অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ശരീരസംരക്ഷണ അറിവുകള്‍

ശരീരസംരക്ഷണ അറിവുകള്‍

  1. യൗവനം നിലനിർത്താൻ നാരങ്ങാ വെള്ളം
  2. രാത്രി വൈകി ഭക്ഷണം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക
  3. പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള വേദന സംഹാരികള്‍ കേള്‍വി കുറവുണ്ടാക്കുന്നുവെന്ന് പഠനം
  4. ശരീര ഭാരം കുറയ്ക്കാന്‍ വെളുത്തുള്ളി
  5. കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ മല്ലിയില
  6. പുകവലി എളുപ്പത്തിൽ നിർത്താം ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ
  7. നിസ്സാരമല്ല പപ്പായ കുരു .ഔഷധ മൂല്യം ഏറെയുള്ളതാണ്
  8. ഗുണത്തിൽ ഒട്ടും ചെറുതല്ല കാരറ്റ്
  9. ഇയർ ബഡ് ഉപയോഗിച്ചു ചെവി വൃത്തിയാക്കുന്നത് നല്ലതല്ല.
  10. നിങ്ങള്‍ക്കും തടി കുറക്കാം; ഇതാ ചില മാര്‍ഗ്ഗങ്ങള്‍
  11. മഴക്കാല രോഗങ്ങളെ അറിയാം; പ്രതിരോധിക്കാം
  12. സൂര്യഘാതം; അത്ര നിസ്സാരമാക്കേണ്ട
  13. സ്ത്രീകളിലെ നടുവേദനയും, മുന്‍കരുതലുകളും
  14. കരള്‍ രോഗത്തെ അറിയാം; പ്രതിരോധിക്കാം
  15. കുട്ടികളില്‍ ജംഗ്ഫുഡ് കഴിക്കുന്ന ശീലമുണ്ടോ
  16. വേനലിനെ വെല്ലാന്‍
  17. മരണമൊഴികെ മറ്റെന്തിനും പരിഹാരം കരിഞ്ചീരകം
  18. ജീവിക്കാം ഹൃദയപൂര്‍വ്വം ; ഹൃദയത്തെ കുറിച്ച് അറിയേണ്ടതെല്ലാം
  19. ഇല മുതല്‍ വേരുവരെ അടിമുടി പേരക്ക ഔഷധം
  20. കുട്ടികളിലെ വയറുവേദന നിസ്സാരമാക്കരുത്

യൗവനം നിലനിർത്താൻ നാരങ്ങാ വെള്ളം

ദിവസവും രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാനും കരളിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ശരീരം മെലിയണമെന്നാഗ്രഹമുള്ളവര്‍ക്കും ധൈര്യമായി നാരങ്ങാ വെള്ളം കുടിച്ചു തുടങ്ങാം. നാരങ്ങ വെള്ളം കുടിക്കുന്നത് ശീലമാക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ ഇവയാണ്.

1. ശരീര സംരക്ഷണം

ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിയോടെ നിലനിര്‍ത്താന്‍ നാരങ്ങയിലടങ്ങിയ വിറ്റാമിന്‍ സി സഹായിക്കുന്നു. ശരീരത്തിലെ പിഎച്ച് ലെവല്‍ നിയന്ത്രിയ്ക്കുന്നു. നാരങ്ങയിലടങ്ങിയ നാരുകള്‍ ശരീരത്തിലെ മോശം ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിച്ച് കുടലിനെ സംരക്ഷിക്കുന്നു. നാരങ്ങ ചേര്‍ത്ത് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നഷ്ടപെടാതിരിക്കാന്‍ സഹായിക്കും.

2. ദഹനപ്രശ്‌ന പരിഹാരം

ദഹനേന്ദ്രിയത്തെ ശുദ്ധിയാക്കാനും ശരീരത്തിലേക്ക് ആവശ്യമായ ധാതുക്കളെ ആഗിരണം ചെയ്യാനും നാരങ്ങയുടെ ഉപയോഗം സഹായിക്കും. ദഹനം കൃത്യമായ രീതിയില്‍ നടക്കുമെന്ന് മാത്രമല്ല, ഗ്രാസ്ട്രബിള്‍ ഇല്ലാതാക്കുകയും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും നാരങ്ങ വെള്ളത്തിന് കഴിയും.

3. ദന്താരോഗ്യം

പല്ലുവേദനയ്ക്ക് ഉത്തമ പരിഹാരമാണ് നാരങ്ങാ വെള്ളം. കൂടാതെ വായ്‌നാറ്റം ഇല്ലാതെയാക്കുന്നതും മോണയില്‍ നിന്നുള്ള രക്തസ്രാവം കുറയ്ക്കുന്നതും നാരങ്ങ വെള്ളം കുടിക്കുന്നത് സഹായകരമാണ്.4. രക്തസമ്മര്‍ദ്ദം

4. രക്തസമ്മര്‍ദ്ദം

നാരങ്ങയിലെ ഉയര്‍ന്ന പൊട്ടാസ്യത്തിന്റെ അളവ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ഓക്കാനമുണ്ടാക്കുന്ന അവസ്ഥ അല്ലാതെയാക്കുന്നതിനും സഹായിക്കുന്നു.

5. മാനസികാരോഗ്യം

വൈറ്റമിന്‍ സി, ബി എന്നിവയ്‌ക്കൊപ്പം പൊട്ടാസ്യം, കാല്‍ഷ്യം, അയണ്‍ മഗ്നീഷ്യം എന്നിവയെല്ലാം നാരങ്ങയിലുണ്ട്. ക്ഷീണം അകറ്റുന്നതിനൊപ്പം ഉന്മേഷം നല്‍കുകയും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇതിന് കഴിയും. നല്ലൊരു എനര്‍ജി ഡ്രിങ്കാണിത്. മാനസികപിരിമുറുക്കമുള്ള ജോലി ചെയ്യുന്നവര്‍ ഇടയ്ക്കിടെ നാരങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്. ചെറുനാരങ്ങ വെള്ളം മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതും വിഷാദരോഗത്തില്‍ നിന്ന് മുക്തി നേടുന്നതിനും സഹായിക്കുന്നു. വെള്ളം ധാരാളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. എന്നാല്‍ പലര്‍ക്കും വെള്ളം തനിയെ കുടിക്കാന്‍ മടിയാണ്. നാരങ്ങ ചേര്‍ത്ത് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നഷ്ടപെടാതിരിക്കാന്‍ സഹായിക്കും.

6. ശ്വസന പ്രശ്‌നം

ദഹന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും ഇതു സഹായിക്കും. നാരങ്ങയില്‍ ധാരാളം വൈറ്റമിന്‍ സിയും ബിയും അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകളും ആന്റിഓക്‌സിഡന്റ്‌സും പോട്ടാസ്യവും കാല്‍സ്യവും അയണും മഗ്‌നീഷ്യവുമെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ചെറുനാരങ്ങ വെള്ളം മെറ്റിരിയല്‌സ് കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ ആസ്മ പ്രശ്‌നം നേരിടുന്നവര്‍ക്കും ചെരു നാരങ്ങ വെള്ളം ദിവസവും കുടിക്കുന്നത് നല്ല ഫലം തരും.

7. യൗവനം നിലനിറുത്താന്‍

ശരീര സൗന്ദര്യം നിലനിറുത്തുന്നതിന് നാരങ്ങ വെള്ളം ദിവസവും കുടിക്കുന്നതു നല്ലതാണ്. ചര്‍മ്മത്തിലെ മൃതകോശങ്ങളകറ്റി യുവത്വം പ്രദാനം ചെയ്യാന്‍ നാരങ്ങയ്ക്കു കഴിയും. ചെറു നാരങ്ങ വെള്ളം കുടിക്കുന്നത് കലോറി കുറയ്ക്കുന്നതിനും ഏറെ സഹായകരമാണ്.

8. ശ്വാസനാള അണുബാധ തടയാന്‍

നാരങ്ങയില്‍ കാത്സ്യം, മെഗ്‌നീഷ്യം, പൊട്ടാസ്യം, സിട്രിക് ആസിഡ്, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. വായിലെ ബാക്ടീരിയകളെ ചെറുക്കാനും നാരങ്ങായ്ക്കു കഴിവുണ്ട്.

രാത്രി വൈകി ഭക്ഷണം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക

രാത്രി ഏറെ വൈകിയുള്ള ആഹാരം കഴിക്കല്‍ ശരീരത്തില്‍ പ്രതികൂലമായിട്ടാണ് ബാധിക്കുക. ശരീരത്തിന്റെ സ്വാഭാവികമായ പ്രക്രിയയെ ഇത് തകരാറിലാക്കുകയും നിദ്ര വീഴുന്ന സമയത്ത് അസ്വാരസ്യം സൃഷ്ടിക്കുകയും ചെയ്യുന്നു. ശരീരത്തിലെ ഹോര്‍മോണുകളെ ബാധിക്കാന്‍ വരെ സാധ്യതയുണ്ട്. രാത്രി വൈകി അത്താഴം കഴിക്കുന്നവരെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയാണ്.

1. അധിക കലോറി

രാത്രി വൈകിയാണ്‌ ഭക്ഷണം കഴിക്കുന്നതെങ്കില്‍ ആ ഭക്ഷണം ഒരിക്കലും ഊര്‍ജത്തിനായി ഉപയോഗിക്കപ്പെടുകയില്ല. പകരം കൊഴുപ്പായി ശേഖരിക്കപ്പെടുകയും ശരീര ഭാരം കൂടാന്‍ കാരണമാവുകയും ചെയ്യും.
ലേറ്റ് നൈറ്റ് ഡിന്നര്‍ അമിതവണ്ണത്തിനെ മാത്രമല്ല, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ കുഴപ്പത്തിലാക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വൈകി അത്താഴം കഴിക്കുന്നത് പഠിക്കാനും, ഗ്രഹിക്കാനുമുള്ള കഴിവുകളെ കുറയ്ക്കുമെന്ന് മാത്രമല്ല ഓര്‍മ്മ ശക്തി കുറയ്ക്കാനും കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടി കാണിക്കുന്നത്.

2. ഉറക്കമില്ലായ്മ

രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുന്നത് ഉറക്കമില്ലായ്മയിലേക്ക് നയിക്കും. വൈകി ഭക്ഷണം കഴിക്കുന്നത് ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കാതിരിക്കുന്നതാണു മതിയായ ഉറക്കം ലഭിക്കാത്തതിനു കാരണം.

3. വൈകിയുള്ള പോഷണപരിണാമം

രാത്രി ഭക്ഷണം വൈകിയാല്‍ അത് ശരീരപോഷണത്തെ പ്രതികൂലമായി ബാധിക്കും. ഇത് ശരീര ഭാരം വര്‍ദ്ധിക്കാന്‍ കാരണമാക്കുകയും ചെയ്യും. നേരം വൈകിയുള്ള അത്താഴം മെറ്റാബോളിസത്തെ മാത്രമല്ല, ഹൃദയാരോഗ്യത്തേയും ബാധിക്കുമെന്ന് പഠനം തെളിയിച്ചിട്ടുണ്ട്.

4. നെഞ്ചെരിച്ചില്‍, അസിഡിറ്റി

വൈകി അത്താഴം കഴിക്കുന്നവര്‍ക്ക്‌ അസിഡിറ്റി, നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍ എന്നിവ അനുഭവപ്പെടും അത്താഴത്തിനും ഉറക്കത്തിനും ഇടയിലുള്ള സമയം കുറയുന്നതാണ്‌ കാരണം. ഓരോ തവണയും ഭക്ഷണ ശേഷം ദഹനപ്രകൃയ നടത്താനുള്ള സമയം ശരീരത്തിന് ആവശ്യമാണ്. ഭക്ഷണം കഴിച്ചതിന് ശേഷം ഉടനെ കിടക്കുകയാണെങ്കില്‍ ദഹനപ്രക്രിയ ശരീയായ രീതിയില്‍ നടക്കാതിരിക്കുകയും വയറ്റില്‍ നിന്നും അന്നനാളത്തില്‍ ആസിഡ് അധികരിക്കുകയും കഠിനമായ നെഞ്ചെരിച്ചിലിനു കാരണമാകുകയും ചെയ്യും.

5. ദഹന പ്രശ്നങ്ങൾ

രാത്രി ഏറെ വൈകി ഭക്ഷിക്കുന്നത് ദഹന പ്രവര്‍ത്തനത്തെയും ആത്യന്തിക പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള വേദന സംഹാരികള്‍ കേള്‍വി കുറവുണ്ടാക്കുന്നുവെന്ന് പഠനം

ചെറിയ തലവേദന വന്നാല്‍ പോലും വേദന സംഹാരികളില്‍ അഭയം കണ്ടെത്തുന്നവര്‍ ഏറെയുണ്ട്. വേണ്ടതിനും വേണ്ടാത്തതിനും ഡോക്ടറുടെ നിര്‍ദ്ദേശം പോലുമില്ലാതെ വേദന സംഹാരികള്‍ വാരി തിന്ന് വേദനയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരാണ് പലരും. ചില വേദനകള്‍ ശരീരത്തിന്റെ പ്രതിരോധമാര്‍ഗ്ഗമാണെന്ന് ആരും ചിന്തിക്കുന്നേയില്ല. ഇത് കാലക്രമത്തില്‍ തിരിച്ചടിയാകുമെന്നാണ് പുതിയ പഠനങ്ങള്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ അമിതമായി വേദന സംഹാരികള്‍ കഴിക്കുന്നത് സ്ത്രീകളില്‍ കേള്‍വി ശക്തിയെ വരെ ബാധിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. അമേരിക്കയിലെ ബ്രിഗാം ആന്റ് വുമന്‍സ് ആശുപത്രിയിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തലുണ്ടായത്. കൂടുതലും സ്ത്രീകളിലാണ് വേദനസംഹാരികള്‍ കേള്‍വി തകരാറുണ്ടാക്കുകയെന്നാണ് ഗവേഷക സംഘം പറയുന്നത്.

കാലങ്ങളായി വേദന സംഹാരികളില്‍ അഭയം പ്രാപിക്കുന്ന 48 നും 73 നും ഇടയില്‍ പ്രായമുള്ള 54,000 ലധികം സ്ത്രീകള്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടാണ് ഗവേഷക സംഘത്തിന്റ പഠനം. ഡോ. ഗാരി കര്‍ഹാന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. സ്ത്രീകളില്‍ കേള്‍വി കുറവ് ഉണ്ടാകുന്നതില്‍ ഏകദേശം 5.5 ശതമാനം കാരണം എബുപ്രൂഫിന്‍ അല്ലെങ്കില്‍ പാരസെറ്റമോളിന്റെ ഉപയോഗം മൂലമാണെന്നാണ് മാത്രമല്ല മറ്റ് ആരോഗ്യ പ്രത്യാഘാതങ്ങള്‍ക്കും ഇത് കാരണമായേക്കാമെന്നാണ് പഠനം പറയുന്നത്. വേദനാ സംഹാരികളെ കരുതലോടെ മാത്രമേ സമീപിക്കാവവ എന്ന് പഠനം മുന്നറിയപ്പു നല്‍ക്കുന്നു. എല്ലാ മരുന്നുകള്‍ക്കും പാര്‍ശ്വ ഫലങ്ങള്‍ ഉണ്ട്. അതിനാല്‍ മരുന്ന കവറില്‍ രേഖപ്പെട്ടുത്തിയിരിക്കുന്ന പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയെന്ന് കൃത്യമായി മനസിലാക്കണം. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ കഴിക്കാവൂ

ശരീര ഭാരം കുറയ്ക്കാന്‍ വെളുത്തുള്ളി

വെളുത്തുള്ളി ലോകത്തില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങളില്‍ ഒന്നാണ്. ലോകത്തിലെ എല്ലാ ഭക്ഷണ രീതികളിലും അടര്‍ത്തിമാറ്റാന്‍ കഴിയാത്ത സ്വാധീനമുള്ള ഒന്ന്. 100 ഗ്രം വെളുത്തുള്ളിയില്‍ 150 കലോറി, 6.36 ഗ്രാം പ്രോട്ടീന്‍, വിറ്റാമിന്‍ ബി1, ബി2, ബി3, ബി6,വിറ്റാമിന്‍ സി, ഇരുമ്പ്, മഗ്‌നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഔഷധ ഗുണമുള്ള വെളുത്തുള്ളി എല്ലാ ദിവസവും വെറുതെ കഴിക്കുകയോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ ഇവയാണ്.

1. രക്ത ശുദ്ധിവരുത്താന്‍

എല്ലാ ദിവസവും രാവിലെ വെളുത്തുള്ളി കഴിക്കുന്നത് രക്ത ശുദ്ധിവരുത്തുന്നതിനു വളരെ നല്ലതാണ്. രാവിലെ ചെറു ചൂടുള്ള വെള്ളത്തില്‍ 2 വെളുത്തുള്ളി അല്ലിയും കുറച്ച് നാരങ്ങനീരും ചേര്‍ത്ത് കഴിക്കുന്നത് രക്തശുദ്ധിവരുത്തുന്നതിനു സഹായിക്കും.

2. പ്രതിരോധശേഷിക്ക്

പനി, കഫക്കെട്ട്, ജലദോഷം, ചുമ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്ക് പരിഹാരമായി വെള്ളുത്തുള്ളി കഴിക്കാം. ബാക്ടീരിയകളെ നിയന്ത്രിച്ച് ശരീരത്തിന് പ്രത്യേക ഉന്മേഷം പ്രദാനം ചെയ്യാന്‍ കഴിയുന്നതോടൊപ്പം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും വെളുത്തുള്ളി വളരെ നല്ലതാണ്.

3. ഹൃദയസംബന്ധമായ രോഗങ്ങള്‍

ഒന്നോ രണ്ടോ ചുള വെളുത്തുള്ളി ദിവസവും രാവിലെ ചവച്ചരച്ചു കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയ രക്തധമനികളില്‍ ഉണ്ടാവുന്ന രോഗങ്ങള്‍ ഇല്ലാതാക്കാനും ഇതിന് സഹായിക്കുന്നതിനും ഹൃദയസംബന്ധമായ രോഗങ്ങള്‍ തടയുന്നതിനും സഹായിക്കുന്നു. ഹൃദയവാല്‍വുകള്‍ക്കു കട്ടി കൂടുന്ന ആര്‍ട്ടീരിയോക്ലിറോസിസ് എന്ന അവസ്ഥയ്ക്കുള്ള പരിഹാരമാണു ഒരു സ്പൂണ്‍ വെളുത്തുള്ളി ചതച്ചു സ്ഥിരമായി കഴിക്കുന്നത്. ഹൃദ്രോഗത്തിനു പ്രധാന കാരണമാകുന്ന രക്തസമ്മര്‍ദം കുറച്ചു നിര്‍ത്താനും വെള്ളുത്തുള്ള സഹായിക്കുന്നു.

4. ശരീര ഭാരം കുറയ്ക്കാന്‍

ശരീരത്തിന് പ്രത്യേക ഉന്മേഷം പ്രദാനം ചെയ്യാന്‍ കഴിയുന്നതോടൊപ്പം ശരീരം ഭാരം കുറക്കാനും ഇത് സഹായിക്കും. ശരീരത്തിലെ ചീത്ത കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുമെന്നതിനാല്‍ പെട്ടെന്ന് അമിത വണ്ണം കുറച്ചു കൊണ്ടുവരാന്‍ ഇത് കൊണ്ട് സാധിക്കും.

5. ക്യാന്‍സര്‍ തടയാന്‍

ക്യാന്‍സറില്‍ നിന്നും ശരീരത്തെ പ്രതിരോധിക്കുന്നതിന് വെളുത്തുള്ളി ദിവസവും കഴിക്കുന്നത് ഏറെ സഹായകരമാണെന്ന് ധാരാളം പഠനങ്ങള്‍ തെളിയിക്കുന്നു. ആന്റി ഓക്സിഡന്റുകള്‍ ധാരാളമടങ്ങിയ വെള്ളുത്തുള്ളി ദൈനംദിന ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനുള്ള സാധ്യത കുറയും.

6. മുടിക്കും ചര്‍മ്മത്തിനും

വെളുത്തുള്ളി ദിവസവും ചതച്ചു കഴിക്കുന്നത് മുടിക്കും ചര്‍മ്മത്തിനും വളരെ നല്ലതാണ്. ദിവസവും വെളുത്തുള്ള കഴിക്കുന്നത് മുടി കൊഴിച്ചില്‍ തടയുന്നതിനു സഹായിക്കും.

കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ മല്ലിയില

മല്ലിയില ഇപ്പോള്‍ കേരളത്തിലെ അടുക്കളകളില്‍ ഒരു വിരുന്നുകാരനല്ല. കറിവേപ്പില മാത്രം ആധിപത്യം സ്ഥാപിച്ചിരുന്ന കേരളീയ വിഭവങ്ങളില്‍ മല്ലിയിലയും തന്‍റെ സ്ഥാനം കണ്ടെത്തി എന്നുള്ളത് നിസാരകാര്യമല്ല. വ്യത്യസ്തമായ മണം മാത്രമല്ല മല്ലിയിലയുടെ ഔഷധഗുണവും ഇതിനെ മലയാളിയുടെ പ്രിയപ്പെട്ടതാക്കി. മല്ലിയിലയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളാണ് ഇതിനു ആസ്വാദ്യകരമായ മണം നല്‍കുന്നത്.

ഔഷധഗുണം നഷ്ടമാകാതെയിരിക്കാന്‍ കറികള്‍ പാകം ചെയ്യുമ്പോഴല്ല മറിച്ച് വെന്തുവാങ്ങിയ വിഭവങ്ങള്‍ക്ക് മേല്‍ അലങ്കാരം എന്നോണമാണ് മല്ലിയില വിതറുന്നത്.
മല്ലിയില നല്ലൊരു ആന്‍റി ഓക്സിഡന്‍റ്റാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബറുകള്‍ കൊളസ്ട്രോള്‍ നിയന്ത്രണത്തിനു സഹായിക്കുന്നു.

മല്ലിയിലയില്‍ കാത്സ്യം, കോപ്പര്‍, അയണ്‍, സിങ്ക്, പൊട്ടാസിയം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ സിയും ബി കോംപ്ലെക്സും ഇതിലുണ്ട്. രോഗങ്ങളെ പ്രതിരോധിക്കാന്‍ മല്ലിയിലയുടെ ഉപയോഗം സഹായിക്കും.

മല്ലിയില ഭക്ഷിക്കുന്നത് സുഗമമായ ദഹനത്തെയും സഹായിക്കുന്നു. വയറ്റിലെ അസ്വസ്ഥതകള്‍ക്കും പ്രതിരോധിക്കാന്‍ ഒരു പരിധി വരെ ഈ ഇലയുടെ ഉപയോഗം പ്രയോജനകരമാണ്.

ജലദോഷം ചെറിയ പണി, മൂക്കൊലിപ്പ്,വയറ്റിളക്കം എന്നിങ്ങനെയുള്ള അസ്വസ്ഥകള്‍ക്കും മല്ലിയില ഒരു പരിഹാരമാണ്. ബ്ലഡ്‌ ഷുഗര്‍ നിയന്ത്രണത്തിനും മല്ലിയില ഉപയോഗിക്കാവുന്നതാണ്.
ശരീരതാപത്തെ സ്വാധീനിക്കുവാനും മല്ലിയിലയ്ക്ക് കഴിയും. കഠിനമായ ചൂട് ഉള്ളപ്പോള്‍ മല്ലിയില ഇട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്.

സുഗമമായ ശ്വസനത്തിനും മല്ലിയില പതിവായി ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പുകവലി എളുപ്പത്തിൽ നിർത്താം ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ

പുകവലിക്കുന്നരിൽ 80% ആളുകളുകളും അത് നിര്‍ത്താന്‍ ആഗ്രഹമുള്ളവരും 2, 3 പ്രാവശ്യമെങ്കിലും അതിനായി ശ്രമം നടത്തിയിട്ടുള്ളവരുമാണെന്ന് കണക്കെടുപ്പുകള്‍ തെളിയിക്കുന്നു. എന്നാല്‍ അത്ര എല്ലാവര്‍ക്കും എളുപ്പത്തില്‍ മോചനം ലഭിക്കുന്ന ഒരു ശീലമല്ല പുകവലി.

കൊക്കൈൻ, ഹെറോയിൻ എന്നിവയുടെ ഉപയോഗത്തിലൂടെ തലച്ചോറിൽ വരുന്ന മാറ്റങ്ങൾ പോലെ തന്നെയാണ് പുകയില ഉപയോഗത്തിലൂടെയും ഉണ്ടാകുന്നത്. പലപ്പോഴും ശരീരത്തിന്റെ ഭാഗത്തു നിന്നും വളരെ അനാരോഗ്യകരമായ പ്രതികരണമാണ് പുകവലി നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്നത്. അതിനാല്‍ പുകവലി നിര്‍ത്താന്‍ തീരുമാനിക്കുമ്പോള്‍ ശാരീരികവും മാനസികവുമായി തയ്യാറെടുക്കുകയും ചെയ്യണം. അവര്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധയില്‍ വയ്ക്കുന്നത് നല്ലതായിരിക്കും.

1) ഈ ദുശ്ശീലം മറക്കാന്‍ ശ്രമിക്കാം

തണുത്ത വെള്ളം സ്ട്രോ ഉപയോഗിച്ചു ഇടയ്ക്കിടെ കുടിയ്ക്കുന്നത് പുക വലിക്കുന്നതിനുള്ള ഉണ്‍മുഖത കുറയ്ക്കുന്നതായി കാണുന്നു. കൂടാതെ ഇങ്ങനെ ചെയ്യുന്നത് പുകവലി സൃഷ്ടിച്ച തലച്ചോറിന്‍റെ മന്ദത അകറ്റുന്നതിനും സഹായിക്കുന്നു. ഇടയ്ക്കിടെ ലഘുഭക്ഷണം കഴിക്കുന്നതും നല്ലതാണ്, പക്ഷെ ശരീരഭാരത്തെകുറിച്ചും ആരോഗ്യത്തെക്കുറിച്ചും ബോധമുണ്ടാകണം എന്ന് മാത്രം.

2) നല്ലതിനെ ഓര്‍ക്കുക..

പുകവലി നിര്‍ത്തിയതിനു ശേഷം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടായ നല്ല കാര്യങ്ങളെ കുറിച്ചു വയ്ക്കുക. ഇത് ഇപ്പോഴും കാണാന്‍ കഴിയുന്ന ഒരിടത്തായാല്‍ ഏറ്റവും നല്ലത്.
പുകവലിക്കുവാന്‍ ഒരു ദിവസം നിങ്ങള്‍ ചെലവാക്കിയിരുന്ന തുക സൂക്ഷിച്ചു മാറ്റിവയ്ക്കുക. ഇത് എത്രത്തോളം വലിയ ഒരു സംഖ്യയായിരുന്നു എന്ന് തിരിച്ചറിയുന്നത്‌ തന്നെ പുകവലി നിര്‍ത്താന്‍ നിങ്ങളെ മാനസികമായി സഹായിക്കും.

3) ഇടയ്ക്കിടെ പല്ലുകള്‍ വൃത്തിയാക്കുക

വായുടെ ശുചിത്വം പുകവലി ഉപേക്ഷിക്കുവാന്‍ ഏറ്റവും നിര്‍ബന്ധമായ ഒരു മാര്‍ഗ്ഗമാണ്. നാക്കിലും പല്ലുകളിലും അവശേഷിക്കുന്ന പുകയിലക്കറയുടെ സ്വാദ് വീണ്ടും പുകവലിക്കുവാനുള്ള പ്രവണത നല്‍കും. പുകവലി ഒരു ലഹരിയാണ് എന്നോര്‍ക്കണം. അതിനാല്‍ ഇടയ്ക്കിടെ പല്ല് തേയ്ക്കുന്നതും നാവ് വൃത്തിയാക്കുന്നതും ശീലിക്കുക.

4) മദ്യപാനം പൂര്‍ണ്ണമായും ഉപേക്ഷിക്കണം

മദ്യപിക്കുമ്പോള്‍ പുകവലിക്കുവാനുള്ള താല്‍പര്യവും വര്‍ദ്ധിക്കും. പുകവലി ഉപേക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മദ്യപാനവും നിയന്ത്രണത്തിലാക്കണം.

5) ആള്‍ക്കൂട്ടത്തില്‍ നിങ്ങളുടേതായ ഇടം കണ്ടെത്തുക

സാമൂഹികജീവിത ശൈലിയുടെ ഭാഗമായി പുകവലിയും മദ്യപാനവും ഇന്ന് സാധാരണമായിരിക്കുന്നു. ഒരാള്‍ പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നു എങ്കില്‍ അയാള്‍ നാളത് വരെയുള്ള സാമൂഹിക ജീവിതത്തില്‍ നിന്നും പൂര്‍ണ്ണമായും അകലണം എന്നില്ല, പക്ഷെ അവിടെയെല്ലാം അയാള്‍ തനിക്ക് സൗകര്യപ്രദമായ ഇടമുണ്ടാക്കാന്‍ ശ്രദ്ധിക്കണം.


6) പുകവലി ഉപേക്ഷിക്കുവാന്‍ തീരുമാനിച്ച കാര്യങ്ങളെ ഓര്‍ക്കുക

കുടുംബം ആരോഗ്യം അങ്ങനെ നിങ്ങള്‍ ഈ തീരുമാനത്തിലെത്താന്‍ കാരണമായ എന്തും ഇടയ്ക്കിടെ ഓര്‍മ്മിക്കുവാന്‍ ശ്രമിക്കുന്നത് വളരെ പ്രയോജനം ചെയ്യും.

7) നിത്യജീവിതത്തില്‍ എപ്പോഴും കര്‍മ്മനിരതരാകാന്‍ ശ്രമിക്കുക

അലസമായ മനസ്സ് അസ്വസ്ഥതകളെ സൃഷ്ടിക്കും. ഇത് ദുശീലങ്ങളിലേക്ക് മടങ്ങാനുള്ള ചിന്തയുണ്ടാക്കിയെന്നു വരാം. ശാരീരികവും മാനസികവുമായി ആരോഗ്യത്തോടെയിരിക്കുക എന്നുള്ളതാണ് ഇതില്‍ നിന്നും രക്ഷപ്പെടാനുള്ള വഴി. പതിവായി വ്യായാമം ചെയ്യുകയും മനസ്സിന് സന്തോഷം നല്‍കുന്ന നല്ല പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയും ചെയ്യുക.

8) മികച്ച ഒരു സുഹൃത്തുമായി ആശയവിനിമയം നടത്തുക

പുകവലി എന്ന ദുശ്ശീലത്തില്‍ നിന്നും മോചിതനാകണം എന്നുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് നല്ലൊരു സുഹൃത്തിന്‍റെ പിന്തുണ ആവശ്യമുണ്ട്. അത് ആണോ പെണ്ണോ ആയിക്കോട്ടെ, നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന ആകുലതകളും വൈഷമ്യതകളും പങ്കിടാന്‍ കഴിയുന്ന ഒരു സുഹൃത്ത് ഒപ്പമുണ്ടാകേണ്ടത് ആവശ്യമാണ്. പുകവലി ശീലത്തില്‍ നിന്നും മോചിതനായ ഒരാളാണ് സുഹൃത്തെങ്കില്‍ ഏറ്റവും നല്ലത്.

9) കാപ്പിയുടെ അളവ് നിയന്ത്രിക്കുക

പ്രഭാതത്തില്‍ ഒരു കാപ്പി കുടിക്കുന്നത് മിക്ക ആളുകള്‍ക്കും ഒരു ശീലമാണ്. എന്നാല്‍ ചിലര്‍ക്ക് കാപ്പി കുടിക്കുമ്പോള്‍ മാനസിക പിരിമുറുക്കവും ടെന്‍ഷനും വര്‍ദ്ധിക്കും എന്നും കണ്ടു വരുന്നു. പുകവലി ശീലമായവര്‍ക്ക് ഇത് വീണ്ടും പുക വലിക്കാനുള്ള പ്രവണത ഉണ്ടാക്കും. അതിനാല്‍ പുകവലി ഉപേക്ഷിക്കുവാന്‍ ശ്രമിക്കുന്നവര്‍ കുടിക്കുന്ന കാപ്പിയുടെ അളവ് നിയന്ത്രിക്കുന്നത്‌ നല്ലതായിരിക്കും.

10) ക്ഷമയോടെ എടുത്ത തീരുമാനം നടപ്പിലാക്കുക

ഇത് നടപ്പിലാക്കാന്‍ വളരെ പ്രയാസമാണ് എങ്കിലും ക്ഷമയോടെ മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്തി ലക്ഷ്യം കാണാനുള്ള ആര്‍ജ്ജവം നേടുക. നിങ്ങളുടെ ദുശ്ശീലം തകര്‍ത്ത ആ കാര്യങ്ങളെക്കുറിച്ചോര്‍ത്ത് നിശ്ചയദാര്‍ഡ്യയത്തോടെ എടുത്ത തീരുമാനവുമായി മുന്നോട്ട്

നിസ്സാരമല്ല പപ്പായ കുരു .ഔഷധ മൂല്യം ഏറെയുള്ളതാണ്

പപ്പായ കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. മധുരമുള്ള പപ്പായ കഴിച്ചതിനു ശേഷം അതിനുള്ളിലെ കറുത്ത കുരു കളയുകയാണ് എല്ലാവരും ചെയ്യുന്നത്. എന്നാല്‍ പപ്പായയുടെ ഏറ്റവും ഔഷധമൂല്യമുള്ള ഭാഗം ഈ കുരുവാണെന്ന് അധികം ആര്‍ക്കുമറിയില്ല.

ക്യാന്‍സറിനെ പ്രതിരോധിക്കുകയും ലിവർ സിറോസിസിനെപ്പോലും സുഖപ്പെടുത്തുകയും ചെയ്യുന്ന അത്ഭുത ഔഷധമാണ് പപ്പായയുടെ കുരു. ക്യാന്‍സര്‍ പടരുന്നത് തടയാനുള്ള പപ്പായയുടെ കഴിവ് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. പപ്പായയുടെ കുരു കഴിക്കുന്നതാണ് ഏറ്റവും ഫലപ്രദമായിട്ടുള്ളത്. പ്രോട്ടീനാല്‍ സമ്പന്നമായ പപ്പായയുടെ കുരു ദഹനപ്രക്രീയക്ക് ഏറ്റവും ഉത്തമമാണ്. വ്യായാമം ചെയ്യുന്നവര്‍ക്കുള്ള മികച്ച പോഷക ആഹാരം കൂടിയാണിത്. ലുക്കീമിയ, ശ്വാസകോശ ക്യാന്‍സര്‍ തുടങ്ങിയവയെ പ്രതിരോധിക്കാനും ഈ ഔഷധത്തിന് കഴിയും. എന്നാല്‍ ഏറ്റവും പ്രധാനം ലിവര്‍ സിറോസിസിനെ പ്രതിരോധിക്കാനുള്ള കഴിവാണ്. ഫാറ്റി ലിവര്‍ മൂലമുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പപ്പായയുടെ കുരു ഒറ്റമൂലിയാണ്.

ലിവറിലെ കൊഴുപ്പ് കളഞ്ഞ് കരള്‍ കോശങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ പപ്പായയുടെ കുരുവിന് കഴിയും. എന്നാല്‍ പപ്പായയുടെ കുരു കഴിക്കാന്‍ അല്പം ചവര്‍പ്പുള്ളതാണ്. അതുകൊണ്ടു തന്നെ ഇത് കഴിക്കുന്നതിനും ശാസ്ത്രീയമായ രീതികളുണ്ട്. പപ്പായയുടെ കുരു ഉണക്കി പൊടിച്ച് സൂക്ഷിക്കുകയാണ് ആദ്യം വേണ്ടത്. പഴുത്ത പപ്പായയുടെ കുരു ഇതിനായി ഉപയോഗിക്കാം. പ്രഭാതത്തില്‍ ഒരു ഗ്ളാസ് ചെറുചൂടുവെള്ളത്തില്‍ നാരങ്ങയുടെ നീര് കലര്‍ത്തിയതിനു ശേഷം ഒരു സ്പൂണ്‍ പപ്പായയുടെ കുരു പൊടിച്ചത് കലര്‍ത്തുക. ആഹാരത്തിന് മുമ്പു തന്നെ ഇത് കഴിക്കുന്നത് കരളിനെ ദിനവും ശുദ്ധീകരിച്ച് ശക്തിപ്പെടുത്തും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനും കഴിയും. പപ്പായയുടെ കുരു കഴിക്കുന്നതുകൊണ്ടുള്ള എല്ലാ ഗുണങ്ങളും ഈ പാനീയത്തിലുടെ ലഭിക്കുകയും ചെയ്യും.

ഗുണത്തിൽ ഒട്ടും ചെറുതല്ല കാരറ്റ്

കുട്ടികൾക്കും പ്രായം ചെന്നവർക്കും ശരീരവളർച്ചയ്ക്കും ബുദ്ധിവികാസത്തിനും കാരറ്റ് നല്ലതാണ്. നിത്യവും കഴിച്ചാൽ പല അസുഖങ്ങളും ഒഴിവാക്കാൻ കഴിയും. ഇതിൽ അയൺ, സൾഫർ എന്നിവ ഉള്ളതിനാൽ രക്തക്കുറവിനും വളരെ ഫലപ്രദമാണ്.

  • കാരറ്റ് ഹൃദ്രോഗത്തിന് വളരെ നല്ലതാണ്….
  • മൂത്രമൊഴിക്കുമ്പോള്‍ ചുട്ടു നീറ്റലുണ്ടാകുന്നവർ ഇതിന്‍റെ നീരോ സൂപ്പോ കഴിച്ചാൽ മതിയാകും,,.
  • കാരറ്റിന്‍റെ നീര് നാല് ഔൺസ് ദിവസവും കാലത്തു കഴിച്ചാൽ ഹൈപ്പർ അസിസിറ്റി എന്ന രോഗം മാറും…
  • കാരറ്റ് വേവിച്ചുകഴിച്ചാൽ ലിവർ, സംബന്ധമായ പ്രശ്നങ്ങൾ, മഞ്ഞപ്പിത്തം, മൂത്രസംബന്ധമായ അസുഖങ്ങൾ എന്നിവയും മാറിക്കിട്ടും.
  • കാരറ്റ് 15 മുതൽ 20 ദിവസംവരെ തുടർച്ചയായി കഴിച്ചാൽ ചൊറി ചിരങ്ങ്, തേമൽ, ചൊറിച്ചിൽ മുതലായ ത്വക്ക് രോഗങ്ങൾ മാറും..
  • ക്ഷയരോഗത്തിന് കാരറ്റ് സൂപ്പ് വളരെ നല്ലതാണ്..
  • കാരറ്റും തക്കാളിയും കാബേജും കൂടി സൂപ്പ് വെച്ച് കഴിച്ചാൽ വിറ്റാമിൻ എ യുടെ കുറവുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ മാറിക്കിട്ടും.
  • കാരറ്റിനു കുടലിലുള്ള മലിനവസ്തുക്കളേയും വിരയേയും പുറത്തുകളഞ്ഞ് വിശപ്പുണ്ടാക്കുന്നതിന് പ്രത്യേക കഴിവുണ്ട്..
  • അതികഠിനമായ തലവേദന,കണ്ണിനും ചെവിക്കുമുണ്ടാകുന്ന അസുഖങ്ങൾ എന്നിവ മാറുന്നതിനും കാരറ്റ് വളരെ നല്ലതാണ്.

കാരറ്റ് പച്ചയായി കഴിക്കുന്നതാണുത്തമം.
വേവിച്ചാൽ ചില വിറ്റാമിനുകൾ നഷ്ടപ്പെടും.

ഇയർ ബഡ് ഉപയോഗിച്ചു ചെവി വൃത്തിയാക്കുന്നത് നല്ലതല്ല.

ചെവിക്കായം ഒരു രോഗാവസ്ഥയാണ് എന്ന ധാരണ പരക്കെ നിലനിൽക്കുന്നുണ്ട്. എന്നാൽ യഥാർത്ഥത്തിൽ കാതുകളുടെ സംരക്ഷണത്തിനു വളരെയെറേ പ്രാധ്യാനമുണ്ട് ചെവിക്കായത്തിന്.ചെവിയ്ക്കുള്ളിൽ കടക്കുന്ന പൊടിപടലങ്ങൾ, പ്രാണികൾ മറ്റ് മാലിന്യങ്ങൾ എന്നിവ സ്വാഭാവികമായി പുറന്തള്ളുന്നതിനായി ചെവിയ്ക്കകത്തുള്ള ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന സ്രവമാണിത്. മെഴുക് പോലെയുള്ള ഈ സ്രവം കാതുകളുടെ ഉള്ളിലെ മൃദുത്വത്തെയും പരിപാലിക്കുന്നു.
സാധാരണ ഗതിയിൽ ചെവിയിൽ അടിഞ്ഞുകൂടുന്ന ഈ സ്രവത്തിൽ അഴുക്ക് കൂടി കലർന്നു കട്ടി പ്രാപിക്കുമ്പോളാണ് ഇത് ഉപദ്രവകാരിയാകുന്നത്. കുളിച്ചു കഴിഞ്ഞു തോർത്തുപയോഗിച്ചു ചെവിയ്ക്കുള്ളിൽ വൃത്തിയാക്കിയാൽ തന്നെ മിക്കവരിലും ചെവിക്കായത്തിന്റെ ശല്യമുണ്ടാകുകയില്ല. എന്നാൽ മറ്റ് ചിലരിൽ ഇത് രോഗാവസ്ഥയ്ക്കു തുല്യമാണ്.
ചെവിക്കായം കളയാന്‍ ചില വീട്ടുവൈദ്യങ്ങളുണ്ട്.
രണ്ടോ മൂന്നോ തുള്ളി പാരാഫിന്‍ ഓയില്‍ ചൂടാക്കി ഇത് ചെറുചൂടോടെ ചെവിയില്‍ ഒഴിയ്ക്കുക. രണ്ടോ മൂന്നോ മിനിറ്റിനു ശേഷം തല ചെരിച്ച് ഓയില്‍ പുറത്തേയ്ക്കു കളയുക.

ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു കപ്പ് ഇളംചൂടുവെള്ളത്തില്‍ കലര്‍ത്തുക. ഇതില്‍ നിന്നും രണ്ടോ മൂന്നോ തുള്ളി ചെവിയില്‍ ഒഴിയ്ക്കാം.

അര ടീസ്പൂണ്‍ ഉപ്പ് അരക്കപ്പ് ഇളം ചൂടുവെള്ളത്തില്‍ കലക്കുക. ഒരു കഷ്ണം പഞ്ഞി ഇതില്‍ മുക്കി അള്‍പം തുള്ളികള്‍ ചെവിയില്‍ ഒഴിയ്ക്കുക. അല്‍പസമയത്തിനു ശേഷം തല ചെരിച്ചു പിടിച്ച് ലായനി പുറന്തള്ളാം.

ബാഹ്യമായ ഏതു വസ്തുക്കളും ചെവിയ്ക്കുള്ളിലേക്ക് ഇടുന്നത് ഒരിക്കലും അനുവദിക്കരുത്. ഇയര്‍ ബഡ് ഉപയോഗിച്ചു ചെവി വൃത്തിയാക്കാന്‍ ശ്രമിക്കുമ്പോള്‍, ചെവിക്കായം കൂടുതലായി ചെവിയ്ക്കുള്ളിലേക്ക് തള്ളാനുള്ള സാധ്യതകളെറെയാണ്. കൂടാതെ ഇതിന്‍റെ ബലം കര്‍ണ്ണപുടങ്ങള്‍ക്ക് കേടുവരുത്തുകയും ചെയ്യും.

ആവശ്യമായ സാഹചര്യത്തില്‍ വൈദ്യ സഹായം തേടാന്‍ മടിക്കരുത്.

ശരീരം വൃത്തിയായി സൂക്ഷിക്കുന്നത് പോലെ എപ്പോഴും ചെവിയും വൃത്തിയായി സൂക്ഷിക്കുക.

നിങ്ങള്‍ക്കും തടി കുറക്കാം; ഇതാ ചില മാര്‍ഗ്ഗങ്ങള്‍

ശരീരഭാരം കൂടുന്നത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരു പോലെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. തടി കുറക്കാന്‍ ജിമ്മില്‍ പോകുന്നതും ഭക്ഷണം കഴിക്കാതിരിക്കുന്നതും പതിവാണ്. എന്നാല്‍ അധികം ബുദ്ധിമുട്ടുണ്ടാക്കാതെ തടി കുറയാന്‍ ചില മാര്‍ഗ്ഗങ്ങള്‍

ദിവസവും ഒരു അര മണിക്കൂറെങ്കിലും നടക്കുന്നത് ശരീര ഭാരം കുറക്കുന്നതിന് നല്ലതാണ്.

ഉപ്പിന്റെ അളവ് കുറയ്ക്കുക.ശരീരത്തിലെ വാട്ടര്‍ വെയ്റ്റ് ഇതുവഴി കുറയും. സോഡിയത്തിന്റെ അളവ് കൂടുന്തോറും കൂടുതല്‍ ദാഹം അനുഭവപ്പെടും.

നാരുകളടങ്ങിയ ഭക്ഷണം ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിന് മാത്രമല്ല, വിശപ്പു കുറയ്ക്കാനും സഹായിക്കും. തടി കുറയ്ക്കാന്‍ വേണ്ട ഒരു അത്യാവശ്യ കാര്യം. 2035 ഗ്രാം ഫൈബര്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

ധാരാളം വെള്ളം കുടിയ്‌ക്കേണ്ടത് ആവശ്യമാണ്. ഇത് ഡയറ്റിന് പ്രധാനം. ശരീരത്തിലെ വിഷാംശം പുറത്തു കളയേണ്ടത് ആരോഗ്യമുള്ള ശരീരത്തിന് പ്രധാനമാണ്. ഒപ്പം ശരീരത്തിലെ കൊഴുപ്പു പുറന്തള്ളാനും ഇത് സഹായിക്കും.

തടി പെട്ടെന്നു കുറയ്ക്കാന്‍ സഹാായിക്കുന്ന ഒന്നാണ് നീന്തല്‍. ശരീരത്തിന്റ എല്ലാ ഭാഗത്തുമുള്ള കൊഴുപ്പു കുറയ്ക്കാന്‍ ഇത് നല്ലതാണ്.

സൈക്കിള്‍ ചവിട്ടാന്‍ അറിയുന്നവരാണെങ്കില്‍ ദിവസവും ഇതു ചെയ്തു നോക്കൂ, ആരോഗ്യം നന്നാവുകയും ചെയ്യും. തടി കുറയുകയും കാലുകളിലെ മസിലുകള്‍ക്ക് ഉറപ്പുണ്ടാവുകയും ചെയ്യും.

ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവയും തടി വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. ഇവിടെയും വില്ലന്‍ ഹോര്‍മോണ്‍ തന്നെയാണ്. ടെന്‍ഷന്‍ ശരീരം തടിപ്പിക്കുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കും.
ശരീരം മെലിയാന്‍ പറ്റിയൊരു മാര്‍ഗമാണ് ബാര്‍ലി. ഇതില്‍ കൊളസ്‌ട്രോള്‍ വളരെ കുറവുമാണ്. കൊളസ്‌ട്രോളിന്റെ അളവു കുറയ്ക്കാനും ബാര്‍ലി സഹായിക്കുന്നു.
മൂന്നുനേരം മാത്രമുള്ള ക്ഷണശീലം തടി കുട്ടുമെന്നറിയാമോ, പകരം ദിവസം ആറു തവണ ഭക്ഷണം കഴിച്ചു നോക്കൂ, തടി കുറയുന്നത് നിങ്ങള്‍ക്കു തന്നെ അനുഭവിച്ചറിയാം. കൂടുതല്‍ തവണ ഭക്ഷണം കഴിയ്ക്കുമ്പോള്‍ തടി കൂടുകയല്ലേ വേണ്ടതെന്ന സംശയം ന്യായം. എന്നാല്‍ മൂന്നു നേരം കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ അളവു കുറച്ച് ഇത് ആറു തവണയാക്കാനാണ് പറയുന്നത്.

ഭക്ഷണം സാവധാനത്തില്‍ ചവച്ചരച്ചു കഴിയ്ക്കുകയെന്നത് തടി കുറയ്ക്കാനുള്ള മാര്‍ഗങ്ങളിലൊന്നാണ്. ഇത് ഭക്ഷണത്തിന്റെ അളവു കുറയ്ക്കാന്‍ സഹായിക്കും. വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നും. ദഹനം സുഗമമായി കൊഴുപ്പടിഞ്ഞു കൂടാതിരിക്കാനും സഹായിക്കും
ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കുക. വറുത്തതു പൊരിച്ചതുമായവ അകറ്റി നിര്‍ത്തി പച്ചക്കറികളും പഴങ്ങളും സാലഡുകളും ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തണം.
ഏതു കാര്യത്തിനും നിയന്ത്രണം വേണം. ഐസ്‌ക്രീം ഇഷ്ടമാണെങ്കില്‍ കഴിയ്ക്കാം. എന്നാല്‍ പാകത്തിന് മാത്രം കഴിയ്ക്കുക. ഇഷ്ടമാണെന്നു കരുതി വാരി വലിച്ചു തിന്നരുത്. എല്ലാ കാര്യത്തിനും ഇതു തന്നെ പാലിക്കണം.
ഭക്ഷണശീലം പറയുകയാണെങ്കില്‍ വണ്ണം കുറഞ്ഞ പലരും കൃത്രിമ ഭക്ഷണങ്ങള്‍ അകറ്റി നിര്‍ത്തുന്നവരാണ്. പ്രോസസ്ഡ് ഫുഡ്, കൃത്രിമ നിറങ്ങള്‍, മധുരം തുടങ്ങിയവ ഒഴിവാക്കി പോഷകം നിറഞ്ഞ ഭക്ഷണം കഴിയ്ക്കുന്നവര്‍
ഉപ്പു പോലെയാണ് പഞ്ചസാരയും. പഞ്ചസാരയുടെ ഉപയോഗവും കുറയ്ക്കുക. മധുരവും തടി കൂടാന്‍ ഇടയാക്കും.

ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്ന മഞ്ഞള്‍, വെളുത്തുള്ളി എന്നിവ തടി കുറയ്ക്കാന്‍ സഹായിക്കും. മഞ്ഞളിലെ കുര്‍കുമിന്‍ എന്ന ഘടകവും വെളുത്തുള്ളിയിലെ അലിസിന്‍ എന്ന ഘടകവുമാണ് ഇതിന് സഹായിക്കുന്നത്.

ഭക്ഷണത്തിന് മുന്‍പ് വെജിറ്റബില്‍ ജ്യൂസോ പഴച്ചാറോ കുടിയ്ക്കുന്നതും ഗുണം ചെയ്യും.

പ്രമുഖ ആയുര്‍വേദ ഗ്രൂപ്പായ അരണ്യ ആയുര്‍വേദിക്കിന്‍റെ ‘സ്ലിംഫിറ്റ്’ തടി കുറക്കാനുള്ള ഫലപ്രദമായ ഒരു ഔഷധമാണ്.

മസ്തിഷ്‌ക മലമ്പനി; ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

ജില്ലയില്‍ മസ്തിഷ്‌ക മലമ്പനി രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. അതേ സമയം ഉത്തരേന്ത്യക്കാരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നും ആരോഗ്യവകുപ്പ് സംശയിക്കുന്നു. രോഗത്തെ മനസ്സിലാക്കുകയും എങ്ങനെയൊക്കെ അതിനെ പ്രതിരോധിക്കാം എന്നും കൃത്യമായി നാം മനസ്സിലാക്കേണ്ടതുണ്ട്.  മഴക്കാലമായതിനാല്‍ രോഗം വരാതിരിക്കാനുള്ള എല്ലാ പ്രതിരോധ മാര്‍ഗ്ഗങ്ങളും സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.
കൊതുകുകളിലൂടെ പകരുന്ന മലേറിയ രോഗത്തിന് ഫലപ്രദമായ ചികിത്സ വരുമ്പോഴോ രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകളിലോ മലേറിയ തലച്ചോറിനെ ബാധിക്കുന്ന അവസ്ഥയാണ് സെറിബ്രല്‍ മലേറിയ അഥവാ മസ്തിഷ്‌ക മലമ്പനി. കൊതുക് വരാതിരിക്കാനായി പരിസരവും ചുറ്റുപാടും വേണ്ടത്ര വൃത്തിയില്‍ സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

രോഗ ലക്ഷണങ്ങള്‍

  • പനി, വിറയല്‍, ഛര്‍ദി, വിളര്‍ച്ച, സന്ധി വേദന, മൂത്രത്തിലെ നിറം മാറ്റം, വിളറിയ മഞ്ഞച്ച തൊലിപ്പുറം
  • അമിതമായ വിയര്‍പ്പും തളര്‍ച്ചയും
  • തുടര്‍ച്ചയായി കാണുന്ന കടുത്ത പനിയും തലവേദനയും
  • കൃത്യമായ ചികിത്സ ഉറപ്പ് വരുത്തുക അല്ലെങ്കില്‍ മരണം വരെ സംഭവിച്ചേക്കാം

ചികിത്സ
മസ്തിഷ്‌ക മലമ്പനിക്ക് കൃത്യമായ ചികിത്സ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. തുടക്കത്തില്‍ തന്നെ രോഗം കണ്ടുപിടിച്ചു ചികിത്സിച്ചാല്‍ പൂര്‍ണ്ണമായും ഭേദമാക്കാവുന്നതാണ്.

മഴക്കാല രോഗങ്ങളെ അറിയാം; പ്രതിരോധിക്കാം

മഴക്കാലം വന്നതോടെ മഴക്കാല രോഗങ്ങളെപറ്റിയുള്ള ആധിയും ഏറുകയാണ്. ചെറിയ പനി മുതല്‍ അങ്ങോട്ട് തുടങ്ങും  അസുഖങ്ങളുടെ വലിയ നിര.  എന്നാല്‍, കൃത്യമായ പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെ അവയെ പൂര്‍ണമായും തടയാനാവും. പരിസരശുചിത്വവും വ്യക്തിശുചിത്വവുമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. മഴക്കാല രോഗങ്ങളെ ജലജന്യം, കൊതുകുജന്യം, മറ്റുകാരണങ്ങള്‍ കൊണ്ടുണ്ടാക്കുന്നത് എന്നിങ്ങനെ മൂന്നായിതിരിക്കാം.
1. ജലജന്യ രോഗങ്ങള്‍
കുടിവെള്ളത്തിലൂടെയും മറ്റും രോഗാണു മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നതിലൂടെയാണ് ഇവ ഉണ്ടാകുന്നത്. കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തരോഗങ്ങള്‍ (ഹെപ്പറ്റൈറ്റിസ് A&E) അക്യൂട്ട് ഡയേറിയല്‍ ഡിസീസ് (ADD) എന്നിവയാണ് ഇതില്‍  പ്രധാനപ്പെട്ടത്.
ഛര്‍ദി, അതിസാരം (കോളറ)
‘വിബ്രിയോ കോളറെ’ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. കുടിവെള്ളത്തിലൂടെ ഇത് ശരീരത്തിലെത്തുകയും കടുത്ത ഛര്‍ദിയും അതിസാരവും ഉണ്ടാക്കുകയും ചെയ്യുന്നു. ഇപ്രകാരം അമിതമായതോതില്‍ ശരീരത്തിലെ ജലവും ലായകങ്ങളും നഷ്ടപ്പെടുകയാണെങ്കില്‍ അത് രോഗിയുടെ മരണത്തിനുവരെ ഇടയാക്കുന്നു. ഒ.ആര്‍.എസ് ലായനിയുടെ ഉപയോഗത്തിലൂടെ ശരീരത്തിലെ നഷ്ടപ്പെട്ട ജലം ഒരളവ് വരെ നിലനിര്‍ത്താനാവും.
അക്യൂട്ട് ഡയേറിയല്‍ ഡിസീസ്
ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണത്തിന്റെ രണ്ടാമത്തെ കാരണം വയറിളക്ക രോഗങ്ങളാണ്. ഓരോവര്‍ഷവും അഞ്ചു വയസ്സില്‍ താഴെയുള്ള ലക്ഷക്കണക്കിന് കുട്ടികളാണ് ഇതുകാരണം മരിക്കുന്നത്. ശരീരത്തില്‍ നിന്നുള്ള അമിതജലനഷ്ടമാണ് ഈ രോഗത്തെ ഇത്രയും മാരകമാക്കുന്നത്. ഒരുദിവസം മൂന്നോ അതില്‍ കൂടുതലോ തവണ ഇളകി മലം പോവുകയാണെങ്കില്‍ അതിനെ വയറിളക്കമായി കണക്കാക്കാം.
ടൈഫോയിഡ്
‘സാല്‍മൊണെല്ല’ എന്ന ബാക്ടീരിയ പരത്തുന്ന ടൈഫോയിഡ്, മലിനജലത്തിലൂടെയും രോഗിയുടെ വിസര്‍ജ്യത്തിന്റെ അംശമടങ്ങിയ ഭക്ഷണപദാര്‍ഥത്തിലൂടെയുമാണ് പകരുന്നത്. ആഴ്ചകള്‍ നീണ്ട് നില്‍ക്കുന്ന കടുത്തപനി, നാസാരന്ത്രങ്ങളിലൂടെയുള്ള രക്തപ്രവാഹം, കടുത്ത വയറുവേദന, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. തുറസ്സായ സ്ഥലങ്ങളിലുള്ള വിസര്‍ജനം, വൃത്തിരഹിതമായ ജീവിതരീതി, കൈകഴുകാതെ ഭക്ഷണം കഴിക്കല്‍ എന്നിവ ഈ രോഗം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
മഞ്ഞപ്പിത്തരോഗങ്ങള്‍

2. കൊതുക് പരത്തുന്ന പകര്‍ച്ചവ്യാധികള്‍
ചിക്കുന്‍ ഗുനിയ
ഈ വാക്കിന് പുരാതന മകോണ്‍ഡെ ഭാഷയില്‍ വളഞ്ഞ് പുളയുക എന്നാണ്  അര്‍ഥം. വേദന കാരണം രോഗി ഇപ്രകാരം ചെയ്യുന്നതിനാലാണ് ആ പേര് ലഭിച്ചത്. ഈഡിസ് കൊതുകുകള്‍ വാഹകരായുള്ള ഈ രോഗത്തിന്റെ പ്രഥമലക്ഷണം മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ നീണ്ടു നില്‍ക്കുന്ന പനിയാണ്. തുടര്‍ന്ന് കൈകാലുകളിലെ  സന്ധികളില്‍ അസഹ്യമായ വേദന ഉടലെടുക്കുന്നു. ആഴ്ചകളോ മാസങ്ങളോ വരെ ഈ വേദന നിലനില്‍ക്കാം.
ഡെങ്കിപ്പനി
‘ഈഡിസ് ഈജിപ്തി’ കൊതുകുകള്‍ പ്രധാന വാഹകരായുള്ള വൈറല്‍ പനിയാണ് ഡെങ്കിപ്പനി. കടുത്ത പനി, തലവേദന, പേശിയിലേയും സന്ധിയിലേയും വേദന, തൊലിപ്പുറത്തെ തിണര്‍പ്പുകള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
ജപ്പാന്‍ ജ്വരം
ജപ്പാന്‍ ജ്വരം പരത്തുന്ന ‘ഫ്ളാവി’ വൈറസിനെ ക്യൂലക്സ് കൊതുകുകളാണ് വഹിക്കുന്നത്. ശരീരപേശികള്‍ ഉറച്ച് പോവുക, പനി, തലവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. ശരീരോഷ്മാവ് ക്രമാതീതമായി ഉയരുക, കഴുത്തും മറ്റു സന്ധികളും ഇളക്കാന്‍ ബുദ്ധിമുട്ടുണ്ടാവുക, അപസ്മാരം പോലുള്ള ലക്ഷണം, പെരുമാറ്റ വ്യതിയാനം എന്നിവയാണ് പിന്നീട് പ്രത്യക്ഷപ്പെടുന്നത്. കുട്ടികളില്‍ ഈ രോഗം ഉണ്ടാക്കുന്ന മരണനിരക്ക് വളരെ ഉയര്‍ന്നതാണ്.

മറ്റുകാരണങ്ങളാല്‍ ഉണ്ടാകുന്ന പകര്‍ച്ച വ്യാധികള്‍
എലിപ്പനി
എലികളാണ് ‘ലെപ്റ്റോ സ്പൈറ’ എന്നു ഈ രോഗാണുവിന്റെ പ്രധാന വാഹകര്‍. രോഗാണുക്കള്‍ എലിയുടെ മൂത്രത്തിലൂടെ വെള്ളത്തിലെത്തുന്നു. ആ വെള്ളം നമ്മുടെ വായിലൂടെയോ മുറിവിലൂടെയോ മറ്റോ ശരീരത്തിലെത്തുമ്പോള്‍ രോഗാണുവും ഉള്ളില്‍ പ്രവേശിക്കുന്നു. മൃഗങ്ങളുമായി കൂടുതല്‍ ഇടപഴകുന്ന ഇടയന്മാര്‍, മൃഗപരിപാലകര്‍, കര്‍ഷകര്‍, മലിനജലം വൃത്തിയാക്കുന്നവര്‍ എന്നിവരിലാണ് ഈ രോഗം വരാന്‍ കൂടുതല്‍ സാധ്യതയുള്ളത്. പനി, തലവേദന, കുളിരല്‍, ഛര്‍ദി, മഞ്ഞപ്പിത്തം, ചെങ്കണ്ണ്, വയറുവേദന എന്നിവയാണ് ലക്ഷണങ്ങള്‍. ശരീരത്തില്‍ രോഗാണു പ്രവേശിച്ച് നാല് മുതല്‍ 14 ദിവസം കഴിഞ്ഞാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്.
പക്ഷിപ്പനി
2009ല്‍ മാരകമായി പടര്‍ന്ന് പിടിക്കുകയും 2010 ആയപ്പോഴേക്കും 17,000ത്തോളം പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത  ഈ രോഗം ‘ഇന്‍ഫ്ളുവന്‍സ-A H1N1 എന്ന രോഗാണുവാണ് പരത്തുന്നത്. സാധാരണ ജലദോഷ പനിയുടെ ലക്ഷണങ്ങളില്‍ തുടങ്ങി ശ്വാസകോശങ്ങളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്നു. അപ്രകാരം  ശ്വാസതടസ്സം നേരിടുകയും അത് രോഗിയുടെ മരണത്തിന് വരെ കാരണമാവുകയും ചെയ്യുന്നു.
പ്രതിരോധ മാര്‍ഗങ്ങള്‍
  • തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം ഉപയോഗിക്കുക
  • തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം പാടെ വര്‍ജിക്കുക.
  • പരിപൂര്‍ണ വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
  • ഭഷണസാധനങ്ങള്‍ കഴുകിമാത്രം ഉപയോഗിക്കുക. അടച്ച് സൂക്ഷിക്കുക.
  • ജലസംഭരണികള്‍ അടച്ചു സൂക്ഷിക്കുക.
  • വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കാതിരിക്കുക. ചിരട്ടകള്‍, ചട്ടികള്‍, പൊട്ടിയ പാത്രങ്ങള്‍, ഉപയോഗശൂന്യമായ സംഭരണികള്‍ എന്നിവയില്‍ വെള്ളം കെട്ടിക്കിടക്കുന്നത് തടയുക.
  • വെള്ളം കെട്ടിനിര്‍ത്തല്‍ അനിവാര്യമാണെങ്കില്‍ അതില്‍ ഗപ്പി, ഗാമ്പൂസിയ തുടങ്ങിയ മത്സ്യങ്ങളെ വളര്‍ത്തുക. ഇവ കൊതുകിന്റെ കൂത്താടികളെ നശിപ്പിക്കുന്നു.
  • ഓടകളിലും അഴുക്കുചാലുകളിലും ഫോഗിങ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക
  • കൊതുകുനിവാരണം നടത്തുക, കൊതുകുകടിയേല്‍ക്കാതിരിക്കാന്‍ കൊതുകുവല, നീളമുള്ള വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കുക.
  • മലിനജല സംസര്‍ഗം ഒഴിവാക്കുക.
  • H1N1 രോഗം സംശയിക്കുന്ന സ്ഥലങ്ങളിലുള്ളവര്‍ തൂവാലയോ മാസ്കോ ഉപയോഗിച്ച് മൂക്കും വായയും മൂടുക.

സൂര്യഘാതം; അത്ര നിസ്സാരമാക്കേണ്ട

ദിവസം കൂടും തോറും ചൂട് ഏറി വരികയാണ്. സംസ്ഥാനമൊട്ടാകെ വെന്തുരുകുന്നു. ശരാശരി താപനില ഇതുവരെ അനുഭവപ്പെട്ടിട്ടില്ലാത്ത റെക്കോഡിലേക്ക് ഉയര്‍ന്നു. വെയില്‍ ഉദിച്ച് കുറച്ചു കഴിയുമ്പോഴേക്കും അതിഭീകരമായ ചൂട്. പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. പലയിടങ്ങളിലും ആളുകള്‍ക്ക് സൂര്യാഘാതമേറ്റതായി റിപ്പോര്‍ട്ടുകള്‍. കേള്‍ക്കുമ്പോള്‍ അത്ര നിസ്സാരമെന്ന് തോന്നുമെങ്കിലും അപകടകാരിയാണ്.

കാലവും കാലാവസ്ഥയും മാറുമ്പോള്‍ ഉണ്ടാകുന്ന പുതിയ രോഗങ്ങളെപ്പോലെ തന്നെ മലയാളികള്‍ക്ക് കേട്ടറിവുപോലുമില്ലാതിരുന്ന സൂര്യതാപവും കേരളത്തില്‍ അനുഭവപ്പെടുന്നു. സൂര്യാഘാതം ഏല്‍ക്കുന്നവരുടെ എണ്ണം വിരലിലെണ്ണാവുന്നതാണ് ഇപ്പോള്‍ കേരളത്തില്‍ എങ്കിലും ഓരോ വര്‍ഷം ചെല്ലുതോറും ഇരട്ടിച്ചു വരികയാണ്. ഇതുകൊണ്ടുതന്നെ കേരളീയര്‍ സൂര്യാഘാതത്തെപ്പറ്റി കൂടുതല്‍ ബോധവാന്മാരാകേണ്ടിയിരിക്കുന്നു

അത്യുഷ്ണമേഖലയില്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കേണ്ടിവരുമ്പോഴുണ്ടാകുന്ന സൂര്യാഘാതം കേരളത്തില്‍ വേനല്‍ക്കാലമായാല്‍ നേരിടുന്ന പുതിയ പ്രതിഭാസമാണ്.കടുത്ത സൂര്യ കിരണങ്ങള്‍ നേരിട്ട് ഏല്‍ക്കുന്ന തൊഴിലിലേര്‍പ്പെടുന്നവര്‍ക്കാണ് ഇത് അധികവും കണ്ടുവരുന്നത്. ഉച്ചവെയിലിലും മറ്റും തൊഴിലെടുക്കുന്നവരാണ് ഇതിന്റെ ഇരകള്‍.

സൂര്യകിരണങ്ങള്‍ തൊലിയെ പൊള്ളിക്കുക വഴി കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതകളുണ്ട്.

വളരെ അപൂര്‍വ്വമായിട്ടുമാത്രം മാരകമാകാവുന്ന സൂര്യതാപം മൂലമുള്ള തൊലിപൊള്ളല്‍ വേനലില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്ക് അസ്വസ്ഥതകള്‍ നല്‍കും. നിരന്തരം സൂര്യാഘാതത്തിന് വിധേയരാവുന്നവര്‍ക്ക് ത്വക്ക് അര്‍ബ്ബുദം ഉണ്ടാകാന്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതായി ആരോഗ്യ വിദഗ്ദര്‍ പറയുന്നു. ഇതുകൊണ്ട് തന്നെ കടുത്ത വെയിലേറ്റുണ്ടാകുന്ന തൊലിപൊള്ളലും മറ്റും ശ്രദ്ധിക്കേണ്ടതുണ്ട്.

സൂര്യനില്‍ നിന്നുള്ള കിരണങ്ങളില്‍ അടങ്ങിയ അള്‍ട്രാവൈലറ്റ് വികിരണങ്ങള്‍ ഏല്‍ക്കാനിടവരുന്നവരുടെ തൊലി കരുവാളിക്കുകയോ, പൊള്ളുകയോ ചെയ്യുന്നു. കടുത്ത സൂര്യകിരണങ്ങള്‍ ഏറ്റ് അരമണിക്കൂറിനുള്ളില്‍ തന്നെ ഇത് ഉണ്ടാകുന്നു. ചെറിയ തോതിലുള്ള വെയില്‍കായല്‍ വിറ്റാമിന്‍ ‘ഡി’ ത്വക്കിന് നല്‍കുന്നുണ്ട്. രാവിലെയുള്ള ഇളംവെയിലും സന്ധ്യക്കു മുമ്പുള്ള പോക്കുവെയിലും സൂര്യാഘാതത്തിന് വഴിവെക്കുകയില്ല.

സൂര്യാഘാത ലക്ഷണങ്ങള്‍

സൂര്യാഘാതം ഏല്‍ക്കുന്നതിന്റെ ലക്ഷണങ്ങള്‍ രണ്ട് മുതല്‍ ആറ് മണിക്കൂറിനുള്ളിലായിരിക്കും അറിയാനാകുക. പൊള്ളലേറ്റ ഭാഗത്ത് എരിച്ചിലും അസ്വസ്ഥതയും പുകച്ചിലും അനുഭവപ്പെടുന്നു. 12 മുതല്‍ 24 മണിക്കൂറിനുള്ളില്‍ സൂര്യതാപമുള്ള പൊള്ളല്‍ ഉണ്ടാകാറുണ്ട്. ഇതിനകം ഉണ്ടായില്ലെങ്കില്‍ സൂര്യതാപമേറ്റിട്ടില്ലെന്ന് ഉറപ്പിക്കാം.കടുത്ത വെയില്‍ കൊള്ളുന്നവര്‍ക്ക് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സൂര്യതാപമേറ്റിട്ടുണ്ടെങ്കില്‍ ലക്ഷണങ്ങള്‍ കാണാം.

സൂര്യതാപമേറ്റവരുടെ തൊലിക്ക് ചുവപ്പു നിറവും അല്‍പ്പം വേദനയും അനുഭവപ്പെടുന്നു.

രണ്ടു മുതല്‍ ആറു മണിക്കൂറിനുള്ളിലാകും ഇത് കാണുക. ഇത് മൂര്‍ദ്ദന്യാവസ്ഥയിലാകുന്നത് 12 മുതല്‍ 24 മണിക്കൂറുകള്‍ക്കുള്ളിലാണ്.സൂര്യതാപമേറ്റ് സാരമായ പരുക്കുകള്‍ ഉണ്ടാകുക അപൂര്‍വ്വമാണ്. തൊലി പൊള്ളുകയും അടര്‍ന്ന് പോകുകയും സാധാരണയാണ്. സൂര്യതാപമേറ്റ് ശരീരത്തിന്റെ ജലാംശം നഷ്ടപ്പെടുന്നു. കടുത്ത സൂര്യാഘാതമേറ്റവര്‍ക്ക് അണുബാധയുണ്ടാകാനുള്ള സാധ്യതകളുമുണ്ട്.

സാരമായേല്‍ക്കുന്ന സൂര്യതാപത്തെ തുടര്‍ന്ന് ചികിത്സ നല്‍കാതിരുന്നാല്‍ രക്തചക്രംമണം ഇല്ലാതാകുകയും അവയവങ്ങള്‍ക്കോ, ശരീരത്തിന്റെ വശങ്ങള്‍ക്കോ തളര്‍ച്ച വരാനും ഇടയുണ്ട്.

പനി, മനം പുരട്ടല്‍, തണുപ്പു തോന്നല്‍, ജലദോഷം പോലെയുള്ള അവസ്ഥ എന്നിവയും സൂര്യാഘാതമേറ്റതിന്റെ ലക്ഷണങ്ങളായി കണ്ടുവരുന്നു. സൂര്യാഘാതമേറ്റതിന് നാലു മുതല്‍ ഏഴു ദിവസത്തിനകം തൊലി പൊളിഞ്ഞുപോകും. സൂര്യതാപം ഏല്‍ക്കുന്നവര്‍ക്ക് തൊലി എരിച്ചില്‍, നീറ്റല്‍ തുടങ്ങിയവയും അനുഭവപ്പെടും.

ചികിത്സയും മുന്‍കരുതലുകളും

സൂര്യാഘാതം ഗുരുതരമാണെന്ന് തോന്നുന്നപക്ഷം ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. നിസ്സാരമാണ് ആഘാതമെങ്കില്‍ പ്രാഥമിക ചികിത്സകള്‍ തന്ന് ബാക്കി വീട്ടില്‍ നടത്താന്‍ ഉപദേശിക്കാറാണ് പതിവ്. എന്നാല്‍, ഗുരുതരാവസ്ഥയിലാണെങ്കില്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കുന്നു.

ഗുരുതരമായ മറ്റേതെങ്കിലും രോഗങ്ങളുണ്ടെങ്കില്‍ സൂര്യാഘാത ചികിത്സക്ക് തിരഞ്ഞെടുക്കുന്ന മരുന്നുകളും മറ്റും ഉപദ്രവകാരികളാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

സൂര്യാഘാതം ഒഴിവാക്കാന്‍ പ്രധാനമായും ചെയ്യേണ്ടത് കടുത്ത സൂര്യതാപമുള്ളപ്പോള്‍ പുറത്തിറങ്ങാതിരിക്കുന്നതാണ്. ഇറങ്ങുകയാണെങ്കില്‍ ശരീരഭാഗങ്ങള്‍ കടുത്ത വെയില്‍ ഏല്‍ക്കാത്തവിധം വസ്ത്രധാരണം ചെയ്യണം.

കഴിയുന്നതും ഇളം നിറത്തിലുള്ളതും കോട്ടണ്‍ വസ്ത്രങ്ങളും ധരിക്കാന്‍ ശ്രദ്ധിക്കണം

സൂര്യന്‍ കുത്തനെ ശരീരത്തില്‍ കിരണങ്ങള്‍ ചൊരിയുന്ന അവസ്ഥയുണ്ടാകരുത്.

നട്ടുച്ച സമയത്തും മറ്റും വളരെ ശ്രദ്ധയോടെ പുറത്തിറങ്ങുക.

കുട ഉപയോഗിക്കുന്നത് നന്നായിരിക്കും.

വേനലില്‍ ധാരാളം കുടിക്കുക.

സൂര്യാഘാതമേറ്റ് ചികിത്സയില്‍ കഴിയുമ്പോഴും വെയിലിലേക്ക് പോകാതിരിക്കുക.

കറ്റാര്‍വാഴയില്‍ നിന്നുള്ള ചില ലായിനികള്‍ മാര്‍ക്കറ്റില്‍ നിന്നും ലഭ്യമാണ് – ഇതിന്റെ ഉപയോഗം സൂര്യതാപം തടയാനായി സഹായിക്കുന്നുണ്ട്. അധികം ചൂട് അനുഭവപ്പെടുന്ന ദിവസങ്ങളില്‍ ഇടയ്ക്കിടെ കുളിക്കുക കുളിക്കുമ്പോഴോ, കുളികഴിഞ്ഞീട്ടോ എണ്ണയോ, ഉപ്പ് ചേര്‍ന്ന ലായിനികളോ ഉപയോഗിക്കാതിരിക്കുക. മാത്രമല്ല, പെര്‍ഫ്യൂമുകളോ, ഇതിനുവേണ്ടിയുള്ള സ്പ്രേകളോ ഉപയോഗിക്കുന്നത് അപകടകരമാണ്. കുളിയ്ക്കുമ്പോള്‍, പരുക്കനായ വസ്തുക്കളെകൊണ്ട് ശരീരം തേക്കരുത്. തോര്‍ത്താന്‍ ഉപയോഗിക്കുന്ന ടവ്വല്‍ മാര്‍ദ്ദവമുള്ളതാകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ സൂര്യതാപമേറ്റ തൊലി പരുക്കനായ തോര്‍ത്തുമുണ്ടിനോടൊപ്പം ഉരിഞ്ഞുചേരാനുള്ള സാധ്യതകളുണ്ട്. ആവുന്നതും വിവിധയിനം ലായിനികള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

കടുത്തവെയിലില്‍ സഞ്ചാരം ഒഴിവാക്കുക. പ്രത്യേകിച്ച് രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു മണിവരെയെങ്കിലും.

അള്‍ട്രാവയലറ്റ് രശ്മികള്‍ തടുക്കാന്‍ പര്യാപ്തമായ കണ്ണടകള്‍ ധരിക്കുക.

സൂര്യതാപം ഏല്‍ക്കാന്‍ സാധ്യതകളുള്ള തൊഴിലുകള്‍ ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവര്‍ മദ്യപിക്കാതിരിക്കുക. സൂര്യതാപമേറ്റവര്‍ മദ്യപിച്ചാല്‍ ചികിത്സകള്‍ സങ്കീര്‍ണ്ണമായി മാറുന്നു. നിര്‍മ്മാണമേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കാണ് അത്യുഷ്ണകാലത്ത് സൂര്യാഘാതം ഏല്‍ക്കുന്നത് അധികവും.

സ്ത്രീകളിലെ നടുവേദനയും, മുന്‍കരുതലുകളും

പ്രായവ്യത്യാസമില്ലാതെ സ്ത്രീകള്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് നടുവേദന. ചെറിയ പ്രായം മുതല്‍ വാര്‍ധക്യം വരെ ഏത്പ്രായത്തിലുള്ളവര്‍ക്കും സാധാരണയായി  കണ്ടുവരുന്ന അസുഖമാണ് ഇത്. പല കാരണങ്ങളാലും സ്ത്രീകളിലും പുരുഷന്മാരിലും ഈ അസുഖം ഉണ്ടാവുന്നു. ​എന്നാല്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ കൂടുതല്‍ കാലം ഇത് നിലനില്‍ക്കുകയും ചെയ്യുന്നു. കഠിനമായ ജോലി, ആരോഗ്യം, ഫാഷന്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് സ്ത്രീകളിലെ നടുവേദനയ്ക്ക് കാരണമാവുന്നത്. ഗര്‍ഭാവസ്ഥ, കുട്ടികളെ സംരക്ഷിക്കേണ്ട സമയം, മാസമുറ സമയം, ആര്‍ത്തവം നിലക്കുന്ന സമയം എന്നിവയും സ്ത്രീകളിലെ നടുവേദനയുടെ പ്രധാന കാരണങ്ങളാണ്.

നടുവേദനയുടെ മറ്റുകാരണങ്ങള്‍

ഡിസ്ക് തെറ്റല്‍

നട്ടെല്ലിലെ കശേരുക്കളുടെ തേയ്മാനം,

മാംസപേശികളുടെയും ലിഗ് മെന്‍റുകളുടെയും ചതവും ഇന്‍ഫെക്ഷനും വാതം

ക്ഷയം

നട്ടെല്ലില്‍ ഉണ്ടാകുന്ന ട്യൂമര്‍

ഹൈഹീല്‍ ചെരുപ്പുകളുടെ ഉപയോഗം,

കൂടുതല്‍ സമയം ഒരേപോലെ ഇരുന്നുള്ള ജോലി

തെറ്റായ രീതിയിലുള്ള കിടപ്പ് ഇവയെല്ലാം രോഗത്തിന്‍റെ പ്രധാന കാരണങ്ങളാണ്.

ആര്‍ത്തവം നിലക്കുന്നതോടൊപ്പം ഹോര്‍മോണുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനവും മറ്റുമാണ് നടുവേദനയുടെ കാരണം. എല്ലിന്‍റെ ദൃഢത വര്‍ധിപ്പിക്കുന്നതില്‍ കാത്സ്യത്തിന‍് വലിയ പങ്കുണ്ട്. ഇക്കാര്യത്തില്‍ ഈസ്ട്രജന്‍ എന്ന സ്ത്രീഹോര്‍മോണ്‍ വളരെ പ്രാധാനപ്പെട്ടതാണ്. എന്നാല്‍ ആര്‍ത്തവം നിലക്കുന്നതോടെ ഈസ്ട്രജന്‍റെ അളവ് കുറയുകയും എല്ലില്‍ കാത്സ്യം അടിയുന്നത് കുറയുകയും ചെയ്യുന്നു. ഇതുമൂലം എല്ലുകളുടെ ദൃഢത കുറയുന്നത് നട്ടെല്ലിനെ ബാധിക്കുകയും അപ്പോള്‍ നടുവേദന അനുഭവപ്പെടുകയും ചെയ്യുന്നു. ഹൈഹീല്‍ഡ് ചെരുപ്പിന്‍റെ ഉപയോഗവും സ്ത്രീകളില്‍ നടുവേദന ഉണ്ടാക്കുന്നതില്‍ പ്രധാന കാരണമാണ്.

മുന്‍കരുതലുകള്‍

അമിതവണ്ണം വരാതെ ഭക്ഷണക്രമീകരണം നല്ലരീതിയില്‍ നടത്തുക.

ശരിയായ വിധത്തിലുള്ള വ്യായാമ ശീലം വളര്‍ത്തുക

ശരീരംപെട്ടെന്നു വളയുന്ന വിധത്തിലുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ വളരെയധികം ശ്രദ്ധിക്കുക

ദീര്‍ഘനേരം ഇരുന്നുകൊണ്ടോ, നിന്നുകൊണ്ടോ ജോലി ചെയ്യുന്നവര്‍, ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തല്‍, ശരീരം വളക്കല്‍ എന്നീ ജോലികളില്‍ ഏര്‍പേപെടുന്നവര്‍ നന്നായി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഒരുപരിധിവരെ നടുവേദന വരാതെ തടയാന്‍ സാധിക്കും.

കരള്‍ രോഗത്തെ അറിയാം; പ്രതിരോധിക്കാം

കരള്‍ രോഗങ്ങള്‍ ഇന്ന് ഏറെ ആളുകളില്‍ കണ്ടുവരുന്നതാണ്. എന്നാല്‍ പലര്‍ക്കും അസുഖത്തെ വേണ്ടവിധത്തില്‍ അറിയാത്തതാണ് ഏറ്റവും വലിയ പ്രശ്നം. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നായതിനാല്‍ ചെറിയൊരു തകരാര്‍ പോലും വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുന്നു. എത്രയും നേരത്തെ അസുഖത്തെ കണ്ടുപിടിക്കുന്നതാണ് നല്ലത്. കൃത്യസമയത്ത് വേണ്ട ചികിത്സ നല്‍കാന്‍ ശ്രദ്ധിച്ചാല്‍ കരള്‍ രോഗത്തെ ഒരു പരിധിവരെ തടയാവുന്നതേയുള്ളൂ.

കരള്‍ രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍

ഇടക്കിടെയുണ്ടാകുന്ന ഛര്‍ദിയും മനംപുരട്ടലും

കണ്ണ്, ത്വക്ക്, നഖം എന്നിവ മഞ്ഞ നിറമാകുന്നത് കരള്‍ രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്.

പ്രശ്നമുള്ള കരളിൻറെ ആദ്യ ലക്ഷണം അടിവയറിൻറെ വലതുഭാഗത്തായുള്ള വിങ്ങലാണ്. ഭക്ഷണം കഴിക്കുന്നതിനൊപ്പം വ്യായാമം ചെയ്തിട്ടും അടിവയറിൻറെ ഭാഗത്ത് ഭാരം വര്‍ധിക്കുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ കാണേണ്ടതുണ്ട്. അടിവയറ്റില്‍ നീര് വരുന്നത്. കരളിന്‍റെ പ്രവര്‍ത്തനം രോഗം മൂര്‍ഛിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് അടിവയറ്റില്‍ നീര് വരുന്നത്.

തലചുറ്റലും മയക്കവുമാണ് കരള്‍ രോഗത്തിന്‍റെ മറ്റൊരു പ്രധാന ലക്ഷണം. കരള്‍ രോഗം ഗുരുതരമായവരില്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനശേഷി കുറയും.

കരളിൻറെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കൂ.

കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക. ജങ്ക് ഫുഡ്സ്  കരളിന് ഒട്ടും നല്ലതല്ല. ശരീരത്തിലെ കൊഴുപ്പിൻറെ അധികരിച്ച അളവ് കരളിൻറെ സാധാരണ പ്രവര്‍ത്തനത്തെ ഒരു വിധത്തില്‍ അല്ലെങ്കിൽ മറ്റൊരു വിധത്തില്‍ ബാധിക്കും.

അമിത മദ്യപാനം കരളിന് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ അറിയാത്തവര്‍ ആരുമുണ്ടാകില്ല. ആരോഗ്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നവര്‍ ദിവസം മൂന്നോ നാലോ പെഗില്‍ കൂടുതല്‍ കഴിക്കരുത്. ഇതിന് സാധിക്കാത്തവര്‍ ഡോക്ടറുടെ സഹായം തേടണം.

പുകവലി ശീലം ശാരീരികാവയവങ്ങളുടെ നാശത്തിന്. കരള്‍ രോഗങ്ങള്‍ക്ക് പ്രത്യേകിച്ചും പുകവലി അപകടകരമാണ്.

ഭാരം കുറക്കാനുള്ള ഭക്ഷണരീതികള്‍ ഫലം കണ്ടില്ലെങ്കിൽ അത് കരളിനെ ബാധിച്ചതായി മനസിലാക്കുക. കരളില്‍ അനാവശ്യ സമ്മര്‍ദമുണ്ടാക്കി പ്രവര്‍ത്തനം താളം തെറ്റിക്കുകയാണ് ചെയ്യുക.

പരിഹാര മാര്‍ഗ്ഗങ്ങള്‍

കരള്‍ രോഗത്തില്‍ നിന്നുള്ള പൂര്‍ണമായ പരിഹാരം ഒരിക്കലും നമ്മുടെ കൈകളില്‍ അല്ല. ആരോഗ്യകരമായ ഭക്ഷണവും ജീവിത രീതിയും പിന്തുടര്‍ന്നാല്‍ ഒരളവുവരെ കരളിനെ സംരക്ഷിക്കാം. ഹെപ്പറ്റൈറ്റിസിനെതിരെ സമയത്തിനുള്ള വാക്സിനേഷന്‍,പതിവായുള്ള രക്ത പരിശോധന, കോഡ് ലിവര്‍ ഓയില്‍ കഴിക്കല്‍, സുരക്ഷിതമായ സെക്സ് എന്നിവ പിന്തുടര്‍ന്നാല്‍ കരള്‍രോഗത്തില്‍ നിന്നുള്ള സംരക്ഷണം നല്ല ഒരു ശതമാനം ഉറപ്പാക്കാം.

വ്യയാമം ശീലമാക്കുക

ജീവിതശൈലീ ക്രമീകരണങ്ങള്‍നിത്യവുമുള്ള വ്യായാമവും പോഷകങ്ങള്‍ നിറഞ്ഞ നാടന്‍ ഭക്ഷണങ്ങളും കരളിന്റെ ആരോഗ്യത്തിന് അനിവാര്യമാണ്.

മദ്യപാനവും പുകവലിയും തീര്‍ത്തും ഉപേക്ഷിക്കണം. കൊഴുപ്പും നീര്‍ക്കെട്ടും കുറച്ച് കരളിനെ പ്രവര്‍ത്തന സജ്ജമാക്കാന്‍ വ്യായാമത്തിനാകും. ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം വ്യായാമം ശീലിക്കുകയാണ് വേണ്ടത്.

കരള്‍ രോഗികള്‍ പൊതുവെ ദഹനശക്തി കുറഞ്ഞവരാണ്. അതിനാല്‍, പെട്ടെന്ന് ദഹിക്കുന്നതും പോഷകം നിറഞ്ഞതുമായ ഭക്ഷണമാണ് അവര്‍ക്ക് അനുയോജ്യം.

പാല്‍ക്കഞ്ഞി, കഞ്ഞി, ഇഡ്ഡലി, സൂചിഗോതമ്പ്, മലര്, ഓട്‌സ്, പാട നീക്കിയ പാല്‍, ഇളനീര്, കാച്ചിയ മോര് ഇവ മാറിമാറി കുറഞ്ഞ അളവില്‍ പല തവണകളായി നല്‍കാം. പടവലങ്ങ, കാരറ്റ്, പപ്പായ, കുമ്പളങ്ങ, വെള്ളരിക്ക, ഇലക്കറികള്‍, പയര്‍വര്‍ഗങ്ങള്‍ ഇവയും കരളിനെ സംരക്ഷിക്കാന്‍ നിത്യഭക്ഷണത്തില്‍പ്പെടുത്തണം.

വെളുത്തുള്ളിക്കും മഞ്ഞളിനും കരളിന്റെ ആരോഗ്യസംരക്ഷണത്തില്‍ ശ്രദ്ധേയമായ പങ്കുണ്ട്. കരളില്‍ കൊഴുപ്പടിയുന്നതിനെ തടയാന്‍ വെളുത്തുള്ളി ഉത്തമമാണ്. കരളിനെ ബാധിക്കുന്ന അണുബാധയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ വെളുത്തുള്ളിക്കാവും. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ഗന്ധകമാകട്ടെ വിഷവസ്തുക്കള്‍ കരളിനെ നശിപ്പിക്കുന്നതു തടയുന്നു. കരളിനെ ബാധിക്കുന്ന അര്‍ബുദത്തിനെതിരെ മഞ്ഞള്‍ പ്രവര്‍ത്തിക്കും. മിതമായ അളവില്‍ മാത്രം ഇവയെ നിത്യഭക്ഷണത്തില്‍പ്പെടുത്തണം. ക്ഷീണമുള്ളപ്പോള്‍ ചെറുപയര്‍ വെന്ത വെള്ളം സൂപ്പാക്കി കഴിക്കുന്നത് കരള്‍ രോഗത്തിന് ഗുണം ചെയ്യും. ഉള്ളി, തക്കാളി, നെല്ലിക്ക, മുരിങ്ങ, മുന്തിരി, തണ്ണിമത്തന്‍, പേരയ്ക്ക ഇവയും കരളിന് ഗുണകരമാണ്.

ചികിത്സയില്‍ ഭക്ഷണം പ്രധാനപ്പെട്ട ഘടകമാണ്. തകരാറിലായ കരള്‍കോശങ്ങള്‍ക്ക് ഉണര്‍വേകാന്‍ ഭക്ഷണത്തിനാകണം. ഒപ്പം, വേണ്ടത്ര വിശ്രമവും അനിവാര്യമാണ്. ശുചിത്വം കര്‍ശനമായി പാലിക്കുകയും രോഗിയുടെ രക്തം, മലം, മൂത്രം ഇവയൊക്കെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും വേണം.

ഒഴിവാക്കേണ്ടവവറുത്തതും പൊരിച്ചതുമായ ആഹാരപദാര്‍ഥങ്ങള്‍, മാംസോത്പന്നങ്ങള്‍, കേക്ക്, കടുപ്പംകൂടിയ ചായ, കാപ്പി, പപ്പടം, അച്ചാര്‍, സോസുകള്‍ ഇവ ഒഴിവാക്കുക. പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി ഉപയോഗിക്കണം.

കുട്ടികളില്‍ ജംഗ്ഫുഡ് കഴിക്കുന്ന ശീലമുണ്ടോ

മാറിയ ഭക്ഷണരീതികള്‍ പ്രായഭേദമന്യേ എല്ലാവരിലും ബാധിച്ചിരിക്കുന്നു. പ്രത്യേകിച്ച് കുട്ടികളിലും. ജംഗ്ഫുഡുകള്‍ കുട്ടികള്‍ ഏറെ കഴിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. പലപ്പോഴും മാതാപിതാക്കളാണ് കുട്ടികളില്‍ ഈ ശീലമുണ്ടാക്കുന്നത്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കൊടുക്കുന്നതിനു പകരം കുട്ടികള്‍ വാശിപിടിക്കുമ്പോഴേക്കും മാതാപിതാക്കള്‍ ഇത്തരം ഭക്ഷണങ്ങളാണ് മിക്ക സമയത്തും കുട്ടികള്‍ക്ക് കൊടുത്തുകൊണ്ടിരിക്കുന്നത്. ജംഗ്ഫുഡുകള്‍ കുട്ടികള്‍ക്ക് വാങ്ങി കൊടുക്കുന്ന മാതാപിതാക്കള്‍ അല്‍പ്പം ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും

പോഷകങ്ങള്‍ അടങ്ങിയിട്ടില്ല

കാണാനേറെ ഭംഗിയോടു കൂടിയ ജംഗ്ഫുഡുകള്‍ കുട്ടികളെ വല്ലാതെ ആകര്‍ഷിക്കുകയും കഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഒട്ടും തന്നെ പോഷകഘടകങ്ങളടങ്ങിയിട്ടില്ല. ജംഗ്ഫുഡുകള്‍ കഴിച്ചുകഴിഞ്ഞാല്‍ പിന്നെ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ സാധിക്കുകയുമില്ല. അത് ചെറിയപ്രായത്തില്‍ തന്നെ കുട്ടിയുടെ ആരോഗ്യത്തിനെ ദോഷകരമായി ബാധിക്കും.

അമിതവണ്ണം

ജംഗ്ഫുഡുകള്‍ കഴിക്കുന്നത് കുട്ടികളില്‍ അമിതവണ്ണത്തിന് ഇടയാക്കുന്നു. കഴിയുന്നതും വേഗത്തില്‍ കുട്ടികളിലെ ജംഗ്ഫുഡുകള്‍ കഴിക്കുന്ന ശീലം ഒഴിവാക്കുക. അല്ലെങ്കില്‍ അത് കുട്ടിയുടെ ആരോഗ്യത്തിന് ഭീഷണിയാകും.

രോഗപ്രതിരോധശേഷി കുറയുന്നു

പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളിലെ ടോക്സിനുകളാല്‍ കുട്ടികളുടെ ശരീരം നിറയുകയും പോഷകങ്ങളുടെ ലഭ്യത കുറയുകയും ചെയ്യുന്നതിനാല്‍ ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി കുറക്കാനിടയാക്കുന്നു.

അടിമത്തം

തുടര്‍ച്ചയായി ഇത്തരം ഭക്ഷണം കുട്ടികള്‍ കഴിക്കുമ്പോള്‍ അവര്‍ അതിനടിമപ്പെടാന്‍ ഇടയാവുന്നു. ഈ അവസ്ഥ ആരോഗ്യത്തെ അപകടത്തിനിടയാക്കുന്നതിനാല്‍ പൂര്‍ണ്ണമായും കുട്ടികളില്‍ നിന്ന് ഈ ശീലം ഒഴിവാക്കുന്നത് നന്നായിരിക്കും.

വേനലിനെ വെല്ലാന്‍

വളരെ നേരത്തെ വേനലെത്തിയ വര്‍ഷമാണ് ഇത്. ജനുവരി പകുതിയോടെ തന്നെ വേനല്‍ കേരളത്തെ പിടിമുറുക്കി കഴിഞ്ഞു. ഇനി ആവശ്യം വേനലിനെ വെല്ലാനുള്ള മാര്‍ഗങ്ങളാണ്. അന്തരീക്ഷത്തിലെ ചൂട് വര്‍ദ്ധിച്ച് വരുന്നതിനനുസരിച്ച് ആരോഗ്യം പരിപാലിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. വേനല്‍കാലത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ.

വേനല്‍ കാലത്ത് ശരീരത്തില്‍ നിന്നും ധാരളം ദ്രവ നഷ്ടം ഉണ്ടാകുമെന്നതിനാല്‍ ധാരാളം വെള്ളം കുടിക്കണം. പുറത്തേക്ക് പോവുമ്പോള്‍ കൈയ്യില്‍ വെള്ളം നിറച്ച കുപ്പി കരുതുകയും ഇടയ്ക്കിടെ വെള്ളം കുടിക്കേണ്ടതും അത്യാവശ്യമാണ്. സാധാരണ കുടിക്കുന്നതിനേക്കാള്‍ ഇരട്ടി വെള്ളം വേനല്‍കാലങ്ങളില്‍ ദിവസേന കുടിക്കണം. വേനല്‍ കാലങ്ങളില്‍ അത് അത്യാവശ്യമാണ്. വെള്ളം കുടിക്കാതിരിക്കുകയോ അളവ് താരതമ്യേന കുറയുകയോ ചെയ്താല്‍ അത് നിര്‍ജ്ജലീകരണത്തിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.

വേനല്‍കാലങ്ങളില്‍ ഭക്ഷണത്തില്‍ ധാരാളം പഴങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. നിങ്ങള്‍ കഴിക്കുന്ന ആഹാരത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. മാങ്ങ, സപ്പോട്ട, ലിച്ചി,തണ്ണിമത്തന്‍ തുടങ്ങിയ പഴങ്ങള്‍ വേനല്‍കാലത്ത് സുലഭമായി ലഭിക്കും. പഴങ്ങളിലടങ്ങിരിക്കുന്ന  വിറ്റാമിനുകളും, ജലാംശവും വേനലിനെ പ്രതിരോധിക്കാന്‍ ശരീരത്തെ സജ്ജമാക്കുന്നു.

പുറത്തിറങ്ങേണ്ടി വരുമ്പോള്‍ കഠിനമായ വെയിലിനെ പരമാവധി ഒഴിവാക്കി നിര്‍ത്താന്‍ ശ്രമിക്കുക. വെയിലത്തിറങ്ങുമ്പോള്‍ തൊപ്പിയോ കുടയോ ഉപയോഗിച്ച് തല മറയ്ക്കുക. വേനല്‍കാലത്ത് ഉച്ച സമയങ്ങളില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. വെയിലത്ത് ജോലി ചെയ്യേണ്ടവര്‍ ഇതനുസരിച്ച് ജോലി സമയം ക്രമീകരിക്കുന്നത് നല്ലതായിരിക്കും. വളരെ രാവിലെ ജോലി തുടങ്ങി ഉച്ച സമയങ്ങളില്‍ വിശ്രമിക്കുകയും വെയില്‍ മങ്ങിയിലാല്‍ ജോലി തുടരുകയും ചെയ്യാന്‍ ശ്രമിക്കുക.

വേനല്‍ കാലത്ത് ചര്‍മ്മത്തിന് കൂടുതല്‍ പരിചരണം ആവശ്യമാണ്. വെയിലത്തിറങ്ങുമ്പഴെല്ലാം സണ്‍സക്രീന്‍ ലോഷനും യുവി പ്രൊട്ടക്ഷന്‍ ലോഷനും പുരട്ടാന്‍ ശ്രമിക്കുക. നിശ്ചിത ഇടവേളകളില്‍ ആവശ്യത്തിന് ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. അത് നിങ്ങളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ഉച്ചഭക്ഷണം ഒഴിവാക്കരുത്. രണ്ട് നേരം കുളിക്കുന്നതും ഇടയ്ക്കിടെ മുഖം കഴുകുന്നതും ഗുണം ചെയ്യും.

മരണമൊഴികെ മറ്റെന്തിനും പരിഹാരം കരിഞ്ചീരകം

അവഗണിക്കുന്നതിനെ തൃണവത്കരിക്കുക എന്ന് പറയുമെങ്കിലും ആയുര്‍വേദത്തില്‍ തൃണം പോലും അപൂര്‍വ്വമായ മരുന്നിലെ ചേരുവയായിരിക്കാം. അതുകൊണ്ട് തന്നെ ചെറുതെന്നോ വലുതെന്നെതോ  അല്ല ആയുര്‍വേദത്തില്‍ മരുന്നുകളുടെ സ്ഥാനം. അതിന്റെ ഉപയോഗവും ശക്തിയുമാണ്. നിത്യജീവിതത്തില്‍ അധികം ഉപയോഗിക്കില്ലെങ്കിലും കരിഞ്ചീരകത്തിന്റെ ആയുര്‍വേദ പ്രാധാന്യം എണ്ണിയാലൊടുങ്ങില്ല. കരിഞ്ചീരകത്തിന് മരണം ഒഴികെയുള്ള എല്ലാ രോഗത്തിനും പരിഹാരമാകാനാകുമെന്ന് പ്രവാചക ഭാഷ്യം.

അനുഗ്രഹത്തിന്റെ  വിത്ത് എന്നാണ് കരിഞ്ചീരകത്തിന്റെ വിശേഷണം തന്നെ. ആയുര്‍വേദത്തെ വിശ്വസിക്കുന്ന ദശലക്ഷക്കണക്കിന് മനുഷ്യരാണ് കരിഞ്ചീരകത്തിന്റെ കരിഞ്ചീരകത്തിലൂടെ രോഗമുക്തി നേടിയിരിക്കുന്നത്. കരിഞ്ചീരകത്തിന് മനുഷ്യ ശരീരത്തിന് പ്രകൃത്യാലുള്ള  രോഗ പ്രതിരോധ ശക്തിയെ നിലനിര്‍ത്താനും ദൃഢീകരിക്കാനും കഴിയും. വൈറസ്, ബാക്ടീരിയ, ഫംഗസുകള്‍, പരോപജീവികള്‍  തുടങ്ങിയ സൂക്ഷമ രോഗാണുക്കളും കീടങ്ങളും ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തെയോ വ്യവസ്ഥയെയോ ബാധിക്കുന്നതിലൂടെയാണ് നമ്മുടെ മിക്ക ആരോഗ്യ പ്രശ്‌നങ്ങളും ആരംഭിക്കുന്നത്. അലോപ്പതിയില്‍ ഇതിനോരോന്നിനും വ്യത്യസ്തമായ ചികിത്സയും മരുന്നുകളുമാണ്. എന്നാല്‍ കരിഞ്ചീരക ചികിത്സ ശരീരത്ത ഒരൊറ്റ ഏകകമായി കണ്ട് രോഗത്തിന്റെ  അടിസ്ഥാന കാരണത്തോടുള്ള ഫലപ്രദമായി പോരാടുന്നു.

പഴക്കമേറിയ രോഗങ്ങള്‍ക്കും അലര്‍ജിക്കും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍  മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കുമെല്ലാം കരിഞ്ചീരകം ഉത്തമമായ ഔഷധമാണ്. അറേബ്യന്‍  പേര്‍ഷ്യന്‍ ഗള്‍ഫ് നാടുകളില്‍  ദീര്‍ഘകാലമായി ഒരു പാരമ്പര്യ ഔഷധമായും നാട്ടുമരുന്നായും കരിഞ്ചീരകം ഉപയോഗിച്ചു വരുന്നു. പനി, ചുമ, ശ്വാസതടസ്സം, ആസ്ത്മ, സ്ഥിരമായതും ആവര്‍ത്തിച്ചു വരുന്നതുമായ തലവേദനകള്‍, മൈഗ്രെയിന്‍ , തലകറക്കം, മൊഹാലസ്യം, നെഞ്ചെരിച്ചില്‍, നെഞ്ചിലെ നീര്‍വീക്കം, ഡിസ്മനോറിയ, പൊണ്ണത്തടി, പക്ഷാഘാതം, ഹെമിപ്ലജിയ, മുതുക് വേദന, അണുബാധ, നീര്‍വീക്കം, വാതം, രക്തസമ്മര്‍ദ്ദം, പിരിമുറുക്കം, വയറിളക്കം, ദ്രവനഷ്ടം, വിരശല്യം, പൈല്‍സ്, മൂക്കില്‍ ദശ തുടങ്ങി ഒട്ടേറെ രോഗങ്ങള്‍ക്ക് ഈ പ്രദേശങ്ങളിലെ കരിഞ്ചീരക ചികിത്സ കാലങ്ങളായി തുടര്‍ന്നുവരുന്നു. കൂടാതെ നല്ലൊരു ഊര്‍ജദായകമായും ക്ഷീണവും തളര്‍ച്ചയും അകറ്റാനും പ്രസവാനനന്തരം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനും കരിഞ്ചീരകം ജനസഹസ്രങ്ങള്‍ ഉപയോഗിച്ചു വരുന്നു.

വേദന സംഹാരിയായും കരിഞ്ചീരക ഔഷധങ്ങള്‍ പരമ്പരാഗതമായി ഉപയോഗിക്കുന്നുണ്ട്. വിട്ടുമാറാത്ത ചൊറി, സോറിയാസിസ്, പലതരം അലര്‍ജികള്‍, അണുബാധ, വിരശല്യം എന്നിവയ്ക്കും കരിഞ്ചീരക ചികിത്സ ഫലപ്രദമാണ്. നാട്ടുവൈദ്യന്മാര്‍ അവകാശപ്പെടുന്നതും ജനകീയ സ്വീകാര്യത നേടിയതുമായ കരിഞ്ചീരകത്തിന്റെ അപാരമായ സിദ്ധി വിശേഷങ്ങളെക്കുറിച്ച് വൈദ്യശാസ്ത്ര പഠനങ്ങളും ശാസ്ത്രീയ ഗവേഷണങ്ങളും ഒട്ടേറെ നടന്നു കഴിഞ്ഞു. ഇന്നും അത് തുടരുന്നുമുണ്ട്. കഴിഞ്ഞ അഞ്ച് ദശകങ്ങളായി നടത്തപ്പെട്ട 150 ഓളം പഠനങ്ങള്‍ കരിഞ്ചീരകത്തില്‍  അടങ്ങിയിരിക്കുന്ന രാസഔഷധ ഘടകങ്ങളെന്താല്ലാമാണെന്നു തെളിയിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളായി കരിഞ്ചീരകവും കരിഞ്ചീരക തൈലവും ഏഷ്യ, ആഫ്രിക്ക, മദ്ധ്യ  വിദൂര പൗരസ്തൃ രാജ്യങ്ങള്‍  എന്നിവിടങ്ങളില്‍  ആരോഗ്യ വര്‍ദ്ധനവിനും രോഗപ്രതിരോധത്തിനും ഫലപ്രദമായ ഔഷധമായി ഉപയോഗിച്ചു വരുന്നു.

ജീവിക്കാം ഹൃദയപൂര്‍വ്വം ; ഹൃദയത്തെ കുറിച്ച് അറിയേണ്ടതെല്ലാം

മെട്രോ ഇന്‍റര്‍നാഷല്‍ കാര്‍ഡിയാക് സെന്‍റര്‍ ഹൃദ്രോഗ വിദഗ്ദ്ധന്‍ ഡോ. പി പി മുഹമ്മദ് മുസ്തഫയുടെ കുറിപ്പ്

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. ശ്വാസകോശത്തിലേക്കും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും വിശ്രമമില്ലാതെ രക്തം പമ്പ് ചെയ്യുക എന്ന ശ്രമകരമായ ജോലിയാണ് ഹൃദയത്തിന്‍റേത്. ഹൃദയം ഒരു ദിവസം 800 ലിറ്റര്‍ രക്തം പമ്പ് ചെയ്യുന്നു. ലക്ഷംതവണ സ്പന്ദിക്കുന്നു. ശിശു അമ്മയുടെ ഉദരത്തില്‍ രൂപം കൊള്ളുന്നതു മുതല്‍ ഹൃദയം മരണം വരെ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നു.  ഈ പമ്പിങ്ങിന് തടസ്സമുണ്ടാവുമ്പോഴാണ് ഹൃദ്രോഗമുണ്ടാകുന്നത്. സമ്പന്നരുടെ രോഗം എന്നറിയപ്പെട്ടിരുന്ന ഹൃദ്രോഗം സാധാരണക്കാരുടെ രോഗമായി മാറിയത് വളരെ പെട്ടെന്നാണ്. കണക്കുകള്‍ സൂചിപ്പിക്കുന്നതനുസരിച്ച് ആഗോളതലത്തില്‍ ഹൃദ്രോഗത്തിന്‍റെ തലസ്ഥാനം എന്ന ഖ്യാതിയിലേക്ക് ഇന്ത്യ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഏറ്റവും ക‍ൂടുതല്‍ ഹൃദ്രോഗികളുള്ള സംസ്ഥാനം കേരളമാണെന്നതും വസ്തുതയാണ്. കേരളത്തില്‍ ഹൃദ്രോഗവുമായി വരുന്നവരില്‍ ഏകദേശം 25 ശതമാനം ചെറുപ്പക്കാരാണ്. ഇതിന് പ്രധാന കാരണം നമ്മില്‍ പെട്ടെന്ന് വേരുപിടിച്ച ഫാസ്റ്റ്ഫുഡ് സംസ്കാരവും നാം പിന്തുടരുന്ന അനാരോഗ്യമായ ജീവിതരീതികളുമാണ്. പുകയിലയുടെ ഉപയോഗം, നിയന്ത്രണമില്ലാത്ത ഭക്ഷണം, വ്യായാമമില്ലാത്ത് ജീവിതചര്യ, അമിത മാനസിക സമ്മര്‍ദം, രക്തത്തിലെ കൊളസ്ട്രോളിന്‍റെ ആധിക്യം, അമിതവണ്ണം എന്നിവയെല്ലാം ഹൃദയത്തിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് വിഘാതമായ ഘടകങ്ങളാണ്.

ഹൃദ്രോഗത്തെക്കുറിച്ച് കണക്കുകള്‍ സൂചിപ്പിക്കുന്ന വര്‍ധനവ് ആശങ്കാജനകമാണെങ്കിലും ഈ രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയുമെന്ന് വസ്തുത പലരും ഗൗരവമായി എടുക്കുന്നില്ല. രക്തസമ്മര്‍ദം, കൊളസ്ട്രോളിന്‍റെ ആധിക്യം, രക്തത്തിലെ പഞ്ചസാരയുടെ വര്‍‌ധനവ് എന്നിവയെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ ജീവിക്കുന്നവരാണ് രോഗം പിടിപെടുന്നവരില്‍ ഭൂരി‌ഭാഗവും. പലപ്പോഴും രോഗം വന്നതിനു ശേഷമാണ് പലരും പ്രതിരോധത്തെ കുറിച്ച് ചിന്തിക്കുന്നത്.

ഹൃദ്രോഗം പലപ്പോഴും അറിയാതെ പോകുന്നത് അജ്ഞത കൊണ്ടാണ്. നെഞ്ചെരിച്ചിലോ വേദനയോ വന്നാല്‍ വെറും ഗ്യാസിന്‍റെ പ്രശ്നമാണെന്ന് പറഞ്ഞ് ഗുളിക കഴിക്കുകയാണ് പലരും. ഹൃദ്രോഗത്തെ പ്രതിരോധിക്കണമെങ്കില്‍ അതുണ്ടാകാനുള്ള സാഹചര്യത്തെയും കാരണങ്ങളെയും കുറിച്ച് അറിവ് അത്യന്താപേക്ഷികമാണ്. കൂടാതെ സി. റിയാക്ടീവ് പ്രോട്ടീന്‍, ഹോമോസിസ്റ്റില്‍, ഫൈബ്രിണോജന്‍, ലിപ്പോ പ്രോട്ടീന്‍ തുടങ്ങിയവയും ഹൃദ്രോഗത്തിന് കാരണമാകുന്നു എന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

രക്തസമ്മര്‍ദം

അമിത രക്തസമ്മര്‍ദമുള്ളവരില്‍ ഹൃദ്രോഗമുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. കൂടുന്നതിനനുസരിച്ച് ഹൃദയത്തിലേക്കുള്ള രക്തചംക്രമണ കുഴലുകളില്‍ സമ്മര്‍ദം വരികയും ഹൃദയത്തിലേക്കെത്തുന്ന രക്തത്തിന്‍റെ അളവില്‍ കുറവ് വന്ന് ഹൃദയാഘാതത്തിന് കാരണമാവും. രക്ത സമ്മര്‍ദം സാധാരണനിലയിലാക്കുക എന്നതാണ് ഹൃദയാഘാതത്തെ അകറ്റിനിര്‍ത്താനുള്ള മാര്‍ഗങ്ങളില്‍ പ്രധാനം. രക്ത സമ്മര്‍ദം പൂര്‍ണ്ണമായി ചികിത്സിച്ച് മാറ്റാന്‍ കഴിഞ്ഞില്ലെങ്കിലും മരുന്നുകളിലൂടെ തടയാനും നിയന്ത്രിക്കാനും സാധിക്കും.

പുകയിലയുടെ ഉപയോഗം

ഹൃദ്രോഗം മൂലം മരിക്കുന്നവരില്‍ ഭൂരിഭാഗവും പുകയില ഉപയോഗിക്കുന്നവരാണ്. പുകയില ഹൃദയധമനികളെ കേടുവരുത്തുകയും രക്തത്തിലെ പൂരിത കൊഴുപ്പിനെ കുറക്കുകയും ചെയ്യുന്നു. തന്മൂലം രക്തക്കുഴലുകളില്‍ തടസ്സങ്ങള്‍ രൂപപ്പെട്ട് ഹൃദയാഘാതത്തിന് ഇടയാക്കുന്നു. മദ്യത്തിന്‍റെ മിത ഉപയോഗം രക്തത്തിലെ നല്ല കൊഴുപ്പായ എച്ച്. ഡി. എല്‍ കൊളസ്ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അമിത മദ്യപാനം ഹൃദയത്തിനും ശരീരത്തിലെ മറ്റു പ്രധാന അവയവങ്ങള്‍ക്കും രോഗങ്ങള്‍ കാരണമാകുന്നുണ്ട്.രക്തസമ്മര്‍ദം വര്‍ധിപ്പിക്കുകയും ചെയ്യും.

കൊളസ്ട്രോളിന്‍റെ ആധിക്യം

ശരീരത്തിന് വളരെ പ്രയോജനമുള്ള കൊഴുപ്പാണ് കൊളസ്ട്രോള്‍. എന്നാല്‍, ശരീരം സ്വാഭാവികമായി ഉല്‍പ്പാദിപ്പിക്കുന്ന കൊളസ്ട്രോളിനൊപ്പം ക്രമീകൃതമല്ലാത്ത ഭക്ഷണരീതിയിലുള്ള ആവശ്യത്തിലധികം കൊഴുപ്പ് ശരീരത്തില്‍ എത്തിച്ചേരും. ഇതോടെ കൊളസ്ട്രോള്‍ പ്രശ്നക്കാരനായി മാറും. രക്തത്തിലെ കൊളസ്ട്രോളിന്‍റെ ആധിക്യമാണ് ഏറ്റവുമധികമായി ഹൃദയസ്തംഭനങ്ങള്‍ക്കും ഹൃദയധമനികളിലെ കേടുപാടുകള്‍ക്കും കാരണമാകുന്നത്. ചിട്ടയായ ജീവിതരീതിയിലൂടെയും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകളും മറ്റു ചികിത്സകളും കൃത്യമായി പിന്തുടരുന്നതിലൂടെയും ഈ അപകടാവസ്ഥ തരണം ചെയ്യാന്‍ സാധിക്കും.

മാനസിക സമ്മര്‍ദം

സ്ഥിരമായി അനുഭവിക്കുന്ന മാനസിക സമ്മര്‍ദം ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്. മാനസിക സമ്മര്‍ദം ഹൃദയപേശികളിലേക്കുള്ള രക്തപ്രവാഹം കുറക്കുകയും ഹൃദയത്തിന്‍‌റെ പ്രവര്‍ത്തനക്ഷമതയില്‍ ഗണ്യമായ വ്യതിയാനം വരുത്തുകയും ചെയ്യുന്നു. മാനസിക സമ്മര്‍ദമുള്ളവരില്‍ രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇത് ഹൃദ്രോഗത്തിന് കാരണമാകുന്നു. അമിത ജോലിഭാരം, നിരാശ, ദേഷ്യം, ക്ഷമയില്ലായ്മ എന്നിവയെല്ലാം സ്ഥിരമായി അനുഭവിക്കുന്നത് ഹൃദയത്തിന് ഹാനികരമാണ്. ധ്യാനം, യോഗ, സംഗിതം, വായന എന്നിവ മാനസിക പിരിമുറുക്കത്തിന് അയവ് വരുത്തും.

പ്രമേഹം

പ്രമേഹമുള്ളവര്‍ക്ക് ഹൃദ്രോഗ സാധ്യത മൂന്നിരട്ടിയാണ്. പക്ഷേ, പ്രമേഹത്തെ നന്നായി നിയന്ത്രിക്കാനായാല്‍ അത് അപകടകാരിയേ അല്ല. പ്രമേഹ രോഗികളിലെത്തുന്ന ഗ്ലൂക്കോസ് വിഘടിപ്പിക്കാതെ പോവുന്നു. ഈ ഗ്ലൂക്കോസ് കൊഴുപ്പായി രൂപാന്തരപ്പെടുകയും അത് ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യും. പ്രമേഹരോഗികള്‍ക്ക് ഈ രോഗം പലപ്പോഴും നിശബ്ദ കൊലയാളിയാണ്. കാരണം, പ്രമേഹ രോഗികളില്‍ വേദനയില്ലാതെയാണ് ഹൃദയാഘാതമുണ്ടാവുക. അതിനാല്‍, ചിട്ടയായ ജീവിത ക്രമത്തിലൂടെ പ്രമേഹത്തെ നിയന്ത്രണവിധേയമാക്കുന്നത് അത്യാവശ്യമാണ്.

ഹൃദയസംബന്ധമായ അസുഖങ്ങളുടെ വര്‍ധന ആശങ്കാജനകമാണെങ്കിലും ഹൃദ്രോഗ ചികിത്സാരംഗത്തെ പുരോഗതി ആശാവഹമാണ്. ഇലക്ട്രോഫിസിയോളജി, റോട്ടോ അബ്ലേറ്റര്‍, പിന്‍ഹോള്‍ ശസ്ത്രക്രിയ തുടങ്ങിയവ ഹൃദ്രോഗത്തെ കണ്ടെത്താനും ഫലപ്രദമായി ചികിത്സിക്കാനും സഹായിക്കുന്നു.

ഇലക്ട്രോഫിസിയോളജി

ഹൃദയമിടിപ്പിലെ അപാകതകള്‍ കണ്ടെത്താനും രോഗനിര്‍ണ്ണയം നടത്താനുമുള്ള പഠനവിഭാഗമാണ് ഇലക്ട്രോഫിസിയോളജി. ഹൃദയത്തിന്‍റെ ഏത് ഭാഗത്തെ പ്രശ്നമാണ് ക്രമരഹിത ഹൃദയമിടിപ്പിന് കാരണമെന്ന് മനസ്സിലാക്കാനും ഇതുമൂലം സാധിക്കും. കാര്‍ഡിയാക് അബ്ലേഷന്‍ ചികിത്സയിലൂടെ ഹൃദയമിടിപ്പിലെ ന്യൂനത പരിഹരിക്കുകയും ചെയ്യാം.

റോട്ടോ അബ്ലേറ്റര്‍

ഹൃദയധമനികളില്‍ വളരെ കാഠിന്യമുള്ള കാത്സ്യം അടിഞ്ഞുകൂടുന്നതിന്‍റെ ഫലമായി രൂപപ്പെടുന്ന തടസ്സങ്ങളെ സാധാരണ ആന്‍ജിയോപ്ലാസ്റ്റിയിലൂടെ നീക്കം ചെയ്യുക വളരെ ബുദ്ധിമുട്ടാണ്. ഇങ്ങനെയുള്ള അവസ്ഥകളില്‍ തടസ്സങ്ങളെ റോട്ടോ അബ്ലേറ്റര്‍ എന്ന ഉപകരണം ഉപയോഗിച്ച് പൊടിച്ചു കളഞ്ഞ ശേഷം ആന്‍ജിയോപ്ലാസ്റ്റിയിലൂടെ ഹൃദയധമനികളില്‍ അടിഞ്ഞു കൂടിയ കാത്സ്യത്തെ ചെറിയ കത്തീറ്ററിന്‍റെ സഹായത്തോടെ അതിവേഗം കറക്കി (മിനിറ്റില്‍ 200,000) പൊടിച്ചു ചെറിയ കഷ്ണങ്ങളാക്കി രക്തത്തിലൂടെ പുറന്തളളുന്നു.

ഹൃദ്രോഗം മനുഷ്യന് ‌ഭീഷണിയായ കാലം മുതല്‍ അനവധി പഠന റിപ്പോര്‍ട്ടുകളും നടന്നിട്ടുണ്ടെങ്കിലും രോഗാതുരമായ അവസ്ഥയിലേക്ക് ശരീരത്തെ എത്തിക്കാതിരിക്കാനുള്ള നടപടികള്‍ക്കും മുന്‍കരുതലുകള്‍ക്കും നാം വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടില്ല.

ചിട്ടയായ വ്യായാമത്തിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തിയും ഹൃദ്രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കും.

ഓരോ ദിവസവും ഓരോ നെല്ലിക്ക…ഗുണങ്ങളേറെ

ഇന്ത്യന്‍ ഗൂസ്ബറി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെല്ലിക്ക ഒരു മഹാസംഭവം തന്നെയാണ്. ദിവസവും ഒരു നെല്ലിക്ക കഴിക്കാന്‍ അമിത പണച്ചെലവോ സമയ നഷ്ടമോ ഇല്ല. എന്നാല്‍ ഇതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എണ്ണിയാല്‍ തീരുകയുമില്ല. അമിതവണ്ണം കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് ദിവസവും നെല്ലിക്ക കഴിക്കുന്നത്.

വിറ്റാമിന്‍ സി, ആന്റെിഓക്‌സിഡന്റെ്, ഫൈബര്‍, മിനറല്‍സ്, കാല്‍ഷ്യം എന്നിവാല്‍ സമ്പന്നമാണ് നെല്ലിക്ക. സ്ഥിരമായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. ഒരു നെല്ലിക്ക ദിവസവും കഴിച്ചാല്‍ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍.

  • ആമാശയത്തിന്റെ പ്രവര്‍ത്തനം സുഖമമാക്കുന്നു. ഒപ്പം കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനള്‍ മികച്ചതാക്കുന്നു.
  • വിറ്റാമിന്‍ സി യാല്‍ സമൃദ്ധമാണ് നെല്ലിക്ക. നെല്ലിക്ക നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ കാഴ്ച ശക്തി വര്‍ധിക്കും.
  • ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് പരിഹാരമായി സ്ഥിരമായി നെല്ലിക്ക കഴിക്കുക.
  • പ്രമേഹം നിയന്ത്രിക്കാനും ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും നെല്ലിക്കാ സ്ഥിരമായി കഴിക്കുക.
  • നെല്ലിക്കയില്‍ ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ നിങ്ങളുടെ ദഹനപ്രക്രീയ സുഖമമാക്കുന്നു.
  • ഹൃദയധമനികളുടെ ആരോഗ്യം വര്‍ധിപ്പിച്ച് ഹൃദയാരോഗ്യം മികച്ചതാക്കാന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ കഴിയുന്നു. മാത്രമല്ല സ്ഥിരമായി നെല്ലിക്ക കഴിച്ചാല്‍ ഹൃദ്രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയും.
  • നെല്ലിക്കയിലുള്ള ആന്റി ഓക്‌സിഡന്റെുകള്‍ ചര്‍മ്മം പ്രായമാകുന്നതില്‍ നിന്ന് സംരക്ഷിക്കും.
  • നെല്ലിക്ക ജൂസിനൊപ്പം ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നത് തൊണ്ടയുടെ ആരോഗ്യം വര്‍ധിപ്പിക്കും.
  • സ്ഥിരമായി കഴിച്ചാല്‍ എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ധിക്കും.
  • ഓര്‍മ്മക്കുറവുള്ളവര്‍ സ്ഥിരമായി നെല്ലിക്ക കഴിക്കുക. ഓര്‍മ്മശക്തി വര്‍ധിക്കും.
  • സ്ഥിരമായി കഴിക്കുന്നത് ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിച്ച് ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
  • വായിലുണ്ടാകുന്ന അള്‍സറിന് പരിഹാരമായ നെല്ലിക്ക കഴിക്കുക.
  • ദിവസവും രാവിലെ ഒരുഗ്ലാസ്സ് നെല്ലിക്ക ജൂസ് കഴിക്കുന്നത് വാതരോഗങ്ങള്‍ ഇല്ലാതാകും.
  • ശരീരത്തിലെ അഴുക്കുകള്‍ പുറന്തള്ളി ശരീരശുദ്ധിവരുത്താന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ കഴിയും.
  • ആസ്മയും ബ്രോങ്കയിറ്റിസും മാറാന്‍ സ്ഥിരമായി നെല്ലിക്ക കഴിക്കുക.
  • സ്ഥിരമായി കഴിച്ചാല്‍ മലബന്ധവും പൈയില്‍സും മാറും.
  • രക്തശുദ്ധി വരുത്തനായി സ്ഥിരമായി നെല്ലിക്ക കഴിക്കാം.
  • അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍പ്പിക്കുന്ന ക്ഷതങ്ങള്‍ പരിഹരിച്ച് ശരീര താപനില നിയന്ത്രിച്ചു നിര്‍ത്താന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ സാധിക്കും.
  • മുഖത്തിന്റെ തിളക്കം വര്‍ധിക്കാന്‍ തേന്‍ ചേര്‍ത്ത നെല്ലിക്കാജൂസ് സ്ഥിരമായി കഴിക്കുക.
  • ചുവന്ന രക്താണുക്കള്‍ വര്‍ധിക്കാന്‍ നെല്ലിക്ക കഴിക്കുക. ഇത് വിളര്‍ച്ച മാറാന്‍ സഹായിക്കും.
  • മുടിയുടെ ആരോഗ്യം വര്‍ധിപ്പിച്ച് മുടി കൊഴിച്ചില്‍ മാറാന്‍ സ്ഥിരമായി നെല്ലിക്ക കഴിക്കുക. കണ്ണിന്റെ തിളക്കം വര്‍ധിപ്പിച്ച് കാഴ്ച ശക്തി കൂടാന്‍ സ്ഥിരമായി നെല്ലിക്ക കഴിക്കുക.
  • മാനാസികാരോഗ്യം വര്‍ധിക്കാന്‍ സ്ഥിരമായി നെല്ലിക്ക കഴിക്കുക.

ഇല മുതല്‍ വേരുവരെ അടിമുടി പേരക്ക ഔഷധം

അനേകം ഔഷധഗുണങ്ങളുള്ള ഒട്ടനവധി സസ്യങ്ങള്‍ നമ്മുടെ ചുറ്റുപാടും ഉണ്ട്. അതില്‍ പ്രധാനമാണ് പേരക്ക. ഇല മുതല്‍ വേരുവരെയും ഔഷധഗുണങ്ങളോടുകൂടിയതാണ് പേരക്ക. വൈറ്റമിന്‍ സി,ഇ,കെ, ഫൈബര്‍, മാംഗനീസ്, പൊട്ടാസ്യം അയണ്‍, എന്നിവയാല്‍ സമ്പുഷ്ടമാണ് പേരക്ക. രോഗപ്രതിരോധശേഷി കൂട്ടാനായി ദിവസേന ഒരു പേരക്കയെങ്കിലും കഴിക്കുന്നത് നല്ലതാണ്.

പേരയില

ദന്തരോഗങ്ങള്‍ക്ക് ഏറ്റവും നല്ല മരുന്നാണ് പേരയില. പല്ല് വേദന, വായ്നാറ്റം, മോണരോഗങ്ങള്‍ എന്നിവക്ക് പേരയില പ്രധാനമാണ്.     പേരയിലയിട്ടു തിളപ്പിച്ചാറിയവെള്ളത്തില്‍ ഉപ്പിട്ട് ചേര്‍ത്തതിനുശേഷം വായില്‍കൊള്ളുന്നത് ദന്തരോഗങ്ങള്‍ക്ക് ശമനമുണ്ടാക്കാന്‍ സാധിക്കും. പേരയുടെ തളിരില വായിലിട്ട് ചവക്കുന്നത് വായ്നാറ്റം കുറക്കും.

പേരയില ഉണക്കിപ്പൊടിച്ചുചേര്‍ത്ത വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ കൊളസ്ട്രോള്‍ കുറക്കാന്‍ സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ്  നിയന്ത്രിക്കാനും കഴിയും.

പേരയിലയിട്ടു വെന്ത വെള്ളം കുടിച്ചാല്‍ അതിസാരം കുറയും.

പേരക്ക

ഒരു ഓറഞ്ചിലുള്ളതിനേക്കാള്‍ നാലിരട്ടി വൈറ്റമിന്‍ സിയാണ് ഒരു പേരക്കയിലടങ്ങിയിരിക്കുന്നത്.

ദിവസവും ഒരു പേരക്ക വീതം കഴിക്കുന്നത്  ഹൃദയാരോഗ്യത്തിന് നല്ലതാണ്. പേരക്കയിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ രക്തസമ്മര്‍ദം കുറക്കാനും, രക്തത്തില്‍ കൊഴുപ്പടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കും.

തൊലി കളയാത്ത പേരക്ക ദിവസവും ഒന്നോ, രണ്ടോ കഴിച്ചാല്‍ പ്രമേഹം കുറയും. ചുമ, ജലദോഷം എന്നിവയില്‍ നിന്നും മുക്തിനേടാനും പേരക്ക കഴിക്കുന്നത് നല്ലതാണ്.

പേരക്കയിലടങ്ങിയ വൈറ്റമിന്‍ എക്ക് സ്തനാര്‍ബുദം, സ്കിന്‍ കാന്‍സര്‍, പുരുഷന്‍മാരിലെ പ്രോസ്റ്റേറ്റ് കാന്‍സര്‍, വായിലുണ്ടാകുന്ന കാന്‍സറുകള്‍ എന്നിവ തടയാന്‍ സാധിക്കും. മാത്രമല്ല വൈറ്റമിന്‍ എ അടങ്ങിയതുകൊണ്ടു തന്നെ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാനായി പേരക്കയോ, ജ്യൂസോ കഴിക്കുന്നത് ഏറെ സഹായകരമാണ്.

കുട്ടികളിലെ വയറുവേദന നിസ്സാരമാക്കരുത്

പലകാരണങ്ങള്‍ കൊണ്ടും കുട്ടികളില്‍ വയറുവേദന സംഭവിക്കാം. പലപ്പോഴും വയറുവേദന മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. പ്രായത്തിനനുസരിച്ചും വയറു വേദനയുടെ സ്വഭാവമനുസരിച്ചും വയറുവേദനയുടെ കാരണങ്ങള്‍ വ്യത്യാസപ്പെടുന്നു. പെട്ടെന്നു വരുന്ന വയറു വേദന, സ്‌ഥിരമായിട്ടുള്ള വയറുവേദന, അതികഠിനമായ വയറുവേദന എന്നിങ്ങനെയെല്ലാം ഉണ്ടാകുന്ന വയറുവേദനകള്‍ പലതാണ്.

ദഹനക്കേട്‌,വയറിളക്കം, ഛര്‍ദി, അതിസാരം, വൈറ്റമിന്‍റെ കുറവ്‌ എന്നിവയെല്ലാം സാധാരണയായി കണ്ടുവരുന്ന വയറുവേദനയുടെ കാരണങ്ങളാണ്‌. എന്നാല്‍ പലപ്പോഴും ഇത് നിസ്സാരമായി കാണുന്നത് വലിയ രോഗങ്ങളിലേക്ക് ചെന്നെത്തിക്കുന്നു.

കുടല്‍മറിച്ചില്‍ ഒരു വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളില്‍ സാധാരണയായി കണ്ടുവരാറുണ്ട്. ഈ സമയത്തും കുഞ്ഞുങ്ങള്‍ക്ക്‌  വയറുവേദന മൂലം അസഹ്യമായ വേദന അനുഭവപ്പെടാറുണ്ട്. ഈ ഭാഗത്തേക്കുള്ള രക്തയോട്ടം നിലക്കുന്നതാണ് വേദനക്കു കാരണം. അതുകൊണ്ട് ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമേ പ്രതിവിധി കണ്ടെത്താവു. സ്വയം ചികിത്സ കഴിയുന്നതും ഒഴിവാക്കണം.

അസിഡിറ്റി

അസിഡിറ്റി മൂലമുള്ള വയറുവേദന പ്രായഭേദമന്യേ എല്ലാവരിലും കണ്ടുവരുന്നതാണ്. ആമാശയത്തില്‍ അമിതമായി അമ്ലാംശം നിറയുന്നതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നമാണ്‌ അസിഡിറ്റി. ഗ്യാസ്‌ ട്രബിള്‍ എന്ന പേരിലും ഈ അവസ്‌ഥ അറിയപ്പെടുന്നു.

ദഹനത്തെ സഹായിക്കുവാനായി ആമാശയം ഹൈഡ്രോക്ലോറിക്‌ ആസിഡ്‌ എന്ന അമ്ലം സ്രവിപ്പിക്കുന്നു. അമ്ലം പൊതുവെ ശരീരകോശങ്ങള്‍ക്ക്‌ അപകടകാരിയാണെങ്കിലും ആമാശയത്തിന്‍റെ ഉള്‍വശം ഇതിനെ ചെറുക്കാന്‍ പൊതുവേ സജ്ജമാണ്‌.

ഫങ്‌ഷണല്‍ ഡയറിയ

ഫങ്‌ഷണല്‍ ഡയറിയ മൂന്നും നാലും വയസുള്ള കുട്ടികളിലാണ്‌ സാധാരണ കണ്ടുവരുന്നത്‌. ഭക്ഷണം കഴിച്ചാല്‍ ഉടനെ വയറുവേദന ന്നതാണ്‌ ഇതിന്‍റെ ലക്ഷണം. പെട്ടെന്ന്‌ ഉണ്ടാകുന്നതും സഹിക്കാന്‍ കഴിയാത്തതുമായ വയറു വേദന ഒരിക്കലും നിസ്സാരമായി കാണരുത്.

കടപ്പാട് : www.calicutjournal.com

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate