുവേദനയ്ക്കുള്ള കാരണങ്ങളായി മാറുന്നത്. നടുവേദനയ്ക്കും ഇടുപ്പു വേദനയ്ക്കുമെല്ലാം പെയിന്‍ കില്ലറുകളെ ആശ്രയിക്കുന്നതിനേക്കാള്‍ ഏറെ നല്ലതാണ് സ്വാഭാവിക വഴികള്‍ പരീക്ഷിക്കുന്നത് . പ്രത്യേകിച്ചു വീട്ടുവൈദ്യം. ഇത്തരം വീട്ടുവൈദ്യങ്ങളിലൊന്നാണ് മഞ്ഞള്‍. മഞ്ഞള്‍ കൊണ്ടു നടുവേദന എപ്രകാരം മാറ്റാമെന്നു നോക്കൂ,

നട്ടെല്ലിലെ നെര്‍വിനുണ്ടാകുന്ന തകരാറാണ് പലപ്പോഴും നടുവേദനയക്കു കാരണം.

മഞ്ഞളിലെ കുര്‍കുമിന്‍ എന്ന ഘടകം ഇതിനു നല്ലൊരു പരിഹാരമാണ്.

4 കപ്പു വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ മഞ്ഞളിട്ടു കലക്കി തിളപ്പിയ്ക്കുക. ഇത് ഊറ്റി പാകത്തിനു ചൂടാകുമ്പോള്‍ അല്‍പം തേന്‍ ചേര്‍ത്തു കുടിയ്ക്കാം. ഇതു ദിവസവും കുടിയ്ക്കുന്നത് നടുവേദനയക്ക് ആശ്വാസം നല്‍കും.

തിളയ്ക്കുന്ന വെള്ളത്തില്‍ മഞ്ഞളിട്ടു വറ്റിയ്ക്കുക. ഇത് പേസ്റ്റ് പരുവത്തിലാകാന്‍ പാകത്തിന് വെള്ളവും മഞ്ഞളും വേണം. ഇത് തണുത്ത ശേഷം ഫ്രിഡ്ജില്‍ വച്ചു സൂക്ഷിയ്ക്കാം. നടുവേദന വരുമ്പോള്‍ വേദനയുളളിടത്ത് ഇതു പുരട്ടാം.

ഭക്ഷണസാധനങ്ങളില്‍ മഞ്ഞളിട്ടു കഴിയ്ക്കുന്നത് നടുവേദന കുറയാന്‍ ഏറെ നല്ല ഒരു വഴിയാണ്.

മഞ്ഞളിലെ എന്‍സൈമുകള്‍ നടുവിനുണ്ടാകുന്ന ചതവും നീര്‍ക്കെട്ടുമെല്ലാം തടയാന്‍ ഏറെ സഹായകമാണ്. ഇതുകൊണ്ടാണ് നടുവേദന മാറുന്നത്.

ദിവസം 300 ഗ്രാം വീതം മൂന്നു സമയത്തായി കഴിയ്ക്കുന്നതാണ് മുതിര്‍ന്ന ഒരാള്‍ക്കു കഴിയ്ക്കാവുന്ന മഞ്ഞളിന്‍റെ അളവ്.

ശുദ്ധമായ മഞ്ഞള്‍ ഉപയോഗിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. എങ്കില്‍ മാത്രമേ ഗുണം ലഭിയ്ക്കൂ

ടോണ്‍സിലൈറ്റിസ് പ്രതിരോധിക്കാം

മനുഷ്യശരീരത്തിലെ പ്രതിരോധസംവിധാനത്തിലെ സുപ്രധാന കണ്ണികളാണ് ടോണ്‍സിലുകള്‍. ശ്വാസനാളം, അന്നനാളം, വായു, ഭക്ഷണം എന്നിവയിലൂടെയെല്ലാം എത്തിപ്പെടുന്ന അണുക്കളെ ആദ്യം നേരിടുന്നത് ടോണ്‍സിലുകളാണ്. ആയുര്‍വേദം ‘താലുഗ്രന്ഥി’ എന്നാണ് ടോണ്‍സിലുകളെ പറയുക. തൊണ്ടയില്‍ നാവിന്‍െറ ഉദ്ഭവസ്ഥാനത്ത് അണ്ണാക്കിന്‍െറ ഇരുവശങ്ങളിലുമായാണ് ഇവ സ്ഥിതിചെയ്യുക. മുട്ടയുടെ ആകൃതിയാണ് ഈ ഗ്രന്ഥികള്‍ക്ക് .

ടോണ്‍സിലുകള്‍ കീഴടങ്ങുന്നതെങ്ങനെ?
സാധാരണഗതിയില്‍ ടോണ്‍സിലുകള്‍ അണുക്കളെ തടഞ്ഞുനിര്‍ത്തി അവയെ നശിപ്പിച്ചോ നിര്‍വീര്യമാക്കിയോ ആണ് ആരോഗ്യം സംരക്ഷിക്കുക. എന്നാല്‍, ഈ പ്രതിരോധ നടപടികളുടെ താളം ചിലപ്പോള്‍ തെറ്റാറുണ്ട്. അണുക്കള്‍ കൂട്ടത്തോടെ എത്തി ആക്രമണത്തിന്‍െറ ശക്തി കൂടുമ്പോള്‍ ടോണ്‍സിലുകള്‍ കീഴടങ്ങുന്നു.

ശരീരത്തിന്‍െറ പ്രതിരോധശക്തി കുറയുമ്പോഴും രോഗാണു ശക്തമാകുമ്പോഴും മറ്റും ടോണ്‍സില്‍ ഗ്രന്ഥിയില്‍ ഉണ്ടാകുന്ന അണുബാധ ആണ് ടോണ്‍സിലൈറ്റിസ്. മുതിര്‍ന്നവരില്‍ ‘തുണ്ഡികേരി’ എന്നും ശിശുക്കളില്‍ ‘താലുകണ്ഡകം’ എന്ന പേരും ടോണ്‍സിലൈറ്റിസിനുണ്ട്. 
ടോണ്‍സിലൈറ്റിസ് മുതിര്‍ന്നവരെയും കുട്ടികളെയും ബാധിക്കാറുണ്ടെങ്കിലും കുട്ടികളിലാണ് ധാരാളമായി കാണുക. സാധാരണഗതിയില്‍ ശ്രദ്ധയില്പ്പെടാതെയിരിക്കുന്ന ടോണ്‍സിലുകള്‍ അണുബാധ ഉണ്ടാകുന്നതോടെ തടിച്ച് ചുവന്ന് വലുതാകും.

കാരണങ്ങള്‍
ടോണ്‍സിലൈറ്റിസ് പെട്ടെന്നുണ്ടാവുകയോ നീണ്ടുനില്ക്കുന്ന അണുബാധയുടെ ഭാഗമായോ ഉണ്ടാകാം. വൈറസുകളും ബാക്ടീരിയകളും അണുബാധക്കിടയാക്കാറുണ്ട്. ശരീരത്തിന്‍െറ അകത്തും പുറത്തും അണുബാധക്കനുകൂലമായ സാഹചര്യം ഒരുങ്ങുന്നതോടെ രോഗം എളുപ്പം പിടിപെടുന്നു. അണുക്കള്‍ ടോണ്‍സിനല്‍ ഗ്രന്ഥിയുടെ ഉപരിതലത്തില്‍ അടിഞ്ഞുകൂടി അണുബാധക്കിടയാക്കും.

തൊണ്ടയില്‍ താപനിലയില്‍ കുറവുണ്ടാകുന്നത് താല്ക്കാലികമാണെങ്കിലും അണുബാധ ഉണ്ടാക്കാം. നല്ല ചൂടുള്ള കാലാവസ്ഥയില്‍ തണുത്തവെള്ളം, തണുത്ത ഭക്ഷണം ഇവ കഴിക്കുക, മഞ്ഞുകൊള്ളുക, മഴ നനയുക, തുടര്‍ച്ചയായി എ.സി ഉപയോഗിക്കുക എന്നിവയും ടോണ്‍സിലൈറ്റിസിനിടയാക്കാറുണ്ട്.

പകരുന്നരോഗം
ടോണ്‍സിലൈറ്റിസ് പടരുന്ന രോഗമാണ്. രോഗിയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള സ്രവങ്ങളുമായുള്ള സമ്പര്‍ക്കം രോഗം പരക്കാനിടയാക്കും. രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും രോഗാണുക്കള്‍ അന്തരീക്ഷത്തിലെത്തും. വായുവിലൂടെയും കൈകള്‍ വഴി അന്നപഥത്തിലൂടെയും അടുത്തിടപെടുമ്പോള്‍ രോഗാണുക്കള്‍ പ്രവേശിക്കുന്നു.

ലക്ഷണങ്ങള്‍

  • പനി, ശരീരവേദന, ക്ഷീണം, ഇവക്കൊപ്പം ഉണ്ടാകുന്ന ശക്തിയായ തൊണ്ടവേദന
  • ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട്
  • ടോണ്‍സിലുകളില്‍ ചുവപ്പ്, പഴുപ്പ്, വെളുത്ത പാട ഇവ കാണുക
  • കഴുത്തിലെ കഴലകളില്‍ വീക്കവും വേദനയും
  • ചെവിവേദന  ഇവയാണ് പ്രധാന ലക്ഷണങ്ങള്‍.

പലതവണ ടോണ്‍സിലൈറ്റിസ് വന്നവരില്‍ സ്ഥിരമായി ഒരു തടിപ്പ് കാണാറുണ്ട്. അണുബാധയുള്ളപ്പോള്‍ തടിപ്പില്‍ തൊട്ടാല്‍ വേദന ഉണ്ടാകും.

തൊണ്ടവേദന അവഗണിക്കരുത്
ചില ഗുരുതരരോഗങ്ങളുടെ പ്രധാന ലക്ഷണമായും തൊണ്ടവേദന വരാറുണ്ട്. തൊണ്ടയുടെ ഒരുഭാഗത്ത് മാത്രമായുണ്ടാകുന്ന വേദനയെ ഗൗരവമായി കാണണം, പ്രത്യേകിച്ച് മുതിര്‍ന്നവര്‍. അര്‍ബുദമല്ലെന്ന് പരിശോധനയിലൂടെ ഉറപ്പാക്കേണ്ടതുണ്ട്. ആവര്‍ത്തിച്ചുള്ള ടോണ്‍സിലൈറ്റിസും ശ്രദ്ധയോടെ കാണണം.

കുട്ടികളില്‍
2-5 വയസ്സുവരെയുള്ള കുട്ടികളില്‍ ശക്തമായ തൊണ്ടവേദനക്കും പനിക്കുമൊപ്പം കഴുത്തില്‍ മുഴകള്‍ കൂടിയുണ്ടെങ്കില്‍ അത്യന്തം അപകടകാരിയായ ഡിഫ്തീരിയ ആണോ എന്ന് പരിശോധിക്കണം.

സങ്കീര്‍ണ്ണതകള്‍
ഫലപ്രദമായി ചികിത്സിക്കാത്ത ടോണ്‍സിലൈറ്റിസും ആവര്‍ത്തിച്ചുണ്ടാകുന്ന ടോണ്‍സിലൈറ്റിസും നിരവധി സങ്കീണതകള്‍ക്ക് വഴിയൊരുക്കാറുണ്ട്.

  • ഹൃദയവാല്‍വിനെയും വൃക്കകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുക
  • ടോണ്‍സിലൈറ്റിസ് ഉള്ളവരില്‍ റുമാറ്റിക് ഫിവര്‍ എന്ന രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
  • രോഗത്തെ അശ്രദ്ധമായി കാണുന്നവരില്‍ സൈനസുകള്‍, മധ്യകര്‍ണം, ശ്വാസകോശം, കഴുത്തിലെ ലസികാഗ്രന്ഥി തുടങ്ങിയ ഭാഗങ്ങളിലും അണുബാധ ഉണ്ടാകുന്നു.
  • ഗ്രന്ഥിയുടെ ചുറ്റുമുള്ള ഭാഗത്ത് പഴുപ്പ് ബാധിക്കുന്നു.
  • പഴുപ്പ് കഴുത്തിലേക്ക് ബാധിക്കുന്ന അതീവ ഗുരുതരാവസ്ഥയും ഉണ്ടാകാറുണ്ട്.

ടോണ്‍സിലൈറ്റിസ് സ്ഥിരമായി വരുന്നവര്‍ക്ക് ചെവിവേദന ശക്തമായി ഉണ്ടാകും. അടിക്കടിയുള്ള ടോണ്‍സിലൈറ്റിസ് രോഗപ്രതിരോധശേഷി കുറയ്ക്കുന്നതിനൊപ്പം വായനാറ്റം, രുചിവ്യത്യാസം ഇവക്കുമിടയാക്കും. 
കുട്ടികളില്‍ കൂര്‍ക്കംവലിയും ടോണ്‍സിലൈറ്റിസ് ഇടയാക്കാറുണ്ട്.

ചികിത്സ
ഒൗഷധങ്ങള്‍ക്കൊപ്പം നസ്യം, പ്രതിസാരണം (നീര്‍വാര്‍ത്തുകളയുക), ലേപനം, ഗണ്ഡൂഷം (കവിള്‍ക്കൊള്ളല്‍) ഇവ ഉള്‍പ്പെടെ ചികിത്സകളാണ് ടോണ്‍സിലൈറ്റിസിന് നല്കുക. ഒപ്പം വീണ്ടും ആവര്‍ത്തിക്കാതിരിക്കാനുള്ള പ്രതിരോധചികിത്സകളും നല്കുന്നു. ചികിത്സക്കൊപ്പം രോഗി വിശ്രമിക്കുകയും കര്‍ശനമായി ശുചിത്വം പാലിക്കുകയും വേണം. രോഗി ഉപയോഗിച്ച പാത്രങ്ങള്‍, ടവല്‍ ഇവ മറ്റുള്ളവര്‍ ഉപയോഗിക്കരുത്.

ഭക്ഷണം ശ്രദ്ധയോടെ
ടോണ്‍സിലൈറ്റിസ് രോഗിക്ക് ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ടുള്ളതിനാല്‍ നിര്‍ജലീകരണത്തിനുള്ള സാധ്യത ഏറെയാണ്. ഇത് ഒഴിവാക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം, നെല്ലിക്കനീര്, പേരക്ക വെള്ളവും ചേര്‍ത്തരച്ചത്, കഞ്ഞിവെള്ളം, പച്ചക്കറി സൂപ്പ് ഇവ മാറിമാറി നല്കണം.

ലഘുചികിത്സകള്‍

  1. മുയല്ച്ചെവിയന്‍ വേരോടെ അരച്ച് തൊണ്ടയില്‍ പുരട്ടുക. വേദന പെട്ടെന്ന് കുറക്കും.
  2. മുയല്ച്ചെവിയന്‍ നീരും കുമ്പളങ്ങാനീരും ചേര്‍ത്ത് കഴിക്കുക.
  3. ചുക്കും ഇന്തുപ്പും പൊടിച്ച് ചേര്‍ത്ത് വീക്കമുള്ള ഭാഗത്ത് പുരട്ടുക.
  4. തുളസിയില ധാരാളം ചേര്‍ത്ത് തിളപ്പിച്ച വെള്ളം ഇളംചൂടോടെ വായില്‍ നിര്‍ത്തുക.
  5. മുക്കുറ്റിയോ ആനച്ചുവടിയോ ചേര്‍ത്തു എണ്ണ കാച്ചി പുരട്ടുന്നത് ടോണ്സിലൈറ്റിസിന്‍െറ ആവര്‍ത്തനം കുറക്കും.

കടപ്പാട് : www.infomagic.com

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate